യഹസ്കേൽ
1 ബന്ദികളായി കൊണ്ടുപോയവരുടെകൂടെ+ ഞാൻ കെബാർ+ നദീതീരത്ത് കഴിയുന്ന സമയം. 30-ാം വർഷം* നാലാം മാസം അഞ്ചാം ദിവസം സ്വർഗം തുറന്നു; ഞാൻ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങി. 2 ആ മാസം അഞ്ചാം ദിവസം, അതായത് യഹോയാഖീൻ+ രാജാവിനെ ബന്ദിയായി കൊണ്ടുപോയതിന്റെ അഞ്ചാം വർഷം, 3 കൽദയദേശത്തെ+ കെബാർ നദീതീരത്തുവെച്ച്, പുരോഹിതനായ ബൂസിയുടെ മകൻ യഹസ്കേലിന്* യഹോവയുടെ സന്ദേശം കിട്ടി. അവിടെയായിരിക്കെ യഹോവയുടെ കൈ അവന്റെ മേൽ വന്നു.+
4 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, വടക്കുനിന്ന് ഉഗ്രമായ ഒരു കൊടുങ്കാറ്റ്+ വരുന്നു. ഉജ്ജ്വലമായൊരു പ്രഭാവലയത്തിന് ഉള്ളിൽ വലിയൊരു മേഘവും തീ മിന്നുന്നതും*+ ഞാൻ കണ്ടു. തീയുടെ നടുവിൽ രജതസ്വർണംപോലുള്ള* എന്തോ ഒന്നും കാണാമായിരുന്നു.+ 5 അതിന് ഉള്ളിൽ നാലു ജീവികളുടേതുപോലുള്ള രൂപങ്ങളുണ്ടായിരുന്നു.+ കാഴ്ചയ്ക്ക് അവ ഓരോന്നും മനുഷ്യനെപ്പോലിരുന്നു. 6 ഓരോന്നിനും നാലു മുഖവും നാലു ചിറകും ഉണ്ടായിരുന്നു.+ 7 അവയുടെ പാദങ്ങൾ നേരെയുള്ളതായിരുന്നു; ഉള്ളങ്കാൽ കാളക്കുട്ടിയുടേതുപോലെയും. മിനുക്കിയെടുത്ത ചെമ്പുപോലെ അവ വെട്ടിത്തിളങ്ങി.+ 8 അവയ്ക്കു നാലു വശത്തും ചിറകുകൾക്കു കീഴെ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളും ഉണ്ടായിരുന്നു. 9 അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു. ഇടംവലം തിരിയാതെ നേരെ മുന്നോട്ടുതന്നെയാണ് അവ ഓരോന്നും പോയിരുന്നത്.+
10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+ 11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ. അവ ചിറകുകൾ മുകളിലേക്കു വിരിച്ചുപിടിച്ചിരുന്നു. പരസ്പരം തൊട്ടിരിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മൂടുന്ന ഈരണ്ടു ചിറകുകളും അവയ്ക്ക് ഓരോന്നിനുമുണ്ടായിരുന്നു.+
12 അവ ഓരോന്നും നേരെ മുന്നോട്ടുതന്നെയാണു പോയിരുന്നത്. ദൈവാത്മാവ് പ്രേരിപ്പിക്കുന്നിടത്തേക്കെല്ലാം അവ പോകുന്നു.+ ഇടംവലം തിരിയാതെയാണ് അവ പോയിരുന്നത്. 13 കാഴ്ചയ്ക്ക് ഈ ജീവികൾ തീക്കനൽപോലിരുന്നു. ഈ ജീവികളുടെ ഇടയിലൂടെ ഉജ്ജ്വലശോഭയുള്ള തീപ്പന്തങ്ങൾപോലെ എന്തോ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ടായിരുന്നു. തീയിൽനിന്ന് മിന്നൽപ്പിണരുകൾ പുറപ്പെട്ടു.+ 14 ജീവികൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുമ്പോൾ മിന്നൽപ്പിണർപോലെ കാണപ്പെട്ടു.
15 ഞാൻ ആ ജീവികളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, നാലു മുഖമുള്ള ആ ജീവികളിൽ ഓരോന്നിന്റെയും അരികെ നിലത്ത് ഓരോ ചക്രം കണ്ടു.+ 16 ചക്രങ്ങൾ പീതരത്നംപോലെ* തിളങ്ങി. അവ നാലും ഒരുപോലിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം* എന്ന രീതിയിലായിരുന്നു അതിന്റെ പണി. 17 നീങ്ങുമ്പോൾ അവയ്ക്കു തിരിയാതെതന്നെ നാലു ദിശയിൽ ഏതിലേക്കു വേണമെങ്കിലും പോകാമായിരുന്നു. 18 കണ്ടാൽ ആർക്കും പേടി തോന്നുന്നത്ര ഉയരമുള്ളവയായിരുന്നു ചക്രങ്ങൾ. നാലു ചക്രത്തിന്റെയും വളയങ്ങൾ നിറയെ കണ്ണുകളായിരുന്നു.+ 19 ജീവികൾ നീങ്ങുമ്പോൾ ചക്രങ്ങളും അവയോടൊപ്പം നീങ്ങും. ജീവികൾ നിലത്തുനിന്ന് ഉയരുമ്പോൾ ചക്രങ്ങളും ഉയരും.+ 20 ദൈവാത്മാവ് പ്രേരിപ്പിക്കുന്നിടത്തേക്കെല്ലാം അവ പോകും; ആത്മാവ് എങ്ങോട്ടു പോകുന്നോ അങ്ങോട്ടെല്ലാം അവയും പോകും. അവ ഉയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ്* ചക്രങ്ങളിലുമുണ്ടായിരുന്നു. 21 അവ നീങ്ങുമ്പോൾ ചക്രങ്ങളും നീങ്ങും. അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ നിലത്തുനിന്ന് ഉയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് ചക്രങ്ങളിലുമുണ്ടായിരുന്നു.
22 ജീവികളുടെ തലയ്ക്കു മീതെ വിതാനംപോലുള്ള ഒന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞുകട്ടയുടേതുപോലെയായിരുന്നു അതിന്റെ തിളക്കം. അത് ആ ജീവികളുടെ തലയ്ക്കു മീതെ വ്യാപിച്ചുനിന്നു.+ 23 വിതാനത്തിനു കീഴെ അവയുടെ ചിറകുകൾ നേർക്കുനേരെ നിവർന്നുനിന്നു.* ഓരോന്നിനും അവയുടെ ശരീരത്തിന്റെ ഒരു ഭാഗം മറയ്ക്കാൻ രണ്ടു ചിറകും മറ്റേ ഭാഗം മറയ്ക്കാൻ രണ്ടു ചിറകും ഉണ്ടായിരുന്നു. 24 അവയുടെ ചിറകടിശബ്ദം കേട്ടപ്പോൾ ആർത്തിരമ്പിവരുന്ന വെള്ളത്തിന്റെ ശബ്ദംപോലെ, സർവശക്തന്റെ ശബ്ദംപോലെ,+ എനിക്കു തോന്നി. അവ നീങ്ങിയപ്പോൾ കേട്ട ശബ്ദം സൈന്യത്തിന്റെ ആരവംപോലെയായിരുന്നു. നിശ്ചലമായി നിൽക്കുമ്പോൾ അവ ചിറകുകൾ താഴ്ത്തിയിടും.
25 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്റെ മുകളിൽനിന്ന് ഒരു ശബ്ദം കേട്ടു. (നിശ്ചലമായി നിൽക്കുമ്പോൾ അവ ചിറകുകൾ താഴ്ത്തിയിടും.) 26 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള ഒന്നു ഞാൻ കണ്ടു.+ അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+ അങ്ങു മുകളിലുള്ള ആ സിംഹാസനത്തിൽ മനുഷ്യനെപ്പോലുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.+ 27 ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗവും അതിന്റെ മുകൾഭാഗവും രജതസ്വർണംപോലെ+ തിളങ്ങുന്നതു ഞാൻ കണ്ടു. അവിടെനിന്ന് തീ പുറപ്പെടുന്നതുപോലെ എനിക്കു തോന്നി. അരയ്ക്കു കീഴ്പോട്ടു തീപോലെ തോന്നിക്കുന്ന ഒന്നു ഞാൻ കണ്ടു.+ ഉജ്ജ്വലമായ ഒരു പ്രഭാവലയം ആ രൂപത്തിനു ചുറ്റുമുണ്ടായിരുന്നു. 28 മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭയായിരുന്നു അതിന്. ആ പ്രഭാവലയം കാഴ്ചയിൽ അങ്ങനെയായിരുന്നു. അത് യഹോവയുടെ തേജസ്സുപോലെ തോന്നി.+ അതു കണ്ട് ഞാൻ കമിഴ്ന്നുവീണു. അപ്പോൾ, ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു.
2 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ,* എഴുന്നേറ്റുനിൽക്കൂ! എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.”+ 2 ദൈവം എന്നോടു സംസാരിച്ചുതുടങ്ങി. അപ്പോൾ ദൈവാത്മാവ് എന്നിൽ പ്രവേശിച്ച്, ഞാൻ അതു കേൾക്കാൻവേണ്ടി എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+
3 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽ ജനത്തിന്റെ ഇടയിലേക്ക്,+ എന്നെ ധിക്കരിച്ച ധിക്കാരികളായ ജനതകളുടെ അടുത്തേക്ക്, അയയ്ക്കുകയാണ്.+ അവരും അവരുടെ പൂർവികരും ഇന്നോളം എന്റെ നിയമങ്ങൾ ലംഘിച്ചിരിക്കുന്നു.+ 4 ധിക്കാരികളും* കഠിനഹൃദയരും ആയ മക്കളുടെ അടുത്തേക്കു ഞാൻ നിന്നെ അയയ്ക്കുകയാണ്.+ നീ അവരോട്, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു പറയണം. 5 മത്സരഗൃഹമായ അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ;+ പക്ഷേ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന് അവർ നിശ്ചയമായും അറിയും.+
6 “പക്ഷേ മനുഷ്യപുത്രാ, നീ അവരെ പേടിക്കരുത്;+ അവർ പറയുന്നതു കേട്ട് പേടിക്കരുത്. മുള്ളുകളും മുൾച്ചെടികളും നിന്റെ ചുറ്റുമുണ്ടായിരിക്കാം.*+ നീ താമസിക്കുന്നതു തേളുകളുടെ ഇടയിലായിരിക്കാം. എങ്കിലും അവരുടെ വാക്കുകൾ കേട്ട് പേടിക്കരുത്.+ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകരുത്.+ അവർ ഒരു മത്സരഗൃഹമാണല്ലോ. 7 എന്റെ വാക്കുകൾ നീ അവരെ അറിയിക്കണം; മത്സരഗൃഹമായ അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ.+
8 “മനുഷ്യപുത്രാ, ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കണം. ഈ മത്സരഗൃഹത്തെപ്പോലെ നീ ഒരു ധിക്കാരിയാകരുത്. വായ് തുറക്കൂ! എന്നിട്ട്, ഞാൻ തരുന്നതു കഴിക്കൂ!”+
9 ഞാൻ നോക്കിയപ്പോൾ ഒരു കൈ എന്റെ നേരെ നീട്ടിയിരിക്കുന്നതു കണ്ടു.+ എഴുത്തുള്ള ഒരു ചുരുൾ* ആ കൈയിലുണ്ടായിരുന്നു.+ 10 അദ്ദേഹം അത് എന്റെ മുന്നിൽ നിവർത്തി. അകത്തും പുറത്തും എഴുത്തുണ്ടായിരുന്ന+ അതിൽ ദുഃഖവും കരച്ചിലും വിലാപഗീതങ്ങളും രേഖപ്പെടുത്തിയിരുന്നു.+
3 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ മുന്നിലുള്ള* ഈ ചുരുൾ തിന്നിട്ട് ചെന്ന് ഇസ്രായേൽഗൃഹത്തോടു സംസാരിക്കണം.”+
2 അപ്പോൾ ഞാൻ എന്റെ വായ് തുറന്നു. ദൈവം ആ ചുരുൾ എനിക്കു തിന്നാൻ തന്നു. 3 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ തരുന്ന ഈ ചുരുൾ തിന്ന് നിന്റെ വയറു നിറയ്ക്കുക.” അപ്പോൾ ഞാൻ അതു തിന്നുതുടങ്ങി. അത് എന്റെ വായിൽ തേൻപോലെ മധുരിച്ചു.+
4 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിന്റെ അടുത്ത് ചെന്ന് എന്റെ വാക്കുകൾ അവരെ അറിയിക്കുക. 5 അപരിചിതവും മനസ്സിലാക്കാനാകാത്തതും ആയ ഭാഷ സംസാരിക്കുന്ന ജനതയുടെ അടുത്തേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്, പകരം ഇസ്രായേൽഗൃഹത്തിന്റെ അടുത്തേക്കാണ്. 6 നിനക്കു മനസ്സിലാക്കാനാകാത്തതും അപരിചിതവും ആയ ഭാഷ സംസാരിക്കുന്ന ജനതകളുടെ അടുത്തേക്കാണു നിന്നെ അയച്ചിരുന്നതെങ്കിൽ അവർ നീ പറയുന്നതു ശ്രദ്ധിച്ചേനേ.+ 7 പക്ഷേ ഇസ്രായേൽഗൃഹം നീ പറയുന്നതു കേൾക്കാൻ കൂട്ടാക്കില്ല. കാരണം, ഞാൻ പറയുന്നതു കേൾക്കാൻ മനസ്സില്ലാത്തവരാണ് അവർ.+ ഇസ്രായേൽഗൃഹത്തിലുള്ളവരെല്ലാം കടുംപിടുത്തക്കാരും കഠിനഹൃദയരും ആണ്.+ 8 ഇതാ, ഞാൻ നിന്റെ മുഖം അവരുടെ മുഖംപോലെയും നിന്റെ നെറ്റി അവരുടെ നെറ്റിപോലെയും കടുപ്പമുള്ളതാക്കിയിരിക്കുന്നു.+ 9 ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള+ വജ്രംപോലെയാക്കിയിരിക്കുന്നു. അവരെ പേടിക്കുകയോ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകുകയോ അരുത്;+ അവർ ഒരു മത്സരഗൃഹമാണല്ലോ.”
10 ദൈവം ഇങ്ങനെയും എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന ഈ വാക്കുകളെല്ലാം ശ്രദ്ധിച്ചുകേൾക്കൂ. നീ അവ ഗൗരവമായെടുക്കണം. 11 ബന്ദികളായി കൊണ്ടുപോന്നിട്ടുള്ള നിന്റെ ജനത്തിന്റെ ഇടയിൽ ചെന്ന്+ നീ അവരോടു സംസാരിക്കണം. അവർ കേട്ടാലും ഇല്ലെങ്കിലും, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു നീ അവരോടു പറയണം.”+
12 അപ്പോൾ ഒരു ആത്മാവ്* എന്നെ എടുത്തുകൊണ്ടുപോയി.+ “യഹോവയുടെ സ്ഥലത്ത് അവിടുത്തെ മഹത്ത്വം വാഴ്ത്തപ്പെടട്ടെ” എന്നു പറയുന്ന വലിയൊരു ഹുങ്കാരശബ്ദം പുറകിൽനിന്ന് ഞാൻ കേട്ടു. 13 ജീവികളുടെ ചിറകുകൾ പരസ്പരം കൂട്ടിയുരസുന്നതിന്റെ ശബ്ദവും+ ജീവികളുടെ അടുത്തുള്ള ചക്രങ്ങളുടെ ശബ്ദവും+ വലിയൊരു ഹുങ്കാരശബ്ദവും ഞാൻ കേട്ടു. 14 അപ്പോൾ ആത്മാവ്* എന്നെ എടുത്തുകൊണ്ടുപോയി. പോകുമ്പോൾ എനിക്കു ദുഃഖവും അമർഷവും തോന്നി. യഹോവയുടെ കൈ എന്റെ മേൽ ശക്തിയോടെയുണ്ടായിരുന്നു. 15 അങ്ങനെ ഞാൻ, തെൽ-അബീബിൽ കെബാർ നദീതീരത്ത്+ കഴിയുന്ന നാടുകടത്തപ്പെട്ട ആളുകളുടെ അടുത്ത് ചെന്ന് ഏഴു ദിവസം അവരുടെകൂടെ താമസിച്ചു. ആ ദിവസങ്ങളത്രയും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.+
16 ഏഴു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
17 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു.+ എന്റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.+ 18 ഞാൻ ദുഷ്ടനോട്, ‘നീ മരിക്കും’ എന്നു പറഞ്ഞിട്ടും നീ അവനു മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ, അവൻ ജീവിച്ചിരിക്കേണ്ടതിനു ദുഷിച്ച വഴി വിട്ടുമാറാൻ താക്കീതു നൽകാതിരുന്നാൽ,+ ദുഷ്ടനായ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും.*+ 19 പക്ഷേ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുഷിച്ച വഴികളിൽനിന്നും പിന്മാറുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+ 20 പക്ഷേ ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു* ചെയ്താൽ അവൻ തട്ടിവീഴാൻവേണ്ടി ഞാൻ അവന്റെ മുന്നിൽ ഒരു തടസ്സം വെക്കും. അങ്ങനെ അവൻ മരിക്കും. നീ അവനു മുന്നറിയിപ്പു കൊടുക്കാത്തതുകൊണ്ട് അവൻ തന്റെ പാപം കാരണം മരിക്കും.+ അവന്റെ നീതിപ്രവൃത്തികളൊന്നും ഓർക്കില്ല. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.*+ 21 പക്ഷേ പാപം ചെയ്യാതിരിക്കാൻ നീ ഒരു നീതിമാനു മുന്നറിയിപ്പു കൊടുത്തതുകൊണ്ട് അവൻ പാപം ചെയ്യാതിരുന്നാൽ അവൻ നിശ്ചയമായും ജീവിക്കും; കാരണം, അവൻ മുന്നറിയിപ്പിനു ചെവി കൊടുത്തല്ലോ.+ നീയും നിന്റെ ജീവൻ രക്ഷിക്കും.”
22 അവിടെവെച്ച് യഹോവയുടെ കൈ എന്റെ മേൽ വന്നു. ദൈവം എന്നോടു പറഞ്ഞു: “എഴുന്നേറ്റ് താഴ്വരയിലേക്കു പോകൂ! അവിടെവെച്ച് ഞാൻ നിന്നോടു സംസാരിക്കും.” 23 അങ്ങനെ, ഞാൻ എഴുന്നേറ്റ് താഴ്വരയിലേക്കു ചെന്നു. അപ്പോൾ അതാ, അവിടെ യഹോവയുടെ തേജസ്സ്!+ കെബാർ നദീതീരത്തുവെച്ച്+ ഞാൻ കണ്ട അതേ തേജസ്സ്! ഉടനെ, ഞാൻ കമിഴ്ന്നുവീണു. 24 അപ്പോൾ ദൈവാത്മാവ് എന്നിൽ പ്രവേശിച്ച് എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+ ദൈവം എന്നോടു പറഞ്ഞു:
“നീ വീട്ടിലേക്കു ചെന്ന് കതക് അടച്ച് ഇരിക്കുക. 25 പക്ഷേ മനുഷ്യപുത്രാ, നീ അവരുടെ ഇടയിലേക്കു ചെല്ലാതിരിക്കാൻ അവർ നിന്നെ കയറുകൊണ്ട് ബന്ധിക്കും. 26 ഞാൻ നിന്റെ നാവ് അണ്ണാക്കിനോടു പറ്റിച്ചേരാൻ ഇടയാക്കും. അങ്ങനെ നീ മൂകനായിപ്പോകും; നിനക്ക് അവരെ ശാസിക്കാൻ കഴിയാതാകും. അവർ ഒരു മത്സരഗൃഹമാണല്ലോ. 27 പക്ഷേ ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും.+ നീ അവരോട്, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു പറയണം. കേൾക്കുന്നവൻ കേൾക്കട്ടെ.+ കേൾക്കാൻ മനസ്സില്ലാത്തവൻ കേൾക്കേണ്ടാ. അവർ ഒരു മത്സരഗൃഹമാണല്ലോ.+
4 “മനുഷ്യപുത്രാ, ഒരു ഇഷ്ടിക എടുത്ത് നിന്റെ മുന്നിൽ വെക്കുക. എന്നിട്ട്, അതിൽ യരുശലേംനഗരത്തിന്റെ രൂപം വരഞ്ഞുണ്ടാക്കുക. 2 അതിനെ ഉപരോധിക്കണം.+ അതിന് എതിരെ ഉപരോധമതിൽ പണിയണം.+ ആക്രമിക്കാൻവേണ്ടി, ചെരിഞ്ഞ തിട്ട ഉണ്ടാക്കണം.+ ചുറ്റും പാളയമടിക്കണം. യന്ത്രമുട്ടികളുമായി* അതിനെ വളയണം.+ 3 ഇരുമ്പുകൊണ്ടുള്ള ഒരു അപ്പക്കല്ല് എടുത്ത് നിനക്കും നഗരത്തിനും ഇടയിൽ ഒരു ഇരുമ്പുമതിലായി വെച്ച് നഗരത്തിനു നേരെ നീ മുഖം തിരിക്കുമ്പോൾ അത് ഉപരോധത്തിലാകും. അങ്ങനെ, നീ അതിനെ ഉപരോധിക്കും. ഇത് ഇസ്രായേൽഗൃഹത്തിന് ഒരു അടയാളമായിരിക്കും.+
4 “പിന്നെ, നീ ഇടതുവശം ചെരിഞ്ഞുകിടന്ന് ഇസ്രായേൽഗൃഹത്തിന്റെ കുറ്റം വഹിക്കണം.+ നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളത്രയും അവരുടെ കുറ്റം വഹിക്കും. 5 അവരുടെ കുറ്റത്തിന്റെ വർഷങ്ങൾക്കനുസരിച്ച് ഞാൻ നിനക്കു 390 ദിവസം നിശ്ചയിക്കും.+ അങ്ങനെ, ഇസ്രായേൽഗൃഹത്തിന്റെ കുറ്റം നീ വഹിക്കും. 6 നീ ആ ദിവസങ്ങൾ തികയ്ക്കണം.
“അടുത്തതായി നീ വലതുവശം ചെരിഞ്ഞുകിടന്ന് 40 ദിവസം യഹൂദാഗൃഹത്തിന്റെ കുറ്റം വഹിക്കണം.+ ഒരു വർഷത്തിന് ഒരു ദിവസംവെച്ച് ഞാൻ നിനക്കു തരുന്നു. ഒരു വർഷത്തിന് ഒരു ദിവസം! 7 നീ കൈ തെറുത്തുകയറ്റി യരുശലേമിന്റെ ഉപരോധത്തിനു+ നേരെ മുഖം തിരിക്കുക. അതിന് എതിരെ നീ പ്രവചിക്കണം.
8 “നിന്റെ ഉപരോധദിവസങ്ങൾ പൂർത്തിയാകുന്നതുവരെ നീ ഒരു വശത്തുനിന്ന് മറുവശത്തേക്കു തിരിയാതിരിക്കാൻ ഞാൻ നിന്നെ കയറുകൊണ്ട് വരിഞ്ഞുകെട്ടും.
9 “നീ ഗോതമ്പ്, ബാർളി, വലിയ പയർ, പരിപ്പ്, തിന, വരക്* എന്നിവ ഒരു പാത്രത്തിൽ എടുത്ത് നിനക്കു കഴിക്കാൻ അപ്പം ഉണ്ടാക്കുക. നീ ഒരു വശം ചെരിഞ്ഞുകിടക്കുന്ന ദിവസങ്ങൾ, 390 ദിവസം, അതു കഴിക്കണം.+ 10 ഓരോ ദിവസവും അളന്നുതൂക്കി 20 ശേക്കെൽ* ഭക്ഷണം മാത്രമേ കഴിക്കാവൂ. നിശ്ചിതസമയങ്ങളിൽ മാത്രം അതു കഴിക്കുക.
11 “വെള്ളവും അളന്ന് മാത്രമേ കുടിക്കാവൂ. ആറിലൊന്നു ഹീൻ* വെള്ളം നിശ്ചിതസമയങ്ങളിൽ മാത്രം കുടിക്കുക.
12 “ബാർളിയപ്പം തിന്നുന്നതുപോലെ നീ അതു തിന്നണം. ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അവർ കാൺകെ വേണം നീ അതു ചുടാൻ.” 13 യഹോവ ഇങ്ങനെയും പറഞ്ഞു: “ഞാൻ ജനതകൾക്കിടയിലേക്കു ചിതറിച്ചുകളയുന്ന ഇസ്രായേല്യർ ഇതേപോലെ അവിടെവെച്ച് അശുദ്ധമായ അപ്പം കഴിക്കും.”+
14 അപ്പോൾ, ഞാൻ പറഞ്ഞു: “പരമാധികാരിയായ യഹോവേ, അരുതേ! എന്റെ ചെറുപ്പംമുതൽ ഇന്നുവരെ ഒരിക്കൽപ്പോലും, താനേ ചത്ത മൃഗത്തിന്റെയോ വന്യമൃഗം കടിച്ചുകീറിയതിന്റെയോ മാംസം കഴിച്ച് ഞാൻ അശുദ്ധനായിട്ടില്ല.+ അശുദ്ധമായ* മാംസം ഞാൻ എന്റെ വായിൽ വെച്ചിട്ടുപോലുമില്ല.”+
15 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “ശരി. മനുഷ്യമലത്തിനു പകരം ചാണകം ഉപയോഗിച്ച് അപ്പം ചുട്ടുകൊള്ളൂ.” 16 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഇതാ ഞാൻ യരുശലേമിലെ ഭക്ഷ്യശേഖരം നശിപ്പിക്കുന്നു.*+ അവർക്കു വലിയ ഉത്കണ്ഠയോടെ, അളന്നുതൂക്കി അപ്പം തിന്നേണ്ടിവരും.+ വെള്ളവും പരിമിതമായതുകൊണ്ട് അവർക്കു ഭയപ്പാടോടെ അളന്നെടുത്ത് കുടിക്കേണ്ടിവരും.+ 17 ഇങ്ങനെ, അപ്പവും വെള്ളവും കിട്ടാതെ അവർ പരിഭ്രമിച്ച് പരസ്പരം നോക്കിനിൽക്കും. തങ്ങളുടെ തെറ്റു കാരണം അവർ ക്ഷയിച്ചുപോകും.
5 “മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിക്കുക. നിന്റെ തലയും താടിയും വടിച്ച് രോമം ഒരു ത്രാസ്സിൽ തൂക്കി മൂന്നായി ഭാഗിക്കുക. 2 അതിൽ ഒരു ഭാഗം, ഉപരോധദിവസങ്ങൾ തീരുമ്പോൾ+ നഗരത്തിലിട്ട് കത്തിക്കണം. അടുത്ത ഭാഗം നഗരത്തിനു* ചുറ്റും വാളുകൊണ്ട് അരിഞ്ഞിടുക.+ അവസാനത്തെ ഭാഗം കാറ്റിൽ പറത്തണം. ഞാൻ ഒരു വാൾ ഊരി അതിന്റെ പിന്നാലെ അയയ്ക്കും.+
3 “പക്ഷേ, അതിൽനിന്ന് കുറച്ച് രോമം എടുത്ത് നിന്റെ വസ്ത്രത്തിന്റെ മടക്കുകളിൽ* കെട്ടിവെക്കണം. 4 അതിൽനിന്ന് വീണ്ടും കുറച്ച് എടുത്ത് തീയിലിട്ട് ചുട്ടെരിക്കുക. ഇതിൽനിന്നുള്ള തീ ഇസ്രായേൽഗൃഹത്തിലെങ്ങും പടർന്നുപിടിക്കും.+
5 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാണ് യരുശലേം. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചു. അവൾ ദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. 6 പക്ഷേ, അവൾ എന്റെ ന്യായത്തീർപ്പുകളും നിയമങ്ങളും ധിക്കരിച്ചിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ ദുഷ്ടത ചുറ്റുമുള്ള ജനതകളുടേതിലും ദേശങ്ങളുടേതിലും എത്രയോ വലുതാണ്.+ ജനം എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളഞ്ഞിരിക്കുന്നു; എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നുമില്ല.’
7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ ചുറ്റുമുള്ള ജനതകളെക്കാൾ പ്രശ്നക്കാരിയായിരുന്നു. നീ എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുകയോ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയോ ചെയ്തില്ല. പകരം, ചുറ്റുമുള്ള ജനതകളുടെ തീർപ്പുകളാണു നീ പിൻപറ്റിയത്.+ 8 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഹേ നഗരമേ, ഞാൻ നിനക്ക് എതിരാണ്.+ ജനതകളുടെ കൺമുന്നിൽവെച്ച് ഞാൻ നേരിട്ട് നിന്റെ വിധി നടപ്പാക്കും.+ 9 നീ ചെയ്തുകൂട്ടിയ മ്ലേച്ഛകാര്യങ്ങൾ കാരണം, ഞാൻ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യില്ലാത്തതും ആയ ഒരു കാര്യം നിന്നോടു ചെയ്യും.+
10 “‘“അങ്ങനെ, നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.+ നിങ്ങളുടെ ഇടയിൽ ഞാൻ ശിക്ഷാവിധി നടപ്പാക്കും. നിങ്ങളിൽ ബാക്കിയുള്ളവരെയെല്ലാം ഞാൻ നാലുപാടും* ചിതറിക്കും.”’+
11 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘നിങ്ങളുടെ സകല മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും നിങ്ങൾ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകൾകൊണ്ടും നിങ്ങൾ അശുദ്ധമാക്കിയത് എന്റെ വിശുദ്ധമന്ദിരമാണ്.+ അതുകൊണ്ട് ഞാനാണെ, ഞാൻ നിങ്ങളെ തള്ളിക്കളയും.* എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ 12 നിങ്ങളുടെ മൂന്നിലൊരു ഭാഗം നിങ്ങളുടെ ഇടയിൽത്തന്നെ മാരകമായ പകർച്ചവ്യാധിയാലോ ക്ഷാമത്താലോ ചത്തൊടുങ്ങും. മൂന്നിലൊരു ഭാഗം നിനക്കു ചുറ്റും വാളാൽ വീഴും.+ അവസാനത്തെ മൂന്നിലൊരു ഭാഗത്തെ ഞാൻ നാലുപാടും* ചിതറിക്കും. ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്ക്കും.+ 13 അപ്പോൾ, എന്റെ കോപം തീരും. അവർക്കെതിരെയുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്തിയാകും.+ അവർക്കെതിരെ എന്റെ ക്രോധം ചൊരിഞ്ഞുതീരുമ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമായതുകൊണ്ട്+ ആ എരിവിലാണു ഞാൻ സംസാരിച്ചതെന്ന് അവർ മനസ്സിലാക്കേണ്ടിവരും.
14 “‘ചുറ്റുമുള്ള ജനതകളുടെ ഇടയിലും അതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണിലും ഞാൻ നിന്നെ ഒരു നിന്ദാപാത്രവും നശിച്ചുകിടക്കുന്ന ഒരു സ്ഥലവും ആക്കും.+ 15 എന്റെ കോപത്താലും ക്രോധത്താലും ഉഗ്രമായ ശിക്ഷകളാലും ഞാൻ നിന്റെ മേൽ ന്യായവിധി നടപ്പാക്കുമ്പോൾ നീ ഒരു നിന്ദാപാത്രവും പരിഹാസവിഷയവും ആകും.+ നീ ചുറ്റുമുള്ള ജനതകൾക്ക് ഒരു മുന്നറിയിപ്പും ഒരു ഭീതികാരണവും ആകും. യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.
16 “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തിന്റെ മാരകാസ്ത്രങ്ങൾ അയയ്ക്കും. ഞാൻ അയയ്ക്കുന്ന അസ്ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളുടെ ഭക്ഷ്യശേഖരം നശിപ്പിച്ച്* ഞാൻ ക്ഷാമം രൂക്ഷമാക്കും.+ 17 ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തെയും ഉപദ്രവകാരികളായ വന്യമൃഗങ്ങളെയും അയയ്ക്കും.+ അവ നിങ്ങളുടെ കുട്ടികളെ കൊല്ലും. മാരകമായ പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലും കാരണം നിങ്ങൾ വലയും. ഞാൻ നിങ്ങളുടെ നേരെ വാൾ അയയ്ക്കും.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.’”
6 യഹോവയിൽനിന്ന് എനിക്കു വീണ്ടും സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇസ്രായേൽമലകൾക്കു നേരെ മുഖം തിരിച്ച് അവയ്ക്കെതിരെ പ്രവചിക്കൂ! 3 നീ പറയണം: ‘ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയ്ക്കു പറയാനുള്ളതു കേൾക്കൂ: പരമാധികാരിയാം കർത്താവായ യഹോവ മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും പറയുന്നത് ഇതാണ്: “ഞാൻ നിങ്ങൾക്കെതിരെ ഒരു വാൾ അയയ്ക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* നശിപ്പിക്കും. 4 നിങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുകളയും. സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള നിങ്ങളുടെ പീഠങ്ങൾ തകർക്കും.+ നിങ്ങളുടെ ആളുകളിൽ കൊല്ലപ്പെട്ടവരെ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* മുന്നിലേക്കു ഞാൻ വലിച്ചെറിയും.+ 5 ഇസ്രായേൽ ജനത്തിന്റെ ശവശരീരങ്ങൾ ഞാൻ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ മുന്നിലേക്ക് എറിയും. ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ യാഗപീഠങ്ങൾക്കു ചുറ്റും ചിതറിച്ചിടും.+ 6 നിങ്ങൾ താമസിക്കുന്നിടത്തെ നഗരങ്ങളെല്ലാം നശിപ്പിക്കും,+ ആരാധനാസ്ഥലങ്ങൾ* തകർക്കും.+ അവയെല്ലാം ശൂന്യമായിക്കിടക്കും. നിങ്ങളുടെ യാഗപീഠങ്ങളെല്ലാം തവിടുപൊടിയാക്കും. നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ നശിപ്പിക്കും, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ വെട്ടിവീഴ്ത്തും. നിങ്ങളുടെ പണികൾ തുടച്ചുനീക്കും. 7 കൊല്ലപ്പെട്ടവർ നിങ്ങളുടെ മധ്യേ വീഴും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
8 “‘“പക്ഷേ, കുറച്ചുപേർ അവശേഷിക്കാൻ ഞാൻ അനുവദിക്കും. കാരണം, പല ദേശങ്ങളിലേക്കു നിങ്ങൾ ചിതറിപ്പോകുമ്പോൾ ജനതകളുടെ ഇടയിൽ വാളിൽനിന്ന് രക്ഷപ്പെടുന്ന ചിലരുണ്ടാകും.+ 9 അങ്ങനെ, രക്ഷപ്പെടുന്നവർ അടിമകളായി ജനതകളുടെ ഇടയിൽ കഴിയുമ്പോൾ എന്നെ ഓർക്കും.+ എന്നിൽനിന്ന് അകന്നുപോയ അവരുടെ അവിശ്വസ്തഹൃദയം* കാരണവും മ്ലേച്ഛവിഗ്രഹങ്ങളെ കാമാവേശത്തോടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്+ അവർ മനസ്സിലാക്കും. തങ്ങൾ ചെയ്തുകൂട്ടിയ എല്ലാ ദുഷ്പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത് അവർ ലജ്ജിക്കും. അവർക്ക് അവയോടെല്ലാം വെറുപ്പു തോന്നും.+ 10 ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. അവരുടെ മേൽ ഇങ്ങനെയൊരു ദുരന്തം വരുത്തുമെന്നുള്ള എന്റെ മുന്നറിയിപ്പുകൾ ഒരു തമാശയല്ലായിരുന്നെന്നും അവർ തിരിച്ചറിയും.”’+
11 “പരമാധികാരിയായ യഹോവ പറയുന്നു: ‘കൈ കൊട്ടൂ! കാലുകൾ അമർത്തിച്ചവിട്ടൂ! ഇസ്രായേൽഗൃഹം ചെയ്തുകൂട്ടിയ എല്ലാ ദുഷ്പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത് വിലപിക്കൂ! അവർ വാളിന് ഇരയാകും; ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും അവർ ചത്തൊടുങ്ങും.+ 12 ദൂരെയുള്ളവൻ മാരകമായ പകർച്ചവ്യാധിയാൽ ചാകും; അടുത്തുള്ളവൻ വാളിന് ഇരയാകും. ഇവയിൽനിന്ന് രക്ഷപ്പെടുന്നവർ ക്ഷാമം കാരണം മരിക്കും. ഒട്ടും ബാക്കി വെക്കാതെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും.+ 13 അവരിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ, അവർ മ്ലേച്ഛവിഗ്രഹങ്ങളെ പ്രസാദിപ്പിക്കാൻവേണ്ടി സൗരഭ്യയാഗങ്ങൾ* അർപ്പിച്ച വൻവൃക്ഷങ്ങളുടെ ശിഖരങ്ങൾക്കു കീഴെയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ ഇടയിലും+ യാഗപീഠങ്ങൾക്കു ചുറ്റിലും+ ഉയരമുള്ള സകല കുന്നുകളിലും എല്ലാ മലമുകളിലും ഇലത്തഴപ്പുള്ള മരങ്ങളുടെ ചുവട്ടിലും ചിതറിക്കിടക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 14 ഞാൻ അവരുടെ നേരെ കൈ നീട്ടി ആ ദേശത്തെ ഒരു പാഴ്നിലമാക്കും. അവരുടെ താമസസ്ഥലങ്ങളെല്ലാം ദിബ്ലയ്ക്കടുത്തുള്ള വിജനഭൂമിയെക്കാൾ* ശൂന്യമാകും. അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
7 യഹോവയിൽനിന്ന് എനിക്കു വീണ്ടും ഒരു സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ ഇസ്രായേൽ ദേശത്തോടു പറയുന്നത് ഇതാണ്: ‘അന്ത്യം! ദേശത്തിന്റെ നാലു കോണിലും അന്ത്യം വന്നിരിക്കുന്നു. 3 അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു. ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചുവിടും. നിന്റെ വഴികൾക്കനുസരിച്ച് ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും. 4 എനിക്കു നിന്നോട് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ കാരണം, നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലംതന്നെയാണു ഞാൻ നിന്റെ മേൽ വരുത്തുന്നത്; നിന്റെ വൃത്തികെട്ട ചെയ്തികളുടെ ഭവിഷ്യത്തുകൾ നീ അനുഭവിക്കും.+ ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’+
5 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ദുരന്തം! അപൂർവമായ ഒരു ദുരന്തം വരുന്നു!+ 6 അന്ത്യം വരുന്നു! അത് ഉറപ്പായും വരും! അതു നിനക്ക് എതിരെ എഴുന്നേൽക്കും.* അതാ, അതു വരുന്നു! 7 ദേശവാസിയേ, നിന്റെ ഊഴം* വന്നിരിക്കുന്നു. സമയമായി; ആ ദിവസം അടുത്തെത്തിയിരിക്കുന്നു.+ മലകളിൽ ആഹ്ലാദാരവങ്ങളില്ല, പരിഭ്രാന്തി മാത്രം.
8 “‘ഞാൻ ഉടൻതന്നെ എന്റെ ഉഗ്രകോപം നിന്റെ മേൽ ചൊരിയും.+ ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചുവിടും.+ നിന്റെ വഴികൾക്കനുസരിച്ച് ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും. 9 എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലം ഞാൻ നിന്റെ മേൽ വരുത്തും; നിന്റെ വൃത്തികെട്ട ചെയ്തികളുടെ ഭവിഷ്യത്തുകൾ നീ അനുഭവിക്കും. നിന്നെ പ്രഹരിക്കുന്നത് യഹോവ എന്ന ഞാനാണെന്നു നീ അറിയേണ്ടിവരും.+
10 “‘ഇതാ, ആ ദിവസം! അതു വരുന്നു!+ നിന്റെ ഊഴം* വന്നിരിക്കുന്നു. വടി പുഷ്പിച്ചിരിക്കുന്നു. ധാർഷ്ട്യത്തിനു മുള പൊട്ടിയിരിക്കുന്നു. 11 അക്രമം ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നു.+ അവരും അവരുടെ ധനവും അവരുടെ ജനസമൂഹങ്ങളും പ്രതാപവും എല്ലാം അന്നു മൺമറയും. 12 ആ സമയം വരും. ആ ദിവസം വന്നെത്തും. വാങ്ങുന്നവൻ ആഹ്ലാദിക്കാതിരിക്കട്ടെ. വിൽക്കുന്നവർ ദുഃഖിക്കാതെയുമിരിക്കട്ടെ. കാരണം, ക്രോധം മുഴു ജനസമൂഹത്തിനും എതിരെയാണ്.*+ 13 ജീവനോടെ രക്ഷപ്പെട്ടാലും ശരി, വിൽക്കുന്നവൻ താൻ വിറ്റതിലേക്കു മടങ്ങിവരില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണു ദർശനം. ആരും മടങ്ങിവരില്ല. തന്റെ തെറ്റു കാരണം* ആരും തന്റെ ജീവൻ രക്ഷിക്കില്ല.
14 “‘അവർ കാഹളം ഊതി.+ എല്ലാവരും തയ്യാറായി നിൽക്കുന്നു. പക്ഷേ ആരും യുദ്ധത്തിനു പോകുന്നില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണ് എന്റെ ക്രോധം.+ 15 പുറത്ത് വാൾ!+ അകത്തോ മാരകമായ പകർച്ചവ്യാധിയും ക്ഷാമവും! നഗരത്തിലുള്ളവരെ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും വിഴുങ്ങിക്കളയും. പുറത്തുള്ളവരോ വാളിന് ഇരയാകും.+ 16 എങ്ങനെയെങ്കിലും ഇവയെയൊക്കെ അതിജീവിച്ച് രക്ഷപ്പെടുന്നവർ മലകളിലേക്ക് ഓടിപ്പോകും. ഓരോരുത്തനും സ്വന്തം തെറ്റിനെക്കുറിച്ച് ഓർത്ത് താഴ്വരകളിലെ പ്രാവുകളെപ്പോലെ കരയും.+ 17 അവരുടെ കൈകളെല്ലാം തളർന്ന് തൂങ്ങും. അവരുടെ കാൽമുട്ടുകളിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴും.*+ 18 അവർ വിലാപവസ്ത്രം ധരിച്ചിരിക്കുന്നു.+ അവർ കിടുകിടാ വിറയ്ക്കുന്നു. എല്ലാവരും നാണംകെടും. എല്ലാ തലയും മൊട്ടത്തലയാകും.*+
19 “‘അവർ അവരുടെ വെള്ളി തെരുവുകളിലേക്കു വലിച്ചെറിയും. അവരുടെ സ്വർണം അവർക്ക് അറപ്പാകും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ പൊന്നിനോ വെള്ളിക്കോ അവരെ രക്ഷിക്കാനാകില്ല.+ അവർ തൃപ്തരാകില്ല. അവരുടെ വയറു നിറയുകയുമില്ല. കാരണം, അതാണല്ലോ* അവർക്ക് ഒരു തടസ്സമായി മാറിയത്; അതാണല്ലോ അവരെ തെറ്റുകാരാക്കിയത്. 20 അവരുടെ ആഭരണങ്ങളുടെ ഭംഗിയിൽ അവർ അഹങ്കരിച്ചു. അവ* ഉപയോഗിച്ച് അവർ അറപ്പുളവാക്കുന്ന രൂപങ്ങൾ, മ്ലേച്ഛവിഗ്രഹങ്ങൾ, ഉണ്ടാക്കി.+ അതുകൊണ്ടുതന്നെ, അവർ അതു വെറുക്കാൻ ഞാൻ ഇടയാക്കും. 21 അതു* വിദേശികൾ കൊള്ളയടിക്കാനും ഭൂമിയിലെ ദുഷ്ടന്മാർ കവർച്ച ചെയ്യാനും ഞാൻ ഇടവരുത്തും. അവർ അത് അശുദ്ധമാക്കും.
22 “‘എന്റെ മുഖം ഞാൻ അവരിൽനിന്ന് തിരിച്ചുകളയും.+ എന്റെ ഉള്ളറ* അവർ അശുദ്ധമാക്കും. കവർച്ചക്കാർ അതിൽ കടന്ന് അത് അശുദ്ധമാക്കും.+
23 “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+ 24 ജനതകളിൽ ഏറ്റവും നീചരായവരെ ഞാൻ വരുത്തും.+ അവർ അവരുടെ വീടുകൾ കൈവശമാക്കും.+ ബലവാന്മാരുടെ അഹങ്കാരം ഞാൻ ഇല്ലാതാക്കും. അവരുടെ വിശുദ്ധമന്ദിരങ്ങൾ അശുദ്ധമാകും.+ 25 യാതന അനുഭവിക്കുമ്പോൾ അവർ സമാധാനം അന്വേഷിക്കും; പക്ഷേ കിട്ടില്ല.+ 26 തുടരെത്തുടരെ ദുരന്തങ്ങളുണ്ടാകും. ഒന്നിനു പുറകേ ഒന്നായി വാർത്തകളും കേൾക്കും. ജനം പ്രവാചകനെ സമീപിച്ച് ദിവ്യദർശനം തേടും.+ പക്ഷേ പുരോഹിതനിൽനിന്ന് നിയമവും* മൂപ്പന്മാരിൽനിന്ന്* ഉപദേശവും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും.+ 27 രാജാവ് വിലപിക്കും.+ തലവൻ നിരാശ ധരിക്കും. ദേശത്തെ ജനത്തിന്റെ കൈകൾ പേടികൊണ്ട് കിടുകിടാ വിറയ്ക്കും. അവരുടെ വഴികളനുസരിച്ച് ഞാൻ അവരോട് ഇടപെടും. അവർ ന്യായം വിധിച്ചതുപോലെതന്നെ അവരെയും ഞാൻ വിധിക്കും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”+
8 ആറാം വർഷം ആറാം മാസം അഞ്ചാം ദിവസം ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. യഹൂദാമൂപ്പന്മാരും എന്റെ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ, പരമാധികാരിയായ യഹോവയുടെ കൈ എന്റെ മേൽ വന്നു. 2 ഞാൻ നോക്കിയപ്പോൾ അതാ, കാഴ്ചയ്ക്കു തീപോലിരിക്കുന്ന ഒരു രൂപം! ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗംമുതൽ കീഴ്പോട്ടു തീയുണ്ടായിരുന്നു.+ അരയ്ക്കു മേൽപ്പോട്ടോ രജതസ്വർണത്തിന്റെ* തിളക്കംപോലെ ഉജ്ജ്വലമായ ഒരു ശോഭയും.+ 3 അപ്പോൾ ദൈവം കൈപോലിരിക്കുന്ന ഭാഗം എന്റെ നേരെ നീട്ടി എന്റെ മുടിയിൽ പിടിച്ച് എന്നെ എടുത്തു. ഒരു ആത്മാവ്* എന്നെ ദിവ്യദർശനത്തിൽ ആകാശത്തിനും ഭൂമിക്കും നടുവിലൂടെ യരുശലേമിലേക്ക്, വടക്കോട്ട് അഭിമുഖമായുള്ള അകത്തെ കവാടത്തിന്റെ+ മുന്നിലേക്ക്, കൊണ്ടുപോയി. രോഷം ജനിപ്പിക്കുന്ന, രോഷത്തിന്റെ ഒരു വിഗ്രഹപ്രതീകം*+ അവിടെയുണ്ടായിരുന്നു. 4 അതാ, അവിടെ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ്!+ താഴ്വരയിൽ ഞാൻ കണ്ടതുപോലുള്ള ഒരു തേജസ്സായിരുന്നു അത്.+
5 അപ്പോൾ ദൈവം എന്നോട്, “മനുഷ്യപുത്രാ, തല ഉയർത്തി വടക്കോട്ടു നോക്കാമോ” എന്നു ചോദിച്ചു. ഞാൻ തല ഉയർത്തി വടക്കോട്ടു നോക്കി. അപ്പോൾ അതാ, അവിടെ യാഗപീഠത്തിന്റെ കവാടത്തിനു വടക്ക് വാതിൽക്കലായി രോഷത്തിന്റെ ആ പ്രതീകം!* 6 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, എത്ര ഭയങ്കരമായ വൃത്തികേടുകളാണ് ഇസ്രായേൽഗൃഹം ഇവിടെ ചെയ്തുകൂട്ടുന്നതെന്നു+ നീ കണ്ടോ? ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ട് അകന്നുപോകാൻ ഇടയാക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.+ പക്ഷേ, ഇതിലും ഭയങ്കരമായ വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”
7 എന്നിട്ട്, ദൈവം എന്നെ മുറ്റത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു. 8 ദൈവം എന്നോട്, “മനുഷ്യപുത്രാ, ദയവായി ചുവർ കുത്തിത്തുരക്കുക” എന്നു പറഞ്ഞു. ഞാൻ അതു കുത്തിത്തുരന്നു. അപ്പോൾ അതാ, ഒരു പ്രവേശനമാർഗം. 9 ദൈവം എന്നോടു പറഞ്ഞു: “അകത്തേക്കു ചെന്ന് അവർ അവിടെ എന്തൊക്കെ ദുഷ്പ്രവൃത്തികളും വൃത്തികേടുകളും ആണ് ചെയ്തുകൂട്ടുന്നതെന്നു കാണൂ!” 10 ഞാൻ അകത്ത് ചെന്ന് നോക്കി. അവിടെ എല്ലാ തരം ഇഴജന്തുക്കളുടെയും അറപ്പു തോന്നുന്ന മൃഗങ്ങളുടെയും രൂപങ്ങൾ ഞാൻ കണ്ടു.+ കൂടാതെ, ഇസ്രായേൽഗൃഹത്തിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും*+ അവിടെയുണ്ടായിരുന്നു. അവ ചുറ്റുമുള്ള ചുവരിലെല്ലാം കൊത്തിവെച്ചിരുന്നു. 11 അവയുടെ മുന്നിൽ ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ നിൽപ്പുണ്ടായിരുന്നു. ശാഫാന്റെ+ മകനായ യയസന്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടിച്ചുകൊണ്ടാണ് അവരെല്ലാം നിന്നിരുന്നത്. സുഗന്ധക്കൂട്ടിൽനിന്ന് സൗരഭ്യമുള്ള പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.+ 12 അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിലെ മൂപ്പന്മാർ അവരുടെ വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന ഉൾമുറികളിൽ ഇരുട്ടത്ത് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നീ കണ്ടോ? ‘യഹോവ നമ്മളെ കാണുന്നില്ല. യഹോവ ദേശം വിട്ട് പോയി’ എന്നാണ് അവർ പറയുന്നത്.”+
13 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “അവർ ഇതിലും ഭയങ്കരമായ വൃത്തികേടുകൾ ചെയ്തുകൂട്ടുന്നതു നീ കാണാനിരിക്കുന്നതേ ഉള്ളൂ.” 14 അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ വടക്കേ കവാടത്തിന്റെ മുന്നിൽ കൊണ്ടുവന്നു. അവിടെ അതാ, സ്ത്രീകൾ ഇരുന്ന് തമ്മൂസ് ദേവനെച്ചൊല്ലി വിലപിക്കുന്നു!
15 ദൈവം ഇങ്ങനെയും എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ഇവയെക്കാൾ മോശമായ ഭയങ്കര വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”+ 16 അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ അകത്തെ മുറ്റത്തേക്കു+ കൊണ്ടുവന്നു. അവിടെ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും ഇടയിലായി 25-ഓളം പുരുഷന്മാർ യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞ് കിഴക്കോട്ടു മുഖം തിരിച്ച് നിൽക്കുന്നതായി ഞാൻ കണ്ടു. അവർ കിഴക്കോട്ടു നോക്കി സൂര്യനെ കുമ്പിടുകയായിരുന്നു.+
17 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ദേശം അക്രമംകൊണ്ട് നിറച്ച് യഹൂദാഗൃഹം എന്നെ വീണ്ടുംവീണ്ടും കോപിപ്പിക്കുകയാണ്. എന്തൊക്കെ വൃത്തികേടുകളാണ് അവർ ഈ കാണിക്കുന്നത്?+ ഇതൊക്കെ തീരെ നിസ്സാരമാണെന്നാണോ അവരുടെ വിചാരം? ഇതാ, എന്റെ മൂക്കിനു നേരെ അവർ മരക്കമ്പു* നീട്ടുന്നു! 18 അതുകൊണ്ട് ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും. എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവർ എന്നെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞാലും ഞാൻ അതു കേൾക്കില്ല.”+
9 ദൈവം ഞാൻ കേൾക്കെ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നഗരത്തെ ശിക്ഷിക്കാനുള്ളവരെ വിളിച്ചുകൂട്ടൂ! ഓരോരുത്തനും നശിപ്പിക്കാനുള്ള ആയുധവും ഏന്തി വരട്ടെ!”
2 വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിന്റെ+ ദിശയിൽനിന്ന് ആറു പുരുഷന്മാർ വരുന്നതു ഞാൻ കണ്ടു. തകർക്കാനുള്ള ആയുധം ഓരോരുത്തനും പിടിച്ചിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ ലിനൻവസ്ത്രം ധരിച്ച ഒരാളുണ്ടായിരുന്നു. അയാളുടെ അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണങ്ങളുള്ള ഒരു ചെപ്പുണ്ടായിരുന്നു.* അവർ അകത്ത് വന്ന് ചെമ്പുയാഗപീഠത്തിന്റെ+ അടുത്ത് നിന്നു.
3 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു+ കെരൂബുകളുടെ മുകളിൽനിന്ന് പൊങ്ങി ഭവനത്തിന്റെ വാതിൽപ്പടിയിലേക്കു നീങ്ങി.+ ലിനൻവസ്ത്രം ധരിച്ച് അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുമായി നിന്നിരുന്ന ആ മനുഷ്യനെ ദൈവം വിളിച്ചു. 4 യഹോവ അയാളോടു പറഞ്ഞു: “യരുശലേംനഗരത്തിലൂടെ സഞ്ചരിച്ച്, അവിടെ നടമാടുന്ന എല്ലാ വൃത്തികേടുകളും+ കാരണം നെടുവീർപ്പിട്ട് ഞരങ്ങുന്ന മനുഷ്യരുടെ+ നെറ്റിയിൽ അടയാളമിടുക.”
5 ദൈവം ഞാൻ കേൾക്കെ മറ്റുള്ളവരോടു പറഞ്ഞു: “അയാളുടെ പിന്നാലെ നഗരത്തിലൂടെ സഞ്ചരിച്ച് സംഹാരം നടത്തൂ! ഒട്ടും കനിവ് തോന്നരുത്. ഒരു അനുകമ്പയും കാണിക്കരുത്.+ 6 വയസ്സനെയും ചെറുപ്പക്കാരനെയും കന്യകയെയും കൊച്ചുകുട്ടികളെയും സ്ത്രീകളെയും ഒന്നടങ്കം നിങ്ങൾ കൊന്നുകളയണം.+ പക്ഷേ അടയാളമുള്ള ആരുടെ അടുത്തേക്കും പോകരുത്.+ എന്റെ വിശുദ്ധമന്ദിരത്തിൽനിന്നുതന്നെ സംഹാരം തുടങ്ങൂ!”+ അങ്ങനെ അവർ ഭവനത്തിനു മുന്നിലുള്ള മൂപ്പന്മാരിൽനിന്നുതന്നെ തുടങ്ങി.+ 7 അപ്പോൾ ദൈവം അവരോടു പറഞ്ഞു: “ഭവനത്തെ അശുദ്ധമാക്കൂ! മുറ്റം ശവങ്ങൾകൊണ്ട് നിറയ്ക്കൂ!+ പോകൂ!” അങ്ങനെ, അവർ പോയി നഗരത്തിലെ ജനത്തെ സംഹരിച്ചു.
8 അവർ സംഹാരം തുടരുകയും ഞാൻ മാത്രം അവശേഷിക്കുകയും ചെയ്തപ്പോൾ, ഞാൻ കമിഴ്ന്നുവീണ് നിലവിളിച്ചു: “അയ്യോ! പരമാധികാരിയായ യഹോവേ, അങ്ങ് യരുശലേമിനു നേരെ അങ്ങയുടെ ക്രോധം ചൊരിയുന്ന ഈ വേളയിൽ, ഇസ്രായേലിൽ ബാക്കിയുള്ളവരെ ഒന്നൊഴിയാതെ സംഹരിക്കുമോ?”+
9 അപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽഗൃഹത്തിന്റെയും യഹൂദയുടെയും തെറ്റു വളരെവളരെ വലുതാണ്.+ ദേശം രക്തച്ചൊരിച്ചിൽകൊണ്ട് നിറഞ്ഞിരിക്കുന്നു.+ നഗരത്തിലെങ്ങും വഷളത്തം നടമാടുന്നു.+ ‘യഹോവ ദേശം വിട്ട് പോയി. യഹോവ ഒന്നും കാണുന്നില്ല’ എന്നാണ് അവർ പറയുന്നത്.+ 10 അതുകൊണ്ട് എനിക്ക് അവരോട് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും.”
11 അപ്പോൾ, ലിനൻവസ്ത്രം ധരിച്ച് അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുമായി നിന്നിരുന്ന ആ മനുഷ്യൻ തിരിച്ചുവരുന്നതു ഞാൻ കണ്ടു. അയാൾ പറഞ്ഞു: “അങ്ങ് കല്പിച്ചതെല്ലാം ഞാൻ അതുപടി ചെയ്തിട്ടുണ്ട്.”
10 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, കെരൂബുകളുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള എന്തോ ഒന്ന്. അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+ 2 അപ്പോൾ ദൈവം ലിനൻവസ്ത്രധാരിയോടു+ പറഞ്ഞു: “കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ+ ഇടയിലേക്ക്, കെരൂബുകളുടെ അടിയിലേക്ക്, ചെല്ലുക. കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ ഇരുകൈയും നിറയെ തീക്കനൽ+ എടുത്ത് നഗരത്തിനു മീതെ വിതറുക.”+ അങ്ങനെ ഞാൻ നോക്കിനിൽക്കെ അയാൾ അങ്ങോട്ടു പോയി.
3 അയാൾ അകത്ത് കടന്നപ്പോൾ കെരൂബുകൾ ഭവനത്തിന്റെ വലതുവശത്തായിരുന്നു. മേഘം അകത്തെ മുറ്റത്ത് നിറഞ്ഞുനിന്നു. 4 അപ്പോൾ യഹോവയുടെ തേജസ്സു+ കെരൂബുകളുടെ മുകളിൽനിന്ന് പൊങ്ങി ഭവനത്തിന്റെ വാതിൽപ്പടിയിലേക്കു നീങ്ങി. പതിയെപ്പതിയെ ഭവനം മുഴുവൻ മേഘം നിറഞ്ഞു.+ യഹോവയുടെ തേജസ്സിന്റെ പ്രഭ മുറ്റത്തെങ്ങും പരന്നു. 5 കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ മുറ്റത്തും കേൾക്കാമായിരുന്നു. സർവശക്തനായ ദൈവം സംസാരിക്കുന്ന ശബ്ദംപോലെയായിരുന്നു അത്.+
6 അപ്പോൾ ദൈവം ലിനൻവസ്ത്രധാരിയോട്, “കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയിൽനിന്ന്, കെരൂബുകളുടെ ഇടയിൽനിന്ന്, തീ എടുക്കുക” എന്നു കല്പിച്ചു. അകത്ത് കടന്ന അയാൾ ചക്രങ്ങളുടെ അടുത്ത് നിന്നു. 7 അപ്പോൾ ഒരു കെരൂബ്, കെരൂബുകളുടെ ഇടയിലുള്ള തീയിലേക്കു+ കൈ നീട്ടി അതിൽ കുറച്ച് എടുത്ത് ലിനൻവസ്ത്രധാരിയുടെ+ രണ്ടു കൈയിലും വെച്ചുകൊടുത്തു. അയാൾ അതുമായി പുറത്തേക്കു പോയി. 8 കെരൂബുകളുടെ ചിറകുകൾക്കടിയിൽ മനുഷ്യകരങ്ങളുടെ രൂപത്തിലുള്ള എന്തോ ഒന്നുണ്ടായിരുന്നു.+
9 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകളുടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്റെയും അരികിൽ ഓരോ ചക്രം. ആ ചക്രങ്ങൾ പീതരത്നംപോലെ തിളങ്ങി.+ 10 കാഴ്ചയ്ക്കു നാലു ചക്രവും ഒരുപോലിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രമുള്ളതുപോലെയായിരുന്നു അത്. 11 നീങ്ങുമ്പോൾ, തിരിയാതെതന്നെ അവയ്ക്കു നാലു ദിശയിൽ ഏതിലേക്കും പോകാമായിരുന്നു. കാരണം, തല ഏതു ദിശയിലേക്കാണോ ആ ദിശയിലേക്ക് അവ തിരിയാതെതന്നെ പോയിരുന്നു. 12 നാലു കെരൂബുകളുടെയും ശരീരം മുഴുവൻ, അവയുടെ പിന്നിലും കൈകളിലും ചിറകുകളിലും നിറയെ, കണ്ണുകളുണ്ടായിരുന്നു. അവയുടെ ചക്രങ്ങളിലും നിറയെ കണ്ണുകളുണ്ടായിരുന്നു.+ 13 ആ ചക്രങ്ങളെ, “കറങ്ങുംചക്രങ്ങളേ!” എന്നു വിളിക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു.
14 അവയ്ക്ക് ഓരോന്നിനും* നാലു മുഖം വീതമുണ്ടായിരുന്നു. ആദ്യത്തേതു കെരൂബിന്റെ മുഖമായിരുന്നു. രണ്ടാമത്തേതു മനുഷ്യമുഖവും* മൂന്നാമത്തേതു സിംഹത്തിന്റെ മുഖവും നാലാമത്തേതു കഴുകന്റെ മുഖവും ആയിരുന്നു.+
15 കെരൂബുകൾ—കെബാർ നദീതീരത്ത്+ ഞാൻ കണ്ട അതേ ജീവികളായിരുന്നു അവ*—മുകളിലേക്ക് ഉയരും. 16 അവ നീങ്ങുമ്പോൾ ചക്രങ്ങളും അവയോടു ചേർന്ന് നീങ്ങും. ഭൂമിയിൽനിന്ന് ഉയർന്നുപൊങ്ങാൻ കെരൂബുകൾ അവയുടെ ചിറകുകൾ ഉയർത്തുമ്പോൾ ചക്രങ്ങൾ തിരിയുകയോ അവയുടെ അടുത്തുനിന്ന് മാറുകയോ ഇല്ല.+ 17 അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ ഉയരുമ്പോൾ ചക്രങ്ങളും ഒപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ്* അവയിലുണ്ടായിരുന്നു.
18 അപ്പോൾ യഹോവയുടെ തേജസ്സു+ ഭവനത്തിന്റെ വാതിൽപ്പടിമേൽനിന്ന് നീങ്ങി കെരൂബുകളുടെ മീതെ പോയി നിന്നു.+ 19 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകൾ ചിറക് ഉയർത്തി നിലത്തുനിന്ന് ഉയർന്നുപൊങ്ങി. അവ നീങ്ങിയപ്പോൾ ചക്രങ്ങളും അവയുടെ അടുത്തുതന്നെയുണ്ടായിരുന്നു. അവ ചെന്ന് യഹോവയുടെ ഭവനത്തിന്റെ കിഴക്കേ കവാടത്തിനു മുന്നിൽ നിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് അവയ്ക്കു മീതെയുണ്ടായിരുന്നു.+
20 കെബാർ നദീതീരത്തുവെച്ച്+ ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി ഞാൻ കണ്ട അതേ ജീവികളായിരുന്നു അവ.* അതുകൊണ്ട് അവ കെരൂബുകളാണെന്ന് എനിക്കു മനസ്സിലായി. 21 അവയ്ക്കു നാലിനും നാലു മുഖം വീതവും നാലു ചിറകു വീതവും ചിറകുകൾക്കു കീഴെ മനുഷ്യകരങ്ങൾപോലെ തോന്നിക്കുന്ന എന്തോ ഒന്നും ഉണ്ടായിരുന്നു.+ 22 അവയുടെ മുഖങ്ങളുടെ രൂപമോ ഞാൻ കെബാർ നദീതീരത്തുവെച്ച് കണ്ട മുഖങ്ങൾപോലെതന്നെയായിരുന്നു.+ നേരെ മുന്നോട്ടുതന്നെയാണ് അവ ഓരോന്നും പോയിരുന്നത്.+
11 ഒരു ആത്മാവ്* എന്നെ എടുത്ത് യഹോവയുടെ ഭവനത്തിന്റെ കിഴക്കേ കവാടത്തിൽ+ കൊണ്ടുവന്നു. കിഴക്കോട്ടു ദർശനമുള്ള ആ കവാടത്തിന്റെ മുന്നിൽ 25 പുരുഷന്മാരെ ഞാൻ കണ്ടു. ജനത്തിന്റെ പ്രഭുക്കന്മാരായ+ അസ്സൂരിന്റെ മകൻ യയസന്യയും ബനയയുടെ മകൻ പെലത്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. 2 അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ നഗരത്തിൽ* ഗൂഢതന്ത്രങ്ങൾ മനഞ്ഞ് ദുരുപദേശം കൊടുക്കുന്നത് ഇവരാണ്. 3 ‘വീടുകൾ പണിയാനുള്ള സമയമല്ലേ ഇത്?+ ഈ നഗരം* പാചകക്കലവും*+ നമ്മൾ മാംസവും’ എന്നാണ് അവർ പറയുന്നത്.
4 “അതുകൊണ്ട് അവർക്കെതിരെ പ്രവചിക്കൂ! മനുഷ്യപുത്രാ, പ്രവചിക്കൂ!”+
5 അപ്പോൾ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്നു.+ ദൈവം എന്നോടു പറഞ്ഞു: “നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇസ്രായേൽഗൃഹമേ, നീ പറഞ്ഞതു ശരിയാണ്. നിന്റെ ചിന്ത എന്താണെന്ന് എനിക്ക് അറിയാം. 6 നീ കാരണം ഈ നഗരത്തിൽ അനേകർ മരിച്ചുവീണു. ഇവളുടെ തെരുവുകൾ നീ ശവംകൊണ്ട് നിറച്ചു.”’”+ 7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ നഗരത്തിലെങ്ങും ചിതറിച്ചിട്ടിരിക്കുന്ന ശവശരീരങ്ങളാണു മാംസം. നഗരം പാചകക്കലവും.+ പക്ഷേ നിന്നെ അതിൽനിന്ന് എടുത്ത് മാറ്റും.’”
8 “‘വാളിനെയല്ലേ നീ പേടിക്കുന്നത്?+ വാൾത്തന്നെ ഞാൻ നിന്റെ നേരെ വരുത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 9 ‘നിന്നെ ഞാൻ അവളുടെ ഇടയിൽനിന്ന് പുറത്ത് കൊണ്ടുവന്ന് വിദേശികളുടെ കൈയിൽ ഏൽപ്പിക്കും; നിന്റെ മേൽ ന്യായവിധി നടപ്പാക്കും.+ 10 നീ വാളിന് ഇരയാകും.+ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിന്നെ വിധിക്കും.+ അങ്ങനെ ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.+ 11 നഗരം നിനക്ക് ഒരു പാചകക്കലമായിരിക്കില്ല. നീ അതിലെ മാംസവുമാകില്ല. ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിന്നെ വിധിക്കും. 12 ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും. കാരണം, നീ എന്റെ ചട്ടങ്ങളനുസരിച്ച് നടക്കുകയോ എന്റെ ന്യായവിധികൾ നടപ്പിലാക്കുകയോ ചെയ്യാതെ+ ചുറ്റുമുള്ള ജനതകളുടെ ന്യായവിധികൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരിക്കുന്നു.’”+
13 ഞാൻ പ്രവചിച്ച ഉടനെ ബനയയുടെ മകൻ പെലത്യ മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, പരമാധികാരിയായ യഹോവേ, ഇസ്രായേലിൽ ബാക്കിയുള്ളവരെയുംകൂടെ അങ്ങ് ഇല്ലാതാക്കാൻപോകുകയാണോ?”+
14 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 15 “മനുഷ്യപുത്രാ, യരുശലേമിൽ താമസിക്കുന്നവർ നിന്റെ സഹോദരങ്ങളോടും, അതായത് വീണ്ടെടുക്കാൻ അവകാശമുള്ള നിന്റെ സഹോദരങ്ങളോടും, ഇസ്രായേൽഗൃഹം മുഴുവനോടും പറഞ്ഞിരിക്കുന്നത് ഇതാണ്: ‘യഹോവയുടെ അടുത്തേക്കു വരാതെ ദൂരത്തുതന്നെ കഴിയുക. ദേശം ഞങ്ങളുടേതാണ്. ഇതു ഞങ്ങൾക്ക് അവകാശമായി കിട്ടിയതാണ്.’ 16 അതുകൊണ്ട് നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ അവരെ ദൂരെ ജനതകളുടെ ഇടയിലേക്ക് ഓടിച്ചുകളയുകയും പല ദേശങ്ങളിലേക്കു ചിതറിക്കുകയും ചെയ്തു.+ എങ്കിലും, അവർ പോയിരിക്കുന്ന ദേശങ്ങളിലെല്ലാം അൽപ്പസമയത്തേക്കു ഞാൻ അവർക്ക് ഒരു വിശുദ്ധമന്ദിരമാകും.”’+
17 “അതുകൊണ്ട് നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ജനങ്ങളുടെ ഇടയിൽനിന്ന് ഞാൻ നിങ്ങളെ കൂട്ടിച്ചേർക്കുകയും ചിതറിച്ചുകളഞ്ഞ ദേശങ്ങളിൽനിന്ന് നിങ്ങളെ ശേഖരിക്കുകയും ചെയ്യും. ഇസ്രായേൽ ദേശം ഞാൻ നിങ്ങൾക്കു തരും.+ 18 അവർ അവിടേക്കു മടങ്ങിവന്ന് അവിടെയുള്ള മ്ലേച്ഛകാര്യങ്ങളും വൃത്തികെട്ട ആചാരങ്ങളും നീക്കം ചെയ്യും.+ 19 ഞാൻ അവർക്ക് ഒരേ മനസ്സു* കൊടുക്കും.+ പുതിയൊരു ആത്മാവ്*+ അവരുടെ ഉള്ളിൽ വെക്കും. അവരുടെ ശരീരത്തിൽനിന്ന് കല്ലുകൊണ്ടുള്ള ഹൃദയം+ മാറ്റി മാംസംകൊണ്ടുള്ള ഹൃദയം* വെക്കും.+ 20 അവർ എന്റെ നിയമങ്ങളനുസരിച്ച് നടക്കാനും എന്റെ ന്യായവിധികൾ പിൻപറ്റി അവ അനുസരിക്കാനും വേണ്ടിയാണു ഞാൻ ഇതു ചെയ്യുന്നത്. അങ്ങനെ, അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.”’
21 “‘“പക്ഷേ തുടർന്നും മ്ലേച്ഛകാര്യങ്ങൾ ചെയ്യാനും വൃത്തികെട്ട ആചാരങ്ങൾ അനുഷ്ഠിക്കാനും ആരെങ്കിലും ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരിക്കുന്നെങ്കിൽ, അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’”
22 അപ്പോൾ കെരൂബുകൾ ചിറകുകൾ ഉയർത്തി. ചക്രങ്ങൾ അവയ്ക്കരികെയുണ്ടായിരുന്നു.+ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സോ അവയുടെ മുകളിലും.+ 23 യഹോവയുടെ തേജസ്സു+ നഗരത്തിൽനിന്ന് ഉയർന്ന് നഗരത്തിനു കിഴക്കുള്ള മലയുടെ മുകളിൽ ചെന്ന് നിന്നു.+ 24 അപ്പോൾ ദൈവാത്മാവിനാലുള്ള ഒരു ദർശനത്തിൽ ഒരു ആത്മാവ് എന്നെ എടുത്ത് കൽദയയിലേക്കു ബന്ദികളായി കൊണ്ടുപോയിരുന്നവരുടെ അടുത്ത് എത്തിച്ചു. ഞാൻ കണ്ട ആ ദിവ്യദർശനം എന്നെ വിട്ട് പോകുകയും ചെയ്തു. 25 യഹോവ എനിക്കു കാണിച്ചുതന്ന കാര്യങ്ങളെല്ലാം ബന്ദികളായി കൊണ്ടുപോയിരുന്ന ജനത്തോടു ഞാൻ പറഞ്ഞുതുടങ്ങി.
12 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നീ ഒരു മത്സരഗൃഹത്തിലാണു കഴിയുന്നത്. കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല.+ കാരണം, അവർ ഒരു മത്സരഗൃഹമാണ്.+ 3 മനുഷ്യപുത്രാ, ബന്ദിയായി പ്രവാസത്തിലേക്കു* പോകുന്നവന്റേതുപോലുള്ള ഒരു ഭാണ്ഡം നീ ഒരുക്കുക. എന്നിട്ട് അവർ കാൺകെ, പകൽസമയത്ത് നീ പ്രവാസത്തിലേക്കു പോകണം. നിന്റെ വീട്ടിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് അവർ കാൺകെ ഒരു പ്രവാസിയായി നീ പോകണം. അവർ ഒരു മത്സരഗൃഹമാണെങ്കിലും ചിലപ്പോൾ അവർക്കു കാര്യം മനസ്സിലായാലോ? 4 പ്രവാസത്തിലേക്കു പോകാൻ നീ തയ്യാറാക്കിയ ഭാണ്ഡം പകൽസമയത്ത് അവർ കാൺകെ പുറത്തേക്കു കൊണ്ടുവരണം. എന്നിട്ട് ബന്ദിയായി പ്രവാസത്തിലേക്കു പോകുന്നവനെപ്പോലെ+ അവർ കാൺകെ വൈകുന്നേരം അവിടം വിടണം.
5 “അവർ കാൺകെ ചുവരിൽ ഒരു ദ്വാരം ഉണ്ടാക്കുക. എന്നിട്ട് അതിലൂടെ നിന്റെ സാധനങ്ങൾ പുറത്ത് കൊണ്ടുവരണം.+ 6 അവർ കാൺകെ നിന്റെ സാധനങ്ങൾ തോളിലേറ്റി അതുമായി ഇരുട്ടത്ത് പുറത്ത് കടക്കുക. നിലം കാണാൻ കഴിയാത്തതുപോലെ നീ മുഖം മൂടണം. കാരണം, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു അടയാളമാക്കുകയാണ്.”+
7 എന്നോടു കല്പിച്ചതുപോലെതന്നെ ഞാൻ ചെയ്തു. ബന്ദിയായി പ്രവാസത്തിലേക്കു പോകുന്നവന്റേതുപോലുള്ള എന്റെ ഭാണ്ഡം ഞാൻ പകൽസമയത്ത് പുറത്തേക്കു കൊണ്ടുവന്നു. വൈകുന്നേരം ഞാൻ എന്റെ കൈകൊണ്ട് ചുവരിൽ ഒരു ദ്വാരമുണ്ടാക്കി. ഇരുട്ടിയപ്പോൾ അവർ കാൺകെ ഞാൻ എന്റെ സാധനങ്ങൾ തോളിലേറ്റി പുറത്ത് കടന്നു.
8 രാവിലെ എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 9 “മനുഷ്യപുത്രാ, ‘നീ എന്താണ് ഈ ചെയ്യുന്നത്’ എന്നു മത്സരഗൃഹമായ ഇസ്രായേൽഗൃഹം നിന്നോടു ചോദിച്ചല്ലോ. 10 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഈ പ്രഖ്യാപനം യരുശലേമിലുള്ള തലവനെക്കുറിച്ചും+ നഗരത്തിലുള്ള മുഴുവൻ ഇസ്രായേൽഗൃഹത്തെക്കുറിച്ചും ഉള്ളതാണ്.”’
11 “നീ അവരോടു പറയണം: ‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാണ്.+ ഞാൻ ചെയ്തതുതന്നെയാണ് അവരുടെ കാര്യത്തിലും സംഭവിക്കാൻപോകുന്നത്. അവരെ ബന്ദികളായി, അടിമത്തത്തിലേക്ക്, കൊണ്ടുപോകും.+ 12 അവരുടെ ഇടയിലുള്ള തലവൻ അയാളുടെ സാധനങ്ങളും തോളിലേറ്റി ഇരുട്ടത്ത് അവിടം വിടും. അയാൾ മതിലിൽ ഒരു ദ്വാരം ഉണ്ടാക്കി അയാളുടെ സാധനങ്ങൾ അതിലേ പുറത്ത് കൊണ്ടുവരും.+ നിലം കാണാൻ കഴിയാത്തതുപോലെ അയാൾ മുഖം മൂടും.’ 13 ഞാൻ എന്റെ വല അയാളുടെ മേൽ വീശിയെറിയും. അയാൾ അതിൽ കുടുങ്ങും.+ എന്നിട്ട് ഞാൻ അയാളെ കൽദയദേശമായ ബാബിലോണിലേക്കു കൊണ്ടുപോകും. പക്ഷേ അയാൾ അതു കാണില്ല. അവിടെവെച്ച് അയാൾ മരിക്കും.+ 14 അയാളുടെകൂടെയുള്ള എല്ലാവരെയും, അയാളുടെ സഹായികളെയും സൈന്യത്തെയും, ഞാൻ നാലുപാടും ചിതറിക്കും.+ ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്ക്കും.+ 15 ഞാൻ അവരെ ജനതകളുടെ ഇടയിലേക്ക് ഓടിക്കുമ്പോഴും പല ദേശങ്ങളിലേക്കു ചിതറിക്കുമ്പോഴും ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 16 പക്ഷേ അവർ ചെല്ലുന്നിടത്തെ ജനതകളോടു തങ്ങളുടെ വൃത്തികെട്ട ആചാരങ്ങളെക്കുറിച്ച് പറയാൻവേണ്ടി ഞാൻ അവരിൽ കുറച്ച് പേരെ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും ജീവനോടെ രക്ഷിക്കും. അങ്ങനെ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”
17 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 18 “മനുഷ്യപുത്രാ, നീ വിറയലോടെ നിന്റെ അപ്പം തിന്നുകയും പരിഭ്രമത്തോടെയും ഉത്കണ്ഠയോടെയും നിന്റെ വെള്ളം കുടിക്കുകയും വേണം.+ 19 ദേശത്തെ ജനത്തോടു നീ പറയണം: ‘ഇസ്രായേൽ ദേശത്തെ യരുശലേമിൽ താമസിക്കുന്നവരോടു പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “അവർ ഉത്കണ്ഠയോടെ അപ്പം തിന്നുകയും ഭീതിയോടെ വെള്ളം കുടിക്കുകയും ചെയ്യും. കാരണം, ദേശത്ത് താമസിക്കുന്നവരുടെയെല്ലാം അക്രമം+ നിമിത്തം ആ ദേശം തീർത്തും വിജനമാകാൻപോകുകയാണ്.+ 20 ജനവാസമുള്ള നഗരങ്ങൾ നാമാവശേഷമാകും; ദേശം ഒരു പാഴിടവും.+ അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”+
21 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നു; ദിവ്യദർശനങ്ങളോ ഒന്നുപോലും നിറവേറുന്നില്ല’ എന്നിങ്ങനെ ഇസ്രായേലിൽ ഒരു ചൊല്ലുണ്ടല്ലോ.+ 23 അതുകൊണ്ട് അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ ആ ചൊല്ല് ഇല്ലാതാക്കും. ആ പഴഞ്ചൊല്ല് ഇനി ഒരിക്കലും ഇസ്രായേലിൽ കേൾക്കില്ല.”’ നീ അവരോടു പറയണം: ‘ആ നാളുകൾ ഇങ്ങെത്തി.+ എല്ലാ ദിവ്യദർശനങ്ങളും നിറവേറും.’ 24 ഇസ്രായേൽഗൃഹത്തിൽ വ്യാജദർശനങ്ങളോ മുഖസ്തുതിയായുള്ള* ഭാവിപ്രവചനങ്ങളോ ഇനിയുണ്ടാകില്ല.+ 25 ‘“കാരണം, യഹോവ എന്ന ഞാൻ സംസാരിക്കും. എന്റെ വചനങ്ങളെല്ലാം ഞാൻ ഒട്ടും കാലതാമസംകൂടാതെ നടപ്പാക്കും.+ മത്സരഗൃഹമേ, നിങ്ങളുടെ കാലത്തുതന്നെ+ ഞാൻ പറയുകയും പറഞ്ഞതു നിവർത്തിക്കുകയും ചെയ്യും” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’”
26 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 27 “മനുഷ്യപുത്രാ, ഇസ്രായേൽ ജനം* പറയുന്നതു കേട്ടോ? ‘അയാൾ കാണുന്ന ദർശനം അടുത്തെങ്ങും സംഭവിക്കാനുള്ളതല്ല. വിദൂരഭാവിയെക്കുറിച്ചാണ് അയാൾ പ്രവചിക്കുന്നത്’ എന്നാണ് അവർ പറയുന്നത്.+ 28 അതുകൊണ്ട് നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “‘എന്റെ വചനങ്ങൾക്കൊന്നും കാലതാമസമുണ്ടാകില്ല. ഞാൻ പറയുന്നതെല്ലാം അങ്ങനെതന്നെ നടക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’”
13 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാർക്കെതിരെ പ്രവചിക്കൂ!+ സ്വന്തമായി പ്രവചനങ്ങൾ കെട്ടിച്ചമയ്ക്കുന്നവരോട്*+ ഇങ്ങനെ പറയുക: ‘യഹോവയുടെ സന്ദേശം കേൾക്കൂ. 3 പരമാധികാരിയായ യഹോവ പറയുന്നു: “ദർശനമൊന്നും കാണാതെതന്നെ സ്വന്തം ഹൃദയത്തിൽനിന്ന് പ്രവചിക്കുന്ന വിഡ്ഢികളായ പ്രവാചകന്മാരേ, നിങ്ങളുടെ കാര്യം കഷ്ടംതന്നെ!+ 4 ഇസ്രായേലേ, നിന്റെ പ്രവാചകന്മാർ നാശകൂമ്പാരങ്ങൾക്കിടയിൽ കഴിയുന്ന കുറുക്കന്മാരെപ്പോലെയാണ്. 5 നിങ്ങൾ ഇസ്രായേൽഗൃഹത്തിന്റെ കൻമതിലുകൾ പൊളിഞ്ഞുകിടക്കുന്നിടത്തേക്കു ചെന്ന് അവ പുനർനിർമിച്ചുകൊടുക്കുകയോ+ അങ്ങനെ യഹോവയുടെ ദിവസത്തിലെ പോരാട്ടത്തിൽ ഉറച്ചുനിൽക്കാൻ ഇസ്രായേലിനെ സഹായിക്കുകയോ ഇല്ല.”+ 6 “യഹോവ അയച്ചതല്ലെങ്കിലും, ‘ഇത് യഹോവയുടെ സന്ദേശമാണ്’ എന്നു പറയുന്നവർ കാണുന്നതു വ്യാജദർശനങ്ങളും പ്രവചിക്കുന്നതു നുണകളും ആണ്. എന്നിട്ട്, അവരുടെ വാക്കുകൾ നിറവേറാൻ അവർ കാത്തിരിക്കുകയും ചെയ്യുന്നു.+ 7 ഞാൻ ഒന്നും പറയാതിരിക്കെ, ‘ഇത് യഹോവയുടെ സന്ദേശമാണ്’ എന്നു പറഞ്ഞ് നിങ്ങൾ ശരിക്കും നുണയല്ലേ പ്രവചിച്ചത്? നിങ്ങൾ കണ്ടതു വ്യാജദർശനമല്ലേ?”’
8 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “‘നിങ്ങൾ നുണ പറഞ്ഞതുകൊണ്ടും നിങ്ങളുടെ ദർശനങ്ങൾ വ്യാജമായതുകൊണ്ടും ഞാൻ നിങ്ങൾക്കെതിരാണ്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”+ 9 വ്യാജദർശനങ്ങൾ കാണുകയും നുണ പ്രവചിക്കുകയും+ ചെയ്യുന്ന പ്രവാചകന്മാർക്കെതിരാണ് എന്റെ കൈ. ഞാൻ കൂടിയാലോചിക്കുന്ന എന്റെ ആളുകളുടെ സംഘത്തിൽ അവരുണ്ടായിരിക്കില്ല. ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതിവെക്കുകയോ അവർ ഇസ്രായേൽ ദേശത്തേക്കു മടങ്ങിവരുകയോ ഇല്ല. അങ്ങനെ, ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 10 സമാധാനമില്ലാതിരിക്കെ, “സമാധാനം!” എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തെ വഴിതെറ്റിച്ചതാണ് ഇതിനൊക്കെ കാരണം. ദുർബലമായ ഇടഭിത്തി പണിതിട്ട് അവർ അതിനു വെള്ള പൂശുന്നു.’*+
11 “വെള്ള പൂശുന്നവരോട്, അതു പൊളിഞ്ഞുവീഴുമെന്നു പറയൂ! ഒരു പെരുമഴ പെയ്യും. വലിയ ആലിപ്പഴങ്ങൾ* വീഴും. ശക്തമായ കൊടുങ്കാറ്റുകൾ അതിനെ തകർത്തുകളയും.+ 12 ഭിത്തി വീഴുമ്പോൾ നിങ്ങളോട്, ‘വെള്ള പൂശിയിട്ട് ഇപ്പോൾ എന്തായി’ എന്നു ചോദിക്കും.+
13 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘എന്റെ ക്രോധത്തിൽ ഞാൻ ശക്തമായ കൊടുങ്കാറ്റുകൾ അടിപ്പിക്കും. എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും. രൗദ്രഭാവംപൂണ്ട് ഞാൻ ആലിപ്പഴങ്ങൾ വർഷിച്ച് നാശം വിതയ്ക്കും. 14 നിങ്ങൾ വെള്ള പൂശിയ ഭിത്തി ഞാൻ പൊളിച്ചുകളയും; അതു നിലംപരിചാകും. അതിന്റെ അടിസ്ഥാനം തെളിഞ്ഞ് കാണും. നഗരം വീഴുമ്പോൾ നിങ്ങളും അതിനുള്ളിൽപ്പെട്ട് നശിക്കും. അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’
15 “‘ഞാൻ എന്റെ ക്രോധം ചുവരിന്മേലും അതിന്മേൽ വെള്ള പൂശിയവരുടെ മേലും പൂർണമായും അഴിച്ചുവിട്ടശേഷം നിങ്ങളോടു പറയും: “ഇനി ആ ചുവരുമില്ല, അതിനു വെള്ള പൂശുന്നവരുമില്ല.+ 16 യരുശലേമിനോടു പ്രവചിക്കുകയും സമാധാനം ഇല്ലാതിരിക്കെ അവൾക്കു സമാധാനമുണ്ടാകുമെന്ന+ ദർശനങ്ങൾ കാണുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാർ ഇല്ലാതായിരിക്കുന്നു”’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
17 “മനുഷ്യപുത്രാ, സ്വന്തമായി പ്രവചനങ്ങൾ കെട്ടിച്ചമയ്ക്കുന്ന നിന്റെ ജനത്തിൻപുത്രിമാർക്കു നേരെ മുഖം തിരിച്ച് അവർക്കെതിരെ പ്രവചിക്കൂ! 18 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ആളുകളുടെ ജീവൻ വേട്ടയാടാൻവേണ്ടി ഏതു വലുപ്പത്തിലുള്ള തലയ്ക്കും പാകമാകുന്ന മൂടുപടങ്ങൾ ഉണ്ടാക്കുകയും കൈകളിൽ ഇടാൻ നാടകൾ* തുന്നിക്കൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കാര്യം കഷ്ടം! എന്റെ ജനത്തിന്റെ ജീവൻ വേട്ടയാടിയിട്ട് സ്വന്തം ജീവൻ രക്ഷിക്കാമെന്നാണോ നിങ്ങളുടെ വിചാരം? 19 നിങ്ങളുടെ നുണകൾക്കു ചെവി ചായിക്കുന്ന എന്റെ ജനത്തോടു നുണകൾ പറഞ്ഞ്, ജീവിച്ചിരിക്കേണ്ടവരെ കൊല്ലുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ വെക്കുകയും ചെയ്തുകൊണ്ട് ഒരു പിടി ബാർളിക്കും ഏതാനും അപ്പക്കഷണങ്ങൾക്കും+ വേണ്ടി എന്റെ ജനത്തിന് ഇടയിൽ നിങ്ങൾ എന്നെ അശുദ്ധനാക്കുന്നോ?”’+
20 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘സ്ത്രീകളേ, പക്ഷികളെയെന്നപോലെ ജനത്തെ വേട്ടയാടാൻ നിങ്ങൾ ഉപയോഗിക്കുന്ന നിങ്ങളുടെ നാടകൾക്കെതിരാണു ഞാൻ. അവ ഞാൻ നിങ്ങളുടെ കൈകളിൽനിന്ന് പൊട്ടിച്ചുകളയും. അങ്ങനെ, പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടുന്നവരെ ഞാൻ സ്വതന്ത്രരാക്കും. 21 ഞാൻ നിങ്ങളുടെ മൂടുപടങ്ങൾ കീറിക്കളഞ്ഞ് നിങ്ങളുടെ കൈയിൽനിന്ന് എന്റെ ജനത്തെ രക്ഷിക്കും. പിന്നെ ഒരിക്കലും നിങ്ങൾക്ക് അവരെ വേട്ടയാടിപ്പിടിക്കാൻ കഴിയില്ല. ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 22 ഞാൻ ഒരു കഷ്ടവും* വരുത്താതിരുന്ന നീതിമാനോടു നിങ്ങൾ നുണ പറഞ്ഞ്+ അവന്റെ മനസ്സിടിച്ചുകളഞ്ഞു. പക്ഷേ നിങ്ങൾ ദുഷ്ടന്റെ കൈകൾക്കു ശക്തി പകർന്നിരിക്കുന്നു.+ അതുകൊണ്ട് അവൻ തന്റെ മോശമായ വഴി വിട്ടുമാറുകയോ അങ്ങനെ തന്റെ ജീവൻ രക്ഷിക്കുകയോ ചെയ്യുന്നില്ല.+ 23 അതുകൊണ്ട് സ്ത്രീകളേ, നിങ്ങൾ ഇനി ഒരിക്കലും വ്യാജദർശനങ്ങൾ കാണുകയോ ഭാവിഫലപ്രവചനങ്ങൾ+ നടത്തുകയോ ഇല്ല. ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്ന് രക്ഷിക്കും. അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”
14 ഇസ്രായേൽമൂപ്പന്മാരിൽ ചിലർ വന്ന് എന്റെ മുന്നിൽ ഇരുന്നു.+ 2 അപ്പോൾ യഹോവയുടെ സന്ദേശം എനിക്കു കിട്ടി: 3 “മനുഷ്യപുത്രാ, തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* പുറകേ പോകാൻ നിശ്ചയിച്ചുറച്ചവരാണ് ഈ പുരുഷന്മാർ. ആളുകളെ പാപത്തിൽ വീഴിക്കാൻ അവർ വഴിയിൽ തടസ്സം വെച്ചിരിക്കുന്നു. ആ സ്ഥിതിക്ക് എന്റെ ഉപദേശം തേടാൻ ഞാൻ അവരെ എന്തിന് അനുവദിക്കണം?+ 4 അതുകൊണ്ട് നീ അവരോടു സംസാരിക്കണം. നീ പറയേണ്ടത് ഇതാണ്: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഒരു ഇസ്രായേല്യൻ തന്റെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേ പോകാൻ നിശ്ചയിച്ചുറയ്ക്കുകയും ആളുകളെ പാപത്തിൽ വീഴിക്കാൻ വഴിയിൽ തടസ്സം വെക്കുകയും ചെയ്തിട്ട് പ്രവാചകന്റെ ഉപദേശം തേടാൻ വരുന്നെന്നിരിക്കട്ടെ. അപ്പോൾ യഹോവ എന്ന ഞാൻ അവന്റെ അനവധിയായ മ്ലേച്ഛവിഗ്രഹങ്ങളുടെ എണ്ണത്തിനനുസരിച്ച് അവനു തക്ക മറുപടി കൊടുക്കും. 5 ഇസ്രായേൽഗൃഹം ഒന്നടങ്കം എന്നെ വിട്ടകലുകയും തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോകുകയും+ ചെയ്തതുകൊണ്ട് ഞാൻ അവരുടെ ഹൃദയങ്ങളിൽ ഭീതി വിതയ്ക്കും.”’*
6 “അതുകൊണ്ട് ഇസ്രായേൽഗൃഹത്തോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “മടങ്ങിവരൂ! നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ വിട്ടുതിരിയൂ! നിങ്ങളുടെ എല്ലാ വൃത്തികെട്ട ആചാരങ്ങളിൽനിന്നും മുഖം തിരിക്കൂ!+ 7 ഏതെങ്കിലും ഒരു ഇസ്രായേല്യനോ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശിയോ എന്നിൽനിന്ന് അകന്ന് അവന്റെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേ പോകാൻ നിശ്ചയിച്ചുറയ്ക്കുകയും ആളുകളെ പാപത്തിൽ വീഴിക്കാൻ വഴിയിൽ തടസ്സം വെക്കുകയും ചെയ്തിട്ട് എന്റെ പ്രവാചകന്റെ ഉപദേശം തേടാൻ വരുന്നെന്നിരിക്കട്ടെ.+ അപ്പോൾ യഹോവ എന്ന ഞാൻതന്നെ അവനു നേരിട്ട് മറുപടി കൊടുക്കും. 8 ഞാൻ എന്റെ മുഖം ആ മനുഷ്യനു നേരെ തിരിക്കും. ഞാൻ അവനെ ഒരു പഴഞ്ചൊല്ലും മുന്നറിയിപ്പിനുവേണ്ടിയുള്ള ഒരു അടയാളവും ആക്കും. അവനെ ഞാൻ എന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.+ അങ്ങനെ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’
9 “‘പക്ഷേ പ്രവാചകൻ കബളിപ്പിക്കപ്പെട്ട് ഒരു മറുപടി കൊടുക്കുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ, യഹോവ എന്ന ഞാനാണ് ആ പ്രവാചകനെ കബളിപ്പിച്ചത്.+ ഞാൻ അവന്റെ നേരെ കൈ നീട്ടി എന്റെ ജനമായ ഇസ്രായേലിൽനിന്ന് അവനെ നിഗ്രഹിച്ചുകളയും. 10 അവർ തങ്ങളുടെ കുറ്റം വഹിക്കേണ്ടിവരും. ഉപദേശം തേടി വരുന്നവനും പ്രവാചകനും ഒരുപോലെ ശിക്ഷ കിട്ടും. 11 അത് ഇസ്രായേൽഗൃഹം മേലാൽ എന്നെ വിട്ട് അലഞ്ഞുതിരിയാതിരിക്കാനും അവരുടെ ലംഘനങ്ങൾകൊണ്ട് അശുദ്ധരാകാതിരിക്കാനും വേണ്ടിയാണ്. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
12 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 13 “മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തത കാട്ടി എന്നോടു പാപം ചെയ്താൽ ഞാൻ അതിനു നേരെ കൈ നീട്ടി അതിന്റെ ഭക്ഷ്യശേഖരം നശിപ്പിച്ചുകളയും.*+ അവിടെ ക്ഷാമം വരുത്തി+ മനുഷ്യനെയും മൃഗത്തെയും അവിടെനിന്ന് ഛേദിച്ചുകളയും.”+ 14 “‘നോഹ,+ ദാനിയേൽ,+ ഇയ്യോബ്+ എന്നീ മൂന്നു പുരുഷന്മാർ അവിടെയുണ്ടായിരുന്നാൽപ്പോലും അവരുടെ നീതിനിഷ്ഠയാൽ അവർക്കു സ്വന്തം ജീവൻ മാത്രമേ രക്ഷിക്കാനാകൂ’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
15 “‘അതല്ലെങ്കിൽ, ഉപദ്രവകാരികളായ വന്യമൃഗങ്ങൾ+ ദേശത്ത് വിഹരിക്കാൻ ഞാൻ ഇടയാക്കുകയും അവ അവിടെയുള്ള ആളുകളെയെല്ലാം കൊന്നൊടുക്കുകയും* അവയെ പേടിച്ച് ആരും അതുവഴി വരാതെ അത് ഒരു പാഴിടമാകുകയും ചെയ്യുന്നെന്നു കരുതുക.’ 16 പരമാധികാരിയായ യഹോവ പറയുന്നു: ‘ഈ മൂന്നു പുരുഷന്മാർ അവിടെയുണ്ടായിരുന്നാലും ശരി ഞാനാണെ, അവർക്കു സ്വന്തജീവനല്ലാതെ തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കാനാകില്ല. ദേശം ഒരു പാഴിടമാകുകയും ചെയ്യും.’”
17 “‘അതല്ലെങ്കിൽ, “ഒരു വാൾ ദേശത്തുകൂടെ കടന്നുപോകട്ടെ”+ എന്നു പറഞ്ഞ് ആ ദേശത്തിനു നേരെ ഞാൻ ഒരു വാൾ അയച്ച് മനുഷ്യനെയും മൃഗത്തെയും നിഗ്രഹിക്കുന്നെന്നിരിക്കട്ടെ.’+ 18 പരമാധികാരിയായ യഹോവ പറയുന്നു: ‘ഈ മൂന്നു പുരുഷന്മാർ അവിടെയുണ്ടായിരുന്നാലും ശരി ഞാനാണെ, അവർക്കു സ്വന്തജീവനല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കാനാകില്ല.’”
19 “‘അതല്ലെങ്കിൽ, ഞാൻ മനുഷ്യനെയും മൃഗത്തെയും ഇല്ലായ്മ ചെയ്യാൻവേണ്ടി ദേശത്തേക്കു മാരകമായ ഒരു പകർച്ചവ്യാധി+ അയയ്ക്കുകയും രക്തപ്പുഴ ഒഴുക്കി എന്റെ ഉഗ്രകോപം ചൊരിയുകയും ചെയ്യുന്നെന്നിരിക്കട്ടെ.’ 20 പരമാധികാരിയായ യഹോവ പറയുന്നു: ‘നോഹ,+ ദാനിയേൽ,+ ഇയ്യോബ്+ എന്നിവർ അവിടെയുണ്ടായിരുന്നാലും ശരി ഞാനാണെ, അവരുടെ നീതിനിഷ്ഠയാൽ അവർക്കു സ്വന്തജീവനല്ലാതെ അവരുടെ പുത്രന്മാരെയോ പുത്രിമാരെയോ പോലും രക്ഷിക്കാനാകില്ല.’”+
21 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യരുശലേമിൽനിന്ന് മനുഷ്യനെയും മൃഗത്തെയും നിഗ്രഹിക്കാൻ+ വാൾ, ക്ഷാമം, ഉപദ്രവകാരികളായ വന്യമൃഗങ്ങൾ, മാരകമായ പകർച്ചവ്യാധി+ എന്നീ നാലു ശിക്ഷകൾ*+ അയയ്ക്കുമ്പോൾ ഇങ്ങനെയൊക്കെയായിരിക്കും സംഭവിക്കുക. 22 പക്ഷേ, നാശത്തിന് ഇരയാകാതെ ബാക്കിയുള്ള ആ കുറച്ച് പേരെ പുറത്ത് കൊണ്ടുവരും.+ പുത്രന്മാരും പുത്രിമാരും അക്കൂട്ടത്തിലുണ്ടായിരിക്കും. അവർ ഇതാ, നിങ്ങളുടെ അടുത്ത് വരുന്നു. അവരുടെ രീതികളും ചെയ്തികളും കാണുമ്പോൾ യരുശലേമിനു മേൽ ഞാൻ വരുത്തിയ ദുരന്തത്തെക്കുറിച്ചും അതിനോടു ഞാൻ ചെയ്തതിനെക്കുറിച്ചും ഉണ്ടായിരുന്ന വിഷമമെല്ലാം മാറി നിങ്ങൾക്ക് ആശ്വാസം തോന്നും, തീർച്ച!’”
23 “‘അവരുടെ രീതികളും ചെയ്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമാകും. തക്ക കാരണമുള്ളതുകൊണ്ടാണ് എനിക്ക് അതിനോട് അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നതെന്നു നിങ്ങൾക്കു മനസ്സിലാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
15 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, മുന്തിരിച്ചെടിയുടെ തണ്ടിനെ ഏതെങ്കിലും മരത്തിന്റെ തടിയോടോ ഒരു കാട്ടുമരത്തിന്റെ ശിഖരത്തോടോ താരതമ്യപ്പെടുത്താൻ പറ്റുമോ? 3 അതിന്റെ തണ്ട് ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ? ആരെങ്കിലും വീട്ടുപകരണങ്ങൾ തൂക്കിയിടാൻ പറ്റിയ മരയാണി അതുകൊണ്ട് ഉണ്ടാക്കാറുണ്ടോ? 4 പക്ഷേ തീ കത്തിക്കാനുള്ള വിറകായി അത് ഉപയോഗിക്കും. തീയിലേക്ക് ഇടുമ്പോൾ അതിന്റെ രണ്ട് അറ്റവും കത്തിത്തീരുന്നു, നടുഭാഗം കരിഞ്ഞുപോകുന്നു. പിന്നെ അത് എന്തിനു കൊള്ളാം? 5 കത്തിക്കുന്നതിനു മുമ്പുപോലും അത് ഒന്നിനും കൊള്ളില്ലായിരുന്നു. പിന്നെ കത്തിക്കരിഞ്ഞശേഷമുള്ള കാര്യം പറയാനുണ്ടോ?”
6 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘കാട്ടിലെ മരങ്ങൾക്കിടയിലുള്ള മുന്തിരിച്ചെടിയുടെ തണ്ടു ഞാൻ കത്തിക്കാനുള്ള വിറകാക്കിയില്ലേ? അതുപോലെതന്നെയായിരിക്കും ഞാൻ യരുശലേമിൽ താമസിക്കുന്നവരോടും ചെയ്യുക.+ 7 ഞാൻ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ തീയിൽനിന്ന് ഒരിക്കൽ രക്ഷപ്പെട്ടെങ്കിലും തീ അവരെ ദഹിപ്പിക്കുകതന്നെ ചെയ്യും. ഞാൻ അവർക്കെതിരെ തിരിയുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+
8 “‘അവർ അവിശ്വസ്തത കാട്ടിയതുകൊണ്ട്+ ഞാൻ ദേശം ഒരു പാഴ്നിലമാക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
16 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, യരുശലേമിനെ അവളുടെ വൃത്തികെട്ട ആചാരങ്ങൾ+ ബോധ്യപ്പെടുത്തുക. 3 നീ പറയണം: ‘യരുശലേമിനോടു പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “കനാന്യന്റെ ദേശത്തായിരുന്നു നിന്റെ ഉത്ഭവവും ജനനവും. അമോര്യനായിരുന്നു+ നിന്റെ അപ്പൻ; അമ്മ ഒരു ഹിത്യസ്ത്രീയും.+ 4 നിന്റെ ജനനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചില്ല. നിന്നെ കുളിപ്പിച്ച് വൃത്തിയാക്കുകയോ നിന്റെ ദേഹത്ത് ഉപ്പു തേക്കുകയോ നിന്നെ തുണിയിൽ പൊതിയുകയോ ചെയ്തില്ല. 5 നിനക്ക് ഇവയിൽ ഒന്നുപോലും ചെയ്തുതരാൻ ആരും കനിവ് കാണിച്ചില്ല. ആർക്കും നിന്നോട് അനുകമ്പ തോന്നിയില്ല. പകരം, ജനിച്ച ദിവസംതന്നെ നിന്നോടു വെറുപ്പു തോന്നിയിട്ട് നിന്നെ വെളിമ്പ്രദേശത്തേക്ക് എറിയുകയാണുണ്ടായത്.
6 “‘“ഞാൻ അതുവഴി പോയപ്പോൾ നീ സ്വന്തം രക്തത്തിൽ കിടന്ന് കാലിട്ടടിക്കുന്നതു കണ്ടു. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിന്നെ നോക്കി, ‘നീ ജീവിക്കണം!’ എന്നു ഞാൻ പറഞ്ഞു. അതെ, രക്തത്തിൽ കുളിച്ചുകിടക്കുന്ന നിന്നോട്, ‘നീ ജീവിക്കണം!’ എന്നു പറഞ്ഞു. 7 നിലത്തെല്ലാം മുളച്ചുപൊങ്ങുന്ന ചെടികൾപോലെ ഞാൻ നിന്നെ വളരെ വലിയ ഒരു ജനസമൂഹമാക്കി. നീ വളർന്ന് വലുതായി; ഏറ്റവും നല്ല ആഭരണങ്ങൾ അണിഞ്ഞു. നിന്റെ സ്തനങ്ങളും മുടിയും വളർന്നു. പക്ഷേ അപ്പോഴും നീ ഉടുതുണിയില്ലാത്തവളും നഗ്നയും ആയിരുന്നു.”’
8 “‘അതുവഴി പോയപ്പോൾ ഞാൻ വീണ്ടും നിന്നെ കണ്ടു. നിനക്കു പ്രേമം തോന്നാനുള്ള പ്രായമായെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഞാൻ എന്റെ വസ്ത്രം* നിന്റെ മേൽ വിരിച്ച്+ നിന്റെ നഗ്നത മറച്ചു. ഞാൻ ആണയിട്ട് നീയുമായി ഒരു ഉടമ്പടി ചെയ്തു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അങ്ങനെ നീ എന്റേതായി. 9 ഞാൻ നിന്നെ കുളിപ്പിച്ചു. രക്തം കഴുകിക്കളഞ്ഞു. എന്നിട്ട്, ദേഹത്ത് എണ്ണ തേച്ചു.+ 10 പിന്നെ ഞാൻ നിന്നെ ചിത്രത്തുന്നലുള്ള വസ്ത്രം ധരിപ്പിച്ചു. നിനക്കു മേത്തരം തുകൽച്ചെരിപ്പു* തന്നു. മേന്മയേറിയ ലിനൻ നിന്നെ അണിയിച്ചു. വിലപിടിപ്പുള്ള വസ്ത്രം ധരിപ്പിച്ചു. 11 ഞാൻ നിന്നെ ആഭരണങ്ങൾകൊണ്ട് അലങ്കരിച്ചു. നിന്റെ കൈയിൽ വളകളും കഴുത്തിൽ മാലയും അണിയിച്ചു. 12 ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ഇട്ടു; തലയിൽ മനോഹരമായ കിരീടം വെച്ചു. 13 നീ എപ്പോഴും സ്വർണവും വെള്ളിയും അണിഞ്ഞ് നടന്നു. മേന്മയേറിയ ലിനനും വിലയേറിയ തുണിത്തരങ്ങളും ചിത്രത്തുന്നലുള്ള വസ്ത്രങ്ങളും ആണ് നീ ധരിച്ചിരുന്നത്. നേർത്ത ധാന്യപ്പൊടിയും തേനും എണ്ണയും ആയിരുന്നു നിന്റെ ആഹാരം. നീ അതീവസുന്ദരിയായി.+ അങ്ങനെ ഒരു രാജ്ഞിയാകാൻ* നീ യോഗ്യയായി.’”
14 “‘സൗന്ദര്യംകൊണ്ട് ജനതകൾക്കിടയിൽ നീ പ്രശസ്തയായിത്തുടങ്ങി.*+ പക്ഷേ, ഞാൻ നിനക്കു തന്ന എന്റെ തേജസ്സാണു+ നിന്റെ സൗന്ദര്യത്തിനു പരിപൂർണത തന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
15 “‘പക്ഷേ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിക്കാൻതുടങ്ങി.+ നിന്റെ പ്രശസ്തി നിന്നെ ഒരു വേശ്യയാക്കി.+ എല്ലാ വഴിപോക്കരുമായും നീ തോന്നിയതുപോലെ വേശ്യാവൃത്തിയിൽ മുഴുകി.+ അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായി. 16 നീ നിന്റെ വസ്ത്രങ്ങളിൽ ചിലത് എടുത്ത് ആരാധനാസ്ഥലങ്ങൾ* വർണപ്പകിട്ടുള്ളതാക്കി. അവിടെ നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ ഇത്തരം കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്. ഇനി ഒരിക്കലും ഇങ്ങനെ നടക്കാൻ പാടില്ല. 17 ഞാൻ നിനക്കു തന്ന സ്വർണവും വെള്ളിയും കൊണ്ട് ഉണ്ടാക്കിയ മനോഹരമായ ആഭരണങ്ങൾ എടുത്ത് നീ പുരുഷവിഗ്രഹങ്ങൾ ഉണ്ടാക്കി അവയുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ 18 നീ ചിത്രത്തയ്യലുള്ള നിന്റെ വസ്ത്രങ്ങൾ എടുത്ത് അവയെ അണിയിച്ചു. എന്റെ എണ്ണയും സുഗന്ധക്കൂട്ടും അവയ്ക്ക് അർപ്പിച്ചു.+ 19 ഞാൻ നിനക്കു തന്ന അപ്പം, അതായത് ഞാൻ നിനക്ക് ആഹാരമായി തന്ന നേർത്ത ധാന്യപ്പൊടിയും എണ്ണയും തേനും കൊണ്ടുള്ള അപ്പം, പ്രസാദിപ്പിക്കുന്ന* ഒരു സുഗന്ധമായി അവയ്ക്ക് അർപ്പിച്ചു.+ ഇതൊക്കെയാണു നടന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
20 “‘എനിക്കു നിന്നിലുണ്ടായ നിന്റെ പുത്രന്മാരെയും പുത്രിമാരെയും+ നീ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചു.+ നിന്റെ വേശ്യാവൃത്തികൊണ്ട് മതിയാകാഞ്ഞിട്ടാണോ നീ ഇതുംകൂടെ ചെയ്തത്? 21 നീ എന്റെ പുത്രന്മാരെ കശാപ്പു ചെയ്തു. നീ അവരെ തീയിൽ ബലി അർപ്പിച്ചു.*+ 22 വൃത്തികെട്ട ആചാരങ്ങളിലും വേശ്യാവൃത്തിയിലും നീ മുഴുകിയപ്പോൾ, ഉടുതുണിയില്ലാതെ നഗ്നയായി രക്തത്തിൽ കിടന്ന് കാലിട്ടടിച്ച ആ ചെറുപ്പകാലം നീ ഓർത്തില്ല. 23 നിന്റെ എല്ലാ ദുഷ്ടതയും കാരണം നീ നശിച്ചുപോകട്ടെ! നിന്റെ കാര്യം കഷ്ടം!’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 24 ‘പൊതുസ്ഥലങ്ങളിലെല്ലാം* നീ നിനക്കുവേണ്ടി ആരാധനാസ്ഥലങ്ങൾ പണിതു, വേദികൾ നിർമിച്ചു. 25 എല്ലാ തെരുവുകളിലെയും പ്രമുഖസ്ഥലങ്ങളിലെല്ലാം നീ ആരാധനാസ്ഥലം പണിതു. വഴിപോക്കർക്കെല്ലാം നിന്നെത്തന്നെ കാഴ്ചവെച്ച്* നീ നിന്റെ സൗന്ദര്യം അറപ്പു തോന്നുന്നതാക്കി.+ നീ നിന്റെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു.+ 26 നിന്റെ അയൽക്കാരായ, കാമവെറി പൂണ്ട* ഈജിപ്തുപുത്രന്മാരുമായി നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ നിന്റെ വേശ്യാവൃത്തിയുടെ ബാഹുല്യത്താൽ നീ എന്നെ കോപിപ്പിച്ചു. 27 അതുകൊണ്ട് ഞാൻ ഇപ്പോൾ നിന്റെ നേരെ കൈ നീട്ടി നിന്റെ ഭക്ഷണവിഹിതം വെട്ടിച്ചുരുക്കും.+ നിന്നെ വെറുക്കുന്ന,+ നിന്റെ വഷളത്തം കണ്ട് സ്തംഭിച്ചുപോയ ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു ഞാൻ നിന്നെ വിട്ടുകൊടുക്കും.+
28 “‘ഇതുകൊണ്ടൊന്നും തൃപ്തിയാകാഞ്ഞിട്ടു നീ അസീറിയൻ പുത്രന്മാരുമായും+ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തിയായില്ല. 29 അതുകൊണ്ട് നീ നിന്റെ വേശ്യാവൃത്തി വർധിപ്പിച്ചു; വ്യാപാരികളുടെ ദേശവുമായും* കൽദയരുമായും+ നീ വേശ്യാവൃത്തിയിൽ മുഴുകി. എന്നിട്ടും നിനക്കു തൃപ്തിയായില്ല. 30 കൂസലില്ലാത്ത ഒരു വേശ്യയെപ്പോലെ+ ഇതെല്ലാം ചെയ്തുകൂട്ടിയപ്പോൾ നിന്റെ ഹൃദയം എത്ര രോഗാതുരമായിരുന്നു!’* എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 31 ‘പക്ഷേ എല്ലാ തെരുവുകളിലെയും പ്രമുഖസ്ഥലങ്ങളിലെല്ലാം വേദികൾ നിർമിച്ചപ്പോഴും എല്ലാ പൊതുസ്ഥലങ്ങളിലും* ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ പണിതപ്പോഴും നീ ഒരു വേശ്യയെപ്പോലെയല്ലായിരുന്നു. കാരണം, നീ പ്രതിഫലം വാങ്ങിച്ചില്ലല്ലോ. 32 ഭർത്താവിനു പകരം അന്യരുമായി ബന്ധം പുലർത്തുന്ന വ്യഭിചാരിണിയായ ഒരു ഭാര്യയാണു നീ.+ 33 സാധാരണഗതിയിൽ വേശ്യകൾ ആളുകളിൽനിന്ന് സമ്മാനം വാങ്ങുകയാണു ചെയ്യാറ്.+ നീ പക്ഷേ കാമവെറി പൂണ്ട് നിന്റെ പിന്നാലെ വരുന്ന ആളുകൾക്ക് അങ്ങോട്ടു സമ്മാനം കൊടുക്കുന്നു.+ നീയുമായി വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നാനാദിക്കിലുമുള്ള ആളുകളെ നീ പണം കൊടുത്ത് വശീകരിക്കുന്നു.+ 34 വേശ്യാവൃത്തി ചെയ്യുന്ന മറ്റു സ്ത്രീകളുടേതിനു നേർവിപരീതമാണു നിന്റെ രീതി. അവർ വേശ്യാവൃത്തി ചെയ്യുന്നതുപോലെയല്ല നീ ചെയ്യുന്നത്! നീ ആളുകളിൽനിന്ന് പണം വാങ്ങുന്നതിനു പകരം അങ്ങോട്ടു കൊടുക്കുകയാണു ചെയ്യുന്നത്. മറ്റുള്ളവരുടേതിൽനിന്ന് നേർവിപരീതമാണു നിന്റെ രീതി.’
35 “അതുകൊണ്ട് വേശ്യയേ,+ യഹോവയുടെ സന്ദേശം കേൾക്കൂ! 36 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘വൃത്തികെട്ട മ്ലേച്ഛവിഗ്രഹങ്ങളുമായും*+ നിന്റെ കാമുകന്മാരുമായും വേശ്യാവൃത്തിയിൽ ഏർപ്പെട്ട് നീ നിന്റെ കാമദാഹം തീർത്തില്ലേ? നിന്റെ നഗ്നത നീ തുറന്നുകാട്ടിയില്ലേ? സ്വന്തം പുത്രന്മാരുടെ രക്തംപോലും നീ ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചല്ലോ.+ 37 അതുകൊണ്ട് നീ സുഖിപ്പിച്ച നിന്റെ കാമുകന്മാരെയെല്ലാം, നീ സ്നേഹിച്ചവരെയും വെറുത്തവരെയും, ഞാൻ നിനക്ക് എതിരെ ഒന്നിച്ചുകൂട്ടും. നാനാദിക്കിൽനിന്ന് ഞാൻ അവരെ ഒന്നിച്ചുകൂട്ടി നിന്റെ നഗ്നത അവരെ തുറന്നുകാണിക്കും. നിന്നെ അവർ പൂർണനഗ്നയായി കാണും.+
38 “‘വ്യഭിചാരിണികൾക്കും+ രക്തം ചിന്തുന്ന+ സ്ത്രീകൾക്കും കിട്ടേണ്ട ശിക്ഷാവിധികളാൽ ഞാൻ നിന്നെ ശിക്ഷിക്കും; ഉഗ്രകോപത്തോടും രോഷത്തോടും കൂടെ നിന്റെ രക്തം ചിന്തും.+ 39 ഞാൻ നിന്നെ അവരുടെ കൈയിൽ ഏൽപ്പിക്കും. അവർ നിന്റെ വേദികൾ ഇടിച്ചുകളയും. നിന്റെ ആരാധനാസ്ഥലങ്ങൾ പൊളിച്ചുകളയും.+ അവർ നിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റും;+ നിന്റെ ആഭരണങ്ങളെല്ലാം ഊരിയെടുക്കും.+ നിന്നെ നഗ്നയും ഉടുതുണിയില്ലാത്തവളും ആയി അവിടെ വിട്ടിട്ട് പോകും. 40 അവർ നിനക്ക് എതിരെ ഒരു ജനക്കൂട്ടത്തെ വരുത്തും.+ അവർ നിന്നെ കല്ലെറിയും.+ നിന്നെ അവർ വാളുകൊണ്ട് വെട്ടിനുറുക്കും.+ 41 അവർ നിന്റെ വീടുകൾ കത്തിക്കുകയും+ അനേകം സ്ത്രീകൾ കാൺകെ നിന്റെ മേൽ ന്യായവിധി നടപ്പാക്കുകയും ചെയ്യും. നിന്റെ വേശ്യാവൃത്തി ഞാൻ അവസാനിപ്പിക്കും.+ നീ ഇനി ആർക്കും കൂലി കൊടുക്കില്ല. 42 അങ്ങനെ നിനക്ക് എതിരെയുള്ള എന്റെ ഉഗ്രകോപം ശമിക്കും.+ നിനക്ക് എതിരെയുള്ള എന്റെ രോഷം ഇല്ലാതാകും.+ ഞാൻ ശാന്തനാകും. എനിക്കു മേലാൽ കോപം തോന്നില്ല.’
43 “‘നീ നിന്റെ ചെറുപ്പകാലം ഓർക്കാതെ+ ഇത്തരം കാര്യങ്ങളൊക്കെ ചെയ്തുകൂട്ടി എന്നെ കോപിപ്പിച്ചതുകൊണ്ട് നിന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അതോടെ നിന്റെ വഷളത്തവും നിന്റെ സകല വൃത്തികെട്ട ആചാരങ്ങളും അവസാനിക്കും.
44 “‘പഴഞ്ചൊല്ലുകൾ പറയാറുള്ളവർ നിന്നെപ്പറ്റി ഈ പഴമൊഴി പറയും: “അമ്മയെപ്പോലെതന്നെ മകളും!”+ 45 ഭർത്താവിനെയും കുട്ടികളെയും വെറുത്ത ആ അമ്മയുടെ മകൾതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും വെറുത്ത സഹോദരിമാരുടെ സഹോദരിതന്നെയാണു നീ. നിന്റെ അമ്മ ഒരു ഹിത്യസ്ത്രീയായിരുന്നു; അപ്പൻ അമോര്യനും.’”+
46 “‘നിന്റെ മൂത്ത സഹോദരി ശമര്യയാണ്.+ അവളും പെൺമക്കളും* നിന്റെ വടക്ക്* കഴിയുന്നു.+ നിന്റെ ഇളയ സഹോദരി സൊദോമാണ്.+ അവളും പെൺമക്കളും തെക്കും* കഴിയുന്നു.+ 47 നീ അവരുടെ വഴികളിൽ നടന്ന് അവരുടെ വൃത്തികെട്ട ആചാരങ്ങൾ അനുഷ്ഠിച്ചു. പക്ഷേ, അവിടംകൊണ്ട് തീർന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്റെ പ്രവൃത്തികളെല്ലാം അവരുടേതിനെക്കാൾ ദുഷിച്ചു.’+ 48 പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാനാണെ, നീയും നിന്റെ പെൺമക്കളും ചെയ്തുകൂട്ടിയതിന്റെയത്രയൊന്നും നിന്റെ സഹോദരിയായ സൊദോമും അവളുടെ പെൺമക്കളും ചെയ്തിട്ടില്ല. 49 ഇതാ, ഇതായിരുന്നു നിന്റെ സഹോദരിയായ സൊദോമിന്റെ തെറ്റ്: അവളും പെൺമക്കളും+ നിഗളിച്ചുനടന്നു.+ അവർക്കു ഭക്ഷണം സമൃദ്ധമായുണ്ടായിരുന്നു.+ ആകുലതകളൊന്നുമില്ലാത്ത സ്വസ്ഥജീവിതമായിരുന്നു അവരുടേത്.+ എന്നിട്ടും അവർ ക്ലേശിതരെയും ദരിദ്രരെയും സഹായിച്ചില്ല.+ 50 അവർ പിന്നെയുംപിന്നെയും ധാർഷ്ട്യം കാണിച്ചു.+ എന്റെ കൺമുന്നിൽത്തന്നെ അവർ അവരുടെ വൃത്തികെട്ട ആചാരങ്ങൾ തുടർന്നു.+ അതുകൊണ്ട് അവരെ എന്റെ മുന്നിൽനിന്ന് നീക്കിക്കളയേണ്ടതാണെന്ന് എനിക്കു തോന്നി.+
51 “‘ശമര്യയും+ നീ ചെയ്തുകൂട്ടിയ പാപത്തിന്റെ പകുതിപോലും ചെയ്തിട്ടില്ല. നീ വൃത്തികെട്ട ആചാരങ്ങൾ ഒന്നിനൊന്നു വർധിപ്പിച്ച് ശമര്യയെ കടത്തിവെട്ടി. അവയുടെ ബാഹുല്യം കാരണം ഒടുവിൽ നിന്റെ സഹോദരിമാർ നീതിമതികളായി കാണപ്പെടുന്ന അവസ്ഥയായി.+ 52 അങ്ങനെ നിന്റെ സഹോദരിമാരുടെ സ്വഭാവം നീതിയുള്ളതായി തോന്നാൻ ഇടയാക്കിയതുകൊണ്ട്* നീ അപമാനഭാരം പേറണം. നീ അവരെക്കാൾ വൃത്തികെട്ട വിധത്തിൽ പെരുമാറി പാപം ചെയ്തതുകൊണ്ട് അവർ നിന്നെക്കാൾ നീതിയുള്ളവരാണ്. നിന്റെ സഹോദരിമാർ നീതിമതികളായി തോന്നിക്കാൻ ഇടയാക്കിയതുകൊണ്ട് നീ അപമാനഭാരം പേറി ലജ്ജിച്ചിരിക്കുക.’
53 “‘ഞാൻ അവരുടെ ബന്ദികളെ, അതായത് സൊദോമിന്റെയും അവളുടെ പെൺമക്കളുടെയും ശമര്യയുടെയും അവളുടെ പെൺമക്കളുടെയും ബന്ദികളെ, ഒന്നിച്ചുകൂട്ടും. അവരുടെകൂടെ നിന്റെ ബന്ദികളെയും ഒരുമിച്ചുകൂട്ടും.+ 54 നിന്നെ നാണംകെടുത്താൻവേണ്ടിയാണു ഞാൻ ഇതു ചെയ്യുന്നത്. അവർക്ക് ആശ്വാസം തോന്നുന്ന രീതിയിൽ പ്രവർത്തിച്ചത് ഓർത്ത് നിനക്കു ലജ്ജ തോന്നും. 55 നിന്റെ സ്വന്തം സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പെൺമക്കളും അവരുടെ പഴയ അവസ്ഥയിലേക്കു തിരിച്ചുവരും. നീയും നിന്റെ പെൺമക്കളും നിങ്ങളുടെ പൂർവസ്ഥിതിയിലേക്കു വരും.+ 56 നീ നിഗളിച്ചുനടന്ന കാലത്ത് നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും ഉച്ചരിക്കാൻ കൊള്ളില്ലെന്നു നിനക്കു തോന്നി. 57 നിന്റെ ദുഷ്ടത തുറന്നുകാട്ടുന്നതിനു മുമ്പത്തെ കാര്യമാണു പറയുന്നത്.+ ഇപ്പോൾ, സിറിയയുടെ പെൺമക്കളും അവളുടെ അയൽക്കാരും നിന്നെ നിന്ദിക്കുന്നു. ഫെലിസ്ത്യപുത്രിമാരും+ നിനക്കു ചുറ്റുമുള്ള എല്ലാവരും നിന്നോട് അവജ്ഞയോടെ പെരുമാറുന്നു. 58 നിന്റെ വഷളത്തത്തിന്റെയും വൃത്തികെട്ട ആചാരങ്ങളുടെയും ഭവിഷ്യത്തുകൾ നീ അനുഭവിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
59 “പരമാധികാരിയായ യഹോവ പറയുന്നു: ‘നീ ചെയ്തതുപോലെതന്നെ ഞാൻ ഇപ്പോൾ നിന്നോടും ചെയ്യാൻപോകുകയാണ്.+ കാരണം, ഞാൻ ചെയ്ത ഉടമ്പടി ലംഘിച്ചുകൊണ്ട് നീ ആണയെ അവഹേളിച്ചല്ലോ.+ 60 പക്ഷേ നിന്റെ ചെറുപ്പകാലത്ത് നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും. ഞാൻ നിന്നോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ 61 നിന്റെ അടുത്തേക്കു വരുന്ന മൂത്ത സഹോദരിമാരെയും ഇളയ സഹോദരിമാരെയും സ്വീകരിക്കുമ്പോൾ നീ ചെയ്തുകൂട്ടിയതൊക്കെ നിന്റെ ഓർമയിലേക്കു വരും. അപ്പോൾ, നിനക്കു ലജ്ജ തോന്നും.+ ഞാൻ അവരെ നിനക്കു പുത്രിമാരായി തരും. പക്ഷേ നിന്റെ ഉടമ്പടിയുടെ പേരിലായിരിക്കില്ല ഞാൻ ഇതു ചെയ്യുന്നത്.’
62 “‘നിന്നോടുള്ള എന്റെ ഉടമ്പടി ഞാൻ ഉറപ്പിക്കും. ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും. 63 നീ ഇതെല്ലാം ചെയ്തുകൂട്ടിയിട്ടും ഞാൻ നിനക്കു പാപപരിഹാരം വരുത്തുമ്പോൾ+ എല്ലാം ഓർത്ത് അപമാനഭാരത്താൽ വായ് തുറക്കാൻപോലും നീ നാണിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
17 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തെക്കുറിച്ച് നീ ഒരു കടങ്കഥ+ പറയുക; ഒരു ദൃഷ്ടാന്തകഥ അറിയിക്കുക. 3 നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും ദേഹമാകെ നിറപ്പകിട്ടാർന്ന പപ്പുകളും ഉള്ള ഒരു വലിയ കഴുകൻ+ ലബാനോനിലേക്കു+ വന്ന് ദേവദാരു മരത്തിന്റെ മുകളറ്റം മുറിച്ചെടുത്തു.+ 4 അവൻ അതിന്റെ തുഞ്ചത്തെ ഇളംചില്ല കൊത്തിയെടുത്ത് വ്യാപാരികളുടെ ദേശത്ത്,* വ്യാപാരികളുടെ ഒരു നഗരത്തിൽ കൊണ്ടുചെന്ന് നട്ടു.+ 5 പിന്നെ അവൻ, ആ ദേശത്തുനിന്ന് കുറച്ച് വിത്തുകൾ+ എടുത്ത് വളക്കൂറുള്ള ഒരു നിലത്ത് പാകി. നല്ല നീരോട്ടമുള്ള സ്ഥലത്തെ വില്ലോ മരംപോലെ വളരാൻ അവൻ അതു നട്ടു. 6 അങ്ങനെ അതു മുളച്ച് അധികം പൊങ്ങിപ്പോകാത്ത ഒരു മുന്തിരിവള്ളിയായി പടർന്നു.+ അതിന്റെ വള്ളിത്തലകൾ അകത്തേക്കു തിരിഞ്ഞിരുന്നു. അതിന്റെ വേരുകൾ താഴേക്ക് ഇറങ്ങി. അങ്ങനെ അത് ഒരു മുന്തിരിവള്ളിയായി വളർന്നു; അതിൽ ഇളംചില്ലകളും ശാഖകളും ഉണ്ടായി.+
7 “‘“അപ്പോൾ അതാ, വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും+ ഉള്ള മറ്റൊരു വലിയ കഴുകൻ+ വരുന്നു! തന്നെ നനയ്ക്കാൻവേണ്ടി മുന്തിരിവള്ളി ആ കഴുകന്റെ നേരെ വള്ളിത്തലകൾ നീട്ടുകയും തന്നെ നട്ട തടത്തിൽനിന്ന് ആർത്തിയോടെ വേരുകൾ അവന്റെ നേരെ അയയ്ക്കുകയും ചെയ്തു.+ 8 വാസ്തവത്തിൽ, ധാരാളം വെള്ളമുള്ള സ്ഥലത്തിന് അടുത്ത് ഒരു നല്ല നിലത്താണ് അതിനെ നട്ടിരുന്നത്. അതു ശാഖകൾ പടർത്തി ഫലം കായ്ച്ച് പ്രൗഢിയുള്ള ഒരു മുന്തിരിവള്ളിയാകുമെന്നു പ്രതീക്ഷിച്ചിരുന്നു.”’+
9 “നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “അതു തഴച്ചുവളരുമെന്നു തോന്നുന്നുണ്ടോ? ആരെങ്കിലും അതിന്റെ വേരുകൾ പറിച്ചുകളയില്ലേ?+ അങ്ങനെ അതിന്റെ പഴം ചീയുകയും മുളകൾ ഉണങ്ങിപ്പോകുകയും ചെയ്യില്ലേ?+ അതു വേരോടെ പിഴുതെടുക്കാൻ, ബലമുള്ള കൈയോ ഏറെ ആളുകളോ വേണ്ടിവരില്ല. കാരണം, അത് അത്രകണ്ട് ഉണങ്ങിപ്പോയിരിക്കും. 10 ഇനി അതിനെ പറിച്ച് നട്ടാലും അതു തഴച്ചുവളരുമെന്നു തോന്നുന്നുണ്ടോ? കിഴക്കൻ കാറ്റ് അടിക്കുമ്പോൾ അതു നിശ്ശേഷം കരിഞ്ഞുപോകില്ലേ? അതു മുളച്ച് വളർന്ന തടത്തിൽവെച്ചുതന്നെ വാടിക്കരിഞ്ഞുപോകും.”’”
11 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 12 “മത്സരഗൃഹത്തോടു നീ ദയവായി ഇങ്ങനെ പറയുക: ‘ഇതിന്റെയൊക്കെ അർഥം നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?’ നീ പറയണം: ‘ബാബിലോൺരാജാവ് യരുശലേമിലേക്കു വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും ബാബിലോണിലേക്കു കൊണ്ടുപോയി.+ 13 കൂടാതെ, അവൻ രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട ഒരാളെ തിരഞ്ഞെടുത്ത്+ അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ട് ആണയിടുവിക്കുകയും ചെയ്തു.+ പിന്നെ അവൻ ദേശത്തെ പ്രമുഖരെ പിടിച്ചുകൊണ്ടുപോയി.+ 14 വീണ്ടും തലപൊക്കാത്തതുപോലെ രാജ്യത്തെ താഴ്ത്താനും തന്റെ ഉടമ്പടി പാലിച്ചാൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ+ എന്ന സ്ഥിതിയിലാക്കാനും വേണ്ടിയാണ് അവൻ ഇങ്ങനെ ചെയ്തത്. 15 പക്ഷേ കുതിരകളെയും ഒരു വൻസൈന്യത്തെയും+ കിട്ടാൻവേണ്ടി ഈജിപ്തിലേക്കു+ ദൂതന്മാരെ അയച്ചുകൊണ്ട് രാജാവ് അവനോടു മത്സരിച്ചു.+ അവൻ ഉദ്ദേശിച്ചതു നടക്കുമോ? ഇങ്ങനെയൊക്കെ ചെയ്യുന്നവൻ ശിക്ഷയിൽനിന്ന് രക്ഷപ്പെടുമോ? ഉടമ്പടി ലംഘിച്ചിട്ട് അവനു രക്ഷപ്പെടാനാകുമെന്നു തോന്നുന്നുണ്ടോ?’+
16 “‘പരമാധികാരിയാം കർത്താവായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, ബാബിലോണിൽവെച്ച് അവൻ മരിക്കും. ആരാണോ അവനെ* രാജാവാക്കിയത്, ആരുടെ ആണയാണോ അവൻ പുച്ഛിച്ചുതള്ളിയത്, ആരുടെ ഉടമ്പടിയാണോ അവൻ ലംഘിച്ചത്, ആ രാജാവ്* ഉള്ളിടത്തുവെച്ചുതന്നെ ഇതു സംഭവിക്കും.+ 17 അനേകരെ കൊല്ലാൻ ഉപരോധമതിലുകൾ പണിയുകയും ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുകയും ചെയ്യുന്ന സമയം വരും. പക്ഷേ ആ യുദ്ധത്തിൽ അവനെ സഹായിക്കാൻ ഫറവോന്റെ മഹാസൈന്യത്തിനും എണ്ണമറ്റ സേനാവ്യൂഹങ്ങൾക്കും കഴിയാതാകും.+ 18 അവൻ ആണ പുച്ഛിച്ചുതള്ളുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തു. അവൻ വാക്കു തന്നിരുന്നതാണ്.* എന്നിട്ടും ഇങ്ങനെയൊക്കെ ചെയ്തു. അവൻ രക്ഷപ്പെടില്ല.”’
19 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാനാണെ, എന്റെ ആണ പുച്ഛിച്ചുതള്ളിയതിന്റെയും+ ഉടമ്പടി ലംഘിച്ചതിന്റെയും ഭവിഷ്യത്തുകൾ ഞാൻ അവന്റെ തലമേൽ വരുത്തും. 20 ഞാൻ എന്റെ വല അവന്റെ മേൽ വീശിയെറിയും. അവൻ അതിൽ കുടുങ്ങും.+ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ട് ഞാൻ അവനെ ബാബിലോണിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് വിസ്തരിക്കും.+ 21 അവന്റെ പടയാളികളിൽ ഓടിപ്പോകുന്നവരെല്ലാം വാളാൽ വീഴും. ബാക്കിയുള്ളവരെ നാലുപാടും* ചിതറിക്കും.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞതെന്നു നിങ്ങൾ അപ്പോൾ അറിയേണ്ടിവരും.”’+
22 “‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഈ ഞാൻ ഉന്നതമായ ദേവദാരുവിന്റെ തുഞ്ചത്തുനിന്ന് ഒരു ഇളംചില്ല+ എടുത്ത് നടും. അതിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽനിന്ന് ഒരു ഇളംചില്ല മുറിച്ചെടുത്ത്+ ഞാൻതന്നെ ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ നടും.+ 23 ഇസ്രായേലിലെ ഉയരമുള്ളൊരു മലയിൽ ഞാൻ അതു നടും. അതിൽ ശാഖകൾ വളർന്ന് ഫലം കായ്ക്കും. അതു വലിയൊരു ദേവദാരുവാകും. എല്ലാ തരം പക്ഷികളും അതിന്റെ കീഴെ കൂടു കൂട്ടും; അതിന്റെ ഇലകളുടെ തണലിൽ അവ കഴിയും. 24 ഉയരമുള്ള മരത്തെ താഴ്ത്തിയതും താഴ്ന്ന മരത്തെ ഉയർത്തിയതും യഹോവ എന്ന ഞാനാണെന്നു ഭൂമിയിലെ എല്ലാ മരങ്ങളും അറിയേണ്ടിവരും.+ ഞാൻ പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ പൂവണിയിക്കുകയും ചെയ്തിരിക്കുന്നു.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞത്. അങ്ങനെതന്നെ ഞാൻ ചെയ്തുമിരിക്കുന്നു.”’”
18 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “‘പുളിയൻ മുന്തിരിങ്ങ തിന്നത് അപ്പന്മാർ; പല്ലു പുളിച്ചതു മക്കൾക്ക്’ എന്നൊരു പഴഞ്ചൊല്ല് ഇസ്രായേലിൽ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. എന്താണ് അതിന്റെ അർഥം?+
3 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ഇനി ഒരിക്കലും ഈ ചൊല്ല് ഇസ്രായേലിൽ പറഞ്ഞുകേൾക്കില്ല. 4 ഇതാ, എല്ലാ ദേഹികളും* എന്റേതാണ്. അപ്പന്റെ ദേഹിപോലെതന്നെ മകന്റെ ദേഹിയും എന്റേതാണ്. പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.
5 “‘നീതിയും ന്യായവും പ്രവർത്തിക്കുന്ന നീതിമാനായ ഒരു മനുഷ്യൻ നിങ്ങളുടെ ഇടയിലുണ്ടെന്നു കരുതുക. 6 മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ അയാൾ കഴിക്കുന്നില്ല;+ അയാൾ ഇസ്രായേൽഗൃഹത്തിന്റെ മ്ലേച്ഛവിഗ്രഹങ്ങളിൽ* ആശ്രയം വെക്കുന്നില്ല. അയാൾ അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുകയോ+ ആർത്തവകാലത്ത് സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല.+ 7 അയാൾ ആരെയും ദ്രോഹിക്കുന്നില്ല.+ പകരം, കടം വാങ്ങിയവനു പണയവസ്തു തിരികെ കൊടുക്കുന്നു.+ ആരിൽനിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല.*+ പകരം, വിശന്നിരിക്കുന്നവനു സ്വന്തം ഭക്ഷണം കൊടുക്കുന്നു.+ ഉടുതുണിയില്ലാത്തവനെ വസ്ത്രം ധരിപ്പിക്കുന്നു.+ 8 അയാൾ പണം പലിശയ്ക്കു കൊടുക്കുകയോ കൊള്ളപ്പലിശ ഈടാക്കുകയോ ചെയ്യുന്നില്ല.+ അന്യായം കാണിക്കുന്നില്ല.+ രണ്ടു പേർ തമ്മിലുള്ള പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നീതി നടപ്പാക്കുന്നു.+ 9 കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യാൻവേണ്ടി അയാൾ എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുകയും എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മനുഷ്യൻ നീതിമാനാണ്. അവൻ നിശ്ചയമായും ജീവിച്ചിരിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
10 “‘പക്ഷേ പിടിച്ചുപറിയോ+ കൊലപാതകമോ*+ അതുപോലുള്ള മറ്റ് ഏതെങ്കിലും കാര്യമോ ചെയ്യുന്ന ഒരു മകൻ അയാൾക്കുണ്ടെന്നു കരുതുക. 11 (അപ്പൻ ഇത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലതാനും.) ഈ മകൻ മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ കഴിക്കുന്നു. അയൽക്കാരന്റെ ഭാര്യയെ കളങ്കപ്പെടുത്തുന്നു. 12 പാവങ്ങളെയും ദരിദ്രരെയും ദ്രോഹിക്കുന്നു.+ ആളുകളിൽനിന്ന് പിടിച്ചുപറിക്കുന്നു. പണയവസ്തു തിരികെ കൊടുക്കുന്നില്ല. മ്ലേച്ഛവിഗ്രഹങ്ങളിൽ ആശ്രയം വെക്കുന്നു.+ വൃത്തികെട്ട ആചാരങ്ങളിൽ മുഴുകുന്നു.+ 13 കൊള്ളപ്പലിശ ഈടാക്കുകയും പണം പലിശയ്ക്കു കൊടുക്കുകയും ചെയ്യുന്നു.+ ഇങ്ങനെയൊക്കെ ചെയ്യുന്ന ഈ മകൻ ജീവിച്ചിരിക്കില്ല. അവൻ ഈ വൃത്തികേടുകളെല്ലാം ചെയ്തുകൂട്ടിയതുകൊണ്ട് അവനെ നിശ്ചയമായും കൊന്നുകളയും. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും.
14 “‘പക്ഷേ ഒരു മനുഷ്യന് ഒരു മകൻ ജനിക്കുകയും അപ്പൻ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവൻ കാണുകയും ചെയ്യുന്നെന്നിരിക്കട്ടെ. അതെല്ലാം കണ്ടിട്ടും അവൻ പക്ഷേ, അത്തരം കാര്യങ്ങളൊന്നും ചെയ്യുന്നില്ല. 15 മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ അവൻ കഴിക്കുന്നില്ല. ഇസ്രായേൽഗൃഹത്തിന്റെ മ്ലേച്ഛവിഗ്രഹങ്ങളിൽ ആശ്രയം വെക്കുന്നില്ല. അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുന്നില്ല. 16 അവൻ ആരെയും ദ്രോഹിക്കുന്നില്ല. പണയവസ്തു തിരികെ കൊടുക്കാതെ പിടിച്ചുവെക്കുന്നില്ല. അവൻ ആരുടെയും ഒന്നും പിടിച്ചുപറിക്കുന്നില്ല. വിശന്നിരിക്കുന്നവനു സ്വന്തം ഭക്ഷണം കൊടുക്കുന്നു. ഉടുതുണിയില്ലാത്തവനെ വസ്ത്രം ധരിപ്പിക്കുന്നു. 17 പാവപ്പെട്ടവരെ അവൻ ബുദ്ധിമുട്ടിക്കുന്നില്ല. കൊള്ളപ്പലിശ ഈടാക്കുകയോ പണം പലിശയ്ക്കു കൊടുക്കുകയോ ചെയ്യുന്നില്ല. അവൻ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയും എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു മനുഷ്യൻ അവന്റെ അപ്പന്റെ തെറ്റു കാരണം മരിക്കില്ല. അവൻ നിശ്ചയമായും ജീവിച്ചിരിക്കും. 18 പക്ഷേ അവന്റെ അപ്പൻ വഞ്ചന കാണിക്കുകയും സഹോദരനിൽനിന്ന് പിടിച്ചുപറിക്കുകയും തന്റെ ജനത്തിന് ഇടയിൽ കൊള്ളരുതായ്ക കാണിക്കുകയും ചെയ്തതുകൊണ്ട് തന്റെ തെറ്റു കാരണം മരിക്കും.
19 “‘പക്ഷേ “അപ്പൻ ചെയ്ത തെറ്റിന്റെ കുറ്റം മകന്റെ മേൽ വരാത്തത് എന്താണ്” എന്നു നിങ്ങൾ ചോദിക്കുന്നു. മകൻ നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ടും എന്റെ നിയമങ്ങളെല്ലാം പാലിക്കുകയും പിൻപറ്റുകയും ചെയ്തതുകൊണ്ടും അവൻ നിശ്ചയമായും ജീവിച്ചിരിക്കും.+ 20 പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.+ അപ്പന്റെ തെറ്റിനു മകനോ മകന്റെ തെറ്റിന് അപ്പനോ കുറ്റക്കാരനാകില്ല. നീതിമാന്റെ നീതി അവന്റെ പേരിൽ മാത്രമായിരിക്കും കണക്കിടുക. ദുഷ്ടന്റെ ദുഷ്ടതയും അങ്ങനെതന്നെ.+
21 “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ പാപങ്ങളെല്ലാം വിട്ടുമാറി എന്റെ നിയമങ്ങൾ പാലിക്കുകയും നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല.+ 22 അവന്റെ ലംഘനങ്ങളൊന്നും മേലാൽ അവന് എതിരെ കണക്കിലെടുക്കില്ല.*+ നീതിക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് അവൻ ജീവിച്ചിരിക്കും.’+
23 “‘ഒരു ദുഷ്ടൻ മരിക്കുമ്പോൾ ഞാൻ അൽപ്പമെങ്കിലും സന്തോഷിക്കുമെന്നു തോന്നുന്നുണ്ടോ’+ എന്നു പരമാധികാരിയായ യഹോവ ചോദിക്കുന്നു. ‘അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കാനല്ലേ ഞാൻ ആഗ്രഹിക്കുന്നത്?’+
24 “‘പക്ഷേ ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു* ചെയ്താൽ, ദുഷ്ടന്മാർ ചെയ്യുന്ന വൃത്തികേടുകളെല്ലാം ചെയ്താൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിപ്രവൃത്തികളൊന്നും ഓർക്കുകയില്ല.+ അവന്റെ അവിശ്വസ്തതയും അവൻ ചെയ്ത പാപവും കാരണം അവൻ മരിക്കും.+
25 “‘പക്ഷേ “യഹോവയുടെ വഴി നീതിയുള്ളതല്ല”+ എന്നു നിങ്ങൾ പറയും. ഇസ്രായേൽഗൃഹമേ, കേൾക്കൂ! വാസ്തവത്തിൽ നീതിക്കു നിരക്കാത്തത് എന്റെ വഴിയാണോ,+ നിങ്ങളുടെ വഴികളല്ലേ?+
26 “‘ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു ചെയ്തിട്ട് അതു കാരണം മരിക്കുന്നെങ്കിൽ, അവൻ സ്വന്തം തെറ്റു കാരണമായിരിക്കും മരിക്കുന്നത്.
27 “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ ദുഷ്ടതയെല്ലാം വിട്ടുമാറി നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നെങ്കിൽ അവൻ സ്വന്തം ജീവൻ രക്ഷിക്കും.+ 28 ചെയ്തുകൂട്ടിയ ലംഘനങ്ങളെല്ലാം തിരിച്ചറിഞ്ഞ് അവ വിട്ടുമാറുന്നെങ്കിൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല.
29 “‘പക്ഷേ “യഹോവയുടെ വഴി നീതിയുള്ളതല്ല” എന്ന് ഇസ്രായേൽഗൃഹം പറയും. ഇസ്രായേൽഗൃഹമേ, വാസ്തവത്തിൽ നീതിക്കു നിരക്കാത്തത് എന്റെ വഴികളാണോ,+ നിങ്ങളുടെ വഴികളല്ലേ?’
30 “‘അതുകൊണ്ട് ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളെ ഓരോരുത്തനെയും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് വിധിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘വിട്ടുതിരിയൂ! നിങ്ങളുടെ എല്ലാ ലംഘനങ്ങളും പൂർണമായി വിട്ടുതിരിയൂ! അങ്ങനെയെങ്കിൽ അവ നിങ്ങളെ കുറ്റക്കാരാക്കുന്ന ഒരു തടസ്സമായി നിൽക്കില്ല. 31 നിങ്ങൾ ചെയ്തിട്ടുള്ള ലംഘനങ്ങളെല്ലാം ഉപേക്ഷിച്ച്+ ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും* നേടൂ!*+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?’+
32 “‘ആരുടെയും മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അതുകൊണ്ട് പിന്തിരിയൂ! അങ്ങനെ, ജീവിച്ചിരിക്കൂ!’”+
19 “ഇസ്രായേലിലെ തലവന്മാരെക്കുറിച്ച് നീ ഒരു വിലാപഗീതം ആലപിക്കണം. 2 ഇങ്ങനെ പാടൂ:
‘ആരായിരുന്നു നിന്റെ അമ്മ? സിംഹങ്ങളുടെ ഇടയിൽ ഒരു സിംഹി.
കരുത്തരായ യുവസിംഹങ്ങളുടെ* ഇടയിൽ കിടന്ന് അവൾ അവളുടെ കുഞ്ഞുങ്ങളെ പോറ്റി.
3 തന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ അവൾ വളർത്തിവലുതാക്കി. അവൻ കരുത്തനായ ഒരു യുവസിംഹമായി.+
ഇരയെ കടിച്ചുകീറാൻ അവൻ പഠിച്ചു.
മനുഷ്യരെപ്പോലും അവൻ തിന്നു.
4 പക്ഷേ അവനെക്കുറിച്ച് കേട്ട ജനതകൾ കുഴി ഒരുക്കി അവനെ പിടിച്ചു.
അവർ അവനെ കൊളുത്തിട്ട് ഈജിപ്ത് ദേശത്തേക്കു കൊണ്ടുപോയി.+
5 അവൻ വരാൻ അവൾ കാത്തിരുന്നു;
പ്രതീക്ഷയറ്റപ്പോൾ തന്റെ മറ്റൊരു കുഞ്ഞിനെ കരുത്തനായ ഒരു യുവസിംഹമായി വളർത്തി വിട്ടു.
6 അവനും സിംഹങ്ങളോടൊപ്പം നടന്ന് കരുത്തനായ ഒരു യുവസിംഹമായി.
ഇരയെ കടിച്ചുകീറാൻ അവനും പഠിച്ചു. മനുഷ്യരെപ്പോലും അവൻ തിന്നു.+
7 അവരുടെ കെട്ടുറപ്പുള്ള മണിമേടകൾക്കിടയിലൂടെ പതുങ്ങിനടന്ന് അവൻ അവരുടെ നഗരങ്ങൾ നശിപ്പിച്ചു.
വിജനമായിത്തീർന്ന ആ സ്ഥലത്തെല്ലാം അവന്റെ ഗർജനം മുഴങ്ങിക്കേട്ടു.+
8 അവനെ വലവീശിപ്പിടിക്കാൻ ചുറ്റുമുള്ള ജനതകൾ അവന്റെ നേരെ വന്നു.
അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു.
9 അവർ അവനെ കൊളുത്തിട്ട് കൂട്ടിലാക്കി, ബാബിലോൺരാജാവിന്റെ അടുത്തേക്കു കൊണ്ടുപോയി.
ഇസ്രായേൽമലകളിൽ അവന്റെ ശബ്ദം ഇനി ഒരിക്കലും കേൾക്കാതിരിക്കാൻ അവർ അവനെ അവിടെ പൂട്ടിയിട്ടു.
10 നിന്റെ അമ്മ നിന്റെ രക്തത്തിലെ മുന്തിരിവള്ളിപോലെയായിരുന്നു;*+ വെള്ളത്തിന് അരികെ നട്ടിരുന്ന മുന്തിരിവള്ളിപോലെ.
വെള്ളം ധാരാളമുണ്ടായിരുന്നതുകൊണ്ട് അതു ഫലം കായ്ച്ചു; അതിൽ നിറയെ ശാഖകൾ ഉണ്ടായി.
11 ഭരണാധിപന്റെ ചെങ്കോലിനു പറ്റിയ ബലമുള്ള ശാഖകൾ* അതിൽ ഉണ്ടായി.
അതു വളർന്ന് മറ്റു മരങ്ങളെക്കാൾ തല ഉയർത്തി നിന്നു.
ഉയരംകൊണ്ടും ഇലത്തഴപ്പുകൊണ്ടും അത് എല്ലാവരുടെയും കണ്ണിൽപ്പെടുമായിരുന്നു.
12 പക്ഷേ ക്രോധത്തോടെ അവളെ പിഴുതെടുത്ത്+ നിലത്തെറിഞ്ഞു.
ഒരു കിഴക്കൻ കാറ്റ് അവളുടെ പഴങ്ങൾ ഉണക്കിക്കളഞ്ഞു.
അവളുടെ ബലമുള്ള ശാഖകൾ ഒടിച്ചുകളഞ്ഞു.+ ഉണങ്ങിപ്പോയ അവയെ തീ തിന്നുകളഞ്ഞു.+
14 അവളുടെ ശാഖകളിൽനിന്ന്* തീ പടർന്ന് അവളുടെ ഇളംചില്ലകളും പഴങ്ങളും ചുട്ടുചാമ്പലാക്കി.
ഭരണാധികാരിയുടെ ചെങ്കോലിനു പറ്റിയ ബലമുള്ള ഒരു ശാഖപോലും അവളിൽ ഇല്ലാതായി.+
“‘ഇത് ഒരു വിലാപഗീതമാണ്, ഒരു വിലാപഗീതമായി പ്രചാരത്തിലിരിക്കുകയും ചെയ്യും.’”
20 ഏഴാം വർഷം അഞ്ചാം മാസം പത്താം ദിവസം യഹോവയുടെ ഉപദേശം ആരായാൻ ഇസ്രായേൽമൂപ്പന്മാരിൽ ചിലർ വന്ന് എന്റെ മുന്നിൽ ഇരുന്നു. 2 അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 3 “മനുഷ്യപുത്രാ, ഇസ്രായേൽമൂപ്പന്മാരോടു സംസാരിക്കൂ! അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “എന്നോട് ഉപദേശം ചോദിക്കാനാണോ നിങ്ങളുടെ വരവ്? ‘ഞാനാണെ, നിങ്ങളുടെ ചോദ്യത്തിനു ഞാൻ ഉത്തരം തരില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’
4 “നീ അവരെ വിധിക്കാൻ* തയ്യാറാണോ? മനുഷ്യപുത്രാ, അവരെ വിധിക്കാൻ നീ തയ്യാറാണോ? അവരുടെ പൂർവികർ എന്തെല്ലാം വൃത്തികേടുകളാണു ചെയ്തുകൂട്ടിയതെന്ന്+ അവരെ അറിയിക്കൂ! 5 അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഇസ്രായേലിനെ തിരഞ്ഞെടുത്ത ദിവസം+ ഞാൻ യാക്കോബുഗൃഹത്തിന്റെ സന്തതിയോട്* ഒരു സത്യവും* ചെയ്തു. ഈജിപ്ത് ദേശത്തുവെച്ച് ഞാൻ എന്നെ അവർക്കു വെളിപ്പെടുത്തി.+ അതെ, ഞാൻ അവരോട്, ‘നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ’ എന്നു സത്യം ചെയ്ത് പറഞ്ഞു. 6 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് അവർക്കായി കണ്ടുവെച്ച* ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുവരുമെന്ന്+ അന്നേ ദിവസം സത്യം ചെയ്തു. എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ ദേശമായിരുന്നു അത്.* 7 പിന്നെ, ഞാൻ അവരോടു പറഞ്ഞു: ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കൺമുന്നിലുള്ള വൃത്തികെട്ട വസ്തുക്കളെല്ലാം വലിച്ചെറിയൂ! ഈജിപ്തിലെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്* നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.+ നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ.’+
8 “‘“പക്ഷേ അവർ എന്നെ ധിക്കരിച്ചു. എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയതുമില്ല. തങ്ങളുടെ കൺമുന്നിലുണ്ടായിരുന്ന വൃത്തികെട്ട വസ്തുക്കൾ അവർ വലിച്ചെറിഞ്ഞില്ല. ഈജിപ്തിലെ മ്ലേച്ഛവിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ലായിരുന്നു.+ അതുകൊണ്ട്, ഈജിപ്തിൽവെച്ചുതന്നെ എന്റെ ക്രോധം അവരുടെ മേൽ ചൊരിയുമെന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചുവിടുമെന്നും ഞാൻ പ്രഖ്യാപിച്ചു. 9 പക്ഷേ അവരുടെ ചുറ്റുമുള്ള ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+ ഞാൻ അവരെ* ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ ആ ജനതകളുടെ മുന്നിൽവെച്ച് ഞാൻ എന്നെത്തന്നെ അവർക്കു* വെളിപ്പെടുത്തിയതാണല്ലോ.+ 10 അങ്ങനെ, ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് വിജനഭൂമിയിലേക്കു നയിച്ചു.+
11 “‘“പിന്നെ, ഞാൻ എന്റെ നിയമങ്ങൾ അവർക്കു കൊടുത്തു, എന്റെ ന്യായത്തീർപ്പുകൾ അവരെ അറിയിച്ചു.+ അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കുമായിരുന്നു.+ 12 കൂടാതെ, എനിക്കും അവർക്കും ഇടയിൽ ഒരു അടയാളമായിരിക്കാൻവേണ്ടി ഞാൻ എന്റെ ശബത്തുകളും അവർക്കു കൊടുത്തു.+ അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണെന്ന് അവർ അറിയാൻവേണ്ടിയാണു ഞാൻ അതു ചെയ്തത്.
13 “‘“പക്ഷേ ഇസ്രായേൽഗൃഹം വിജനഭൂമിയിൽവെച്ച് എന്നെ ധിക്കരിച്ചു.+ അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. എന്റെ ന്യായത്തീർപ്പുകൾ അവർ തള്ളിക്കളഞ്ഞു. അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിച്ചിരിക്കുമായിരുന്നു. അവർ എന്റെ ശബത്തുകൾ അങ്ങേയറ്റം അശുദ്ധമാക്കി. അതുകൊണ്ട് അവരെ പാടേ നശിപ്പിക്കാൻ വിജനഭൂമിയിൽവെച്ച് അവരുടെ മേൽ ക്രോധം ചൊരിയുമെന്നു ഞാൻ പ്രഖ്യാപിച്ചു.+ 14 പക്ഷേ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ സ്വന്തം പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+ 15 പക്ഷേ, ഞാൻ അവർക്കു കൊടുത്ത പാലും തേനും ഒഴുകുന്ന ദേശത്തേക്ക്,+ എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ* ദേശത്തേക്ക്, അവരെ കൊണ്ടുവരില്ലെന്നു വിജനഭൂമിയിൽവെച്ച് ഞാൻ അവരോടു സത്യം ചെയ്ത് പറഞ്ഞു.+ 16 കാരണം എന്റെ ന്യായത്തീർപ്പുകൾ അവർ തള്ളിക്കളഞ്ഞു. അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. അവർ എന്റെ ശബത്തുകൾ അശുദ്ധമാക്കി. അവരുടെ ഹൃദയം അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെയായിരുന്നല്ലോ.+
17 “‘“പക്ഷേ, എനിക്ക്* അവരോടു കനിവ് തോന്നി. അവരെ ഞാൻ നശിപ്പിച്ചില്ല. ഞാൻ അവരെ വിജനഭൂമിയിൽവെച്ച് ഇല്ലായ്മ ചെയ്തില്ല. 18 അവിടെവെച്ച് ഞാൻ അവരുടെ മക്കളോടു പറഞ്ഞു:+ ‘നിങ്ങളുടെ പൂർവികരുടെ ചട്ടങ്ങളനുസരിച്ച്+ നടക്കുകയോ അവരുടെ ന്യായത്തീർപ്പുകൾ പിൻപറ്റുകയോ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ അശുദ്ധരാകുകയോ അരുത്. 19 നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ. എന്റെ നിയമങ്ങളനുസരിച്ച് നടക്കൂ! എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റി അവ നടപ്പിലാക്കൂ!+ 20 എന്റെ ശബത്തുകൾ വിശുദ്ധീകരിക്കുക.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയാൻ അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു അടയാളമായിരിക്കും.’+
21 “‘“പക്ഷേ ആ മക്കൾ എന്നെ ധിക്കരിച്ചുതുടങ്ങി.+ അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. എന്റെ ന്യായത്തീർപ്പുകൾ അവർ പാലിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിച്ചിരിക്കുമായിരുന്നു. എന്റെ ശബത്തുകൾ അവർ അശുദ്ധമാക്കി. അതുകൊണ്ട്, വിജനഭൂമിയിൽവെച്ച് എന്റെ ക്രോധം അവരുടെ മേൽ ചൊരിയുമെന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചുവിടുമെന്നും ഞാൻ പ്രഖ്യാപിച്ചു.+ 22 പക്ഷേ, ഞാൻ അതിൽനിന്ന് പിന്തിരിഞ്ഞു.+ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ ഞാൻ എന്റെ സ്വന്തം പേരിനെ കരുതി പ്രവർത്തിക്കുകയായിരുന്നു.+ 23 അവരെ ജനതകളുടെ ഇടയിൽ ചിതറിക്കുമെന്നും പല ദേശങ്ങളിലേക്ക് ഓടിച്ചുകളയുമെന്നും വിജനഭൂമിയിൽവെച്ച് ഞാൻ അവരോടു സത്യം ചെയ്ത് പറയുകയും ചെയ്തു.+ 24 കാരണം എന്റെ ന്യായത്തീർപ്പുകൾ അവർ പിൻപറ്റിയില്ല. എന്റെ നിയമങ്ങൾ അവർ തള്ളിക്കളഞ്ഞു.+ അവർ എന്റെ ശബത്തുകൾ അശുദ്ധമാക്കി. അവരുടെ പൂർവികരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേയായിരുന്നു അവർ.*+ 25 ഗുണകരമല്ലാത്ത ചട്ടങ്ങളും ജീവൻ നേടാൻ സഹായിക്കാത്ത ന്യായത്തീർപ്പുകളും പിൻപറ്റാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്തു.+ 26 സ്വന്തം ബലികളാൽ അശുദ്ധരാകാൻ ഞാൻ അവരെ അനുവദിച്ചു. അവരുടെ മൂത്ത ആൺമക്കളെയെല്ലാം അവർ തീയിൽ ദഹിപ്പിച്ചല്ലോ.*+ അവരെ ഇല്ലാതാക്കാനും അങ്ങനെ ഞാൻ യഹോവയാണെന്ന് അവർ അറിയാനും വേണ്ടിയായിരുന്നു ഞാൻ ഇത് അനുവദിച്ചത്.”’
27 “അതുകൊണ്ട് മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തോടു സംസാരിക്കൂ! അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഈ രീതിയിലും നിങ്ങളുടെ പൂർവികർ എന്നോട് അവിശ്വസ്തത കാട്ടി എന്നെ അവഹേളിച്ചു. 28 അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നു.+ ഉയർന്ന കുന്നുകളും ഇലത്തഴപ്പുള്ള മരങ്ങളും+ ഒക്കെ കണ്ടപ്പോൾ എന്നെ പ്രകോപിപ്പിക്കുന്ന യാഗങ്ങളും ബലികളും അവർ അർപ്പിച്ചുതുടങ്ങി. പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അവർ അവരുടെ ബലികൾ അവിടെ അർപ്പിച്ചു. പാനീയയാഗങ്ങളും അവിടെ ഒഴിച്ചു. 29 അതുകൊണ്ട്, ഞാൻ അവരോട്, ‘നിങ്ങൾ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലത്തേക്കു പോകുന്നത് എന്തിനാണ്’ എന്നു ചോദിച്ചു. (ഇന്നുവരെയും ഉയർന്ന സ്ഥലം എന്നാണ് അത് അറിയപ്പെടുന്നത്.)”’+
30 “അതുകൊണ്ട്, ഇപ്പോൾ ഇസ്രായേൽഗൃഹത്തോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി അവയുമായി ആത്മീയവേശ്യാവൃത്തി ചെയ്ത് അശുദ്ധരായ നിങ്ങളുടെ പൂർവികരെപ്പോലെ നടന്ന് നിങ്ങളും അശുദ്ധരാകുകയാണോ?+ 31 നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾക്കെല്ലാം ബലിയായി സ്വന്തം പുത്രന്മാരെ തീയിൽ ദഹിപ്പിച്ച്*+ നിങ്ങൾ ഇന്നും നിങ്ങളെത്തന്നെ അശുദ്ധരാക്കുകയാണോ? ഇസ്രായേൽഗൃഹമേ, ഇങ്ങനെയിരിക്കെ നിങ്ങൾ ഉപദേശം ആരായുമ്പോഴെല്ലാം ഞാൻ മറുപടി പറയണമെന്നാണോ?”’+
“പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ഞാൻ നിങ്ങൾക്ക് ഉത്തരം തരില്ല.+ 32 “നമുക്കു മറ്റു ദേശങ്ങളിലെ ആളുകളെപ്പോലെ, മരത്തെയും കല്ലിനെയും ആരാധിക്കുന്ന* ജനതകളെപ്പോലെ, ആകാം”+ എന്നു പറയുമ്പോൾ നിങ്ങളുടെ മനസ്സിലിരുപ്പ്* എന്താണോ അതൊന്നും ഒരിക്കലും നടക്കാൻപോകുന്നില്ല.’”
33 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും ഉഗ്രകോപം ചൊരിഞ്ഞുകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും.+ 34 ഞാൻ എന്റെ ഉഗ്രകോപത്തിൽ എന്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവിടെനിന്ന് നിങ്ങളെ പുറത്ത് കൊണ്ടുവരും; ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.+ 35 ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്കു* കൊണ്ടുവന്ന് അവിടെവെച്ച് നിങ്ങളോടു മുഖാമുഖം വാദിച്ച് നിങ്ങളെ വിസ്തരിക്കും.+
36 “‘ഈജിപ്ത് ദേശത്തെ വിജനഭൂമിയിൽവെച്ച് നിങ്ങളുടെ പൂർവികരെ ഞാൻ വിസ്തരിച്ചതുപോലെ നിങ്ങളെയും ഞാൻ വിസ്തരിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 37 ‘ഞാൻ നിങ്ങളെ ഇടയന്റെ കോലിനു കീഴിലൂടെ കടത്തിവിടും.+ നിങ്ങളെ ഞാൻ ഉടമ്പടിയിൻകീഴിലാക്കും.* 38 പക്ഷേ, ധിക്കാരികളെയും എന്റെ നിയമം ലംഘിക്കുന്നവരെയും നിങ്ങളുടെ ഇടയിൽനിന്ന് ഞാൻ നീക്കിക്കളയും.+ അവർ വിദേശികളായി കഴിഞ്ഞിരുന്ന നാട്ടിൽനിന്ന് ഞാൻ അവരെ പുറത്ത് കൊണ്ടുവരും. പക്ഷേ, ഇസ്രായേൽ ദേശത്ത് അവർ പ്രവേശിക്കില്ല.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’
39 “ഇസ്രായേൽഗൃഹമേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ പോയി സ്വന്തം മ്ലേച്ഛവിഗ്രഹങ്ങളെ സേവിക്കൂ!+ എന്നാൽ, അതിനു ശേഷം നിങ്ങൾ ഞാൻ പറയുന്നതു ശ്രദ്ധിച്ചില്ലെങ്കിലും, നിങ്ങളുടെ ബലികളാലോ മ്ലേച്ഛവിഗ്രഹങ്ങളാലോ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാൻ നിങ്ങൾക്കു കഴിയില്ല!’+
40 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ദേശത്ത് എന്റെ വിശുദ്ധപർവതത്തിൽ, ഇസ്രായേലിലെ ഒരു ഉയർന്ന പർവതത്തിൽ,+ ആയിരിക്കും ഇസ്രായേൽഗൃഹം മുഴുവൻ ഒന്നൊഴിയാതെ എന്നെ സേവിക്കുന്നത്.+ അവരോട് എനിക്കു പ്രീതി തോന്നും. നിങ്ങളുടെ വിശുദ്ധവസ്തുക്കളായ സംഭാവനകളും യാഗങ്ങളുടെ ആദ്യഫലങ്ങളും മുഴുവൻ ഞാൻ പ്രതീക്ഷിക്കും.+ 41 ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവരുടെ ഇടയിൽനിന്ന് ഞാൻ നിങ്ങളെ പുറത്ത് കൊണ്ടുവരുകയും നിങ്ങൾ ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോൾ,+ പ്രസാദിപ്പിക്കുന്ന* സുഗന്ധം നിമിത്തം എനിക്കു നിങ്ങളോടു പ്രീതി തോന്നും. ജനതകൾ കാൺകെ നിങ്ങളുടെ ഇടയിൽ ഞാൻ വിശുദ്ധീകരിക്കപ്പെടും.’+
42 “‘ഞാൻ നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ഇസ്രായേൽ ദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ+ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 43 നിങ്ങളെ അശുദ്ധരാക്കിയ നിങ്ങളുടെ ജീവിതരീതിയും സകല പ്രവൃത്തികളും അവിടെവെച്ച് നിങ്ങൾ ഓർക്കും.+ നിങ്ങൾ ചെയ്തുകൂട്ടിയ മോശമായ എല്ലാ കാര്യങ്ങളും ഓർത്ത് നിങ്ങൾക്കു നിങ്ങളോടുതന്നെ* അറപ്പു തോന്നും.+ 44 ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളോടു നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കോ നിങ്ങളുടെ വഷളത്തത്തിനോ അനുസൃതമായി ഇടപെടാതെ എന്റെ പേരിനെ ഓർത്ത് ഇടപെടുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
45 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 46 “മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേ ദിക്കിനോടു ഘോഷിക്കൂ! തെക്കുള്ള വനപ്രദേശത്തോടു പ്രവചിക്കൂ! 47 തെക്കുള്ള വനത്തോട് ഇങ്ങനെ പറയണം: ‘യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ ഇതാ, നിന്റെ നേരെ ഒരു തീ അയയ്ക്കുന്നു.+ നിന്റെ എല്ലാ പച്ചമരങ്ങളെയും ഉണക്കമരങ്ങളെയും അതു ചുട്ടുചാമ്പലാക്കും. ആ തീജ്വാല ആരും കെടുത്തില്ല.+ തെക്കുമുതൽ വടക്കുവരെ എല്ലാ മുഖങ്ങളും അതിന്റെ ചൂടേറ്റ് പൊള്ളിപ്പോകും. 48 യഹോവ എന്ന ഞാനാണ് ആ തീ അയച്ചതെന്നു സകല ആളുകളും മനസ്സിലാക്കും. അതുകൊണ്ടുതന്നെ അത് ആരും കെടുത്തില്ല.”’”+
49 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ, പരമാധികാരിയായ യഹോവേ, അവർ എന്നെക്കുറിച്ച്, ‘അവൻ പറയുന്നതൊക്കെ വെറും കടങ്കഥകളാണ്’* എന്നു പറയുന്നു.”
21 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നിന്റെ മുഖം യരുശലേമിനു നേർക്കു തിരിക്കൂ! വിശുദ്ധസ്ഥലങ്ങൾക്കെതിരെ ഘോഷിക്കൂ! ഇസ്രായേൽ ദേശത്തിന് എതിരെ പ്രവചിക്കൂ! 3 ഇസ്രായേൽ ദേശത്തോടു പറയണം: ‘യഹോവ പറയുന്നു: “ഞാൻ ഇതാ, നിനക്ക് എതിരാണ്. ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരി+ നിന്റെ ഇടയിലുള്ള നീതിമാന്മാരെയും ദുഷ്ടന്മാരെയും നിഗ്രഹിക്കും. 4 നിന്റെ ഇടയിലുള്ള നീതിമാന്മാരെയും ദുഷ്ടന്മാരെയും നിഗ്രഹിക്കാൻ ഉദ്ദേശിക്കുന്നതുകൊണ്ട് തെക്കുമുതൽ വടക്കുവരെയുള്ള എല്ലാവർക്കും എതിരെ ഞാൻ എന്റെ വാൾ ഊരും. 5 യഹോവ എന്ന ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്നു ജനം മുഴുവൻ അറിയേണ്ടിവരും. ഇനി ഒരിക്കലും അതു തിരിച്ച് ഉറയിൽ ഇടില്ല.”’+
6 “മനുഷ്യപുത്രാ, നീ* വിറയലോടെ നെടുവീർപ്പിടുക. അവർ കാൺകെ അതിദുഃഖത്തോടെ നെടുവീർപ്പിടൂ!+ 7 അവർ നിന്നോട്, ‘എന്തിനാണു നെടുവീർപ്പിടുന്നത്’ എന്നു ചോദിച്ചാൽ ‘ഒരു വാർത്ത കേട്ടിട്ടാണ്’ എന്നു പറയണം. കാരണം, അതു നിശ്ചയമായും വരും. എല്ലാവരുടെയും ഹൃദയം പേടിച്ച് ഉരുകിപ്പോകും. എല്ലാ കൈകളും തളർന്ന് തൂങ്ങും. എല്ലാവരും* നിരാശയിലാകും. സകലരുടെയും കാൽമുട്ടുകളിൽനിന്ന് വെള്ളം ഇറ്റിറ്റുവീഴും.*+ ‘അതു നിശ്ചയമായും വരും! അതു സംഭവിച്ചിരിക്കും!’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
8 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 9 “മനുഷ്യപുത്രാ, ഇങ്ങനെ പ്രവചിക്കൂ: ‘യഹോവ പറയുന്നത് ഇതാണ്: “ഇങ്ങനെ പറയൂ: ‘ഒരു വാൾ! ഒരു വാൾ!+ അതിനു മൂർച്ച കൂട്ടിയിരിക്കുന്നു. അതു മിനുക്കിയെടുത്തിരിക്കുന്നു. 10 ഒരു മഹാസംഹാരത്തിനുവേണ്ടി അതിന്റെ മൂർച്ച കൂട്ടിയിരിക്കുന്നു. മിന്നൽപോലെ വെട്ടിത്തിളങ്ങാൻ അതു മിനുക്കിയെടുത്തിരിക്കുന്നു.’”’”
“നമ്മൾ സന്തോഷിക്കേണ്ടതല്ലേ?”
“‘അതു* മരങ്ങളെയൊന്നും വകവെക്കാത്തതുപോലെ എന്റെ മകന്റെ ചെങ്കോലിനെയും വകവെക്കാതിരിക്കുമോ?+
11 “‘അതു മിനുക്കിയെടുക്കാൻ കൊടുത്തിരിക്കുന്നു. കൈയിലെടുത്ത് പ്രയോഗിക്കാനുള്ളതാണ് അത്. വധനിർവാഹകന്റെ+ കൈയിൽ കൊടുക്കാൻ ആ വാൾ മൂർച്ച കൂട്ടി മിനുക്കിയെടുത്തിരിക്കുന്നു.
12 “‘മനുഷ്യപുത്രാ, അലമുറയിട്ട് കരയൂ!+ അത് എന്റെ ജനത്തിന് എതിരെ വന്നിരിക്കുന്നു. ഇസ്രായേലിലെ എല്ലാ തലവന്മാർക്കെതിരെയും അതു വന്നിരിക്കുന്നു.+ എന്റെ ജനത്തോടൊപ്പം അവരുടെ തലവന്മാരും വാളിന് ഇരയാകും. അതുകൊണ്ട്, വ്യസനത്തോടെ നിന്റെ തുടയിൽ അടിക്കൂ! 13 കാരണം, പരിശോധന നടത്തിക്കഴിഞ്ഞു.+ വാൾ ചെങ്കോലിനെ വകവെക്കാതിരുന്നാൽ എന്തായിരിക്കും സംഭവിക്കുക? അത്* ഇല്ലാതാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
14 “മനുഷ്യപുത്രാ, നീ പ്രവചിക്കൂ! കൈ കൊട്ടിക്കൊണ്ട് ‘ഒരു വാൾ’ എന്നു മൂന്നു പ്രാവശ്യം പറയുക. അത് ആളുകളെ അരിഞ്ഞുവീഴ്ത്തുന്ന വാളാണ്. മഹാസംഹാരത്തിന്റെ വാൾ! അത് അവർക്കു ചുറ്റുമുണ്ട്.+ 15 പേടികൊണ്ട് അവരുടെ ഹൃദയം ഉരുകിപ്പോകും.+ അവരുടെ നഗരകവാടങ്ങളിൽ അനേകർ വീഴും. വാളുകൊണ്ട് ഞാൻ കൂട്ടക്കൊല നടത്തും. അതെ, മിന്നൽപോലെ അതു വെട്ടിത്തിളങ്ങുന്നു! സംഹാരത്തിനുവേണ്ടി അതു മിനുക്കിയെടുത്തിരിക്കുന്നു! 16 വാൾ നേരെ വലത്തോട്ടു വീശൂ! ഇടത്തോട്ടു വെട്ടൂ! വായ്ത്തല തിരിയുന്നിടത്തേക്കെല്ലാം വെട്ടുക. 17 ഞാനും കൈ കൊട്ടും. എന്റെ ഉഗ്രകോപം ശമിക്കുകയും ചെയ്യും.+ യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്.”
18 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 19 “മനുഷ്യപുത്രാ, ബാബിലോൺരാജാവിന്റെ വാളിനു വരാനുള്ള രണ്ടു വഴികൾ നീ അടയാളപ്പെടുത്തുക. രണ്ടു വഴിയും ഒരേ ദേശത്തുനിന്ന് പുറപ്പെടണം. രണ്ടു നഗരങ്ങളിലേക്കായി വഴി പിരിയുന്നിടത്ത് ഒരു ചൂണ്ടുപലക* വെക്കണം. 20 വാളിന് അമ്മോന്യരുടെ രബ്ബയ്ക്കെതിരെ+ വരാൻ നീ ഒരു വഴി അടയാളപ്പെടുത്തണം. മറ്റേ വഴി യഹൂദയിലെ കോട്ടമതിലുള്ള യരുശലേമിലേക്കും+ അടയാളപ്പെടുത്തണം. 21 ഭാവിഫലം നോക്കാൻ ബാബിലോൺരാജാവ്, വഴി രണ്ടായി പിരിയുന്ന ആ സ്ഥലത്ത് നിൽക്കുന്നു. അവൻ അമ്പു കുലുക്കുന്നു. വിഗ്രഹങ്ങളോട്* ഉപദേശം ചോദിക്കുന്നു. അവൻ കരൾ നോക്കുന്നു. 22 ഭാവിഫലം അവന്റെ വലതുകൈയിലുണ്ട്. അത് യരുശലേമിലേക്കു പോകാൻ നിർദേശിക്കുന്നു. അവിടെ ചെന്ന് യന്ത്രമുട്ടികൾ സ്ഥാപിക്കാനും കൂട്ടക്കൊലയ്ക്ക് ഉത്തരവിടാനും യുദ്ധാരവം മുഴക്കാനും കവാടങ്ങൾക്കു നേരെ യന്ത്രമുട്ടികൾ സ്ഥാപിക്കാനും ആക്രമിക്കാൻവേണ്ടി ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കാനും ഉപരോധമതിൽ+ പണിയാനും ആണ് നിർദേശം. 23 പക്ഷേ, അവരോട് ആണയിട്ടവർക്ക്* അത് ഒരു വ്യാജ ഭാവിഫലപ്രവചനമായേ തോന്നൂ.+ പക്ഷേ, അവരുടെ കുറ്റം മറന്നുകളയാതെ അവൻ അവരെ പിടികൂടും.+
24 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ നിങ്ങളുടെ ലംഘനങ്ങൾ പരസ്യമാക്കി. നിങ്ങളുടെ പ്രവൃത്തികളിലെല്ലാം നിങ്ങളുടെ പാപം കാണാം. അതുവഴി, നിങ്ങളുടെ കുറ്റം ഓർക്കാൻ നിങ്ങൾ ഇടവരുത്തിയിരിക്കുന്നു. അങ്ങനെ നിങ്ങളെ ഓർത്തതുകൊണ്ട് നിങ്ങളെ ബലമായി* പിടിച്ചുകൊണ്ടുപോകും.’
25 “ദുഷ്ടനായ ഇസ്രായേൽതലവനേ,+ മാരകമായി മുറിവേറ്റവനേ, നിന്റെ ദിവസം, നിന്റെ അന്തിമശിക്ഷയുടെ സമയം, വന്നിരിക്കുന്നു. 26 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘തലപ്പാവ് ഊരുക! കിരീടം നീക്കുക!+ കാര്യങ്ങളൊന്നും ഇനി പഴയതുപോലെയായിരിക്കില്ല.+ താഴ്ന്നവനെ ഉയർത്തൂ!+ ഉയർന്നവനെ താഴ്ത്തൂ!+ 27 നാശം! അതിനു നാശം! അതിനെ ഞാൻ നാശകൂമ്പാരമാക്കും! നിയമപരമായി അവകാശമുള്ളവൻ വരുന്നതുവരെ അത് ആരുടേതുമായിരിക്കില്ല.+ അവകാശമുള്ളവൻ വരുമ്പോൾ ഞാൻ അത് അവനു കൊടുക്കും.’+
28 “മനുഷ്യപുത്രാ, നീ ഇങ്ങനെ പ്രവചിക്കണം: ‘അമ്മോന്യരെക്കുറിച്ചും അവരുടെ അധിക്ഷേപത്തെക്കുറിച്ചും പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്.’ നീ അവരോടു പറയണം: ‘ഒരു വാൾ! കൂട്ടക്കൊല ചെയ്യാൻ ഒരു വാൾ ഊരിയിരിക്കുന്നു. വിഴുങ്ങിക്കളയാനും മിന്നൽപോലെ വെട്ടിത്തിളങ്ങാനും അതു മിനുക്കിയെടുത്തിരിക്കുന്നു. 29 നിന്നെക്കുറിച്ച് വ്യാജമായ ദർശനങ്ങളും ഭാവിഫലപ്രവചനവും ഉണ്ടെങ്കിലും തങ്ങളുടെ ദിവസം വന്നെത്തിയ ദുഷ്ടന്മാരുടെ ശവങ്ങൾക്കു* മുകളിൽ, തങ്ങളുടെ അന്തിമശിക്ഷയുടെ സമയം വന്നവരുടെ ജഡങ്ങൾക്കു* മുകളിൽ, നിന്നെ കൂമ്പാരംകൂട്ടും. 30 അതു തിരിച്ച് ഉറയിൽ ഇടുക. നിന്നെ സൃഷ്ടിച്ച സ്ഥലത്തുവെച്ച്, നിന്റെ ജന്മദേശത്തുവെച്ചുതന്നെ, നിന്നെ ഞാൻ വിധിക്കും. 31 എന്റെ ധാർമികരോഷം ഞാൻ നിന്റെ മേൽ ചൊരിയും. ഞാൻ എന്റെ കോപാഗ്നി നിന്റെ നേരെ അയയ്ക്കും. ഞാൻ നിന്നെ സംഹാരവിരുതരായ നിഷ്ഠുരന്മാരുടെ കൈയിൽ ഏൽപ്പിക്കും.+ 32 നിന്നെ തീ തിന്നുകളയും.+ ദേശത്ത് നിന്റെ രക്തം വീഴും. നിന്നെ ആരും ഓർക്കുകയില്ല. കാരണം, യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.’”
22 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, രക്തച്ചൊരിച്ചിലിന്റെ കുറ്റമുള്ള നഗരത്തിന്റെ+ വിധി പ്രഖ്യാപിക്കാൻ നീ തയ്യാറാണോ?* അവളുടെ വൃത്തികേടുകളെല്ലാം+ അവളെ ബോധ്യപ്പെടുത്താൻ നീ തയ്യാറാണോ? 3 നീ പറയേണ്ടത് ഇതാണ്: ‘പരമാധികാരിയായ യഹോവ പറയുന്നു: “സ്വന്തം നാട്ടിൽ രക്തം ചൊരിയുന്ന നഗരമേ,+ മ്ലേച്ഛവിഗ്രഹങ്ങളെ* ഉണ്ടാക്കി സ്വയം അശുദ്ധയാകുന്നവളേ,+ നിന്റെ സമയം വരുന്നു.+ 4 നിന്റെ രക്തച്ചൊരിച്ചിൽ നിന്നെ കുറ്റക്കാരിയാക്കിയിരിക്കുന്നു.+ നിന്റെ മ്ലേച്ഛവിഗ്രഹങ്ങൾ നിന്നെ അശുദ്ധയാക്കിയിരിക്കുകയാണ്.+ നിന്റെ അന്ത്യം ഇത്ര വേഗം വിളിച്ചുവരുത്തിയതു നീതന്നെയാണല്ലോ. നിന്റെ ആയുസ്സു തീരാറായി. അതുകൊണ്ട്, ഞാൻ നിന്നെ ജനതകൾക്ക് ഒരു നിന്ദാപാത്രവും ദേശങ്ങൾക്കെല്ലാം ഒരു പരിഹാസപാത്രവും ആക്കും.+ 5 ദുഷ്പേരുള്ളവളേ! ക്രമസമാധാനം തകർന്നവളേ! നിന്റെ അടുത്തും അകലെയും ഉള്ള ദേശങ്ങൾ നിന്നെ പരിഹസിക്കും.+ 6 നിന്നിലുള്ള ഓരോ ഇസ്രായേൽതലവനും അവന്റെ അധികാരം ഉപയോഗിച്ച് രക്തം ചിന്തുന്നു.+ 7 നിന്നിലുള്ളവർ തങ്ങളുടെ അപ്പനോടും അമ്മയോടും നിന്ദയോടെ പെരുമാറുന്നു.+ നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു. അനാഥനെയും* വിധവയെയും അവർ ദ്രോഹിക്കുന്നു.”’”+
8 “‘എന്റെ വിശുദ്ധസ്ഥലങ്ങളോടു നിനക്കു പുച്ഛമാണ്. എന്റെ ശബത്തുകൾ നീ അശുദ്ധമാക്കുന്നു.+ 9 രക്തം ചൊരിയാൻ ലക്ഷ്യമിട്ട് നടക്കുന്ന പരദൂഷണക്കാർ നിന്നിലുണ്ട്.+ അവർ നിന്റെ മലകളിൽവെച്ച് ബലിവസ്തുക്കൾ കഴിക്കുന്നു; നിന്റെ നടുവിൽ വഷളത്തം കാട്ടുന്നു.+ 10 അവർ സ്വന്തം അപ്പന്റെ കിടക്കയെ അപമാനിക്കുന്നു.*+ ആർത്തവത്താൽ അശുദ്ധയായിരിക്കുന്ന സ്ത്രീയുടെകൂടെ കിടക്കുന്നു.+ 11 അവിടെ ഒരു മനുഷ്യൻ അയൽക്കാരന്റെ ഭാര്യയോടു വൃത്തികേടു കാണിക്കുന്നു.+ മറ്റൊരാൾ സ്വന്തം മരുമകളോടു വഷളത്തം കാണിച്ച് അവളെ അശുദ്ധയാക്കുന്നു.+ വേറൊരാൾ സ്വന്തം അപ്പന്റെ മകളായ തന്റെ സഹോദരിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു.+ 12 അവിടെ അവർ കൈക്കൂലി വാങ്ങി രക്തം ചിന്തുന്നു.+ വായ്പ കൊടുക്കുമ്പോൾ നീ പലിശ ഈടാക്കുകയും+ ലാഭം ഉണ്ടാക്കുകയും* ചെയ്യുന്നു. അയൽക്കാരനെ ഞെക്കിപ്പിഴിഞ്ഞ്+ പണം ഉണ്ടാക്കുന്നു. അതെ, നീ എന്നെ പാടേ മറന്നു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
13 “‘നീ അന്യായമായി ഉണ്ടാക്കിയ ലാഭവും നിന്റെ നടുവിലെ രക്തച്ചൊരിച്ചിലും കാരണം ഞാൻ ഇതാ, വെറുപ്പോടെ കൈ കൊട്ടുന്നു. 14 നിന്റെ ഈ ധൈര്യമൊക്കെ* ഞാൻ നിനക്ക് എതിരെ നടപടിയെടുക്കുമ്പോഴും കാണുമോ? അന്നും നിന്റെ കൈകൾക്ക് ഇതേ ബലംതന്നെയുണ്ടാകുമോ?+ യഹോവ എന്ന ഞാനാണു പറയുന്നത്; ഞാൻ നടപടിയെടുക്കും. 15 ഞാൻ നിന്നെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+ നിന്റെ അശുദ്ധി ഞാൻ ഇല്ലാതാക്കും.+ 16 ജനതകളുടെ മുന്നിൽ നീ അപമാനിതയാകും. അങ്ങനെ, ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’”+
17 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എന്റെ കണ്ണിൽ ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യമായിരിക്കുന്നു. അവരെല്ലാം ഉലയിലെ ചെമ്പും തകരവും ഇരുമ്പും ഈയവും ആണ്. വെള്ളി ഉരുക്കുമ്പോൾ വേർതിരിയുന്ന മാലിന്യമായി അവർ മാറിയിരിക്കുന്നു.+
19 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങളെല്ലാം ഒരു ഗുണവുമില്ലാത്ത ലോഹമാലിന്യമായിരിക്കുന്നതുകൊണ്ട്+ ഞാൻ നിങ്ങളെ യരുശലേമിൽ ഒരുമിച്ചുകൂട്ടും. 20 വെള്ളിയും ചെമ്പും ഇരുമ്പും ഈയവും തകരവും ഉലയിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ കോപത്തോടെയും ക്രോധത്തോടെയും ഞാൻ നിങ്ങളെ ഒന്നിച്ചുകൂട്ടി ഊതി ഉരുക്കും.+ 21 ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ ക്രോധാഗ്നി നിങ്ങളുടെ നേരെ ഊതിവിടും.+ നിങ്ങൾ അവളുടെ ഉള്ളിൽ കിടന്ന് ഉരുകിപ്പോകും.+ 22 വെള്ളി ഉലയിലിട്ട് ഉരുക്കുന്നതുപോലെ നിങ്ങളെ അവളുടെ ഉള്ളിലിട്ട് ഉരുക്കും. അങ്ങനെ, യഹോവ എന്ന ഞാൻ എന്റെ ക്രോധം നിങ്ങളുടെ മേൽ ചൊരിഞ്ഞതാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”
23 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 24 “മനുഷ്യപുത്രാ, അവളോടു പറയണം: ‘ക്രോധനാളിൽ നീ, വൃത്തിയാക്കാതെ കിടക്കുന്ന, മഴ പെയ്യാത്ത ഒരു ദേശമായിരിക്കും. 25 ഇരയെ കടിച്ചുകീറി ഗർജിക്കുന്ന സിംഹത്തെപ്പോലെ+ അവളുടെ പ്രവാചകന്മാർ നഗരത്തിലിരുന്ന് ഗൂഢാലോചന നടത്തി.+ അവർ ആളുകളെ വിഴുങ്ങുന്നു. സമ്പത്തും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നു. അവർ അവളിലുള്ള പലരെയും വിധവമാരാക്കി. 26 അവളുടെ പുരോഹിതന്മാർ എന്റെ നിയമം ലംഘിച്ചു.+ എന്റെ വിശുദ്ധസ്ഥലങ്ങൾ അവർ വീണ്ടുംവീണ്ടും അശുദ്ധമാക്കുന്നു.+ വിശുദ്ധമായവയ്ക്കും അല്ലാത്തവയ്ക്കും തമ്മിൽ അവർ ഒരു വ്യത്യാസവും കല്പിക്കുന്നില്ല.+ ശുദ്ധമായത് എന്താണെന്നോ അശുദ്ധമായത് എന്താണെന്നോ അവർ പറഞ്ഞുകൊടുക്കുന്നില്ല.+ എന്റെ ശബത്തുകൾ ആചരിക്കാൻ അവർ കൂട്ടാക്കുന്നില്ല. അവരുടെ ഇടയിൽ ഞാൻ അശുദ്ധനായിരിക്കുന്നു. 27 അവളിലുള്ള പ്രഭുക്കന്മാർ ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കൾ! അന്യായമായി ലാഭമുണ്ടാക്കാൻ അവർ രക്തം ചിന്തുന്നു, ആളുകളെ കൊല്ലുന്നു.+ 28 പക്ഷേ, അവളുടെ പ്രവാചകന്മാർ അവരുടെ പ്രവൃത്തികൾ വെള്ള പൂശി മറച്ചിരിക്കുകയാണ്. അവർ വ്യാജദർശനങ്ങൾ കാണുന്നു; വ്യാജമായ ഭാവിഫലപ്രവചനങ്ങൾ നടത്തുന്നു.+ യഹോവ ഒന്നും പറയാത്തപ്പോൾപ്പോലും, “പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്” എന്ന് അവർ പറയുന്നു. 29 ദേശത്തെ ജനം ചതിക്കുന്നു. അവർ പിടിച്ചുപറിക്കുന്നു.*+ പാവങ്ങളെയും ദരിദ്രരെയും അവർ ദ്രോഹിക്കുന്നു. അവരുടെ ഇടയിൽ താമസമാക്കിയ വിദേശിയെ അവർ ചതിക്കുന്നു; അവനു നീതി നിഷേധിക്കുന്നു.’
30 “‘ദേശത്തെ ആരും നശിപ്പിക്കാതിരിക്കാൻ+ കൻമതിലിന്റെ അറ്റകുറ്റപ്പണി നടത്താനോ മതിൽ പൊളിഞ്ഞുകിടക്കുന്നിടത്ത് കാവലിനുവേണ്ടി എന്റെ മുന്നിൽ നിൽക്കാനോ തയ്യാറുള്ള ആരെങ്കിലും അവരുടെ ഇടയിലുണ്ടോ എന്നു ഞാൻ അന്വേഷിച്ചു. പക്ഷേ, ആരെയും കണ്ടെത്തിയില്ല. 31 അതുകൊണ്ട്, ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും. എന്റെ ക്രോധാഗ്നിയാൽ അവരെ നിശ്ശേഷം നശിപ്പിക്കും. അവരുടെ വഴികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
23 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഒരമ്മ പെറ്റ മക്കളായ രണ്ടു സ്ത്രീകളുണ്ടായിരുന്നു.+ 3 അവർ ഈജിപ്തിൽ വേശ്യകളായി.+ ചെറുപ്പംമുതലേ അവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവിടെവെച്ച് അന്യർ അവരുടെ മുലകൾ ഞെക്കി, ആ കന്യകമാരുടെ മാറിടം തഴുകി. 4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു.
5 “ഒഹൊല എന്റേതായിരിക്കുമ്പോഴാണു വേശ്യാവൃത്തി ചെയ്തുതുടങ്ങിയത്.+ അവൾ കാമദാഹത്തോടെ കാമുകന്മാരുടെ പിന്നാലെ, അവളുടെ അയൽക്കാരായ അസീറിയക്കാരുടെ+ പിന്നാലെ, പോയി.+ 6 നീലവസ്ത്രധാരികളായ ഗവർണർമാരും ഉപഭരണാധികാരികളും ആയിരുന്ന അവരെല്ലാം കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യുവകോമളന്മാരായിരുന്നു. 7 പ്രമുഖരായ എല്ലാ അസീറിയൻ പുത്രന്മാരുമായും അവൾ വേശ്യാവൃത്തി ചെയ്തുകൊണ്ടിരുന്നു.+ അവൾ കാമിച്ചവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* അവൾ സ്വയം അശുദ്ധയാക്കി. 8 ഈജിപ്തിൽവെച്ച് ചെയ്തുവന്ന വേശ്യാവൃത്തി അവൾ ഉപേക്ഷിച്ചില്ല. അവളുടെ ചെറുപ്പത്തിൽ അവർ അവളുമായി ബന്ധപ്പെട്ടു. കന്യകയായിരുന്ന അവളുടെ മാറിടം തഴുകി. അവളുടെ മേൽ അവർ തങ്ങളുടെ കാമദാഹം തീർത്തു.*+ 9 അതുകൊണ്ട് ഞാൻ അവളെ, അവൾ കാമിച്ച അവളുടെ കാമുകന്മാർക്ക്, അസീറിയൻ പുത്രന്മാർക്ക്,+ വിട്ടുകൊടുത്തു. 10 അവർ അവളെ നഗ്നയാക്കി.+ അവളുടെ പുത്രീപുത്രന്മാരെ പിടിച്ചുകൊണ്ടുപോയി.+ അവളെ അവർ വാളുകൊണ്ട് വെട്ടിക്കൊന്നു. അവൾ സ്ത്രീകളുടെ ഇടയിൽ കുപ്രസിദ്ധയായി. അവർ അവൾക്കെതിരെ ന്യായവിധി നടപ്പാക്കി.
11 “ഇതു കണ്ടപ്പോൾ അവളുടെ അനിയത്തി ഒഹൊലീബ കാണിച്ച കാമവെറി ഇതിലും മോശമായിരുന്നു. അവളുടെ വേശ്യാവൃത്തി അവളുടെ ചേച്ചിയെപ്പോലും തോൽപ്പിക്കുന്നത്ര ഭയങ്കരമായിരുന്നു.+ 12 അവൾ അവളുടെ അയൽക്കാരായ അസീറിയൻ പുത്രന്മാരെ കാമിച്ചുനടന്നു.+ മോടിയുള്ള വസ്ത്രം ധരിച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യുവകോമളന്മാരായ ഗവർണർമാരും ഉപഭരണാധികാരികളും ആയിരുന്നു അവരെല്ലാം. 13 അവൾ സ്വയം അശുദ്ധയാക്കിയതു കണ്ടപ്പോൾ അവർ ഇരുവരും ഒരേ പാതയിലാണെന്ന് എനിക്കു മനസ്സിലായി.+ 14 അവൾ പക്ഷേ, അവളുടെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു. ചുവരുകളിൽ കൊത്തിയുണ്ടാക്കിയ പുരുഷരൂപങ്ങൾ, കൽദയപുരുഷന്മാരുടെ സിന്ദൂരവർണത്തിലുള്ള* രൂപങ്ങൾ, അവൾ കണ്ടു. 15 അരപ്പട്ട കെട്ടി തലയിൽ മോടിയുള്ള തലപ്പാവ് വെച്ചിരുന്ന അവർ കാഴ്ചയിൽ യുദ്ധവീരന്മാരെപ്പോലിരുന്നു. കൽദയദേശത്ത് ജനിച്ച ബാബിലോൺകാരുടെ രൂപങ്ങളായിരുന്നു അവ. 16 അതു കണ്ട ഉടനെ അവൾക്ക് അവരോടു കാമം തോന്നിത്തുടങ്ങി. കൽദയയിലുള്ള അവരുടെ അടുത്തേക്ക് അവൾ ദൂതന്മാരെ അയച്ചു.+ 17 അങ്ങനെ, അവളോടൊപ്പം പ്രേമശയ്യ പങ്കിടാൻ ബാബിലോൺപുത്രന്മാർ വന്നുതുടങ്ങി. അവർ അവരുടെ കാമവെറിയാൽ* അവളെ അശുദ്ധയാക്കി. അശുദ്ധയായ അവളോ വെറുപ്പോടെ അവരെ ഉപേക്ഷിച്ചു.
18 “അവൾ തുടർന്നും കൂസലില്ലാതെ വേശ്യാവൃത്തി ചെയ്ത് തന്റെ നഗ്നത തുറന്നുകാട്ടിയതുകൊണ്ട്+ അവളുടെ ചേച്ചിയെപ്പോലെതന്നെ അവളെയും ഞാൻ വെറുത്തു, അവളെയും ഞാൻ ഉപേക്ഷിച്ചു.+ 19 ഈജിപ്ത് ദേശത്തുവെച്ച് വേശ്യാവൃത്തി ചെയ്ത അവളുടെ ചെറുപ്പകാലം+ ഓർത്ത് അവൾ അവളുടെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു.+ 20 കഴുതകളുടേതുപോലുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ജനനേന്ദ്രിയവും ഉള്ള പുരുഷന്മാരുടെ പിന്നാലെ അവരുടെ വെപ്പാട്ടികൾ ചെല്ലുന്നതുപോലെ അവൾ കാമവെറിയോടെ അവരുടെ പുറകേ ചെന്നു. 21 ഈജിപ്തുകാർ നിന്റെ മാറിടം തഴുകിയ, നിന്റെ യൗവനസ്തനങ്ങൾ തലോടിയ, നിന്റെ ചെറുപ്പകാലം നീ മോഹിച്ചു. ആ വഷളത്തങ്ങൾ ചെയ്യാൻ നീ കൊതിച്ചു.+
22 “അതുകൊണ്ട് ഒഹൊലീബയേ, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിനക്കു വെറുപ്പു തോന്നി നീ ഉപേക്ഷിച്ച കാമുകന്മാരെ ഞാൻ ഇതാ, ഇളക്കിവിടുന്നു.+ നാനാവശത്തുനിന്നും അവർ നിനക്ക് എതിരെ വരും.+ 23 അങ്ങനെ, ബാബിലോൺപുത്രന്മാരും+ സകല കൽദയരും+ പെക്കോദ്,+ ശോവ, കോവ എന്നിവിടങ്ങളിലെ പുരുഷന്മാരും എല്ലാ അസീറിയൻ പുത്രന്മാരും നിനക്ക് എതിരെ വരും. ഗവർണർമാരും ഉപഭരണാധികാരികളും ആയ അവരെല്ലാം യുവകോമളന്മാരാണ്. കുതിരപ്പുറത്ത് സഞ്ചരിക്കുന്ന അവരെല്ലാം യുദ്ധവീരന്മാരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും* ആണ്. 24 അവരുടെ വൻസൈനികവ്യൂഹം വൻപരിചയും ചെറുപരിചയും* പിടിച്ച് പടത്തൊപ്പി അണിഞ്ഞ് കടകടശബ്ദമുള്ള യുദ്ധരഥങ്ങളും രഥചക്രങ്ങളും ആയി നിന്നെ ആക്രമിക്കാൻ വരും. അവർ നിനക്കു ചുറ്റും അണിനിരക്കും. വിധി പുറപ്പെടുവിക്കാൻ ഞാൻ അവർക്ക് അധികാരം കൊടുക്കും. അവർക്കു തോന്നിയതുപോലെ അവർ നിന്നെ വിധിക്കും.+ 25 ഞാൻ എന്റെ ധാർമികരോഷം നിന്റെ നേരെ അഴിച്ചുവിടും. അവർ ക്രോധത്തോടെ നിന്നോടു പെരുമാറും. അവർ നിന്റെ മൂക്കും ചെവികളും വെട്ടിക്കളയും. നിന്നിൽ ബാക്കിയുള്ളവർ വാളിന് ഇരയാകും. അവർ നിന്റെ പുത്രീപുത്രന്മാരെ പിടിച്ചുകൊണ്ടുപോകും. ബാക്കിയുള്ളവരെ തീ തിന്നും.+ 26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞ്+ നിന്റെ മനോഹരമായ ആഭരണങ്ങൾ ഊരിയെടുക്കും.+ 27 ഈജിപ്തിലായിരിക്കെ നീ തുടങ്ങിവെച്ച നിന്റെ വേശ്യാവൃത്തിയും+ വഷളത്തവും ഞാൻ അവസാനിപ്പിക്കും.+ നീ അവരെ ഇനി നോക്കില്ല. ഇനി ഒരിക്കലും ഈജിപ്തിനെ ഓർക്കുകയുമില്ല.’
28 “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ വെറുക്കുന്നവരുടെ കൈയിൽ, മനം മടുത്ത് നീ ഉപേക്ഷിച്ചവരുടെ കൈയിൽ, ഞാൻ ഇതാ, നിന്നെ ഏൽപ്പിക്കാൻപോകുന്നു.+ 29 അവർ വെറുപ്പോടെ നിന്നോടു പെരുമാറും. നീ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അവർ കൊണ്ടുപോകും.+ നിന്നെ നഗ്നയും ഉടുതുണിയില്ലാത്തവളും ആയി അവർ ഉപേക്ഷിക്കും. നിന്റെ അസാന്മാർഗികതയുടെ നാണംകെട്ട നഗ്നതയും നിന്റെ വഷളത്തവും വേശ്യാവൃത്തിയും പരസ്യമാകും.+ 30 ഇതെല്ലാം നിന്നോടു ചെയ്യുന്നതു നീ ഒരു വേശ്യയെപ്പോലെ ജനതകളുടെ പിന്നാലെ നടന്നതുകൊണ്ടാണ്,+ അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട് നിന്നെത്തന്നെ അശുദ്ധയാക്കിയതുകൊണ്ടാണ്.+ 31 നീയും നിന്റെ ചേച്ചിയുടെ അതേ വഴിക്കാണു പോയിരിക്കുന്നത്.+ അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും.’+
32 “പരമാധികാരിയായ യഹോവ പറയുന്നു:
‘നിന്റെ ചേച്ചിയുടെ പാനപാത്രത്തിൽനിന്ന്, കുഴിഞ്ഞ് വിസ്താരമുള്ള ആ പാത്രത്തിൽനിന്ന്, നീ കുടിക്കും.+
നിന്ദയ്ക്കും പരിഹാസത്തിനും നീ പാത്രമാകും.+ ആ പാനപാത്രത്തിൽ അതു വേണ്ടുവോളമുണ്ടല്ലോ.
33 ലഹരിയും ദുഃഖവും നിന്നെ കീഴടക്കും.*
ഭീതിയുടെയും നാശത്തിന്റെയും ആ പാനപാത്രം നീ കുടിക്കും.
നിന്റെ ചേച്ചിയായ ശമര്യയുടെ പാനപാത്രം.
34 നീ അതു കുടിച്ച് വറ്റിക്കേണ്ടിവരും.+ ആ മൺപാത്രത്തിന്റെ കഷണങ്ങൾ നീ കാർന്നുതിന്നും.
നിന്റെ സ്തനങ്ങൾ നീ വലിച്ചുകീറും.
“കാരണം, ഞാനാണ് ഇതു പറയുന്നത്” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’
35 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ എന്നെ മറന്നതുകൊണ്ടും ഒട്ടും വകവെക്കാതിരുന്നതുകൊണ്ടും*+ നിന്റെ വഷളത്തത്തിന്റെയും വേശ്യാവൃത്തിയുടെയും ഭവിഷ്യത്തുകൾ നീ അനുഭവിക്കും.’”
36 യഹോവ അപ്പോൾ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഒഹൊലയ്ക്കും ഒഹൊലീബയ്ക്കും+ എതിരെ വിധി പ്രഖ്യാപിക്കാൻ നീ തയ്യാറാണോ? അവരുടെ വൃത്തികെട്ട ആചാരങ്ങളെപ്പറ്റി അവരുടെ മുഖത്ത് നോക്കി നീ പറയുമോ? 37 അവർ വ്യഭിചാരം* ചെയ്തിരിക്കുന്നു.+ രക്തം പുരണ്ട കൈകളാണ് അവരുടേത്. അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുമായി വ്യഭിചാരം ചെയ്തതു കൂടാതെ അവർ പ്രസവിച്ച എന്റെ മക്കളെ അവരുടെ വിഗ്രഹങ്ങൾക്ക് ആഹാരമായി തീയിൽ ദഹിപ്പിക്കുകയും* ചെയ്തു.+ 38 അതിനു പുറമേ, അവർ എന്നോട് ഇങ്ങനെയും ചെയ്തു: അവർ അന്ന് എന്റെ വിശുദ്ധമന്ദിരം മലിനമാക്കി; എന്റെ ശബത്തുകൾ അശുദ്ധമാക്കി. 39 സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചിട്ട്+ അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്ന് അത് അശുദ്ധമാക്കി.+ എന്റെ സ്വന്തം ഭവനത്തിനുള്ളിൽ അവർ ചെയ്തത് ഇതാണ്. 40 ദൂരദേശത്തുനിന്നുപോലും പുരുഷന്മാരെ വരുത്താൻ അവർ ദൂതനെ അയച്ചു.+ നീ കുളിച്ച് കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞ് അവരുടെ വരവും കാത്ത് ഇരുന്നു.+ 41 നീ ഒരു രാജകീയമഞ്ചത്തിൽ ഇരുന്നു.+ അതിന്റെ മുന്നിലുണ്ടായിരുന്ന വിരിച്ചൊരുക്കിയ മേശയിൽ+ എന്റെ സുഗന്ധക്കൂട്ടും+ എന്റെ തൈലവും+ നീ വെച്ചു. 42 മതിമറന്ന് ഉല്ലസിക്കുന്ന ജനക്കൂട്ടത്തിന്റെ ശബ്ദം അവിടെ കേൾക്കാമായിരുന്നു. വിജനഭൂമിയിൽനിന്ന് വരുത്തിയ കുടിയന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ആ സ്ത്രീകളുടെ കൈയിൽ വളകളും തലയിൽ മനോഹരമായ കിരീടങ്ങളും അണിയിച്ചു.
43 “വ്യഭിചാരം ചെയ്ത് തളർന്ന അവളെക്കുറിച്ച് ഞാൻ പറഞ്ഞു: ‘അവൾ പക്ഷേ, ഇനിയും വേശ്യാവൃത്തി ചെയ്തുകൊണ്ടിരിക്കും.’ 44 ഒരാൾ വേശ്യയുടെ അടുത്ത് പോകുന്നതുപോലെ അവർ അവളുടെ അടുത്ത് പൊയ്ക്കൊണ്ടിരുന്നു. ഇങ്ങനെയാണു വഷളത്തത്തിൽ മുങ്ങിക്കിടക്കുന്ന ഒഹൊലയുടെയും ഒഹൊലീബയുടെയും അടുത്ത് അവർ ചെന്നത്. 45 പക്ഷേ, നീതിമാന്മാർ അവളുടെ വ്യഭിചാരത്തിനും+ രക്തച്ചൊരിച്ചിലിനും+ അർഹിക്കുന്ന ശിക്ഷ വിധിക്കും. കാരണം, അവർ വ്യഭിചാരിണികളാണ്. അവരുടെ കൈയിൽ രക്തം പുരണ്ടിട്ടുണ്ട്.+
46 “പരമാധികാരിയായ യഹോവ പറയുന്നു: ‘അവരെ ഒരു ഭീതികാരണമാക്കാനും കൊള്ളയടിക്കാനും ഒരു സൈന്യത്തെ വരുത്തും.+ 47 ആ സൈന്യം അവരെ കല്ലെറിയും.+ വാളുകൊണ്ട് അവരെ വെട്ടിവീഴ്ത്തും. അവരുടെ പുത്രീപുത്രന്മാരെ കൊല്ലും.+ അവരുടെ വീടുകൾ കത്തിച്ചുകളയും.+ 48 ദേശത്ത് നടമാടുന്ന വഷളത്തം ഞാൻ അവസാനിപ്പിക്കും. എല്ലാ സ്ത്രീകളും ഒരു പാഠം പഠിക്കും. അവർ നിങ്ങളുടെ വഷളത്തം പകർത്തില്ല.+ 49 നിങ്ങളുടെ വഷളത്തത്തിന്റെ തിക്തഫലങ്ങളും മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട് ചെയ്ത പാപങ്ങളുടെ ഭവിഷ്യത്തുകളും അവർ നിങ്ങളുടെ മേൽ വരുത്തും. ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”+
24 ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഈ തീയതി,* അതെ, ഈ ദിവസം, രേഖപ്പെടുത്തിവെക്കുക. ഇന്ന് ബാബിലോൺരാജാവ് യരുശലേമിന് എതിരെ ആക്രമണം തുടങ്ങിയിരിക്കുന്നു.+ 3 മത്സരഗൃഹത്തെക്കുറിച്ച് ഒരു ദൃഷ്ടാന്തകഥ പറയുക. അവരെക്കുറിച്ച് ഇങ്ങനെ പറയണം:
“‘പരമാധികാരിയായ യഹോവ പറയുന്നു:
“തീ കൂട്ടി അതിനു മുകളിൽ ഒരു പാചകക്കലം* വെച്ച് അതിൽ വെള്ളം ഒഴിക്കുക.+
തുടയും കൈക്കുറകും പോലെ നല്ല കഷണങ്ങളെല്ലാം അതിൽ ഇടണം; നല്ല എല്ലിൻകഷണങ്ങളുംകൂടെ ഇട്ട് അതു നിറയ്ക്കുക.
5 ആട്ടിൻപറ്റത്തിൽനിന്ന് ഏറ്റവും നല്ല ആടുകളെ എടുക്കണം.+ കലത്തിന് അടിയിൽ ചുറ്റോടുചുറ്റും വിറക് അടുക്കുക.
കഷണങ്ങൾ വേവിക്കുക. എല്ലുകളും അതിൽ കിടന്ന് വേകട്ടെ.”’
6 “പരമാധികാരിയായ യഹോവ പറയുന്നു:
‘രക്തച്ചൊരിച്ചിലിന്റെ നഗരം,+ ക്ലാവ് പിടിച്ച ആ പാചകക്കലം, നശിക്കട്ടെ! അതിന്റെ ക്ലാവ് കളഞ്ഞിട്ടില്ലല്ലോ!
കഷണങ്ങൾ ഓരോന്നായി എടുത്ത് കലം കാലിയാക്കുക.+ അവയ്ക്കുവേണ്ടി നറുക്കിടരുത്.
7 കാരണം, അതിന്റെ രക്തം അതിൽത്തന്നെയുണ്ടല്ലോ.+ അവൾ അതു പാറപ്പുറത്ത് ഒഴിച്ചു.
മണ്ണിട്ട് മൂടാൻ അവൾ അതു നിലത്ത് ഒഴിച്ചില്ല.+
8 പ്രതികാരം ചെയ്യാൻ തോന്നുന്നത്ര കോപം ജ്വലിപ്പിക്കാൻ
മൊട്ടപ്പാറയുടെ പുറത്ത് ഞാൻ അവളുടെ രക്തം ഒഴിച്ചു.
അതു മൂടിക്കളയാൻ പറ്റരുത്.’+
9 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു:
‘രക്തച്ചൊരിച്ചിലിന്റെ നഗരം നശിക്കട്ടെ!+
ഞാൻ വിറകു കൂമ്പാരംകൂട്ടും.
10 വിറകു കൂനകൂട്ടി തീ കൊളുത്തൂ!
ഇറച്ചി നന്നായി വേവിക്കൂ! ചാറ് ഒഴിച്ചുകളയൂ! എല്ലുകൾ കരിയട്ടെ!
11 കാലിയായ കലം തീക്കനലിൽ വെച്ച് ചൂടാക്കുക.
അങ്ങനെ, അതിന്റെ ചെമ്പു ചുട്ടുപഴുക്കട്ടെ.
അതിന്റെ മാലിന്യം ഉരുകിപ്പോകട്ടെ.+ അതിന്റെ ക്ലാവ് തീക്കിരയാകട്ടെ.
ക്ലാവ് പിടിച്ച ആ കലം തീയിൽ എറിയൂ!’
13 “‘നിന്റെ വഷളത്തം കാരണമാണു നീ അശുദ്ധയായത്.+ നിന്നെ ശുദ്ധീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടും നീ ശുദ്ധയായില്ല. നിന്നോടുള്ള എന്റെ ഉഗ്രകോപം ശമിച്ചാലും നീ ശുദ്ധയാകില്ല.+ 14 യഹോവ എന്ന ഞാനാണു പറയുന്നത്. അതു തീർച്ചയായും സംഭവിക്കും. ഒരു മടിയും കൂടാതെ ഞാൻ നടപടിയെടുക്കും.+ എനിക്ക് അതിൽ യാതൊരു സങ്കടമോ ഖേദമോ തോന്നില്ല. നിന്റെ വഴികൾക്കും പെരുമാറ്റത്തിനും അനുസൃതമായി അവർ നിന്നെ വിധിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
15 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 16 “മനുഷ്യപുത്രാ, നിന്റെ പ്രിയപ്പെട്ടവളെ ഞാൻ പെട്ടെന്നു നിന്റെ അടുത്തുനിന്ന് എടുക്കാൻപോകുകയാണ്.+ നീ ദുഃഖം പ്രകടിപ്പിക്കരുത്.* നീ വിലപിക്കുകയോ കരയുകയോ അരുത്. 17 മൗനമായി നെടുവീർപ്പിടുക. മരിച്ചവൾക്കുവേണ്ടി ദുഃഖാചരണം നടത്തരുത്.+ നിന്റെ തലപ്പാവ് കെട്ടി+ ചെരിപ്പ് ഇടൂ!+ വായ്* മറച്ചുപിടിക്കരുത്.+ ആളുകൾ കൊണ്ടുവന്ന് തരുന്ന അപ്പം* നീ കഴിക്കരുത്.”+
18 രാവിലെ ഞാൻ ജനത്തോടു സംസാരിച്ചു. വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. എന്നോടു കല്പിച്ചിരുന്നതുപോലെതന്നെ പിറ്റേന്നു രാവിലെ ഞാൻ ചെയ്തു. 19 “നീ ചെയ്യുന്ന ഈ കാര്യങ്ങൾ ഞങ്ങളെ ബാധിക്കുന്നത് എങ്ങനെയാണെന്നു പറഞ്ഞുതരില്ലേ” എന്ന് ആളുകൾ എന്നോടു ചോദിച്ചു. 20 അപ്പോൾ, ഞാൻ പറഞ്ഞു: “എനിക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടിയിട്ടുണ്ട്: 21 ‘ഇസ്രായേൽഗൃഹത്തോടു പറയണം: “പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങൾ ഏറെ അഭിമാനംകൊള്ളുന്ന, നിങ്ങൾക്കു പ്രിയപ്പെട്ട, നിങ്ങളുടെ ഹൃദയത്തിനു കൊതി തോന്നുന്ന എന്റെ വിശുദ്ധമന്ദിരം ഞാൻ അശുദ്ധമാക്കാൻപോകുകയാണ്.+ നിങ്ങൾ വിട്ടിട്ടുപോന്ന നിങ്ങളുടെ പുത്രീപുത്രന്മാർ വാളിന് ഇരയാകും.+ 22 അപ്പോൾ, ഞാൻ ചെയ്തതുപോലെതന്നെ നിങ്ങൾക്കും ചെയ്യേണ്ടിവരും. നിങ്ങൾ വായ്* മറച്ചുപിടിക്കുകയോ ആളുകൾ കൊണ്ടുവന്ന് തരുന്ന അപ്പം കഴിക്കുകയോ ഇല്ല.+ 23 നിങ്ങളുടെ തലപ്പാവ് നിങ്ങളുടെ തലയിലും ചെരിപ്പു കാലിലും ഉണ്ടായിരിക്കും. നിങ്ങൾ ദുഃഖം പ്രകടിപ്പിക്കുകയോ വിലപിക്കുകയോ ഇല്ല. പകരം, നിങ്ങളുടെ തെറ്റുകൾ കാരണം നിങ്ങൾ ക്ഷയിച്ചുപോകും.+ നിങ്ങൾ പരസ്പരം നോക്കി നെടുവീർപ്പിടും. 24 യഹസ്കേൽ നിങ്ങൾക്ക് ഒരു അടയാളമാണ്.+ അവൻ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോൾ ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’”’”
25 “മനുഷ്യപുത്രാ, അവർക്കു പ്രിയപ്പെട്ട, അവരുടെ ഹൃദയത്തിനു കൊതി തോന്നുന്ന, അവരുടെ അഭയകേന്ദ്രം, അവർക്കു സന്തോഷം പകരുന്ന മനോഹരസ്ഥലം, ഞാൻ എടുത്തുകളയും. അവരുടെ പുത്രീപുത്രന്മാരെയും ഞാൻ അന്നു കൊണ്ടുപോകും.+ 26 ഒരാൾ രക്ഷപ്പെട്ട് വന്ന് അന്നുതന്നെ ആ വാർത്ത നിന്നെ അറിയിക്കും.+ 27 അന്നു നീ വായ് തുറക്കും; രക്ഷപ്പെട്ട് വന്ന ആ മനുഷ്യനോടു സംസാരിക്കും. അപ്പോൾമുതൽ, നീ മൂകനായിരിക്കില്ല.+ അവർക്കു നീ ഒരു അടയാളമാകും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”
25 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യരുടെ+ നേരെ തിരിച്ച് അവർക്കെതിരെ പ്രവചിക്കുക.+ 3 അമ്മോന്യരെക്കുറിച്ച് നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “എന്റെ വിശുദ്ധമന്ദിരം അശുദ്ധമായപ്പോഴും ഇസ്രായേൽ ദേശം വിജനമായപ്പോഴും യഹൂദാഗൃഹത്തെ ബന്ദികളായി കൊണ്ടുപോയപ്പോഴും ‘അതു നന്നായിപ്പോയി’ എന്നു നിങ്ങൾ പറഞ്ഞതുകൊണ്ട് 4 ഞാൻ നിങ്ങളെ കിഴക്കൻ ദേശക്കാർക്ക് അവകാശമായി കൊടുക്കാൻപോകുകയാണ്. അവർ നിങ്ങളുടെ സ്ഥലത്ത് വന്ന് പാളയമടിക്കും.* അവിടെ അവർ കൂടാരം അടിക്കും. അവർ നിങ്ങളുടെ അധ്വാനഫലം ആസ്വദിക്കും. അവർ നിങ്ങളുടെ പാൽ കുടിക്കും. 5 രബ്ബയെ+ ഞാൻ ഒട്ടകങ്ങളുടെ മേച്ചിൽപ്പുറമാക്കും; അമ്മോന്യരുടെ ദേശം ആട്ടിൻപറ്റത്തിന്റെ വിശ്രമസ്ഥലവും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”
6 “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇസ്രായേൽ ദേശത്തിന്റെ അവസ്ഥ കണ്ട് നിങ്ങൾ ആഹ്ലാദിച്ച് കൈ കൊട്ടി.+ പരമപുച്ഛത്തോടെ കാലുകൾ നിലത്ത് അമർത്തിച്ചവിട്ടി.+ 7 അതുകൊണ്ട്, ഞാൻ നിങ്ങൾക്കെതിരെ കൈ നീട്ടി നിങ്ങളെ ജനതകളുടെ കൈയിൽ ഏൽപ്പിക്കും. അവർ നിങ്ങളെ കൊള്ളയടിക്കും. ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് നീക്കിക്കളയും;+ ദേശങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളയും. ഞാൻ നിങ്ങളെ ഇല്ലായ്മ ചെയ്യും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’
8 “പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘“യഹൂദാഗൃഹവും മറ്റു ജനതകളെപ്പോലെതന്നെയാണ്” എന്നു മോവാബും+ സേയീരും+ പറഞ്ഞതുകൊണ്ട് 9 ഞാൻ മോവാബിന്റെ പാർശ്വത്തെ,* അവന്റെ ദേശത്തിന്റെ സൗന്ദര്യമായ* അതിർത്തിനഗരങ്ങളെ, അതായത് ബേത്ത്-യശീമോനെയും ബാൽ-മേയോനെയും എന്തിന്, കിര്യത്തയീം വരെയും,+ മലർക്കെ തുറന്നിടുന്നു. 10 അമ്മോന്യരോടൊപ്പം അതിനെയും ഞാൻ കിഴക്കുള്ളവർക്ക് അവകാശമായി കൊടുക്കും.+ അങ്ങനെ, അമ്മോന്യരെ ജനതകളുടെ ഇടയിൽ ആരും ഓർക്കാതാകും.+ 11 മോവാബിന് എതിരെ ഞാൻ എന്റെ ന്യായവിധി നടപ്പാക്കും.+ അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’
12 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഏദോം യഹൂദാഗൃഹത്തോടു പ്രതികാരദാഹത്തോടെ പ്രവർത്തിച്ചിരിക്കുന്നു. അവരോടു പ്രതികാരം ചെയ്തതിലൂടെ അവർ തങ്ങളുടെ മേൽ വലിയ കുറ്റം വരുത്തിവെച്ചിരിക്കുകയാണ്.+ 13 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഏദോമിനു നേരെയും കൈ നീട്ടും. അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും കൊന്നുമുടിക്കും. ഏദോമിനെ ഞാൻ നശിപ്പിക്കും.+ തേമാൻ മുതൽ ദേദാൻ വരെ അവർ വാളിന് ഇരയാകും.+ 14 ‘ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഉപയോഗിച്ച് ഏദോമിനോടു പ്രതികാരം ചെയ്യും.+ എന്റെ കോപവും ക്രോധവും അവർ ഏദോമിന്റെ മേൽ ചൊരിയും. അങ്ങനെ, അവർ എന്റെ പ്രതികാരത്തിന്റെ രുചി അറിയും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’
15 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഫെലിസ്ത്യർ ഒടുങ്ങാത്ത ശത്രുതയോടെ, കടുത്ത ദ്രോഹബുദ്ധിയോടെ പ്രതികാരം ചെയ്യാനും നാശം വിതയ്ക്കാനും നോക്കി.+ 16 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഇതാ, എന്റെ കൈ ഫെലിസ്ത്യരുടെ നേരെ നീട്ടുന്നു!+ ഞാൻ കെരാത്യരെ നിഗ്രഹിക്കും.+ തീരദേശവാസികളിൽ ബാക്കിയുള്ളവരെ കൊന്നുകളയും.+ 17 ഉഗ്രകോപത്തോടെയുള്ള ശിക്ഷകളാൽ ഞാൻ അവരുടെ മേൽ മഹാപ്രതികാരം നടത്തും. ഇങ്ങനെ ഞാൻ പ്രതികാരം ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”’”
26 11-ാം വർഷം, മാസത്തിന്റെ ഒന്നാം ദിവസം എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, യരുശലേമിനെക്കുറിച്ച് സോർ+ ഇങ്ങനെ പറഞ്ഞില്ലേ? ‘ജനതകളുടെ കവാടം തകർന്നടിഞ്ഞല്ലോ.+ അതു നന്നായി! ഇനി എല്ലാം എന്റെ വഴിക്കു വരും. അവൾ നശിച്ച സ്ഥിതിക്കു ഞാൻ ഇനി സമ്പന്നയാകും.’ 3 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘സോരേ, ഞാൻ നിനക്ക് എതിരാണ്. കടലിൽ തിര അടിക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിനക്ക് എതിരെ വരുത്തും. 4 അവർ സോരിന്റെ മതിലുകൾ തകർക്കും; അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളയും.+ ഞാൻ അവളുടെ മണ്ണു മുഴുവൻ ചുരണ്ടിക്കോരി അവളെ വെറുമൊരു പാറക്കെട്ടാക്കും. 5 സമുദ്രമധ്യേ വല ഉണക്കാനുള്ള ഒരു സ്ഥലമായി അവൾ മാറും.’+
“‘കാരണം, ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘ജനതകൾ അവളെ കൊള്ളയടിക്കും. 6 നാട്ടിൻപുറത്തുള്ള അവളുടെ ഗ്രാമങ്ങൾ* വാളിന് ഇരയാകും. അങ്ങനെ, ഞാൻ യഹോവയാണെന്ന് ആളുകൾ അറിയേണ്ടിവരും.’
7 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, വടക്കുനിന്ന് ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിനെ സോരിന് എതിരെ വരുത്തുന്നു.+ അവൻ കുതിരകളും കുതിരപ്പടയാളികളും+ യുദ്ധരഥങ്ങളും+ ഒരു വൻസൈന്യവും* ഉള്ള രാജാധിരാജാവാണ്.+ 8 നാട്ടിൻപുറത്തുള്ള നിന്റെ ഗ്രാമങ്ങൾ അവൻ വാളിന് ഇരയാക്കും. അവൻ നിനക്ക് എതിരെ ഉപരോധമതിൽ പണിയും. നിന്നെ ആക്രമിക്കാൻവേണ്ടി ചെരിഞ്ഞ തിട്ട ഉണ്ടാക്കും. നിനക്ക് എതിരെ ഒരു വൻപരിച ഉയർത്തും. 9 അവൻ യന്ത്രമുട്ടികൊണ്ട്* നിന്റെ മതിലുകൾ ഇടിച്ച് തകർക്കും. കോടാലികൊണ്ട്* നിന്റെ ഗോപുരങ്ങൾ പൊളിച്ചുകളയും. 10 അവന്റെ അനവധിയായ കുതിരകൾ ഉയർത്തുന്ന പൊടിപടലം നിന്നെ മൂടും. മതിൽ തകർന്ന നഗരത്തിലേക്ക് ആളുകൾ ഇരച്ചുകയറുന്നതുപോലെ അവൻ നിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കും. അപ്പോൾ, കുതിരപ്പടയാളികളുടെയും രഥങ്ങളുടെയും രഥചക്രങ്ങളുടെയും ശബ്ദത്താൽ നിന്റെ മതിലുകൾ കുലുങ്ങും. 11 അവന്റെ കുതിരകളുടെ കുളമ്പുകൾ നിന്റെ തെരുവുകളെല്ലാം ചവിട്ടിമെതിക്കും.+ അവൻ നിന്റെ ജനത്തെ വാളുകൊണ്ട് വെട്ടിക്കൊല്ലും. നിന്റെ ഉറപ്പുള്ള തൂണുകൾ നിലംപൊത്തും. 12 അവർ നിന്റെ സമ്പത്തു കവർച്ച ചെയ്യും. കച്ചവടച്ചരക്കുകൾ+ കൊള്ളയടിക്കും. മതിലുകൾ പൊളിച്ചുകളയും. മനോഹരഭവനങ്ങൾ ഇടിച്ചുകളയും. എന്നിട്ട്, നിന്റെ കല്ലും മണ്ണും തടികൊണ്ടുള്ള ഉരുപ്പടികളും വെള്ളത്തിൽ എറിയും.’
13 “‘നിന്റെ പാട്ടുകളുടെ ശബ്ദം ഞാൻ നിറുത്തിക്കും. നിന്റെ കിന്നരങ്ങൾ ഇനി ഒരിക്കലും നാദം ഉയർത്തില്ല.+ 14 ഞാൻ നിന്നെ തിളങ്ങിക്കിടക്കുന്ന വെറും പാറയാക്കും. വല ഉണക്കാനുള്ള ഒരു സ്ഥലമായി നീ മാറും.+ നിന്നെ ഇനി ഒരിക്കലും പുതുക്കിപ്പണിയില്ല. കാരണം, യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
15 “പരമാധികാരിയായ യഹോവ സോരിനോടു പറയുന്നത് ഇതാണ്: ‘നിന്റെ വീഴ്ചയുടെ ശബ്ദം കേൾക്കുമ്പോൾ, മരിക്കാറായവർ* ഞരങ്ങുമ്പോൾ, നിന്റെ മധ്യേ കൂട്ടക്കുരുതി നടക്കുമ്പോൾ ദ്വീപുകൾ വിറയ്ക്കാതിരിക്കുമോ?+ 16 കടലിലെ പ്രഭുക്കന്മാരെല്ലാം സിംഹാസനം വിട്ട് ഇറങ്ങിവരും. അവർ അവരുടെ കുപ്പായം* അഴിച്ചുമാറ്റും. ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ ഊരിക്കളയും. അവർ പേടിച്ചുവിറച്ച്* നിലത്ത് ഇരുന്ന് ആശ്ചര്യത്തോടെ നിന്നെ തുറിച്ചുനോക്കും. വിറയൽ അവരെ വിട്ടുമാറില്ല.+ 17 അവർ നിന്നെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കും.+ അവർ ഇങ്ങനെ പാടും:
“കടൽ കടന്ന് വന്നവർ താമസമാക്കിയ പുകൾപ്പെറ്റ നഗരമേ, കഷ്ടം! നീ നശിച്ചുപോയല്ലോ!+
എല്ലാ ഭൂവാസികളിലും ഭീതി പടർത്തിയ
നീയും നിന്റെ* നിവാസികളും കടലിലെ പ്രബലരല്ലായിരുന്നോ?+
19 “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘ആൾപ്പാർപ്പില്ലാത്ത നഗരങ്ങളെപ്പോലെ ഞാൻ നിന്നെ ശൂന്യയാക്കുമ്പോൾ, ആർത്തലച്ച് വരുന്ന വെള്ളത്തിൽ മുക്കി പെരുവെള്ളത്താൽ നിന്നെ മൂടുമ്പോൾ,+ 20 നിന്നെയും നിന്നോടൊപ്പം കുഴിയിലേക്കു* പോകുന്നവരെയും ഞാൻ പണ്ടു ജീവിച്ചിരുന്ന ആളുകളുടെ അടുത്തേക്ക് അയയ്ക്കും. നശിച്ചുപോയ പുരാതനസ്ഥലങ്ങളെപ്പോലുള്ള ഒരു അത്യഗാധസ്ഥലത്ത്, കുഴിയിലേക്കു പോകുന്നവരോടൊപ്പം നീ കഴിയേണ്ടിവരും.+ ഞാൻ ഇതു ചെയ്യുന്നതു മേലാൽ ആരും നിന്നിൽ താമസമാക്കാതിരിക്കാനാണ്. പിന്നെ, ജീവിച്ചിരിക്കുന്നവരുടെ ദേശത്തെ ഞാൻ മഹത്ത്വത്തിലേക്ക് ഉയർത്തും.*
21 “‘ഞാൻ പൊടുന്നനെ നിന്റെ മേൽ ഭീതി വിതയ്ക്കും. നീ ഇല്ലാതാകും.+ അവർ നിന്നെ തിരയും; പക്ഷേ, ഒരിക്കലും കണ്ടെത്തില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
27 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കൂ!+ 3 സോരിനെ നോക്കി ഇങ്ങനെ പാടൂ:
‘സമുദ്രകവാടങ്ങളിൽ വസിക്കുന്നവളേ,
അനേകം ദ്വീപുകളുടെ വ്യാപാരകേന്ദ്രമേ,
പരമാധികാരിയായ യഹോവ പറയുന്നു:
“സോരേ, നീ സ്വയം ‘സൗന്ദര്യസമ്പൂർണ’ എന്നു പുകഴ്ത്തുന്നല്ലോ.+
4 നിന്റെ പ്രദേശങ്ങൾ സാഗരഹൃദയത്തിലാണ്.
നിന്നെ നിർമിച്ചവർ നിന്റെ സൗന്ദര്യത്തിനു പരിപൂർണത നൽകി.
5 സെനീരിൽനിന്നുള്ള+ ജൂനിപ്പർ തടികൊണ്ട് അവർ നിന്റെ പലകകൾ ഉണ്ടാക്കി.
നിനക്കു പായ്മരം നിർമിക്കാൻ ലബാനോനിൽനിന്ന് ദേവദാരു കൊണ്ടുവന്നു.
6 ബാശാനിലെ ഓക്ക് മരങ്ങൾകൊണ്ട് അവർ നിന്റെ തുഴകൾ ഉണ്ടാക്കി.
നിന്റെ അണിയം* കിത്തീം+ ദ്വീപുകളിലെ ആനക്കൊമ്പു പതിപ്പിച്ച സൈപ്രസ്തടികൊണ്ടുള്ളതായിരുന്നു.
7 ഈജിപ്തിൽനിന്നുള്ള വർണശബളമായ ലിനൻകൊണ്ടുള്ളതായിരുന്നു നിന്റെ കപ്പൽപ്പായ്.
നിന്റെ കപ്പൽത്തട്ടിന്റെ മേലാപ്പ് എലീഷ+ ദ്വീപുകളിൽനിന്നുള്ള പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും നീലനൂലും കൊണ്ടുള്ളതായിരുന്നു.
8 സീദോൻകാരും അർവാദുകാരും+ ആയിരുന്നു നിന്റെ തുഴക്കാർ.
സോരേ, നിന്റെ സ്വന്തം ആളുകളായിരുന്നു നിന്റെ കപ്പൽജോലിക്കാർ. എല്ലാവരും നിപുണരായ പുരുഷന്മാർ!+
9 അനുഭവപരിചയമുള്ള,* പ്രഗല്ഭരായ ഗബാൽപുരുഷന്മാരാണു+ നിന്റെ കപ്പലുകളുടെ വിള്ളൽ അടച്ചിരുന്നത്.+
കടലിലെ എല്ലാ കപ്പലുകളും അവയുടെ നാവികരും കച്ചവടത്തിനു നിന്റെ അടുത്ത് വന്നു.
10 പേർഷ്യയിലെയും ലൂദിലെയും പൂതിലെയും+ പുരുഷന്മാർ നിന്റെ സൈന്യത്തിലുണ്ടായിരുന്നു; യുദ്ധവീരന്മാരായിരുന്നു അവർ.
അവർ അവരുടെ പരിചകളും പടത്തൊപ്പികളും നിന്നിൽ തൂക്കിയിട്ടു. അവർ നിനക്കു മഹിമ ചാർത്തി.
11 നിന്റെ സൈന്യത്തിലുള്ള അർവാദിലെ പുരുഷന്മാർ നിന്റെ മതിലുകളിലെങ്ങും നിലയുറപ്പിച്ചിരുന്നു.
ധീരപുരുഷന്മാർ നിന്റെ ഗോപുരങ്ങളിൽ കാവൽ നിന്നു.
വട്ടത്തിലുള്ള പരിചകൾ അവർ നിന്റെ ചുറ്റുമുള്ള മതിലുകളിൽ തൂക്കിയിട്ടു;
അവർ നിന്റെ സൗന്ദര്യത്തിനു പരിപൂർണത വരുത്തി.
12 “‘“നീ ഏറെ സമ്പന്നയായതുകൊണ്ട് തർശീശ്+ നീയുമായി വ്യാപാരം ചെയ്തു. നിന്റെ ചരക്കുകൾക്കു+ പകരമായി അവർ വെള്ളിയും ഇരുമ്പും തകരവും ഈയവും തന്നു.+ 13 നീയുമായി യാവാനും തൂബലും+ മേശെക്കും+ വ്യാപാരം ചെയ്തു. നിന്റെ കച്ചവടച്ചരക്കുകൾക്കു പകരമായി അടിമകളെ+ അവർ തന്നു. ചെമ്പുരുപ്പടികളും അവർ നിനക്കു നൽകി. 14 തോഗർമഗൃഹം+ നിന്റെ ചരക്കുകൾക്കു പകരമായി തന്നതു കുതിരകളെയും കോവർകഴുതകളെയും ആയിരുന്നു. 15 ദേദാനിലെ+ ആളുകൾ നീയുമായി വ്യാപാരം ചെയ്തു. ധാരാളം ദ്വീപുകളിൽ നീ നിന്റെ വ്യാപാരികളെ നിയോഗിച്ചു. അവർ ആനക്കൊമ്പുകളും+ കരി മരവും നിനക്കു കപ്പമായി തന്നു. 16 നിന്റെ ഉത്പന്നങ്ങളുടെ സമൃദ്ധിയാൽ ഏദോം നീയുമായി വ്യാപാരത്തിൽ ഏർപ്പെട്ടു. അവർ നിന്റെ ചരക്കുകൾക്കു പകരം നീലഹരിതക്കല്ല്, പർപ്പിൾ നിറത്തിലുള്ള കമ്പിളി, ബഹുവർണനൂലുകളാൽ ചിത്രപ്പണി ചെയ്ത തുണിത്തരങ്ങൾ, മേത്തരം തുണി, പവിഴക്കല്ല്, മാണിക്യം എന്നിവ തന്നു.
17 “‘“യഹൂദയും ഇസ്രായേൽ ദേശവും നീയുമായി വ്യാപാരം ചെയ്തു. നിന്റെ ചരക്കുകൾക്കു പകരമായി അവർ മിന്നീതിലെ+ ഗോതമ്പും വിശേഷപ്പെട്ട ഭക്ഷ്യവസ്തുക്കളും തേനും+ എണ്ണയും സുഗന്ധക്കറയും+ തന്നു.+
18 “‘“നിന്റെ ഉത്പന്നങ്ങളുടെ സമൃദ്ധിയും സകല സമ്പത്തും കണ്ട് ദമസ്കൊസ്+ നീയുമായി വ്യാപാരം ചെയ്തു. നിന്റെ ചരക്കുകൾക്കു പകരം ഹെൽബോനിൽനിന്നുള്ള വീഞ്ഞും സേഹരിൽനിന്നുള്ള കമ്പിളിയും* അവൾ കൈമാറി. 19 വെദാനും ഊസാലിലെ യാവാനും നിന്റെ ചരക്കുകൾക്കു പകരമായി പച്ചിരുമ്പ്, ഇലവങ്ങം,* ഇഞ്ചിപ്പുല്ല്* എന്നിവ തന്നു. 20 സവാരിമൃഗത്തിന്റെ പുറത്ത് ഇടുന്ന തുണിയുടെ വ്യാപാരത്തിനു ദേദാൻ+ നിന്റെ അടുത്ത് വന്നു. 21 ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാടുകളുടെയും ചെമ്മരിയാടുകളുടെയും വ്യാപാരികളായ അറബികളെയും+ കേദാർതലവന്മാരെയും+ നീ കച്ചവടം നടത്താൻ ഏർപ്പാടാക്കി. 22 ശേബയിലെയും റാമയിലെയും+ വ്യാപാരികൾ നീയുമായി കച്ചവടം ചെയ്തു. അവർ നിന്റെ ചരക്കുകൾക്കു പകരമായി വിശേഷപ്പെട്ട എല്ലാ തരം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും സ്വർണവും തന്നു.+ 23 ശേബ,+ അശ്ശൂർ,+ കിൽമദ് എന്നിവിടങ്ങളിലെ വ്യാപാരികളും ഹാരാനും+ കന്നെയും ഏദെനും+ നീയുമായി കച്ചവടം നടത്തി. 24 അവർ മനോഹരമായ വസ്ത്രങ്ങളും നീലത്തുണിയിൽ പല നിറത്തിലുള്ള നൂലുകൊണ്ട് ചിത്രപ്പണി ചെയ്ത മേലങ്കികളും വർണശബളമായ പരവതാനികളും കൊണ്ടുവന്ന് നിന്റെ കമ്പോളത്തിൽ വ്യാപാരം ചെയ്തു. ഇവയെല്ലാം കയറുകൊണ്ട് കെട്ടിമുറുക്കി ഭദ്രമാക്കിവെച്ചിരുന്നു.
25 നിന്റെ കച്ചവടച്ചരക്കുകൾ കൊണ്ടുപോകുന്ന വാഹനമായിരുന്നു തർശീശുകപ്പലുകൾ.+
അങ്ങനെ, ചരക്കു കുത്തിനിറച്ച് നിറഞ്ഞവളായി* നീ വിശാലമായ സമുദ്രത്തിന്റെ വിരിമാറിലൂടെ നീങ്ങി.
26 നിന്റെ തുഴക്കാർ നിന്നെ പ്രക്ഷുബ്ധമായ കടലിലേക്കു കൊണ്ടുപോയി.
നടുക്കടലിൽവെച്ച് ഒരു കിഴക്കൻ കാറ്റു നിന്നെ തകർത്തുകളഞ്ഞു.
27 നിന്റെ സമ്പത്തും ചരക്കുകളും കച്ചവടവസ്തുക്കളും നിന്റെ നാവികരും കപ്പൽജോലിക്കാരും
നിന്റെ കപ്പലുകളുടെ വിള്ളൽ അടയ്ക്കുന്നവരും നിന്റെ കച്ചവടച്ചരക്കുകൾ വ്യാപാരം ചെയ്യുന്നവരും+ യുദ്ധവീരന്മാരും+
—നിന്നിലുള്ള ജനസമൂഹം* മുഴുവനും—
നിന്റെ പതനദിവസം നടുക്കടലിൽ മുങ്ങിത്താഴും.+
28 നിന്റെ കപ്പൽജോലിക്കാർ നിലവിളിക്കുമ്പോൾ തീരദേശങ്ങൾ പേടിച്ചുവിറയ്ക്കും.
29 എല്ലാ തുഴക്കാരും നാവികരും കപ്പൽജോലിക്കാരും
അവരുടെ കപ്പലുകളിൽനിന്ന് ഇറങ്ങിവന്ന് കരയിൽ നിൽക്കും.
31 അവർ തല വടിക്കും. വിലാപവസ്ത്രം ധരിക്കും.
അവർ നിന്നെ ഓർത്ത് അതിദുഃഖത്തോടെ അലമുറയിട്ട് വിലപിക്കും.
32 കരച്ചിലിനിടെ അവർ ഒരു വിലാപഗീതം ആലപിക്കും. അവർ നിന്നെക്കുറിച്ച് ഇങ്ങനെ പാടും:
‘സമുദ്രമധ്യേ നിശ്ശബ്ദയായിപ്പോയ സോരിനെപ്പോലെ ആരുണ്ട്?+
33 പുറങ്കടലിൽനിന്ന് വന്ന നിന്റെ ചരക്കുകൾകൊണ്ട് നീ ധാരാളം ജനതകളെ തൃപ്തിപ്പെടുത്തി.+
നിന്റെ വൻസമ്പത്തും കച്ചവടച്ചരക്കുകളും ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നരാക്കി.+
34 നീ നടുക്കടലിൽവെച്ച്, ആഴക്കടലിൽവെച്ച്, തകർന്നുപോയല്ലോ.+
നിന്റെ സകല കച്ചവടച്ചരക്കുകളും ആളുകളും നിന്നോടൊപ്പം മുങ്ങിത്താണല്ലോ.+
35 ദ്വീപുവാസികളെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ചുനോക്കും.+
അവരുടെ രാജാക്കന്മാർ പേടിച്ചുവിറയ്ക്കും.+ അവരുടെ മുഖത്ത് ഭീതി നിഴലിക്കും.
36 നിന്റെ അവസ്ഥ കണ്ട് ജനതകളിലെ വ്യാപാരികൾ അതിശയത്തോടെ തലയിൽ കൈ വെക്കും.*
നിന്റെ അന്ത്യം പൊടുന്നനെയുള്ളതും ഭയാനകവും ആയിരിക്കും.
നീ എന്നേക്കുമായി ഇല്ലാതാകും.’”’”+
28 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, സോരിന്റെ നേതാവിനോടു പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
“ഹൃദയം ധാർഷ്ട്യമുള്ളതായി മാറിയിട്ട്+ നീ,
‘സമുദ്രത്തിന്റെ ഹൃദയഭാഗത്ത്+ ദേവസിംഹാസനത്തിൽ ഇരിക്കുന്ന ഞാൻ ഒരു ദൈവമാണ്’ എന്നു വീണ്ടുംവീണ്ടും പറയുന്നു.
നീ ഒരു ദൈവമാണെന്നു നിനക്കു ഹൃദയത്തിൽ തോന്നുന്നെങ്കിലും
നീ ഒരു മനുഷ്യൻ മാത്രമാണ്, ദൈവമല്ല.
3 ദാനിയേലിനെക്കാൾ ബുദ്ധിയുള്ളവനാണെന്നാണല്ലോ+ നിന്റെ ഭാവം.
നിനക്ക് അറിയാത്ത ഒരു രഹസ്യവുമില്ലെന്നാണു നിന്റെ വിചാരം.
4 ജ്ഞാനംകൊണ്ടും വകതിരിവുകൊണ്ടും നീ സമ്പത്തുണ്ടാക്കി.
നീ നിന്റെ ഖജനാവിൽ സ്വർണവും വെള്ളിയും കുന്നുകൂട്ടുകയാണ്.+
5 കച്ചവടത്തിലെ നിന്റെ സാമർഥ്യം നിന്നെ അതിസമ്പന്നനാക്കി.+
നിന്റെ സമ്പത്തു നിന്റെ ഹൃദയത്തിൽ ധാർഷ്ട്യം വളർത്തി.”’
6 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു:
“നീ ഒരു ദൈവമാണെന്നു നിനക്കു ഹൃദയത്തിൽ തോന്നുന്നതുകൊണ്ട്
7 എല്ലാ ജനതകളിലുംവെച്ച് ഏറ്റവും ക്രൂരന്മാരായ വിദേശികളെ ഞാൻ നിന്റെ നേരെ വരുത്തുന്നു.+
നിന്റെ ജ്ഞാനത്തിന്റെ സൗന്ദര്യത്തിനു നേരെ അവർ വാൾ പ്രയോഗിക്കും.
നിന്റെ മഹനീയപ്രൗഢിക്ക് അവർ കളങ്കമേൽപ്പിക്കും.+
9 നിന്നെ കൊല്ലുന്നവനോട്, ‘ഞാൻ ഒരു ദൈവമാണ്’ എന്ന് അപ്പോഴും നീ പറയുമോ?
നിന്നെ കളങ്കപ്പെടുത്തുന്നവരുടെ കൈയിൽ നീ വെറുമൊരു മനുഷ്യനായിരിക്കും, ദൈവമായിരിക്കില്ല.”’
10 ‘അഗ്രചർമികളെപ്പോലെ നീ വിദേശികളുടെ കൈയാൽ മരിക്കും.
കാരണം, ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
11 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 12 “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോട് ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു:
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിലായിരുന്നു.
മാണിക്യം, ഗോമേദകം, സൂര്യകാന്തം, പീതരത്നം, നഖവർണി, പച്ചക്കല്ല്, ഇന്ദ്രനീലം, നീലഹരിതക്കല്ല്,+ മരതകം എന്നിങ്ങനെ
എല്ലാ തരം രത്നങ്ങളാലും നീ അലങ്കൃതനായിരുന്നു.
സ്വർണത്തടങ്ങളിലായിരുന്നു അവയെല്ലാം പതിച്ചിരുന്നത്.
നിന്നെ സൃഷ്ടിച്ച ദിവസംതന്നെ അവയെല്ലാം ഒരുക്കിവെച്ചിരുന്നു.
14 മറയ്ക്കാൻ നിൽക്കുന്ന അഭിഷിക്തകെരൂബായി ഞാൻ നിന്നെ നിയമിച്ചു.
നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിലായിരുന്നു.+ അഗ്നിശിലകൾക്കിടയിലൂടെ നീ ചുറ്റിനടന്നു.
അതുകൊണ്ട്, നിന്നെ ഞാൻ അശുദ്ധനെന്നു കണക്കാക്കി ദൈവത്തിന്റെ പർവതത്തിൽനിന്ന് പുറന്തള്ളും; നിന്നെ ഇല്ലാതാക്കും.+
മറയ്ക്കുന്ന കെരൂബേ, അഗ്നിശിലകളുടെ ഇടയിൽനിന്ന് നിന്നെ ഞാൻ പുറത്താക്കും.
17 സൗന്ദര്യത്താൽ+ നിന്റെ ഹൃദയത്തിൽ ധാർഷ്ട്യം നിറഞ്ഞു.
നിന്റെ മഹനീയപ്രൗഢികൊണ്ട്+ നീ നിന്റെ ജ്ഞാനം ദുഷിപ്പിച്ചു.
ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളയും.+
രാജാക്കന്മാരുടെ മുന്നിൽ ഞാൻ നിന്നെ ഒരു കാഴ്ചവസ്തുവാക്കും.
18 നിന്റെ തെറ്റുകളുടെ പെരുപ്പത്താലും സത്യസന്ധമല്ലാത്ത വ്യാപാരത്താലും നീ നിന്റെ വിശുദ്ധമന്ദിരങ്ങൾ അശുദ്ധമാക്കി.
നിന്റെ മധ്യേ തീ ആളിപ്പടരാൻ ഞാൻ ഇടയാക്കും. അതു നിന്നെ വിഴുങ്ങിക്കളയും.+
നിന്നെ നോക്കിക്കൊണ്ടിരിക്കുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ച് ഞാൻ നിന്നെ നിലത്തെ ചാരമാക്കിക്കളയും.
19 ജനതകളിൽ നിന്നെ അറിയുന്നവരെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ച് നോക്കും.+
നിന്റെ അന്ത്യം പെട്ടെന്നുള്ളതും ഭയാനകവും ആയിരിക്കും.
നീ എന്നേക്കുമായി ഇല്ലാതാകും.”’”+
20 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 21 “മനുഷ്യപുത്രാ, സീദോന്+ എതിരെ മുഖം തിരിച്ച് അവൾക്കെതിരെ പ്രവചിക്കൂ! 22 നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
“സീദോനേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിയുന്നു. നിന്റെ മധ്യേ എനിക്കു മഹത്ത്വം ലഭിക്കും.
ഞാൻ അവൾക്കെതിരെ വിധി നടപ്പാക്കുകയും അവൾ മുഖേന എന്നെ വിശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന് ആളുകൾ അറിയേണ്ടിവരും.
23 ഞാൻ അവളുടെ ഇടയിലേക്കു മാരകമായ പകർച്ചവ്യാധി അയയ്ക്കും. അവളുടെ തെരുവുകളിൽ രക്തം ഒഴുകും.
നാലുപാടുനിന്നും വാൾ അവൾക്കെതിരെ വരുമ്പോൾ ആളുകൾ അവളുടെ നടുവിൽ ചത്തുവീഴും.
അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.+
24 “‘“ഇസ്രായേൽഗൃഹത്തോടു നിന്ദയോടെ പെരുമാറുന്ന ആരും, അവളെ കുത്തിനോവിക്കുന്ന മുൾച്ചെടികളായോ തുളച്ചുകയറുന്ന മുള്ളുകളായോ+ മേലാൽ അവർക്കു ചുറ്റുമുണ്ടായിരിക്കില്ല. ഞാൻ പരമാധികാരിയായ യഹോവയാണെന്ന് ആളുകൾ അറിയേണ്ടിവരും.”’
25 “‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഇസ്രായേൽഗൃഹത്തെ ഞാൻ കൂട്ടിച്ചേർക്കുമ്പോൾ+ ജനതകൾ കാൺകെ ഞാൻ അവരുടെ ഇടയിൽ വിശുദ്ധീകരിക്കപ്പെടും.+ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, സ്വന്തം മണ്ണിൽ, അവർ താമസിക്കും.+ 26 അവർ സുരക്ഷിതരായി കഴിയും.+ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും.+ അവരോടു നിന്ദയോടെ പെരുമാറുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരുടെയും മേൽ ഞാൻ വിധി നടപ്പാക്കുമ്പോൾ+ അവർ സുരക്ഷിതരായി താമസിക്കും. അങ്ങനെ, അവരുടെ ദൈവമായ യഹോവയാണു ഞാൻ എന്ന് അവർ അറിയേണ്ടിവരും.”’”
29 പത്താം വർഷം പത്താം മാസം 12-ാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച് അവനും അവന്റെ ഈജിപ്തിനും എതിരെ പ്രവചിക്കൂ!+ 3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു:
“ഫറവോനേ, ഈജിപ്തുരാജാവേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+
നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+
‘ഈ നൈൽ നദി എന്റെ സ്വന്തമാണ്.
ഞാൻ ഇത് എനിക്കായി ഉണ്ടാക്കിയതാണ്’ എന്നു നീ പറഞ്ഞല്ലോ.+
4 പക്ഷേ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ട കൊളുത്തും. നിന്റെ നൈലിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിക്കാൻ ഞാൻ ഇടയാക്കും.
ഞാൻ നിന്നെയും നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ മത്സ്യങ്ങളെയും നിന്റെ നൈലിൽനിന്ന് വലിച്ചുകയറ്റും.
5 നിന്നെയും നിന്റെ നൈലിലെ എല്ലാ മത്സ്യങ്ങളെയും ഞാൻ മരുഭൂമിയിൽ ഉപേക്ഷിക്കും.
നീ തുറസ്സായ സ്ഥലത്ത് വീഴും. ചിതറിക്കിടക്കുന്ന നിന്റെ ശരീരഭാഗങ്ങൾ ആരും പെറുക്കിക്കൂട്ടില്ല.+
ഞാൻ നിന്നെ ഭൂമിയിലെ വന്യമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ആഹാരമായി കൊടുക്കും.+
6 അപ്പോൾ ഈജിപ്തിൽ താമസിക്കുന്ന എല്ലാവരും ഞാൻ യഹോവയാണെന്ന് അറിയേണ്ടിവരും.
കാരണം, അവരെക്കൊണ്ട് ഇസ്രായേൽഗൃഹത്തിന് ഒരു പ്രയോജനവുമുണ്ടായില്ല. താങ്ങേകാൻ കഴിവില്ലാത്ത വെറുമൊരു വയ്ക്കോൽകഷണമായിരുന്നു* അവർ.+
7 അവർ കൈയിൽ പിടിച്ചപ്പോൾ നീ തകർന്നുപോയി.
നീ കാരണം അവരുടെ തോൾ കീറിപ്പോയി.
8 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഇതാ, നിനക്ക് എതിരെ ഒരു വാൾ അയയ്ക്കുന്നു.+ നിന്നിലുള്ള മനുഷ്യരെയും മൃഗങ്ങളെയും ഞാൻ നിഗ്രഹിക്കും. 9 ഈജിപ്ത് ഒരു പാഴിടമാകും. അതു നശിച്ചുകിടക്കും.+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും; കാരണം, ‘നൈൽ നദി എന്റെ സ്വന്തമാണ്; ഞാനാണ് ഇത് ഉണ്ടാക്കിയത്’ എന്നല്ലേ നീ* പറഞ്ഞത്?+ 10 അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നൈലിനും എതിരാണ്. ഞാൻ ഈജിപ്ത് ദേശത്തെ നശിച്ചുകിടക്കുന്ന ഒരു പാഴിടമാക്കും.+ മിഗ്ദോൽ+ മുതൽ സെവേനെ+ വരെ, എത്യോപ്യയുടെ അതിർത്തിവരെ, അത് ഉണങ്ങിവരണ്ടുകിടക്കും. 11 മനുഷ്യരോ മൃഗങ്ങളോ അതുവഴി നടക്കില്ല.+ 40 വർഷം ആരും അവിടെ താമസിക്കില്ല. 12 ഈജിപ്തിനെ ഞാൻ പാഴായിക്കിടക്കുന്ന ഒരു ദേശമാക്കും. അത്രയും പാഴായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടായിരിക്കില്ല. അതിലെ നഗരങ്ങളുടെയത്രയും വിജനമായിക്കിടക്കുന്ന മറ്റൊരു നഗരവുമുണ്ടായിരിക്കില്ല. 40 വർഷത്തേക്ക് അവ അങ്ങനെ കിടക്കും.+ ഈജിപ്തുകാരെ ഞാൻ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്കു ഞാൻ അവരെ ഓടിച്ചുകളയും.”+
13 “‘പരമാധികാരിയായ യഹോവ പറയുന്നു: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഈജിപ്തുകാരെ 40 വർഷം കഴിയുമ്പോൾ ഞാൻ കൂട്ടിവരുത്തും.+ 14 ഈജിപ്തിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ ഞാൻ അവരുടെ ജന്മദേശമായ പത്രോസിലേക്കു+ മടക്കിക്കൊണ്ടുവരും. അവർ പിന്നീട് ഒരു എളിയ രാജ്യമായിരിക്കും. 15 ഈജിപ്ത് മറ്റെല്ലാ രാജ്യങ്ങളെക്കാളും താണുപോകും. മേലാൽ അതു മറ്റു ജനതകളെ അടക്കി ഭരിക്കില്ല.+ മറ്റു ജനതകളെ കീഴടക്കാൻ കഴിയാത്ത വിധം ഞാൻ അവരെ തീരെ ചെറുതാക്കും.+ 16 പിന്നെ ഒരിക്കലും ഈജിപ്ത് ഇസ്രായേൽഗൃഹത്തിന് ഒരു ആശ്രയമായിരിക്കില്ല.+ മറിച്ച്, സഹായത്തിനുവേണ്ടി ഈജിപ്തിലേക്കു നോക്കിയത് എത്ര തെറ്റായിപ്പോയി എന്നതിന്റെ ഓർമിപ്പിക്കൽ മാത്രമായിരിക്കും അത്. ഞാൻ പരമാധികാരിയായ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”’”
17 27-ാം വർഷം ഒന്നാം മാസം ഒന്നാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 18 “മനുഷ്യപുത്രാ, സോരിന് എതിരെ പ്രവർത്തിക്കാൻ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ്+ തന്റെ സൈന്യത്തെ നിയോഗിച്ചു;+ അവൻ അവരെക്കൊണ്ട് കഠിനമായി വേല ചെയ്യിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാവരുടെയും തോളിലെ തൊലി പോയി. പക്ഷേ, സോരിലെ ആ അധ്വാനത്തിന് അവനും അവന്റെ സൈന്യത്തിനും കൂലിയൊന്നും കിട്ടിയില്ല.
19 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ബാബിലോൺരാജാവായ നെബൂഖദ്നേസറിന്+ ഈജിപ്ത് ദേശം കൊടുക്കുകയാണ്. അവൻ അതിനെ കൊള്ളയടിച്ച് കവർച്ച ചെയ്ത് അവളുടെ സമ്പത്തെല്ലാം കൊണ്ടുപോകും. അതായിരിക്കും അവന്റെ സൈന്യത്തിനുള്ള കൂലി.’
20 “‘അവൾക്കെതിരെ* അവൻ ചെയ്ത അധ്വാനത്തിനു പ്രതിഫലമായി ഞാൻ ഈജിപ്ത് ദേശം അവനു കൊടുക്കും. കാരണം, എനിക്കുവേണ്ടിയാണല്ലോ അവർ അതു ചെയ്തത്’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
21 “അന്ന് ഇസ്രായേൽഗൃഹത്തിനുവേണ്ടി ഞാൻ ഒരു കൊമ്പു മുളപ്പിക്കും.*+ അവരോടു സംസാരിക്കാൻ ഞാൻ നിനക്ക് അവസരം തരും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”
30 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു:
“‘അയ്യോ! ആ ദിവസം വരുന്നു’ എന്നു പറഞ്ഞ് കരയൂ.
3 കാരണം, ആ ദിവസം അടുത്ത് എത്തിയിരിക്കുന്നു. അതെ, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു.+
അതു മേഘാവൃതമായ ഒരു ദിവസമായിരിക്കും;+ ജനതകൾക്കായി നിശ്ചയിച്ചിട്ടുള്ള സമയം.+
4 ഈജിപ്തിനു നേരെ ഒരു വാൾ വരും. ഈജിപ്തിൽ ആളുകളെ കൊന്നൊടുക്കുമ്പോൾ എത്യോപ്യയെ പരിഭ്രമം പിടികൂടും.
ഈജിപ്തിന്റെ സമ്പത്തെല്ലാം കൊണ്ടുപോയി. അതിന്റെ അടിസ്ഥാനം തകർന്നല്ലോ.+
5 എത്യോപ്യയും+ പൂതും+ ലൂദും സകല സമ്മിശ്രപുരുഷാരവും*
കൂബും ഉടമ്പടിയിൻകീഴുള്ളവരുടെ* ദേശത്തോടൊപ്പം
വാളിന് ഇരയാകും.”’
6 യഹോവ പറയുന്നത് ഇതാണ്:
‘ഈജിപ്തിനെ പിന്തുണയ്ക്കുന്നവരും നിലംപതിക്കും.
അതിന്റെ പ്രതാപത്തിന്റെ അഹങ്കാരം ഇല്ലാതാക്കും.’+
“‘മിഗ്ദോൽ+ മുതൽ സെവേനെ+ വരെ ദേശത്തെങ്ങും അവർ വാളാൽ വീഴും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 7 ‘അവരുടെ ദേശംപോലെ അത്രയധികം വിജനമായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടാകില്ല; ആ നഗരങ്ങൾപോലെ നശിച്ചുകിടക്കുന്ന മറ്റൊരു നഗരവുമുണ്ടാകില്ല.+ 8 ഞാൻ ഈജിപ്തിനു തീ കൊളുത്തുകയും അതുമായി സഖ്യം ചേർന്നിരിക്കുന്നവരെയെല്ലാം തകർക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 9 വലിയ ആത്മവിശ്വാസത്തോടെ കഴിയുന്ന എത്യോപ്യയെ പരിഭ്രാന്തിയിലാക്കാൻ ഞാൻ അന്നു കപ്പലിൽ ദൂതന്മാരെ അയയ്ക്കും. ഈജിപ്തിന്റെ വിനാശദിവസത്തിൽ സംഭ്രമം അവരെ പിടികൂടും. കാരണം, ആ ദിനം നിശ്ചയമായും വരും.’
10 “പരമാധികാരിയായ യഹോവ പറയുന്നു: ‘ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ*+ കൈയാൽ ഈജിപ്തിന്റെ ജനസമൂഹത്തെ ഞാൻ ഇല്ലാതാക്കും. 11 ദേശം നശിപ്പിക്കാൻ അവനെയും അവന്റെ സൈന്യത്തെയും ഞാൻ വരുത്തും. എല്ലാ ജനതകളിലുംവെച്ച് അതിക്രൂരന്മാരാണല്ലോ അവർ.+ അവർ ഈജിപ്തിനു നേരെ വാൾ ഊരി ദേശം ശവശരീരങ്ങൾകൊണ്ട് നിറയ്ക്കും.+ 12 നൈലിന്റെ കനാലുകൾ+ ഞാൻ വറ്റിച്ചുകളയും. ആ ദേശം ഞാൻ ദുഷ്ടന്മാർക്കു വിൽക്കും. ഞാൻ വിദേശികളുടെ കൈയാൽ ദേശം വിജനമാക്കും,+ അതിലുള്ളതെല്ലാം നശിപ്പിക്കും. യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്.’
13 “പരമാധികാരിയായ യഹോവ പറയുന്നു: ‘തീർന്നില്ല. ഞാൻ മ്ലേച്ഛവിഗ്രഹങ്ങളെ* നശിപ്പിക്കും. നോഫിലെ* ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഇല്ലാതാക്കും.+ സ്വദേശിയായ ഒരു പ്രഭു* ഇനി ഈജിപ്ത് ദേശത്തുണ്ടായിരിക്കില്ല. ഈജിപ്തിലെങ്ങും ഞാൻ ഭയം വിതയ്ക്കും.+ 14 പത്രോസിനെ+ ഞാൻ വിജനമാക്കും. സോവാൻ ഞാൻ തീക്കിരയാക്കും. നോയിൽ*+ ഞാൻ വിധി നടപ്പാക്കും. 15 ഈജിപ്തിന്റെ ശക്തിദുർഗമായ സിനിൽ ഞാൻ എന്റെ ഉഗ്രകോപം ചൊരിയും. നോയിലെ ജനങ്ങളെ ഞാൻ സംഹരിക്കും. 16 ഞാൻ ഈജിപ്തിനു തീ കൊളുത്തും! സിൻ കൊടുംഭീതിയിലാകും! നോ ഭേദിക്കപ്പെടും! പട്ടാപ്പകൽ നോഫ്* ആക്രമിക്കപ്പെടും! 17 ഓനിലെയും* പിബേസത്തിലെയും യുവാക്കൾ വാളിന് ഇരയാകും. നഗരവാസികളെ ബന്ദികളായി കൊണ്ടുപോകും. 18 തഹ്പനേസിൽവെച്ച് ഞാൻ ഈജിപ്തിന്റെ നുകം തകർക്കുമ്പോൾ+ പകൽ ഇരുണ്ടുപോകും. പ്രതാപം കാരണമുള്ള അവളുടെ അഹങ്കാരം ഇല്ലാതാകും.+ മേഘം അവളെ മൂടും. അവളുടെ പട്ടണങ്ങളിലുള്ളവരെ ബന്ദികളായി കൊണ്ടുപോകും.+ 19 ഈജിപ്തിന്മേൽ ഞാൻ വിധി നടപ്പാക്കും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
20 11-ാം വർഷം ഒന്നാം മാസം ഏഴാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 21 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോന്റെ കൈ ഞാൻ ഒടിച്ചിരിക്കുന്നു. ഒടിവ് ഭേദമാകാൻവേണ്ടി അതു വെച്ചുകെട്ടില്ല. വാൾ പിടിക്കാൻ ബലം കിട്ടേണ്ടതിന് അതു ചുറ്റിക്കെട്ടില്ല.”
22 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈജിപ്തുരാജാവായ ഫറവോന് എതിരെ തിരിഞ്ഞിരിക്കുന്നു.+ ഞാൻ അവന്റെ ഇരുകൈയും ഒടിക്കും. ബലമുള്ള കൈയും ഒടിഞ്ഞ കൈയും—രണ്ടും ഞാൻ ഒടിക്കും.+ ഞാൻ അവന്റെ കൈയിൽനിന്ന് വാൾ താഴെ വീഴ്ത്തും.+ 23 എന്നിട്ട്, ഈജിപ്തുകാരെ ജനതകളുടെ ഇടയിൽ ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+ 24 ഞാൻ ബാബിലോൺരാജാവിന്റെ കൈ ബലപ്പെടുത്തി*+ എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും.+ ഫറവോന്റെ കൈ ഞാൻ ഒടിക്കും. മരണാസന്നനായ മനുഷ്യനെപ്പോലെ അവൻ അവന്റെ* മുന്നിൽ ഉച്ചത്തിൽ ഞരങ്ങും. 25 ബാബിലോൺരാജാവിന്റെ കൈ ഞാൻ ബലപ്പെടുത്തും. പക്ഷേ, ഫറവോന്റെ കൈ തളർന്ന് തൂങ്ങും. ഞാൻ ബാബിലോൺരാജാവിന്റെ കൈയിൽ വാൾ കൊടുക്കുമ്പോൾ, അവൻ അത് ഈജിപ്ത് ദേശത്തിന് എതിരെ പ്രയോഗിക്കുമ്പോൾ,+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 26 ഞാൻ ഈജിപ്തുകാരെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക് അവരെ ഓടിച്ചുകളയും.+ അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
31 11-ാം വർഷം മൂന്നാം മാസം ഒന്നാം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനോടും അവന്റെ ജനസമൂഹത്തോടും ഇങ്ങനെ പറയുക:+
‘മാഹാത്മ്യത്തിൽ നിന്നോടു കിടപിടിക്കാൻ ആരുണ്ട്?
3 ഒരു അസീറിയക്കാരനുണ്ടായിരുന്നു, ലബാനോനിലെ ഒരു ദേവദാരു.
അതിന്റെ ശാഖകൾ അതിമനോഹരം! അത് ഇലത്തഴപ്പുകൊണ്ട് തണൽ വിരിച്ചു.
അത് ഉയരത്തിൽ വളർന്ന് മേഘത്തെ തൊട്ടുരുമ്മി നിന്നു.
4 വെള്ളം അതിനെ വളർത്തിവലുതാക്കി. ആഴത്തിലുള്ള നീരുറവകളാൽ അതു വളർന്നുപൊങ്ങി.
അതിനു ചുറ്റും അരുവികളുണ്ടായിരുന്നു.
നിലത്തെ മരങ്ങളെയെല്ലാം അവയുടെ ചാലുകൾ നനച്ചു.
5 അങ്ങനെ, അതു വളർന്നുപൊങ്ങി മറ്റെല്ലാ മരങ്ങളെക്കാളും വലുതായി.
അതിന്റെ അരുവികളിൽ വെള്ളം സുലഭമായിരുന്നതുകൊണ്ട്
അതിന്റെ ശാഖകൾ പെരുകി, ശിഖരങ്ങൾ നീണ്ടുവളർന്നു.
6 ആകാശത്തിലെ സകല പക്ഷികളും അതിന്റെ ശാഖകളിൽ കൂടു കൂട്ടി.
അതിന്റെ ശിഖരങ്ങളുടെ കീഴെ വന്യമൃഗങ്ങളെല്ലാം കുഞ്ഞുങ്ങളെ പ്രസവിച്ചു.
ജനപ്പെരുപ്പമുള്ള എല്ലാ ജനതകളും അതിന്റെ തണലിൽ കഴിഞ്ഞു.
7 വേണ്ടുവോളം വെള്ളമുള്ളിടത്തേക്ക് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയതുകൊണ്ട്
മനോഹാരിതകൊണ്ടും ശിഖരങ്ങളുടെ നീളംകൊണ്ടും അതു പ്രൗഢിയുള്ളതായി.
8 ദൈവത്തിന്റെ തോട്ടത്തിലെ+ മറ്റൊരു ദേവദാരുവിനും അതിനോടു കിടപിടിക്കാനായില്ല.
ഒറ്റ ജൂനിപ്പർ മരത്തിനുപോലും അതിന്റേതുപോലുള്ള ശാഖകളുണ്ടായിരുന്നില്ല.
അതിന്റെ ശിഖരങ്ങളോടു തുലനംചെയ്യുമ്പോൾ ചിനാർ മരങ്ങൾ ഒന്നുമായിരുന്നില്ല.
അതിന്റെ സൗന്ദര്യത്തെ വെല്ലാൻ ദൈവത്തിന്റെ തോട്ടത്തിലെ മറ്റൊരു മരത്തിനുമായില്ല.
9 ഇലത്തഴപ്പുകൊണ്ട് ഞാൻ അതിനു സൗന്ദര്യമേകി.
സത്യദൈവത്തിന്റെ തോട്ടമായ ഏദെനിലെ മറ്റു മരങ്ങൾക്കെല്ലാം അതിനോട് അസൂയ തോന്നി.’
10 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘അതു* നല്ല ഉയരത്തിൽ വളർന്ന് മേഘത്തെ ചുംബിക്കുകയും ഉയരം കാരണം അതിന്റെ ഹൃദയം ഗർവിക്കുകയും ചെയ്തതുകൊണ്ട്, 11 ജനതകളുടെ ശക്തനായ ഭരണാധികാരിക്കു ഞാൻ അതു കൊടുക്കും.+ അവൻ അതിന് എതിരെ തീർച്ചയായും നടപടിയെടുക്കും. അതിന്റെ ദുഷ്ടത കാരണം ഞാൻ അതിനെ തള്ളിക്കളയും. 12 എല്ലാ ജനതകളിലുംവെച്ച് അതിക്രൂരന്മാരായ വിദേശികൾ അതിനെ വെട്ടിയിടും. അവർ അതിനെ മലകളിൽ ഉപേക്ഷിക്കും. അതിന്റെ ഇലകൾ എല്ലാ താഴ്വരകളിലും വീഴും. അതിന്റെ ഒടിഞ്ഞ ശിഖരങ്ങൾ ദേശത്തെ അരുവികളിലെല്ലാം വീണുകിടക്കും.+ ഭൂമിയിലെ ജനതകളെല്ലാം അതിന്റെ തണൽ വിട്ട് പോകും. അവർ അതിനെ ഉപേക്ഷിക്കും. 13 വീണുകിടക്കുന്ന ആ വൃക്ഷത്തിന്റെ തായ്ത്തടിയിൽ ആകാശത്തിലെ എല്ലാ പക്ഷികളും പാർക്കും. അതിന്റെ ശിഖരങ്ങൾക്കിടയിൽ എല്ലാ വന്യമൃഗങ്ങളും കഴിയും.+ 14 ഇതിന്റെ ഉദ്ദേശ്യമോ: വെള്ളത്തിന് അരികെ നിൽക്കുന്ന മരങ്ങളൊന്നും മേലാൽ അതിന്റെയത്ര ഉയരത്തിൽ വളരരുത്! മേഘങ്ങളെ തൊട്ടുരുമ്മുന്നത്ര തല ഉയർത്തരുത്! ധാരാളം വെള്ളം കുടിച്ച് വളരുന്ന മരങ്ങളൊന്നും അവയുടെയത്ര പൊങ്ങരുത്! അവയെയെല്ലാം മരണത്തിനു വിട്ടുകൊടുക്കുമല്ലോ. കുഴിയിലേക്ക്* ഇറങ്ങുന്ന മനുഷ്യമക്കളോടൊപ്പം അവയും ഭൂമിയുടെ അധോഭാഗത്തേക്കു പോകും.’
15 “പരമാധികാരിയായ യഹോവ പറയുന്നു: ‘അതു ശവക്കുഴിയിലേക്കു* പോകുന്ന ദിവസം ഞാൻ ഒരു ദുഃഖാചരണം ഏർപ്പെടുത്തും. സുലഭമായി ലഭിച്ചിരുന്ന വെള്ളം കിട്ടാതാക്കാൻ ഞാൻ ആഴമുള്ള വെള്ളത്തെ മൂടും, അതിന്റെ അരുവികളെ തടഞ്ഞുനിറുത്തും. ആ വൃക്ഷം കാരണം ഞാൻ ലബാനോനെ ഇരുട്ടിലാക്കും. നിലത്തെ മരങ്ങളെല്ലാം ഉണങ്ങിപ്പോകും. 16 കുഴിയിലേക്ക്* ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ ശവക്കുഴിയിലേക്ക്* അയയ്ക്കുമ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദം കേട്ട് ജനതകൾ പേടിച്ചുവിറയ്ക്കാൻ ഞാൻ ഇടയാക്കും. ഏദെനിലെ മരങ്ങൾക്ക്,+ ലബാനോനിലെ ഏറ്റവും വിശേഷപ്പെട്ടതും അത്യുത്തമവും ആയ മരങ്ങൾക്ക്, നന്നായി നനച്ച് വളർത്തിയ മരങ്ങൾക്ക്, ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം ലഭിക്കും. 17 അവ അവനോടും ജനതകളുടെ ഇടയിൽ അവന്റെ തണലിൽ കഴിഞ്ഞ അവന്റെ പിന്തുണക്കാരോടും* ഒപ്പം ശവക്കുഴിയിലേക്ക്,* വാളാൽ വീണവരുടെ അടുത്തേക്ക്,+ ഇറങ്ങിയല്ലോ.’+
18 “‘മഹത്ത്വത്തിന്റെയും പ്രൗഢിയുടെയും കാര്യത്തിൽ നിന്നോടു കിടപിടിക്കാൻ മറ്റ് ഏതു മരമാണ് ഏദെനിലുണ്ടായിരുന്നത്?+ പക്ഷേ, ഏദെനിലെ മരങ്ങളുടെകൂടെ നിന്നെയും നിശ്ചയമായും ഭൂമിയുടെ അധോഭാഗത്തേക്ക് ഇറക്കും. അഗ്രചർമികളുടെ ഇടയിൽ, വാളിന് ഇരയായവരുടെകൂടെ നീയും വീണുകിടക്കും. ഫറവോനും അവന്റെ ജനസമൂഹത്തിനും സംഭവിക്കാൻപോകുന്നത് ഇതാണ്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
32 12-ാം വർഷം 12-ാം മാസം ഒന്നാം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോടു പറയണം:
‘ജനതകൾക്കു നീ കരുത്തനായ ഒരു യുവസിംഹമായിരുന്നു.*
പക്ഷേ, നീ നിശ്ശബ്ദനായിപ്പോയി.
ഭീമാകാരനായ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കിമറിച്ചു.
നീ കാലുകൊണ്ട് വെള്ളം കലക്കി നദികളെ* മലിനമാക്കി.’
3 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
‘അനേകം ജനതകളുടെ ഒരു സംഘത്തെ ഉപയോഗിച്ച് ഞാൻ നിന്റെ മേൽ എന്റെ വല വീശും.
അവർ ആ വലയിൽ നിന്നെ വലിച്ചുകയറ്റും.
4 ഞാൻ നിന്നെ കരയിൽ ഉപേക്ഷിക്കും.
തുറസ്സായ സ്ഥലത്തേക്കു ഞാൻ നിന്നെ വലിച്ചെറിയും.
ആകാശത്തിലെ എല്ലാ പക്ഷികളും നിന്റെ മേൽ വന്ന് ഇരിക്കാൻ ഞാൻ ഇടയാക്കും.
നിന്നെക്കൊണ്ട് ഞാൻ ഭൂമുഖത്തുള്ള എല്ലാ വന്യമൃഗങ്ങളെയും തൃപ്തരാക്കും.+
6 നിന്നിൽനിന്ന് ചീറ്റിയൊഴുകുന്ന രക്തംകൊണ്ട് ഞാൻ ദേശം കുതിർക്കും; പർവതങ്ങൾവരെ രക്തത്തിൽ കുതിരും.
അത് അരുവികളിൽ നിറയും.’*
7 ‘നീ ഇല്ലാതാകുമ്പോൾ ഞാൻ ആകാശങ്ങളെ മറയ്ക്കും; അതിലെ നക്ഷത്രങ്ങൾ ഇരുണ്ടുപോകാൻ ഇടയാക്കും.
ഞാൻ സൂര്യനെ മേഘംകൊണ്ട് മറയ്ക്കും;
ചന്ദ്രൻ വെളിച്ചം തരില്ല.+
8 ആകാശത്തിലെ പ്രകാശഗോളങ്ങളെല്ലാം നീ കാരണം ഇരുണ്ടുപോകാൻ ഞാൻ ഇടയാക്കും;
നിന്റെ ദേശം ഞാൻ ഇരുളിലാഴ്ത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
9 ‘മറ്റു ജനതകളുടെ അടുത്തേക്ക്, നിനക്ക് അപരിചിതമായ ദേശങ്ങളിലേക്ക്,+
ഞാൻ നിന്റെ ബന്ദികളെ കൊണ്ടുപോകും. അങ്ങനെ, അനേകം ജനതകളെ ഞാൻ ഹൃദയവേദനയിലാഴ്ത്തും.
10 അനേകം ജനതകളെ ഞാൻ സ്തബ്ധരാക്കും.
അവരുടെ രാജാക്കന്മാരുടെ മുന്നിൽവെച്ച് ഞാൻ നിന്റെ നേരെ വാൾ വീശുമ്പോൾ ആ രാജാക്കന്മാർ പേടിച്ചുവിറയ്ക്കും.
നിന്റെ പതനദിവസം
ഓരോരുത്തരും പ്രാണഭയത്താൽ വിറയ്ക്കും. അവരുടെ വിറയൽ മാറില്ല.’
11 കാരണം, പരമാധികാരിയായ യഹോവ പറയുന്നു:
‘ബാബിലോൺരാജാവിന്റെ വാൾ നിന്റെ മേൽ പതിക്കും.+
12 നിന്റെ ജനസമൂഹത്തെ ഞാൻ യുദ്ധവീരന്മാരുടെ വാളിന് ഇരയാക്കും;
അവരെല്ലാം ക്രൂരന്മാരാണ്; മറ്റെല്ലാ ജനതകളെക്കാളും ക്രൂരന്മാർ!+
ഈജിപ്തിന്റെ അഹങ്കാരം അവർ അവസാനിപ്പിക്കും; അവളുടെ ജനസമൂഹം നാമാവശേഷമാകും.+
13 അവളുടെ സമൃദ്ധമായ വെള്ളത്തിന് അരികിലുള്ള മൃഗങ്ങളെയെല്ലാം ഞാൻ നശിപ്പിക്കും.+
മനുഷ്യപാദമോ മൃഗക്കുളമ്പോ മേലാൽ ആ വെള്ളം കലക്കില്ല.’+
14 ‘അന്നു ഞാൻ അവരുടെ വെള്ളം തെളിമയുള്ളതാക്കും;
അവരുടെ നദികൾ എണ്ണപോലെ ഒഴുകാൻ ഇടയാക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
15 ‘ഒരിക്കൽ സമൃദ്ധമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട ഒരു പാഴ്നിലമായി ഞാൻ ഈജിപ്തിനെ മാറ്റുമ്പോൾ,+
അതിലെ നിവാസികളെയെല്ലാം ഞാൻ കൊന്നൊടുക്കുമ്പോൾ,
ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.+
16 ഇത് ഒരു വിലാപഗീതം! ആളുകൾ നിശ്ചയമായും ഇതു പാടും.
ജനതകളുടെ പുത്രിമാർ അത് ആലപിക്കും.
ഈജിപ്തിനെയും അതിന്റെ ജനസമൂഹത്തെയും കുറിച്ച് അവർ അതു പാടും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
17 12-ാം വർഷം, മാസത്തിന്റെ 15-ാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 18 “മനുഷ്യപുത്രാ, ഈജിപ്തിന്റെ ജനസമൂഹത്തെ ഓർത്ത് വിലപിക്കൂ! അവളെയും ശക്തരായ ജനതകളുടെ പുത്രിമാരെയും കുഴിയിലേക്കു* പോകുന്നവരുടെകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറക്കൂ!
19 “‘നീ ആരെക്കാളെങ്കിലും സുന്ദരിയാണോ? കുഴിയിലേക്ക് ഇറങ്ങി അഗ്രചർമികളുടെകൂടെ കിടക്കൂ!’
20 “‘വാളിന് ഇരയായവർക്കിടയിലേക്ക് അവർ വീഴും.+ അവളെ വാളിനു വിട്ടുകൊടുത്തിരിക്കുന്നു. അവളുടെ ജനസമൂഹത്തോടൊപ്പം അവളെ വലിച്ചിഴച്ച് കൊണ്ടുപോകൂ!
21 “‘യോദ്ധാക്കളിൽ ശൂരന്മാർ ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് അവനോടും അവന്റെ സഹായികളോടും സംസാരിക്കും. അവർ വാളിന് ഇരയായി കുഴിയിലേക്ക് ഇറങ്ങും; അഗ്രചർമികളെപ്പോലെ അവിടെ കിടക്കും. 22 അസീറിയയും അവളുടെ ജനസമൂഹം മുഴുവനും അവിടെയുണ്ട്. എല്ലാവരും വാളിന് ഇരയായവർ!+ അവരുടെ ശവക്കുഴികളാണ് അവനു ചുറ്റും. 23 കുഴിയുടെ* ആഴങ്ങളിലാണ് അവളുടെ ശവക്കുഴികൾ. അവളുടെ ജനസമൂഹമോ അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവരെല്ലാം വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.
24 “‘ഏലാമും+ അവിടെയുണ്ട്. അവളുടെ ശവക്കുഴിക്കു ചുറ്റും അവളുടെ ജനസമൂഹം മുഴുവനുമുണ്ട്. അവരെല്ലാം വാളിന് ഇരയായവർ! ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ച അവർ അഗ്രചർമികളായി ഭൂമിയുടെ അധോഭാഗത്തേക്കു പോയിരിക്കുന്നു. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം സഹിക്കട്ടെ. 25 കൊല്ലപ്പെട്ടവരുടെ ഇടയിൽ അവർ അവൾക്ക് ഒരു കിടക്ക വിരിച്ചു. അവളുടെ ശവക്കുഴികൾക്കു ചുറ്റും അവളുടെ ജനസമൂഹവും കിടക്കുന്നു. അവരെല്ലാം അഗ്രചർമികളാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവർ വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും. കൊല്ലപ്പെട്ടവരുടെ ഇടയിൽ അവനെയും ഇട്ടിരിക്കുന്നു.
26 “‘മേശെക്കും തൂബലും+ അവരുടെ* ജനസമൂഹം മുഴുവനും അവിടെയുണ്ട്. അവരുടെ* ശവക്കുഴികളാണ് അവനു ചുറ്റും. അവരെല്ലാം അഗ്രചർമികളാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവർ വാളുകൊണ്ട് കുത്തേറ്റ് കിടക്കുന്നു. 27 തങ്ങളുടെ യുദ്ധായുധങ്ങളുമായി ശവക്കുഴിയിലേക്ക്* ഇറങ്ങിയ വീരയോദ്ധാക്കളോടൊപ്പം, വീണുപോയ ആ അഗ്രചർമികളോടൊപ്പം, അവരും കിടക്കില്ലേ? അവരുടെ വാളുകൾ അവരുടെ തലയുടെ അടിയിലും* അവരുടെ പാപങ്ങൾ അവരുടെ അസ്ഥികളുടെ മുകളിലും വെക്കും. കാരണം, ഈ യുദ്ധവീരന്മാർ ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചവരായിരുന്നല്ലോ. 28 പക്ഷേ, നീ അഗ്രചർമികളുടെ ഇടയിൽ ഞെരിഞ്ഞമരും. വാളിന് ഇരയായവരുടെകൂടെ നീ കിടക്കും.
29 “‘ഏദോമും+ അവിടെയുണ്ട്. വലിയ പ്രതാപശാലികളായിരുന്നിട്ടും അവളുടെ രാജാക്കന്മാരെയും എല്ലാ തലവന്മാരെയും വാളിന് ഇരയായവരോടൊപ്പം കിടത്തി. അവരും അഗ്രചർമികളുടെകൂടെ,+ കുഴിയിലേക്ക്* ഇറങ്ങുന്നവരുടെകൂടെ, കിടക്കും.
30 “‘വടക്കുള്ള എല്ലാ പ്രഭുക്കന്മാരും* സകല സീദോന്യരും+ അവിടെയുണ്ട്. പ്രതാപത്താൽ ഭീതി വിതച്ചവരെങ്കിലും അവർ കൊല്ലപ്പെട്ടവരുടെകൂടെ അപമാനിതരായി കുഴിയിലേക്ക് ഇറങ്ങിയിരിക്കുന്നു. വാളിന് ഇരയായവരോടൊപ്പം അഗ്രചർമികളായി അവർ കിടക്കും. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും.
31 “‘ഇതെല്ലാം കാണുന്ന ഫറവോനു തന്റെ ജനസമൂഹത്തിനു സംഭവിച്ചതിനെപ്പറ്റി ആശ്വാസം തോന്നും.+ പക്ഷേ, ഫറവോനും അവന്റെ സൈന്യം മുഴുവനും വാളാൽ കൊല്ലപ്പെടും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
32 “‘ഫറവോൻ ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവനും അവന്റെ ജനസമൂഹവും വാളാൽ കൊല്ലപ്പെട്ടവരോടൊപ്പം അന്ത്യവിശ്രമംകൊള്ളും; അവർ അഗ്രചർമികളോടൊപ്പം കിടക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
33 എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ+ പുത്രന്മാരോട് ഇങ്ങനെ പറയൂ:
“‘ഞാൻ ഒരു ദേശത്തിന് എതിരെ വാൾ വരുത്തുന്നെന്നിരിക്കട്ടെ.+ അപ്പോൾ, അവിടെയുള്ള ആളുകളെല്ലാം ചേർന്ന് ഒരാളെ തിരഞ്ഞെടുത്ത് അവരുടെ കാവൽക്കാരനാക്കുന്നു. 3 ദേശത്തിന് എതിരെ വാൾ വരുന്നതു കണ്ടിട്ട് അയാൾ കൊമ്പു വിളിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നു.+ 4 ആരെങ്കിലും കൊമ്പുവിളി കേട്ടിട്ടും ആ മുന്നറിയിപ്പു കാര്യമാക്കുന്നില്ലെങ്കിൽ+ വാൾ വന്ന് അവന്റെ ജീവനെടുത്തേക്കാം;* അവന്റെ രക്തം അവന്റെ തലയിൽത്തന്നെ ഇരിക്കും.+ 5 അവൻ കൊമ്പുവിളി കേട്ടെങ്കിലും ആ മുന്നറിയിപ്പു കാര്യമാക്കിയില്ല. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും. മുന്നറിയിപ്പു കാര്യമായിട്ട് എടുത്തിരുന്നെങ്കിൽ അവന് അവന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
6 “‘പക്ഷേ, വാൾ വരുന്നതു കണ്ടിട്ടും കാവൽക്കാരൻ കൊമ്പു വിളിക്കുന്നില്ലെന്നിരിക്കട്ടെ.+ അങ്ങനെ, ആളുകൾക്കു മുന്നറിയിപ്പു കിട്ടാതെ വാൾ വന്ന് അവരിൽ ഒരാളുടെ ജീവനെടുത്താൽ ആ വ്യക്തി സ്വന്തം തെറ്റു കാരണം മരിക്കും. പക്ഷേ, ഞാൻ അവന്റെ രക്തം കാവൽക്കാരനോടു ചോദിക്കും.’*+
7 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു. എന്റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.+ 8 ഞാൻ ദുഷ്ടനോട്, ‘ദുഷ്ടാ, നീ മരിക്കും’+ എന്നു പറഞ്ഞിട്ടും തന്റെ വഴി വിട്ടുമാറാൻ അവനു നീ മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ അവൻ തന്റെ തെറ്റു കാരണം ഒരു ദുഷ്ടനായിത്തന്നെ മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും. 9 പക്ഷേ, ദുഷിച്ച വഴികൾ വിട്ടുമാറാൻ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ തന്റെ വഴി വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+
10 “മനുഷ്യപുത്രാ, നീ ഇസ്രായേൽഗൃഹത്തോടു പറയണം: ‘നിങ്ങൾ ഇങ്ങനെ പറഞ്ഞില്ലേ: “ഞങ്ങളുടെ ധിക്കാരവും പാപങ്ങളും ഒരു വലിയ ഭാരമായി ഞങ്ങളുടെ മേലുണ്ട്. അവ കാരണം ഞങ്ങൾ ക്ഷയിച്ചുപോകുന്നു.+ ആ സ്ഥിതിക്ക് ഞങ്ങൾ ഇനി എങ്ങനെ ജീവിച്ചിരിക്കും?”’+ 11 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല.+ പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ്+ ജീവിച്ചിരിക്കുന്നതാണ്+ എന്റെ സന്തോഷം. തിരിഞ്ഞുവരൂ! നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരൂ!+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?”’+
12 “മനുഷ്യപുത്രാ, നീ നിന്റെ ജനത്തിന്റെ പുത്രന്മാരോടു പറയണം: ‘നീതിമാന്റെ നീതിനിഷ്ഠ, ധിക്കാരിയാകുമ്പോൾ അവനെ രക്ഷിക്കില്ല.+ ദുഷ്ടൻ തന്റെ ദുഷ്ടതയിൽനിന്ന് തിരിഞ്ഞുവരുമ്പോൾ താൻ ചെയ്ത ദുഷ്ടത കാരണം വീണുപോകില്ല.+ നീതിമാന്റെ നീതിനിഷ്ഠ, പാപം ചെയ്യുമ്പോൾ അവന്റെ ജീവൻ രക്ഷിക്കില്ല.+ 13 ഞാൻ നീതിമാനോട്, “നീ ജീവിച്ചിരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. പക്ഷേ, അവൻ തന്റെ സ്വന്തം നീതിയിൽ ആശ്രയിച്ച് തെറ്റു* ചെയ്യുന്നെങ്കിൽ+ അവന്റെ നീതിപ്രവൃത്തികൾ ഒന്നുപോലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.+
14 “‘ഞാൻ ദുഷ്ടനോട്, “നീ മരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ, അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ,+ 15 അവൻ പണയം വാങ്ങിയതു തിരികെ കൊടുക്കുന്നെങ്കിൽ,+ കവർന്നെടുത്തതു+ മടക്കിക്കൊടുക്കുന്നെങ്കിൽ, തെറ്റു ചെയ്യാതിരുന്നുകൊണ്ട് ജീവന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കും;+ അവൻ മരിക്കില്ല. 16 അവൻ ചെയ്ത പാപങ്ങളൊന്നുപോലും അവന്റെ പേരിൽ കണക്കിടില്ല.*+ നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് അവൻ ജീവിച്ചിരിക്കും.’+
17 “പക്ഷേ ‘യഹോവയുടെ വഴി നീതിയുള്ളതല്ല’ എന്നു നിന്റെ ജനം പറഞ്ഞല്ലോ. വാസ്തവത്തിൽ, അവരുടെ വഴിയല്ലേ നീതിക്കു നിരക്കാത്തത്?
18 “ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു ചെയ്താൽ അവൻ അതു കാരണം മരിക്കണം.+ 19 പക്ഷേ ഒരു ദുഷ്ടൻ ദുഷ്ടത വിട്ടുമാറി നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ അവൻ അതു കാരണം ജീവിച്ചിരിക്കും.+
20 “പക്ഷേ ‘യഹോവയുടെ വഴി നീതിയുള്ളതല്ല’+ എന്നു നിങ്ങൾ പറഞ്ഞല്ലോ. ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴികളനുസരിച്ച് ന്യായം വിധിക്കും.”
21 അങ്ങനെ ഒടുവിൽ, ഞങ്ങളുടെ പ്രവാസത്തിന്റെ 12-ാം വർഷം പത്താം മാസം അഞ്ചാം ദിവസം, യരുശലേമിൽനിന്ന് ഓടിരക്ഷപ്പെട്ട ഒരു മനുഷ്യൻ എന്റെ അടുത്ത് വന്ന്+ “നഗരം വീണു!”+ എന്നു പറഞ്ഞു.
22 ആ മനുഷ്യൻ വന്നതിന്റെ തലേ വൈകുന്നേരം യഹോവയുടെ കൈ എന്റെ മേൽ വന്നിരുന്നു. രാവിലെ ആ മനുഷ്യൻ എന്റെ അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ദൈവം എന്റെ വായ് തുറന്നു. ഞാൻ പിന്നെ മൂകനായിരുന്നില്ല.+
23 അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 24 “മനുഷ്യപുത്രാ, നശിച്ചുകിടക്കുന്ന ഈ സ്ഥലത്ത്+ കഴിയുന്നവർ ഇസ്രായേൽ ദേശത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘അബ്രാഹാം ഏകനായിരുന്നിട്ടും ദേശം കൈവശമാക്കി.+ പക്ഷേ, നമ്മൾ അനേകരുണ്ട്. അതുകൊണ്ട്, ദേശം നമുക്ക് അവകാശമായി തന്നിരിക്കുന്നു, തീർച്ച!’
25 “അതുകൊണ്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “നിങ്ങൾ രക്തം കളയാത്ത മാംസം കഴിക്കുന്നു.+ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* നേർക്കു കണ്ണുകൾ ഉയർത്തുന്നു. പിന്നെയുംപിന്നെയും രക്തം ചൊരിയുന്നു.+ എന്നിട്ടും ദേശം കൈവശമാക്കണമെന്നോ? 26 നിങ്ങൾ വാളിൽ ആശ്രയിക്കുന്നു.+ വൃത്തികെട്ട ആചാരങ്ങളിൽ ഏർപ്പെടുന്നു. ഓരോരുത്തനും അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുന്നു.+ എന്നിട്ടും ദേശം കൈവശമാക്കണമെന്നോ?”’+
27 “നീ അവരോട് ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാനാണെ, നശിച്ചുകിടക്കുന്ന സ്ഥലത്ത് കഴിയുന്നവർ വാളാൽ വീഴും. വെളിമ്പ്രദേശത്തുള്ളവരെ ഞാൻ വന്യമൃഗങ്ങൾക്ക് ആഹാരമായി കൊടുക്കും. കോട്ടകളിലും ഗുഹകളിലും ഉള്ളവർ രോഗത്താൽ മരിക്കും.+ 28 ഞാൻ ദേശം ഒട്ടും ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.+ അതിന്റെ കടുത്ത അഹങ്കാരം ഞാൻ അവസാനിപ്പിക്കും. ഇസ്രായേൽമലകൾ വിജനമാകും.+ ആരും അതുവഴി കടന്നുപോകില്ല. 29 അവർ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളും+ കാരണം ഞാൻ ദേശത്തെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കുമ്പോൾ+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”’
30 “മനുഷ്യപുത്രാ, നിന്റെ ജനം മതിലുകൾക്കരികിലും വീട്ടുവാതിൽക്കലും വെച്ച് നിന്നെക്കുറിച്ച് പരസ്പരം സംസാരിക്കുന്നു.+ ഓരോരുത്തനും തന്റെ സഹോദരനോട്, ‘വരൂ! നമുക്ക് യഹോവയിൽനിന്നുള്ള സന്ദേശം കേൾക്കാം’ എന്നു പറയുന്നു. 31 അവർ എന്റെ ജനമെന്നപോലെ വന്ന് നിന്റെ അടുത്ത് കൂട്ടംകൂടും. നിന്റെ മുന്നിൽ ഇരുന്ന് അവർ നിന്റെ വാക്കുകൾ കേൾക്കും; പക്ഷേ, അതുപോലെ ചെയ്യില്ല.+ വായ്കൊണ്ട് അവർ നിന്നെക്കുറിച്ച് ഭംഗിവാക്കു പറയും;* അവരുടെ ഹൃദയമോ അത്യാർത്തിയോടെ അന്യായലാഭം ഉണ്ടാക്കാൻ കൊതിക്കുന്നു. 32 ഇതാ, നീ അവർക്ക് ഒരു പ്രേമഗാനംപോലെയാണ്; ഹൃദ്യമായി തന്ത്രിവാദ്യം മീട്ടി മധുരസ്വരത്തിൽ പാടുന്ന ഒരു പ്രേമഗാനംപോലെ. അവർ നിന്റെ വാക്കുകൾ കേൾക്കും. പക്ഷേ, ആരും അതനുസരിച്ച് പ്രവർത്തിക്കില്ല. 33 പറഞ്ഞതൊക്കെ സംഭവിക്കുമ്പോൾ—അതു സംഭവിക്കുകതന്നെ ചെയ്യും—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന് അവർ അറിയേണ്ടിവരും.”+
34 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാർക്കെതിരെ പ്രവചിക്കൂ! അവരോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേലിന്റെ ഇടയന്മാർക്കു കഷ്ടം!+ അവർ സ്വന്തം വയറു നിറയ്ക്കുന്നല്ലോ. വാസ്തവത്തിൽ ഇടയന്മാർ ആട്ടിൻപറ്റത്തെയല്ലേ തീറ്റിപ്പോറ്റേണ്ടത്?+ 3 നിങ്ങൾ കൊഴുപ്പു കഴിക്കുന്നു. കമ്പിളി ധരിക്കുന്നു. ഏറ്റവും തടിച്ചുകൊഴുത്തതിനെ അറുക്കുന്നു.+ പക്ഷേ, ആട്ടിൻപറ്റത്തെ തീറ്റിപ്പോറ്റുന്നില്ല.+ 4 നിങ്ങൾ തളർന്നതിനെ ബലപ്പെടുത്തുകയോ രോഗമുള്ളതിനെ ചികിത്സിക്കുകയോ പരിക്കേറ്റതിനെ വെച്ചുകെട്ടുകയോ കൂട്ടംതെറ്റിയതിനെ മടക്കിക്കൊണ്ടുവരുകയോ കാണാതെപോയതിനെ തിരഞ്ഞ് പോകുകയോ ചെയ്തിട്ടില്ല.+ പകരം, അവയെ ക്രൂരതയോടെ അടിച്ചമർത്തി ഭരിച്ചു.+ 5 ഇടയനില്ലാത്തതുകൊണ്ട് അവ ചിതറിപ്പോയി.+ അങ്ങനെ ചിതറിപ്പോയവയെ വന്യമൃഗങ്ങൾ തിന്നുകളഞ്ഞു. 6 എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നുകളിലും വഴിതെറ്റി അലഞ്ഞു. ഭൂമുഖത്തെങ്ങും ചിതറിപ്പോയ അവയെ അന്വേഷിച്ച് പോകാനോ തിരഞ്ഞ് കണ്ടുപിടിക്കാനോ ആരുമുണ്ടായിരുന്നില്ല.
7 “‘“അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ സന്ദേശം കേൾക്കൂ: 8 ‘“ഞാനാണെ,” പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, “ഇടയനില്ലാത്തതുകൊണ്ട് എന്റെ ആടുകൾ വന്യമൃഗങ്ങൾക്കിരയായി; അവ അവയെ തിന്നു. പക്ഷേ, എന്റെ ഇടയന്മാർ എന്റെ ആടുകളെ തിരഞ്ഞ് പോയില്ല. അവയെ തീറ്റിപ്പോറ്റുന്നതിനു പകരം അവർ സ്വന്തം വയറു നിറച്ചു.”’ 9 അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ സന്ദേശം കേൾക്കൂ! 10 പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇടയന്മാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്റെ ആടുകൾക്ക് അവർ എന്നോടു കണക്കു പറയേണ്ടിവരും.* എന്റെ ആടുകളെ തീറ്റിപ്പോറ്റുന്ന* ജോലിയിൽനിന്ന് ഞാൻ അവരെ നീക്കും.+ ഇടയന്മാർ സ്വന്തം വയറു നിറയ്ക്കുന്നത് അതോടെ അവസാനിക്കും. ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്ന് രക്ഷിക്കും; അവ മേലാൽ അവരുടെ ആഹാരമാകില്ല.’”
11 “‘കാരണം, പരമാധികാരിയായ യഹോവ പറയുന്നു: “ഇതാ ഞാൻ! എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ് കണ്ടുപിടിക്കും. ഞാൻ അവയെ പരിപാലിക്കും.+ 12 തന്റെ ചിതറിപ്പോയ ആടുകളെ കണ്ടെത്തി അവയെ തീറ്റിപ്പോറ്റുന്ന ഒരു ഇടയനെപ്പോലെ ഞാൻ എന്റെ ആടുകളെ പരിപാലിക്കും.+ മേഘങ്ങളും കനത്ത മൂടലും ഉള്ള ദിവസത്തിൽ ചിതറിപ്പോയ അവയെ ഞാൻ എല്ലാ സ്ഥലങ്ങളിൽനിന്നും രക്ഷിക്കും.+ 13 ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവയെ കൊണ്ടുവരും. പല ദേശങ്ങളിൽനിന്ന് അവയെ ഒരുമിച്ചുകൂട്ടും. എന്നിട്ട്, അവയെ സ്വദേശത്തേക്കു കൊണ്ടുവന്ന് ഇസ്രായേൽമലകളിലും അരുവികൾക്കരികെയും ജനവാസമുള്ള സ്ഥലങ്ങൾക്കടുത്തും മേയ്ക്കും.+ 14 നല്ല പുൽപ്പുറത്ത് ഞാൻ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയരമുള്ള മലകളിൽ അവ മേഞ്ഞുനടക്കും.+ അവിടെയുള്ള നല്ല മേച്ചിൽപ്പുറത്ത് അവ കിടക്കും.+ ഇസ്രായേൽമലകളിലെ ഏറ്റവും നല്ല പുൽത്തകിടികളിലൂടെ അവ മേഞ്ഞുനടക്കും.”
15 “‘“ഞാൻതന്നെ എന്റെ ആടുകളെ തീറ്റിപ്പോറ്റും;+ ഞാൻതന്നെ അവയെ കിടത്തും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 16 “കാണാതെപോയതിനെ ഞാൻ അന്വേഷിക്കും.+ കൂട്ടംതെറ്റിയതിനെ മടക്കിക്കൊണ്ടുവരും. പരിക്കേറ്റതിനെ വെച്ചുകെട്ടും. തളർന്നതിനെ ബലപ്പെടുത്തും. പക്ഷേ, തടിച്ചുകൊഴുത്തതിനെയും ബലമുള്ളതിനെയും ഞാൻ കൊന്നുകളയും. ന്യായവിധികൊണ്ട് ഞാൻ അവയുടെ വയറു നിറയ്ക്കും.”
17 “‘എന്റെ ആടുകളേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധിക്കാൻപോകുകയാണ്. ആൺചെമ്മരിയാടുകൾക്കും ആൺകോലാടുകൾക്കും ഇടയിൽ ഞാൻ ന്യായം വിധിക്കും.+ 18 നിങ്ങൾക്കു മേയാൻ ഏറ്റവും നല്ല മേച്ചിൽപ്പുറങ്ങളുണ്ടല്ലോ, അതു പോരേ? മറ്റു മേച്ചിൽപ്പുറങ്ങളുംകൂടെ ചവിട്ടിമെതിക്കണോ? ഏറ്റവും തെളിമയുള്ള വെള്ളം നിങ്ങൾ കുടിക്കുന്നു. എന്നിട്ട്, ബാക്കി വെള്ളം ചവിട്ടിക്കലക്കിയതു ശരിയാണോ? 19 നിങ്ങൾ ചവിട്ടിമെതിച്ച മേച്ചിൽപ്പുറത്ത് എന്റെ ആടുകൾ ഇനി മേയണമെന്നോ? നിങ്ങൾ ചവിട്ടിക്കലക്കിയ വെള്ളം അവ കുടിക്കണമെന്നോ?”
20 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ അവരോടു പറയുന്നു: “ഇതാ ഞാൻ! ഞാൻതന്നെ തടിച്ചുകൊഴുത്ത ആടിനും മെലിഞ്ഞ ആടിനും മധ്യേ ന്യായം വിധിക്കും. 21 കാരണം, രോഗമുള്ളവ ദൂരദേശങ്ങളിലേക്കു ചിതറിപ്പോകുന്നതുവരെ നീ അവയെ നിന്റെ വശംകൊണ്ടും തോളുകൊണ്ടും ഇടിച്ചു, കൊമ്പുകൊണ്ട് കുത്തിയോടിച്ചു. 22 ഞാൻ എന്റെ ആടുകളെ രക്ഷിക്കും. അവ ഇനി ഒരിക്കലും ഒന്നിനും ഇരയാകില്ല.+ ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധിക്കും. 23 ഞാൻ അവയ്ക്കെല്ലാംവേണ്ടി ഒരു ഇടയനെ എഴുന്നേൽപ്പിക്കും;+ എന്റെ ദാസനായ ദാവീദായിരിക്കും അത്.+ അവൻ അവയെ തീറ്റിപ്പോറ്റും. അവയെ തീറ്റിപ്പോറ്റുന്ന അവൻതന്നെ അവയുടെ ഇടയനാകും.+ 24 യഹോവ എന്ന ഞാൻ അവരുടെ ദൈവവും+ എന്റെ ദാസനായ ദാവീദ് അവരുടെ തലവനും ആകും.+ യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്.
25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+ 26 ഞാൻ അവരെയും എന്റെ കുന്നിനു ചുറ്റുമുള്ള പ്രദേശത്തെയും ഒരു അനുഗ്രഹമാക്കും.+ തക്ക സമയത്ത് ഞാൻ മഴ പെയ്യിക്കും. അനുഗ്രഹങ്ങൾ മഴപോലെ പെയ്തിറങ്ങും.+ 27 നിലത്തെ മരങ്ങൾ കായ്ക്കും. മണ്ണു വിളവ് തരും.+ അവർ ദേശത്ത് സുരക്ഷിതരായി കഴിയും. ഞാൻ അവരുടെ നുകങ്ങൾ തകർത്ത്,+ അടിമകളാക്കിയവരുടെ പിടിയിൽനിന്ന് അവരെ വിടുവിക്കുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 28 അവർ പിന്നെ ഒരിക്കലും ജനതകൾക്കിരയാകില്ല. ഭൂമിയിലെ വന്യമൃഗങ്ങൾ അവരെ തിന്നുകളയില്ല. അവർ സുരക്ഷിതരായി കഴിയും. ആരും അവരെ പേടിപ്പിക്കില്ല.+
29 “‘“ഞാൻ അവർക്ക് ഒരു തോപ്പ് ഉണ്ടാക്കിക്കൊടുക്കും, പേരുകേട്ട ഒരു തോപ്പ്!* ദേശത്ത് ആരും ഇനി ക്ഷാമത്താൽ മരിക്കില്ല.+ ജനതകൾ മേലാൽ അവരെ അപമാനിക്കുകയുമില്ല.+ 30 ‘അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടൊപ്പമുണ്ടെന്നും ഇസ്രായേൽഗൃഹം എന്റെ ജനമാണെന്നും+ അപ്പോൾ അവർ അറിയേണ്ടിവരും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’
31 “‘എന്റെ ആടുകളേ,+ എന്റെ പരിപാലനത്തിലുള്ള ആടുകളേ, നിങ്ങൾ വെറും മനുഷ്യരാണ്. ഞാനോ നിങ്ങളുടെ ദൈവവും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
35 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നീ സേയീർമലനാടിനു+ നേരെ മുഖം തിരിച്ച് അതിന് എതിരെ പ്രവചിക്കൂ!+ 3 അതിനോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “സേയീർമലനാടേ, ഞാൻ ഇതാ നിനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.+ 4 ഞാൻ നിന്റെ നഗരങ്ങളെ നാശകൂമ്പാരമാക്കും. നീ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാകും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും. 5 കാരണം, നീ ഇസ്രായേല്യരോട് ഒടുങ്ങാത്ത ശത്രുത കാണിച്ചു.+ അവരുടെ കഷ്ടകാലത്ത്, അവരുടെ അന്തിമശിക്ഷയുടെ സമയത്ത്, നീ അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തു.”’+
6 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘അതുകൊണ്ട് ഞാനാണെ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിനുവേണ്ടി ഒരുക്കും. രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും. നീ വെറുത്തതു രക്തമായതുകൊണ്ട് രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും.+ 7 ഞാൻ സേയീർമലനാടിനെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.+ അതിലൂടെ പോകുന്നവരെയും വരുന്നവരെയും ഞാൻ കൊന്നുകളയും. 8 അതിന്റെ മലകളിൽ ഞാൻ ശവങ്ങൾ നിറയ്ക്കും. വാളാൽ കൊല്ലപ്പെട്ടവർ നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ എല്ലാ അരുവികളിലും വീണുകിടക്കും. 9 ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും; അത് എന്നും അങ്ങനെ കിടക്കും. നിന്റെ നഗരങ്ങളിൽ ആൾത്താമസമുണ്ടാകില്ല.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’
10 “‘ഈ രണ്ടു ജനതകളും രണ്ടു ദേശങ്ങളും എന്റേതാകും, അവ രണ്ടും ഞങ്ങൾ കൈവശമാക്കും’+ എന്നു നീ പറഞ്ഞില്ലേ? യഹോവ അവിടെയുണ്ടായിരുന്നിട്ടുപോലും നീ അങ്ങനെ പറഞ്ഞു. 11 ‘അതുകൊണ്ട് ഞാനാണെ,’ പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, ‘വിദ്വേഷം മൂത്ത് നീ അവരോടു കാട്ടിയ കോപത്തിനും അസൂയയ്ക്കും അനുസൃതമായി ഞാൻ നിന്നോട് ഇടപെടും.+ നിന്നെ ന്യായം വിധിക്കുമ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തും. 12 “ആൾപ്പാർപ്പില്ലാതെ പാഴ്നിലമായിക്കിടക്കുന്ന അവരെ, വിഴുങ്ങാൻ പാകത്തിൽ* നമ്മുടെ കൈയിൽ കിട്ടിയിരിക്കുന്നു” എന്ന് ഇസ്രായേൽമലകൾക്കെതിരെ പറഞ്ഞ നിന്റെ നിന്ദാവാക്കുകളെല്ലാം യഹോവ എന്ന ഞാൻ കേട്ടിരിക്കുന്നു എന്ന് അപ്പോൾ നീ അറിയേണ്ടിവരും. 13 നീ എനിക്ക് എതിരെ ഗർവത്തോടെ, വാതോരാതെ സംസാരിച്ചു.+ എല്ലാം ഞാൻ കേട്ടു.’
14 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത പാഴ്നിലമാക്കുമ്പോൾ ഭൂമി മുഴുവൻ ആർത്തുല്ലസിക്കും. 15 ഇസ്രായേൽഗൃഹത്തിന്റെ അവകാശദേശം ആൾപ്പാർപ്പില്ലാതെ കിടന്നപ്പോൾ നീ ആർത്തുല്ലസിച്ചില്ലേ? അങ്ങനെതന്നെ ഞാൻ നിന്നോടും ചെയ്യും.+ സേയീർമലനാടേ, നീ ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കും. അതെ, ഏദോം മുഴുവനും അങ്ങനെയാകും.+ അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
36 “മനുഷ്യപുത്രാ, ഇസ്രായേൽമലകളെക്കുറിച്ച് ഇങ്ങനെ പ്രവചിക്കൂ: ‘ഇസ്രായേൽമലകളേ, യഹോവയുടെ സന്ദേശം കേൾക്കൂ! 2 പരമാധികാരിയായ യഹോവ പറയുന്നു: “‘ആഹാ! പുരാതനമായ കുന്നുകൾപോലും നമ്മുടെ കൈയിലായല്ലോ!’ എന്നു ശത്രു നിങ്ങൾക്കെതിരെ പറഞ്ഞില്ലേ?”’+
3 “അതുകൊണ്ട്, ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “അവർ നിങ്ങളെ വിജനമാക്കിയില്ലേ? നാലുപാടുനിന്നും ആക്രമിച്ചില്ലേ? ജനതകളിൽനിന്നുള്ള അതിജീവകർ* നിങ്ങളെ സ്വന്തമാക്കട്ടെ എന്ന് അവർ കരുതി. ആളുകളുടെ മുഖ്യ സംസാരവിഷയം നിങ്ങളാണ്. അവർ നിങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നു.+ 4 അതുകൊണ്ട് ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ മലകളോടും കുന്നുകളോടും, അരുവികളോടും താഴ്വരകളോടും, ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കുന്ന സ്ഥലങ്ങളോടും,+ ചുറ്റുമുള്ള ജനതകളിലെ അതിജീവകരുടെ പരിഹാസത്തിനും കവർച്ചയ്ക്കും ഇരയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന നഗരങ്ങളോടും സംസാരിക്കുന്നു.+ 5 ഇവയോടു പരമാധികാരിയായ യഹോവ പറയുന്നു: ‘ജ്വലിക്കുന്ന ആവേശത്തോടെ+ ജനതകളിലെ അതിജീവകർക്കെതിരെയും ഏദോമിന് എതിരെയും ഞാൻ സംസാരിക്കും. എന്റെ ദേശം അവരുടെ സ്വന്തമാണെന്ന് ആർത്തുല്ലസിച്ച് പരമപുച്ഛത്തോടെ+ അവർ അവകാശവാദം മുഴക്കി. ആ ദേശത്തെ മേച്ചിൽപ്പുറങ്ങൾ കൈവശമാക്കാനും അതിനെ കൊള്ളയടിക്കാനും അവർ നോക്കി.’”’+
6 “അതുകൊണ്ട്, ഇസ്രായേൽ ദേശത്തെക്കുറിച്ച് പ്രവചിക്കൂ! മലകളോടും കുന്നുകളോടും, അരുവികളോടും താഴ്വരകളോടും ഇങ്ങനെ പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “ജനതകളിൽനിന്ന് നിങ്ങൾക്ക് അപമാനം സഹിക്കേണ്ടിവന്നതുകൊണ്ട് ഞാൻ ആവേശത്തോടെ, ഉഗ്രകോപത്തോടെ സംസാരിക്കും.”’+
7 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ചുറ്റുമുള്ള ജനതകൾ തങ്ങൾക്കുണ്ടായ നാണക്കേടു സഹിക്കേണ്ടിവരുമെന്നു ഞാൻ കൈ ഉയർത്തി ആണയിടുന്നു.+ 8 പക്ഷേ ഇസ്രായേൽമലകളേ, എന്റെ ജനമായ ഇസ്രായേലിനുവേണ്ടി നിങ്ങളിൽ ശാഖകളും കായ്കനികളും ഉണ്ടാകും;+ അവർ ഉടൻതന്നെ മടങ്ങിവരുമല്ലോ. 9 കാരണം, ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളിലേക്കു മുഖം തിരിക്കും. ആളുകൾ നിങ്ങളിൽ കൃഷിയിറക്കും; വിത്തു വിതയ്ക്കും. 10 ഞാൻ നിങ്ങളുടെ ആളുകളെ, ഇസ്രായേൽഗൃഹത്തെ മുഴുവൻ, വർധിപ്പിക്കും. നഗരങ്ങളിൽ ആൾത്താമസമുണ്ടാകും.+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ അവർ പുനർനിർമിക്കും.+ 11 അതെ, ഞാൻ നിങ്ങളുടെ ആളുകളെയും മൃഗങ്ങളെയും വർധിപ്പിക്കും.+ അവ പെറ്റുപെരുകും. മുമ്പത്തെപ്പോലെ നിങ്ങളിൽ ആൾത്താമസമുണ്ടാകാൻ ഞാൻ ഇടയാക്കും.+ മുമ്പത്തെക്കാൾ അഭിവൃദ്ധി തന്ന് ഞാൻ നിങ്ങളെ അനുഗ്രഹിക്കും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 12 ഞാൻ മനുഷ്യരെ, എന്റെ ജനമായ ഇസ്രായേലിനെ, വരുത്തും. അവർ നിങ്ങളെ കൈവശമാക്കി അതിലേ നടക്കും.+ നിങ്ങൾ അവരുടെ അവകാശമാകും. ഇനി ഒരിക്കലും നിങ്ങൾ അവരെ മക്കളില്ലാത്തവരാക്കില്ല.’”+
13 “പരമാധികാരിയായ യഹോവ പറയുന്നു: ‘അവർ നിങ്ങളോട്, “ആളുകളെ വിഴുങ്ങുകയും നിന്നിലെ ജനതകളെ മക്കളില്ലാത്തവരാക്കുകയും ചെയ്യുന്ന ദേശമാണു നീ” എന്നു പറയുന്നുണ്ടല്ലോ.’ 14 ‘അതുകൊണ്ട്, നീ ഇനി ഒരിക്കലും ആളുകളെ വിഴുങ്ങുകയോ നിന്നിലെ ജനതകളെ മക്കളില്ലാത്തവരാക്കുകയോ ചെയ്യില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 15 ‘നീ ഇനി ജനതകളുടെ പരിഹാസത്തിനോ ആളുകളുടെ നിന്ദയ്ക്കോ പാത്രമാകാൻ ഞാൻ അനുവദിക്കില്ല.+ ഇനി ഒരിക്കലും നീ നിന്നിലെ ജനതകളെ ഇടറിവീഴിക്കില്ല’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
16 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 17 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം അവരുടെ ദേശത്ത് താമസിച്ചിരുന്നപ്പോൾ അവരുടെ വഴികളാലും പെരുമാറ്റത്താലും ദേശം അശുദ്ധമാക്കി.+ അവരുടെ വഴികൾ എനിക്ക് ആർത്തവാശുദ്ധിപോലെയായിരുന്നു.+ 18 അവർ ദേശത്ത് രക്തം ചൊരിഞ്ഞതുകൊണ്ടും+ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* ദേശം അശുദ്ധമാക്കിയതുകൊണ്ടും ഞാൻ അവരുടെ മേൽ എന്റെ ഉഗ്രകോപം ചൊരിഞ്ഞു.+ 19 ഞാൻ ജനതകളുടെ ഇടയിൽ അവരെ ചിതറിച്ചു. പല ദേശങ്ങളിലേക്ക് അവരെ ഓടിച്ചുകളഞ്ഞു.+ അവരുടെ വഴികൾക്കും പെരുമാറ്റത്തിനും അനുസൃതമായി ഞാൻ അവരെ ന്യായം വിധിച്ചു. 20 പക്ഷേ, അവർ ജനതകളുടെ അടുത്ത് എത്തിയപ്പോൾ ആളുകൾ അവരെക്കുറിച്ച്, ‘യഹോവയുടെ ജനമാണ് ഇവർ; പക്ഷേ, അവർക്ക് അവന്റെ ദേശം വിട്ടുപോരേണ്ടിവന്നു’ എന്നു പറഞ്ഞ് എന്റെ വിശുദ്ധനാമം അശുദ്ധമാക്കി.+ 21 അതുകൊണ്ട്, ഇസ്രായേൽഗൃഹത്തിലുള്ളവർ ചെന്നെത്തിയ ജനതകളുടെ ഇടയിൽ ഇസ്രായേൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തോടു ഞാൻ താത്പര്യം കാണിക്കും.”+
22 “അതുകൊണ്ട്, ഇസ്രായേൽഗൃഹത്തോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഇസ്രായേൽഗൃഹമേ, നിങ്ങളെ ഓർത്തല്ല, പകരം നിങ്ങൾ ചെന്നെത്തിയ ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെ ഓർത്താണു ഞാൻ പ്രവർത്തിക്കുന്നത്.”’+ 23 ‘ജനതകളുടെ ഇടയിൽ അശുദ്ധമായ എന്റെ മഹനീയനാമത്തെ, നിങ്ങൾ അശുദ്ധമാക്കിയ ആ നാമത്തെ, ഞാൻ നിശ്ചയമായും വിശുദ്ധീകരിക്കും.+ അവർ കാൺകെ നിങ്ങളുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവയാണെന്നു ജനതകൾ അറിയേണ്ടിവരും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 24 ‘ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടും. എല്ലാ ദേശങ്ങളിൽനിന്നും നിങ്ങളെ കൂട്ടിവരുത്തും. നിങ്ങളെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരും.+ 25 ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും; നിങ്ങൾ ശുദ്ധരാകും.+ അശുദ്ധിയിൽനിന്നും എല്ലാ മ്ലേച്ഛവിഗ്രഹങ്ങളിൽനിന്നും+ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും.+ 26 ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും;+ പുതിയൊരു ആത്മാവ്* നിങ്ങളുടെ ഉള്ളിൽ വെക്കും.+ ഞാൻ നിങ്ങളുടെ ശരീരത്തിൽനിന്ന് കല്ലുകൊണ്ടുള്ള ഹൃദയം+ മാറ്റി മാംസംകൊണ്ടുള്ള ഹൃദയം* തരും. 27 ഞാൻ എന്റെ ആത്മാവ് നിങ്ങളുടെ ഉള്ളിൽ വെക്കും. എന്റെ ചട്ടങ്ങളിൽ ഞാൻ നിങ്ങളെ നടത്തും.+ നിങ്ങൾ എന്റെ ന്യായത്തീർപ്പുകൾ പാലിക്കുകയും പിൻപറ്റുകയും ചെയ്യും. 28 അപ്പോൾ, നിങ്ങളുടെ പൂർവികർക്കു ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ താമസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.’+
29 “‘നിങ്ങളുടെ സകല അശുദ്ധിയിൽനിന്നും ഞാൻ നിങ്ങളെ മോചിപ്പിക്കും. സമൃദ്ധമായി വിളയാൻ ഞാൻ ധാന്യത്തോടു പറയും; ഞാൻ നിങ്ങൾക്കു ക്ഷാമം വരുത്തില്ല.+ 30 മരത്തിൽ കായ്കനികളും നിലത്ത് വിളവും സമൃദ്ധമായി ഉണ്ടാകാൻ ഞാൻ ഇടവരുത്തും. പിന്നെ, നിങ്ങൾക്ക് ഒരിക്കലും ചുറ്റുമുള്ള ജനതകളുടെ മുന്നിൽ ക്ഷാമംമൂലമുള്ള മാനക്കേടു സഹിച്ച് ജീവിക്കേണ്ടിവരില്ല.+ 31 അപ്പോൾ, നിങ്ങളുടെ ദുഷിച്ച വഴികളും മോശമായ പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകളും വൃത്തികെട്ട ആചാരങ്ങളും കാരണം നിങ്ങൾക്കു നിങ്ങളോടുതന്നെ അറപ്പു തോന്നും.+ 32 പക്ഷേ ഇത് ഓർത്തോ: നിങ്ങളെ കരുതിയല്ല ഞാൻ ഇതു ചെയ്യുന്നത്’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, നിങ്ങളുടെ വഴികൾ കാരണം ലജ്ജിച്ച് തല താഴ്ത്തൂ!’
33 “പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളിൽനിന്നും ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന ദിവസം നഗരങ്ങളിൽ ആൾപ്പാർപ്പുണ്ടാകാനും+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ പുനർനിർമിക്കാനും ഞാൻ ഇടയാക്കും.+ 34 ആൾപ്പാർപ്പില്ലാതെ പാഴായിക്കിടന്നതായി വഴിപോക്കർ കണ്ടിരുന്ന നിലത്ത് വീണ്ടും കൃഷിയിറക്കും. 35 ആളുകൾ പറയും: “പാഴായിക്കിടന്ന ദേശം ഏദെൻ തോട്ടംപോലെയായി.+ തകർന്നടിഞ്ഞ് ആൾപ്പാർപ്പില്ലാതെ കിടന്ന നഗരങ്ങൾ ഇപ്പോൾ പണിതുയർത്തി ഭദ്രമാക്കിയിരിക്കുന്നു; അവിടെ ആൾത്താമസവുമുണ്ട്.”+ 36 തകർന്നുകിടന്നവ പണിതതും പാഴായിക്കിടന്നിടം നട്ടുപിടിപ്പിച്ചതും യഹോവ എന്ന ഞാനാണെന്നു നിങ്ങൾക്കു ചുറ്റും ബാക്കിയുള്ള ജനതകൾ അപ്പോൾ അറിയേണ്ടിവരും. യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്. ഞാൻ ഇതു ചെയ്തിരിക്കുന്നു.’+
37 “പരമാധികാരിയായ യഹോവ പറയുന്നു: ‘തങ്ങൾക്ക് ഇങ്ങനെയൊരു കാര്യം ചെയ്തുതരാമോ എന്ന് എന്നോടു ചോദിക്കാൻ ഞാൻ ഇസ്രായേൽഗൃഹത്തെ അനുവദിക്കും: അവരുടെ ആളുകളെ ഞാൻ ആട്ടിൻപറ്റത്തെപ്പോലെ വർധിപ്പിക്കും. 38 വിശുദ്ധരുടെ വൻസമൂഹത്തെപ്പോലെ, ഉത്സവകാലത്ത്+ യരുശലേമിലുള്ള വലിയ ആൾക്കൂട്ടത്തെപ്പോലെ,* നശിച്ചുകിടന്ന നഗരങ്ങളിൽ ആളുകൾ തിങ്ങിനിറയും.+ അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
37 യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നു. യഹോവ തന്റെ ആത്മാവിനാൽ എന്നെ എടുത്തുകൊണ്ടുപോയി താഴ്വരയുടെ നടുവിൽ നിറുത്തി;+ അവിടെ മുഴുവൻ അസ്ഥികളായിരുന്നു. 2 അവയ്ക്കു ചുറ്റും ദൈവം എന്നെ നടത്തി. താഴ്വരയിൽ ധാരാളം അസ്ഥികൾ കിടക്കുന്നതു ഞാൻ കണ്ടു. അവ വരണ്ടുണങ്ങിയിരുന്നു.+ 3 ദൈവം എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവൻ വെക്കുമോ?” അപ്പോൾ ഞാൻ, “പരമാധികാരിയായ യഹോവേ, അത് അങ്ങയ്ക്കല്ലേ അറിയൂ”+ എന്നു പറഞ്ഞു. 4 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “ഈ അസ്ഥികളെക്കുറിച്ച് പ്രവചിക്കൂ! അവയോടു പറയണം: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ സന്ദേശം കേൾക്കൂ:
5 “‘പരമാധികാരിയായ യഹോവ ഈ അസ്ഥികളോടു പറയുന്നത് ഇതാണ്: “ഞാൻ നിങ്ങളിലേക്കു ശ്വാസം കടത്തിവിടും. അപ്പോൾ, നിങ്ങൾ ജീവനിലേക്കു വരും.+ 6 ഞാൻ നിങ്ങളുടെ മേൽ സ്നായുക്കളും* മാംസവും വെച്ചുപിടിപ്പിച്ച് തൊലികൊണ്ട് പൊതിയും. നിങ്ങളിലേക്കു ശ്വാസം കടത്തിവിടും. അപ്പോൾ, നിങ്ങൾ ജീവിക്കും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”
7 എന്നോടു കല്പിച്ചതുപോലെതന്നെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ച ഉടൻ ഒരു കിരുകിരശബ്ദം കേട്ടു. അതാ, അസ്ഥികളെല്ലാം ഒരുമിച്ചുകൂടുന്നു, അവ ഒന്നോടൊന്നു ചേരുന്നു. 8 തുടർന്ന്, അവയുടെ മേൽ സ്നായുക്കളും മാംസവും വരുന്നതു ഞാൻ കണ്ടു. തൊലി അവയെ പൊതിഞ്ഞു. പക്ഷേ, അപ്പോഴും അവയ്ക്കു ശ്വാസമില്ലായിരുന്നു.
9 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “കാറ്റിനോടു പ്രവചിക്കൂ! മനുഷ്യപുത്രാ, കാറ്റിനോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “കാറ്റേ,* നാലു ദിക്കിൽനിന്നും വരൂ! കൊല്ലപ്പെട്ട ഈ ആളുകളുടെ മേൽ വീശൂ! അങ്ങനെ, അവർക്കു ജീവൻ വെക്കട്ടെ.”’”
10 ദൈവം എന്നോടു കല്പിച്ചതുപോലെതന്നെ ഞാൻ പ്രവചിച്ചു. അവർ ശ്വാസമെടുക്കാൻതുടങ്ങി.* ജീവനിലേക്കു വന്ന അവർ എഴുന്നേറ്റുനിന്നു;+ ഒരു വൻസൈന്യം!
11 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമാണ്.+ അവർ പറയുന്നു: ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു.+ ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.’ 12 അതുകൊണ്ട്, അവരോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന്+ അവിടെനിന്ന് നിങ്ങളെ എഴുന്നേൽപ്പിച്ച് ഇസ്രായേൽ ദേശത്തേക്കു കൊണ്ടുവരും.+ 13 എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് അവിടെനിന്ന് നിങ്ങളെ എഴുന്നേൽപ്പിക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’+ 14 ‘ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവനിലേക്കു വരും.+ ഞാൻ നിങ്ങളെ നിങ്ങളുടെ ദേശത്ത് കുടിയിരുത്തും. യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞതെന്നും പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്തെന്നും നിങ്ങൾ അറിയേണ്ടിവരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
15 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 16 “മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിൽ, ‘യഹൂദയ്ക്കും അവന്റെകൂടെയുള്ള* ഇസ്രായേൽ ജനത്തിനും’+ എന്ന് എഴുതുക. എന്നിട്ട്, മറ്റൊരു വടി എടുത്ത് അതിൽ, ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവന്റെകൂടെയുള്ള* മുഴുവൻ ഇസ്രായേൽഗൃഹത്തിനും’ എന്നും എഴുതുക.+ 17 എന്നിട്ട്, അവ രണ്ടും ചേർത്ത് പിടിക്കണം. അങ്ങനെ, അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരട്ടെ.+ 18 ‘എന്താണ് ഇതിന്റെയൊക്കെ അർഥം’ എന്നു നിന്റെ ജനം നിന്നോടു ചോദിക്കുമ്പോൾ 19 അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “എഫ്രയീമിന്റെ കൈയിൽ ഇരിക്കുന്ന, യോസേഫിന്റെയും അവന്റെകൂടെയുള്ള ഇസ്രായേൽഗോത്രങ്ങളുടെയും വടി ഞാൻ യഹൂദയുടെ വടിയോടു യോജിപ്പിക്കും. ഞാൻ അവ ഒറ്റ വടിയാക്കും.+ അങ്ങനെ, ഒറ്റ വടിയായി അവ എന്റെ കൈയിൽ ഇരിക്കും.”’ 20 നീ എഴുതിയ വടികൾ അവർക്കു കാണാൻ പാകത്തിൽ നിന്റെ കൈയിലുണ്ടായിരിക്കണം.
21 “എന്നിട്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേല്യർ ചെന്നെത്തിയ ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവരെ ഒരുമിച്ചുകൂട്ടും. നാനാദിക്കിൽനിന്നും ഞാൻ അവരെ കൂട്ടിവരുത്തും. ഞാൻ അവരെ സ്വദേശത്തേക്കു കൊണ്ടുവരും.+ 22 ഞാൻ അവരെ ദേശത്ത്, ഇസ്രായേൽമലകളിൽ, ഒറ്റ ജനതയാക്കും.+ അവരെയെല്ലാം ഒറ്റ രാജാവ് ഭരിക്കും.+ അവർ ഇനി ഒരിക്കലും രണ്ടു ജനതയായിരിക്കില്ല; മേലാൽ രണ്ടു രാജ്യങ്ങളായി ഭിന്നിച്ച് നിൽക്കുകയുമില്ല.+ 23 അവർ ഇനി ഒരിക്കലും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാലും* വൃത്തികെട്ട ആചാരങ്ങളാലും ലംഘനങ്ങളാലും തങ്ങളെ അശുദ്ധരാക്കില്ല.+ അവിശ്വസ്തരായിത്തീർന്ന് പാപം ചെയ്ത അവരെ ഞാൻ അതിൽനിന്നെല്ലാം മോചിപ്പിക്കും. ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.+
24 “‘“എന്റെ ദാസനായ ദാവീദായിരിക്കും അവരുടെ രാജാവ്.+ അവരെല്ലാം ഒറ്റ ഇടയന്റെ കീഴിലായിരിക്കും.+ അവർ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ നടക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ അനുസരിക്കുകയും ചെയ്യും.+ 25 ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പൂർവികർ താമസിച്ച ദേശത്ത്,+ അവർ കഴിയും. അവിടെ അവരും അവരുടെ മക്കളും* മക്കളുടെ മക്കളും എന്നും താമസിക്കും.+ എന്റെ ദാസനായ ദാവീദ് എന്നെന്നും അവരുടെ തലവനായിരിക്കും.*+
26 “‘“ഞാൻ അവരുമായി സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.+ അത് എന്നേക്കുമുള്ള ഒരു ഉടമ്പടിയായിരിക്കും. ഞാൻ അവരെ സ്വദേശത്ത് ആക്കിവെച്ച് അവരെ വർധിപ്പിക്കും.+ ഞാൻ എന്റെ വിശുദ്ധമന്ദിരം അവരുടെ ഇടയിൽ വെക്കും; അത് എന്നും അവിടെയുണ്ടാകും. 27 എന്റെ കൂടാരം* അവരുടെ ഇടയിലായിരിക്കും.* ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.+ 28 എന്റെ വിശുദ്ധമന്ദിരം എന്നെന്നും അവരുടെ മധ്യേ ഇരിക്കുന്നതു കാണുമ്പോൾ യഹോവ എന്ന ഞാനാണ് ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നതെന്നു ജനതകൾ അറിയേണ്ടിവരും.”’”+
38 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, മേശെക്കിന്റെയും തൂബലിന്റെയും+ പ്രധാനതലവനായ* മാഗോഗ് ദേശത്തെ ഗോഗിനു+ നേരെ മുഖം തിരിച്ച് അവന് എതിരെ പ്രവചിക്കൂ!+ 3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “മേശെക്കിന്റെയും തൂബലിന്റെയും പ്രധാനതലവനായ* ഗോഗേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. 4 ഞാൻ നിന്നെ പിന്നോട്ടു തിരിച്ച് താടിയെല്ലിൽ കൊളുത്തിട്ട്+ നിന്നെയും നിന്റെ മുഴുവൻ സൈന്യത്തെയും+ മോടിയോടെ വസ്ത്രം ധരിച്ച കുതിരപ്പടയാളികളെയും കുതിരകളെയും പുറത്ത് കൊണ്ടുവരും. വൻപരിചകളും ചെറുപരിചകളും* ഏന്തിയ ഒരു വൻസമൂഹമാണ് അവർ; എല്ലാവരും വാൾ എടുത്ത് പോരാടുന്നവർ! 5 പേർഷ്യയും എത്യോപ്യയും പൂതും+ അവരുടെകൂടെയുണ്ട്; അവർക്കെല്ലാം ചെറുപരിചയും പടത്തൊപ്പിയും ഉണ്ട്. 6 ഗോമെരും എല്ലാ പടയാളികളും വടക്ക് അതിവിദൂരഭാഗത്തുനിന്നുള്ള തോഗർമഗൃഹവും+ എല്ലാ പടയാളികളും ഒപ്പമുണ്ട്. അതെ, അനേകം ജനതകൾ നിന്റെകൂടെയുണ്ട്.+
7 “‘“ഒരുങ്ങിയിരിക്കൂ! നീയും നിന്റെകൂടെ കൂടിവന്നിട്ടുള്ള എല്ലാ സൈന്യങ്ങളും തയ്യാറായിക്കൊള്ളൂ! നീയായിരിക്കും അവരുടെ സൈന്യാധിപൻ.*
8 “‘“ഏറെ നാളുകൾ കഴിഞ്ഞ് നിന്നിലേക്കു ശ്രദ്ധ തിരിക്കും.* വാളിന്റെ കെടുതികൾക്കിരയായിട്ടും രക്ഷപ്പെട്ട് മടങ്ങിവന്നവരുടെ ദേശം, കാലങ്ങളായി നശിച്ചുകിടന്നിരുന്ന ഇസ്രായേൽമലകളിലേക്കു നിരവധി ജനതകളിൽനിന്ന് കൂട്ടിചേർക്കപ്പെട്ടവരുടെ ദേശം, നീ അവസാനവർഷങ്ങളിൽ ആക്രമിക്കും. ഈ ദേശത്ത് താമസിക്കുന്നവരെ ജനതകളിൽനിന്ന് തിരികെ കൊണ്ടുവന്നതാണ്. അവരെല്ലാം സുരക്ഷിതരായി കഴിയുന്നു.+ 9 ഒരു കൊടുങ്കാറ്റുപോലെ നീ അവർക്കെതിരെ വരും. നീയും നിന്റെ സർവസൈന്യവും നിന്റെകൂടെയുള്ള അനേകം ജനതകളും മേഘംപോലെ അവരുടെ ദേശം മൂടും.”’
10 “പരമാധികാരിയായ യഹോവ പറയുന്നു: ‘ആ ദിവസം നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ നാമ്പിടും. നീ ഒരു കുതന്ത്രം മനയും. 11 നീ പറയും: “ചുറ്റുമതിലില്ലാത്ത ഗ്രാമങ്ങളുടെ ദേശം ഞാൻ ആക്രമിക്കും.+ ആരുടെയും ശല്യമില്ലാതെ സുരക്ഷിതരായി താമസിക്കുന്നവരുടെ നേരെ ഞാൻ വരും. അവരുടെ ഗ്രാമങ്ങൾക്കു മതിലുകളുടെയോ ഓടാമ്പലുകളുടെയോ കവാടങ്ങളുടെയോ സംരക്ഷണമില്ല.” 12 ഒരു വൻകൊള്ള നടത്താനും ഒരിക്കൽ നശിച്ചുകിടന്നതും ഇപ്പോൾ ആൾപ്പാർപ്പുള്ളതും ആയ സ്ഥലങ്ങൾ+ ആക്രമിക്കാനും ആണ് നിന്റെ പദ്ധതി. ജനതകളുടെ ഇടയിൽനിന്ന് തിരികെ കൊണ്ടുവന്ന ജനത്തെ+—ഭൂമിയുടെ നടുവിൽ താമസിച്ച് ധനവും വസ്തുവകകളും സമ്പാദിച്ചുകൂട്ടുന്ന+ ജനത്തെ—ആക്രമിക്കാനാണു നീ നോക്കുന്നത്.
13 “‘ശേബയും+ ദേദാനും+ തർശീശ് വ്യാപാരികളും+ അവരുടെ എല്ലാ വീരയോദ്ധാക്കളും* നിന്നോടു ചോദിക്കും: “ഒരു വൻകൊള്ള നടത്താനാണോ നീ ആക്രമിക്കുന്നത്? സ്വർണവും വെള്ളിയും കൊണ്ടുപോകാനാണോ നീ നിന്റെ സൈന്യത്തെ ഒന്നിച്ചുകൂട്ടുന്നത്? സമ്പത്തും വസ്തുവകകളും അപഹരിക്കാനും വലിയ തോതിൽ കൊള്ളമുതൽ കൈക്കലാക്കാനും ആണോ നീ നോക്കുന്നത്?”’
14 “അതുകൊണ്ട് മനുഷ്യപുത്രാ, പ്രവചിക്കൂ! ഗോഗിനോടു പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “അന്ന് എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി കഴിയുമ്പോൾ നീ അത് അറിയാതിരിക്കുമോ?+ 15 നീ നിന്റെ സ്ഥലത്തുനിന്ന്, വടക്ക് അതിവിദൂരഭാഗങ്ങളിൽനിന്ന്,+ വരും. നിന്റെകൂടെ അനേകം ജനതകളും ഉണ്ടായിരിക്കും. എല്ലാവരും കുതിരപ്പുറത്ത് ഒരു വൻസമൂഹമായി, ഒരു മഹാസൈന്യമായി, വരും.+ 16 മേഘം ദേശത്തെ മൂടുന്നതുപോലെ നീ എന്റെ ജനമായ ഇസ്രായേലിന് എതിരെ വരും. ഗോഗേ, അവസാനനാളുകളിൽ ഞാൻ നിന്നെ എന്റെ ദേശത്തിന് എതിരെ വരുത്തും.+ ജനതകൾ എന്നെ അറിയാൻവേണ്ടി അവർ കാൺകെ ഞാൻ നിന്നെ കൈകാര്യം ചെയ്യും. അങ്ങനെ, ഞാൻ എന്നെ വിശുദ്ധീകരിക്കും.”’+
17 “പരമാധികാരിയായ യഹോവ പറയുന്നു: ‘നിന്നെക്കുറിച്ചുതന്നെയല്ലേ മുൻകാലങ്ങളിൽ എന്റെ ദാസന്മാരായ ഇസ്രായേൽപ്രവാചകന്മാരിലൂടെ ഞാൻ സംസാരിച്ചത്? നിന്നെ അവർക്കെതിരെ കൊണ്ടുവരുമെന്ന് അവർ വർഷങ്ങളോളം പ്രവചിച്ചിരുന്നില്ലേ?’
18 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഗോഗ് ഇസ്രായേൽ ദേശത്തെ ആക്രമിക്കുന്ന ആ ദിവസം, എന്റെ ഉഗ്രകോപം കത്തിക്കാളും.+ 19 എന്റെ ആവേശത്തിൽ, എന്റെ കോപാഗ്നിയിൽ, ഞാൻ സംസാരിക്കും. അന്ന് ഇസ്രായേൽ ദേശത്ത് ഒരു വൻഭൂകമ്പമുണ്ടാകും. 20 ഞാൻ കാരണം കടലിലെ മത്സ്യങ്ങളും ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും പേടിച്ചുവിറയ്ക്കും. മലകൾ ഇടിഞ്ഞുവീഴും.+ ചെങ്കുത്തായ പാറകൾ തകർന്നുവീഴും. എല്ലാ മതിലുകളും നിലംപൊത്തും.’
21 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ ഗോഗിന് എതിരെ എന്റെ എല്ലാ മലകളിലേക്കും ഒരു വാൾ അയയ്ക്കും. ഓരോരുത്തരുടെയും വാൾ സ്വന്തം സഹോദരന് എതിരെ ഉയരും.+ 22 മാരകമായ പകർച്ചവ്യാധിയാലും+ രക്തച്ചൊരിച്ചിലിനാലും ഞാൻ അവനെ ന്യായം വിധിക്കും. ഞാൻ അവന്റെ മേലും അവന്റെ സൈന്യത്തിന്റെ മേലും അവന്റെകൂടെയുള്ള അനേകം ജനതകളുടെ മേലും പെരുമഴയും ആലിപ്പഴവും+ തീയും+ ഗന്ധകവും*+ പെയ്യിക്കും.+ 23 അനേകം ജനതകൾ കാൺകെ ഞാൻ എന്നെ വെളിപ്പെടുത്തുകയും മഹത്ത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’
39 “മനുഷ്യപുത്രാ, ഗോഗിന് എതിരെ നീ ഇങ്ങനെ പ്രവചിക്കൂ:+ ‘പരമാധികാരിയായ യഹോവ പറയുന്നു: “മേശെക്കിന്റെയും തൂബലിന്റെയും+ പ്രധാനതലവനായ* ഗോഗേ, ഞാൻ നിനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. 2 ഞാൻ നിന്നെ പിന്നോട്ടു തിരിച്ച് വടക്ക് അതിവിദൂരഭാഗങ്ങളിൽനിന്ന്+ ഇസ്രായേൽമലകളിലേക്കു നയിച്ചുകൊണ്ടുവരും. 3 നിന്റെ ഇടങ്കൈയിൽനിന്ന് ഞാൻ വില്ലു തട്ടിത്തെറിപ്പിക്കും; വലങ്കൈയിൽനിന്ന് അമ്പുകൾ താഴെ വീഴ്ത്തും. 4 നീയും നിന്റെ സർവസൈന്യവും നിന്റെകൂടെയുള്ള ജനതകളും ഇസ്രായേൽമലകളിൽ വീഴും.+ ഞാൻ നിന്നെ ആകാശത്തിലെ സകല ഇരപിടിയൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാരമായി കൊടുക്കും.”’+
5 “‘നീ തുറസ്സായ സ്ഥലത്ത് വീഴും.+ ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
6 “‘ഞാൻ മാഗോഗിനും ദ്വീപുകളിൽ സുരക്ഷിതരായി കഴിയുന്ന ആളുകൾക്കും എതിരെ തീ അയയ്ക്കും.+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 7 എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ എന്റെ വിശുദ്ധനാമം അറിയപ്പെടാൻ ഞാൻ ഇടയാക്കും. ഇനി ഒരിക്കലും എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ യഹോവയാണെന്ന്,+ ഇസ്രായേലിലെ പരിശുദ്ധനാണെന്ന്,+ ജനതകൾ അറിയേണ്ടിവരും.’
8 “‘അതെ, അതു വരുന്നു, അതു സംഭവിച്ചിരിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘ഈ ദിവസത്തെക്കുറിച്ചാണു ഞാൻ പറഞ്ഞത്. 9 ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നവർ പുറത്തേക്കു ചെല്ലും. അവർ ചെറുപരിചകളും* വൻപരിചകളും, വില്ലുകളും അമ്പുകളും, കുറുവടികളും* കുന്തങ്ങളും തീ കത്തിക്കാൻ ഉപയോഗിക്കും. അവർ ആ ആയുധങ്ങൾകൊണ്ട് ഏഴു വർഷം തീ കത്തിക്കും.+ 10 തീ കത്തിക്കാൻ ആയുധങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അവർക്കു വയലിൽനിന്ന് തടിയോ കാട്ടിൽനിന്ന് വിറകോ ശേഖരിക്കേണ്ടിവരില്ല.’
“‘തങ്ങളെ കവർച്ച ചെയ്തവരെ അവർ കവർച്ച ചെയ്യും. തങ്ങളെ കൊള്ളയടിച്ചിരുന്നവരെ അവർ കൊള്ളയടിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
11 “‘അന്നു ഞാൻ ഗോഗിന്+ ഇസ്രായേലിൽ ഒരു ശ്മശാനസ്ഥലം ഒരുക്കും. കടലിന്റെ കിഴക്കുള്ള സഞ്ചാരികളുടെ താഴ്വരയിലായിരിക്കും അത്. അതുവഴി കടന്നുപോകുന്നവർക്ക് അതൊരു മാർഗതടസ്സമാകും. അവിടെയായിരിക്കും ഗോഗിനെയും അവന്റെ മുഴുവൻ ജനസമൂഹത്തെയും അവർ അടക്കുക. ഹാമോൻ-ഗോഗ് താഴ്വര*+ എന്ന് അവർ അതിനെ വിളിക്കും. 12 ദേശം ശുദ്ധീകരിക്കാൻവേണ്ടി ഇസ്രായേൽഗൃഹം അവരുടെ ശവം അടക്കും;+ അതിന് ഏഴു മാസം വേണ്ടിവരും. 13 അവരുടെ ശവം അടക്കാൻ ദേശത്തെ എല്ലാവരും അധ്വാനിക്കും. ഇതു കാരണം, ഞാൻ എന്നെ മഹത്ത്വീകരിക്കുന്ന നാളിൽ അവർ പ്രശസ്തരാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
14 “‘ദേശം മുഴുവൻ നിരന്തരം ചുറ്റിസഞ്ചരിക്കാനും നിലത്ത് കിടക്കുന്ന ബാക്കി ശവശരീരങ്ങൾ അടക്കി ദേശം ശുദ്ധീകരിക്കാനും പുരുഷന്മാരെ നിയമിക്കും. അവർ ഏഴു മാസം തിരച്ചിൽ തുടരും. 15 ദേശത്തുകൂടി ചുറ്റിസഞ്ചരിക്കുന്നവർ ഒരു മനുഷ്യാസ്ഥി കാണുമ്പോൾ അതിന്റെ അടുത്ത് ഒരു അടയാളം വെക്കും. ശവം അടക്കാൻ നിയമിതരായവർ ഹാമോൻ-ഗോഗ് താഴ്വരയിൽ അത് അടക്കും.+ 16 ഹമോന* എന്നു പേരുള്ള ഒരു നഗരവും അവിടെയുണ്ടായിരിക്കും. അങ്ങനെ, അവർ ദേശം ശുദ്ധീകരിക്കും.’+
17 “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ പറയുന്നു: ‘എല്ലാ തരം പക്ഷികളോടും എല്ലാ വന്യമൃഗങ്ങളോടും ഇങ്ങനെ പറയുക: “കൂട്ടത്തോടെ ഇങ്ങോട്ടു വരൂ! ഞാൻ നിങ്ങൾക്കുവേണ്ടി ഒരുക്കുന്ന എന്റെ ബലിയുടെ ചുറ്റും, ഇസ്രായേൽമലകളിലെ ഗംഭീരബലിയുടെ ചുറ്റും,+ ഒന്നിച്ചുകൂടൂ! നിങ്ങൾക്കു മാംസം കഴിക്കാം, രക്തം കുടിക്കാം.+ 18 നിങ്ങൾ ശക്തരായവരുടെ മാംസം കഴിക്കും, ഭൂമിയിലെ തലവന്മാരുടെ രക്തം കുടിക്കും. അവരെല്ലാം ആൺചെമ്മരിയാടുകളും ഇളംചെമ്മരിയാടുകളും കോലാടുകളും കാളകളും ആണ്, ബാശാനിലെ കൊഴുപ്പിച്ച മൃഗങ്ങൾ! 19 ഞാൻ നിങ്ങൾക്കായി ഒരുക്കിയ ബലിയിൽനിന്ന് നിങ്ങൾ മൂക്കുമുട്ടെ കൊഴുപ്പു കഴിക്കും; ലഹരിപിടിക്കുന്നതുവരെ രക്തം കുടിക്കും.”’
20 “‘എന്റെ മേശയിൽനിന്ന് കുതിരകളെയും തേരാളികളെയും ബലവാന്മാരെയും എല്ലാ തരം വീരയോദ്ധാക്കളെയും തിന്ന് നിങ്ങൾ തൃപ്തരാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
21 “‘ജനതകളുടെ ഇടയിൽ ഞാൻ എന്റെ മഹത്ത്വം പ്രദർശിപ്പിക്കും. അവരുടെ ഇടയിൽ ഞാൻ കാണിച്ച ശക്തിയും* ഞാൻ നടപ്പാക്കിയ ശിക്ഷാവിധിയും എല്ലാ ജനതകളും കാണും.+ 22 ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അന്നുമുതൽ ഇസ്രായേൽഗൃഹം അറിയേണ്ടി വരും. 23 ഇസ്രായേൽഗൃഹത്തിനു ബന്ദികളായി പോകേണ്ടിവന്നത് അവരുടെ സ്വന്തം തെറ്റുകൊണ്ടാണെന്ന്, അവർ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ടാണെന്ന്,+ ജനതകൾ അറിയേണ്ടി വരും. അതുകൊണ്ടാണ് ഞാൻ അവരിൽനിന്ന് മുഖം മറച്ച്+ അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചതും+ അവരെല്ലാം വാളിന് ഇരയായതും. 24 അവരുടെ അശുദ്ധിക്കും ലംഘനങ്ങൾക്കും അനുസൃതമായി ഞാൻ അവരോട് ഇടപെട്ടു. ഞാൻ അവരിൽനിന്ന് എന്റെ മുഖം മറച്ചു.’
25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+ 26 എന്നോടുള്ള സകല അവിശ്വസ്തതയും+ കാരണം അപമാനിതരായശേഷം, അവർ സ്വദേശത്ത് സുരക്ഷിതരായി വസിക്കുന്ന സമയം വരും. അന്ന് ആരും അവരെ പേടിപ്പിക്കില്ല.+ 27 ജനതകളിൽനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുകയും ശത്രുദേശങ്ങളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടുകയും+ ചെയ്യുമ്പോൾ അനേകം ജനതകൾ കാൺകെ അവരുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കും.’+
28 “‘ഞാൻ അവരെ ജനതകളുടെ ഇടയിലേക്കു ബന്ദികളായി അയച്ചിട്ട് ഒന്നൊഴിയാതെ അവരെയെല്ലാം സ്വദേശത്തേക്കു കൂട്ടിവരുത്തുമ്പോൾ+ ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയേണ്ടി വരും. 29 ഇസ്രായേൽഗൃഹത്തിന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ ചൊരിയും.+ അതുകൊണ്ട്, മേലാൽ ഞാൻ അവരിൽനിന്ന് എന്റെ മുഖം മറച്ചുകളയില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
40 ഞങ്ങളുടെ പ്രവാസജീവിതത്തിന്റെ 25-ാം വർഷം,+ ആ വർഷത്തിന്റെ തുടക്കത്തിൽ, പത്താം ദിവസം, അന്നുതന്നെ യഹോവയുടെ കൈ എന്റെ മേൽ വന്നു; എന്നെ നഗരത്തിലേക്ക് എടുത്തുകൊണ്ടുപോയി.+ നഗരം വീണിട്ട്+ ഇതു 14-ാം വർഷം. 2 ദിവ്യദർശനത്തിൽ എന്നെ ഇസ്രായേൽ ദേശത്തേക്കു കൊണ്ടുചെന്ന് വളരെ ഉയരമുള്ള ഒരു മലയിൽ നിറുത്തി.+ അവിടെ തെക്കുവശത്തായി, നഗരംപോലെ തോന്നിക്കുന്ന ഒരു രൂപമുണ്ടായിരുന്നു.
3 എന്നെ അവിടെ കൊണ്ടുചെന്നപ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പുകൊണ്ടുള്ള മനുഷ്യനാണെന്നു തോന്നും.+ അദ്ദേഹം ഫ്ളാക്സ് ചരടും അളക്കാനുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച് കവാടത്തിൽ നിൽക്കുകയായിരുന്നു. 4 ആ മനുഷ്യൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, സശ്രദ്ധം നിരീക്ഷിക്കൂ! ശ്രദ്ധിച്ചുകേൾക്കൂ! ഞാൻ കാണിച്ചുതരുന്നതെല്ലാം നന്നായി ശ്രദ്ധിക്കൂ!* കാരണം, നിന്നെ ഇവിടെ കൊണ്ടുവന്നതുതന്നെ ഇതിനുവേണ്ടിയാണ്. നീ കാണുന്നതെല്ലാം ഇസ്രായേൽഗൃഹത്തോടു പറയണം.”+
5 ദേവാലയത്തിനു* ചുറ്റും ഞാൻ ഒരു മതിൽ കണ്ടു. ആ മനുഷ്യന്റെ കൈയിൽ അളക്കാനായി ആറു മുഴം നീളമുള്ള ഒരു മുഴക്കോലുണ്ടായിരുന്നു. (ഇവിടെ ഒരു മുഴം എന്നു പറയുന്നത് ഒരു മുഴവും നാലു വിരൽ കനവും ചേർന്നതാണ്.)* അദ്ദേഹം മതിൽ അളന്നുതുടങ്ങി. അതിന്റെ കനം ഒരു മുഴക്കോലും ഉയരം ഒരു മുഴക്കോലും ആയിരുന്നു.
6 പിന്നെ, അദ്ദേഹം കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു വന്ന്+ അതിന്റെ പടി കയറി. കവാടത്തിന്റെ വാതിൽപ്പടി അളന്നപ്പോൾ അതിന്റെ വീതി ഒരു മുഴക്കോൽ. മറ്റേ വാതിൽപ്പടിയുടെ വീതിയും ഒരു മുഴക്കോൽ. 7 കാവൽക്കാരുടെ മുറികൾക്ക്+ ഓരോന്നിനും ഒരു മുഴക്കോൽ നീളവും ഒരു മുഴക്കോൽ വീതിയും ഉണ്ടായിരുന്നു. ആ മുറികൾക്കിടയിലുള്ള അകലം അഞ്ചു മുഴം. കവാടത്തിലെ, അകത്തേക്കു ദർശനമുള്ള മണ്ഡപത്തിന് അടുത്തുള്ള വാതിൽപ്പടി അളന്നപ്പോൾ ഒരു മുഴക്കോൽ.
8 കവാടത്തിലെ, അകത്തേക്കു ദർശനമുള്ള മണ്ഡപം അദ്ദേഹം അളന്നു. അത് ഒരു മുഴക്കോൽ. 9 അദ്ദേഹം കവാടത്തിന്റെ മണ്ഡപം അളന്നു. അത് എട്ടു മുഴം. അതിന്റെ വശങ്ങളിലുള്ള തൂണുകളും അളന്നു. അവ രണ്ടു മുഴം. കവാടത്തിന്റെ മണ്ഡപത്തിന്റെ ദർശനം അകത്തേക്കായിരുന്നു.
10 കിഴക്കേ കവാടത്തിന്റെ ഓരോ വശത്തും കാവൽക്കാർക്കായി മൂന്നു മുറികളുണ്ടായിരുന്നു. മൂന്നിനും ഒരേ വലുപ്പം. ഇരുവശത്തുമുള്ള തൂണുകൾക്കും ഒരേ വലുപ്പമായിരുന്നു.
11 പിന്നെ, അദ്ദേഹം കവാടത്തിന്റെ പ്രവേശനദ്വാരത്തിന്റെ വീതി അളന്നു. അതു പത്തു മുഴം. കവാടത്തിന്റെ നീളം 13 മുഴവും.
12 ഇരുവശത്തും കാവൽക്കാരുടെ മുറികളുടെ മുന്നിൽ, കെട്ടിത്തിരിച്ചിരിക്കുന്ന ഭാഗം ഒരു മുഴമായിരുന്നു. ഇരുവശത്തുമുള്ള ആ മുറികൾക്കോ ഓരോന്നിനും ആറു മുഴം.
13 പിന്നെ, അദ്ദേഹം കാവൽക്കാരുടെ മുറികളിൽ ഒന്നിന്റെ മേൽക്കൂരമുതൽ* മറ്റേതിന്റെ മേൽക്കൂരവരെ കവാടം അളന്നു; വീതി 25 മുഴം. പ്രവേശനദ്വാരം ഓരോന്നും മറ്റേ പ്രവേശനദ്വാരത്തിനു നേർക്കായിരുന്നു.+ 14 പിന്നെ, അദ്ദേഹം വശങ്ങളിലുള്ള തൂണുകൾ അളന്നു; ഉയരം 60 മുഴം. മുറ്റത്തിനു ചുറ്റുമുള്ള കവാടങ്ങളിൽ വശങ്ങളിലുള്ള തൂണുകളും അദ്ദേഹം അളന്നു. 15 കവാടത്തിന്റെ പ്രവേശനദ്വാരത്തിന്റെ മുൻഭാഗംമുതൽ കവാടത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തിന്റെ മുൻഭാഗംവരെ 50 മുഴം.
16 കവാടത്തിൽ ഓരോ വശത്തുമുള്ള, കാവൽക്കാരുടെ മുറികൾക്കും വശങ്ങളിലെ തൂണുകൾക്കും വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകളുണ്ടായിരുന്നു.+ മണ്ഡപത്തിന്റെ ഉള്ളിലും ഓരോ വശത്തും ജനലുകളുണ്ടായിരുന്നു. വശങ്ങളിലുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപവും കണ്ടു.+
17 പിന്നെ, എന്നെ പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി. ഞാൻ അവിടെ ഊണുമുറികളും*+ മുറ്റത്തിനു ചുറ്റും ഒരു കൽത്തളവും കണ്ടു. കൽത്തളത്തിൽ 30 ഊണുമുറിയുണ്ടായിരുന്നു. 18 കവാടങ്ങളുടെ വശത്തുള്ള കൽത്തളത്തിന്റെ അളവ് കവാടങ്ങളുടെ നീളത്തിനു തുല്യമായിരുന്നു. ഇതു താഴത്തെ കൽത്തളം.
19 പിന്നെ, അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അകത്തെ മുറ്റത്തിന്റെ മുൻഭാഗംവരെയുള്ള അകലം* അളന്നു. കിഴക്കും വടക്കും അതു 100 മുഴമായിരുന്നു.
20 പുറത്തെ മുറ്റത്തിനു വടക്കോട്ടു ദർശനമുള്ള ഒരു കവാടമുണ്ടായിരുന്നു. അദ്ദേഹം അതിന്റെ നീളവും വീതിയും അളന്നു. 21 അതിൽ ഇരുവശത്തും കാവൽക്കാരുടെ മൂന്നു മുറിയുണ്ടായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകൾക്കും മണ്ഡപത്തിനും ആദ്യത്തെ കവാടത്തിലുള്ളവയുടെ അതേ അളവുകളായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 22 അതിന്റെ ജനലുകളും മണ്ഡപവും ഈന്തപ്പനയുടെ രൂപങ്ങളും+ കിഴക്കേ കവാടത്തിലുള്ളതിന്റെ അതേ വലുപ്പമുള്ളവയായിരുന്നു. ഏഴു പടി കയറി ആളുകൾക്ക് അവിടെ എത്താം. അവയുടെ മുന്നിലായിരുന്നു കവാടത്തിന്റെ മണ്ഡപം.
23 അകത്തെ മുറ്റത്ത് വടക്കേ കവാടത്തിനു നേരെയും കിഴക്കേ കവാടത്തിനു നേരെയും ഓരോ കവാടമുണ്ടായിരുന്നു. അദ്ദേഹം കവാടംമുതൽ കവാടംവരെയുള്ള അകലം അളന്നു. അതു 100 മുഴം.
24 പിന്നെ, എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി. അവിടെ തെക്കുവശത്ത് ഞാൻ ഒരു കവാടം കണ്ടു.+ അദ്ദേഹം അതിന്റെ വശങ്ങളിലുള്ള തൂണുകളും അതിന്റെ മണ്ഡപവും അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു അവയ്ക്കും. 25 അതിന്റെ ഇരുവശത്തും അതിന്റെ മണ്ഡപത്തിലും ജനലുകളുണ്ടായിരുന്നു. അവ മറ്റു ജനലുകൾപോലെതന്നെയായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 26 അവിടേക്കു കയറിച്ചെല്ലാൻ ഏഴു പടിയുണ്ടായിരുന്നു.+ അവയുടെ മുന്നിലായിരുന്നു അതിന്റെ മണ്ഡപം. അതിന്റെ വശങ്ങളിലെ തൂണുകളിൽ ഇരുവശത്തും ഈന്തപ്പനയുടെ ഓരോ രൂപമുണ്ടായിരുന്നു.
27 അകത്തെ മുറ്റത്തിനു തെക്കോട്ടു ദർശനമുള്ള ഒരു കവാടമുണ്ടായിരുന്നു. അദ്ദേഹം തെക്കോട്ടു കവാടംമുതൽ കവാടംവരെ അളന്നു; അകലം 100 മുഴം. 28 പിന്നെ എന്നെ തെക്കേ കവാടത്തിലൂടെ അകത്തെ മുറ്റത്തേക്കു കൊണ്ടുചെന്നു. അപ്പോൾ, അദ്ദേഹം തെക്കേ കവാടം അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും. 29 അതിന്റെ കാവൽമുറികളും വശങ്ങളിലുള്ള തൂണുകളും മണ്ഡപവും മറ്റുള്ളവയുടെ അതേ വലുപ്പത്തിലുള്ളവയായിരുന്നു. അതിന്റെ ഇരുവശത്തും അതിന്റെ മണ്ഡപത്തിനും ജനലുകളുണ്ടായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും.+ 30 ചുറ്റും മണ്ഡപങ്ങളുണ്ടായിരുന്നു; അവയുടെ നീളം 25 മുഴവും വീതി 5 മുഴവും. 31 അതിന്റെ മണ്ഡപത്തിന്റെ ദർശനം പുറത്തെ മുറ്റത്തേക്കായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു.+ അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.+
32 പിന്നെ, കിഴക്കുനിന്ന് എന്നെ അകത്തെ മുറ്റത്തേക്കു കൊണ്ടുചെന്നു. അപ്പോൾ, അദ്ദേഹം കവാടം അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും. 33 അതിന്റെ കാവൽമുറികളും വശങ്ങളിലുള്ള തൂണുകളും മണ്ഡപവും മറ്റുള്ളവയുടെ അതേ വലുപ്പത്തിലുള്ളവയായിരുന്നു. അതിന്റെ ഇരുവശത്തും അതിന്റെ മണ്ഡപത്തിനും ജനലുകളുണ്ടായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 34 അതിന്റെ മണ്ഡപത്തിന്റെ ദർശനം പുറത്തെ മുറ്റത്തേക്കായിരുന്നു. അതിന്റെ ഇരുവശങ്ങളിലുമുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
35 പിന്നെ, എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുചെന്നു.+ അദ്ദേഹം അത് അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും. 36 അതിന്റെ കാവൽമുറികളും വശങ്ങളിലുള്ള തൂണുകളും മണ്ഡപവും മറ്റുള്ളവയുടെ അതേ വലുപ്പത്തിലുള്ളവയായിരുന്നു. അതിന്റെ ഇരുവശത്തും ജനലുകളുണ്ടായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 37 അതിന്റെ വശങ്ങളിലുള്ള തൂണുകൾ പുറത്തെ മുറ്റത്തിന് അഭിമുഖമായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകൾ രണ്ടിലും ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
38 കവാടത്തിന്റെ വശങ്ങളിലുള്ള തൂണുകൾക്കടുത്തായി ഒരു ഊണുമുറിയുണ്ടായിരുന്നു. അതിന്റെ വാതിലും ഞാൻ കണ്ടു. അവിടെവെച്ചാണു സമ്പൂർണദഹനയാഗത്തിനുള്ള വസ്തുക്കൾ കഴുകിയിരുന്നത്.+
39 കവാടത്തിന്റെ മണ്ഡപത്തിന്റെ ഇരുവശങ്ങളിലും രണ്ടു മേശയുണ്ടായിരുന്നു. സമ്പൂർണദഹനയാഗങ്ങൾക്കും+ പാപയാഗങ്ങൾക്കും+ അപരാധയാഗങ്ങൾക്കും+ ഉള്ള മൃഗങ്ങളെ അറുക്കാനുള്ളതായിരുന്നു ഈ മേശകൾ. 40 വടക്കേ കവാടത്തിലേക്കു കയറുന്നിടത്ത് പ്രവേശനദ്വാരത്തിനു വെളിയിലായി രണ്ടു മേശയുണ്ടായിരുന്നു. കവാടത്തിന്റെ മണ്ഡപത്തിന്റെ മറുവശത്തുമുണ്ടായിരുന്നു രണ്ടു മേശ. 41 കവാടത്തിന്റെ ഇരുവശത്തും നാലു മേശ വീതമുണ്ടായിരുന്നു; ആകെ എട്ടു മേശ. അവയിൽവെച്ചാണു ബലിമൃഗങ്ങളെ അറുത്തിരുന്നത്. 42 സമ്പൂർണദഹനയാഗത്തിനുള്ള നാലു മേശ വെട്ടിയെടുത്ത കല്ലുകൊണ്ടുള്ളതായിരുന്നു. അവയ്ക്ക് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവും ഉണ്ടായിരുന്നു. ദഹനയാഗമൃഗങ്ങളെയും ബലിമൃഗങ്ങളെയും അറുക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ വെച്ചിരുന്നത് അവയിലായിരുന്നു. 43 നാലു വിരൽ വീതിയിലുള്ള തട്ടുകൾ അകത്തെ ഭിത്തിയിൽ ചുറ്റും പിടിപ്പിച്ചിരുന്നു. കാഴ്ചയാഗത്തിനുള്ള മൃഗങ്ങളുടെ മാംസം മേശകളിലാണു വെച്ചിരുന്നത്.
44 അകത്തെ കവാടത്തിനു പുറത്തായിരുന്നു ഗായകർക്കുള്ള ഊണുമുറികൾ.+ വടക്കേ കവാടത്തിന് അടുത്ത് അകത്തെ മുറ്റത്തായിരുന്നു അവ. അവയുടെ ദർശനം തെക്കോട്ടായിരുന്നു. മറ്റൊരു ഊണുമുറി കിഴക്കേ കവാടത്തിന് അടുത്തായിരുന്നു. അതിന്റെ ദർശനം വടക്കോട്ടും.
45 അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള ഈ ഊണുമുറി ദേവാലയശുശ്രൂഷയുടെ ചുമതലയുള്ള പുരോഹിതന്മാർക്കുള്ളതാണ്.+ 46 വടക്കോട്ടു ദർശനമുള്ള ഊണുമുറി യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാൻ ചുമതലയുള്ള പുരോഹിതന്മാർക്കുള്ളതാണ്.+ അവർ സാദോക്കിന്റെ പുത്രന്മാർ.+ ലേവ്യരിൽനിന്ന് യഹോവയ്ക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി തിരുസന്നിധിയിൽ ചെല്ലാൻ നിയമിതരായവരാണ് അവർ.”+
47 പിന്നെ, അദ്ദേഹം അകത്തെ മുറ്റം അളന്നു. 100 മുഴം നീളവും 100 മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. യാഗപീഠം ദേവാലയത്തിന്റെ മുന്നിലായിരുന്നു.
48 അടുത്തതായി, എന്നെ ദേവാലയത്തിന്റെ മണ്ഡപത്തിലേക്കു+ കൊണ്ടുപോയി. അദ്ദേഹം മണ്ഡപത്തിന്റെ വശത്തുള്ള തൂൺ അളന്നു. ഇപ്പുറത്തുള്ളതിന് അഞ്ചു മുഴം; അപ്പുറത്തുള്ളതിനും അഞ്ചു മുഴം. കവാടത്തിന്റെ വീതി ഇപ്പുറത്ത് മൂന്നു മുഴവും അപ്പുറത്ത് മൂന്നു മുഴവും ആയിരുന്നു.
49 മണ്ഡപത്തിന് 20 മുഴം നീളവും 11* മുഴം വീതിയും ഉണ്ടായിരുന്നു. പടി കയറി ആളുകൾക്ക് അവിടെ എത്താം. ഇരുവശങ്ങളിലുമുള്ള തൂണുകളുടെ അടുത്ത് ഓരോ സ്തംഭമുണ്ടായിരുന്നു.+
41 പിന്നെ, പുറത്തെ വിശുദ്ധമന്ദിരത്തിലേക്ക്* എന്നെ കൊണ്ടുപോയി. അദ്ദേഹം വശങ്ങളിലുള്ള തൂണുകൾ അളന്നു. ഇപ്പുറത്തുള്ളതിന്റെ വീതി ആറു മുഴം;* അപ്പുറത്തുള്ളതിനും ആറു മുഴം. 2 പ്രവേശനകവാടത്തിനു പത്തു മുഴം വീതിയുണ്ടായിരുന്നു. പ്രവേശനകവാടത്തിന്റെ വശങ്ങളിലുള്ള ചുവരുകൾ* ഒരു വശത്തുള്ളത് അഞ്ചു മുഴം; മറുവശത്തുള്ളതും അഞ്ചു മുഴം. അദ്ദേഹം അതിന്റെ നീളം അളന്നു. അതു 40 മുഴമായിരുന്നു; വീതി 20 മുഴവും.
3 പിന്നെ, അദ്ദേഹം അകത്ത്* ചെന്ന് പ്രവേശനകവാടത്തിന്റെ വശത്തുള്ള തൂൺ അളന്നു. അതിനു രണ്ടു മുഴം കനമുണ്ടായിരുന്നു. പ്രവേശനകവാടത്തിന്റെ വീതി ആറു മുഴവും. പ്രവേശനകവാടത്തിന്റെ വശങ്ങളിലുള്ള ചുവരുകൾ* ഏഴു മുഴം. 4 അടുത്തതായി അദ്ദേഹം പുറത്തെ വിശുദ്ധമന്ദിരത്തിന് അഭിമുഖമായുള്ള മുറി അളന്നു. അതിന് 20 മുഴം നീളവും 20 മുഴം വീതിയും ഉണ്ടായിരുന്നു.+ അദ്ദേഹം എന്നോടു പറഞ്ഞു: “ഇതാണ് അതിവിശുദ്ധം.”+
5 തുടർന്ന്, അദ്ദേഹം ദേവാലയത്തിന്റെ ചുവർ അളന്നു. അതിന് ആറു മുഴം കനമുണ്ടായിരുന്നു. ദേവാലയത്തിനു ചുറ്റുമുള്ള അറകളുടെ വീതി നാലു മുഴം.+ 6 അറകൾ ഒന്നിനു മീതെ ഒന്നായി മൂന്നു നിലയായിട്ടായിരുന്നു, ഓരോ നിലയിലും 30 അറകൾ. അറകളെ താങ്ങിനിറുത്താൻ ദേവാലയത്തിന്റെ ചുവരിൽ ചുറ്റും പടികളുണ്ടായിരുന്നു. പക്ഷേ, ഈ താങ്ങ് ദേവാലയത്തിന്റെ ചുവരിന് അകത്തേക്കു കയറിയിരുന്നില്ല.+ 7 ദേവാലയത്തിന്റെ ഇരുവശത്തും ചുറ്റിച്ചുറ്റി മുകളിലോട്ടു പോകുന്ന ഒരു വഴിയുണ്ടായിരുന്നു.*+ മുകളിലോട്ടു പോകുംതോറും അതിന്റെ വീതി കൂടിക്കൂടിവന്നു. താഴത്തെ നിലയിൽനിന്ന് നടുക്കുള്ള നില വഴി മുകളിലത്തെ നിലയിലേക്കു പോകുന്ന ഒരാൾക്കു നിലകൾ കഴിയുംതോറും വിസ്താരം വർധിച്ചുവരുന്നതു കാണാം.
8 ദേവാലയത്തിനു ചുറ്റും ഉയർത്തിക്കെട്ടിയ ഒരു തറ ഞാൻ കണ്ടു. പാർശ്വഭാഗത്തെ അറകളുടെ അടിത്തറ, മൂലവരെ ആറു മുഴത്തിന്റെ ഒരു മുഴക്കോൽ തികച്ചുണ്ടായിരുന്നു. 9 അറകളുടെ പുറത്തെ ചുവരിന്റെ വീതി അഞ്ചു മുഴം. അറകളുടെ പുറത്ത് അടച്ചുകെട്ടില്ലാത്ത ഒരു തിണ്ണയുണ്ടായിരുന്നു.* ദേവാലയത്തിന്റെ ഭാഗമായിരുന്നു അതും.
10 ദേവാലയത്തിനും ഊണുമുറികൾക്കും*+ ഇടയിൽ ഓരോ വശത്തും 20 മുഴം വീതിയുള്ള ഒരു സ്ഥലമുണ്ടായിരുന്നു. 11 പാർശ്വഭാഗത്തെ അറകൾക്കും തിണ്ണയ്ക്കും ഇടയിൽ വടക്കുവശത്ത് ഒരു പ്രവേശനകവാടമുണ്ടായിരുന്നു. തെക്കുവശത്തുമുണ്ടായിരുന്നു ഒരു പ്രവേശനകവാടം. തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴം.
12 തുറസ്സായ സ്ഥലത്തിന് അഭിമുഖമായി പടിഞ്ഞാറുള്ള കെട്ടിടത്തിന് 70 മുഴം വീതിയും 90 മുഴം നീളവും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ചുവരിന്റെ കനം ചുറ്റും അഞ്ചു മുഴം.
13 അദ്ദേഹം ദേവാലയം അളന്നു. നീളം 100 മുഴം. തുറസ്സായ സ്ഥലത്തിനും കെട്ടിടത്തിനും* അതിന്റെ ചുവരുകൾക്കും കൂടിയുള്ള നീളവും 100 മുഴം. 14 കിഴക്കോട്ടു ദർശനമുള്ള ദേവാലയത്തിന്റെ മുൻഭാഗത്തിന്റെയും തുറസ്സായ സ്ഥലത്തിന്റെയും വീതി 100 മുഴമായിരുന്നു.
15 പുറകുവശത്തെ തുറസ്സായ സ്ഥലത്തിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ നീളവും അതിന്റെ ഇരുവശത്തുമുള്ള വരാന്തകളും അദ്ദേഹം അളന്നു. അത് 100 മുഴം.
അദ്ദേഹം പുറത്തെ വിശുദ്ധമന്ദിരവും അകത്തെ വിശുദ്ധമന്ദിരവും+ മുറ്റത്തെ മണ്ഡപങ്ങളും 16 വാതിൽപ്പടികളും വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകളും+ ആ മൂന്നു സ്ഥലങ്ങളിലെ വരാന്തകളും അളന്നു. വാതിൽപ്പടിയുടെ അടുത്ത് തറമുതൽ ജനൽവരെ പലകകൾ പതിപ്പിച്ചിരുന്നു.+ ജനലുകൾ മറച്ചിരുന്നു. 17 പ്രവേശനകവാടത്തിന്റെ മുകൾഭാഗവും അകത്തെ ദേവാലയവും പുറത്തുള്ള ഭാഗവും ചുറ്റുമുള്ള ചുവർ മുഴുവനും അളന്നു. 18 കെരൂബിന്റെയും+ ഈന്തപ്പനയുടെയും രൂപങ്ങൾ+ അതിൽ കൊത്തിയിരുന്നു. രണ്ടു കെരൂബുകൾക്കിടയിൽ ഒരു ഈന്തപ്പന എന്ന രീതിയിലായിരുന്നു അവ. ഓരോ കെരൂബിനും രണ്ടു മുഖമുണ്ടായിരുന്നു. 19 അതിന്റെ മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും സിംഹമുഖം* മറ്റേ വശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു.+ ഈ രീതിയിലാണു ദേവാലയത്തിൽ മുഴുവൻ ആ രൂപങ്ങൾ കൊത്തിവെച്ചിരുന്നത്. 20 വിശുദ്ധമന്ദിരത്തിന്റെ ചുവരിൽ തറമുതൽ പ്രവേശനകവാടത്തിന്റെ മുകൾഭാഗംവരെ കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിയിരുന്നു.
21 വിശുദ്ധമന്ദിരത്തിന്റെ കട്ടിളക്കാലുകൾ* ചതുരത്തിലുള്ളതായിരുന്നു.+ വിശുദ്ധസ്ഥലത്തിനു* മുന്നിൽ 22 തടികൊണ്ടുള്ള യാഗപീഠംപോലെ+ എന്തോ ഒന്നുണ്ടായിരുന്നു. അതിന്റെ ഉയരം മൂന്നു മുഴം; നീളം രണ്ടു മുഴവും. അതിനു മൂലക്കാലുകളുണ്ടായിരുന്നു. തടികൊണ്ടുള്ളതായിരുന്നു അതിന്റെ ചുവടും* വശങ്ങളും. അദ്ദേഹം എന്നോടു പറഞ്ഞു: “ഇതാണ് യഹോവയുടെ സന്നിധിയിലുള്ള മേശ.”+
23 പുറത്തെ വിശുദ്ധമന്ദിരത്തിനും വിശുദ്ധസ്ഥലത്തിനും രണ്ടു കതകു വീതമുണ്ടായിരുന്നു.+ 24 കതകുകൾക്കു തിരിയുന്ന രണ്ടു പാളിയുണ്ടായിരുന്നു. ഓരോ കതകിനും രണ്ടു പാളി. 25 ചുവരിലേതുപോലെ വിശുദ്ധമന്ദിരത്തിന്റെ കതകുകളിലും കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിയിരുന്നു.+ പുറത്ത്, മണ്ഡപത്തിന്റെ മുന്നിൽ മുകളിലായി മുന്നോട്ടു തള്ളിനിൽക്കുന്ന, തടികൊണ്ടുള്ള ഒരു ഭാഗമുണ്ടായിരുന്നു. 26 മണ്ഡപത്തിന്റെ ഇരുവശങ്ങളിലും വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകളും+ ഈന്തപ്പനയുടെ രൂപങ്ങളും ഉണ്ടായിരുന്നു. കൂടാതെ, ദേവാലയത്തിന്റെ പാർശ്വഭാഗത്തെ അറകളിലും മുന്നോട്ടു തള്ളിനിൽക്കുന്ന, തടികൊണ്ടുള്ള ഭാഗത്തും അവയുണ്ടായിരുന്നു.
42 പിന്നെ, വടക്കുള്ള പുറത്തെ മുറ്റത്തേക്ക് എന്നെ കൊണ്ടുപോയി.+ എന്നിട്ട്, എന്നെ തുറസ്സായ സ്ഥലത്തിന് അടുത്തുള്ള കെട്ടിടസമുച്ചയത്തിലേക്കു കൊണ്ടുചെന്നു;+ അവിടെ ഊണുമുറികളായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന്റെ വടക്കുഭാഗത്തായിരുന്നു ആ കെട്ടിടസമുച്ചയം.+ 2 വടക്കേ പ്രവേശനകവാടമുള്ള വശത്ത് അതിന്റെ നീളം 100 മുഴം;* വീതി 50 മുഴം. 3 പുറത്തെ മുറ്റത്തിന്റെ കൽത്തളത്തിനും 20 മുഴം വീതിയുള്ള അകത്തെ മുറ്റത്തിനും+ ഇടയിലായിരുന്നു അതിന്റെ സ്ഥാനം. ഊണുമുറികൾ മൂന്നു നിലയായിട്ടായിരുന്നു. പരസ്പരം അഭിമുഖമായുള്ള വരാന്തകൾ അവയ്ക്കുണ്ടായിരുന്നു. 4 ഊണുമുറികളുടെ* മുന്നിൽ ഉള്ളിലായി 10 മുഴം വീതിയുള്ള ഒരു നടപ്പാതയുണ്ടായിരുന്നു.+ അതിന്റെ നീളം 100 മുഴമായിരുന്നു.* അവയുടെ പ്രവേശനകവാടങ്ങളുടെ ദർശനം വടക്കോട്ടായിരുന്നു. 5 വരാന്തകൾ കൂടുതൽ സ്ഥലം എടുത്തതുകൊണ്ട് മുകളിലത്തെ നിലയിലെ ഊണുമുറികൾ താഴത്തെയും നടുവിലത്തെയും നിലകളിലെ ഊണുമുറികളെ അപേക്ഷിച്ച് ഇടുങ്ങിയതായിരുന്നു. 6 മൂന്നു നിലയുണ്ടായിരുന്നെങ്കിലും മുറ്റത്തുള്ളതുപോലുള്ള തൂണുകൾ അവയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ്, താഴത്തേതിന്റെയും നടുവിലത്തേതിന്റെയും അത്ര തറവിസ്തീർണമില്ലാതെ മുകളിലത്തെ നില പണിതത്.
7 പുറത്തെ മുറ്റത്തിനു നേർക്കുള്ള ഊണുമുറികളുടെ സമീപത്തെ, കല്ലുകൊണ്ടുള്ള പുറമതിലിന്റെ നീളം 50 മുഴമായിരുന്നു. മറ്റുള്ള ഊണുമുറികൾക്ക് അഭിമുഖമായിരുന്നു അത്. 8 പുറത്തെ മുറ്റത്തിനു നേർക്കുള്ള ഊണുമുറികളുടെ നീളം 50 മുഴമായിരുന്നു. പക്ഷേ, വിശുദ്ധമന്ദിരത്തിന് അഭിമുഖമായുള്ളവയുടെ നീളം 100 മുഴം. 9 പുറത്തെ മുറ്റത്തുനിന്ന് ഊണുമുറികളിലേക്കു വരാൻ അവയുടെ കിഴക്കുവശത്ത് ഒരു പ്രവേശനമാർഗമുണ്ടായിരുന്നു.
10 മുറ്റത്തുള്ള, കിഴക്കുവശത്തെ കൻമതിലിന്റെ ഉള്ളിലും* ഊണുമുറികളുണ്ടായിരുന്നു. തുറസ്സായ സ്ഥലത്തിനും കെട്ടിടത്തിനും അടുത്തായിരുന്നു അത്.+ 11 വടക്കുള്ള ഊണുമുറികളുടേതുപോലെ ഇവയുടെ മുന്നിലും നടപ്പാതയുണ്ടായിരുന്നു.+ ഇവയ്ക്കും അതേ നീളവും വീതിയും ആയിരുന്നു. ഇവയുടെ പുറത്തേക്കുള്ള വഴികളും രൂപമാതൃകയും അവയുടേതുപോലെതന്നെയായിരുന്നു. പ്രവേശനകവാടങ്ങൾ 12 തെക്കോട്ടുള്ള ഊണുമുറികളുടെ പ്രവേശനകവാടങ്ങൾപോലെയായിരുന്നു. ആളുകൾക്കു പ്രവേശിക്കാൻ നടപ്പാത തുടങ്ങുന്നിടത്ത് ഒരു പ്രവേശനകവാടമുണ്ടായിരുന്നു.+ അതു കിഴക്കുവശത്ത്, തൊട്ടടുത്തുതന്നെയുള്ള കൻമതിലിന്റെ മുന്നിലായിരുന്നു.
13 അപ്പോൾ, അദ്ദേഹം എന്നോടു പറഞ്ഞു: “തുറസ്സായ സ്ഥലത്തിന് അടുത്തുള്ള+ വടക്കുവശത്തെ ഊണുമുറികളും തെക്കുവശത്തെ ഊണുമുറികളും വിശുദ്ധമാണ്. ഇവിടെവെച്ചാണ് യഹോവയെ സമീപിക്കുന്ന പുരോഹിതന്മാർ അതിവിശുദ്ധമായ യാഗവസ്തുക്കൾ കഴിക്കുന്നത്.+ ഈ സ്ഥലം വിശുദ്ധമായതുകൊണ്ട് അതിവിശുദ്ധമായ യാഗവസ്തുക്കൾ, ധാന്യയാഗത്തിന്റെയും പാപയാഗത്തിന്റെയും അപരാധയാഗത്തിന്റെയും വസ്തുക്കൾ, അവർ ഇവിടെയാണു വെക്കാറുള്ളത്.+ 14 ഒരിക്കൽ പുരോഹിതന്മാർ അകത്ത് പ്രവേശിച്ചാൽ, ശുശ്രൂഷ ചെയ്യാൻ ധരിച്ച വസ്ത്രങ്ങൾ ഊരിമാറ്റാതെ അവർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്തെ മുറ്റത്തേക്കു പോകരുതായിരുന്നു.+ കാരണം, അവ വിശുദ്ധമാണ്. പൊതുജനത്തിനു വരാൻ അനുമതിയുള്ള സ്ഥലത്ത് ചെല്ലുമ്പോൾ അവർ വേറെ വസ്ത്രങ്ങൾ ധരിക്കണമായിരുന്നു.”
15 അദ്ദേഹം ദേവാലയപരിസരത്തിന്റെ അകത്തെ ഭാഗം* അളന്നശേഷം കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ+ എന്നെ പുറത്തേക്കു കൊണ്ടുപോയിട്ട് അവിടം മുഴുവനും അളന്നു.
16 മുഴക്കോലുകൊണ്ട്* അദ്ദേഹം കിഴക്കുവശം അളന്നു. ഒരറ്റംമുതൽ മറ്റേ അറ്റംവരെ അതിന്റെ നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
17 അദ്ദേഹം മുഴക്കോലുകൊണ്ട് വടക്കുവശം അളന്നു. അതിന്റെ നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
18 അദ്ദേഹം മുഴക്കോലുകൊണ്ട് തെക്കുവശം അളന്നു. അതിന്റെ നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
19 എന്നിട്ട്, ചുറ്റി പടിഞ്ഞാറുവശത്തേക്കു പോയ അദ്ദേഹം മുഴക്കോലുകൊണ്ട് അവിടം അളന്നു, നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
20 നാലു വശവും അദ്ദേഹം അളന്നു. ചുറ്റും 500 മുഴക്കോൽ നീളവും 500 മുഴക്കോൽ വീതിയും ഉള്ള+ ഒരു മതിലുണ്ടായിരുന്നു.+ വിശുദ്ധമായതും പൊതുവായ ഉപയോഗത്തിനുള്ളതും തമ്മിൽ വേർതിരിക്കാനായിരുന്നു ഈ മതിൽ.+
43 പിന്നെ, കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്ക് എന്നെ കൊണ്ടുപോയി.+ 2 അവിടെവെച്ച് ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുനിന്ന് വരുന്നതു+ ഞാൻ കണ്ടു. ദൈവത്തിന്റെ ശബ്ദം ആർത്തിരമ്പിവരുന്ന വെള്ളത്തിന്റെ ശബ്ദംപോലെയായിരുന്നു.+ ദൈവതേജസ്സുകൊണ്ട് ഭൂമി പ്രഭാപൂരിതമായി.+ 3 ഞാൻ* നഗരത്തെ നശിപ്പിക്കാൻ വന്നപ്പോൾ കണ്ട ദിവ്യദർശനംപോലുള്ള കാഴ്ചയായിരുന്നു അത്, കെബാർ നദീതീരത്തുവെച്ച് കണ്ടതുപോലുള്ളൊരു കാഴ്ച.+ അപ്പോൾ, ഞാൻ നിലത്ത് കമിഴ്ന്നുവീണു.
4 ആ സമയത്ത്, യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ+ ദേവാലയത്തിലേക്കു* പ്രവേശിച്ചു. 5 ഒരു ആത്മാവ്* എന്നെ എഴുന്നേൽപ്പിച്ച് അകത്തെ മുറ്റത്തേക്കു കൊണ്ടുപോയി. അപ്പോൾ അതാ, ദേവാലയത്തിൽ യഹോവയുടെ തേജസ്സു നിറഞ്ഞുനിൽക്കുന്നു!+ 6 ദേവാലയത്തിൽനിന്ന് ആരോ എന്നോടു സംസാരിക്കുന്ന ശബ്ദം അപ്പോൾ ഞാൻ കേട്ടു. അദ്ദേഹം എന്റെ അടുത്ത് വന്ന് നിന്നു.+ 7 എന്നിട്ട്, എന്നോടു പറഞ്ഞു:
“മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിന്റെ+ സ്ഥലവും എനിക്കു കാൽ വെക്കാനുള്ള ഇടവും+ ആണ്. ഞാൻ ഇവിടെ എന്നും ഇസ്രായേൽ ജനത്തോടൊപ്പം കഴിയും.+ ഇസ്രായേൽഗൃഹവും അവരുടെ രാജാക്കന്മാരും തങ്ങളുടെ ആത്മീയവേശ്യാവൃത്തികൊണ്ടും തങ്ങളുടെ രാജാക്കന്മാർ മരിക്കുമ്പോൾ അവരുടെ ശവങ്ങൾകൊണ്ടും എന്റെ വിശുദ്ധനാമം മേലാൽ അശുദ്ധമാക്കില്ല.+ 8 അവർ തങ്ങളുടെ വാതിൽപ്പടി എന്റെ വാതിൽപ്പടിയുടെ അടുത്തും തങ്ങളുടെ കട്ടിളക്കാൽ എന്റെ കട്ടിളക്കാലിന്റെ അടുത്തും സ്ഥാപിച്ചു. അവർക്കും എനിക്കും ഇടയിൽ ഒരു ഭിത്തിയുടെ അകലമേ ഉള്ളൂ.+ അങ്ങനെ, അവർ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളാലും അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി. അതുകൊണ്ട്, എനിക്ക് അവരോടു ദേഷ്യം തോന്നി. ഞാൻ അവരെ ഇല്ലായ്മ ചെയ്തു.+ 9 അവർ ആദ്യം തങ്ങളുടെ ആത്മീയവേശ്യാവൃത്തിയും തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങളും എന്റെ അടുത്തുനിന്ന് ദൂരെ നീക്കിക്കളയട്ടെ. അങ്ങനെയെങ്കിൽ, ഞാൻ എന്നും അവരോടൊപ്പം കഴിയും.+
10 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തോട്+ ദേവാലയത്തെക്കുറിച്ച് വിവരിക്കൂ! അങ്ങനെ, തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾ ഓർത്ത് അവർ ലജ്ജിക്കട്ടെ.+ അവർ അതിന്റെ രൂപരേഖ പഠിക്കണം.* 11 തങ്ങൾ ചെയ്തത് ഓർത്ത് അവർക്കു നാണക്കേടു തോന്നുന്നെങ്കിൽ ദേവാലയത്തിന്റെ അടിത്തറയുടെ രൂപരേഖ, ദേവാലയത്തിന്റെ ഘടന, പുറത്തേക്കുള്ള വഴികൾ, പ്രവേശനകവാടങ്ങൾ+ എന്നിവയെക്കുറിച്ചെല്ലാം നീ അവർക്കു പറഞ്ഞുകൊടുക്കണം. അതിന്റെ അടിത്തറയുടെ എല്ലാ രൂപരേഖകളും അതിന്റെ നിയമങ്ങളും, അതിന്റെ അടിത്തറയുടെ രൂപരേഖകളും അതിന്റെ വ്യവസ്ഥകളും അവരെ കാണിക്കുക. അവർ അതിന്റെ അടിത്തറയുടെ രൂപരേഖ പിൻപറ്റുകയും അതിന്റെ നിയമങ്ങൾ അനുസരിക്കുകയും+ ചെയ്യാൻവേണ്ടി അവരുടെ കൺമുന്നിൽവെച്ച് നീ അവയെല്ലാം എഴുതണം. 12 ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്. മലമുകളിൽ ദേവാലയത്തിനു ചുറ്റുമുള്ള പ്രദേശം മുഴുവൻ അതിവിശുദ്ധമാണ്.+ ഇതാ, ഇതാണ് ദേവാലയത്തെക്കുറിച്ചുള്ള നിയമം.
13 “മുഴക്കണക്കിൽ യാഗപീഠത്തിന്റെ അളവുകൾ ഇതാണ്.+ (ഇവിടെ ഒരു മുഴം എന്നു പറയുന്നത് ഒരു മുഴവും നാലു വിരൽ കനവും ചേർന്നതാണ്.)* അതിന്റെ ചുവട് ഒരു മുഴം; അതിന് ഒരു മുഴം വീതിയുണ്ട്. അതിന്റെ വക്കിനു ചുറ്റും ഒരു ചാൺ* വീതിയിൽ ഒരു അരികുപാളിയുണ്ട്. ഇതാണു യാഗപീഠത്തിന്റെ ചുവട്. 14 തറയിലെ ആ ചുവടിൽനിന്ന് താഴത്തെ ചുറ്റുപടിവരെ രണ്ടു മുഴം. അതിന്റെ വീതി ഒരു മുഴം. ചെറിയ ചുറ്റുപടിമുതൽ വലിയ ചുറ്റുപടിവരെ നാലു മുഴം. അതിന്റെ വീതി ഒരു മുഴം. 15 തീ കത്തിക്കാൻവേണ്ടി യാഗപീഠത്തിലുള്ള തട്ടിന്റെ ഉയരം നാലു മുഴം. ആ തട്ടിന്റെ നാലു മൂലയിൽനിന്നും നാലു കൊമ്പു മുകളിലേക്കു തള്ളിനിൽക്കുന്നു.+ 16 തീത്തട്ടു സമചതുരമാണ്; നീളം 12 മുഴം, വീതിയും 12 മുഴം.+ 17 ചുറ്റുപടിയുടെ നാലു വശത്തിനും നീളം 14 മുഴം; വീതിയും 14 മുഴം. ചുറ്റുമുള്ള അരികുപാളി അര മുഴം. അതിന്റെ ചുവടു നാലു വശത്തും ഓരോ മുഴം.
“അതിന്റെ നടകളുടെ ദർശനം കിഴക്കോട്ടാണ്.”
18 പിന്നെ, അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ പറയുന്നു: ‘യാഗപീഠത്തിൽവെച്ച് സമ്പൂർണദഹനയാഗം അർപ്പിക്കാനും അതിന്മേൽ രക്തം തളിക്കാനും സാധിക്കേണ്ടതിനു യാഗപീഠം ഉണ്ടാക്കുമ്പോൾ പിൻപറ്റേണ്ട നിർദേശങ്ങളാണ് ഇവ.’+
19 “‘എനിക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി എന്നെ സമീപിക്കുന്ന സാദോക്കിന്റെ സന്തതികളായ ലേവ്യപുരോഹിതന്മാർക്ക്,+ പാപപരിഹാരയാഗം അർപ്പിക്കാൻ കന്നുകാലികളിൽനിന്ന് ഒരു കാളക്കുട്ടിയെ നീ കൊടുക്കണം’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 20 ‘നീ അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പിലും ചുറ്റുപടിയുടെ നാലു കോണിലും ചുറ്റുമുള്ള അരികുപാളിയിലും പുരട്ടണം. പാപം നീക്കി അതിനെ ശുദ്ധീകരിക്കാനും അതിനു പാപപരിഹാരം വരുത്താനും വേണ്ടിയാണ് ഇത്.+ 21 പിന്നെ, പാപയാഗമായ കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പുറത്ത് ദേവാലയത്തിലെ നിർദിഷ്ട സ്ഥലത്തുവെച്ച് ദഹിപ്പിക്കണം.+ 22 രണ്ടാം ദിവസം പാപയാഗമായി ന്യൂനതയില്ലാത്ത ഒരു ആൺകോലാടിനെ നീ അർപ്പിക്കണം. കാളക്കുട്ടിയെക്കൊണ്ട് അവർ യാഗപീഠത്തിനു പാപശുദ്ധി വരുത്തിയതുപോലെതന്നെ ഇതിനെക്കൊണ്ടും പാപശുദ്ധി വരുത്തും.’
23 “‘നീ അതിനു പാപശുദ്ധി വരുത്തിക്കഴിയുമ്പോൾ കന്നുകാലികളിൽനിന്ന് ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻപറ്റത്തിൽനിന്ന് ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെയും അർപ്പിക്കണം. 24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. പുരോഹിതന്മാർ അവയുടെ മേൽ ഉപ്പു വിതറി+ സമ്പൂർണദഹനയാഗമായി അവയെ യഹോവയ്ക്ക് അർപ്പിക്കണം. 25 ദിവസവും ഒന്നു വീതം ഏഴു ദിവസത്തേക്ക് ഓരോ ആൺകോലാടിനെ പാപയാഗമായി അർപ്പിക്കണം.+ അതുപോലെ, കന്നുകാലികളിൽനിന്ന് ഒരു കാളക്കുട്ടിയെയും ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആൺചെമ്മരിയാടിനെയും അർപ്പിക്കണം. ന്യൂനതയില്ലാത്ത* മൃഗങ്ങളെ വേണം അർപ്പിക്കാൻ. 26 ഏഴു ദിവസം അവർ യാഗപീഠത്തിനു പാപപരിഹാരം വരുത്തണം. അവർ അതിനെ ശുദ്ധീകരിച്ച് സമർപ്പിക്കണം. 27 ആ ദിവസങ്ങൾ തികഞ്ഞശേഷം, അതായത് എട്ടാം ദിവസവും+ അതിനു ശേഷവും, പുരോഹിതന്മാർ യാഗപീഠത്തിൽവെച്ച് നിങ്ങളുടെ* സമ്പൂർണദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിക്കും. എനിക്കു നിങ്ങളോടു പ്രീതി തോന്നും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
44 പിന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ കവാടത്തിന് അടുത്തേക്ക് എന്നെ തിരികെ കൊണ്ടുവന്നു.+ ആ കവാടം അടഞ്ഞുകിടന്നിരുന്നു.+ 2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഈ കവാടം അടഞ്ഞുതന്നെ കിടക്കും. അതു തുറക്കരുത്. ഒരു മനുഷ്യനും അതിലൂടെ പ്രവേശിക്കരുത്. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ അതിലൂടെ പ്രവേശിച്ചിരിക്കുന്നു.+ അതുകൊണ്ട്, അത് അടഞ്ഞുതന്നെ കിടക്കണം. 3 പക്ഷേ യഹോവയുടെ സന്നിധിയിൽവെച്ച് അപ്പം കഴിക്കാൻവേണ്ടി തലവൻ അതിൽ ഇരിക്കും;+ കാരണം, അവൻ ഒരു തലവനാണ്. കവാടത്തിന്റെ മണ്ഡപത്തിലൂടെ അവൻ അകത്തേക്കു വരും; അതുവഴിതന്നെ പുറത്തേക്കും പോകും.”+
4 പിന്നെ അദ്ദേഹം എന്നെ വടക്കേ കവാടത്തിലൂടെ ദേവാലയത്തിനു മുന്നിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ അതാ, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നു!+ ഞാൻ നിലത്ത് കമിഴ്ന്നുവീണു.+ 5 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ നിയമങ്ങളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ഞാൻ നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കൂ! സശ്രദ്ധം നിരീക്ഷിക്കൂ! നന്നായി ശ്രദ്ധിക്കൂ!* ദേവാലയത്തിന്റെ പ്രവേശനമാർഗവും വിശുദ്ധമന്ദിരത്തിന്റെ പുറത്തേക്കുള്ള എല്ലാ വഴികളും നന്നായി ശ്രദ്ധിക്കൂ!+ 6 ധിക്കാരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേൽഗൃഹമേ, നിങ്ങളുടെ വൃത്തികെട്ട ആചാരങ്ങൾ അതിരു കടന്നിരിക്കുന്നു. 7 ഹൃദയത്തിലെയും ശരീരത്തിലെയും അഗ്രചർമം പരിച്ഛേദിക്കാത്ത* വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരുന്നു. അവർ എന്റെ ആലയത്തെ അശുദ്ധമാക്കുന്നു. എനിക്കു തരേണ്ട അപ്പവും കൊഴുപ്പും രക്തവും നിങ്ങൾ അർപ്പിക്കുന്നെങ്കിലും നിങ്ങളുടെ വൃത്തികെട്ട ആചാരങ്ങളാൽ എന്റെ ഉടമ്പടി ലംഘിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കൾ സൂക്ഷിക്കാതെ+ എന്റെ വിശുദ്ധമന്ദിരത്തിലെ ചുമതലകൾ നിർവഹിക്കാൻ മറ്റുള്ളവരെ നിയമിക്കുന്നു.”’
9 “‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേലിൽ താമസിക്കുന്ന, ഹൃദയത്തിലെയും ശരീരത്തിലെയും അഗ്രചർമം പരിച്ഛേദിക്കാത്ത ഒരൊറ്റ വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.”’
10 “‘തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* പിന്നാലെ പോകാൻ ഇസ്രായേൽ എന്നിൽനിന്ന് അകന്നപ്പോൾ എന്നെ വിട്ട് അകന്നുപോയ ലേവ്യർ+ അവരുടെ തെറ്റിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും. 11 പിന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുന്നവരാകും. അവർ ദേവാലയത്തിന്റെ കവാടങ്ങളുടെ മേൽവിചാരണ നടത്തും;+ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യും. അവർ ജനത്തിനുവേണ്ടി സമ്പൂർണദഹനയാഗത്തിനുള്ള മൃഗങ്ങളെയും ബലിമൃഗങ്ങളെയും അറുക്കും. ജനത്തിനു ശുശ്രൂഷ ചെയ്യാൻ അവർ അവരുടെ മുന്നിൽ നിൽക്കും. 12 അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ മുന്നിൽ അവർക്കു ശുശ്രൂഷ ചെയ്ത ലേവ്യർ ഇസ്രായേൽഗൃഹം പാപത്തിലേക്ക് ഇടറിവീഴാൻ കാരണമായി.+ അതുകൊണ്ട് ഞാൻ കൈ ഉയർത്തി അവർക്കെതിരെ ആണയിട്ടു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അവരുടെ തെറ്റിന്റെ ഭവിഷ്യത്തുകൾ അവർ അനുഭവിക്കേണ്ടിവരും. 13 അവർ എന്റെ പുരോഹിതന്മാരായി സേവിക്കാൻ എന്നെ സമീപിക്കുകയോ എന്റെ ഏതെങ്കിലും വിശുദ്ധവസ്തുവിന്റെയോ അതിവിശുദ്ധവസ്തുവിന്റെയോ അടുത്തേക്കു വരുകയോ ഇല്ല. ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളുടെയും അപമാനം പേറി അവർ കഴിയേണ്ടിവരും. 14 പക്ഷേ ഞാൻ അവർക്കു ദേവാലയത്തിലെ കാര്യാദികളുടെ ചുമതല ഏൽപ്പിച്ചുകൊടുക്കും. അവർ അവിടത്തെ സേവനങ്ങൾ ചെയ്യും; അവിടത്തെ എല്ലാ കാര്യങ്ങളും നോക്കിനടത്തും.’+
15 “‘പക്ഷേ ഇസ്രായേല്യർ എന്നിൽനിന്ന് അകന്നുപോയപ്പോൾ+ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യാദികൾ നോക്കിനടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ+ എന്നെ സമീപിച്ച് എനിക്കു ശുശ്രൂഷ ചെയ്യും. എനിക്കു കൊഴുപ്പും+ രക്തവും+ അർപ്പിക്കാൻ അവർ എന്റെ മുന്നിൽ നിൽക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 16 ‘അവരായിരിക്കും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുക. എനിക്കു ശുശ്രൂഷ ചെയ്യാൻ അവർ എന്റെ മേശയെ സമീപിക്കും.+ എന്നോടുള്ള അവരുടെ ഉത്തരവാദിത്വങ്ങൾ അവർ നിറവേറ്റും.+
17 “‘അവർ അകത്തെ മുറ്റത്തെ കവാടങ്ങളുടെ ഉള്ളിലേക്കു വരുമ്പോൾ ലിനൻവസ്ത്രങ്ങൾ ധരിക്കണം.+ അകത്തെ മുറ്റത്തെ കവാടങ്ങളിലോ ഉള്ളിലോ ശുശ്രൂഷ ചെയ്യുമ്പോൾ അവർ കമ്പിളിവസ്ത്രങ്ങൾ ധരിക്കരുത്. 18 അവർ ലിനൻതലപ്പാവുകൾ വെക്കണം. ലിനൻകൊണ്ടുള്ള അടിവസ്ത്രം ഉപയോഗിച്ച് അവർ അര മറയ്ക്കണം.+ ശരീരം വിയർക്കാൻ ഇടയാക്കുന്നതൊന്നും അവർ ധരിക്കരുത്. 19 അവർ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ ധരിച്ച വസ്ത്രങ്ങൾ, പൊതുജനത്തിനു പ്രവേശനമുള്ള പുറത്തെ മുറ്റത്തേക്കു പോകുന്നതിനു മുമ്പ് വിശുദ്ധമായ ഊണുമുറികളിൽ*+ ഊരിവെക്കണം.+ എന്നിട്ട് അവർ വേറെ വസ്ത്രം ധരിക്കണം. അങ്ങനെയാകുമ്പോൾ അവർ അവരുടെ വസ്ത്രത്തിൽനിന്ന് വിശുദ്ധി ജനങ്ങളിലേക്കു പകരില്ല.* 20 അവർ അവരുടെ തല വടിക്കുകയോ+ തലമുടി നീട്ടിവളർത്തുകയോ അരുത്; പക്ഷേ മുടി വെട്ടിയൊതുക്കണം. 21 പുരോഹിതന്മാർ വീഞ്ഞു കുടിച്ചിട്ട് അകത്തെ മുറ്റത്ത് പ്രവേശിക്കരുത്.+ 22 അവർ വിധവയെയോ വിവാഹമോചിതയെയോ ഭാര്യയാക്കരുത്.+ പക്ഷേ അവർക്ക് ഒരു ഇസ്രായേല്യകന്യകയെയോ ഒരു പുരോഹിതന്റെ വിധവയെയോ വിവാഹം കഴിക്കാം.’+
23 “‘വിശുദ്ധമായതും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവർ എന്റെ ജനത്തിനു പറഞ്ഞുകൊടുക്കണം. ശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം അവർ അവരെ പഠിപ്പിക്കണം.+ 24 നിയമപരമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളിൽ അവർ ന്യായാധിപന്മാരായിരിക്കണം.+ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ വേണം അവർ അവയ്ക്കു വിധി കല്പിക്കാൻ.+ എന്റെ എല്ലാ ഉത്സവങ്ങളെക്കുറിച്ചുമുള്ള+ ചട്ടങ്ങളും നിയമങ്ങളും അവർ പാലിക്കണം; എന്റെ ശബത്തുകൾ അവർ വിശുദ്ധീകരിക്കണം. 25 അവർ ശവശരീരത്തിന് അടുത്ത് ചെല്ലരുത്; ചെന്നാൽ അശുദ്ധരാകും. പക്ഷേ അവരുടെ അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, അവിവാഹിതയായ സഹോദരി എന്നിവരുടെ കാര്യത്തിൽ അവർക്ക് അശുദ്ധരാകാം.+ 26 പുരോഹിതന്റെ ശുദ്ധീകരണം കഴിഞ്ഞാൽ അവർ അവനുവേണ്ടി ഏഴു ദിവസം എണ്ണണം. 27 വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ അകത്തെ മുറ്റത്തേക്ക്, അതായത് വിശുദ്ധസ്ഥലത്തേക്ക്, പ്രവേശിക്കുന്ന ദിവസം അവൻ തന്റെ പാപയാഗം കൊണ്ടുവരണം’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
28 “‘ഇനി അവരുടെ പൈതൃകാവകാശത്തിന്റെ കാര്യം: ഞാനാണ് അവരുടെ അവകാശം.+ നിങ്ങൾ ഇസ്രായേലിൽ അവർക്ക് ഒരു സ്വത്തും കൊടുക്കരുത്. ഞാനാണല്ലോ അവരുടെ സ്വത്ത്. 29 അവരായിരിക്കും ധാന്യയാഗവും+ പാപയാഗവും അപരാധയാഗവും+ ഭക്ഷിക്കുന്നത്. ഇസ്രായേലിലെ സമർപ്പിതവസ്തുക്കളെല്ലാം അവരുടേതാകും.+ 30 എല്ലാ ആദ്യഫലങ്ങളിലെയും എല്ലാ തരം സംഭാവനകളിലെയും ഏറ്റവും നല്ലതു പുരോഹിതന്മാർക്കുള്ളതാണ്.+ നിങ്ങളുടെ ആദ്യഫലമായ തരിമാവും നിങ്ങൾ പുരോഹിതനു കൊടുക്കണം.+ നിങ്ങളുടെ വീട്ടിലുള്ളവരുടെ അനുഗ്രഹത്തിൽ അതു കലാശിക്കും.+ 31 താനേ ചത്തതോ എന്തെങ്കിലും കടിച്ചുകീറിയതോ ആയ പക്ഷിയെയോ മൃഗത്തെയോ പുരോഹിതന്മാർ കഴിക്കരുത്.’+
45 “‘നിങ്ങൾ ദേശം വീതംവെച്ച് അവകാശം കൊടുക്കുമ്പോൾ+ ഒരു വീതം യഹോവയ്ക്കു വിശുദ്ധസംഭാവനയായി നീക്കിവെക്കണം.+ അതിന് 25,000 മുഴം* നീളവും 10,000 മുഴം വീതിയും ഉണ്ടായിരിക്കണം.+ ആ പ്രദേശം മുഴുവനും* വിശുദ്ധമായിരിക്കും. 2 അതിനുള്ളിൽ വിശുദ്ധസ്ഥലത്തിനുവേണ്ടി 500 മുഴം നീളത്തിലും 500 മുഴം വീതിയിലും*+ സമചതുരത്തിലുള്ള ഒരു സ്ഥലമുണ്ടായിരിക്കണം; അതിനു ചുറ്റും 50 മുഴം മേച്ചിൽപ്പുറവും ഉണ്ടായിരിക്കണം.+ 3 അളന്നുതിരിച്ചതിൽനിന്ന് 25,000 മുഴം നീളത്തിലും 10,000 മുഴം വീതിയിലും അളക്കണം. അതിവിശുദ്ധമായ വിശുദ്ധമന്ദിരം അതിനുള്ളിലായിരിക്കണം. 4 ദേശത്തിലെ ഈ ഭാഗം യഹോവയ്ക്കു ശുശ്രൂഷ ചെയ്യാൻ ദൈവസന്നിധിയിലേക്കു ചെല്ലുന്ന+ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകരായ പുരോഹിതന്മാർക്കുള്ളതായിരിക്കും;+ ഈ വീതം വിശുദ്ധമായിരിക്കും. അവരുടെ വീടുകളും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവും അവിടെയായിരിക്കും.
5 “‘ദേവാലയത്തിലെ ശുശ്രൂഷ ചെയ്യുന്ന ലേവ്യർക്ക് 25,000 മുഴം നീളത്തിലും 10,000 മുഴം വീതിയിലും ഒരു ഓഹരിയുണ്ടായിരിക്കും.+ അവർക്ക് 20 ഊണുമുറിയും*+ അവകാശമായുണ്ടായിരിക്കും.
6 “‘(വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി) 25,000 മുഴം നീളത്തിലും 5,000 മുഴം വീതിയിലും ഉള്ള ഒരു പ്രദേശം നഗരത്തിന് അവകാശപ്പെട്ട സ്ഥലമായി നിങ്ങൾ കൊടുക്കണം.+ അത് ഇസ്രായേൽഗൃഹത്തിനു മുഴുവനുമുള്ളതായിരിക്കണം.
7 “‘വിശുദ്ധസംഭാവനയുടെയും നഗരത്തിനു വീതിച്ചുകൊടുത്ത സ്ഥലത്തിന്റെയും ഇരുവശങ്ങളിലും തലവനു സ്ഥലമുണ്ടായിരിക്കും. വിശുദ്ധസംഭാവനയോടും നഗരത്തിന് അവകാശപ്പെട്ട സ്ഥലത്തോടും ചേർന്നായിരിക്കും അത്. അതു പടിഞ്ഞാറും കിഴക്കും ആയിട്ടായിരിക്കും. പടിഞ്ഞാറേ അതിരിൽനിന്ന് കിഴക്കേ അതിരിലേക്ക് അതിന്റെ നീളം ഒരു ഗോത്രവീതത്തിന്റെ നീളത്തിനു തുല്യമായിരിക്കും.+ 8 ഈ സ്ഥലം ഇസ്രായേലിൽ അവന് അവകാശപ്പെട്ടതാകും. എന്റെ തലവന്മാർ പിന്നെ ഒരിക്കലും എന്റെ ജനത്തെ ദ്രോഹിക്കില്ല.+ അവർ ഇസ്രായേൽഗൃഹത്തിനു ഗോത്രമനുസരിച്ച് ദേശം കൊടുക്കും.’+
9 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇസ്രായേൽതലവന്മാരേ, നിങ്ങളുടെ ചെയ്തികൾ അതിരു കടന്നിരിക്കുന്നു!’
“‘നിങ്ങൾ അക്രമവും അടിച്ചമർത്തലും ഉപേക്ഷിച്ച് നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കൂ!+ എന്റെ ജനത്തിന്റെ സ്വത്തു തട്ടിയെടുക്കുന്നതു മതിയാക്കൂ’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 10 ‘നിങ്ങൾ ഉപയോഗിക്കുന്ന ത്രാസ്സും ഏഫായും* ബത്തും* കൃത്യതയുള്ളതായിരിക്കണം.+ 11 ഏഫായുടെയും ബത്തിന്റെയും അളവുപാത്രത്തിനു നിങ്ങൾ വ്യത്യാസം വരുത്തരുത്. ഒരു ബത്ത് അളക്കുമ്പോൾ ഹോമരിന്റെ* പത്തിലൊന്നുണ്ടായിരിക്കണം. ഒരു ഏഫാ അളക്കുമ്പോഴും ഹോമരിന്റെ പത്തിലൊന്നു കാണണം. അളവുകൾക്കുള്ള ആധാരം ഹോമരാണ്. 12 ഒരു ശേക്കെൽ*+ 20 ഗേരയായിരിക്കണം.* നിങ്ങൾ ഉപയോഗിക്കുന്ന മാനേ* 20 ശേക്കെലും 25 ശേക്കെലും 15 ശേക്കെലും കൂട്ടുന്നതായിരിക്കണം.’
13 “‘നിങ്ങൾ കൊടുക്കേണ്ട സംഭാവന ഇതാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ആറിലൊന്ന് ഏഫാ. ഓരോ ഹോമർ ബാർളിയിൽനിന്നും ആറിലൊന്ന് ഏഫാ. 14 എണ്ണ ബത്ത് അളവിൽ അളന്ന് കൊടുക്കണം. കോരിന്റെ* പത്തിലൊന്നാണു ബത്ത്. ഒരു ഹോമർ പത്തു ബത്തിനു തുല്യമായതുകൊണ്ട് പത്തു ബത്താണ് ഒരു ഹോമർ. 15 ഇസ്രായേലിലെ ആട്ടിൻപറ്റത്തിൽനിന്ന് 200 ആടിന് ഒന്ന് എന്ന കണക്കിൽ കൊടുക്കണം. ജനത്തിനു പാപപരിഹാരം വരുത്താൻ+ ധാന്യയാഗമായും+ സമ്പൂർണദഹനയാഗമായും+ സഹഭോജനബലിയായും+ അർപ്പിക്കാനുള്ളതാണ് ഇതെല്ലാം’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
16 “‘ദേശത്തെ ജനങ്ങളെല്ലാം ഈ സംഭാവന+ ഇസ്രായേലിലെ തലവനു കൊടുക്കണം. 17 ഉത്സവസമയത്ത് അർപ്പിക്കുന്ന+ സമ്പൂർണദഹനയാഗം,+ ധാന്യയാഗം,+ പാനീയയാഗം എന്നിവയുടെ ചുമതല തലവനായിരിക്കും. അമാവാസിയും ശബത്തും+ ഇസ്രായേൽഗൃഹത്തോട് ആഘോഷിക്കാൻ പറഞ്ഞിട്ടുള്ള മറ്റെല്ലാ ഉത്സവങ്ങളും ഇതിൽപ്പെടും.+ ഇസ്രായേൽഗൃഹത്തിനു പാപപരിഹാരം വരുത്താനുള്ള പാപയാഗത്തിനും ധാന്യയാഗത്തിനും സമ്പൂർണദഹനയാഗത്തിനും സഹഭോജനബലിക്കും വേണ്ടതെല്ലാം ഏർപ്പാടു ചെയ്യുന്നതു തലവനായിരിക്കും.’
18 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഒന്നാം മാസം ഒന്നാം ദിവസം കന്നുകാലികളിൽനിന്ന് ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ എടുക്കണം. എന്നിട്ട് വിശുദ്ധമന്ദിരത്തിനു പാപശുദ്ധി വരുത്തണം.+ 19 പുരോഹിതൻ പാപയാഗമൃഗത്തിന്റെ രക്തം കുറച്ച് എടുത്ത് ദേവാലയത്തിന്റെ കട്ടിളക്കാലിലും+ യാഗപീഠത്തിന്റെ ചുറ്റുപടിയുടെ നാലു മൂലയിലും അകത്തെ മുറ്റത്തെ കവാടത്തിന്റെ കട്ടിളക്കാലിലും പുരട്ടണം. 20 അബദ്ധവശാലോ അറിവില്ലായ്മയാലോ പാപം ചെയ്യുന്നവർക്കുവേണ്ടി+ മാസത്തിന്റെ ഏഴാം ദിവസവും ഇതുതന്നെ ചെയ്യണം; ദേവാലയത്തിനു പാപപരിഹാരം വരുത്തുകയും വേണം.+
21 “‘ഒന്നാം മാസം 14-ാം ദിവസം നിങ്ങൾ പെസഹാപ്പെരുന്നാൾ ആഘോഷിക്കണം.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത* അപ്പം കഴിക്കണം.+ 22 ആ ദിവസം തലവൻ തനിക്കുവേണ്ടിയും ദേശത്തെ മുഴുവൻ ജനത്തിനുവേണ്ടിയും പാപയാഗത്തിനായി ഒരു കാളക്കുട്ടിയെ കൊടുക്കും.+ 23 ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമയത്ത് ദിവസവും ന്യൂനതയില്ലാത്ത ഏഴു കാളക്കുട്ടിയെയും ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാടിനെയും യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗത്തിനുവേണ്ടി അവൻ നൽകും.+ കൂടാതെ, ദിവസവും ഓരോ ആൺകോലാടിനെ പാപയാഗത്തിനായും കൊടുക്കും. 24 ഇതിനു പുറമേ, ഓരോ കാളക്കുട്ടിക്കും ഓരോ ഏഫാ ധാന്യയാഗവും ഓരോ ആൺചെമ്മരിയാടിനും ഓരോ ഏഫാ ധാന്യയാഗവും ഓരോ ഏഫായ്ക്കും ഓരോ ഹീൻ* എണ്ണയും അവൻ കൊടുക്കണം.
25 “‘ഏഴാം മാസം 15-ാം ദിവസം അതേ പാപയാഗവും സമ്പൂർണദഹനയാഗവും ധാന്യയാഗവും എണ്ണയും അർപ്പിക്കാൻ വേണ്ടതെല്ലാം അവൻ ഏർപ്പാടു ചെയ്യണം; അന്നുമുതൽ ഉത്സവത്തിന്റെ ഏഴു ദിവസവും+ അവൻ ഇങ്ങനെതന്നെ ചെയ്യണം.’”
46 “പരമാധികാരിയായ യഹോവ പറയുന്നു: ‘അകത്തെ മുറ്റത്തെ കിഴക്കോട്ടു ദർശനമുള്ള കവാടം+ ആറു പ്രവൃത്തിദിവസവും+ അടച്ചിടണം.+ പക്ഷേ ശബത്തുദിവസത്തിലും അമാവാസിയിലും അതു തുറക്കണം. 2 പുറത്തുനിന്ന് വരുന്ന തലവൻ കവാടത്തിന്റെ മണ്ഡപം വഴി അകത്ത് പ്രവേശിക്കും.+ എന്നിട്ട്, കവാടത്തിന്റെ കട്ടിളക്കാലിന്റെ അടുത്ത് വന്ന് നിൽക്കും. പുരോഹിതന്മാർ അവന്റെ സമ്പൂർണദഹനയാഗവും സഹഭോജനബലികളും അർപ്പിക്കും. അവൻ കവാടത്തിന്റെ വാതിൽപ്പടിക്കൽ കുമ്പിട്ടിട്ട് പുറത്തേക്കു പോകും. പക്ഷേ കവാടം വൈകുന്നേരംവരെ തുറന്നുതന്നെ കിടക്കണം. 3 ദേശത്തെ ജനവും ശബത്തുകളിലും അമാവാസികളിലും ആ കവാടത്തിന്റെ വാതിൽക്കൽ യഹോവയുടെ മുന്നിൽ കുമ്പിടും.+
4 “‘ശബത്തുദിവസം യഹോവയ്ക്കു സമ്പൂർണദഹനയാഗമായി അർപ്പിക്കാൻ ന്യൂനതയില്ലാത്ത ആറ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെയും തലവൻ കൊണ്ടുവരണം.+ 5 ആൺചെമ്മരിയാടിനൊപ്പം ഒരു ഏഫാ* ധാന്യയാഗം നൽകണം. ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം തന്റെ പ്രാപ്തിയനുസരിച്ചുള്ള ധാന്യയാഗം കൊടുത്താൽ മതി. ഓരോ ഏഫായോടുമൊപ്പം ഓരോ ഹീൻ* എണ്ണയും നൽകണം.+ 6 അമാവാസിയിൽ ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ആറ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ഒരു ആൺചെമ്മരിയാടിനെയും യാഗം അർപ്പിക്കണം; അവയെല്ലാം ന്യൂനതയില്ലാത്തവയായിരിക്കണം.+ 7 അവൻ കാളക്കുട്ടിക്കും ആൺചെമ്മരിയാടിനും ഒപ്പം ഓരോ ഏഫാ ധാന്യയാഗം നൽകണം; ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം തന്റെ പ്രാപ്തിയനുസരിച്ചുള്ളതു ധാന്യയാഗമായി കൊടുത്താൽ മതി. ഓരോ ഏഫായ്ക്കുമൊപ്പം ഓരോ ഹീൻ എണ്ണയും നൽകണം.
8 “‘തലവൻ അകത്ത് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും കവാടത്തിന്റെ മണ്ഡപം വഴിയായിരിക്കണം.+ 9 ഉത്സവദിവസങ്ങളിൽ+ ദേശത്തെ ജനം ആരാധനയ്ക്കായി യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കേ കവാടത്തിലൂടെ+ വരുന്നവർ തെക്കേ കവാടത്തിലൂടെ+ പുറത്തേക്കു പോകണം; തെക്കേ കവാടത്തിലൂടെ വരുന്നവർ വടക്കേ കവാടത്തിലൂടെയും. അകത്തേക്കു വന്ന കവാടത്തിലൂടെ ആരും പുറത്തേക്കു പോകരുത്. എതിർവശത്ത് കാണുന്ന കവാടത്തിലൂടെ വേണം അവർ പുറത്തേക്കു പോകാൻ. 10 അവരുടെ കൂട്ടത്തിലുള്ള തലവൻ അവർ അകത്ത് വരുമ്പോൾ അകത്ത് വരുകയും പുറത്ത് പോകുമ്പോൾ പുറത്ത് പോകുകയും വേണം. 11 പെരുന്നാളുകളിലും ഉത്സവകാലത്തും അർപ്പിക്കുന്ന കാളക്കുട്ടിക്കും ആൺചെമ്മരിയാടിനും ഒപ്പം ഓരോ ഏഫാ ധാന്യയാഗം നൽകണം; ആൺചെമ്മരിയാട്ടിൻകുട്ടികൾക്കൊപ്പം അവന്റെ പ്രാപ്തിയനുസരിച്ചുള്ളതു ധാന്യയാഗമായി കൊടുത്താൽ മതി. ഓരോ ഏഫായ്ക്കുമൊപ്പം ഓരോ ഹീൻ എണ്ണയും നൽകണം.+
12 “‘യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗത്തിനോ സഹഭോജനബലികൾക്കോ വേണ്ടി തലവൻ കൊണ്ടുവരുന്നതു സ്വമനസ്സാലെ കൊടുക്കുന്ന കാഴ്ചയാണെങ്കിൽ കിഴക്കോട്ടു ദർശനമുള്ള കവാടം അവനു തുറന്നുകൊടുക്കണം. ശബത്തുദിവസത്തിൽ ചെയ്യുന്നതുപോലെതന്നെ അവൻ അവന്റെ സമ്പൂർണദഹനയാഗവും+ സഹഭോജനബലികളും കൊടുക്കും.+ അവൻ പുറത്ത് പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.+
13 “‘യഹോവയ്ക്കുള്ള സമ്പൂർണദഹനയാഗമായി ദിവസവും ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ നൽകണം.+ ദിവസവും രാവിലെ അങ്ങനെ ചെയ്യണം. 14 അതോടൊപ്പം എന്നും രാവിലെ ധാന്യയാഗമായി ഒരു ഏഫായുടെ ആറിലൊന്നും നേർത്ത ധാന്യപ്പൊടിയുടെ മേൽ തളിക്കാൻ മൂന്നിലൊന്നു ഹീൻ എണ്ണയും നൽകണം. ഇത് യഹോവയ്ക്കുള്ള പതിവുധാന്യയാഗം; ദീർഘകാലത്തേക്കു നിലനിൽക്കുന്ന ഒരു നിയമമാണ് ഇത്. 15 പതിവായി അർപ്പിക്കുന്ന സമ്പൂർണദഹനയാഗത്തിനുവേണ്ടി എന്നും രാവിലെ ആൺചെമ്മരിയാട്ടിൻകുട്ടി, ധാന്യയാഗം, എണ്ണ എന്നിവ കൊടുക്കണം.’
16 “പരമാധികാരിയായ യഹോവ പറയുന്നു: ‘തലവൻ അവന്റെ ഓരോ പുത്രനും പൈതൃകാവകാശമായി ഒരു സമ്മാനം കൊടുക്കുന്നെങ്കിൽ അത് അവന്റെ പുത്രന്മാരുടെ സ്വത്താകും. അത് അവർക്ക് പൈതൃകാവകാശമായി കിട്ടിയ സ്വത്താണ്. 17 പക്ഷേ അവൻ അവന്റെ ദാസനു തന്റെ സ്വത്തിൽനിന്ന് ഒരു സമ്മാനം കൊടുക്കുന്നെങ്കിൽ സ്വാതന്ത്ര്യം കിട്ടുന്ന വർഷംവരെ അതു ദാസന്റേതായിരിക്കും.+ പിന്നെ അതു തലവനു തിരികെ കിട്ടും. ആൺമക്കളുടെ അവകാശം മാത്രമേ സ്ഥിരമായ അവകാശമായിരിക്കുകയുള്ളൂ. 18 ജനത്തെ അവരുടെ അവകാശഭൂമിയിൽനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി തലവൻ ആ സ്വത്തു കൈവശപ്പെടുത്തരുത്. തന്റെ സ്വന്തം സ്വത്തിൽനിന്നായിരിക്കണം അവൻ തന്റെ ആൺമക്കൾക്ക് അവകാശം കൊടുക്കേണ്ടത്. അങ്ങനെയാകുമ്പോൾ എന്റെ ജനത്തിൽ ആരും സ്വന്തം അവകാശഭൂമിയിൽനിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകില്ല.’”
19 പിന്നെ പുരോഹിതന്മാരുടെ വിശുദ്ധമായ ഊണുമുറികളിലേക്കുള്ള* കവാടത്തിന് അടുത്തുള്ള പ്രവേശനമാർഗത്തിലൂടെ+ എന്നെ അകത്ത് കൊണ്ടുവന്നു. അവയുടെ ദർശനം വടക്കോട്ടായിരുന്നു.+ അവിടെ അങ്ങു പുറകിലായി പടിഞ്ഞാറേ അറ്റത്ത് ഞാൻ ഒരു സ്ഥലം കണ്ടു. 20 അദ്ദേഹം എന്നോടു പറഞ്ഞു: “ഇതു പുരോഹിതന്മാർക്ക് അപരാധയാഗവസ്തുക്കളും പാപയാഗവസ്തുക്കളും പുഴുങ്ങാനുള്ള സ്ഥലമാണ്; അവർ ധാന്യയാഗം ചുടുന്നതും+ ഇവിടെവെച്ചായിരിക്കും. അങ്ങനെയാകുമ്പോൾ, അവർ ഒന്നും പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി ജനത്തിലേക്കു വിശുദ്ധി പകരില്ല.”*+
21 പിന്നെ പുറത്തെ മുറ്റത്തേക്ക് എന്നെ കൊണ്ടുവന്നു. മുറ്റത്തിന്റെ നാലു മൂലയിലേക്കും എന്നെ കൊണ്ടുപോയി. പുറത്തെ മുറ്റത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഞാൻ കണ്ടു. 22 മുറ്റത്തിന്റെ നാലു മൂലയിലും 40 മുഴം* നീളവും 30 മുഴം വീതിയുമുള്ള ചെറിയ മുറ്റങ്ങൾ! നാലിനും ഒരേ വലുപ്പമായിരുന്നു.* 23 അവ നാലിന്റെയും ചുറ്റും പടികളുണ്ടായിരുന്നു. പടികൾക്കു താഴെ യാഗവസ്തുക്കൾ പുഴുങ്ങാൻ സ്ഥലങ്ങൾ പണിതിരുന്നു. 24 അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ ഭവനങ്ങളിൽവെച്ചാണു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നവർ ജനത്തിന്റെ ബലികൾ പുഴുങ്ങുന്നത്.”+
47 പിന്നെ ദേവാലയത്തിന്റെ വാതിൽക്കലേക്ക്+ എന്നെ തിരികെ കൊണ്ടുവന്നു. അവിടെ, ദേവാലയത്തിന്റെ വാതിൽപ്പടിയുടെ അടിയിൽനിന്ന് കിഴക്കോട്ടു വെള്ളം ഒഴുകുന്നതു ഞാൻ കണ്ടു.+ കാരണം, ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. ദേവാലയത്തിന്റെ വലതുവശത്ത്, അടിയിൽനിന്ന് വെള്ളം താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. അതു യാഗപീഠത്തിന്റെ തെക്കുവശത്തുകൂടെ ഒഴുകി.
2 പിന്നെ വടക്കേ കവാടംവഴി+ എന്നെ വെളിയിൽ കൊണ്ടുവന്നു. എന്നിട്ട് പുറത്തുകൂടെ ചുറ്റിനടത്തി കിഴക്കോട്ടു ദർശനമുള്ള പുറത്തെ കവാടത്തിന്+ അടുത്തേക്കു കൊണ്ടുപോയി. അപ്പോൾ അതാ, ആ കവാടത്തിന്റെ വലതുവശത്തുകൂടെ വെള്ളം കുറേശ്ശെ ഒഴുകുന്നു.
3 അപ്പോൾ ആ മനുഷ്യൻ ഒരു അളവുനൂലും പിടിച്ച്+ കിഴക്കോട്ടു പോയി. അദ്ദേഹം 1,000 മുഴം* അളന്നു. എന്നിട്ട് എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽക്കുഴവരെയുണ്ടായിരുന്നു.
4 അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. എന്നിട്ട് എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽമുട്ടുവരെയുണ്ടായിരുന്നു.
പിന്നെയും 1,000 മുഴം അളന്നിട്ട് അദ്ദേഹം എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം അരവരെയുണ്ടായിരുന്നു.
5 അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. അപ്പോഴേക്കും അതു വലിയൊരു ജലപ്രവാഹമായി മാറിയിരുന്നു; അതിലൂടെ നടക്കാൻ പറ്റുമായിരുന്നില്ല. നല്ല ആഴമുണ്ടായിരുന്നതുകൊണ്ട് നീന്തുകയായിരുന്നു ഏകമാർഗം; ആ ജലപ്രവാഹത്തിലൂടെ നടന്നുപോകുക അസാധ്യമായിരുന്നു.
6 അദ്ദേഹം എന്നോട്, “മനുഷ്യപുത്രാ, ഇതു കണ്ടോ” എന്നു ചോദിച്ചു.
എന്നിട്ട് എന്നെ ആ നദിയുടെ തീരത്തേക്കു തിരിച്ച് നടത്തി. 7 തിരിച്ചെത്തിയപ്പോൾ നദിയുടെ ഇരുകരകളിലും ധാരാളം മരങ്ങൾ ഞാൻ കണ്ടു.+ 8 അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ വെള്ളം കിഴക്കൻ പ്രദേശത്തേക്ക് ഒഴുകി അരാബവഴി*+ കടലിൽ പതിക്കുന്നു. അതു കടലിൽ എത്തുമ്പോൾ+ അവിടെയുള്ള വെള്ളം ശുദ്ധമാകും. 9 ഈ വെള്ളം* ഒഴുകിച്ചെല്ലുന്നിടത്തെല്ലാം അനേകമനേകം ജീവജാലങ്ങൾ ജീവിക്കും. ഈ വെള്ളം ഒഴുകിച്ചെല്ലുന്നതുകൊണ്ട് അവിടെ ഇഷ്ടംപോലെ മീനുകൾ ഉണ്ടാകും. കടൽവെള്ളം ശുദ്ധമാകും. നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും.
10 “മീൻപിടുത്തക്കാർ അതിന്റെ കരയിൽ ഏൻ-ഗദി+ മുതൽ ഏൻ-എഗ്ലയീം വരെയുള്ള സ്ഥലത്ത് നിൽക്കും. അവിടെ വല ഉണക്കാനുള്ള ഒരു സ്ഥലമുണ്ടായിരിക്കും. മഹാസമുദ്രത്തിലേതുപോലെ*+ പല തരം മീനുകൾ സുലഭമായി അതിലുണ്ടായിരിക്കും.
11 “അതിനു ചതുപ്പുനിലങ്ങളും ചേറ്റുനിലങ്ങളും ഉണ്ടായിരിക്കും. പക്ഷേ ഇവ ശുദ്ധമാകില്ല. ഉപ്പിനായി ഇവയെ ഉപേക്ഷിക്കും.+
12 “ഭക്ഷ്യയോഗ്യമായ പഴങ്ങൾ തരുന്ന എല്ലാ തരം മരങ്ങളും നദിയുടെ ഇരുകരകളിലും വളരും. അവയുടെ ഇലകൾ വാടില്ല; അവ കായ്ക്കാതിരിക്കുകയുമില്ല. അവയ്ക്കു കിട്ടുന്ന വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട്+ ഓരോ മാസവും അവയിൽ പുതിയ കായ്കൾ ഉണ്ടാകും. അവയുടെ കായ്കൾ ആഹാരത്തിനും അവയുടെ ഇലകൾ രോഗം ഭേദമാക്കാനും ഉപകരിക്കും.”+
13 പരമാധികാരിയായ യഹോവ പറയുന്നു: “ഈ പ്രദേശമാണ് 12 ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശഭൂമിയായി നിങ്ങൾ വീതിച്ചുകൊടുക്കേണ്ടത്. യോസേഫിനു രണ്ട് ഓഹരി കിട്ടും.+ 14 നിങ്ങൾ അത് അവകാശമാക്കും. എല്ലാവർക്കും തുല്യമായ ഓഹരി* കിട്ടും. നിങ്ങളുടെ പൂർവികർക്ക് ഈ ദേശം കൊടുക്കുമെന്നു ഞാൻ സത്യം ചെയ്തിരുന്നു.+ ഇപ്പോൾ ഇതാ, നിങ്ങൾക്ക് ഇത് അവകാശമായി വീതിച്ചുകിട്ടിയിരിക്കുന്നു.*
15 “ദേശത്തിന്റെ വടക്കേ അതിർ: മഹാസമുദ്രത്തിൽനിന്ന് ഹെത്ലോനിലേക്കുള്ള+ വഴിക്ക് സെദാദ്,+ 16 ഹമാത്ത്,+ ബരോത്ത+ എന്നിവിടങ്ങളിലേക്കും ദമസ്കൊസിന്റെ പ്രദേശത്തിനും ഹമാത്തിന്റെ പ്രദേശത്തിനും ഇടയ്ക്കുള്ള സിബ്രയീമിലേക്കും ഹൗറാന്റെ+ അതിരിന് അടുത്തുള്ള ഹാസ്സെർ-ഹത്തിക്കോനിലേക്കും നീളുന്നു. 17 അങ്ങനെ, അതിർത്തി കടൽ മുതൽ ഹസർ-ഏനോൻ വരെയായിരിക്കും.+ അത് അങ്ങനെ ദമസ്കൊസിന്റെ അതിരിലൂടെ വടക്കോട്ടു പോയി ഹമാത്തിന്റെ അതിരിൽ എത്തുന്നു.+ ഇതാണു വടക്കേ അതിർ.
18 “കിഴക്കേ അതിർ, ഹൗറാൻ മുതൽ ദമസ്കൊസ് വരെയും അതുപോലെ ഗിലെയാദിനും+ ഇസ്രായേൽ ദേശത്തിനും ഇടയിൽ യോർദാനും ആണ്. അതിരിൽനിന്ന്* കിഴക്കേ കടൽവരെ* നീ അളക്കണം. ഇതാണു കിഴക്കേ അതിർ.
19 “തെക്കേ അതിർ,* താമാർ മുതൽ മെരീബത്ത്-കാദേശിലെ നീരുറവ് വരെ എത്തുന്നു.+ എന്നിട്ട്, നീർച്ചാലിലേക്കും* മഹാസമുദ്രത്തിലേക്കും നീളുന്നു.+ ഇതാണു തെക്കേ അതിർ.*
20 “പടിഞ്ഞാറുവശത്ത്, തെക്കേ അതിരുമുതൽ ലബോ-ഹമാത്തിന്*+ എതിരെയുള്ള സ്ഥലംവരെ മഹാസമുദ്രമാണ്. ഇതു പടിഞ്ഞാറേ അതിർ.”
21 “നിങ്ങൾ 12 ഇസ്രായേൽഗോത്രങ്ങളും ഈ ദേശം വീതിച്ചെടുക്കണം. 22 നിങ്ങൾ ദേശം നിങ്ങൾക്കും നിങ്ങളുടെ നാട്ടിൽ വന്നുതാമസിച്ചശേഷം മക്കൾ ഉണ്ടായ വിദേശികൾക്കും അവകാശമായി വീതിക്കണം. നിങ്ങൾ അവരെ ഇസ്രായേല്യരായി ജനിച്ചവരെപ്പോലെ കാണണം. നിങ്ങൾക്കൊപ്പം അവർക്കും ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം കിട്ടും. 23 ആ വിദേശി താമസിക്കുന്നത് ഏതു ഗോത്രത്തിന്റെ പ്രദേശത്താണോ അവിടെത്തന്നെ നിങ്ങൾ അവന് അവകാശം നൽകണം” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
48 “ഗോത്രങ്ങളുടെ പേരുകൾ, വടക്കേ അറ്റത്തുനിന്ന്: ദാന്റെ ഓഹരി+ ഹെത്ലോനിലേക്കുള്ള വഴിയേ ലബോ-ഹമാത്തിലേക്കും*+ ഹസർ-ഏനാനിലേക്കും ചെല്ലുന്നു. അതു ദമസ്കൊസിന്റെ അതിരിലൂടെ വടക്കോട്ടു പോയി ഹമാത്തിന് അടുത്ത് എത്തുന്നു.+ അതു കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ നീണ്ടുകിടക്കുന്നു. 2 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ദാന്റെ അതിരിനോടു ചേർന്നാണ് ആശേരിന്റെ ഓഹരി.+ 3 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ആശേരിന്റെ അതിരിനോടു ചേർന്നാണു നഫ്താലിയുടെ ഓഹരി.+ 4 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ നഫ്താലിയുടെ അതിരിനോടു ചേർന്നാണു മനശ്ശെയുടെ ഓഹരി.+ 5 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ മനശ്ശെയുടെ അതിരിനോടു ചേർന്നാണ് എഫ്രയീമിന്റെ ഓഹരി.+ 6 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ എഫ്രയീമിന്റെ അതിരിനോടു ചേർന്നാണു രൂബേന്റെ ഓഹരി.+ 7 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ രൂബേന്റെ അതിരിനോടു ചേർന്നാണ് യഹൂദയുടെ ഓഹരി.+ 8 യഹൂദയുടെ അതിരിനോടു ചേർന്ന്, കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ സംഭാവനയായി നീക്കിവെക്കേണ്ട പ്രദേശത്തിന്റെ വീതി 25,000 മുഴമായിരിക്കണം.*+ അതിനു കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ മറ്റ് ഓഹരികളുടെ അതേ നീളവും ഉണ്ടായിരിക്കണം. അതിന്റെ നടുവിലായിരിക്കണം വിശുദ്ധമന്ദിരം.
9 “നിങ്ങൾ യഹോവയ്ക്കു സംഭാവനയായി നീക്കിവെക്കേണ്ട പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കണം. 10 ഇതു പുരോഹിതന്മാർക്കുള്ള വിശുദ്ധസംഭാവനയാണ്.+ അതിന്, വടക്കുവശത്ത് 25,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും കിഴക്ക് 10,000 മുഴവും തെക്ക് 25,000 മുഴവും ഉണ്ടായിരിക്കണം. അതിന്റെ നടുവിലായിരിക്കണം യഹോവയുടെ വിശുദ്ധമന്ദിരം. 11 ഇതു സാദോക്കിന്റെ പുത്രന്മാരായ,+ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കണം. ഇസ്രായേല്യരും ലേവ്യരും വഴിതെറ്റിപ്പോയപ്പോൾ അങ്ങനെ പോകാതെ എന്നോടുള്ള ഉത്തരവാദിത്വം നിറവേറ്റിയവരാണല്ലോ അവർ.+ 12 ദേശത്തുനിന്ന് കൊടുത്ത സംഭാവനയിൽനിന്ന് അതിവിശുദ്ധമായി വേർതിരിച്ച ഒരു ഓഹരി ഇവർക്കു കിട്ടും. ലേവ്യരുടെ അതിരിനോടു ചേർന്നായിരിക്കും ഇത്.
13 “പുരോഹിതന്മാരുടെ പ്രദേശത്തിനു തൊട്ടടുത്ത് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ള ഒരു ഓഹരിയുണ്ടായിരിക്കും. (ആകെ നീളം 25,000 മുഴവും വീതി 10,000 മുഴവും.) 14 ദേശത്തിലെ ഏറ്റവും നല്ല ഈ സ്ഥലം അൽപ്പംപോലും അവർ വിൽക്കുകയോ വെച്ചുമാറുകയോ കൈമാറ്റം ചെയ്യുകയോ അരുത്. കാരണം ഇത് യഹോവയ്ക്കു വിശുദ്ധമാണ്.
15 “25,000 മുഴം നീളമുള്ള അതിരിനോടു ചേർന്നുകിടക്കുന്ന, 5,000 മുഴം വീതിയുള്ള ബാക്കി ഭാഗം നഗരത്തിന്റെ പൊതുവായ ഉപയോഗത്തിന്,+ അതായത് വീടുകൾക്കും മേച്ചിൽപ്പുറങ്ങൾക്കും, ഉള്ളതാണ്. അതിന്റെ നടുവിലായിരിക്കും നഗരം.+ 16 നഗരത്തിന്റെ അളവുകൾ: വടക്കേ അതിർ 4,500 മുഴം; തെക്കേ അതിർ 4,500 മുഴം; കിഴക്കേ അതിർ 4,500 മുഴം; പടിഞ്ഞാറേ അതിർ 4,500 മുഴം. 17 മേച്ചിൽപ്പുറം നഗരത്തിനു വടക്കോട്ട് 250 മുഴം; തെക്കോട്ട് 250 മുഴം; കിഴക്കോട്ട് 250 മുഴം; പടിഞ്ഞാറോട്ട് 250 മുഴം.
18 “ബാക്കി ഭാഗത്തിന്റെ നീളം, വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി+ കിഴക്ക് 10,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും ആയിരിക്കും. അതു വിശുദ്ധസംഭാവനയ്ക്കു സമാന്തരമായിരിക്കും. അതിലെ വിളവ് നഗരത്തിൽ സേവിക്കുന്നവർക്ക് ആഹാരമായി ഉതകും. 19 എല്ലാ ഇസ്രായേൽഗോത്രങ്ങളിൽനിന്നും ആ നഗരത്തിൽ വന്ന് സേവിക്കുന്നവർ+ അവിടെ കൃഷി ചെയ്യും.
20 “അങ്ങനെ വിശുദ്ധസംഭാവനയും നഗരത്തിന്റെ സ്വത്തും ചേർന്ന 25,000 മുഴം സമചതുരപ്രദേശം മൊത്തം സംഭാവനയായി നീക്കിവെക്കണം.
21 “വിശുദ്ധസംഭാവനയുടെയും നഗരത്തിന്റെ സ്വത്തിന്റെയും ഇരുവശത്തും ശേഷിക്കുന്ന ഭാഗങ്ങൾ തലവനുള്ളതാണ്.+ സംഭാവനയുടെ കിഴക്കും പടിഞ്ഞാറും 25,000 മുഴം നീളത്തിലുള്ള അതിരുകളോടു ചേർന്നായിരിക്കും ഇവ. തൊട്ടുചേർന്നുകിടക്കുന്ന ഓഹരികൾക്കു സമാന്തരമായിരിക്കും ഇവ. ഇതു തലവനുള്ളതാണ്. ഇതിന്റെ നടുവിലായിരിക്കും വിശുദ്ധസംഭാവനയും ദേവാലയത്തിന്റെ വിശുദ്ധമന്ദിരവും.
22 “ലേവ്യരുടെ അവകാശവും നഗരത്തിന്റെ സ്വത്തും തലവന് അവകാശപ്പെട്ട ഭാഗങ്ങൾക്കിടയിലായിരിക്കും. യഹൂദയുടെ അതിരിനും+ ബന്യാമീന്റെ അതിരിനും ഇടയിലായിരിക്കും തലവന്റെ പ്രദേശം.
23 “ഇനി ബാക്കി ഗോത്രങ്ങളുടെ കാര്യം: കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ബന്യാമീന്റെ ഓഹരി.+ 24 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ബന്യാമീന്റെ ഓഹരിയോടു ചേർന്നാണു ശിമെയോന്റെ ഓഹരി.+ 25 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ ശിമെയോന്റെ ഓഹരിയോടു ചേർന്നാണു യിസ്സാഖാരിന്റെ ഓഹരി.+ 26 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ യിസ്സാഖാരിന്റെ ഓഹരിയോടു ചേർന്നാണു സെബുലൂന്റെ ഓഹരി.+ 27 കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ സെബുലൂന്റെ ഓഹരിയോടു ചേർന്നാണു ഗാദിന്റെ ഓഹരി.+ 28 ഗാദിന്റെ അതിർത്തിയോടു ചേർന്നുള്ള തെക്കേ അതിർ താമാർ മുതൽ മെരീബത്ത്-കാദേശിലെ നീരുറവ് വരെ എത്തുന്നു.+ എന്നിട്ട് നീർച്ചാലിലേക്കും*+ മഹാസമുദ്രത്തിലേക്കും* നീളുന്നു.
29 “ഇതാണു നിങ്ങൾ ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വീതിച്ചുകൊടുക്കേണ്ട ദേശം.+ ഇവയായിരിക്കും അവരുടെ ഓഹരികൾ” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.+
30 “നഗരത്തിന്റെ പുറത്തേക്കുള്ള വഴികൾ ഇതാണ്: വടക്കുവശം 4,500 മുഴം.+
31 “നഗരത്തിന്റെ കവാടങ്ങൾക്ക് ഇസ്രായേൽഗോത്രങ്ങളുടെ പേരുകളായിരിക്കും. വടക്കുള്ള മൂന്നു കവാടത്തിൽ ഒന്നു രൂബേനും ഒന്ന് യഹൂദയ്ക്കും ഒന്നു ലേവിക്കും.
32 “കിഴക്കുവശത്തിനു 4,500 മുഴം നീളം. അവിടെ മൂന്നു കവാടമുണ്ട്: ഒന്നു യോസേഫിനും ഒന്നു ബന്യാമീനും ഒന്നു ദാനും.
33 “തെക്കുവശം 4,500 മുഴം. അവിടെ മൂന്നു കവാടമുണ്ട്: ഒന്നു ശിമെയോനും ഒന്നു യിസ്സാഖാരിനും ഒന്നു സെബുലൂനും.
34 “പടിഞ്ഞാറുവശത്തിനു 4,500 മുഴം നീളം. അവിടെയും മൂന്നു കവാടം: ഒന്നു ഗാദിനും ഒന്ന് ആശേരിനും ഒന്നു നഫ്താലിക്കും.
35 “ചുറ്റളവ് 18,000 മുഴം. അന്നുമുതൽ നഗരത്തിന്റെ പേര് ‘യഹോവ അവിടെയുണ്ട്’ എന്നായിരിക്കും.”+
ഇത് യഹസ്കേലിന്റെ പ്രായമായിരിക്കാം.
അർഥം: “ദൈവം ബലപ്പെടുത്തുന്നു.”
അഥവാ “മിന്നലും.”
സ്വർണവും വെള്ളിയും ചേർന്ന നല്ല തിളക്കമുള്ള സങ്കരലോഹം.
പദാവലിയിൽ “രത്നങ്ങൾ” കാണുക.
സാധ്യതയനുസരിച്ച്, രണ്ടു ചക്രവുംകൂടെ ഒരേ അച്ചുതണ്ടിൽ മട്ടകോണിൽ പിടിപ്പിച്ചത്.
അക്ഷ. “ജീവിയുടെ ആത്മാവ്.”
മറ്റൊരു സാധ്യത “നേരെ നീട്ടിപ്പിടിച്ചിരുന്നു.”
യഹസ്കേലിൽ 93 പ്രാവശ്യം “മനുഷ്യപുത്രൻ” എന്ന പദപ്രയോഗം കാണുന്നു. അതിൽ ആദ്യത്തേതാണ് ഇത്.
അഥവാ “കഠിനമുഖമുള്ളവരും.”
മറ്റൊരു സാധ്യത “ജനം ദുശ്ശാഠ്യക്കാരും നിന്നെ കുത്തിനോവിക്കുന്ന വസ്തുക്കൾപോലെയുള്ളവരും ആയിരിക്കാം.”
അഥവാ “ഒരു പുസ്തകച്ചുരുൾ.”
അക്ഷ. “നീ കാണുന്ന.”
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്.
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്.
അഥവാ “അവന്റെ രക്തത്തിനു ഞാൻ നിന്നോടു കണക്കു ചോദിക്കും.”
അഥവാ “അനീതി.”
അഥവാ “അവന്റെ രക്തത്തിനു ഞാൻ നിന്നോടു കണക്കു ചോദിക്കും.”
നഗരത്തിന്റെ കവാടങ്ങളും മതിലുകളും ഇടിച്ചുതകർക്കാൻ ഉപയോഗിച്ചിരുന്ന ഒരു യുദ്ധോപകരണം.
ഇതിന്റെ എബ്രായപദം പുരാതനകാലത്ത് ഈജിപ്തിൽ കൃഷി ചെയ്തിരുന്ന താണ തരം ഗോതമ്പിനെ കുറിക്കുന്നു.
ഏകദേശം 230 ഗ്രാം. അനു. ബി14 കാണുക.
ഏകദേശം 0.6 ലി. അനു. ബി14 കാണുക.
അഥവാ “ചീത്ത.”
അക്ഷ. “അപ്പത്തിന്റെ വടി ഒടിക്കുന്നു.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
അക്ഷ. “അവളുടെ.”
അഥവാ “നിന്റെ കുപ്പായത്തിന്റെ താഴത്തെ ഭാഗത്ത്.”
അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്, കാറ്റ് അടിക്കുന്ന എല്ലാ ദിശയിലേക്കും.
അഥവാ “ക്ഷയിപ്പിക്കും.”
അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്, കാറ്റ് അടിക്കുന്ന എല്ലാ ദിശയിലേക്കും.
അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ച്.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “അസാന്മാർഗികഹൃദയം.”
അഥവാ “അസാന്മാർഗികമായി പിന്തുടരുന്ന.”
അഥവാ “പ്രീതിപ്പെടുത്തുന്ന സുഗന്ധം.”
പദാവലി കാണുക.
അക്ഷ. “ഉണരും.”
മറ്റൊരു സാധ്യത “പുഷ്പകിരീടം.”
മറ്റൊരു സാധ്യത “പുഷ്പകിരീടം.”
അതായത്, ആളുകൾ ഒന്നടങ്കം നശിക്കുന്നതുകൊണ്ട് വസ്തു വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ പ്രയോജനമുണ്ടാകില്ല.
മറ്റൊരു സാധ്യത “തെറ്റായ മാർഗത്തിലൂടെ.”
അതായത്, പേടിച്ച് മൂത്രം ഒഴിക്കും.
അതായത്, ദുഃഖാചരണത്തിന്റെ ഭാഗമായി തല വടിക്കും.
അതായത്, അവരുടെ വെള്ളിയും സ്വർണവും.
അതായത്, വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള ഉരുപ്പടികൾ.
അതായത്, വിഗ്രഹങ്ങൾ ഉണ്ടാക്കാൻ അവർ ഉപയോഗിച്ച വെള്ളിയും സ്വർണവും.
യഹോവയുടെ വിശുദ്ധമന്ദിരത്തിന്റെ ഏറ്റവും ഉള്ളിലുള്ള ഭാഗമായിരിക്കാനാണു സാധ്യത.
അതായത്, അടിമത്തത്തിന്റെ ചങ്ങല.
അഥവാ “ഉപദേശവും.” പദാവലി കാണുക.
പദാവലി കാണുക.
സ്വർണവും വെള്ളിയും ചേർന്ന നല്ല തിളക്കമുള്ള സങ്കരലോഹം.
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്.
അഥവാ “വിഗ്രഹപ്രതിരൂപം.”
അഥവാ “പ്രതിരൂപം.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
വിഗ്രഹാരാധനയിൽ ഉപയോഗിച്ചിരുന്ന മരക്കമ്പായിരിക്കാനാണു സാധ്യത.
അഥവാ “ശാസ്ത്രിയുടെ മഷിച്ചെപ്പുണ്ടായിരുന്നു.”
അതായത്, ഓരോ കെരൂബിനും.
അഥവാ “പുരുഷമുഖവും.”
അക്ഷ. “കണ്ട ജീവിയായിരുന്നു ഇത്.”
അക്ഷ. “കാരണം, ജീവിയുടെ ആത്മാവ്.”
അക്ഷ. “കണ്ട ജീവിയായിരുന്നു ഇത്.”
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്.
അഥവാ “നഗരത്തിന് എതിരെ.”
അക്ഷ. “അവൾ.” അതായത്, യരുശലേം നഗരം. അവിടെ തങ്ങൾ സുരക്ഷിതരായിരിക്കുമെന്നു ജൂതന്മാർ വിചാരിച്ചു.
അഥവാ “വാവട്ടമുള്ള പാചകക്കലവും.”
അക്ഷ. “ഒറ്റ ഹൃദയം.”
അഥവാ “ചിന്താഗതി.”
അതായത്, ദൈവത്തിന്റെ മാർഗദർശനത്തോടു പ്രതികരിക്കുന്ന ഹൃദയം.
പദാവലി കാണുക.
അഥവാ “വഞ്ചകമായ.”
അക്ഷ. “ഗൃഹം.”
അഥവാ “സ്വന്തം ഹൃദയത്തിലുള്ളതു പ്രവചിക്കുന്നവരോട്.”
അതായത്, ഉറപ്പില്ലാത്ത ഭിത്തി പണിതിട്ട് കാഴ്ചയ്ക്ക് ഉറപ്പുള്ളതാണെന്നു തോന്നിപ്പിക്കാൻ അതിനു വെള്ള പൂശുന്നു.
അക്ഷ. “ആലിപ്പഴങ്ങളേ, നിങ്ങൾ.”
അതായത്, കൈമുട്ടിലും കൈക്കുഴയിലും ധരിക്കുന്ന മാന്ത്രികനാട.
അഥവാ “വേദനയും.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “ഹൃദയങ്ങളിൽ പിടിക്കും.”
അക്ഷ. “അപ്പത്തിന്റെ വടി ഒടിക്കും.” സാധ്യതയനുസരിച്ച്, ഇത് അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.
അഥവാ “അവ ദേശത്തെ മക്കളില്ലാത്തവരാക്കുകയും.”
അഥവാ “ഹാനികരമായ നാലു ന്യായവിധികൾ.”
അഥവാ “കുപ്പായത്തിന്റെ താഴത്തെ ഭാഗം.”
അഥവാ “കടൽനായ്ത്തോൽകൊണ്ടുള്ള ചെരിപ്പ്.”
അഥവാ “രാജകീയസ്ഥാനത്തിന്.”
അക്ഷ. “നിന്റെ പേര് പരന്നു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അക്ഷ. “തീയിലൂടെ കടത്തിവിട്ടു.”
അഥവാ “പൊതുചത്വരങ്ങളിലെല്ലാം.”
അക്ഷ. “നിന്റെ കാലുകൾ അകത്തിക്കൊടുത്ത്.”
അക്ഷ. “മുഴുത്ത മാംസമുള്ള.”
അക്ഷ. “കനാൻ ദേശവുമായും.”
അഥവാ “ദുർബലമായിരുന്നു.” മറ്റൊരു സാധ്യത “എനിക്കു നിന്നോട് എത്രമാത്രം ദേഷ്യം തോന്നിയെന്നോ!”
അഥവാ “പൊതുചത്വരങ്ങളിലും.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
ആശ്രിതപട്ടണങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
അക്ഷ. “ഇടത്ത്.”
അക്ഷ. “വലത്തും.”
അഥവാ “നീ നിന്റെ സഹോദരിമാർക്കുവേണ്ടി വാദിച്ചതുകൊണ്ട്.”
അക്ഷ. “കനാൻ ദേശത്ത്.”
അതായത്, സിദെക്കിയ.
അതായത്, നെബൂഖദ്നേസർ.
അക്ഷ. “കൈ തന്നിരുന്നതാണ്.”
അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്, കാറ്റ് അടിക്കുന്ന എല്ലാ ദിശയിലേക്കും.
അഥവാ “ജീവനും.” പദാവലി കാണുക.
അഥവാ “വ്യക്തിയാണ്.” പദാവലി കാണുക.
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
അക്ഷ. “രക്തച്ചൊരിച്ചിലോ.”
അഥവാ “വ്യക്തിയാണ്.”
അക്ഷ. “ഓർക്കില്ല.”
അഥവാ “നീതികേട്.”
അഥവാ “മനോഭാവവും.”
അക്ഷ. “നിങ്ങൾക്കായി ഉണ്ടാക്കൂ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”
മറ്റൊരു സാധ്യത “നിന്റെ മുന്തിരിത്തോട്ടത്തിലെ മുന്തിരിവള്ളിപോലെയായിരുന്നു.”
അഥവാ “വടികൾ.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
അഥവാ “വടികളിൽനിന്ന്.”
അഥവാ “അവരുടെ വിധി പ്രഖ്യാപിക്കാൻ.”
അക്ഷ. “വിത്തിനോട്.”
അക്ഷ. “കൈ ഉയർത്തുകയും.”
അഥവാ “ഒറ്റുനോക്കിയ.”
അഥവാ “എല്ലാ ദേശങ്ങളുടെയും അലങ്കാരമായിരുന്നു അത്.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അതായത്, ഇസ്രായേല്യരെ.
അതായത്, ഇസ്രായേല്യർക്ക്.
അതായത്, ഇസ്രായേല്യരെ.
അഥവാ “എല്ലാ ദേശങ്ങളുടെയും അലങ്കാരമായ.”
അക്ഷ. “എന്റെ കണ്ണിന്.”
അതായത്, ഇസ്രായേല്യരെ.
അക്ഷ. “അവരുടെ കണ്ണുകൾ.”
അക്ഷ. “തീയിലൂടെ കടത്തിവിട്ടല്ലോ.”
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അക്ഷ. “തീയിലൂടെ കടത്തിവിട്ട്.”
അഥവാ “ശുശ്രൂഷ ചെയ്യുന്ന; സേവിക്കുന്ന.”
അക്ഷ. “ആത്മാവിൽ.”
അഥവാ “വിജനഭൂമിയിലേക്ക്.” പദാവലി കാണുക.
അക്ഷ. “ഉടമ്പടിയുടെ ബന്ധനത്തിലാക്കും.”
അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
അക്ഷ. “സ്വന്തം മുഖത്തോട്.”
അഥവാ “ദൃഷ്ടാന്തകഥകളാണ്.”
അക്ഷ. “നിന്റെ അരക്കെട്ടിന്റെ.”
അക്ഷ. “എല്ലാ ആത്മാവും.”
അതായത്, പേടിച്ച് മൂത്രം ഒഴിക്കും.
അതായത്, യഹോവയുടെ വാൾ.
അഥവാ “ചെങ്കോൽ.”
അക്ഷ. “കൈ.”
അക്ഷ. “കുലദൈവപ്രതിമകളോട്.”
അതായത്, യരുശലേമിൽ താമസിക്കുന്നവർക്ക്.
അക്ഷ. “കൈകൊണ്ട്.”
അക്ഷ. “(ശവങ്ങളുടെ) കഴുത്തിന്.”
അക്ഷ. “(ജഡങ്ങളുടെ) കഴുത്തിന്.”
അക്ഷ. “നഗരത്തെ നീ വിധിക്കുമോ? നീ വിധിക്കുമോ?”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “പിതാവില്ലാത്ത കുട്ടിയെയും.”
അക്ഷ. “അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു.”
അഥവാ “കൊള്ളപ്പലിശ വാങ്ങുകയും.”
അക്ഷ. “ഹൃദയം.”
ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നതിനെയും അർഥമാക്കുന്നു.
അർഥം: “അവളുടെ കൂടാരം.”
അർഥം: “എന്റെ കൂടാരം അവളിൽ.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “അവളുമായി അവിഹിതവേഴ്ചയിൽ ഏർപ്പെട്ടു.”
അഥവാ “ചുവന്ന നിറത്തിലുള്ള.”
അഥവാ “അവിഹിതവേഴ്ചയാൽ.”
അക്ഷ. “വിളിച്ചുവരുത്തിയവരും.”
സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
അക്ഷ. “നിന്നിൽ നിറയും.”
അക്ഷ. “നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടും.”
അതായത്, ആത്മീയവ്യഭിചാരം.
അക്ഷ. “തീയിലൂടെ കടത്തിവിടുകയും.”
അക്ഷ. “ദിവസത്തിന്റെ പേര്.”
അഥവാ “വാവട്ടമുള്ള പാചകക്കലം.”
അഥവാ “നീ നെഞ്ചത്ത് അടിക്കരുത്.”
അഥവാ “മീശ.”
അക്ഷ. “മനുഷ്യരുടെ അപ്പം.”
അഥവാ “മീശ.”
അഥവാ “ചുറ്റുമതിലുള്ള താവളം ഉണ്ടാക്കും.”
അഥവാ “ചെരിവിനെ.”
അഥവാ “അലങ്കാരമായ.”
അക്ഷ. “പുത്രിമാർ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “ജനതകളും.”
അഥവാ “ആക്രമണയന്ത്രംകൊണ്ട്.”
അഥവാ “വാളുകൊണ്ട്.”
അക്ഷ. “കൊല്ലപ്പെട്ടവർ.”
അഥവാ “കൈയില്ലാത്ത മേലങ്കി.”
അക്ഷ. “വിറയൽ ഉടുത്ത്.”
അക്ഷ. “അവളും അവളുടെ.”
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “ഞാൻ അലങ്കരിക്കും.”
അതായത്, കപ്പലിന്റെ മുൻഭാഗം.
അക്ഷ. “പ്രായംചെന്ന.”
അഥവാ “ഇളംചുവപ്പു കലർന്ന ചാരനിറത്തിലുള്ള കമ്പിളിയും.”
കറുവാ മരത്തിന്റെ കുടുംബത്തിൽപ്പെട്ട ഒരു മരം.
വാസനയുള്ള ഒരിനം പുല്ല്.
മറ്റൊരു സാധ്യത “പ്രൗഢിയുള്ളവളും നിറഞ്ഞവളും ആയി.”
അക്ഷ. “സഭ.”
അക്ഷ. “ചൂളമടിക്കും.”
അഥവാ “ശവക്കുഴിയിലേക്ക്.”
അക്ഷ. “നീ ഒരു മാതൃകയ്ക്കു മുദ്ര വെക്കുകയായിരുന്നു.”
ഇവിടെയും താഴോട്ടും “നൈൽ” എന്നതു നദിയെയും ജലസേചനത്തിനുള്ള അതിന്റെ കനാലുകളെയും കുറിക്കുന്നു.
അക്ഷ. “ഈറ്റയായിരുന്നു.”
അക്ഷ. “ഇടുപ്പുകൾ.”
അക്ഷ. “അവൻ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അതായത്, സോരിന് എതിരെ.
അഥവാ “ഇസ്രായേൽഗൃഹത്തിനു ഞാൻ ശക്തി കൊടുക്കും.”
അഥവാ “മറ്റു ജനതകളിൽപ്പെട്ട എല്ലാവരും.”
ഒരുപക്ഷേ, ഈജിപ്തുമായി സഖ്യം ചെയ്ത ഇസ്രായേല്യരായിരിക്കാം ഇത്.
അക്ഷ. “നെബൂഖദ്രേസറിന്റെ.” ഇങ്ങനെയും എഴുതാറുണ്ട്.
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “മെംഫിസിലെ.”
അഥവാ “തലവൻ.”
അതായത്, തീബ്സ്.
അഥവാ “മെംഫിസ്.”
അതായത്, ഹീലിയോപൊലിസ്.
അഥവാ “ബാബിലോൺരാജാവിനെ കൂടുതൽ പ്രബലനാക്കി.”
അതായത്, ബാബിലോൺരാജാവ്.
അക്ഷ. “നീ.”
അഥവാ “ശവക്കുഴിയിലേക്ക്.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയിലേക്ക്.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “കൈയോടും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹമായിരുന്നു.”
അക്ഷ. “അവരുടെ നദികളെ.”
അക്ഷ. “അരുവിത്തടങ്ങൾ നിന്നിൽനിന്ന് (നിന്നെക്കൊണ്ട്) നിറയും.”
അഥവാ “ശവക്കുഴിയിലേക്ക്.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയുടെ.”
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “ശവക്കുഴിയിലേക്ക്.”
അക്ഷ. “അവളുടെ.”
അക്ഷ. “അവളുടെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
വാൾ സഹിതം സൈനികബഹുമതിയോടെ അടക്കം ചെയ്ത യുദ്ധവീരന്മാരെയായിരിക്കാം ഇതു കുറിക്കുന്നത്.
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “നേതാക്കന്മാരും.”
അഥവാ “ശവക്കുഴിയിലേക്ക്.”
അക്ഷ. “അവനെ തട്ടിയെടുത്തേക്കാം.”
അഥവാ “അവന്റെ രക്തത്തിനു കാവൽക്കാരനോടു കണക്കു ചോദിക്കും.”
അഥവാ “അന്യായം.”
അക്ഷ. “ഓർക്കില്ല.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “നിന്നോടു വശ്യമായി സംസാരിക്കും.”
അഥവാ “എന്റെ ആടുകളെ അവരുടെ കൈയിൽനിന്ന് ഞാൻ തിരികെ ചോദിക്കും.”
അഥവാ “മേയ്ക്കുന്ന.”
അക്ഷ. “പേരിനായി ഒരു തോപ്പ്.”
അക്ഷ. “ആഹാരമായി.”
അക്ഷ. “ജനതകളിൽനിന്നുള്ള ശേഷിപ്പ്; ജനതകളിൽ അവശേഷിച്ചിരിക്കുന്നവർ.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “മനസ്സ്.”
അതായത്, ദൈവത്തിന്റെ മാർഗദർശനത്തോടു പ്രതികരിക്കുന്ന ഹൃദയം.
മറ്റൊരു സാധ്യത “യരുശലേമിൽ ബലിക്കായി കൊണ്ടുവന്നിട്ടുള്ള ആട്ടിൻപറ്റങ്ങളെപ്പോലെ.”
അതായത്, മാംസപേശികളെ അസ്ഥിയുമായി ബന്ധിക്കുന്ന വസ്തു.
അഥവാ “ശ്വാസമേ; ആത്മാവേ.”
അഥവാ “അവരിൽ ആത്മാവ് വന്നു.”
അഥവാ “അവന്റെ പങ്കാളികളായ.”
അഥവാ “അവന്റെ പങ്കാളികളായ.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “പുത്രന്മാരും.”
അഥവാ “പ്രഭുവായിരിക്കും.”
അഥവാ “താമസസ്ഥലം; വീട്.”
അഥവാ “അവർക്കു മീതെയുണ്ടായിരിക്കും.”
അഥവാ “മുഖ്യപ്രഭുവായ.”
അഥവാ “മുഖ്യപ്രഭുവായ.”
സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
അക്ഷ. “കാവൽക്കാരൻ.”
അഥവാ “നിന്നെ വിളിച്ചുവരുത്തും.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളും.”
അതായത്, സൾഫർ.
അഥവാ “മുഖ്യപ്രഭുവായ.”
സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
മറ്റൊരു സാധ്യത “വേലും.” കൂർത്ത മുനയോടുകൂടിയ ആയുധമാണു വേൽ.
അഥവാ “ഗോഗിന്റെ ജനസമൂഹത്തിന്റെ താഴ്വര.”
അർഥം: “ജനസമൂഹം.”
അക്ഷ. “കൈയും.”
അക്ഷ. “വിശുദ്ധനാമത്തോടുള്ള എന്റെ അർപ്പണമനോഭാവം അതുല്യമാണ്.”
അനു. ബി14 കാണുക.
അക്ഷ. “കാണിച്ചുതരുന്നതിലെല്ലാം നീ ഹൃദയം ഉറപ്പിക്കൂ!”
അക്ഷ. “ഭവനത്തിന്.” 40-48 വരെയുള്ള അധ്യായങ്ങളിൽ “ഭവനം” എന്നത് ദേവാലയസമുച്ചയത്തെയോ ദേവാലയത്തെത്തന്നെയോ കുറിക്കുന്നിടത്ത് “ദേവാലയം” എന്ന് ഉപയോഗിച്ചിരിക്കുന്നു.
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
ഇതു കാവൽക്കാരുടെ മുറിയുടെ ഭിത്തിയുടെ മുകളറ്റത്തെയായിരിക്കാം പരാമർശിക്കുന്നത്.
അഥവാ “അറകളും.”
അക്ഷ. “വീതി.”
മറ്റൊരു സാധ്യത “12.”
അക്ഷ. “ദേവാലയത്തിലേക്ക്.” 41-ഉം 42-ഉം അധ്യായങ്ങളിൽ ഇതു പുറത്തെ വിശുദ്ധമന്ദിരത്തെയോ (വിശുദ്ധത്തെയോ) വിശുദ്ധമന്ദിരത്തെ മൊത്തമായോ (വിശുദ്ധവും അതിവിശുദ്ധവും അടങ്ങുന്ന ദേവാലയത്തെയോ) കുറിക്കുന്നു.
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
അക്ഷ. “പ്രവേശനകവാടത്തിന്റെ വശങ്ങൾ.”
അതായത്, അകത്തെ വിശുദ്ധമന്ദിരത്തിലേക്ക്, അഥവാ അതിവിശുദ്ധത്തിലേക്ക്.
അക്ഷ. “പ്രവേശനകവാടത്തിന്റെ വീതി.”
ഇതു പിരിയൻ ഗോവണികളായിരിക്കാനാണു സാധ്യത.
ദേവാലയത്തെ ചുറ്റിയുള്ള വീതി കുറഞ്ഞ ഒരു നടപ്പാതയായിരിക്കാനാണു സാധ്യത.
അഥവാ “അറകൾക്കും.”
അതായത്, വിശുദ്ധമന്ദിരത്തിന്റെ പടിഞ്ഞാറുള്ള കെട്ടിടം.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ മുഖം.”
അക്ഷ. “കട്ടിളക്കാൽ.” ഇതു വിശുദ്ധത്തിലേക്കുള്ള പ്രവേശനകവാടമായിരിക്കാനാണു സാധ്യത.
ഇത് അതിവിശുദ്ധമായിരിക്കാനാണു സാധ്യത.
അക്ഷ. “നീളവും.”
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
അഥവാ “അറകളുടെ.”
ഗ്രീക്ക് സെപ്റ്റുവജിന്റ് അനുസരിച്ച് “നീളം 100 മുഴമായിരുന്നു.” എബ്രായ മൂലപാഠമനുസരിച്ച് “ഒരു മുഴമുള്ള ഒരു വഴിയുണ്ടായിരുന്നു.” അനു. ബി14 കാണുക.
അക്ഷ. “വീതിയിൽ.”
അക്ഷ. “അകത്തെ ഭവനം.”
അനു. ബി14 കാണുക.
മറ്റൊരു സാധ്യത “അവൻ.”
അക്ഷ. “ഭവനത്തിലേക്ക്.”
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്.
അക്ഷ. “രൂപമാതൃക അളക്കണം.”
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
കൈപ്പത്തി ആധാരമാക്കിയുള്ള ഒരു അളവ്. ഏകദേശം 22.2 സെ.മീ. (8.75 ഇഞ്ച്). അനു. ബി14 കാണുക.
അഥവാ “ഒരു കുറവുമില്ലാത്ത.”
അതായത്, ജനത്തിന്റെ.
അക്ഷ. “ഹൃദയം ഉറപ്പിക്കൂ!”
പദാവലിയിൽ “പരിച്ഛേദന” കാണുക.
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “അറകളിൽ.”
അക്ഷ. “വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കില്ല.”
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
അഥവാ “അതിന്റെ അതിരുകളുടെ ഉള്ളിലുള്ളതെല്ലാം.”
അക്ഷ. “500 × 500.”
അഥവാ “20 അറയും.”
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “മിന.” അനു. ബി14 കാണുക.
അനു. ബി14 കാണുക.
പദാവലി കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “അറകളിലേക്കുള്ള.”
അക്ഷ. “ജനത്തെ വിശുദ്ധീകരിക്കില്ല.”
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
അഥവാ “അവയ്ക്കു നാലിനും അവയുടെ മൂലയിലുള്ള നിർമിതികൾക്കും ഒരേ വലുപ്പമായിരുന്നു.”
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
അഥവാ “മരുപ്രദേശംവഴി.”
അക്ഷ. “രണ്ടു നദികൾ.”
അതായത്, മെഡിറ്ററേനിയൻ കടൽ.
അക്ഷ. “തന്റെ സഹോദരനു ലഭിക്കുന്നതുപോലെതന്നെ.”
അക്ഷ. “വീഴുന്നു.”
അതായത്, വടക്കേ അതിരിൽനിന്ന്.
അതായത്, ചാവുകടൽ.
അക്ഷ. “തെക്കുള്ള തെക്കുവശം.”
അതായത്, ഈജിപ്ത് നീർച്ചാൽ.
അക്ഷ. “തെക്കുള്ള തെക്കുവശം.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടത്തിന്.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടത്തിലേക്കും.”
ഇതു വലിയ മുഴമാണ്. അനു. ബി14 കാണുക.
അതായത്, ഈജിപ്ത് നീർച്ചാൽ.
അതായത്, മെഡിറ്ററേനിയൻ കടൽ.