വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 16
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • ശിം​ശോൻ ഗസ്സയിൽ (1-3)

      • ശിം​ശോ​നും ദലീല​യും (4-22)

      • ശിം​ശോ​ന്റെ പ്രതി​കാ​രം, മരണം (23-31)

ന്യായാധിപന്മാർ 16:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2005, പേ. 27-28

ന്യായാധിപന്മാർ 16:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2004, പേ. 15-16

ന്യായാധിപന്മാർ 16:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലി​ലുള്ള.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:18

ന്യായാധിപന്മാർ 16:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശിം​ശോ​നെ സ്വാധീ​നി​ച്ച്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:15

ന്യായാധിപന്മാർ 16:7

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, വില്ലിന്റെ ഞാൺ.

ന്യായാധിപന്മാർ 16:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഫ്‌ളാ​ക്‌സ്‌ ചെടി​യു​ടെ നാരു​പോ​ലെ.” ചാക്കു​നൂ​ലി​നോ​ടു സാമ്യ​മു​ള്ളത്‌.

ഒത്തുവാക്യങ്ങള്‍

  • +ന്യായ 15:14

ന്യായാധിപന്മാർ 16:12

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:9

ന്യായാധിപന്മാർ 16:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:7, 11

ന്യായാധിപന്മാർ 16:15

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:16
  • +ന്യായ 16:7, 11, 13

ന്യായാധിപന്മാർ 16:16

ഒത്തുവാക്യങ്ങള്‍

  • +ന്യായ 14:17

ന്യായാധിപന്മാർ 16:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അമ്മയുടെ ഗർഭപാ​ത്രം​മു​തൽ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 6:5; ന്യായ 13:5, 7

ന്യായാധിപന്മാർ 16:18

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:5

ന്യായാധിപന്മാർ 16:20

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:9, 12, 14

ന്യായാധിപന്മാർ 16:22

ഒത്തുവാക്യങ്ങള്‍

  • +ന്യായ 13:5

ന്യായാധിപന്മാർ 16:23

ഒത്തുവാക്യങ്ങള്‍

  • +1ശമു 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2003, പേ. 25

ന്യായാധിപന്മാർ 16:24

ഒത്തുവാക്യങ്ങള്‍

  • +ന്യായ 15:4, 5
  • +ന്യായ 15:7, 8, 15, 16

ന്യായാധിപന്മാർ 16:28

ഒത്തുവാക്യങ്ങള്‍

  • +എബ്ര 11:32
  • +ന്യായ 16:21
  • +ന്യായ 14:5, 6, 19; 15:14

ന്യായാധിപന്മാർ 16:30

ഒത്തുവാക്യങ്ങള്‍

  • +ന്യായ 16:27
  • +ന്യായ 14:19; 15:7, 8, 15, 16

ന്യായാധിപന്മാർ 16:31

ഒത്തുവാക്യങ്ങള്‍

  • +ന്യായ 13:2
  • +ന്യായ 13:8
  • +ന്യായ 2:16; 15:20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 16:4ന്യായ 16:18
ന്യായാ. 16:5ന്യായ 14:15
ന്യായാ. 16:9ന്യായ 15:14
ന്യായാ. 16:12ന്യായ 16:9
ന്യായാ. 16:13ന്യായ 16:7, 11
ന്യായാ. 16:15ന്യായ 14:16
ന്യായാ. 16:15ന്യായ 16:7, 11, 13
ന്യായാ. 16:16ന്യായ 14:17
ന്യായാ. 16:17സംഖ 6:5; ന്യായ 13:5, 7
ന്യായാ. 16:18ന്യായ 16:5
ന്യായാ. 16:20ന്യായ 16:9, 12, 14
ന്യായാ. 16:22ന്യായ 13:5
ന്യായാ. 16:231ശമു 5:4
ന്യായാ. 16:24ന്യായ 15:4, 5
ന്യായാ. 16:24ന്യായ 15:7, 8, 15, 16
ന്യായാ. 16:28എബ്ര 11:32
ന്യായാ. 16:28ന്യായ 16:21
ന്യായാ. 16:28ന്യായ 14:5, 6, 19; 15:14
ന്യായാ. 16:30ന്യായ 16:27
ന്യായാ. 16:30ന്യായ 14:19; 15:7, 8, 15, 16
ന്യായാ. 16:31ന്യായ 13:2
ന്യായാ. 16:31ന്യായ 13:8
ന്യായാ. 16:31ന്യായ 2:16; 15:20
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 16:1-31

ന്യായാ​ധി​പ​ന്മാർ

16 ഒരിക്കൽ ശിം​ശോൻ ഗസ്സയി​ലേക്കു പോയി. അവിടെ ഒരു വേശ്യയെ കണ്ടു. ശിം​ശോൻ അവളുടെ വീട്ടിൽ ചെന്നു. 2 “ശിം​ശോൻ വന്നിരി​ക്കു​ന്നു” എന്നു ഗസ്സയി​ലു​ള്ള​വർക്കു വിവരം കിട്ടി. അവർ ശിം​ശോ​നെ വളഞ്ഞ്‌ രാത്രി മുഴുവൻ നഗരക​വാ​ട​ത്തിൽ പതിയി​രു​ന്നു. “നേരം പുലരു​മ്പോൾ നമുക്കു ശിം​ശോ​നെ കൊല്ലാം” എന്നു പറഞ്ഞ്‌ രാത്രി മുഴു​വ​നും അവർ പതുങ്ങി​യി​രു​ന്നു.

3 എന്നാൽ അർധരാത്രി​വരെ കിടന്നു​റ​ങ്ങി​യിട്ട്‌ ശിം​ശോൻ എഴു​ന്നേറ്റ്‌ നഗരക​വാ​ട​ത്തി​ന്റെ വാതി​ലു​ക​ളും ഇരുവ​ശ​ത്തുള്ള തൂണു​ക​ളും ഓടാമ്പൽ സഹിതം പറി​ച്ചെ​ടു​ത്തു. അവ ചുമലിൽ വെച്ചു​കൊ​ണ്ട്‌ ശിം​ശോൻ ഹെ​ബ്രോന്‌ അഭിമു​ഖ​മാ​യി നിൽക്കുന്ന മലയുടെ മുകളി​ലേക്കു പോയി.

4 പിന്നീട്‌ ശിം​ശോൻ സോ​രേക്ക്‌ താഴ്‌വരയിലുള്ള* ദലീല+ എന്ന യുവതി​യു​മാ​യി സ്‌നേ​ഹ​ത്തി​ലാ​യി. 5 അപ്പോൾ ഫെലി​സ്‌ത്യ​യി​ലെ പ്രഭു​ക്ക​ന്മാർ ദലീല​യു​ടെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ശിം​ശോ​ന്റെ മഹാശ​ക്തി​യു​ടെ രഹസ്യം എന്താ​ണെ​ന്നും ശിം​ശോ​നെ കീഴ്‌പെ​ടു​ത്താ​നും ബന്ധിച്ച്‌ വരുതി​യി​ലാ​ക്കാ​നും എങ്ങനെ കഴിയുമെ​ന്നും നീ സൂത്രത്തിൽ*+ മനസ്സി​ലാ​ക്കണം. പ്രതി​ഫ​ല​മാ​യി ഞങ്ങൾ ഓരോ​രു​ത്ത​രും നിനക്ക്‌ 1,100 വെള്ളി​ക്കാ​ശു വീതം തരാം.”

6 അങ്ങനെ ദലീല ശിം​ശോനോ​ടു ചോദി​ച്ചു: “ദയവായി എന്നോടു പറയൂ, എന്താണ്‌ അങ്ങയുടെ ഈ മഹാശ​ക്തി​യു​ടെ രഹസ്യം, എങ്ങനെ അങ്ങയെ ബന്ധിച്ച്‌ കീഴ്‌പെ​ടു​ത്താം?” 7 ശിംശോൻ പറഞ്ഞു: “ഉണങ്ങി​യി​ട്ടി​ല്ലാത്ത ഏഴു പുതിയ ഞാണുകൊണ്ട്‌* അവർ എന്നെ ബന്ധിച്ചാൽ എന്റെ ശക്തി ക്ഷയിച്ച്‌ ഞാൻ ഒരു സാധാ​ര​ണ​മ​നു​ഷ്യനെപ്പോലെ​യാ​കും.” 8 അങ്ങനെ ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ ഏഴു പുതിയ ഞാൺ കൊണ്ടു​വന്ന്‌ ദലീല​യ്‌ക്കു കൊടു​ത്തു; ദലീല ശിം​ശോ​നെ അതു​കൊണ്ട്‌ ബന്ധിച്ചു. 9 ശിംശോനെ പിടി​ക്കാ​നാ​യി അകത്തെ മുറി​യിൽ അവർ ആളുകളെ നിറു​ത്തി​യി​രു​ന്നു. ദലീല വിളി​ച്ചു​പ​റഞ്ഞു: “ശിം​ശോ​നേ, അങ്ങയെ പിടി​ക്കാൻ ഫെലി​സ്‌ത്യർ വന്നിരി​ക്കു​ന്നു!” അപ്പോൾ ശിം​ശോൻ ആ ഞാണുകൾ കത്തിക്ക​രിഞ്ഞ ഒരു നൂൽപോലെ* പൊട്ടി​ച്ചു​ക​ളഞ്ഞു.+ ശിം​ശോ​ന്റെ ശക്തിയു​ടെ രഹസ്യം വെളിപ്പെ​ട്ട​തു​മില്ല.

10 അപ്പോൾ ദലീല ശിം​ശോനോട്‌: “എന്നോടു നുണ പറഞ്ഞ്‌ അങ്ങ്‌ എന്നെ ഒരു വിഡ്‌ഢി​യാ​ക്കി. അങ്ങയെ എങ്ങനെ ബന്ധിക്കാ​മെന്ന്‌ എന്നോടു പറയൂ.” 11 ശിംശോൻ പറഞ്ഞു: “ഇതുവരെ ഉപയോ​ഗി​ച്ചി​ട്ടി​ല്ലാത്ത ഒരു പുതിയ കയറു​കൊ​ണ്ട്‌ അവർ എന്നെ ബന്ധിക്കു​ക​യാണെ​ങ്കിൽ എന്റെ ശക്തി ക്ഷയിച്ച്‌ ഞാൻ ഒരു സാധാ​ര​ണ​മ​നു​ഷ്യനെപ്പോലെ​യാ​കും.” 12 അങ്ങനെ ദലീല ഒരു പുതിയ കയർ എടുത്ത്‌ ശിം​ശോ​നെ കെട്ടി​യിട്ട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ശിം​ശോ​നേ, അങ്ങയെ പിടി​ക്കാൻ ഫെലി​സ്‌ത്യർ വന്നിരി​ക്കു​ന്നു!” (അവർ നിറു​ത്തിയ പതിയി​രി​പ്പു​കാർ ആ സമയം മുഴുവൻ അകത്തെ മുറി​യി​ലു​ണ്ടാ​യി​രു​ന്നു.) ശിം​ശോൻ വെറും നൂലുപോ​ലെ അവ കൈയിൽനി​ന്ന്‌ പൊട്ടി​ച്ചു​ക​ളഞ്ഞു.+

13 അതിനു ശേഷം ദലീല ശിം​ശോനോ​ടു പറഞ്ഞു: “ഇതുവരെ എന്നോടു നുണ പറഞ്ഞ്‌ അങ്ങ്‌ എന്നെ പറ്റിച്ചു.+ ദയവായി പറയൂ, അങ്ങയെ എങ്ങനെ ബന്ധിക്കാം?” അപ്പോൾ ശിം​ശോൻ പറഞ്ഞു: “എന്റെ തലമു​ടി​യു​ടെ ഏഴു പിന്നലു​കൾ നെയ്‌ത്തു​പാ​വിൽ ചേർത്ത്‌ നെയ്‌താൽ മതി.” 14 ദലീല അങ്ങനെ ചെയ്‌ത്‌ അത്‌ ഒരു കുറ്റി അടിച്ച്‌ ഉറപ്പി​ച്ചുവെച്ചു. എന്നിട്ട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ശിം​ശോ​നേ, അങ്ങയെ പിടി​ക്കാൻ ഫെലി​സ്‌ത്യർ വന്നിരി​ക്കു​ന്നു!” ശിം​ശോൻ ഉറക്കത്തിൽനി​ന്ന്‌ എഴു​ന്നേറ്റു; നെയ്‌ത്തു​ത​റി​യു​ടെ കുറ്റി​യും പാവു​നൂ​ലും പറി​ച്ചെ​ടു​ത്തു.

15 അപ്പോൾ ദലീല ശിം​ശോനോ​ടു പറഞ്ഞു: “അങ്ങയുടെ ഹൃദയം എനിക്കു തരാതെ, ‘നിന്നെ സ്‌നേ​ഹി​ക്കു​ന്നു’+ എന്ന്‌ അങ്ങയ്‌ക്ക്‌ എന്നോട്‌ എങ്ങനെ പറയാ​നാ​കും? ഈ മൂന്നു പ്രാവ​ശ്യ​വും എന്നെ വിഡ്‌ഢി​യാ​ക്കി. അങ്ങയുടെ മഹാശ​ക്തി​യു​ടെ രഹസ്യം എന്നോട്‌ ഇതുവരെ പറഞ്ഞി​ട്ടില്ല.”+ 16 ദലീല ദിവസ​വും ശിം​ശോ​നെ ശല്യം ചെയ്‌ത്‌ അസഹ്യപ്പെ​ടു​ത്തി​യ​തുകൊണ്ട്‌ ശിം​ശോ​നു മരിച്ചാൽ മതി​യെ​ന്നാ​യി.+ 17 ഒടുവിൽ ശിം​ശോൻ ഹൃദയം തുറന്നു. ശിം​ശോൻ പറഞ്ഞു: “ജനനംമുതൽ* ഞാൻ ദൈവ​ത്തിന്‌ ഒരു നാസീ​രാണ്‌.+ അതു​കൊണ്ട്‌ ഇതുവരെ എന്റെ തലയിൽ ക്ഷൗരക്കത്തി തൊട്ടി​ട്ടില്ല. എന്റെ തല ക്ഷൗരം ചെയ്‌താൽ എന്റെ ശക്തി എന്നെ വിട്ട്‌ പോകു​ക​യും ഞാൻ സാധാ​ര​ണ​മ​നു​ഷ്യരെപ്പോലെ​യാ​കു​ക​യും ചെയ്യും.”

18 ശിംശോൻ ഹൃദയ​ത്തി​ലു​ള്ളതെ​ല്ലാം പറഞ്ഞെന്നു കണ്ടപ്പോൾ ദലീല ഫെലിസ്‌ത്യപ്രഭുക്കന്മാരെ+ ഇങ്ങനെ അറിയി​ച്ചു: “ഇപ്രാ​വ​ശ്യം നിങ്ങൾ വന്നു​കൊ​ള്ളൂ; ഹൃദയ​ത്തി​ലു​ള്ളതു മുഴുവൻ ശിം​ശോൻ എന്നോടു പറഞ്ഞു.” അങ്ങനെ ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ ദലീല​യ്‌ക്കുള്ള പണവു​മാ​യി വന്നു. 19 ദലീല ശിം​ശോ​നെ മടിയിൽ കിടത്തി ഉറക്കി​യിട്ട്‌ ഒരാളെ വിളിച്ച്‌ ശിം​ശോന്റെ ഏഴു പിന്നലു​ക​ളും ക്ഷൗരം ചെയ്യിച്ചു. ശിം​ശോ​ന്റെ ശക്തി അദ്ദേഹത്തെ വിട്ടുപോ​യ​തി​നാൽ ദലീല​യ്‌ക്കു ശിം​ശോ​നെ നിയ​ന്ത്രി​ക്കാ​നാ​യി. 20 പിന്നെ ദലീല ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ശിം​ശോ​നേ, അങ്ങയെ പിടി​ക്കാൻ ഫെലി​സ്‌ത്യർ വന്നിരി​ക്കു​ന്നു!” ശിം​ശോൻ ഉറക്കത്തിൽനി​ന്ന്‌ എഴു​ന്നേറ്റ്‌, “ഞാൻ എപ്പോഴത്തെയുംപോലെ+ എന്റെ ബന്ധനം പൊട്ടി​ച്ച്‌ രക്ഷപ്പെ​ടും” എന്നു പറഞ്ഞു. പക്ഷേ യഹോവ തന്നെ വിട്ടു​പോയ കാര്യം ശിം​ശോൻ അറിഞ്ഞില്ല. 21 ഫെലിസ്‌ത്യർ ശിം​ശോ​നെ കീഴ്‌പെ​ടു​ത്തി കണ്ണുകൾ ചൂഴ്‌ന്നെ​ടു​ത്തു. പിന്നെ ഗസ്സയി​ലേക്കു കൊണ്ടുപോ​യി രണ്ടു ചെമ്പു​ച​ങ്ങ​ലകൊണ്ട്‌ ബന്ധിച്ച്‌ തടവറ​യി​ലാ​ക്കി. അവിടെ അവർ ശിം​ശോനെക്കൊണ്ട്‌ ധാന്യം പൊടി​പ്പി​ക്കാൻതു​ടങ്ങി. 22 എന്നാൽ ക്ഷൗരം ചെയ്‌ത ശിം​ശോ​ന്റെ തലയിൽ വീണ്ടും മുടി വളരു​ന്നു​ണ്ടാ​യി​രു​ന്നു.+

23 “നമ്മുടെ ദൈവം നമ്മുടെ ശത്രു​വായ ശിം​ശോ​നെ നമ്മുടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു!” എന്നു പറഞ്ഞ്‌ ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ അവരുടെ ദൈവ​മായ ദാഗോനു+ വലി​യൊ​രു ബലി അർപ്പി​ക്കാ​നും ഉത്സവം കൊണ്ടാ​ടാ​നും ഒന്നിച്ചു​കൂ​ടി. 24 ശിംശോനെ കണ്ടപ്പോൾ ജനം അവരുടെ ദൈവത്തെ സ്‌തു​തി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദേശം നശിപ്പിക്കുകയും+ നമ്മളിൽ അനേകരെ കൊല്ലുകയും+ ചെയ്‌ത നമ്മുടെ ശത്രു​വി​നെ ദൈവം നമ്മുടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.”

25 സന്തോഷംകൊണ്ട്‌ മതിമറന്ന അവർ പറഞ്ഞു: “ശിം​ശോ​നെ വരുത്തൂ, ശിം​ശോൻ നമ്മളെ രസിപ്പി​ക്കട്ടെ.” അങ്ങനെ അവർ തങ്ങളെ രസിപ്പി​ക്കാൻ ശിം​ശോ​നെ തടവറ​യിൽനിന്ന്‌ പുറത്ത്‌ കൊണ്ടു​വന്ന്‌ തൂണു​കൾക്കി​ട​യിൽ നിറുത്തി. 26 കൈക്കു പിടി​ച്ചി​രുന്ന ആൺകു​ട്ടിയോ​ടു ശിം​ശോൻ പറഞ്ഞു: “കെട്ടി​ടത്തെ താങ്ങി​നി​റു​ത്തുന്ന തൂണു​ക​ളിൽ എന്നെ​യൊ​ന്നു തൊടു​വി​ക്കുക; ഞാൻ അവയിൽ ചാരി​നിൽക്കട്ടെ.” 27 (ആ കെട്ടിടം മുഴുവൻ സ്‌ത്രീ​പു​രു​ഷ​ന്മാരെക്കൊണ്ട്‌ നിറഞ്ഞി​രു​ന്നു. എല്ലാ ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാ​രും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ശിം​ശോ​ന്റെ പ്രകട​നങ്ങൾ കണ്ടുനിന്ന 3,000 സ്‌ത്രീ​പു​രു​ഷ​ന്മാർ മുകളി​ലു​മു​ണ്ടാ​യി​രു​ന്നു.)

28 അപ്പോൾ ശിംശോൻ+ യഹോ​വയോ​ടു നിലവി​ളി​ച്ചു​പ​റഞ്ഞു: “പരമാ​ധി​കാ​രി​യായ യഹോവേ, ദയവായി ഈ ഒരു പ്രാവ​ശ്യം​കൂ​ടി എന്നെ ഓർക്കേ​ണമേ. ദൈവമേ, എന്റെ കണ്ണുക​ളിൽ ഒന്നിനുവേണ്ടി+ ഫെലി​സ്‌ത്യരോ​ടു പ്രതി​കാ​രം ചെയ്യാൻ എനിക്കു ശക്തി നൽകേ​ണമേ.”+

29 അങ്ങനെ ശിം​ശോൻ കെട്ടി​ട​ത്തി​ന്റെ നടുക്ക്‌ അതിനെ താങ്ങി​നി​റു​ത്തി​യി​രുന്ന രണ്ടു തൂണു​ക​ളിൽ പിടി​ച്ചു​നി​ന്നു; വലതു​കൈ ഒരു തൂണി​ലും ഇടതു​കൈ മറ്റേതി​ലും വെച്ച്‌ മുന്നോ​ട്ട്‌ ആഞ്ഞു. 30 “ഞാൻ ഫെലി​സ്‌ത്യരോ​ടു​കൂ​ടി മരിക്കട്ടെ!” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞ്‌ ശിം​ശോൻ സർവശ​ക്തി​യുമെ​ടുത്ത്‌ തള്ളി. ആ കെട്ടിടം തകർന്ന്‌ അവി​ടെ​യു​ണ്ടാ​യി​രുന്ന പ്രഭു​ക്ക​ന്മാ​രു​ടെ മേലും എല്ലാവ​രു​ടെ മേലും വീണു.+ അങ്ങനെ താൻ ജീവി​ച്ചി​രു​ന്നപ്പോൾ കൊന്ന​തിനെ​ക്കാൾ കൂടുതൽ ആളുകളെ ശിം​ശോൻ മരണസ​മ​യത്ത്‌ കൊന്നു.+

31 പിന്നീട്‌ ശിം​ശോ​ന്റെ സഹോ​ദ​ര​ന്മാ​രും അപ്പന്റെ വീട്ടി​ലു​ള്ള​വ​രും വന്ന്‌ ശിം​ശോ​നെ എടുത്തുകൊ​ണ്ടുപോ​യി. അവർ ശിം​ശോ​നെ സൊരയ്‌ക്കും+ എസ്‌തായോ​ലി​നും ഇടയിൽ, ശിം​ശോ​ന്റെ അപ്പനായ മനോഹയെ+ അടക്കിയ കല്ലറയിൽ അടക്കി. ശിം​ശോൻ 20 വർഷം ഇസ്രായേ​ലിൽ ന്യായാ​ധി​പ​നാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക