ഇയ്യോബ്
1 ഊസ് ദേശത്ത് ഇയ്യോബ്*+ എന്നു പേരുള്ള ദൈവഭക്തനായ* ഒരാളുണ്ടായിരുന്നു. നേരുള്ളവനും നിഷ്കളങ്കനും*+ ആയിരുന്നു ഇയ്യോബ്. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.+ 2 ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു. 3 7,000 ചെമ്മരിയാടുകളും 3,000 ഒട്ടകങ്ങളും 1,000* കന്നുകാലികളും 500 കഴുതകളും ഇയ്യോബിനുണ്ടായിരുന്നു. വലിയൊരു കൂട്ടം ദാസന്മാരുമുണ്ടായിരുന്നു. അങ്ങനെ, പൗരസ്ത്യദേശത്തെ സകലരിലുംവെച്ച് ഇയ്യോബ് മഹാനായിത്തീർന്നു.
4 ഇയ്യോബിന്റെ ആൺമക്കൾ ഓരോരുത്തരും ഊഴമനുസരിച്ച് അവരവരുടെ വീട്ടിൽവെച്ച് വിരുന്നു നടത്തുന്ന ഒരു പതിവുണ്ടായിരുന്നു; അവരോടൊപ്പം ഭക്ഷണം കഴിക്കാൻ അവരുടെ മൂന്നു സഹോദരിമാരെയും അവർ ക്ഷണിക്കുമായിരുന്നു. 5 എല്ലാവരും ഒരു വട്ടം വിരുന്നു നടത്തിക്കഴിയുമ്പോൾ അവരെ വിശുദ്ധീകരിക്കാൻവേണ്ടി ഇയ്യോബ് അവരെ വിളിച്ചുകൂട്ടും. എന്നിട്ട് അതിരാവിലെ എഴുന്നേറ്റ്, “എന്റെ പുത്രന്മാർ പാപം ചെയ്ത് ദൈവത്തെ മനസ്സുകൊണ്ട് ശപിച്ചിട്ടുണ്ടെങ്കിലോ” എന്നു പറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി ദഹനബലി+ അർപ്പിക്കും. ഇയ്യോബ് പതിവായി ഇങ്ങനെ ചെയ്യുമായിരുന്നു.+
6 അങ്ങനെയിരിക്കെ സത്യദൈവത്തിന്റെ പുത്രന്മാർ*+ യഹോവയുടെ സന്നിധിയിൽ+ ചെന്നുനിൽക്കുന്ന ദിവസം വന്നെത്തി. അവരോടൊപ്പം സാത്താനും+ അവിടെ പ്രവേശിച്ചു.+
7 യഹോവ സാത്താനോട്, “നീ എവിടെനിന്നാണു വരുന്നത്” എന്നു ചോദിച്ചു. “ഭൂമി മുഴുവൻ ചുറ്റിനടന്ന്+ എല്ലാം ഒന്നു നോക്കിയിട്ടു വരുകയാണ്” എന്നു സാത്താൻ യഹോവയോടു പറഞ്ഞു. 8 അപ്പോൾ യഹോവ സാത്താനോടു ചോദിച്ചു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. അവൻ ദൈവഭക്തനും നേരുള്ളവനും നിഷ്കളങ്കനും*+ ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല.” 9 മറുപടിയായി സാത്താൻ യഹോവയോടു പറഞ്ഞു: “വെറുതേയാണോ ഇയ്യോബ് ദൈവത്തോട് ഇത്ര ഭയഭക്തി കാട്ടുന്നത്?+ 10 അവനും അവന്റെ വീടിനും അവനുള്ള എല്ലാത്തിനും ചുറ്റും അങ്ങ് ഒരു വേലി കെട്ടിയിരിക്കുകയല്ലേ?+ അവന്റെ അധ്വാനത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കുന്നു;+ നാടു മുഴുവൻ അവന്റെ മൃഗങ്ങളാണ്. 11 എന്നാൽ കൈ നീട്ടി അവനുള്ളതെല്ലാം ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും!” 12 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “ഞാൻ ഇതാ, അവനുള്ളതെല്ലാം നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ദേഹത്ത് തൊടരുത്!” അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി.+
13 ഒരു ദിവസം ഇയ്യോബിന്റെ മക്കളെല്ലാംകൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ആയിരുന്നു.+ 14 അപ്പോൾ ഒരാൾ ഇയ്യോബിന്റെ അടുത്ത് വന്ന് ഈ സന്ദേശം അറിയിച്ചു: “അങ്ങയുടെ കാളകൾ നിലം ഉഴുകയും കഴുതകൾ അവയുടെ അരികിൽ മേയുകയും ആയിരുന്നു. 15 പെട്ടെന്ന് സെബായർ വന്ന് അവയെയെല്ലാം പിടിച്ചുകൊണ്ടുപോയി. ദാസന്മാരെ അവർ വാളുകൊണ്ട് വെട്ടിക്കൊന്നു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
16 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “ദൈവത്തിൽനിന്നുള്ള തീ* ആകാശത്തുനിന്ന് ഇറങ്ങിവന്ന് കത്തിപ്പടർന്നു; അത് ആടുകളെയും ദാസന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
17 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയർ+ മൂന്നു സംഘമായി വന്ന് ഒട്ടകങ്ങളെയെല്ലാം പിടിച്ചുകൊണ്ടുപോയി. ദാസന്മാരെ അവർ വാളുകൊണ്ട് വെട്ടിക്കൊന്നു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
18 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വേറൊരാൾ വന്ന് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ മക്കളെല്ലാംകൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ആയിരുന്നു. 19 പെട്ടെന്നു മരുഭൂമിയിൽനിന്ന്* ഒരു കൊടുങ്കാറ്റു വീടിനു ചുറ്റും വീശിയടിച്ചു. വീടു തകർന്നുവീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചുപോയി. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
20 അതു കേട്ടപ്പോൾ ഇയ്യോബ് തന്റെ വസ്ത്രം കീറി, മുടി മുറിച്ചുകളഞ്ഞു. നിലംവരെ കുമ്പിട്ട് 21 ഇയ്യോബ് ഇങ്ങനെ പറഞ്ഞു:
“നഗ്നനായി ഞാൻ അമ്മയുടെ ഉദരത്തിൽനിന്ന് വന്നു,
നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും.+
യഹോവ തന്നു,+ യഹോവ എടുത്തു,
യഹോവയുടെ പേര് സ്തുതിക്കപ്പെടട്ടെ.”
22 ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
2 സത്യദൈവത്തിന്റെ പുത്രന്മാർ*+ യഹോവയുടെ സന്നിധിയിൽ+ ചെന്നുനിൽക്കുന്ന ദിവസം വീണ്ടും വന്നെത്തി. യഹോവയുടെ മുന്നിൽ നിൽക്കാനായി അവരോടൊപ്പം സാത്താനും അവിടെ പ്രവേശിച്ചു.+
2 യഹോവ സാത്താനോട്, “നീ എവിടെനിന്നാണു വരുന്നത്” എന്നു ചോദിച്ചു. “ഭൂമി മുഴുവൻ ചുറ്റിനടന്ന്+ എല്ലാം ഒന്നു നോക്കിയിട്ടു വരുകയാണ്” എന്നു സാത്താൻ യഹോവയോടു പറഞ്ഞു. 3 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. അവൻ ദൈവഭക്തനും* നേരുള്ളവനും നിഷ്കളങ്കനും*+ ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല. ഒരു കാരണവുമില്ലാതെ അവനെ നശിപ്പിക്കാൻ* നീ എന്നെ നിർബന്ധിക്കുന്നെങ്കിലും+ അവൻ ഇപ്പോഴും ധർമിഷ്ഠനായി തുടരുന്നതു കണ്ടോ?”+ 4 സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: “തൊലിക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും. 5 കൈ നീട്ടി അവന്റെ അസ്ഥിയിലും മാംസത്തിലും ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും.”+
6 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “ഞാൻ ഇതാ, അവനെ നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ജീവനെടുക്കരുത്!” 7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി ഇയ്യോബിന് ഉള്ളങ്കാൽമുതൽ നെറുകവരെ പരുക്കൾ*+ വരുത്തി; ഇയ്യോബ് വേദനകൊണ്ട് പുളഞ്ഞു. 8 ഇയ്യോബ് ഒരു മൺപാത്രത്തിന്റെ കഷണം എടുത്ത് ദേഹം ചൊറിഞ്ഞുകൊണ്ട് ചാരത്തിൽ ഇരുന്നു.+
9 അവസാനം ഇയ്യോബിന്റെ ഭാര്യ ഇയ്യോബിനോടു പറഞ്ഞു: “ഇപ്പോഴും നിഷ്കളങ്കത* മുറുകെ പിടിച്ച് ഇരിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട്* മരിക്കൂ!” 10 എന്നാൽ ഇയ്യോബ് പറഞ്ഞു: “ഒരു മണ്ടിയെപ്പോലെയാണു നീ സംസാരിക്കുന്നത്. ദൈവത്തിൽനിന്ന് നമ്മൾ നന്മ മാത്രം സ്വീകരിച്ചാൽ മതിയോ, തിന്മയും സ്വീകരിക്കേണ്ടേ?”+ ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് വായ്കൊണ്ട് പാപം ചെയ്തില്ല.+
11 ഇയ്യോബിനു സംഭവിച്ച കഷ്ടതകളെക്കുറിച്ച് കേട്ടപ്പോൾ മൂന്നു കൂട്ടുകാർ* ഇയ്യോബിനെ ചെന്ന് കണ്ട് ദുഃഖം അറിയിക്കാനും ആശ്വസിപ്പിക്കാനും തീരുമാനിച്ചു. തേമാന്യനായ എലീഫസ്,+ ശൂഹ്യനായ+ ബിൽദാദ്,+ നയമാത്യനായ സോഫർ+ എന്നിവരായിരുന്നു അവർ. ഓരോരുത്തരും സ്വന്തം നാട്ടിൽനിന്ന് ഒരിടത്ത് കൂടിവന്ന്, ഒരുമിച്ച് ഇയ്യോബിന്റെ അടുത്തേക്കു പോയി. 12 ദൂരെനിന്ന് കണ്ടിട്ട് അവർക്ക് ഇയ്യോബിനെ മനസ്സിലായില്ല. ഉറക്കെ കരഞ്ഞ് വസ്ത്രം കീറി, മുകളിലേക്കും തലയിലേക്കും മണ്ണു വാരിയെറിഞ്ഞുകൊണ്ട് അവർ ഇയ്യോബിന്റെ അടുത്തേക്കു ചെന്നു.+ 13 ഏഴു പകലും ഏഴു രാത്രിയും ഇയ്യോബിന്റെകൂടെ നിലത്ത് ഇരുന്നു. അവർ ആരും ഒന്നും മിണ്ടിയില്ല; ഇയ്യോബിന്റെ വേദന എത്ര കഠിനമാണെന്ന് അവർ കണ്ടു.+
3 പിന്നെ ഇയ്യോബ് താൻ ജനിച്ച ദിവസത്തെ* ശപിച്ചുകൊണ്ട്+ 2 ഇങ്ങനെ പറഞ്ഞുതുടങ്ങി:
3 “‘ഒരു ആൺകുഞ്ഞ് ഗർഭത്തിൽ ഉരുവായി’ എന്ന് ആരോ പറഞ്ഞ രാത്രിയും
ഞാൻ ജനിച്ച ദിവസവും നശിച്ചുപോകട്ടെ!+
4 ആ ദിവസം ഇരുണ്ടുപോകട്ടെ.
മുകളിലുള്ള ദൈവം ആ ദിവസത്തെ ശ്രദ്ധിക്കാതിരിക്കട്ടെ,
അതിന്മേൽ വെളിച്ചം വീഴാതിരിക്കട്ടെ.
5 കൂരിരുട്ട്* അതിനെ തിരികെ വാങ്ങട്ടെ,
കാർമേഘം അതിനെ മൂടട്ടെ.
പകലിനെ മറയ്ക്കുന്ന അന്ധകാരം അതിനെ ഭയപ്പെടുത്തട്ടെ.
6 മൂടൽ ആ രാത്രിയെ പിടികൂടട്ടെ;+
വർഷത്തിലെ മറ്റു ദിവസങ്ങളോടൊപ്പം അത് ആനന്ദിക്കാതിരിക്കട്ടെ,
മാസത്തിലെ മറ്റു ദിനങ്ങളോടൊപ്പം അതിനെ എണ്ണാതിരിക്കട്ടെ.
7 അതെ, ആ രാത്രി ഫലശൂന്യമാകട്ടെ,
അതിൽനിന്ന് ആർപ്പുവിളികളൊന്നും ഉയരാതിരിക്കട്ടെ.
9 ആ സന്ധ്യയിലെ നക്ഷത്രങ്ങൾ മങ്ങിപ്പോകട്ടെ,
പകൽവെളിച്ചത്തിനായുള്ള അതിന്റെ കാത്തിരിപ്പു വെറുതേയാകട്ടെ,
അത് ഉദയസൂര്യന്റെ കിരണങ്ങൾ കാണാതിരിക്കട്ടെ.
10 അത് എന്റെ അമ്മയുടെ ഗർഭാശയവാതിൽ അടച്ചില്ലല്ലോ;+
എന്റെ കൺമുന്നിൽനിന്ന് ദുരിതങ്ങൾ ഒളിപ്പിച്ചുമില്ല.
11 ജനിച്ചപ്പോൾത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞത് എന്ത്?
ഗർഭപാത്രത്തിൽനിന്ന് പുറത്ത് വന്നപ്പോൾത്തന്നെ ഞാൻ നശിച്ചുപോകാഞ്ഞത് എന്ത്?+
12 എന്തിന് എന്നെ എടുത്ത് മടിയിൽ കിടത്തി?
എന്തിന് എനിക്കു മുലപ്പാൽ തന്നു?
13 അല്ലായിരുന്നെങ്കിൽ ഞാൻ സ്വസ്ഥമായി കിടന്നേനേ.+
ഞാൻ ഇന്നു വിശ്രമിച്ചേനേ.+
14 ഇപ്പോൾ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ പണിത*
ഭൂരാജാക്കന്മാരോടും അവരുടെ മന്ത്രിമാരോടും ഒപ്പം ഞാൻ ഇന്ന് ഉറങ്ങിയേനേ.
15 സ്വർണം സമ്പാദിക്കുകയും വെള്ളികൊണ്ട് കൊട്ടാരങ്ങൾ നിറയ്ക്കുകയും ചെയ്ത
പ്രഭുക്കന്മാരോടൊപ്പം ഇന്നു ഞാൻ കിടന്നേനേ.
18 അവിടെ തടവുകാരെല്ലാം സ്വസ്ഥമായി കഴിയുന്നു,
പണിയെടുപ്പിക്കുന്നവരുടെ ശബ്ദം അവർക്കു കേൾക്കേണ്ടിവരുന്നില്ല.
20 കഷ്ടപ്പെടുന്നവനു ദൈവം പ്രകാശവും
ദുരിതത്തിന്റെ കയ്പുനീരു കുടിക്കുന്നവനു ജീവനും നൽകുന്നത് എന്തിന്?+
21 അവർ മരണത്തിനായി കൊതിക്കുന്നു, പക്ഷേ അതു വരാത്തത് എന്തേ?+
നിധി തേടുന്നതിനെക്കാൾ ഉത്സാഹത്തോടെ അവർ അതിനുവേണ്ടി കുഴിക്കുന്നു.
22 ശവക്കുഴി കാണുമ്പോൾ അവർ സന്തോഷിക്കുന്നു,
അവർ ആഹ്ലാദഭരിതരാകുന്നു.
23 വഴിതെറ്റി അലയുന്നവനു ദൈവം പ്രകാശം നൽകുന്നത് എന്തിന്?
താൻ വേലി കെട്ടി അടച്ചവനു+ ദൈവം വെളിച്ചം നൽകുന്നത് എന്തിന്?
24 എനിക്ക് ആഹാരമില്ല, നെടുവീർപ്പ് മാത്രം!+
എന്റെ ദീനരോദനം+ വെള്ളംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.
25 ഞാൻ പേടിച്ചതുതന്നെ എനിക്കു സംഭവിച്ചു,
ഞാൻ ഭയന്നതുതന്നെ എന്റെ മേൽ വന്നു.
26 സമാധാനവും സ്വസ്ഥതയും ശാന്തതയും എന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല,
ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങൾ മാത്രം.”
4 തേമാന്യനായ എലീഫസ്+ അപ്പോൾ പറഞ്ഞു:
2 “നിന്നോട് ഒരു കാര്യം പറഞ്ഞാൽ നിനക്കു ദേഷ്യം തോന്നുമോ?
പക്ഷേ ഇപ്പോൾ നിന്നോടു സംസാരിക്കാതിരിക്കാനാകില്ല.
3 ശരിയാണ്, നീ പലരെ നേർവഴിക്കു നടത്തിയിട്ടുണ്ട്,
തളർന്ന കൈകളെ ബലപ്പെടുത്തിയിട്ടുണ്ട്.
4 കാലിടറിവീണവരെ നിന്റെ വാക്കുകൾ എഴുന്നേൽപ്പിച്ചു,
കുഴഞ്ഞുപോകുന്ന കാൽമുട്ടുകൾക്കു നീ കരുത്തു പകർന്നു.
5 എന്നാൽ ഇതാ, നിനക്ക് ഇതു സംഭവിച്ചു, നീ നിരാശപ്പെട്ടിരിക്കുന്നു,*
അതു നിന്നെ കൈ നീട്ടി തൊട്ടു, നീ ആകെ തകർന്നുപോയി.
6 നിന്റെ ദൈവഭക്തി നിനക്കു ധൈര്യം തരുന്നില്ലേ?
നിഷ്കളങ്കതയോടെയുള്ള*+ നിന്റെ ജീവിതം നിനക്കു പ്രത്യാശ പകരുന്നില്ലേ?
7 ഒന്ന് ഓർത്തുനോക്കൂ: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ?
നേരോടെ ജീവിച്ചവർ എന്നെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
8 ദുഷ്ടത ഉഴുകയും* കഷ്ടത വിതയ്ക്കുകയും ചെയ്യുന്നവർ
അതുതന്നെ കൊയ്തുകൂട്ടുന്നതാണു ഞാൻ കണ്ടിട്ടുള്ളത്.
9 ദൈവത്തിന്റെ ശ്വാസമേറ്റ് അവർ നശിക്കുന്നു,
അവന്റെ ക്രോധനിശ്വാസത്തിൽ അവർ അവസാനിക്കുന്നു.
10 സിംഹം ഗർജിക്കുന്നു, യുവസിംഹം മുരളുന്നു.
എന്നാൽ കരുത്തരായ സിംഹങ്ങളുടെ* പല്ലുകൾപോലും തകർന്നിരിക്കുന്നു.
11 ഇര കിട്ടാതെ സിംഹം ചാകുന്നു,
സിംഹക്കുട്ടികൾ ചിതറിയോടുന്നു.
12 എനിക്കു രഹസ്യമായി ഒരു സന്ദേശം ലഭിച്ചു,
ഒരു മന്ദസ്വരമായി അത് എന്റെ കാതുകളിൽ എത്തി.
13 മനുഷ്യരെല്ലാം നിദ്രയിലേക്കു വീഴുന്ന രാത്രിയിൽ
ദിവ്യദർശനങ്ങളാൽ ഞാൻ ആകുലപ്പെട്ടിരിക്കുമ്പോൾ,
14 ഒരു വല്ലാത്ത വിറയൽ എന്നെ പിടികൂടി,
അത് എന്റെ അസ്ഥികളിൽ ഭീതി നിറച്ചു.
16 അത് എന്റെ മുന്നിൽ അനങ്ങാതെ നിന്നു,
എന്നാൽ അതിന്റെ രൂപം എനിക്കു മനസ്സിലായില്ല.
ആ രൂപം എന്റെ മുന്നിൽ നിന്നു.
ആകെ ഒരു നിശ്ശബ്ദത, പിന്നെ ഞാൻ ഒരു ശബ്ദം കേട്ടു:
17 ‘നശ്വരനായ മനുഷ്യൻ ദൈവത്തെക്കാൾ നീതിമാനാകുമോ?
തന്നെ നിർമിച്ചവനെക്കാൾ ഒരു മനുഷ്യൻ നിർമലനാകുമോ?’
18 ദൈവത്തിനു തന്റെ ദാസരെപ്പോലും വിശ്വാസമില്ല,
തന്റെ ദൂതന്മാരിലും* ദൈവം കുറ്റം കണ്ടുപിടിക്കുന്നു.
19 അങ്ങനെയെങ്കിൽ പൊടിയിൽ അടിസ്ഥാനമുള്ള,+
കളിമൺവീടുകളിൽ താമസിക്കുന്നവരുടെ കാര്യമോ?
ഒരു നിശാശലഭത്തെപ്പോലെ ചതഞ്ഞരഞ്ഞുപോകുന്നവരുടെ കാര്യമോ?
20 ഉഷസ്സിനും സന്ധ്യക്കും ഇടയിൽ അവർ ചതഞ്ഞരഞ്ഞ് ഇല്ലാതാകുന്നു,
എന്നേക്കുമായി അവർ നശിക്കുന്നു; ആരും അതു ശ്രദ്ധിക്കുന്നില്ല.
21 കയർ അഴിച്ചെടുത്ത ഒരു കൂടാരംപോലെയല്ലേ അവർ?
അറിവില്ലാതെ അവർ മരിക്കുന്നു.
5 “വിളിച്ചുനോക്കൂ! ആരെങ്കിലും നിന്റെ വിളി കേൾക്കാനുണ്ടോ?
സഹായത്തിനായി നീ ഏതു വിശുദ്ധനിലേക്കു തിരിയും?
2 അമർഷം വിഡ്ഢിയെ കൊല്ലും,
അസൂയ മണ്ടനെ ഇല്ലാതാക്കും.
3 വിഡ്ഢി വേരു പിടിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്,
എന്നാൽ പെട്ടെന്നുതന്നെ അവന്റെ വാസസ്ഥലം ശപിക്കപ്പെടുന്നു.
4 അവന്റെ പുത്രന്മാർ ഒട്ടും സുരക്ഷിതരല്ല,
അവരെ നഗരകവാടത്തിൽവെച്ച് തകർക്കുന്നു,+ അവരെ രക്ഷിക്കാൻ ആരുമില്ല.
5 അവൻ കൊയ്യുന്നതു വിശന്നിരിക്കുന്നവൻ തിന്നുന്നു,
മുള്ളുകൾക്കിടയിലുള്ളതുപോലും അവൻ എടുക്കുന്നു,
അവരുടെ സമ്പത്തു കെണിയിൽ കുരുങ്ങുന്നു.
6 ദുരിതങ്ങൾ മുളയ്ക്കുന്നതു മണ്ണിൽനിന്നല്ല;
കഷ്ടതകൾ കിളിർക്കുന്നതു നിലത്തുനിന്നുമല്ല.
7 മനുഷ്യൻ കഷ്ടതകളിലേക്കു പിറന്നുവീഴുന്നു.
തീയിൽനിന്ന് തീപ്പൊരികൾ പറക്കാതിരിക്കില്ലല്ലോ.
8 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും,
ദൈവത്തോട് എന്റെ പരാതി ബോധിപ്പിക്കും.
9 ആർക്കും മനസ്സിലാക്കാനാകാത്ത മഹാകാര്യങ്ങൾ,
എണ്ണമില്ലാത്തത്ര അത്ഭുതകാര്യങ്ങൾ, ചെയ്യുന്നവനോടു ഞാൻ അപേക്ഷിക്കും.
10 ദൈവം ഭൂമിക്കു മഴ നൽകുന്നു,
വയലുകൾ നനയ്ക്കുന്നു;
11 താണവരെ ഉയർത്തുന്നു,
വിഷാദിച്ചിരിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12 ദൈവം സൂത്രശാലികളുടെ പദ്ധതികൾ തകർക്കുന്നു,
അവരുടെ പ്രവൃത്തികൾ പരാജയപ്പെടുത്തുന്നു;
13 ദൈവം ജ്ഞാനികളെ അവരുടെതന്നെ ഉപായങ്ങളിൽ കുടുക്കുന്നു,+
തന്ത്രശാലികളുടെ തന്ത്രങ്ങൾ തകിടംമറിക്കുന്നു.
14 അവർ പട്ടാപ്പകൽ ഇരുട്ടിലാകുന്നു,
രാത്രിയിൽ എന്നപോലെ നട്ടുച്ചയ്ക്കു തപ്പിത്തടയുന്നു.
15 അവരുടെ വായെന്ന വാളിൽനിന്ന് ദൈവം രക്ഷ നൽകുന്നു,
ബലവാന്റെ കരങ്ങളിൽനിന്ന് പാവങ്ങളെ സംരക്ഷിക്കുന്നു.
16 താണവരിൽ പ്രത്യാശ നിറയ്ക്കുന്നു,
അനീതിയുടെ വായ് അടയ്ക്കുന്നു.
17 സർവശക്തന്റെ ശിക്ഷണം നിരസിക്കരുത്;
ദൈവം ശാസിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.
18 ദൈവം വേദന നൽകുന്നു, മുറിവ് കെട്ടുകയും ചെയ്യുന്നു,
ദൈവം തകർത്തുകളയുന്നു, എന്നാൽ സ്വന്തം കൈയാൽ സുഖപ്പെടുത്തുകയും ചെയ്യുന്നു.
19 ആറ് ആപത്തുകളിൽനിന്ന് ദൈവം നിന്നെ രക്ഷിക്കും,
ഏഴാമത്തേതിനും നിന്നെ തൊടാനാകില്ല.
20 ക്ഷാമകാലത്ത് ദൈവം നിന്നെ മരണത്തിൽനിന്നും
യുദ്ധകാലത്ത് വാളിന്റെ കൈയിൽനിന്നും വിടുവിക്കും.
22 വിനാശത്തെയും വിശപ്പിനെയും നോക്കി നീ കളിയാക്കിച്ചിരിക്കും,
വന്യമൃഗങ്ങളെ നീ ഭയപ്പെടില്ല.
24 നിന്റെ കൂടാരത്തിൽ പേടികൂടാതെ* നീ താമസിക്കും,
നിന്റെ മേച്ചിൽപ്പുറങ്ങളിലുള്ളതൊന്നും കാണാതെപോകില്ല.
25 നിനക്ക് അനേകം മക്കൾ ഉണ്ടാകും,
നിന്റെ വംശജർ ഭൂമിയിലെ സസ്യങ്ങൾപോലെ അസംഖ്യമായിരിക്കും.
26 ശവക്കുഴിയിലേക്കു പോകുമ്പോഴും നീ ശക്തനായിരിക്കും;
കൊയ്ത്തുകാലത്തെ ധാന്യക്കറ്റകൾപോലെ കരുത്തനായിരിക്കും.
27 ഇതെല്ലാം സത്യമാണെന്നു ഞങ്ങൾ പരിശോധിച്ചറിഞ്ഞിരിക്കുന്നു;
അതുകൊണ്ട് ശ്രദ്ധിച്ചുകേട്ട് ഇത് അംഗീകരിക്കുക.”
6 ഇയ്യോബ് മറുപടി പറഞ്ഞു:
2 “എന്റെ വേദന+ മുഴുവൻ ഒന്നു തൂക്കിനോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
എന്റെ ദുരിതങ്ങളോടൊപ്പം അത് ഒരു ത്രാസ്സിൽ വെച്ചുനോക്കാൻ പറ്റിയിരുന്നെങ്കിൽ!
3 അതിന് ഇപ്പോൾ കടലിലെ മണലിനെക്കാൾ ഭാരമുണ്ട്.
അതുകൊണ്ടാണ് ഞാൻ ചിന്തിക്കാതെ* അങ്ങനെയൊക്കെ പറഞ്ഞുപോയത്.+
4 സർവശക്തന്റെ അമ്പുകൾ എന്നിൽ തുളച്ചുകയറിയിരിക്കുന്നു,
എന്റെ ഉള്ളം അവയുടെ വിഷം കുടിക്കുന്നു,+
ഭയപ്പെടുത്തുന്ന കാര്യങ്ങൾ ദൈവം എനിക്ക് എതിരെ അണിനിരത്തിയിരിക്കുന്നു.
6 രുചിയില്ലാത്ത ഭക്ഷണം ഉപ്പു ചേർക്കാതെ കഴിക്കുമോ?
കാട്ടുചെടിയുടെ നീരിനു സ്വാദുണ്ടോ?
7 അങ്ങനെയുള്ളവ തൊടാൻപോലും ഞാൻ മടിച്ചു,
അവ എനിക്ക് എന്റെ ഭക്ഷണത്തിലെ വിഷംപോലെയാണ്.
8 എന്റെ ആഗ്രഹം ഒന്നു സാധിച്ചുകിട്ടിയിരുന്നെങ്കിൽ!
എന്റെ അഭിലാഷം ദൈവം നിറവേറ്റിയിരുന്നെങ്കിൽ!
9 അതെ, എന്നെ കൊന്നുകളയാൻ ദൈവത്തിനു തോന്നിയിരുന്നെങ്കിൽ!
കൈ നീട്ടി എന്നെ കൊന്നുകളഞ്ഞിരുന്നെങ്കിൽ!+
10 അതുപോലും എനിക്ക് ആശ്വാസം നൽകിയേനേ;
അടങ്ങാത്ത വേദനയിലും ഞാൻ തുള്ളിച്ചാടിയേനേ.
പരിശുദ്ധനായവന്റെ+ വാക്കുകൾ ഞാൻ ധിക്കരിച്ചിട്ടില്ലല്ലോ.
11 ഇനി എനിക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ?+
ഞാൻ എന്തിനാണ് ഇനിയും ജീവിക്കുന്നത്?
ഇനിയും കാത്തിരിക്കാൻ എനിക്കു ശക്തിയില്ല.
12 എനിക്ക് എന്താ പാറപോലെ ബലമുണ്ടോ?
എന്റെ ശരീരം ചെമ്പുകൊണ്ടുള്ളതാണോ?
13 എനിക്ക് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
എനിക്കുണ്ടായിരുന്ന സഹായമെല്ലാം എന്നിൽനിന്ന് ആട്ടിയകറ്റിയില്ലേ?
15 എന്റെ സഹോദരന്മാർ എന്നെ വഞ്ചിക്കുന്നു,+
പെട്ടെന്നു വറ്റിപ്പോകുന്ന, മഞ്ഞുകാലത്തെ അരുവിപോലെയാണ് അവർ;
16 മഞ്ഞുകട്ടകൾകൊണ്ട് ഇരുണ്ടിരിക്കുന്ന അരുവികൾ.
ഉരുകുന്ന മഞ്ഞ് അവയിൽ ഒളിക്കുന്നു.
17 എന്നാൽ വേനലാകുമ്പോൾ അവ വറ്റിവരണ്ട് ഇല്ലാതാകുന്നു;
ചൂടേറുമ്പോൾ അവ ഉണങ്ങിപ്പോകുന്നു.
18 അവ വഴിമാറി ഒഴുകുന്നു;
മരുഭൂമിയിലേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നു.
19 തേമയിലെ+ സഞ്ചാരിസംഘങ്ങൾ അവയെ തേടുന്നു,
ശേബയിൽനിന്നുള്ള+ സഞ്ചാരികൾ* അവയ്ക്കായി കാത്തിരിക്കുന്നു.
20 അവയിൽ ആശ്രയിച്ചതുകൊണ്ട് അവർ നാണംകെടുന്നു,
അവ തേടിവന്നതിൽ അവർ നിരാശരാകുന്നു.
21 നിങ്ങളും എന്നോട് അങ്ങനെതന്നെ ചെയ്തു;+
എനിക്കു വന്ന കഷ്ടതകളുടെ ഉഗ്രത കണ്ട് നിങ്ങൾ ഭയന്നുപോയി.+
22 ‘എനിക്ക് എന്തെങ്കിലും തരൂ’ എന്നു ഞാൻ പറഞ്ഞോ?
നിങ്ങളുടെ സമ്പത്തിൽനിന്ന് എന്റെ പേരിൽ ഒരു സമ്മാനം കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടോ?
23 ശത്രുവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കാനോ
മർദകരുടെ പിടിയിൽനിന്ന് എന്നെ മോചിപ്പിക്കാനോ ഞാൻ അപേക്ഷിച്ചോ?
24 എന്നെ ഉപദേശിക്കൂ, ഞാൻ മിണ്ടാതിരുന്ന് കേട്ടുകൊള്ളാം;+
എന്റെ തെറ്റ് എനിക്കു ബോധ്യപ്പെടുത്തിത്തരൂ.
25 വാസ്തവമായ കാര്യങ്ങൾ പറഞ്ഞാൽ വേദന തോന്നില്ല!+
എന്നാൽ നിങ്ങളുടെ ശാസനകൊണ്ട് എന്തു പ്രയോജനം?+
26 ആശയറ്റ ഒരാളുടെ വാക്കുകളെ,+
കാറ്റത്ത് പറന്നുപോകുന്ന വാക്കുകളെ, കുറ്റപ്പെടുത്താനല്ലേ നിങ്ങൾ പദ്ധതിയിടുന്നത്?
28 അതുകൊണ്ട് തിരിഞ്ഞ് എന്നെ നോക്കുക,
നിങ്ങളുടെ മുഖത്ത് നോക്കി ഞാൻ കള്ളം പറയില്ല.
29 ഒന്നുകൂടെ ചിന്തിക്കൂ! എന്നെ തെറ്റിദ്ധരിക്കരുതേ.
ഒന്നുകൂടി ആലോചിച്ചുനോക്കൂ! എന്റെ നീതി ഞാൻ വിട്ടുകളഞ്ഞിട്ടില്ല.
30 എന്റെ നാവ് സംസാരിക്കുന്നതു ന്യായമായ കാര്യങ്ങളല്ലേ?
എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ എന്റെ അണ്ണാക്ക് അതു തിരിച്ചറിയില്ലേ?
7 “ഈ ഭൂമിയിലെ മനുഷ്യജീവിതം അടിമപ്പണിപോലെയും
നശ്വരനായ മനുഷ്യന്റെ നാളുകൾ ഒരു കൂലിക്കാരന്റെ നാളുകൾപോലെയും അല്ലോ.+
2 ഒരു അടിമയെപ്പോലെ അവൻ തണലിനായി കൊതിക്കുന്നു,
കൂലിക്കാരനെപ്പോലെ കൂലിക്കായി കാത്തിരിക്കുന്നു.+
3 നിഷ്ഫലമായ മാസങ്ങൾ എനിക്കു നിയമിച്ചുകിട്ടിയിരിക്കുന്നു,
കഷ്ടപ്പാടിന്റെ രാത്രികൾ എനിക്ക് എണ്ണിത്തന്നിരിക്കുന്നു.+
4 ‘എപ്പോൾ എഴുന്നേൽക്കും’* എന്ന് ഓർത്ത് ഞാൻ ഉറങ്ങാൻ കിടക്കുന്നു,+
പക്ഷേ രാത്രി ഇഴഞ്ഞുനീങ്ങുന്നു,
നേരം വെളുക്കുംവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
5 ചെളിയും പുഴുക്കളും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു;+
എന്റെ ദേഹം മുഴുവൻ പൊറ്റയും പഴുപ്പും നിറഞ്ഞിരിക്കുന്നു.+
6 നെയ്ത്തുതറിയെക്കാൾ* വേഗത്തിൽ എന്റെ നാളുകൾ നീങ്ങുന്നു,+
പ്രതീക്ഷയ്ക്കു വകയില്ലാതെ അവ അവസാനിക്കുന്നു.+
8 ഇപ്പോൾ എന്നെ കാണുന്ന കണ്ണുകൾ ഇനി എന്നെ കാണില്ല,
അങ്ങയുടെ കണ്ണുകൾ എന്നെ തേടും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.+
9 ശവക്കുഴിയിലേക്കു* പോകുന്നവൻ തിരിച്ചുവരുന്നില്ല;+
ഒരു മേഘംപോലെ അവൻ മാഞ്ഞുമറഞ്ഞുപോകുന്നു.
11 അതുകൊണ്ട് ഞാൻ എന്റെ വായ് അടയ്ക്കില്ല.
എന്റെ ആത്മാവിന്റെ നൊമ്പരം നിമിത്തം ഞാൻ സംസാരിക്കും,
അതിവേദനയോടെ ഞാൻ പരാതി പറയും!+
12 അങ്ങ് എനിക്കു കാവൽ ഏർപ്പെടുത്താൻ
ഞാൻ കടലോ കടലിലെ ഒരു ഭീമാകാരജന്തുവോ ആണോ?
13 ‘എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും,
എന്റെ മെത്ത എന്റെ സങ്കടം ശമിപ്പിക്കും’ എന്നു ഞാൻ പറയുമ്പോൾ,
14 അങ്ങ് എന്നെ സ്വപ്നങ്ങൾകൊണ്ട് ഭയപ്പെടുത്തുന്നു,
ദിവ്യദർശനങ്ങൾകൊണ്ട് ഭീതിയിൽ ആഴ്ത്തുന്നു.
15 അതുകൊണ്ട് ശ്വാസം കിട്ടാതെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,
16 ഈ ജീവിതത്തോട് എനിക്കു വെറുപ്പാണ്,+ എനിക്ക് ഇനി ജീവിക്കേണ്ടാ,
എന്നെ വെറുതേ വിടൂ, എന്റെ നാളുകൾ വെറും ശ്വാസംപോലെയല്ലോ.+
17 നശ്വരനായ മനുഷ്യൻ എത്ര നിസ്സാരൻ!
അങ്ങ് അവനെക്കുറിച്ച് ചിന്തിക്കാനും
20 മനുഷ്യരെ നിരീക്ഷിക്കുന്നവനേ,+ ഞാൻ പാപം ചെയ്താൽ അത് എങ്ങനെ അങ്ങയെ ബാധിക്കും?
അങ്ങ് എന്തിന് എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു,
ഞാൻ അങ്ങയ്ക്ക് ഒരു ഭാരമായിത്തീർന്നോ?
21 അങ്ങ് എന്റെ ലംഘനങ്ങൾ ക്ഷമിക്കുകയും
എന്റെ തെറ്റുകൾ പൊറുക്കുകയും ചെയ്യാത്തത് എന്ത്?
വൈകാതെ ഞാൻ മണ്ണോടു ചേരും,+
അങ്ങ് എന്നെ അന്വേഷിക്കും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.”
8 ശൂഹ്യനായ+ ബിൽദാദ്+ അപ്പോൾ പറഞ്ഞു:
2 “നീ എത്ര നേരം ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും?+
നിന്റെ വായിൽനിന്ന് വരുന്ന വാക്കുകൾ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റുപോലെയാണ്!
3 ദൈവം ന്യായം തടഞ്ഞുവെക്കുമോ?
സർവശക്തൻ നീതി നിഷേധിക്കുമോ?
4 നിന്റെ പുത്രന്മാർ ദൈവത്തോടു പാപം ചെയ്തിരിക്കാം,
അവരുടെ ധിക്കാരത്തിനു ദൈവം അവരെ ശിക്ഷിച്ചതാകാം.
5 എന്നാൽ നീ ദൈവത്തിലേക്കു നോക്കുകയും+
സർവശക്തന്റെ പ്രീതിക്കായി അപേക്ഷിക്കുകയും ചെയ്താൽ,
6 നീ നിർമലനും നേരുള്ളവനും ആണെങ്കിൽ,+
ദൈവം നിന്നെ ശ്രദ്ധിക്കുകയും
അർഹമായ സ്ഥലത്ത് നിന്നെ തിരികെ എത്തിക്കുകയും ചെയ്യും.
9 നമ്മൾ ഇന്നലെ ജനിച്ചവരല്ലേ? നമുക്ക് ഒന്നും അറിയില്ല.
ഭൂമിയിലെ നമ്മുടെ ദിനങ്ങൾ ഒരു നിഴൽ മാത്രമാണ്.
11 ചതുപ്പുനിലമല്ലെങ്കിൽ പപ്പൈറസ്* ചെടി തഴച്ചുവളരുമോ?
വെള്ളമില്ലാത്തിടത്ത് ഈറ്റ വളർന്നുപൊങ്ങുമോ?
12 അവ മൊട്ടിട്ടാലും ആരും മുറിച്ചെടുക്കാതെതന്നെ ഉണങ്ങിപ്പോകും,
മറ്റു ചെടികൾക്കു മുമ്പേ അവ കരിഞ്ഞുപോകും.
13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും* ഇതായിരിക്കും,
ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചുപോകും.
14 ചിലന്തിവലപോലെ ദുർബലമായതിൽ അവൻ ആശ്രയം വെച്ചിരിക്കുന്നു,
അവന്റെ അഭയം തകർന്നുപോകും.
15 അവൻ തന്റെ വീടിനെ ചാരിനിൽക്കും, എന്നാൽ അതു തകർന്നുവീഴും,
അവൻ അതിൽ പിടിച്ചുനിൽക്കാൻ നോക്കും; പക്ഷേ അതു നിൽക്കില്ല.
16 സൂര്യപ്രകാശത്തിൽ തഴച്ചുനിൽക്കുന്ന ഒരു ചെടിയാണ് അവൻ,
അവന്റെ ശാഖകൾ തോട്ടത്തിൽ പടർന്നുപന്തലിക്കുന്നു.+
17 ഒരു കൽക്കൂമ്പാരത്തിൽ അവന്റെ വേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു,
ആ കല്ലുകൾക്കിടയിൽ അവൻ ഒരു ഭവനം തേടുന്നു.*
18 എന്നാൽ അവനെ അവിടെനിന്ന് പറിച്ചുമാറ്റിക്കഴിയുമ്പോൾ,
‘ഞാൻ നിന്നെ കണ്ടിട്ടുപോലുമില്ല’ എന്നു പറഞ്ഞ് ആ സ്ഥലം അവനെ തള്ളിപ്പറയും.+
20 നിഷ്കളങ്കരായി നടക്കുന്നവരെ* ദൈവം ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ;
ദൈവം ദുഷ്ടരെ പിന്താങ്ങുകയുമില്ല.*
21 ദൈവം വീണ്ടും നിന്റെ വായിൽ ചിരി നിറയ്ക്കും;
നിന്റെ ചുണ്ടുകളിൽ ആർപ്പുവിളി നൽകും.
22 നിന്നെ വെറുക്കുന്നവർ ലജ്ജ ധരിക്കും,
ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതാകും.”
9 ഇയ്യോബ് പറഞ്ഞു:
2 “അത് അങ്ങനെതന്നെയാണെന്ന് എനിക്ക് അറിയാം.
പക്ഷേ ദൈവമാണ് എതിർകക്ഷിയെങ്കിൽ മർത്യന്റെ ഭാഗം ശരിയാണെന്ന് എങ്ങനെ പറയും?+
3 ആരെങ്കിലും ദൈവത്തോടു വാദിക്കാൻ* മുതിർന്നാൽ,+
ദൈവത്തിന്റെ ചോദ്യങ്ങളിൽ ആയിരത്തിൽ ഒന്നിനെങ്കിലും ഉത്തരം പറയാൻ അവനു കഴിയുമോ?
4 ദൈവം ജ്ഞാനിയും അതിശക്തനും അല്ലോ.+
ദൈവത്തോട് എതിർത്തിട്ട് പരിക്കുപറ്റാതെ രക്ഷപ്പെടാൻ ആർക്കു കഴിയും?+
7 പ്രകാശിക്കരുതെന്നു സൂര്യനോടു കല്പിക്കുന്നു,
നക്ഷത്രങ്ങളുടെ+ പ്രകാശം തടഞ്ഞുവെക്കുന്നു.
8 ദൈവം ആകാശത്തെ വിരിക്കുന്നു,+
സമുദ്രത്തിൽ കുതിച്ചുപൊങ്ങുന്ന തിരമാലകളെ ചവിട്ടിമെതിക്കുന്നു.+
9 ആഷ്,* കെസിൽ,* കിമാ* എന്നീ നക്ഷത്രസമൂഹങ്ങളെ+ ദൈവം നിർമിച്ചു;
തെക്കുള്ള നക്ഷത്രസമൂഹങ്ങളെയും* ഉണ്ടാക്കി.
10 ആർക്കും മനസ്സിലാക്കാനാകാത്ത മഹാകാര്യങ്ങൾ+ ദൈവം ചെയ്യുന്നു,
എണ്ണിത്തീർക്കാൻ പറ്റാത്തത്ര അത്ഭുതകാര്യങ്ങൾ പ്രവർത്തിക്കുന്നു.+
11 ദൈവം എന്റെ അരികിലൂടെ കടന്നുപോകുന്നു; പക്ഷേ എനിക്കു കാണാൻ കഴിയുന്നില്ല.
എന്റെ സമീപത്തുകൂടി നടന്നുപോകുന്നു; പക്ഷേ എനിക്കു തിരിച്ചറിയാനാകുന്നില്ല.
12 ദൈവം എന്തെങ്കിലും പിടിച്ചെടുക്കുമ്പോൾ ആർക്ക് എതിർക്കാനാകും?
‘എന്താണ് ഈ ചെയ്യുന്നത്’ എന്നു ചോദിക്കാൻ ആർക്കു ധൈര്യം വരും?+
14 അപ്പോൾപ്പിന്നെ ഈ ഞാനോ?
ദൈവത്തോടു വാദിക്കുമ്പോൾ ഞാനും സൂക്ഷിച്ച് സംസാരിക്കേണ്ടേ?
15 എന്റെ ഭാഗം ശരിയാണെങ്കിലും ഞാൻ ദൈവത്തോട് ഒന്നും പറയില്ല.+
എന്റെ ന്യായാധിപനോടു* കരുണയ്ക്കായി അപേക്ഷിക്കാനല്ലേ എനിക്കു കഴിയൂ?
16 ഞാൻ വിളിച്ചാൽ ദൈവം വിളി കേൾക്കുമോ?
ഞാൻ പറയുന്നതു ദൈവം കേൾക്കുമെന്നു ഞാൻ കരുതുന്നില്ല.
17 ഒരു കൊടുങ്കാറ്റുകൊണ്ട് ദൈവം എന്നെ തകർക്കുന്നു,
ഒരു കാരണവുമില്ലാതെ എന്നെ വീണ്ടുംവീണ്ടും മുറിവേൽപ്പിക്കുന്നു.+
18 ഒന്നു ശ്വാസം എടുക്കാൻപോലും എന്നെ അനുവദിക്കുന്നില്ല,
ഒന്നൊന്നായി എന്നിൽ കഷ്ടതകൾ നിറയ്ക്കുന്നു.
19 ശക്തിയുടെ കാര്യത്തിൽ സംശയമില്ല, ദൈവംതന്നെ ശക്തൻ,+
നീതിയുടെ കാര്യത്തിലോ? ‘എന്നിൽ കുറ്റം കണ്ടെത്താൻ* ആർക്കു സാധിക്കും’ എന്നു ദൈവം ചോദിക്കുന്നു.
20 എന്റെ ഭാഗം ശരിയാണെങ്കിലും എന്റെ വായ്തന്നെ എന്നെ കുറ്റപ്പെടുത്തും;
ഞാൻ നിഷ്കളങ്കത കൈവിടാതിരുന്നാലും* ദൈവം എന്നെ കുറ്റക്കാരനെന്നു* വിധിക്കും.
21 ഞാൻ നിഷ്കളങ്കനായി ജീവിക്കുന്നെങ്കിലും* എനിക്ക് എന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല;
എന്റെ ഈ ജീവിതം എനിക്കു മതിയായി.*
22 എല്ലാം ഒരുപോലെയാണ്.
‘ദൈവം നല്ലവരെയും* ദുഷ്ടരെയും ഒരുപോലെ നശിപ്പിച്ചുകളയുന്നു’ എന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്.
23 മലവെള്ളം കുതിച്ചെത്തി മരണം വിതച്ചാലും,
നിരപരാധികളുടെ ദുരിതം കണ്ട് ദൈവം അവരെ പരിഹസിക്കും.
24 ഭൂമിയെ ദുഷ്ടന്മാരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു;+
ദൈവം അതിലെ ന്യായാധിപന്മാരുടെ കണ്ണുകൾ* മൂടുന്നു.
ദൈവമല്ലെങ്കിൽപ്പിന്നെ ആരാണ് അതു ചെയ്യുന്നത്?
26 ഈറ്റവഞ്ചികൾപോലെ അവ തെന്നിനീങ്ങുന്നു;
ഇരയുടെ മേൽ പറന്നിറങ്ങുന്ന കഴുകന്മാരെപ്പോലെ പറക്കുന്നു.
27 ‘ഞാൻ എന്റെ പരാതികളെല്ലാം മറന്നുകളയും,
സങ്കടപ്പെടുന്നതു നിറുത്തി സന്തോഷത്തോടിരിക്കും’ എന്നു പറഞ്ഞാലും
28 എന്റെ വേദനകൾ ഓർത്ത് ഞാൻ ഭയപ്പെടും;+
അങ്ങ് എന്നെ നിഷ്കളങ്കനായി കാണില്ലെന്ന് എനിക്ക് അറിയാം.
29 അങ്ങ് എന്നെ കുറ്റക്കാരനെന്നു* വിധിക്കും.
പിന്നെ ഞാൻ എന്തിനു വെറുതേ കഷ്ടപ്പെടണം?+
30 മഞ്ഞുരുകിയ വെള്ളത്തിൽ ഞാൻ കുളിച്ചാലും
ചാരവെള്ളത്തിൽ*+ എന്റെ കൈകൾ കഴുകിയാലും
31 അങ്ങ് എന്നെ ചെളിക്കുഴിയിൽ മുക്കും;
എന്റെ വസ്ത്രങ്ങൾക്കുപോലും എന്നോട് അറപ്പു തോന്നും.
34 ദൈവം എന്നെ അടിക്കുന്നതു നിറുത്തുകയും
എന്നെ ഭയപ്പെടുത്തുന്നതു മതിയാക്കുകയും ചെയ്യുമെങ്കിൽ+
35 ഞാൻ പേടി കൂടാതെ ദൈവത്തോടു സംസാരിക്കും.
ഭയന്നിരിക്കെ സംസാരിക്കാൻ എനിക്കാകില്ല.
10 “എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു,+
എന്റെ പരാതികൾ ഞാൻ തുറന്നുപറയും.
അതിവേദനയോടെ ഞാൻ സംസാരിക്കും!
2 ഞാൻ ദൈവത്തോട് ഇങ്ങനെ പറയും:
‘അങ്ങ് എന്നെ കുറ്റക്കാരനെന്നു വിധിക്കരുത്.
എന്നെ എതിർക്കുന്നത് എന്തിനെന്ന് എന്നോടു പറയൂ.
3 ദുഷ്ടന്മാരുടെ ഉപദേശങ്ങളിൽ പ്രസാദിക്കുകയും
അങ്ങയുടെ സൃഷ്ടികളെ+ പുച്ഛിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതുകൊണ്ട്
അങ്ങയ്ക്ക് എന്തു പ്രയോജനം?
4 അങ്ങയ്ക്കും മനുഷ്യനേത്രങ്ങളാണോ ഉള്ളത്?
നശ്വരനായ മനുഷ്യൻ കാണുന്നതുപോലെയോ അങ്ങും കാണുന്നത്?
5 അങ്ങയുടെ നാളുകൾ മർത്യരുടെ നാളുകൾപോലെയാണോ?
അങ്ങയുടെ വർഷങ്ങൾ മനുഷ്യന്റെ വർഷങ്ങൾപോലെയാണോ?+
6 പിന്നെ അങ്ങ് എന്തിന് എന്റെ തെറ്റുകൾ അന്വേഷിച്ച് കണ്ടുപിടിക്കുന്നു?
ഞാൻ പാപം ചെയ്യുന്നുണ്ടോ എന്നു നോക്കിക്കൊണ്ടിരിക്കുന്നു?+
7 ഞാൻ തെറ്റുകാരനല്ലെന്ന് അങ്ങയ്ക്ക് അറിയാമല്ലോ;+
ആർക്കും അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കാനാകില്ല.+
8 അങ്ങയുടെ കൈകളാണ് എനിക്കു രൂപം നൽകിയത്, എന്നെ സൃഷ്ടിച്ചത്;+
എന്നാൽ ഇപ്പോൾ അങ്ങ് എന്നെ ഇല്ലാതാക്കാൻ നോക്കുന്നു.
9 അങ്ങ് എന്നെ നിർമിച്ചതു കളിമണ്ണുകൊണ്ടാണെന്ന് ഓർക്കേണമേ,+
പക്ഷേ അങ്ങ് ഇതാ, എന്നെ പൊടിയിലേക്കു തിരിച്ചയയ്ക്കുന്നു.+
10 അങ്ങ് എന്നെ പാലുപോലെ പകരുകയും
തൈരുപോലെ ഉറ കൂട്ടുകയും ചെയ്തില്ലേ?
13 എന്നാൽ ഇപ്പോൾ, എന്നോട് ഇങ്ങനെയെല്ലാം ചെയ്യാൻ അങ്ങ് രഹസ്യമായി തീരുമാനിച്ചു.*
ഇതിന്റെയെല്ലാം പിന്നിൽ അങ്ങാണെന്ന് എനിക്ക് അറിയാം.
14 ഞാൻ പാപം ചെയ്യുമ്പോൾ, അങ്ങ് എന്നെ നിരീക്ഷിക്കുന്നു;+
എന്റെ തെറ്റുകൾ അങ്ങ് ക്ഷമിച്ചുതരുന്നില്ല.
15 ഞാൻ തെറ്റുകാരനാണെങ്കിൽ എന്റെ കാര്യം കഷ്ടംതന്നെ.
ഞാൻ തെറ്റുകാരനല്ലെങ്കിലും എനിക്കു തല ഉയർത്താനാകില്ല,+
എന്റെ ഉള്ളിൽ അപമാനവും ക്ലേശവും തിങ്ങിനിറഞ്ഞിരിക്കുന്നു.+
16 ഞാൻ തല ഉയർത്തുമ്പോൾ ഒരു സിംഹത്തെപ്പോലെ അങ്ങ് എന്നെ വേട്ടയാടുന്നു,+
എനിക്ക് എതിരെ വീണ്ടും ശക്തി പ്രയോഗിക്കുന്നു.
17 കഷ്ടങ്ങൾ ഒന്നൊന്നായി എന്റെ മേൽ ആഞ്ഞടിക്കുമ്പോൾ,
അങ്ങ് എനിക്ക് എതിരെ പുതിയ സാക്ഷികളെ നിരത്തുന്നു,
എന്നോടു കൂടുതൽ ഉഗ്രമായി കോപിക്കുന്നു.
18 എന്തിനാണ് അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറത്ത് കൊണ്ടുവന്നത്?+
ആരും കാണുംമുമ്പേ ഞാൻ മരിച്ചാൽ മതിയായിരുന്നു.
19 അപ്പോൾ ഞാൻ അസ്തിത്വത്തിൽ വരാത്തവനെപ്പോലെയായേനേ.
ഗർഭപാത്രത്തിൽനിന്ന് എന്നെ നേരെ ശവക്കുഴിയിലേക്കു കൊണ്ടുപോയേനേ.’
20 എന്റെ നാളുകൾ ചുരുക്കമല്ലേ?+ അത് ഓർത്ത് ദൈവം എന്നെ വെറുതേ വിടട്ടെ.
ദൈവം എന്നിൽനിന്ന് ദൃഷ്ടി തിരിക്കട്ടെ; അപ്പോൾ എനിക്ക് അൽപ്പം ആശ്വാസം* കിട്ടുമല്ലോ.+
21 തിരിച്ചുവരവില്ലാത്ത ഒരു ദേശത്തേക്കു+ ഞാൻ പോകുംമുമ്പേ,
അതെ, കൂരിരുട്ടിന്റെ* ദേശത്തേക്ക്,+
22 കനത്ത മൂടലിന്റെ ദേശത്തേക്ക്,
ഇരുണ്ട നിഴലുകളുടെയും ക്രമക്കേടിന്റെയും ദേശത്തേക്ക്,
വെളിച്ചംപോലും ഇരുളായിരിക്കുന്ന ദേശത്തേക്ക്, പോകുംമുമ്പേ
എനിക്ക് അൽപ്പം ആശ്വാസം ലഭിക്കുമല്ലോ.”
11 നയമാത്യനായ സോഫർ+ അപ്പോൾ ഇങ്ങനെ പറഞ്ഞു:
2 “നീ ഈ പറഞ്ഞതിനെല്ലാം മറുപടി ലഭിക്കാതിരിക്കുമോ?
അധികം സംസാരിച്ചെന്നു കരുതി ഒരുവൻ* നീതിമാനായിത്തീരുമോ?
3 നിന്റെ മണ്ടത്തരം കേട്ട് ആളുകൾ മിണ്ടാതിരിക്കുമോ?
നിന്റെ പരിഹാസവാക്കുകൾ കേട്ട് നിന്നെ ശാസിക്കാതിരിക്കുമോ?+
4 ‘ഞാൻ പഠിപ്പിച്ചതെല്ലാം സത്യമാണ്,+
ഞാൻ തിരുമുമ്പാകെ ശുദ്ധിയുള്ളവനാണ്’+ എന്നു നീ പറയുന്നല്ലോ.
5 ദൈവം നിന്നോടു മറുപടി പറഞ്ഞിരുന്നെങ്കിൽ,
വായ് തുറന്ന് നിന്നോടു സംസാരിച്ചിരുന്നെങ്കിൽ,+ എത്ര നന്നായിരുന്നു!
6 അപ്പോൾ ദൈവം നിനക്കു ജ്ഞാനത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയേനേ,
ജ്ഞാനത്തിനു* പല വശങ്ങളുണ്ടല്ലോ.
ദൈവം നിന്റെ ചില തെറ്റുകൾ മറന്നുകളഞ്ഞെന്ന് അപ്പോൾ നീ മനസ്സിലാക്കിയേനേ.
7 ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ നിനക്കാകുമോ?
സർവശക്തനെക്കുറിച്ചുള്ള സകല വിവരങ്ങളും* കണ്ടെത്താൻ നിനക്കു കഴിയുമോ?
8 അത് ആകാശത്തെക്കാൾ ഉയർന്നതാണ്, നീ എവിടെവരെ എത്തും?
അതു ശവക്കുഴിയെക്കാൾ* ആഴമുള്ളതാണ്, നിനക്ക് എത്രത്തോളം മനസ്സിലാകും?
9 അതിനു ഭൂമിയെക്കാൾ നീളവും
സമുദ്രത്തെക്കാൾ വീതിയും ഉണ്ട്.
10 ദൈവം കടന്നുപോകുമ്പോൾ ഒരുവനെ പിടിച്ച് വിസ്തരിച്ചാൽ
ആർക്കു തടയാനാകും?
11 മനുഷ്യർ വഞ്ചന കാട്ടുമ്പോൾ ദൈവത്തിനു മനസ്സിലാകാതിരിക്കുമോ?
ദുഷ്ടത കാണുമ്പോൾ ദൈവം ശ്രദ്ധിക്കാതിരിക്കുമോ?
13 നീ നിന്റെ ഹൃദയം നേരെയാക്കി
ദൈവത്തിലേക്കു കൈ നീട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
14 നിന്റെ കൈകൾ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ അത് ഉപേക്ഷിച്ചുകളയുക,
നിന്റെ കൂടാരങ്ങളിൽ അനീതി വസിക്കാതിരിക്കട്ടെ.
15 അപ്പോൾ നിനക്കു കളങ്കമൊന്നും കൂടാതെ നിന്റെ മുഖം ഉയർത്താനാകും;
പേടി കൂടാതെ ധൈര്യമായി നിൽക്കാനാകും.
16 അപ്പോൾ നീ നിന്റെ പ്രശ്നങ്ങളെല്ലാം മറക്കും;
അരികിലൂടെ ഒഴുകിപ്പോയ വെള്ളംപോലെയേ നീ അവയെ ഓർക്കൂ.
17 നിന്റെ ജീവിതം നട്ടുച്ചയെക്കാൾ പ്രകാശമുള്ളതായിരിക്കും;
അതിലെ ഇരുട്ടുപോലും പ്രഭാതംപോലെയായിരിക്കും.
18 നിനക്കു പ്രത്യാശയുള്ളതുകൊണ്ട് നീ ധൈര്യമായിരിക്കും,
നീ ചുറ്റും നോക്കിയിട്ട് സമാധാനത്തോടെ കിടന്നുറങ്ങും.
19 നീ സ്വസ്ഥമായി കിടക്കും, ആരും നിന്നെ പേടിപ്പിക്കില്ല;
നിന്റെ പ്രീതി തേടി അനേകർ വരും.
20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണുകൾ മങ്ങിപ്പോകും;
രക്ഷപ്പെട്ട് ഓടാൻ അവർക്ക് ഒരിടവുമുണ്ടാകില്ല,
മരണം മാത്രമായിരിക്കും അവരുടെ പ്രത്യാശ.”+
12 ഇയ്യോബ് ഇങ്ങനെ പറഞ്ഞു:
2 “ശരിയാണ്, നിങ്ങളാണ് അറിവുള്ളവർ!
നിങ്ങൾ മരിക്കുന്നതോടെ ജ്ഞാനം ഇല്ലാതാകും!
3 എന്നാൽ എനിക്കും അറിവുണ്ട്.*
ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല.
ഇക്കാര്യങ്ങൾ അറിയാത്ത ആരെങ്കിലുമുണ്ടോ?
4 ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഈ ഞാൻ+
എന്റെ കൂട്ടുകാരുടെ മുന്നിൽ ഒരു വിഡ്ഢിയായിരിക്കുന്നു.+
നീതിമാന്മാരെയും നിഷ്കളങ്കരെയും ആളുകൾ എപ്പോഴും പരിഹസിക്കുമല്ലോ!
5 സുഖിച്ച് ജീവിക്കുന്നവർ വിപത്തിനെ പുച്ഛിക്കുന്നു;
ഇടറിവീഴുന്നവരെ* മാത്രമേ അതു ബാധിക്കൂ എന്ന് അവർ കരുതുന്നു.
6 കള്ളന്മാരുടെ കൂടാരത്തിൽ സമാധാനമുണ്ട്;+
തങ്ങളുടെ ദൈവത്തെ കൈയിൽ കൊണ്ടുനടക്കുന്നവർ സുരക്ഷിതരായും
സത്യദൈവത്തെ കോപിപ്പിക്കുന്നവർ സമാധാനത്തോടെയും കഴിയുന്നു.+
7 എന്നാൽ മൃഗങ്ങളോടു ചോദിച്ചുനോക്കൂ, അവ നിന്നെ പഠിപ്പിക്കും;
ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ, അവ നിനക്കു പറഞ്ഞുതരും.
9 യഹോവയുടെ കൈയാണ് ഇതെല്ലാം ചെയ്തതെന്ന്
ഇവയിൽ ഏതിനാണ് അറിയില്ലാത്തത്?
10 സകല ജീവജാലങ്ങളുടെയും ജീവൻ ദൈവത്തിന്റെ കൈയിലാണ്;
14 ദൈവം പൊളിച്ചതു പുതുക്കിപ്പണിയാൻ ആർക്കുമാകില്ല;+
ദൈവം അടച്ചതു തുറക്കാൻ ഒരു മനുഷ്യനും കഴിയില്ല.
15 ദൈവം വെള്ളം തടഞ്ഞുനിറുത്തുമ്പോൾ സകലവും ഉണങ്ങിപ്പോകുന്നു;+
അതു തുറന്നുവിടുമ്പോൾ ഭൂമി മുങ്ങിപ്പോകുന്നു.+
16 ദൈവം ജ്ഞാനിയും* ബലവാനും ആണ്;+
വഴി തെറ്റുന്നവനും വഴി തെറ്റിക്കുന്നവനും ദൈവത്തിന്റെ കൈയിലാണ്.
17 ദൈവം ഉപദേശകരെ ചെരിപ്പില്ലാതെ* നടത്തുന്നു;
ന്യായാധിപന്മാരെ വിഡ്ഢികളാക്കുന്നു.+
18 ദൈവം രാജാക്കന്മാർ കെട്ടിയ ബന്ധനങ്ങൾ അഴിക്കുന്നു;+
അവർക്ക് അടിമയുടെ അരപ്പട്ട കെട്ടിക്കൊടുക്കുന്നു.
19 ദൈവം പുരോഹിതന്മാരെ ചെരിപ്പില്ലാതെ നടത്തുന്നു;+
ശക്തരായ ഭരണാധികാരികളെ താഴെ ഇറക്കുന്നു.+
20 ദൈവം വിശ്വസ്തരായ ഉപദേശകരെ നിശ്ശബ്ദരാക്കുന്നു;
പ്രായമായ പുരുഷന്മാരുടെ* വിവേകം എടുത്തുകളയുന്നു.
21 ദൈവം പ്രധാനികളുടെ മേൽ നിന്ദ ചൊരിയുന്നു;+
ശക്തരുടെ ബലം ചോർത്തിക്കളയുന്നു.*
22 ദൈവം ഇരുട്ടിലിരിക്കുന്ന ആഴമേറിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;+
കൂരിരുട്ടിനെ പ്രകാശത്തിലേക്കു കൊണ്ടുവരുന്നു.
23 നശിപ്പിക്കാനായി ദൈവം ജനതകളെ വളർത്തുന്നു;
ബന്ദികളായി കൊണ്ടുപോകാൻ ജനതകളെ വലുതാക്കുന്നു.
24 ദൈവം ജനത്തിന്റെ നായകന്മാരുടെ വിവേകം* എടുത്തുകളയുന്നു;
വഴിയില്ലാത്ത പാഴ്നിലങ്ങളിലൂടെ അവർക്ക് അലഞ്ഞുതിരിയേണ്ടിവരുന്നു.+
25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;+
കുടിയന്മാരെപ്പോലെ അവർ അലഞ്ഞുനടക്കാൻ ഇടയാക്കുന്നു.+
13 “എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടിട്ടുണ്ട്,
എന്റെ ചെവികൾ ഇതു കേട്ട് മനസ്സിലാക്കിയിട്ടുണ്ട്.
2 നിങ്ങൾക്ക് അറിയാവുന്നതെല്ലാം എനിക്കും അറിയാം;
ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല.
6 എന്റെ വാദങ്ങൾ ഒന്നു കേൾക്കൂ;
എന്റെ നാവ് നിരത്തുന്ന ന്യായങ്ങൾ ശ്രദ്ധിക്കൂ.
7 നിങ്ങൾ ദൈവത്തിനുവേണ്ടി അന്യായം പറയുമോ?
ദൈവത്തിനുവേണ്ടി വഞ്ചനയോടെ സംസാരിക്കുമോ?
9 ദൈവം നിങ്ങളെ പരിശോധിച്ചാൽ+ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?
മനുഷ്യനെ വിഡ്ഢിയാക്കുന്നതുപോലെ നിങ്ങൾക്കു ദൈവത്തെ വിഡ്ഢിയാക്കാനാകുമോ?
11 ദൈവത്തിന്റെ പ്രൗഢി നിങ്ങളെ ഭയപ്പെടുത്തും;
ദൈവത്തെക്കുറിച്ചുള്ള ഭീതി നിങ്ങളെ പിടികൂടും.
12 നിങ്ങളുടെ ജ്ഞാനമൊഴികൾ ചാരംപോലെ വിലകെട്ടതാണ്;
നിങ്ങളുടെ വാദമുഖങ്ങൾ* കളിമണ്ണുപോലെ ദുർബലമാണ്.
13 ഒന്നു മിണ്ടാതിരിക്കൂ, ഞാൻ സംസാരിക്കട്ടെ.
പിന്നെ എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.
14 ഞാൻ എന്തിനാണ് എന്റെ ജീവൻ അപകടപ്പെടുത്തുന്നത്?*
എന്തിന് എന്റെ ജീവൻ എടുത്ത് കൈയിൽപ്പിടിക്കണം?
15 ദൈവം എന്നെ കൊന്നേക്കാം; എങ്കിലും ഞാൻ കാത്തിരിക്കും;+
ദൈവമുമ്പാകെ ഞാൻ എന്റെ വാദങ്ങൾ നിരത്തും.*
17 എന്റെ വാക്കുകൾക്കു കാതോർക്കുക;
ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.
18 ഇതാ, ഞാൻ എന്റെ വാദങ്ങൾ തയ്യാറാക്കിയിരിക്കുന്നു;
എന്റെ ഭാഗത്താണു ശരിയെന്ന് എനിക്ക് അറിയാം.
19 എന്നോടു വാദിക്കാൻ ആരുണ്ട്?
മിണ്ടാതിരുന്നാൽ ഞാൻ മരിച്ചുപോകും!*
20 ദൈവമേ, ഞാൻ തിരുമുമ്പിൽനിന്ന് ഓടിയൊളിക്കാതിരിക്കാൻ
അങ്ങ് എനിക്കു രണ്ടു കാര്യം അനുവദിച്ചുതരേണമേ.*
21 അങ്ങയുടെ ഭാരമുള്ള കൈ എന്നിൽനിന്ന് എടുത്തുമാറ്റേണമേ,
അങ്ങയിൽനിന്നുള്ള ഭീതി എന്നെ തളർത്താൻ അനുവദിക്കരുതേ.+
22 എന്നോടു ചോദിക്കൂ, ഞാൻ ഉത്തരം പറയാം;
അല്ലെങ്കിൽ ഞാൻ ചോദിക്കാം, അങ്ങ് ഉത്തരം നൽകിയാലും.
23 എന്താണ് എന്റെ ഭാഗത്തെ തെറ്റ്? എന്തു പാപമാണു ഞാൻ ചെയ്തത്?
എന്റെ ലംഘനങ്ങളും പാപങ്ങളും എനിക്കു പറഞ്ഞുതന്നാലും.
24 അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്?+
എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?+
25 കാറ്റത്ത് പറന്നുപോകുന്ന ഇലയെ അങ്ങ് ഭയപ്പെടുത്തുമോ?
വയ്ക്കോലിനെ പിടിക്കാൻ അങ്ങ് ഓടുമോ?
26 എനിക്ക് എതിരെയുള്ള ആരോപണങ്ങൾ അങ്ങ് എഴുതിവെക്കുന്നു;
ചെറുപ്പത്തിൽ ചെയ്ത പാപങ്ങൾക്ക് എന്നോടു കണക്കു ചോദിക്കുന്നു.
27 അങ്ങ് എന്റെ കാലുകൾ തടിവിലങ്ങിൽ* ഇട്ടിരിക്കുന്നു,
എന്റെ വഴികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്നു,
എന്റെ കാൽപ്പാടുകൾ നോക്കി അങ്ങ് എന്നെ പിന്തുടരുന്നു.
3 അങ്ങ് എപ്പോഴും അവനെ നിരീക്ഷിക്കുന്നു,
4 അശുദ്ധിയുള്ള ഒരാളിൽനിന്ന് വിശുദ്ധിയുള്ള ഒരാളെ ജനിപ്പിക്കാൻ ആർക്കു കഴിയും?+
ആർക്കും കഴിയില്ല!
5 അവന്റെ നാളുകൾ അങ്ങ് തീരുമാനിച്ചാൽ
അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ കൈയിലാണ്;
അങ്ങ് അവന് ഒരു പരിധി വെച്ചിരിക്കുന്നു; അതിന് അപ്പുറം പോകാൻ അവനാകില്ല.+
6 ഒരു കൂലിക്കാരനെപ്പോലെ, അവൻ പകലത്തെ പണി തീർത്ത് വിശ്രമിക്കുന്നതുവരെ
അങ്ങ് അവനിൽനിന്ന് മുഖം തിരിക്കേണമേ.+
7 ഒരു മരത്തിനുപോലും പ്രത്യാശയ്ക്കു വകയുണ്ട്.
അതു വെട്ടിയിട്ടാൽ പിന്നെയും പൊട്ടിക്കിളിർക്കും,
അതിൽ വീണ്ടും ചില്ലകൾ ഉണ്ടാകും.
8 മണ്ണിന് അടിയിലെ വേരുകൾ പഴകിപ്പോയാലും,
അതിന്റെ കുറ്റി നശിച്ചുപോയാലും,
9 വെള്ളത്തിന്റെ ഗന്ധമേൽക്കുമ്പോൾ അതു പൊട്ടിക്കിളിർക്കും;
ഒരു ഇളംതൈപോലെ അതിൽ ശാഖകൾ ഉണ്ടാകും.
11 കടലിൽനിന്ന് വെള്ളം വറ്റിപ്പോകുന്നു,
നദികൾ ഉണങ്ങിവരളുന്നു.
12 മനുഷ്യനും കിടക്കുന്നു; എന്നാൽ എഴുന്നേൽക്കുന്നില്ല.+
ആകാശമില്ലാതാകുംവരെ അവർ ഉണരില്ല,
അവരെ ആരും ഉറക്കത്തിൽനിന്ന് ഉണർത്തുകയുമില്ല.+
13 അങ്ങ് എന്നെ ശവക്കുഴിയിൽ* മറച്ചുവെച്ചിരുന്നെങ്കിൽ!+
അങ്ങയുടെ കോപം കടന്നുപോകുംവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ!
ഒരു സമയപരിധി നിശ്ചയിച്ച് എന്നെ ഓർത്തിരുന്നെങ്കിൽ!+
14 മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?+
15 അങ്ങ് വിളിക്കും, ഞാൻ വിളി കേൾക്കും.+
അങ്ങയുടെ കൈകൾ രൂപം നൽകിയവയെ കാണാൻ അങ്ങയ്ക്കു കൊതി തോന്നും.
16 എന്നാൽ ഇപ്പോഴോ, അങ്ങ് എന്റെ ഓരോ കാലടിയും എണ്ണുന്നു;
ഞാൻ പാപം ചെയ്യുന്നുണ്ടോ എന്നു മാത്രമേ അങ്ങ് നോക്കുന്നുള്ളൂ.
17 എന്റെ ലംഘനങ്ങൾ അങ്ങ് ഒരു സഞ്ചിയിൽ കെട്ടി സൂക്ഷിച്ചിരിക്കുന്നു,
എന്റെ തെറ്റുകൾ പശ തേച്ച് ഒട്ടിച്ചിരിക്കുന്നു.
18 പർവതങ്ങൾ ഇളകിവീണ് പൊടിഞ്ഞുപോകുന്നതുപോലെ,
പാറകൾ അവയുടെ സ്ഥാനത്തുനിന്ന് ഉരുണ്ടുപോകുന്നതുപോലെ,
19 വെള്ളം ഒഴുകി കല്ലുകൾ തേഞ്ഞുപോകുന്നതുപോലെ,
കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചുപോകുന്നതുപോലെ,
അങ്ങ് മർത്യന്റെ പ്രത്യാശ നശിപ്പിച്ചിരിക്കുന്നു.
20 അങ്ങ് എപ്പോഴും അവനെ കീഴടക്കുന്നു, അവൻ നശിച്ചുപോകുന്നു;+
അങ്ങ് അവനെ വിരൂപനാക്കി പറഞ്ഞയയ്ക്കുന്നു.
21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നു, എന്നാൽ അവൻ അത് അറിയുന്നില്ല;
ആരും അവർക്കു വില കല്പിക്കാതെ വരുമ്പോഴും അവൻ അറിയുന്നില്ല.+
22 ശരീരത്തിൽ പ്രാണനുള്ളപ്പോഴേ അവൻ വേദന അറിയുന്നുള്ളൂ;
ജീവനുള്ളപ്പോഴേ അവൻ വിലപിക്കുന്നുള്ളൂ.”
15 തേമാന്യനായ എലീഫസ്+ അപ്പോൾ പറഞ്ഞു:
3 വെറുതേ കുറെ വാക്കുകളാൽ ശാസിക്കുന്നതുകൊണ്ട് പ്രയോജനമില്ല,
സംസാരിച്ചു എന്നതുകൊണ്ട് മാത്രം ഗുണമുണ്ടാകില്ല.
4 നീ നിമിത്തം ദൈവഭയമില്ലാതായിരിക്കുന്നു,
ദൈവത്തെക്കുറിച്ചുള്ള ചിന്ത കുറഞ്ഞുപോയിരിക്കുന്നു.
5 നിന്റെ അപരാധമാണു നിന്നെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്,
നീ ഇതാ, കൗശലത്തോടെ സംസാരിക്കുന്നു.
6 ഞാനല്ല, നിന്റെ വായ്തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്,
നിന്റെ നാവുതന്നെ നിനക്ക് എതിരെ സാക്ഷി പറയുന്നു.+
7 നീയാണോ ഏറ്റവും ആദ്യം പിറന്ന മനുഷ്യൻ?
കുന്നുകൾ ഉണ്ടാകുംമുമ്പേ നീ ജനിച്ചിരുന്നോ?
8 ദൈവം തന്റെ രഹസ്യങ്ങൾ നിന്നോടു പറഞ്ഞിട്ടുണ്ടോ?
നിനക്കു മാത്രമേ ജ്ഞാനമുള്ളോ?
9 ഞങ്ങൾക്ക് അറിയില്ലാത്ത എന്താണു നിനക്ക് അറിയാവുന്നത്?+
ഞങ്ങൾക്കു മനസ്സിലാകാത്ത എന്താണു നിനക്കു മനസ്സിലായത്?
10 പ്രായമായവരും തല നരച്ചവരും ഞങ്ങൾക്കിടയിലുണ്ട്,+
നിന്റെ അപ്പനെക്കാൾ പ്രായമുള്ളവർപോലുമുണ്ട്.
11 ദൈവം ഇനിയും നിന്നെ ആശ്വസിപ്പിക്കണമെന്നാണോ?
ഇതുവരെ നിന്നോടു സൗമ്യമായി സംസാരിച്ചിട്ടും നിനക്കു തൃപ്തിയായില്ലേ?
12 എന്തുകൊണ്ടാണു നിന്റെ ഹൃദയം നിന്നെ വഴി തെറ്റിക്കുന്നത്?
എന്തിനാണു നിന്റെ കണ്ണുകൾ കോപംകൊണ്ട് ജ്വലിക്കുന്നത്?
13 നീ ദൈവത്തിന് എതിരെ തിരിയുന്നു,
നിന്റെ വായിൽനിന്ന് അത്തരം വാക്കുകൾ പുറത്ത് വരുന്നു.
14 നശ്വരനായ മനുഷ്യനു ശുദ്ധിയുള്ളവനായിരിക്കാൻ കഴിയുമോ?
സ്ത്രീ പ്രസവിച്ച മനുഷ്യനു നീതിമാനായിരിക്കാൻ പറ്റുമോ?+
15 ദൈവത്തിനു തന്റെ വിശുദ്ധരെപ്പോലും വിശ്വാസമില്ല,
സ്വർഗംപോലും ദൈവത്തിന്റെ കണ്ണിൽ ശുദ്ധമല്ല.+
16 ആ സ്ഥിതിക്ക് അധമനും വഷളനും ആയ ഒരു മനുഷ്യന്റെ കാര്യമോ?+
അനീതി വെള്ളംപോലെ കുടിക്കുന്നവന്റെ കാര്യമോ?
17 ഞാൻ നിനക്കു പറഞ്ഞുതരാം, ശ്രദ്ധിച്ചുകേട്ടുകൊള്ളൂ.
ഞാൻ കണ്ട കാര്യങ്ങൾ നിനക്കു വിവരിച്ചുതരാം.
18 ജ്ഞാനികൾ അവരുടെ പിതാക്കന്മാരിൽനിന്ന് കേട്ട കാര്യങ്ങൾ,+
അവരുടെ പിതാക്കന്മാർ അവരിൽനിന്ന് മറച്ചുവെക്കാത്ത കാര്യങ്ങൾ, ഞാൻ നിന്നെ അറിയിക്കാം.
19 ആ പിതാക്കന്മാർക്കു മാത്രമാണു ദേശം ലഭിച്ചത്,
അന്യർ ആരും അവർക്കിടയിലൂടെ കടന്നുപോയിട്ടില്ല.
20 ദുഷ്ടൻ ജീവിതകാലം മുഴുവൻ കഷ്ടതകൾ അനുഭവിക്കുന്നു,
തനിക്കായി മാറ്റിവെച്ചിരിക്കുന്ന വർഷങ്ങൾ മുഴുവൻ ആ മർദകൻ കഷ്ടപ്പെടുന്നു.
21 അവന്റെ കാതുകളിൽ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ മുഴങ്ങുന്നു;+
സമാധാനകാലത്ത് അവനെ കൊള്ളക്കാർ ആക്രമിക്കുന്നു.
22 അന്ധകാരത്തിൽനിന്ന് താൻ രക്ഷപ്പെടുമെന്ന് അവൻ വിശ്വസിക്കുന്നില്ല;+
അവനായി ഒരു വാൾ കാത്തിരിക്കുന്നു.
23 അവൻ ആഹാരം തേടി അലയുന്നു; ‘അത് എവിടെ’ എന്നു ചോദിക്കുന്നു,
അന്ധകാരത്തിന്റെ ദിവസം അടുത്ത് എത്തിയെന്ന് അവൻ അറിയുന്നു.
24 കഷ്ടപ്പാടും വേദനയും എന്നും അവനെ ഭയപ്പെടുത്തുന്നു;
യുദ്ധസജ്ജനായ ഒരു രാജാവിനെപ്പോലെ അവ അവനെ കീഴ്പെടുത്തുന്നു.
25 അവൻ ദൈവത്തിന് എതിരെ കൈ ഉയർത്തുന്നല്ലോ,
സർവശക്തനെ ധിക്കരിക്കാൻ* അവൻ മുതിരുന്നു.
ധിക്കാരപൂർവം ദൈവത്തിനു നേരെ പാഞ്ഞടുക്കുന്നു.
27 അവന്റെ മുഖം തടിച്ചുകൊഴുത്തിരിക്കുന്നു,
അവന്റെ അരക്കെട്ട് തടിച്ചുരുണ്ടിരിക്കുന്നു.
28 നശിക്കാനിരിക്കുന്ന നഗരങ്ങളിലും
ആരും വസിക്കില്ലാത്ത, കൽക്കൂമ്പാരമാകാനിരിക്കുന്ന വീടുകളിലും
അവൻ താമസിക്കുന്നു.
29 അവൻ ധനികനാകില്ല, അവന്റെ സമ്പാദ്യം പെരുകില്ല,
അവന്റെ സമ്പത്തു ദേശത്ത് വ്യാപിക്കില്ല.
30 കൂരിരുട്ടിൽനിന്ന് അവൻ രക്ഷപ്പെടില്ല;
ഒരു തീജ്വാലയിൽ അവന്റെ പുതുനാമ്പ്* കരിഞ്ഞുപോകും,
ദൈവത്തിന്റെ വായിൽനിന്നുള്ള ഒരു ശ്വാസത്താൽ അവൻ ഇല്ലാതാകും.+
31 അവൻ വഴിതെറ്റി, ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ ആശ്രയിക്കാതിരിക്കട്ടെ,
അങ്ങനെ ചെയ്യുന്നവനു ഗുണമില്ലാത്തതുതന്നെ തിരികെ കിട്ടും.
32 അത് അവന്റെ ദിവസത്തിനു മുമ്പേ സംഭവിക്കും,
അവന്റെ ശാഖകൾ ഒരിക്കലും പടർന്നുപന്തലിക്കില്ല.+
33 പഴുക്കുംമുമ്പേ മുന്തിരി പൊഴിച്ചുകളയുന്ന ഒരു മുന്തിരിവള്ളിപോലെയും,
പൂക്കൾ കൊഴിച്ചുകളയുന്ന ഒരു ഒലിവ് മരംപോലെയും ആണ് അവൻ.
34 ദുഷ്ടന്മാർ* കൂട്ടംകൂടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല;+
കൈക്കൂലിക്കാരുടെ കൂടാരങ്ങൾ കത്തിനശിക്കും.
35 അവർ കുഴപ്പം ഗർഭം ധരിച്ച് ദുഷ്ടത പ്രസവിക്കുന്നു.
അവരുടെ ഗർഭപാത്രത്തിൽനിന്ന് വഞ്ചന പുറത്ത് വരുന്നു.”
16 അപ്പോൾ ഇയ്യോബ് പറഞ്ഞു:
2 “ഇങ്ങനെ പലതും ഞാൻ മുമ്പ് കേട്ടിട്ടുണ്ട്.
നിങ്ങളെല്ലാം വേദനിപ്പിക്കുന്ന ആശ്വാസകരാണ്.+
3 ഈ പൊള്ളയായ വാക്കുകൾക്ക് ഒരു അവസാനമില്ലേ?
നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്?
4 നിങ്ങളെപ്പോലെ സംസാരിക്കാൻ എനിക്കും അറിയാം.
നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ,
എനിക്കും നിങ്ങളെ കുറ്റപ്പെടുത്താനാകുമായിരുന്നു,
നിങ്ങളെ നോക്കി തല ആട്ടാൻ കഴിയുമായിരുന്നു.+
5 പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല;
പകരം, എന്റെ വായിലെ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെ ബലപ്പെടുത്തിയേനേ;
സാന്ത്വനവാക്കുകൾ പറഞ്ഞ് ആശ്വസിപ്പിച്ചേനേ.+
7 എന്നാൽ ഇപ്പോൾ ദൈവം എന്നെ തളർത്തിക്കളഞ്ഞിരിക്കുന്നു;+
എന്റെ കുടുംബത്തെ* ഒന്നടങ്കം ഇല്ലാതാക്കിയിരിക്കുന്നു.
8 അങ്ങ് എന്നെ പിടിച്ചിരിക്കുന്നു, അത് എല്ലാവർക്കും കാണാം;
ഞാൻ എല്ലും തോലും ആയി; അത് എന്റെ മുഖത്ത് നോക്കി എനിക്ക് എതിരെ സാക്ഷി പറയുന്നു.
9 ദൈവകോപം എന്നെ പിച്ചിച്ചീന്തിയിരിക്കുന്നു, ദൈവം എന്നോടു ശത്രുത വെച്ചുകൊണ്ടിരിക്കുന്നു.+
ദൈവം എന്നെ നോക്കി പല്ലിറുമ്മുന്നു.
എന്റെ ശത്രു കണ്ണുകൊണ്ട് എന്നെ കുത്തിത്തുളയ്ക്കുന്നു.+
10 അവർ വായ് തുറന്ന് എന്റെ നേരെ വരുന്നു,+
അവർ നിന്ദയോടെ എന്റെ ചെകിട്ടത്ത് അടിക്കുന്നു;
എനിക്ക് എതിരെ അവർ കൂട്ടംകൂടുന്നു.+
11 ദൈവം എന്നെ കുട്ടികളുടെ കൈയിൽ ഏൽപ്പിക്കുന്നു,
ദുഷ്ടന്മാരുടെ കൈയിലേക്ക് എന്നെ തള്ളിവിടുന്നു.+
12 സമാധാനത്തോടെ കഴിഞ്ഞ എന്നെ ദൈവം നശിപ്പിച്ചുകളഞ്ഞു;+
എന്റെ പിടലിക്കു പിടിച്ച് എന്നെ തകർത്തുകളഞ്ഞു;
ദൈവം ഇതാ, എന്നെ ലക്ഷ്യംവെച്ചിരിക്കുന്നു.
13 ദൈവത്തിന്റെ വില്ലാളികൾ എന്നെ വളയുന്നു,+
ഒരു ദയയുമില്ലാതെ എന്റെ വൃക്കകൾ+ തുളയ്ക്കുന്നു;
ദൈവം എന്റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.
14 ഒരു മതിൽ തകർക്കുന്നതുപോലെ ദൈവം എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു;
ഒരു പോരാളിയെപ്പോലെ എന്റെ നേരെ പാഞ്ഞടുക്കുന്നു.
16 കരഞ്ഞുകരഞ്ഞ് എന്റെ മുഖം ചുവന്നു,+
എന്റെ കൺതടങ്ങൾ കറുത്തു.*
17 എന്നാൽ എന്റെ കൈകൾ ദ്രോഹമൊന്നും ചെയ്തിട്ടില്ല,
എന്റെ പ്രാർഥന ആത്മാർഥമാണ്.
18 ഭൂമിയേ, എന്റെ രക്തം മൂടിക്കളയരുതേ!+
എന്റെ നിലവിളിക്ക് ഒളിയിടം നൽകരുതേ!
19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലുണ്ട്;
എനിക്കുവേണ്ടി സാക്ഷി പറയുന്നവൻ ഉയരത്തിലുണ്ട്.
21 മനുഷ്യർ തമ്മിലുള്ള പ്രശ്നം ഒരുവൻ തീർപ്പാക്കുന്നതുപോലെ,+
മനുഷ്യനും ദൈവത്തിനും ഇടയിലുള്ള പ്രശ്നവും ആരെങ്കിലും തീർപ്പാക്കട്ടെ.
17 “എന്റെ ആത്മാവ് തകർന്നുപോയി;
എന്റെ ദിനങ്ങൾ എരിഞ്ഞടങ്ങി;
ശ്മശാനം എന്നെ കാത്തിരിക്കുന്നു.+
3 അങ്ങ് എന്റെ ജാമ്യവസ്തു വാങ്ങി സൂക്ഷിക്കേണമേ.
കൈ തന്ന്* എനിക്കുവേണ്ടി ജാമ്യം നിൽക്കാൻ വേറെ ആരാണുള്ളത്?+
4 അങ്ങ് അവരുടെ ഹൃദയങ്ങളിൽനിന്ന് വിവേകം ഒളിച്ചുവെച്ചിരിക്കുന്നു;+
അതുകൊണ്ട് അങ്ങ് അവരെ ഉയർത്തുന്നില്ല.
5 സ്വന്തം മക്കളുടെ കണ്ണു മങ്ങിയിരിക്കുമ്പോൾ
ഒരുവൻ ഇതാ, കൂട്ടുകാർക്ക് ഓഹരി കൊടുക്കുന്നു.
6 ദൈവം എന്നെ ആളുകൾക്ക് ഒരു പരിഹാസപാത്രമാക്കിയിരിക്കുന്നു;*+
അവർ എന്റെ മുഖത്ത് തുപ്പുന്നു.+
7 അതിദുഃഖത്തിൽ എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു;+
എന്റെ കൈകാലുകൾ ഒരു നിഴൽ മാത്രമായിരിക്കുന്നു.
8 നേരോടെ ജീവിക്കുന്നവർ ഇതു കണ്ട് അതിശയിച്ചുപോകുന്നു;
നിരപരാധികൾ ദുഷ്ടന്മാർ* നിമിത്തം അസ്വസ്ഥരാകുന്നു.
9 എങ്കിലും നീതിമാന്മാർ തങ്ങളുടെ വഴി വിട്ടുമാറുന്നില്ല;+
ശുദ്ധമായ കൈകളുള്ളവർ ശക്തരായിത്തീരുന്നു.+
10 എന്നാൽ നിങ്ങൾ നിങ്ങളുടെ വാദം തുടർന്നുകൊള്ളൂ;
നിങ്ങൾക്ക് ആർക്കും ജ്ഞാനമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.+
11 എന്റെ ദിവസങ്ങൾ തീർന്നിരിക്കുന്നു;+
എന്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും ഉടഞ്ഞുപോയിരിക്കുന്നു.+
12 ‘ഇരുട്ടായതുകൊണ്ട് വെളിച്ചം വീഴാറായിരിക്കുന്നു’ എന്നു പറഞ്ഞ്
അവർ രാത്രിയെ പകലാക്കുന്നു.
14 ഞാൻ കുഴിയെ*+ ‘അപ്പാ’ എന്നു വിളിക്കും;
പുഴുവിനെ ‘അമ്മേ’ എന്നും ‘പെങ്ങളേ’ എന്നും വിളിക്കും.
15 ഇനി എനിക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ?+
അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ?
18 ശൂഹ്യനായ ബിൽദാദ്+ അപ്പോൾ പറഞ്ഞു:
2 “ഇങ്ങനെ സംസാരിക്കുന്നതു നിറുത്താറായില്ലേ?
എല്ലാമൊന്നു മനസ്സിലാക്കാൻ ശ്രമിക്കൂ; പിന്നെ ഞങ്ങൾ നിന്നോടു സംസാരിക്കാം.
4 നീ കോപത്തോടെ സ്വയം പിച്ചിച്ചീന്തിയാലും
നിനക്കുവേണ്ടി ഭൂമിയെ ഉപേക്ഷിച്ചുകളയുമോ?
പാറ അതിന്റെ സ്ഥാനത്തുനിന്ന് ഉരുണ്ടുമാറുമോ?
6 അവന്റെ കൂടാരത്തിലെ വെളിച്ചം മങ്ങിപ്പോകും;
അവന്റെ മേൽ പ്രകാശം ചൊരിയുന്ന വിളക്ക് അണഞ്ഞുപോകും.
8 അവന്റെ കാലുകൾ അവനെ വലയിലേക്കു നടത്തും;
അവൻ വലക്കണ്ണികളിൽ ചെന്നുപെടും.
10 അവന്റെ വഴിയിൽ ഒരു കയർ ഒളിപ്പിച്ചിരിക്കുന്നു;
അവന്റെ പാതയിൽ ഒരു കെണി ഒരുക്കിവെച്ചിരിക്കുന്നു.
14 സ്വന്തം കൂടാരത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് അവനെ പറിച്ചുമാറ്റുന്നു;+
ഭയത്തിന്റെ രാജാവിനു മുന്നിലേക്ക്* അവനെ നടത്തുന്നു.
16 അവന്റെ വേരുകൾ ഉണങ്ങിപ്പോകും;
ശാഖകൾ വാടിക്കരിയും.
17 അവനെക്കുറിച്ചുള്ള ഓർമ ഭൂമിയിൽനിന്ന് മാഞ്ഞുപോകും;
തെരുവുകളിൽ ആരും അവന്റെ പേര് ഓർക്കില്ല.
18 അവനെ വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് ഓടിച്ചുകളയും;
ഫലഭൂയിഷ്ഠമായ മണ്ണിൽനിന്ന് അവനെ ആട്ടിയോടിക്കും.
19 സ്വന്തം ജനത്തിന് ഇടയിൽ അവനു സന്തതിപരമ്പരയുണ്ടായിരിക്കില്ല;
അവൻ താമസിക്കുന്നിടത്ത്* അവനുള്ള ആരും ശേഷിച്ചിരിക്കില്ല.
20 അവന്റെ ദിവസം വന്നെത്തുമ്പോൾ പടിഞ്ഞാറുള്ളവർ ഞെട്ടിത്തരിക്കും,
കിഴക്കുള്ളവരെ ഭയം പിടികൂടും.
21 അധർമം ചെയ്യുന്നവന്റെ കൂടാരങ്ങൾക്കും
ദൈവത്തെ അറിഞ്ഞിട്ടില്ലാത്തവന്റെ വാസസ്ഥലങ്ങൾക്കും
സംഭവിക്കുന്നത് ഇതായിരിക്കും.”
19 അപ്പോൾ ഇയ്യോബ് പറഞ്ഞു:
4 ഞാൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ
അതിന്റെ ഫലം ഞാൻ അനുഭവിച്ചുകൊള്ളാം.
5 ഞാൻ അപമാനിതനായതിൽ ഒരു തെറ്റുമില്ല എന്നു പറഞ്ഞ്
എന്നെക്കാൾ വലിയവരാകാനാണു നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ
6 അറിഞ്ഞുകൊള്ളൂ: ദൈവമാണ് എന്നെ വഴിതെറ്റിച്ചത്;
ദൈവം തന്റെ വലയിൽ എന്നെ വീഴിച്ചു.
7 ‘ദ്രോഹം, ദ്രോഹം!’ എന്നു ഞാൻ വിളിച്ചുകൂകി; പക്ഷേ ആരും എന്നെ സഹായിച്ചില്ല.+
ഞാൻ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല.+
8 ദൈവം എന്റെ വഴി കൻമതിൽകൊണ്ട് കെട്ടിയടച്ചു, എനിക്ക് അപ്പുറം കടക്കാനാകുന്നില്ല;
ദൈവം എന്റെ പാതകൾ ഇരുട്ടുകൊണ്ട് മൂടിയിരിക്കുന്നു.+
9 ദൈവം എന്റെ മഹത്ത്വം അഴിച്ചുകളഞ്ഞു;
എന്റെ തലയിൽനിന്ന് കിരീടം എടുത്തുമാറ്റി.
10 ഞാൻ നശിക്കുംവരെ എന്റെ നാലു വശത്തുനിന്നും ദൈവം എന്നെ തകർക്കുന്നു;
ഒരു മരംപോലെ എന്റെ പ്രത്യാശ പിഴുതുകളയുന്നു.
12 ദൈവത്തിന്റെ പടക്കൂട്ടങ്ങൾ ഒരുമിച്ചുവന്ന് എന്നെ ഉപരോധിക്കുന്നു;
അവർ എന്റെ കൂടാരത്തിനു ചുറ്റും പാളയമടിക്കുന്നു.
13 ദൈവം എന്റെ സഹോദരന്മാരെ ദൂരേക്ക് ഓടിച്ചുവിട്ടു;
എന്നെ അറിയാവുന്നവർ എന്നിൽനിന്ന് അകന്നുമാറിയിരിക്കുന്നു.+
15 എന്റെ അതിഥികളും+ എന്റെ ദാസിമാരും എന്നെ അന്യനായി കാണുന്നു;
അവർ എന്നെ ഒരു അന്യദേശക്കാരനായി കണക്കാക്കുന്നു.
16 ഞാൻ എന്റെ ദാസനെ വിളിക്കുമ്പോൾ അവൻ വിളി കേൾക്കുന്നില്ല;
എനിക്ക് അവനോടു കരുണയ്ക്കായി യാചിക്കേണ്ടിവരുന്നു.
17 എന്റെ ശ്വാസംപോലും എന്റെ ഭാര്യക്ക് അറപ്പായിത്തീർന്നു;+
എന്റെ സഹോദരന്മാർ* എന്നെ വെറുക്കുന്നു.
18 കൊച്ചുകുട്ടികൾപോലും എന്നെ കളിയാക്കുന്നു;
ഞാൻ എഴുന്നേൽക്കുമ്പോൾ അവർ എന്നെ പരിഹസിക്കുന്നു.
19 എന്റെ ഉറ്റ സുഹൃത്തുക്കൾക്കെല്ലാം എന്നോട് അറപ്പാണ്;+
ഞാൻ സ്നേഹിച്ചവർ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+
21 ദൈവം എന്നെ കൈ നീട്ടി അടിച്ചിരിക്കുന്നു.+
എന്നോടു കരുണ കാണിക്കേണമേ; എന്റെ കൂട്ടുകാരേ, എന്നോടു കരുണ കാണിക്കേണമേ.
23 എന്റെ വാക്കുകളെല്ലാം ഒന്ന് എഴുതിവെച്ചിരുന്നെങ്കിൽ!
അവ ഒരു പുസ്തകത്തിൽ കുറിച്ചുവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
24 ഉളിയും ഈയവും കൊണ്ട്
അതു മായാതെ ഒരു പാറയിൽ കൊത്തിവെച്ചിരുന്നെങ്കിൽ!
25 എന്റെ വിമോചകൻ*+ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയാം;
ഭാവിയിൽ അവൻ വരും, ഭൂമിയുടെ മേൽ* നിൽക്കും.
26 ഇങ്ങനെ എന്റെ തൊലി നശിച്ചശേഷം
ജീവനുള്ളപ്പോൾത്തന്നെ ഞാൻ ദൈവത്തെ കാണും.
27 അതെ, ഞാൻ ദൈവത്തെ കാണും,
മറ്റാരുടെയുമല്ല, എന്റെ സ്വന്തം കണ്ണുകൾ ദൈവത്തെ കാണും.+
എന്നാൽ ഉള്ളിന്റെ ഉള്ളിൽ എനിക്ക് ഒന്നും താങ്ങാനാകുന്നില്ല.
28 ‘ഞങ്ങൾ അവനെ ഉപദ്രവിക്കുന്നില്ലല്ലോ’ എന്നു നിങ്ങൾ പറയുന്നു;+
പ്രശ്നങ്ങളുടെ കാരണം ഞാനാണല്ലോ.
29 എന്നാൽ നിങ്ങൾ വാളിനെ ഭയന്നുകൊള്ളൂ!+
വാൾ തെറ്റുകൾക്കു ശിക്ഷ നൽകുന്നു.
ഒരു ന്യായാധിപനുണ്ടെന്ന കാര്യം നിങ്ങൾ ഓർക്കണം.”+
20 നയമാത്യനായ സോഫർ+ അപ്പോൾ പറഞ്ഞു:
2 “അസ്വസ്ഥമായ എന്റെ മനസ്സ് എന്നെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു;
എന്റെ മനസ്സ് ആകെ ഇളകിമറിയുന്നു.
3 എന്നെ അപമാനിക്കുന്ന ഒരു ശാസന എനിക്കു ലഭിച്ചു;
എന്നാൽ കാര്യങ്ങളെക്കുറിച്ച് ഗ്രാഹ്യമുള്ളതുകൊണ്ട് എനിക്കു മറുപടി പറയാതിരിക്കാൻ പറ്റില്ല.
4 മനുഷ്യൻ* ഭൂമിയിൽ ഉണ്ടായതുമുതൽ ഒരു കാര്യം സത്യമാണ്:
—അതും നിനക്ക് അറിയാമായിരിക്കുമല്ലോ.+—
5 ദുഷ്ടന്റെ സന്തോഷം നീണ്ടുനിൽക്കില്ല;
6 അവന്റെ മഹത്ത്വം ആകാശത്തോളം ഉയർന്നാലും
അവന്റെ തല മേഘങ്ങളോളം പൊങ്ങിയാലും,
7 സ്വന്തം മലംപോലെ അവൻ ഇല്ലാതാകും;
അവനെ എന്നും കണ്ടിരുന്നവർ, ‘അവൻ എവിടെ’ എന്നു ചോദിക്കും.
8 ഒരു സ്വപ്നംപോലെ അവൻ പറന്നുപോകും; പിന്നെ അവർ അവനെ കാണില്ല;
രാത്രിയിൽ കാണുന്ന ഒരു ദിവ്യദർശനംപോലെ അവൻ പോയ്മറയും.
10 അവന്റെ മക്കൾ ദരിദ്രനോടു കരുണയ്ക്കായി യാചിക്കും;
സമ്പാദിച്ചതെല്ലാം അവന്റെ കൈതന്നെ തിരികെ നൽകും.+
12 അവന്റെ വായ്ക്കു തിന്മ മധുരമായി തോന്നിയാൽ,
നാവിന് അടിയിൽ അവൻ അത് ഒളിപ്പിച്ചാൽ,
13 അത് ഇറക്കാതെ നുണഞ്ഞുകൊണ്ടിരുന്നാൽ,
വായിൽത്തന്നെ വെച്ചുകൊണ്ടിരുന്നാൽ,
14 അവന്റെ വയറ്റിൽ ആ ഭക്ഷണം പുളിക്കും;
അവന്റെ ഉള്ളിൽ അതു മൂർഖന്റെ വിഷമായി മാറും.
15 അവൻ സമ്പത്തു വിഴുങ്ങിയിരിക്കുന്നു; എന്നാൽ അവൻ അതു ഛർദിക്കും;
ദൈവം അവന്റെ വയറ്റിൽനിന്ന് അതു മുഴുവൻ പുറത്ത് കൊണ്ടുവരും.
17 അവൻ ഒരിക്കലും അരുവികൾ കാണില്ല,
തേനും വെണ്ണയും ഒഴുകുന്ന നദികൾ കാണില്ല.
18 ഉപയോഗിക്കാതെ അവനു തന്റെ വസ്തുക്കൾ മടക്കിക്കൊടുക്കേണ്ടിവരും;
വ്യാപാരത്തിലൂടെ നേടിയ സമ്പത്ത് അനുഭവിക്കാൻ അവനാകില്ല.+
19 അവൻ ദരിദ്രനെ തകർക്കുകയും ഉപേക്ഷിക്കുകയും ചെയ്തല്ലോ;
താൻ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു.
20 എന്നാൽ അവന് ഒരു മനസ്സമാധാനവും കാണില്ല;
എത്ര സമ്പത്തുണ്ടെങ്കിലും അവൻ രക്ഷപ്പെടില്ല.
21 അവൻ വിഴുങ്ങാത്തതായി ഒന്നും ബാക്കിയില്ല;
അതുകൊണ്ട് അവന്റെ സമൃദ്ധി ഇല്ലാതാകും.
22 സമ്പത്തിന്റെ കൊടുമുടിയിൽ ഉത്കണ്ഠ അവനെ പിടികൂടും;
ദുരന്തങ്ങൾ അവന്റെ മേൽ ആഞ്ഞടിക്കും.
23 അവൻ വയറു നിറയ്ക്കുമ്പോൾ
ദൈവം തന്റെ ഉഗ്രകോപം അവനു നേരെ അയയ്ക്കും;
അത് അവന്റെ മേൽ പെയ്തിറങ്ങും; അവന്റെ കുടലുകളോളം ചെല്ലും.
24 ഇരുമ്പായുധങ്ങളിൽനിന്ന് അവൻ ഓടിയൊളിക്കുമ്പോൾ
ചെമ്പുവില്ലിൽനിന്നുള്ള അസ്ത്രങ്ങൾ അവനിൽ തുളഞ്ഞുകയറും.
25 അവൻ മുതുകിൽനിന്ന് ഒരു അസ്ത്രം ഊരിയെടുക്കുന്നു;
വെട്ടിത്തിളങ്ങുന്ന ഒരു ആയുധം വയറ്റിൽനിന്ന്* വലിച്ചൂരുന്നു.
ഭയം അവനെ പിടികൂടുന്നു.+
26 കൂരിരുട്ടിൽ അവന്റെ നിധികൾ പൊയ്പോകും;
ആരും ഊതിക്കത്തിക്കാത്ത ഒരു തീജ്വാല അവനെ വിഴുങ്ങിക്കളയും;
അവന്റെ കൂടാരത്തിൽ ശേഷിച്ച സകലരെയും ദുരന്തം കാത്തിരിക്കുന്നു.
27 ആകാശം അവന്റെ തെറ്റു തുറന്നുകാട്ടും;
ഭൂമി അവനു നേരെ വരും.
28 ദൈവത്തിന്റെ കോപദിവസത്തിൽ വെള്ളം കുത്തിയൊലിച്ച് വരും;
വെള്ളപ്പൊക്കത്തിൽ അവന്റെ വീട് ഒലിച്ചുപോകും.
29 ഇതാണു ദൈവം ദുഷ്ടനു കൊടുക്കുന്ന ഓഹരി;
ദൈവം അവനു നിയമിച്ചുകൊടുത്തിരിക്കുന്ന അവകാശം.”
21 ഇയ്യോബ് പറഞ്ഞു:
2 “ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക;
അങ്ങനെ എനിക്ക് അൽപ്പം ആശ്വാസം ലഭിക്കട്ടെ.
4 ഒരു മനുഷ്യനെക്കുറിച്ചാണ് എന്റെ പരാതിയെങ്കിൽ
എന്റെ ക്ഷമ എന്നേ നശിച്ചേനേ.
5 എന്നെയൊന്നു നോക്കൂ; നിങ്ങൾ അതിശയിച്ചുപോകും;
കൈകൊണ്ട് നിങ്ങളുടെ വായ് പൊത്തൂ.
6 ഇക്കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു വിഷമം തോന്നുന്നു;
എന്റെ ശരീരം ഒന്നാകെ വിറയ്ക്കുന്നു.
7 ദുഷ്ടന്മാർ ജീവനോടിരിക്കുന്നത് എന്തുകൊണ്ട്?+
അവർ ദീർഘായുസ്സോടിരിക്കുകയും സമ്പന്നരാകുകയും*+ ചെയ്യുന്നത് എന്ത്?
8 അവരുടെ മക്കൾ എപ്പോഴും അവരുടെകൂടെയുണ്ട്;
അവർ പല തലമുറകൾ കാണുന്നു.
9 അവരുടെ വീടുകൾ സുരക്ഷിതമാണ്; അവർ പേടി കൂടാതെ കഴിയുന്നു;+
ദൈവം അവരെ തന്റെ വടികൊണ്ട് അടിക്കുന്നില്ല.
10 അവരുടെ കാള ഇണചേരുന്നു, വെറുതേയാകുന്നില്ല.
അവരുടെ പശുക്കൾ പ്രസവിക്കുന്നു; അവയുടെ ഗർഭമലസുന്നില്ല.
11 അവരുടെ ആൺകുട്ടികൾ ആട്ടിൻപറ്റത്തെപ്പോലെ ഓടിനടക്കുന്നു;
അവരുടെ കുട്ടികൾ തുള്ളിച്ചാടിനടക്കുന്നു.
12 അവർ തപ്പിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ പാട്ടു പാടുന്നു;
കുഴൽനാദം കേട്ട് ആനന്ദിച്ചുല്ലസിക്കുന്നു.+
14 അവർ സത്യദൈവത്തോടു പറയുന്നു:
‘ഞങ്ങളെ വെറുതേ വിടൂ, ഞങ്ങൾക്കു നിന്റെ വഴികൾ അറിയേണ്ടാ.+
15 ഞങ്ങൾ സർവശക്തനെ സേവിക്കാൻ അവൻ ആരാണ്?+
അവനെ അറിയുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം?’+
16 എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈയിലല്ലെന്ന് എനിക്ക് അറിയാം.+
എന്റെ ചിന്തകൾ ദുഷ്ടന്റെ ചിന്തകളിൽനിന്ന്* ഏറെ അകലെയാണ്.+
17 ദുഷ്ടന്മാരുടെ വിളക്ക് എന്നെങ്കിലും കെട്ടുപോയിട്ടുണ്ടോ?+
അവർക്ക് ആപത്തു വരാറുണ്ടോ?
ദൈവം എന്നെങ്കിലും തന്റെ കോപത്തിൽ അവരെ നശിപ്പിച്ചിട്ടുണ്ടോ?
18 അവർ വയ്ക്കോൽപോലെ കാറ്റത്ത് പാറിപ്പോകാറുണ്ടോ?
പതിരുപോലെ കൊടുങ്കാറ്റിൽ പറന്നുപോകാറുണ്ടോ?
19 ഒരുവനുള്ള ശിക്ഷ ദൈവം അവന്റെ പുത്രന്മാർക്കായി കരുതിവെക്കും;
എന്നാൽ അവനു മനസ്സിലാകേണ്ടതിനു ദൈവം അവനെ ശിക്ഷിക്കട്ടെ.+
20 അവന്റെ സ്വന്തം കണ്ണുകൾ അവന്റെ നാശം കാണട്ടെ;
അവൻതന്നെ സർവശക്തന്റെ ഉഗ്രകോപം കുടിച്ചിറക്കട്ടെ.+
21 അവന്റെ മാസങ്ങൾ വെട്ടിച്ചുരുക്കിയാൽപ്പിന്നെ+
അവന്റെ വീടിന് എന്തു സംഭവിക്കുന്നു എന്ന് അവൻ ആകുലപ്പെടുമോ?
22 ആർക്കെങ്കിലും ദൈവത്തിന് അറിവ് പകർന്നുകൊടുക്കാനാകുമോ?*+
ഉന്നതരെപ്പോലും ന്യായം വിധിക്കുന്നതു ദൈവമല്ലേ?+
23 മരണസമയത്തും ചിലർക്കു നല്ല ആരോഗ്യമുണ്ട്;+
പ്രശ്നങ്ങളേതുമില്ലാതെ സ്വസ്ഥമായിരിക്കുമ്പോൾ അവർ മരിക്കുന്നു.+
24 തുടകൾ പുഷ്ടിവെച്ചിരിക്കുമ്പോൾ,
എല്ലുകൾക്കു ബലമുള്ളപ്പോൾ,* അവർ മരിക്കുന്നു.
25 എന്നാൽ മറ്റു ചിലർ കഷ്ടതകൾ അനുഭവിച്ച് മരിക്കുന്നു;
സുഖം എന്താണെന്ന് അവർ അറിഞ്ഞിട്ടില്ല.
27 നിങ്ങൾ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം;
എന്നോട് അന്യായം കാണിക്കാനുള്ള* നിങ്ങളുടെ പദ്ധതികൾ എനിക്കു മനസ്സിലാകുന്നുണ്ട്.+
29 എന്നാൽ നിങ്ങൾ സഞ്ചാരികളോടു ചോദിച്ചിട്ടില്ലേ?
അവരുടെ നിരീക്ഷണങ്ങൾ* ശ്രദ്ധയോടെ പഠിച്ചിട്ടില്ലേ?
30 അങ്ങനെ ചെയ്തിരുന്നെങ്കിൽ, ദുഷ്ടൻ വിനാശത്തിന്റെ ദിവസം രക്ഷപ്പെടുന്നെന്നും
ഉഗ്രകോപത്തിന്റെ നാളിൽ അവൻ സുരക്ഷിതനാണെന്നും നിങ്ങൾ മനസ്സിലാക്കിയേനേ.
31 ആരെങ്കിലും അവന്റെ വഴികളെ ചോദ്യം ചെയ്യുമോ?
അവൻ ചെയ്തതിനൊക്കെ പകരം കൊടുക്കുമോ?
32 അവനെ ശ്മശാനത്തിലേക്കു കൊണ്ടുചെല്ലുമ്പോൾ
ആളുകൾ അവന്റെ കല്ലറയ്ക്കു കാവൽ നിൽക്കും.
33 താഴ്വരയിലെ* മണ്ണ് അവനു മധുരിക്കും;+
അവനു മുമ്പുണ്ടായിരുന്നവർ പോയതുപോലെ
അവനു ശേഷമുള്ള സകലരും അവന്റെ പിന്നാലെ പോകും.+
34 പിന്നെ എന്തിനു നിങ്ങൾ ഈ പാഴ്വാക്കുകൾ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നു?+
നിങ്ങളുടെ വാക്കുകളിൽ വഞ്ചന മാത്രമേ ഉള്ളൂ.”
22 തേമാന്യനായ എലീഫസ്+ അപ്പോൾ പറഞ്ഞു:
2 “ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനം?
ദൈവത്തിനു ജ്ഞാനിയായ ഒരാളെക്കൊണ്ട് എന്തു ഗുണം?+
3 നീ നീതിമാനാണെങ്കിൽ സർവശക്തന് എന്തു കാര്യം?*
നീ നിഷ്കളങ്കനായി* നടക്കുന്നതുകൊണ്ട് ദൈവത്തിന് എന്തു നേട്ടം?+
4 നിന്റെ ദൈവഭയം നിമിത്തം ദൈവം നിന്നെ ശിക്ഷിക്കുമോ?
ദൈവം നിന്നെ വിചാരണയ്ക്കു കൊണ്ടുപോകുമോ?
5 നീ കൊടിയ ദുഷ്ടത പ്രവർത്തിക്കുന്നതുകൊണ്ടും
വീണ്ടുംവീണ്ടും തെറ്റുകൾ ചെയ്യുന്നതുകൊണ്ടും അല്ലേ നിന്നെ ശിക്ഷിക്കുന്നത്?+
6 നീ വെറുതേ നിന്റെ സഹോദരന്മാരിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുന്നു,
ഉടുതുണിപോലും ഉരിഞ്ഞെടുത്ത് നീ അവരെ നഗ്നരാക്കുന്നു.+
7 തളർന്നിരിക്കുന്നവനു നീ ഒരിറ്റു വെള്ളം കൊടുക്കുന്നില്ല,
വിശന്നിരിക്കുന്നവന് ആഹാരം നൽകുന്നില്ല.+
10 അതുകൊണ്ട് കെണികൾ*+ നിന്നെ വളഞ്ഞിരിക്കുന്നു;
പ്രതീക്ഷിക്കാതിരിക്കെ ഭയം നിന്നെ പിടികൂടുന്നു.
11 ഒന്നും കാണാനാകാത്ത വിധം നിനക്കു ചുറ്റും ഇരുട്ടു പരന്നിരിക്കുന്നു;
വെള്ളപ്പൊക്കത്തിൽ നീ മുങ്ങിപ്പോകുന്നു.
12 ദൈവം മീതെ സ്വർഗത്തിലല്ലേ?
നക്ഷത്രങ്ങൾ എത്ര ഉയരത്തിലാണെന്നു നോക്കൂ.
13 എന്നിട്ടും നീ ഇങ്ങനെ പറയുന്നു: ‘ദൈവത്തിന് എന്ത് അറിയാം?
കൂരിരുട്ടിലൂടെ നോക്കി വിധി കല്പിക്കാൻ ദൈവത്തിനാകുമോ?
15 ദുഷ്ടന്മാർ നടന്ന പാതയിലൂടെ,
ആ പുരാതനപാതയിലൂടെ, നീയും നടക്കുമോ?
17 ‘ഞങ്ങളെ വെറുതേ വിടൂ!’ എന്നും
‘സർവശക്തനു ഞങ്ങളെ എന്തു ചെയ്യാൻ കഴിയും’ എന്നും
അവർ സത്യദൈവത്തോടു പറഞ്ഞിരുന്നു.
18 എന്നാൽ ദൈവമാണ് അവരുടെ വീടുകൾ നന്മകൾകൊണ്ട് നിറച്ചത്.
(എന്റെ ചിന്തകൾ ഇത്തരം ദുഷ്ടചിന്തകളിൽനിന്ന് ഏറെ അകലെയാണ്.)
19 നീതിമാന്മാർ ഇതു കണ്ട് സന്തോഷിക്കും;
നിഷ്കളങ്കർ അവരെ ഇങ്ങനെ കളിയാക്കും:
20 ‘നമ്മുടെ എതിരാളികൾ നശിച്ചുപോയി,
അവരിൽ ബാക്കിയുള്ളവർ തീക്കിരയാകും.’
21 ദൈവത്തെ അടുത്തറിയുക;
അപ്പോൾ നിനക്കു സമാധാനം ലഭിക്കും; നന്മകൾ നിന്നെ തേടിയെത്തും.
22 ദൈവത്തിന്റെ വായിൽനിന്ന് വരുന്ന നിയമം* അനുസരിക്കുക,
ദൈവത്തിന്റെ വചനങ്ങൾ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക.+
23 സർവശക്തനിലേക്കു മടങ്ങിച്ചെന്നാൽ നീ പൂർവസ്ഥിതിയിലാകും;+
നിന്റെ കൂടാരത്തിൽനിന്ന് അനീതി നീക്കിക്കളഞ്ഞാൽ,
24 നിന്റെ സ്വർണം* പൊടിയിലേക്ക് എറിഞ്ഞുകളഞ്ഞാൽ,
നിന്റെ ഓഫീർസ്വർണം+ പാറക്കെട്ടുകളിലേക്കു* വലിച്ചെറിഞ്ഞാൽ,
25 സർവശക്തൻ നിന്റെ സ്വർണമാകും;
ദൈവം നിന്റെ മേത്തരം വെള്ളിയാകും.
26 അപ്പോൾ സർവശക്തൻ നിമിത്തം നീ സന്തോഷിക്കും;
നീ മുഖം ഉയർത്തി ദൈവത്തെ നോക്കും.
27 നീ ദൈവത്തോടു യാചിക്കും, അവിടുന്ന് അതു കേൾക്കും;
നീ നിന്റെ നേർച്ചകൾ നിറവേറ്റും.
28 നിന്റെ തീരുമാനങ്ങളെല്ലാം വിജയിക്കും;
നിന്റെ പാതയിൽ വെളിച്ചമുണ്ടായിരിക്കും.
29 നീ അഹങ്കാരത്തോടെയാണു സംസാരിക്കുന്നതെങ്കിൽ ദൈവം നിന്നെ താഴ്ത്തും;
എന്നാൽ താഴ്മയുള്ളവരെ* ദൈവം രക്ഷിക്കും.
30 നിഷ്കളങ്കരെ ദൈവം രക്ഷപ്പെടുത്തും;
അതുകൊണ്ട്, നിന്റെ കൈകൾ ശുദ്ധമാണെങ്കിൽ നീ ഉറപ്പായും രക്ഷപ്പെടും.”
23 അപ്പോൾ ഇയ്യോബ് പറഞ്ഞു:
2 “നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ ഇനിയും പരാതി പറയും;*+
എന്റെ നെടുവീർപ്പുകൾ നിമിത്തം ഞാൻ ക്ഷീണിച്ച് തളർന്നിരിക്കുന്നു.
3 ദൈവത്തിന്റെ വാസസ്ഥലം എനിക്ക് അറിയാമായിരുന്നെങ്കിൽ+
ഞാൻ അവിടെ ചെന്ന് ദൈവത്തെ കണ്ടേനേ.+
4 ദൈവമുമ്പാകെ എന്റെ പരാതി ബോധിപ്പിച്ചേനേ;
എന്റെ എല്ലാ വാദമുഖങ്ങളും ഞാൻ നിരത്തിയേനേ.
5 അങ്ങനെ, ദൈവം മറുപടി പറയുന്നത് എങ്ങനെയെന്നു ഞാൻ മനസ്സിലാക്കുമായിരുന്നു;
ദൈവം എന്നോടു പറയുന്നതു ഞാൻ ശ്രദ്ധിച്ചുകേൾക്കുമായിരുന്നു.
6 ദൈവം തന്റെ മഹാശക്തികൊണ്ട് എന്നെ എതിർക്കുമോ?
ഇല്ല, എന്റെ വാക്കുകൾ ദൈവം ശ്രദ്ധിച്ചുകേൾക്കും.+
7 അവിടെ, നേരുള്ളവനു ദൈവമുമ്പാകെ പ്രശ്നം പറഞ്ഞുതീർക്കാം;
എന്റെ ന്യായാധിപൻ എന്നെ എന്നേക്കുമായി കുറ്റവിമുക്തനാക്കും.
8 എന്നാൽ ഞാൻ കിഴക്കോട്ടു പോയാൽ ദൈവം അവിടെയുണ്ടാകില്ല;
പടിഞ്ഞാറോട്ടു പോയാൽ അവിടെയുമുണ്ടാകില്ല.
9 ദൈവം എന്റെ ഇടതുവശത്തുനിന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ എനിക്കു ദൈവത്തെ നോക്കാൻ കഴിയുന്നില്ല;
ദൈവം വലത്തേക്കു മാറുമ്പോഴും എനിക്കു കാണാനാകുന്നില്ല.
10 പക്ഷേ ഞാൻ തിരഞ്ഞെടുത്ത വഴി ദൈവത്തിന് അറിയാം;+
ദൈവം എന്നെ പരീക്ഷിച്ചുകഴിയുമ്പോൾ തനിത്തങ്കമായി ഞാൻ പുറത്ത് വരും.+
11 ഞാൻ വിശ്വസ്തമായി ദൈവത്തിന്റെ കാലടികൾ പിന്തുടർന്നു;
ദൈവത്തിന്റെ വഴിയിൽനിന്ന് ഞാൻ മാറിയിട്ടില്ല.+
12 ദൈവത്തിന്റെ വായിൽനിന്ന് വന്ന കല്പനകൾ ഞാൻ ലംഘിച്ചിട്ടില്ല;
ദൈവത്തിന്റെ വാക്കുകൾ ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചു;+ ചെയ്യേണ്ടതിലധികം ഞാൻ ചെയ്തു.
13 ദൈവം ഒരു കാര്യം തീരുമാനിച്ചാൽ ആർക്ക് അതു തടയാനാകും?+
എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചാൽ ദൈവം അതു ചെയ്തിരിക്കും.+
14 എന്നെക്കുറിച്ച് തീരുമാനിച്ചതു മുഴുവൻ ദൈവം നടപ്പിലാക്കും;
ഇതുപോലെ പലതും ദൈവം എനിക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്.
15 അതുകൊണ്ട്, ഞാൻ ദൈവത്തെ ഭയപ്പെടുന്നു;
ദൈവത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ പേടി കൂടുന്നു.
16 ദൈവം എന്റെ ധൈര്യം ചോർത്തിക്കളഞ്ഞു;
സർവശക്തൻ എന്നെ ഭയപ്പെടുത്തി.
17 എന്നാൽ കൂരിരുട്ടും എന്റെ മുഖത്തെ മൂടിയിരിക്കുന്ന അന്ധകാരവും
ഇന്നും എന്നെ നിശ്ശബ്ദനാക്കിയിട്ടില്ല.
24 “സർവശക്തൻ ഒരു സമയം നിശ്ചയിക്കാത്തത് എന്ത്?+
ദൈവത്തെ അറിയുന്നവർ അവിടുത്തെ ദിവസം* കാണാത്തത് എന്ത്?
2 ആളുകൾ ഇതാ, അതിർത്തി മാറ്റുന്നു;+
തങ്ങളുടെ മേച്ചിൽപ്പുറങ്ങളിലേക്ക് ആടുകളെ പിടിച്ചുകൊണ്ടുപോകുന്നു.
4 അവർ ദരിദ്രനെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു;
അവരെ കണ്ട് ഭൂമിയിലെ നിസ്സഹായർക്ക് ഒളിക്കേണ്ടിവരുന്നു.+
5 വിജനഭൂമിയിലെ* കാട്ടുകഴുതയെപ്പോലെ+ ദരിദ്രർ ആഹാരം തേടി അലയുന്നു;
കുട്ടികൾക്കായി അവർ മരുഭൂമിയിൽ ഭക്ഷണം തേടുന്നു.
6 അവർക്ക് അന്യന്റെ വയലുകൾ കൊയ്യേണ്ടിവരുന്നു;*
ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കേണ്ടിവരുന്നു.*
7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രികഴിക്കുന്നു,+
തണുപ്പത്ത് പുതയ്ക്കാൻ അവർക്ക് ഒന്നുമില്ല.
8 പർവതങ്ങളിലെ മഴയിൽ അവർ നനഞ്ഞുകുതിരുന്നു;
അഭയം തേടി അവർ പാറകളോടു ചേർന്നുനിൽക്കുന്നു.
9 പിതാവില്ലാത്ത കുഞ്ഞിനെ അമ്മയുടെ മാറിൽനിന്ന് പറിച്ചുമാറ്റുന്നു;+
വായ്പയുടെ ഈടായി പാവങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നു,+
10 അങ്ങനെ, പാവങ്ങൾ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു,
അവർ വിശപ്പു സഹിച്ചുകൊണ്ട് കറ്റകൾ ചുമക്കുന്നു.
11 പൊരിവെയിലത്ത് അവർ മലഞ്ചെരിവുകളിൽ അധ്വാനിക്കുന്നു;*
അവർ മുന്തിരിച്ചക്കു* ചവിട്ടുന്നെങ്കിലും ദാഹിച്ചുവലയുന്നു.+
12 മരിക്കാറായവരുടെ ഞരക്കം നഗരത്തിൽ കേൾക്കുന്നു;
മാരകമായി മുറിവേറ്റവർ സഹായത്തിനായി കേഴുന്നു;+
എന്നാൽ ദൈവം ഇതൊന്നും കാര്യമാക്കുന്നില്ല.*
13 വെളിച്ചത്തെ എതിർക്കുന്ന ചിലരുണ്ട്;+
അവർക്കു വെളിച്ചത്തിന്റെ വഴികൾ അറിയില്ല;
അവർ അതിന്റെ വഴികളിൽ നടക്കുന്നില്ല.
14 കൊലപാതകി അതിരാവിലെ എഴുന്നേൽക്കുന്നു;
അവൻ നിസ്സഹായരെയും പാവപ്പെട്ടവരെയും നിഷ്കരുണം കൊല്ലുന്നു;+
രാത്രി അവൻ മോഷണം നടത്തുന്നു.
അവൻ മുഖം മറയ്ക്കുന്നു.
വെളിച്ചം എന്താണെന്ന് അവർക്ക് അറിയില്ല.+
17 പ്രഭാതം അവർക്കു കൂരിരുട്ടുപോലെയാണ്;
കൂരിരുട്ടിലെ ഭീതികൾ അവർക്കു സുപരിചിതമാണ്.
18 പക്ഷേ, വെള്ളം കുതിച്ചെത്തി അവരെ ഒഴുക്കിക്കൊണ്ടുപോകുന്നു;
ദേശത്ത് അവരുടെ അവകാശം ശപിക്കപ്പെട്ടതായിരിക്കും.+
അവർ ഒരിക്കലും അവരുടെ മുന്തിരിത്തോട്ടങ്ങളിലേക്കു മടങ്ങിവരില്ല.
19 മഞ്ഞുരുകിയ വെള്ളത്തെ ചൂടും വരൾച്ചയും ഇല്ലാതാക്കുന്നതുപോലെ,
20 അവന്റെ അമ്മ* അവനെ മറന്നുപോകും; അവൻ പുഴുക്കൾക്കു വിരുന്നാകും;
ആരും അവനെ ഇനി ഓർക്കില്ല;+
അനീതി ഒരു മരംപോലെ ഒടിഞ്ഞുപോകും.
21 വന്ധ്യയായ സ്ത്രീയെ അവൻ വേട്ടയാടുന്നു;
വിധവയോടു മോശമായി പെരുമാറുന്നു.
22 ദൈവം തന്റെ ബലം ഉപയോഗിച്ച് ശക്തരെ ഇല്ലാതാക്കും;
എഴുന്നേൽക്കാൻ കഴിഞ്ഞാലും, ജീവിച്ചിരിക്കുമെന്ന് അവർക്കു യാതൊരു പ്രതീക്ഷയുമുണ്ടാകില്ല.
23 അവർക്കു ധൈര്യവും സുരക്ഷിതത്വവും തോന്നാൻ ദൈവം ഇടയാക്കുന്നു;+
എന്നാൽ അവർ ചെയ്യുന്നതെല്ലാം* ദൈവത്തിന്റെ കണ്ണുകൾ കാണുന്നു.+
24 കുറച്ച് കാലത്തേക്ക് അവർ ഉന്നതരായിരിക്കും, പിന്നെ അവർ ഇല്ലാതാകും;+
അവരെ താഴ്ത്തുകയും+ എല്ലാവരെയുംപോലെ ശേഖരിക്കുകയും ചെയ്യും.
കതിരുകൾപോലെ അവരെ കൊയ്തെടുക്കും.
25 ഞാൻ ഒരു നുണയനാണെന്ന് ആർക്കു തെളിയിക്കാനാകും?
ആർക്ക് എന്റെ വാക്കുകൾ ഖണ്ഡിക്കാനാകും?”
25 ശൂഹ്യനായ ബിൽദാദ്+ അപ്പോൾ പറഞ്ഞു:
2 “ഭരണാധിപത്യം ദൈവത്തിനുള്ളത്; ദൈവത്തിന്റെ ശക്തി ഭയാനകമല്ലോ;
ദൈവം സ്വർഗത്തിൽ സമാധാനം സ്ഥാപിക്കുന്നു.
3 ദൈവത്തിന്റെ സൈന്യത്തെ എണ്ണാനാകുമോ?
ദൈവത്തിന്റെ വെളിച്ചം ആരുടെ മേലാണ് ഉദിക്കാത്തത്?
5 ദൈവത്തിന്റെ കണ്ണിൽ ചന്ദ്രനുപോലും പ്രകാശമില്ല,
നക്ഷത്രങ്ങൾക്കും ശുദ്ധിയില്ല.
6 അങ്ങനെയെങ്കിൽ, വെറും പുഴുവായ മർത്യന്റെയും
കൃമിയായ മനുഷ്യപുത്രന്റെയും കാര്യമോ?”
26 അപ്പോൾ ഇയ്യോബ് പറഞ്ഞു:
2 “നിങ്ങൾ എത്ര നന്നായി അശക്തനെ സഹായിച്ചിരിക്കുന്നു!
എത്ര മനോഹരമായി ബലമില്ലാത്ത കൈകളെ രക്ഷിച്ചിരിക്കുന്നു!+
3 ബുദ്ധിയില്ലാത്തവനു നിങ്ങൾ എത്ര മഹത്തായ ഉപദേശമാണു നൽകിയത്!+
വേണ്ടുവോളം നിങ്ങൾ നിങ്ങളുടെ ജ്ഞാനം* വിളമ്പിയിരിക്കുന്നു!
5 മരിച്ച് ശക്തിയില്ലാതായവർ വിറയ്ക്കും;
അവർ കടലിനെക്കാളും അതിലുള്ളവയെക്കാളും താഴെയാണല്ലോ.
6 ശവക്കുഴി* ദൈവത്തിനു മുന്നിൽ തുറന്നുകിടക്കുന്നു;+
വിനാശത്തിന്റെ സ്ഥലം ദൈവമുമ്പാകെ മറയില്ലാതെ കിടക്കുന്നു.
7 ദൈവം വടക്കേ ആകാശത്തെ* ശൂന്യതയിൽ വിരിക്കുന്നു;+
ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു.
8 ദൈവം വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;+
മേഘങ്ങൾ അവയുടെ ഭാരത്താൽ പൊട്ടിപ്പോകുന്നില്ല.
9 ആരും കാണാതിരിക്കാൻ ദൈവം തന്റെ സിംഹാസനം മറയ്ക്കുന്നു,
തന്റെ മേഘംകൊണ്ട് അതിനെ മൂടുന്നു.+
11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
ദൈവത്തിന്റെ ശകാരം കേട്ട് അവ പേടിച്ചുവിറയ്ക്കുന്നു.
12 തന്റെ ശക്തിയാൽ ദൈവം കടലിനെ ഇളക്കിമറിക്കുന്നു;+
വിവേകത്താൽ കടലിലെ ഭീമാകാരജന്തുവിനെ* കഷണംകഷണമാക്കുന്നു.+
13 തന്റെ ശ്വാസത്താൽ* ദൈവം ആകാശത്തെ തെളിമയുള്ളതാക്കുന്നു;
പിടി തരാത്ത* സർപ്പത്തെ ദൈവത്തിന്റെ കൈ കുത്തിത്തുളയ്ക്കുന്നു.
14 ഇതെല്ലാം ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു അറ്റം മാത്രം!+
ദൈവത്തെക്കുറിച്ച് ഒരു നേർത്ത സ്വരമേ നമ്മൾ കേട്ടിട്ടൂള്ളൂ!
പിന്നെ, ദൈവത്തിന്റെ ഇടിമുഴക്കത്തെക്കുറിച്ച് ഗ്രഹിക്കാൻ ആർക്കെങ്കിലും കഴിയുമോ?”+
27 ഇയ്യോബ് സംഭാഷണം* തുടർന്നു:
2 “എനിക്കു നീതി നിഷേധിച്ച ദൈവമാണെ,+
എന്റെ ജീവിതം കയ്പേറിയതാക്കിയ സർവശക്തനാണെ,+
3 എനിക്കു ശ്വാസമുള്ളിടത്തോളം,
ദൈവത്തിൽനിന്നുള്ള ആത്മാവ് എന്റെ മൂക്കിലുള്ളിടത്തോളം,+
4 എന്റെ വായ് അനീതി സംസാരിക്കില്ല;
എന്റെ നാവ് വഞ്ചന മന്ത്രിക്കില്ല!
5 നിങ്ങളെ നീതിമാന്മാരെന്നു വിളിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല!
മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത* ഞാൻ ഉപേക്ഷിക്കില്ല!+
6 ഞാൻ ഒരിക്കലും എന്റെ നീതി വിട്ടുകളയില്ല;+
ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തില്ല.*
7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും
എന്നെ ഉപദ്രവിക്കുന്നവർ അനീതി കാട്ടുന്നവരെപ്പോലെയും ആകട്ടെ.
8 ദൈവം ദുഷ്ടനെ* ഇല്ലാതാക്കിയാൽ പിന്നെ അവന് എന്തു പ്രത്യാശ?+
ദൈവം അവന്റെ ജീവനെടുത്താൽ പിന്നെ പ്രത്യാശയ്ക്കു വകയുണ്ടോ?
10 അവൻ സർവശക്തനിൽ സന്തോഷിക്കുമോ?
അവൻ എപ്പോഴും ദൈവത്തോടു പ്രാർഥിക്കുമോ?
11 ദൈവത്തിന്റെ ശക്തിയെക്കുറിച്ച്* ഞാൻ നിങ്ങളെ പഠിപ്പിക്കാം;
സർവശക്തനെക്കുറിച്ച് ഞാൻ ഒന്നും നിങ്ങളിൽനിന്ന് ഒളിക്കില്ല.
12 നിങ്ങളെല്ലാം ദിവ്യദർശനങ്ങൾ കണ്ടെങ്കിൽ,
പിന്നെ എന്താണ് ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത്?
13 ദൈവം ദുഷ്ടനു കൊടുക്കുന്ന ഓഹരിയും+
സർവശക്തൻ മർദകഭരണാധികാരികൾക്കു നൽകുന്ന അവകാശവും ഇതാണ്.
14 അവന് ഒരുപാട് ആൺമക്കൾ ഉണ്ടായാലും അവർ വെട്ടേറ്റ് വീഴും;+
അവന്റെ വംശജർക്ക് ആവശ്യത്തിന് ആഹാരം കിട്ടില്ല.
15 അവന്റെ മരണശേഷം കുടുംബത്തിലുള്ളവരെ ഒരു മാരകരോഗം കുഴിച്ചുമൂടും,
അവരുടെ വിധവമാർ അവർക്കുവേണ്ടി കരയില്ല.
16 അവൻ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലും
കളിമണ്ണുപോലെ വിശേഷവസ്ത്രങ്ങൾ വാരിക്കൂട്ടിയാലും,
17 അവൻ അതു കൂട്ടിവെക്കാമെന്നേ ഉള്ളൂ;
നീതിമാൻ അതു ധരിക്കും,+
നിഷ്കളങ്കർ അവന്റെ വെള്ളി പങ്കിട്ടെടുക്കും.
19 അവൻ സമ്പന്നനായി ഉറങ്ങാൻ കിടക്കും, എന്നാൽ അവൻ ഒന്നും കൊയ്തെടുക്കില്ല;
അവൻ കണ്ണു തുറക്കുമ്പോഴേക്കും എല്ലാം പൊയ്പോയിരിക്കും.
20 ഒരു പ്രളയംപോലെ ഭയം അവനെ പിടികൂടും;
ഒരു കൊടുങ്കാറ്റു രാത്രിയിൽ അവനെ തട്ടിയെടുത്തുകൊണ്ടുപോകും.+
21 ഒരു കിഴക്കൻ കാറ്റ് അവനെ പറപ്പിച്ചുകൊണ്ടുപോകും, അവൻ പൊയ്പോകും;
അത് അവനെ അവന്റെ സ്ഥലത്തുനിന്ന് തൂത്തെറിയും.+
22 അതിന്റെ ശക്തിയിൽനിന്ന് ഓടിയകലാൻ അവൻ കിണഞ്ഞ് ശ്രമിക്കുമ്പോൾ+
ഒരു കരുണയുമില്ലാതെ അത് അവന്റെ മേൽ വീശിയടിക്കും.+
28 “വെള്ളി കുഴിച്ചെടുക്കാൻ ഖനികളുണ്ട്;
സ്വർണം ശുദ്ധീകരിക്കാൻ സ്ഥലവുമുണ്ട്.+
2 ഇരുമ്പു മണ്ണിൽനിന്ന് എടുക്കുന്നു,
3 മനുഷ്യൻ ഇരുട്ടിനെ കീഴടക്കുന്നു;
അന്ധകാരത്തിലും ഇരുളിലും അയിരു* തേടി
ആഴങ്ങളുടെ അതിരുകളോളം ചെല്ലുന്നു.
4 ജനവാസസ്ഥലങ്ങൾക്ക് അകലെ അവൻ ആഴത്തിൽ ഒരു കുഴി കുഴിക്കുന്നു,
മനുഷ്യസഞ്ചാരമില്ലാതെ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ അവൻ കുഴിക്കുന്നു;
ചിലർ അതിലേക്കു കയറിൽ ഇറങ്ങി, തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.
6 അവിടെ കല്ലുകളിൽ ഇന്ദ്രനീലമുണ്ട്;
മണ്ണിൽ സ്വർണമുണ്ട്.
7 ഇരപിടിയൻ പക്ഷികൾക്ക് അവിടേക്കുള്ള വഴി അറിയില്ല;
ചക്കിപ്പരുന്തിന്റെ കണ്ണുകൾ അവിടം കണ്ടിട്ടില്ല.
8 ക്രൂരമൃഗങ്ങൾ അതുവഴി നടന്നിട്ടില്ല;
യുവസിംഹം അവിടെ ഇരതേടി പോയിട്ടില്ല.
9 മനുഷ്യൻ തീക്കല്ലിൽ അടിക്കുന്നു;
മലകളുടെ അടിസ്ഥാനം ഇളക്കി അവയെ മറിച്ചിടുന്നു.
11 അവൻ നദിയുടെ ഉറവകളെ അണകെട്ടി നിറുത്തുന്നു;
മറഞ്ഞിരിക്കുന്നവയെ വെളിച്ചത്ത് കൊണ്ടുവരുന്നു.
14 ‘അത് എന്നിലില്ല’ എന്ന് ആഴമുള്ള വെള്ളവും
‘അത് എന്റെ കൈയിലില്ല’ എന്നു കടലും പറയുന്നു.+
18 പവിഴക്കല്ലിനെയും പളുങ്കിനെയും കുറിച്ച് പറയുകയേ വേണ്ടാ;+
ഒരു സഞ്ചി നിറയെ ജ്ഞാനത്തിന് ഒരു സഞ്ചി നിറയെ മുത്തുകളെക്കാൾ വിലയുണ്ട്.
19 കൂശിലെ ഗോമേദകവുമായി+ അതിനെ താരതമ്യം ചെയ്യാനേ പറ്റില്ല;
തനിത്തങ്കം കൊടുത്താലും അതു വാങ്ങാനാകില്ല.
21 സകല ജീവജാലങ്ങളുടെയും കണ്ണിൽനിന്ന് അതു മറച്ചുവെച്ചിരിക്കുന്നു;+
ആകാശത്തിലെ പക്ഷികളിൽനിന്ന് അത് ഒളിപ്പിച്ചിരിക്കുന്നു.
22 ‘അതെപ്പറ്റി കേട്ടിട്ടുണ്ടെന്നേ ഉള്ളൂ’ എന്ന്
നാശവും മരണവും പറയുന്നു.
23 എന്നാൽ അതു കണ്ടെത്താനുള്ള വഴി ദൈവത്തിന് അറിയാം;
അത് എവിടെയുണ്ടെന്നു ദൈവത്തിനു മാത്രമേ അറിയൂ.+
24 ദൈവം ഭൂമിയുടെ അതിരുകളോളം കാണുന്നു;
ആകാശത്തിനു കീഴിലുള്ളതെല്ലാം ദൈവത്തിനു ദൃശ്യമാണ്.+
വെള്ളം അളന്നുനോക്കുകയും ചെയ്തപ്പോൾ,+
26 മഴയ്ക്ക്+ ഒരു നിയമം വെക്കുകയും
ഇടിമുഴക്കത്തിനും കാർമേഘത്തിനും വഴി നിശ്ചയിക്കുകയും ചെയ്തപ്പോൾ,+
27 ദൈവം ജ്ഞാനം കണ്ടു; അതിനെക്കുറിച്ച് വർണിച്ചു;
ദൈവം അതു സ്ഥാപിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു.
28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു:
29 ഇയ്യോബ് സംഭാഷണം* തുടർന്നു:
2 “കടന്നുപോയ ആ മാസങ്ങളിലായിരുന്നു ഞാനെങ്കിൽ!
ദൈവം എന്നെ കാത്തുരക്ഷിച്ചിരുന്ന ദിവസങ്ങളിലായിരുന്നു ഞാനെങ്കിൽ!
3 അന്നു ദൈവം തന്റെ വിളക്ക് എന്റെ തലയ്ക്കു മീതെ പ്രകാശിപ്പിച്ചു,
ഞാൻ ഇരുട്ടിലൂടെ നടന്നപ്പോൾ ദൈവം പ്രകാശം ചൊരിഞ്ഞു.+
4 അന്ന് എന്റെ യൗവനം പൂത്തുലഞ്ഞുനിന്നിരുന്നു;
ദൈവത്തിന്റെ സൗഹൃദം എന്റെ കൂടാരത്തിലുണ്ടായിരുന്നു.+
5 സർവശക്തൻ എന്റെകൂടെയുണ്ടായിരുന്നു;
എന്റെ കുട്ടികൾ* എനിക്കു ചുറ്റുമുണ്ടായിരുന്നു.
6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു;
പാറകൾ എനിക്കായി നദിപോലെ എണ്ണ ഒഴുക്കി.+
7 ഞാൻ നഗരകവാടത്തിലേക്കു+ ചെന്ന്
പൊതുസ്ഥലത്ത്* ഇരിക്കുമ്പോൾ,+
8 ചെറുപ്പക്കാർ എന്നെ കണ്ട് വഴിമാറുമായിരുന്നു,*
പ്രായമായവർപോലും എന്റെ മുന്നിൽ എഴുന്നേറ്റുനിൽക്കുമായിരുന്നു.+
9 പ്രഭുക്കന്മാർ മിണ്ടാതിരുന്നു;
അവർ വായ് പൊത്തി നിന്നു.
10 പ്രമാണിമാരുടെ ശബ്ദം ഉയർന്നില്ല;
അവരുടെ നാവ് അണ്ണാക്കിൽ പറ്റിയിരുന്നു.
11 എന്റെ വാക്കുകൾ കേട്ടവരെല്ലാം എന്നെക്കുറിച്ച് നല്ലതു പറഞ്ഞു;
എന്നെ കണ്ടവർ എനിക്കുവേണ്ടി സാക്ഷി പറഞ്ഞു.
14 ഞാൻ നീതിയെ വസ്ത്രമായി ധരിച്ചു;
ന്യായം എന്റെ മേലങ്കിയും തലപ്പാവും ആയിരുന്നു.
15 ഞാൻ കാഴ്ചയില്ലാത്തവനു കണ്ണും
മുടന്തനു കാലും ആയിത്തീർന്നു.
16 ഞാൻ പാവപ്പെട്ടവന് അപ്പനെപ്പോലെയായി;+
പരിചയമില്ലാത്തവരുടെ പരാതിയിന്മേൽ ഞാൻ അന്വേഷണം നടത്തി.+
18 ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു: ‘എന്റെ സ്വന്തം വീട്ടിൽ* കിടന്ന് ഞാൻ മരിക്കും,+
എന്റെ ദിനങ്ങൾ മണൽത്തരികൾപോലെ അസംഖ്യമായിരിക്കും.
19 എന്റെ വേരുകൾ വെള്ളത്തിന് അരികിലേക്കു പടർന്നിറങ്ങും;
എന്റെ ശാഖകളിൽ രാത്രി മുഴുവൻ മഞ്ഞുതുള്ളികൾ പറ്റിയിരിക്കും.
20 എന്റെ മഹത്ത്വം എന്നും പുതുമയുള്ളതായി നിൽക്കും;
എന്റെ കൈയിലെ വില്ലിൽനിന്ന് അസ്ത്രങ്ങൾ തുരുതുരെ പായും.’
21 ആളുകൾ നിശ്ശബ്ദരായി എന്റെ ഉപദേശത്തിനുവേണ്ടി കാത്തുനിന്നു;
അവർ ആകാംക്ഷയോടെ എന്റെ വാക്കുകൾ കേട്ടുനിന്നു.+
22 ഞാൻ സംസാരിച്ചുകഴിയുമ്പോൾ അവർക്കു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല;
എന്റെ വാക്കുകൾ അവരുടെ കാതുകളിൽ ഇറ്റിറ്റുവീണു.
23 മഴയ്ക്കായി എന്നപോലെ അവർ എനിക്കുവേണ്ടി കാത്തുനിന്നു;
വസന്തകാലത്തെ മഴയ്ക്കായി എന്നപോലെ അവർ വായ് തുറന്നുനിന്നു.+
24 ഞാൻ അവരെ നോക്കി പുഞ്ചിരിച്ചപ്പോൾ അവർക്ക് അതു വിശ്വസിക്കാനായില്ല;
എന്റെ മുഖത്തെ പ്രകാശം അവർക്കു ധൈര്യം പകർന്നു.*
25 അവരുടെ തലവനായിരുന്ന് ഞാൻ അവർക്കു നിർദേശങ്ങൾ നൽകി;
പടയാളികളോടൊപ്പം കഴിയുന്ന ഒരു രാജാവിനെപ്പോലെയും+
ദുഃഖിച്ചുകരയുന്നവരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ ജീവിച്ചു.+
30 “എന്നാൽ ഇപ്പോൾ, എന്നെക്കാൾ പ്രായം കുറഞ്ഞവർ എന്നെ പരിഹസിക്കുന്നു.+
എന്റെ ആട്ടിൻപറ്റത്തെ കാക്കുന്ന പട്ടികളോടൊപ്പം നിറുത്താനുള്ള യോഗ്യതപോലും
അവരുടെ അപ്പന്മാർക്കുണ്ടായിരുന്നില്ല.
2 അവരുടെ കൈക്കരുത്തുകൊണ്ട് എനിക്ക് എന്തു ഗുണം?
അവരുടെ ചുറുചുറുക്ക് ഇല്ലാതായിരിക്കുന്നു.
3 ഇല്ലായ്മയും വിശപ്പും കൊണ്ട് അവർ തളർന്നിരിക്കുന്നു;
നശിച്ച് വിജനമായിക്കിടക്കുന്ന വരണ്ട ഭൂമിയിലെ മണ്ണ്
അവർ ചവച്ചുതിന്നുന്നു.
4 അവർ കുറ്റിക്കാടുകളിൽനിന്ന് ഉപ്പുചെടി പറിക്കുന്നു;
കുറ്റിച്ചെടികളുടെ കിഴങ്ങാണ് അവരുടെ ആഹാരം.
5 സമൂഹം അവരെ ആട്ടിയകറ്റുന്നു;+
ഒരു കള്ളനെ നോക്കി ഒച്ചയിടുന്നതുപോലെ അവരെ നോക്കി ഒച്ചയിടുന്നു.
6 അവർ ചെങ്കുത്തായ മലഞ്ചെരിവുകളിൽ താമസിക്കുന്നു;
പാറകളിലും നിലത്തെ കുഴികളിലും വസിക്കുന്നു.
7 കുറ്റിക്കാടുകളിൽ ഇരുന്ന് അവർ നിലവിളിക്കുന്നു,
അവർ ഒരുമിച്ച് ചൊറിയണങ്ങൾക്കിടയിൽ കൂനിക്കൂടി ഇരിക്കുന്നു.
8 അവർ വിഡ്ഢികളുടെയും നീചന്മാരുടെയും മക്കളാണ്;
അതുകൊണ്ട് അവരെ ദേശത്തുനിന്ന് ആട്ടിയോടിച്ചിരിക്കുന്നു.*
10 അവർ എന്നെ വെറുക്കുകയും എന്നിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നു;+
എന്റെ മുഖത്ത് തുപ്പാൻ+ അവർക്കു മടി തോന്നുന്നില്ല.
11 ദൈവം എന്നെ നിരായുധനാക്കി;* എന്നെ താഴ്ത്തിക്കളഞ്ഞു;
അതുകൊണ്ട് എന്നോട് എന്തു ചെയ്യാനും അവർക്ക് ഒരു മടിയുമില്ല.*
12 ഒരു ജനക്കൂട്ടത്തെപ്പോലെ അവർ എന്റെ വലതുവശത്തേക്കു പാഞ്ഞടുക്കുന്നു;
അവർ എന്നെ ആട്ടിയോടിക്കുന്നു;
എന്റെ വഴിയിൽ നാശകരമായ തടസ്സങ്ങൾ വെക്കുന്നു.
14 മതിലിലെ വലിയ വിള്ളലിലൂടെ എന്നപോലെ അവർ ഇരച്ചുകയറുന്നു;
നശിച്ചുകിടക്കുന്ന സ്ഥലത്തേക്ക് അവർ പാഞ്ഞുകയറുന്നു.
15 ഭയം എന്നെ കീഴ്പെടുത്തുന്നു;
എന്റെ അന്തസ്സ് ഒരു കാറ്റുപോലെ പറന്നുപോകുന്നു;
എന്റെ രക്ഷ ഒരു മേഘംപോലെ മാഞ്ഞുപോകുന്നു.
16 എന്റെ ജീവൻ എന്നിൽനിന്ന് കൊഴിഞ്ഞുപോകുന്നു;+
കഷ്ടപ്പാടിന്റെ ദിവസങ്ങൾ എന്നെ പിടികൂടിയിരിക്കുന്നു.+
18 ഉഗ്രശക്തികൊണ്ട് എന്റെ വസ്ത്രം വികൃതമാക്കിയിരിക്കുന്നു;*
എന്റെ കുപ്പായക്കഴുത്തുപോലെ അത് എന്നെ ശ്വാസം മുട്ടിക്കുന്നു.
19 ദൈവം എന്നെ ചെളിയിൽ തള്ളിയിട്ടിരിക്കുന്നു;
ഞാൻ വെറും പൊടിയും ചാരവും ആയി.
20 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു, എന്നാൽ അങ്ങ് എന്നെ സഹായിച്ചില്ല;+
ഞാൻ എഴുന്നേറ്റുനിന്നു; എന്നാൽ അങ്ങ് വെറുതേ നോക്കുക മാത്രം ചെയ്തു.
22 അങ്ങ് എന്നെ എടുത്ത് കാറ്റിൽ പറത്തിക്കൊണ്ട് പോകുന്നു;
എന്നിട്ട് എന്നെ കൊടുങ്കാറ്റിൽ അമ്മാനമാടുന്നു.*
23 അങ്ങ് എന്നെ മരണത്തിലേക്ക്,
ജീവനുള്ള സകലരും കണ്ടുമുട്ടുന്ന വീട്ടിലേക്ക്, കൊണ്ടുപോകും എന്ന് എനിക്ക് അറിയാം.
ആരെങ്കിലും അവനെ അടിക്കുമോ?
25 കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഓർത്ത് ഞാൻ കരഞ്ഞിട്ടില്ലേ?
പാവപ്പെട്ടവരെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിട്ടില്ലേ?+
26 നന്മ വരുമെന്നു ഞാൻ പ്രതീക്ഷിച്ചു, എന്നാൽ തിന്മയാണു വന്നത്;
ഞാൻ വെളിച്ചത്തിനായി കാത്തിരുന്നു, എന്നാൽ ഇരുട്ടാണു വന്നത്.
27 എന്റെ ഉള്ളം ഇളകിമറിയുന്നു, അതു ശാന്തമാകുന്നില്ല;
യാതനയുടെ ദിവസങ്ങൾ എന്നെ എതിരേറ്റിരിക്കുന്നു.
28 ഞാൻ നിരാശനായി നടക്കുന്നു,+ സൂര്യൻ പ്രകാശം ചൊരിയുന്നില്ല;
ഞാൻ ജനക്കൂട്ടത്തിനു നടുവിൽ എഴുന്നേറ്റുനിന്ന് സഹായത്തിനായി യാചിക്കുന്നു.
31 എന്റെ കിന്നരത്തിൽനിന്ന് വിലാപവും
എന്റെ കുഴൽവാദ്യത്തിൽനിന്ന് കരച്ചിലും മാത്രം പുറപ്പെടുന്നു.
31 “ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു;+
പിന്നെ മോശമായ രീതിയിൽ ഞാൻ ഒരു കന്യകയെ നോക്കുമോ?+
2 അങ്ങനെ ചെയ്താൽ ഉയരത്തിലുള്ള ദൈവം എനിക്കു തരുന്ന ഓഹരി എന്തായിരിക്കും?
ഉന്നതങ്ങളിലുള്ള സർവശക്തൻ തരുന്ന അവകാശം എന്തായിരിക്കും?
5 ഞാൻ എന്നെങ്കിലും അസത്യത്തിന്റെ പാതയിൽ* നടന്നിട്ടുണ്ടോ?
വഞ്ചന കാട്ടാനായി എന്റെ കാലുകൾ ധൃതി കൂട്ടിയിട്ടുണ്ടോ?+
7 എന്റെ കാലടികൾ നേർവഴി വിട്ട് സഞ്ചരിച്ചിട്ടുണ്ടെങ്കിൽ,+
എന്റെ ഹൃദയം എന്റെ കണ്ണുകളുടെ പിന്നാലെ പോയിട്ടുണ്ടെങ്കിൽ,+
എന്റെ കൈകൾ മലിനമായിട്ടുണ്ടെങ്കിൽ,
8 ഞാൻ വിതച്ചതു മറ്റാരെങ്കിലും തിന്നട്ടെ;+
ഞാൻ നട്ടതു വേരോടെ പറിഞ്ഞുപോകട്ടെ.*
9 എന്റെ ഹൃദയം ഒരു സ്ത്രീയെ കണ്ട് മോഹിച്ചുപോയെങ്കിൽ,+
ഞാൻ എന്റെ അയൽക്കാരന്റെ വാതിൽക്കൽ ഒളിച്ചിരുന്നിട്ടുണ്ടെങ്കിൽ,+
10 എന്റെ ഭാര്യ മറ്റൊരുവനുവേണ്ടി ധാന്യം പൊടിക്കട്ടെ;
അന്യപുരുഷന്മാർ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടട്ടെ.+
11 കാരണം, ഞാൻ ചെയ്തതു നാണംകെട്ട ഒരു പ്രവൃത്തിയാണല്ലോ;
ന്യായാധിപന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ് അത്.+
12 സകലവും വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു തീയായിരിക്കും അത്;+
ഞാൻ സമ്പാദിച്ചതെല്ലാം അതു വേരോടെ ദഹിപ്പിച്ചുകളയും.*
13 എന്റെ ദാസന്മാരോ ദാസിമാരോ എനിക്ക് എതിരെ പരാതിപ്പെട്ടപ്പോൾ
ഞാൻ അവർക്കു നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ,
14 ദൈവം എനിക്ക് എതിരെ വരുമ്പോൾ ഞാൻ എന്തു ചെയ്യും?
ദൈവം എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?+
15 എന്നെ ഗർഭപാത്രത്തിൽ നിർമിച്ചവൻതന്നെയല്ലേ അവരെയും നിർമിച്ചത്?+
ഒരാൾത്തന്നെയല്ലേ ഞങ്ങൾ പിറക്കുംമുമ്പേ ഞങ്ങൾക്കെല്ലാം രൂപം നൽകിയത്?*+
16 ദരിദ്രൻ ആഗ്രഹിച്ചതു ഞാൻ അവനു കൊടുത്തിട്ടില്ലെങ്കിൽ,+
വിധവയുടെ കണ്ണുകളെ ഞാൻ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ,*+
17 അനാഥർക്കു കൊടുക്കാതെ
ഞാൻ തനിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ,+
18 (എന്നോടൊപ്പം വളർന്ന അനാഥന്* എന്റെ ചെറുപ്പംമുതൽ ഞാൻ ഒരു പിതാവിനെപ്പോലെയായിരുന്നു,
ചെറുപ്രായംമുതൽ* ഞാൻ വിധവയ്ക്ക്* ഒരു വഴികാട്ടിയായിരുന്നു.)
19 വസ്ത്രമില്ലാതെ ഒരുവൻ നശിക്കുന്നതും
ഉടുതുണിയില്ലാതെ ദരിദ്രൻ ഇരിക്കുന്നതും ഞാൻ വെറുതേ നോക്കിനിന്നെങ്കിൽ,+
20 എന്റെ ചെമ്മരിയാടിന്റെ കമ്പിളി പുതച്ച് തണുപ്പ് അകറ്റി
അവൻ* എന്നെ അനുഗ്രഹിച്ചിട്ടില്ലെങ്കിൽ,+
21 നഗരവാതിൽക്കൽ+ അനാഥന് എന്റെ സഹായം ആവശ്യമായിവന്നപ്പോൾ
ഞാൻ അവനു നേരെ* മുഷ്ടി കുലുക്കിയിട്ടുണ്ടെങ്കിൽ,+
22 എങ്കിൽ, എന്റെ കൈ* തോളിൽനിന്ന് ഊരിപ്പോകട്ടെ;
എന്റെ കൈ മുട്ടിൽവെച്ച് ഒടിഞ്ഞുപോകട്ടെ.
23 ഞാൻ ദൈവത്തിൽനിന്നുള്ള ദുരന്തത്തെ ഭയപ്പെട്ടു;
ദൈവത്തിന്റെ മഹത്ത്വത്തിനു മുന്നിൽ നിൽക്കാൻ എനിക്കു കഴിയില്ല.
24 ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയും
തങ്കത്തോട്, ‘നീയാണ് എന്നെ സംരക്ഷിക്കുന്നത്’+ എന്നു പറയുകയും ചെയ്തെങ്കിൽ,
25 ഞാൻ സമ്പാദിച്ചുകൂട്ടിയ+ വസ്തുവകകൾ നിമിത്തം
എന്റെ സമ്പത്തിൽ ഞാൻ ആനന്ദിച്ചെങ്കിൽ,+
26 സൂര്യൻ* പ്രകാശിക്കുന്നതും
ചന്ദ്രൻ പ്രഭയോടെ നീങ്ങുന്നതും കണ്ട്+
27 അറിയാതെ എന്റെ ഹൃദയം അവയിൽ മയങ്ങിപ്പോയെങ്കിൽ,
അവയെ ആരാധിക്കാനായി+ ഞാൻ എന്റെ കൈയിൽ ചുംബിച്ചെങ്കിൽ,
28 എങ്കിൽ, അതു ന്യായാധിപന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്;
മീതെയുള്ള സത്യദൈവത്തെയാണു ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നത്.
29 ഞാൻ എന്നെങ്കിലും എന്റെ ശത്രുവിന്റെ നാശത്തിൽ സന്തോഷിക്കുകയോ+
അവനു വന്ന ആപത്തിൽ ആഹ്ലാദിക്കുകയോ ചെയ്തിട്ടുണ്ടോ?
31 ‘അവന്റെ കൈയിൽനിന്ന് വയറു നിറയെ ആഹാരം* വാങ്ങിക്കഴിക്കാത്ത ആരെങ്കിലുമുണ്ടോ’ എന്ന്
എന്റെ കൂടാരത്തിലുള്ളവർ ചോദിച്ചിട്ടില്ലേ?+
32 അപരിചിതർക്ക്* ആർക്കും രാത്രി പുറത്ത് തങ്ങേണ്ടിവന്നിട്ടില്ല;+
സഞ്ചാരികൾക്കായി ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു.
33 മറ്റുള്ളവർ ചെയ്യുംപോലെ ഞാൻ എന്നെങ്കിലും എന്റെ ലംഘനങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടോ?+
എന്റെ തെറ്റുകൾ കുപ്പായക്കീശയിൽ ഒളിപ്പിച്ചിട്ടുണ്ടോ?
34 ആളുകൾ എന്തു പറയും എന്നും
മറ്റു കുടുംബങ്ങൾ വെറുക്കുമോ എന്നും ഭയന്ന്
ഞാൻ മിണ്ടാതിരുന്നിട്ടുണ്ടോ? പുറത്ത് ഇറങ്ങാതിരുന്നിട്ടുണ്ടോ?
35 ഞാൻ പറയുന്നത് ആരെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ!+
ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ഞാൻ ഒപ്പിട്ടുതന്നേനേ.*
സർവശക്തൻ എനിക്ക് ഉത്തരം തരട്ടെ!+
എനിക്ക് എതിരെ പരാതിയുള്ളവൻ എന്റെ കുറ്റങ്ങളെല്ലാം ഒരു രേഖയിൽ എഴുതിത്തന്നിരുന്നെങ്കിൽ!
36 ഞാൻ അത് എന്റെ തോളിൽ ചുമന്നുകൊണ്ട് നടന്നേനേ;
ഒരു കിരീടംപോലെ എന്റെ തലയിൽ വെച്ചേനേ.
37 എന്റെ ഓരോ കാൽവെപ്പിന്റെയും കണക്കു ഞാൻ ബോധിപ്പിച്ചേനേ;
ഒരു പ്രഭുവിനെപ്പോലെ ധൈര്യമായി ദൈവത്തിന്റെ മുന്നിലേക്കു ചെന്നേനേ.
38 എന്റെ നിലം എനിക്ക് എതിരെ നിലവിളിക്കുകയോ
അതിലെ ഉഴവുചാലുകൾ കൂട്ടത്തോടെ കരയുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
39 വില കൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ+
അതിന്റെ ഉടമകളെ നിരാശരാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,+
40 എങ്കിൽ, എന്റെ പാടത്ത് ഗോതമ്പിനു പകരം മുള്ളുകൾ മുളയ്ക്കട്ടെ;
ബാർളിക്കു പകരം ദുർഗന്ധമുള്ള കളകൾ ഉണ്ടാകട്ടെ.”
ഇയ്യോബിന്റെ വാക്കുകൾ അവസാനിച്ചു.
32 താൻ നീതിമാനാണെന്ന് ഇയ്യോബ് ഉറച്ച് വിശ്വസിച്ചു.+ അതുകൊണ്ട്, ആ മൂന്നു പുരുഷന്മാർ ഇയ്യോബിനോടു സംസാരിക്കുന്നതു നിറുത്തി. 2 എന്നാൽ രാമിന്റെ കുടുംബത്തിലെ ബൂസ്യനായ+ ബറഖേലിന്റെ മകൻ എലീഹു കോപംകൊണ്ട് വിറച്ചു. താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സ്ഥാപിക്കാൻ ഇയ്യോബ് ശ്രമിച്ചതുകൊണ്ട്+ എലീഹു ഇയ്യോബിനോടു കോപിച്ചു. 3 ഇയ്യോബിന്റെ മൂന്നു കൂട്ടുകാർ ഇയ്യോബിനു തക്ക മറുപടി കൊടുക്കാഞ്ഞതുകൊണ്ടും ദൈവം ദുഷ്ടനാണെന്ന് ആരോപിച്ചതുകൊണ്ടും എലീഹുവിന് അവരോടും ദേഷ്യം തോന്നി.+ 4 അവർ എലീഹുവിനെക്കാൾ പ്രായമുള്ളവരായതുകൊണ്ട് ഇയ്യോബിനോടു സംസാരിക്കാൻ എലീഹു കാത്തുനിൽക്കുകയായിരുന്നു.+ 5 ഇയ്യോബിനു മറുപടി കൊടുക്കാൻ ആ മൂന്നു പേർക്കും കഴിയുന്നില്ലെന്നു കണ്ടപ്പോൾ എലീഹുവിനു വല്ലാതെ ദേഷ്യം വന്നു. 6 അതുകൊണ്ട് ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹു പറഞ്ഞു:
“ഞാൻ ചെറുപ്പമാണ്; നിങ്ങളെല്ലാം പ്രായമുള്ളവർ.+
അതുകൊണ്ട് ഞാൻ ആദരവോടെ മിണ്ടാതെ നിന്നു;+
എനിക്ക് അറിയാവുന്നതു പറയാൻ ഞാൻ മുതിർന്നില്ല.
7 ‘പ്രായം സംസാരിക്കട്ടെ,
പ്രായാധിക്യം ജ്ഞാനം മൊഴിയട്ടെ’ എന്നു ഞാൻ കരുതി.
9 പ്രായമുള്ളതുകൊണ്ട് മാത്രം ഒരാൾ ജ്ഞാനിയാകണമെന്നില്ല;
ശരി എന്തെന്നു മനസ്സിലാക്കാനാകുന്നതു വൃദ്ധർക്കു മാത്രമല്ല.+
10 അതുകൊണ്ട് ഞാൻ പറയുന്നു:
‘എനിക്ക് അറിയാവുന്നതു ഞാനും പറയാം; എന്റെ വാക്കു കേൾക്കുക.’
11 എന്തു പറയണം എന്നു നിങ്ങൾ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ+
ഞാൻ നിങ്ങളുടെ വാക്കുകൾക്കായി കാത്തിരുന്നു;+
നിങ്ങളുടെ ന്യായവാദങ്ങളെല്ലാം ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
12 നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു;
ഇയ്യോബിന്റെ ഭാഗം തെറ്റാണെന്നു തെളിയിക്കാനോ*
ഇയ്യോബിന്റെ വാദങ്ങൾക്കു മറുപടി പറയാനോ നിങ്ങൾക്കു കഴിഞ്ഞില്ല.
13 അതുകൊണ്ട്, ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു;
മനുഷ്യനല്ല, ദൈവമാണ് അവനെ വാദിച്ചുതോൽപ്പിക്കുന്നത്’ എന്നു നിങ്ങൾ പറയരുത്.
14 ഇയ്യോബ് സംസാരിച്ചത് എന്നോടായിരുന്നില്ല;
അതുകൊണ്ട് നിങ്ങളുടെ വാദങ്ങൾ ഉപയോഗിച്ച് ഞാൻ ഇയ്യോബിനു മറുപടി കൊടുക്കില്ല.
15 ഇവർ നിരാശരാണ്, ഇവർക്ക് ഉത്തരം മുട്ടിയിരിക്കുന്നു;
ഇവർക്ക് ഇനി ഒന്നും പറയാനില്ല.
16 ഞാൻ കാത്തിരുന്നു, പക്ഷേ ഇവർ ഒന്നും മിണ്ടുന്നില്ല;
കൂടുതലൊന്നും പറയാനില്ലാതെ ഇവർ ഇവിടെ വെറുതേ നിൽക്കുന്നു.
17 അതുകൊണ്ട് ഞാനും സംസാരിക്കും;
എനിക്ക് അറിയാവുന്നതു ഞാൻ പറയും.
18 എനിക്ക് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്;
എന്റെ ഉള്ളിലെ ആത്മാവ്* എന്നെ നിർബന്ധിക്കുന്നു.
19 എന്റെ ഉള്ളം വീഞ്ഞു നിറഞ്ഞിരിക്കുന്ന തുരുത്തിപോലെയാണ്;
വായു പോകാൻ ദ്വാരമില്ലാത്ത, വീർത്ത് പൊട്ടാറായ, പുതിയ വീഞ്ഞുതുരുത്തിപോലെ!+
20 ഞാൻ ഒന്നു സംസാരിക്കട്ടെ, എങ്കിലേ എനിക്ക് ആശ്വാസം കിട്ടൂ!
ഞാൻ എന്റെ വായ് തുറന്ന് മറുപടി തരാം.
21 ഞാൻ ആരോടും പക്ഷപാതം കാണിക്കില്ല;+
ഞാൻ ആരോടും മുഖസ്തുതി പറയില്ല.*
22 മുഖസ്തുതി പറയാൻ എനിക്ക് അറിയില്ല;
പറഞ്ഞാൽ, എന്നെ നിർമിച്ചവൻ പെട്ടെന്ന് എന്നെ ഇല്ലാതാക്കും.
33 “അതുകൊണ്ട് ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;
ദയവുചെയ്ത് ഞാൻ പറയുന്നതു മുഴുവൻ കേൾക്കുക.
3 എന്റെ വാക്കുകൾ എന്റെ ഹൃദയശുദ്ധി വെളിപ്പെടുത്തുന്നു;+
എന്റെ വായ് എനിക്ക് അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറയുന്നു.
5 കഴിയുമെങ്കിൽ എനിക്ക് ഉത്തരം തരുക;
ഇയ്യോബേ, വാദങ്ങൾ നിരത്തുക; വാദിക്കാൻ തയ്യാറെടുത്തുകൊള്ളുക.
6 ഇതാ! ദൈവമുമ്പാകെ ഞാനും ഇയ്യോബിനെപ്പോലെതന്നെയാണ്;
കളിമണ്ണുകൊണ്ടാണ് എന്നെയും ഉണ്ടാക്കിയത്.+
7 അതുകൊണ്ട് എന്നെ ഭയപ്പെടേണ്ടാ;
എന്റെ വാക്കുകളുടെ ഭാരത്താൽ തളർന്നുപോകരുത്.
8 എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു,
ഞാൻ പല തവണ ഇതു കേട്ടു:
9 ‘ഞാൻ നിർമലനാണ്, ലംഘനങ്ങൾ ചെയ്യാത്തവൻ;+
ഞാൻ ശുദ്ധിയുള്ളവനാണ്, തെറ്റുകൾ ചെയ്യാത്തവൻ.+
12 എന്നാൽ ഇയ്യോബ് പറഞ്ഞതു ശരിയല്ല, അതുകൊണ്ട് ഞാൻ പറഞ്ഞുതരാം:
നശ്വരനായ മനുഷ്യനെക്കാൾ ദൈവം ഏറെ വലിയവനാണ്.+
13 എന്തിനാണു ദൈവത്തെക്കുറിച്ച് പരാതി പറയുന്നത്?+
ദൈവം ഇയ്യോബിന്റെ വാക്കുകൾക്കെല്ലാം ഉത്തരം തരാഞ്ഞതുകൊണ്ടാണോ?+
14 ഒന്നല്ല, പല തവണ ദൈവം സംസാരിക്കുന്നു;
പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല.
15 മനുഷ്യർ ഗാഢനിദ്രയിലാകുമ്പോൾ,
അവർ കിടക്കയിൽ കിടന്ന് ഉറങ്ങുമ്പോൾ,
ഒരു സ്വപ്നത്തിൽ, രാത്രിയിലെ ഒരു ദിവ്യദർശനത്തിൽ,+ ദൈവം സംസാരിക്കുന്നു.
16 പിന്നെ ദൈവം അവരുടെ ചെവികൾ തുറക്കുന്നു;+
തന്റെ ഉപദേശങ്ങൾ അവരിൽ മായാതെ പതിപ്പിക്കുന്നു.*
17 അങ്ങനെ ദൈവം മനുഷ്യനെ തെറ്റിൽനിന്ന് പിന്തിരിപ്പിക്കുകയും+
അഹങ്കാരത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.+
18 ദൈവം അവന്റെ പ്രാണനെ കുഴിയിൽനിന്ന്* രക്ഷിക്കുന്നു,+
വാളിന്* ഇരയാകാതെ അവന്റെ ജീവനെ സംരക്ഷിക്കുന്നു.
19 കിടക്കയിലെ യാതനകളും ഒരു മനുഷ്യനെ തിരുത്തുന്നു;
അസ്ഥികളുടെ തീരാവേദനയും അവനെ ശാസിക്കുന്നു.
20 അങ്ങനെ അവന്റെ ഉള്ളം ആഹാരം വെറുക്കുന്നു,
രുചികരമായ ഭക്ഷണംപോലും അവനു വേണ്ടാതാകുന്നു.+
21 അവന്റെ ശരീരം മെലിഞ്ഞുമെലിഞ്ഞ് ഇല്ലാതാകുന്നു;
മറഞ്ഞിരുന്ന എല്ലുകൾ ഉന്തിനിൽക്കുന്നു.
22 അവന്റെ ജീവൻ കുഴിയുടെ* അരികിലേക്കും
അവന്റെ പ്രാണൻ മരണം വിതയ്ക്കുന്നവരുടെ അടുത്തേക്കും നീങ്ങുന്നു.
23 ശരി എന്തെന്നു മനുഷ്യനു പറഞ്ഞുകൊടുക്കാൻ
ഒരു സന്ദേശവാഹകനുണ്ടെങ്കിൽ,*
ആയിരത്തിൽ ഒരുവനെങ്കിലും അവനു ബുദ്ധി പറഞ്ഞുകൊടുക്കുന്നെങ്കിൽ,
24 ദൈവം അവനോടു കരുണ കാണിച്ച് ഇങ്ങനെ പറയും:
ഞാനൊരു മോചനവില കണ്ടിട്ടുണ്ട്!+
25 അവന്റെ ശരീരം ചെറുപ്പകാലത്തെക്കാൾ ആരോഗ്യമുള്ളതാകട്ടെ;*+
യൗവനകാലത്തെ പ്രസരിപ്പ് അവനു തിരിച്ചുകിട്ടട്ടെ.’+
26 അവൻ ദൈവത്തോട് അപേക്ഷിക്കും,+ ദൈവം അവനെ സ്വീകരിക്കും;
സന്തോഷിച്ചാർത്ത് അവൻ തിരുമുഖം കാണും;
ദൈവം തന്റെ നീതി മർത്യനു തിരികെ നൽകും.
27 ആ മനുഷ്യൻ മറ്റുള്ളവരോട് ഇങ്ങനെ പറയും:*
‘ഞാൻ പാപം ചെയ്തു,+ നേരിനെ വളച്ചൊടിച്ചു;
എങ്കിലും ഞാൻ അർഹിച്ച ശിക്ഷ എനിക്കു കിട്ടിയില്ല.*
28 ദൈവം എന്റെ ജീവൻ വീണ്ടെടുത്തു, കുഴിയിലേക്കു* പോകാതെ അതിനെ രക്ഷിച്ചു;+
എന്റെ പ്രാണൻ വെളിച്ചം കാണും.’
29 ദൈവം ഒരു മനുഷ്യനുവേണ്ടി ഇതെല്ലാം ചെയ്യും;
രണ്ടു തവണ, അല്ല മൂന്നു തവണ, ഇങ്ങനെ ചെയ്യും.
30 അതെ, ദൈവം അവനെ കുഴിയിൽനിന്ന്* തിരികെ കൊണ്ടുവരും;
അങ്ങനെ ആ മനുഷ്യൻ ജീവന്റെ വെളിച്ചം ആസ്വദിക്കും.+
31 ഇയ്യോബേ, ശ്രദ്ധിച്ചിരുന്ന് ഞാൻ പറയുന്നതു കേൾക്കുക!
മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.
32 എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോടു പറയുക;
സംസാരിച്ചുകൊള്ളൂ; ഇയ്യോബ് നീതിമാനാണെന്നു തെളിയിക്കാനാണ് എന്റെ ആഗ്രഹം.
33 എന്നാൽ ഒന്നും പറയാനില്ലെങ്കിൽ ഞാൻ പറയുന്നതു ശ്രദ്ധിക്കുക;
മിണ്ടാതിരുന്ന് കേൾക്കുക, ഞാൻ ബുദ്ധി പകർന്നുതരാം.”
34 എലീഹു തുടർന്നു:
2 “ബുദ്ധിമാന്മാരേ, എന്റെ വാക്കു കേൾക്കൂ;
അറിവുള്ളവരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കൂ.
4 ശരി എന്താണെന്നു നമുക്കുതന്നെ ഒന്നു വിലയിരുത്തിനോക്കാം;
നല്ലത് എന്താണെന്നു നമുക്കു തീരുമാനിക്കാം.
6 അനുകൂലമായ വിധി ലഭിക്കാനുള്ള യോഗ്യത എനിക്കില്ലെന്നു ഞാൻ നുണ പറയുമോ?
ഞാൻ ലംഘനമൊന്നും ചെയ്തിട്ടില്ലെങ്കിലും എന്റെ മുറിവ് ഉണങ്ങുന്നില്ല.’+
7 ഇയ്യോബിനെപ്പോലെ മറ്റാരുണ്ട്?
ഇയ്യോബ് പരിഹാസം വെള്ളംപോലെ കുടിക്കുന്നു.
9 ‘ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട്
മനുഷ്യന് ഒരു ഗുണവുമില്ല’ എന്ന് ഇയ്യോബ് പറഞ്ഞല്ലോ.+
10 അതുകൊണ്ട് വിവേകികളേ,* ഞാൻ പറയുന്നതു ശ്രദ്ധിക്കൂ:
ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് സത്യദൈവത്തിനു ചിന്തിക്കാനേ കഴിയില്ല;+
തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.+
11 ദൈവം മനുഷ്യന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം കൊടുക്കും;+
അവന്റെ വഴികളുടെ ഭവിഷ്യത്തുകൾ അവന്റെ മേൽ വരുത്തും.
13 ആരാണു ദൈവത്തെ ഭൂമിയുടെ ചുമതല ഏൽപ്പിച്ചത്?
ആരാണു ദൈവത്തെ ലോകത്തിനു മുഴുവൻ അധിപതിയാക്കിയത്?
14 ദൈവം അവരെത്തന്നെ നോക്കിക്കൊണ്ടിരുന്നാൽ,*
അവരുടെയെല്ലാം ജീവശക്തിയും* ശ്വാസവും തിരിച്ചെടുത്താൽ,+
15 മനുഷ്യരെല്ലാം ഒരുമിച്ച് നശിച്ചൊടുങ്ങും,
മനുഷ്യവർഗം പൊടിയിലേക്കു തിരിച്ചുപോകും.+
16 നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു ശ്രദ്ധിക്കുക;
ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.
17 നീതിയെ വെറുക്കുന്നവനു ഭരിക്കാൻ കഴിയുമോ?
നീതിമാനായ ഒരു അധികാരിയെ ഇയ്യോബ് കുറ്റപ്പെടുത്തുമോ?
18 ‘അങ്ങയെക്കൊണ്ട് ഒരു ഗുണവുമില്ല’ എന്ന് ഒരു രാജാവിനോടോ
‘നിങ്ങൾ ദുഷ്ടന്മാരാണ്’ എന്നു പ്രധാനികളോടോ പറയുമോ?+
19 ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുകയോ
പാവപ്പെട്ടവരെക്കാൾ പണക്കാരനോടു* പ്രീതി കാട്ടുകയോ ഇല്ല.+
കാരണം, ദൈവത്തിന്റെ കൈകളാണ് അവരെയെല്ലാം സൃഷ്ടിച്ചത്.+
20 പാതിരാത്രിയിൽ അവർ പെട്ടെന്നു മരിച്ചുപോകുന്നു;+
അവർ കിടുകിടെ വിറച്ച് ഇല്ലാതെയാകുന്നു;
ശക്തരായവർപോലും നീങ്ങിപ്പോകുന്നു, എന്നാൽ മനുഷ്യകരങ്ങൾകൊണ്ടല്ലതാനും.+
21 ദൈവത്തിന്റെ കണ്ണു മനുഷ്യന്റെ വഴികളെല്ലാം നിരീക്ഷിക്കുന്നു;+
ദൈവം അവന്റെ ഓരോ കാൽവെപ്പും കാണുന്നു.
23 തന്റെ മുമ്പാകെ ന്യായവിധിക്കായി വരാൻ
ദൈവം ഒരു മനുഷ്യനും സമയം നിശ്ചയിച്ചിട്ടില്ല.
24 ദൈവം ശക്തരെ തകർത്തുകളയുന്നു,
ദൈവത്തിന് അവരെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യംപോലുമില്ല.
ദൈവം അവർക്കു പകരം മറ്റുള്ളവരെ നിയമിക്കുന്നു.+
25 കാരണം, ശക്തർ ചെയ്യുന്നത് എന്താണെന്നു ദൈവത്തിന് അറിയാം;+
ദൈവം രാത്രിയിൽ അവരെ താഴെ ഇറക്കുന്നു, അവർ ഇല്ലാതാകുന്നു.+
26 അവർ ദുഷ്ടത ചെയ്തതുകൊണ്ട്
എല്ലാവരും കാൺകെ ദൈവം അവരെ അടിക്കുന്നു.+
27 കാരണം, അവർ ദൈവത്തിന്റെ വഴികൾ വിട്ടുമാറിയിരിക്കുന്നു;+
ദൈവത്തിന്റെ വഴികളോടൊന്നും അവർക്ക് ആദരവില്ല.+
28 അവർ നിമിത്തം ദരിദ്രർ ദൈവത്തെ വിളിച്ച് കരയുന്നു;
അങ്ങനെ, നിസ്സഹായരുടെ നിലവിളി ദൈവത്തിന്റെ ചെവിയിൽ എത്തുന്നു.+
29 ദൈവം മിണ്ടാതിരുന്നാൽ ആർക്കു കുറ്റപ്പെടുത്താനാകും?
ദൈവം മുഖം മറച്ചാൽ ആർക്കു ദൈവത്തെ കാണാനാകും?
ഒരു മനുഷ്യനോടാണെങ്കിലും ജനതയോടാണെങ്കിലും ദൈവം അങ്ങനെ ചെയ്താൽ ഫലം ഒന്നുതന്നെ;
30 ദുഷ്ടൻ* ഭരിക്കാനോ ആളുകളെ കുടുക്കിലാക്കാനോ
ദൈവം അനുവദിക്കില്ല.+
31 ആരെങ്കിലും ദൈവത്തോട് ഇങ്ങനെ പറയുമോ:
‘എനിക്കു ശിക്ഷ ലഭിച്ചു, പക്ഷേ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല;+
32 ഞാൻ ശ്രദ്ധിക്കാതെപോയ എന്തെങ്കിലുമുണ്ടെങ്കിൽ എനിക്കു പറഞ്ഞുതരൂ;
ഞാൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഇനി അത് ആവർത്തിക്കില്ല.’
33 ഇയ്യോബ് ദൈവത്തിന്റെ ന്യായവിധികൾ സ്വീകരിക്കാതിരിക്കുമ്പോൾ
ഇയ്യോബ് പറയുന്നതനുസരിച്ച് ദൈവം പ്രതിഫലം തരണോ?
ഞാനല്ല, ഇയ്യോബാണു തീരുമാനിക്കേണ്ടത്.
അതുകൊണ്ട് ഇയ്യോബിന് അറിയാവുന്നത് എന്നോടു പറയുക.
34 വിവേകമുള്ള* മനുഷ്യരും, എന്റെ വാക്കുകൾ കേൾക്കുന്ന ബുദ്ധിമാന്മാരും
എന്നോട് ഇങ്ങനെ പറയും:
35 ‘ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;+
ഉൾക്കാഴ്ചയില്ലാതെ വർത്തമാനം പറയുന്നു.’
37 പാപം ചെയ്തതിനു പുറമേ ഇയ്യോബ് ഇതാ ധിക്കാരവും കാട്ടുന്നു;+
ഇയ്യോബ് നമ്മുടെ മുന്നിൽ പരിഹസിച്ച് കൈ കൊട്ടുന്നു;
സത്യദൈവത്തിന് എതിരെ വീണ്ടുംവീണ്ടും സംസാരിക്കുന്നു!”+
35 എലീഹു തുടർന്നു:
2 “‘ഞാൻ ദൈവത്തെക്കാൾ നീതിമാനാണ്’+ എന്നു പറയാൻമാത്രം
സ്വന്തം ഭാഗം ശരിയാണെന്ന് ഇയ്യോബിന് അത്ര ഉറപ്പാണോ?
3 ‘ഞാൻ നീതിമാനാണെങ്കിൽ അങ്ങയ്ക്ക്* എന്തു കാര്യം,
ഞാൻ പാപം ചെയ്യാതിരുന്നതുകൊണ്ട് എനിക്ക് എന്തു ഗുണം’+ എന്ന് ഇയ്യോബ് ചോദിക്കുന്നു.
6 ഇയ്യോബ് പാപം ചെയ്താൽ അതു ദൈവത്തെ എങ്ങനെ ബാധിക്കാനാണ്?+
ഇയ്യോബ് ലംഘനങ്ങൾ ചെയ്തുകൂട്ടിയാൽ ദൈവത്തിന് എന്തു സംഭവിക്കാനാണ്?+
7 ഇനി, ഇയ്യോബ് നീതിമാനാണെങ്കിൽ ദൈവത്തിന് എന്തു നേട്ടം?
ഇയ്യോബിൽനിന്ന് ദൈവത്തിന് എന്തെങ്കിലും കിട്ടുമോ?+
8 ഇയ്യോബിന്റെ ദുഷ്ടത ഇയ്യോബിനെപ്പോലുള്ള വെറും മനുഷ്യരെ മാത്രമേ ബാധിക്കൂ;
ഇയ്യോബിന്റെ നീതികൊണ്ട് മനുഷ്യമക്കൾക്കു മാത്രമേ പ്രയോജനം കിട്ടൂ.
9 അന്യായം സഹിക്കേണ്ടിവരുമ്പോൾ ആളുകൾ നിലവിളിക്കുന്നു;
ശക്തരായവരുടെ ഭരണത്തിൽനിന്ന് മോചനം ലഭിക്കാൻവേണ്ടി അവർ കരയുന്നു.+
10 എന്നാൽ, ‘എന്റെ മഹാസ്രഷ്ടാവ്+ എവിടെ,
രാത്രിയിൽ പാട്ടുകൾ പാടാൻ+ കാരണമേകുന്ന ദൈവം എവിടെ’ എന്ന് ആരും ചോദിക്കുന്നില്ല.
11 ദൈവം നമ്മളെ ആകാശത്തിലെ പക്ഷികളെക്കാൾ ബുദ്ധിയുള്ളവരാക്കുന്നു;
ഭൂമിയിലെ മൃഗങ്ങളെക്കാൾ അധികം പഠിപ്പിക്കുന്നു.+
12 ആളുകൾ ദൈവത്തോടു വിളിച്ചപേക്ഷിക്കുന്നു;
എന്നാൽ ദുഷ്ടന്മാരുടെ അഹങ്കാരം+ നിമിത്തം ദൈവം അതിന് ഉത്തരം കൊടുക്കുന്നില്ല.+
14 അപ്പോൾപ്പിന്നെ, ദൈവത്തെ കാണുന്നില്ല എന്ന് ഇയ്യോബ് പരാതിപ്പെട്ടാൽ ദൈവം കേൾക്കുമോ?+
ഇയ്യോബിന്റെ കേസ് ദൈവമുമ്പാകെയുണ്ട്; അതുകൊണ്ട് ദൈവത്തിനായി കാത്തിരിക്കുക.+
15 ദൈവം കോപത്തോടെ ഇയ്യോബിനോടു കണക്കു ചോദിച്ചിട്ടില്ല;
ഇയ്യോബിന്റെ ഈ എടുത്തുചാട്ടം കണക്കിലെടുത്തിട്ടില്ല.+
36 എലീഹു തുടർന്നു:
2 “അൽപ്പം ക്ഷമ കാണിക്കൂ, ഞാൻ വിശദീകരിച്ചുതരാം;
ദൈവത്തിനുവേണ്ടി എനിക്ക് ഇനിയും ചിലതു പറയാനുണ്ട്.
3 എനിക്ക് അറിയാവുന്നതു ഞാൻ വിശദമായി പറയും;
എന്നെ നിർമിച്ചവൻ നീതിമാനാണെന്നു ഞാൻ പ്രഖ്യാപിക്കും.+
5 ദൈവം ശക്തനാണ്,+ ആരെയും തള്ളിക്കളയുന്നില്ല;
കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവത്തിന് അപാരമായ കഴിവുണ്ട്.
6 ദൈവം ദുഷ്ടന്മാരുടെ ജീവൻ സംരക്ഷിക്കില്ല;+
എന്നാൽ കഷ്ടപ്പെടുന്നവനു ദൈവം നീതി നടത്തിക്കൊടുക്കും.+
7 ദൈവം കണ്ണെടുക്കാതെ നീതിമാനെ നോക്കിക്കൊണ്ടിരിക്കുന്നു;+
അവരെ രാജാക്കന്മാരോടുകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു;*+ അവർ എന്നും ഉയർന്നിരിക്കുന്നു.
8 എന്നാൽ അവരെ വിലങ്ങുകളിൽ ബന്ധിക്കുമ്പോൾ,
ദുരിതത്തിന്റെ കയറുകൊണ്ട് അവരെ പിടിച്ചുകെട്ടുമ്പോൾ,
9 അവർ ചെയ്തത് എന്താണെന്നു ദൈവം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു;
അഹങ്കാരത്താൽ അവർ ചെയ്ത ലംഘനങ്ങൾ അവരോടു പറയുന്നു.
11 അത് അനുസരിച്ച് അവർ ദൈവത്തെ സേവിച്ചാൽ,
അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധമായിരിക്കും.
അവരുടെ വർഷങ്ങൾ സന്തോഷം നിറഞ്ഞതായിരിക്കും.+
13 എന്നാൽ ഹൃദയത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചുകൊണ്ടിരിക്കും;
ദൈവം അവരെ ബന്ധിക്കുമ്പോഴും അവർ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നില്ല.
14 ക്ഷേത്രവേശ്യാവൃത്തി ചെയ്യുന്ന പുരുഷന്മാരുടെകൂടെ+ അവർ ജീവിക്കുന്നു;*
ചെറുപ്പത്തിലേ അവർ മരിക്കുന്നു.+
15 എന്നാൽ കഷ്ടതകൾ അനുഭവിക്കുന്നവരെ ദൈവം കഷ്ടപ്പാടിൽനിന്ന് രക്ഷിക്കുന്നു;
അന്യായം സഹിക്കേണ്ടിവരുമ്പോൾ ദൈവം അവരുടെ ചെവി തുറക്കുന്നു.
16 ദുരിതത്തിന്റെ വക്കിൽനിന്ന് രക്ഷിച്ച്+
ദൈവം ഇയ്യോബിനെ ഇടുക്കമില്ലാത്ത വിശാലസ്ഥലത്തേക്കു നയിക്കുന്നു;+
ആശ്വാസമായി ഇയ്യോബിന്റെ മേശയിൽ രുചികരമായ* ഭക്ഷണമുണ്ടായിരിക്കും.+
17 ദൈവം ന്യായം വിധിക്കുകയും നീതി നടപ്പാക്കുകയും ചെയ്യുമ്പോൾ
ദുഷ്ടന്റെ മേൽ വന്ന ന്യായവിധി+ കണ്ട് ഇയ്യോബ് തൃപ്തിയടയും.
18 എന്നാൽ സൂക്ഷിക്കുക! കോപം ഇയ്യോബിനെ വിദ്വേഷത്തിലേക്കു* നയിക്കരുത്;+
കൈക്കൂലിയുടെ വലുപ്പം ഇയ്യോബിനെ വഴിതെറ്റിക്കരുത്.
19 ഇയ്യോബിന്റെ കഠിനശ്രമങ്ങൾക്കോ സഹായത്തിനായുള്ള നിലവിളിക്കോ
ഇയ്യോബിനെ കഷ്ടതയിൽനിന്ന് രക്ഷിക്കാനാകുമോ?+
20 മനുഷ്യർ തങ്ങളുടെ സ്ഥലത്തുനിന്ന് അപ്രത്യക്ഷരാകുന്ന
രാത്രിക്കുവേണ്ടി ഇയ്യോബ് കൊതിക്കരുത്.
22 ദൈവത്തിന്റെ ശക്തി അപാരമാണ്;
ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ?
23 ആരെങ്കിലും ദൈവത്തിനു വഴി കാണിച്ചുകൊടുത്തിട്ടുണ്ടോ?*+
‘അങ്ങ് ചെയ്തതു തെറ്റാണ്’ എന്നു ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?+
24 ദൈവത്തിന്റെ പ്രവൃത്തികളെ വാഴ്ത്താൻ മറക്കരുത്;+
മനുഷ്യർ അവയെ പാടിപ്പുകഴ്ത്തിയിട്ടുണ്ടല്ലോ.+
25 മനുഷ്യരെല്ലാം അവ കണ്ടിട്ടുണ്ട്;
മർത്യൻ അവ ദൂരെനിന്ന് നോക്കിക്കാണുന്നു.
26 നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്ഠനാണു ദൈവം;+
ദൈവത്തിന്റെ നാളുകളുടെ* എണ്ണം+ നമുക്കു ഗ്രഹിക്കാനാകില്ല.*
27 ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു;+
നീരാവി ഘനീഭവിച്ച് മഴയായി രൂപം കൊള്ളുന്നു.
28 പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു;+
അതു മനുഷ്യരുടെ മേൽ പെയ്തിറങ്ങുന്നു.
29 മേഘപാളികളെക്കുറിച്ച് മനസ്സിലാക്കാൻ ആർക്കു കഴിയും?
ദൈവത്തിന്റെ കൂടാരത്തിൽനിന്നുള്ള+ ഇടിമുഴക്കം ആർക്കു ഗ്രഹിക്കാനാകും?
33 ദൈവത്തിന്റെ ഇടിമുഴക്കം ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു;
ആരാണു* വരുന്നതെന്നു മൃഗങ്ങൾപോലും പറയുന്നു.
37 “എന്റെ ഹൃദയമിടിപ്പ് വർധിക്കുന്നു;
അതു വേഗത്തിൽ മിടിക്കുന്നു.
2 ദൈവത്തിന്റെ ശബ്ദത്തിന്റെ മുഴക്കവും
തിരുവായിൽനിന്ന് വരുന്ന ഗംഭീരസ്വരവും ശ്രദ്ധിക്കുക.
3 ആകാശത്തിനു കീഴിൽ എല്ലായിടത്തും ദൈവം അതു കേൾപ്പിക്കുന്നു;
ഭൂമിയുടെ അതിരുകളോളം മിന്നലിനെ അയയ്ക്കുന്നു.+
4 അതു കഴിയുമ്പോൾ ഒരു ഗർജനം കേൾക്കുന്നു,
ദൈവം ഗംഭീരസ്വരം മുഴക്കുന്നു;+
തന്റെ ശബ്ദം മുഴങ്ങുമ്പോൾ ദൈവം മിന്നലിനെ പിടിച്ചുനിറുത്തുന്നില്ല.
5 ദൈവം വിസ്മയകരമായി തന്റെ ശബ്ദം മുഴക്കുന്നു;+
നമുക്കു മനസ്സിലാക്കാൻ പറ്റാത്ത അത്ഭുതകാര്യങ്ങൾ+ ചെയ്യുന്നു.
6 ദൈവം മഞ്ഞിനോട്, ‘ഭൂമിയിൽ പെയ്യുക’+ എന്നും
പെരുമഴയോട്, ‘ശക്തിയായി വർഷിക്കുക’+ എന്നും പറയുന്നു.
8 വന്യമൃഗങ്ങൾ ഗുഹകളിലേക്കു പോകുന്നു;
അവ അവിടെനിന്ന് പുറത്ത് ഇറങ്ങുന്നില്ല.
10 ദൈവത്തിന്റെ ശ്വാസത്താൽ മഞ്ഞുകട്ടകൾ ഉണ്ടാകുന്നു;+
വിശാലമായി പരന്നുകിടക്കുന്ന വെള്ളം തണുത്തുറയുന്നു.+
11 ദൈവം മേഘങ്ങളിൽ ഈർപ്പം നിറയ്ക്കുന്നു;
അവയിൽ മിന്നൽപ്പിണരുകൾ ചിതറിക്കുന്നു.+
12 ദൈവം അയയ്ക്കുന്നിടത്ത് അവ ചുറ്റിത്തിരിയുന്നു;
ദൈവം പറയുന്നതെല്ലാം അവ ഭൂമുഖത്ത് ചെയ്യുന്നു.+
13 ശിക്ഷിക്കാനാണെങ്കിലും+ നാടിനു നന്മ വരുത്താനാണെങ്കിലും
തന്റെ അചഞ്ചലമായ സ്നേഹം കാണിക്കാനാണെങ്കിലും, ദൈവം ഇതെല്ലാം ചെയ്യുന്നു.+
14 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകേൾക്കുക;
ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഒന്ന് ഇരുന്ന് ചിന്തിക്കുക.+
16 മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെയെന്ന് അറിയാമോ?+
സർവജ്ഞാനിയായ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളാണ് ഇതൊക്കെ.+
17 തെക്കൻ കാറ്റു നിമിത്തം ഭൂമി ശാന്തമായിരിക്കുമ്പോൾ
ഇയ്യോബിന്റെ വസ്ത്രം ചൂടു പിടിക്കുന്നത് എങ്ങനെയെന്ന് അറിയാമോ?+
18 ഇയ്യോബിനു ദൈവത്തിന്റെകൂടെനിന്ന്
ഉറപ്പുള്ള ഒരു ലോഹക്കണ്ണാടിപോലെ ആകാശത്തെ വിരിക്കാനാകുമോ?*+
19 ദൈവത്തോട് എന്തു മറുപടി പറയണമെന്നു പറഞ്ഞുതരുക;
നമ്മൾ ഇരുട്ടിലായതുകൊണ്ട് നമുക്ക് ഉത്തരം നൽകാനാകില്ല.
20 എനിക്കു സംസാരിക്കാനുണ്ടെന്നു ദൈവത്തോട് ആരെങ്കിലും പറയണോ?
ദൈവത്തെ അറിയിക്കേണ്ട എന്തെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?+
21 ഒരു കാറ്റു വീശി മേഘങ്ങൾ നീങ്ങുന്നതുവരെ
ആകാശത്ത് ശോഭിച്ചുനിൽക്കുന്ന പ്രകാശം* അവർക്കു കാണാനാകില്ല.
22 വടക്കുനിന്ന് സ്വർണപ്രഭ വരുന്നു;
ദൈവത്തിന്റെ പ്രൗഢി+ ഭയഗംഭീരമാണ്.
23 സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല;+
ദൈവത്തിന്റെ ശക്തി അപാരമാണ്,+
ദൈവം ഒരിക്കലും തന്റെ ന്യായവും നീതിയും ലംഘിക്കില്ല.+
24 അതുകൊണ്ട് മനുഷ്യർ ദൈവത്തെ ഭയപ്പെടേണ്ടതാണ്;+
സ്വയം ബുദ്ധിമാന്മാരെന്നു വിചാരിക്കുന്നവരിൽ+ ദൈവം പ്രസാദിക്കില്ല.”
38 യഹോവ കൊടുങ്കാറ്റിൽനിന്ന് ഇയ്യോബിനു മറുപടി നൽകി:+
4 ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ+ നീ എവിടെയായിരുന്നു?
നിനക്ക് അറിയാമെങ്കിൽ പറയുക.
5 ആരാണ് അതിന്റെ അളവുകൾ നിശ്ചയിച്ചതെന്നും
അതിനു കുറുകെ അളവുനൂൽ പിടിച്ചതെന്നും നിനക്ക് അറിയാമോ?
6 പ്രഭാതനക്ഷത്രങ്ങൾ+ സന്തോഷിച്ചാർപ്പിടുകയും
ദൈവപുത്രന്മാരെല്ലാം*+ ആനന്ദഘോഷം മുഴക്കുകയും ചെയ്തപ്പോൾ
7 എവിടെയാണ് അതിന്റെ അടിസ്ഥാനം ഉറപ്പിച്ചത്?
ആരാണ് അതിന് മൂലക്കല്ല് ഇട്ടത്?+
8 സമുദ്രം ഗർഭപാത്രത്തിൽനിന്ന് കുതിച്ചുചാടിയപ്പോൾ
അതിനെ വാതിലുകൾകൊണ്ട് തടഞ്ഞുനിറുത്തിയത് ആരാണ്?+
9 ഞാൻ അതിനെ മേഘങ്ങൾ ധരിപ്പിച്ചപ്പോൾ,
കൂരിരുട്ടുകൊണ്ട് പൊതിഞ്ഞപ്പോൾ,
10 ഞാൻ അതിന് അതിർത്തി വെച്ചപ്പോൾ,
വാതിലുകളും ഓടാമ്പലുകളും പിടിപ്പിച്ചപ്പോൾ,+
11 ‘ഇവിടെവരെ നിനക്കു വരാം, ഇതിന് അപ്പുറം പോകരുത്;
നിന്റെ കുതിച്ചുപൊങ്ങുന്ന തിരമാലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതിനോടു പറഞ്ഞപ്പോൾ,+
നീ എവിടെയായിരുന്നു?
12 ഭൂമിയുടെ അറ്റങ്ങളിൽ പിടിച്ച്
അതിൽനിന്ന് ദുഷ്ടന്മാരെ കുടഞ്ഞുകളയാൻ+
13 നീ എന്നെങ്കിലും പ്രഭാതത്തിനു കല്പന കൊടുത്തിട്ടുണ്ടോ?
എവിടെ ഉദിക്കണമെന്നു പുലരിക്കു പറഞ്ഞുകൊടുത്തിട്ടുണ്ടോ?+
14 കളിമണ്ണിൽ മുദ്ര പതിപ്പിക്കുമ്പോൾ എന്നപോലെ ഭൂമി അപ്പോൾ മാറുന്നു;
അതിലെ ദൃശ്യങ്ങൾ വസ്ത്രത്തിലെ അലങ്കാരങ്ങൾപോലെ തെളിഞ്ഞുവരുന്നു.
15 എന്നാൽ ദുഷ്ടന്മാരുടെ പ്രകാശം ഇല്ലാതാകുന്നു;
ഉയർത്തിപ്പിടിച്ചിരിക്കുന്ന അവരുടെ കൈ ഒടിയുന്നു.
16 സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ ഇറങ്ങിച്ചെന്നിട്ടുണ്ടോ?
ആഴങ്ങളിലേക്കു നീ പോയിട്ടുണ്ടോ?+
18 ഭൂമി എത്ര വിശാലമാണെന്നു നീ ഗ്രഹിച്ചിട്ടുണ്ടോ?+
ഇതെല്ലാം അറിയാമെങ്കിൽ പറയൂ.
19 ഏതു ദിക്കിലാണു വെളിച്ചം വസിക്കുന്നത്?+
അന്ധകാരത്തിന്റെ താമസസ്ഥലം എവിടെയാണ്?
20 അതിനെ അതിന്റെ സ്ഥലത്ത് കൊണ്ടുപോകാനോ
അതിന്റെ വീട്ടിലേക്കുള്ള വഴി മനസ്സിലാക്കാനോ നിനക്കാകുമോ?
21 നീ ഇതിനൊക്കെ മുമ്പേ ജനിച്ചല്ലേ?
ഇതെല്ലാം അറിയാൻ, നീ ജനിച്ചിട്ട് അത്രയേറെ വർഷങ്ങളായല്ലേ?
22 നീ മഞ്ഞിന്റെ കലവറയിൽ കയറിയിട്ടുണ്ടോ?+
ആലിപ്പഴത്തിന്റെ+ സംഭരണശാല കണ്ടിട്ടുണ്ടോ?
23 അതു ഞാൻ കഷ്ടതയുടെ കാലത്തിനായി,
യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ദിവസത്തിനായി, കരുതിവെച്ചിരിക്കുന്നു.+
24 പ്രകാശം* പരക്കുന്നത് ഏതു ദിശയിൽനിന്നാണ്?
കിഴക്കൻ കാറ്റ് ഭൂമിയുടെ മേൽ വീശുന്നത് എവിടെനിന്നാണ്?+
25 മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിലും+
ആരും താമസിക്കാത്ത വിജനഭൂമിയിലും മഴ പെയ്യിക്കാനും+
26 പാഴ്നിലങ്ങളുടെ ദാഹം തീർക്കാനും
പുല്ലുകൾ മുളപ്പിക്കാനും വേണ്ടി+
27 പെരുമഴയ്ക്കു ചാലു വെട്ടിയതും
ഇടി മുഴക്കുന്ന മഴമേഘത്തിനു വഴി ഒരുക്കിയതും ആരാണ്?+
29 ആഴമുള്ള ജലാശയങ്ങളുടെ ഉപരിതലം ഉറഞ്ഞുപോകുമ്പോൾ,+
കല്ലുകൊണ്ടെന്നപോലെ അതു വെള്ളത്തെ മൂടുമ്പോൾ,
30 ആരുടെ ഗർഭത്തിൽനിന്നാണ് ആ മഞ്ഞു പുറത്ത് വരുന്നത്?
ആരാണ് ആകാശത്തിലെ ഹിമത്തെ പ്രസവിച്ചത്?+
32 നിനക്ക് ഒരു നക്ഷത്രസമൂഹത്തെ* അതിന്റെ സമയത്ത് പുറത്ത് കൊണ്ടുവരാമോ?
ആഷ് നക്ഷത്രസമൂഹത്തിനും* പുത്രന്മാർക്കും വഴി കാണിച്ചുകൊടുക്കാമോ?
33 ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്ക് അറിയാമോ?+
അതിന്റെ* നിയമങ്ങൾ ഭൂമിയിൽ നടപ്പാക്കാമോ?
35 നിനക്കു മിന്നൽപ്പിണരുകൾ അയയ്ക്കാമോ?
അവർ വന്ന്, ‘ഇതാ ഞങ്ങൾ’ എന്നു നിന്നോടു പറയുമോ?
37 പൊടി കുഴഞ്ഞ് ചെളിയായിത്തീരാനും
മൺകട്ടകൾ ഒന്നോടൊന്ന് ഒട്ടിച്ചേരാനും
38 ആകാശത്തിലെ ജലഭരണികൾ കമിഴ്ത്താൻ ആർക്കു കഴിയും?+
മേഘങ്ങളെ എണ്ണാൻമാത്രം ജ്ഞാനം ആർക്കുണ്ട്?
39 സിംഹങ്ങൾ മടകളിൽ പതുങ്ങിയിരിക്കുമ്പോൾ,
യുവസിംഹങ്ങൾ ഗുഹകളിൽ പതിയിരിക്കുമ്പോൾ,
40 അവയ്ക്ക് ഇര പിടിച്ച് കൊടുക്കാൻ നിനക്കാകുമോ?
അവയുടെ വിശപ്പ് അടക്കാമോ?+
41 മലങ്കാക്ക തീറ്റ കിട്ടാതെ അലയുകയും
അതിന്റെ കുഞ്ഞു ദൈവത്തോടു കരഞ്ഞ് നിലവിളിക്കുകയും ചെയ്യുമ്പോൾ
അതിന് ആഹാരം ഒരുക്കിക്കൊടുക്കുന്നത് ആരാണ്?+
39 “നിനക്കു മലയാടിന്റെ+ പ്രസവകാലം അറിയാമോ?
മാൻ പ്രസവിക്കുന്നതു നീ കണ്ടിട്ടുണ്ടോ?+
2 അവയ്ക്കു മാസം തികയുന്നത് എപ്പോഴാണെന്നു നീ കണക്കുകൂട്ടാറുണ്ടോ?
അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3 അവ കുനിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു;
അതോടെ അവയുടെ പ്രസവവേദന അവസാനിക്കുന്നു.
4 അവയുടെ കുഞ്ഞുങ്ങൾ ശക്തി പ്രാപിക്കുന്നു, പുൽമേടുകളിൽ വളരുന്നു;
കുഞ്ഞുങ്ങൾ അവയെ വിട്ട് പോകുന്നു, പിന്നെ തിരിച്ചുവരുന്നില്ല.
6 ഞാൻ മരുപ്രദേശം അതിന്റെ ആവാസകേന്ദ്രവും
ഉപ്പുദേശം അതിന്റെ താമസസ്ഥലവും ആക്കി.
7 അതു പട്ടണത്തിലെ ബഹളത്തെ പരിഹസിക്കുന്നു;
പണിയെടുപ്പിക്കുന്നവന്റെ ശബ്ദം അതു കേൾക്കുന്നില്ല.
8 മേച്ചിൽപ്പുറം തേടി അതു മലകളിലൂടെ നടക്കുന്നു;
അതു പച്ചപ്പു തേടി അലയുന്നു.
9 കാട്ടുപോത്ത്* നിനക്കുവേണ്ടി പണിയെടുക്കുമോ?+
അതു രാത്രി നിന്റെ തൊഴുത്തിൽ* കിടക്കുമോ?
11 നീ അതിന്റെ കരുത്തിൽ ആശ്രയിച്ച്
അതിനെ നിന്റെ പണി ഏൽപ്പിക്കുമോ?
12 നിന്റെ വിളവ് കൊണ്ടുവരാൻ നീ അതിനെ ആശ്രയിക്കുമോ?
നിന്റെ വിളവുമായി അതു നിന്റെ മെതിക്കളത്തിലേക്കു വരുമോ?
13 ഒട്ടകപ്പക്ഷി സന്തോഷിച്ച് ചിറക് അടിക്കുന്നു;
എന്നാൽ അതിന്റെ പപ്പും ചിറകും കൊക്കിന്റേതുപോലെയാണോ?+
14 അവൾ നിലത്ത് മുട്ടകൾ ഉപേക്ഷിക്കുന്നു;
ചൂടു കിട്ടാൻ അവ മണ്ണിൽ വെക്കുന്നു.
15 ആരെങ്കിലും ചവിട്ടി അവ പൊട്ടിപ്പോകുമെന്നോ
വന്യമൃഗങ്ങൾ അവയിൽ ചവിട്ടുമെന്നോ അവൾ ചിന്തിക്കുന്നില്ല.
16 സ്വന്തം കുഞ്ഞുങ്ങളാണെന്ന് ഓർക്കാതെ അവൾ അവയോടു ക്രൂരമായി പെരുമാറുന്നു;+
തന്റെ കഷ്ടപ്പാടു വെറുതേയാകുമെന്ന പേടി അവൾക്കില്ല.
18 എന്നാൽ എഴുന്നേറ്റ് ചിറകടിച്ച് ഓടുമ്പോൾ
അവൾ കുതിരയെയും കുതിരക്കാരനെയും കളിയാക്കിച്ചിരിക്കുന്നു.
19 നീയാണോ കുതിരയ്ക്കു ശക്തി നൽകുന്നത്,+
അതിന്റെ കഴുത്തിൽ കുഞ്ചിരോമം അണിയിക്കുന്നത്?
20 അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാൻ നിനക്കു പറ്റുമോ?
അതിന്റെ ശക്തമായ ചീറ്റൽ ആരെയും ഭയപ്പെടുത്തും.+
21 താഴ്വരയിൽ നിൽക്കുമ്പോൾ അതു നിലത്ത് മാന്തുന്നു;
അതു കരുത്തോടെ ചാടുന്നു,+ പടക്കളത്തിലേക്കു കുതിച്ചുപായുന്നു.+
22 അതു ഭയത്തെ പരിഹസിക്കുന്നു, അതിന് ഒന്നിനെയും പേടിയില്ല.+
വാൾ കണ്ട് അതു തിരിഞ്ഞോടുന്നില്ല.
23 അതിന്റെ പുറത്ത് ആവനാഴിയുടെ കിലുക്കം കേൾക്കുന്നു;
കുന്തവും ശൂലവും വെട്ടിത്തിളങ്ങുന്നു.
24 ആവേശത്തോടെ അതു കുതിച്ചുചാടുന്നു;*
കൊമ്പുവിളി കേട്ടാൽപ്പിന്നെ അതിന് അടങ്ങിനിൽക്കാനാകില്ല.*
25 കൊമ്പുവിളി മുഴങ്ങുമ്പോൾ അത് ‘ഹാ, ഹാ’ എന്നു പറയുന്നു;
ദൂരെനിന്നേ യുദ്ധം മണത്തറിയുന്നു;
അതു സൈന്യാധിപന്മാരുടെ ശബ്ദവും പോർവിളിയും കേൾക്കുന്നു.+
26 നീ നൽകിയ ജ്ഞാനംകൊണ്ടാണോ പ്രാപ്പിടിയൻ പറന്നുയരുന്നത്?
തെക്കോട്ടു ചിറകു വിരിച്ച് പറക്കുന്നത്?
27 നിന്റെ കല്പനയനുസരിച്ചാണോ കഴുകൻ പറന്നുയരുകയും+
ഉയരത്തിൽ കൂടു കൂട്ടുകയും ചെയ്യുന്നത്?+
28 ചെങ്കുത്തായ പാറക്കെട്ടിൽ രാത്രികഴിക്കുകയും
പാറയിലെ സുരക്ഷിതസ്ഥലത്ത്* വസിക്കുകയും ചെയ്യുന്നത്?
40 യഹോവ ഇയ്യോബിനോടു തുടർന്നുപറഞ്ഞു:
2 “കുറ്റം കണ്ടുപിടിക്കുന്നവൻ സർവശക്തനോടു വാദിക്കാമോ?+
ദൈവത്തെ തിരുത്താൻ ആഗ്രഹിക്കുന്നവൻ ഉത്തരം പറയട്ടെ.”+
3 അപ്പോൾ ഇയ്യോബ് യഹോവയോടു പറഞ്ഞു:
4 “ഞാൻ ഒന്നിനും കൊള്ളാത്തവനാണ്;+
ഞാൻ അങ്ങയോട് എന്ത് ഉത്തരം പറയാനാണ്?
ഞാൻ ഇതാ, കൈകൊണ്ട് വായ് പൊത്തുന്നു.+
5 ഒരു പ്രാവശ്യം ഞാൻ സംസാരിച്ചു, ഇനി ഞാൻ മിണ്ടില്ല;
രണ്ടു പ്രാവശ്യം സംസാരിച്ചു, ഇനി ഞാൻ സംസാരിക്കില്ല.”
6 അപ്പോൾ യഹോവ ഇയ്യോബിനോടു കൊടുങ്കാറ്റിൽനിന്ന് സംസാരിച്ചു:+
8 നീ എന്റെ നീതിയെ ചോദ്യം ചെയ്യുമോ?
നീ നീതിമാനാണെന്നു തെളിയിക്കാൻ എന്നെ കുറ്റക്കാരനാക്കുമോ?+
9 നിന്റെ കൈകൾ സത്യദൈവത്തിന്റെ കൈകളുടെ അത്ര ശക്തമാണോ?+
നിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദംപോലെ മുഴങ്ങുമോ?+
10 നിന്റെ മഹത്ത്വവും പ്രതാപവും അണിയുക;
നിന്റെ മഹിമയും തേജസ്സും ധരിക്കുക.
11 നിന്റെ ഉഗ്രകോപം അഴിച്ചുവിടുക;
അഹങ്കാരികളെയെല്ലാം നോക്കുക, അവരെ താഴെ ഇറക്കുക.
12 അഹങ്കാരികളെയെല്ലാം നോക്കുക, അവരെ താഴ്ത്തുക;
ദുഷ്ടന്മാരെ കണ്ടാൽ ഉടനെ അവരെ ചവിട്ടിമെതിക്കുക.
13 അവരെയെല്ലാം പൊടിയിൽ ഒളിപ്പിക്കുക;
ഒരു ഒളിസ്ഥലത്ത് അവരെ കെട്ടിയിടുക.
14 അപ്പോൾ, നിന്റെ വലങ്കൈക്കു നിന്നെ രക്ഷിക്കാനാകുമെന്ന്
ഞാനും സമ്മതിക്കാം.
15 ഇതാ ബഹിമോത്ത്!* നിന്നെ സൃഷ്ടിച്ചതുപോലെ ഞാൻ അതിനെയും സൃഷ്ടിച്ചു;
അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.
16 അതിന്റെ അരക്കെട്ടിന്റെ ബലവും
ഉദരപേശികളുടെ ശക്തിയും നോക്കൂ!
17 അതിന്റെ വാൽ ദേവദാരുപോലെ ബലമുള്ളതാണ്;
അതിന്റെ തുടയിലെ പേശികൾ* കൂട്ടിത്തുന്നിയിരിക്കുന്നു.
18 അതിന്റെ എല്ലുകൾ ചെമ്പുകുഴലുകളാണ്;
കാലുകൾ ഇരുമ്പുദണ്ഡുകൾപോലെയാണ്.
19 അതിനു ദൈവത്തിന്റെ സൃഷ്ടികളിൽ ഒന്നാം സ്ഥാനമുണ്ട്;*
അതിനെ നിർമിച്ചവനു മാത്രമേ വാളുമായി അതിന്റെ അടുത്തേക്കു ചെല്ലാൻ കഴിയൂ.
20 വന്യമൃഗങ്ങൾ കളിച്ചുനടക്കുന്ന പർവതങ്ങൾ
അതിന് ആഹാരം നൽകുന്നു.
21 അതു മുൾച്ചെടികളുടെ കീഴിൽ കിടക്കുന്നു;
ചതുപ്പുനിലത്തെ ഈറ്റകൾ അതിനു താവളമാകുന്നു.
23 നദി ഇരച്ചെത്തിയാലും അതു ഭയപ്പെടുന്നില്ല;
യോർദാൻ അതിന്റെ വായിലേക്കു കുത്തിയൊഴുകിവന്നാലും അതു കൂസലില്ലാതെ നിൽക്കും.+
24 അതു നോക്കിനിൽക്കെ അതിനെ പിടിക്കാൻ ആർക്കെങ്കിലും കഴിയുമോ?
ആർക്കെങ്കിലും ഒരു കൊളുത്തുകൊണ്ട്* അതിന്റെ മൂക്കു തുളയ്ക്കാമോ?
41 “നിനക്കു ലിവ്യാഥാനെ*+ ചൂണ്ടയിട്ട് പിടിക്കാമോ?
ഒരു കയറുകൊണ്ട് അതിന്റെ നാവ് അമർത്തിപ്പിടിക്കാമോ?
3 അതു നിന്നോടു വീണ്ടുംവീണ്ടും യാചിക്കുമോ?
നിന്നോടു മൃദുവായി സംസാരിക്കുമോ?
4 ജീവിതകാലം മുഴുവൻ നിന്റെ അടിമയായിരിക്കാമെന്ന്
അതു നിന്നോട് ഉടമ്പടി ചെയ്യുമോ?
5 ഒരു പക്ഷിയുടെകൂടെ കളിക്കുന്നതുപോലെ നിനക്ക് അതിന്റെകൂടെ കളിക്കാമോ?
നീ അതിനു തുടൽ കെട്ടി നിന്റെ പെൺകുട്ടികൾക്കു കളിക്കാൻ കൊടുക്കുമോ?
6 അതിനെ വാങ്ങാൻ വ്യാപാരികൾ തയ്യാറാകുമോ?
അതിനെ കച്ചവടക്കാർക്കു വീതിച്ചുകൊടുക്കുമോ?
8 അതിനെ ഒന്നു തൊട്ടുനോക്കൂ;
ആ യുദ്ധം നീ ഒരിക്കലും മറക്കില്ല, പിന്നെ അതു ചെയ്യാൻ നീ ധൈര്യപ്പെടില്ല.
9 അതിനെ കീഴടക്കാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ.
അതിനെ കാണുമ്പോഴേ നീ പേടിച്ചുവിറയ്ക്കും.*
10 അതിനെ ദേഷ്യം പിടിപ്പിക്കാൻ ആരും മുതിരില്ല.
അങ്ങനെയെങ്കിൽ, എന്നെ എതിർക്കാൻ ആർക്കു കഴിയും?+
11 ഞാൻ ആർക്കും ഒന്നും തിരികെ കൊടുക്കാനില്ല; എനിക്ക് ആരും ഒന്നും തന്നിട്ടില്ലല്ലോ.+
ആകാശത്തിനു കീഴിലുള്ളതെല്ലാം എന്റേതാണ്.+
12 അതിന്റെ കാലുകളെക്കുറിച്ചും കരുത്തിനെക്കുറിച്ചും
അതിന്റെ അതിശയകരമായ ശരീരത്തെക്കുറിച്ചും എനിക്കു പറയാതിരിക്കാനാകില്ല.
13 ആരെങ്കിലും അതിന്റെ പുറംതോൽ ഉരിഞ്ഞെടുത്തിട്ടുണ്ടോ?
അതിന്റെ തുറന്നുപിടിച്ച വായിൽ കയറിയിട്ടുണ്ടോ?
14 അതിന്റെ മുഖത്തിന്റെ* കവാടങ്ങൾ ബലം പ്രയോഗിച്ച് തുറക്കാനാകുമോ?
അതിന്റെ പല്ലുകൾ കണ്ടാൽ ഭയന്നുപോകും.
16 വായുപോലും കയറാത്ത വിധം
അവ ഒന്നോടൊന്നു ചേർന്നിരിക്കുന്നു.
17 അവ പരസ്പരം ഒട്ടിയിരിക്കുന്നു;
വേർപെടുത്താനാകാത്ത വിധം ഒട്ടിപ്പിടിച്ചിരിക്കുന്നു.
18 അതു ചീറ്റുമ്പോൾ പ്രകാശം ചിതറുന്നു;
അതിന്റെ കണ്ണുകൾ പ്രഭാതകിരണങ്ങൾപോലെയാണ്.
19 അതിന്റെ വായിൽനിന്ന് മിന്നൽപ്പിണരുകൾ പുറപ്പെടുന്നു;
തീപ്പൊരികൾ ചിതറിത്തെറിക്കുന്നു.
20 ഞാങ്ങണ ഇട്ട് കത്തിക്കുന്ന ഒരു ചൂളപോലെ
അതിന്റെ മൂക്കിൽനിന്ന് പുക ഉയരുന്നു.
21 അതിന്റെ ശ്വാസമേറ്റ് കനലുകൾ ജ്വലിക്കുന്നു,
അതിന്റെ വായിൽനിന്ന് തീജ്വാല പുറപ്പെടുന്നു.
22 അതിന്റെ കഴുത്തിന് അസാമാന്യശക്തിയുണ്ട്;
ഭയം അതിനു മുന്നിൽ ഓടുന്നു.
23 അതിന്റെ തൊലിയിലെ മടക്കുകൾ ഒട്ടിച്ചേർന്നിരിക്കുന്നു;
ലോഹം വാർത്തുണ്ടാക്കിയതുപോലെ അത് ഉറച്ചിരിക്കുന്നു, അത് ഇളക്കിമാറ്റാനാകില്ല.
24 അതിന്റെ ഹൃദയം കല്ലുപോലെ കട്ടിയുള്ളതാണ്;
ഒരു തിരികല്ലുപോലെ കടുപ്പമുള്ളതാണ്.
25 അത് എഴുന്നേൽക്കുമ്പോൾ വീരന്മാർപോലും പേടിച്ചുപോകുന്നു;
അത് ഇളകിമറിയുമ്പോൾ അവർ അന്ധാളിച്ചുപോകുന്നു.
27 ഇരുമ്പ് അതിനു വയ്ക്കോൽപോലെയും
ചെമ്പ് അതിനു ദ്രവിച്ച തടിപോലെയും ആണ്.
28 അമ്പു കണ്ട് അതു ഭയന്നോടില്ല;
കവണക്കല്ലുകൾ അതിന്റെ മുന്നിൽ വെറും വയ്ക്കോൽപോലെയാണ്.
29 കുറുവടി അതിനു കച്ചിപോലെ തോന്നുന്നു;
ശൂലത്തിന്റെ ശബ്ദം കേട്ട് അതു പരിഹസിച്ച് ചിരിക്കുന്നു.
30 അതിന്റെ അടിഭാഗം കൂർത്ത മൺപാത്രക്കഷണങ്ങൾപോലെയാണ്;
ഒരു മെതിവണ്ടിപോലെ+ പാടുകൾ അവശേഷിപ്പിച്ച് അതു ചെളിയിലൂടെ പോകുന്നു.
31 ആഴി ഒരു കലംപോലെ തിളച്ചുമറിയാൻ അത് ഇടയാക്കുന്നു;
അതു കടലിനെ ഒരു തൈലക്കുടംപോലെ ഇളക്കുന്നു.
32 അതു പോകുമ്പോൾ വെള്ളത്തിൽ തിളങ്ങുന്ന ഒരു പാത ഉണ്ടാകുന്നു.
അതു കണ്ടാൽ ആഴിക്കു നര ബാധിച്ചെന്നു തോന്നും.
33 ഭൂമിയിൽ അതിനെപ്പോലെ മറ്റൊരു ജന്തുവില്ല;
അതിന് ഒന്നിനെയും ഭയമില്ല, അങ്ങനെയാണ് അതിനെ സൃഷ്ടിച്ചിരിക്കുന്നത്.
34 അഹങ്കാരമുള്ള എല്ലാത്തിനെയും അതു തുറിച്ചുനോക്കുന്നു.
അത് എല്ലാ വന്യമൃഗങ്ങളുടെയും രാജാവാണ്.”
42 അപ്പോൾ ഇയ്യോബ് യഹോവയോടു പറഞ്ഞു:
2 “അങ്ങയ്ക്ക് എല്ലാം ചെയ്യാൻ കഴിയുമെന്നും
അങ്ങ് ഉദ്ദേശിക്കുന്നതൊന്നും നടക്കാതെപോകില്ലെന്നും എനിക്ക് ഇപ്പോൾ മനസ്സിലായി.+
3 ‘ആരാണ് ബുദ്ധിയില്ലാതെ എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുന്നത്’+ എന്ന് അങ്ങ് ചോദിച്ചു.
ശരിയാണ്, ഏറെ അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാതെ ഞാൻ സംസാരിച്ചു.
എനിക്ക് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണു ഞാൻ സംസാരിച്ചത്.+
4 ‘ഞാൻ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക;
ഞാൻ നിന്നോടു ചോദിക്കും, എനിക്കു പറഞ്ഞുതരുക’+ എന്ന് അങ്ങ് പറഞ്ഞു.
5 എന്റെ ചെവികൾ അങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ട്;
എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾകൊണ്ട് ഞാൻ അങ്ങയെ കാണുന്നു.
6 അതുകൊണ്ട് പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു;+
ഞാൻ പൊടിയിലും ചാരത്തിലും ഇരുന്ന് പശ്ചാത്തപിക്കുന്നു.”+
7 യഹോവ ഇയ്യോബിനോടു സംസാരിച്ചുതീർന്നശേഷം യഹോവ തേമാന്യനായ എലീഫസിനോടു പറഞ്ഞു:
“എനിക്കു നിന്നോടും നിന്റെ രണ്ടു കൂട്ടുകാരോടും+ കടുത്ത ദേഷ്യം തോന്നുന്നു. കാരണം, എന്റെ ദാസനായ ഇയ്യോബ് എന്നെക്കുറിച്ച് സത്യമായ കാര്യങ്ങൾ പറഞ്ഞതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം പറഞ്ഞില്ല.+ 8 അതുകൊണ്ട് ഏഴു കാളയെയും ഏഴു ചെമ്മരിയാടിനെയും കൊണ്ട് എന്റെ ദാസനായ ഇയ്യോബിന്റെ അടുത്ത് ചെന്ന് നിങ്ങൾക്കുവേണ്ടി ദഹനബലി അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം സംസാരിച്ചില്ല. നിങ്ങളുടെ ആ വിഡ്ഢിത്തത്തിനു ഞാൻ തക്ക ശിക്ഷ തരാതിരിക്കാൻ എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.+ അവന്റെ അപേക്ഷ ഞാൻ കേൾക്കും.”*
9 അങ്ങനെ, തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്ന് യഹോവ പറഞ്ഞതുപോലെ ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർഥന കേട്ടു.
10 ഇയ്യോബ് കൂട്ടുകാർക്കുവേണ്ടി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ+ യഹോവ ഇയ്യോബിന്റെ കഷ്ടതകൾ നീക്കി,+ മുമ്പുണ്ടായിരുന്ന ഐശ്വര്യസമൃദ്ധി തിരികെ നൽകി. മുമ്പുണ്ടായിരുന്നതിന്റെയെല്ലാം ഇരട്ടി യഹോവ കൊടുത്തു.+ 11 എല്ലാ സഹോദരന്മാരും സഹോദരിമാരും പഴയ സുഹൃത്തുക്കളും+ വീട്ടിൽ വന്ന് ഇയ്യോബിന്റെകൂടെ ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിനു വരാൻ അനുവദിച്ച ദുരന്തങ്ങളിൽ അവർ സഹതപിക്കുകയും ഇയ്യോബിനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഓരോരുത്തരും ഇയ്യോബിന് ഒരു വെള്ളിക്കാശും ഒരു സ്വർണക്കമ്മലും കൊടുത്തു.
12 അങ്ങനെ, യഹോവ ഇയ്യോബിന്റെ തുടർന്നുള്ള ജീവിതത്തെ മുമ്പത്തേതിനെക്കാൾ അനുഗ്രഹിച്ചു.+ ഇയ്യോബിന് 14,000 ആടും 6,000 ഒട്ടകവും 1,000 പെൺകഴുതയും 1,000 ജോടി കന്നുകാലികളും ഉണ്ടായി.+ 13 ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു.+ 14 ഇയ്യോബ് മൂത്ത മകൾക്ക് യമീമ എന്നും രണ്ടാമത്തേവൾക്കു കെസീയ എന്നും മൂന്നാമത്തേവൾക്കു കേരെൻ-ഹപ്പൂക്ക് എന്നും പേരിട്ടു. 15 ഇയ്യോബിന്റെ പെൺമക്കളെപ്പോലെ സുന്ദരിമാരായ മറ്റാരും അന്നാട്ടിലില്ലായിരുന്നു. അവരുടെ അപ്പനായ ഇയ്യോബ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് അവകാശം കൊടുത്തു.
16 ഇതിനു ശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു. ഇയ്യോബ് മക്കളെയും കൊച്ചുമക്കളെയും അങ്ങനെ നാലാം തലമുറവരെ കണ്ടു. 17 സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ ഇയ്യോബ് മരിച്ചു.
“ശത്രുതയുടെ ഇര” എന്നായിരിക്കാം അർഥം.
അഥവാ “ദൈവഭയമുള്ള.”
അഥവാ “ധർമനിഷ്ഠയുള്ളവനും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “500 ജോടി.”
ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
അഥവാ “ധർമനിഷ്ഠയുള്ളവനും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “നിയന്ത്രണത്തിൽ.”
മറ്റൊരു സാധ്യത “ഇടിമിന്നൽ.”
അഥവാ “വിജനഭൂമിയിൽനിന്ന്.” പദാവലി കാണുക.
ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
അഥവാ “ദൈവഭയമുള്ളവനും.”
അഥവാ “നീതിമാനും ധർമനിഷ്ഠയുള്ളവനും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “വിഴുങ്ങാൻ.”
അഥവാ “നിയന്ത്രണത്തിൽ.”
അഥവാ “വ്രണങ്ങൾ.”
അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “നിന്ദിച്ചിട്ട്.”
അഥവാ “പരിചയക്കാർ.”
അക്ഷ. “തന്റെ ദിവസത്തെ.”
അഥവാ “ഇരുട്ടും മരണത്തിന്റെ നിഴലും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “തങ്ങൾക്കായി വിജനസ്ഥലങ്ങൾ പണിത.”
അഥവാ “ആരും അറിയാതെ നശിച്ചുപോയ ഭ്രൂണംപോലെയും.”
അക്ഷ. “ക്ഷീണിച്ചിരിക്കുന്നു.”
അഥവാ “ധർമനിഷ്ഠയോടെയുള്ള.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “ചെയ്യാൻ പദ്ധതിയിടുകയും.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”
അഥവാ “ആത്മാവ്.”
അഥവാ “സന്ദേശവാഹകരിലും.”
അഥവാ “കല്ലുകളുമായി നിനക്കൊരു ഉടമ്പടിയുണ്ടായിരിക്കും (കരാറുണ്ടായിരിക്കും).”
അക്ഷ. “സമാധാനത്തോടെ.”
അഥവാ “മയമില്ലാതെ, നിയന്ത്രണം വിട്ട്.”
അഥവാ “സെബായരുടെ യാത്രാസംഘങ്ങൾ.”
അഥവാ “കൈമാറ്റം ചെയ്യും.”
അഥവാ “നേരം വെളുക്കും.”
അഥവാ “നെയ്ത്തുകാരന്റെ ഓടത്തെക്കാൾ.”
അഥവാ “സന്തോഷം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “അസ്ഥികളെക്കാൾ.”
അക്ഷ. “അവനിൽ ഹൃദയം ഉറപ്പിക്കാനും.”
അക്ഷ. “അവരുടെ ഹൃദയത്തിലുള്ളതെല്ലാം.”
പദാവലി കാണുക.
അക്ഷ. “പാതയും.”
അഥവാ “വിശ്വാസത്യാഗികളുടെ.”
അഥവാ “കല്ലുകൊണ്ടുള്ള ഭവനത്തിലേക്ക് അവൻ നോക്കുന്നു.”
അഥവാ “കുറ്റമറ്റവരെ; ധർമനിഷ്ഠ പാലിക്കുന്നവരെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “ദുഷ്ടരുടെ കൈ പിടിക്കുകയുമില്ല.”
അഥവാ “ദൈവത്തെ കോടതി കയറ്റാൻ.”
അഥവാ “നീക്കിക്കളയുന്നു.”
വലിയ കരടി (സപ്തർഷി) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
വേട്ടക്കാരൻ (മകയിരം) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
ഇടവരാശി (കാർത്തിക) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ പ്ലീഎഡിസ്സ് നക്ഷത്രങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
അക്ഷ. “തെക്കിന്റെ ഉള്ളറകളെയും.”
ഭീമാകാരമായ ഒരു കടൽജീവിയെയായിരിക്കാം പരാമർശിക്കുന്നത്.
മറ്റൊരു സാധ്യത “എതിർകക്ഷിയോട്.”
അക്ഷ. “എന്നെ വിളിച്ചുവരുത്താൻ.”
അഥവാ “നിരപരാധിയാണെങ്കിലും; ധർമനിഷ്ഠയുള്ളവനാണെങ്കിലും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അക്ഷ. “വക്രതയുള്ളവനെന്ന്.”
അഥവാ “നിരപരാധിയാണെങ്കിലും; ധർമനിഷ്ഠയുള്ളവനാണെങ്കിലും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “ഈ ജീവിതത്തോട് എനിക്കു വെറുപ്പാണ്.”
അഥവാ “ധർമനിഷ്ഠ പാലിക്കുന്നവരെയും.”
അക്ഷ. “മുഖം.”
അക്ഷ. “ദുഷ്ടനെന്ന്.”
അഥവാ “ക്ഷാരത്തിൽ.”
അഥവാ “ദൈവത്തോടൊപ്പം കോടതിയിലേക്കു പോകാനും.”
അഥവാ “ഞങ്ങളുടെ മധ്യസ്ഥനാകാനും.”
അക്ഷ. “സ്നായുക്കളും.”
അഥവാ “ആത്മാവിനെ; ശ്വാസത്തെ.”
അക്ഷ. “ഇക്കാര്യങ്ങൾ അങ്ങ് ഹൃദയത്തിൽ ഒളിപ്പിച്ചു.”
അഥവാ “സന്തോഷം.”
അഥവാ “ഇരുട്ടിന്റെയും മരണത്തിന്റെ നിഴലിന്റെയും.”
അഥവാ “പൊങ്ങച്ചം പറയുന്നവൻ.”
അഥവാ “പ്രായോഗികജ്ഞാനത്തിന്.”
അഥവാ “സർവശക്തന്റെ പരിധി.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “കാട്ടുകഴുത മനുഷ്യനായി പിറന്നാലേ.”
അക്ഷ. “ഒരു ഹൃദയമുണ്ട്.”
അഥവാ “കാൽ തെറ്റി വീഴുന്നവരെ.”
മറ്റൊരു സാധ്യത “ഭൂമിയോടു സംസാരിച്ചുനോക്കൂ.”
അഥവാ “ആത്മാവ്; ജീവശക്തി.”
അക്ഷ. “അണ്ണാക്ക്.”
അഥവാ “പ്രായോഗികജ്ഞാനമുള്ളവനും.”
അഥവാ “നഗ്നരായി.”
അഥവാ “മൂപ്പന്മാരുടെ.”
അക്ഷ. “അരപ്പട്ട അഴിക്കുന്നു.”
അക്ഷ. “ഹൃദയം.”
അഥവാ “ദൈവത്തോടു പക്ഷപാതം കാണിക്കുമോ?”
അക്ഷ. “പരിചമൊട്ടുകൾ.”
അക്ഷ. “എന്റെ മാംസം പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നത്?”
അഥവാ “എന്റെ വഴികൾ ശരിയാണെന്നു വാദിക്കും.”
അഥവാ “വിശ്വാസത്യാഗിക്കും.”
മറ്റൊരു സാധ്യത “ആർക്കെങ്കിലും വാദിക്കാൻ കഴിയുമെങ്കിൽ ഞാൻ മിണ്ടാതിരുന്ന് മരിച്ചുകൊള്ളാം.”
അക്ഷ. “രണ്ടു കാര്യം എന്നോടു ചെയ്യരുതേ.”
പദാവലി കാണുക.
അക്ഷ. “അവൻ.” ഇയ്യോബിനെയായിരിക്കാം പരാമർശിക്കുന്നത്.
മറ്റൊരു സാധ്യത “അവനെ മുറിച്ചുകളയുന്നു.”
അക്ഷ. “എന്നെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നിർബന്ധമായും സേവിക്കേണ്ട കാലം.”
അഥവാ “ഊതിവീർപ്പിച്ച അറിവ് വിളമ്പുമോ?”
അഥവാ “ജയിക്കാൻ.”
അക്ഷ. “കട്ടിയേറിയ പരിചമൊട്ടുകളുമായി.”
അതായത്, അവന്റെ പ്രതീക്ഷ.
അഥവാ “വിശ്വാസത്യാഗികൾ.”
അഥവാ “എന്നോടൊപ്പം കൂടിവരുന്നവരെ.”
അഥവാ “ശക്തി.” അക്ഷ. “കൊമ്പ്.”
അഥവാ “കൺതടങ്ങളിൽ മരണത്തിന്റെ നിഴൽ വീണു.”
മറ്റൊരു സാധ്യത “ഉറങ്ങാതെ ദൈവത്തിലേക്കു നോക്കുമ്പോൾ.”
അതായത്, ഹസ്തദാനം.
അക്ഷ. “പഴഞ്ചൊല്ലാക്കിയിരിക്കുന്നു.”
അഥവാ “വിശ്വാസത്യാഗികൾ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കുഴിയെ.”
അതായത്, എന്റെ പ്രതീക്ഷ.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “അശുദ്ധരായി.”
അഥവാ “മുടന്തിനടക്കുന്നു.”
അക്ഷ. “മരണത്തിന്റെ മൂത്ത മകൻ.”
അഥവാ “ഭീകരമായ ഒരു മരണത്തിലേക്ക്.”
അതായത്, സൾഫർ.
അഥവാ “അവന്റെ താത്കാലിക വാസസ്ഥലത്ത്.”
അഥവാ “അപമാനിച്ചു.”
അഥവാ “എന്റെ ബന്ധുക്കൾ.”
അക്ഷ. “എന്റെ ഗർഭപാത്രത്തിന്റെ പുത്രന്മാർ.” അതായത്, എന്നെ ചുമന്ന ഗർഭപാത്രത്തിന്റെ (എന്റെ അമ്മയുടെ ഗർഭപാത്രത്തിന്റെ) പുത്രന്മാർ.
അക്ഷ. “എന്റെ പല്ലിന്റെ തൊലിയുംകൊണ്ടാണ്.”
അക്ഷ. “എന്റെ മാംസംകൊണ്ട് തൃപ്തിവരാത്തത് എന്ത്?”
അഥവാ “വീണ്ടെടുപ്പുകാരൻ.”
അക്ഷ. “പൊടിയിൽ.”
അഥവാ “മനുഷ്യകുലം; ആദാം.”
അഥവാ “വിശ്വാസത്യാഗിയുടെ.”
അതായത്, യുവത്വം.
അക്ഷ. “നാവ്.”
അഥവാ “പിത്താശയത്തിൽനിന്ന്.”
അഥവാ “ശക്തരാകുകയും.”
അഥവാ “ഒരു നിമിഷംകൊണ്ട്.” അതായത്, വേദന അനുഭവിക്കാതെ പെട്ടെന്നുള്ള മരണം.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഉപദേശങ്ങളിൽനിന്ന്; പദ്ധതികളിൽനിന്ന്.”
അഥവാ “ദൈവത്തെ പഠിപ്പിക്കാനാകുമോ?”
അക്ഷ. “എല്ലുകളിലെ മജ്ജയ്ക്ക് ഈർപ്പമുള്ളപ്പോൾ.”
മറ്റൊരു സാധ്യത “എന്നോടു ക്രൂരമായി പെരുമാറാനുള്ള.”
അക്ഷ. “അടയാളങ്ങൾ.”
അഥവാ “നീർച്ചാലിലെ.”
അഥവാ “സന്തോഷമുണ്ടാകുമോ?”
അഥവാ “ധർമനിഷ്ഠയുള്ളവനായി.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “പിതാവില്ലാത്ത കുട്ടികളുടെ.”
അക്ഷ. “പക്ഷികളെ പിടിക്കാനുള്ള കെണികൾ.”
അഥവാ “ആകാശമാകുന്ന വൃത്തത്തിനു മുകളിലൂടെ.”
അഥവാ “അവരുടെ നാളുകൾ വെട്ടിച്ചുരുക്കി.”
അക്ഷ. “നദിയിൽ.”
പദാവലി കാണുക.
അഥവാ “സ്വർണക്കട്ടകൾ.”
അഥവാ “പാറകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാലുകളിലേക്ക്.”
അഥവാ “വിഷമത്തോടെ താഴേക്കു നോക്കിയിരിക്കുന്നവരെ.”
അഥവാ “ശാഠ്യത്തോടെ പരാതി പറയും.”
അതായത്, ദൈവത്തിന്റെ ന്യായവിധിദിവസം.
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അഥവാ “വായ്പയ്ക്കുള്ള പണയമായി.”
പദാവലി കാണുക.
മറ്റൊരു സാധ്യത “വയലുകളിൽനിന്ന് മൃഗങ്ങളുടെ തീറ്റ ശേഖരിക്കേണ്ടിവരുന്നു.”
പദാവലി കാണുക.
മറ്റൊരു സാധ്യത “കയ്യാല വെച്ച് തട്ടുതട്ടായി തിരിച്ചിരിക്കുന്ന സ്ഥലത്ത് അവർ എണ്ണയാട്ടുന്നു.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ദൈവം ആരെയും കുറ്റക്കാരായി വിധിക്കുന്നില്ല.”
അക്ഷ. “തുരന്ന് കയറുന്നു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “ഗർഭപാത്രം.”
അക്ഷ. “അവരുടെ വഴികൾ.”
അഥവാ “ശുദ്ധിയുള്ളവനാകും?”
അഥവാ “പ്രായോഗികജ്ഞാനം; സാമാന്യബുദ്ധി.”
അക്ഷ. “ആരുടെ ശ്വാസമാണ് (ആത്മാവാണ്) നിങ്ങളിൽനിന്ന് പുറത്ത് വന്നത്?”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വടക്കിനെ.”
അക്ഷ. “വൃത്തം.”
അക്ഷ. “രാഹാബിനെ.”
അഥവാ “കാറ്റിനാൽ.”
അഥവാ “പാഞ്ഞുപോകുന്ന.”
അക്ഷ. “പഴഞ്ചൊല്ല്.”
അഥവാ “നിഷ്കളങ്കത; ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “പരിഹസിക്കില്ല.”
അഥവാ “വിശ്വാസത്യാഗിയെ.”
മറ്റൊരു സാധ്യത “സഹായത്താൽ.”
അഥവാ “കൊക്കൂൺപോലെ.”
മറ്റൊരു സാധ്യത “അവർ അവരുടെ.”
അക്ഷ. “ഒഴിക്കുന്നു.”
അക്ഷ. “കല്ല്.”
ഈ പരാമർശം ഖനനത്തെക്കുറിച്ചായിരിക്കാനാണു സാധ്യത.
അഥവാ “ശുദ്ധീകരിച്ച സ്വർണംകൊണ്ടുള്ള പാത്രം.”
അക്ഷ. “ഭാരം.”
അക്ഷ. “പഴഞ്ചൊല്ല്.”
അഥവാ “ഭൃത്യന്മാർ.”
അഥവാ “പൊതുചത്വരത്തിൽ.”
അക്ഷ. “ഒളിക്കുമായിരുന്നു.”
അഥവാ “പിതാവില്ലാത്ത കുട്ടിയെയും.”
അക്ഷ. “എന്റെ കൂട്ടിൽ.”
മറ്റൊരു സാധ്യത “അവർ എന്റെ മുഖത്തിന്റെ പ്രകാശം കെടുത്തിയില്ല.”
അക്ഷ. “ചമ്മട്ടികൊണ്ട് അടിച്ചോടിച്ചിരിക്കുന്നു.”
അക്ഷ. “പഴഞ്ചൊല്ലായിരിക്കുന്നു.”
അക്ഷ. “എന്റെ ഞാൺ അഴിച്ചു.”
അഥവാ “ഒരു നിയന്ത്രണവുമില്ലാതെ അവർ പെരുമാറുന്നു.”
മറ്റൊരു സാധ്യത “സഹായിക്കുന്നില്ല.”
മറ്റൊരു സാധ്യത “എന്റെ കഷ്ടതയുടെ തീവ്രത എന്നെ വിരൂപനാക്കുന്നു.”
മറ്റൊരു സാധ്യത “ഉഗ്രശബ്ദത്തിൽ എന്നെ അലിയിച്ചുകളയുന്നു.”
അക്ഷ. “എന്നാൽ നാശകൂമ്പാരം.”
മറ്റൊരു സാധ്യത “പനികൊണ്ട്.”
മറ്റൊരു സാധ്യത “കാപട്യം കാണിക്കുന്നവരുടെകൂടെ.”
അഥവാ “ധർമനിഷ്ഠയുള്ളവനാണെന്ന്.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
അഥവാ “എന്റെ വംശജർ വേരറ്റുപോകട്ടെ.”
അഥവാ “പിഴുതുകളയും.”
അക്ഷ. “ഒരാൾത്തന്നെയല്ലേ ഗർഭപാത്രത്തിൽ ഞങ്ങളെ രൂപപ്പെടുത്തിയത്?”
അക്ഷ. “വിധവയുടെ കണ്ണുകൾ മങ്ങാൻ ഞാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ.”
അക്ഷ. “അവന്.”
അക്ഷ. “എന്റെ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾമുതൽ.”
അക്ഷ. “അവൾക്ക്.”
അക്ഷ. “അവന്റെ അര.”
മറ്റൊരു സാധ്യത “നഗരവാതിൽക്കൽ എന്നെ പിന്തുണയ്ക്കുന്നവരുണ്ടെന്നു കണ്ട് ഞാൻ അനാഥനു നേരെ.”
അഥവാ “തോൾപ്പലക.”
അക്ഷ. “വെളിച്ചം.”
അക്ഷ. “ഇറച്ചി.”
അഥവാ “അന്യദേശക്കാർക്ക്.”
അഥവാ “ഇതാ, എന്റെ ഒപ്പ്.”
അഥവാ “ഇയ്യോബിനെ ശാസിക്കാനോ.”
അഥവാ “ദൈവാത്മാവ്.”
അഥവാ “ഞാൻ ആർക്കും ആദരസൂചകമായി ഒരു സ്ഥാനപ്പേര് കൊടുക്കില്ല.”
അക്ഷ. “എന്റെ നാവിനും അണ്ണാക്കിനും.”
പദാവലി കാണുക.
അക്ഷ. “അവർക്കുള്ള ഉപദേശങ്ങൾക്കു മേൽ മുദ്ര വെക്കുന്നു.”
അഥവാ “ശവക്കുഴിയിൽനിന്ന്.”
അഥവാ “ആയുധത്തിന്.”
അഥവാ “ശവക്കുഴിയുടെ.”
അഥവാ “ദൈവദൂതനുണ്ടെങ്കിൽ.”
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “പുതുമയുള്ളതാകട്ടെ.”
അക്ഷ. “പാടും.”
മറ്റൊരു സാധ്യത “അതുകൊണ്ട് എനിക്ക് ഒരു ഗുണവുമുണ്ടായില്ല.”
അഥവാ “ശവക്കുഴിയിലേക്ക്.”
അഥവാ “ശവക്കുഴിയിൽനിന്ന്.”
അക്ഷ. “അണ്ണാക്ക്.”
അക്ഷ. “ഹൃദയമുള്ളവരേ.”
അക്ഷ. “അവരുടെ മേൽ തന്റെ ഹൃദയം വെച്ചാൽ.”
അഥവാ “ആത്മാവും.”
അഥവാ “സാധുക്കളെക്കാൾ പ്രധാനികളോട്.”
അഥവാ “വിശ്വാസത്യാഗി.”
അക്ഷ. “ഹൃദയമുള്ള.”
മറ്റൊരു സാധ്യത “എന്റെ പിതാവേ, ഇയ്യോബിനെ.”
ദൈവത്തെയായിരിക്കാം കുറിക്കുന്നത്.
അഥവാ “നുണ.”
മറ്റൊരു സാധ്യത “ദൈവം രാജാക്കന്മാരെ വാഴിക്കുന്നു.”
അഥവാ “ഒരു ആയുധംകൊണ്ട്.”
അഥവാ “വിശ്വാസത്യാഗികളായവർ.”
മറ്റൊരു സാധ്യത “അവരുടെ ജീവിതം അവസാനിക്കുന്നു.”
അഥവാ “കൊഴുപ്പു നിറഞ്ഞ.”
അഥവാ “വെറുപ്പോടെ കൈ കൊട്ടുന്നതിലേക്ക്.”
മറ്റൊരു സാധ്യത “ദൈവം ചെയ്തതിനെ കുറ്റപ്പെടുത്തിയിട്ടുണ്ടോ?; ദൈവം ചെയ്തതിനു കണക്കു ചോദിച്ചിട്ടുണ്ടോ?”
അക്ഷ. “വർഷങ്ങളുടെ.”
അഥവാ “മനുഷ്യബുദ്ധിക്ക് അതീതമാണ്.”
അക്ഷ. “വെളിച്ചത്തെ.”
അക്ഷ. “വേരുകളെ.”
മറ്റൊരു സാധ്യത “മനുഷ്യർക്കുവേണ്ടി വാദിക്കുന്നു.”
മറ്റൊരു സാധ്യത “എന്താണ്.”
അഥവാ “മനുഷ്യരുടെ പ്രവൃത്തികളെല്ലാം തടയുന്നു.”
അഥവാ “മേഘങ്ങളോടു കല്പിക്കുന്നതും.”
അഥവാ “അടിച്ചുപരത്താനാകുമോ?”
അതായത്, സൂര്യപ്രകാശം.
അഥവാ “തയ്യാറെടുക്കുക.”
ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
അഥവാ “മരണത്തിന്റെ നിഴലിന്റെ.”
മറ്റൊരു സാധ്യത “മിന്നൽ.”
ഇടവരാശി (കാർത്തിക) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ പ്ലീഎഡിസ്സ് നക്ഷത്രങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
വേട്ടക്കാരൻ (മകയിരം) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
അക്ഷ. “മസ്സാരോത്തിനെ.” 2രാജ 23:5-ലെ ബഹുവചനരൂപം രാശിചക്രത്തിലെ നക്ഷത്രസമൂഹങ്ങളെയാണു കുറിക്കുന്നത്.
വലിയ കരടി (സപ്തർഷി) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
മറ്റൊരു സാധ്യത “ദൈവത്തിന്റെ.”
മറ്റൊരു സാധ്യത “മനുഷ്യന്.”
മറ്റൊരു സാധ്യത “മനസ്സിന്.”
അഥവാ “ഒണജരിനെ.”
അക്ഷ. “കാട്ടുകാള.”
അഥവാ “പുൽത്തൊട്ടിക്കരികെ.”
അഥവാ “കട്ടകൾ ഉടച്ച് നിലം നിരപ്പാക്കാൻ.”
അക്ഷ. “അവൾ ജ്ഞാനം മറന്നുപോകാൻ ദൈവം ഇടയാക്കി.”
അക്ഷ. “അതു നിലം (ഭൂമി) വിഴുങ്ങുന്നു.”
മറ്റൊരു സാധ്യത “കൊമ്പുവിളി കേട്ടിട്ട് അതിനു വിശ്വാസം വരുന്നില്ല.”
അക്ഷ. “പാറയുടെ പല്ലിൽ.”
അഥവാ “തയ്യാറെടുക്കുക.”
സാധ്യതയനുസരിച്ച്, ഹിപ്പൊപ്പൊട്ടാമസ്.
അക്ഷ. “സ്നായുക്കൾ.”
അക്ഷ. “അതു ദൈവത്തിന്റെ പ്രവൃത്തികളുടെ തുടക്കമാണ്.”
അഥവാ “നീർച്ചാലിലെ.”
അക്ഷ. “കുടുക്കുകൊണ്ട്.”
സാധ്യതയനുസരിച്ച്, മുതല.
അക്ഷ. “മൂക്കിലൂടെ ഞാങ്ങണ കടത്താനോ.”
അക്ഷ. “മുള്ളുകൊണ്ട്.”
അഥവാ “വീണുപോകും.”
അഥവാ “വായുടെ.”
മറ്റൊരു സാധ്യത “നിരനിരയായുള്ള ശൽക്കങ്ങളാണ് അതിന്റെ അഭിമാനം.”
അക്ഷ. “ഞാൻ ഉറപ്പായും അവന്റെ മുഖം ഉയർത്തും.”