സെപ്ററംബറിലേക്കുളള സേവനയോഗങ്ങൾ
സെപ്ററംബർ 5-നാരംഭിക്കുന്ന വാരം
ഗീതം 5 (28)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള ഉചിതമായ അറിയിപ്പുകളും.
20 മിനി:“നിങ്ങളുടെ രാജ്യസേവനമെന്ന നിക്ഷേപം വർധിപ്പിക്കുക.” സേവനമേൽവിചാരകനും മറെറാരു മൂപ്പനും ലേഖനത്തിലെ പ്രസക്ത ആശയങ്ങൾ ചർച്ച ചെയ്യുന്നു. അഭിനന്ദനവും ഒപ്പം മെച്ചപ്പെടാനുളള നിർദേശങ്ങളും നൽകിക്കൊണ്ട് സഭയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനം അവലോകനം ചെയ്യുക. ശുശ്രൂഷയിലെ നമ്മുടെ വ്യക്തിപരമായ പങ്ക് വർധിപ്പിക്കുകയെന്ന ലാക്കിന് ഊന്നൽ കൊടുക്കുക.
15 മിനി:“എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ താത്പര്യം നട്ടുവളർത്തുക.” പ്രായംകുറഞ്ഞ ഒരാൾ ഉൾപ്പെടെ മൂന്നോ നാലോ പ്രസാധകർ ലേഖനം ചർച്ച ചെയ്യുകയും തുടർന്ന് ഒരു പരിശീലന സെഷൻ നടത്തുകയും ചെയ്യുന്നു. അവർ രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിച്ചശേഷം അവയെക്കുറിച്ച് അവലോകനം ചെയ്യുന്നു. അത് അവർ പ്രായോഗികമായ നിർദേശങ്ങളും അഭിനന്ദനവും അന്യോന്യം നൽകിക്കൊണ്ട് നിർവഹിക്കുന്നു.
ഗീതം 32 (10), സമാപന പ്രാർഥന.
സെപ്ററംബർ 12-നാരംഭിക്കുന്ന വാരം
ഗീതം 54 (18)
7 മിനി:പ്രാദേശിക അറിയിപ്പുകൾ.
20 മിനി:“എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ.” സദസ്സുമായി ചർച്ച ചെയ്യുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ഉപയോഗിച്ച് രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക.
18 മിനി:“സാക്ഷീകരിക്കുന്നതിൽനിന്ന് അവർ ഒഴിഞ്ഞുനിന്നിട്ടില്ല.” ചോദ്യോത്തരങ്ങൾ. ശുശ്രൂഷയിൽ ഒരേ അളവു സമയം ചെലവഴിക്കാൻ നമുക്കെല്ലാവർക്കും സാധ്യമല്ലെങ്കിൽപ്പോലും നാം അതിൽ സന്തോഷം കണ്ടെത്തുകയും മുഴുദേഹിയോടെ കഠിനശ്രമം നടത്തുകയും വേണം.
ഗീതം 60 (86), സമാപന പ്രാർഥന.
സെപ്ററംബർ 19-നാരംഭിക്കുന്ന വാരം
ഗീതം 36 (14)
7 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന ലഭിച്ചതായുളള ഏതെങ്കിലും അറിയിപ്പുകൾ ഉണ്ടെങ്കിൽ അതും വായിക്കുക.
13 മിനി:“സ്കൂളിൽ ഒരുങ്ങിയിരിക്കുക.” ചോദ്യോത്തരങ്ങൾ. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്കു കഴിയുന്ന വിധവും എടുത്തുകാട്ടുക.
25 മിനി:“1994-ലെ ‘ദൈവഭയ’ ഡിസ്ട്രിക്ററ് കൺവെൻഷൻ.” അനുബന്ധം. 1-11 ഖണ്ഡികകളുടെ ചോദ്യോത്തരങ്ങൾ, ഇത് ഒരു മൂപ്പൻ നടത്തുന്നു. “ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” എന്ന ഭാഗത്തേക്കു പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നു.
ഗീതം 67 (38), സമാപന പ്രാർഥന.
സെപ്ററംബർ 26-നാരംഭിക്കുന്ന വാരം
ഗീതം 44 (41)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. “പുതിയ സർക്കിട്ട് സമ്മേളന പരിപാടി” എന്ന ലേഖനത്തിലെ സവിശേഷാശയങ്ങൾ അവലോകനം ചെയ്യുക.
20 മിനി:“1994-ലെ ‘ദൈവഭയ’ ഡിസ്ട്രിക്ററ് കൺവെൻഷൻ.” അനുബന്ധം. 12-25 ഖണ്ഡികകളെ അധികരിച്ചുളള പ്രസംഗം. ഇത് സഭാസെക്രട്ടറി നിർവഹിക്കുന്നു.
15 മിനി:വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ സമർപ്പിക്കൽ. ഒക്ടോബറിൽ. ലോകവ്യാപകമായ പ്രസംഗവേലയിൽ നമ്മുടെ മാസികകൾ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്; ലക്ഷക്കണക്കിനാളുകൾ ആദ്യമായി സത്യം കേട്ടിരിക്കുന്നത് ഇതു മുഖാന്തരമാണ്. അവ നിരന്തരം ഉപയോഗിക്കേണ്ടതിന്റെയും മററു സാഹിത്യങ്ങൾ വിശേഷവത്കരിക്കുമ്പോൾ പോലും വീടുതോറുമുളള വേലയിൽ അവ സമർപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറയുക. വാരംതോറുമുളള ഒരു മാസികാദിവസത്തിന്റെ പ്രയോജനങ്ങൾ പരാമർശിക്കുക. തെരുവുവേലയും കടകൾതോറുമുളള സാക്ഷീകരണവും സമർപ്പണം നടത്തുന്നതിനുളള അനേകം അവസരങ്ങൾ എപ്രകാരം തുറന്നുതരുന്നുവെന്നു ചർച്ച ചെയ്യുക. മാസികാറൂട്ട് തുടങ്ങുകയെന്ന ലക്ഷ്യത്തിൽ സമർപ്പണം നടത്തിയതിന്റെ രേഖ സൂക്ഷിക്കാൻ സഹോദരങ്ങളെ ഓർമിപ്പിക്കുക. വരിസംഖ്യകൾ സമർപ്പിക്കുന്നതു സംബന്ധിച്ചു ക്രിയാത്മക മനോഭാവമുളളവരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. പുറപ്പെടുന്നതിനു മുമ്പായി നന്നായി തയ്യാറാകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. മൂന്നു പ്രസാധകർ, അവരിലൊരാൾ പ്രായംകുറഞ്ഞ വ്യക്തിയായിരിക്കണം, ഹ്രസ്വമായ രണ്ടു മാസിക അവതരണങ്ങളും ഒരു വരിസംഖ്യാസമർപ്പണവും പ്രകടിപ്പിക്കട്ടെ.
ഗീതം 76 (72), സമാപന പ്രാർഥന.