ജനുവരിയിലേക്കുളള സേവനയോഗങ്ങൾ
ജനുവരി 3-നാരംഭിക്കുന്ന വാരം
ഗീതം 101 (45)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. പ്രാദേശിക സ്ഥലത്തെ ആളുകൾക്ക് ആകർഷകമാകുന്ന പ്രത്യേക പോയിൻറുകൾ അടുത്ത കാലത്തെ മാസികകളിൽനിന്നു ഹ്രസ്വമായി വിശേഷവത്കരിക്കുക.
25 മിനി:“ധൈര്യത്തോടെ എന്നാൽ നയപൂർവം പ്രസംഗിക്കൽ.” സേവനമേൽവിചാരകനോ യോഗ്യതയുളള മറെറാരു മൂപ്പനോ നടത്തുന്ന അനുബന്ധത്തിന്റെ ചോദ്യോത്തര പരിചിന്തനം. 3, 5, 6 എന്നീ ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ അവയിൽ പരാമർശിച്ചിരിക്കുന്ന ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ അധ്യായങ്ങൾ നോക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക. ആ പുസ്തകത്തിന്റെ 69-ഉം 81-ഉം അധ്യായങ്ങളിലെ ചിത്രങ്ങളിലേക്കു ശ്രദ്ധയാകർഷിക്കുക. 7 മുതൽ 11 വരെയുളള ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ അതു പ്രാദേശികമായി എങ്ങനെ ബാധകമാകുന്നുവെന്നു പറയുക. പ്രാദേശികമായി അത്തരം സംഭവങ്ങൾ ഉണ്ടായിരുന്നിട്ടുളള പ്രദേശങ്ങളെയും സ്ഥലങ്ങളെയും പരാമർശിക്കുക, അത്തരം സംഭവങ്ങൾ ഏററവും നന്നായി എങ്ങനെ കൈകാര്യം ചെയ്യാമെന്നും പരാമർശിക്കുക. നാം മനുഷ്യരെ ഭയപ്പെടുന്നില്ലെന്നും എന്നാൽ ശുശ്രൂഷയിൽ അതിക്രമിച്ചുകയറിയുളള ഒരു നിലപാടു സ്വീകരിക്കുന്നത് യാതൊരു നേട്ടവും ഉണ്ടാക്കുന്നില്ലെന്നും കാണിക്കുക. (മത്താ. 10:28; 1 പത്രൊ. 3:15) മറിച്ച്, കഴിയുന്നിടത്തോളം തടസ്സമില്ലാതെ നമ്മുടെ പ്രവർത്തനം സമാധാനത്തോടെ നിർവഹിക്കാൻ നമുക്കു കഴിയേണ്ടതിനു നയവും ജാഗ്രതയുമുളളവരായിരിക്കുന്നതുവഴി എങ്ങനെ ഏററുമുട്ടൽ ഒഴിവാക്കാമെന്നും പ്രകടമാക്കുക.
15 മിനി:“നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ മൂല്യം വിലമതിക്കാൻ മററുളളവരെ സഹായിക്കൽ.” ഈ ലേഖനം സഭയോടൊത്തു ചർച്ച ചെയ്യുക. 3-ാം ഖണ്ഡികയുടെ ചർച്ചക്കുശേഷം ദൈവം കരുതുന്നുവോ? ലഘുപത്രികയുടെ ഉപയോഗം പ്രകടിപ്പിച്ചു കാണിക്കുക. ഈ ലഘുപത്രിക സഭയിൽ ഇല്ലെങ്കിൽ സ്റേറാക്കിലുളളതും പ്രത്യേക നിരക്കിൽ സമർപ്പണത്തിനുളളതുമായ 192 പേജുളള പഴയ പുസ്തകങ്ങളെക്കുറിച്ചു പ്രസാധകരെ അറിയിക്കുക. 5-ാം ഖണ്ഡികയെത്തുടർന്ന് ഇവയിലൊന്നു സമർപ്പിക്കുന്നതു സംബന്ധിച്ച് ഹ്രസ്വമായ ഒരു പ്രകടനം നടത്തുക.
ഗീതം 116 (37), സമാപന പ്രാർഥന.
ജനുവരി 10-നാരംഭിക്കുന്ന വാരം
ഗീതം 147 (44)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള ഉചിതമായ അറിയിപ്പുകളും.
15 മിനി:വിശ്വാസത്തിനു വെല്ലുവിളി ഉയർത്തുന്ന ചികിത്സാപരമായ സാഹചര്യത്തെ നേരിടാൻ നിങ്ങൾ സജ്ജനാണോ? 1990 ഡിസംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 1 മുതൽ 3 വരെയുളള ഖണ്ഡികകളിലെ പോയിൻറുകൾ ഉപയോഗിച്ച് അഡ്വാൻസ് മെഡിക്കൽ ഡൈറക്ടീവ്⁄റിലീസ് കാർഡിന്റെ മൂല്യം വിലമതിക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിനു പ്രാപ്തനായ ഒരു മൂപ്പൻ നടത്തുന്ന ഉത്തേജകമായ പ്രസംഗം. അടുത്ത കാലത്തെ ഒരു അന്വേഷണത്തിൽ കാർഡുകളിൽ 50 ശതമാനത്തിലധികവും ഒപ്പിടാത്തതോ, സാക്ഷ്യപ്പെടുത്താത്തതോ, പഴയതോ ആയിരുന്നുവെന്നു കണ്ടെത്തി. സ്നാപനമേററ പ്രസാധകർക്കു മാത്രമേ പുതിയ കാർഡുകൾ വിതരണം ചെയ്യാവൂ, എന്നിട്ട് അവ പൂരിപ്പിക്കുന്നതു സംബന്ധിച്ചുളള നിർദേശം അടങ്ങുന്ന 1991 ഒക്ടോബർ 15-ലെ എഴുത്തു പരിശോധിക്കുക. ഇന്നു രാത്രിതന്നെ കാർഡുകൾ പൂരിപ്പിക്കരുതെന്നും അവ വീട്ടിൽ കൊണ്ടുപോയി തങ്ങളുടെ ആവശ്യത്തെക്കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം പൂരിപ്പിക്കാനും സഹോദരങ്ങളോടു പറയുക. എന്നാൽ അപ്പോഴും കാർഡിൽ ഒപ്പിടരുത്. പൂരിപ്പിച്ച കാർഡ് അടുത്ത പുസ്തകാധ്യയനത്തിനു കൊണ്ടുവരിക, അവിടെവെച്ച് കാർഡുകൾ ഒപ്പിട്ടതും സാക്ഷ്യപ്പെടുത്തിയതും തീയതി വച്ചതുമാണെന്ന് ഉറപ്പുവരുത്താൻ മൂപ്പൻമാർ സഹായിക്കും. സഭാപുസ്തകാധ്യയന നിർവാഹകർ തന്റെ ഗ്രൂപ്പിലെ എല്ലാവരും ഇതു ചെയ്തുവെന്ന് ഉറപ്പു വരുത്താൻ ഒരു കാലാനുസൃത രേഖ ഉപയോഗിക്കും. (തങ്ങളുടെ കുട്ടികൾക്കുവേണ്ടി തിരിച്ചറിയിക്കൽ കാർഡുകൾ പൂരിപ്പിക്കാൻ സ്നാപനമേററ മാതാപിതാക്കളെ സഹായിക്കാവുന്നതാണ്.) സ്നാപനമേററ എല്ലാ പ്രസാധകർക്കും തങ്ങളുടെ കാർഡുകൾ ഉചിതമായി പൂരിപ്പിച്ച്, ഒപ്പിടുവിച്ച് കിട്ടുന്നതുവരെ, ആ പുസ്തകാധ്യയനത്തിനു വരാതിരുന്ന ഏതൊരാളെയും അധ്യയന നിർവാഹകർക്ക്⁄മൂപ്പൻമാർക്ക് അടുത്ത സേവനയോഗത്തിൽ സഹായിക്കാവുന്നതാണ്. മൂപ്പൻമാർ അവശേഷിക്കുന്നവരുടെ ഒരു ലിസ്ററു സൂക്ഷിക്കുകയും കഴിവതും നേരത്തെ എല്ലാ കാർഡുകളും പൂരിപ്പിക്കാൻ ശ്രമിക്കുകയും വേണം.
20 മിനി:“വിലമതിപ്പു വർധിപ്പിക്കാൻ മടങ്ങിച്ചെല്ലൽ.” സദസ്യചർച്ച. പ്രസാധകർ ദൈവം കരുതുന്നുവോ ലഘുപത്രികയാണ് ഉപയോഗിക്കുന്നതെങ്കിൽ, 3-ാമത്തെ ഖണ്ഡികയിലെ നിർദേശം ഉപയോഗിച്ചുകൊണ്ട് ഒരു ലഘുപത്രിക സ്വീകരിച്ച ആൾക്ക് എങ്ങനെ മടക്കസന്ദർശനം നടത്താൻ കഴിയുമെന്നു പ്രകടിപ്പിക്കുക. പ്രത്യേക സമർപ്പണപ്രകാരം 192 പേജുളള പഴയ പുസ്തകങ്ങളിലൊന്നു സ്വീകരിച്ച ആൾക്കു മടക്കസന്ദർശനം നടത്തുന്നതും പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 154 (72), സമാപന പ്രാർഥന.
ജനുവരി 17-നാരംഭിക്കുന്ന വാരം
ഗീതം 167 (110)
10 മിനി:പ്രാദേശിക അറിയിപ്പുകളും കണക്കു റിപ്പോർട്ടും. സംഭാവനകൾ ലഭിച്ചതായുളള അറിയിപ്പും ഉൾപ്പെടുത്തുക. സൊസൈററിയുടെയും അതുപോലെതന്നെ സഭയുടെയും പ്രവർത്തനങ്ങൾക്കു പ്രസാധകർ നൽകുന്ന സാമ്പത്തിക പിന്തുണയ്ക്കു വിലമതിപ്പു പ്രകടിപ്പിക്കുക. അഡ്വാൻസ് മെഡിക്കൽ ഡൈറക്ടീവ്⁄റിലീസ് കാർഡ് ഇനിയും പൂരിപ്പിക്കാത്തവരെ ഇന്നു രാത്രിതന്നെ സഭാപുസ്തകാധ്യയന നിർവാഹകനെയോ മററു മൂപ്പൻമാരിൽ ഒരാളെയോ സമീപിച്ച് അതു ചെയ്യാൻ ഓർമിപ്പിക്കുക.
20 മിനി:“കൂടെക്കൂടെ പ്രവർത്തിച്ചു തീരുന്ന പ്രദേശം പ്രവർത്തിക്കൽ.” യോഗ്യതയുളള ഒരു മൂപ്പൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. പ്രദേശം ആവർത്തിച്ചാവർത്തിച്ചു പ്രവർത്തിച്ചുതീരുന്ന സ്ഥലങ്ങളിൽ 4-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന ന്യായവാദം പുസ്തകത്തിലെ മുഖവുരകളിലൊന്നിന്റെ പ്രകടനത്തിനു പുറമേ 6-ഉം 7-ഉം ഖണ്ഡികകളിൽ നിന്നുളള അനുയോജ്യമായ മറെറാരു മുഖവുരയോ പ്രാദേശിക സ്ഥലത്തിനുവേണ്ടി പ്രത്യേകം തയ്യാർ ചെയ്ത ഒന്നോ വിശേഷവത്കരിക്കുക. പ്രദേശം തുടരെത്തുടരെ പ്രവർത്തിച്ചുതീരാത്ത സഭകളിൽ ന്യായവാദം പുസ്തകത്തിൽനിന്നുളള മററു യോജിച്ച മുഖവുരകളും പ്രകടനങ്ങളിൽ വിശേഷവത്കരിക്കണം. പ്രകടനങ്ങൾ നന്നായി തയ്യാർ ചെയ്തവ ആയിരിക്കണം.
15 മിനി:ഭൂമിയുടെ ഭാവി എന്ത്? ന്യായവാദം പുസ്തകത്തിന്റെ 112-17 പേജുകളെ അടിസ്ഥാനമാക്കിയുളളത്. (5 മിനി.) 112-ഉം 113-ഉം പേജുകളിൽ തുടങ്ങുന്ന ഉപതലക്കെട്ടിൻ കീഴിലുളള പോയിൻറുകൾ അടങ്ങുന്ന പ്രസംഗം, 114-ാമത്തെ പേജിന്റെ പകുതി വരെയുളള വിവരങ്ങൾ ഉണ്ടായിരിക്കണം. (7 മിനി.) ഒരു പുതിയ പ്രസാധകനും പക്വതയും അനുഭവപരിചയവുമുളള ഒരു പ്രസാധകനും 114-16 പേജുകളിലെ വിവരങ്ങൾ ചർച്ച ചെയ്യുന്നു. പുതിയ പ്രസാധകന്റെ ലോകക്കാരായ ബന്ധുക്കൾ ഭൂമി നശിപ്പിക്കപ്പെടുമെന്നു ബൈബിൾ സൂചിപ്പിക്കുന്നുവെന്നു വാദമുന്നയിച്ചു. ഭൂമിയെ സംബന്ധിച്ചുളള ബൈബിൾ വാക്യങ്ങൾ മനസ്സിലാക്കാൻ പുതിയ പ്രസാധകൻ അനുഭവപരിചയമുളള പ്രസാധകനിൽനിന്നു സഹായം തേടുന്നു. (3 മിനി.) ഉപസംഹാരത്തിൽ, “ഏതുതരം ആളുകളെയാണ് ദൈവം ഭൂമിയിലെ നിത്യജീവൻ നൽകി അനുഗ്രഹിക്കുന്നത്?” എന്ന 116-ാം പേജിലുളള ചോദ്യത്തെക്കുറിച്ചു ചർച്ച ചെയ്യുക. അത്തരമൊരു അനുഗൃഹീത പദവിക്കുവേണ്ടി യോഗ്യത പ്രാപിക്കാൻ സ്വയം കഠിനശ്രമം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 176 (16), സമാപന പ്രാർഥന.
ജനുവരി 24-നാരംഭിക്കുന്ന വാരം
ഗീതം 178 (67)
15 മിനി:പ്രാദേശിക അറിയിപ്പുകൾ. “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി” എന്ന ലേഖനത്തിന്റെ ചർച്ച. 1994-ലെ പ്രത്യേക സമ്മേളനദിന പരിപാടിയിൽ സംബന്ധിക്കുന്നതിനു മുൻകൂട്ടി ആസൂത്രണങ്ങൾ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. തീയതിയും സ്ഥലവും അറിയാമെങ്കിൽ അത് അറിയിക്കുക. ദിവ്യാധിപത്യ വാർത്തകൾ എന്ന ഇനവും ഉൾപ്പെടുത്തുക. ഈ വാരാന്തത്തിൽ വയൽസേവനത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സഭയുടെ വയൽസേവന ക്രമീകരണങ്ങൾ പരാമർശിക്കുക.
15 മിനി:ചോദ്യപ്പെട്ടി. കുറച്ചു സദസ്യപങ്കുപററലോടെയുളള പ്രസംഗം. ആദ്യത്തെ മൂന്നു ഖണ്ഡികകളിൽ പറഞ്ഞിരിക്കുന്നതുപോലെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ എല്ലാവരെയും സഹായിക്കുക. യഹോവയുടെ സാക്ഷികളോടു സന്ദർശനം നടത്തരുതെന്നു തങ്ങൾ പലതവണ പറഞ്ഞതാണെന്നും എന്നിട്ടും അവർ വീണ്ടും വീണ്ടും വരികയാണെന്നും പറഞ്ഞുകൊണ്ട് കുപിതരായ വീട്ടുകാരിൽനിന്നുളള ഫോൺകോളുകളും എഴുത്തുകളും ചിലപ്പോൾ സൊസൈററിക്കു കിട്ടാറുണ്ട്. അതുകൊണ്ട് വീടുതോറുമുളള വേലയിൽ ഏർപ്പെടുമ്പോൾ തീർച്ചയായും നാം പ്രദേശ എൻവലപ്പു പരിശോധിക്കുകയും നമ്മോടു സന്ദർശനം നടത്തരുതെന്നു പറഞ്ഞിട്ടുളള വീടുകൾ ഏതൊക്കെയാണെന്നു നിശ്ചയപ്പെടുത്തുകയും വേണം. അനുബന്ധത്തിലുളള “ധൈര്യത്തോടെ എന്നാൽ നയപൂർവം പ്രസംഗിക്കൽ” എന്ന ലേഖനത്തിലെ ബന്ധപ്പെട്ട വിവരങ്ങൾ ചുരുക്കമായി പുനരവലോകം ചെയ്യുക.
15 മിനി:സഭയുടെ വയൽപ്രവർത്തനം. സേവനമേൽവിചാരകനും മറെറാരു മൂപ്പനും സഭയുടെ കഴിഞ്ഞ നാലു മാസത്തെ പ്രവർത്തനം അവലോകനം ചെയ്യുന്നു. സേവനവർഷത്തിന്റെ മൂന്നിലൊന്നു ഭാഗം പിന്നിട്ടിരിക്കുന്നു (സെപ്ററംബർ-ഡിസംബർ). സഭയുടെ പ്രവർത്തനം എങ്ങനെയിരിക്കുന്നു? നന്നായി പ്രവർത്തിക്കുന്ന മണ്ഡലങ്ങളിൽ സഭയെ ആത്മാർഥമായി അഭിനന്ദിക്കുക. കൂടാതെ, സഭയ്ക്ക് അഭിവൃദ്ധിപ്പെടാൻ കഴിയുന്ന മണ്ഡലങ്ങൾ പരാമർശിക്കുകയും പ്രായോഗിക നിർദേശങ്ങൾ നൽകുകയും ചെയ്യുക. സേവനവർഷത്തിലെ ആദ്യത്തെ നാലു മാസങ്ങളിൽനിന്നുളള പ്രോത്സാഹജനകമായ ഒന്നോ രണ്ടോ വയൽ അനുഭവങ്ങൾ ഉൾപ്പെടുത്തുക. ക്രിയാത്മകവും കെട്ടുപണി ചെയ്യുന്നതുമായ വാക്കുകളോടെ ഉപസംഹരിക്കുക. തന്റെ ശുശ്രൂഷ നിർവഹിച്ചതിൽനിന്നാണ് യേശുവിനു സന്തോഷം ലഭിച്ചത്. യഹോവ നമുക്കു നൽകിയിരിക്കുന്ന വേലയിൽ തിരക്കോടെ ഏർപ്പെടുമ്പോൾ നാമും വലിയ സന്തോഷം കണ്ടെത്തും.—യോഹ. 4:34; 1 കൊരി. 15:58.
ഗീതം 179 (29), സമാപന പ്രാർഥന.
ജനുവരി 31-നാരംഭിക്കുന്ന വാരം
ഗീതം 186 (111)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. ഈ വാരാന്തത്തിൽ വയൽസേവനത്തിൽ പങ്കെടുത്തുകൊണ്ടു നേരത്തെതന്നെ പ്രവർത്തനം തുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അടുത്ത കാലത്തെ മാസികകൾ സമർപ്പിക്കുന്നതിനു സഹായകമായ നിർദേശങ്ങൾ നൽകാവുന്നതാണ്.
10 മിനി:നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വീടുതോറും സമർപ്പിക്കുക. യഹോവയെ അറിയാനും അവിടുത്തെ ആരാധിക്കാനും ആളുകളെ സഹായിക്കുന്നതിൽ ആ പുസ്തകത്തിന്റെ തെളിയിക്കപ്പെട്ട മൂല്യത്തെക്കുറിച്ചുളള ഉത്സാഹഭരിതമായ പ്രസംഗം. ഈ പുസ്തകം വയൽസേവനത്തിൽ ഉപയോഗിക്കുന്നതിനു തയ്യാറാകാൻ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഒരു പ്രസാധകൻ എങ്ങനെ ഉപയോഗിച്ചേക്കാമെന്നു പ്രകടിപ്പിക്കുക.
20 മിനി:“യോഗങ്ങൾക്കു ഹാജരാകൽ—ഗൗരവമുളള ഒരു ഉത്തരവാദിത്വം.” ചോദ്യോത്തര പരിചിന്തനം. 2-ാമത്തെ ഖണ്ഡികയോടുളള ബന്ധത്തിൽ, യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തക്കവണ്ണം വൈതരണികൾ തരണം ചെയ്തിട്ടുളള പ്രസാധകരെ അഭിമുഖം നടത്തുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ, 1993 ഒക്ടോബർ 1-ലെ വീക്ഷാഗോപുരത്തിന്റെ 22-25 പേജുകളിൽ വന്ന, “ദൈവത്തിന്റെ കരുണ സംബന്ധിച്ചു ശരിയായ വീക്ഷണം പുലർത്തുക” എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വീക്ഷാഗോപുരം പ്രതിമാസപതിപ്പായി അച്ചടിക്കുന്ന ഒരു ഭാഷ ഉപയോഗിക്കുന്ന സഭകൾക്ക് ഈ പ്രസംഗം 1993 ഒക്ടോബർ 1-ലെ ലക്കത്തിന്റെ 8-11 പേജുകളിൽ വന്ന “കാത്തിരിക്കാൻ പഠിക്കുകയെന്ന പ്രശ്നം” എന്ന ലേഖനത്തെ ആസ്പദമാക്കി നടത്താവുന്നതാണ്. ഇംഗ്ലീഷിലും മററു അർധമാസപതിപ്പുകളിലും ഈ ലേഖനം വന്നത് 1993 ഒക്ടോബർ 15-ലെ പതിപ്പുകളിലാണ്.
ഗീതം 188 (81), സമാപന പ്രാർഥന.