യശയ്യ
1 യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്കിയ+ എന്നിവരുടെ കാലത്ത് യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം:
3 കാളയ്ക്ക് അതിന്റെ യജമാനനെയും
കഴുതയ്ക്ക് ഉടമയുടെ പുൽത്തൊട്ടിയെയും നന്നായി അറിയാം;
എന്നാൽ ഇസ്രായേലിന് എന്നെ* അറിയില്ല,+
എന്റെ സ്വന്തം ജനം വകതിരിവില്ലാതെ പെരുമാറുന്നു.”
4 പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+
അവർ പാപഭാരം പേറുന്ന ഒരു ജനം!
ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ!
അവർ യഹോവയെ ഉപേക്ഷിച്ചു,+
ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവ് കാണിച്ചു,
അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു.
5 നിങ്ങൾ ഇനിയും ധിക്കാരം കാണിച്ചാൽ ഞാൻ നിങ്ങളെ എവിടെ അടിക്കും?+
നിങ്ങളുടെ തല മുഴുവൻ രോഗം ബാധിച്ചിരിക്കുന്നു,
നിങ്ങളുടെ ഹൃദയം മുഴുവൻ ദീനം പിടിച്ചിരിക്കുന്നു.+
6 ഉള്ളങ്കാൽമുതൽ നെറുകവരെ രോഗമില്ലാത്ത ഒരിടവുമില്ല.
എങ്ങും മുറിവുകളും ചതവുകളും വ്രണങ്ങളും!
അവ ചികിത്സിക്കുകയോ* വെച്ചുകെട്ടുകയോ അവയിൽ എണ്ണ തേക്കുകയോ ചെയ്തിട്ടില്ല.+
7 നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു.
നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി.
നിങ്ങളുടെ കൺമുന്നിൽവെച്ച് അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+
അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+
8 സീയോൻപുത്രി മുന്തിരിത്തോട്ടത്തിലെ കാവൽമാടംപോലെയും
വെള്ളരിത്തോട്ടത്തിലെ കുടിലുപോലെയും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു,
അവൾ ഉപരോധിക്കപ്പെട്ട ഒരു നഗരംപോലെയായിരിക്കുന്നു.+
9 സൈന്യങ്ങളുടെ അധിപനായ യഹോവ കുറച്ച് പേരെ ബാക്കി വെച്ചില്ലായിരുന്നെങ്കിൽ
നമ്മൾ സൊദോമിനെപ്പോലെയും
നമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ.+
10 സൊദോമിലെ+ ഏകാധിപതികളേ,* യഹോവയുടെ വാക്കു കേൾക്കൂ,
ഗൊമോറയിലെ+ ജനങ്ങളേ, നമ്മുടെ ദൈവത്തിന്റെ കല്പനയ്ക്കു* ചെവി കൊടുക്കൂ.
11 “നിങ്ങളുടെ എണ്ണമറ്റ ബലികൾകൊണ്ട് എനിക്ക് എന്തു പ്രയോജനം”+ എന്ന് യഹോവ ചോദിക്കുന്നു.
“നിങ്ങളുടെ ദഹനയാഗമായ ആടുകളെ+ എനിക്കു മതിയായി; കൊഴുപ്പിച്ച മൃഗങ്ങളുടെ നെയ്യും+ എനിക്കു മടുത്തു,
കാളക്കുട്ടികളുടെയും+ ആട്ടിൻകുട്ടികളുടെയും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാദിക്കില്ല.
12 എന്റെ സന്നിധിയിൽ വന്ന്
എന്റെ മുറ്റങ്ങൾ ഇങ്ങനെ ചവിട്ടിമെതിക്കാൻ
ആരാണു നിങ്ങളോട് ആവശ്യപ്പെട്ടത്?+
13 ഒരു ഗുണവുമില്ലാത്ത ഈ ധാന്യയാഗങ്ങൾ കൊണ്ടുവരുന്നതു നിറുത്തുക.
നിങ്ങളുടെ സുഗന്ധക്കൂട്ട് എനിക്ക് അറപ്പാണ്.+
നിങ്ങൾ അമാവാസികളും+ ശബത്തുകളും+ ആചരിക്കുന്നു, സമ്മേളനങ്ങൾ+ വിളിച്ചുകൂട്ടുന്നു.
പക്ഷേ നിങ്ങളുടെ പവിത്രമായ സമ്മേളനങ്ങളിലെ മന്ത്രപ്രയോഗങ്ങൾ+ എനിക്കു സഹിക്കാനാകില്ല.
14 നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും എനിക്കു വെറുപ്പാണ്.
അവ എനിക്കൊരു ഭാരമായിത്തീർന്നിരിക്കുന്നു,
അവ ചുമന്ന് ഞാൻ ക്ഷീണിച്ചിരിക്കുന്നു.
നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+
ഞാൻ ശ്രദ്ധിക്കില്ല;+
നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+
16 നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടിപ്പാക്കുക;+
എന്റെ മുന്നിൽനിന്ന് നിങ്ങളുടെ ദുഷ്ചെയ്തികൾ നീക്കിക്കളയുക;
തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.+
17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+
ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,
അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,
വിധവയ്ക്കുവേണ്ടി വാദിക്കുക.”+
18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+
“നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലും
അവ മഞ്ഞുപോലെ വെളുക്കും;+
രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലും
വെളുത്ത കമ്പിളിപോലെയാകും.
20 എന്നാൽ ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ധിക്കാരം കാണിച്ചാൽ
നിങ്ങൾ വാളിന് ഇരയായിത്തീരും;+
യഹോവയുടെ വായ് ഇതു പ്രസ്താവിച്ചിരിക്കുന്നു.”
21 വിശ്വസ്തയായ നഗരം+ ഒരു വേശ്യയായിപ്പോയല്ലോ!+
ഒരിക്കൽ അവളിൽ നീതി നിറഞ്ഞിരുന്നു,+
ന്യായം അവളിൽ കുടികൊണ്ടിരുന്നു,+
എന്നാൽ ഇപ്പോഴോ അവിടെ കൊലപാതകികൾ മാത്രം!+
23 നിന്റെ പ്രഭുക്കന്മാരെല്ലാം ദുർവാശിക്കാരും കള്ളന്മാരുടെ കൂട്ടാളികളും ആണ്.+
അവർ കൈക്കൂലി ഇഷ്ടപ്പെടുന്നു; സമ്മാനങ്ങൾക്കു പിന്നാലെ പായുന്നു.+
24 അതുകൊണ്ട് സൈന്യങ്ങളുടെ കർത്താവായ യഹോവ,
ഇസ്രായേലിന്റെ ബലവാൻ, ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“ഞാൻ എന്റെ വൈരികളെ തുടച്ചുനീക്കും,
ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും.+
25 ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,
ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,
നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+
26 നിന്റെ ന്യായാധിപന്മാരെ ഞാൻ വീണ്ടും നിയമിക്കും,+
മുമ്പുണ്ടായിരുന്നതുപോലെ ഞാൻ നിനക്ക് ഉപദേഷ്ടാക്കളെ തരും.
അപ്പോൾ നിനക്കു നീതിനഗരം എന്നും വിശ്വസ്തപട്ടണം എന്നും പേരാകും.+
28 ധിക്കാരികളെയും പാപികളെയും ഒരുമിച്ച് തകർത്തുകളയും,+
യഹോവയെ ഉപേക്ഷിക്കുന്നവർ നാശം കാണും.+
അയാളുടെ പ്രവൃത്തി വെറും തീപ്പൊരിപോലെയും ആകും;
രണ്ടും അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങും,
ആ തീ കെടുത്താൻ ആരുമുണ്ടാകില്ല.”
2 യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ കണ്ട ദിവ്യദർശനം:+
യഹോവയുടെ ആലയമുള്ള പർവതം
പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവും
കുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+
എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+
3 അനേകം ജനങ്ങൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,
യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,
നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”+
4 ദൈവം ജനതകൾക്കിടയിൽ ന്യായം വിധിക്കും,
ജനസമൂഹങ്ങൾക്കു തിരുത്തൽ നൽകും.
ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല,
അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+
6 അങ്ങയുടെ ജനമായ യാക്കോബുഗൃഹത്തെ അങ്ങ് ഉപേക്ഷിച്ചിരിക്കുന്നു,+
അവരുടെ ദേശം കിഴക്കരുടെ വസ്തുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ,
അവർ ഫെലിസ്ത്യരെപ്പോലെ മന്ത്രവാദം+ നടത്തുന്നു,
അന്യദേശക്കാരുടെ മക്കൾ അവർക്കിടയിൽ പെരുകിയിരിക്കുന്നു.
7 അവരുടെ ദേശത്ത് സ്വർണവും വെള്ളിയും നിറഞ്ഞിരിക്കുന്നു,
അവരുടെ നിക്ഷേപങ്ങൾ അസംഖ്യമാണ്.
അവരുടെ ദേശത്ത് കുതിരകൾ നിറഞ്ഞിരിക്കുന്നു,
അവരുടെ രഥങ്ങൾ അസംഖ്യമാണ്.+
8 അവരുടെ ദേശം ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.+
സ്വന്തം കൈകളാൽ തീർത്ത വസ്തുക്കൾക്കു മുന്നിൽ,
സ്വന്തം വിരലുകൾകൊണ്ട് മനഞ്ഞ സൃഷ്ടികൾക്കു മുന്നിൽ, അവർ കുമ്പിടുന്നു.
9 അങ്ങനെ മർത്യൻ അധഃപതിക്കുന്നു, മനുഷ്യൻ തരംതാഴുന്നു;
അങ്ങയ്ക്ക് അവരോട് എങ്ങനെ പൊറുക്കാനാകും!
10 യഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും നിമിത്തം+
പാറക്കെട്ടുകളിലേക്കു പോകുവിൻ; പൊടിയിൽ ഒളിച്ചിരിക്കുവിൻ.
11 അഹങ്കാരമുള്ള കണ്ണുകൾ താഴ്ത്തപ്പെടും,
മനുഷ്യരുടെ ഗർവം തല കുനിക്കും.*
അന്ന് യഹോവ മാത്രം ഉന്നതനായിരിക്കും.
12 അതു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ദിവസമല്ലോ.+
അഹങ്കാരവും നിഗളവും ഉള്ള എല്ലാവരുടെയും മേൽ അതു വരും,
ഉയർന്നവനാകട്ടെ താഴ്ന്നവനാകട്ടെ ആർക്കും അതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.+
13 ലബാനോനിലെ തലയെടുപ്പുള്ള എല്ലാ ദേവദാരുക്കളുടെ മേലും,
ബാശാനിലെ എല്ലാ ഓക്ക് മരങ്ങളുടെ മേലും,
14 ഉയരമുള്ള എല്ലാ പർവതങ്ങളുടെ മേലും,
ഉന്നതമായ എല്ലാ കുന്നുകളുടെ മേലും,
15 ഉയർന്ന ഗോപുരങ്ങളുടെ മേലും എല്ലാ കോട്ടമതിലുകളുടെ മേലും,
16 എല്ലാ തർശീശുകപ്പലുകളുടെ+ മേലും
അഴകാർന്ന വള്ളങ്ങളുടെ മേലും അതു വരും.
17 മനുഷ്യന്റെ അഹങ്കാരം താഴ്ത്തപ്പെടും,
മനുഷ്യന്റെ ഗർവം തല കുനിക്കും.
അന്ന് യഹോവ മാത്രം ഉയർത്തപ്പെടും.
18 ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ ഇല്ലാതെയാകും.+
19 ഭൂമിയെ വിറപ്പിക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾ
യഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും കാരണം+
ജനങ്ങൾ പാറക്കെട്ടുകളിലെ ഗുഹകളിലും
നിലത്തെ പൊത്തുകളിലും അഭയം തേടും.+
20 അവർക്കു കുമ്പിട്ട് നമസ്കരിക്കാനായി അവർ ഉണ്ടാക്കിയ ദൈവങ്ങളെ,
സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കിയ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ,
അവർ അന്നു ചുണ്ടെലിക്കും വവ്വാലിനും എറിഞ്ഞുകൊടുക്കും.+
21 അങ്ങനെ അവർ പാറക്കെട്ടുകളിലെ പൊത്തുകളിലും
വൻപാറകളുടെ പിളർപ്പുകളിലും കയറിയൊളിക്കും.
ഭൂമിയെ നടുക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾ
യഹോവയുടെ ഭയജനകമായ സാന്നിധ്യവും രാജകീയപ്രൗഢിയും നിമിത്തം
അവർക്ക് ഒളിക്കേണ്ടിവരും.
22 നിനക്കു നന്മ വരേണ്ടതിനു മനുഷ്യനിൽ ആശ്രയിക്കുന്നതു നിറുത്തുക,
മൂക്കിലെ ശ്വാസം നിലച്ചാൽ പിന്നെ അവനെ എന്തിനു കൊള്ളാം!*
നീ അവനു വില കല്പിക്കുന്നത് എന്തിന്!
3 ഇതാ, സൈന്യങ്ങളുടെ കർത്താവായ യഹോവ
യഹൂദയിൽനിന്നും യരുശലേമിൽനിന്നും എല്ലാ സഹായവും പിന്തുണയും പിൻവലിക്കുന്നു.
ഇനി അപ്പവും വെള്ളവും ലഭിക്കില്ല.+
2 വീരന്മാരും യോദ്ധാക്കളും
ന്യായാധിപന്മാരും പ്രവാചകന്മാരും+ ഭാവിഫലം പറയുന്നവരും മൂപ്പന്മാരും*
3 ഉന്നതസ്ഥാനീയരും ഉപദേഷ്ടാക്കളും 50 പേരുടെ തലവന്മാരും+
സമർഥരായ മാന്ത്രികരും പാമ്പാട്ടികളും ഇനി കാണില്ല.+
ബാലൻ വൃദ്ധന് എതിരെ തിരിയും,
താഴ്ന്നവർ മാന്യന്മാരെ അപമാനിക്കും.+
6 അവർ അപ്പന്റെ വീട്ടിൽവെച്ച് സ്വന്തം സഹോദരനെ പിടിച്ചുനിറുത്തി ഇങ്ങനെ പറയും:
“നിനക്കു മേലങ്കിയുണ്ടല്ലോ, നീ ഞങ്ങളെ ഭരിക്കുക.
ഈ നാശകൂമ്പാരത്തിന്റെ അധികാരം ഏറ്റെടുക്കുക.”
7 എന്നാൽ അതിനു സമ്മതിക്കാതെ അന്ന് അയാൾ പറയും:
“ഞാൻ നിങ്ങളുടെ മുറിവ് കെട്ടില്ല;*
എന്റെ വീട്ടിൽ ആഹാരവും വസ്ത്രവും ഇല്ല.
എന്നെ ഈ ജനത്തിന് അധിപതിയാക്കരുത്.”
8 വാക്കിലും പ്രവൃത്തിയിലും അവർ യഹോവയെ എതിർക്കുന്നു;
ദൈവത്തിന്റെ മഹിമയാർന്ന സന്നിധിയിൽ* അവർ ധിക്കാരത്തോടെ പെരുമാറുന്നു.+
അങ്ങനെ യരുശലേം ഇടറിവീണു, യഹൂദ വീണുപോയി.
9 അവരുടെ മുഖഭാവം അവർക്കെതിരെ സാക്ഷി പറയുന്നു,
സൊദോമിനെപ്പോലെ അവർ സ്വന്തം പാപം കൊട്ടിഘോഷിക്കുന്നു;+
അവർ അതു മറച്ചുവെക്കുന്നില്ല.
അവരുടെ കാര്യം കഷ്ടം! അവർ അവർക്കുതന്നെ നാശം ക്ഷണിച്ചുവരുത്തുന്നു.
11 ദുഷ്ടന്മാരുടെ കാര്യം കഷ്ടം!
നാശം അവരുടെ മേൽ വരും,
അവർ ചെയ്തതുപോലെതന്നെ അവരോടും ചെയ്യും!
12 എന്റെ ജനത്തെക്കൊണ്ട് പണിയെടുപ്പിക്കുന്നവർ അവരോടു ക്രൂരമായി പെരുമാറുന്നു,
സ്ത്രീകൾ അവരെ ഭരിക്കുന്നു.
എന്റെ ജനമേ, നിങ്ങളുടെ നേതാക്കന്മാർ കാരണം നിങ്ങൾ അലഞ്ഞുതിരിയുന്നു,
അവർ നിങ്ങളെ വഴിതെറ്റിക്കുന്നു.+
13 കുറ്റം വിധിക്കാൻ യഹോവ എഴുന്നേൽക്കുന്നു,
ജനതകളെ ന്യായം വിധിക്കാൻ ദൈവം നിൽക്കുന്നു.
14 യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും വിധിക്കും.
“നിങ്ങൾ മുന്തിരിത്തോട്ടത്തിനു തീയിട്ടു,
പാവപ്പെട്ടവന്റെ കൈയിൽനിന്ന് കവർന്നതു നിങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നു.+
15 എന്റെ ജനത്തെ ഞെരിച്ചമർത്താനും
ദരിദ്രന്റെ മുഖം നിലത്ത് ഉരയ്ക്കാനും നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു”+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ചോദിക്കുന്നു.
16 യഹോവ പറയുന്നു: “സീയോൻപുത്രിമാർ അഹങ്കാരികളാണ്.
അവർ തല ഉയർത്തിപ്പിടിച്ച് ഞെളിഞ്ഞുനടക്കുന്നു;*
അവർ പാദസരങ്ങൾ കിലുക്കി
കണ്ണുകളിൽ ശൃംഗാരവുമായി കുണുങ്ങിക്കുണുങ്ങി നടക്കുന്നു.
17 യഹോവ സീയോൻപുത്രിമാരുടെ തലയിൽ ചിരങ്ങുകൾ വരുത്തും;
യഹോവ അവരുടെ നെറ്റി തെളിക്കും.+
18 അന്നാളിൽ യഹോവ അവരുടെ അലങ്കാരങ്ങൾ നീക്കിക്കളയും;
അവരുടെ കാൽത്തളകളും തലയിൽ അണിയുന്ന പട്ടകളും
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങളും+
19 കമ്മലുകളും* വളകളും മൂടുപടങ്ങളും
20 ശിരോവസ്ത്രങ്ങളും പാദസരച്ചങ്ങലകളും മാറിലെ അലങ്കാരക്കച്ചകളും
സുഗന്ധച്ചെപ്പുകളും രക്ഷകളും*
21 മോതിരങ്ങളും മൂക്കുത്തികളും
22 വിശേഷവസ്ത്രങ്ങളും പുറങ്കുപ്പായങ്ങളും മേലങ്കികളും പണസ്സഞ്ചികളും
23 വാൽക്കണ്ണാടികളും+ ലിനൻവസ്ത്രങ്ങളും*
തലപ്പാവുകളും മൂടുപടങ്ങളും എടുത്തുകളയും.
24 സുഗന്ധതൈലത്തിനു*+ പകരം ദുർഗന്ധം;
അരപ്പട്ടയ്ക്കു പകരം കയർ;
കേശാലങ്കാരങ്ങൾക്കു പകരം കഷണ്ടി;+
ആഡംബരവസ്ത്രങ്ങൾക്കു പകരം വിലാപവസ്ത്രം;+
സൗന്ദര്യത്തിനു പകരം അടിമമുദ്ര!
4 അക്കാലത്ത് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചുനിറുത്തി+ ഇങ്ങനെ പറയും:
“അങ്ങ് ഞങ്ങൾക്ക് ആഹാരം തരേണ്ടാ,
ഞങ്ങൾക്കു വസ്ത്രവും തരേണ്ടാ.
അങ്ങയുടെ പേരിൽ അറിയപ്പെടാൻ ഞങ്ങളെ അനുവദിച്ചാൽ മാത്രം മതി,
2 അന്നാളിൽ യഹോവ മുളപ്പിക്കുന്നതെല്ലാം മനോഹരവും മഹത്തരവും ആയിരിക്കും. ദേശത്തിന്റെ വിളവ് ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അഭിമാനവും അഴകും ആയിരിക്കും.+ 3 സീയോനിലും യരുശലേമിലും ശേഷിക്കുന്നവരെയെല്ലാം, യരുശലേമിൽ ജീവനോടിരിക്കാൻ പേരെഴുതിയിരിക്കുന്നവരെയെല്ലാം,+ വിശുദ്ധർ എന്നു വിളിക്കും.
4 ന്യായവിധിയുടെയും അഗ്നിയുടെയും കാറ്റിനാൽ യഹോവ സീയോൻപുത്രിമാരുടെ മാലിന്യവും* യരുശലേമിന്റെ നടുവിൽനിന്ന് രക്തക്കറയും കഴുകിക്കളയും.+ 5 അക്കാലത്ത് യഹോവ സീയോൻ പർവതത്തിനും അവളുടെ സമ്മേളനസ്ഥലത്തിനും മുകളിൽ പകൽസമയത്തേക്കുവേണ്ടി ഒരു മേഘവും പുകയും, രാത്രിസമയത്തേക്കുവേണ്ടി കത്തിജ്വലിക്കുന്ന ഒരു അഗ്നിയും സൃഷ്ടിച്ചുവെക്കും.+ മഹത്ത്വമാർന്ന എല്ലാത്തിന്റെയും മുകളിൽ ഒരു കവചമുണ്ടായിരിക്കും. 6 പകൽച്ചൂടിൽ തണലായും+ പെരുമഴയിലും കൊടുങ്കാറ്റിലും സംരക്ഷണമായും+ അവിടെ ഒരു കൂടാരമുണ്ടായിരിക്കും.
5 എന്റെ സ്നേഹിതനുവേണ്ടി ഞാൻ ഒരു പാട്ടു പാടാം,
എന്റെ പ്രിയസുഹൃത്തിനെയും സുഹൃത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ചുള്ള ഒരു പാട്ട്!+
ഫലഭൂയിഷ്ഠമായ കുന്നിൻചെരിവിൽ എന്റെ സ്നേഹിതന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
2 എന്റെ സ്നേഹിതൻ നിലം കിളച്ചൊരുക്കി കല്ലുകൾ പെറുക്കിക്കളഞ്ഞു.
അതിൽ മേത്തരമായ ചുവന്ന മുന്തിരിയുടെ വള്ളികൾ നട്ടു,
അതിനു നടുവിൽ ഒരു ഗോപുരം പണിതു,
അതിൽ ഒരു മുന്തിരിച്ചക്കു വെട്ടിയുണ്ടാക്കി.+
മുന്തിരി കായ്ക്കുന്നതും കാത്ത് എന്റെ സ്നേഹിതൻ ഇരുന്നു,
എന്നാൽ കായ്ച്ചതോ, കാട്ടുമുന്തിരികൾ!+
3 “അതുകൊണ്ട് യരുശലേംനിവാസികളേ, യഹൂദാപുരുഷന്മാരേ,
ഞാനും എന്റെ മുന്തിരിത്തോട്ടവും തമ്മിലുള്ള പ്രശ്നത്തിനു വിധി കല്പിച്ചാലും.+
4 ഇതിൽക്കൂടുതൽ എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ എന്തു ചെയ്യണം?+
ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തു.
എന്നിട്ടും, ഞാൻ നല്ല മുന്തിരി ആഗ്രഹിച്ചപ്പോൾ,
അത് എനിക്കു കാട്ടുമുന്തിരി തന്നത് എന്തിന്?
5 അതുകൊണ്ട്, ഞാൻ പറയുന്നതു കേൾക്കുക,
ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്:
ഞാൻ അതിന്റെ വേലി പൊളിച്ച്,
അതു തീയിട്ട് കത്തിച്ചുകളയും.+
ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,
ഞാൻ അതു ചവിട്ടിമെതിക്കും.
അതിൽ മുൾച്ചെടികളും പാഴ്ച്ചെടികളും തഴച്ചുവളരും,+
അതിന്മേൽ പെയ്യരുതെന്നു മേഘത്തോടു ഞാൻ കല്പിക്കും.+
7 ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം!+
യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം.*
നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു,+
എന്നാൽ ഇതാ അനീതി!
ന്യായത്തിനായി കാത്തിരുന്നു,
എന്നാൽ ഇതാ നിലവിളി!”+
8 ദേശത്ത് മറ്റാർക്കും ഇടമില്ലാത്ത വിധം
വീടുകളോടു വീടുകളും+ വയലുകളോടു വയലുകളും+ ചേർത്ത്
ദേശത്ത് തനിച്ചു താമസിക്കുന്നവരേ, നിങ്ങൾക്കു കഷ്ടം!
9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
ഭംഗിയും വലുപ്പവും ഉള്ള പല വീടുകളും ആൾപ്പാർപ്പില്ലാതാകും,
അവ കാണുന്നവരെല്ലാം ഭയന്നുവിറയ്ക്കും.+
11 മദ്യപിക്കാനായി അതികാലത്ത് എഴുന്നേൽക്കുന്നവരേ,+
വീഞ്ഞു തലയ്ക്കു പിടിക്കുവോളം രാവേറുംവരെ കുടിക്കുന്നവരേ, നിങ്ങൾക്കു നാശം!
12 അവരുടെ വിരുന്നുകളിൽ വീഞ്ഞുണ്ട്;
കിന്നരവും തന്ത്രിവാദ്യവും തപ്പും കുഴലും ഉണ്ട്.
എന്നാൽ അവർ യഹോവയുടെ പ്രവൃത്തികൾ ഓർക്കുന്നില്ല,
അവർ ദൈവത്തിന്റെ കൈവേലകൾ കാണുന്നില്ല.
13 എന്റെ ജനം എന്നെ അറിയുന്നില്ല,+
അതുകൊണ്ട് അവർക്കു ബന്ദികളായി പോകേണ്ടിവരും.
അവരുടെ മഹാന്മാർ വിശന്നിരിക്കും,+
ജനമെല്ലാം ദാഹിച്ചുവലയും.
14 ഇതാ, ശവക്കുഴി* അതിന്റെ വലുപ്പം കൂട്ടിയിരിക്കുന്നു,
അത് അതിന്റെ വായ് മലർക്കെ തുറന്നുപിടിച്ചിരിക്കുന്നു;+
അവളുടെ മഹത്ത്വവും* ബഹളം കൂട്ടുന്ന ജനക്കൂട്ടവും ആനന്ദിച്ചുല്ലസിക്കുന്നവരും
ഉറപ്പായും അതിലേക്കു പോകും.
16 സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ന്യായവിധിയിലൂടെ* ഉന്നതനാകും;
നീതിയുള്ള വിധിയിലൂടെ+ പരിശുദ്ധനായ സത്യദൈവം+ തന്നെത്തന്നെ വിശുദ്ധീകരിക്കും.
17 മേച്ചിൽപ്പുറത്തെന്നപോലെ കുഞ്ഞാടുകൾ അവിടെ മേയും,
കൊഴുത്ത മൃഗങ്ങളുടെ പുൽമേടുകൾ ഉപേക്ഷിക്കപ്പെടും; പരദേശികൾ അവിടെനിന്ന് ഭക്ഷിക്കും.
18 വഞ്ചനയുടെ വടംകൊണ്ട് സ്വന്തം തെറ്റുകളും
കയറുകൊണ്ട്* സ്വന്തം പാപങ്ങളും കെട്ടിവലിച്ചുനടക്കുന്നവർക്കു കഷ്ടം!
19 “ദൈവത്തിനു ചെയ്യാനുള്ളതു ദൈവം പെട്ടെന്നു ചെയ്യട്ടെ;
അതു വേഗം സംഭവിക്കട്ടെ, അത് എന്താണെന്നു നമുക്കു കാണാമല്ലോ.
ഇസ്രായേലിന്റെ പരിശുദ്ധൻ ഉദ്ദേശിച്ചതു* നടക്കട്ടെ,
അത് എന്താണെന്നു നമുക്ക് അറിയാമല്ലോ!”+ എന്നു പറയുന്നവർക്കു കഷ്ടം!
20 നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്നവർക്ക്,+
ഇരുട്ടിനെ വെളിച്ചമെന്നും വെളിച്ചത്തെ ഇരുട്ടെന്നും വിളിക്കുന്നവർക്ക്,
കയ്പിനെ മധുരമായും മധുരത്തെ കയ്പായും കാണുന്നവർക്കു കഷ്ടം!
21 ബുദ്ധിമാന്മാരാണെന്നു സ്വയം തോന്നുന്നവർക്കും,
വിവേകികളാണെന്നു സ്വയം വിശ്വസിക്കുന്നവർക്കും+ കഷ്ടം!
22 വീഞ്ഞു കുടിക്കുന്നതിൽ പേരുകേട്ടവർക്കും
മദ്യത്തിന്റെ വീര്യം കൂട്ടുന്നതിൽ വിരുതന്മാരായവർക്കും+
23 കൈക്കൂലി വാങ്ങി ദുഷ്ടനെ വെറുതേ വിടുന്നവർക്കും+
നീതിമാനു നീതി നിഷേധിക്കുന്നവർക്കും കഷ്ടം!+
24 പാടത്തെ വയ്ക്കോൽക്കുറ്റികളെ തീനാളങ്ങൾ വിഴുങ്ങുന്നതുപോലെ,
ഉണക്കപ്പുല്ലു തീയിൽ കത്തിയമരുന്നതുപോലെ,
അവരുടെ വേരുകൾ ചീഞ്ഞഴുകും,
അവരുടെ പൂക്കൾ പൊടിപോലെ പാറിപ്പോകും;
കാരണം അവർ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നിയമം* ഉപേക്ഷിച്ചുകളഞ്ഞു;
ഇസ്രായേലിന്റെ പരിശുദ്ധന്റെ വാക്കുകൾ വകവെച്ചില്ല.+
25 അതുകൊണ്ട് യഹോവയുടെ കോപം സ്വന്തം ജനത്തിനു നേരെ ജ്വലിച്ചിരിക്കുന്നു,
ദൈവം കൈ ഓങ്ങി അവരെ അടിക്കും.+
മലകൾ വിറയ്ക്കും,
അവരുടെ ശവങ്ങൾ തെരുവിലെ മാലിന്യങ്ങൾപോലെയാകും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.
26 ദൂരെയുള്ള ഒരു ജനതയ്ക്കുവേണ്ടി ദൈവം അടയാളം* നാട്ടിയിരിക്കുന്നു;+
ഭൂമിയുടെ അതിരുകളിൽനിന്ന് അവരെ ചൂളമടിച്ചുവിളിച്ചിരിക്കുന്നു;+
അവർ അതാ, അതിവേഗം വരുന്നു!+
27 അവർ ആരും ക്ഷീണിതരല്ല; ഒരാളും ഇടറിവീഴുന്നില്ല,
ആരും ഉറങ്ങുന്നില്ല, ഉറക്കംതൂങ്ങുന്നുമില്ല.
അവരുടെ അരപ്പട്ട അയഞ്ഞിട്ടില്ല,
അവരുടെ ചെരിപ്പിന്റെ വള്ളികൾ പൊട്ടിയിട്ടുമില്ല.
28 അവരുടെ അസ്ത്രങ്ങൾ കൂർത്തിരിക്കുന്നു,
അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു.
അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,
അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+
അവർ മുരണ്ടുകൊണ്ട് ഇരയുടെ മേൽ ചാടിവീഴുന്നു,
ഇരയെ വലിച്ചുകൊണ്ടുപോകുന്നു; അതിനെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.
ദേശത്തേക്കു നോക്കുന്ന ഏവനും ഭയാനകമായ കൂരിരുട്ടു കാണും,
കാർമേഘങ്ങൾ നിമിത്തം വെളിച്ചംപോലും ഇരുട്ടായി മാറിയിരിക്കും.+
6 ഉസ്സീയ രാജാവ് മരിച്ച വർഷം,+ യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ ദൈവത്തിന്റെ വസ്ത്രം ആലയത്തിൽ നിറഞ്ഞുനിന്നു. 2 സാറാഫുകൾ ദൈവത്തിനു മീതെ നിൽക്കുന്നുണ്ടായിരുന്നു. ഓരോ സാറാഫിനും ആറു ചിറകുണ്ടായിരുന്നു. രണ്ടെണ്ണംകൊണ്ട് അവർ* മുഖം മറച്ചു; രണ്ടെണ്ണംകൊണ്ട് കാലുകൾ മറച്ചു; രണ്ടെണ്ണംകൊണ്ട് പറന്നു.
3 അവർ പരസ്പരം ഇങ്ങനെ വിളിച്ചുപറഞ്ഞു:
“സൈന്യങ്ങളുടെ അധിപനായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!+
ഭൂമി മുഴുവൻ ദൈവത്തിന്റെ തേജസ്സു നിറഞ്ഞിരിക്കുന്നു.”
4 അവരുടെ ശബ്ദത്തിൽ* വാതിലിന്റെ കട്ടിളക്കാലുകൾ കുലുങ്ങി; ഭവനം പുകകൊണ്ട് നിറഞ്ഞു.+
5 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ, എന്റെ കാര്യം കഷ്ടം!
ഞാൻ മരിക്കുമെന്ന് ഉറപ്പാണ്,*
ഞാൻ അശുദ്ധമായ ചുണ്ടുകളുള്ള മനുഷ്യനാണല്ലോ,
അശുദ്ധമായ ചുണ്ടുകളുള്ള ജനത്തോടുകൂടെ താമസിക്കുന്നു.+
എന്റെ കണ്ണു രാജാവിനെ, സൈന്യങ്ങളുടെ അധിപനായ യഹോവയെ, കണ്ടുപോയല്ലോ!”
6 അപ്പോൾ സാറാഫുകളിൽ ഒരാൾ എന്റെ അടുത്തേക്കു പറന്നുവന്നു. സാറാഫിന്റെ കൈയിലുള്ള കൊടിലിൽ യാഗപീഠത്തിൽനിന്ന് എടുത്ത ജ്വലിക്കുന്ന ഒരു കനലുണ്ടായിരുന്നു.+ 7 സാറാഫ് അതു കൊണ്ടുവന്ന് എന്റെ വായിൽ തൊടുവിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“ഇതാ, ഇതു നിന്റെ ചുണ്ടുകളിൽ തൊട്ടിരിക്കുന്നു.
നിന്റെ അപരാധം നീങ്ങിപ്പോയി,
നിന്റെ പാപത്തിനു പരിഹാരം ചെയ്തിരിക്കുന്നു.”
8 അപ്പോൾ ഞാൻ യഹോവയുടെ സ്വരം കേട്ടു: “ഞാൻ ആരെ അയയ്ക്കണം? ആരു ഞങ്ങൾക്കുവേണ്ടി പോകും?”+ ഞാൻ പറഞ്ഞു: “ഇതാ ഞാൻ, എന്നെ അയച്ചാലും!”+
9 അപ്പോൾ ദൈവം പറഞ്ഞു: “പോയി ഈ ജനത്തോടു പറയുക:
‘നിങ്ങൾ വീണ്ടുംവീണ്ടും കേൾക്കും,
പക്ഷേ ഗ്രഹിക്കില്ല.
നിങ്ങൾ വീണ്ടുംവീണ്ടും കാണും,
പക്ഷേ നിങ്ങൾക്ക് ഒന്നും മനസ്സിലാകില്ല.’+
10 അവർ കണ്ണുകൊണ്ട് കാണാതിരിക്കാനും
ചെവികൊണ്ട് കേൾക്കാതിരിക്കാനും
ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ
മനംതിരിഞ്ഞുവന്ന് സുഖപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടി
ഈ ജനത്തിന്റെ ഹൃദയം കൊട്ടിയടയ്ക്കുക,*+
അവരുടെ ചെവികൾ അടച്ചുകളയുക,+
അവരുടെ കണ്ണുകൾ മൂടുക.”+
11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു:
“നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയും
വീടുകൾ ആൾത്താമസമില്ലാതാകുകയും
ദേശം നശിച്ച് വിജനമാകുകയും ചെയ്യുന്നതുവരെ;+
12 യഹോവ ജനങ്ങളെ ദൂരേക്ക് ഓടിച്ചുകളയുകയും+
ഈ ദേശത്ത് ശൂന്യത വ്യാപിക്കുകയും ചെയ്യുന്നതുവരെ.
13 “എന്നാൽ പത്തിലൊന്നു പിന്നെയും ബാക്കിയുണ്ടാകും. അതിനെ വീണ്ടും തീക്കിരയാക്കും. വൻവൃക്ഷത്തെയും ഓക്ക് മരത്തെയും വെട്ടിയിടുമ്പോൾ അവശേഷിക്കുന്ന ഒരു കുറ്റിപോലെയാകും അത്. ഒരു വിശുദ്ധവിത്ത്* അതിന്റെ കുറ്റിയായിരിക്കും.”
7 യഹൂദാരാജാവായ ഉസ്സീയയുടെ മകനായ യോഥാമിന്റെ മകനായ ആഹാസിന്റെ+ കാലത്ത്, സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും+ യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നു. എന്നാൽ അതു പിടിച്ചടക്കാൻ അയാൾക്കു* കഴിഞ്ഞില്ല.+ 2 “സിറിയ എഫ്രയീമുമായി സഖ്യം ചേർന്നിരിക്കുന്നു” എന്നു ദാവീദുഗൃഹം അറിഞ്ഞു.
അപ്പോൾ ആഹാസിന്റെയും ജനത്തിന്റെയും ഹൃദയം കാറ്റിൽപ്പെട്ട കാട്ടുമരങ്ങൾപോലെ വിറയ്ക്കാൻതുടങ്ങി.
3 അപ്പോൾ യഹോവ യശയ്യയോടു പറഞ്ഞു: “നീയും നിന്റെ മകനായ ശെയാർ-യാശൂബും* കൂടെ,+ അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്, മുകളിലുള്ള കുളത്തിന്റെ+ കനാൽ അവസാനിക്കുന്നിടത്ത്, ചെന്ന് ആഹാസിനെ കാണണം. 4 നീ അവനോടു പറയണം: ‘പേടിക്കേണ്ടാ, ശാന്തനായിരിക്കുക! സിറിയൻ രാജാവായ രസീന്റെയും രമല്യയുടെ+ മകന്റെയും ഉഗ്രകോപം നിമിത്തം നിന്റെ ഹൃദയം തളർന്നുപോകരുത്. അവർ പുകഞ്ഞുതീരാറായ രണ്ടു തീക്കൊള്ളികൾ മാത്രമാണ്. 5 എഫ്രയീമിനോടും രമല്യയുടെ മകനോടും ചേർന്ന് സിറിയ നിനക്ക് എതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവർ പറയുന്നു: 6 “നമുക്ക് യഹൂദയുടെ നേരെ ചെന്ന് അതിനെ പിച്ചിച്ചീന്താം;* അതിനെ കീഴ്പെടുത്തി* താബെയേലിന്റെ മകനെ രാജാവാക്കാം.”+
7 “‘പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു:
“അതു വിജയിക്കില്ല,
അങ്ങനെ സംഭവിക്കില്ല.
8 സിറിയയുടെ തല ദമസ്കൊസും
ദമസ്കൊസിന്റെ തല രസീനും അല്ലോ.
വെറും 65 വർഷത്തിനുള്ളിൽ
എഫ്രയീം തകർന്ന് തരിപ്പണമാകും;
അത് ഒരു ജനതയല്ലാതായിത്തീരും.+
ശക്തമായ വിശ്വാസമില്ലെങ്കിൽ
നിങ്ങളുടെ രാജ്യം സുസ്ഥിരമായിരിക്കില്ല.”’”
10 യഹോവ ആഹാസിനോടു തുടർന്ന് പറഞ്ഞു: 11 “നിന്റെ ദൈവമായ യഹോവയോട് ഒരു അടയാളം ചോദിച്ചുകൊള്ളൂ.+ അതു പാതാളത്തോളം* ആഴമുള്ളതാണെങ്കിലും ആകാശത്തോളം ഉയരമുള്ളതാണെങ്കിലും നിനക്കു ചോദിക്കാം.” 12 പക്ഷേ ആഹാസ് പറഞ്ഞു: “ഇല്ല, ഞാൻ ചോദിക്കില്ല, ഞാൻ യഹോവയെ പരീക്ഷിക്കില്ല.”
13 അപ്പോൾ യശയ്യ പറഞ്ഞു: “ദാവീദുഗൃഹമേ, കേൾക്കൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിച്ച് നിങ്ങൾക്കു മതിയായില്ലേ? ഇനി ദൈവത്തിന്റെ ക്ഷമയുംകൂടി പരീക്ഷിക്കണോ?+ 14 അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ അവൾ അവന് ഇമ്മാനുവേൽ* എന്നു പേരിടും.+ 15 തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുമ്പോഴേക്കും അവനു വെണ്ണയും തേനും ആയിരിക്കും കഴിക്കാനുണ്ടാകുക. 16 കുട്ടിക്കു തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുന്നതിനു മുമ്പുതന്നെ, നീ ഭയപ്പെടുന്ന ആ രണ്ടു രാജാക്കന്മാരുടെയും ദേശം ശൂന്യവും വിജനവും ആയിത്തീരും.+ 17 എഫ്രയീം യഹൂദയിൽനിന്ന് വേർപിരിഞ്ഞതുമുതൽ+ ഇന്നോളം ഉണ്ടായിട്ടില്ലാത്ത തരം കഷ്ടതകളുടെ ഒരു കാലം യഹോവ നിന്റെയും നിന്റെ ജനത്തിന്റെയും നിന്റെ അപ്പന്റെ ഭവനത്തിന്റെയും മേൽ വരുത്തും. അതെ, ദൈവം അസീറിയൻ രാജാവിനെ വിളിച്ചുവരുത്തും.+
18 “അന്ന് യഹോവ ഈജിപ്തിലെ നൈലിന്റെ വിദൂരത്തുള്ള കൈവഴികളിൽനിന്ന് ഈച്ചകളെയും അസീറിയയിൽനിന്ന് തേനീച്ചകളെയും ചൂളമടിച്ച് വിളിക്കും. 19 അവ കൂട്ടമായി വന്ന് ചെങ്കുത്തായ മലഞ്ചെരിവുകളെയും* പാറപ്പിളർപ്പുകളെയും എല്ലാ മുൾപ്പടർപ്പുകളെയും എല്ലാ മേച്ചിൽപ്പുറങ്ങളെയും പൊതിയും.
20 “അന്നു യൂഫ്രട്ടീസിന്റെ കരയിൽനിന്ന് കൂലിക്കെടുത്ത ക്ഷൗരക്കത്തി ഉപയോഗിച്ച്, അതായത് അസീറിയൻ രാജാവിനെ ഉപയോഗിച്ച്,+ യഹോവ അവന്റെ തലമുടിയും കാലിലെ രോമങ്ങളും വടിച്ചുകളയും; താടിരോമവും ക്ഷൗരം ചെയ്തുകളയും.
21 “അന്ന് ഒരാൾ രണ്ട് ആടുകളെയും കാലിക്കൂട്ടത്തിൽനിന്ന് ഒരു പശുവിനെയും ജീവനോടെ രക്ഷിക്കും. 22 എന്നാൽ ധാരാളം പാൽ ലഭിക്കുന്നതുകൊണ്ട് അവൻ വെണ്ണ തിന്നും. ദേശത്ത് ശേഷിച്ചിരിക്കുന്ന എല്ലാവരുടെയും ഭക്ഷണം വെണ്ണയും തേനും മാത്രമായിരിക്കും.
23 “1,000 വെള്ളിക്കാശു വിലവരുന്ന 1,000 മുന്തിരിവള്ളികളുണ്ടായിരുന്നിടത്ത് അന്നു മുൾച്ചെടികളും കളകളും മാത്രമേ കാണൂ. 24 ദേശം മുഴുവൻ മുൾച്ചെടികളും കളകളും നിറഞ്ഞിരിക്കുന്നതിനാൽ ആളുകൾ അമ്പും വില്ലും കൊണ്ടേ അവിടെ പോകൂ. 25 മുമ്പ് കള പറിച്ച് വൃത്തിയാക്കിയിട്ടിരുന്ന മലകളിലേക്കു പോകാൻ നീ അന്നു ഭയപ്പെടും; അവിടെ മുഴുവൻ മുൾച്ചെടികളും കളകളും ആയിരിക്കും. കാളകളും ആടുകളും അവിടെ മേഞ്ഞുനടക്കും.”
8 യഹോവ എന്നോടു പറഞ്ഞു: “ഒരു വലിയ എഴുത്തുപലക+ എടുത്ത് അതിൽ ഒരു സാധാരണ എഴുത്തുകോൽ* ഉപയോഗിച്ച് ‘മഹേർ-ശാലാൽ-ഹാശ്-ബസ്’* എന്ന് എഴുതുക. 2 നീ അങ്ങനെ ചെയ്തെന്നു വിശ്വസ്തരായ സാക്ഷികൾ, പുരോഹിതനായ ഊരിയാവും+ യബെരെഖ്യയുടെ മകനായ സെഖര്യയും, എനിക്ക് എഴുതിത്തരട്ടെ.”*
3 പിന്നെ ഞാൻ പ്രവാചികയുമായി* ശാരീരികബന്ധത്തിൽ ഏർപ്പെട്ടു.* അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.+ അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അവനു മഹേർ-ശാലാൽ-ഹാശ്-ബസ് എന്നു പേരിടുക. 4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+
5 യഹോവ പിന്നെ എന്നോടു പറഞ്ഞു:
6 “മന്ദമായി ഒഴുകുന്ന ശീലോഹയിലെ*+ ജലം ഉപേക്ഷിച്ച്
ഈ ജനം രസീനിലും രമല്യയുടെ മകനിലും+ ആഹ്ലാദിക്കുന്നു.
7 അതുകൊണ്ട് ഇതാ, യഹോവ അവർക്കെതിരെ
യൂഫ്രട്ടീസ് നദിയിലെ നിറഞ്ഞൊഴുകുന്ന ജലപ്രവാഹത്തെ,
അസീറിയൻ രാജാവിനെയും+ അയാളുടെ മഹത്ത്വത്തെയും, കൊണ്ടുവരുന്നു.
അയാൾ ദേശം മുഴുവൻ കവിഞ്ഞൊഴുകി കഴുത്തോളം എത്തും;+
അയാൾ ചിറകുകൾ വിടർത്തി നിന്റെ ദേശത്തിന്റെ അതിരുകളെയും മൂടും!”
9 ജനങ്ങളേ, ദ്രോഹം ചെയ്തുകൊള്ളൂ. പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും.
ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്നുള്ളവരേ, കേൾക്കൂ!
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ,* പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും!+
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ, പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും!
10 നിങ്ങൾ പദ്ധതി മനഞ്ഞുകൊള്ളൂ, എന്നാൽ അതു വിഫലമാകും,
11 ഈ ജനത്തിന്റെ വഴികളിൽ ഞാൻ നടക്കാതിരിക്കാൻ യഹോവ തന്റെ ബലമുള്ള കൈ എന്റെ മേൽ വെച്ച് എനിക്ക് ഇങ്ങനെ മുന്നറിയിപ്പു തന്നു:
12 “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്നതിനെ നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്!
അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടുകയോ,
നിങ്ങൾ പേടിച്ചുവിറയ്ക്കുകയോ അരുത്.
13 സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്,+
ആ ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്,
ആ ദൈവത്തെ ഓർത്താണു നിങ്ങൾ പേടിച്ചുവിറയ്ക്കേണ്ടത്.”+
14 ദൈവം ഒരു വിശുദ്ധമന്ദിരംപോലെയാകും.
എന്നാൽ ദൈവം, ഇസ്രായേലിന്റെ ഇരുഭവനങ്ങളും തട്ടിവീഴുന്ന
ഒരു കല്ലായിരിക്കും,
ഇടറിവീഴാൻ ഇടയാക്കുന്ന ഒരു പാറ!+
ദൈവം യരുശലേംനിവാസികൾക്ക് ഒരു കെണിയും ഒരു കുടുക്കും ആയിരിക്കും.
15 അതിൽ തട്ടിവീണ് അവരിൽ പലർക്കും പരിക്കേൽക്കും,
അനേകരും കെണിയിൽ അകപ്പെടും; അവർ പിടിക്കപ്പെടും.
16 എഴുതിക്കിട്ടിയ ഈ സാക്ഷ്യപത്രം ചുരുട്ടിയെടുക്കുക,
എന്റെ ശിഷ്യന്മാർക്കിടയിൽ ഈ നിയമത്തിനു* മുദ്ര വെക്കുക!
17 യാക്കോബുഗൃഹത്തിൽനിന്ന്+ മുഖം മറച്ചിരിക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;*+ ദൈവത്തിലാണ് എന്റെ പ്രത്യാശ.
18 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിൽ വസിക്കുന്നു. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും+ ഇസ്രായേലിൽ ദൈവത്തിൽനിന്നുള്ള അടയാളങ്ങളും+ അത്ഭുതങ്ങളും പോലെയായിരിക്കുന്നു.
19 “നിങ്ങൾ ചെന്ന്, ചിലച്ചുകൊണ്ടും മന്ത്രിച്ചുകൊണ്ടും ആത്മാക്കളുടെ ഉപദേശം തേടുന്നവരോടും* ഭാവി പറയുന്നവരോടും ചോദിക്കുക” എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിലോ? തങ്ങളുടെ ദൈവത്തോടല്ലേ ഒരു ജനം ഉപദേശം തേടേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോടാണോ അവർ ഉപദേശം ചോദിക്കേണ്ടത്?+ 20 അല്ല! അവർ നിയമത്തിലും എഴുതപ്പെട്ട സാക്ഷ്യപത്രത്തിലും ആണ് ഉപദേശം തേടേണ്ടത്.
ഈ വാക്കുകൾക്കു ചേർച്ചയിൽ സംസാരിക്കാത്തപ്പോൾ അവർക്കു വെളിച്ചമുണ്ടായിരിക്കില്ല.*+ 21 പട്ടിണിയും കഷ്ടപ്പാടും കൊണ്ട് വലഞ്ഞ് ഓരോരുത്തരും ദേശത്തുകൂടി അലഞ്ഞുനടക്കും.+ വിശപ്പും അമർഷവും കാരണം അവർ മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും. 22 താഴേക്കു നോക്കുമ്പോൾ അവർ കാണുന്നതു ദുരിതവും അന്ധകാരവും, ഇരുട്ടും ക്ലേശങ്ങളും മാത്രമായിരിക്കും; എങ്ങും മൂടലല്ലാതെ തെളിച്ചമുണ്ടായിരിക്കില്ല.
9 എന്നാൽ ദേശം കഷ്ടത അനുഭവിച്ച കാലത്തുണ്ടായിരുന്നത്ര മൂടൽ അന്നുണ്ടായിരിക്കില്ല. അതായത്, സെബുലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും അവജ്ഞയോടെ പെരുമാറിയിരുന്ന കാലത്തുണ്ടായിരുന്നത്ര മൂടൽ അന്ന് അനുഭവിക്കേണ്ടിവരില്ല.+ എന്നാൽ പിന്നീടൊരു സമയത്ത് യോർദാൻ പ്രദേശത്തുള്ള തീരദേശപാതയ്ക്കും ജനതകളുടെ ഗലീലയ്ക്കും ബഹുമതി ലഭിക്കാൻ ദൈവം ഇടയാക്കും.
2 അന്ധകാരത്തിൽ നടന്ന ആളുകൾ
വലിയൊരു വെളിച്ചം കണ്ടിരിക്കുന്നു.
കൂരിരുട്ടു നിറഞ്ഞ ദേശത്ത് താമസിക്കുന്നവരുടെ മേൽ
വെളിച്ചം പ്രകാശിച്ചിരിക്കുന്നു.+
3 അങ്ങ് ആ ജനതയെ വർധിപ്പിച്ചിരിക്കുന്നു;
അങ്ങ് അതിനെ ആനന്ദംകൊണ്ട് നിറച്ചിരിക്കുന്നു.
കൊയ്ത്തുകാലത്ത് ജനം സന്തോഷിക്കുന്നതുപോലെയും,
കൊള്ളവസ്തുക്കൾ പങ്കിടുമ്പോൾ ആളുകൾ ആനന്ദിക്കുന്നതുപോലെയും,
അവർ അങ്ങയുടെ മുന്നിൽ ആനന്ദിക്കുന്നു.
4 കാരണം, മിദ്യാനെ തോൽപ്പിച്ച കാലത്ത്+ ചെയ്തതുപോലെ,
അവരുടെ ചുമലിലെ ഭാരമുള്ള നുകങ്ങൾ അങ്ങ് തകർത്തുകളഞ്ഞു,
അവരുടെ തോളിലുള്ള കോലും അവരെക്കൊണ്ട് വേല ചെയ്യിച്ചിരുന്നവരുടെ വടിയും ഒടിച്ചുകളഞ്ഞു.
5 ഭൂമി കുലുക്കി നീങ്ങുന്ന സൈന്യത്തിന്റെ ചെരിപ്പുകളും
രക്തത്തിൽ കുതിർന്ന വസ്ത്രങ്ങളും തീക്കിരയാകും.
അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ള
അവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കും
സമാധാനത്തിനും അവസാനമുണ്ടാകില്ല.+
അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനും
ഇന്നുമുതൽ എന്നെന്നും
അവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും.
സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
8 യഹോവ യാക്കോബിന് എതിരെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു,
അത് ഇസ്രായേലിനു നേരെ വന്നിരിക്കുന്നു.+
9 സകല ജനവും—എഫ്രയീമും ശമര്യനിവാസികളും—
അത് അറിയും;
അവർ ഹൃദയത്തിൽ അഹങ്കരിച്ച് ധിക്കാരത്തോടെ ഇങ്ങനെ പറയുന്നല്ലോ:
അത്തി മരങ്ങൾ വെട്ടിക്കളഞ്ഞിരിക്കുന്നു,
എന്നാൽ അവയ്ക്കു പകരം ഞങ്ങൾ ദേവദാരുക്കൾ നടും.”
11 യഹോവ രസീന്റെ എതിരാളികളെ അയാൾക്കെതിരെ എഴുന്നേൽപ്പിക്കും,
അയാളുടെ ശത്രുക്കളെ അയാൾക്കു നേരെ ഇളക്കിവിടും;
12 കിഴക്കുനിന്ന് സിറിയയും പടിഞ്ഞാറുനിന്ന്* ഫെലിസ്ത്യരും വരും,+
അവർ വായ് തുറന്ന് ഇസ്രായേലിനെ വിഴുങ്ങിക്കളയും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
13 തങ്ങളെ അടിക്കുന്നവന്റെ അടുത്തേക്കു ജനം മടങ്ങിവന്നില്ല;
അവർ സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിച്ചില്ല.+
16 നേതാക്കന്മാർ കാരണം ഈ ജനം അലഞ്ഞുതിരിയുന്നു,
അവരുടെ വാക്കു കേൾക്കുന്നവർ ആശയക്കുഴപ്പത്തിലാകുന്നു.
17 അതുകൊണ്ട് യഹോവ അവരുടെ ചെറുപ്പക്കാരിൽ സന്തോഷിക്കില്ല,
അവൻ അവർക്കിടയിലെ അനാഥരോടും* വിധവമാരോടും കരുണ കാണിക്കില്ല.
അവരെല്ലാം വിശ്വാസത്യാഗികളും ദുഷ്പ്രവൃത്തിക്കാരും അല്ലോ;+
എല്ലാ വായും വിഡ്ഢിത്തം വിളിച്ചുപറയുന്നു.
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
18 ദുഷ്ടത തീപോലെ കത്തുന്നു,
അതു മുൾച്ചെടികളെയും കളകളെയും വിഴുങ്ങുന്നു.
വനത്തിലെ കുറ്റിക്കാടുകൾക്ക് അതു തീ പിടിപ്പിക്കും,
അവ പുകച്ചുരുളുകളായി മുകളിലേക്കു പോകും.
19 സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഉഗ്രകോപത്തിൽ
ദേശത്തിനു തീ പിടിച്ചിരിക്കുന്നു,
ജനം അഗ്നിക്കിരയാകും,
സ്വന്തം സഹോദരനെപ്പോലും ആരും വെറുതേ വിടില്ല.
20 ഒരാൾ തന്റെ വലതുഭാഗം വെട്ടിയെടുക്കും,
പക്ഷേ അയാളുടെ വിശപ്പു മാറില്ല;
മറ്റൊരാൾ തന്റെ ഇടതുഭാഗം തിന്നും,
പക്ഷേ അയാൾക്കു തൃപ്തിവരില്ല.
ഓരോരുത്തരും സ്വന്തം കൈയിലെ മാംസം കടിച്ചുതിന്നും.
21 മനശ്ശെ എഫ്രയീമിനെയും
എഫ്രയീം മനശ്ശെയെയും വിഴുങ്ങും.
അവർ യഹൂദയ്ക്കെതിരെ ഒന്നിക്കും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
10 ദ്രോഹകരമായ ചട്ടങ്ങൾ നിർമിക്കുന്നവർക്ക്,+
ഭാരപ്പെടുത്തുന്ന നിയമങ്ങൾ ഒന്നൊന്നായി എഴുതിയുണ്ടാക്കുന്നവർക്ക്, ഹാ കഷ്ടം!
2 അങ്ങനെ അവർ പാവപ്പെട്ടവന്റെ അവകാശങ്ങൾ തടഞ്ഞുവെക്കുന്നു,
എന്റെ ജനത്തിലെ സാധുക്കൾക്കു നീതി നിഷേധിക്കുന്നു.+
അവർ വിധവമാരെ കൊള്ളയടിക്കുന്നു,
3 നിങ്ങളോടു കണക്കു ചോദിക്കുന്ന* ദിവസത്തിൽ,+
വിനാശം ദൂരെനിന്ന് പാഞ്ഞടുക്കുന്ന ദിവസത്തിൽ,+ നിങ്ങൾ എന്തു ചെയ്യും?
4 തടവുകാരുടെ ഇടയിൽ കൂനിക്കൂടി ഇരിക്കുകയോ
കൊല്ലപ്പെട്ടവരുടെ ഇടയിൽ വീഴുകയോ അല്ലാതെ നിങ്ങൾക്കു വേറെ മാർഗമില്ല.
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;
അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
6 വിശ്വാസത്യാഗികളായ ഒരു ജനതയ്ക്കെതിരെ,+
എന്റെ കോപം ജ്വലിപ്പിച്ച ജനത്തിന് എതിരെ, ഞാൻ അവനെ അയയ്ക്കും.
മതിയാകുവോളം കൊള്ളയടിക്കാനും കൊള്ളവസ്തുക്കൾ കൊണ്ടുപോകാനും
തെരുവിലെ ചെളിപോലെ അവരെ ചവിട്ടിക്കളയാനും+ ഞാൻ അവനു കല്പന നൽകും.
7 എന്നാൽ ഇങ്ങനെ ചെയ്യാനായിരിക്കില്ല അവന്റെ താത്പര്യം,
ഇതായിരിക്കില്ല അവന്റെ മനസ്സിലെ പദ്ധതി;
അനേകമനേകം ജനതകളെ ഛേദിച്ചുകളയാനും
അവരെ ഇല്ലാതാക്കാനും അല്ലോ അവൻ ആഗ്രഹിക്കുന്നത്.
9 കൽനൊ+ കർക്കെമീശിനെപ്പോലെയും+
ഹമാത്ത്+ അർപ്പാദിനെപ്പോലെയും+ അല്ലേ?
ശമര്യ+ ദമസ്കൊസിനെപ്പോലെയല്ലേ?+
10 എന്റെ കൈ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കി,
യരുശലേമിലും ശമര്യയിലും+ ഉള്ളതിനെക്കാൾ വിഗ്രഹങ്ങൾ അവിടെയുണ്ടായിരുന്നു!
11 ശമര്യയോടും അവളുടെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളോടും ചെയ്തതുതന്നെ+
യരുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യും!’
12 “സീയോൻ പർവതത്തിലും യരുശലേമിലും തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിയുമ്പോൾ യഹോവ അസീറിയൻ രാജാവിനെ ശിക്ഷിക്കും. കാരണം അവന്റെ ഹൃദയം ധാർഷ്ട്യമുള്ളതും കണ്ണുകൾ അഹംഭാവം നിറഞ്ഞതും ആണ്.+ 13 അഹങ്കാരത്തോടെ അവൻ ഇങ്ങനെ പറയുന്നു:
‘എന്റെ സ്വന്തം ശക്തികൊണ്ട് ഞാൻ ഇതെല്ലാം ചെയ്യും,
എന്റെ വിവേകവും ജ്ഞാനവും അതു സാധ്യമാക്കും.
ഞാൻ ജനതകളുടെ അതിർത്തികൾ നീക്കിക്കളയും,+
അവരുടെ സമ്പത്തു ഞാൻ കൊള്ളയടിക്കും,+
ഒരു വീരനെപ്പോലെ ഞാൻ അവിടെയുള്ള നിവാസികളെ കീഴ്പെടുത്തും.+
14 ഒരുവൻ കിളിക്കൂട്ടിലേക്കു കൈ നീട്ടുന്നതുപോലെ,
ഞാൻ കൈ നീട്ടി ജനങ്ങളുടെ സമ്പത്തു കൈക്കലാക്കും,
ഉപേക്ഷിച്ച മുട്ടകൾ ശേഖരിക്കുന്നതുപോലെ,
ഞാൻ ഭൂമിയെ മുഴുവൻ പെറുക്കിക്കൂട്ടും!
ചിറക് അനക്കാനോ വായ് തുറക്കാനോ ചിലയ്ക്കാനോ ആരുമുണ്ടാകില്ല.’”
15 വെട്ടുന്നവനെക്കാൾ വലിയവനാണെന്ന് ഒരു കോടാലി ഭാവിക്കുമോ?
അറുക്കുന്നവനെക്കാൾ ഉന്നതനാണെന്ന് ഒരു ഈർച്ചവാൾ ഭാവിക്കുമോ?
ഒരു വടിക്ക്,+ തന്നെ പിടിച്ചിരിക്കുന്നവനെ ചുഴറ്റാൻ കഴിയുമോ?
വെറുമൊരു കോലിന്, മരംകൊണ്ടുള്ളതല്ലാത്ത മനുഷ്യനെ ഉയർത്താൻ സാധിക്കുമോ?
16 അതുകൊണ്ട് സൈന്യങ്ങളുടെ കർത്താവായ യഹോവ
അസീറിയയിലെ ശരീരപുഷ്ടിയുള്ളവരെ ക്ഷയിപ്പിക്കും;+ അവർ മെലിഞ്ഞുണങ്ങും,
അവന്റെ മഹത്ത്വത്തിനു കീഴിൽ ദൈവം തീ കൂട്ടും; അതു കത്തിച്ചാമ്പലാകും.+
17 ഇസ്രായേലിന്റെ വെളിച്ചമായവൻ+ അഗ്നിയായി മാറും,+
ഇസ്രായേലിന്റെ പരിശുദ്ധൻ ഒരു അഗ്നിജ്വാലയാകും;
ഒറ്റ ദിവസംകൊണ്ട് അത് അവന്റെ മുൾച്ചെടികളെയും കളകളെയും ചുട്ട് ചാമ്പലാക്കും.
18 ദൈവം അവന്റെ വനത്തിന്റെയും തോട്ടത്തിന്റെയും പ്രതാപം ഇല്ലാതാക്കും.
രോഗിയായ ഒരാൾ മെലിയുന്നതുപോലെ അതു ശോഷിച്ചുപോകും.+
19 അവന്റെ വനത്തിൽ, കുറച്ച് വൃക്ഷങ്ങളേ ശേഷിക്കൂ,
ഒരു കുട്ടിക്കുപോലും അവ എണ്ണി എഴുതാനാകും.
20 അന്നാളിൽ ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവർ,
യാക്കോബുഗൃഹത്തിൽ ബാക്കിയുള്ളവർ,
അവരെ ദ്രോഹിച്ചവനിൽ ആശ്രയിക്കുന്നതു നിറുത്തും,+
പകരം ഇസ്രായേലിന്റെ പരിശുദ്ധനിൽ ആശ്രയിക്കും,
വിശ്വസ്തതയോടെ യഹോവയിൽ ആശ്രയം വെക്കും.
21 ഒരു ചെറിയ കൂട്ടം മാത്രം രക്ഷപ്പെടും,
യാക്കോബിന്റെ ഒരു ശേഷിപ്പു മാത്രം ശക്തനായ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിവരും.+
23 അതെ, പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ഒരു കൂട്ടക്കുരുതി നടത്താൻ നിശ്ചയിച്ചിരിക്കുന്നു,
ദേശത്തെമ്പാടും ദൈവം അതു നടപ്പിലാക്കും.+
24 അതുകൊണ്ട് പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പറയുന്നു: “സീയോനിൽ താമസിക്കുന്ന എന്റെ ജനമേ, ഈജിപ്തുകാർ+ ചെയ്തതുപോലെ നിങ്ങളെ കോലുകൊണ്ട് അടിക്കുകയും നിങ്ങളുടെ നേരെ വടി ഓങ്ങുകയും ചെയ്ത അസീറിയക്കാരനെ+ നിങ്ങൾ പേടിക്കേണ്ടാ. 25 അൽപ്പകാലത്തിനുള്ളിൽ ക്രോധം അവസാനിക്കും; എന്റെ കോപം അവർക്കു നേരെ ജ്വലിച്ച് അവർ ഇല്ലാതാകും.+ 26 ഓരേബ് പാറയുടെ അടുത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചപ്പോൾ+ ചെയ്തതുപോലെ സൈന്യങ്ങളുടെ അധിപനായ യഹോവ അവനു നേരെ ചാട്ട വീശും.+ ഈജിപ്തിനോടു ചെയ്തതുപോലെ അവൻ തന്റെ വടി കടലിനു മീതെ നീട്ടും.+
27 അന്ന് അസീറിയൻ രാജാവിന്റെ ചുമടു നിന്റെ ചുമലിൽനിന്നും+
നുകം നിന്റെ കഴുത്തിൽനിന്നും+ നീങ്ങിപ്പോകും.
28 അവൻ അയ്യാത്തിലേക്കു+ വന്നിരിക്കുന്നു;
അവൻ മിഗ്രോനിലൂടെ കടന്നുപോയിരിക്കുന്നു;
മിക്മാശിൽ+ അവൻ തന്റെ സാധനസാമഗ്രികൾ വെക്കുന്നു.
29 അവർ കടവ് കടന്ന് പോയിരിക്കുന്നു;
അവർ ഗേബയിൽ+ രാത്രിതങ്ങുന്നു;
രാമ വിറയ്ക്കുന്നു, ശൗലിന്റെ ഗിബെയ+ ഓടിപ്പോയിരിക്കുന്നു.+
30 ഗല്ലീംപുത്രിയേ, ഉച്ചത്തിൽ നിലവിളിക്കുക!
ലയേശയേ, ശ്രദ്ധയോടിരിക്കുക!
അനാഥോത്തേ,+ നിന്റെ കാര്യം കഷ്ടം!
31 മദ്മേന പലായനം ചെയ്തിരിക്കുന്നു.
ഗബീംനിവാസികൾ അഭയം തേടിയിരിക്കുന്നു.
32 അന്നുതന്നെ അവൻ നോബിൽ എത്തും.+
സീയോൻപുത്രിയുടെ പർവതത്തിനു നേരെ,
യരുശലേമിന്റെ കുന്നിനു നേരെ, അവൻ മുഷ്ടി കുലുക്കുന്നു.
33 ഇതാ, സൈന്യങ്ങളുടെ കർത്താവായ യഹോവ
ശിഖരങ്ങൾ വെട്ടിയിടുന്നു; അവ ഊക്കോടെ നിലംപതിക്കുന്നു!+
വൻവൃക്ഷങ്ങൾ വെട്ടിവീഴ്ത്തുന്നു,
ഉന്നതമായതിനെ താഴ്ത്തുന്നു.
34 വനത്തിലെ കുറ്റിക്കാടുകൾ ദൈവം ഇരുമ്പായുധംകൊണ്ട്* വെട്ടിത്തെളിക്കുന്നു,
ശക്തനായവന്റെ കൈകളാൽ ലബാനോൻ വീഴും.
11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,
യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്ക്കും.
2 യഹോവയുടെ ആത്മാവ് അവന്റെ മേൽ വസിക്കും,+
ജ്ഞാനത്തിന്റെയും+ ഗ്രാഹ്യത്തിന്റെയും ആത്മാവ്,
ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്,+
അറിവിന്റെയും യഹോവഭയത്തിന്റെയും ആത്മാവ്.
3 യഹോവയെ ഭയപ്പെടുന്നതിൽ+ അവൻ ആനന്ദിക്കും.
കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് അവൻ വിധി കല്പിക്കില്ല,
ചെവികൊണ്ട് കേൾക്കുന്നതനുസരിച്ച് ശാസിക്കുകയുമില്ല.+
തന്റെ വായിൽനിന്നുള്ള വടികൊണ്ട് അവൻ ഭൂമിയെ അടിക്കും,+
അധരത്തിൽനിന്നുള്ള ശ്വാസത്താൽ അവൻ ദുഷ്ടന്മാരെ സംഹരിക്കും.+
6 ചെന്നായും കുഞ്ഞാടും ഒരുമിച്ച് കഴിയും,+
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും,
പശുക്കിടാവും സിംഹവും* കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും;*+
ഒരു കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.
7 പശുവും കരടിയും ഒന്നിച്ച് മേയും,
അവയുടെ കുഞ്ഞുങ്ങൾ ഒരുമിച്ച് കിടക്കും.
സിംഹം കാളയെന്നപോലെ വയ്ക്കോൽ തിന്നും.+
8 മുല കുടിക്കുന്ന കുഞ്ഞ് മൂർഖന്റെ പൊത്തിന് അരികെ കളിക്കും,
മുലകുടി മാറിയ കുട്ടി വിഷപ്പാമ്പിന്റെ മാളത്തിൽ കൈയിടും.
9 അവ* എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല,
ഒരു ദ്രോഹവും ചെയ്യില്ല.+
കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.+
10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+
11 അസീറിയയിലും+ ഈജിപ്തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തിലും കടലിലെ ദ്വീപുകളിലും+ ശേഷിക്കുന്ന സ്വന്തം ജനത്തെ വിളിച്ചുകൂട്ടാനായി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും. 12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+
എഫ്രയീം യഹൂദയോട് അസൂയപ്പെടുകയോ
യഹൂദ എഫ്രയീമിനോടു ശത്രുത കാണിക്കുകയോ ഇല്ല.+
14 അവർ പടിഞ്ഞാറ് ഫെലിസ്ത്യരുടെ മലഞ്ചെരിവുകളിൽ* പറന്നിറങ്ങും,
അവർ ഒന്നിച്ച് ചെന്ന് കിഴക്കുള്ളവരുടെ സമ്പത്തു കൊള്ളയടിക്കും.
തന്റെ നിശ്വാസത്തിന്റെ ചൂടുകൊണ്ട് അതിന്റെ ഏഴു കൈവഴികളെ അടിക്കും,*
ചെരിപ്പ് ഊരാതെ ജനം അതിനു കുറുകെ നടക്കാൻ ഇടയാക്കും.
16 ഇസ്രായേൽ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,
ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+
12 അന്നു നീ ഇങ്ങനെ പറയും:
“യഹോവേ, അങ്ങയ്ക്കു നന്ദി,
അങ്ങ് എന്നോടു കോപിച്ചെങ്കിലും,
അങ്ങയുടെ കോപം ആറിത്തണുത്തു, അങ്ങ് എന്നെ ആശ്വസിപ്പിച്ചു.+
ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+
യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,
ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
4 അന്നാളിൽ നീ പറയും:
“യഹോവയോടു നന്ദി പറയൂ, തിരുനാമം വിളിച്ചപേക്ഷിക്കൂ,
ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+
ദൈവത്തിന്റെ പേര് ഉയർന്നിരിക്കുന്നെന്നു പ്രഖ്യാപിക്കൂ.+
5 യഹോവയ്ക്കു സ്തുതി പാടുവിൻ,*+ ദൈവം മഹനീയമായ കാര്യങ്ങൾ ചെയ്തിരിക്കുന്നല്ലോ.+
ഭൂമി മുഴുവൻ ഇത് അറിയിക്കുവിൻ.
13 ആമൊസിന്റെ മകനായ യശയ്യയ്ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
2 “പാറകൾ നിറഞ്ഞ പർവതത്തിൽ ഒരു അടയാളം*+ ഉയർത്തുക.
അവരെ ഉച്ചത്തിൽ വിളിക്കുക; കൈകൾ വീശി വിളിക്കുക,
പ്രധാനികളുടെ പ്രവേശനകവാടങ്ങളിലേക്ക് അവർ വരട്ടെ.
3 ഞാൻ നിയമിച്ചവർക്കു*+ ഞാൻ കല്പന കൊടുത്തിരിക്കുന്നു,
എന്റെ കോപം ചൊരിയാനായി എന്റെ യോദ്ധാക്കളെ ഞാൻ വിളിച്ചുകൂട്ടിയിരിക്കുന്നു,
അഹങ്കാരത്തോടെ ആഹ്ലാദിച്ചാർക്കുന്ന എന്റെ യോദ്ധാക്കളെത്തന്നെ!
4 കാതോർക്കൂ! പർവതങ്ങളിൽ ഒരു ജനക്കൂട്ടം;
അവരുടെ ശബ്ദം എണ്ണിയാലൊടുങ്ങാത്ത ഒരു പുരുഷാരത്തിന്റെ ശബ്ദംപോലെ!
ശ്രദ്ധിക്കൂ! രാജ്യങ്ങൾ ബഹളം കൂട്ടുന്നു.
അതാ, ഒന്നിച്ചുകൂടിയ ജനതകളുടെ ആരവം!+
സൈന്യങ്ങളുടെ അധിപനായ യഹോവ യുദ്ധത്തിനായി സൈന്യത്തെ വിളിച്ചുകൂട്ടുന്നു.+
5 അവർ ഒരു ദൂരദേശത്തുനിന്ന്,+
ആകാശത്തിന്റെ അതിരുകളിൽനിന്ന്, വരുന്നു;
യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളും
ഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+
6 അലമുറയിട്ട് കരയൂ, ഇതാ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു!
സർവശക്തനിൽനിന്നുള്ള ഒരു വിനാശമായി അതു വരും.+
8 ആളുകൾ ഭയന്നുവിറയ്ക്കുന്നു.+
പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ,
അവർ വേദന തിന്നുന്നു, അവരുടെ പേശികൾ വലിഞ്ഞുമുറുകുന്നു.
ഭീതിയോടെ അവർ പരസ്പരം നോക്കുന്നു,
അവരുടെ മുഖങ്ങൾ ആധികൊണ്ട് ചുവന്നിരിക്കുന്നു.
9 അതാ, യഹോവയുടെ ദിവസം വരുന്നു,
ക്രോധവും ഉഗ്രകോപവും നിറഞ്ഞ, ക്രൂരതയുടെ ഒരു ദിവസം!
അതു ദേശത്തെ സകല പാപികളെയും നിഗ്രഹിക്കും,
ദേശം പേടിപ്പെടുത്തുന്ന ഒരു ഇടമായിത്തീരും.+
10 ആകാശത്തെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും*+
വെളിച്ചം ചൊരിയില്ല;
ഉദിച്ചുയരുന്ന സൂര്യൻ കറുത്തിരിക്കും,
ചന്ദ്രൻ പ്രകാശം തരില്ല.
ധിക്കാരികളുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും,
മർദകരായ ഭരണാധികാരികളുടെ അഹംഭാവം ഞാൻ ഇല്ലാതാക്കും.+
12 മർത്യനെ ഞാൻ, ശുദ്ധി ചെയ്ത സ്വർണത്തെക്കാൾ ദുർലഭവും+
മനുഷ്യരെ ഓഫീരിലെ സ്വർണത്തെക്കാൾ വിരളവും ആക്കും.+
13 അതുകൊണ്ട് ഞാൻ ആകാശത്തെ വിറകൊള്ളിക്കും,
ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് കുടഞ്ഞുകളയും,+
സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ക്രോധനാളിൽ ദൈവകോപം ആളിക്കത്തും.
14 വേട്ടയാടപ്പെടുന്ന ഒരു മാനിനെപ്പോലെയും* ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെയും
ഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു മടങ്ങിപ്പോകും,
അവർ സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.+
15 കണ്ണിൽപ്പെടുന്ന എല്ലാവരെയും കുത്തിക്കൊല്ലും,
പിടിയിലാകുന്ന സകലരെയും വെട്ടിവീഴ്ത്തും.+
16 അവർ കാൺകെ അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച് ചിതറിക്കും,+
അവരുടെ വീടുകൾ കൊള്ളയടിക്കും,
അവരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തും.
17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+
അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,
സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
18 അവരുടെ വില്ലുകൾ യുവാക്കളെ ചിതറിച്ചുകളയും,+
അജാതശിശുക്കളോട് അവർക്കു കനിവ് തോന്നില്ല,
കുഞ്ഞുങ്ങളോട് അവർ അലിവ് കാട്ടില്ല.
19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+
കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+
ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+
20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,
എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+
അറബി അവിടെ കൂടാരം അടിക്കില്ല,
ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
21 മരുഭൂവിലെ മൃഗങ്ങൾ അവിടെ കിടക്കും,
അവരുടെ വീടുകളിൽ കഴുകൻമൂങ്ങകൾ നിറയും,
22 അവളുടെ ഗോപുരങ്ങളിൽ മൃഗങ്ങൾ ഓരിയിടും,
അവളുടെ ആഡംബരപൂർണമായ കൊട്ടാരങ്ങളിൽ കുറുനരികൾ കൂവും,
അവളുടെ സമയം അടുത്തിരിക്കുന്നു, അവളുടെ നാളുകൾ ഇനി നീളില്ല.”+
14 കാരണം യഹോവ യാക്കോബിനോടു കരുണ കാണിക്കുകയും+ ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.+ ദൈവം അവരെ കൊണ്ടുപോയി അവരുടെ സ്വന്തം ദേശത്ത് താമസിപ്പിക്കും.*+ അന്യദേശക്കാർ അവരോടു ചേരും; അവർ യാക്കോബുഗൃഹത്തോടു പറ്റിനിൽക്കും.+ 2 ജനങ്ങൾ അവരെ അവരുടെ ദേശത്തേക്കു കൊണ്ടുവരും. ഇസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്ത് ദാസന്മാരും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദികളാക്കിവെച്ചിരുന്നവരെ അവർ ബന്ദികളാക്കും; അടിമപ്പണി ചെയ്യിച്ചിരുന്നവരുടെ മേൽ അവർ ഭരണം നടത്തും.
3 യഹോവ നിങ്ങൾക്കു വേദനകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും ക്രൂരമായ അടിമത്തത്തിൽനിന്നും മോചനം നൽകുന്ന ദിവസം+ 4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:*
“അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു!
അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+
5 യഹോവ ദുഷ്ടന്റെ വടിയും
ഭരണാധിപന്മാരുടെ കോലും ഒടിച്ചുകളഞ്ഞു.+
6 അതെ, ഉഗ്രകോപത്തോടെ ജനങ്ങളെ അടിച്ചുകൊണ്ടിരുന്നവനെയും,+
ജനതകളെ പീഡിപ്പിച്ച് ക്രോധത്തോടെ അവരെ കീഴടക്കിയവനെയും ഒടിച്ചുകളഞ്ഞു.+
7 ഇതാ, ഭൂമി മുഴുവൻ വിശ്രമിക്കുന്നു; ആരും അതിനെ ശല്യപ്പെടുത്തുന്നില്ല.
ആളുകൾ സന്തോഷിച്ചാർക്കുന്നു.+
8 നിനക്കു സംഭവിച്ചതു കണ്ട് ജൂനിപ്പർ മരങ്ങൾപോലും ആഹ്ലാദിക്കുന്നു,
ലബാനോനിലെ ദേവദാരുക്കളും അവയോടു ചേരുന്നു.
അവ പറയുന്നു: ‘നീ വീണശേഷം,
മരംവെട്ടുകാർ ആരും ഞങ്ങൾക്കു നേരെ വന്നിട്ടില്ല.’
മരിച്ചുപോയവരെയെല്ലാം,* ഭൂമിയിലെ ക്രൂരഭരണാധികാരികളെയെല്ലാം,*
നീ നിമിത്തം അതു വിളിച്ചുണർത്തുന്നു.
അതു ജനതകളുടെ എല്ലാ രാജാക്കന്മാരെയും അവരുടെ സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു.
10 അവരെല്ലാം നിന്നോടു ചോദിക്കുന്നു:
‘നീയും ഞങ്ങളെപ്പോലെയായിത്തീർന്നോ?
നീയും ദുർബലനായിപ്പോയോ?
11 നിന്റെ അഹങ്കാരവും
നിന്റെ തന്ത്രിവാദ്യങ്ങളുടെ സ്വരവും+ ശവക്കുഴിയിലേക്ക്* ഇറങ്ങിയിരിക്കുന്നു.
പുഴുക്കൾ നിന്റെ കിടക്കയും
കൃമികൾ നിന്റെ പുതപ്പും ആകുന്നു.’
12 തിളങ്ങുന്ന നക്ഷത്രമേ, സൂര്യോദയപുത്രാ,
നീ ആകാശത്തുനിന്ന് വീണുപോയെന്നോ!
ജനതകളെ ജയിച്ചടക്കിയവനേ,
നിന്നെ ഭൂമിയിലേക്കു വെട്ടിയിട്ടെന്നോ!+
13 നീ ഹൃദയത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ആകാശത്തേക്കു കയറിച്ചെല്ലും,+
ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മുകളിൽ ഞാൻ എന്റെ സിംഹാസനം സ്ഥാപിക്കും,+
സമ്മേളനത്തിനുള്ള പർവതത്തിൽ,
ഉത്തരദിക്കിന്റെ വിദൂരസ്ഥലങ്ങളിൽ, ഞാൻ ഇരിക്കും.+
14 ഞാൻ മേഘങ്ങൾക്കു മുകളിൽ കയറും,
ഞാൻ അത്യുന്നതനു തുല്യനാകും.’
16 നിന്നെ കാണുന്നവരെല്ലാം നിന്നെ തുറിച്ചുനോക്കും;
നിന്റെ അടുത്ത് വന്ന് അവർ നിന്നെ സൂക്ഷിച്ചുനോക്കും; അവർ പറയും:
‘ഇവനാണോ ഭൂമിയെ വിറപ്പിച്ച ആ മനുഷ്യൻ?
രാജ്യങ്ങളെ വിറകൊള്ളിക്കുകയും+
17 ജനവാസസ്ഥലങ്ങളെ വിജനഭൂമിയാക്കുകയും* ചെയ്തവൻ?
അതിലെ നഗരങ്ങൾ കീഴടക്കുകയും+
തടവുകാരെ വിട്ടയയ്ക്കാൻ വിസമ്മതിക്കുകയും ചെയ്തവൻ?’+
18 മറ്റു ജനതകളുടെ രാജാക്കന്മാർ,
അതെ, അവർ എല്ലാവരും പ്രതാപത്തോടെ വിശ്രമിക്കുന്നു;
അവർ ഓരോരുത്തരും തങ്ങളുടെ കല്ലറയിൽ* നിദ്രകൊള്ളുന്നു.
19 എന്നാൽ നിനക്കൊരു ശവക്കുഴി കിട്ടിയില്ല;
ആർക്കും ഇഷ്ടമില്ലാത്ത ഒരു കിളിർപ്പുപോലെ* നിന്നെ എറിഞ്ഞുകളഞ്ഞിരിക്കുന്നു.
വാളുകൊണ്ട് കുത്തേറ്റ് വീണവർ,
കല്ലുകളുള്ള കുഴിയിലേക്ക് എറിയപ്പെട്ടവർതന്നെ, നിന്നെ മൂടിയിരിക്കുന്നു.
നീ ചവിട്ടിമെതിക്കപ്പെട്ട ഒരു ശവംപോലെയായിരിക്കുന്നു.
20 അവരെപ്പോലെ നിനക്കൊരു കല്ലറ ലഭിക്കില്ല;
നീ നിന്റെ ദേശം നശിപ്പിച്ചു,
സ്വന്തം ജനതയെ നീ കൊന്നൊടുക്കി.
ദുഷ്പ്രവൃത്തിക്കാരുടെ സന്തതികളുടെ പേരുകൾ ഇനി ആരും ഓർക്കില്ല.
21 അവന്റെ പുത്രന്മാരെ കശാപ്പു ചെയ്യാൻ ഒരുങ്ങുവിൻ,
അവരുടെ പൂർവികർ കൊടുംപാതകങ്ങൾ ചെയ്തിരിക്കുന്നല്ലോ;
അവർ ഇനി എഴുന്നേറ്റ് ഭൂമിയെ പിടിച്ചെടുക്കുകയോ
അവരുടെ നഗരങ്ങൾകൊണ്ട് ദേശം നിറയ്ക്കുകയോ ചെയ്യരുത്.”
22 “ഞാൻ അവർക്കു നേരെ ചെല്ലും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ ബാബിലോണിന്റെ പേര് മായ്ച്ചുകളയും; അവളിൽ ബാക്കിയായവരെയും അവളുടെ വംശജരെയും ഭാവിതലമുറകളെയും ഞാൻ തുടച്ചുനീക്കും”+ എന്ന് യഹോവ പ്രസ്താവിക്കുന്നു.
23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
24 സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
“ഞാൻ ഉദ്ദേശിച്ചതുപോലെതന്നെ നടക്കും,
ഞാൻ തീരുമാനിച്ചതുപോലെതന്നെ സംഭവിക്കും.
25 ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച് തകർത്തുകളയും,
എന്റെ പർവതങ്ങളിൽവെച്ച് ഞാൻ അവനെ ചവിട്ടിമെതിക്കും.+
ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന് നീക്കിക്കളയും,
അവന്റെ ചുമട് അവരുടെ തോളിൽനിന്ന് എടുത്തുമാറ്റും.”+
26 ഇതാണു സർവഭൂമിക്കും എതിരെ എടുത്തിരിക്കുന്ന തീരുമാനം,
ഇതാണു സകലജനതകൾക്കും എതിരെ നീട്ടിയിരിക്കുന്ന* കരം.
അവൻ കൈ നീട്ടിയിരിക്കുന്നു,
അതു മടക്കാൻ ആർക്കു സാധിക്കും?+
28 ആഹാസ് രാജാവ് മരിച്ച വർഷം+ ദൈവം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി:
29 “നിങ്ങളെ അടിച്ചുകൊണ്ടിരുന്ന വടി ഒടിഞ്ഞുപോയതിൽ,
ഫെലിസ്ത്യരേ, നിങ്ങൾ ആരും സന്തോഷിക്കേണ്ടാ.
സർപ്പത്തിന്റെ വേരിൽനിന്ന്+ വിഷസർപ്പം പുറപ്പെടും,+
അതിന്റെ സന്തതി പറക്കുന്ന ഒരു തീനാഗമായിരിക്കും.*
30 എളിയവന്റെ മൂത്ത മകൻ മേഞ്ഞുനടക്കും,
പാവപ്പെട്ടവൻ സുരക്ഷിതനായി കിടന്നുറങ്ങും.
എന്നാൽ നിന്റെ വേരിനെ ഞാൻ പട്ടിണിക്കിട്ട് കൊല്ലും,
നിന്നിൽ അവശേഷിക്കുന്നവരെ ഞാൻ കൊന്നുകളയും.+
31 നഗരകവാടമേ, ഉറക്കെ കരയുക! നഗരമേ, നിലവിളിക്കുക!
ഫെലിസ്ത്യയേ, നിങ്ങളെല്ലാം നിരാശിതരാകും.
അതാ, വടക്കുനിന്ന് ഒരു പുക വരുന്നു,
അവന്റെ സൈന്യത്തിൽ ആരും കൂട്ടംതെറ്റി സഞ്ചരിക്കുന്നില്ല.”
32 ജനതയുടെ സന്ദേശവാഹകരോട് അവർ എന്തു മറുപടി പറയണം?
യഹോവ സീയോന് അടിസ്ഥാനം ഇട്ടിരിക്കുന്നു+ എന്നും,
അവന്റെ ജനത്തിലെ സാധുക്കൾ അവളിൽ അഭയം തേടുമെന്നും അവർ പറയട്ടെ.
15 മോവാബിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+
ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽ
അർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു.
ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽ
കീർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു.
2 അവൻ ദേവാലയത്തിലേക്കും ദീബോനിലേക്കും+ കയറിച്ചെന്നു;
കരയാനായി അവൻ ആരാധനാസ്ഥലങ്ങളിലേക്കു* പോയി.
നെബോയെയും+ മെദബയെയും+ ഓർത്ത് മോവാബ് അലമുറയിടുന്നു.
എല്ലാവരും തല വടിച്ച് കഷണ്ടി ഉണ്ടാക്കിയിരിക്കുന്നു,+ അവരെല്ലാം താടി മുറിച്ചുകളഞ്ഞിരിക്കുന്നു.+
3 തെരുവുകളിൽ അവർ വിലാപവസ്ത്രം ധരിച്ച് നടക്കുന്നു.
മേൽക്കൂരകളിലും പൊതുസ്ഥലങ്ങളിലും* അവർ നിലവിളിക്കുന്നു;
അവർ കരഞ്ഞുകൊണ്ട് താഴേക്ക് ഇറങ്ങിവരുന്നു.+
അതുകൊണ്ട് മോവാബിലെ ആയുധധാരികൾ ഉറക്കെ വിളിക്കുന്നു.
അവൻ പേടിച്ചുവിറയ്ക്കുന്നു.
5 എന്റെ ഹൃദയം മോവാബിനെ ഓർത്ത് തേങ്ങുന്നു.
അവിടെനിന്നുള്ള അഭയാർഥികൾ സോവരും+ എഗ്ലത്ത്-ശെലീശിയയും+ വരെ ഓടിപ്പോയിരിക്കുന്നു.
അവർ കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു.
തങ്ങൾക്കു വന്ന ദുരന്തം ഓർത്ത് ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നിലവിളിക്കുന്നു.+
6 നിമ്രീമിലെ നീരുറവ് വറ്റിവരണ്ടു;
പച്ചപ്പുല്ലെല്ലാം കരിഞ്ഞുപോയി,
പുൽച്ചെടികൾ കരിഞ്ഞ് പച്ചപ്പ് ഇല്ലാതായിരിക്കുന്നു.
7 അതുകൊണ്ട്, തങ്ങളുടെ സമ്പത്തും സംഭരണശാലകളിൽ ബാക്കി വന്ന വസ്തുക്കളും അവർ എടുത്തുകൊണ്ടുപോകുന്നു;
അവർ വെള്ളില മരങ്ങളുടെ താഴ്വരയിലൂടെ കടന്നുപോകുന്നു.*
8 അവരുടെ നിലവിളി മോവാബ് ദേശത്തെങ്ങും അലയടിക്കുന്നു.+
അവരുടെ കരച്ചിൽ എഗ്ലയീം വരെ കേൾക്കാം;
അവരുടെ കരച്ചിൽ ബേർ-ഏലീം വരെ കേൾക്കാം.
9 ദീമോൻ നീരുറവ് രക്തംകൊണ്ട് നിറഞ്ഞിരിക്കുന്നു,
എന്നാൽ ദീമോനുള്ള ശിക്ഷ അവസാനിക്കുന്നില്ല:
രക്ഷപ്പെടുന്ന മോവാബ്യർക്കും
ദേശത്ത് ശേഷിക്കുന്നവർക്കും എതിരെ ഞാൻ ഒരു സിംഹത്തെ വരുത്തും.+
16 ദേശത്തിന്റെ ഭരണാധികാരിക്ക് ഒരു ആൺചെമ്മരിയാടിനെ കൊടുത്തയയ്ക്കുക;
സേലയിൽനിന്ന് വിജനഭൂമി വഴി
സീയോൻപുത്രിയുടെ പർവതത്തിലേക്ക് അതിനെ കൊടുത്തയയ്ക്കുക.
2 കൂട്ടിൽനിന്ന് ആട്ടിയോടിച്ച കിളിയെപ്പോലെ,+
മോവാബിന്റെ പുത്രിമാർ അർന്നോന്റെ കടവുകളിൽ ഇരിക്കും.+
3 “എന്തു ചെയ്യണമെന്നു പറഞ്ഞുതരുക, തീരുമാനം നടപ്പാക്കുക.
നട്ടുച്ചനേരത്ത് രാത്രിപോലെ ഇരുണ്ട ഒരു തണൽ നൽകുക.
ചിതറിപ്പോയവരെ ഒളിപ്പിക്കുക; ഓടിപ്പോകുന്നവരെ ഒറ്റിക്കൊടുക്കരുത്.
4 മോവാബേ, ചിതറിപ്പോയ എന്റെ ജനം നിന്നിൽ വസിക്കട്ടെ.
നീ അവർക്കു സംഹാരകനിൽനിന്നുള്ള ഒരു ഒളിയിടമായി മാറുക.+
അടിച്ചമർത്തുന്നവൻ നശിച്ചുപോകും,
വിനാശത്തിന് അറുതിവരും,
മറ്റുള്ളവരെ ചവിട്ടിമെതിക്കുന്നവർ ഭൂമിയിൽനിന്ന് പൊയ്പോകും.
5 അപ്പോൾ അചഞ്ചലസ്നേഹത്തിൽ അടിയുറച്ച ഒരു സിംഹാസനം സ്ഥാപിതമാകും.
അതിൽ ഇരിക്കുന്ന, ദാവീദിന്റെ കൂടാരത്തിലുള്ളവൻ വിശ്വസ്തനായിരിക്കും;+
അവൻ ന്യായത്തോടെ വിധി കല്പിക്കുകയും അതിവേഗം നീതി നടപ്പാക്കുകയും ചെയ്യും.”+
6 ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച്,+
അവന്റെ ധാർഷ്ട്യത്തെയും അഹംഭാവത്തെയും ക്രോധത്തെയും കുറിച്ച്, കേട്ടിരിക്കുന്നു; അവൻ അങ്ങേയറ്റം അഹങ്കാരിയാണ്.+
എന്നാൽ അവന്റെ പൊങ്ങച്ചം പൊള്ളയെന്നു തെളിയും.
അടി കൊണ്ടവർ കീർഹരേശെത്തിലെ ഉണക്കമുന്തിരിയട ഓർത്ത് വിലപിക്കും.+
8 ഹെശ്ബോനിലെ+ തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിപ്പോയി,
സിബ്മയിലെ+ മുന്തിരിവള്ളിയെയും,
അതിന്റെ ചുവന്ന ശാഖകളെയും* ജനതകളുടെ ഭരണാധികാരികൾ ചവിട്ടിമെതിച്ചു.
ആ ശാഖകൾ യസേർ+ വരെ എത്തിയിരുന്നു,
അവ വിജനഭൂമിവരെ പടർന്നിരുന്നു.
അതിൽനിന്ന് പൊട്ടിമുളച്ച വള്ളികൾ കടൽവരെ ചെന്നിരുന്നു.
9 അതുകൊണ്ട് യസേരിനെ ഓർത്ത് കരയുന്നതുപോലെ ഞാൻ സിബ്മയിലെ മുന്തിരിവള്ളിയെ ഓർത്തും കരയും.
ഹെശ്ബോനേ, എലെയാലെയേ,+ എന്റെ കണ്ണീരിൽ ഞാൻ നിങ്ങളെ കുതിർക്കും,
വേനൽക്കാലപഴങ്ങളെയും വിളവെടുപ്പിനെയും പ്രതിയുള്ള നിന്റെ ആരവം നിലച്ചുപോയല്ലോ.*
10 ഫലവൃക്ഷത്തോപ്പുകളിൽനിന്ന് ആനന്ദവും ഉല്ലാസവും പൊയ്പോയിരിക്കുന്നു.
മുന്തിരിത്തോട്ടങ്ങളിൽ ആനന്ദഗീതങ്ങളോ ആരവങ്ങളോ കേൾക്കാനില്ല.+
ഞാൻ അവരുടെ ആർപ്പുവിളികൾ അവസാനിപ്പിച്ചിരിക്കുന്നു,
ആരും അവിടെ മുന്തിരിച്ചക്കു ചവിട്ടി വീഞ്ഞെടുക്കുന്നില്ല.+
11 അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെ ഓർത്തും,+
എന്റെ ഉള്ളിന്റെ ഉള്ളു കീർഹരേശെത്തിനെ ഓർത്തും,+
കിന്നരത്തിന്റെ തന്ത്രികൾപോലെ വിറയ്ക്കുന്നു.
12 മോവാബ് ആരാധനാസ്ഥലങ്ങളിൽ* പോയി ക്ഷീണിച്ച് തളർന്നാലും പ്രാർഥിക്കാൻ തന്റെ വിശുദ്ധമന്ദിരത്തിൽ ചെന്നാലും ഒന്നും നേടില്ല.+
13 ഇതാണ് യഹോവ മുമ്പ് മോവാബിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ. 14 ഇപ്പോൾ യഹോവ പറയുന്നു: “ഒരു കൂലിക്കാരന്റെ വർഷങ്ങൾപോലുള്ള മൂന്നു വർഷത്തിനകം* മോവാബിന്റെ മഹത്ത്വം അപമാനത്തിനു വഴിമാറും. സകല തരം പ്രക്ഷോഭങ്ങളുംകൊണ്ട് അതു പോയ്മറയും. വെറും സാധാരണക്കാരായ കുറച്ച് പേർ മാത്രമേ അന്ന് അവിടെ ശേഷിക്കൂ.”+
17 ദമസ്കൊസിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+
“ദമസ്കൊസ് ഒരു നഗരമല്ലാതാകും,
അതു നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.+
2 അരോവേരിലെ നഗരങ്ങൾ+ ആർക്കും വേണ്ടാതാകും;
അവ ആട്ടിൻപറ്റങ്ങൾക്കു കിടക്കാനുള്ള സ്ഥലമാകും,
അവയെ പേടിപ്പിക്കാൻ അവിടെ ആരുമുണ്ടാകില്ല.
3 എഫ്രയീമിൽനിന്ന് കോട്ടമതിലുള്ള നഗരങ്ങൾ അപ്രത്യക്ഷമാകും,+
ദമസ്കൊസിൽനിന്ന് രാജവാഴ്ച മൺമറയും;+
സിറിയയിൽ ശേഷിക്കുന്നവർ
ഇസ്രായേല്യരുടെ മഹത്ത്വംപോലെയായിത്തീരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
4 “അന്നാളിൽ യാക്കോബിന്റെ ശോഭ മങ്ങിപ്പോകും,
യാക്കോബിന്റെ പുഷ്ടിയുള്ള ശരീരം മെലിഞ്ഞുണങ്ങും.
5 കൊയ്ത്തുകാരൻ ധാന്യച്ചെടികൾ കൂട്ടിപ്പിടിച്ച്
കതിരുകൾ കൊയ്തെടുത്ത നിലംപോലെയും,
രഫായീം താഴ്വരയിൽ+ കൊയ്ത്തു കഴിഞ്ഞ വയലുകളിലെ കതിരുകൾപോലെയും, യാക്കോബ് ആയിത്തീരും.
6 ഒലിവ് മരം തല്ലി വിളവെടുക്കുമ്പോൾ എന്നപോലെ,
ഏതാനും കായ്കൾ മാത്രം ശേഷിക്കും.
തുഞ്ചത്തെ കൊമ്പിൽ രണ്ടോ മൂന്നോ വിളഞ്ഞ കായ്കൾ മാത്രം,
ഫലം കായ്ക്കുന്ന കൊമ്പുകളിൽ നാലോ അഞ്ചോ കനികൾ മാത്രം”+ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു.
7 അന്നാളിൽ മനുഷ്യൻ അവന്റെ സൃഷ്ടികർത്താവിലേക്കു കണ്ണുകൾ ഉയർത്തും; അവൻ ഇസ്രായേലിന്റെ പരിശുദ്ധനിൽ ദൃഷ്ടികൾ ഉറപ്പിക്കും. 8 സ്വന്തം കൈകൾ നിർമിച്ച+ യാഗപീഠങ്ങളിലേക്കോ സ്വന്തം വിരലുകൾ പണിത പൂജാസ്തൂപങ്ങളിലേക്കോ* സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളിലേക്കോ അവൻ നോക്കില്ല.+
9 അന്ന് അവന്റെ കോട്ടമതിലുള്ള നഗരങ്ങൾ കാട്ടിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു സ്ഥലംപോലെയും,+
ഇസ്രായേല്യരുടെ മുമ്പാകെ ഉപേക്ഷിക്കപ്പെട്ട ഒരു ശിഖരംപോലെയും ആകും;
അത് ഒരു പാഴ്നിലമായി മാറും.
11 പകൽസമയത്ത് നീ ശ്രദ്ധയോടെ നിന്റെ തോട്ടത്തിനു വേലി കെട്ടുന്നു,
രാവിലെ നീ നിന്റെ വിത്തുകൾ മുളപ്പിക്കുന്നു,
എങ്കിലും രോഗത്തിന്റെയും തീരാവേദനയുടെയും നാളിൽ നിന്റെ വിളവ് നശിച്ചുപോകും.+
12 അതാ, ജനസമൂഹങ്ങൾ ബഹളം ഉണ്ടാക്കുന്നു!
അവർ കടൽപോലെ ഇളകിമറിയുന്നു!
ജനതകൾ കോലാഹലം കൂട്ടുന്നു,
അവരുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ!
13 ജലപ്രവാഹത്തിന്റെ മുഴക്കംപോലെ ജനതകൾ ആരവമിടും.
ദൈവം അവരെ ശകാരിക്കും; അവർ ദൂരേക്ക് ഓടിപ്പോകും,
അവർ മലയിലെ പതിർപോലെ കാറ്റത്ത് പറന്നുപോകും;
ചുഴലിക്കാറ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയായിത്തീരും.
14 വൈകുന്നേരം കൊടുംഭീതി!
പുലരുംമുമ്പേ അവർ ഇല്ലാതായിരിക്കുന്നു.
ഇതായിരിക്കും നമ്മളെ കവർച്ച ചെയ്യുന്നവരുടെ ഓഹരിയും
നമ്മളെ കൊള്ളയടിക്കുന്നവരുടെ പങ്കും.
18 എത്യോപ്യൻ നദികളുടെ തീരത്തുള്ള ദേശത്തിന്,
പ്രാണികളുടെ ചിറകടിയൊച്ച കേൾക്കുന്ന ദേശത്തിന്, കഷ്ടം!+
2 ജലമാർഗം അതു സന്ദേശവാഹകരെ അയയ്ക്കുന്നു,
ഇങ്ങനെ പറഞ്ഞുകൊണ്ട് പപ്പൈറസ്വഞ്ചികളിൽ* അവരെ അയയ്ക്കുന്നു:
“അതിശീഘ്രം സഞ്ചരിക്കുന്ന ദൂതന്മാരേ, പോകുക;
പൊക്കവും മിനുമിനുത്ത ചർമവും ഉള്ള* ഒരു ജനതയുടെ അടുത്തേക്ക്,
സകല ദേശക്കാരും ഭയപ്പെടുന്ന ഒരു ജനത്തിന്റെ അടുത്തേക്ക്,+
കീഴടക്കിമുന്നേറുന്ന ശക്തരായ* ഒരു ജനതയുടെ അടുത്തേക്ക്,
നദികൾ ഒഴുക്കിക്കൊണ്ടുപോയ ദേശത്തെ ജനതയുടെ അടുത്തേക്ക്, നിങ്ങൾ ചെല്ലുക.”
3 ദേശവാസികളേ, ഭൂവാസികളേ,
പർവതങ്ങളിൽ ഉയർത്തിയിരിക്കുന്ന അടയാളംപോലൊരു* കാഴ്ച നിങ്ങൾ കാണും,
കൊമ്പു വിളിക്കുന്നതുപോലൊരു നാദം നിങ്ങൾ കേൾക്കും.
4 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“സൂര്യപ്രകാശത്തിന്റെ ജ്വലിക്കുന്ന ചൂടുപോലെ,
കൊയ്ത്തുകാലത്തെ ചൂടിൽ മഞ്ഞുമേഘം പോലെ,
ഞാൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ* നോക്കി ഞാൻ ശാന്തനായി നിൽക്കും.
5 എന്നാൽ വിളവെടുപ്പിനു മുമ്പേ,
അതെ, പൂക്കൾ വിരിഞ്ഞ് മുന്തിരിയായി മാറുമ്പോൾത്തന്നെ,
അരിവാളുകൊണ്ട് വള്ളിത്തലകൾ മുറിച്ചുമാറ്റും,
ചുരുൾക്കണ്ണികൾ വെട്ടിമാറ്റും.
6 അവയെല്ലാം പർവതങ്ങളിലെ ഇരപിടിയൻ പക്ഷികൾക്കും,
ഭൂമിയിലെ വന്യമൃഗങ്ങൾക്കും വിട്ടുകൊടുക്കും.
ഇരപിടിയൻ പക്ഷികൾ അവകൊണ്ട് വേനൽ കഴിക്കും,
ഭൂമിയിലെ മൃഗങ്ങളെല്ലാം കൊയ്ത്തുകാലം മുഴുവൻ അതു ഭക്ഷിക്കും.
7 പൊക്കവും മിനുമിനുത്ത ചർമവും ഉള്ള* ഒരു ജനതയിൽനിന്ന്,
സകല ദേശക്കാരും ഭയപ്പെടുന്ന ഒരു ജനത്തിൽനിന്ന്,
കീഴടക്കിമുന്നേറുന്ന ശക്തരായ* ഒരു ജനതയിൽനിന്ന്,
നദികൾ ഒഴുക്കിക്കൊണ്ടുപോയ ദേശത്തെ ജനതയിൽനിന്ന്,
അന്നു സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്ക് ഒരു സമ്മാനം ലഭിക്കും;
സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമം വഹിക്കുന്ന സീയോൻ പർവതത്തിലേക്ക് അവർ ഒരു കാഴ്ചയുമായി വരും.”+
19 ഈജിപ്തിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+
അതാ, യഹോവ വേഗതയേറിയ ഒരു മേഘത്തിൽ ഈജിപ്തിലേക്കു വരുന്നു.
ഈജിപ്തിലെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ+ സത്യദൈവത്തിന്റെ മുന്നിൽ വിറയ്ക്കും,
ഈജിപ്തിന്റെ ഹൃദയം പേടിച്ച് ഉരുകിപ്പോകും.
2 “ഞാൻ ഈജിപ്തുകാരെ ഈജിപ്തുകാർക്കെതിരെ എഴുന്നേൽപ്പിക്കും,
അവർ പരസ്പരം പോരടിക്കും,
അവർ ഓരോരുത്തരും തന്റെ സഹോദരനും അയൽക്കാരനും എതിരെ തിരിയും,
നഗരം നഗരത്തോടും രാജ്യം രാജ്യത്തോടും പോരാടും.
അവർ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളിലും
ആത്മാക്കളുടെ ഉപദേശം തേടുന്നവരിലും* ഭാവി പറയുന്നവരിലും മന്ത്രവാദികളിലും അഭയം തേടും.+
4 ഞാൻ ഈജിപ്തിനെ നിർദയനായ ഒരു യജമാനന്റെ കൈയിൽ ഏൽപ്പിക്കും,
നിഷ്ഠുരനായ ഒരു രാജാവ് അവരെ ഭരിക്കും”+ എന്നു സൈന്യങ്ങളുടെ കർത്താവായ യഹോവ പ്രഖ്യാപിക്കുന്നു.
6 നദികൾ ചീഞ്ഞുനാറും;
ഈജിപ്തിലെ നൈലിന്റെ കനാലുകൾ വെള്ളം കുറഞ്ഞ് വറ്റിവരളും.
ഈറ്റയും ഞാങ്ങണയും അഴുകിപ്പോകും.+
7 നൈൽ നദിയുടെ തീരങ്ങളിലും അതിന്റെ അഴിമുഖത്തും ഉള്ള ചെടികളും
നൈലിന്റെ കരയിലെ വിത്തു പാകിയ എല്ലാ കൃഷിയിടങ്ങളും+ ഉണങ്ങിപ്പോകും.+
കാറ്റ് അതിനെ ഊതിപ്പറപ്പിക്കും; അത് ഇല്ലാതാകും.
8 മീൻപിടുത്തക്കാർ ദുഃഖിച്ചുകരയും,
നൈലിൽ ചൂണ്ടയിടുന്നവർ വിലപിക്കും,
വല വീശുന്നവർ എണ്ണത്തിൽ ചുരുക്കമാകും.
9 ചീകി വെടിപ്പാക്കിയ ലിനൻനാരുകൊണ്ട് പണിയെടുക്കുന്നവരും+
തറിയിൽ വെള്ളത്തുണി നെയ്തെടുക്കുന്നവരും ലജ്ജിതരാകും.
10 അവളുടെ നെയ്ത്തുകാർ തകർന്നുപോകും,
കൂലിക്കാരെല്ലാം ദുഃഖിച്ചുകരയും.
11 സോവാന്റെ പ്രഭുക്കന്മാർ+ വിഡ്ഢികളാണ്.
ഫറവോന്റെ മഹാജ്ഞാനികളായ ഉപദേഷ്ടാക്കൾ മണ്ടത്തരം വിളമ്പുന്നു.+
“ഞാൻ ജ്ഞാനികളുടെ പിൻമുറക്കാരനാണ്;
പുരാതനരാജാക്കന്മാരുടെ വംശജൻ”
എന്നു നിങ്ങൾ ഫറവോനോട് എങ്ങനെ പറയും?
12 ആ സ്ഥിതിക്കു നിന്റെ ജ്ഞാനികൾ എവിടെ?+
സൈന്യങ്ങളുടെ അധിപനായ യഹോവ ഈജിപ്തിനെക്കുറിച്ച് തീരുമാനിച്ചിരിക്കുന്നത് എന്തെന്ന് അറിയാമെങ്കിൽ അവർ നിനക്കു പറഞ്ഞുതരട്ടെ.
13 സോവാന്റെ പ്രഭുക്കന്മാർ അവിവേകം കാണിച്ചിരിക്കുന്നു;
നോഫിന്റെ* പ്രഭുക്കന്മാർ+ വഞ്ചിതരായിരിക്കുന്നു;
അവളുടെ ഗോത്രത്തലവന്മാർ ഈജിപ്തിനെ വഴിതെറ്റിച്ചിരിക്കുന്നു.
14 യഹോവ അവളുടെ മേൽ പരിഭ്രാന്തിയുടെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു;+
ഒരു മദ്യപാനി സ്വന്തം ഛർദിയിൽ ചവിട്ടി നിലതെറ്റിനടക്കുന്നതുപോലെ,
എല്ലാ കാര്യങ്ങളിലും ഈജിപ്ത് വഴിതെറ്റിനടക്കാൻ അവർ ഇടയാക്കിയിരിക്കുന്നു.
15 അന്ന് ഈജിപ്തിന് ഒന്നും ചെയ്യാനുണ്ടായിരിക്കില്ല,
തലയും വാലും തളിരും ഞാങ്ങണയും* വെറുതേയിരിക്കേണ്ടിവരും.
16 സൈന്യങ്ങളുടെ അധിപനായ യഹോവ തങ്ങൾക്കെതിരെ കൈ ഓങ്ങിയിരിക്കുന്നതു കണ്ട് അന്ന് ഈജിപ്ത് ഒരു സ്ത്രീയെപ്പോലെ പേടിച്ചുവിറയ്ക്കും.+ 17 ഈജിപ്ത് യഹൂദാദേശത്തെ പേടിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവ തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന തീരുമാനം കാരണം യഹൂദാദേശത്തിന്റെ പേര് കേൾക്കുമ്പോൾത്തന്നെ അവർ ഭയന്നുവിറയ്ക്കും.+
18 സൈന്യങ്ങളുടെ അധിപനായ യഹോവയോടു കൂറു പുലർത്തുമെന്ന് ആണയിടുകയും കനാന്യഭാഷ സംസാരിക്കുകയും ചെയ്യുന്ന അഞ്ചു നഗരങ്ങൾ അന്ന് ഈജിപ്ത് ദേശത്തുണ്ടായിരിക്കും.+ അതിൽ ഒരു നഗരത്തിന്റെ പേര് വിനാശകാരിയായ നഗരം എന്നായിരിക്കും.
19 അന്നാളിൽ ഈജിപ്ത് ദേശത്തിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. 20 അത് ഈജിപ്തിൽ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഒരു അടയാളവും തെളിവും ആയിരിക്കും. തങ്ങളെ ഉപദ്രവിക്കുന്നവർ നിമിത്തം അവർ യഹോവയോടു കരഞ്ഞപേക്ഷിക്കുമ്പോൾ അവൻ ഒരു രക്ഷകനെ, മഹാനായ ഒരുവനെ, അയയ്ക്കും; അവൻ അവരെ രക്ഷിക്കും. 21 അങ്ങനെ ഈജിപ്തുകാർ യഹോവയെ അറിയും. അവർ അന്ന് യഹോവയെ അറിഞ്ഞ് ബലികളും കാഴ്ചകളും അർപ്പിക്കും. അവർ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റും. 22 യഹോവ ഈജിപ്തിനെ അടിക്കും;+ ദൈവം അതിനെ അടിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. അപ്പോൾ അവർ യഹോവയിലേക്കു തിരിച്ചുവരും. ദൈവം അവരുടെ യാചനകൾ കേട്ട് അവരെ സുഖപ്പെടുത്തും.
23 അന്ന്, ഈജിപ്തിൽനിന്ന് അസീറിയയിലേക്ക് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+ അസീറിയ ഈജിപ്തിലേക്കും ഈജിപ്ത് അസീറിയയിലേക്കും വരും. ഈജിപ്ത് അസീറിയയോടൊപ്പം ദൈവത്തെ സേവിക്കും. 24 ഇസ്രായേൽ മൂന്നാമനായി ഈജിപ്തിനോടും അസീറിയയോടും ചേരും.+ അവർ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായിരിക്കും. 25 കാരണം, “എന്റെ ജനമായ ഈജിപ്തും എന്റെ സൃഷ്ടിയായ അസീറിയയും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതരായിരിക്കട്ടെ”+ എന്നു പറഞ്ഞ് സൈന്യങ്ങളുടെ അധിപനായ യഹോവ അവരെ അനുഗ്രഹിച്ചിട്ടുണ്ടാകും.
20 അസീറിയൻ രാജാവായ സർഗോൻ, തർഥാനെ* അസ്തോദിലേക്ക് അയച്ച വർഷംതന്നെ+ തർഥാൻ അസ്തോദിന് എതിരെ യുദ്ധം ചെയ്ത് അതു പിടിച്ചെടുത്തു.+ 2 അപ്പോൾ യഹോവ ആമൊസിന്റെ മകനായ യശയ്യയിലൂടെ+ ഇങ്ങനെ പറഞ്ഞു: “നീ ചെന്ന് നിന്റെ അരയിൽനിന്ന് വിലാപവസ്ത്രം അഴിച്ചുകളയുക; കാലിൽനിന്ന് ചെരിപ്പ് ഊരിമാറ്റുക.” യശയ്യ അത് അനുസരിച്ചു; വസ്ത്രം ധരിക്കാതെയും* ചെരിപ്പിടാതെയും നടന്നു.
3 പിന്നെ യഹോവ പറഞ്ഞു: “എന്റെ ദാസനായ യശയ്യ ഈജിപ്തിനും+ എത്യോപ്യക്കും+ എതിരെ ഒരു അടയാളവും ലക്ഷണവും+ എന്ന നിലയിൽ മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നു. 4 അതുപോലെ, അസീറിയൻ രാജാവ് ഈജിപ്തിലും + എത്യോപ്യയിലും ഉള്ള ആബാലവൃദ്ധം ജനങ്ങളെയും ബന്ദികളായി പിടിച്ച് നഗ്നരാക്കി, ചെരിപ്പിടുവിക്കാതെയും ആസനം മറയ്ക്കാതെയും കൊണ്ടുപോകും. അങ്ങനെ ഈജിപ്ത് നഗ്നമാകും.* 5 തങ്ങളുടെ പ്രതീക്ഷയായിരുന്ന എത്യോപ്യയെയും അഭിമാനമായിരുന്ന* ഈജിപ്തിനെയും ഓർത്ത് അവർ ഭയന്നുവിറയ്ക്കുകയും ലജ്ജിക്കുകയും ചെയ്യും. 6 ഈ തീരപ്രദേശത്ത് താമസിക്കുന്നവർ അന്ന് ഇങ്ങനെ പറയും: ‘നമ്മൾ പ്രതീക്ഷ വെച്ചിരുന്നവന്, സഹായത്തിനും അസീറിയൻ രാജാവിൽനിന്നുള്ള സംരക്ഷണത്തിനും വേണ്ടി നമ്മൾ ഓടിച്ചെന്നിരുന്ന ദേശത്തിന്, സംഭവിച്ചതു കണ്ടില്ലേ? ഇനി നമ്മൾ എങ്ങനെ രക്ഷപ്പെടും?’”
21 കടലിന്റെ വിജനഭൂമിക്കെതിരെയുള്ള* പ്രഖ്യാപനം:+
തെക്കുനിന്ന് വീശിയടിക്കുന്ന കൊടുങ്കാറ്റുകൾപോലെ അതു വരുന്നു,
വിജനഭൂമിയിൽനിന്ന്, പേടിപ്പെടുത്തുന്ന ഒരു ദേശത്തുനിന്നുതന്നെ, അതു വരുന്നു!+
2 ഭീകരമായ ഒരു ദിവ്യദർശനം എന്നെ അറിയിച്ചിരിക്കുന്നു:
വഞ്ചകൻ വഞ്ചന കാണിക്കുന്നു,
വിനാശകൻ നാശം വിതയ്ക്കുന്നു,
ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോധിക്കുക!+
അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പിനെല്ലാം ഞാൻ അറുതി വരുത്തും.+
3 ഈ ദർശനം നിമിത്തം ഞാൻ അതിവേദനയിലായിരിക്കുന്നു.*+
പ്രസവവേദന തിന്നുന്ന ഒരു സ്ത്രീയെപ്പോലെ
എന്റെ പേശികൾ വലിഞ്ഞുമുറുകുന്നു.
കേൾക്കാനാകാത്ത വിധം ഞാൻ ദുഃഖിതനാണ്,
കാണാനാകാത്ത വിധം ഞാൻ അസ്വസ്ഥനാണ്.
4 എന്റെ ഹൃദയം പിടയുന്നു, ഞാൻ പേടിച്ചുവിറയ്ക്കുന്നു.
ഞാൻ കാത്തിരുന്ന സന്ധ്യ എന്നെ വിറകൊള്ളിക്കുന്നു!
5 മേശയൊരുക്കി ഇരിപ്പിടങ്ങൾ നിരത്തിയിടൂ!
ഭക്ഷിച്ച് പാനം ചെയ്യൂ!+
പ്രഭുക്കന്മാരേ, എഴുന്നേൽക്കൂ! പരിചയെ അഭിഷേകം ചെയ്യൂ!*
6 യഹോവ എന്നോടു പറഞ്ഞത് ഇതാണ്:
“കാണുന്നതെല്ലാം അറിയിക്കാനായി ഒരു കാവൽക്കാരനെ നിയമിക്കുക.”
അയാൾ അതീവജാഗ്രതയോടെ, ശ്രദ്ധാപൂർവം നോക്കിക്കൊണ്ടിരുന്നു.
8 എന്നിട്ട് ഒരു സിംഹത്തെപ്പോലെ വിളിച്ചുപറഞ്ഞു:
“യഹോവേ, പകൽ മുഴുവൻ ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു,
എല്ലാ രാത്രിയിലും ഞാൻ എന്റെ നിയമിതസ്ഥാനത്ത് നിലയുറപ്പിക്കുന്നു.+
9 അതാ നോക്കൂ:
കുതിരകളെ പൂട്ടിയ തേരിൽ യോദ്ധാക്കൾ വരുന്നു!”+
അയാൾ പിന്നെയും പറഞ്ഞു:
“അവൾ വീണിരിക്കുന്നു! ബാബിലോൺ വീണിരിക്കുന്നു!+
അവളുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിലത്ത് ഉടഞ്ഞുകിടക്കുന്നു!”+
10 ധാന്യംപോലെ ചവിട്ടിമെതിക്കപ്പെട്ട എന്റെ ജനമേ,
ഞാൻ മെതിച്ചെടുത്ത എന്റെ ധാന്യമേ,*+
ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, എന്നോടു പറഞ്ഞതു ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.
11 ദൂമയ്ക്കെതിരെയുള്ള* പ്രഖ്യാപനം:
സേയീരിൽനിന്ന് ഒരാൾ എന്നോടു വിളിച്ചുചോദിക്കുന്നു:+
“കാവൽക്കാരാ, രാത്രി കഴിയാറായോ?
കാവൽക്കാരാ, രാത്രി കഴിയാറായോ?”
12 കാവൽക്കാരൻ പറഞ്ഞു:
“നേരം വെളുക്കാറായി, രാത്രിയും വരുന്നു.
നിങ്ങൾക്ക് അറിയണമെങ്കിൽ അന്വേഷിക്കുക,
മടങ്ങിവരുക!”
13 മരുപ്രദേശത്തിന് എതിരെയുള്ള പ്രഖ്യാപനം:
ദേദാനിലെ സഞ്ചാരിസംഘങ്ങളേ,+
മരുപ്രദേശത്തെ കാട്ടിൽ നിങ്ങൾ രാത്രിതങ്ങും!
14 തേമയിൽ താമസിക്കുന്നവരേ,+
ദാഹിച്ചിരിക്കുന്നവനു വെള്ളവുമായി വരുക.
രക്ഷപ്പെട്ട് ഓടുന്നവന് ആഹാരം കൊണ്ടുവരുക.
15 വാളിൽനിന്ന്, ഊരിപ്പിടിച്ച വാളിൽനിന്ന്, അവർ രക്ഷപ്പെട്ടിരിക്കുന്നല്ലോ;
കുലച്ചിരിക്കുന്ന വില്ലിൽനിന്നും ഘോരമായ യുദ്ധത്തിൽനിന്നും അവർ ഓടിപ്പോയിരിക്കുന്നല്ലോ.
16 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞു: “ഒരു കൂലിക്കാരന്റെ വർഷംപോലുള്ള ഒരു വർഷത്തിനകം* കേദാരിന്റെ മഹത്ത്വമെല്ലാം+ ഇല്ലാതാകും. 17 കേദാരിന്റെ യോദ്ധാക്കളിൽപ്പെട്ട വില്ലാളികളുടെ എണ്ണം ചുരുക്കമാകും. ഇസ്രായേലിന്റെ ദൈവമായ യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.”
22 ദിവ്യദർശനത്തിന്റെ താഴ്വരയെക്കുറിച്ചുള്ള* പ്രഖ്യാപനം:+
എന്തിനാണു നിങ്ങളെല്ലാം പുരമുകളിൽ കയറിയിരിക്കുന്നത്? എന്തുപറ്റി നിങ്ങൾക്കെല്ലാം?
2 കോലാഹലം നിറഞ്ഞ നഗരമേ, മദിച്ചാർക്കുന്ന പട്ടണമേ,
നീ ആകെ പ്രക്ഷുബ്ധമായിരുന്നു.
നിന്നിൽ മരിച്ചുവീണവർ വെട്ടേറ്റല്ല വീണത്,
അവർ മരിച്ചൊടുങ്ങിയതു യുദ്ധത്തിലുമല്ല.+
3 നിന്റെ ഏകാധിപതികൾ ഒരുമിച്ച് ഓടിപ്പോയി.+
വില്ല് എടുക്കുംമുമ്പേ അവർ തടവുകാരായി!+
അവർ ദൂരേക്ക് ഓടിപ്പോയെങ്കിലും,
കണ്ണിൽപ്പെട്ടവരെയെല്ലാം ശത്രുക്കൾ പിടികൂടി.
5 പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ
ദിവ്യദർശനത്തിന്റെ താഴ്വരയിൽ
പരിഭ്രാന്തിയും തോൽവിയും സംഭ്രമവും വരുത്തുന്ന ദിവസമല്ലോ അത്.+
മതിലുകൾ തകർക്കപ്പെടുന്നു;+
അവർ പർവതത്തെ നോക്കി നിലവിളിക്കുന്നു.
യോദ്ധാക്കളെ വഹിക്കുന്ന രഥങ്ങളും കുതിരകളും* ആയി നിൽക്കുന്നു;
7 നിന്റെ ശ്രേഷ്ഠമായ താഴ്വരകൾ
യുദ്ധരഥങ്ങൾകൊണ്ട് നിറയും;
കുതിരകൾ* കവാടത്തിൽ നിലയുറപ്പിക്കും.
“അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധശാലയിലേക്കു നോക്കും.+ 9 നിങ്ങൾ ദാവീദിന്റെ നഗരത്തിൽ+ അനേകം വിള്ളലുകൾ കാണും. നിങ്ങൾ താഴത്തെ കുളത്തിൽ വെള്ളം ശേഖരിക്കും.+ 10 നിങ്ങൾ യരുശലേമിലെ വീടുകൾ എണ്ണിനോക്കും; മതിൽ ബലപ്പെടുത്താനായി വീടുകൾ പൊളിച്ചെടുക്കും. 11 പഴയ കുളത്തിലെ വെള്ളം ശേഖരിക്കാൻ നിങ്ങൾ മതിലുകൾക്കിടയിൽ ഒരു ജലസംഭരണി പണിയും. എന്നാൽ നിങ്ങൾ അതിന്റെ നിർമാതാവായ മഹാദൈവത്തിലേക്കു നോക്കില്ല; പണ്ടുപണ്ടേ അത് ഉണ്ടാക്കിയവനെ നിങ്ങൾ കാണില്ല.
വിലാപവസ്ത്രം ധരിക്കാനും തല വടിക്കാനും,
അന്നാളിൽ പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ആവശ്യപ്പെടും.
13 എന്നാൽ നിങ്ങൾ ആഘോഷിച്ചുല്ലസിക്കുന്നു;
കന്നുകാലികളെയും ആടുകളെയും അറുക്കുന്നു;
മാംസം ഭക്ഷിക്കുന്നു, വീഞ്ഞു കുടിക്കുന്നു.+
‘നമുക്കു തിന്നുകുടിച്ച് ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ’+ എന്നു പറയുന്നു.”
14 അപ്പോൾ സൈന്യങ്ങളുടെ അധിപനായ യഹോവ എന്റെ കാതിൽ ഈ സന്ദേശം അറിയിച്ചു: “‘ജനമേ, നിങ്ങൾ മരിച്ചൊടുങ്ങുന്നതുവരെ നിങ്ങളുടെ ഈ തെറ്റിനു പരിഹാരം ചെയ്യാനാകില്ല’+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പറയുന്നു.”
15 പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ കല്പിക്കുന്നു: “നീ ആ കാര്യസ്ഥന്റെ അടുത്ത് ചെന്ന്, അതായത് ഭവനത്തിന്റെ* ചുമതലക്കാരനായ ശെബ്നെയുടെ+ അടുത്ത് ചെന്ന്, ഇങ്ങനെ പറയുക: 16 ‘നീ എന്തിനാണ് ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കിയിരിക്കുന്നത്? നിനക്ക് എന്താണ് ഇവിടെ കാര്യം? നിന്റെ ആരാണ് ഇവിടെയുള്ളത്?’ ശെബ്നെ ഉയർന്ന ഒരു സ്ഥലത്ത് തനിക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കുന്നു; പാറയിൽ ഒരു വിശ്രമസ്ഥലം* വെട്ടിയൊരുക്കുന്നു. 17 ‘യഹോവ നിന്നെ ശക്തിയായി താഴേക്കു വലിച്ചെറിയും. എടോ, ദൈവം നിന്നെ ബലം പ്രയോഗിച്ച് പിടികൂടും. 18 നിന്നെ ചുരുട്ടിക്കൂട്ടി, വിശാലമായ ഒരു ദേശത്തേക്കു പന്തുപോലെ എറിയും. അവിടെവെച്ച് നീ മരിക്കും; നിന്റെ പ്രൗഢിയുള്ള രഥങ്ങൾ നിന്റെ യജമാനന്റെ ഭവനത്തിന് അപമാനമായി അവിടെ കിടക്കും. 19 ഞാൻ നിന്നെ നിന്റെ സ്ഥാനത്തുനിന്ന് നീക്കും; നിനക്കു നിന്റെ പദവി നഷ്ടമാകും.
20 “‘അന്നു ഞാൻ എന്റെ ദാസനായ ഹിൽക്കിയയുടെ മകൻ എല്യാക്കീമിനെ+ വിളിച്ചുവരുത്തും. 21 ഞാൻ നിന്റെ വസ്ത്രം അവനെ ധരിപ്പിക്കും. അഴിഞ്ഞുപോകാത്ത വിധം നിന്റെ നടുക്കെട്ട് ഞാൻ അവനു കെട്ടിക്കൊടുക്കും;+ നിനക്കുള്ള അധികാരം* അവനെ ഏൽപ്പിക്കും. അവൻ യരുശലേംനിവാസികൾക്കും യഹൂദാഗൃഹത്തിനും പിതാവായിരിക്കും. 22 ദാവീദുഗൃഹത്തിന്റെ താക്കോൽ+ ഞാൻ അവന്റെ തോളിൽ വെക്കും. അവൻ തുറന്നത് ആരും അടയ്ക്കില്ല; അവൻ അടച്ചത് ആരും തുറക്കില്ല. 23 ഉറപ്പുള്ള ഒരിടത്ത് ഒരു മരയാണിയായി ഞാൻ അവനെ തറയ്ക്കും. അവൻ സ്വന്തം പിതാവിന്റെ ഭവനത്തിനു മഹത്ത്വമാർന്ന ഒരു സിംഹാസനമായിത്തീരും. 24 അവന്റെ പിതാവിന്റെ ഭവനത്തിന്റെ മഹത്ത്വമെല്ലാം,* അതായത് പിന്മുറക്കാരെയും സന്തതികളെയും,* അവർ അവനിൽ തൂക്കിയിടും; എല്ലാ ചെറിയ പാത്രങ്ങളും കുഴിയൻപാത്രങ്ങളും വലിയ ഭരണികളും അവർ അവനിൽ തൂക്കും.’
25 “സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: ‘ഉറപ്പുള്ള സ്ഥലത്ത് തറച്ചിരുന്ന മരയാണി അന്നു നീക്കിക്കളയും.+ അതു മുറിച്ച് താഴെയിടും; അതിൽ തൂക്കിയിരുന്ന വസ്തുക്കളെല്ലാം നിലത്ത് വീണ് തകർന്നുപോകും. യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.’”
23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+
തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക!
തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല.
കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു.
2 തീരദേശവാസികളേ, മിണ്ടാതിരിക്കൂ.
സമുദ്രസഞ്ചാരികളായ സീദോനിലെ വ്യാപാരികൾ+ നിങ്ങളെ സമ്പന്നരാക്കിയിരിക്കുന്നു.
3 അവളുടെ വരുമാനമാർഗമായ നൈലിന്റെ വിളവും,
ശീഹോരിന്റെ* ധാന്യവും*+ കടലുകൾ താണ്ടിച്ചെന്നിരിക്കുന്നു.
അങ്ങനെ അവൾ ജനതകളിൽനിന്ന് ലാഭം കൊയ്തു.+
4 സമുദ്രത്തിലെ കോട്ടയേ, സീദോനേ, ലജ്ജിതയാകൂ;
സമുദ്രം ഇങ്ങനെ വിലപിക്കുന്നല്ലോ:
“ഞാൻ പ്രസവവേദന അറിഞ്ഞിട്ടില്ല, പ്രസവിച്ചിട്ടില്ല,
5 ഈജിപ്തിനെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ വേദനിച്ചതുപോലെ,+
സോരിനെക്കുറിച്ച് കേൾക്കുമ്പോഴും ജനം വേദനിക്കും.+
6 കടൽ കടന്ന് തർശീശിലേക്കു പോകുവിൻ!
തീരദേശവാസികളേ, അലമുറയിട്ട് കരയുവിൻ!
7 പണ്ടുമുതൽതന്നെ, തന്റെ ആരംഭംമുതൽതന്നെ, ആർത്തുല്ലസിച്ചിരുന്ന നിങ്ങളുടെ ആ നഗരമാണോ ഇത്?
അവൾ ദൂരദേശങ്ങളിലേക്കു നടന്നുചെന്ന് അവിടെ താമസിക്കാറുണ്ടായിരുന്നു.
8 ആ സോരിന് എതിരെ ആരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്?
അവൾ പലരെയും കിരീടം അണിയിച്ചിരുന്നു,
അവളുടെ വ്യാപാരികൾ പ്രഭുക്കന്മാരായിരുന്നു,
അവളുടെ കച്ചവടക്കാരെ ലോകം ആദരിച്ചുപോന്നു.+
9 അവളുടെ സൗന്ദര്യത്തെയും അഹങ്കാരത്തെയും അവഹേളിക്കാനായി,
മാലോകരെല്ലാം ആദരിച്ചിരുന്നവരെ അപമാനിക്കാനായി,
സൈന്യങ്ങളുടെ അധിപനായ യഹോവയാണ് ഇതു തീരുമാനിച്ചത്.+
10 തർശീശ് പുത്രിയേ, നൈൽ നദിയെപ്പോലെ നീ നിന്റെ ദേശം കവിഞ്ഞൊഴുകുക,
കപ്പൽശാലകളൊന്നും* ഇനി ബാക്കിയില്ല.+
11 ദൈവം സമുദ്രത്തിനു മീതെ കൈ നീട്ടിയിരിക്കുന്നു;
രാജ്യങ്ങളെ വിറപ്പിച്ചിരിക്കുന്നു.
ഫൊയ്നിക്യയുടെ കോട്ടകളെ തകർത്തെറിയാൻ യഹോവ ഉത്തരവിട്ടിരിക്കുന്നു.+
12 ദൈവം പറയുന്നു: “നീ ഇനി ആനന്ദംകൊണ്ട് തുള്ളിച്ചാടില്ല,+
അടിച്ചമർത്തപ്പെട്ടവളേ, കന്യകയായ സീദോൻപുത്രീ,
എഴുന്നേറ്റ് കടൽ കടന്ന് കിത്തീമിലേക്കു പോകുക,+
എന്നാൽ അവിടെയും നിനക്കു സ്വസ്ഥത കിട്ടില്ല.”
അസീറിയയല്ല,+ ഈ ജനമാണ്
അവളെ മരുമൃഗങ്ങളുടെ താവളമാക്കി മാറ്റിയത്.
അവർ ഉപരോധഗോപുരങ്ങൾ തീർത്തു,
അവർ അവളുടെ ഉറപ്പുള്ള കോട്ടകൾ തകർത്തുനശിപ്പിച്ചു.+
അവൾ ഇതാ, പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നു!
15 ഒരു രാജാവിന്റെ ജീവിതകാലമായ 70 വർഷത്തേക്കു+ സോരിനെ ആരും ഓർക്കില്ല. എന്നാൽ 70 വർഷം കഴിയുമ്പോൾ വേശ്യയെക്കുറിച്ചുള്ള പാട്ടിലെ വരികൾ സോരിന്റെ കാര്യത്തിൽ സത്യമാകും:
16 “വിസ്മരിക്കപ്പെട്ട വേശ്യയേ, കിന്നരമെടുത്ത് നഗരവീഥികളിലൂടെ നടക്കുക,
നിന്റെ കിന്നരം ഈണത്തിൽ മീട്ടുക,
പാട്ടുകൾ പലതും പാടുക,
നിന്നെ അവർ ഓർക്കട്ടെ!”
17 70 വർഷം കഴിയുമ്പോൾ യഹോവ സോരിലേക്കു ശ്രദ്ധ തിരിക്കും. ഭൂമുഖത്തുള്ള സകല രാജ്യങ്ങളുമായും അവൾ വേശ്യാവൃത്തി ചെയ്യും. അങ്ങനെ അവൾക്കു വീണ്ടും വരുമാനം കിട്ടിത്തുടങ്ങും. 18 എന്നാൽ അവളുടെ വരുമാനവും ആദായവും യഹോവയ്ക്കു വിശുദ്ധമായിത്തീരും. അതു ഭാവിയിലേക്കു സൂക്ഷിച്ചുവെക്കില്ല; യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർ അത് ഉപയോഗിക്കും; അവർ മതിവരുവോളം ഭക്ഷിക്കുകയും മോടിയേറിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.+
24 ഇതാ, യഹോവ ദേശത്തെ* ശൂന്യവും വിജനവും ആക്കുന്നു.+
ദൈവം ദേശത്തെ കമിഴ്ത്തിക്കളയുന്നു;*+ അതിലെ നിവാസികൾ ചിതറിപ്പോകുന്നു.+
2 സാധാരണക്കാരും പുരോഹിതന്മാരും,
ദാസനും യജമാനനും,
ദാസിയും യജമാനത്തിയും,
വാങ്ങുന്നവനും വിൽക്കുന്നവനും,
കടം വാങ്ങുന്നവനും കടം കൊടുക്കുന്നവനും,
പലിശക്കാരനും കടക്കാരനും,
അങ്ങനെ എല്ലാവരും ഒരുപോലെ ചിതറിപ്പോകും.+
3 ദേശം അപ്പാടേ ശൂന്യമാകും,
ദേശത്തെ മുഴുവൻ കൊള്ളയടിക്കും.+
യഹോവയാണ് ഇതു പ്രസ്താവിച്ചിരിക്കുന്നത്.
4 ദേശം കരയുന്നു,*+ അതു ക്ഷയിച്ചുപോകുന്നു,
കൃഷിയിടങ്ങൾ ഉണങ്ങിപ്പോകുന്നു, അവ മാഞ്ഞ് ഇല്ലാതാകുന്നു.
ദേശത്തെ പ്രധാനികൾ ശോഷിച്ചുപോകുന്നു.
5 അവർ നിയമത്തിൽ പഴുതുകൾ തേടുന്നു,+
ചട്ടങ്ങൾ മാറ്റിയെഴുതുന്നു,+
അവർ ശാശ്വതമായ* ഉടമ്പടി ലംഘിച്ചിരിക്കുന്നു.+
അങ്ങനെ, ദേശവാസികൾ ദേശം മലിനമാക്കിയിരിക്കുന്നു.+
ദേശത്ത് നിവാസികൾ കുറഞ്ഞുപോകുന്നു,
ഏതാനും പേർ മാത്രമേ ശേഷിച്ചിട്ടുള്ളൂ.+
7 പുതുവീഞ്ഞു കണ്ണീർ പൊഴിക്കുന്നു,* മുന്തിരിവള്ളി വാടിക്കരിയുന്നു,+
ഹൃദയാനന്ദമുള്ളവർ നെടുവീർപ്പിടുന്നു.+
8 തപ്പുകളുടെ ആനന്ദമേളം നിലച്ചിരിക്കുന്നു,
ആഘോഷിച്ചാർക്കുന്നവരുടെ ആരവം കേൾക്കാതെയായി,
കിന്നരത്തിന്റെ സന്തോഷനാദം നിന്നുപോയി.+
9 അവർ പാട്ടു കൂടാതെ വീഞ്ഞു കുടിക്കുന്നു,
മദ്യം അവർക്കു കയ്പായി തോന്നുന്നു.
10 വിജനമായ പട്ടണം നിലംപൊത്തിയിരിക്കുന്നു,+
ആരും കടക്കാതിരിക്കാൻ വീടുകളെല്ലാം അടച്ചിട്ടിരിക്കുന്നു.
11 അവർ തെരുവീഥികളിൽ വീഞ്ഞിനായി നിലവിളിക്കുന്നു.
ഉല്ലാസമേളങ്ങളെല്ലാം നിലച്ചുപോയി,
ദേശത്തിന്റെ സന്തോഷം പൊയ്പോയി.+
12 നഗരം തകർന്നടിഞ്ഞിരിക്കുന്നു,
നഗരകവാടം പൊളിച്ചുകളഞ്ഞിരിക്കുന്നു; അത് ഒരു കൂമ്പാരമായിക്കിടക്കുന്നു.+
13 കായ്കൾ തല്ലിക്കൊഴിച്ച ഒലിവ് മരംപോലെയും,+
വിളവെടുപ്പു കഴിഞ്ഞ തോട്ടത്തിൽ ശേഷിക്കുന്ന മുന്തിരിപോലെയും,
എന്റെ ജനം ദേശത്ത് ജനതകൾക്കിടയിൽ ബാക്കിയാകും.+
14 അവർ ശബ്ദമുയർത്തും,
അവർ സന്തോഷിച്ചാർക്കും.
കടലിൽനിന്ന്* അവർ യഹോവയുടെ മഹത്ത്വം ഘോഷിക്കും.+
15 വെളിച്ചത്തിന്റെ ദേശത്ത്* അവർ യഹോവയെ മഹത്ത്വപ്പെടുത്തും;+
സമുദ്രത്തിലെ ദ്വീപുകളിൽ അവർ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേര് പുകഴ്ത്തും.+
16 ഭൂമിയുടെ അറുതികളിൽനിന്ന് ഞങ്ങൾ പാട്ടുകൾ കേൾക്കുന്നു:
“നീതിമാനായ ദൈവത്തിനു മഹത്ത്വം!”+
എന്നാൽ ഞാൻ പറയുന്നു: “ഞാൻ തളർന്നുപോകുന്നു, ഞാൻ തളർന്നുപോകുന്നു!
എനിക്കു കഷ്ടം! വഞ്ചകന്മാർ വഞ്ചന കാണിച്ചിരിക്കുന്നു,
വഞ്ചകന്മാർ വഞ്ചനയോടെ വഞ്ചന കാണിച്ചിരിക്കുന്നു.”+
17 ദേശവാസിയേ, ഭയവും കുഴികളും കെണികളും നിന്നെ കാത്തിരിക്കുന്നു.+
18 ഭയപ്പെടുത്തുന്ന സ്വരം കേട്ട് ഓടിരക്ഷപ്പെടുന്നവർ കുഴിയിൽ വീഴും,
കുഴിയിൽനിന്ന് വലിഞ്ഞുകയറുന്നവർ കെണിയിൽപ്പെടും.+
ആകാശത്തിന്റെ പ്രളയവാതിലുകൾ തുറക്കും,
ദേശത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങും.
20 ദേശം ഒരു കുടിയനെപ്പോലെ ആടുന്നു,
കാറ്റിൽ ഉലയുന്ന ഒരു കുടിൽപോലെ അത് ഇളകിയാടുന്നു.
അതിന്റെ അകൃത്യം ഒരു വലിയ ഭാരമായി അതിന്മേൽ ഇരിക്കുന്നു;+
അതു നിലംപൊത്തും, ഇനി ഒരിക്കലും എഴുന്നേറ്റുവരില്ല.
21 അന്നാളിൽ യഹോവ ഉയരങ്ങളിലുള്ള സൈന്യത്തെയും
ഭൂമിയിലുള്ള രാജാക്കന്മാരെയും ന്യായം വിധിക്കും.
22 കുഴിയിലേക്കു തടവുകാരെ ഒരുമിച്ചുകൂട്ടുന്നതുപോലെ
അവരെ ഒരുമിച്ചുകൂട്ടും.
അവരെ തടവറയിൽ അടയ്ക്കും;
കുറെ ദിവസങ്ങൾക്കു ശേഷം അവരെ ഓർക്കും.
23 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിലും+ യരുശലേമിലും രാജാവായിരിക്കുന്നു,+
സ്വന്തം ജനത്തിന്റെ മൂപ്പന്മാർക്കു*+ മുന്നിൽ ദൈവം മഹത്ത്വത്തോടെ രാജാവായി.
അതുകൊണ്ട് പൂർണചന്ദ്രൻ നാണംകെടും,
ജ്വലിക്കുന്ന സൂര്യൻ ലജ്ജിച്ചുപോകും.+
25 യഹോവേ, അങ്ങാണ് എന്റെ ദൈവം.
ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.
പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+
അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+
ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്തതയോടെ+ ചെയ്തിരിക്കുന്നു.
2 അങ്ങ് ഒരു നഗരത്തെ വെറും കൽക്കൂമ്പാരമാക്കി,
കോട്ടമതിലുള്ള പട്ടണത്തെ തകർത്തുതരിപ്പണമാക്കി.
അന്യദേശക്കാരന്റെ കോട്ട ഇപ്പോൾ ഒരു നഗരമല്ല;
ഇനി ഒരിക്കലും അതു പുതുക്കിപ്പണിയില്ല.
3 അതുകൊണ്ട്, ശക്തരായ ഒരു ജനം അങ്ങയെ മഹത്ത്വപ്പെടുത്തും,
മർദകരായ ജനതകളുടെ നഗരം അങ്ങയെ ഭയപ്പെടും.+
4 അങ്ങ് സാധുക്കൾക്ക് ഒരു കോട്ടയായിത്തീർന്നിരിക്കുന്നു;
പാവപ്പെട്ടവർക്കു കഷ്ടതയിൽ ഒരു അഭയസ്ഥാനവും,+
പേമാരിയിൽ ഒരു സംരക്ഷണവും,
കൊടുംചൂടിൽ ഒരു തണലും തന്നെ.+
മതിലിൽ ആഞ്ഞടിക്കുന്ന കൊടുംമഴപോലെ ക്രൂരരായ അധികാരികൾ കോപം ചൊരിയുമ്പോൾ,
5 വരണ്ടുണങ്ങിയ ദേശത്തെ കൊടുംചൂടുപോലെ,
അപരിചിതരുടെ ആരവം അങ്ങ് അടക്കിക്കളയുന്നു.
മേഘത്തിന്റെ തണൽ കൊടുംചൂടിനെ ശമിപ്പിക്കുന്നതുപോലെ,
അങ്ങ് മർദകരുടെ ഗാനങ്ങൾ നിശ്ശബ്ദമാക്കുന്നു.
6 സൈന്യങ്ങളുടെ അധിപനായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും;+
വിശിഷ്ടമായ വിഭവങ്ങളും
മേത്തരം* വീഞ്ഞും
മജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളും
അരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും.
7 എല്ലാ ജനങ്ങളെയും പൊതിഞ്ഞിരിക്കുന്ന കച്ച ദൈവം ഈ പർവതത്തിൽവെച്ച് നീക്കിക്കളയും,
എല്ലാ ജനതകളുടെയും മേൽ നെയ്തിട്ടിരിക്കുന്ന പുതപ്പ്* എടുത്തുമാറ്റും.
8 ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും,*+
പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.+
തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമിയിൽനിന്ന് നീക്കിക്കളയും;
യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
9 അന്ന് അവർ പറയും:
“ഇതാ, നമ്മുടെ ദൈവം!+
ഇതാ, യഹോവ!
നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,
ദൈവം നമ്മളെ രക്ഷിക്കുന്നതിനാൽ നമുക്കു സന്തോഷിക്കാം, നമുക്ക് ആനന്ദിക്കാം.”+
10 യഹോവ തന്റെ കൈ ഈ പർവതത്തിന്മേൽ വെക്കും;+
വയ്ക്കോൽ ചാണകത്തിൽ ഇട്ട് ചവിട്ടിയരയ്ക്കുന്നതുപോലെ,
മോവാബിനെ സ്വദേശത്തുവെച്ച് ചവിട്ടിയരയ്ക്കും.+
11 നീന്തുന്നവൻ തുഴയാൻ കൈ വീശുന്നതുപോലെ,
ദൈവം കൈ വീശി അതിനെ അടിക്കും.
വിദഗ്ധമായി കൈകൾ ചലിപ്പിച്ച്
ദൈവം അതിന്റെ അഹങ്കാരം ശമിപ്പിക്കും.+
12 ഉയർന്ന കോട്ടനഗരമേ,
സംരക്ഷണമതിലുകളുള്ള നിന്നെ ദൈവം പൊളിച്ചുകളയും;
ദൈവം അത് ഇടിച്ച് നിരപ്പാക്കും; പൊടിയിലേക്കു തള്ളിയിടും.
26 അന്നാളിൽ യഹൂദാദേശത്ത്+ ഈ പാട്ടു കേൾക്കും:+
“നമുക്കു ശക്തമായ ഒരു നഗരമുണ്ട്.+
ദൈവം രക്ഷയെ അതിന്റെ മതിലുകളും പ്രതിരോധമതിലുകളും ആക്കിയിരിക്കുന്നു.+
2 കവാടങ്ങൾ തുറക്കുക,+ നീതിയുള്ള ആ ജനത പ്രവേശിക്കട്ടെ,
വിശ്വസ്തതയോടെ നടക്കുന്ന ജനത അകത്ത് വരട്ടെ.
3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;
അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+
അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+
5 ദൈവം ഉയരങ്ങളിൽ വസിക്കുന്നവരെ, ഉന്നതമായ നഗരത്തെ, താഴ്ത്തിയിരിക്കുന്നു.
അതിനെ താഴെ ഇറക്കുന്നു,
അതിനെ നിലത്തേക്കു തള്ളിയിടുന്നു,
അതിനെ പൊടിയിൽ എറിഞ്ഞുകളയുന്നു.
6 ക്ലേശിതന്റെ പാദങ്ങളും എളിയവന്റെ കാലുകളും
അതിനെ ചവിട്ടിമെതിക്കും.”
7 നീതിമാന്റെ വഴി നേരുള്ളതാണ്.*
അങ്ങ് നേരുള്ളവനായതുകൊണ്ട്
നീതിമാന്റെ പാത നിരപ്പാക്കും.
8 യഹോവേ, അങ്ങയുടെ ന്യായവിധികൾ അനുസരിച്ച് നടക്കവെ,
ഞങ്ങൾ അങ്ങയിൽ പ്രത്യാശ വെക്കുന്നു.
അങ്ങയുടെ പേരിനും അതിന്റെ സ്മരണയ്ക്കും വേണ്ടി ഞങ്ങൾ കാംക്ഷിക്കുന്നു.*
9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്ക്കായി വാഞ്ഛിക്കുന്നു,
എന്റെ ആത്മാവ് അങ്ങയെ തേടുന്നു,+
അങ്ങ് ഭൂമിയെ ന്യായം വിധിക്കുമ്പോൾ,
ദേശവാസികൾ നീതി എന്തെന്ന് അറിയുന്നു.+
11 യഹോവേ, അങ്ങ് കൈ ഓങ്ങിയിരിക്കുന്നു; പക്ഷേ അവർ കാണുന്നില്ല.+
അങ്ങയ്ക്ക് അങ്ങയുടെ ജനത്തോടുള്ള തീവ്രമായ സ്നേഹം അവർ കാണും; അവർ നാണംകെടും.
അങ്ങയുടെ ശത്രുക്കളുടെ നേർക്കുള്ള തീ അവരെ വിഴുങ്ങിക്കളയും.
13 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെക്കൂടാതെ പല യജമാനന്മാരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്;+
എന്നാൽ അങ്ങയുടെ പേരിനെ മാത്രം ഞങ്ങൾ സ്തുതിക്കുന്നു.+
14 അവർ മരിച്ചുപോയി, ഇനി ജീവിക്കില്ല,
അവർ മരിച്ച് ശക്തിയില്ലാത്തവരായിത്തീർന്നിരിക്കുന്നു, ഇനി എഴുന്നേറ്റുവരില്ല,+
അവരെ പാടേ നശിപ്പിക്കാനായി അങ്ങ് അവർക്കു നേരെ തിരിഞ്ഞിരിക്കുന്നല്ലോ;
ഇനി ആരും അവരെ ഓർക്കില്ല.
15 യഹോവേ, അങ്ങ് ജനതയെ വർധിപ്പിച്ചിരിക്കുന്നു,
അതെ, അങ്ങ് അവരെ വർധിപ്പിച്ചിരിക്കുന്നു,
അങ്ങ് അങ്ങയെത്തന്നെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+
ദേശത്തിന്റെ അതിർത്തികളെല്ലാം അങ്ങ് വളരെ വിശാലമാക്കിയിരിക്കുന്നു.+
16 യഹോവേ, കഷ്ടതയുടെ നാളിൽ അവർ അങ്ങയിലേക്കു തിരിഞ്ഞു,+
അങ്ങ് ശിക്ഷണം നൽകിയപ്പോൾ അവർ മന്ദസ്വരത്തിൽ തിരുമുമ്പാകെ പ്രാർഥനകൾ പകർന്നു.
17 ഗർഭിണിയായ ഒരു സ്ത്രീ,
പ്രസവവേദനകൊണ്ട് നിലവിളിക്കുന്നതുപോലെ,
ഞങ്ങൾ ഇതാ യഹോവേ, അങ്ങ് നിമിത്തം നിലവിളിക്കുന്നു.
18 ഞങ്ങൾ ഗർഭിണികളായി, ഞങ്ങൾ പ്രസവവേദന അനുഭവിച്ചു,
എന്നാൽ ഞങ്ങൾ കാറ്റിനെ പ്രസവിച്ചതുപോലെയായി!
ദേശത്തിനു രക്ഷയേകാൻ ഞങ്ങൾക്കു കഴിഞ്ഞില്ല,
ദേശത്ത് വസിക്കാൻ ആരും പിറക്കുന്നില്ല.
19 “നിങ്ങളുടെ മരിച്ചവർ ജീവിക്കും,
എന്റെ ശവങ്ങൾ* എഴുന്നേൽക്കും.+
പൊടിയിൽ വസിക്കുന്നവരേ,+
ഉണർന്നെഴുന്നേറ്റ് സന്തോഷിച്ചാർക്കുക!
നിന്റെ മഞ്ഞുകണങ്ങൾ പ്രഭാതത്തിലെ മഞ്ഞുകണങ്ങൾപോലെയല്ലോ;*
മരിച്ച് ശക്തിയില്ലാതായവരെ ഭൂമി ജീവിപ്പിക്കും.*
ക്രോധം കടന്നുപോകുന്നതുവരെ
അൽപ്പനേരത്തേക്ക് ഒളിച്ചിരിക്കുക!+
21 ഇതാ! ദേശവാസികളോട് അവരുടെ തെറ്റുകൾക്കു കണക്കു ചോദിക്കാൻ,
യഹോവ തന്റെ വാസസ്ഥലത്തുനിന്ന് വരുന്നു.
താൻ വീഴ്ത്തിയ രക്തം ദേശം വെളിപ്പെടുത്തും;
തന്നിൽ വീണ ശവങ്ങൾ അവൾ ഇനി മറച്ചുവെക്കില്ല.”
27 അന്നാളിൽ യഹോവ വലുപ്പവും ബലവും ദൃഢതയും ഉള്ള തന്റെ വാൾ എടുക്കും,+
തെന്നിനീങ്ങുന്ന സർപ്പമായ ലിവ്യാഥാനു* നേരെ,
പുളഞ്ഞുപായുന്ന സർപ്പമായ ലിവ്യാഥാനു നേരെ, ദൈവം തിരിയും.
ദൈവം സമുദ്രത്തിലെ ആ ഭീമാകാരജന്തുവിനെ കൊന്നുകളയും.
2 അന്ന് അവളെ* ഇങ്ങനെ പാടിക്കേൾപ്പിക്കുക:
“നുരഞ്ഞുപൊന്തുന്ന വീഞ്ഞിന്റെ മുന്തിരിത്തോട്ടം!+
3 യഹോവ എന്ന ഞാൻ അവളെ സംരക്ഷിക്കുന്നു.+
അനുനിമിഷം ഞാൻ അവൾക്കു വെള്ളം ഒഴിക്കുന്നു.+
ആരും അവളെ നശിപ്പിക്കാതിരിക്കാൻ
രാവും പകലും അവൾക്കു കാവൽ നിൽക്കുന്നു.+
4 ഇനി എന്നിൽ ക്രോധം ബാക്കിയില്ല.+
മുൾച്ചെടികളും കളകളും കൊണ്ട് എന്നോടു യുദ്ധം ചെയ്യാൻ ആരു ധൈര്യപ്പെടും?
ഞാൻ അവയെ ചവിട്ടിക്കൂട്ടി അവയ്ക്ക് ഒന്നാകെ തീയിടും.
5 അല്ലെങ്കിൽ അവൻ എന്റെ കോട്ടയിൽ അഭയം തേടട്ടെ.
അവൻ എന്നോടു സമാധാനം സ്ഥാപിക്കട്ടെ,
എന്നോട് അവൻ സമാധാനം സ്ഥാപിക്കട്ടെ.”
6 വരുംദിനങ്ങളിൽ യാക്കോബ് വേരുപിടിക്കും,
ഇസ്രായേൽ പൂത്തുതളിർക്കും,+
അവർ ഫലങ്ങളാൽ ദേശം നിറയ്ക്കും.+
7 അവനെ അടിക്കുന്നവൻ അടിക്കുന്നതുപോലുള്ള അടി അവനു കിട്ടേണ്ടതാണോ?
അവനിലുള്ള മരിച്ചുവീണവരെ കൊന്നതുപോലെ അവനെ കൊല്ലേണ്ടതാണോ?
8 അവളെ പറഞ്ഞയയ്ക്കുമ്പോൾ നടുക്കുന്ന ശബ്ദത്തോടെ നീ അവളോടു ശണ്ഠയിടും,
കിഴക്കൻ കാറ്റിന്റെ ദിവസത്തിൽ കൊടുംമുഴക്കത്തോടെ അവൻ അവളെ പുറത്താക്കും.+
9 അങ്ങനെ യാക്കോബിന്റെ തെറ്റിനു പരിഹാരം ചെയ്യും,+
അവന്റെ പാപം എടുത്തുകളയുമ്പോൾ ഇതായിരിക്കും ഫലം:
അവൻ യാഗപീഠത്തിന്റെ കല്ലുകളെ
പൊടിച്ച ചുണ്ണാമ്പുകല്ലുകൾപോലെയാക്കും.
പൂജാസ്തൂപങ്ങളോ* സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളോ ബാക്കി വെക്കില്ല.+
10 കോട്ടമതിലുള്ള നഗരം വിജനമാകും;
മേച്ചിൽപ്പുറങ്ങൾ വിജനഭൂമിപോലെ ഉപേക്ഷിക്കപ്പെടും; അവ ആർക്കും വേണ്ടാതാകും.+
കാളക്കുട്ടി അവിടെ മേഞ്ഞുനടക്കും, അത് അവിടെ കിടക്കും,
അവളുടെ ശാഖകൾ തിന്നുതീർക്കുകയും ചെയ്യും.+
ഈ ജനത്തിനു വകതിരിവില്ല.+
അതുകൊണ്ട്, അവരെ നിർമിച്ചവൻ അവരോടു കരുണ കാണിക്കില്ല.
അവരെ ഉണ്ടാക്കിയവൻ അവരോട് അലിവ് കാട്ടില്ല.+
12 അന്ന് യഹോവ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്ത് നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലിപ്പറിക്കും. ഇസ്രായേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊന്നായി ശേഖരിക്കും.+ 13 അന്ന് ഒരു വലിയ കൊമ്പുവിളി കേൾക്കും.+ അസീറിയയിൽ നശിച്ചുകൊണ്ടിരിക്കുന്നവരും+ ഈജിപ്തിലേക്കു ചിതറിക്കപ്പെട്ടവരും+ യരുശലേമിലെ വിശുദ്ധപർവതത്തിൽ വന്ന്+ യഹോവയുടെ മുമ്പാകെ കുമ്പിടും.
28 എഫ്രയീമിലെ+ മുഴുക്കുടിയന്മാരുടെ ആഡംബരപൂർണമായ* കിരീടത്തിനും,*
വീഞ്ഞു തലയ്ക്കുപിടിച്ചവരുടെ ഫലഭൂയിഷ്ഠമായ താഴ്വര നെറുകയിൽ ചൂടിയിരിക്കുന്ന,
വാടുന്ന പുഷ്പംപോലുള്ള അതിന്റെ ഉജ്ജ്വലസൗന്ദര്യത്തിനും കഷ്ടം!
2 യഹോവയ്ക്കു ശക്തനും കരുത്തനും ആയ ഒരാളുണ്ട്.
ഇടിയും ആലിപ്പഴവർഷവും പോലെ, വിനാശകാരിയായ കൊടുങ്കാറ്റുപോലെ,
ഇടിമുഴക്കത്തോടെ കോരിച്ചൊരിയുന്ന പേമാരിയും കാറ്റും പോലെ,
അവൻ അതിനെ ഊക്കോടെ ഭൂമിയിലേക്കു വലിച്ചെറിയും.
3 എഫ്രയീമിലെ കുടിയന്മാരുടെ ആഡംബരപൂർണമായ* കിരീടങ്ങൾ
കാൽച്ചുവട്ടിൽ ഇട്ട് ചവിട്ടിമെതിക്കും.+
4 ഫലഭൂയിഷ്ഠമായ താഴ്വര നെറുകയിൽ ചൂടിയിരിക്കുന്ന,
വാടുന്ന പുഷ്പംപോലുള്ള അതിന്റെ ഉജ്ജ്വലസൗന്ദര്യം
വേനലിനു മുമ്പ് വിളയുന്ന അത്തിക്കായപോലെയാകും.
ആരു കണ്ടാലും അതു പറിച്ചെടുത്ത് പെട്ടെന്നു തിന്നും.
5 അന്ന്, സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ജനത്തിൽ ശേഷിക്കുന്നവർക്ക് ഉജ്ജ്വലമായ ഒരു കിരീടവും മനോഹരമായ ഒരു പുഷ്പകിരീടവും ആയിത്തീരും.+ 6 ന്യായം വിധിക്കാൻ ഇരിക്കുന്നവനു ദൈവം നീതിയുടെ ആത്മാവും, നഗരകവാടം ആക്രമിക്കുന്നവരെ പ്രതിരോധിക്കുന്നവർക്കു കരുത്തിന്റെ ഉറവും ആയിത്തീരും.+
7 ഇവർക്കും വീഞ്ഞു കുടിച്ച് വഴിതെറ്റുന്നു;
ഇവർ മദ്യം കുടിച്ച് ആടിയാടിനടക്കുന്നു.
പുരോഹിതനെയും പ്രവാചകനെയും മദ്യം വഴിതെറ്റിക്കുന്നു;
വീഞ്ഞ് അവരെ കുഴപ്പിക്കുന്നു,
മദ്യപിച്ച് അവർ ലക്കുകെട്ട് നടക്കുന്നു.
അവരുടെ ദർശനം അവരെ വഴിതെറ്റിക്കുന്നു,
അവരുടെ ന്യായവിധികൾ പാളിപ്പോകുന്നു.+
8 അവരുടെ മേശകൾ വൃത്തികെട്ട ഛർദികൊണ്ട് നിറഞ്ഞിരിക്കുന്നു,
അതില്ലാത്ത ഒരിടവുമില്ല.
9 അവർ പറയുന്നു: “അവൻ ആർക്കാണ് അറിവ് പകർന്നുകൊടുക്കുന്നത്?
അവൻ ആർക്കാണു സന്ദേശം വിവരിച്ചുകൊടുക്കുന്നത്?
ഇന്നലെ മുലകുടി നിറുത്തിയ ശിശുക്കൾക്കോ?
അമ്മയുടെ മാറിൽനിന്ന് എടുത്തുമാറ്റിയ കുഞ്ഞുങ്ങൾക്കോ?
10 അവൻ പറയുന്നു: ‘കല്പനകൾക്കു പുറകേ കല്പനകൾ, കല്പനകൾക്കു പുറകേ കല്പനകൾ,
അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ, അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ,+
അവിടെ കുറച്ച്, ഇവിടെ കുറച്ച്.’”
11 അതുകൊണ്ട്, വിക്കിവിക്കി സംസാരിക്കുന്നവരെ ഉപയോഗിച്ച് ഒരു വിദേശഭാഷയിൽ ദൈവം ഈ ജനത്തോടു സംസാരിക്കും.+ 12 ദൈവം ഒരിക്കൽ അവരോടു പറഞ്ഞു: “ഇതാണു വിശ്രമിക്കാനുള്ള സ്ഥലം. ക്ഷീണമുള്ളവൻ ഇവിടെ വിശ്രമിക്കട്ടെ; ഇതാണ് ഉന്മേഷം വീണ്ടെടുക്കാനുള്ള സ്ഥലം.” എന്നാൽ അവർ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല.+ 13 അതുകൊണ്ട് യഹോവയുടെ വാക്കുകൾ അവർക്ക് ഇങ്ങനെയായിത്തീരും:
“കല്പനകൾക്കു പുറകേ കല്പനകൾ, കല്പനകൾക്കു പുറകേ കല്പനകൾ,
അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ, അളവുനൂലുകൾക്കു പുറകേ അളവുനൂലുകൾ,+
അവിടെ കുറച്ച്, ഇവിടെ കുറച്ച്.”
എന്നാൽ അവർ അതു ശ്രദ്ധിക്കില്ല;
അതുകൊണ്ട്, നടക്കുമ്പോൾ അവർ കാലിടറി മലർന്നുവീഴും;
അവർ തകർന്നുപോകുകയും കെണിയിൽപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യും.+
14 അതുകൊണ്ട് യരുശലേംനിവാസികളുടെ ഭരണാധികാരികളേ, വീമ്പിളക്കുന്നവരേ,
യഹോവയുടെ വാക്കു കേൾക്കുക.
15 നിങ്ങൾ പറയുന്നു:
“ഞങ്ങൾ മരണവുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു,+
കുതിച്ചുപായുന്ന മലവെള്ളം
ഞങ്ങളുടെ അടുത്ത് എത്തില്ല;
ഞങ്ങൾ ഒരു നുണയിൽ അഭയം തേടിയിരിക്കുന്നു;
അസത്യത്തിൽ ഞങ്ങൾ ഒളിച്ചിരിക്കുന്നു.”+
16 അതുകൊണ്ട് പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു:
“പരിശോധിച്ച് ഉറപ്പുവരുത്തിയ ഒരു കല്ലു ഞാൻ ഇതാ, സീയോനിൽ അടിസ്ഥാനമായി ഇടുന്നു,+
അതിൽ വിശ്വസിക്കുന്ന ആരും ഭയപ്പെടില്ല.+
ആലിപ്പഴം നുണയുടെ അഭയസ്ഥാനത്തെ നീക്കിക്കളയും,
പ്രളയജലം ഒളിയിടത്തെ മുക്കിക്കളയും.
മലവെള്ളം കുതിച്ചൊഴുകിവന്ന്
നിങ്ങളെ തകർത്തെറിയും.
19 അതു കടന്നുപോകുമ്പോഴെല്ലാം
നിങ്ങളെ ഒഴുക്കിക്കളയും;+
അതു രാവിലെതോറും കടന്നുപോകും,
പകലും രാത്രിയും അത് ഒഴുകും.
പേടിച്ചിരിക്കുമ്പോൾ മാത്രമേ കേട്ടതെല്ലാം അവർക്കു മനസ്സിലാകൂ.”*
20 നിവർന്നുകിടക്കാൻ കിടക്കയ്ക്കു നീളം പോരാ,
മൂടിപ്പുതയ്ക്കാൻ പുതപ്പിനു വീതി പോരാ.
21 തന്റെ പ്രവൃത്തി ചെയ്യാൻ, വിചിത്രമായ പ്രവൃത്തി ചെയ്യാൻ,
ജോലി തീർക്കാൻ, അസാധാരണമായ ജോലി തീർക്കാൻ,
പെരാസീം പർവതത്തിൽ എന്നപോലെ യഹോവ എഴുന്നേൽക്കും;
ഗിബെയോനു സമീപമുള്ള സമതലത്തിൽ എന്നപോലെ ദൈവം ഉണർവ് കാട്ടും.+
22 ദേശം* മുഴുവൻ നാമാവശേഷമാക്കാൻ തീരുമാനിച്ചിരിക്കുന്നു+ എന്ന്
സൈന്യങ്ങളുടെ കർത്താവും പരമാധികാരിയും ആയ യഹോവ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു.
അതുകൊണ്ട് നിങ്ങൾ പരിഹസിക്കരുത്,+
പരിഹസിച്ചാൽ നിങ്ങളുടെ ബന്ധനങ്ങൾ ഇനിയും മുറുകും.
23 എന്റെ വാക്കുകൾക്കു ചെവി തരുക,
ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.
24 ഉഴുന്നവൻ വിത്തു വിതയ്ക്കാതെ ദിവസം മുഴുവൻ ഉഴുതുകൊണ്ടിരിക്കുമോ?
അവൻ എപ്പോഴും കട്ട ഉടച്ച് നിലം നിരപ്പാക്കിക്കൊണ്ടിരിക്കുമോ?+
25 നിലം ഒരുക്കിക്കഴിയുമ്പോൾ,
അവൻ കരിഞ്ചീരകം വിതറുകയും ജീരകം വിതയ്ക്കുകയും ചെയ്യില്ലേ?
ഗോതമ്പും തിനയും ബാർളിയും അതതിന്റെ സ്ഥാനത്ത് നടില്ലേ?
കരിഞ്ചീരകം വടികൊണ്ട് തല്ലുകയും
ജീരകം കോലുകൊണ്ട് അടിക്കുകയും അല്ലേ ചെയ്യാറ്?
28 മെതിക്കുന്നവൻ അപ്പത്തിനുള്ള ധാന്യം പൊടിച്ചുകളയുമോ?
ഇല്ല, അവൻ അതു വീണ്ടുംവീണ്ടും മെതിക്കില്ല.+
കുതിരകൾ വലിക്കുന്ന മെതിവണ്ടിയുടെ ചക്രങ്ങൾ അതിന്മേൽ ഉരുട്ടുമ്പോൾ
അതു പൊടിഞ്ഞുപോകാതെ അവൻ സൂക്ഷിക്കും.+
29 വിസ്മയകരമായ ഉദ്ദേശ്യമുള്ളവനും
മഹത്തായ നേട്ടങ്ങൾ കൊയ്യുന്നവനും* ആയ
സൈന്യങ്ങളുടെ അധിപനായ യഹോവയിൽനിന്നാണ് ഇതും വരുന്നത്.+
29 “അരിയേലിന്റെ* കാര്യം കഷ്ടം! ദാവീദ് പാളയമടിച്ചിരുന്ന നഗരമായ അരിയേലിന്റെ കാര്യം കഷ്ടം!+
വർഷങ്ങൾ കടന്നുപോകട്ടെ;
വർഷാവർഷം ഉത്സവങ്ങളെല്ലാം+ നടക്കട്ടെ.
2 എന്നാൽ ഞാൻ അരിയേലിനു ദുരിതം വരുത്തും,+
അവിടെ കരച്ചിലും വിലാപവും ഉണ്ടാകും;+
അവൾ എനിക്കു ദൈവത്തിന്റെ യാഗപീഠത്തിലെ തീത്തട്ടുപോലെയാകും.+
3 ഞാൻ നിനക്ക് എതിരെ നിന്റെ നാലു വശത്തും പാളയമടിക്കും,
കൂർത്ത തടികൾകൊണ്ട് വേലി കെട്ടി ഞാൻ നിന്നെ ഉപരോധിക്കും,
ഞാൻ നിന്റെ ചുറ്റും ഉപരോധം തീർക്കും.+
4 നിന്നെ ഞാൻ താഴെ ഇറക്കും;
നിലത്ത് കിടന്ന് നീ സംസാരിക്കും,
നിന്റെ ശബ്ദം പൊടികൊണ്ട് നേർത്തുപോകും.
നിലത്തുനിന്ന് നിന്റെ ശബ്ദം കേൾക്കും,+
അത് ആത്മാക്കളുടെ ഉപദേശം തേടുന്നവരുടെ* ശബ്ദംപോലെയാകും,
നിന്റെ വാക്കുകൾ പൊടിയിൽനിന്ന് ചിലയ്ക്കും.
5 നിന്റെ ശത്രുക്കളുടെ* കൂട്ടം നേർത്ത പൊടിപോലെയായിത്തീരും,+
മർദകരുടെ കൂട്ടം പാറിപ്പോകുന്ന പതിരുപോലെയാകും.+
അതു പെട്ടെന്ന്, നിമിഷനേരത്തിനുള്ളിൽ സംഭവിക്കും.+
6 ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും വലിയ ശബ്ദത്തോടും കൂടെ,
വീശിയടിക്കുന്ന കാറ്റിനോടും കൊടുങ്കാറ്റിനോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലകളോടും കൂടെ,
സൈന്യങ്ങളുടെ അധിപനായ യഹോവ നിന്റെ നേർക്കു ശ്രദ്ധ തിരിക്കും.”+
7 അപ്പോൾ അരിയേലിന് എതിരെ യുദ്ധം ചെയ്യുന്ന ജനതകളുടെ സമൂഹം+
—അവൾക്കെതിരെ പടപൊരുതുന്ന എല്ലാവരും,
അവൾക്കെതിരെ ഉയർത്തിയിരിക്കുന്ന ഉപരോധഗോപുരങ്ങളും,
അവൾക്കു ദുരിതം വിതയ്ക്കുന്ന എല്ലാവരും—
ഒരു സ്വപ്നംപോലെ, രാത്രിയിലെ ദർശനംപോലെ, ആയിത്തീരും.
8 വിശന്നിരിക്കുന്നവൻ താൻ ഭക്ഷണം കഴിക്കുന്നതു സ്വപ്നം കണ്ടിട്ട്
വിശപ്പോടെ ഉണരുന്നതുപോലെയും,
ദാഹിച്ചിരിക്കുന്നവൻ വെള്ളം കുടിക്കുന്നതു സ്വപ്നം കണ്ടിട്ട്
ദാഹിച്ചുതളർന്ന് ഉണരുന്നതുപോലെയും, ആയിരിക്കും അത്.
ഇതായിരിക്കും സീയോൻ പർവതത്തോടു യുദ്ധം ചെയ്യുന്ന
ജനസമൂഹങ്ങളുടെ അവസ്ഥ.+
വീഞ്ഞു കുടിച്ചിട്ടില്ലെങ്കിലും അവർ മത്തരായിരിക്കുന്നു,
മദ്യപിച്ചിട്ടില്ലെങ്കിലും ആടിയാടിനടക്കുന്നു.
10 യഹോവ നിങ്ങളുടെ മേൽ ഗാഢനിദ്രയുടെ ആത്മാവിനെ പകർന്നിരിക്കുന്നു;+
ദൈവം നിങ്ങളുടെ കണ്ണുകളായ പ്രവാചകന്മാരെ അടച്ചിരിക്കുന്നു,+
നിങ്ങളുടെ ശിരസ്സുകളായ ദിവ്യദർശികളെ മൂടിയിരിക്കുന്നു.+
11 ദിവ്യദർശനങ്ങളെല്ലാം നിങ്ങൾക്ക് അടച്ചുമുദ്രയിട്ട ഒരു പുസ്തകത്തിലെ+ വാക്കുകൾപോലെയായിരിക്കും. അവർ വായന അറിയാവുന്ന ഒരാളെ അത് ഏൽപ്പിച്ചിട്ട്, “ഇതൊന്ന് ഉറക്കെ വായിക്കാമോ” എന്നു ചോദിച്ചാൽ, “എനിക്കു പറ്റില്ല, ഇത് അടച്ചുമുദ്രയിട്ടിരിക്കുകയല്ലേ” എന്ന് അവൻ മറുപടി പറയും. 12 വായന അറിയാത്ത ഒരാളെ അത് ഏൽപ്പിച്ചിട്ട്, “ഇതൊന്നു വായിക്കാമോ” എന്നു ചോദിച്ചാൽ, “എനിക്കു വായിക്കാനേ അറിയില്ല” എന്ന് അവൻ മറുപടി പറയും.
13 യഹോവ പറയുന്നു: “ഈ ജനം വായ്കൊണ്ട് എന്റെ അടുത്തേക്കു വരുന്നു,
അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു.+
എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്;
അവർ പഠിച്ച മനുഷ്യകല്പനകൾ കാരണമാണ് അവർ എന്നെ ഭയപ്പെടുന്നത്.+
14 അതുകൊണ്ട് ഞാൻ ഇനിയും ഈ ജനത്തിനുവേണ്ടി അത്ഭുതകാര്യങ്ങൾ ചെയ്യും,+
അത്ഭുതങ്ങൾക്കു പിന്നാലെ അത്ഭുതങ്ങൾ!
അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും,
വിവേകികളുടെ ഗ്രാഹ്യം മറഞ്ഞിരിക്കും.”+
15 തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറയ്ക്കാനായി എന്തും ചെയ്യാൻ മടിക്കാത്തവർക്കു ഹാ കഷ്ടം!+
“ഞങ്ങളെ ആരും കാണുന്നില്ല,
ആരും ഇത് അറിയുന്നില്ല”+ എന്നു പറഞ്ഞ്
അവർ ഇരുളിന്റെ മറവിൽ പ്രവർത്തിക്കുന്നു.
16 നിങ്ങൾ സമർഥമായി കാര്യങ്ങൾ വളച്ചൊടിക്കുന്നു!*
കുശവനെയും* കളിമണ്ണിനെയും ഒരേപോലെ കാണുന്നതു ശരിയോ?+
സൃഷ്ടി സ്രഷ്ടാവിനെക്കുറിച്ച്,
“അവനല്ല എന്നെ ഉണ്ടാക്കിയത്”+ എന്നും
നിർമിക്കപ്പെട്ടതു നിർമാതാവിനെക്കുറിച്ച്,
“അവന് ഒട്ടും വകതിരിവില്ല” എന്നും പറയുമോ?+
17 അധികം വൈകാതെ ലബാനോനെ ഒരു ഫലവൃക്ഷത്തോപ്പാക്കി മാറ്റും,+
ആ ഫലവൃക്ഷത്തോപ്പിനെ ഒരു വനമായി കണക്കാക്കും.+
18 അന്നു ബധിരൻ ആ പുസ്തകത്തിലെ വാക്കുകൾ കേൾക്കും,
ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്ച ലഭിക്കും.+
19 സൗമ്യരായവർ യഹോവയിൽ അത്യധികം ആഹ്ലാദിക്കും,
പാവപ്പെട്ട മനുഷ്യർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കും.+
20 അന്നു മർദകർ ഉണ്ടായിരിക്കില്ല.
വീമ്പിളക്കുന്നവർ ഇല്ലാതാകും;
ദ്രോഹിക്കാൻ തക്കംനോക്കിയിരിക്കുന്നവരെല്ലാം നശിച്ചുപോകും.+
21 അസത്യം സംസാരിച്ച് മറ്റുള്ളവരെ കുറ്റക്കാരാക്കുന്നവരും
നഗരകവാടത്തിൽ പ്രതിവാദം ചെയ്യുന്നവനു*+ കെണി വെക്കുന്നവരും
പൊള്ളയായ വാദങ്ങൾകൊണ്ട് നീതിമാനു ന്യായം നിഷേധിക്കുന്നവരും അന്ന് ഇല്ലാതാകും.+
22 അതുകൊണ്ട്, അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ+ യാക്കോബുഗൃഹത്തോടു പറയുന്നു:
23 തന്റെ മധ്യേ ഉള്ള മക്കളെ യാക്കോബ് കാണുമ്പോൾ,
എന്റെ കൈകളാൽ ഞാൻ സൃഷ്ടിച്ചവരെ കാണുമ്പോൾ,+
അവർ എന്റെ പേര് വിശുദ്ധീകരിക്കും.
അതെ, അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കും,
അവർ ഇസ്രായേലിന്റെ ദൈവത്തിനു മുന്നിൽ ഭയഭക്തിയോടെ നിൽക്കും.+
24 തന്നിഷ്ടത്തിന്റെ ആത്മാവുള്ളവർ വകതിരിവുള്ളവരാകും,
പരാതി പറയുന്നവർ ഉപദേശം സ്വീകരിക്കും.”
30 “ദുശ്ശാഠ്യക്കാരായ പുത്രന്മാരുടെ കാര്യം കഷ്ടം!”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അവർ എന്റേതല്ലാത്ത പദ്ധതികൾ നടപ്പാക്കുന്നു,+
എന്റെ ആത്മാവ് തോന്നിപ്പിക്കാതെ അവർ സഖ്യങ്ങൾ ഉണ്ടാക്കുന്നു;*
അങ്ങനെ അവർ പാപങ്ങളോടു പാപങ്ങൾ കൂട്ടുന്നു.
3 എന്നാൽ ഫറവോന്റെ സംരക്ഷണം നിമിത്തം നിങ്ങൾ ലജ്ജിക്കേണ്ടിവരും,
ഈജിപ്തിന്റെ തണലിലെ അഭയം നിങ്ങൾക്ക് അപമാനം വരുത്തും.+
5 അവർക്കു ഗുണമൊന്നും ചെയ്യാൻ കഴിയാത്ത ഒരു ജനം
അവരെയെല്ലാം നാണംകെടുത്തും.
ആ ജനം അവർക്ക് അപമാനവും ലജ്ജയും മാത്രം വരുത്തുന്നു,
അവർ ഉപകാരമോ സഹായമോ ചെയ്യുന്നില്ല.”+
6 തെക്കുള്ള മൃഗങ്ങൾക്കെതിരെയുള്ള ഒരു പ്രഖ്യാപനം:
ദുരിതത്തിന്റെയും കഷ്ടതയുടെയും ദേശത്തുകൂടെ,
സിംഹത്തിന്റെ, അലറുന്ന സിംഹത്തിന്റെ, ദേശത്തുകൂടെ,
അണലിയുടെയും പറക്കുന്ന തീനാഗത്തിന്റെയും* ദേശത്തുകൂടെ
അവർ അവരുടെ സമ്പത്ത് കഴുതപ്പുറത്തും
സമ്മാനങ്ങൾ ഒട്ടകപ്പുറത്തും കയറ്റിക്കൊണ്ടുപോകുന്നു.
എന്നാൽ ഇതൊന്നും ആ ജനത്തിനു പ്രയോജനം ചെയ്യില്ല.
7 ഈജിപ്തിന്റെ സഹായംകൊണ്ട് ഒരു ഗുണവുമില്ലല്ലോ.+
അതുകൊണ്ട് ഞാൻ ഇതിനെ, “വെറുതേ ഇരിക്കുന്ന രാഹാബ്”+ എന്നു വിളിച്ചു.
8 “ചെല്ലുക, അവർ കാൺകെ അത് ഒരു ഫലകത്തിൽ എഴുതുക;+
ഭാവിയിൽ ഉപകരിക്കേണ്ടതിന്,
ഒരു നിത്യസാക്ഷ്യമായി
അത് ഒരു പുസ്തകത്തിൽ കുറിച്ചുവെക്കുക.+
10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’
ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+
കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+
11 നിങ്ങൾ പാത വിട്ടുമാറുക; വഴിമാറി സഞ്ചരിക്കുക.
ഞങ്ങളോട് ഇനി ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് സംസാരിക്കരുത്.’”+
12 അതുകൊണ്ട് ഇസ്രായേലിന്റെ പരിശുദ്ധൻ ഇങ്ങനെ പറയുന്നു:
“നിങ്ങൾ ഈ വാക്ക് തള്ളിക്കളയുകയും+
ചതിയിലും വഞ്ചനയിലും ആശ്രയിക്കുകയും ചെയ്യുന്നതിനാൽ,
നിങ്ങൾ ഇക്കാര്യങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിനാൽ,+
13 ഈ തെറ്റ് നിങ്ങൾക്കു പൊളിഞ്ഞ ഒരു മതിൽപോലെയും
ഉന്തിനിൽക്കുന്ന, വീഴാറായ ഒരു വൻമതിൽപോലെയും ആയിരിക്കും.
അതു പെട്ടെന്ന്, ഞൊടിയിടയിൽ തകർന്നുവീഴും.
14 അതു കുശവന്റെ മൺകുടംപോലെ ഉടഞ്ഞുപോകും;
അടുപ്പിൽനിന്ന് കനൽ വാരാനോ
ചെളിക്കുഴിയിൽനിന്ന്* വെള്ളം കോരിയെടുക്കാനോ കഴിയുന്ന ഒരു കഷണംപോലും ബാക്കിവരില്ല.
അത് ഒന്നാകെ തകർന്ന് പൊടിഞ്ഞുപോകും.”
15 അതുകൊണ്ടാണ് പരമാധികാരിയാം കർത്താവും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ പറയുന്നത്:
“എന്റെ അടുത്തേക്കു മടങ്ങിവന്ന് വിശ്രമിക്കുക; എന്നാൽ നിങ്ങൾ രക്ഷപ്പെടും;
ശാന്തരായിരുന്ന് എന്നിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.”+
പക്ഷേ അതിനു നിങ്ങൾ മനസ്സുകാണിച്ചില്ല.+
16 പകരം നിങ്ങൾ പറഞ്ഞു: “ഇല്ല, ഞങ്ങൾ കുതിരപ്പുറത്ത് കയറി ഓടിപ്പോകും!”
അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും.
“വേഗതയേറിയ കുതിരകളുടെ പുറത്ത് ഞങ്ങൾ സഞ്ചരിക്കും!”+
എന്നു നിങ്ങൾ പറഞ്ഞു.
അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവർ വേഗതയുള്ളവരായിരിക്കും.+
17 ഒരുവന്റെ ഭീഷണിയിൽ ആയിരം പേർ വിറയ്ക്കും;+
അഞ്ചു പേർ ഭയപ്പെടുത്തുമ്പോൾ നിങ്ങൾ ഓടിപ്പോകും.
ശേഷിക്കുന്നവർ പർവതശിഖരത്തിൽ തനിയെ നിൽക്കുന്ന ഒരു തൂണുപോലെയും
കുന്നിന്മുകളിലെ കൊടിമരംപോലെയും ആയിത്തീരും.+
18 എന്നാൽ നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ* കാത്തിരിക്കുന്നു,+
നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും.+
യഹോവ ന്യായത്തിന്റെ ദൈവമല്ലോ.+
ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന* എല്ലാവരും സന്തുഷ്ടർ.+
19 ജനം സീയോനിൽ, അതായത് യരുശലേമിൽ,+ താമസിക്കുമ്പോൾ നീ ഒരു കാരണവശാലും ദുഃഖിച്ചുകരയില്ല.+ സഹായത്തിനുവേണ്ടിയുള്ള നിന്റെ നിലവിളി കേൾക്കുന്ന മാത്രയിൽ ദൈവം ഉറപ്പായും നിന്നോടു കരുണ കാണിക്കും; അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.+ 20 യഹോവ നിനക്കു കഷ്ടതയാകുന്ന അപ്പവും+ ഉപദ്രവമാകുന്ന വെള്ളവും തന്നാലും നിന്റെ മഹാനായ ഉപദേഷ്ടാവ്+ ഇനി ഒളിച്ചിരിക്കില്ല; നിന്റെ സ്വന്തം കണ്ണുകൊണ്ട് നീ ആ ഉപദേഷ്ടാവിനെ കാണും. 21 നീ വഴിതെറ്റി ഇടത്തോട്ടോ വലത്തോട്ടോ മാറിയാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനിന്ന് കേൾക്കും.+
22 നിന്റെ കൊത്തിയുണ്ടാക്കിയ രൂപങ്ങളിൽ പൊതിഞ്ഞിരിക്കുന്ന വെള്ളിയും നിന്റെ ലോഹപ്രതിമകളിൽ പൂശിയിരിക്കുന്ന സ്വർണവും നീ അശുദ്ധമാക്കും.+ “ദൂരെ പോ!” എന്നു പറഞ്ഞ്* ആർത്തവകാലത്തെ തുണിപോലെ നീ അതു വലിച്ചെറിയും.+ 23 നീ വിതയ്ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+ 24 വയലിൽ പണിയെടുക്കുന്ന നിന്റെ കഴുതകളും കന്നുകാലികളും പുളിയൻചീര ചേർത്ത തീറ്റ തിന്നും. അതെ, കോരികകൾകൊണ്ടും മുൾക്കരണ്ടികൾകൊണ്ടും പാറ്റിയെടുത്ത തീറ്റ അവ തിന്നും. 25 വലിയ സംഹാരത്തിന്റെ ദിവസത്തിൽ ഗോപുരങ്ങൾ തകർന്നുവീഴുമ്പോൾ, എല്ലാ ഉയർന്ന പർവതങ്ങളിലും എല്ലാ വലിയ കുന്നുകളിലും അരുവികളും തോടുകളും ഉണ്ടായിരിക്കും.+ 26 യഹോവ തന്റെ ജനത്തിന്റെ+ ഒടിവുകൾ വെച്ചുകെട്ടുകയും തന്റെ അടിയേറ്റ് ഗുരുതരമായി മുറിവുപറ്റിയവരെ സുഖപ്പെടുത്തുകയും+ ചെയ്യുന്ന ദിവസം, പൂർണചന്ദ്രൻ സൂര്യനെപ്പോലെ പ്രകാശിക്കും; അന്നു സൂര്യന്റെ വെളിച്ചം ഏഴു മടങ്ങ് ഉജ്ജ്വലമാകും;+ അത് ഏഴു ദിവസത്തെ വെളിച്ചത്തിനു തുല്യമായിരിക്കും.
27 അതാ, യഹോവയുടെ പേര് ദൂരെനിന്ന് വരുന്നു,
അതു ദൈവകോപത്താൽ ജ്വലിച്ചും കനത്ത മേഘംകൊണ്ട് ഇരുണ്ടും ഇരിക്കുന്നു.
ദൈവത്തിന്റെ വായിൽ ക്രോധം നിറഞ്ഞിരിക്കുന്നു,
ദൈവത്തിന്റെ നാവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്.+
28 ജനതകളെ വിനാശത്തിന്റെ* അരിപ്പയിൽ ഇട്ട് തെള്ളാനായി,
ദൈവത്തിന്റെ ആത്മാവ്* കവിഞ്ഞൊഴുകി കഴുത്തോളം എത്തുന്ന ഒരു നദിപോലെയായിരിക്കുന്നു;
ജനതകളുടെ വായിൽ വഴിതെറ്റിക്കുന്ന ഒരു കടിഞ്ഞാണുണ്ടായിരിക്കും.+
29 എന്നാൽ നിങ്ങളുടെ പാട്ട്
നിങ്ങൾ ഉത്സവത്തിന്+ ഒരുങ്ങുന്ന* രാത്രിയിൽ പാടുന്ന പാട്ടുപോലെയാകും.
ഇസ്രായേലിന്റെ പാറയായ യഹോവയുടെ+ പർവതത്തിലേക്ക്
കുഴലുമായി* നടന്നുപോകുന്ന ഒരുവനെപ്പോലെ
നിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും.
30 യഹോവ തന്റെ ഗംഭീരസ്വരം കേൾപ്പിക്കും;+
അടിക്കാനായി ഉഗ്രകോപത്തോടെ+ കൈ വീശും.+
ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും+ മേഘസ്ഫോടനത്തോടും+
ഇടിമുഴക്കത്തോടും കൊടുങ്കാറ്റോടും ആലിപ്പഴവർഷത്തോടും+ കൂടെ അത് ഇറങ്ങിവരുന്നത് അവർ കാണും.
32 അവരോടു പോരാടാനായി യഹോവ കൈ ഓങ്ങുമ്പോൾ,
ശിക്ഷയുടെ വടി വീശി
അസീറിയയെ ഓരോ തവണയും അടിക്കുമ്പോൾ,+
തപ്പിന്റെയും കിന്നരത്തിന്റെയും നാദം മുഴങ്ങും.+
അവൻ ആഴത്തിലും വീതിയിലും ചിത ഒരുക്കിയിരിക്കുന്നു,
തീയും വിറകും ധാരാളം കരുതിയിട്ടുണ്ട്.
ഗന്ധകപ്രവാഹംപോലുള്ള* യഹോവയുടെ ശ്വാസം
അതിനു തീ കൊളുത്തും.
31 സഹായം തേടി ഈജിപ്തിലേക്കു പോകുന്നവർക്ക്,+
കുതിരകളിൽ ആശ്രയംവെക്കുന്നവർക്ക്,+ ഹാ കഷ്ടം!
അവരുടെ യുദ്ധരഥങ്ങളുടെ എണ്ണത്തിലും,
പടക്കുതിരകളുടെ* കരുത്തിലും അവർ ആശ്രയിക്കുന്നു.
പക്ഷേ അവർ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കുന്നില്ല;
അവർ ദൈവമായ യഹോവയെ അന്വേഷിക്കുന്നുമില്ല.
2 എന്നാൽ ദൈവവും ജ്ഞാനിയാണ്; ദൈവം ദുരന്തം വിതയ്ക്കും,
ദൈവം തന്റെ വാക്കുകൾ പിൻവലിക്കില്ല.
ദുഷ്പ്രവൃത്തിക്കാരുടെ ഭവനത്തിനു നേരെയും,
ദുഷ്ടന്മാരുടെ സഹായികൾക്കെതിരെയും ദൈവം എഴുന്നേൽക്കും.+
3 ഈജിപ്തുകാർ ദൈവങ്ങളല്ല, വെറും മനുഷ്യരാണ്;
അവരുടെ കുതിരകളുടേത് ആത്മശരീരമല്ല, വെറും മാംസമാണ്.+
യഹോവ കൈ നീട്ടുമ്പോൾ,
സഹായം കൊടുക്കുന്നവൻ ഇടറിവീഴും,
സഹായം ലഭിക്കുന്നവൻ നിലംപതിക്കും;
അവരെല്ലാം ഒരുമിച്ച് നശിച്ചുപോകും.
4 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇരയെ പിടിച്ച് മുരളുന്ന ഒരു സിംഹം, കരുത്തുറ്റ ഒരു യുവസിംഹം!*
ഒരു കൂട്ടം ഇടയന്മാരെ ഒരുമിച്ചുകൂട്ടി അതിന് എതിരെ ചെന്നാലും,
അവരുടെ ശബ്ദം കേട്ട് അതു പേടിക്കുന്നില്ല,
അവരുടെ ബഹളം കേട്ട് അതു ഭയപ്പെടുന്നില്ല.
അതുപോലെ, സൈന്യങ്ങളുടെ അധിപനായ യഹോവ
സീയോൻ പർവതത്തിന്മേലും അവളുടെ കുന്നിന്മേലും യുദ്ധം ചെയ്യാൻ ഇറങ്ങിവരും.
5 പക്ഷികളെപ്പോലെ പറന്നിറങ്ങി വന്ന് സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിനെ സംരക്ഷിക്കും.+
ദൈവം അവൾക്കുവേണ്ടി പോരാടി അവളെ രക്ഷിക്കും.
അവളെ വിടുവിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”
6 “ഇസ്രായേൽ ജനമേ, നിങ്ങൾ ദൈവത്തോടു കഠിനമായി മത്സരിച്ചു; ഇപ്പോൾ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിച്ചെല്ലുക.+ 7 പാപത്തിൽ നിങ്ങളുടെ കൈകൾ ഉണ്ടാക്കിയ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ, സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള നിങ്ങളുടെ ദൈവങ്ങളെ, അന്നു നിങ്ങൾ ഉപേക്ഷിക്കും.
8 വെട്ടേറ്റ് അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;
അവൻ ഒരു വാളിന് ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+
വാൾ നിമിത്തം അവൻ പേടിച്ചോടും,
അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും.
9 കൊടുംഭീതി നിമിത്തം അവന്റെ വൻപാറ ഇല്ലാതാകും,
കൊടിമരം നിമിത്തം അവന്റെ പ്രഭുക്കന്മാർ പേടിച്ചുവിറയ്ക്കും,”
സീയോനിൽ വെളിച്ചവും* യരുശലേമിൽ ചൂളയും ഉള്ള യഹോവ ഇതു പ്രഖ്യാപിക്കുന്നു.
2 അവർ ഓരോരുത്തരും കാറ്റത്ത് ഒരു ഒളിയിടവും,*
പെരുമഴയത്ത് ഒരു അഭയസ്ഥാനവും* ആയിരിക്കും.
അവർ വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെയും,+
വരണ്ടുണങ്ങിയ ദേശത്ത് പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.
3 കാണുന്നവരുടെ കണ്ണുകൾ പിന്നെ അടഞ്ഞിരിക്കില്ല,
കേൾക്കുന്നവരുടെ ചെവികൾ ശ്രദ്ധവെച്ച് കേൾക്കും.
5 വിവരംകെട്ടവനെ ഇനി ഉദാരമതി എന്നു വിളിക്കില്ല,
നേരും നെറിയും ഇല്ലാത്തവനെ മാന്യൻ എന്നും വിളിക്കില്ല.
6 കാരണം, വിവരംകെട്ടവൻ ബുദ്ധിശൂന്യമായി സംസാരിക്കും;
വിശ്വാസത്യാഗം വളർത്താനും ധിക്കാരത്തോടെ യഹോവയെ ദുഷിച്ച് സംസാരിക്കാനും
വിശക്കുന്നവനെ പട്ടിണിക്കിടാനും
ദാഹിക്കുന്നവനു ദാഹജലം നിഷേധിക്കാനും വേണ്ടി
അവൻ ഹൃദയത്തിൽ കുതന്ത്രങ്ങൾ മനയും.+
7 നേരും നെറിയും ഇല്ലാത്തവന്റെ തന്ത്രങ്ങൾ ദുഷ്ടമായവ;+
എളിയവൻ ന്യായമായതു സംസാരിക്കുമ്പോഴും
ദ്രോഹത്തിന് ഇരയായവനെ നുണകളാൽ നശിപ്പിക്കാൻ+
അവൻ നാണംകെട്ട പ്രവൃത്തികൾക്കു വളംവെക്കുന്നു.
9 “ഉദാസീനരായ സ്ത്രീകളേ, എഴുന്നേറ്റ് എന്റെ ശബ്ദത്തിനു ചെവി തരൂ!
അലസരായ പുത്രിമാരേ,+ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ!
10 ഒരു വർഷത്തിനു ശേഷം ഉദാസീനരായ നിങ്ങൾ പേടിച്ചുവിറയ്ക്കും,
കാരണം, വിളവെടുപ്പു കഴിഞ്ഞാലും നിങ്ങളുടെ പക്കൽ മുന്തിരിയൊന്നും കാണില്ല.+
11 ഉദാസീനരായ സ്ത്രീകളേ, പേടിച്ചുവിറയ്ക്കുക!
അലസരായ പുത്രിമാരേ, നടുങ്ങുക!
വസ്ത്രം ഉരിഞ്ഞുകളഞ്ഞ്
അരയിൽ വിലാപവസ്ത്രം ധരിക്കുക.+
12 മനോഹരമായ വയലുകളെയും ഫലസമൃദ്ധമായ മുന്തിരിവള്ളികളെയും ഓർത്ത്
മാറത്തടിച്ച് വിലപിക്കുക!
13 എന്റെ ജനത്തിന്റെ നിലങ്ങൾ മുള്ളും മുൾച്ചെടികളും കൊണ്ട് നിറയും.
ആഹ്ലാദം അലയടിച്ചിരുന്ന എല്ലാ ഭവനങ്ങളെയും അതു മൂടും;
അതെ, ഉല്ലസിച്ചിരുന്ന നഗരത്തെ അതു ഗ്രസിക്കും.+
14 കോട്ടഗോപുരങ്ങൾ വിജനമായിരിക്കുന്നു,
ശബ്ദമുഖരിതമായിരുന്ന നഗരം ആളൊഴിഞ്ഞുകിടക്കുന്നു.+
ഓഫേലും+ കാവൽഗോപുരവും പാഴ്നിലമായി മാറിയിരിക്കുന്നു;
അതു കാട്ടുകഴുതകളുടെ വിഹാരകേന്ദ്രവും
ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറവും ആയിരിക്കുന്നു.+
15 ഉന്നതങ്ങളിൽനിന്ന് നമ്മുടെ മേൽ ദൈവാത്മാവിനെ ചൊരിയുന്ന കാലത്തോളം,+
വിജനഭൂമി ഫലവൃക്ഷത്തോപ്പായിത്തീരുകയും
ഫലവൃക്ഷത്തോപ്പിനെ ഒരു വനമായി കരുതുകയും ചെയ്യുന്ന കാലത്തോളം, അവ അങ്ങനെ കിടക്കും.+
17 യഥാർഥനീതി സമാധാനം വിളയിക്കും,+
യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.+
18 എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും,
സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.+
19 എന്നാൽ ആലിപ്പഴവർഷം വനത്തെ നശിപ്പിക്കും,
നഗരം അപ്പാടേ നിലംപരിചാകും.
20 ജലാശയങ്ങൾക്കരികെ വിത്തു വിതയ്ക്കുകയും
കാളയെയും കഴുതയെയും അഴിച്ചുവിടുകയും+ ചെയ്യുന്ന നിങ്ങൾ സന്തുഷ്ടർ.”
നീ നശിപ്പിച്ചുകഴിയുമ്പോൾ നിന്നെ നശിപ്പിക്കും,+
നീ വഞ്ചിച്ചുകഴിയുമ്പോൾ നിന്നെ വഞ്ചിക്കും.
2 യഹോവേ, ഞങ്ങളോടു കരുണ കാണിക്കേണമേ.+
അങ്ങയിലാണു ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്നത്.
3 ഗംഭീരനാദം കേട്ട് ജനങ്ങൾ പേടിച്ചോടുന്നു.
അങ്ങ് എഴുന്നേൽക്കുമ്പോൾ ജനതകൾ ചിതറുന്നു.+
4 ആർത്തിപൂണ്ട വെട്ടുക്കിളികൾ ഒരുമിച്ചുകൂടുന്നതുപോലെ, നിന്റെ വസ്തുവകകൾ ഒരുമിച്ചുകൂട്ടും,
വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ആളുകൾ അതിന്മേൽ ചാടിവീഴും.
5 യഹോവ ഉന്നതനാകും,
ദൈവം ഉയരങ്ങളിൽ വസിക്കുന്നല്ലോ.
ദൈവം സീയോനിൽ നീതിയും ന്യായവും നിറയ്ക്കും.
6 നിന്റെ നാളുകൾക്കു സ്ഥിരത നൽകുന്നത് അവനാണ്,
രക്ഷയുടെയും+ ജ്ഞാനത്തിന്റെയും അറിവിന്റെയും യഹോവഭക്തിയുടെയും+ കലവറയാണ് അവൻ!
ഇതാണ് അവന്റെ സമ്പത്ത്.
7 അതാ, അവരുടെ വീരയോദ്ധാക്കൾ തെരുവീഥികളിൽ നിലവിളിക്കുന്നു,
സമാധാനദൂതന്മാർ അതിദുഃഖത്തോടെ വിലപിക്കുന്നു.
8 പ്രധാനവീഥികൾ ശൂന്യമായി കിടക്കുന്നു;
വഴികളിലെങ്ങും ആരെയും കാണുന്നില്ല.
അവൻ* ഉടമ്പടി ലംഘിച്ചിരിക്കുന്നു;
അവൻ നഗരങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു;
അവൻ മർത്യനു യാതൊരു വിലയും കല്പിക്കുന്നില്ല.+
9 ദേശം വിലപിക്കുന്നു,* അതു ക്ഷയിച്ചുപോകുന്നു.
ലബാനോൻ ലജ്ജിച്ചുപോയിരിക്കുന്നു,+ അതു ജീർണിച്ചിരിക്കുന്നു.
ശാരോൻ ഒരു മരുഭൂമിപോലെയായിരിക്കുന്നു,
ബാശാനും കർമേലും ഇല പൊഴിക്കുന്നു.+
10 “ഇപ്പോൾ ഞാൻ എഴുന്നേൽക്കും” എന്ന് യഹോവ പറയുന്നു.
“ഞാൻ ഇനി എന്നെ ഉന്നതനാക്കും;+
ഞാൻ എന്നെ മഹത്ത്വപ്പെടുത്തും.
11 നിങ്ങൾ ഉണക്കപ്പുല്ലിനെ ഗർഭം ധരിച്ച് വയ്ക്കോലിനെ പ്രസവിക്കും.
നിങ്ങളുടെ മനോഭാവം തീപോലെ നിങ്ങളെ ദഹിപ്പിക്കും.+
12 ജനമെല്ലാം നീറ്റിയ കുമ്മായംപോലെയായിത്തീരും,
മുൾച്ചെടികൾ വെട്ടിയെടുത്ത് കത്തിച്ചുകളയുന്നതുപോലെ അവരെ ചുട്ടുകരിക്കും.+
13 അകലെയുള്ളവരേ, ഞാൻ ചെയ്യാനിരിക്കുന്നത് എന്തെന്നു കേൾക്കൂ!
അരികത്തുള്ളവരേ, എന്റെ പ്രതാപം തിരിച്ചറിയൂ!
‘ദഹിപ്പിക്കുന്ന അഗ്നിയുള്ളിടത്ത് നമ്മിൽ ആർക്കു ജീവിക്കാനാകും?+
അടങ്ങാത്ത ജ്വാലകൾക്കരികെ ആർക്കു താമസിക്കാനാകും?’
15 നിത്യം നീതിയിൽ നടക്കുകയും+
സത്യമായതു സംസാരിക്കുകയും+
ചതിച്ചും വഞ്ചിച്ചും ലാഭം ഉണ്ടാക്കാതിരിക്കുകയും
കൈക്കൂലി വാങ്ങാതെ അതു നിരസിക്കുകയും+
രക്തച്ചൊരിച്ചിലിനെപ്പറ്റി കേൾക്കുമ്പോൾ ചെവി പൊത്തുകയും
തിന്മ കാണാതിരിക്കാൻ കണ്ണടയ്ക്കുകയും ചെയ്യുന്നവൻ
16 —അവൻ ഉന്നതങ്ങളിൽ വസിക്കും;
പാറക്കെട്ടുകളിലെ സുരക്ഷിതമായ കോട്ടകളായിരിക്കും അവന്റെ അഭയസ്ഥാനം,*
അവന് അപ്പവും
മുടങ്ങാതെ വെള്ളവും ലഭിക്കും.”+
17 നിന്റെ കണ്ണുകൾ പ്രതാപശാലിയായ ഒരു രാജാവിനെ കാണും;
അവ അകലെയുള്ള ഒരു ദേശം ദർശിക്കും.
18 ഭീതിപൂർണമായ ഈ നാളുകളെക്കുറിച്ച് നീ മനസ്സിൽ ഓർക്കും:*
“സെക്രട്ടറി എവിടെ?
കപ്പം* തൂക്കിക്കൊടുത്തവൻ എവിടെ?+
ഗോപുരങ്ങൾ എണ്ണിനോക്കിയവൻ എവിടെ?”
19 ധിക്കാരികളായ ആ ജനത്തെ നീ പിന്നെ കാണില്ല,
നിനക്കു മനസ്സിലാകാത്ത നിഗൂഢഭാഷ സംസാരിക്കുന്ന ജനത്തെ,
നിനക്കു ഗ്രഹിക്കാനാകാത്ത വിക്കന്മാരുടെ ഭാഷയുള്ള ജനത്തെ,+ നീ കാണില്ല.
20 നമ്മുടെ ഉത്സവങ്ങളുടെ+ നഗരമായ സീയോനെ നോക്കുവിൻ!
യരുശലേം പ്രശാന്തമായ ഒരു വാസസ്ഥലവും
അഴിച്ചുമാറ്റുകയില്ലാത്ത ഒരു കൂടാരവും+ ആയിത്തീർന്നെന്നു നീ കാണും.
അതിന്റെ കൂടാരക്കുറ്റികൾ ഒരിക്കലും വലിച്ചൂരില്ല,
അതിന്റെ കയറുകളൊന്നും പൊട്ടിച്ചുകളയുകയുമില്ല.
21 മഹത്ത്വപൂർണനായ യഹോവ
അവിടെ നമുക്കു നദികളും വലിയ കനാലുകളും നിറഞ്ഞ ദേശംപോലെയായിത്തീരും.
തുഴയെറിഞ്ഞ് എത്തുന്ന പടക്കപ്പലുകൾ അവിടെ പ്രവേശിക്കില്ല,
പ്രൗഢിയാർന്ന കപ്പലുകൾ അതുവഴി കടന്നുപോകില്ല.
22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+
യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+
യഹോവയാണു നമ്മുടെ രാജാവ്;+
ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+
23 നിന്റെ കയറുകൾ അയഞ്ഞുകിടക്കും;
അവയ്ക്കു പായ്മരം ഉറപ്പിച്ചുനിറുത്താനോ പായ് വിരിച്ചുനിറുത്താനോ കഴിയില്ല.
അന്നു പലരും ധാരാളം കൊള്ളമുതൽ പങ്കിട്ടെടുക്കും,
മുടന്തനുപോലും ഒരുപാടു കൊള്ള കിട്ടും.+
24 “എനിക്കു രോഗമാണ്”+ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.
അവിടെ താമസിക്കുന്നവരുടെ തെറ്റുകൾക്കു ക്ഷമ ലഭിച്ചിരിക്കും.+
34 ജനതകളേ, അടുത്ത് വന്ന് കേൾക്കൂ,
ജനങ്ങളേ, ചെവി തരൂ.
ഭൂമിയും അതിൽ നിറഞ്ഞിരിക്കുന്ന സകലവും
നിലവും അതിന്റെ വിളവും ശ്രദ്ധിക്കട്ടെ.
2 സകല രാജ്യങ്ങൾക്കും എതിരെ യഹോവ രോഷംകൊണ്ടിരിക്കുന്നു,+
അവരുടെ സർവസൈന്യത്തിനും നേരെ+ ദൈവത്തിന്റെ ക്രോധം ജ്വലിച്ചിരിക്കുന്നു.
ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും,
അവരെ സംഹാരത്തിന് ഏൽപ്പിക്കും.+
4 ആകാശത്തിലെ സർവസൈന്യവും അഴുകിപ്പോകും,
ഒരു ചുരുൾപ്പോലെ ആകാശത്തെ ചുരുട്ടിക്കളയും.
കരിഞ്ഞ ഇല മുന്തിരിവള്ളിയിൽനിന്ന് കൊഴിഞ്ഞുപോകുംപോലെ,
ഉണങ്ങിയ അത്തിക്കായ് അത്തിയിൽനിന്ന് പൊഴിഞ്ഞുവീഴുംപോലെ,
അവരുടെ സൈന്യങ്ങളെല്ലാം ക്ഷയിച്ചുപോകും.
5 “ആകാശത്തുവെച്ച് എന്റെ വാൾ രക്തത്തിൽ കുതിരും.+
ഞാൻ നാശത്തിനു വിധിച്ച ജനത്തെ ന്യായം വിധിക്കാൻ,
ഏദോമിനെ ന്യായം വിധിക്കാൻ,+ അത് ഇറങ്ങിവരും.
6 യഹോവയുടെ കൈയിൽ ഒരു വാളുണ്ട്; അതു രക്തത്തിൽ കുളിക്കും.
അതിൽ നിറയെ കൊഴുപ്പു പുരളും,+
ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാട്ടിൻകുട്ടികളുടെയും രക്തവും
ആൺചെമ്മരിയാടുകളുടെ വൃക്കയിലെ നെയ്യും അതിൽ പുരളും.
കാരണം, യഹോവയ്ക്ക് ബൊസ്രയിൽ ഒരു ബലിയുണ്ട്;
ഏദോം ദേശത്ത് ഒരു വലിയ സംഹാരമുണ്ട്.+
7 കാട്ടുപോത്തുകൾ അവയോടൊപ്പം ചെല്ലും,
കരുത്തുള്ളവയോടൊപ്പം കാളക്കുട്ടികളും പോകും,
അവരുടെ ദേശം രക്തത്തിൽ കുളിക്കും.
നിലത്തെ പൊടി കൊഴുപ്പിൽ കുതിരും.”
8 യഹോവയ്ക്കു പ്രതികാരത്തിന് ഒരു ദിവസമുണ്ട്,+
സീയോനോടു ചെയ്ത തെറ്റുകൾക്കു ശിക്ഷ നടപ്പാക്കാൻ+ ഒരു വർഷമുണ്ട്.
9 അവളുടെ* അരുവികളിലൂടെ ടാർ ഒഴുകും,
അവളുടെ മണ്ണു ഗന്ധകമായിത്തീരും,*
അവളുടെ ദേശം കത്തുന്ന ടാറുപോലെയാകും.
10 രാത്രിയും പകലും അതു കെടാതെ കത്തിക്കൊണ്ടിരിക്കും,
എന്നെന്നും അതിന്റെ പുക പൊങ്ങും.
തലമുറകൾ ഏറെ കഴിഞ്ഞാലും അവൾ നശിച്ചുകിടക്കും,
ആരും ഒരു കാലത്തും അവളിലൂടെ കടന്നുപോകില്ല.+
11 ഞാറപ്പക്ഷിയും മുള്ളൻപന്നിയും അവളിൽ താമസമുറപ്പിക്കും,
നെടുഞ്ചെവിയൻ മൂങ്ങയും മലങ്കാക്കയും അവളിൽ വസിക്കും.
ശൂന്യതയുടെ അളവുനൂലും നാശത്തിന്റെ തൂക്കുകട്ടയും*
അവൻ അവളുടെ മേൽ പിടിക്കും.
12 അവളുടെ പ്രധാനികളിൽ ആരെയും രാജാവാക്കില്ല,
അവളുടെ പ്രഭുക്കന്മാരെല്ലാം ഇല്ലാതാകും.
13 അവളുടെ കോട്ടഗോപുരങ്ങളിൽ മുൾച്ചെടികൾ പടരും,
അവളുടെ കോട്ടകളിൽ മുള്ളുള്ള കളകളും ചൊറിയണവും തഴച്ചുവളരും.
അവൾ കുറുനരികളുടെ താവളവും+
ഒട്ടകപ്പക്ഷികളുടെ വിഹാരകേന്ദ്രവും ആകും.
14 മരുമൃഗങ്ങളും ഓരിയിടുന്ന മൃഗങ്ങളും അവിടെ കണ്ടുമുട്ടും,
കാട്ടാട്* അതിന്റെ കൂട്ടുകാരെ വിളിക്കും,
രാക്കിളി* അവിടെ ചേക്കേറും; അത് അവിടെ വിശ്രമിക്കും.
15 അസ്ത്രനാഗം അവിടെ കൂടു കൂട്ടി മുട്ടയിടും,
അതു മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ തന്റെ തണലിൽ ചേർക്കും.
അവിടെ പരുന്തുകൾ കൂട്ടംകൂടും; ഓരോന്നും അതിന്റെ ഇണയോടൊപ്പം വന്നുചേരും.
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചുനോക്കുക; അത് ഉറക്കെ വായിക്കുക.
അവയിൽ ഒന്നുപോലും കാണാതിരിക്കില്ല;
അവയിൽ ഒന്നിനും ഇണയില്ലാതിരിക്കില്ല,
യഹോവയുടെ വായാണ് ഇതു കല്പിച്ചിരിക്കുന്നത്,
ദൈവത്തിന്റെ ആത്മാവാണ് അവയെ കൂട്ടിവരുത്തിയത്.
17 ദൈവമാണ് അവയ്ക്കുവേണ്ടി നറുക്കിട്ടത്,
ദൈവത്തിന്റെ കൈകളാണ് അവയ്ക്കു സ്ഥലം അളന്ന് നിയമിച്ചുകൊടുത്തത്.*
കാലാകാലം അത് അവയുടെ അവകാശമായിരിക്കും;
തലമുറതലമുറകളോളം അവ അതിൽ വസിക്കും.
35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+
മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+
അവർ നമ്മുടെ ദൈവമായ യഹോവയുടെ മഹത്ത്വവും പ്രൗഢിയും കാണും.
4 ഭയന്നിരിക്കുന്നവരോട്* ഇങ്ങനെ പറയുക:
“പേടിക്കേണ്ടാ, ധൈര്യമായിരിക്കൂ.
നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരും,
പകരം ചോദിക്കാൻ വരും.+
ദൈവം വന്ന് നിങ്ങളെ രക്ഷിക്കും.”+
മരുഭൂമിയിൽ* ഉറവകൾ പൊട്ടിപ്പുറപ്പെടും,
മരുപ്രദേശത്ത് അരുവികൾ ഒഴുകും.
ഒരു അശുദ്ധനും അതിലൂടെ സഞ്ചരിക്കില്ല.+
അതിലൂടെ നടക്കുന്നവർക്കു മാത്രമുള്ളതായിരിക്കും ആ വഴി;
വിഡ്ഢികൾ ആരും വഴിതെറ്റി അതിലേക്കു വരില്ല.
9 സിംഹങ്ങൾ അവിടെയുണ്ടായിരിക്കില്ല,
ക്രൂരമൃഗങ്ങൾ അവിടേക്കു വരില്ല.
10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോനിലേക്കു മടങ്ങിവരും.
ശാശ്വതസന്തോഷം അവരുടെ കിരീടമായിരിക്കും.+
അവർ ഉല്ലസിച്ചാനന്ദിക്കും.
ദുഃഖവും നെടുവീർപ്പും പോയ്മറയും.+
36 ഹിസ്കിയ രാജാവിന്റെ വാഴ്ചയുടെ 14-ാം വർഷം അസീറിയൻ രാജാവായ+ സൻഹെരീബ് യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾക്കു നേരെ വന്ന് അവയെല്ലാം പിടിച്ചെടുത്തു.+ 2 അതിനു ശേഷം അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ റബ്ശാക്കെയെ*+ വലിയൊരു സൈന്യത്തോടൊപ്പം യരുശലേമിൽ ഹിസ്കിയ രാജാവിന്റെ അടുത്തേക്ക് അയച്ചു. അവർ അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്,+ മുകളിലുള്ള കുളത്തിന്റെ+ കനാലിന് അരികെ നിലയുറപ്പിച്ചു. 3 അപ്പോൾ രാജഭവനത്തിന്റെ* ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും+ വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്നെയും+ റബ്ശാക്കെയുടെ അടുത്തേക്ക് ഇറങ്ങിവന്നു.
4 അപ്പോൾ റബ്ശാക്കെ അവരോടു പറഞ്ഞു: “ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘അസീറിയയുടെ മഹാരാജാവ് പറയുന്നു: “എന്തു വിശ്വസിച്ചാണു നീ ഇത്ര ധൈര്യത്തോടിരിക്കുന്നത്?+ 5 ‘എനിക്ക് ഒരു യുദ്ധതന്ത്രം അറിയാം, യുദ്ധം ചെയ്യാനുള്ള ശക്തിയുമുണ്ട്’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പില്ലാത്ത വാക്കുകളാണു നീ ഈ പറയുന്നത്. ആരിൽ ആശ്രയിച്ചിട്ടാണ് എന്നെ എതിർക്കാൻ നീ ധൈര്യം കാണിക്കുന്നത്?+ 6 ചതഞ്ഞ ഈറ്റയായ ഈജിപ്തിലല്ലേ നീ ആശ്രയിക്കുന്നത്? ആരെങ്കിലും അതിൽ ഊന്നിയാൽ അത് അയാളുടെ കൈയിൽ തുളച്ചുകയറും. ഈജിപ്തുരാജാവായ ഫറവോനെ ആശ്രയിക്കുന്ന എല്ലാവരുടെയും ഗതി അതുതന്നെയായിരിക്കും.+ 7 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിലാണ് ആശ്രയിക്കുന്നത്’ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദയോടും യരുശലേമിനോടും, ‘നിങ്ങൾ ഈ യാഗപീഠത്തിനു മുന്നിലാണു കുമ്പിടേണ്ടത്’ എന്നു പറഞ്ഞ് ഹിസ്കിയ നീക്കം ചെയ്ത+ ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും ഈ ദൈവത്തിന്റെതന്നെയല്ലേ?”’+ 8 വേണമെങ്കിൽ എന്റെ യജമാനനായ അസീറിയൻ രാജാവുമായി പന്തയം വെച്ചുകൊള്ളൂ:+ ഞാൻ നിനക്ക് 2,000 കുതിരകളെ തരാം; അവയ്ക്ക് ആവശ്യമായത്ര കുതിരക്കാരെ കണ്ടുപിടിക്കാൻ നിനക്കു കഴിയുമോ? 9 രഥങ്ങൾക്കും കുതിരക്കാർക്കും വേണ്ടി നീ ഈജിപ്തിനെയല്ലേ ആശ്രയിക്കുന്നത്? ആ സ്ഥിതിക്ക് എന്റെ യജമാനന്റെ ഭൃത്യന്മാരിൽ ഏറ്റവും നിസ്സാരനായ ഒരു ഗവർണറെയെങ്കിലും ഇവിടെനിന്ന് തോൽപ്പിച്ചോടിക്കാൻ നിനക്കു പറ്റുമോ? 10 മാത്രമല്ല യഹോവയുടെ സമ്മതംകൂടാതെയാണോ ഞാൻ ഈ ദേശം നശിപ്പിക്കാൻ വന്നിരിക്കുന്നത്? ‘ഈ ദേശത്തിനു നേരെ ചെന്ന് ഇതു നശിപ്പിക്കുക’ എന്ന് യഹോവതന്നെയാണ് എന്നോടു പറഞ്ഞത്.”
11 അപ്പോൾ എല്യാക്കീമും ശെബ്നെയും+ യോവാഹും റബ്ശാക്കെയോടു+ പറഞ്ഞു: “ദയവായി അങ്ങയുടെ ഈ ദാസന്മാരോട് അരമായ* ഭാഷയിൽ+ സംസാരിച്ചാലും. അതു ഞങ്ങൾക്കു മനസ്സിലാകും. മതിലിന്മേൽ ഇരിക്കുന്ന ഈ ജനം കേൾക്കെ ജൂതന്മാരുടെ ഭാഷയിൽ ഞങ്ങളോടു സംസാരിക്കരുതേ.”+ 12 എന്നാൽ റബ്ശാക്കെ പറഞ്ഞു: “ഈ സന്ദേശം നിങ്ങളുടെ യജമാനനെയും നിങ്ങളെയും മാത്രമല്ല, മതിലിൽ ഇരിക്കുന്ന ഈ ആളുകളെയുംകൂടെ അറിയിക്കാനാണ് എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്. നിങ്ങളോടൊപ്പം അവരും സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരുമല്ലോ!”
13 അപ്പോൾ റബ്ശാക്കെ ജൂതന്മാരുടെ ഭാഷയിൽ+ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “അസീറിയൻ മഹാരാജാവിന്റെ വാക്കുകൾ കേൾക്കൂ.+ 14 രാജാവ് പറയുന്നു: ‘ഹിസ്കിയ നിങ്ങളെ വഞ്ചിക്കുകയാണ്. നിങ്ങളെ രക്ഷിക്കാൻ അയാൾക്കു കഴിയില്ല.+ 15 “യഹോവ നമ്മളെ രക്ഷിക്കുകതന്നെ ചെയ്യും, ഈ നഗരത്തെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല” എന്നു പറഞ്ഞ് യഹോവയിൽ ആശ്രയിക്കാനല്ലേ+ ഹിസ്കിയ ആവശ്യപ്പെടുന്നത്? എന്നാൽ നിങ്ങൾ അതിനു ചെവി കൊടുക്കരുത്. 16 ഹിസ്കിയ പറയുന്നതു നിങ്ങൾ കേൾക്കരുത്. കാരണം അസീറിയൻ രാജാവ് ഇങ്ങനെ പറയുന്നു: “എന്നോടു സമാധാനസന്ധി ഉണ്ടാക്കി കീഴടങ്ങുക. അങ്ങനെ ചെയ്താൽ നിങ്ങൾ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ഫലം തിന്നുകയും സ്വന്തം കിണറ്റിലെ* വെള്ളം കുടിക്കുകയും ചെയ്യും. 17 പിന്നെ ഞാൻ വന്ന് നിങ്ങളുടെ ഈ ദേശംപോലുള്ള ഒരു ദേശത്തേക്ക്,+ ധാന്യവും പുതുവീഞ്ഞും ഉള്ള ദേശത്തേക്ക്, അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ദേശത്തേക്ക്, നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. 18 ഹിസ്കിയ പറയുന്നതു കേൾക്കരുത്. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ് അയാൾ നിങ്ങളെ പറ്റിക്കുകയാണ്. ഏതെങ്കിലും ജനതകളുടെ ദൈവങ്ങൾക്ക് അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?+ 19 ഹമാത്തിലെയും അർപ്പാദിലെയും ദൈവങ്ങൾ എവിടെ?+ സെഫർവ്വയീമിലെ ദൈവങ്ങൾ എവിടെ?+ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+ 20 ആ ദേശങ്ങളിലെ എല്ലാ ദൈവങ്ങളിലുംവെച്ച് ആർക്കാണ് എന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവയ്ക്ക് യരുശലേമിനെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയും?”’”+
21 എന്നാൽ അവർ ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാളോടു മറുപടിയൊന്നും പറയരുത്”+ എന്നു രാജാവ് കല്പിച്ചിട്ടുണ്ടായിരുന്നു. 22 രാജകൊട്ടാരത്തിന്റെ ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്നെയും+ വസ്ത്രം കീറി, ഹിസ്കിയയുടെ അടുത്ത് ചെന്ന് റബ്ശാക്കെ പറഞ്ഞതെല്ലാം അറിയിച്ചു.
37 ഇതു കേട്ട ഉടനെ ഹിസ്കിയ രാജാവ് വസ്ത്രം കീറി വിലാപവസ്ത്രം ധരിച്ച് യഹോവയുടെ ഭവനത്തിലേക്കു ചെന്നു.+ 2 പിന്നീട് ഹിസ്കിയ രാജകൊട്ടാരത്തിന്റെ ചുമതലയുള്ള എല്യാക്കീമിനെയും സെക്രട്ടറിയായ ശെബ്നെയെയും പ്രമുഖരായ പുരോഹിതന്മാരെയും ആമൊസിന്റെ മകനായ യശയ്യ പ്രവാചകന്റെ+ അടുത്തേക്ക് അയച്ചു. അവർ വിലാപവസ്ത്രം ധരിച്ച് 3 യശയ്യയുടെ അടുത്ത് ചെന്ന് പറഞ്ഞു: “ഹിസ്കിയ ഇങ്ങനെ പറയുന്നു: ‘ഇതു കഷ്ടതയുടെയും ശകാരത്തിന്റെയും* നിന്ദയുടെയും ദിവസമാണ്. കാരണം, കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു;* എന്നാൽ പ്രസവിക്കാൻ ശക്തിയില്ല.+ 4 ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ അസീറിയൻ രാജാവ് അയച്ച റബ്ശാക്കെയുടെ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ എത്തും. അങ്ങയുടെ ദൈവമായ യഹോവ ആ വാക്കുകൾ കേട്ട് അതിന് അയാളോടു പകരം ചോദിക്കും. അതുകൊണ്ട് ബാക്കിയുള്ള ജനത്തിനുവേണ്ടി+ പ്രാർഥിക്കേണമേ.’”+
5 അങ്ങനെ ഹിസ്കിയ രാജാവിന്റെ ദാസന്മാർ യശയ്യയുടെ അടുത്ത് ചെന്നു.+ 6 അപ്പോൾ യശയ്യ അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ+ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട് നീ ഭയപ്പെടേണ്ടാ.+ 7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട് അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും.+ സ്വന്തം ദേശത്തുവെച്ച് അയാൾ വാളുകൊണ്ട് വീഴാൻ ഞാൻ ഇടവരുത്തും.”’”+
8 അസീറിയൻ രാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ് അപ്പോൾ ലിബ്നയോടു പോരാടുകയായിരുന്നു.+ 9 ആ സമയത്താണ് എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ് കേട്ടത്. അതു കേട്ടപ്പോൾ അസീറിയൻ രാജാവ് വീണ്ടും ഹിസ്കിയയുടെ അടുത്ത് ദൂതന്മാരെ അയച്ചു.+ രാജാവ് അവരോടു പറഞ്ഞു: 10 “യഹൂദാരാജാവായ ഹിസ്കിയയോട് ഇങ്ങനെ പറയണം: ‘“യരുശലേമിനെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല”+ എന്നു പറഞ്ഞ് നിങ്ങളെ വഞ്ചിക്കാൻ നിങ്ങൾ ആശ്രയിക്കുന്ന നിങ്ങളുടെ ദൈവത്തെ അനുവദിക്കരുത്. 11 അസീറിയൻ രാജാക്കന്മാർ പൂർണമായി നശിപ്പിച്ച ദേശങ്ങളെക്കുറിച്ചെല്ലാം+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. നിങ്ങൾ മാത്രം രക്ഷപ്പെടുമെന്നാണോ? 12 എന്റെ പൂർവികർ നശിപ്പിച്ച ജനതകളുടെ ദൈവങ്ങൾക്ക് ആ ജനതകളെ രക്ഷിക്കാൻ കഴിഞ്ഞോ?+ ഗോസാനും ഹാരാനും+ രേസെഫും തെൽ-അസ്സാരിലുണ്ടായിരുന്ന ഏദെന്യരും ഇപ്പോൾ എവിടെ? 13 ഹമാത്തിന്റെയും അർപ്പാദിന്റെയും സെഫർവ്വയീം,+ ഹേന, ഇവ്വ എന്നീ നഗരങ്ങളുടെയും രാജാക്കന്മാർ എവിടെ?’”
14 ദൂതന്മാരുടെ കൈയിൽനിന്ന് ഹിസ്കിയ ആ കത്തുകൾ വാങ്ങി വായിച്ചു. പിന്നെ യഹോവയുടെ ഭവനത്തിലേക്കു ചെന്ന് അവ* യഹോവയുടെ സന്നിധിയിൽ നിവർത്തിവെച്ചു.+ 15 എന്നിട്ട് ഹിസ്കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+ 16 “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്നവനും ഇസ്രായേലിന്റെ ദൈവവും സൈന്യങ്ങളുടെ അധിപനും ആയ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. 17 യഹോവേ, ചെവി ചായിച്ച് കേൾക്കേണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന് കാണേണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ+ സൻഹെരീബ് അയച്ച ഈ സന്ദേശം ശ്രദ്ധിക്കേണമേ. 18 യഹോവേ, അസീറിയൻ രാജാക്കന്മാർ സ്വന്തം ദേശവും മറ്റെല്ലാ ദേശങ്ങളും നശിപ്പിച്ചുകളഞ്ഞു+ എന്നതു ശരിതന്നെ. 19 അവർ അവരുടെ ദൈവങ്ങളെ ചുട്ടുകളയുകയും+ ചെയ്തു. കാരണം അവ ദൈവങ്ങളായിരുന്നില്ല, മനുഷ്യന്റെ പണിയായ+ വെറും കല്ലും മരവും മാത്രമായിരുന്നു. അതുകൊണ്ടാണ് അവർക്ക് അവയെ നശിപ്പിക്കാൻ കഴിഞ്ഞത്. 20 എന്നാൽ ഞങ്ങളുടെ ദൈവമായ യഹോവേ, അയാളുടെ കൈയിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ. അങ്ങനെ യഹോവ മാത്രമാണു ദൈവമെന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ!”+
21 അപ്പോൾ ആമൊസിന്റെ മകനായ യശയ്യ ഹിസ്കിയയ്ക്ക് ഈ സന്ദേശം അയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അസീറിയൻ രാജാവായ സൻഹെരീബിനെക്കുറിച്ച്+ നീ എന്നോടു പ്രാർഥിച്ചതുകൊണ്ട് 22 അയാൾക്കെതിരെ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“കന്യകയായ സീയോൻപുത്രി നിന്നെ നിന്ദിക്കുന്നു, സീയോൻപുത്രി നിന്നെ നോക്കി പരിഹസിക്കുന്നു,
യരുശലേംപുത്രി നിന്നെ നോക്കി തല കുലുക്കുന്നു.
23 ആരെയാണു നീ പരിഹസിക്കുകയും+ നിന്ദിക്കുകയും ചെയ്തത്?
ആർക്കു നേരെയാണു നീ ശബ്ദം ഉയർത്തിയത്?+
ആരെയാണു നീ ധിക്കാരത്തോടെ നോക്കിയത്?
ഇസ്രായേലിന്റെ പരിശുദ്ധനെയല്ലേ!+
24 നിന്റെ ഭൃത്യന്മാരെ അയച്ച് നീ യഹോവയെ പരിഹസിച്ചുപറഞ്ഞു:+
‘എന്റെ അസംഖ്യം യുദ്ധരഥങ്ങളുമായി
ഞാൻ ഗിരിശൃംഗങ്ങളിലേക്ക്,+
ലബാനോന്റെ വിദൂരഭാഗങ്ങളിലേക്ക്, കയറിച്ചെല്ലും.
അതിന്റെ തലയെടുപ്പുള്ള ദേവദാരുക്കളും വിശിഷ്ടമായ ജൂനിപ്പർ മരങ്ങളും ഞാൻ വെട്ടിയിടും.
അതിന്റെ വിദൂരമായ കൊടുമുടികൾവരെയും നിബിഡവനങ്ങൾവരെയും ഞാൻ കടന്നുചെല്ലും.
26 നീ കേട്ടിട്ടില്ലേ, കാലങ്ങൾക്കു മുമ്പേ ഞാൻ ഇതു തീരുമാനിച്ചിരിക്കുന്നു.*
പണ്ടുപണ്ടേ ഞാൻ ഇത് ഒരുക്കിവെച്ചിരിക്കുന്നു.*+
ഇപ്പോൾ ഞാൻ അതു നടപ്പാക്കും.+
കോട്ടമതിലുള്ള നഗരങ്ങളെ നീ നാശകൂമ്പാരമാക്കും.+
27 അവയിലെ നിവാസികൾ നിസ്സഹായരാകും;
അവർ ഭയന്നുവിറയ്ക്കും, ലജ്ജിച്ച് തല താഴ്ത്തും.
അവർ വെറും പുല്ലുപോലെയും വയലിലെ സസ്യംപോലെയും ആകും.
കിഴക്കൻ കാറ്റേറ്റ് കരിഞ്ഞ, പുരപ്പുറത്തെ പുല്ലുപോലെതന്നെ.
28 എന്നാൽ നിന്റെ വരവും പോക്കും ഇരിപ്പും ഞാൻ കാണുന്നു,+
നീ എന്റെ നേരെ കോപിക്കുന്നതും ഞാൻ അറിയുന്നു,+
29 നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ+ എത്തിയിരിക്കുന്നു.
അതുകൊണ്ട് ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്,+
വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.”
30 “‘ഇതായിരിക്കും നിനക്കുള്ള* അടയാളം: ഈ വർഷം നീ താനേ മുളയ്ക്കുന്നതു* തിന്നും. രണ്ടാം വർഷം അതിൽനിന്ന് വീണ് മുളയ്ക്കുന്ന ധാന്യം തിന്നും. എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച് കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+ 31 യഹൂദാഗൃഹത്തിൽ ജീവനോടെ ശേഷിക്കുന്നവർ+ ആഴത്തിൽ വേരൂന്നി ഫലം കായ്ക്കും. 32 യരുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻ പർവതത്തിൽനിന്ന് അതിജീവകരും പുറത്ത് വരും.+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.+
33 “‘അതുകൊണ്ട് അസീറിയൻ രാജാവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇതാണ്:+
“അയാൾ ഈ നഗരത്തിലേക്കു വരില്ല,+
ഒരു അമ്പുപോലും ഇവിടേക്ക് എയ്യില്ല;
പരിചയുമായി ഇതിനെ നേരിടുകയോ
മതിൽ കെട്ടി ഇതിനെ ഉപരോധിക്കുകയോ ഇല്ല.”’+
34 ‘വന്ന വഴിയേ അയാൾ തിരിച്ചുപോകും;
അയാൾ ഈ നഗരത്തിലേക്കു വരില്ല’ എന്ന് യഹോവ പറയുന്നു.
36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+ 37 അപ്പോൾ അസീറിയൻ രാജാവായ സൻഹെരീബ് നിനെവെയിലേക്കു+ തിരിച്ചുപോയി അവിടെ താമസിച്ചു.+ 38 ഒരു ദിവസം സൻഹെരീബ് അയാളുടെ ദൈവമായ നിസ്രോക്കിന്റെ ഭവനത്തിൽ* കുമ്പിടുമ്പോൾ മക്കളായ അദ്രമേലെക്കും ശരേസെരും വന്ന് അയാളെ വാളുകൊണ്ട് വെട്ടിക്കൊന്ന്+ അരാരാത്ത് ദേശത്തേക്കു രക്ഷപ്പെട്ടു.+ അയാളുടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാവായി.
38 അക്കാലത്ത് ഒരു രോഗം വന്ന് ഹിസ്കിയ മരിക്കാറായി.+ അപ്പോൾ ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ+ അടുത്ത് വന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നിന്റെ രോഗം മാറില്ല, നീ മരിച്ചുപോകും. അതുകൊണ്ട് വീട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുത്തുകൊള്ളുക.’”+ 2 അതു കേട്ടപ്പോൾ ഹിസ്കിയ ഭിത്തിക്കു നേരെ മുഖം തിരിച്ച് യഹോവയോടു പ്രാർഥിച്ചു: 3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നതും+ അങ്ങയുടെ മുമ്പാകെ ശരിയായതു ചെയ്തതും ഓർക്കേണമേ.”+ ഹിസ്കിയ ഹൃദയം നൊന്ത് പൊട്ടിക്കരഞ്ഞു.
4 അപ്പോൾ യശയ്യയ്ക്ക് യഹോവയുടെ സന്ദേശം ലഭിച്ചു: 5 “തിരികെ ചെന്ന് ഹിസ്കിയയോട് ഇങ്ങനെ പറയുക:+ ‘നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു,+ നിന്റെ കണ്ണീർ കാണുകയും ചെയ്തിരിക്കുന്നു.+ ഇതാ ഞാൻ നിന്റെ ആയുസ്സിനോട് 15 വർഷം കൂട്ടുന്നു.+ 6 മാത്രമല്ല ഞാൻ നിന്നെയും ഈ നഗരത്തെയും അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് വിടുവിക്കും; ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.+ 7 യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം ഇതായിരിക്കും:+ 8 ഞാൻ ഇതാ, ആഹാസിന്റെ പടവുകളിൽനിന്ന്* ഇറങ്ങിപ്പോകുന്ന നിഴലിനെ പത്തു പടി പിന്നോട്ടു വരുത്തുന്നു.”’”+ അങ്ങനെ, പടവുകളിൽനിന്ന് ഇറങ്ങിപ്പോകുന്ന സൂര്യൻ പത്തു പടി പിന്നോട്ടു വന്നു.
9 യഹൂദാരാജാവായ ഹിസ്കിയ, തനിക്കു രോഗം പിടിപെടുകയും പിന്നീട് അതു ഭേദമാകുകയും ചെയ്തപ്പോൾ എഴുതിയ വരികൾ.*
10 ഞാൻ പറഞ്ഞു: “എന്റെ ആയുസ്സിന്റെ മധ്യത്തിൽ,
എനിക്കു ശവക്കുഴിയുടെ* കവാടങ്ങളിലൂടെ പ്രവേശിക്കേണ്ടിവരുമല്ലോ.
എന്റെ ശേഷിക്കുന്ന വർഷങ്ങൾ എനിക്കു നിഷേധിക്കപ്പെടുമല്ലോ.”
11 ഞാൻ പറഞ്ഞു: “ഞാൻ യാഹിനെ* കാണില്ല;+ ജീവനുള്ളവരുടെ ദേശത്തുവെച്ച് ഞാൻ യാഹിനെ കാണില്ല.
എല്ലാം അവസാനിക്കുന്നിടത്തെ നിവാസികളോടൊപ്പം പാർക്കുമ്പോൾ
പിന്നെ ഒരിക്കലും ഞാൻ മനുഷ്യവർഗത്തെ നോക്കില്ല.
12 ഒരു ഇടയന്റെ കൂടാരംപോലെ
എന്റെ വാസസ്ഥലം പൊളിച്ചെടുത്ത് കൊണ്ടുപോയിരിക്കുന്നു.
ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവിതം ചുരുട്ടിയെടുത്തിരിക്കുന്നു;
നെയ്ത്തുപാവിലെ നൂലുകൾ മുറിച്ചുമാറ്റുംപോലെ എന്നെ മുറിച്ചുമാറ്റിയിരിക്കുന്നു.+
ഉദയംമുതൽ അസ്തമയംവരെ അങ്ങ് എന്നെ അവസാനത്തിലേക്കു നടത്തുന്നു.+
13 പുലരുംവരെ ഞാൻ എന്നെത്തന്നെ സാന്ത്വനിപ്പിക്കുന്നു.
ഒരു സിംഹത്തെപ്പോലെ അങ്ങ് എന്റെ അസ്ഥികളെല്ലാം തകർത്തുകൊണ്ടിരിക്കുന്നു;
ഉദയംമുതൽ അസ്തമയംവരെ അങ്ങ് എന്നെ അവസാനത്തിലേക്കു നടത്തുന്നു.+
14 ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+
പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+
ക്ഷീണിച്ച് തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+
15 എനിക്ക് എന്തു പറയാനാകും?
ദൈവം എന്നോടു സംസാരിച്ചിരിക്കുന്നു; ദൈവം പ്രവർത്തിച്ചിരിക്കുന്നു.
ഞാൻ അനുഭവിച്ച കൊടിയ യാതനകൾ കാരണം
ജീവിതകാലം മുഴുവൻ ഞാൻ താഴ്മയോടെ* നടക്കും.
അങ്ങ് എനിക്കു വീണ്ടും ആരോഗ്യം തന്ന് എന്റെ ജീവൻ രക്ഷിക്കും.+
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;
എന്നാൽ അങ്ങയ്ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;
നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+
അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+
കുഴിയിലേക്കു പോകുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ പ്രത്യാശിക്കാൻ കഴിയില്ല.+
19 ജീവിച്ചിരിക്കുന്നവർക്ക് അങ്ങയെ സ്തുതിക്കാനാകും,
ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവർക്ക് അങ്ങയെ സ്തുതിക്കാനാകും.
പിതാക്കന്മാർക്ക് അങ്ങയുടെ വിശ്വസ്തതയെക്കുറിച്ച് പുത്രന്മാരെ പഠിപ്പിക്കാനാകും.+
20 യഹോവേ, എന്നെ രക്ഷിക്കേണമേ,
ഞങ്ങൾ തന്ത്രിവാദ്യങ്ങൾ മീട്ടി എന്റെ പാട്ടുകൾ പാടും.+
ഞങ്ങളുടെ ജീവകാലം മുഴുവൻ യഹോവയുടെ ഭവനത്തിൽ ഞങ്ങൾ അവ പാടും.’”+
21 “ഒരു അത്തിയട കൊണ്ടുവന്ന് രാജാവിന്റെ വ്രണത്തിൽ വെക്കുക; അസുഖം ഭേദമാകട്ടെ”+ എന്ന് യശയ്യ പറഞ്ഞു. 22 “ഞാൻ യഹോവയുടെ ഭവനത്തിൽ പോകുമെന്നതിന് എന്താണ് അടയാളം” എന്നു ഹിസ്കിയ ചോദിച്ചിരുന്നു.+
39 ഹിസ്കിയ രോഗിയായിരുന്നെന്നും രോഗം ഭേദമായെന്നും+ അറിഞ്ഞപ്പോൾ ബാബിലോൺരാജാവായ, ബലദാന്റെ മകൻ മെരോദക്-ബലദാൻ ഹിസ്കിയയ്ക്ക് എഴുത്തുകളും ഒരു സമ്മാനവും കൊടുത്തയച്ചു.+ 2 ഹിസ്കിയ അവരെ സന്തോഷത്തോടെ സ്വീകരിച്ച് ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധതൈലം,* വിലയേറിയ മറ്റു തൈലങ്ങൾ, ആയുധശേഖരം എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം—അവരെ കാണിച്ചു. ഹിസ്കിയ കൊട്ടാരത്തിലും രാജ്യത്തിലും അവരെ കാണിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
3 പിന്നീട് യശയ്യ പ്രവാചകൻ ഹിസ്കിയ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അവർ എവിടെനിന്നാണു വന്നത്, അങ്ങയോട് അവർ എന്താണു പറഞ്ഞത്?” അപ്പോൾ ഹിസ്കിയ പറഞ്ഞു: “അവർ ദൂരെ ബാബിലോണിൽനിന്ന് വന്നവരാണ്.”+ 4 “അവർ ഈ കൊട്ടാരത്തിലുള്ള എന്തൊക്കെ കണ്ടു” എന്ന് യശയ്യ ചോദിച്ചപ്പോൾ ഹിസ്കിയ പറഞ്ഞു: “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു. അവരെ കാണിക്കാത്തതായി എന്റെ ഖജനാവുകളിൽ ഇനി ഒന്നും ബാക്കിയില്ല.”
5 അപ്പോൾ യശയ്യ ഹിസ്കിയയോടു പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം കേട്ടുകൊള്ളൂ: 6 ‘ഇതാ, നിന്റെ ഭവനത്തിലുള്ളതും* നിന്റെ പൂർവികർ ഇന്നോളം സ്വരുക്കൂട്ടിയതും ആയ സകലവും ഒന്നൊഴിയാതെ ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം അടുത്തിരിക്കുന്നു!’+ എന്ന് യഹോവ പറയുന്നു.+ 7 ‘നിനക്കു ജനിക്കുന്ന നിന്റെ സ്വന്തം ആൺമക്കളിൽ ചിലരെ അവർ പിടിച്ചുകൊണ്ടുപോകും; അവർ ബാബിലോൺരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥരാകേണ്ടിവരും.’”+
8 അപ്പോൾ ഹിസ്കിയ യശയ്യയോടു പറഞ്ഞു: “അങ്ങ് എന്നോടു പറഞ്ഞ യഹോവയുടെ വാക്കുകൾ നല്ലതുതന്നെ.” ഹിസ്കിയ തുടർന്നു: “എന്റെ ജീവിതകാലത്ത് സ്വസ്ഥതയും* സമാധാനവും ഉണ്ടാകുമല്ലോ!”+
40 “ആശ്വസിപ്പിക്കുക; എന്റെ ജനത്തെ ആശ്വസിപ്പിക്കുക” എന്നു നിങ്ങളുടെ ദൈവം പറയുന്നു.+
2 “യരുശലേമിനോട് അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,
അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നും
അവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+
അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന് തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+
3 അതാ, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ഒരാളുടെ ശബ്ദം:
“യഹോവയുടെ വഴി നിരപ്പാക്കുക!*+
നമ്മുടെ ദൈവത്തിനു മരുഭൂമിയിലൂടെ,+ നേരെയുള്ള ഒരു പ്രധാനവീഥി ഉണ്ടാക്കുക.+
4 താഴ്വരകളെല്ലാം നികത്തുക,
എല്ലാ മലകളും കുന്നുകളും ഇടിച്ചുനിരത്തുക,
കുന്നും കുഴിയും നിറഞ്ഞ നിലം നിരപ്പാക്കുക,
പാറകൾ നിറഞ്ഞ നിരപ്പല്ലാത്ത നിലം സമതലമാക്കുക.+
5 യഹോവയുടെ മഹത്ത്വം വെളിപ്പെടും,+
എല്ലാ മനുഷ്യരും ഒരുമിച്ച് അതു കാണും;+
യഹോവയുടെ വായ് ഇതു പ്രസ്താവിച്ചിരിക്കുന്നു.”
6 അതാ, “വിളിച്ചുപറയുക” എന്ന് ആരോ പറയുന്നു.
“എന്തു വിളിച്ചുപറയണം” എന്നു മറ്റൊരാൾ ചോദിക്കുന്നു.
“എല്ലാ മനുഷ്യരും വെറും പുൽക്കൊടിപോലെയാണ്.
അവരുടെ അചഞ്ചലമായ സ്നേഹം കാട്ടിലെ പൂപോലെയാണ്.+
അതെ, മനുഷ്യരെല്ലാം വെറും പുല്ലു മാത്രം.
യരുശലേമിലേക്കു ശുഭവാർത്തയുമായി വരുന്ന സ്ത്രീയേ,
ഉറക്കെ വിളിച്ചുപറയുക.
പേടിക്കേണ്ടാ, ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയുക.
“ഇതാ, നിങ്ങളുടെ ദൈവം” എന്ന് യഹൂദാനഗരങ്ങളോടു പ്രഖ്യാപിക്കുക.+
ഇതാ, പ്രതിഫലം ദൈവത്തിന്റെ കൈയിലുണ്ട്,
ദൈവം കൊടുക്കുന്ന കൂലി തിരുമുമ്പിലുണ്ട്.+
11 ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും.*+
കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും,
അവയെ മാറോടണച്ച് കൊണ്ടുനടക്കും.
പാലൂട്ടുന്ന തള്ളയാടുകളെ മെല്ലെ നടത്തും.+
12 സമുദ്രജലത്തെ ഒന്നാകെ കൈക്കുമ്പിളിൽ അളന്നതും+
ഒരു ചാണുകൊണ്ട്* ആകാശത്തിന്റെ അളവുകൾ* കണക്കാക്കിയതും ആരാണ്?
ഭൂമിയിലെ പൊടി മുഴുവൻ അളവുപാത്രത്തിൽ കൂട്ടിവെച്ചതും+
പർവതങ്ങളെ തുലാസ്സിൽ തൂക്കിനോക്കിയതും
കുന്നുകളെ തുലാത്തട്ടിൽ അളന്നതും ആരാണ്?
13 യഹോവയുടെ ആത്മാവിനെ അളന്ന് തിട്ടപ്പെടുത്താൻ* ആർക്കു കഴിയും?
ദൈവത്തിന്റെ ഉപദേശകനായി ദൈവത്തിനു മാർഗദർശനം നൽകാൻ ആർക്കാകും?+
14 ജ്ഞാനം സമ്പാദിക്കാൻ ദൈവം ആരെയാണു സമീപിച്ചത്?
നീതിയുടെ വഴികളിൽ നടക്കാൻ ആരാണു ദൈവത്തെ ഉപദേശിക്കുന്നത്?
ദൈവത്തിന് അറിവ് പകരുകയും
വകതിരിവിന്റെ വഴി കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് ആരാണ്?+
15 ജനതകൾ ദൈവത്തിന് അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും
തുലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെറും പൊടിപോലെയും അല്ലോ.+
ഇതാ, നേർത്ത മൺതരികൾപോലെ ദൈവം ദ്വീപുകളെ എടുത്ത് ഉയർത്തുന്നു.
17 സർവജനതകളും ദൈവത്തിന്റെ മുന്നിൽ ഒന്നുമല്ല;+
അവരെ ദൈവം നിസ്സാരരും വിലയില്ലാത്തവരും ആയി കാണുന്നു.+
18 ദൈവത്തെ നിങ്ങൾ ആരോടു താരതമ്യം ചെയ്യും?+
ഏതു രൂപത്തോടു സാദൃശ്യപ്പെടുത്തും?+
19 ശില്പി ഒരു വിഗ്രഹം* വാർത്തുണ്ടാക്കുന്നു,
ലോഹപ്പണിക്കാരൻ അതിന്മേൽ സ്വർണം പൊതിയുന്നു,+
അയാൾ അതു വെള്ളിച്ചങ്ങലകൾകൊണ്ട് അലങ്കരിക്കുന്നു.
മറിഞ്ഞുവീഴാത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+
അയാൾ ഒരു വിദഗ്ധശില്പിയെ തേടുന്നു.
21 നിങ്ങൾക്ക് അറിയില്ലേ?
നിങ്ങൾ കേട്ടിട്ടില്ലേ?
തുടക്കംമുതലേ നിങ്ങൾക്കു പറഞ്ഞുതന്നിട്ടില്ലേ?
ഭൂമിക്ക് അടിസ്ഥാനങ്ങൾ ഇട്ട കാലംമുതലേ നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?+
22 ഭൂഗോളത്തിനു* മുകളിൽ വസിക്കുന്ന ഒരുവനുണ്ട്,+
ഭൂവാസികൾ ദൈവത്തിനു പുൽച്ചാടികളെപ്പോലെയല്ലോ.
നേർത്ത തുണിപോലെ ദൈവം ആകാശത്തെ വിരിക്കുന്നു,
താമസിക്കാനുള്ള ഒരു കൂടാരംപോലെ അതിനെ നിവർത്തുന്നു.+
23 ഉന്നതരായ ഉദ്യോഗസ്ഥരെ ദൈവം ഒന്നുമല്ലാതാക്കുന്നു,
ഭൂമിയിലെ ന്യായാധിപന്മാരെ* വിലകെട്ടവരാക്കുന്നു.
24 അവരെ നട്ടതേ ഉള്ളൂ,
അവരെ വിതച്ചതേ ഉള്ളൂ,
അവരുടെ തണ്ടുകൾ വേരു പിടിക്കുന്നതേ ഉള്ളൂ.
ഊതുമ്പോൾത്തന്നെ അവർ വാടിക്കരിയുന്നു,
വയ്ക്കോൽപോലെ അവർ കാറ്റത്ത് പാറിപ്പോകുന്നു.+
25 “നിങ്ങൾ എന്നെ ആരോടു താരതമ്യം ചെയ്യും, ആരാണ് എനിക്കു തുല്യൻ” എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു.
26 “കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കുക.
ഇവയെയെല്ലാം സൃഷ്ടിച്ചത് ആരാണ്?+
അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ നയിക്കുന്നവൻതന്നെ!
ദൈവം അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു.+
ദൈവത്തിന്റെ അപാരമായ ഊർജവും ഭയഗംഭീരമായ ശക്തിയും കാരണം,+
അവയിൽ ഒന്നുപോലും കാണാതാകുന്നില്ല.
27 ‘എനിക്കു ദൈവത്തിൽനിന്ന് നീതി കിട്ടുന്നില്ല,
എന്റെ വഴി യഹോവ കാണുന്നില്ല’ എന്നു യാക്കോബേ, നീ പറയുന്നത് എന്തുകൊണ്ട്?
ഇസ്രായേലേ, നീ പരാതിപ്പെടുന്നത് എന്തിന്?+
28 നിനക്ക് അറിയില്ലേ? നീ കേട്ടിട്ടില്ലേ?
ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.+
ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+
ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക് അളക്കാനാകും?+
29 ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു,
ശക്തിയില്ലാത്തവനു വേണ്ടുവോളം ഊർജം പകരുന്നു.+
30 ആൺകുട്ടികൾ ക്ഷീണിച്ച് തളരും,
യുവാക്കൾ ഇടറിവീഴും.
31 എന്നാൽ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.+
അവർ തളർന്നുപോകാതെ ഓടും;
ക്ഷീണിച്ചുപോകാതെ നടക്കും.”+
അവർ അടുത്ത് വന്ന് സംസാരിക്കട്ടെ.+
വരൂ, നമുക്കു വിചാരണയ്ക്കായി ഒത്തുചേരാം.
2 സൂര്യോദയത്തിൽനിന്ന്* ഒരുവനെ എഴുന്നേൽപ്പിച്ചത് ആരാണ്?+
ജനതകളെ ഏൽപ്പിച്ചുകൊടുക്കാനും
രാജാക്കന്മാരെ കീഴ്പെടുത്തിക്കൊടുക്കാനും ആയി
അവരെ അവന്റെ വാളിനു മുന്നിൽ പൊടിയാക്കിക്കളയുകയും,
അവന്റെ വില്ലിനു മുമ്പാകെ അവരെ പാറിപ്പറക്കുന്ന വയ്ക്കോൽപോലെയാക്കുകയും ചെയ്തവൻ ആരാണ്?
3 തന്റെ കാലുകൾ കടന്നുചെന്നിട്ടില്ലാത്ത വഴികളിലൂടെ അവൻ സഞ്ചരിക്കുന്നു,
തടസ്സങ്ങളേതുമില്ലാതെ അവൻ അവരെ പിന്തുടരുന്നു.
4 ആരാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്? ആരാണ് ഇങ്ങനെയെല്ലാം പ്രവർത്തിച്ചത്?
ആദിമുതലുള്ള തലമുറകളെ വിളിച്ചുകൂട്ടിയത് ആരാണ്?
5 ദ്വീപുകൾ അതു കണ്ട് ഭയന്നുപോയി.
ഭൂമിയുടെ അതിരുകൾ വിറയ്ക്കാൻതുടങ്ങി.
അവർ സംഘം ചേർന്ന് മുന്നോട്ട് വരുന്നു.
6 ഓരോരുത്തരും കൂട്ടുകാരനെ സഹായിക്കുന്നു;
“ധൈര്യമായിരിക്കുക” എന്നു സഹോദരനോടു പറയുന്നു.
7 അങ്ങനെ, ശില്പി ലോഹപ്പണിക്കാരനു ധൈര്യം പകരുന്നു;+
ചുറ്റികകൊണ്ട് ലോഹം അടിച്ചുപരത്തുന്നവൻ
അടകല്ലിൽവെച്ച്* അടിക്കുന്നവനെ ബലപ്പെടുത്തുന്നു.
വിളക്കിച്ചേർത്തതു കണ്ടിട്ട്, “നല്ലത്” എന്ന് അയാൾ പറയുന്നു.
പിന്നെ, മറിഞ്ഞുവീഴാതിരിക്കാൻ അത് ആണികൊണ്ട് അടിച്ചുറപ്പിക്കുന്നു.
8 “എന്നാൽ ഇസ്രായേലേ, നീ എന്റെ ദാസൻ.+
ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യാക്കോബേ,+
എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ,*+
9 ഭൂമിയുടെ അതിരുകളിൽനിന്ന് ഞാൻ നിന്നെ എടുത്തിരിക്കുന്നു,+
അതിന്റെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ നിന്നെ വിളിച്ചുവരുത്തി.
ഞാൻ നിന്നോടു പറഞ്ഞു: ‘നീ എന്റെ ദാസൻ;+
ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; നിന്നെ ഞാൻ ഉപേക്ഷിച്ചിട്ടില്ല.+
10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+
ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+
ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+
എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’
11 നിന്നോടു കോപിക്കുന്നവരെല്ലാം അപമാനിതരാകും; അവർ നാണംകെടും.+
നിന്നോടു പട പൊരുതുന്നവർ ഇല്ലാതാകും; അവർ നശിച്ചുപോകും.+
12 നിന്നോടു പോരാടിയവരെ നീ അന്വേഷിക്കും; എന്നാൽ അവരെ നീ കാണില്ല;
നിന്നോടു യുദ്ധം ചെയ്യുന്നവർ ഇല്ലാതാകും; അവർ അപ്രത്യക്ഷരാകും.+
13 ‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’+ എന്നു നിന്നോടു പറയുന്ന
നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.
14 പുഴുവായ* യാക്കോബേ, ഭയപ്പെടേണ്ടാ,+
ഇസ്രായേൽപുരുഷന്മാരേ, ഞാൻ നിങ്ങളെ സഹായിക്കും” എന്നു നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ പ്രഖ്യാപിക്കുന്നു.
15 “ഇതാ, ഞാൻ നിന്നെ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു,+
പല്ലുകൾക്ക് ഇരുവശത്തും മൂർച്ചയുള്ള ഒരു പുതിയ മെതിയന്ത്രംതന്നെ.
നീ മലകളെ ചവിട്ടിമെതിച്ച് പൊടിയാക്കും,
കുന്നുകളെ പതിരുപോലെയാക്കും.
16 നീ അവയെ കാറ്റത്ത് പാറ്റി പതിർ നീക്കും,
കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും;
കൊടുങ്കാറ്റ് അവയെ ചിതറിച്ചുകളയും.
17 “ദരിദ്രനും എളിയവനും വെള്ളം തേടി അലയുന്നു, എന്നാൽ ഒരു തുള്ളിപോലും കിട്ടാനില്ല.
അവരുടെ നാവ് ദാഹിച്ചുവരളുന്നു.+
യഹോവ എന്ന ഞാൻ അവർക്ക് ഉത്തരം കൊടുക്കും.+
ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കില്ല.+
മരുപ്രദേശത്ത് ഞാൻ ജൂനിപ്പർ മരവും
അതോടൊപ്പം, ആഷ് മരവും സൈപ്രസ് മരവും നട്ടുവളർത്തും.+
20 അങ്ങനെ, യഹോവയുടെ കൈകളാണ് ഇതു ചെയ്തതെന്നും
ഇസ്രായേലിന്റെ പരിശുദ്ധനാണ് ഇതിനു പിന്നിലെന്നും
സകല മനുഷ്യരും കണ്ട് മനസ്സിലാക്കും;+
അവർ അതു ശ്രദ്ധയോടെ കേട്ട് ഗ്രഹിക്കുകയും ചെയ്യും.”
21 “നിങ്ങളുടെ പ്രശ്നം അവതരിപ്പിക്കുക,” യഹോവ പറയുന്നു.
“വാദമുഖങ്ങൾ നിരത്തുക,” യാക്കോബിന്റെ രാജാവ് പ്രസ്താവിക്കുന്നു.
22 “തെളിവുകൾ ഹാജരാക്കുക; ഭാവിയിൽ എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക.
പണ്ടത്തെ* കാര്യങ്ങൾ ഞങ്ങൾക്കു വിവരിച്ചുതരുക,
ഞങ്ങൾ അവയെക്കുറിച്ച് ചിന്തിക്കുകയും അവയുടെ അവസാനം എന്തെന്ന് അറിയുകയും ചെയ്യട്ടെ.
അല്ലെങ്കിൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങളോടു പറയുക.+
23 നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+
ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക.
നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,
ഞങ്ങൾ അതു കണ്ട് അമ്പരക്കട്ടെ.+
നിങ്ങളെ തിരഞ്ഞെടുക്കുന്ന സകലരും മ്ലേച്ഛരാണ്.+
25 ഞാൻ വടക്കുനിന്ന് ഒരുവനെ എഴുന്നേൽപ്പിച്ചിരിക്കുന്നു, അവൻ വരും,+
സൂര്യോദയത്തിൽനിന്ന്* വരുന്ന+ അവൻ എന്റെ പേര് വിളിച്ചപേക്ഷിക്കും.
അവൻ കളിമണ്ണിനെ എന്നപോലെ ഭരണാധികാരികളെ* ചവിട്ടിയരയ്ക്കും,+
കുശവൻ നനഞ്ഞ കളിമണ്ണു കുഴയ്ക്കുന്നതുപോലെ അവരെ ചവിട്ടിക്കുഴയ്ക്കും.
26 ഞങ്ങൾ അറിയേണ്ടതിനു തുടക്കത്തിലേ ഇതു പറഞ്ഞത് ആരാണ്?
‘അവൻ പറഞ്ഞതു ശരിയാണ്’+ എന്നു ഞങ്ങൾക്കു പറയാൻ കഴിയേണ്ടതിനു പണ്ടുമുതൽ ഇതു ഞങ്ങളെ അറിയിച്ചത് ആരാണ്?
ഇല്ല, ആരും അതു പറഞ്ഞിട്ടില്ല!
ആരും അതു പ്രഖ്യാപിച്ചിട്ടില്ല!
നിങ്ങൾ എന്തെങ്കിലും പറഞ്ഞതായി ആരും കേട്ടിട്ടില്ല!”+
27 “സംഭവിക്കാനുള്ളത് ഇതാണ്!”+ എന്നു സീയോനോട് ആദ്യം പറഞ്ഞതു ഞാനാണ്.
ശുഭവാർത്തയുമായി ഞാൻ ഒരാളെ യരുശലേമിലേക്ക് അയയ്ക്കും.+
28 ഞാൻ നോക്കിക്കൊണ്ടിരുന്നു; എന്നാൽ ആരെയും കണ്ടില്ല;
ഉപദേശം നൽകാൻ കഴിയുന്ന ആരും അക്കൂട്ടത്തിലില്ലായിരുന്നു.
വീണ്ടുംവീണ്ടും ചോദിച്ചെങ്കിലും അവർ എനിക്കു മറുപടി തന്നില്ല.
29 അവരെല്ലാം വെറും സങ്കൽപ്പങ്ങളാണ്.
അവരുടെ പ്രവൃത്തികൾ പൊള്ളയാണ്.
അവരുടെ ലോഹവിഗ്രഹങ്ങൾ* വെറും കാറ്റ് മാത്രം, യഥാർഥമല്ല.+
42 ഇതാ, ഞാൻ പിന്തുണയ്ക്കുന്ന എന്റെ ദാസൻ!+
ഞാൻ തിരഞ്ഞെടുത്തവൻ,+ എന്റെ അംഗീകാരമുള്ളവൻ!+
അവൻ വിശ്വസ്തതയോടെ നീതി നടപ്പാക്കും.+
4 അവൻ ഭൂമിയിൽ നീതി സ്ഥാപിക്കും;
അവൻ കെട്ടുപോകുകയോ ചതഞ്ഞുപോകുകയോ ഇല്ല.+
അവന്റെ നിയമത്തിനായി* ദ്വീപുകൾ കാത്തിരിക്കുന്നു.
5 ആകാശത്തിന്റെ സ്രഷ്ടാവ്, അതിനെ വിരിച്ചൊരുക്കിയ മഹാദൈവം,+
ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം,+
അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+
അതിൽ നടക്കുന്നവർക്കു ജീവൻ* നൽകുന്ന ദൈവം,+
യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു:
6 “യഹോവ എന്ന ഞാൻ നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു;
ഞാൻ നിന്റെ കൈപിടിച്ചിരിക്കുന്നു.
ഞാൻ നിന്നെ രക്ഷിച്ച് ജനത്തിന് ഒരു ഉടമ്പടിയായി കൊടുക്കും,+
നിന്നെ ഞാൻ ജനതകൾക്കു വെളിച്ചമാക്കും.+
7 അങ്ങനെ നീ അന്ധരുടെ കണ്ണുകൾ തുറക്കും,+
തടവുകാരെ കുണ്ടറയിൽനിന്ന് മോചിപ്പിക്കും,
തടവറയുടെ ഇരുളിൽ കഴിയുന്നവരെ പുറത്ത് കൊണ്ടുവരും.+
8 യഹോവ! അതാണ് എന്റെ പേര്;
എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല;*
എനിക്കു ലഭിക്കേണ്ട സ്തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.+
9 ഇതാ, ആദ്യം പറഞ്ഞവ സംഭവിച്ചിരിക്കുന്നു;
ഞാൻ ഇനി പുതിയവ പ്രസ്താവിക്കും.
അവ ആരംഭിക്കുംമുമ്പുതന്നെ ഞാൻ അവയെക്കുറിച്ച് നിങ്ങളോടു പറയുന്നു.”+
10 സമുദ്രസഞ്ചാരികളേ, സമുദ്രത്തിലുള്ള സകലവും തേടിപ്പോകുന്നവരേ,
ദ്വീപുകളേ, ദ്വീപുവാസികളേ,+
യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടൂ,+
ഭൂമിയുടെ അതിരുകളിൽനിന്ന് അവനെ സ്തുതിച്ചുപാടൂ.+
പാറക്കെട്ടുകളിൽ വസിക്കുന്നവർ സന്തോഷാരവം മുഴക്കട്ടെ;
പർവതശിഖരങ്ങളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.
13 ഒരു വീരനെപ്പോലെ യഹോവ പുറപ്പെടും.+
ഒരു യോദ്ധാവിനെപ്പോലെ തന്റെ തീക്ഷ്ണത ജ്വലിപ്പിക്കും.+
ദൈവം ആർത്തുവിളിക്കും, പോർവിളി മുഴക്കും;
താൻ ശത്രുക്കളെക്കാൾ ശക്തനാണെന്നു തെളിയിക്കും.+
14 “ഞാൻ ഏറെക്കാലം ക്ഷമയോടിരുന്നു,
ഞാൻ സ്വയം അടക്കി മിണ്ടാതിരുന്നു.
പ്രസവിക്കുന്ന ഒരു സ്ത്രീയെപ്പോലെ,
ഞാൻ ഒരേ സമയം ഞരങ്ങുകയും കിതയ്ക്കുകയും നെടുവീർപ്പിടുകയും ചെയ്യും.
15 ഞാൻ മലകളെയും കുന്നുകളെയും നശിപ്പിച്ചുകളയും,
അവയിലെ സസ്യജാലമെല്ലാം കരിച്ചുകളയും.
16 ഞാൻ അന്ധന്മാരെ അവർക്കു പരിചിതമല്ലാത്ത വഴിയിലൂടെ കൊണ്ടുപോകും,+
അവർ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ നടത്തും.+
അവർക്കു മുന്നിലുള്ള ഇരുട്ടിനെ ഞാൻ പ്രകാശമാക്കി മാറ്റും,+
കുന്നും കുഴിയും നിറഞ്ഞ പ്രദേശം നിരപ്പാക്കും.+
ഇങ്ങനെയെല്ലാം ഞാൻ അവർക്കുവേണ്ടി ചെയ്യും; ഞാൻ അവരെ ഉപേക്ഷിക്കില്ല.”
17 വാർത്തുണ്ടാക്കിയ രൂപങ്ങളോട്,* “നിങ്ങളാണ് ഞങ്ങളുടെ ദൈവങ്ങൾ” എന്നു പറയുകയും
കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളിൽ ആശ്രയിക്കുകയും ചെയ്യുന്നവർ
പിന്തിരിഞ്ഞ് ഓടേണ്ടിവരും; അവർ നാണംകെട്ടുപോകും.+
19 എന്റെ ദാസനല്ലാതെ മറ്റാരാണ് അന്ധൻ?
ഞാൻ അയച്ച സന്ദേശവാഹകനെപ്പോലെ ബധിരൻ ആരുണ്ട്?
പ്രതിഫലം ലഭിച്ചവനെപ്പോലെ അന്ധത ബാധിച്ച മറ്റാരുണ്ട്?
യഹോവയുടെ ദാസനെപ്പോലെ അന്ധൻ വേറെ ആരുണ്ട്?+
20 നീ പലതും കാണുന്നു, പക്ഷേ ജാഗ്രത കാണിക്കുന്നില്ല.
ചെവികൊണ്ട് കേൾക്കുന്നു, പക്ഷേ ശ്രദ്ധിക്കുന്നില്ല.+
21 യഹോവ സന്തോഷത്തോടെ തന്റെ നിയമം* ഉന്നതമാക്കിയിരിക്കുന്നു;
തന്റെ നീതിയെപ്രതി അതിനെ ശ്രേഷ്ഠമാക്കിയിരിക്കുന്നു.
22 എന്നാൽ ഇവർ കൊള്ളയും കവർച്ചയും അനുഭവിക്കേണ്ടിവന്ന ഒരു ജനമാണ്;+
അവരെല്ലാം കുഴികളിൽ കുടുങ്ങിയിരിക്കുന്നു; അവരെ കാരാഗൃഹത്തിൽ അടച്ചിരിക്കുന്നു.+
അവരെ കൊള്ളയടിച്ചിരിക്കുന്നു, രക്ഷിക്കാൻ ആരുമില്ല,+
അവരെ കവർച്ച ചെയ്തിരിക്കുന്നു; “അവരെ വിട്ടുതരുക!” എന്നു പറയാൻ അവർക്ക് ആരുമില്ല.
23 നിങ്ങളിൽ ആര് ഇതു കേൾക്കും?
ആര് ഇതു കേൾക്കുകയും ഭാവിയെ ഓർത്ത് ശ്രദ്ധ നൽകുകയും ചെയ്യും?
24 ആരാണു യാക്കോബിനെ കൊള്ളക്കാരുടെ കൈയിൽ ഏൽപ്പിച്ചത്?
ആരാണ് ഇസ്രായേലിനെ കവർച്ചക്കാർക്കു കൈമാറിയത്?
യഹോവയാണ് അങ്ങനെ ചെയ്തത്; അവർ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കുന്നു.
25 അതുകൊണ്ട് ദൈവം അവന്റെ മേൽ വീണ്ടുംവീണ്ടും കോപം ചൊരിഞ്ഞു,
ക്രോധവും യുദ്ധക്കെടുതികളും വർഷിച്ചു.+
അവന്റെ ചുറ്റുമുള്ള സകലതിനെയും അതു വിഴുങ്ങി; എന്നിട്ടും അവൻ ശ്രദ്ധിച്ചില്ല.+
അത് അവന് എതിരെ കത്തിജ്വലിച്ചു; എന്നിട്ടും അവൻ അതു കാര്യമാക്കിയില്ല.+
“പേടിക്കേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.+
ഞാൻ നിന്നെ പേരെടുത്ത് വിളിച്ചിരിക്കുന്നു.
നീ എന്റേതാണ്.
2 നീ വെള്ളത്തിലൂടെ പോകുമ്പോൾ ഞാൻ കൂടെയുണ്ടാകും,+
നദികളിലൂടെ സഞ്ചരിക്കുമ്പോൾ അവ നിന്നെ മുക്കിക്കളയില്ല.+
തീയിലൂടെ നടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കില്ല,
അഗ്നിജ്വാലകളേറ്റ് നീ വാടിപ്പോകില്ല.
3 നിന്റെ ദൈവമായ യഹോവയാണു ഞാൻ,
ഇസ്രായേലിന്റെ പരിശുദ്ധൻ! നിന്റെ രക്ഷകൻ!
നിന്റെ മോചനവിലയായി ഞാൻ ഈജിപ്തിനെ നൽകിയിരിക്കുന്നു,
നിനക്കു പകരം എത്യോപ്യയെയും സെബയെയും കൊടുത്തിരിക്കുന്നു.
4 കാരണം, നീ എനിക്കു വളരെ വിലപ്പെട്ടവനാണ്,+
ഞാൻ നിന്നെ ആദരിക്കുന്നു, നിന്നെ സ്നേഹിക്കുന്നു.+
അതുകൊണ്ട്, ഞാൻ നിനക്കു പകരം ജനതകളെ കൊടുക്കും,
നിന്റെ ജീവനുവേണ്ടി ജനസമൂഹങ്ങളെ നൽകും.
5 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+
6 ‘അവരെ വിട്ടുതരുക!’+ എന്നു ഞാൻ വടക്കിനോട് ആവശ്യപ്പെടും,
‘അവരെ പിടിച്ചുവെക്കരുത്!’ എന്നു തെക്കിനോടു കല്പിക്കും.
‘ദൂരെനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിരുകളിൽനിന്ന് എന്റെ പുത്രിമാരെയും കൊണ്ടുവരുക,+
7 എന്റെ നാമത്തിൽ അറിയപ്പെടുന്ന എല്ലാവരെയും+
എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചവരെയും
ഞാൻ രൂപം കൊടുത്തവരെയും ഞാൻ നിർമിച്ചവരെയും കൊണ്ടുവരുക.’+
അവരിൽ ആർക്കാണ് ഇതു പറയാനാകുക?
ആദ്യത്തെ സംഭവങ്ങളെക്കുറിച്ച്* നമ്മളെ അറിയിക്കാൻ അവർക്കാകുമോ?+
തങ്ങളുടെ ഭാഗം ശരിയെന്നു തെളിയിക്കാൻ അവർ സാക്ഷികളെ ഹാജരാക്കട്ടെ,
അല്ലെങ്കിൽ അവർ കേട്ടിട്ട്, ‘ഇതാണു സത്യം!’ എന്നു പറയട്ടെ.”+
10 “നിങ്ങൾ എന്റെ സാക്ഷികൾ”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ!+
എന്നെ അറിഞ്ഞ് എന്നിൽ വിശ്വസിക്കേണ്ടതിനും
ഞാൻ മാറ്റമില്ലാത്തവനെന്നു മനസ്സിലാക്കേണ്ടതിനും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നവർ!+
എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിരുന്നില്ല,
എനിക്കു ശേഷം ആരും ഉണ്ടായിട്ടുമില്ല.+
11 ഞാൻ—ഞാൻ യഹോവയാണ്,+ ഞാനല്ലാതെ ഒരു രക്ഷകനുമില്ല.”+
12 “നിങ്ങൾക്കിടയിൽ മറ്റു ദൈവങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്+
ഞാനാണു പ്രഖ്യാപിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്.
അതുകൊണ്ട്, നിങ്ങൾ എന്റെ സാക്ഷികൾ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു; “ഞാനാണു ദൈവം,+
13 ഞാൻ മാറ്റമില്ലാത്തവനാണ്;+
എന്റെ കൈയിൽനിന്ന് എന്തെങ്കിലും പിടിച്ചുപറിക്കാൻ ആർക്കുമാകില്ല.+
എന്റെ പ്രവൃത്തികൾ തടയാൻ ആർക്കു കഴിയും?”+
14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു:
“നിങ്ങൾക്കുവേണ്ടി ഞാൻ അവരെ ബാബിലോണിലേക്ക് അയയ്ക്കും;
അവർ അതിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ തകർത്തുകളയും,+
കപ്പലുകളിലുള്ള കൽദയരെയും തകർക്കും; അവർ അതിദുഃഖത്തോടെ നിലവിളിക്കും.+
15 നിങ്ങളുടെ പരിശുദ്ധനും+ നിങ്ങളുടെ രാജാവും+ ഇസ്രായേലിന്റെ സ്രഷ്ടാവും+ ആയ യഹോവയാണു ഞാൻ.”
16 കടലിനു നടുവിലൂടെ വഴി ഉണ്ടാക്കുകയും
കുതിച്ചൊഴുകുന്ന നദികളിലൂടെ പാത ഒരുക്കുകയും+ ചെയ്യുന്ന
യഹോവ പറയുന്നു,
17 യുദ്ധരഥങ്ങളെയും പടക്കുതിരകളെയും
വീരയോദ്ധാക്കളടങ്ങിയ സൈന്യത്തെയും വിളിച്ചുവരുത്തുന്ന+ ദൈവം ഇങ്ങനെ പറയുന്നു:
“അവർ വീണുകിടക്കും, പിന്നെ എഴുന്നേൽക്കില്ല.+
തിരി കെടുത്തിക്കളയുംപോലെ അവരെ ഇല്ലാതാക്കും.”
18 “പഴയ കാര്യങ്ങളെക്കുറിച്ച് ഓർക്കേണ്ടാ,
പണ്ടത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുകയും വേണ്ടാ.
നിങ്ങൾ അത് അറിയുകതന്നെ ചെയ്യും.
20 കാട്ടുമൃഗങ്ങൾ എന്നെ ആദരിക്കും,
കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മാനിക്കും.
കാരണം, ഞാൻ മരുപ്രദേശത്ത് വെള്ളവും
മരുഭൂമിയിൽ നദികളും നൽകുന്നു;+
ഞാൻ തിരഞ്ഞെടുത്ത എന്റെ ജനത്തിനു+ കുടിക്കാൻ,
21 എന്റെ സ്തുതി ഘോഷിക്കാനായി ഞാൻ രൂപം കൊടുത്ത ജനത്തിനു+ കുടിക്കാൻ,
ഞാൻ വെള്ളം കൊടുക്കുന്നു.
22 എന്നാൽ യാക്കോബേ,+ നിനക്ക് എന്നെ മടുത്തു.
അതുകൊണ്ട് ഇസ്രായേലേ,+ നീ എന്നെ വിളിച്ചപേക്ഷിച്ചില്ല,
23 ആടുകളെ കൊണ്ടുവന്ന് നീ എനിക്കു സമ്പൂർണദഹനയാഗങ്ങൾ അർപ്പിച്ചില്ല,
ബലികൾ അർപ്പിച്ച് നീ എന്നെ മഹത്ത്വപ്പെടുത്തിയില്ല.
എനിക്കു കാഴ്ച കൊണ്ടുവരാൻ ഞാൻ നിന്നെ നിർബന്ധിച്ചോ?
കുന്തിരിക്കം പുകയ്ക്കാൻ+ ആവശ്യപ്പെട്ട് ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചോ?
24 നീ പണം മുടക്കി എനിക്കായി ഇഞ്ചിപ്പുല്ല്* വാങ്ങിയില്ല,
നിന്റെ ബലിമൃഗങ്ങളുടെ കൊഴുപ്പുകൊണ്ട് നീ എന്നെ തൃപ്തിപ്പെടുത്തിയില്ല.+
പകരം, നിന്റെ പാപങ്ങൾകൊണ്ട് നീ എന്നെ ഭാരപ്പെടുത്തി,
നിന്റെ തെറ്റുകൾകൊണ്ട് എന്നെ മടുപ്പിച്ചു.+
25 എന്റെ പേരിനെപ്രതി നിങ്ങളുടെ ലംഘനങ്ങൾ*+ മായ്ച്ചുകളയുന്നവൻ ഞാനാണ്,
നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+
26 വരൂ, നമുക്കു തമ്മിൽ വാദിക്കാം.
എന്നെ ഓർമിപ്പിക്കുക; നിന്റെ ഭാഗം ശരിയെന്നു തെളിയിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ പറയുക.
28 അതുകൊണ്ട്, ഞാൻ വിശുദ്ധസ്ഥലത്തെ പ്രഭുക്കന്മാരെ നിന്ദിക്കും,
ഞാൻ യാക്കോബിനെ നാശത്തിനു വിട്ടുകൊടുക്കും;
ഇസ്രായേലിനെ പരിഹാസവാക്കുകൾക്കിരയാക്കും.+
2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+
നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയ
യഹോവ പറയുന്നു:
നിന്റെ സന്തതിയുടെ മേൽ ഞാൻ എന്റെ ആത്മാവിനെ പകരും;+
നിന്റെ വംശജരുടെ മേൽ എന്റെ അനുഗ്രഹം ചൊരിയും.
4 പച്ചപ്പുല്ലിന് ഇടയിൽ എന്നപോലെ അവർ പൊട്ടിമുളയ്ക്കും,+
അരുവികൾക്കരികിലെ വെള്ളില മരങ്ങൾപോലെ വളർന്നുപൊങ്ങും.
5 “ഞാൻ യഹോവയ്ക്കുള്ളവൻ”+ എന്ന് ഒരുവൻ പറയും,
മറ്റൊരുവൻ തനിക്കു യാക്കോബ് എന്ന പേര് വിളിക്കും,
വേറൊരാൾ, “യഹോവയ്ക്കുള്ളവൻ” എന്നു തന്റെ കൈയിൽ എഴുതും.
അവൻ ഇസ്രായേലിന്റെ പേര് സ്വീകരിക്കും.’
‘ഞാനാണ് ആദ്യവും അവസാനവും.+
ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
അവൻ അതു ധൈര്യത്തോടെ പറയട്ടെ; അതു പറയുകയും എനിക്കു തെളിയിച്ചുതരുകയും ചെയ്യട്ടെ.+
പുരാതനജനത്തെ നിയമിച്ച കാലംമുതൽ ഞാൻ ചെയ്യുന്നതുപോലെ,
വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും
സംഭവിക്കാനിരിക്കുന്നവയെക്കുറിച്ചും അവർ പറയട്ടെ.
ഞാൻ നിങ്ങൾ ഓരോരുത്തരോടും ഇതു മുന്നമേ അറിയിച്ചതല്ലേ, നിങ്ങളോടു പറഞ്ഞതല്ലേ?
നിങ്ങൾ എന്റെ സാക്ഷികൾ!+
ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ?
ഇല്ല, പാറയായ മറ്റാരുമില്ല;+ അങ്ങനെ ആരെയും എനിക്ക് അറിയില്ല.’”
9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,
അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+
അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+
അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+
10 ഒരു പ്രയോജനവുമില്ലാത്ത ഒരു ദൈവത്തെ+ ആരെങ്കിലും നിർമിക്കുമോ?
അത്തരമൊരു ലോഹവിഗ്രഹം ആരെങ്കിലും വാർത്തുണ്ടാക്കുമോ?
11 അവന്റെ കൂട്ടാളികളെല്ലാം നാണംകെടും!+
ശില്പികൾ വെറും മർത്യരല്ലോ!
അവർ ഒരുമിച്ചുകൂടി സ്വസ്ഥാനങ്ങളിൽ നിൽക്കട്ടെ.
അവർ ഒന്നാകെ ഭയന്നുവിറയ്ക്കുകയും നാണംകെടുകയും ചെയ്യും.
12 കൊല്ലൻ തീക്കനലിൽവെച്ച് ഇരുമ്പു പഴുപ്പിക്കുന്നു; അതിൽ ആയുധംകൊണ്ട് പണിയുന്നു.
ചുറ്റികകൊണ്ട് അടിച്ച് അതു രൂപപ്പെടുത്തുന്നു,
കരുത്തുറ്റ കരങ്ങളാൽ അതിനു രൂപം നൽകുന്നു.+
അപ്പോൾ അയാൾക്കു വിശന്ന് അയാളുടെ ശക്തി ക്ഷയിക്കുന്നു;
വെള്ളം കുടിക്കാതെ അയാൾ ക്ഷീണിച്ച് തളരുന്നു.
13 കൊത്തുപണിക്കാരൻ തടിയിൽ അളവുനൂൽ പിടിക്കുന്നു, അതിൽ ചുവന്ന ചോക്കുകൊണ്ട് വരയ്ക്കുന്നു.
അയാൾ അതിൽ ഉളികൊണ്ട് കൊത്തുന്നു; കോമ്പസ്സുകൊണ്ട് അടയാളമിടുന്നു.
അയാൾ ഒരു മനുഷ്യരൂപത്തിൽ അത് ഉണ്ടാക്കുന്നു;+
ഒരു ഭവനത്തിൽ* പ്രതിഷ്ഠിക്കാനായി+
മനുഷ്യന്റെ ആകാരഭംഗിയോടെ അതു പണിയുന്നു.
14 ദേവദാരുക്കൾ വെട്ടുന്ന ഒരാൾ
ഒരു പ്രത്യേകതരം മരം, ഒരു ഓക്ക് മരം, കണ്ടുവെക്കുന്നു,
കാട്ടിലെ മരങ്ങളോടൊപ്പം അതു തഴച്ചുവളരാൻ അയാൾ കാത്തിരിക്കുന്നു.+
അയാൾ ഒരു ലോറൽ വൃക്ഷം നടുന്നു; മഴ അതിനെ വളർത്തുന്നു.
15 പിന്നെ ഒരാൾ അതു വിറകായി എടുക്കുന്നു.
അതിൽ കുറച്ച് എടുത്ത് തീ കായുന്നു,
അയാൾ തീ കൂട്ടി അപ്പം ചുടുന്നു.
അയാൾ അതുകൊണ്ട് ഒരു ദൈവത്തെയും ഉണ്ടാക്കുന്നു; എന്നിട്ട് അതിനെ ആരാധിക്കുന്നു.
ഒരു വിഗ്രഹം തീർത്ത് അതിനു മുന്നിൽ കുമ്പിടുന്നു.+
16 അതിൽ പകുതി എടുത്ത് അയാൾ തീ കത്തിക്കുന്നു,
ആ പകുതികൊണ്ട് ഇറച്ചി ചുട്ട് വയറു നിറയെ തിന്നുന്നു.
തീ കാഞ്ഞുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു:
“ആഹാ, നല്ല തീ, എന്റെ തണുപ്പു മാറി.”
17 ബാക്കി പകുതികൊണ്ട് അയാൾ ഒരു ദൈവത്തെ ഉണ്ടാക്കുന്നു, ഒരു വിഗ്രഹം പണിയുന്നു;
അതിന്റെ മുന്നിൽ കുമ്പിട്ട് അതിനെ ആരാധിക്കുന്നു.
“അങ്ങ് എന്റെ ദൈവമാണ്, എന്നെ രക്ഷിക്കൂ”+ എന്നു പറഞ്ഞ്
അതിനോടു പ്രാർഥിക്കുന്നു.
18 അവർക്ക് ഒന്നും അറിയില്ല, അവർ ഒന്നും ഗ്രഹിക്കുന്നില്ല,+
അവരുടെ കണ്ണുകൾ മുറുക്കെ അടച്ചിരിക്കുന്നു, അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല,
അവരുടെ ഹൃദയങ്ങൾക്കു തിരിച്ചറിവില്ല.
19 ആർക്കും അറിവോ വകതിരിവോ ഇല്ല;
ആരും ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നില്ല:
“അതിൽ പകുതികൊണ്ട് ഞാൻ തീ കത്തിച്ചു,
അതിന്റെ കനലിൽ ഞാൻ അപ്പം ഉണ്ടാക്കി, ഇറച്ചി ചുട്ടു.
ബാക്കികൊണ്ട് ഞാൻ ഒരു മ്ലേച്ഛവസ്തു ഉണ്ടാക്കുന്നതു ശരിയോ?+
ഞാൻ ഒരു മരക്കഷണത്തെ* ആരാധിക്കണമോ?”
20 അയാൾ ചാരം തിന്നുന്നു.
അയാളുടെ വഞ്ചിക്കപ്പെട്ട ഹൃദയം അയാളെ വഴിതെറ്റിച്ചിരിക്കുന്നു.
സ്വയം രക്ഷിക്കാൻ അയാൾക്കു കഴിയില്ല,
“എന്റെ വലങ്കൈയിലിരിക്കുന്നത് ഒരു കള്ളമല്ലേ” എന്ന് അയാൾ പറയുന്നില്ല.
21 “യാക്കോബേ, ഇസ്രായേലേ, ഇക്കാര്യങ്ങൾ ഓർക്കുക,
നീ എന്റെ ദാസനല്ലോ.
ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ദാസനാണ്.+
ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയില്ല.+
22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്ക്കും,+
നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും.
എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+
23 ആകാശമേ, സന്തോഷിച്ചാർക്കുക,
യഹോവ ഇതാ, പ്രവർത്തിച്ചിരിക്കുന്നു!
ഭൂമിയുടെ അന്തർഭാഗങ്ങളേ, ജയഘോഷം മുഴക്കുക!
പർവതങ്ങളേ, ആനന്ദിച്ചാർക്കുക,+
കാനനങ്ങളേ, വൃക്ഷങ്ങളേ, ആർത്തുവിളിക്കുക!
യഹോവ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു,
ഇസ്രായേലിൽ തന്റെ തേജസ്സു വെളിപ്പെടുത്തിയിരിക്കുന്നു.”+
24 നീ ഗർഭത്തിലായിരുന്ന കാലംമുതൽ നിന്നെ രൂപപ്പെടുത്തിയ,
നിന്റെ വീണ്ടെടുപ്പുകാരനായ,+ യഹോവ പറയുന്നു:
“ഞാൻ യഹോവയാണ്, സകലവും ഉണ്ടാക്കിയവൻ!
അന്ന് ആരുണ്ടായിരുന്നു എന്റെകൂടെ?
25 പാഴ്വാക്കു പറയുന്നവരുടെ* അടയാളങ്ങൾ ഞാൻ നിഷ്ഫലമാക്കുന്നു,
ഭാവിഫലം പറയുന്നവർ വിഡ്ഢികളാകാൻ ഇടവരുത്തുന്നു;+
ബുദ്ധിമാന്മാരെ ഞാൻ കുഴപ്പിക്കുന്നു,
അവരുടെ അറിവിനെ വിഡ്ഢിത്തമാക്കുന്നു.+
26 എന്റെ ദാസന്റെ വാക്കുകൾ സത്യമായിത്തീരാനും
എന്റെ സന്ദേശവാഹകരുടെ പ്രവചനങ്ങൾ ഒന്നൊഴിയാതെ നിറവേറാനും ഞാൻ ഇടയാക്കുന്നു.+
ഞാൻ യരുശലേമിനെക്കുറിച്ച്, ‘അവളിൽ ജനവാസമുണ്ടാകും’+ എന്നും
യഹൂദയിലെ നഗരങ്ങളെക്കുറിച്ച് ‘അവ പുനർനിർമിക്കപ്പെടും,+
അവളുടെ നാശാവശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടും’+ എന്നും പറയുന്നു.
27 ഞാൻ ആഴമുള്ള വെള്ളത്തോട്, ‘നീരാവിയായിപ്പോകുക,
ഞാൻ നിന്റെ എല്ലാ നദികളെയും വറ്റിച്ചുകളയും’+ എന്നു പറയുന്നു.
28 ഞാൻ കോരെശിനെക്കുറിച്ച്,*+ ‘അവൻ എന്റെ ഇടയൻ,
അവൻ എന്റെ ഇഷ്ടമെല്ലാം നിറവേറ്റും’+ എന്നും
യരുശലേമിനെക്കുറിച്ച്, ‘അവളെ പുനർനിർമിക്കും’ എന്നും
ദേവാലയത്തെക്കുറിച്ച്, ‘നിനക്ക് അടിസ്ഥാനം ഇടും’+ എന്നും പറയുന്നു.”
45 ജനതകളെ കോരെശിനു കീഴ്പെടുത്തിക്കൊടുക്കാനും+
അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നിടാനും
ഇരട്ടപ്പാളിയുള്ള വാതിലുകൾ അവനു തുറന്നുകൊടുക്കാനും
രാജാക്കന്മാരെ നിരായുധരാക്കാനും*
യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.+
എന്റെ അഭിഷിക്തനായ കോരെശിനോടു ഞാൻ പറയുന്നു:+
ചെമ്പുവാതിലുകൾ തകർത്ത് കഷണങ്ങളാക്കും,
ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയും.+
3 നിന്നെ പേരെടുത്ത് വിളിക്കുന്നവനും+ ഇസ്രായേലിന്റെ ദൈവവും ആയ
യഹോവയാണു ഞാനെന്നു നീ അറിയേണ്ടതിന്,
ഇരുട്ടിലെ നിധികൾ ഞാൻ നിനക്കു തരും,
നിഗൂഢസ്ഥലങ്ങളിൽ മറഞ്ഞിരിക്കുന്ന നിധിശേഖരം നിനക്കു നൽകും.+
4 എന്റെ ദാസനായ യാക്കോബിനും ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലിനും വേണ്ടി
നിന്നെ ഞാൻ പേരെടുത്ത് വിളിക്കുന്നു.
നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്റെ പേര് മഹത്ത്വപൂർണമാക്കും.
5 ഞാൻ യഹോവയാണ്; വേറെ ഒരുവനുമില്ല.
ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+
നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്നെ ശക്തീകരിക്കും.*
6 അങ്ങനെ, സൂര്യോദയംമുതൽ സൂര്യാസ്തമയംവരെ*
ഞാനല്ലാതെ വേറെ ഒരുവനില്ലെന്ന്
ആളുകൾ തിരിച്ചറിയും.+
ഞാനാണ് യഹോവ, വേറെ ഒരുവനില്ല.+
7 ഞാനാണ് ഇരുളും+ വെളിച്ചവും+ സൃഷ്ടിക്കുന്നത്,
ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തുന്നത്,
യഹോവ എന്ന ഞാനാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.
ഭൂമി തുറക്കട്ടെ, അതിൽ രക്ഷ സമൃദ്ധമായി വിളയട്ടെ,
രക്ഷയോടൊപ്പം നീതിയും കിളിർത്തുപൊങ്ങട്ടെ.+
യഹോവ എന്ന ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.”
9 തന്നെ നിർമിച്ചവനെ ധിക്കരിക്കുന്നവന്റെ* കാര്യം കഷ്ടം!
പൊട്ടിത്തകർന്ന മൺപാത്രത്തിന്റെ ഒരു കഷണം മാത്രമാണ് അവൻ;
മറ്റു കഷണങ്ങളോടൊപ്പം അവൻ നിലത്ത് കിടക്കുന്നു!
കളിമണ്ണു കുശവനോട്,* “നീ എന്താണ് ഈ ഉണ്ടാക്കുന്നത്”+ എന്നു ചോദിക്കുന്നതു ശരിയോ?
നീ നിർമിച്ച വസ്തു നിന്നെക്കുറിച്ച്, “അവനു കൈകളില്ല” എന്നു പറയുന്നതു ശരിയോ?*
10 പിതാവിനോട്, “നീ എന്തിനെയാണു ജനിപ്പിക്കുന്നത്” എന്നും
സ്ത്രീയോട്, “നീ എന്തിനെയാണു പ്രസവിക്കുന്നത്”* എന്നും ചോദിക്കുന്നവന്റെ കാര്യം കഷ്ടം!
11 ഇസ്രായേലിന്റെ പരിശുദ്ധനും+ ഇസ്രായേലിനെ നിർമിച്ചവനും ആയ യഹോവ പറയുന്നു:
“വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എന്നോടു ചോദിക്കുമോ?
എന്റെ പുത്രന്മാരെക്കുറിച്ചും+ എന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ചും എനിക്കു പറഞ്ഞുതരുമോ?
12 ഞാൻ ഭൂമിയെ നിർമിച്ച്+ അതിൽ മനുഷ്യനെ സൃഷ്ടിച്ചാക്കി.+
13 “ഞാൻ നീതിയോടെ ഒരു മനുഷ്യനെ എഴുന്നേൽപ്പിച്ചിരിക്കുന്നു,+
ഞാൻ അവന്റെ പാതകളെല്ലാം നേരെയാക്കും.
കൈക്കൂലിയോ വിലയോ വാങ്ങാതെ+ അവൻ ബന്ദികളായ എന്റെ ജനത്തെ വിടുവിക്കും;+
അവൻ എന്റെ നഗരം പണിയും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രസ്താവിക്കുന്നു.
14 യഹോവ ഇങ്ങനെ പറയുന്നു:
“ഈജിപ്തിന്റെ ലാഭവും* എത്യോപ്യയുടെ കച്ചവടച്ചരക്കുകളും* നിന്റെ അടുക്കൽ വന്നുചേരും;
പൊക്കമുള്ളവരായ സെബായർ നിന്റെ സ്വന്തമാകും.
ചങ്ങലകളിൽ ബന്ധിതരായി അവർ നിന്റെ പിന്നാലെ നടക്കും.
അവർ നിന്റെ മുന്നിൽ വന്ന് കുമ്പിടും.+
അവർ പ്രാർഥനാസ്വരത്തിൽ പറയും: ‘ദൈവം അങ്ങയുടെകൂടെയുണ്ട്;+
മറ്റൊരു ദൈവമില്ല; ഈ ഒരു ദൈവമേ ഉള്ളൂ.’”
17 എന്നാൽ യഹോവ ഇസ്രായേലിനെ എന്നേക്കുമായി രക്ഷിക്കും,+
നീ എക്കാലവും നാണക്കേടും അപമാനവും സഹിക്കേണ്ടിവരില്ല.+
18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,
ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+
ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,
അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.
19 ഇരുട്ടുള്ള ദേശത്ത് മറഞ്ഞിരുന്നല്ല ഞാൻ സംസാരിച്ചത്;+
‘വെറുതേ എന്നെ സേവിക്കുക’ എന്ന്
ഞാൻ യാക്കോബിന്റെ സന്തതിയോടു* പറഞ്ഞിട്ടില്ല.
നീതിയോടെ സംസാരിക്കുകയും നേരായ കാര്യങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന യഹോവയാണു ഞാൻ.+
20 ഒരുമിച്ചുകൂടി അടുത്ത് വരൂ.
ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+
വിഗ്രഹങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർക്കും
തങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല.
21 പ്രശ്നം അവതരിപ്പിച്ച് നിങ്ങളുടെ വാദമുഖങ്ങൾ നിരത്തുക.
അവർ ഒന്നുചേർന്ന് കൂടിയാലോചിക്കട്ടെ.
ആരാണ് ഇതു പണ്ടുപണ്ടേ പ്രവചിച്ചത്,
കാലങ്ങൾക്കു മുമ്പേ പ്രസ്താവിച്ചത്?
യഹോവ എന്ന ഞാനല്ലേ?
23 ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു;
എന്റെ വായിൽനിന്ന് വന്ന വചനം സത്യമാണ്,
അതു നിറവേറാതിരിക്കില്ല:+
എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും,
എല്ലാ നാവും എന്നോടു കൂറു പ്രഖ്യാപിക്കും.+
24 എന്നിട്ട് ഇങ്ങനെ പറയും: ‘യഥാർഥനീതിയും ശക്തിയും യഹോവയിലാണുള്ളത്.
ദൈവത്തോടു കോപിക്കുന്നവരെല്ലാം നാണംകെട്ട് തിരുമുന്നിൽ ചെല്ലും.
25 യഹോവയെ സേവിച്ചതു നന്നായെന്ന് ഇസ്രായേലിന്റെ സന്തതികളെല്ലാം* തിരിച്ചറിയും,+
ദൈവത്തിൽ അവർ അഭിമാനംകൊള്ളും.’”
46 ബേൽ കുനിയുന്നു;+ നെബോ തല താഴ്ത്തുന്നു.
അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെ പുറത്ത്, ചുമട്ടുമൃഗങ്ങളുടെ പുറത്ത്,+ കയറ്റിയിരിക്കുന്നു.
ക്ഷീണിച്ച മൃഗങ്ങളെ തളർത്തിക്കളയുന്ന, ഭാരമുള്ള ചുമടുപോലെ അവ കയറ്റിവെച്ചിരിക്കുന്നു.
2 അവർ ഒരുമിച്ച് കുനിയുകയും തല താഴ്ത്തുകയും ചെയ്യുന്നു;
അവർക്ക് ആ ചുമടുകൾ* സംരക്ഷിക്കാൻ കഴിയുന്നില്ല,
അവർതന്നെ അടിമത്തത്തിലേക്കു പോകുന്നു.
3 “യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ+ ശേഷിക്കുന്നവരേ, ഞാൻ പറയുന്നതു കേൾക്കുക.
നിങ്ങളുടെ ജനനംമുതൽ ഞാൻ നിങ്ങളെ ചുമക്കുകയും ഗർഭത്തിലായിരുന്നപ്പോൾമുതൽ നിങ്ങളെ താങ്ങുകയും ചെയ്തു.+
ഞാൻ ഇന്നോളം ചെയ്തതുപോലെ, നിങ്ങളെ വഹിക്കുകയും ചുമക്കുകയും രക്ഷിക്കുകയും ചെയ്യും.+
5 നിങ്ങൾ എന്നെ ആരോട് ഉപമിക്കും? എന്നെ ആർക്കു തുല്യനാക്കും? ആരുമായി താരതമ്യം ചെയ്യും?+
എന്നെപ്പോലെ ആരെങ്കിലുമുണ്ടോ?+
6 ചിലർ പണസ്സഞ്ചിയിൽനിന്ന് കണക്കില്ലാതെ സ്വർണം കുടഞ്ഞിടുന്നു.
അവർ തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുന്നു.
അവർ ഒരു ലോഹപ്പണിക്കാരനെ കൂലിക്കെടുക്കുന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നു,+
എന്നിട്ട് അവർ അതിനു മുന്നിൽ സാഷ്ടാംഗം വീണ് അതിനെ ആരാധിക്കുന്നു.*+
7 അവർ അതിനെ തോളിൽ എടുക്കുന്നു;+
അതിനെ ചുമന്നുകൊണ്ടുപോയി അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. അത് അങ്ങനെ അവിടെ നിൽക്കുന്നു.
അതിന്റെ സ്ഥാനത്തുനിന്ന് അത് അനങ്ങുന്നില്ല.+
അവർ അതിനോടു കരഞ്ഞപേക്ഷിക്കുന്നു; പക്ഷേ അത് ഉത്തരം നൽകുന്നില്ല;
കഷ്ടതകളിൽനിന്ന് ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+
8 ഇത് ഓർത്തുകൊള്ളുക, ധൈര്യം സംഭരിക്കുക.
ലംഘകരേ, ഇതു ഹൃദയത്തിൽ സൂക്ഷിച്ചുകൊള്ളുക.
9 പഴയ കാര്യങ്ങൾ ഓർക്കുക, പണ്ടു നടന്ന* സംഭവങ്ങൾ സ്മരിക്കുക,
ഞാനാണു ദൈവം,* വേറെ ആരുമില്ല എന്ന് ഓർക്കുക.
ഞാനാണു ദൈവം, എന്നെപ്പോലെ മറ്റാരുമില്ല.+
10 തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു,
ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു.+
11 സൂര്യോദയത്തിൽനിന്ന്* ഞാൻ ഒരു ഇരപിടിയൻ പക്ഷിയെ വിളിക്കുന്നു,+
എന്റെ തീരുമാനം* നടപ്പാക്കാനായി ദൂരദേശത്തുനിന്ന് ഒരു മനുഷ്യനെ വരുത്തുന്നു.+
ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും.
ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.+
13 എന്റെ നീതി അകലെയല്ല;
ഞാൻ അത് അടുത്ത് കൊണ്ടുവന്നിരിക്കുന്നു.
ഞാൻ രക്ഷ കൊണ്ടുവരും, അതു വൈകില്ല.+
ഞാൻ സീയോനെ രക്ഷിക്കും; ഇസ്രായേലിന് എന്റെ തേജസ്സു നൽകും.”+
കൽദയരുടെ പുത്രിയേ,
സിംഹാസനമില്ലാതെ നിലത്ത് ഇരിക്കുക.+
ആളുകൾ നിന്നെ ഇനി ലാളിക്കപ്പെട്ടവൾ എന്നും മൃദുല എന്നും വിളിക്കില്ല.
2 ഒരു തിരികല്ല് എടുത്ത് ധാന്യം പൊടിക്കുക.
നിന്റെ മൂടുപടം അഴിച്ചുമാറ്റുക.
നിന്റെ മോടിയേറിയ മേൽവസ്ത്രം ഉരിഞ്ഞുകളയുക; വസ്ത്രം പൊക്കിക്കുത്തുക; കാലുകൾ നഗ്നമാകട്ടെ.
നദികൾ കുറുകെ കടക്കുക.
3 നിന്റെ നഗ്നത എല്ലാവരും കാണും.
നിന്റെ ലജ്ജ വെളിപ്പെടും.
ഞാൻ പ്രതികാരം ചെയ്യും,+ ഒരു മനുഷ്യനും എന്നെ തടയില്ല.*
4 “ഞങ്ങളെ വീണ്ടെടുക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധനാണ്.
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്.”+
മിണ്ടാതെ അവിടെ ഇരിക്കുക; ഇരുട്ടിലേക്കു പോകുക.
അവർ ഇനി നിന്നെ രാജ്യങ്ങളുടെ യജമാനത്തി* എന്നു വിളിക്കില്ല.+
6 ഞാൻ എന്റെ ജനത്തോടു കോപിച്ചു.+
എന്നാൽ നീ അവരോട് ഒട്ടും കരുണ കാട്ടിയില്ല,+
വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+
7 “ഞാൻ എന്നെന്നും യജമാനത്തിയായിരിക്കും”*+ എന്നു നീ പറഞ്ഞു.
നീ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചില്ല;
കാര്യങ്ങൾ എങ്ങനെ അവസാനിക്കുമെന്നു നീ ചിന്തിച്ചില്ല.
“എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ.+
ഞാൻ വിധവയാകില്ല.
മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക് അനുഭവിക്കേണ്ടിവരില്ല.”+
9 എന്നാൽ ഇവ രണ്ടും പെട്ടെന്ന്, ഒരു ദിവസംതന്നെ നിന്റെ മേൽ വരും;+
കുട്ടികളുടെ നഷ്ടവും വൈധവ്യവും നീ അനുഭവിക്കേണ്ടിവരും.
നിന്റെ സകല ആഭിചാരക്രിയകളും* ശക്തിയേറിയ മന്ത്രപ്രയോഗങ്ങളും കാരണം*+
സർവശക്തിയോടെ അവ നിന്റെ മേൽ വരും.+
10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു.
“എന്നെ ആരും കാണുന്നില്ല” എന്നു നീ പറഞ്ഞു.
നിന്റെ ജ്ഞാനവും അറിവും ആണ് നിന്നെ വഴിതെറ്റിച്ചത്.
“എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ” എന്നു നീ മനസ്സിൽ പറയുന്നു.
നിനക്കു ദുരന്തം വരും; അതു വഴിതിരിച്ചുവിടാൻ നിനക്കാകില്ല.
നീ അനുഭവിച്ചിട്ടില്ലാത്ത തരം നാശം പെട്ടെന്നു നിന്റെ മേൽ വരും.+
12 അതുകൊണ്ട്, ചെറുപ്പംമുതൽ നീ കഷ്ടപ്പെട്ട് ചെയ്തുപോരുന്ന
നിന്റെ മന്ത്രപ്രയോഗങ്ങളും ആഭിചാരക്രിയകളും+ തുടർന്നുകൊള്ളൂ.
ചിലപ്പോൾ നിനക്കു പ്രയോജനം കിട്ടിയേക്കും;
ജനതകളെ ഭയപ്പെടുത്താൻ നിനക്കു കഴിഞ്ഞേക്കും.
13 ഉപദേശകരുടെ പെരുപ്പം നിമിത്തം നീ ക്ഷീണിച്ചിരിക്കുന്നു.
അവർ ആകാശത്തെ ആരാധിക്കുകയും* നക്ഷത്രങ്ങളിൽ കണ്ണു നട്ടിരിക്കുകയും+
നിനക്കു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച്
അമാവാസികളിൽ നിന്നെ അറിയിക്കുകയും ചെയ്യുന്നു.
അവർ എഴുന്നേറ്റ് നിന്നെ രക്ഷിക്കട്ടെ.
14 അവർ വെറും വയ്ക്കോൽപോലെയാണ്.
തീ അവരെ കത്തിച്ച് ചാമ്പലാക്കും.
ശക്തമായ ആ തീജ്വാലയിൽനിന്ന് അവർക്കു രക്ഷപ്പെടാനാകില്ല.
അതു തീ കായാനുള്ള കനലോ,
അടുത്ത് ഇരുന്ന് തണുപ്പകറ്റാനുള്ള തീയോ അല്ല.
15 നിന്റെ ചെറുപ്പംമുതൽ നിന്നോടുകൂടെ അധ്വാനിച്ച
നിന്റെ പാമ്പാട്ടികളുടെ ഗതി അതുതന്നെയാകും.
അവരെല്ലാം അലഞ്ഞുനടക്കും; നാലുപാടും ചിതറിപ്പോകും.*
നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+
48 ഇസ്രായേൽ എന്ന പേരിൽ അറിയപ്പെടുന്നവരും,+
യഹൂദയുടെ നീരുറവിൽനിന്ന്* ഉത്ഭവിച്ചവരും ആയ യാക്കോബുഗൃഹമേ,
സത്യത്തിലും നീതിയിലും അല്ലെങ്കിലും+
യഹോവയുടെ പേര് പറഞ്ഞ് സത്യം ചെയ്യുകയും+
ഇസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്ന
യാക്കോബുഗൃഹമേ, ഇതു കേൾക്കുക.
2 വിശുദ്ധനഗരത്തിൽ താമസിക്കുന്നവരെന്ന് അവകാശപ്പെടുകയും+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള,
ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുകയും+ ചെയ്യുന്നവരോടു പറയുന്നത്:
3 “ഞാൻ നാളുകൾക്കു മുമ്പേ നിന്നോടു പണ്ടുള്ള* കാര്യങ്ങൾ പറഞ്ഞു.
എന്റെ വായിൽനിന്ന് അവ പുറപ്പെട്ടു;
ഞാൻതന്നെ അക്കാര്യങ്ങൾ അറിയിച്ചു.+
ഞാൻ പെട്ടെന്നു പ്രവർത്തിച്ചു; അങ്ങനെ അവ സംഭവിച്ചു.+
4 നീ വലിയ ദുശ്ശാഠ്യക്കാരനാണെന്ന് എനിക്ക് അറിയാമായിരുന്നു,
നിന്റെ കഴുത്ത് ഇരുമ്പുകൊണ്ടുള്ളതും നെറ്റി ചെമ്പുകൊണ്ടുള്ളതും ആണ്.+
5 അതുകൊണ്ട്, ഞാൻ നിന്നോടു പണ്ടുതന്നെ ഇതു പറഞ്ഞു.
‘എന്റെ കൊത്തിയുണ്ടാക്കിയ വിഗ്രഹവും വാർത്തുണ്ടാക്കിയ രൂപവും* ആണ് ഇതു കല്പിച്ചത്,
എന്റെ വിഗ്രഹമാണ് ഇതു ചെയ്തത്’ എന്നു നീ പറയാതിരിക്കാൻ,
സംഭവിക്കും മുമ്പേ ഞാൻ ഇതെല്ലാം നിന്നെ അറിയിച്ചു.
6 നീ ഇക്കാര്യങ്ങളെല്ലാം കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങൾ അതു പ്രഖ്യാപിക്കില്ലേ?+
ഇപ്പോൾമുതൽ പുതിയ കാര്യങ്ങളാണു ഞാൻ നിന്നോടു പറയുന്നത്,+
നിനക്ക് അറിയില്ലാത്ത പരമരഹസ്യങ്ങളാണു നിന്നെ അറിയിക്കുന്നത്.
7 ‘എനിക്ക് ഇവ മുമ്പേ അറിയാമായിരുന്നു’ എന്നു നീ പറയാതിരിക്കേണ്ടതിന്,
പണ്ടല്ല, ഇപ്പോഴാണു ഞാൻ അവയ്ക്കു രൂപം നൽകുന്നത്.
അവയെക്കുറിച്ച് നീ ഇതിനു മുമ്പ് കേട്ടിട്ടേ ഇല്ല.
8 ഇല്ല, നീ കേട്ടിട്ടില്ല,+ നിനക്ക് അവയെക്കുറിച്ച് അറിയില്ല,
മുമ്പ് നിന്റെ ചെവികൾ തുറന്നിട്ടില്ലായിരുന്നു.
9 എന്നാൽ എന്റെ പേരിനെപ്രതി ഞാൻ എന്റെ കോപം നിയന്ത്രിച്ചുനിറുത്തും,+
എന്റെ സ്തുതിക്കായി ഞാൻ എന്നെത്തന്നെ അടക്കിനിറുത്തും,
ഞാൻ നിന്നെ നശിപ്പിക്കില്ല.+
10 ഇതാ, വെള്ളിയെപ്പോലെയല്ലെങ്കിലും ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു,+
കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ പരീക്ഷിച്ചിരിക്കുന്നു.*+
11 എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടിത്തന്നെ ഞാൻ പ്രവർത്തിക്കും,+
എന്റെ പേര് അശുദ്ധമാകുന്നതു കണ്ടുനിൽക്കാൻ എനിക്കാകുമോ?+
ഞാൻ എന്റെ മഹത്ത്വം മറ്റാർക്കും കൊടുക്കില്ല.*
12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക.
ഞാൻ മാറാത്തവനാണ്;+ ഞാനാണ് ആദ്യത്തവൻ; ഞാൻതന്നെയാണ് അവസാനത്തവനും.+
ഞാൻ വിളിക്കുമ്പോൾ അവ എന്റെ മുന്നിൽ വന്ന് നിൽക്കും.
14 നിങ്ങൾ എല്ലാവരും കൂടിവന്ന് ശ്രദ്ധിക്കൂ.
അവരിൽ ആരെങ്കിലും ഇതു പറഞ്ഞിട്ടുണ്ടോ?
യഹോവ അവനെ സ്നേഹിച്ചിരിക്കുന്നു.+
15 ഞാൻതന്നെ ഇതു സംസാരിച്ചിരിക്കുന്നു, ഞാൻ അവനെ വിളിച്ചിരിക്കുന്നു.+
ഞാൻ അവനെ കൊണ്ടുവന്നിരിക്കുന്നു, അവന്റെ വഴികൾ വിജയിക്കും.+
16 എന്റെ അടുത്ത് വന്ന് ഇതു കേൾക്കുക.
ആദ്യംമുതൽ രഹസ്യമായല്ല ഞാൻ സംസാരിച്ചത്.+
അതു സംഭവിച്ചപ്പോൾമുതൽ ഞാൻ അവിടെയുണ്ടായിരുന്നു.”
ഇപ്പോൾ ഇതാ, പരമാധികാരിയാം കർത്താവായ യഹോവ എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17 ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനും ആയ യഹോവ പറയുന്നു:+
“നിന്റെ പ്രയോജനത്തിനായി* നിന്നെ പഠിപ്പിക്കുകയും+
പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന,+
യഹോവ എന്ന ഞാനാണു നിന്റെ ദൈവം.
18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും!
അവരുടെ പേര് ഒരിക്കലും എന്റെ മുന്നിൽനിന്ന് അറ്റുപോകില്ല; അത് ഒരിക്കലും മായ്ച്ചുകളയില്ല.”
20 ബാബിലോണിൽനിന്ന് പുറത്ത് കടക്കൂ!+
കൽദയരുടെ അടുത്തുനിന്ന് ഓടിപ്പോകൂ!
ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു വിളംബരം ചെയ്യുക!+
ഭൂമിയുടെ അതിരുകളോളം ഇത് അറിയിക്കുക.+
ഇങ്ങനെ പറയുവിൻ: “തന്റെ ദാസനായ യാക്കോബിനെ യഹോവ വീണ്ടെടുത്തിരിക്കുന്നു.+
21 ദൈവം മരുഭൂമിയിലൂടെ അവരെ കൊണ്ടുവന്നപ്പോൾ അവർക്കു ദാഹിച്ചില്ല.+
അവർക്കുവേണ്ടി ദൈവം പാറയിൽനിന്ന് വെള്ളം ഒഴുക്കി;
ദൈവം പാറ പിളർന്നപ്പോൾ വെള്ളം കുതിച്ചൊഴുകി.”+
22 “ദുഷ്ടന്മാർക്കു സമാധാനമുണ്ടാകില്ല” എന്ന് യഹോവ പറയുന്നു.+
ഞാൻ ജനിക്കുന്നതിനു മുമ്പേ*+ യഹോവ എന്നെ വിളിച്ചിരിക്കുന്നു.
ഞാൻ എന്റെ അമ്മയുടെ ഗർഭത്തിലായിരുന്നപ്പോൾമുതൽ ദൈവം എന്റെ പേര് വിളിച്ചിരിക്കുന്നു.
ദൈവം എന്നെ കൂർത്ത അമ്പുപോലെയാക്കി;
തന്റെ ആവനാഴിയിൽ എന്നെ ഒളിപ്പിച്ചു.
3 ദൈവം എന്നോടു പറഞ്ഞു: “ഇസ്രായേലേ, നീ എന്റെ ദാസൻ,+
നിന്നിലൂടെ ഞാൻ എന്റെ മഹത്ത്വം വെളിപ്പെടുത്തും.”+
4 എന്നാൽ ഞാൻ പറഞ്ഞു: “ഞാൻ അധ്വാനിച്ചതെല്ലാം വെറുതേയായി,
ഇല്ലാത്ത ഒന്നിനുവേണ്ടി ഞാൻ എന്റെ ഊർജം പാഴാക്കി.
5 ഗർഭത്തിൽവെച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ യഹോവ
ഇസ്രായേലിനെ തന്റെ അടുത്ത് കൂട്ടിച്ചേർക്കേണ്ടതിന്+
യാക്കോബിനെ തിരികെ കൊണ്ടുചെല്ലാൻ എന്നോടു പറഞ്ഞിരിക്കുന്നു.
ഞാൻ യഹോവയുടെ മുമ്പാകെ മഹത്ത്വമുള്ളവനായിത്തീരും,
എന്റെ ദൈവം എന്റെ ബലമായിത്തീർന്നിരിക്കും.
6 ദൈവം പറഞ്ഞു: “യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേൽപ്പിക്കാനും
ഞാൻ ശേഷിപ്പിച്ച ഇസ്രായേൽ ജനത്തെ തിരികെ കൊണ്ടുവരാനും ഉള്ള
എന്റെ ദാസനായി മാത്രം നീ കഴിഞ്ഞാൽ പോരാ.
ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നൽകിയിരിക്കുന്നു.+
അങ്ങനെ ഭൂമിയുടെ അറ്റംവരെ എന്റെ രക്ഷ എത്തും.”+
7 ഭരണാധികാരികളുടെ ദാസനോട്, ജനതകൾ വെറുക്കുകയും സകലരും നിന്ദിക്കുകയും ചെയ്യുന്നവനോട്,+ ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ പറയുന്നു:+
“ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തദൈവവും+
നിന്നെ തിരഞ്ഞെടുത്തവനും+ ആയ യഹോവ നിമിത്തം
രാജാക്കന്മാർ കണ്ട് എഴുന്നേൽക്കുകയും
പ്രഭുക്കന്മാർ കുമ്പിടുകയും ചെയ്യും.”
8 യഹോവ ഇങ്ങനെ പറയുന്നു:
“പ്രീതി തോന്നിയ കാലത്ത് ഞാൻ നിനക്ക് ഉത്തരം തന്നു,+
രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.+
ജനത്തിനു നിന്നെ ഒരു ഉടമ്പടിയായി നൽകാനും+ ദേശം പൂർവസ്ഥിതിയിലാക്കാനും
വിജനമായിക്കിടക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+
ഞാൻ നിന്നെ കാത്തുരക്ഷിച്ചു.
ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളിയിലേക്കു വരുക!’ എന്നും പറയാൻ
ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു.
അവർ വഴിയോരത്ത് മേഞ്ഞുനടക്കും,
നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പുറങ്ങളുണ്ടാകും.
അവരോടു കരുണയുള്ളവനായിരിക്കും അവരെ നയിക്കുന്നത്,+
അവൻ അവരെ അരുവികൾക്കരികിലൂടെ നടത്തും.+
12 അതാ, അവർ അങ്ങു ദൂരെനിന്ന് വരുന്നു!+
അതാ, അവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും
സീനീം ദേശത്തുനിന്നും വരുന്നു!”+
13 ആകാശമേ, സന്തോഷിച്ചാർക്കുക, ഭൂമിയേ, ആനന്ദിക്കുക.+
പർവതങ്ങൾ ഉല്ലസിച്ച് ആനന്ദഘോഷം മുഴക്കട്ടെ,+
യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നല്ലോ,+
കഷ്ടപ്പെടുന്ന തന്റെ ജനത്തോട് അവൻ കരുണ കാണിക്കുന്നു.+
14 എന്നാൽ സീയോൻ ഇങ്ങനെ പറയുന്നു:
“യഹോവ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,+ യഹോവ എന്നെ മറന്നുകളഞ്ഞു.”+
15 മുല കുടിക്കുന്ന കുഞ്ഞിനെ ഒരു അമ്മയ്ക്കു മറക്കാനാകുമോ?
താൻ പ്രസവിച്ച മകനോട് ഒരു സ്ത്രീ അലിവ് കാട്ടാതിരിക്കുമോ?
ഇവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ ഒരിക്കലും മറക്കില്ല.+
16 ഇതാ! എന്റെ കൈവെള്ളയിൽ ഞാൻ നിന്റെ പേര് കൊത്തിവെച്ചിരിക്കുന്നു,
നിന്റെ മതിലുകൾ എപ്പോഴും എന്റെ മുന്നിലുണ്ട്.
17 നിന്റെ പുത്രന്മാർ ധൃതിയിൽ മടങ്ങിവരുന്നു.
നിന്നെ തകർത്ത് നശിപ്പിച്ചവർ നിന്നെ വിട്ട് പോകും.
18 തല ഉയർത്തി ചുറ്റും നോക്കുക!
അവരെല്ലാം ഒരുമിച്ചുകൂടുന്നു.+
അവർ നിന്റെ അടുത്തേക്കു വരുന്നു,
യഹോവ പ്രഖ്യാപിക്കുന്നു:
“ഞാനാണെ, നീ അവരെയെല്ലാം ആഭരണംപോലെ അണിയും,
ഒരു മണവാട്ടിയെപ്പോലെ നീ അവരെയെല്ലാം ധരിക്കും.
19 നിന്റെ ദേശം തകർന്നും നശിച്ചും കിടന്നു,+ ജനവാസസ്ഥലങ്ങൾ വിജനമായിത്തീർന്നു.
എന്നാൽ അതിൽ നിവാസികൾ തിങ്ങിനിറയും.+
20 മക്കളെ നഷ്ടപ്പെട്ട കാലത്ത് നിനക്കു ജനിച്ച പുത്രന്മാർ ഇങ്ങനെ പറയുന്നതു നീ കേൾക്കും:
‘എനിക്കു താമസിക്കാൻ ഇവിടെ തീരെ സ്ഥലമില്ല,
എനിക്ക് ഇവിടെ കുറച്ചുകൂടെ സ്ഥലം വേണം.’+
21 അപ്പോൾ നീ ഇങ്ങനെ മനസ്സിൽ പറയും:
‘ഞാൻ മക്കളെ നഷ്ടപ്പെട്ടവളും വന്ധ്യയും ആയിരുന്നു,
ഞാൻ തടവുകാരിയായി അന്യദേശത്ത് താമസിച്ചു,
പിന്നെ എനിക്കു കിട്ടിയ ഈ മക്കൾ ആരുടേതാണ്?
ആരാണ് ഇവരെ വളർത്തിയത്?+
22 പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു:
അവർ നിന്റെ പുത്രന്മാരെ കൈകളിൽ* എടുത്തുകൊണ്ടുവരും;
നിന്റെ പുത്രിമാരെ തോളിൽ വെച്ച് കൊണ്ടുവരും.+
അവർ നിലംവരെ കുമ്പിട്ട് നിന്നെ നമസ്കരിക്കും,+
അവർ നിന്റെ കാലിലെ പൊടി നക്കും.+
ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.
എന്നിൽ പ്രത്യാശ വെക്കുന്നവർ അപമാനിതരാകില്ല.”+
24 കരുത്തനായ ഒരുവന്റെ കൈയിൽനിന്ന് ബന്ദികളെ രക്ഷപ്പെടുത്താനാകുമോ?
മർദകനായ ഭരണാധികാരിയുടെ കൈയിൽനിന്ന് തടവുകാരെ മോചിപ്പിക്കാനാകുമോ?
25 എന്നാൽ യഹോവ പറയുന്നത് ഇതാണ്:
നിന്നെ എതിർക്കുന്നവരെ ഞാനും എതിർക്കും,+
ഞാൻ നിന്റെ പുത്രന്മാരെ രക്ഷിക്കും.
26 നിന്നെ ഉപദ്രവിക്കുന്നവർ സ്വന്തം മാംസം തിന്നാൻ ഞാൻ ഇടയാക്കും.
മധുരമുള്ള വീഞ്ഞുപോലെ അവർ സ്വന്തം രക്തം കുടിക്കും, അവർ കുടിച്ച് മത്തരാകും.
യാക്കോബിന്റെ ശക്തനായ ദൈവവും+
നിന്റെ രക്ഷകനും+ നിന്റെ വീണ്ടെടുപ്പുകാരനും+ ആയ
യഹോവയാണു ഞാനെന്നു സകലരും അറിയേണ്ടിവരും.”+
50 യഹോവ ചോദിക്കുന്നു:
“നിങ്ങളുടെ അമ്മയെ പറഞ്ഞുവിട്ടപ്പോൾ ഞാൻ മോചനപത്രം കൊടുത്തോ?+
എന്റെ ഏതെങ്കിലും കടക്കാർക്കു ഞാൻ നിങ്ങളെ വിറ്റോ?
നിങ്ങളുടെ സ്വന്തം തെറ്റുകൾ നിമിത്തമാണു+ നിങ്ങൾ അടിമകളായത്,
നിങ്ങളുടെതന്നെ അപരാധങ്ങൾ നിമിത്തമാണു നിങ്ങളുടെ അമ്മയെ പറഞ്ഞയച്ചത്!+
2 പിന്നെ എന്താണു ഞാൻ വന്നപ്പോൾ ഇവിടെ ആരെയും കാണാതിരുന്നത്?
ഞാൻ വിളിച്ചപ്പോൾ ആരും വിളി കേൾക്കാതിരുന്നത്?+
നിങ്ങളെ വീണ്ടെടുക്കാനാകാത്ത വിധം എന്റെ കൈ അത്ര ചെറുതാണോ?+
നിങ്ങളെ രക്ഷിക്കാൻ എനിക്കു ശക്തിയില്ലേ?
വെള്ളം കിട്ടാതെ അതിലെ മത്സ്യങ്ങൾ ചാകുന്നു.
വെള്ളമില്ലാതെ അവ ചീഞ്ഞുപോകുന്നു;
4 ക്ഷീണിച്ചിരിക്കുന്നവനോട് ഉചിതമായ വാക്കുകൾ ഉപയോഗിച്ച് എനിക്കു സംസാരിക്കാൻ* കഴിയേണ്ടതിന്+
പരമാധികാരിയാം കർത്താവായ യഹോവ എനിക്കു വിദ്യാസമ്പന്നരുടെ* നാവ് തന്നിരിക്കുന്നു.+
ദൈവം രാവിലെതോറും എന്നെ വിളിച്ചുണർത്തുന്നു,+
ഒരു വിദ്യാർഥിയെപ്പോലെ ശ്രദ്ധിക്കാൻ ദൈവം എന്റെ കാതുകളെ ഉണർത്തുന്നു.
ഞാൻ പുറംതിരിഞ്ഞില്ല.+
6 അടിക്കാൻ വന്നവർക്കു ഞാൻ മുതുകും
രോമം പറിക്കാൻ വന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു.
എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല.+
7 എന്നാൽ പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും.+
അതുകൊണ്ട് എനിക്കു നാണക്കേടു തോന്നില്ല.
ഞാൻ എന്റെ മുഖം തീക്കല്ലുപോലെ കടുത്തതാക്കും.+
ലജ്ജിക്കേണ്ടി വരില്ലെന്ന് എനിക്ക് അറിയാം.
8 എന്നെ നീതിമാനായി പ്രഖ്യാപിക്കുന്നവൻ എന്റെ അരികിലുണ്ട്.
പിന്നെ ആർക്ക് എന്റെ മേൽ കുറ്റം ചുമത്താനാകും?*+
വരൂ! നമുക്കു മുഖാമുഖം നിൽക്കാം.
എനിക്ക് എതിരെ പരാതിയുള്ളത് ആർക്കാണ്?
അവൻ എന്റെ അടുത്ത് വരട്ടെ.
9 പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും.
പിന്നെ ആര് എന്നെ കുറ്റക്കാരനെന്നു വിധിക്കും?
ഒരു വസ്ത്രംപോലെ അവരെല്ലാം ദ്രവിച്ചുപോകും.
പ്രാണികൾ അവരെ തിന്നുകളയും.
10 നിങ്ങളിൽ ആരാണ് യഹോവയെ ഭയപ്പെടുന്നത്?
നിങ്ങളിൽ ആരാണു ദൈവത്തിന്റെ ദാസൻ പറയുന്നതു ശ്രദ്ധിക്കുന്നത്?+
നിങ്ങളിൽ ആരാണു കൂരിരുട്ടിൽ വെളിച്ചമില്ലാതെ നടന്നിട്ടുള്ളത്?
അവൻ യഹോവയുടെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ ഊന്നുകയും* ചെയ്യട്ടെ.
11 “തീ കത്തിക്കുകയും
തീപ്പൊരി ചിതറിക്കുകയും ചെയ്യുന്നവരേ,
നിങ്ങൾ ചിതറിച്ച തീപ്പൊരികൾക്കിടയിലൂടെ,
നിങ്ങൾ കൊളുത്തിയ തീയുടെ പ്രകാശത്തിൽ നടക്കുക.
എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത് ഇതാണ്:
വേദനകൊണ്ട് പുളഞ്ഞ് നിങ്ങൾ നിലത്ത് കിടക്കും.
51 “നീതിമാർഗത്തിൽ നടക്കുന്നവരേ,
യഹോവയെ അന്വേഷിക്കുന്നവരേ,
ഞാൻ പറയുന്നതു കേൾക്കുക.
നിങ്ങളെ വെട്ടിയെടുത്ത കൽക്കുഴിയിലേക്കും
നിങ്ങളെ പൊട്ടിച്ചെടുത്ത പാറയിലേക്കും നോക്കുക.
ഞാൻ വിളിച്ചപ്പോൾ അബ്രാഹാം ഏകനായിരുന്നു,+
ഞാൻ അബ്രാഹാമിനെ അനുഗ്രഹിച്ച് അസംഖ്യമായി വർധിപ്പിച്ചു.+
3 യഹോവ സീയോനെ സാന്ത്വനിപ്പിക്കും.+
സീയോന്റെ നാശാവശിഷ്ടങ്ങൾക്കെല്ലാം ദൈവം ആശ്വാസം നൽകും;+
ദൈവം സീയോന്റെ വിജനമായ പ്രദേശങ്ങൾ ഏദെൻപോലെയും+
അവളുടെ മരുപ്രദേശം യഹോവയുടെ തോട്ടംപോലെയും ആക്കും.+
ഉല്ലാസവും ആനന്ദവും അവളിൽ നിറയും,
നന്ദിവാക്കുകളും ശ്രുതിമധുരമായ ഗാനങ്ങളും സീയോനിൽ അലതല്ലും.+
5 എന്റെ നീതി അടുത്തടുത്ത് വരുന്നു.+
6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുവിൻ,
താഴെ ഭൂമിയിലേക്കു നോക്കുവിൻ.
ആകാശം പുകപോലെ മാഞ്ഞുപോകും,
ഭൂമി ഒരു വസ്ത്രംപോലെ ദ്രവിച്ചുപോകും,
അതിലെ നിവാസികൾ കൊതുകുകളെപ്പോലെ ചത്തുവീഴും.
ഞാൻ പറയുന്നതു കേൾക്കുക.
മർത്യരുടെ ആക്ഷേപവാക്കുകൾ കേട്ട് പേടിക്കേണ്ടാ,
അവരുടെ പരിഹാസവചനങ്ങൾ കേട്ട് ഭയപ്പെടേണ്ടാ.
8 പ്രാണികൾ അവരെ ഒരു വസ്ത്രംപോലെ തിന്നുകളയും;
എന്നാൽ എന്റെ നീതി എന്നെന്നും നിലനിൽക്കും,
ഞാൻ നൽകുന്ന രക്ഷ തലമുറതലമുറയോളം നിൽക്കും.”+
പണ്ടത്തെപ്പോലെയും പുരാതനതലമുറകളിൽ എന്നപോലെയും ഉണരൂ!
അങ്ങല്ലേ രാഹാബിനെ* തകർത്ത്+ ചിതറിച്ചുകളഞ്ഞത്?
കടലിലെ ഭീമാകാരജന്തുവിനെ കുത്തിത്തുളച്ചത്?+
10 അങ്ങല്ലേ സമുദ്രത്തെ, ആഴിയിലെ ആഴമുള്ള വെള്ളത്തെ, വറ്റിച്ചുകളഞ്ഞത്?+
അങ്ങ് വീണ്ടെടുത്ത ജനത്തിനു മറുകര കടക്കാൻ സമുദ്രത്തിന്റെ ആഴങ്ങളിലൂടെ പാതയൊരുക്കിയത് അങ്ങല്ലേ?+
11 യഹോവ വീണ്ടെടുത്തവർ തിരിച്ചുവരും.+
ആഹ്ലാദവും ഉല്ലാസവും അവരിൽ നിറയും,
ദുഃഖവും നെടുവീർപ്പും ഓടിയകലും.+
12 “ഞാനല്ലേ നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ?+
പിന്നെ എന്തിനു നീ നശ്വരനായ മനുഷ്യനെ ഭയപ്പെടണം?+
പുല്ലുപോലെ വാടിപ്പോകുന്ന മനുഷ്യപുത്രനെ പേടിക്കണം?
13 ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക് അടിസ്ഥാനം ഇടുകയും ചെയ്ത,
നിന്റെ സ്രഷ്ടാവായ യഹോവയെ+ നീ മറക്കുന്നത് എന്തിന്?
മർദകനു* നിന്നെ നശിപ്പിക്കാൻ പ്രാപ്തിയുണ്ടെന്നു നീ കരുതി;
ദിവസം മുഴുവൻ നീ അവന്റെ ക്രോധത്തെ ഭയന്നുകഴിഞ്ഞു.
എന്നാൽ അവന്റെ ക്രോധം ഇപ്പോൾ എവിടെ?
14 ചങ്ങലകളിൽ ബന്ധിതനായി കുനിഞ്ഞുനടക്കുന്നയാൾ ഉടൻ സ്വതന്ത്രനാകും,+
അയാൾ മരിക്കില്ല; കുഴിയിലേക്ക് ഇറങ്ങില്ല.
അയാൾക്ക് അപ്പം കിട്ടാതിരിക്കില്ല.
15 നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ!
തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്നവൻ!+
—സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് എന്റെ പേര്.+
16 ആകാശത്തെ സ്ഥാപിക്കാനും ഭൂമിക്ക് അടിസ്ഥാനം ഇടാനും+
സീയോനോട്, ‘നിങ്ങൾ എന്റെ ജനമാണ്’+ എന്നു പറയാനും
ഞാൻ എന്റെ വചനങ്ങൾ നിന്റെ നാവിൽ തരും,
എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കും.+
17 യരുശലേമേ, ഉണരൂ! ഉണർന്ന് എഴുന്നേൽക്കൂ!+
നീ യഹോവയുടെ കൈയിലെ ക്രോധത്തിന്റെ പാനപാത്രത്തിൽനിന്ന് കുടിച്ചിരിക്കുന്നു.
നീ വീഞ്ഞുപാത്രത്തിൽനിന്ന് കുടിച്ചിരിക്കുന്നു,
ആടിയാടിനടക്കാൻ ഇടയാക്കുന്ന പാത്രം നീ വറ്റിച്ചിരിക്കുന്നു.+
18 അവൾ പ്രസവിച്ച പുത്രന്മാർ ആരും അവളെ നയിക്കാൻ വന്നില്ല,
അവൾ പോറ്റിവളർത്തിയ പുത്രന്മാർ ആരും അവളെ കൈപിടിച്ച് നടത്തിയില്ല.
19 വിപത്തും വിനാശവും, വിശപ്പും വാളും!+
ഇവ രണ്ടും നിന്റെ മേൽ വന്നിരിക്കുന്നു.
ആരാണു നിന്നോടു സഹതാപം കാണിക്കുക?
ആരാണു നിന്നെ ആശ്വസിപ്പിക്കുക?+
20 നിന്റെ പുത്രന്മാർ ബോധംകെട്ട് വീണിരിക്കുന്നു.+
കാട്ടാടു വലയിൽ വീണുകിടക്കുന്നതുപോലെ
ഓരോ തെരുവുകളുടെ കോണിലും* അവർ വീണുകിടക്കുന്നു.
യഹോവയുടെ ക്രോധം മുഴുവൻ അവരുടെ മേൽ ചൊരിഞ്ഞിരിക്കുന്നു;
നിന്റെ ദൈവത്തിന്റെ ശകാരവും വർഷിച്ചിരിക്കുന്നു.”
21 വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചിരിക്കുന്നവളേ,
കഷ്ടത അനുഭവിക്കുന്ന സ്ത്രീയേ, ദയവായി ഇതു കേൾക്കുക.
22 നിന്റെ കർത്താവായ യഹോവ, തന്റെ ജനത്തിനുവേണ്ടി വാദിക്കുന്ന നിന്റെ ദൈവം, ഇങ്ങനെ പറയുന്നു:
“നീ ആടിയാടിനടക്കാൻ കാരണമായ പാനപാത്രം, എന്റെ ക്രോധത്തിന്റെ വീഞ്ഞുപാത്രം,+
ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റും,
ഇനി ഒരിക്കലും നിനക്ക് അതിൽനിന്ന് കുടിക്കേണ്ടിവരില്ല.+
23 ഞാൻ അത് എടുത്ത് നിന്നെ ഉപദ്രവിക്കുന്നവരുടെ കൈയിൽ കൊടുക്കും.+
‘കുനിഞ്ഞുനിൽക്കൂ; ഞങ്ങൾ നിന്റെ പുറത്തുകൂടി നടന്നുപോകട്ടെ’ എന്ന് അവർ നിന്നോടു പറഞ്ഞില്ലേ?
അപ്പോൾ നീ നിന്റെ മുതുകു നിലംപോലെയും
അവർക്കു നടക്കാനുള്ള ഒരു പൊതുവഴിപോലെയും ആക്കി.”
52 സീയോനേ,+ ഉണരൂ! ഉണർന്ന് ശക്തി ധരിക്കൂ!+
വിശുദ്ധനഗരമായ യരുശലേമേ, നിന്റെ മനോഹരമായ വസ്ത്രങ്ങൾ+ അണിയൂ!
അഗ്രചർമികളോ അശുദ്ധരോ ഇനി നിന്നിൽ പ്രവേശിക്കില്ല.+
2 യരുശലേമേ, എഴുന്നേറ്റ് പൊടി തട്ടിക്കളഞ്ഞ് ഇരിപ്പിടത്തിൽ ഇരിക്കുക,
ബന്ധനത്തിൽ കഴിയുന്ന സീയോൻപുത്രീ,+ നിന്റെ കഴുത്തിലെ ബന്ധനങ്ങൾ ഊരിക്കളയുക.
3 യഹോവ ഇങ്ങനെ പറയുന്നു:
“വില വാങ്ങാതെയാണു നിങ്ങളെ വിറ്റുകളഞ്ഞത്,+
“ആദ്യം എന്റെ ജനം ഈജിപ്തിലേക്കു പോയി അവിടെ പരദേശികളായി താമസിച്ചു;+
പിന്നെ ഒരു കാരണവുമില്ലാതെ അസീറിയ അവരെ ഉപദ്രവിച്ചു.”
5 “ഇനി ഞാൻ ഇവിടെ എന്തു ചെയ്യണം,” യഹോവ ചോദിക്കുന്നു.
“എന്റെ ജനത്തെ വെറുതേ പിടിച്ചുകൊണ്ടുപോയിരിക്കുന്നു.
അവരെ ഭരിക്കുന്നവർ വിജയാഹ്ലാദത്താൽ അട്ടഹസിക്കുന്നു”+ എന്ന് യഹോവ പറയുന്നു.
“എന്റെ പേര് നിരന്തരം, ദിവസം മുഴുവൻ, അപമാനത്തിന് ഇരയാകുന്നു.+
അതെ, ഞാൻതന്നെ!”
7 സന്തോഷവാർത്തയുമായി വരുകയും
സമാധാനം വിളംബരം ചെയ്യുകയും+
ഏറെ മെച്ചമായ ഒന്നിനെക്കുറിച്ച് ശുഭവാർത്ത കൊണ്ടുവരുകയും
രക്ഷയെക്കുറിച്ച് പ്രഖ്യാപിക്കുകയും
“നിന്റെ ദൈവം രാജാവായിരിക്കുന്നു!”+ എന്നു സീയോനോടു പറയുകയും ചെയ്യുന്നവന്റെ പാദങ്ങൾ പർവതങ്ങളിൽ എത്ര മനോഹരം!+
8 ശ്രദ്ധിക്കൂ! അതാ, നിന്റെ കാവൽക്കാർ ശബ്ദം ഉയർത്തുന്നു.
അവർ ഒന്നിച്ച് സന്തോഷാരവം മുഴക്കുന്നു,
യഹോവ സീയോനെ വീണ്ടും കൂട്ടിച്ചേർക്കുന്നത് അവർ വ്യക്തമായി കാണും.
9 യരുശലേമിന്റെ നാശാവശിഷ്ടങ്ങളേ, ഏകസ്വരത്തിൽ ഉല്ലസിച്ച് സന്തോഷാരവം മുഴക്കുക,+
യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു;+ അവൻ യരുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.+
10 സകല ജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധകരം തെറുത്തുകയറ്റിയിരിക്കുന്നു;+
ഭൂമിയുടെ അതിരുകളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ* കാണും.+
11 വിട്ടുപോരുവിൻ, വിട്ടുപോരുവിൻ! അവിടെനിന്ന് പുറത്ത് കടക്കുവിൻ,+
അശുദ്ധമായത് ഒന്നും തൊടരുത്!+
യഹോവയുടെ ഉപകരണങ്ങൾ ചുമക്കുന്നവരേ,+
അവളുടെ മധ്യേനിന്ന് പുറത്ത് കടക്കുവിൻ;+ ശുദ്ധിയുള്ളവരായിരിക്കുവിൻ.
12 നിങ്ങൾ പരിഭ്രാന്തരായി പലായനം ചെയ്യേണ്ടി വരില്ല,
നിങ്ങൾക്ക് ഓടിപ്പോരേണ്ടിയും വരില്ല.
യഹോവ നിങ്ങളുടെ മുമ്പേ പോകും,+
ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പിൻപടയായിരിക്കും.+
13 എന്റെ ദാസൻ+ ഉൾക്കാഴ്ചയോടെ പ്രവർത്തിക്കും.
അവനെ ഉന്നതനാക്കും,
അവനെ ഉയർത്തി അത്യന്തം മഹത്ത്വപ്പെടുത്തും.+
14 അവനെ അമ്പരപ്പോടെ നോക്കാൻ അനേകരുണ്ടായിരുന്നു.
—കാരണം, അവന്റെ രൂപം മറ്റു മനുഷ്യരുടേതിനെക്കാൾ വികൃതമാക്കിയിരുന്നു;
അവന്റെ ആകാരം മനുഷ്യകുലത്തിലുള്ള മറ്റാരുടേതിനെക്കാളും വിരൂപമാക്കിയിരുന്നു.—
രാജാക്കന്മാർ അവന്റെ മുന്നിൽ വായ് തുറക്കില്ല.*+
ആരും അവരോട് ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അവർ കാണും;
ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ ചിന്തിക്കും.+
53 ഞങ്ങൾ പറഞ്ഞതു കേട്ട്* വിശ്വസിച്ച ആരാണുള്ളത്?+
യഹോവ തന്റെ കൈ ആർക്കു വെളിപ്പെടുത്തിയിരിക്കുന്നു?+
2 അവൻ അവന്റെ* മുന്നിൽ ഒരു ചെറുചില്ലപോലെ,+ വരണ്ട മണ്ണിലെ വേരുപോലെ, മുളച്ചുവരും.
അവനു സവിശേഷമായ ആകാരഭംഗിയോ തേജസ്സോ ഇല്ല;+
നമ്മുടെ കണ്ണിൽ അവന് ആകർഷകമായ രൂപസൗന്ദര്യവുമില്ല.
3 ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്തു.+
വേദനകൾ എന്തെന്ന് അവൻ അറിഞ്ഞു; രോഗങ്ങളുമായി അവൻ പരിചയത്തിലായി.
അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന് മുഖം തിരിച്ചു.*
നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല.+
എന്നാൽ അവൻ ദൈവശിക്ഷ ലഭിച്ചവനും ക്ലേശിതനും പീഡിതനും ആണെന്നു നമ്മൾ കരുതി.
5 നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേണ്ടിവന്നു.+
നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.+
നമുക്കു സമാധാനം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാങ്ങി,+
അവന്റെ മുറിവുകൾ നിമിത്തം നമ്മൾ സുഖം പ്രാപിച്ചു.+
6 ആടുകളെപ്പോലെ നമ്മളെല്ലാം അലഞ്ഞുനടന്നു,+
എല്ലാവരും അവരവരുടെ വഴിക്കു പോയി.
നമ്മുടെയെല്ലാം തെറ്റുകൾ യഹോവ അവന്റെ മേൽ ചുമത്തി.+
അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു,+
രോമം കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയായിരുന്നു അവൻ.
അവൻ വായ് തുറന്നില്ല.+
8 നീതി തടഞ്ഞുവെച്ചും* ശിക്ഷ വിധിച്ചും അവനെ ഇല്ലാതാക്കി;
അവന്റെ ഉത്ഭവത്തെക്കുറിച്ച്* ആരും ചിന്തിക്കുന്നില്ല.
അവനെ ജീവനുള്ളവരുടെ ദേശത്തുനിന്ന് നീക്കിക്കളഞ്ഞല്ലോ,+
എന്റെ ജനത്തിന്റെ ലംഘനത്തിനുവേണ്ടി അവൻ അടികൊണ്ടിരിക്കുന്നു.*+
9 അവൻ തെറ്റൊന്നും* ചെയ്തില്ലെങ്കിലും,
അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലായിരുന്നെങ്കിലും,+
10 അവനെ തകർക്കുക എന്നത് യഹോവയുടെ ഇഷ്ടമായിരുന്നു;* അവൻ രോഗിയാകാൻ അങ്ങ് അനുവദിച്ചു.
അങ്ങ് അവന്റെ ജീവൻ ഒരു അപരാധയാഗമായി അർപ്പിച്ചാൽ,+
11 അവൻ സഹിച്ച കഠിനവേദനകളുടെ ഫലം കണ്ട് അവൻ തൃപ്തനാകും.
തന്റെ അറിവുകൊണ്ട് നീതിമാനായ എന്റെ ദാസൻ+
അനേകരെ നീതിയിലേക്കു നടത്തും.+
അവൻ അവരുടെ തെറ്റുകൾ ചുമക്കും.+
12 അതുകൊണ്ട് ഞാൻ അനേകർക്കിടയിൽ അവന് ഒരു ഓഹരി കൊടുക്കും,
അവൻ ബലവാന്മാരോടൊപ്പം കൊള്ളമുതൽ പങ്കിടും.
മരണത്തോളം അവൻ തന്റെ ജീവൻ ചൊരിഞ്ഞു,+
അവൻ ലംഘകരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു;+
അവൻ അനേകരുടെ പാപങ്ങൾ ചുമന്നു,+
അവൻ ലംഘകർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു.+
54 “വന്ധ്യേ, പ്രസവിച്ചിട്ടില്ലാത്തവളേ, ആനന്ദിച്ചാർക്കുക!+
പ്രസവവേദന അറിഞ്ഞിട്ടില്ലാത്തവളേ,+ ഉല്ലസിച്ച് സന്തോഷാരവം മുഴക്കുക.+
ഉപേക്ഷിക്കപ്പെട്ടവളുടെ പുത്രന്മാർ*
ഭർത്താവുള്ളവളുടെ* പുത്രന്മാരെക്കാൾ അധികമാണ്”+ എന്ന് യഹോവ പറയുന്നു.
2 “നിന്റെ കൂടാരം വലുതാക്കുക.+
കൂടാരത്തുണികൾ ചേർത്ത് നിന്റെ മഹത്ത്വമാർന്ന വാസസ്ഥലം വിശാലമാക്കുക,
മടിച്ചുനിൽക്കേണ്ടാ! നിന്റെ കൂടാരക്കയറുകളുടെ നീളം കൂട്ടുക,
കൂടാരക്കുറ്റികൾ അടിച്ചുറപ്പിക്കുക.+
3 നീ ഇടത്തേക്കും വലത്തേക്കും പരക്കും.
നിന്റെ സന്തതി രാജ്യങ്ങൾ കൈവശമാക്കും,
അവർ വിജനമായ നഗരങ്ങളിൽ താമസമാക്കും.+
4 പേടിക്കേണ്ടാ,+ നിനക്കു നാണക്കേടു സഹിക്കേണ്ടി വരില്ല;+
ലജ്ജ തോന്നേണ്ടാ, നീ നിരാശപ്പെടേണ്ടി വരില്ല.
യുവതിയായിരുന്നപ്പോൾ നിനക്ക് ഉണ്ടായ നാണക്കേടു നീ മറന്നുപോകും,
വൈധവ്യത്തിന്റെ അപമാനം നീ ഇനി ഓർക്കില്ല.”
5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.
ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+
മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+
6 നിന്റെ ദൈവം പറയുന്നു: “ഭർത്താവ് ഉപേക്ഷിച്ച, ദുഃഖിതയായ* ഒരു സ്ത്രീയെ എന്നപോലെ,+
യൗവനത്തിൽത്തന്നെ ഭർത്താവ് ഉപേക്ഷിച്ച ഒരുവളെ എന്നപോലെ, യഹോവ നിന്നെ വിളിച്ചിരിക്കുന്നു.”
7 “അൽപ്പസമയത്തേക്കു ഞാൻ നിന്നെ ഉപേക്ഷിച്ചു,
എന്നാൽ മഹാകരുണയോടെ ഞാൻ നിന്നെ തിരികെച്ചേർക്കും.+
8 ക്രോധത്തിന്റെ കുത്തൊഴുക്കിൽ ഞാൻ എന്റെ മുഖം ഒരു നിമിഷത്തേക്കു നിന്നിൽനിന്ന് മറച്ചു,+
എന്നാൽ നിത്യമായ അചഞ്ചലസ്നേഹത്താൽ ഞാൻ നിന്നോടു കരുണ കാണിക്കും”+ എന്നു നിന്റെ വീണ്ടെടുപ്പുകാരനായ+ യഹോവ പറയുന്നു.
9 “എനിക്ക് ഇതു നോഹയുടെ കാലംപോലെയാണ്.+
നോഹയുടെ വെള്ളം ഇനി ഭൂമിയെ മൂടില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ,+
ഞാൻ ഇതാ, നിന്നോടും ഒരു സത്യം ചെയ്യുന്നു: ഞാൻ ഇനി നിന്നോടു കോപിക്കുകയോ നിന്നെ ശകാരിക്കുകയോ ഇല്ല.+
10 പർവതങ്ങൾ നീങ്ങിപ്പോയേക്കാം,
കുന്നുകൾ ഇളകിയേക്കാം,
എന്നാൽ നിന്നോടുള്ള എന്റെ അചഞ്ചലസ്നേഹം ഒരിക്കലും നീങ്ങിപ്പോകില്ല,+
എന്റെ സമാധാനത്തിന്റെ ഉടമ്പടി ഇളകുകയുമില്ല”+ എന്നു നിന്നോടു കരുണയുള്ള+ യഹോവ പറയുന്നു.
11 “കൊടുങ്കാറ്റിൽ ആടിയുലഞ്ഞവളേ, ആശ്വസിപ്പിക്കാൻ ആരോരുമില്ലാത്ത+ ക്ലേശിതയായ സ്ത്രീയേ,+
നിന്റെ കല്ലുകൾ ഉറപ്പുള്ള ചാന്ത് ഇട്ട് കെട്ടുന്നു,
ഇന്ദ്രനീലക്കല്ലുകൊണ്ട് നിനക്ക് അടിസ്ഥാനമിടുന്നു.+
12 നിന്റെ കോട്ടമതിലിന്റെ മുകളിലെ അരമതിൽ ഞാൻ മാണിക്യംകൊണ്ട് പണിയും;
വെട്ടിത്തിളങ്ങുന്ന കല്ലുകൾകൊണ്ട് നിന്റെ കവാടങ്ങളും
അമൂല്യരത്നങ്ങൾകൊണ്ട് നിന്റെ അതിർത്തികളും തീർക്കും.
14 നിന്നെ നീതിയിൽ സുസ്ഥിരമായി സ്ഥാപിക്കും.+
മർദകർ നിന്നിൽനിന്ന് ഏറെ അകലെയായിരിക്കും,+
നീ ഒന്നിനെയും പേടിക്കില്ല, ഭയം തോന്നാൻ നിനക്ക് ഒരു കാരണവുമുണ്ടായിരിക്കില്ല,
അതു നിന്റെ അടുത്തേക്കു വരില്ല.+
15 ആരെങ്കിലും നിന്നെ ആക്രമിക്കുന്നെങ്കിൽ,
അതു ഞാൻ കല്പിച്ചിട്ടായിരിക്കില്ല.
നിന്നെ ആക്രമിക്കാൻ വരുന്നവരെല്ലാം പരാജയമടയും.”+
നാശം വിതയ്ക്കാനായി ഞാൻ വിനാശകനെയും സൃഷ്ടിച്ചിരിക്കുന്നു.+
17 നിനക്ക് എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല,+
നിന്നെ ന്യായം വിധിക്കാൻ ഉയരുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും,
ഇതെല്ലാം യഹോവയുടെ ദാസരുടെ ജന്മാവകാശമാണ്!
ഞാൻ അവരെ നീതിമാന്മാരായി കണക്കാക്കുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+
പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ!
വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+
2 ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു വെറുതേ പണം മുടക്കണം?
തൃപ്തിയേകാത്തതിനുവേണ്ടി നിങ്ങൾ എന്തിനു നിങ്ങളുടെ വരുമാനം* ചെലവാക്കണം?
ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് നല്ല ഭക്ഷണം കഴിക്കുക,+
അങ്ങനെ, സമ്പുഷ്ടമായ ആഹാരം കഴിച്ച് നിങ്ങൾ സന്തോഷിച്ചാനന്ദിക്കും.+
3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+
ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,
ദാവീദിനോടുള്ള എന്റെ വിശ്വസ്തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ
ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+
4 ഞാൻ ഇതാ, ജനതകളോടു സാക്ഷി പറയാൻ+ അവനെ നിയമിച്ചിരിക്കുന്നു,
ഞാൻ അവനെ ജനതകൾക്കു നായകനും+ ഭരണാധികാരിയും+ ആക്കിയിരിക്കുന്നു.
5 ദൈവം നിന്നെ മഹത്ത്വപ്പെടുത്തും;+
നിനക്ക് അറിയില്ലാത്ത ഒരു ജനതയെ നീ വിളിക്കും;
നിന്റെ ദൈവവും ഇസ്രായേലിന്റെ പരിശുദ്ധനും ആയ യഹോവ നിമിത്തം,+
നിന്നെ അറിയാത്ത ഒരു ജനതയിൽനിന്നുള്ളവർ നിന്റെ അടുത്തേക്ക് ഓടിവരും.
6 കണ്ടെത്താൻ കഴിയുന്ന സമയത്ത് യഹോവയെ അന്വേഷിക്കുക.+
ദൈവം അടുത്തുള്ളപ്പോൾത്തന്നെ ദൈവത്തെ വിളിച്ചപേക്ഷിക്കുക.+
7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+
ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.
അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+
നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+
8 “എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകൾപോലെയല്ല.+
എന്റെ വഴികൾ നിങ്ങളുടെ വഴികളുമല്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
9 “ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ,
എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും
എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു.+
10 ആകാശത്തുനിന്ന് മഞ്ഞും മഴയും പെയ്തിറങ്ങുന്നു;
ഭൂമി നനയ്ക്കുകയും സസ്യങ്ങൾ മുളപ്പിച്ച് ഫലം വിളയിക്കുകയും ചെയ്യാതെ അവ തിരികെ പോകുന്നില്ല;
വിതക്കാരനു വിത്തും തിന്നുന്നവന് ആഹാരവും നൽകാതെ അവ മടങ്ങുന്നില്ല.
11 എന്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെതന്നെയായിരിക്കും.+
ഫലം കാണാതെ അത് എന്റെ അടുത്തേക്കു മടങ്ങിവരില്ല.+
അത് എന്റെ ഇഷ്ടമെല്ലാം* നിറവേറ്റും;+
ഞാൻ അയച്ച കാര്യം ഉറപ്പായും നടത്തും!
കുന്നുകളും മലകളും സന്തോഷാരവത്തോടെ നിങ്ങളുടെ മുന്നിൽ ഉല്ലസിക്കും,+
ദേശത്തെ മരങ്ങളെല്ലാം കൈ കൊട്ടും.+
അത് യഹോവയ്ക്കു കീർത്തി നൽകും,*+
അത് ഒരിക്കലും നശിക്കാത്ത, ശാശ്വതമായ ഒരു അടയാളമായിരിക്കും.”
56 യഹോവ ഇങ്ങനെ പറയുന്നു:
2 ഇങ്ങനെ ചെയ്യുന്ന മനുഷ്യനും
ഇതിനോടു പറ്റിനിൽക്കുന്ന മനുഷ്യപുത്രനും സന്തുഷ്ടൻ;
ശബത്ത് അശുദ്ധമാക്കാതെ അത് ആചരിക്കുന്നവനും+
തിന്മയൊന്നും ചെയ്യാതെ കൈ സൂക്ഷിക്കുന്നവനും സന്തുഷ്ടൻ.
3 യഹോവയോടു ചേരുന്ന ഒരു അന്യദേശക്കാരൻ,+
‘യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് വേർപെടുത്തുമെന്ന് ഉറപ്പാണ്’ എന്നു പറയരുത്.
‘ഞാൻ ഒരു ഉണക്കമരമാണ്’ എന്നു ഷണ്ഡനും* പറയരുത്.”
4 കാരണം, എന്റെ ശബത്തുകളെല്ലാം ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു ചെയ്യുകയും എന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട് യഹോവ പറയുന്നു:
5 “ഞാൻ എന്റെ ഭവനത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും അവർക്കൊരു സ്മാരകവും പേരും നൽകും,
പുത്രന്മാരെക്കാളും പുത്രിമാരെക്കാളും ശ്രേഷ്ഠമായ ഒന്ന്!
ഞാൻ അവർക്കു ശാശ്വതമായ ഒരു പേര് നൽകും,
ഒരിക്കലും നശിച്ചുപോകാത്ത ഒരു പേര് കൊടുക്കും.
6 യഹോവയ്ക്കു ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തെ സ്നേഹിക്കാനും+
ദൈവത്തിന്റെ ദാസരാകാനും വേണ്ടി
ദൈവത്തിന്റെ അടുത്ത് വന്നിരിക്കുന്ന അന്യദേശക്കാരെയെല്ലാം,
അതെ, ശബത്ത് അശുദ്ധമാക്കാതെ അത് ആചരിക്കുകയും
എന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന അന്യദേശക്കാരെയെല്ലാം,
7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവരും,+
എന്റെ പ്രാർഥനാലയത്തിൽ അവർക്കും ആഹ്ലാദം നൽകും.
അവരുടെ സമ്പൂർണദഹനയാഗങ്ങളും ബലികളും എന്റെ യാഗപീഠത്തിൽ ഞാൻ സ്വീകരിക്കും.
എന്റെ ഭവനം സകല ജനതകളുടെയും പ്രാർഥനാലയം എന്ന് അറിയപ്പെടും.”+
8 ചിതറിപ്പോയ ഇസ്രായേല്യരെ കൂട്ടിച്ചേർക്കുന്നവനും+ പരമാധികാരിയാം കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു:
“ഇതുവരെ കൂട്ടിച്ചേർത്തവരോടൊപ്പം ഞാൻ മറ്റുള്ളവരെയും അവനിലേക്കു കൂട്ടിച്ചേർക്കും.”+
10 അവന്റെ കാവൽക്കാർ അന്ധരാണ്;+ അവർ ആരും ശ്രദ്ധിച്ചില്ല.+
അവരെല്ലാം കുരയ്ക്കാൻ കഴിവില്ലാത്ത ഊമനായ്ക്കളാണ്.+
അവർ കിതച്ചുകൊണ്ട് നിലത്ത് കിടക്കുന്നു; ഏതു നേരവും കിടന്നുറങ്ങാനാണ് അവർക്ക് ഇഷ്ടം.
11 അവർ ആർത്തി മൂത്ത നായ്ക്കളാണ്;
എത്ര തിന്നാലും അവർക്കു തൃപ്തിയാകുന്നില്ല.
അവർ വകതിരിവില്ലാത്ത ഇടയന്മാരാണ്.+
എല്ലാവരും തോന്നിയ വഴിക്കു പോയിരിക്കുന്നു.
ഒന്നൊഴിയാതെ എല്ലാവരും അന്യായമായി നേട്ടം ഉണ്ടാക്കാൻ നോക്കുന്നു.
ഇന്നത്തെപ്പോലെയായിരിക്കും നാളെയും; അല്ലെങ്കിൽ ഇതിലും മെച്ചമായിരിക്കും!”
57 നീതിമാൻ നശിച്ചുപോയിരിക്കുന്നു,
പക്ഷേ ആരും അതു കാര്യമാക്കുന്നില്ല.
വിശ്വസ്തരെ കൊണ്ടുപോയിരിക്കുന്നു,*+
എന്നാൽ നീതിമാനെ കൊണ്ടുപോയതു ദുരിതങ്ങൾ നിമിത്തമാണെന്ന്* ആരും തിരിച്ചറിയുന്നില്ല.
2 അവനു സമാധാനം ലഭിക്കുന്നു.
നേരോടെ നടക്കുന്നവരെല്ലാം തങ്ങളുടെ കിടക്കയിൽ* വിശ്രമിക്കുന്നു.
3 “എന്നാൽ ദുർമന്ത്രവാദിനിയുടെ പുത്രന്മാരേ,
വ്യഭിചാരിയുടെയും വേശ്യയുടെയും മക്കളേ,
നിങ്ങൾ ഇങ്ങ് അടുത്ത് വരൂ.
4 ആരെയാണു നിങ്ങൾ കളിയാക്കുന്നത്?
ആർക്കു നേരെയാണു നിങ്ങൾ വായ് പൊളിച്ച് നാക്കു നീട്ടുന്നത്?
നിങ്ങൾ ലംഘനത്തിന്റെ മക്കളാണ്,
വഞ്ചനയുടെ പുത്രന്മാർ!+
5 തഴച്ചുവളരുന്ന എല്ലാ വൃക്ഷങ്ങളുടെ+ ചുവട്ടിലും
വൻമരങ്ങൾക്കിടയിലും+ നിങ്ങൾ കാമവെറിയാൽ ജ്വലിക്കുന്നു,
താഴ്വരകളിലും* പാറപ്പിളർപ്പുകളിലും
നിങ്ങൾ കുഞ്ഞുങ്ങളെ കുരുതി കൊടുക്കുന്നു.+
6 താഴ്വരയിലെ* മിനുസമുള്ള കല്ലുകളാണു നിന്റെ ഓഹരി,+
അതെ, അവയാണു നിന്റെ അവകാശം.
നീ അവയ്ക്കു കാഴ്ചകൾ അർപ്പിക്കുകയും പാനീയയാഗങ്ങൾ പകരുകയും ചെയ്യുന്നു.+
ഇതു കണ്ട് ഞാൻ പ്രസാദിക്കുമോ?
8 കതകിനും കട്ടിളക്കാലിനും പുറകിൽ നീ സ്മാരകം സ്ഥാപിച്ചു.
എന്നിൽനിന്ന് അകന്നുമാറി നീ നിന്റെ വസ്ത്രം ഉരിഞ്ഞു;
നീ ചെന്ന് നിന്റെ കിടക്ക വിശാലമാക്കി.
നീ അവരോട് ഒരു ഉടമ്പടി ഉണ്ടാക്കി.
നീ നിന്റെ സന്ദേശവാഹകരെ ദൂരേക്ക് അയച്ചു;
അങ്ങനെ നീ ശവക്കുഴിയോളം* അധഃപതിച്ചു.
10 പല വഴികളിലൂടെ സഞ്ചരിച്ച് നീ തളർന്നു,
എന്നിട്ടും, ‘ഇതുകൊണ്ട് ഗുണമില്ല!’ എന്നു നീ പറഞ്ഞില്ല.
നീ ശക്തി വീണ്ടെടുത്തു.
അതുകൊണ്ട്, നീ പിന്മാറിയില്ല.*
എന്നെ നീ ഓർത്തില്ല.+
നീ ഒന്നും കാര്യമായി എടുത്തില്ല.+
ഞാൻ ഒന്നും മിണ്ടാതെ മാറി ഇരുന്നു.*+
അതുകൊണ്ടല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്?
12 ഞാൻ നിന്റെ ‘നീതിയും’+ നിന്റെ ചെയ്തികളും+ വെളിച്ചത്ത് കൊണ്ടുവരും,
അവയൊന്നും നിനക്കു പ്രയോജനം ചെയ്യില്ല.+
ഒരു കാറ്റ് അവയെയെല്ലാം പറപ്പിച്ചുകൊണ്ടുപോകും,
വെറുമൊരു ശ്വാസമേറ്റ് അവ പറന്നുപോകും.
എന്നാൽ എന്നിൽ അഭയം തേടുന്നവൻ ദേശം കൈവശമാക്കും,
അവൻ എന്റെ വിശുദ്ധപർവതം അവകാശമാക്കും.+
14 ‘ഒരുക്കുക, ഒരു പാത ഒരുക്കുക, വഴി ഉണ്ടാക്കുക!+
എന്റെ ജനത്തിന്റെ വഴിയിൽനിന്ന് തടസ്സങ്ങളെല്ലാം മാറ്റുക!’ എന്ന് ഒരുവൻ പറയും.”
“ഞാൻ ഉന്നതങ്ങളിൽ വിശുദ്ധസ്ഥലത്ത് വസിക്കുന്നു,+
എന്നാൽ, എളിയവനു ശക്തി പകരാനും
തകർന്നവന്റെ മനസ്സിനു പുതുജീവൻ നൽകാനും
ഞാൻ എളിയവരോടുകൂടെയും തകർന്നുപോയവരോടുകൂടെയും പാർക്കുന്നു.+
16 ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,
അവരോടു കോപം വെച്ചുകൊണ്ടിരിക്കില്ല.+
അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നുപോകും,+
ജീവശ്വാസമുള്ള എന്റെ സൃഷ്ടികളെല്ലാം ക്ഷീണിച്ച് തളരും.
17 അവന്റെ പാപവും അന്യായമായി നേട്ടം കൊയ്യാനുള്ള+ പരക്കംപാച്ചിലും കണ്ട് ഞാൻ രോഷാകുലനായി,
അതുകൊണ്ട് ഞാൻ അവനെ അടിച്ചു, എന്റെ മുഖം അവനു മറച്ചു, അവനോടു കോപിച്ചു.
എന്നാൽ അവൻ തോന്നിയതുപോലെ നടന്നു;+ വിശ്വാസത്യാഗിയായി ജീവിച്ചു.
18 ഞാൻ അവന്റെ വഴികളെല്ലാം കണ്ടിരിക്കുന്നു,
എങ്കിലും ഞാൻ അവനെ സുഖപ്പെടുത്തും,+ അവനെ നയിക്കും,+
അവനും അവനോടൊപ്പം വിലപിക്കുന്നവർക്കും+ ഞാൻ വീണ്ടും സ്വസ്ഥത നൽകും.”*+
19 “ഞാൻ ഇതാ, ചുണ്ടുകളിൽനിന്ന് സ്തുതി* പുറപ്പെടുവിക്കുന്നു.
അകലെയുള്ളവനും അടുത്തുള്ളവനും ഞാൻ ശാശ്വതസമാധാനം നൽകും,+
ഞാൻ അവനെ സുഖപ്പെടുത്തും” എന്ന് യഹോവ പറയുന്നു.
20 “എന്നാൽ ദുഷ്ടന്മാർ ഇളകിമറിയുന്ന, അടങ്ങാത്ത കടൽപോലെയാണ്.
അതു പായലും ചെളിയും മുകളിലേക്കു തള്ളുന്നു.
21 ദുഷ്ടന്മാർക്കു സമാധാനമില്ല”+ എന്ന് എന്റെ ദൈവം പറയുന്നു.
58 “തൊണ്ട തുറന്ന് ഉച്ചത്തിൽ വിളിച്ചുപറയുക, മടിച്ചുനിൽക്കരുത്!
കൊമ്പു വിളിക്കുന്നതുപോലെ നിന്റെ ശബ്ദം ഉയർത്തുക.
എന്റെ ജനത്തോട് അവരുടെ ധിക്കാരത്തെക്കുറിച്ചും+
യാക്കോബുഗൃഹത്തോട് അവരുടെ പാപങ്ങളെക്കുറിച്ചും പറയുക.
2 തങ്ങളുടെ ദൈവത്തിന്റെ കല്പനകൾ ഉപേക്ഷിക്കാത്ത,
നീതിയോടെ പ്രവർത്തിക്കുന്ന ഒരു ജനതയാണെന്ന് അവർ നടിക്കുന്നു.+
അവർ ഓരോ ദിവസവും എന്നെ തേടുന്നു,
എന്റെ വഴികൾ അറിയാൻ അവർ താത്പര്യം കാട്ടുന്നു.
അവർ എന്നിൽനിന്ന് നീതിയുള്ള വിധികൾ തേടുന്നു,
ദൈവത്തോട് അടുത്തുചെല്ലാൻ പ്രിയപ്പെടുന്നു.
3 ‘അങ്ങ് എന്താണു ഞങ്ങൾ ഉപവസിക്കുന്നതു കാണാത്തത്,+
ഞങ്ങൾ സ്വയം ക്ലേശിപ്പിക്കുമ്പോൾ അങ്ങ് എന്താണ് അതു ശ്രദ്ധിക്കാത്തത്’+ എന്നു നിങ്ങൾ ചോദിക്കുന്നു.
ഉപവസിക്കുന്ന ദിവസം നിങ്ങൾ സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോകുന്നു,
നിങ്ങളുടെ വേലക്കാരോടു ക്രൂരത കാട്ടുന്നു.+
4 നിങ്ങളുടെ ഉപവാസം വാക്കുതർക്കങ്ങളിലും കയ്യാങ്കളിയിലും അവസാനിക്കുന്നു,
നിങ്ങൾ ക്രൂരതയുടെ മുഷ്ടികൊണ്ട് മർദിക്കുന്നു.
ഇങ്ങനെയാണ് ഉപവസിക്കുന്നതെങ്കിൽ നിങ്ങളുടെ സ്വരം സ്വർഗത്തിൽ എത്തില്ല.
5 ഇങ്ങനെ ഉപവസിക്കാനാണോ ഞാൻ നിങ്ങളോടു പറഞ്ഞത്?
നിങ്ങൾക്കു സ്വയം ക്ലേശിപ്പിക്കാനും
ഞാങ്ങണപോലെ തല കുമ്പിട്ടിരിക്കാനും
വിലാപവസ്ത്രവും ചാരവും കൊണ്ട് കിടക്ക ഒരുക്കാനും ഉള്ള ദിവസമാണോ അത്?
ഇതിനാണോ നിങ്ങൾ ഉപവാസമെന്നും യഹോവയെ പ്രസാദിപ്പിക്കാനുള്ള ദിവസമെന്നും പറയുന്നത്?
6 ഉപവസിക്കുമ്പോൾ ഇങ്ങനെ ചെയ്യാനാണു ഞാൻ നിങ്ങളോടു പറഞ്ഞത്:
അനീതിയുടെ കാൽവിലങ്ങുകൾ പൊട്ടിച്ചുകളയുക,
അടിമത്തത്തിന്റെ നുകക്കയറുകൾ അഴിച്ചുമാറ്റുക,
മർദിതനെ സ്വതന്ത്രനാക്കുക,+
എല്ലാ നുകങ്ങളും രണ്ടായി ഒടിച്ചുകളയുക;
7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്ക്കുക,+
കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,
വസ്ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്ത്രം നൽകുക,+
സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.
8 അപ്പോൾ, നിങ്ങളുടെ പ്രകാശം പ്രഭാതത്തിലെ വെളിച്ചംപോലെ പ്രകാശിക്കും,+
നിങ്ങൾ വേഗം സുഖപ്പെടും.
നിങ്ങളുടെ നീതി നിങ്ങൾക്കു മുമ്പേ പോകും,
യഹോവയുടെ തേജസ്സു നിങ്ങളുടെ പിൻപടയായിരിക്കും.+
9 നിങ്ങൾ വിളിക്കും, യഹോവ ഉത്തരം നൽകും;
നിങ്ങൾ സഹായത്തിനായി യാചിക്കും, ‘ഞാൻ ഇതാ, ഇവിടെയുണ്ട്!’ എന്ന് അവൻ പറയും.
നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് നുകങ്ങൾ എടുത്തുമാറ്റുകയും
കൈ ചൂണ്ടി ദ്രോഹബുദ്ധിയോടെ സംസാരിക്കുന്നതു നിറുത്തുകയും,+
10 നിങ്ങൾ ഇഷ്ടപ്പെടുന്നതു വിശന്നിരിക്കുന്നവനു കൊടുക്കുകയും+
ക്ലേശിതനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ,
നിങ്ങളുടെ വെളിച്ചം അന്ധകാരത്തിലും ശോഭിക്കും,
നിങ്ങളുടെ മൂടൽപോലും നട്ടുച്ചപോലെയായിരിക്കും.+
11 യഹോവ എപ്പോഴും നിങ്ങളെ നയിക്കും,
വരണ്ടുണങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്തിയേകും;+
ദൈവം നിങ്ങളുടെ അസ്ഥികൾക്കു പുതുജീവൻ നൽകും,
നിങ്ങൾ നീരൊഴുക്കുള്ള ഒരു തോട്ടംപോലെയും+
വറ്റാത്ത നീരുറവപോലെയും ആകും.
12 നാളുകളായി തകർന്നുകിടക്കുന്നതെല്ലാം അവർ നിങ്ങൾക്കുവേണ്ടി പുതുക്കിപ്പണിയും,+
തലമുറകളായി നശിച്ചുകിടക്കുന്ന അടിസ്ഥാനങ്ങൾ നിങ്ങൾ പുനഃസ്ഥാപിക്കും.+
തകർന്ന മതിലുകളുടെ* കേടുപോക്കുന്നവർ എന്നു നിങ്ങൾ അറിയപ്പെടും,+
പാതകൾ* പുനർനിർമിക്കുന്നവർ എന്നു നിങ്ങൾക്കു പേരാകും.
13 നിങ്ങൾ ശബത്തിനെ എന്റെ വിശുദ്ധദിവസമായി+ കണ്ട് അന്നു സ്വന്തം കാര്യങ്ങൾക്കു* പിന്നാലെ പോകാതിരിക്കുന്നെങ്കിൽ,
ശബത്തിനെ യഹോവയുടെ വിശുദ്ധദിനമെന്നും+ ആദരിക്കേണ്ട ഒരു ദിവസമെന്നും അത്യാഹ്ലാദകരമെന്നും വിളിക്കുന്നെങ്കിൽ,
സ്വന്തം കാര്യങ്ങൾക്കു പിന്നാലെ പോകുകയോ വ്യർഥസംഭാഷണങ്ങളിൽ ഏർപ്പെടുകയോ ചെയ്യാതെ അതിനെ മഹത്ത്വപ്പെടുത്തുന്നെങ്കിൽ,
14 നിങ്ങൾ യഹോവയിൽ ആനന്ദിച്ചുല്ലസിക്കും,
നിങ്ങൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ഞാൻ ഇടവരുത്തും.+
നിങ്ങൾ പൂർവികനായ യാക്കോബിന്റെ അവകാശത്തിൽനിന്ന് ഭക്ഷിക്കും,*+
യഹോവയുടെ വായാണ് ഇതു പറഞ്ഞിരിക്കുന്നത്.”
59 രക്ഷിക്കാൻ കഴിയാത്ത വിധം യഹോവയുടെ കൈ ചെറുതല്ല,+
കേൾക്കാനാകാത്ത വിധം ദൈവത്തിന്റെ ചെവി അടഞ്ഞിരിക്കുകയല്ല.*+
2 നിങ്ങളുടെതന്നെ തെറ്റുകളാണു നിങ്ങളെ നിങ്ങളുടെ ദൈവത്തിൽനിന്ന് അകറ്റിയത്,+
നിങ്ങളുടെ പാപങ്ങൾ നിമിത്തമാണ് അവൻ നിങ്ങളിൽനിന്ന് മുഖം മറച്ചത്;
നിങ്ങൾ പറയുന്നതു കേൾക്കാൻ അവൻ ഒരുക്കമല്ല.+
3 കാരണം, നിങ്ങളുടെ കൈകൾ രക്തംകൊണ്ട് മലിനമായിരിക്കുന്നു,+
നിങ്ങളുടെ വിരലുകളിൽ പാപക്കറ പുരണ്ടിരിക്കുന്നു.
നിങ്ങളുടെ ചുണ്ടുകൾ നുണ പറയുന്നു,+ നിങ്ങളുടെ നാവ് അനീതി മന്ത്രിക്കുന്നു.
അവർ മിഥ്യയിൽ* ആശ്രയിച്ച്+ അർഥശൂന്യമായി സംസാരിക്കുന്നു.
അവർ കുഴപ്പങ്ങൾ ഗർഭം ധരിച്ച് ദോഷം പ്രസവിക്കുന്നു.+
5 അവർ വിഷസർപ്പത്തിന്റെ മുട്ടകൾ വിരിയിക്കുന്നു,
അവയുടെ മുട്ടകൾ തിന്നുന്നവരെല്ലാം മരിച്ചുവീഴും,
മുട്ട പൊട്ടിയാൽ അണലി പുറത്തുവരും.
അവർ ചിലന്തിവല നെയ്യുന്നു.+
6 അവരുടെ ചിലന്തിവല വസ്ത്രത്തിനു കൊള്ളില്ല,
അവർ ഉണ്ടാക്കിയത് ഉപയോഗിച്ച് അവർക്കു ദേഹം മറയ്ക്കാനാകില്ല.+
അവർ ദ്രോഹം പ്രവർത്തിക്കുന്നു,
അവരുടെ കൈകളിൽ ക്രൂരകൃത്യങ്ങൾ നിറഞ്ഞിരിക്കുന്നു.+
7 തിന്മ പ്രവർത്തിക്കാൻ അവരുടെ കാലുകൾ ഓടുന്നു,
നിരപരാധിയുടെ രക്തം ചൊരിയാൻ അവർ വ്യഗ്രത കാട്ടുന്നു.+
അവരുടെ ചിന്തകൾ ദ്രോഹചിന്തകളാണ്;
അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്.+
അവർ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നു;
അതിലൂടെ നടക്കുന്ന ആർക്കും സമാധാനമുണ്ടാകില്ല.+
9 അതുകൊണ്ടാണു ന്യായം ഞങ്ങളിൽനിന്ന് അകന്നിരിക്കുന്നത്,
നീതി ഞങ്ങളുടെ അടുക്കലോളം എത്താത്തത്.
വെളിച്ചം ഉണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ ഇതാ, ഇരുട്ടു മാത്രം!
തെളിച്ചം ഉണ്ടാകാൻ കൊതിച്ചു; എന്നാൽ ഇതാ, ഞങ്ങൾ ഇരുളിൽ നടക്കുന്നു!+
10 ഞങ്ങൾ അന്ധരെപ്പോലെ മതിൽ തപ്പിനടക്കുന്നു;
കണ്ണില്ലാത്തവരെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു.+
ഇരുട്ടു വീഴുന്ന നേരത്ത് എന്നപോലെ നട്ടുച്ചയ്ക്കും ഞങ്ങൾ തട്ടിവീഴുന്നു,
ബലവാന്മാരുടെ ഇടയിൽ ഞങ്ങൾ മരിച്ചവരെപ്പോലെ കഴിയുന്നു.
11 ഞങ്ങളെല്ലാം കരടികളെപ്പോലെ മുരളുന്നു,
സങ്കടപ്പെട്ട് പ്രാവുകളെപ്പോലെ കുറുകുന്നു.
ഞങ്ങൾ ന്യായത്തിനായി പ്രത്യാശിക്കുന്നു, അതു കിട്ടുന്നില്ല;
രക്ഷയ്ക്കായി ആഗ്രഹിക്കുന്നു; എന്നാൽ അതു ഞങ്ങളിൽനിന്ന് ഏറെ അകലെയാണ്.
12 ഞങ്ങൾ ഒരുപാടു തവണ അങ്ങയോടു ധിക്കാരം കാണിച്ചു,+
ഞങ്ങളുടെ ഓരോ പാപവും ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നു.+
ഞങ്ങളുടെ മത്സരങ്ങളെക്കുറിച്ചെല്ലാം ഞങ്ങൾ ഓർക്കുന്നു,
ഞങ്ങളുടെ തെറ്റുകളെക്കുറിച്ച് ഞങ്ങൾക്കു നന്നായി അറിയാം.+
13 ഞങ്ങൾ ലംഘനങ്ങൾ ചെയ്തു; യഹോവയെ തള്ളിപ്പറഞ്ഞു,
ഞങ്ങൾ ഞങ്ങളുടെ ദൈവത്തിനു പുറംതിരിഞ്ഞു.
ദ്രോഹിക്കുന്നതിനെക്കുറിച്ചും ധിക്കാരം കാണിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു;+
ഞങ്ങൾ നുണകൾ ഗർഭം ധരിച്ചു; ഹൃദയത്തിൽനിന്ന് അസത്യങ്ങൾ മന്ത്രിച്ചു.+
14 നീതിയെ തിരികെ ഓടിച്ചിരിക്കുന്നു,+
ന്യായം ദൂരെ മാറിനിൽക്കുന്നു;+
സത്യം* പൊതുസ്ഥലത്ത്* ഇടറിവീണിരിക്കുന്നു,
നേരിന് അങ്ങോട്ടു പ്രവേശിക്കാനാകുന്നില്ല.
15 സത്യം* അപ്രത്യക്ഷമായിരിക്കുന്നു,+
തെറ്റിൽനിന്ന് അകന്നുമാറുന്ന സകലരും കൊള്ളയടിക്കപ്പെടുന്നു.
16 അവിടെ ആരുമില്ല എന്ന് അവൻ കണ്ടു,
ആരും ഇടപെടാത്തതു കണ്ട് അവൻ അതിശയിച്ചുപോയി.
അതുകൊണ്ട് അവന്റെ സ്വന്തം കൈ രക്ഷ* കൊണ്ടുവന്നു.
അവന്റെ നീതി അവനെ തുണച്ചു.
പ്രതികാരത്തെ അവൻ തന്റെ വസ്ത്രമാക്കി,+
തീക്ഷ്ണതയെ മേലങ്കിയായി ധരിച്ചു.
18 അവരുടെ പ്രവൃത്തികൾക്ക് അവൻ പകരം കൊടുക്കും:+
അവന്റെ എതിരാളികൾക്കു ക്രോധവും ശത്രുക്കൾക്കു ശിക്ഷയും കൊടുക്കും.+
ദ്വീപുകൾക്കു കൊടുക്കാനുള്ളത് അവൻ കൊടുത്തുതീർക്കും.
19 പടിഞ്ഞാറുള്ളവർ* യഹോവയുടെ പേരും
കിഴക്കുള്ളവർ* ദൈവത്തിന്റെ തേജസ്സും ഭയപ്പെടും.
യഹോവയുടെ ആത്മാവ് നയിക്കുന്ന,
കുതിച്ചുപായുന്ന ഒരു നദിപോലെ അവൻ വരും.
20 “സീയോനിലേക്കു വീണ്ടെടുപ്പുകാരൻ+ വരും,+
ലംഘനങ്ങൾ വിട്ടുമാറിയ,+ യാക്കോബിന്റെ വംശജരുടെ അടുത്തേക്ക് അവൻ വരും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
21 “അവരോടുള്ള എന്റെ ഉടമ്പടി ഇതാണ്”+ എന്ന് യഹോവ പറയുന്നു. “നിന്നിലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ വെച്ചിരിക്കുന്ന എന്റെ വാക്കുകളും നീങ്ങിപ്പോകില്ല. അവ നിന്റെ വായിൽനിന്നോ നിന്റെ മക്കളുടെ വായിൽനിന്നോ കൊച്ചുമക്കളുടെ വായിൽനിന്നോ മാറിപ്പോകില്ല” എന്ന് യഹോവ പറയുന്നു. “ഇന്നുമുതൽ എന്നെന്നും അത് അവിടെയുണ്ടായിരിക്കും.”
60 “സ്ത്രീയേ, എഴുന്നേറ്റ് പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു.
യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+
2 അന്ധകാരം ഭൂമിയെയും
കൂരിരുട്ടു ജനതകളെയും മൂടും;
എന്നാൽ നിന്റെ മേൽ യഹോവ പ്രകാശം ചൊരിയും,
ദൈവത്തിന്റെ തേജസ്സു നിന്നിൽ ദൃശ്യമാകും.
4 തല ഉയർത്തി ചുറ്റും നോക്കുക!
അതാ, അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു.
ദൂരത്തുനിന്ന് നിന്റെ പുത്രന്മാർ വന്നുകൊണ്ടിരിക്കുന്നു,+
നിന്റെ പുത്രിമാരെ എളിയിൽ വെച്ചുകൊണ്ട് വരുന്നു.+
5 അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+
നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.
കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും;
ജനതകളുടെ സമ്പത്തു നിന്റേതാകും.+
ശേബയിലുള്ളവരെല്ലാം വരും;
അവർ സ്വർണവും കുന്തിരിക്കവും കൊണ്ടുവരും.
അവർ യഹോവയുടെ സ്തുതി ഘോഷിക്കും.+
7 കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും.
നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും.
എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്ക്ക് അംഗീകാരം ലഭിക്കും.+
9 ദ്വീപുകൾ എന്നിൽ പ്രത്യാശിക്കും;+
അതാ, തർശീശുകപ്പലുകൾ മുന്നിൽ* വരുന്നു;
അവ ദൂരെനിന്ന് നിന്റെ പുത്രന്മാരെ കൊണ്ടുവരുന്നു;+
അവയിൽ അവരുടെ സ്വർണവും വെള്ളിയും ഉണ്ട്;
നിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടിയും ഇസ്രായേലിന്റെ പരിശുദ്ധനുവേണ്ടിയും അവരെ കൊണ്ടുവരുന്നു.
10 അന്യദേശക്കാർ നിന്റെ മതിലുകൾ പണിയും,
അവരുടെ രാജാക്കന്മാർ നിന്നെ ശുശ്രൂഷിക്കും,+
എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചെങ്കിലും,
നിന്നോടുള്ള പ്രീതി നിമിത്തം ഞാൻ നിന്നോടു കരുണ കാണിക്കും.+
11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻ
അവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+
അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+
രാത്രിയും പകലും അത് അടയ്ക്കില്ല,
12 നിന്നെ സേവിക്കാത്ത എല്ലാ ജനതകളും രാജ്യങ്ങളും നശിച്ചുപോകും,
ജനതകൾ നിശ്ശേഷം നശിപ്പിക്കപ്പെടും.+
13 ലബാനോന്റെ പ്രതാപം നിന്നിൽ വന്നുചേരും,+
ജൂനിപ്പർ മരവും ആഷ് മരവും സൈപ്രസ് മരവും ഒരുമിച്ച് വരും,+
എന്റെ വിശുദ്ധമന്ദിരം ഇരിക്കുന്ന സ്ഥലം അവ മനോഹരമാക്കും;
എന്റെ പാദങ്ങൾ വെക്കുന്നിടം ഞാൻ മഹത്ത്വപൂർണമാക്കും.+
14 നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന് നിന്റെ മുന്നിൽ കുമ്പിടും,
നിന്നോട് അനാദരവ് കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,
യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നും
അവർക്കു നിന്നെ വിളിക്കേണ്ടിവരും.+
15 എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+
എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവും
വരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+
16 നീ ജനതകളുടെ പാൽ കുടിക്കും,+
നീ രാജാക്കന്മാരുടെ മുല കുടിക്കും;+
യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നും
യാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+
17 ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടുവരും,
ഇരുമ്പിനു പകരം വെള്ളിയും
തടിക്കു പകരം ചെമ്പും
കല്ലിനു പകരം ഇരുമ്പും കൊണ്ടുവരും;
ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരും
നീതിയെ നിന്റെ മേധാവികളും ആയി നിയമിക്കും.+
18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,
നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+
നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്തുതി എന്നും വിളിക്കും.
19 അന്നു പകൽനേരത്ത് നിനക്കു വെളിച്ചം തരുന്നതു സൂര്യനായിരിക്കില്ല,
ചന്ദ്രന്റെ പ്രഭയും നിനക്കു പ്രകാശം തരില്ല,
കാരണം, യഹോവ നിന്റെ നിത്യപ്രകാശമാകും,+
നിന്റെ ദൈവമായിരിക്കും നിന്റെ സൗന്ദര്യം.+
20 പിന്നീട് ഒരിക്കലും നിന്റെ സൂര്യൻ അസ്തമിക്കില്ല,
നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,
യഹോവ നിന്റെ നിത്യപ്രകാശമാകും,+
നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+
21 നിന്റെ ജനമെല്ലാം നീതിമാന്മാരായിരിക്കും,
ദേശം എന്നെന്നും അവരുടേതായിരിക്കും.
22 കുറഞ്ഞവൻ ആയിരവും
ചെറിയവൻ ഒരു മഹാജനതയും ആയിത്തീരും.
യഹോവ എന്ന ഞാൻ തക്ക സമയത്ത് അതിന്റെ വേഗത കൂട്ടും.”
61 സൗമ്യരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തതിനാൽ+
പരമാധികാരിയാം കർത്താവായ യഹോവയുടെ ആത്മാവ് എന്റെ മേലുണ്ട്.+
ഹൃദയം തകർന്നവരെ സുഖപ്പെടുത്താൻ ദൈവം എന്നെ അയച്ചിരിക്കുന്നു.
ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നും
തടവുകാരോടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാപിക്കാൻ അവൻ എന്നോടു കല്പിച്ചു.
2 യഹോവയുടെ പ്രസാദത്തിന്റെ വർഷത്തെയും
നമ്മുടെ ദൈവം പ്രതികാരം ചെയ്യുന്ന ദിവസത്തെയും കുറിച്ച്+ പ്രഖ്യാപിക്കാനും,
ദുഃഖിച്ച് കരയുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും,+
3 സീയോനെ ഓർത്ത് വിലപിക്കുന്നവർക്ക്
ചാരത്തിനു പകരം തലപ്പാവും
വിലാപത്തിനു പകരം ആനന്ദതൈലവും
നിരാശയ്ക്കു പകരം സ്തുതി എന്ന മേലങ്കിയും നൽകാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
4 കാലങ്ങളായി നശിച്ചുകിടക്കുന്നതെല്ലാം അവർ പുതുക്കിപ്പണിയും.
പണ്ടുമുതലേ വിജനമായിക്കിടക്കുന്ന സ്ഥലങ്ങൾ പണിതുയർത്തും.+
തകർന്നുകിടക്കുന്ന നഗരങ്ങൾ അവർ പുനരുദ്ധരിക്കും,+
തലമുറകളായി വിജനമായിക്കിടക്കുന്ന നഗരങ്ങൾ പുനർനിർമിക്കും.+
5 “അപരിചിതർ വന്ന് നിന്റെ ആട്ടിൻപറ്റങ്ങളെ മേയ്ക്കും,
അന്യനാട്ടുകാർ+ നിന്റെ കൃഷിപ്പണിക്കാരും മുന്തിരിത്തോട്ടക്കാരും ആകും.+
6 എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാർ എന്ന് അറിയപ്പെടും,+
അവർ നിങ്ങളെ നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകർ എന്നു വിളിക്കും.
7 നിങ്ങൾക്കു നാണക്കേടു സഹിക്കേണ്ടി വരില്ല, പകരം ഇരട്ടി ഓഹരി ലഭിക്കും,
അവർക്ക് അപമാനം സഹിക്കേണ്ടി വരില്ല, പകരം തങ്ങൾക്കു ലഭിച്ചതിനെ ഓർത്ത് അവർ സന്തോഷിച്ചാർക്കും.
അതെ, അവർ ദേശത്ത് ഇരട്ടി ഓഹരി കൈവശമാക്കും.+
അവർ എന്നെന്നും ആഹ്ലാദിക്കും.+
ഞാൻ വിശ്വസ്തമായി അവർക്കു കൂലി കൊടുക്കും,
ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+
യഹോവ അനുഗ്രഹിച്ച+ സന്തതിയാണ് അവരെന്ന്
അവരെ കാണുന്ന എല്ലാവരും മനസ്സിലാക്കും.”
10 ഞാൻ യഹോവയിൽ അത്യധികം സന്തോഷിക്കും,
എന്റെ ദേഹി എന്റെ ദൈവത്തിൽ ആഹ്ലാദിക്കും.+
പുരോഹിതന്റേതുപോലുള്ള തലപ്പാവ് അണിഞ്ഞ+ ഒരു മണവാളനെയും
ആഭരണങ്ങൾ അണിഞ്ഞ് സുന്ദരിയായ ഒരു മണവാട്ടിയെയും പോലെ,
ദൈവം എന്നെ രക്ഷയുടെ വസ്ത്രങ്ങൾ അണിയിച്ചിരിക്കുന്നു;+
എന്നെ നീതിയുടെ മേലങ്കി ധരിപ്പിച്ചിരിക്കുന്നു.
11 ഭൂമി വിത്തു മുളപ്പിക്കുന്നതുപോലെയും
ഒരു തോട്ടം അതിൽ വിതച്ചതു കിളിർപ്പിക്കുന്നതുപോലെയും
പരമാധികാരിയായ യഹോവ
62 സീയോന്റെ കാര്യത്തിൽ ഇനി ഞാൻ മിണ്ടാതിരിക്കില്ല.+
അവളുടെ നീതി ഉജ്ജ്വലപ്രകാശംപോലെ ശോഭിക്കുകയും+
അവളുടെ രക്ഷ തീപ്പന്തംപോലെ കത്തുകയും+ ചെയ്യുന്നതുവരെ
യരുശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കില്ല.
യഹോവ സ്വന്തം വായ്കൊണ്ട് നിനക്കൊരു പേരിടും.+
അങ്ങനെ, നിനക്ക് ഒരു പുതിയ പേര് ലഭിക്കും.
3 നീ യഹോവയുടെ കൈയിലെ ഒരു സുന്ദരകിരീടവും
നിന്റെ ദൈവത്തിന്റെ കരങ്ങളിലെ രാജകീയ തലപ്പാവും ആകും.
4 നിന്നെ ഇനി ആരും ഉപേക്ഷിക്കപ്പെട്ട സ്ത്രീ+ എന്നു വിളിക്കില്ല,
നിന്റെ ദേശം ഇനി വിജനം എന്ന് അറിയപ്പെടില്ല.+
‘അവൾ എന്റെ ആനന്ദം’ എന്നായിരിക്കും നിന്റെ പേർ,+
നിന്റെ ദേശം ‘വിവാഹിത’ എന്ന് അറിയപ്പെടും.
കാരണം, യഹോവ നിന്നിൽ ആനന്ദിക്കും,
നിന്റെ ദേശം വിവാഹിതയെപ്പോലെയാകും.
5 ഒരു യുവാവ് കന്യകയെ വിവാഹം കഴിക്കുന്നതുപോലെ,
നിന്റെ മക്കൾ നിന്നെ വിവാഹം കഴിക്കും.
മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ,
നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.+
6 യരുശലേമേ, നിന്റെ മതിലുകളിൽ ഞാൻ കാവൽക്കാരെ നിയമിച്ചിരിക്കുന്നു,
രാത്രിയും പകലും അവർ മിണ്ടാതിരിക്കരുത്.
യഹോവയെക്കുറിച്ച് സംസാരിക്കുന്നവരേ,
നിങ്ങൾ ഒട്ടും വിശ്രമിക്കരുത്,
7 ദൈവം യരുശലേമിനെ സുസ്ഥിരമായി സ്ഥാപിക്കുന്നതുവരെ,
മുഴുഭൂമിയും അവളെ സ്തുതിക്കാൻ ഇടയാക്കുന്നതുവരെ,+ നിങ്ങൾ ദൈവത്തിനു സ്വസ്ഥത കൊടുക്കരുത്.”
8 യഹോവ കരുത്തുറ്റ വലങ്കൈകൊണ്ട് ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
“ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കില്ല,
നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പുതുവീഞ്ഞ് അന്യദേശക്കാർ കുടിക്കില്ല.+
9 കൊയ്തെടുക്കുന്നവർതന്നെ അതു തിന്നുകയും യഹോവയെ സ്തുതിക്കുകയും ചെയ്യും;
അതു ശേഖരിക്കുന്നവർതന്നെ എന്റെ തിരുമുറ്റങ്ങളിൽവെച്ച് അതു കുടിക്കും.”+
10 പുറത്ത് കടക്കൂ, കവാടങ്ങളിലൂടെ പുറത്ത് കടക്കൂ.
ജനത്തിനുവേണ്ടി വഴി ഒരുക്കൂ.+
പണിയുക, പ്രധാനവീഥി പണിയുക.
അതിൽനിന്ന് കല്ലുകൾ പെറുക്കിക്കളയുക.+
ജനങ്ങൾക്കുവേണ്ടി ഒരു അടയാളം* ഉയർത്തുക.+
11 യഹോവ ഭൂമിയുടെ അതിരുകളോളം ഇങ്ങനെ വിളംബരം ചെയ്തിരിക്കുന്നു:
“‘ഇതാ, നിന്റെ രക്ഷ വരുന്നു,+
പ്രതിഫലം അവന്റെ കൈയിലുണ്ട്,
അവൻ കൊടുക്കുന്ന കൂലി അവന്റെ മുന്നിലുണ്ട്’+ എന്ന്
സീയോൻപുത്രിയോടു പറയുക.”
12 യഹോവ വീണ്ടെടുത്ത വിശുദ്ധജനം എന്ന് അവർ അറിയപ്പെടും,+
‘ദൈവം ഉപേക്ഷിക്കാത്ത നഗരം,’+ ‘എല്ലാവരും കൊതിക്കുന്ന നഗരം’ എന്നു നിനക്കു പേരാകും.
63 ഏദോമിൽനിന്ന്+ വരുന്ന ഇവൻ ആരാണ്?
വർണ്ണാഭവും* മനോഹരവും ആയ വസ്ത്രങ്ങൾ അണിഞ്ഞ്
മഹാശക്തിയോടെ ബൊസ്രയിൽനിന്ന്+ വരുന്നവൻ ആരാണ്?
“ഇതു ഞാനാണ്, നീതിയോടെ സംസാരിക്കുകയും
മഹാശക്തിയോടെ രക്ഷിക്കുകയും ചെയ്യുന്നവൻ!”
2 എന്താണ് അങ്ങയുടെ വസ്ത്രം ചുവന്നിരിക്കുന്നത്,
മുന്തിരിച്ചക്കു* ചവിട്ടുന്നവന്റെ+ വസ്ത്രംപോലിരിക്കുന്നത്?
3 “ഞാൻ തനിയെ മുന്തിരിച്ചക്കു ചവിട്ടി,
മറ്റാരും എന്നോടൊപ്പമില്ലായിരുന്നു.
ഞാൻ കോപത്തോടെ അവരെ ചവിട്ടിക്കൊണ്ടിരുന്നു,
ക്രോധത്തോടെ അവരെ ചവിട്ടിയരച്ചു.+
അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു,
അതിൽ ആകെ രക്തക്കറ പുരണ്ടു.
4 പ്രതികാരം ചെയ്യാൻ ഞാൻ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു,+
വീണ്ടെടുക്കാനുള്ളവരുടെ വർഷം വന്നുചേർന്നിരിക്കുന്നു.
5 ഞാൻ ചുറ്റും നോക്കി, സഹായിക്കാൻ ആരുമില്ലായിരുന്നു,
ആരും തുണയ്ക്കാനില്ലെന്നു കണ്ട് ഞാൻ ഞെട്ടിപ്പോയി.
6 ഞാൻ കോപത്തോടെ ജനതകളെ ചവിട്ടിമെതിച്ചു,
എന്റെ ക്രോധം കുടിപ്പിച്ച് അവരെ ലഹരിപിടിപ്പിച്ചു,+
ഞാൻ അവരുടെ രക്തം നിലത്ത് ഒഴുക്കി.”
7 യഹോവ ഇസ്രായേൽഗൃഹത്തിന് അനേകം നന്മകൾ ചെയ്തതിനാൽ,
കരുണയോടും വലിയ അചഞ്ചലസ്നേഹത്തോടും കൂടെ
യഹോവ ഞങ്ങൾക്കുവേണ്ടി ഇതെല്ലാം ചെയ്തുതന്നതിനാൽ,+
യഹോവ കാണിച്ച അചഞ്ചലസ്നേഹത്തെക്കുറിച്ചും
ദൈവത്തിന്റെ പ്രശംസാർഹമായ പ്രവൃത്തികളെക്കുറിച്ചും ഞാൻ സംസാരിക്കും.
8 “ഇത് എന്റെ ജനമാണ്, എന്നോട് അവിശ്വസ്തത കാട്ടുകയില്ലാത്ത എന്റെ മക്കൾ”+ എന്നു പറഞ്ഞ്
ദൈവം അവരുടെ രക്ഷകനായിത്തീർന്നു.+
9 അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു.+
ദൈവത്തിന്റെ സ്വന്തം സന്ദേശവാഹകൻ* അവരെ രക്ഷിച്ചു.+
സ്നേഹത്തോടും അനുകമ്പയോടും കൂടെ ദൈവം അവരെ വീണ്ടെടുത്തു,+
അക്കാലമെല്ലാം അവരെ എടുത്തുകൊണ്ട് നടന്നു.+
10 എന്നാൽ അവർ ദൈവത്തെ ധിക്കരിച്ച്+ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ* ദുഃഖിപ്പിച്ചു.+
11 അവർ പഴയ കാലത്തെക്കുറിച്ച് ഓർത്തു,
ദൈവത്തിന്റെ ദാസനായ മോശയുടെ നാളുകളെക്കുറിച്ച് ചിന്തിച്ചു:
“തന്റെ ആട്ടിൻപറ്റത്തിന്റെ ഇടയന്മാരോടൊപ്പം+
അവരെ കടലിൽനിന്ന് പുറത്ത് കൊണ്ടുവന്നവൻ+ എവിടെ?
അവനു തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ+ എവിടെ?
12 മോശയുടെ വലതുകൈയോടൊപ്പം തന്റെ മഹത്ത്വമാർന്ന കരം നീട്ടിയവൻ,+
തനിക്ക് അനശ്വരമായ ഒരു നാമം ഉണ്ടാക്കാനായി+
അവരുടെ മുന്നിൽ ജലാശയങ്ങളെ വിഭജിച്ചവൻ,+ എവിടെ?
13 സമതലത്തിലൂടെ* പോകുന്ന ഒരു കുതിരയെ എന്നപോലെ
ഇളകിമറിയുന്ന* വെള്ളത്തിലൂടെ ഇടറിവീഴാതെ അവരെ നടത്തിയവൻ എവിടെ?
14 യഹോവയുടെ ആത്മാവ് അവർക്കു വിശ്രമം നൽകി;+
താഴ്വരയിലേക്കു വന്ന കന്നുകാലിക്കൂട്ടങ്ങളെപ്പോലെ അവർ വിശ്രമിച്ചു.”
അങ്ങയ്ക്കു ശ്രേഷ്ഠമായ ഒരു നാമം ഉണ്ടാക്കാനായി+
അങ്ങ് ഈ വിധത്തിൽ അങ്ങയുടെ ജനത്തെ നയിച്ചു.
15 ഉന്നതവും മഹത്ത്വപൂർണവും ആയ വാസസ്ഥലത്തുനിന്ന്,
വിശുദ്ധമായ സ്വർഗത്തിൽനിന്ന്, അങ്ങ് നോക്കിക്കാണേണമേ;
അങ്ങ് അതെല്ലാം എനിക്കു നിഷേധിച്ചിരിക്കുന്നു.
അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലും
ഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലും
യഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്.
‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+
17 യഹോവേ, ഞങ്ങൾ അങ്ങയുടെ വഴികൾ വിട്ട് അലയാൻ അങ്ങ് അനുവദിച്ചത്* എന്തിന്?
അങ്ങ് ഞങ്ങളുടെ ഹൃദയം കല്ലുപോലെയാകാൻ അനുവദിച്ചത്* എന്ത്?
അങ്ങനെ ഞങ്ങൾ ദൈവഭയമില്ലാത്തവരായിത്തീർന്നിരിക്കുന്നു.+
അങ്ങയുടെ ഈ ദാസന്മാർക്കുവേണ്ടി, അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി, മടങ്ങിവരേണമേ.+
18 അങ്ങയുടെ വിശുദ്ധജനം അൽപ്പകാലം അതു കൈവശം വെച്ചു,
ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശുദ്ധമന്ദിരം ചവിട്ടിമെതിച്ചിരിക്കുന്നു.+
19 അങ്ങ് ഇതുവരെ ഭരിച്ചിട്ടില്ലാത്ത ജനതയെപ്പോലെ ജീവിച്ചും
അങ്ങയുടെ പേരിൽ അറിയപ്പെടാത്തവരെപ്പോലെ കഴിഞ്ഞും ഞങ്ങൾ മടുത്തു.
64 ആകാശം കീറി അങ്ങ് ഇറങ്ങിവന്നിരുന്നെങ്കിൽ,
അങ്ങയുടെ മുന്നിൽ പർവതങ്ങൾ കുലുങ്ങിയേനേ;
2 അഗ്നിജ്വാല ചുള്ളിക്കമ്പുകൾ കത്തിക്കുകയും
തീജ്വാല വെള്ളം തിളപ്പിക്കുകയും ചെയ്യുന്നതുപോലെ അങ്ങ് വന്നിരുന്നെങ്കിൽ,
അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ പേര് അറിയുകയും
ജനതകൾ അങ്ങയുടെ മുന്നിൽ വിറയ്ക്കുകയും ചെയ്തേനേ.
3 ഞങ്ങൾ സ്വപ്നം കാണാൻപോലും ധൈര്യപ്പെടാത്ത+ ഭയാനകകാര്യങ്ങൾ ചെയ്ത് അങ്ങ് ഇറങ്ങിവന്നു;
പർവതങ്ങൾ അങ്ങയുടെ മുന്നിൽ വിറച്ചു.+
4 അങ്ങയെപ്പോലൊരു ദൈവത്തെക്കുറിച്ച് ഇന്നുവരെ ആരും കേട്ടിട്ടില്ല, ശ്രവിച്ചിട്ടില്ല,
തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി*+ പ്രവർത്തിക്കുന്ന മറ്റൊരു ദൈവത്തെ ആരും കണ്ടിട്ടില്ല.
5 സന്തോഷത്തോടെ ശരിയായതു ചെയ്യുകയും+
അങ്ങയെ മറക്കാതെ അങ്ങയുടെ വഴികളിൽ നടക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിച്ചിരിക്കുന്നു.
ഞങ്ങൾ പാപം ചെയ്തുകൊണ്ടിരുന്നു;+ ഞങ്ങൾ കാലങ്ങളോളം അങ്ങനെ ചെയ്തു.
അപ്പോൾ അങ്ങ് ഞങ്ങളോടു കോപിച്ചു.
ഇനി അങ്ങ് ഞങ്ങളെ രക്ഷിക്കുമോ?
6 ഞങ്ങളെല്ലാം അശുദ്ധനായ ഒരുവനെപ്പോലെയായി,
ഞങ്ങളുടെ നീതിപ്രവൃത്തികളെല്ലാം ആർത്തവകാലത്തെ തുണിപോലെയായി.+
ഞങ്ങൾ ഇലകൾപോലെ കരിഞ്ഞുണങ്ങിപ്പോകും,
ഞങ്ങളുടെ തെറ്റുകൾ ഒരു കാറ്റുപോലെ ഞങ്ങളെ പറപ്പിച്ചുകൊണ്ടുപോകും.
7 ആരും അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കുന്നില്ല,
അങ്ങയെ മുറുകെ പിടിക്കാൻ ആരും ശ്രമിക്കുന്നില്ല,
അങ്ങ് ഞങ്ങളിൽനിന്ന് മുഖം മറച്ചിരിക്കുന്നല്ലോ,+
ഞങ്ങളുടെ തെറ്റുകൾ നിമിത്തം ഞങ്ങൾ ക്ഷീണിച്ചുപോകാൻ* അങ്ങ് ഇടവരുത്തുന്നു.
8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്.+
ഞങ്ങളെ നോക്കേണമേ, ഞങ്ങൾ അങ്ങയുടെ ജനമല്ലേ?
10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായിരിക്കുന്നു.
സീയോൻ ഒരു വിജനഭൂമിയും യരുശലേം പാഴ്നിലവും+ ആയിരിക്കുന്നു.
11 ഞങ്ങളുടെ പൂർവികർ അങ്ങയെ സ്തുതിച്ചിരുന്ന
വിശുദ്ധവും മഹത്ത്വപൂർണവും* ആയ ഞങ്ങളുടെ ദേവാലയം,*
ഇതാ, കത്തിച്ചാമ്പലായിരിക്കുന്നു,+
ഞങ്ങളുടെ പ്രിയങ്കരമായ വസ്തുക്കളെല്ലാം നശിച്ചുകിടക്കുന്നു.
12 യഹോവേ, ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ?
ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നതു കണ്ട്+ അങ്ങ് നിശ്ശബ്ദനായിരിക്കുമോ?
65 “എന്നെ അന്വേഷിക്കാതിരുന്നവർ എന്നെ തേടിവരാൻ ഞാൻ അനുവദിച്ചു,
എന്നെ തിരയാതിരുന്നവർ എന്നെ കണ്ടെത്താൻ ഞാൻ സമ്മതിച്ചു.+
എന്റെ പേര് വിളിച്ചപേക്ഷിക്കാത്ത+ ഒരു ജനതയോട്, ‘ഞാൻ ഇതാ, ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.
2 തന്നിഷ്ടക്കാരായി+ തെറ്റായ വഴികളിൽ നടക്കുന്ന,
ദുശ്ശാഠ്യക്കാരായ ഒരു ജനത്തെ+ സ്വീകരിക്കാൻ
ദിവസം മുഴുവൻ ഞാൻ എന്റെ കൈകൾ വിരിച്ചുപിടിച്ചു.
3 അവർ തോട്ടങ്ങളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടികകളുടെ മേൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;
അങ്ങനെ എന്നെ പരസ്യമായി അപമാനിച്ചുകൊണ്ടിരിക്കുന്നു.
4 അവർ കല്ലറകൾക്കിടയിൽ ഇരിക്കുന്നു,+
ഒളിയിടങ്ങളിൽ* രാത്രികഴിക്കുന്നു;
അവർ പന്നിയിറച്ചി തിന്നുന്നു,+
അവരുടെ പാത്രങ്ങളിൽ അശുദ്ധവസ്തുക്കളുടെ ചാറുണ്ട്.+
5 ‘അവിടെത്തന്നെ നിൽക്കൂ, എന്റെ അടുത്തേക്കു വരരുത്,
ഞാൻ നിന്നെക്കാൾ വിശുദ്ധിയുള്ളവനാണ്’* എന്ന് അവർ പറയുന്നു.
അവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആണ്.
6 ഇതാ, ഇതെല്ലാം എന്റെ മുന്നിൽ എഴുതിവെച്ചിരിക്കുന്നു,
ഞാൻ അടങ്ങിയിരിക്കില്ല, ഞാൻ പകരം ചെയ്യും,+
അവർ ചെയ്തതിനു മുഴുവൻ* ഞാൻ പകരം കൊടുക്കും.
7 അവരുടെ തെറ്റുകൾക്കും അവരുടെ പിതാക്കന്മാരുടെ തെറ്റുകൾക്കും ഞാൻ പകരം കൊടുക്കും,”+ എന്ന് യഹോവ പറയുന്നു.
“അവർ മലകളിൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*
കുന്നുകളിൽ എന്നെ നിന്ദിക്കുകയും ചെയ്തു.+
അതുകൊണ്ട് ഞാൻ ആദ്യംതന്നെ അവരുടെ കൂലി മുഴുവൻ* കൊടുത്തുതീർക്കും.”
8 യഹോവ ഇങ്ങനെ പറയുന്നു:
“ഒരു മുന്തിരിക്കുലയിൽ പുതുവീഞ്ഞിനുള്ളതു കാണുമ്പോൾ
‘അതു നശിപ്പിക്കരുത്, അതിൽ കുറച്ച് നല്ലതുണ്ട്’* എന്നു പറയാറില്ലേ?
എന്റെ ദാസന്മാരെക്കുറിച്ച് ഞാനും അതുതന്നെ പറയും,
ഞാൻ അവരെ മുഴുവൻ നശിപ്പിക്കില്ല.+
9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും*
യഹൂദയിൽനിന്ന് എന്റെ പർവതങ്ങളുടെ അവകാശിയെയും കൊണ്ടുവരും;+
ഞാൻ തിരഞ്ഞെടുത്തവർ അത് അവകാശമാക്കും,
എന്റെ ദാസന്മാർ അവിടെ താമസിക്കും.+
10 എന്നെ അന്വേഷിക്കുന്നവരുടെ ആടുകൾ ശാരോനിൽ+ മേയും.
അവരുടെ കന്നുകാലികൾ ആഖോർ താഴ്വരയിൽ+ വിശ്രമിക്കും.
11 എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കുന്നവരും+
എന്റെ വിശുദ്ധപർവതത്തെ മറന്നുകളയുന്നവരും+ ആണ്.
നിങ്ങൾ ഭാഗ്യദേവനുവേണ്ടി മേശ ഒരുക്കുകയും
വിധിയുടെ ദേവനു വീഞ്ഞ്* ഒഴിച്ചുവെക്കുകയും ചെയ്യുന്നു.
12 ഞാൻ വിളിച്ചു; നിങ്ങൾ വിളി കേട്ടില്ല,
ഞാൻ സംസാരിച്ചു; നിങ്ങൾ ശ്രദ്ധിച്ചില്ല.+
നിങ്ങൾ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു,
എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങൾ തിരഞ്ഞെടുത്തു.+
അതുകൊണ്ട് ഞാൻ നിങ്ങളെ വാളിന് ഇരയാക്കും,+
കൊല്ലപ്പെടാനായി നിങ്ങളെല്ലാം കുനിഞ്ഞുനിൽക്കേണ്ടിവരും.”+
13 പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു:
“എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+
എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും,
എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+
14 എന്റെ ദാസന്മാർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കും;
നിങ്ങൾ ഹൃദയവേദനയാൽ നിലവിളിക്കും,
മനസ്സു തകർന്ന് നിങ്ങൾ വിലപിച്ചുകരയും.
15 നിങ്ങളുടെ പേര് മാത്രമേ അവശേഷിക്കൂ,
ഞാൻ തിരഞ്ഞെടുത്തവർ അത് ഒരു ശാപവാക്കായി ഉപയോഗിക്കും,
പരമാധികാരിയായ യഹോവ നിങ്ങളെയെല്ലാം കൊന്നുകളയും,
എന്നാൽ തന്റെ ദാസന്മാരെ മറ്റൊരു പേര് വിളിക്കും.+
16 അങ്ങനെ, ഭൂമിയിൽ അനുഗ്രഹം തേടുന്നവരെയെല്ലാം
സത്യത്തിന്റെ* ദൈവം അനുഗ്രഹിക്കും.
ഭൂമിയിൽ സത്യം ചെയ്യുന്നവരെല്ലാം
17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+
പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*
ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+
18 അതുകൊണ്ട് ഞാൻ സൃഷ്ടിക്കുന്നതിനെ ഓർത്ത് എന്നെന്നും സന്തോഷിച്ചാനന്ദിക്കുക,
ഇതാ, ഞാൻ യരുശലേമിനെ സന്തോഷിക്കാനുള്ള ഒരു കാരണമായും
അവളുടെ ജനത്തെ ആനന്ദിക്കാനുള്ള ഒരു കാരണമായും+ സൃഷ്ടിക്കുന്നു.
19 ഞാൻ യരുശലേമിനെ ഓർത്ത് സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത് ആനന്ദിക്കുകയും ചെയ്യും;
ഇനി അവളിൽ കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ കേൾക്കില്ല.”+
20 “കുറച്ച് ദിവസം മാത്രം ജീവിച്ചിരിക്കുന്ന ശിശുക്കൾ ഇനി അവിടെ ഉണ്ടാകില്ല;
പ്രായമായ ആരും ആയുസ്സു മുഴുവൻ ജീവിക്കാതിരിക്കില്ല.
നൂറാം വയസ്സിൽ മരിക്കുന്നവനെപ്പോലും കുട്ടിയായി കണക്കാക്കും;
നൂറു വയസ്സുണ്ടെങ്കിലും പാപി ശപിക്കപ്പെടും.*
22 മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്;
മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്.
എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും,+
ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും.
23 അവരുടെ അധ്വാനം വെറുതേയാകില്ല,+
കഷ്ടപ്പെടാനായി അവർ മക്കളെ പ്രസവിക്കില്ല,
അവരെല്ലാം യഹോവ അനുഗ്രഹിച്ച മക്കളാണ്,+
അവരുടെ വരുംതലമുറകളും അനുഗൃഹീതരാണ്.+
24 അവർ വിളിക്കുംമുമ്പേ ഞാൻ ഉത്തരം നൽകും,
അവർ സംസാരിച്ചുതീരുംമുമ്പേ ഞാൻ കേൾക്കും.
25 ചെന്നായും കുഞ്ഞാടും ഒരുമിച്ച് മേയും,
സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും,+
സർപ്പത്തിനു പൊടി ആഹാരമായിരിക്കും.
എന്റെ വിശുദ്ധപർവതത്തിലെങ്ങും ഇവ ഒരു ദ്രോഹവും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന് യഹോവ പറയുന്നു.
66 യഹോവ ഇങ്ങനെ പറയുന്നു:
“സ്വർഗം എന്റെ സിംഹാസനമാണ്; ഭൂമി എന്റെ പാദപീഠവും.+
പിന്നെ എവിടെയാണു നിങ്ങൾ എനിക്കുവേണ്ടി ഭവനം പണിയുക?+
എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക?”+
2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,
അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+
“ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;
മനസ്സു തകർന്ന ഒരുവനെ.+
3 കാളയെ അറുക്കുന്നവൻ+ മനുഷ്യനെ കൊല്ലുന്നവനെപ്പോലെ.
ആടിനെ ബലി അർപ്പിക്കുന്നവൻ പട്ടിയുടെ കഴുത്ത് ഒടിക്കുന്നവനെപ്പോലെ.+
കാഴ്ച കൊണ്ടുവരുന്നവൻ പന്നിയുടെ രക്തം അർപ്പിക്കുന്നവനെപ്പോലെ.+
അനുസ്മരണയാഗമായി കുന്തിരിക്കം കാഴ്ച വെക്കുന്നവൻ+ മന്ത്രങ്ങൾ ഉച്ചരിച്ച് ആശീർവദിക്കുന്നവനെപ്പോലെ.*+
അവർ ഓരോരുത്തരും തോന്നിയ വഴിക്കു നടക്കുന്നു,
വൃത്തികെട്ട കാര്യങ്ങളിൽ സന്തോഷിക്കുന്നു.
4 അതുകൊണ്ട് അവരെ ശിക്ഷിക്കാൻ ഞാനും വഴികൾ കണ്ടെത്തും,+
അവർ ഭയക്കുന്ന കാര്യങ്ങൾതന്നെ ഞാൻ അവർക്കു വരുത്തും.
ഞാൻ വിളിച്ചപ്പോൾ ആരും വിളി കേട്ടില്ല,
ഞാൻ സംസാരിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല.+
അവർ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു;
എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.”+
5 യഹോവയുടെ വാക്കുകൾ ഭയപ്പെടുന്നവരേ, ദൈവം പറയുന്നതു കേൾക്കുക:
“നിങ്ങളെ വെറുക്കുകയും എന്റെ നാമം നിമിത്തം നിങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരന്മാർ,
‘യഹോവയ്ക്കു മഹത്ത്വം ഉണ്ടാകട്ടെ’+ എന്നു പരിഹസിച്ചുപറഞ്ഞു.
എന്നാൽ ദൈവം പ്രത്യക്ഷപ്പെട്ട് നിങ്ങൾക്കു സന്തോഷം നൽകും,
നാണംകെടുന്നത് അവരായിരിക്കും.”+
6 അതാ, നഗരത്തിൽ ഒരു ആരവം മുഴങ്ങുന്നു, ദേവാലയത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നു!
യഹോവ തന്റെ ശത്രുക്കൾക്കു തക്ക ശിക്ഷ കൊടുക്കുന്ന ശബ്ദം!
7 പ്രസവവേദന വരുംമുമ്പേ അവൾ പ്രസവിച്ചു,+
നോവ് കിട്ടുംമുമ്പേ അവൾ ഒരു ആൺകുഞ്ഞിനു ജന്മം നൽകി.
8 ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ?
ഇങ്ങനെയൊരു കാര്യം ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഒറ്റ ദിവസംകൊണ്ട് ഒരു ദേശം ജനിക്കുമോ?
ഒറ്റ നിമിഷംകൊണ്ട് ഒരു ജനത പിറക്കുമോ?
എന്നാൽ സീയോനോ, പ്രസവവേദന തുടങ്ങിയ ഉടനെ പുത്രന്മാരെ പ്രസവിച്ചു.
9 “ഞാൻ പ്രസവദ്വാരത്തോളം കൊണ്ടുവന്നിട്ട് പ്രസവിപ്പിക്കാതിരിക്കുമോ” എന്ന് യഹോവ ചോദിക്കുന്നു,
“പ്രസവിപ്പിക്കാറാക്കിയിട്ട് ഗർഭപാത്രം അടച്ചുകളയുമോ” എന്നു നിന്റെ ദൈവം ചോദിക്കുന്നു.
10 യരുശലേമിനെ സ്നേഹിക്കുന്നവരേ, അവളോടൊപ്പം സന്തോഷിച്ചാനന്ദിക്കുക,+
അവളെ ഓർത്ത് വിലപിക്കുന്നവരേ, അവളോടൊപ്പം ആഹ്ലാദിക്കുക.
11 അവളുടെ മുലപ്പാൽ കുടിച്ച് നിങ്ങൾ തൃപ്തരാകും, നിങ്ങൾക്ക് ആശ്വാസം ലഭിക്കും,
മതിവരുവോളം കുടിച്ച് അവളുടെ മഹത്ത്വത്തിന്റെ നിറവിൽ നിങ്ങൾ സന്തോഷിക്കും.
12 യഹോവ ഇങ്ങനെ പറയുന്നു:
നിങ്ങളെ മുലയൂട്ടി എളിയിൽ കൊണ്ടുനടക്കും,
നിങ്ങളെ മടിയിൽ ഇരുത്തി ലാളിക്കും.
13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,
ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+
യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+
14 നിങ്ങൾ ഇതു കാണും, നിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും,
പുൽനാമ്പുകൾപോലെ നിങ്ങളുടെ അസ്ഥികൾ തഴയ്ക്കും.
ദൈവദാസന്മാർ യഹോവയുടെ ശക്തി അനുഭവിച്ചറിയും,
എന്നാൽ ശത്രുക്കളെ ദൈവം കുറ്റം വിധിക്കും.”+
15 “ഉഗ്രകോപത്തോടെ പകരം ചോദിക്കാനും
അഗ്നിജ്വാലകൾകൊണ്ട് ശകാരിക്കാനും+
യഹോവ തീപോലെ വരും,+
ദൈവത്തിന്റെ രഥങ്ങൾ കൊടുങ്കാറ്റുപോലെ വരും.+
16 യഹോവ തീകൊണ്ട് ശിക്ഷ നടപ്പാക്കും,
അതെ, തന്റെ വാളുകൊണ്ട് സകല മനുഷ്യരെയും ശിക്ഷിക്കും;
യഹോവ അനേകരെ കൊന്നൊടുക്കും.
17 “നടുവിലുള്ളവന്റെ പുറകേ തോട്ടത്തിൽ*+ പ്രവേശിക്കാനായി, തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും തങ്ങൾക്കുതന്നെ ശുദ്ധി വരുത്തുകയും ചെയ്യുന്നവർ നശിച്ചുപോകും; പന്നിയുടെയും+ എലിയുടെയും അശുദ്ധജീവികളുടെയും+ ഇറച്ചി തിന്നുന്നവരും അവരോടൊപ്പം നശിച്ചുപോകും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 18 “എനിക്ക് അവരുടെ ചിന്തകളും പ്രവൃത്തികളും അറിയാം. അതുകൊണ്ട് ഞാൻ ഇതാ, സകല രാജ്യക്കാരെയും ഭാഷക്കാരെയും കൂട്ടിച്ചേർക്കാൻ വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.”
19 “ഞാൻ അവർക്കിടയിൽ ഒരു അടയാളം സ്ഥാപിക്കും; രക്ഷപ്പെട്ടവരിൽ കുറച്ച് പേരെ, എന്നെക്കുറിച്ച് കേൾക്കുകയോ എന്റെ മഹത്ത്വം കാണുകയോ ചെയ്തിട്ടില്ലാത്ത ജനതകളുടെ അടുത്തേക്കു ഞാൻ അയയ്ക്കും. അതായത് തർശീശ്,+ പൂൽ, ലൂദ്+ എന്നിവിടങ്ങളിലേക്കും തൂബലിലും യാവാനിലും+ ഉള്ള വില്ലാളികളുടെ അടുത്തേക്കും വിദൂരദ്വീപുകളിലേക്കും ഞാൻ അവരെ അയയ്ക്കും. അവർ ജനതകളുടെ ഇടയിൽ എന്റെ മഹത്ത്വം അറിയിക്കും.+ 20 ഇസ്രായേൽ ജനം യഹോവയുടെ ഭവനത്തിലേക്കു വൃത്തിയുള്ള പാത്രത്തിൽ കാഴ്ച കൊണ്ടുവരുന്നതുപോലെ, അവർ നിങ്ങളുടെ സഹോദരങ്ങളെയെല്ലാം യഹോവയ്ക്ക് ഒരു കാഴ്ചയായി എന്റെ വിശുദ്ധപർവതമായ യരുശലേമിലേക്കു കൊണ്ടുവരും; രഥങ്ങളിലും അടച്ചുകെട്ടിയ വണ്ടികളിലും കുതിരപ്പുറത്തും കോവർകഴുതകളുടെ പുറത്തും വേഗതയേറിയ ഒട്ടകങ്ങളുടെ പുറത്തും കയറ്റി എല്ലാ ജനതകളിൽനിന്നും+ അവരെ കൊണ്ടുവരും” എന്ന് യഹോവ പറയുന്നു.
21 “മാത്രമല്ല, ഞാൻ ചിലരെ പുരോഹിതന്മാരും ലേവ്യരും ആക്കും,” യഹോവ പറയുന്നു.
22 “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന് യഹോവ പറയുന്നു.
23 “അമാവാസിതോറും ശബത്തുതോറും,*
എല്ലാ മനുഷ്യരും സ്ഥിരമായി വന്ന് എന്റെ മുന്നിൽ കുമ്പിടും,”*+ യഹോവ പറയുന്നു.
24 “അവർ പുറത്ത് ചെന്ന്, എന്നോട് എതിർത്തുനിന്നവരുടെ ശവങ്ങൾ കാണും,
അവരുടെ മേലുള്ള പുഴുക്കൾ ചാകില്ല,
അവരുടെ തീ കെട്ടുപോകില്ല,+
അവരെ കാണുന്ന സകല മനുഷ്യർക്കും അറപ്പു തോന്നും.”
അർഥം: “യഹോവയുടെ രക്ഷ.”
അഥവാ “അതിന്റെ യജമാനനെ.”
അക്ഷ. “ഞെക്കിക്കളയുകയോ.”
അഥവാ “ഭരണാധികാരികളേ.”
അഥവാ “ഉപദേശത്തിന്.”
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അതായത്, ലോഹങ്ങൾ ഉരുകുമ്പോൾ അവശേഷിക്കുന്ന മാലിന്യമായിരിക്കുന്നു.
അഥവാ “ഗോതമ്പുബിയറിൽ.”
അഥവാ “പിതാവില്ലാത്തവർക്ക്.”
അഥവാ “ക്ഷാരജലംകൊണ്ടെന്നപോലെ.”
വിഗ്രഹാരാധനയോടു ബന്ധപ്പെട്ട മരങ്ങളെയും തോട്ടങ്ങളെയും കുറിക്കാനാണു സാധ്യത.
പെട്ടെന്നു തീ പിടിക്കുന്ന ഒരുതരം നാര്.
അഥവാ “അന്ത്യനാളുകളിൽ.”
അഥവാ “ഉപദേശവും.” പദാവലിയിൽ “നിയമം” കാണുക.
അക്ഷ. “കലപ്പകളുടെ നാക്കുകളായും.”
അഥവാ “ഗർവം താഴ്ത്തപ്പെടും.”
അഥവാ “അവന്റെ ശ്വാസം അവന്റെ മൂക്കിലല്ലോ.”
പദാവലി കാണുക.
അഥവാ “ചഞ്ചലചിത്തരായവർ.”
അഥവാ “വൈദ്യനായിരിക്കില്ല.”
അക്ഷ. “അവന്റെ തേജസ്സിന്റെ കണ്ണിൽ.”
അക്ഷ. “അവർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം തിന്നും.”
അക്ഷ. “കഴുത്ത് (തൊണ്ട) നീട്ടിപ്പിടിച്ച് നടക്കുന്നു.”
അഥവാ “ഞാത്തുകളും.”
അഥവാ “അലങ്കാരശംഖുകളും.”
അഥവാ “അകവസ്ത്രങ്ങളും.”
അഥവാ “സുഗന്ധക്കറയ്ക്ക്.”
അതായത്, അവിവാഹിതരും മക്കളില്ലാത്തവരും ആയിരിക്കുന്നതിലെ അപമാനത്തിൽനിന്ന്.
അക്ഷ. “വിസർജ്യവും.”
അഥവാ “ചെടികൾ.”
അക്ഷ. “പത്തു ജോടി.”
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അവളുടെ കുലീനന്മാരും.”
അഥവാ “നീതിയിലൂടെ.”
മൃഗങ്ങളെ വണ്ടിയോടു ചേർത്തുകെട്ടുന്ന തരം കയർ.
അഥവാ “തീരുമാനിച്ചത്.”
അഥവാ “ഉപദേശം.”
അഥവാ “കൊടിമരം.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളെപ്പോലെ.”
അക്ഷ. “അവൻ.”
അക്ഷ. “വിളിച്ചുപറയുന്നവന്റെ ശബ്ദത്തിൽ.”
അക്ഷ. “എന്നെ നിശ്ശബ്ദനാക്കിയിരിക്കുന്നു.”
അഥവാ “തഴമ്പിച്ചതാക്കുക.”
അഥവാ “വിശുദ്ധസന്തതി.”
മറ്റൊരു സാധ്യത “അവർക്ക്.”
അർഥം: “അവശേഷിക്കുന്ന കുറച്ച് പേർ മാത്രം മടങ്ങിവരും.”
മറ്റൊരു സാധ്യത “ഭീതിയിലാഴ്ത്താം.”
അഥവാ “അതിന്റെ മതിലുകളിൽ പിളർപ്പ് ഉണ്ടാക്കി.” അക്ഷ. “വെട്ടിപ്പൊളിച്ച്.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “കന്യക.”
അർഥം: “ദൈവം ഞങ്ങളുടെകൂടെ.”
അഥവാ “നീർച്ചാലുകളെയും.”
അക്ഷ. “മർത്യന്റെ എഴുത്തുകോൽ.”
“കൊള്ളയ്ക്കായി ഓടുന്ന, കൊള്ളവസ്തുക്കളുടെ അടുത്തേക്കു പെട്ടെന്നു വരുന്ന” എന്നൊക്കെയായിരിക്കാം അർഥം.
അഥവാ “സാക്ഷ്യം വഹിക്കട്ടെ; സാക്ഷ്യപ്പെടുത്തട്ടെ.”
അതായത്, യശയ്യ തന്റെ ഭാര്യയുമായി.
അക്ഷ. “പ്രവാചികയുടെ അടുത്ത് ചെന്നു.”
ഒരു കനാലിന്റെ പേരാണു ശീലോഹ.
യശ 7:14 കാണുക.
അഥവാ “അര കെട്ടിക്കൊള്ളൂ.”
അഥവാ “ഉപദേശത്തിന്.”
അഥവാ “ആകാംക്ഷയോടെ കാത്തിരിക്കും.”
പദാവലി കാണുക.
അക്ഷ. “പ്രഭാതമുണ്ടായിരിക്കില്ല.”
അഥവാ “ഗവൺമെന്റ്.”
അഥവാ “ഗവൺമെന്റിന്റെ.”
അക്ഷ. “പിന്നിൽനിന്ന്.”
മറ്റൊരു സാധ്യത “പനയോലയും ഈറ്റയും.”
അഥവാ “പിതാവില്ലാത്ത കുട്ടികളോടും.”
അഥവാ “പിതാവില്ലാത്ത കുട്ടികളെ.”
അഥവാ “നിങ്ങളുടെ ശിക്ഷയുടെ.”
അഥവാ “മഹത്ത്വമെല്ലാം.”
അഥവാ “ശിക്ഷ.”
അഭിഷേകതൈലത്തെയോ കത്തിക്കാനുള്ള എണ്ണയെയോ ആയിരിക്കാം കുറിക്കുന്നത്.
അഥവാ “കോടാലികൊണ്ട്.”
അഥവാ “നീതിയോടെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹവും.”
മറ്റൊരു സാധ്യത “പശുക്കുട്ടിയും സിംഹവും ഒന്നിച്ച് മേയും.”
അഥവാ “അവർ.”
അഥവാ “കൊടിമരമായി.”
അഥവാ “ജനതകൾ അവനെ അന്വേഷിക്കും.”
അതായത്, ബാബിലോണിയ.
അക്ഷ. “ചുമലിൽ.”
അഥവാ “ശക്തി പ്രയോഗിക്കും.”
അക്ഷ. “ഈജിപ്ത് കടലിന്റെ നാക്കിനെ.”
മറ്റൊരു സാധ്യത “ഉണക്കും.”
മറ്റൊരു സാധ്യത “അതിനെ ഏഴു കൈവഴികളായി പിരിക്കും.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “സംഗീതം ഉതിർക്കുവിൻ.”
അക്ഷ. “സീയോൻനിവാസിനിയേ.” ജനങ്ങളെ ഒന്നാകെ ഒരു സ്ത്രീയായി പരാമർശിച്ചിരിക്കുന്നു.
അഥവാ “കൊടിമരം.”
അക്ഷ. “ഞാൻ വിശുദ്ധീകരിച്ചവർക്ക്.”
അക്ഷ. “അവയുടെ കെസിലുകളും.” വേട്ടക്കാരൻ (മകയിരം) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയും അതിനു ചുറ്റുമുള്ള നക്ഷത്രസമൂഹങ്ങളെയും ആയിരിക്കാം കുറിക്കുന്നത്.
അക്ഷ. “ഗസൽമാനിനെപ്പോലെയും.”
അഥവാ “രാജ്യങ്ങളുടെ അലങ്കാരമായ.”
മറ്റൊരു സാധ്യത “കോലാട്ടുരൂപമുള്ള ഭൂതങ്ങൾ.”
അഥവാ “അവർക്കു വിശ്രമം നൽകും.”
അഥവാ “ബാബിലോൺരാജാവിനെ ഇങ്ങനെ അധിക്ഷേപിക്കും:”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “മരിച്ച് അശക്തരായിത്തീർന്നവരെയെല്ലാം.”
അക്ഷ. “ആൺകോലാടുകളെയെല്ലാം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “ഭവനത്തിൽ.”
അഥവാ “ശാഖപോലെ.”
അഥവാ “എല്ലാ ജനതകളെയും അടിക്കാൻ ഓങ്ങിയിരിക്കുന്ന.”
അഥവാ “വേഗതയുള്ള വിഷസർപ്പമായിരിക്കും.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിലേക്ക്.”
അഥവാ “പൊതുചത്വരങ്ങളിലും.”
അഥവാ “നീർച്ചാൽ കുറുകെ കടക്കുന്നു.”
അഥവാ “ചുവന്ന മുന്തിരിക്കുലകൾ നിറഞ്ഞുനിൽക്കുന്ന ശാഖകളെയും.”
മറ്റൊരു സാധ്യത “വേനൽക്കാലവിളയ്ക്കും വിളവെടുപ്പിനും നേരെ പോർവിളി മുഴങ്ങുന്നു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “ഒരു കൂലിക്കാരൻ ശ്രദ്ധയോടെ കണക്കാക്കുന്നതുപോലുള്ള മൂന്നു വർഷത്തിനകം.” അതായത്, കൃത്യം മൂന്നു വർഷത്തിനുള്ളിൽ.
പദാവലി കാണുക.
അഥവാ “ആനന്ദദായകമായ.”
അഥവാ “അന്യദൈവത്തിന്റെ.”
പദാവലിയിൽ “പപ്പൈറസ്” കാണുക.
അക്ഷ. “വലിച്ചുനീട്ടിയതും ഉരച്ചുമിനുക്കിയതും ആയ.”
അഥവാ “തകർക്കാനാവാത്ത ബലമുള്ള, ചവിട്ടിമെതിക്കുന്ന.”
അഥവാ “കൊടിമരംപോലൊരു.”
മറ്റൊരു സാധ്യത “സ്ഥലത്തുനിന്ന്.”
അക്ഷ. “വലിച്ചുനീട്ടിയതും ഉരച്ചുമിനുക്കിയതും ആയ.”
അഥവാ “തകർക്കാനാവാത്ത ബലമുള്ള, ചവിട്ടിമെതിക്കുന്ന.”
പദാവലി കാണുക.
അഥവാ “മെംഫിസിന്റെ.”
മറ്റൊരു സാധ്യത “പനയോലയും ഈറ്റയും.”
അഥവാ “സൈന്യാധിപനെ.”
അഥവാ “അൽപ്പവസ്ത്രധാരിയായും.”
അഥവാ “നാണംകെടും.”
അഥവാ “തങ്ങളുടെ മനംകവർന്ന സൗന്ദര്യമുള്ള.”
പുരാതനകാലത്തെ ബാബിലോണിയയുടെ പ്രദേശമായിരിക്കാനാണു സാധ്യത.
അക്ഷ. “എന്റെ അരക്കെട്ടു മുഴുവൻ വേദനിക്കുന്നു.”
അഥവാ “പരിചയിൽ എണ്ണ തേക്കൂ!”
അക്ഷ. “മകനേ.”
“ദൂമ” അർഥം: “നിശ്ശബ്ദത.”
അഥവാ “കൂലിക്കാരൻ ശ്രദ്ധയോടെ കണക്കാക്കുന്നതുപോലുള്ള ഒരു വർഷത്തിനകം.” അതായത്, കൃത്യം ഒരു വർഷത്തിനുള്ളിൽ.
തെളിവനുസരിച്ച് യരുശലേം.
കാവ്യഭാഷയിൽ വ്യക്തിത്വം കല്പിച്ചിരിക്കുന്നു. ഒരുപക്ഷേ, സഹതാപമോ കാരുണ്യമോ കാണിക്കാനായിരിക്കാം.
അഥവാ “കുതിരക്കാരും.”
അഥവാ “ഒരുക്കുന്നു.”
അഥവാ “കുതിരക്കാർ.”
അഥവാ “സംരക്ഷണം.”
അഥവാ “കൊട്ടാരത്തിന്റെ.”
അക്ഷ. “താമസസ്ഥലം.”
അഥവാ “നിന്റെ ഭരണപ്രദേശം.”
അക്ഷ. “ഭാരമെല്ലാം.”
അഥവാ “ശാഖകളെയും.”
അതായത്, നൈൽ നദിയുടെ ഒരു കൈവഴി.
അക്ഷ. “വിത്തും.”
അക്ഷ. “കന്യകമാരെയോ.”
മറ്റൊരു സാധ്യത “തുറമുഖങ്ങളൊന്നും.”
അഥവാ “ഭൂമിയെ.”
അഥവാ “ദേശത്തിന്റെ മുഖം കോട്ടിക്കളയുന്നു.”
മറ്റൊരു സാധ്യത “കരിയുന്നു.”
അഥവാ “പുരാതനമായ.”
മറ്റൊരു സാധ്യത “വറ്റിപ്പോകുന്നു.”
അഥവാ “പടിഞ്ഞാറുനിന്ന്.”
അഥവാ “കിഴക്കേ ദേശത്ത്.”
അക്ഷ. “തന്റെ മൂപ്പന്മാർക്ക്.”
അഥവാ “മട്ട് അടിഞ്ഞ.”
അഥവാ “മുഖപടം.”
അഥവാ “വിഴുങ്ങിക്കളയും.”
മറ്റൊരു സാധ്യത “ചഞ്ചലചിത്തരല്ലാത്തവരെ.”
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “നിരപ്പുള്ളതാണ്.”
അതായത്, ദൈവത്തെയും ദൈവത്തിന്റെ പേരിനെയും ഓർക്കാനും അതു പ്രസിദ്ധമാക്കാനും ആഗ്രഹിക്കുന്നു.
അഥവാ “വക്രതയില്ലാത്ത.”
അക്ഷ. “ഒരു ശവം.”
അഥവാ “സസ്യങ്ങളിലെ മഞ്ഞുകണങ്ങൾപോലെയല്ലോ.”
അഥവാ “പ്രസവിക്കും.”
പദാവലി കാണുക.
ഇസ്രായേലിനെ കുറിക്കാനാണു സാധ്യത. അതിനെ ഒരു സ്ത്രീയായി കണക്കാക്കുകയും ഒരു മുന്തിരിത്തോട്ടത്തോട് ഉപമിക്കുകയും ചെയ്തിരിക്കുന്നു.
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “അഹങ്കാരമുള്ള; ഗർവമുള്ള.”
തലസ്ഥാനനഗരമായ ശമര്യയെ കുറിക്കാനാണു സാധ്യത.
അഥവാ “അഹങ്കാരമുള്ള; ഗർവമുള്ള.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “ശവക്കുഴിയും ഞങ്ങളും ഒരേ ദിവ്യദർശനം കണ്ടിരിക്കുന്നു.”
അഥവാ “നിരപ്പു നോക്കാനുള്ള ഉപകരണവും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
മറ്റൊരു സാധ്യത “മനസ്സിലാക്കുമ്പോൾ അവർ പേടിച്ചുവിറയ്ക്കും.”
അഥവാ “ഭൂമി.”
ഇതിന്റെ എബ്രായപദം പുരാതനകാലത്ത് ഈജിപ്തിൽ കൃഷി ചെയ്തിരുന്ന താണ തരം ഗോതമ്പിനെ കുറിക്കുന്നു.
അഥവാ “ശരിയായ രീതിയിൽ ശിക്ഷിക്കുന്നു.”
അഥവാ “പ്രായോഗികജ്ഞാനത്തിൽ ശ്രേഷ്ഠനും.”
“ദൈവത്തിന്റെ യാഗപീഠത്തിലെ തീ കത്തിക്കുന്ന തട്ട്” എന്നായിരിക്കാം അർഥം. യരുശലേമിനെ കുറിക്കാനാണു സാധ്യത.
പദാവലി കാണുക.
അക്ഷ. “അന്യരുടെ.”
അഥവാ “നിങ്ങൾ എത്ര താന്തോന്നികളാണ്!”
പദാവലി കാണുക.
അക്ഷ. “ശാസിക്കുന്നവന്.”
അതായത്, നാണവും നിരാശയും കൊണ്ട് വിളറില്ല.
അക്ഷ. “അവർ പാനീയനിവേദ്യം ഒഴിക്കുന്നു.” തെളിവനുസരിച്ച് കരാർ ഉണ്ടാക്കുന്നതിനെ കുറിക്കുന്നു.
അക്ഷ. “ഫറവോന്റെ കോട്ടയിൽ.”
അഥവാ “വേഗതയുള്ള വിഷസർപ്പത്തിന്റെയും.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “ജലസംഭരണിയിൽനിന്ന്.”
അഥവാ “പ്രതീക്ഷയോടെ.”
അഥവാ “ആകാംക്ഷയോടെ കാത്തിരിക്കുന്ന.”
മറ്റൊരു സാധ്യത “വൃത്തികെട്ടത് എന്നു പറഞ്ഞ്.”
അക്ഷ. “വ്യർഥതയുടെ.”
അഥവാ “ശ്വാസം.”
അഥവാ “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്ന.”
അഥവാ “കുഴൽനാദത്തിനനുസരിച്ച്.”
“തോഫെത്ത്” എന്നതു ദഹിപ്പിക്കാനുള്ള ഒരു സ്ഥലത്തെ കുറിക്കുന്നു. അതു നാശത്തെ അർഥമാക്കുന്നു.
അഥവാ “കുത്തിയൊഴുകി വരുന്ന സൾഫർപോലുള്ള.”
അഥവാ “കുതിരക്കാരുടെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
അഥവാ “അഗ്നിയും.”
അഥവാ “സുരക്ഷിതസ്ഥാനവും.”
അഥവാ “മറവിടവും.”
അഥവാ “ഉത്തമമായ കാര്യങ്ങൾ ചെയ്യുന്നതിൽ.”
അഥവാ “ശക്തിയാകേണമേ.”
ശത്രുവിനെ കുറിക്കുന്നു.
മറ്റൊരു സാധ്യത “കരിഞ്ഞുപോകുന്നു.”
അഥവാ “ഉന്നതമായ സുരക്ഷിതസ്ഥാനം.”
അഥവാ “ധ്യാനിക്കും.”
പദാവലി കാണുക.
അഥവാ “പർവതങ്ങളിൽ അവരുടെ രക്തം ഒഴുകും.”
തെളിവനുസരിച്ച് ഏദോമിന്റെ തലസ്ഥാനമായ ബൊസ്രയെ കുറിക്കുന്നു.
അതായത്, സൾഫർ.
അക്ഷ. “കല്ലുകളും.”
മറ്റൊരു സാധ്യത “കോലാട്ടുരൂപമുള്ള ഭൂതം.”
അഥവാ “രാച്ചുക്കു പക്ഷി.”
അക്ഷ. “അവയ്ക്കുവേണ്ടി അത് അളവുനൂലുകൊണ്ട് തിരിച്ചത്.”
അഥവാ “ഹൃദയത്തിൽ ഭയന്നിരിക്കുന്നവരോട്.”
അഥവാ “വിജനഭൂമിയിൽ.” പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “വീണ്ടെടുത്തവർ.”
അഥവാ “പാനപാത്രവാഹകരുടെ പ്രമാണിയെ.”
അഥവാ “കൊട്ടാരത്തിന്റെ.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
അഥവാ “സിറിയൻ.”
അഥവാ “ജലസംഭരണിയിലെ.” പദാവലിയിൽ “ജലസംഭരണി” കാണുക.
അഥവാ “പരിഹാസത്തിന്റെയും.”
അക്ഷ. “ഗർഭാശയമുഖത്തേക്കു വന്നിരിക്കുന്നു.”
അക്ഷ. “അയാൾക്ക് ഒരു ആത്മാവിനെ നൽകുന്നു.”
അക്ഷ. “അത്.”
മറ്റൊരു സാധ്യത “കെരൂബുകൾക്കു മധ്യേ.”
അഥവാ “നൈൽ നദിയുടെ കനാലുകൾ.”
അക്ഷ. “ചെയ്തിരിക്കുന്നു.”
അഥവാ “ഇതിനു രൂപം നൽകിയിരിക്കുന്നു.”
അതായത്, ഹിസ്കിയയ്ക്കുള്ള.
അഥവാ “ചിതറിവീണ ധാന്യമണികളിൽനിന്ന് മുളയ്ക്കുന്നത്.”
അഥവാ “ക്ഷേത്രത്തിൽ.”
ഒരുപക്ഷേ, ഈ പടവുകൾ സൂര്യഘടികാരംപോലെ, സമയം നോക്കാൻ ഉപയോഗിച്ചിരുന്നവയായിരിക്കാം.
അഥവാ “നടത്തിയ രചന.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
മറ്റൊരു സാധ്യത “കൊക്കിനെയും.”
അക്ഷ. “എന്റെ ജാമ്യമായിരിക്കേണമേ.”
അഥവാ “ഭക്തിയോടെ.”
അതായത്, ദൈവത്തിന്റെ വാക്കുകളും പ്രവൃത്തികളും.
അഥവാ “മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “സുഗന്ധക്കറ.”
അഥവാ “കൊട്ടാരത്തിലുള്ളതും.”
അഥവാ “സത്യവും.”
അഥവാ “ആശ്വസിപ്പിക്കുംവിധം.”
അഥവാ “ഇരട്ടി.”
അഥവാ “ഒരുക്കുക.”
അഥവാ “ആത്മാവേറ്റ്.”
അഥവാ “മേയ്ക്കും.”
കൈപ്പത്തി വിരിച്ചുപിടിക്കുമ്പോൾ തള്ളവിരലും ചെറുവിരലും തമ്മിലുള്ള അകലം. അനു. ബി14 കാണുക.
അഥവാ “അനുപാതങ്ങൾ.”
മറ്റൊരു സാധ്യത “ഗ്രഹിക്കാൻ.”
അഥവാ “തീ അണയാതെ സൂക്ഷിക്കാൻ.”
അഥവാ “ഒരു ലോഹപ്രതിമ.”
അഥവാ “ഭൂമിയുടെ വൃത്തത്തിന്.”
അഥവാ “ഭരണാധികാരികളെ.”
അഥവാ “എന്റെ മുന്നിൽ മിണ്ടാതിരിക്കൂ.”
അഥവാ “കിഴക്കുനിന്ന്.”
അതായത്, തന്നെ സേവിക്കാനായി വിളിച്ചുവരുത്തിയവൻ.
അടകല്ലിനു മുകളിൽ വെച്ചാണു ലോഹം അടിച്ചുപരത്തുന്നത്.
അക്ഷ. “വിത്തേ.”
അതായത്, നിസ്സഹായനും എളിയവനും ആയ.
അഥവാ “വിജനഭൂമി.” പദാവലി കാണുക.
ഒരുതരം അക്കേഷ്യ മരം.
അക്ഷ. “ആദ്യത്തെ.”
അഥവാ “കിഴക്കുനിന്ന്.”
അഥവാ “ഉപഭരണാധികാരികളെ.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
അഥവാ “ഉപദേശത്തിനായി.”
അഥവാ “ആത്മാവ്.”
അഥവാ “മറ്റാരുമായും പങ്കുവെക്കില്ല.”
അഥവാ “തീരപ്രദേശമാക്കി.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളോട്.”
അഥവാ “ഉപദേശം.”
അഥവാ “ഉപദേശം.”
അക്ഷ. “വിത്തിനെ.”
ഭാവിയിൽ ആദ്യം നടക്കാനിരിക്കുന്ന സംഭവങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
വാസനയുള്ള ഒരിനം പുല്ല്.
അഥവാ “ധിക്കാരത്തോടെയുള്ള പ്രവൃത്തികൾ.”
നിയമം പഠിപ്പിച്ചിരുന്നവരെയായിരിക്കാം പരാമർശിക്കുന്നത്.
അഥവാ “നിന്റെ ജനനംമുതൽ.”
അർഥം: “നേരുള്ളവൻ,” ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം.
അഥവാ “ദാഹിച്ചിരിക്കുന്ന ദേശത്തിന്.”
അതായത്, വിഗ്രഹങ്ങൾ.
അഥവാ “ക്ഷേത്രത്തിൽ.”
അഥവാ “വിറകുകഷണത്തെ.”
അഥവാ “കള്ളപ്രവാചകന്മാരുടെ.”
അഥവാ “സൈറസിനെക്കുറിച്ച്.”
അക്ഷ. “രാജാക്കന്മാരുടെ അരക്കച്ച അഴിക്കാനും.”
അക്ഷ. “നിന്റെ അര മുറുക്കും.”
അഥവാ “കിഴക്കുമുതൽ പടിഞ്ഞാറുവരെ.”
അഥവാ “നിർമിച്ചവനോടു കലഹിക്കുന്നവന്റെ.”
അഥവാ “അതിനെ രൂപപ്പെടുത്തിയവനോട്.”
മറ്റൊരു സാധ്യത “‘നീ ഉണ്ടാക്കിയതിനു കൈപ്പിടിയില്ല’ എന്നു കളിമണ്ണു പറയുന്നതു ശരിയോ?”
അഥവാ “എന്തിനെ പ്രസവിക്കാനാണു നീ വേദന അനുഭവിക്കുന്നത്?”
മറ്റൊരു സാധ്യത “തൊഴിലാളികളും.”
മറ്റൊരു സാധ്യത “വ്യാപാരികളും.”
മറ്റൊരു സാധ്യത “ശൂന്യമായി കിടക്കാൻ.”
അക്ഷ. “വിത്തിനോട്.”
അക്ഷ. “വിത്തുകളെല്ലാം.”
അതായത്, മൃഗങ്ങളുടെ പുറത്ത് കയറ്റിയിരിക്കുന്ന വിഗ്രഹങ്ങൾ.
അക്ഷ. “അതിന്റെ മുന്നിൽ കുമ്പിടുന്നു.”
അക്ഷ. “ആദ്യത്തെ.”
അഥവാ “ദിവ്യനായവൻ.”
അഥവാ “ഉദ്ദേശ്യത്തിന്; നിർണയത്തിന്.”
അഥവാ “കിഴക്കുനിന്ന്.”
അഥവാ “ഉദ്ദേശ്യം; നിർണയം.”
അക്ഷ. “ബലമുള്ളവരേ.”
മറ്റൊരു സാധ്യത “ഞാൻ ഒരുവനെയും ദയയോടെ എതിരേൽക്കില്ല.”
അഥവാ “രാജ്ഞി.”
അഥവാ “രാജ്ഞിയായിരിക്കും.”
പദാവലിയിൽ “ആഭിചാരം” കാണുക.
മറ്റൊരു സാധ്യത “മറികടന്ന്.”
അഥവാ “മന്ത്രം ചെയ്ത് അതു ദൂരെയകറ്റാൻ നിനക്കു കഴിയില്ല.”
മറ്റൊരു സാധ്യത “അവർ ആകാശത്തെ വിഭജിക്കുകയും; ജ്യോത്സ്യന്മാരായ അവർ.”
അക്ഷ. “അവനവന്റെ പ്രദേശത്തേക്കു പോകും.”
മറ്റൊരു സാധ്യത “യഹൂദയിൽനിന്ന്.”
അക്ഷ. “ആദ്യത്തെ.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമയും.”
അഥവാ “പരിശോധിച്ചിരിക്കുന്നു.” മറ്റൊരു സാധ്യത “തിരഞ്ഞെടുത്തിരിക്കുന്നു.”
അഥവാ “മറ്റാരുമായും പങ്കുവെക്കില്ല.”
അഥവാ “നന്മയ്ക്കായി.”
അക്ഷ. “വിത്ത്.”
അക്ഷ. “ഗർഭപാത്രത്തിൽവെച്ചുതന്നെ.”
അക്ഷ. “വായ്.”
അഥവാ “യഹോവ എനിക്കു ന്യായം നടത്തിത്തരും.”
അഥവാ “പ്രതിഫലം.”
മറ്റൊരു സാധ്യത “തരിശായ എല്ലാ കുന്നുകൾക്കും.”
അഥവാ “കൊടിമരം.”
അക്ഷ. “മാർവിടത്തിൽ.”
മറ്റൊരു സാധ്യത “ക്ഷീണിച്ചിരിക്കുന്നവനെ എനിക്കു ശക്തീകരിക്കാൻ.”
അഥവാ “നന്നായി പരിശീലിതമായ.”
അഥവാ “എന്നോടു വാദിക്കാനാകും?”
അഥവാ “അഭയം തേടുകയും.”
അഥവാ “നിങ്ങളെ വേദനയോടെ പ്രസവിച്ച.”
അഥവാ “ശക്തിക്കായി.”
അഥവാ “ചിതറിക്കപ്പെടില്ല.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “പുഴു.”
പദാവലി കാണുക.
അഥവാ “നിന്നെ വളഞ്ഞിരിക്കുന്നവന്.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്ക്കൽ.”
അഥവാ “വിജയം.”
അഥവാ “ഒന്നും സംസാരിക്കാനാകാതെ നിൽക്കും.”
മറ്റൊരു സാധ്യത “ഞങ്ങൾ കേട്ടത്.”
“അവന്റെ” എന്നതു ദൈവത്തെയോ ഒരു കാഴ്ചക്കാരനെയോ കുറിക്കുന്നു.
മറ്റൊരു സാധ്യത “കണ്ടാൽ ആളുകൾ മുഖം തിരിക്കുന്ന ഒരാളെപ്പോലെയായിരുന്നു അവൻ.”
അഥവാ “ഉപദ്രവിച്ചും.”
അഥവാ “ജീവിതരീതിയെക്കുറിച്ച്.” അക്ഷ. “തലമുറയെക്കുറിച്ച്.”
അഥവാ “അവനെ കൊന്നിരിക്കുന്നു.”
അഥവാ “അക്രമമൊന്നും.”
അഥവാ “അവനു ദുഷ്ടന്മാരോടൊപ്പം ശ്മശാനസ്ഥലം കൊടുക്കും.”
അക്ഷ. “ഒരു സമ്പന്നനോടുകൂടെയായിരുന്നു.”
അഥവാ “തകർക്കാൻ യഹോവയ്ക്കു സന്തോഷമായിരുന്നു.”
അക്ഷ. “വിത്തിനെ.”
അഥവാ “ഇഷ്ടം; ആനന്ദം.”
അഥവാ “മക്കൾ.”
അഥവാ “യജമാനനുള്ളവളുടെ.”
അഥവാ “യജമാനനെപ്പോലെയാണല്ലോ.”
അക്ഷ. “ആത്മാവിൽ മുറിവേറ്റ.”
അഥവാ “മക്കളെയെല്ലാം.”
അഥവാ “മക്കൾ.”
അഥവാ “കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം.”
അഥവാ “ആശ്രയയോഗ്യമായ.”
അഥവാ “ആഗ്രഹമെല്ലാം.”
അഥവാ “ഒരു പേര് ഉണ്ടാക്കും.”
പദാവലി കാണുക.
അതായത്, അവർ മരിക്കുന്നു.
മറ്റൊരു സാധ്യത “ദുരിതങ്ങളിൽനിന്നാണെന്ന്.”
അതായത്, ശവക്കുഴിയിൽ.
അഥവാ “നീർച്ചാലുകളിലും.”
അഥവാ “നീർച്ചാലിലെ.”
വിഗ്രഹാരാധനയെയായിരിക്കാം പരാമർശിക്കുന്നത്.
മറ്റൊരു സാധ്യത “രാജാവിന്റെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “തളർന്നില്ല.”
അഥവാ “കാര്യങ്ങൾ കണ്ടില്ലെന്നുവെച്ചു.”
അഥവാ “ഞാൻ ആശ്വാസം പകരം നൽകും.”
അഥവാ “അധരഫലം.”
അക്ഷ. “വിള്ളലുകളുടെ.”
അഥവാ “ജനങ്ങൾക്കു താമസിക്കാൻവേണ്ടി പാതകൾ.”
അഥവാ “ഇഷ്ടങ്ങൾക്ക്.”
അഥവാ “അവകാശം അനുഭവിക്കും.”
അക്ഷ. “ഭാരമുള്ളതല്ല.”
അഥവാ “ശൂന്യതയിൽ.”
അഥവാ “സത്യസന്ധത.”
അഥവാ “പൊതുചത്വരത്തിൽ.”
അഥവാ “സത്യസന്ധത.”
അക്ഷ. “ഇതെല്ലാം യഹോവ കണ്ടു; അത് അവന്റെ കണ്ണിൽ മോശമായിരുന്നു.”
അഥവാ “വിജയം.”
അഥവാ “വിജയം.”
അഥവാ “സൂര്യാസ്തമയത്തിലുള്ളവർ.”
അഥവാ “സൂര്യോദയത്തിലുള്ളവർ.”
അഥവാ “ഉദയത്തിന്റെ വെളിച്ചത്തിലേക്കും.”
അക്ഷ. “നിന്നെ.”
അഥവാ “എന്റെ മനോഹരഭവനം.”
അഥവാ “പ്രാക്കൂടിന്റെ പൊത്തുകളിലേക്കു പ്രാവുകൾ വരുന്നതുപോലെ.”
അഥവാ “പണ്ടത്തെപ്പോലെ.”
അഥവാ “മനോഹരിയാക്കും.”
അഥവാ “അലങ്കാരത്തിനായി.”
അഥവാ “ധനത്തിൽ.”
അഥവാ “കൊടിമരം.”
മറ്റൊരു സാധ്യത “ചുവന്നതും.”
പദാവലി കാണുക.
അഥവാ “ജയം.”
അഥവാ “ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്ന ദൂതൻ.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “വിജനഭൂമിയിലൂടെ.”
അഥവാ “ആഴമുള്ള.”
അക്ഷ. “ആന്തരാവയവങ്ങളും.”
അഥവാ “ഇടയാക്കിയത്.”
അക്ഷ. “കല്ലുപോലെയാക്കിയത്.”
അഥവാ “തനിക്കായി ക്ഷമയോടെ കാത്തിരിക്കുന്നവർക്കുവേണ്ടി.”
അക്ഷ. “ഉരുകിപ്പോകാൻ.”
അഥവാ “അങ്ങ് ഞങ്ങൾക്കു രൂപം നൽകിയവനും.”
അഥവാ “മനോഹരവും.”
അഥവാ “ഭവനം.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
മറ്റൊരു സാധ്യത “കാവൽമാടങ്ങളിൽ.”
മറ്റൊരു സാധ്യത “എന്റെ വിശുദ്ധി നിന്നിലേക്കു പകരും.”
അക്ഷ. “അവരുടെ മാർവിടത്തിലേക്ക്.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അക്ഷ. “കൂലി അവരുടെ മാർവിടത്തിലേക്ക്.”
അക്ഷ. “ഒരു അനുഗ്രഹമുണ്ട്.”
അക്ഷ. “വിത്തിനെയും.”
അഥവാ “സുഗന്ധവ്യഞ്ജനങ്ങൾ കലർത്തിയ വീഞ്ഞ്.”
അഥവാ “വിശ്വസ്തതയുടെ.” അക്ഷ. “ആമേൻ.”
അഥവാ “വിശ്വസ്തതയുടെ.” അക്ഷ. “ആമേൻ.”
അഥവാ “പ്രശ്നങ്ങളെല്ലാം.”
അഥവാ “ആരും ഓർക്കില്ല.”
മറ്റൊരു സാധ്യത “നൂറു വയസ്സു തികയാതെ മരിക്കുന്നവനെ ശപിക്കപ്പെട്ടവനായി കണക്കാക്കും.”
മറ്റൊരു സാധ്യത “കാഴ്ച വെക്കുന്നവൻ വിഗ്രഹത്തെ സ്തുതിക്കുന്നവനെപ്പോലെ.”
അതായത്, വിഗ്രഹാരാധനയ്ക്കുള്ള കാവുകളിൽ.
അക്ഷ. “അമാവാസിമുതൽ അമാവാസിവരെയും ശബത്തുമുതൽ ശബത്തുവരെയും.”
അഥവാ “വന്ന് എന്നെ ആരാധിക്കും.”