ഉത്തമഗീതം
2 “നിന്റെ ചുണ്ടുകൾ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ.
നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ നല്ലതല്ലോ.+
3 നിന്റെ തൈലങ്ങളുടെ വാസന എത്ര ഹൃദ്യം!+
നിന്റെ പേര് സുഗന്ധതൈലം പകരുമ്പോഴുള്ള നറുമണംപോലെ.+
അതുകൊണ്ടല്ലേ പെൺകൊടികൾ നിന്നെ സ്നേഹിക്കുന്നത്?
4 രാജാവ് തന്റെ ഉള്ളറകളിൽ എന്നെ കൊണ്ടുവന്നിരിക്കുന്നു!
എന്നെയും കൂടെ കൊണ്ടുപോകൂ;* നമുക്ക് ഓടിപ്പോകാം.
നമുക്ക് ഒരുമിച്ച് സന്തോഷിച്ചുല്ലസിക്കാം.
നിന്റെ പ്രേമപ്രകടനങ്ങളെ വീഞ്ഞിനെക്കാൾ പുകഴ്ത്താം.*
വെറുതേയോ അവർ* നിന്നെ സ്നേഹിക്കുന്നത്!
5 യരുശലേംപുത്രിമാരേ, കറുത്തവളെങ്കിലും ഞാൻ അഴകുള്ളവൾ.
ഞാൻ കേദാരിലെ കൂടാരങ്ങൾപോലെ,+ ശലോമോന്റെ കൂടാരത്തുണികൾപോലെ.+
6 ഞാൻ ഇരുണ്ട നിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുതേ.
സൂര്യൻ തുറിച്ചുനോക്കിയിട്ടല്ലോ ഞാൻ കറുത്തുപോയത്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ച്
എന്നെ മുന്തിരിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയാക്കി.
എന്നാൽ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തില്ല.
7 ഞാൻ ഇത്രമേൽ സ്നേഹിക്കുന്നവനേ, പറയൂ!
എവിടെയാണു നീ ആട്ടിൻപറ്റത്തെ മേയ്ക്കുന്നത്?+
എവിടെയാണ് ഉച്ചസമയത്ത് അവയെ കിടത്തുന്നത്?
ഞാൻ എന്തിനു നിന്റെ സ്നേഹിതരുടെ ആട്ടിൻപറ്റത്തിന് ഇടയിലൂടെ
മൂടുപടം* ധരിച്ചവളെപ്പോലെ നടക്കണം?”
8 “സ്ത്രീകളിൽ അതിസുന്ദരീ, നിനക്ക് അത് അറിയില്ലെങ്കിൽ
ആട്ടിൻപറ്റത്തിന്റെ കാലടിപ്പാതകൾ പിന്തുടർന്നുചെല്ലുക,
ഇടയന്മാരുടെ കൂടാരങ്ങൾക്കരികെ നിന്റെ കോലാട്ടിൻകുട്ടികളെ മേയ്ക്കുക.”
9 “ഫറവോന്റെ രഥങ്ങളിൽ പൂട്ടിയ ഒരു* പെൺകുതിരയോടു പ്രിയേ, നിന്നെ ഞാൻ ഉപമിക്കുന്നു.+
10 ആഭരണങ്ങൾ നിന്റെ കവിൾത്തടങ്ങൾക്കു സൗന്ദര്യമേകുന്നു.*
മുത്തുമാലകൾ നിന്റെ കഴുത്തിനു ശോഭ കൂട്ടുന്നു.
11 വെള്ളിമൊട്ടുകൾ പതിച്ച സ്വർണാഭരണങ്ങൾ
ഞങ്ങൾ നിനക്കു പണിതുതരാം.”
13 എന്റെ പ്രിയൻ എനിക്കു രാത്രി മുഴുവൻ എന്റെ സ്തനങ്ങൾക്കിടയിൽ കിടക്കുന്ന
സൗരഭ്യവാസനയുള്ള മീറക്കെട്ടുപോലെയാണ്.+
15 “എന്റെ പ്രിയേ, നീ എത്ര സുന്ദരി!
നീ അതിസുന്ദരി! നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.”+
16 “എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ, എത്ര മനോഹരൻ!+
പച്ചിലപ്പടർപ്പുകൾ നമുക്കു കിടക്കയൊരുക്കുന്നു.
2 “തീരസമതലത്തിലെ വെറുമൊരു കുങ്കുമപ്പൂവാണു ഞാൻ,
താഴ്വാരങ്ങളിൽ വിരിഞ്ഞ ഒരു ലില്ലിപ്പൂ.”+
2 “മുൾച്ചെടികൾക്കിടയിൽ നിൽക്കുന്ന ലില്ലിപ്പൂപോലെയാണു
പെൺകൊടികൾക്കിടയിൽ എൻ പ്രിയ.”
3 “യുവാക്കന്മാർക്കിടയിൽ എൻ പ്രിയൻ
കാട്ടുമരങ്ങൾക്കിടയിൽ നിൽക്കുന്ന ആപ്പിൾ മരംപോലെ.
അവന്റെ തണലിൽ ഇരിക്കാൻ ഞാൻ എത്ര കൊതിക്കുന്നു!
അവന്റെ കനികൾ എന്റെ നാവിൽ മധുരിക്കുന്നു.
5 ഞാൻ പ്രണയപരവശയാണ്.
ഉണക്കമുന്തിരിയടകൾകൊണ്ട്+ എനിക്കു ചൈതന്യം പകരൂ!
ആപ്പിൾപ്പഴം തന്ന് എനിക്ക് ഉന്മേഷം പകരൂ!
7 യരുശലേംപുത്രിമാരേ, കാട്ടിലെ ചെറുമാനുകളുടെയും പേടമാനുകളുടെയും+ പേരിൽ
ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.+
8 എന്റെ പ്രിയന്റെ സ്വരം കേൾക്കുന്നു.
മലകൾ താണ്ടി, കുന്നുകൾ ചാടിക്കടന്ന്
അതാ, അവൻ വരുന്നു!
9 എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്, ഒരു കലമാൻകുട്ടിയെപ്പോലെ!+
അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്
ജനാലയിലൂടെ കണ്ണിമയ്ക്കാതെ നോക്കുന്നു,
ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു.
10 എന്റെ പ്രിയൻ എന്നോടു സംസാരിക്കുന്നു. അവൻ പറയുന്നു:
‘എന്റെ പ്രിയേ, എഴുന്നേൽക്കൂ!
എന്റെ സുന്ദരീ, എന്റെകൂടെ വരൂ.
മഴയും മാറി.
12 നാട്ടിലെങ്ങും പൂക്കൾ വിരിഞ്ഞുതുടങ്ങി.+
മുന്തിരിവള്ളി വെട്ടിയൊരുക്കുംകാലം വന്നെത്തി.+
ചെങ്ങാലിപ്രാവിന്റെ+ പാട്ടും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13 അത്തി മരത്തിൽ ആദ്യം കായ്ച്ചവ പഴുത്തുതുടങ്ങി;+
മുന്തിരിവള്ളികൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു.
എന്റെ പ്രിയേ, എഴുന്നേറ്റ് വരൂ!
എന്റെ സുന്ദരീ, എന്റെകൂടെ വരൂ.
14 ചെങ്കുത്തായ പാറയിലെ ഒളിയിടങ്ങളിലും
പാറയിടുക്കുകളിലും ഇരിക്കുന്ന എന്റെ പ്രാവേ,+
ഞാൻ നിന്നെ കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ.+
നിൻ സ്വരം മധുരസ്വരം, നിൻ രൂപം അതിമനോഹരം!’”+
15 “ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തുലഞ്ഞിരിക്കയാൽ
അവ നശിപ്പിക്കുന്ന കുറുക്കന്മാരെ,
ആ കുട്ടിക്കുറുക്കന്മാരെ, പിടിച്ചുതരൂ!”
16 “എന്റെ പ്രിയൻ എന്റേതു മാത്രം, ഞാൻ അവന്റേതു മാത്രവും.+
അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.+
17 ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,
നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെ
എന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ.
പക്ഷേ അവനെ കണ്ടില്ല.+
2 ഞാൻ എഴുന്നേറ്റ് നഗരത്തിലൂടെ തേടിയലയും.
തെരുവുകളിലും പൊതുസ്ഥലങ്ങളിലും*
എന്റെ പ്രിയനെ ഞാൻ അന്വേഷിക്കട്ടെ.
ഞാൻ അന്വേഷിച്ചു. പക്ഷേ അവനെ കണ്ടില്ല.
3 നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു.+
‘എന്റെ പ്രിയനെ നിങ്ങൾ കണ്ടോ’ എന്നു ഞാൻ തിരക്കി.
4 അവരെ കടന്ന് മുന്നോട്ടു നീങ്ങിയതും
എന്റെ പ്രിയനെ ഞാൻ കണ്ടു.
ഞാൻ അവനെ മുറുകെ പിടിച്ചു.
എന്റെ അമ്മയുടെ വീട്ടിൽ,+ എന്നെ പ്രസവിച്ചവളുടെ ഉൾമുറിയിൽ,
കൊണ്ടുചെല്ലുംവരെ ഞാൻ ആ പിടി വിട്ടില്ല.
5 യരുശലേംപുത്രിമാരേ, കാട്ടിലെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരിൽ
ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.”+
6 “മീറയുടെയും കുന്തിരിക്കത്തിന്റെയും
വ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളുടെയും പരിമളം പരത്തി
പുകത്തൂണുപോലെ വിജനഭൂമിയിൽനിന്ന്* ആ വരുന്നത് എന്താണ്?”+
7 “അതാ! അതു ശലോമോന്റെ മഞ്ചമാണ്.
ഇസ്രായേലിലെ വീരന്മാരിൽ+ 60 പേർ
അതിന് അകമ്പടിയായുണ്ട്.
8 അവർക്കെല്ലാം വാളുണ്ട്.
എല്ലാവരും യുദ്ധപരിശീലനം നേടിയവർ.
രാത്രിയിലെ ഭീകരതകളിൽനിന്ന് രക്ഷ നേടാൻ
അവരെല്ലാം അരയിൽ വാൾ ധരിച്ചിരിക്കുന്നു.”
9 “അതു ശലോമോൻ രാജാവിന്റെ രാജപല്ലക്കാണ്.*
ലബാനോനിലെ മരങ്ങൾകൊണ്ട്+ രാജാവ് തനിക്കായി തീർത്ത പല്ലക്ക്.
ഇരിപ്പിടം പർപ്പിൾ നിറമുള്ള കമ്പിളിരോമംകൊണ്ടുള്ളത്.
ഉൾവശം യരുശലേംപുത്രിമാർ
സ്നേഹപൂർവം അലങ്കരിച്ചതാണ്.”
11 “സീയോൻപുത്രിമാരേ, ചെല്ലൂ!
ശലോമോൻ രാജാവിനെ നോക്കൂ!
രാജാവിന്റെ വിവാഹദിനത്തിൽ,
അദ്ദേഹത്തിന്റെ ഹൃദയാനന്ദത്തിൻനാളിൽ,
രാജമാതാവ്+ ഉണ്ടാക്കിക്കൊടുത്ത വിവാഹകിരീടം* അണിഞ്ഞ് അതാ, അദ്ദേഹം വരുന്നു.”
4 “എന്റെ പ്രിയേ, നീ എത്ര സുന്ദരി!
നീ അതിസുന്ദരി!
മൂടുപടത്തിനു പിന്നിൽ നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.
നിന്റെ മുടിയോ ഗിലെയാദുമലകൾ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെ.+
2 നിന്റെ പല്ലുകൾ, പുതുതായി രോമം കത്രിച്ച്
കുളിപ്പിച്ച് കൊണ്ടുവരുന്ന ചെമ്മരിയാട്ടിൻപറ്റംപോലെ.
അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.
ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
3 നിന്റെ ചുണ്ടുകൾ കടുഞ്ചുവപ്പുനൂലുപോലെ.
നിന്റെ സംസാരം എത്ര ഹൃദ്യം!
മൂടുപടത്തിനു പിന്നിൽ നിന്റെ കവിൾത്തടങ്ങൾ*
മുറിച്ചുവെച്ച മാതളപ്പഴംപോലെ.
4 നിരനിരയായി കല്ലുകൾ അടുക്കി പണിത
ദാവീദിൻഗോപുരംപോലെയാണു+ നിന്റെ കഴുത്ത്.+
ഒരായിരം പരിചകൾ അതിൽ തൂക്കിയിട്ടിരിക്കുന്നു,
എല്ലാം വീരന്മാരുടെ വൃത്താകൃതിയിലുള്ള പരിചകൾ.+
5 നിന്റെ സ്തനങ്ങൾ രണ്ടും രണ്ടു മാൻകിടാങ്ങൾപോലെ.
ലില്ലികൾക്കിടയിൽ മേഞ്ഞുനടക്കുന്ന
ചെറുമാനിന്റെ ഇരട്ടക്കുട്ടികൾപോലെ.”+
6 “ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,
ഞാൻ മീറയിൻമലയിലേക്കും
കുന്തിരിക്കക്കുന്നിലേക്കും പോകും.”+
അമാനയുടെ* കൊടുമുടിയിൽനിന്ന്,
സെനീർ പർവതശിഖരത്തിൽനിന്ന്, ഹെർമോൻശൃംഗത്തിൽനിന്ന്,+ ഇറങ്ങിവരൂ.
സിംഹമടകളിൽനിന്ന്, പുള്ളിപ്പുലികളുടെ പർവതങ്ങളിൽനിന്ന്, താഴേക്കു വരൂ.
9 എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു.
ഒറ്റ നോട്ടംകൊണ്ട്, നിന്റെ മാലയിലെ ഒരൊറ്റ മണികൊണ്ട്,+
നീ എന്റെ ഹൃദയം കീഴടക്കി.
10 എന്റെ സോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമപ്രകടനങ്ങൾ+ എത്ര മനോഹരം!
നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ ഏറെ ഹൃദ്യം.+
നിന്റെ പരിമളദ്രവ്യത്തിന്റെ സൗരഭ്യം ഏതു സുഗന്ധവ്യഞ്ജനത്തെക്കാളും ഉത്തമം.+
11 എന്റെ മണവാട്ടീ, നിന്റെ ചുണ്ടുകളിൽനിന്ന് തേനടയിലെ തേൻ ഇറ്റിറ്റുവീഴുന്നു.+
നിന്റെ നാവിൻകീഴെ തേനും പാലും ഉണ്ട്.+
നിന്റെ വസ്ത്രങ്ങളുടെ വാസന ലബാനോന്റെ പരിമളംപോലെ.
12 അടച്ചുപൂട്ടിയ ഒരു തോട്ടമാണ് എന്റെ സോദരി, എന്റെ മണവാട്ടി.
അതെ, അടച്ചുപൂട്ടിയ ഒരു തോട്ടം, അടച്ച് ഭദ്രമാക്കിയ ഒരു നീരുറവ.
13 നിന്റെ മുളകൾ* മാതളപ്പഴത്തിൻപറുദീസ.*
വിശിഷ്ടമായ പഴങ്ങളും മയിലാഞ്ചിച്ചെടികളും ജടാമാംസിച്ചെടികളും വളരുന്ന തോട്ടം.
14 അതെ, ജടാമാംസിയുടെയും+ കുങ്കുമപ്പൂവിന്റെയും ഇഞ്ചിപ്പുല്ലിന്റെയും*+ കറുവാപ്പട്ടയുടെയും+
എല്ലാ തരം കുന്തിരിക്കമരങ്ങളുടെയും മീറയുടെയും അകിലിന്റെയും+
16 വടക്കൻ കാറ്റേ, ഉണരൂ!
തെക്കൻ കാറ്റേ, കടന്നുവരൂ!
എന്റെ തോട്ടത്തിൽ മന്ദമായി വീശൂ.
അതിന്റെ സൗരഭ്യം പരക്കട്ടെ.”
“എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്കു കടന്നുവന്ന്
അതിലെ വിശിഷ്ടഫലങ്ങൾ രുചിക്കട്ടെ.”
എന്റെ മീറയും+ സുഗന്ധവ്യഞ്ജനങ്ങളും ഞാൻ ശേഖരിച്ചു.
“പ്രിയ സ്നേഹിതരേ, ഭക്ഷിക്കൂ!
കുടിച്ച് പ്രേമപ്രകടനങ്ങളാൽ ഉന്മത്തരാകൂ!”+
2 “ഞാൻ ഉറക്കത്തിലാണ്. എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.+
അതാ, എന്റെ പ്രിയൻ മുട്ടിവിളിക്കുന്ന ശബ്ദം!
‘എന്റെ സോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, കളങ്കമറ്റവളേ, വാതിൽ തുറന്നുതരൂ!
മഞ്ഞുതുള്ളികൾ വീണ് എന്റെ തല നനഞ്ഞിരിക്കുന്നു.
രാത്രിയിലെ ഹിമകണങ്ങളാൽ എന്റെ മുടിച്ചുരുളുകൾ ഈറനണിഞ്ഞിരിക്കുന്നു.’+
3 ഞാൻ പുറങ്കുപ്പായം ഊരിവെച്ചിരിക്കുകയാണ്.
അതു വീണ്ടും ധരിക്കണോ?
ഞാൻ കാലുകൾ കഴുകിയതാണ്.
ഇനിയും അത് അഴുക്കാക്കണോ?
4 എന്റെ പ്രിയൻ വാതിൽപ്പഴുതിൽനിന്ന് കൈ വലിച്ചു.
അപ്പോൾ, എന്നുള്ളം അവനെ ഓർത്ത് വികാരപരവശമായി.
5 എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ ഞാൻ എഴുന്നേറ്റു.
എന്റെ കൈകളിൽനിന്ന് മീറയും
കൈവിരലുകളിൽനിന്ന് മീറത്തൈലവും
ഓടാമ്പലിൻപിടികളിലേക്ക് ഇറ്റിറ്റുവീണു.
6 എന്റെ പ്രിയനായി ഞാൻ വാതിൽ തുറന്നു.
അപ്പോഴേക്കും എന്റെ പ്രിയൻ പോയിക്കഴിഞ്ഞിരുന്നു.
അവൻ പോയതിൽ എനിക്കാകെ നിരാശ തോന്നി.*
ഞാൻ അന്വേഷിച്ചെങ്കിലും അവനെ കണ്ടില്ല.+
ഞാൻ വിളിച്ചെങ്കിലും അവൻ വിളി കേട്ടില്ല.
7 നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു.
അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു.
മതിലിലെ കാവൽക്കാർ എന്റെ മേലാട* എടുത്തുമാറ്റി.
8 യരുശലേംപുത്രിമാരേ, ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
എന്റെ പ്രിയനെ കണ്ടാൽ
ഞാൻ പ്രണയപരവശയാണെന്ന് അവനോടു പറയണം.”
9 “സ്ത്രീകളിൽ അതിസുന്ദരീ,
മറ്റു കാമുകന്മാരെക്കാൾ നിന്റെ പ്രിയന് എന്താണ് ഇത്ര പ്രത്യേകത?
ഞങ്ങളെക്കൊണ്ട് ഇങ്ങനെയൊരു ആണയിടുവിക്കാൻ മാത്രം
മറ്റു കാമുകന്മാരെക്കാൾ നിന്റെ പ്രിയന് എന്താണ് ഇത്ര പ്രത്യേകത?”
10 “എന്റെ പ്രിയൻ ശോഭയുള്ളവൻ, ചുവന്നുതുടുത്തവൻ.
പതിനായിരം പേർക്കിടയിൽ അവൻ തലയെടുപ്പോടെ നിൽക്കുന്നു.
11 അവന്റെ തല സ്വർണം, തനിത്തങ്കം.
അവന്റെ മുടിച്ചുരുളുകൾ കാറ്റത്ത് ഇളകിയാടുന്ന ഈന്തപ്പനയോലകൾപോലെ.*
അതിന്റെ നിറമോ കാക്കക്കറുപ്പും.
12 അവന്റെ കണ്ണുകൾ അരുവികൾക്കരികെ ഇരിക്കുന്ന പ്രാവുകൾപോലെ.
അവ പാലിൽ കുളിച്ചുനിൽക്കുന്നു.
നിറഞ്ഞ കുളത്തിന്റെ കരയിൽ* അവ ഇരിക്കുന്നു.
13 അവന്റെ കവിൾത്തടം സുഗന്ധവ്യഞ്ജനച്ചെടികളുടെ തടംപോലെ,+
കൂനകൂട്ടിയിട്ടിരിക്കുന്ന സുഗന്ധസസ്യങ്ങൾപോലെ.
അവന്റെ ചുണ്ടുകൾ ലില്ലികൾ, അവയിൽനിന്ന് മീറത്തൈലം ഇറ്റിറ്റുവീഴുന്നു.+
14 അവന്റെ കൈകൾ പീതരത്നം പതിച്ച സ്വർണദണ്ഡുകൾ.
അവന്റെ വയറ്, മിനുക്കിയെടുത്ത ആനക്കൊമ്പുകൊണ്ടുള്ളത്;
അതിൽ നിറയെ ഇന്ദ്രനീലക്കല്ലു പതിച്ചിരിക്കുന്നു.
15 അവന്റെ കാലുകൾ തങ്കച്ചുവടുകളിൽ ഉറപ്പിച്ച മാർബിൾത്തൂണുകൾ.
അവന്റെ ആകാരം ലബാനോൻപോലെ; ദേവദാരുപോലെ+ സമാനതകളില്ലാത്തത്.
യരുശലേംപുത്രിമാരേ, ഇതാണ് എന്റെ പ്രിയൻ, എന്റെ പ്രേമഭാജനം.”
6 “സ്ത്രീകളിൽ അതിസുന്ദരീ,
നിന്റെ പ്രിയൻ എവിടെ പോയി?
ഏതു വഴിക്കാണു നിന്റെ പ്രിയൻ പോയത്?
നിന്നോടൊപ്പം ഞങ്ങളും അവനെ അന്വേഷിക്കാം.”
2 “എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്ക്,
സുഗന്ധവ്യഞ്ജനച്ചെടികളുടെ തടത്തിലേക്ക്, പോയിരിക്കുന്നു.
തോട്ടങ്ങളിൽ ആടു മേയ്ക്കാനും
ലില്ലിപ്പൂക്കൾ ഇറുത്തെടുക്കാനും പോയതാണ് അവൻ.+
അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.”+
4 “എന്റെ പ്രിയേ,+ നീ തിർസയോളം*+ സുന്ദരി,
യരുശലേമിനോളം മനോഹരി.+
തങ്ങളുടെ കൊടികൾക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരി.+
ഗിലെയാദുമലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണു നിന്റെ മുടി.+
6 നിന്റെ പല്ലുകൾ, കുളിപ്പിച്ച് കൊണ്ടുവരുന്ന
ചെമ്മരിയാട്ടിൻപറ്റംപോലെ.
അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.
ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
9 ഒരുവൾ മാത്രമാണ് എന്റെ പ്രാവ്,+ എന്റെ കളങ്കമറ്റവൾ.
അവൾ അമ്മയുടെ ഒരേ ഒരു മകൾ,
പെറ്റമ്മയുടെ പൊന്നോമന.*
അവളെ കാണുന്ന പെൺകൊടികൾ അവൾ സന്തോഷവതിയെന്നു പറയുന്നു.
രാജ്ഞിമാരും ഉപപത്നിമാരും അവളെ പ്രശംസിക്കുന്നു.
10 ‘പ്രഭാതംപോലെ ശോഭിക്കുന്ന* ഇവൾ ആരാണ്?
പൂർണചന്ദ്രന്റെ ഭംഗിയുള്ള, സൂര്യകിരണത്തിന്റെ പരിശുദ്ധിയുള്ള,
കൊടിക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരിയായ,
ഇവൾ ആരാണ്?’”+
11 “താഴ്വരയിലെ* പുതുനാമ്പുകൾ കാണാൻ,
മുന്തിരിവള്ളി തളിർത്തോ* എന്നു നോക്കാൻ,
മാതളനാരകം പൂവിട്ടോ എന്ന് അറിയാൻ
12 എന്നാൽ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുംമുമ്പേ
എന്റെ ആ ആഗ്രഹം എന്നെ
എന്റെ ജനത്തിൻപ്രധാനികളുടെ* രഥങ്ങൾക്കരികെ എത്തിച്ചു.”
13 “മടങ്ങിവരൂ, മടങ്ങിവരൂ ശൂലേംകന്യേ,
ഞങ്ങൾ നിന്നെയൊന്നു കാണട്ടെ!
മടങ്ങിവരൂ, മടങ്ങിവരൂ.”
“നിങ്ങൾ എന്തിനാണു ശൂലേംകന്യകയെ നോക്കിനിൽക്കുന്നത്?”+
“രണ്ടു സംഘങ്ങൾ ചേർന്നാടുന്ന നൃത്തംപോലെയാണ്* അവൾ!”
7 “ശ്രേഷ്ഠയായ പെൺകൊടീ,
പാദരക്ഷകൾ അണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!
നിന്റെ വടിവൊത്ത തുടകൾ
ശില്പിയുടെ കരവേലയായ ആഭരണങ്ങൾപോലെ.
2 നിന്റെ പൊക്കിൾ വൃത്താകാരമായ കുഴിയൻപാത്രം.
അതിൽ എപ്പോഴും വീഞ്ഞുണ്ടായിരിക്കട്ടെ.
നിന്റെ വയർ ലില്ലിപ്പൂക്കൾ അതിരുതീർത്ത
ഗോതമ്പുകൂനയാണ്.
4 നിന്റെ കഴുത്ത്+ ആനക്കൊമ്പിൽ തീർത്ത ഗോപുരംപോലെ.+
ദമസ്കൊസിനു നേരെയുള്ള
ലബാനോൻഗോപുരംപോലെയാണു നിന്റെ മൂക്ക്.
5 നിന്റെ ശിരസ്സു കർമേൽപോലെ+ നിന്നെ കിരീടം അണിയിക്കുന്നു.
നിന്റെ മുടിച്ചുരുളുകൾ*+ പർപ്പിൾ നിറത്തിലുള്ള കമ്പിളിരോമംപോലെ.+
നിന്റെ ഇളകിയാടുന്ന കാർകൂന്തൽ രാജാവിന്റെ മനം കവർന്നിരിക്കുന്നു.
6 നീ എത്ര സുന്ദരി, എത്ര മനോഹരി!
അത്യാനന്ദമേകുന്ന പലതുമുണ്ടെങ്കിലും എന്റെ പ്രിയേ, നീ അവയെയെല്ലാം വെല്ലുന്നു.
8 ഞാൻ പറഞ്ഞു: ‘ഞാൻ പനയിൽ കയറും,
ഈന്തപ്പഴക്കുലകളിൽ പിടിക്കും.’
നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും
നിന്റെ ശ്വാസം ആപ്പിളിന്റെ സൗരഭ്യംപോലെയും
“അത് എന്റെ പ്രിയൻ സുഖമായി കുടിച്ചിറക്കട്ടെ.
ഉറങ്ങുന്നവരുടെ ചുണ്ടുകളിലൂടെ അതു മെല്ലെ ഒഴുകിയിറങ്ങട്ടെ.
11 എന്റെ പ്രിയനേ, വരൂ!
നമുക്കു വെളിമ്പ്രദേശത്തേക്കു പോകാം,
മയിലാഞ്ചിച്ചെടികൾക്കിടയിൽ തങ്ങാം.+
12 മുന്തിരിവള്ളി തളിരിട്ടോ* എന്നു കാണാൻ,
മൊട്ടുകൾ വിരിഞ്ഞോ എന്ന് അറിയാൻ,+
മാതളനാരകങ്ങൾ പൂവിട്ടോ+ എന്നു നോക്കാൻ
നമുക്ക് അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിലേക്കു പോകാം.
അവിടെവെച്ച് നിന്നോടുള്ള പ്രണയം ഞാൻ പ്രകടിപ്പിക്കും.+
അതിൽ പുതിയതും പഴയതും
എന്റെ പ്രിയനേ, നിനക്കായി ഞാൻ കരുതിവെച്ചിരിക്കുന്നു.
8 “നീ എന്റെ അമ്മയുടെ മുല കുടിച്ച് വളർന്ന
എന്റെ ആങ്ങളയെപ്പോലെയായിരുന്നെങ്കിൽ!
എങ്കിൽ, പുറത്തുവെച്ച് കാണുമ്പോൾ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു.+
അങ്ങനെ ചെയ്താലും ആരും എന്നെ നിന്ദിക്കില്ലായിരുന്നു.
നിനക്കു കുടിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വീഞ്ഞും
മാതളപ്പഴങ്ങളുടെ ചാറും തരുമായിരുന്നു.
4 യരുശലേംപുത്രിമാരേ, ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.”+
5 “തന്റെ പ്രിയന്റെ ദേഹത്ത് ചാരി വിജനഭൂമിയിൽനിന്ന്
ആ വരുന്നത് ആരാണ്?”
“ആപ്പിൾ മരത്തിൻകീഴെവെച്ച് ഞാൻ നിന്നെ ഉണർത്തി.
അവിടെവെച്ചല്ലോ നിന്നെ വയറ്റിൽ ചുമന്ന നിന്റെ അമ്മയ്ക്കു പ്രസവവേദനയുണ്ടായത്.
അവിടെവെച്ചല്ലോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവുണ്ടായത്.
6 എന്നെ ഒരു മുദ്രയായി നിന്റെ ഹൃദയത്തിന്മേലും
ഒരു മുദ്രയായി നിന്റെ കൈമേലും വെച്ചാലും.
കാരണം, പ്രേമം മരണംപോലെ ശക്തവും+
അതിന്റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്, യാഹിന്റെ* ജ്വാലയാണ്.+
7 ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല.+
നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല.+
പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലും
അതെല്ലാം* പാടേ പുച്ഛിച്ചുതള്ളും.”
അവൾക്കു വിവാഹാലോചന വരുമ്പോൾ
അവളുടെ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും?”
9 “അവൾ ഒരു മതിലെങ്കിൽ
അവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളിഗോപുരം പണിയും.
അവൾ ഒരു വാതിലെങ്കിൽ
ദേവദാരുപ്പലകകൊണ്ട് അവളെ അടയ്ക്കും.”
10 “ഞാൻ ഒരു മതിലാണ്.
എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.
അതിനാൽ അവന്റെ വീക്ഷണത്തിൽ ഞാൻ
സമാധാനം കണ്ടെത്തുന്ന ഒരുവളായിരിക്കുന്നു.
11 ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.+
അവൻ അതു തോട്ടക്കാരെ ഏൽപ്പിച്ചു.
അതിലെ പഴങ്ങൾക്കു പകരം അവർ ഓരോരുത്തരും ആയിരം വെള്ളിക്കാശു വീതം കൊണ്ടുവരുന്നു.
12 എനിക്ക് എന്റെ സ്വന്തം മുന്തിരിത്തോട്ടമുണ്ട്.
ശലോമോനേ, ആയിരം വെള്ളിക്കാശ്* അങ്ങയുടെ കൈയിൽ ഇരിക്കട്ടെ.
ഇരുനൂറു വെള്ളിക്കാശു പഴങ്ങൾ കാക്കുന്നവർക്കും.”
ഞാൻ അതു കേൾക്കട്ടെ.”+
14 “എന്റെ പ്രിയനേ, വേഗം വരൂ!
സുഗന്ധവ്യഞ്ജനങ്ങൾ വളരുന്ന മലകളിലെ
ചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+
നീ പാഞ്ഞുവരൂ.”
അതായത്, ഗീതങ്ങളിൽ ഏറ്റവും വിശിഷ്ടമായ ഗീതം, ശലോമോൻ രചിച്ചത്.
അക്ഷ. “എന്നെ വലിച്ചുകൊണ്ടുപോകൂ.”
അഥവാ “വർണിക്കാം.”
അതായത്, പെൺകൊടികൾ.
അഥവാ “വിലാപത്തിന്റെ മൂടുപടം.”
അഥവാ “എന്റെ.”
മറ്റൊരു സാധ്യത “പിന്നിയിട്ട മുടിയിഴകൾക്കിടയിൽ നിന്റെ കവിൾത്തടങ്ങൾ എത്ര സുന്ദരം!”
അക്ഷ. “ജടാമാംസി.”
അഥവാ “മണിമന്ദിരത്തിന്റെ.”
അക്ഷ. “വീഞ്ഞുവീട്ടിൽ.”
അഥവാ “മഴക്കാലം.”
അക്ഷ. “പകൽ മന്ദമായി വീശുംമുമ്പേ.”
മറ്റൊരു സാധ്യത “ഇടയിൽ വിടവുള്ള മലകളിലെ.” അഥവാ “ബീതെർമലകളിലെ.”
അഥവാ “പൊതുചത്വരങ്ങളിലും.”
പദാവലി കാണുക.
വിശിഷ്ടവ്യക്തികളെ ചുമന്നുകൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന മൂടിയുള്ള മഞ്ചം.
പല്ലക്കിന്റെ മേലാപ്പു താങ്ങുന്ന കാലുകളായിരിക്കാനാണു സാധ്യത.
അഥവാ “പുഷ്പകിരീടം.”
അഥവാ “ചെന്നികൾ.”
അക്ഷ. “പകൽ മന്ദമായി വീശുംമുമ്പേ.”
അഥവാ “ആന്റി-ലബാനോൻ.”
മറ്റൊരു സാധ്യത “ചർമം.”
അഥവാ “മാതളപ്പഴത്തോട്ടം.”
വാസനയുള്ള ഒരിനം പുല്ല്.
അഥവാ “തോട്ടം.”
അഥവാ “തേനീച്ചക്കൂടും.”
മറ്റൊരു സാധ്യത “അവൻ സംസാരിച്ചപ്പോൾ എന്റെ ദേഹി എന്നെ വിട്ട് പോയി.”
അഥവാ “മൂടുപടം.”
മറ്റൊരു സാധ്യത “ഈന്തപ്പഴക്കുലകൾപോലെ.”
മറ്റൊരു സാധ്യത “നീരുറവയുടെ വക്കത്ത്.”
അക്ഷ. “അണ്ണാക്ക്.”
അഥവാ “മനോഹരനഗരത്തിന്റെയത്ര.”
അഥവാ “ചെന്നികൾ.”
പദാവലി കാണുക.
അക്ഷ. “പെറ്റമ്മയ്ക്കു നിർമലയായവൾ.”
അക്ഷ. “പ്രഭാതംപോലെ താഴേക്കു നോക്കുന്ന.”
അഥവാ “നീർച്ചാലിലെ.”
അഥവാ “മൊട്ടിട്ടോ.”
കശുമാവുപോലുള്ള ഒരു മരത്തിന്റെ തോപ്പ്, ഇസ്രായേലിൽ കണ്ടുവന്നിരുന്നത്.
അഥവാ “ജനത്തിൽ മനസ്സൊരുക്കമുള്ളവരുടെ.”
അഥവാ “മഹനയീംനൃത്തംപോലെയാണ്.”
അക്ഷ. “നിന്റെ തല.”
അക്ഷ. “അണ്ണാക്ക്.”
അഥവാ “മൊട്ടിട്ടോ.”
അഥവാ “അന്യരുമായി പങ്കുവെക്കാത്ത പ്രണയം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
മറ്റൊരു സാധ്യത “അയാളെ.”
അക്ഷ. “ആ ആയിരം.”