യിരെമ്യ
1 ബന്യാമീൻദേശത്തെ അനാഥോത്തിലുള്ള+ ഹിൽക്കിയ പുരോഹിതന്റെ മകൻ യിരെമ്യയുടെ* വാക്കുകൾ. 2 യഹൂദാരാജാവായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത്, അദ്ദേഹത്തിന്റെ വാഴ്ചയുടെ 13-ാം വർഷം യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി. 3 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ ഭരണകാലത്തും യിരെമ്യക്കു ദൈവത്തിൽനിന്ന് സന്ദേശങ്ങൾ കിട്ടിയിരുന്നു. യോശിയയുടെ മകൻ സിദെക്കിയയുടെ+ ഭരണത്തിന്റെ 11-ാം വർഷത്തിന്റെ അവസാനംവരെ, അതായത് അഞ്ചാം മാസം യരുശലേംനിവാസികളെ ബന്ദികളായി കൊണ്ടുപോയതുവരെ സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു.+
4 യഹോവ എന്നോടു പറഞ്ഞു:
ഞാൻ നിന്നെ ജനതകൾക്കു പ്രവാചകനാക്കി.”
6 പക്ഷേ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ,
എനിക്കു സംസാരിക്കാൻ അറിയില്ല;+ ഞാൻ വെറുമൊരു കുട്ടിയല്ലേ?”*+
7 അപ്പോൾ യഹോവ പറഞ്ഞു:
“‘ഞാൻ വെറുമൊരു കുട്ടിയാണ്’ എന്നു നീ പറയരുത്.
ഞാൻ നിന്നെ അയയ്ക്കുന്നവരുടെ അടുത്തെല്ലാം നീ പോകണം;
ഞാൻ കല്പിക്കുന്നതെല്ലാം നീ പറയണം.+
8 അവരെ കണ്ട് നീ പേടിക്കരുത്.+
കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്നു പ്രഖ്യാപിക്കുന്നത് യഹോവയാണ്.”
9 പിന്നെ യഹോവ കൈ നീട്ടി എന്റെ വായിൽ തൊട്ടു.+ എന്നിട്ട് യഹോവ പറഞ്ഞു: “ഞാൻ എന്റെ വാക്കുകൾ നിന്റെ നാവിൽ വെച്ചിരിക്കുന്നു.+ 10 ഇതാ, പിഴുതെറിയാനും പൊളിച്ചുകളയാനും, നശിപ്പിക്കാനും ഇടിച്ചുകളയാനും, പണിതുയർത്താനും നടാനും, ഞാൻ ഇന്നു നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ നിയോഗിച്ചിരിക്കുന്നു.”+
11 വീണ്ടും എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: “യിരെമ്യാ, നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “ഒരു ബദാം മരത്തിന്റെ* ശിഖരം” എന്നു ഞാൻ പറഞ്ഞു.
12 അപ്പോൾ യഹോവ പറഞ്ഞു: “നീ പറഞ്ഞതു ശരിയാണ്. എന്റെ വാക്കുകൾ നിറവേറ്റാൻ ഞാൻ ഉണർന്ന് ജാഗ്രതയോടിരിക്കുകയാണ്.”
13 രണ്ടാമതും എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: “നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “തിളയ്ക്കുന്ന* ഒരു കലം.* അതിന്റെ വായ് വടക്കുനിന്ന് തെക്കോട്ടു ചെരിഞ്ഞിരിക്കുന്നു.” 14 അപ്പോൾ, യഹോവ പറഞ്ഞു:
“വടക്കുനിന്ന് ആപത്തു പുറപ്പെട്ട്
ദേശത്തെ എല്ലാ മനുഷ്യരുടെ മേലും വരും.+
15 കാരണം, ‘വടക്കുള്ള രാജ്യങ്ങളിലെ എല്ലാ വംശങ്ങളെയും ഞാൻ വിളിച്ചുകൂട്ടുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
‘അപ്പോൾ അവർ വന്ന് അവരുടെ സിംഹാസനങ്ങൾ
യരുശലേമിന്റെ പ്രവേശനകവാടങ്ങളിലും+
അവൾക്കു ചുറ്റുമുള്ള മതിലുകൾക്കു നേരെയും
എല്ലാ യഹൂദാനഗരങ്ങൾക്കു നേരെയും സ്ഥാപിക്കും.+
16 അവരുടെ സകല ദുഷ്ടതയ്ക്കും ഞാൻ അവർക്കെതിരെ ന്യായവിധി പ്രഖ്യാപിക്കും.
കാരണം, അവർ എന്നെ ഉപേക്ഷിച്ച്+
അന്യദൈവങ്ങൾക്ക് യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+
സ്വന്തം കൈകൊണ്ട് നിർമിച്ചവയ്ക്കു മുന്നിൽ കുമ്പിടുകയും ചെയ്യുന്നു.’+
അവരെ പേടിക്കരുത്;+
പേടിച്ചാൽ, അവരുടെ മുന്നിൽവെച്ച് ഞാൻ നിന്നെ പേടിപ്പിക്കും.
18 യഹൂദയിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും
പുരോഹിതന്മാർക്കും ജനങ്ങൾക്കും ദേശത്തിനും എതിരെ+
ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും
ഇരുമ്പുതൂണും ചെമ്പുമതിലുകളും ആക്കിയിരിക്കുകയാണ്.+
19 അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്; പക്ഷേ, ജയിക്കില്ല.
കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
2 യഹോവ എന്നോടു പറഞ്ഞു: 2 “പോയി യരുശലേമിന്റെ കാതുകളിൽ ഇതു ഘോഷിക്കുക: ‘യഹോവ ഇങ്ങനെ പറയുന്നു:
“യൗവനത്തിലെ നിന്റെ വിശ്വസ്തതയും*+
വിവാഹനിശ്ചയം കഴിഞ്ഞുള്ള നാളുകളിൽ നീ കാണിച്ച സ്നേഹവും+
വിജനഭൂമിയിൽ,* വിത്തു വിതയ്ക്കാത്ത ദേശത്ത്,
നീ എന്നെ അനുഗമിച്ചതും ഞാൻ നന്നായി ഓർക്കുന്നു.+
3 ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധമായിരുന്നു,+ തന്റെ കൊയ്ത്തിന്റെ ആദ്യഫലമായിരുന്നു.”’
‘അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരാകും;
ദുരന്തം അവരുടെ മേൽ വന്നുപതിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+
4 യാക്കോബിൻഗൃഹമേ,
ഇസ്രായേൽഗൃഹത്തിലെ എല്ലാ കുടുംബങ്ങളുമേ, യഹോവയുടെ സന്ദേശം കേൾക്കുക.
5 യഹോവ ഇങ്ങനെ പറയുന്നു:
“എന്നിൽ എന്തു കുറ്റം കണ്ടിട്ടാണു
നിങ്ങളുടെ പൂർവികർ എന്നിൽനിന്ന് ഇത്രമാത്രം അകന്നുപോയത്?+
ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളുടെ പിന്നാലെ നടന്ന്+ അവരും അവയെപ്പോലെ ഒരു ഗുണവുമില്ലാത്തവരായി.+
6 ‘ഞങ്ങളെ ഈജിപ്ത് ദേശത്ത് നിന്ന് വിടുവിച്ച്+
വിജനഭൂമിയിലൂടെ,
മരുഭൂമികളും കുഴികളും നിറഞ്ഞ ദേശത്തിലൂടെ,+
വരൾച്ച ബാധിച്ചതും+ കൂരിരുട്ടു നിറഞ്ഞതും
മനുഷ്യർ ആരും സഞ്ചരിക്കാത്തതും
ജനവാസമില്ലാത്തതും ആയ ദേശത്തുകൂടെ നയിച്ചുകൊണ്ടുവന്ന
യഹോവ എവിടെ’ എന്ന് അവർ ചോദിച്ചില്ല.
7 പിന്നെ ഞാൻ നിങ്ങളെ ഫലവൃക്ഷത്തോപ്പുകൾ നിറഞ്ഞ ഒരു ദേശത്തേക്ക്,
അവിടത്തെ ഫലങ്ങളും നല്ല വസ്തുക്കളും ആസ്വദിക്കാൻ കൊണ്ടുവന്നു.+
പക്ഷേ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കി.
എന്റെ സ്വത്തു നിങ്ങൾ അറയ്ക്കത്തക്കതാക്കി.+
8 ‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല.+
നിയമം* കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല.
ഇടയന്മാർ എന്നോടു മത്സരിച്ചു.+
പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.+
തങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാനാകാത്തവയുടെ പിന്നാലെ അവർ നടന്നു.
9 ‘അതുകൊണ്ട് ഞാൻ നിങ്ങളോട് ഇനിയും വാദിക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ഞാൻ നിങ്ങളുടെ മക്കളുടെ മക്കളോടും വാദിക്കും.’
10 ‘പക്ഷേ കിത്തീമിന്റെ+ തീരപ്രദേശത്തേക്കു* കടന്നുചെന്ന് നോക്കൂ;
കേദാരിലേക്ക്+ ആളയച്ച് ശ്രദ്ധാപൂർവം അന്വേഷിക്കൂ;
ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ?
11 ഏതെങ്കിലും ജനത സ്വന്തം ദൈവങ്ങളെ മാറ്റി ആ സ്ഥാനത്ത് ദൈവങ്ങളല്ലാത്തവയെ വെച്ചിട്ടുണ്ടോ?
പക്ഷേ എന്റെ സ്വന്തം ജനം ഒന്നിനും കൊള്ളാത്തവയുമായി എന്റെ മഹത്ത്വം വെച്ചുമാറി.+
12 ആകാശമേ, അമ്പരന്ന് കണ്ണു മിഴിക്കുക;
ഭീതിയോടെ ഞെട്ടിവിറയ്ക്കുക’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
13 ‘കാരണം, എന്റെ ജനം മോശമായ രണ്ടു കാര്യം ചെയ്തു:
അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ച്+
സ്വന്തമായി ജലസംഭരണികൾ* കുഴിച്ചു;*
അതും വെള്ളം നിൽക്കാത്ത, ചോർച്ചയുള്ള സംഭരണികൾ.’
14 ‘ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച അടിമയോ അല്ലല്ലോ.
പിന്നെ എന്തിനാണ് അവനെ കൊള്ളയടിക്കാൻ മറ്റുള്ളവർക്കു വിട്ടുകൊടുത്തത്?
അവ കാരണം ആളുകൾക്ക് അവന്റെ ദേശത്തെ പേടിയാണ്.
അവന്റെ നഗരങ്ങളെ തീക്കിരയാക്കിയതുകൊണ്ട് അവ താമസക്കാരില്ലാതെ കിടക്കുന്നു.
16 നോഫിലെയും*+ തഹ്പനേസിലെയും+ ആളുകൾ നിന്റെ ഉച്ചി തിന്ന് നിനക്കു കഷണ്ടി വരുത്തുന്നു.
17 നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിക്കൊണ്ടിരിക്കെ
ആ ദൈവത്തെ ഉപേക്ഷിച്ച്+
നീ സ്വയം വരുത്തിവെച്ചതല്ലേ ഇത്?
18 എന്നിട്ട് ഇപ്പോൾ നീ ഈജിപ്തിലേക്കുള്ള വഴിയേ പോകാൻ ആഗ്രഹിക്കുന്നത് എന്തിന്?+
ശീഹോരിലെ* വെള്ളം കുടിക്കാനോ?
അസീറിയയിലേക്കുള്ള വഴിയേ പോകാൻ ആഗ്രഹിക്കുന്നത് എന്തിന്?+
യൂഫ്രട്ടീസിലെ വെള്ളം കുടിക്കാനോ?
19 നിന്റെ ദുഷ്ടത നിന്നെ തിരുത്തട്ടെ;
നിന്റെ അവിശ്വസ്തത നിന്നെ ശാസിക്കട്ടെ.
നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിക്കുന്നത് എത്ര ദോഷം ചെയ്യുമെന്നു കണ്ടുകൊള്ളുക;
അത് എത്ര കയ്പേറിയ അനുഭവമായിരിക്കുമെന്നു മനസ്സിലാക്കിക്കൊള്ളുക.+
നീ എന്നെ ഭയപ്പെട്ടില്ല’+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.
പക്ഷേ “ഞാൻ ആരെയും സേവിക്കാൻപോകുന്നില്ല” എന്നു പറഞ്ഞ്
നീ ഉയരമുള്ള എല്ലാ കുന്നുകളിലും തഴച്ചുവളരുന്ന എല്ലാ വൃക്ഷങ്ങളുടെ ചുവട്ടിലും+
വേശ്യാവൃത്തി ചെയ്ത് മലർന്നുകിടന്നു.+
21 നല്ല വിത്തിൽനിന്നുള്ള മേത്തരം ചുവന്ന മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു.+
പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടുമുന്തിരിവള്ളിയായി മാറി?’+
22 ‘നീ അലക്കുകാരംകൊണ്ട്* കഴുകിയാലും എത്രതന്നെ ചാരവെള്ളം* ഉപയോഗിച്ചാലും
നിന്റെ കുറ്റം എന്റെ മുന്നിൽ ഒരു കറയായിത്തന്നെയുണ്ടാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
23 ‘ഞാൻ എന്നെ അശുദ്ധനാക്കിയിട്ടില്ല;
ബാൽ ദൈവങ്ങളുടെ പിന്നാലെ പോയിട്ടില്ല’ എന്നു നിനക്ക് എങ്ങനെ പറയാനാകും?
താഴ്വരയിലെ നിന്റെ നടപ്പ് ഒന്നു നോക്കൂ.
നീ ചെയ്തതൊക്കെ ഒന്നു ചിന്തിച്ചുനോക്കൂ.
ലക്ഷ്യബോധമില്ലാതെ അങ്ങും ഇങ്ങും പാഞ്ഞുനടക്കുന്ന
ഒരു ഇളംപെണ്ണൊട്ടകംപോലെയും
24 കാമവെറിപൂണ്ട് കാറ്റിന്റെ മണം പിടിക്കുന്ന,
വിജനഭൂമിയിലെ കാട്ടുകഴുതപോലെയും ആണ് നീ.
കാമാവേശത്തിലായിരിക്കുന്ന അവളെ ആർക്കാണു നിയന്ത്രിക്കാനാകുക?
അവളെ തേടി ആരും അലയേണ്ടിവരില്ല.
അവൾക്ക് ഇണചേരാൻ സമയമാകുമ്പോൾ* അവളെ കണ്ടെത്തും.
25 നടന്നുനടന്ന് നിന്റെ കാലു തേയാതെയും
ദാഹിച്ച് തൊണ്ട വരളാതെയും സൂക്ഷിക്കുക.
പക്ഷേ നീ പറഞ്ഞു: ‘ഇല്ല! ഒരു രക്ഷയുമില്ല!+
26 പിടിയിലാകുമ്പോൾ കള്ളനുണ്ടാകുന്ന നാണക്കേടുപോലെ
ഇസ്രായേൽഗൃഹം നാണംകെട്ടുപോയിരിക്കുന്നു;
അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും
പുരോഹിതന്മാരും പ്രവാചകന്മാരും നാണംകെട്ടിരിക്കുന്നു.+
27 അവർ ഒരു മരത്തോട്, ‘നീ എന്റെ അപ്പനാണ്’+ എന്നും
ഒരു കല്ലിനോട്, ‘നീയാണ് എന്നെ പ്രസവിച്ചത്’ എന്നും പറയുന്നു.
പക്ഷേ എന്റെ നേരെ അവർ മുഖമല്ല പുറമാണു തിരിക്കുന്നത്.+
കഷ്ടകാലം വരുമ്പോൾ, ‘വന്ന് ഞങ്ങളെ രക്ഷിക്കേണമേ!’ എന്ന് അവർ പറയും.+
28 നിങ്ങൾ നിങ്ങൾക്കായി ഉണ്ടാക്കിയ ദൈവങ്ങളൊക്കെ ഇപ്പോൾ എവിടെപ്പോയി?+
കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.
യഹൂദേ, നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം അനേകം ദൈവങ്ങൾ നിനക്കുണ്ടല്ലോ.+
29 ‘നിങ്ങൾ വീണ്ടുംവീണ്ടും എനിക്ക് എതിരെ പരാതിപ്പെടുന്നത് എന്തിന്?
നിങ്ങൾ എല്ലാവരും എന്നെ ധിക്കരിച്ചത് എന്തിനാണ്’+ എന്ന് യഹോവ ചോദിക്കുന്നു.
30 ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വെറുതേയായി.+
അവർ ശിക്ഷണം സ്വീകരിച്ചില്ല.+
ആർത്തിപൂണ്ട സിംഹത്തെപ്പോലെ
നിങ്ങളുടെ വാൾ നിങ്ങളുടെ പ്രവാചകന്മാരെ വിഴുങ്ങി.+
31 ഈ തലമുറയിലുള്ളവരേ, യഹോവയുടെ സന്ദേശത്തിനു ശ്രദ്ധ കൊടുക്കുക.
ഞാൻ ഇസ്രായേലിന് ഒരു മരുഭൂമിപോലെയും*
കൂരിരുട്ടു നിറഞ്ഞ ദേശംപോലെയും ആയിത്തീർന്നോ?
പിന്നെ എന്താണ് എന്റെ ഈ ജനം, ‘ഞങ്ങൾക്ക് ഇപ്പോൾ കറങ്ങിനടക്കാൻ സ്വാതന്ത്ര്യമുണ്ട്;
ഇനി ഒരിക്കലും അങ്ങയുടെ അടുത്തേക്കില്ല’ എന്നു പറയുന്നത്?+
32 ഒരു കന്യകയ്ക്കു തന്റെ ആഭരണങ്ങളും
ഒരു മണവാട്ടിക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാനാകുമോ?
പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളുകളായി എന്നെ മറന്നിരിക്കുന്നു!+
33 സ്ത്രീയേ, കാമുകന്മാരെ കണ്ടുപിടിക്കാൻ നീ എത്ര വിദഗ്ധമായി വഴി ഒരുക്കുന്നു.
ദുഷ്ടതയിൽ നടക്കാൻ നീ നിന്നെത്തന്നെ പരിശീലിപ്പിച്ചിരിക്കുന്നു.+
34 നിരപരാധികളായ പാവങ്ങളുടെ രക്തക്കറ നിന്റെ വസ്ത്രത്തിൽ പറ്റിയിട്ടുണ്ട്.+
ഭവനഭേദനം നടന്ന സ്ഥലത്ത് ഞാൻ അതു കണ്ടില്ലെങ്കിലും
നിന്റെ വസ്ത്രങ്ങളിലെല്ലാം അതുണ്ട്.+
35 ഇത്രയൊക്കെയായിട്ടും, ‘ഞാൻ നിരപരാധിയാണ്;
ദൈവകോപം എന്നെ വിട്ട് മാറിയെന്ന് ഉറപ്പാണ്’ എന്നു നീ പറയുന്നു.
‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട്
ഇപ്പോൾ ഞാൻ നിന്നെ ന്യായം വിധിക്കുകയാണ്.
36 നിന്റെ വഴികൾക്കു സ്ഥിരതയില്ല; എന്നിട്ടും നീ അതിനെ ഇത്ര നിസ്സാരമായി കാണുന്നത് എന്തുകൊണ്ട്?
37 നീ ആശ്രയിക്കുന്നവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു;
അവർ നിനക്കു വിജയം നേടിത്തരില്ല.
ഇക്കാരണത്താലും നീ തലയിൽ കൈ വെച്ച് ഇറങ്ങിപ്പോകേണ്ടിവരും.”+
3 ജനം ഇങ്ങനെ ചോദിക്കുന്നു: “ഒരാൾ ഭാര്യയെ പറഞ്ഞയയ്ക്കുകയും അവൾ അവനെ വിട്ട് മറ്റൊരുവന്റെ ഭാര്യയാകുകയും ചെയ്യുന്നെന്നിരിക്കട്ടെ. പിന്നെ അവൻ അവളുടെ അടുത്ത് ചെല്ലുന്നതു ശരിയാണോ?”+
ആ ദേശം അങ്ങേയറ്റം മലിനമായിരിക്കുകയല്ലേ?
“അനേകം പങ്കാളികളുമായി വേശ്യാവൃത്തി ചെയ്തിട്ട്+
നീ ഇപ്പോൾ എന്റെ അടുത്തേക്കു മടങ്ങിവരുന്നതു ശരിയാണോ” എന്ന് യഹോവ ചോദിക്കുന്നു.
2 “നീ കണ്ണ് ഉയർത്തി മൊട്ടക്കുന്നുകളിലേക്ക് ഒന്നു നോക്കുക.
നീ വേശ്യാവൃത്തി ചെയ്യാത്ത ഏതെങ്കിലും സ്ഥലം അവിടെയുണ്ടോ?
വിജനഭൂമിയിലെ ഒരു നാടോടിയെപ്പോലെ*
വഴിവക്കിൽ നീ അവർക്കായി കാത്തിരുന്നു.
നിന്റെ വേശ്യാവൃത്തിയും ദുഷ്ടതയും കൊണ്ട്
നീ ദേശത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.+
വേശ്യയായ ഒരു ഭാര്യയുടെ കൂസലില്ലായ്മ നിന്റെ മുഖത്തുണ്ട്;*
നിനക്ക് ഒട്ടും നാണക്കേടു തോന്നുന്നില്ല.+
4 പക്ഷേ ഇപ്പോൾ നീ എന്നെ വിളിച്ച് ഇങ്ങനെ പറയുന്നു:
‘അപ്പാ, അപ്പൻ എന്റെ യൗവനത്തിലെ കൂട്ടുകാരനല്ലേ?+
5 ഒരാൾ എന്നെന്നും കോപം മനസ്സിൽ സൂക്ഷിക്കുന്നതു ശരിയാണോ?
എന്നും പക വെച്ചുകൊണ്ടിരിക്കാമോ?’
ഇങ്ങനെയൊക്കെ പറയുന്നെങ്കിലും
നീ ആവുന്നത്ര വഷളത്തം ചെയ്തുകൂട്ടുന്നു.”+
6 യോശിയ രാജാവിന്റെ കാലത്ത്+ യഹോവ എന്നോടു പറഞ്ഞു: “‘അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതു നീ കണ്ടോ? അവൾ ഉയരമുള്ള ഓരോ മലമുകളിലും തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെ ചുവട്ടിലും ചെന്ന് വേശ്യാവൃത്തി ചെയ്തു.+ 7 ഇങ്ങനെയൊക്കെ ചെയ്തിട്ടും എന്റെ അടുത്തേക്കു മടങ്ങിവരാൻ ഞാൻ അവളോടു വീണ്ടുംവീണ്ടും പറഞ്ഞു.+ പക്ഷേ അവൾ വന്നില്ല. യഹൂദയാകട്ടെ തന്റെ വഞ്ചകിയായ സഹോദരി ചെയ്യുന്നതെല്ലാം കാണുന്നുണ്ടായിരുന്നു.+ 8 അവിശ്വസ്തയായ ഇസ്രായേൽ ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ അവളുടെ വ്യഭിചാരം കാരണം+ മോചനപത്രം കൊടുത്ത് ഞാൻ അവളെ പറഞ്ഞയച്ചു.+ എന്നിട്ടും അവളുടെ സഹോദരിയായ യഹൂദയ്ക്കു പേടി തോന്നിയില്ല. ആ വഞ്ചകിയും പോയി വേശ്യാവൃത്തി ചെയ്തു.+ 9 അവളുടെ വേശ്യാവൃത്തിയെ അവൾ നിസ്സാരമായിട്ടാണു കണ്ടത്. അവൾ ദേശത്തെ മലിനമാക്കിക്കൊണ്ടിരുന്നു. കല്ലുകളുമായും മരങ്ങളുമായും അവൾ വ്യഭിചാരം ചെയ്തു.+ 10 ഇത്രയൊക്കെയായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യഹൂദ, മുഴുഹൃദയത്തോടെ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല; അവളുടേതു വെറും നാട്യമായിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
11 യഹോവ എന്നോട് ഇങ്ങനെയും പറഞ്ഞു: “അവിശ്വസ്തയായ ഇസ്രായേൽ വഞ്ചകിയായ യഹൂദയെക്കാൾ നീതിയുള്ളവളാണെന്നു വന്നിരിക്കുന്നു.+ 12 ചെന്ന് വടക്കേ ദേശത്തോട് ഈ വാക്കുകൾ ഘോഷിക്കുക:+
“‘“വിശ്വാസവഞ്ചന കാണിച്ച ഇസ്രായേലേ, മടങ്ങിവരൂ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’+ ‘“ഞാൻ വിശ്വസ്തനാണല്ലോ. അതുകൊണ്ട് കോപത്തോടെ നിന്നെ നോക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’ ‘“ഞാൻ എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കില്ല. 13 നീ നിന്റെ കുറ്റം സമ്മതിച്ചാൽ മാത്രം മതി; കാരണം, നീ നിന്റെ ദൈവമായ യഹോവയെ ധിക്കരിച്ചു. തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെയും ചുവട്ടിൽ നീ അന്യരുമായി* ബന്ധപ്പെട്ടുപോന്നു; എന്റെ സ്വരം കേട്ടനുസരിക്കാൻ തയ്യാറായുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
14 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ഇതാ നിങ്ങളുടെ ശരിക്കുള്ള യജമാനനായിരിക്കുന്നു;* ഞാൻ നിങ്ങളെ, ഒരു നഗരത്തിൽനിന്ന് ഒരാളെ വീതവും ഒരു കുലത്തിൽനിന്ന് രണ്ടാളെ വീതവും എടുത്ത് സീയോനിലേക്കു കൊണ്ടുവരും.+ 15 എന്റെ മനസ്സിന് ഇണങ്ങിയ ഇടയന്മാരെ ഞാൻ നിങ്ങൾക്കു തരും;+ അറിവും ഉൾക്കാഴ്ചയും തന്ന് അവർ നിങ്ങളെ പോഷിപ്പിക്കും. 16 അക്കാലത്ത് നിങ്ങൾ ദേശത്ത് പെരുകി ഫലം കായ്ക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “‘യഹോവയുടെ ഉടമ്പടിപ്പെട്ടകം!’ എന്ന് അവർ മേലാൽ പറയില്ല. അത് അവരുടെ മനസ്സിലേക്കു വരില്ല. അതെക്കുറിച്ച് അവർ ഓർക്കുകയോ അതിന്റെ കുറവ് അവർക്ക് അനുഭവപ്പെടുകയോ ഇല്ല. അതു പിന്നെ ഒരിക്കലും ഉണ്ടാക്കുകയുമില്ല. 17 അന്ന് അവർ യരുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും.+ യഹോവയുടെ പേരിനെ സ്തുതിക്കാൻ എല്ലാ ജനതകളെയും യരുശലേമിൽ വിളിച്ചുകൂട്ടും.+ അവർ മേലാൽ ശാഠ്യത്തോടെ തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കില്ല.”
18 “അക്കാലത്ത് യഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേർന്നുനടക്കും.+ അവർ വടക്കുള്ള ദേശത്തുനിന്ന്, ഞാൻ നിങ്ങളുടെ പൂർവികർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് ഒരുമിച്ച് വരും.+ 19 ‘എത്ര സന്തോഷത്തോടെയാണു ഞാൻ നിന്നെ എന്റെ മക്കളുടെകൂടെ ആക്കി ആരും മോഹിക്കുന്ന ആ ദേശം, ഏറ്റവും സുന്ദരമായ അവകാശം, ജനതകളുടെ ഇടയിൽ*+ നിനക്കു തന്നത്’ എന്നു ഞാൻ ഓർത്തു. നീ എന്നെ, ‘അപ്പാ!’ എന്നു വിളിക്കുമെന്നും എന്നെ അനുഗമിക്കുന്നതു നിറുത്തിക്കളയില്ലെന്നും ഞാൻ വിചാരിച്ചു. 20 ‘പക്ഷേ ഒരു ഭാര്യ ഭർത്താവിനെ വഞ്ചിച്ച് അവനെ ഉപേക്ഷിച്ച് പോകുന്നതുപോലെ ഇസ്രായേൽഗൃഹമേ, നീ എന്നോടു വഞ്ചന കാണിച്ചു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
21 മൊട്ടക്കുന്നുകളിൽ ഒരു ശബ്ദം കേൾക്കുന്നു;
അത് ഇസ്രായേൽ ജനത്തിന്റെ കരച്ചിലും യാചനയും ആണ്.
അവർ വഴിപിഴച്ച് നടന്നല്ലോ;
തങ്ങളുടെ ദൈവമായ യഹോവയെ അവർ മറന്നു.+
22 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ.
നിങ്ങളുടെ അവിശ്വസ്തമായ ഹൃദയം ഞാൻ സുഖപ്പെടുത്തും.”+
“ഞങ്ങൾ ഇതാ! അങ്ങയുടെ അടുത്ത് വന്നിരിക്കുന്നു;
യഹോവേ, അങ്ങാണല്ലോ ഞങ്ങളുടെ ദൈവം.+
23 യഥാർഥത്തിൽ, കുന്നുകളും മലമുകളിലെ ആരവവും വെറും മായയാണ്.+
വാസ്തവത്തിൽ, ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ യഹോവയിലാണ്.+
24 പക്ഷേ, ഞങ്ങളുടെ പൂർവികർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ആ നാണംകെട്ട വസ്തു* തിന്നുകയാണ്;+
അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും
പുത്രീപുത്രന്മാരെയും എല്ലാം ഞങ്ങളുടെ ചെറുപ്പംമുതലേ അതു തിന്നുന്നു.
25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ;
ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ.
കാരണം, ഞങ്ങളും ഞങ്ങളുടെ അപ്പന്മാരും ഞങ്ങളുടെ ചെറുപ്പംമുതൽ ഇന്നുവരെ+
ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു;+
ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ല.”
4 യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേലേ, നീ മടങ്ങിവന്നാൽ,
നീ എന്റെ അടുത്തേക്കു തിരിച്ചുവന്ന്
എന്റെ മുന്നിൽനിന്ന് നിന്റെ മ്ലേച്ഛവിഗ്രഹങ്ങൾ നീക്കിക്കളഞ്ഞാൽ,
നിനക്കു നാടു വിട്ട് അലയേണ്ടിവരില്ല.+
2 ഇനി, ‘യഹോവയാണെ!’ എന്നു നീ നീതിയോടും ന്യായത്തോടും കൂടെ
ആത്മാർഥമായി സത്യം ചെയ്താൽ
ജനതകൾ ദൈവത്തിന്റെ അനുഗ്രഹം നേടിയെടുക്കും.
ദൈവത്തിൽ അവർ അഭിമാനംകൊള്ളും.”+
3 കാരണം, യഹോവ യഹൂദാപുരുഷന്മാരോടും യരുശലേമിനോടും പറയുന്നു:
“മുള്ളിന് ഇടയിൽ വിതച്ചുകൊണ്ടിരിക്കാതെ
നിലം ഉഴുത് കൃഷിയോഗ്യമാക്കുക.+
4 യഹൂദാപുരുഷന്മാരേ, യരുശലേംനിവാസികളേ,
യഹോവയ്ക്കുവേണ്ടി നിങ്ങൾ പരിച്ഛേദനയേൽക്കുക,*
നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം മുറിച്ചുകളയുക.+
അല്ലാത്തപക്ഷം, നിങ്ങളുടെ ദുഷ്കൃത്യങ്ങൾ കാരണം
എന്റെ കോപം തീപോലെ ആളിക്കത്തും;
അതു കത്തിക്കൊണ്ടിരിക്കും, കെടുത്താൻ ആരുമുണ്ടാകില്ല.”+
5 യഹൂദയിൽ ഇതു പ്രഖ്യാപിക്കുക; യരുശലേമിൽ ഇതു ഘോഷിക്കുക.
കൊമ്പു വിളിച്ച് ദേശമെങ്ങും വിളിച്ചുപറയുക.+
ഉറക്കെ ഇങ്ങനെ ആഹ്വാനം ചെയ്യുക: “നമുക്ക് ഒരുമിച്ചുകൂടി
കോട്ടമതിലുള്ള നഗരങ്ങളിലേക്ക് ഓടിരക്ഷപ്പെടാം.+
6 സീയോനിലേക്കു വഴി ചൂണ്ടുന്ന ഒരു അടയാളം* സ്ഥാപിക്കുക.
അഭയം തേടി ഓടൂ; എങ്ങും നിൽക്കരുത്.”
കാരണം, ഞാൻ വടക്കുനിന്ന് ഒരു ദുരന്തം വരുത്തുന്നു,+ ഒരു വൻദുരന്തം!
7 കുറ്റിക്കാട്ടിൽനിന്ന് ഇറങ്ങിവരുന്ന സിംഹത്തെപ്പോലെ അവൻ വരുന്നു.+
ജനതകളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു.+
നിന്റെ ദേശം പേടിപ്പെടുത്തുന്ന സ്ഥലമാക്കി മാറ്റാൻ അവൻ തന്റെ സ്ഥലത്തുനിന്ന് പുറപ്പെട്ടുകഴിഞ്ഞു.
നിന്റെ നഗരങ്ങൾ ആൾപ്പാർപ്പില്ലാത്ത നാശകൂമ്പാരമാകും;+
8 അതുകൊണ്ട് വിലാപവസ്ത്രം ധരിക്കുക;+
ദുഃഖിച്ച്* വിലപിക്കുക;
യഹോവയുടെ ഉഗ്രകോപം നമ്മളെ വിട്ട് മാറിയിട്ടില്ലല്ലോ.
9 “അന്നു രാജാവിന്റെ ധൈര്യം ചോർന്നുപോകും;*+
പ്രഭുക്കന്മാരുടെ ധൈര്യം ക്ഷയിച്ചുപോകും.*
പുരോഹിതന്മാർ പേടിച്ചുവിറയ്ക്കും; പ്രവാചകന്മാർ സ്തംഭിച്ചുനിൽക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
10 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, വാസ്തവത്തിൽ വാൾ ഞങ്ങളുടെ കഴുത്തിൽ ഇരിക്കെ,* ‘നിങ്ങൾക്കു സമാധാനമുണ്ടാകും’+ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യരുശലേമിനെയും ശരിക്കും കബളിപ്പിച്ചല്ലോ.”+
11 അന്ന് ഈ ജനത്തോടും യരുശലേമിനോടും ഇങ്ങനെ പറയും:
“മരുഭൂമിയിലെ തരിശുകുന്നുകളിൽനിന്നുള്ള ഒരു ഉഷ്ണക്കാറ്റ്
എന്റെ ജനത്തിൻപുത്രിയുടെ* മേൽ വീശും;
പതിരു നീക്കാനോ വെടിപ്പാക്കാനോ അല്ല,
12 എന്റെ വിളി കേട്ടാണു ശക്തമായ ആ കാറ്റു വരുന്നത്.
ഇപ്പോൾ ഞാൻ അവർക്കെതിരെ വിധി പ്രസ്താവിക്കും.
അവന്റെ കുതിരകൾക്കു കഴുകന്മാരെക്കാൾ വേഗമുണ്ട്.+
അയ്യോ, കഷ്ടം! നമ്മൾ നശിച്ചു!
14 യരുശലേമേ, രക്ഷപ്പെടണമെങ്കിൽ നിന്റെ ഹൃദയത്തിൽനിന്ന് ദുഷ്ടത കഴുകിക്കളയുക.+
എത്ര നാൾ നീ ദുഷ്ടചിന്തകൾ മനസ്സിൽ കൊണ്ടുനടക്കും?
15 ദാനിൽനിന്ന് ഒരു ശബ്ദം ആ വാർത്ത അറിയിക്കുന്നു.+
ആപത്തു വരുന്നെന്ന് എഫ്രയീംമലനിരകളിൽനിന്ന് അതു ഘോഷിക്കുന്നു.
16 ഇതു ജനതകളെ അറിയിക്കുക;
യരുശലേമിന് എതിരെ ഇതു ഘോഷിക്കുക.”
“ഒരു ദൂരദേശത്തുനിന്ന് പടയാളികൾ* വരുന്നു;
യഹൂദാനഗരങ്ങൾക്കു നേരെ അവർ അവരുടെ ശബ്ദം ഉയർത്തും.
17 വയലിനു കാവൽ നിൽക്കുന്നവരെപ്പോലെ അവർ അവളെ വളയുന്നു;+
കാരണം, അവൾ എന്നെ ധിക്കരിച്ചു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 “നിന്റെ വഴികൾക്കും പ്രവൃത്തികൾക്കും നീ വിലയൊടുക്കേണ്ടിവരും.+
അതു നിന്റെ ഹൃദയത്തോളം തുളച്ചുചെന്നിരിക്കുന്നല്ലോ!
നിന്റെ ദുരന്തം എത്ര കയ്പേറിയത്!”
19 അയ്യോ, അതിവേദന,* അതിവേദന!
എന്റെ ഹൃദയം* കഠിനമായി വേദനിക്കുന്നു.
എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു.
20 ഒന്നിനു പുറകേ ഒന്നായി ദുരന്തങ്ങളെക്കുറിച്ച് കേൾക്കുന്നു.
ദേശം മുഴുവൻ നശിച്ചുപോയിരിക്കുന്നു.
ക്ഷണനേരംകൊണ്ട് എന്റെ കൂടാരങ്ങൾ തകർന്നടിഞ്ഞു;
നിമിഷനേരംകൊണ്ട് എന്റെ കൂടാരത്തുണികൾ നശിച്ചുപോയി.+
അവർ മണ്ടന്മാരാണ്; വകതിരിവില്ലാത്ത മക്കൾ.
ദുഷ്ടത ചെയ്യുന്ന കാര്യത്തിൽ അവർക്കു നല്ല മിടുക്കാണ്;
പക്ഷേ നന്മ ചെയ്യാൻ അവർക്ക് അറിയില്ല.”
23 ഞാൻ ദേശത്തെ നോക്കി; അതാ! അതു പാഴും വിജനവും ആയി കിടക്കുന്നു.+
ഞാൻ ആകാശത്തേക്കു നോക്കി; അവിടെ പ്രകാശം ഇല്ലാതായിരിക്കുന്നു.+
24 ഞാൻ മലകളിലേക്കു നോക്കി. അതാ! അവ കുലുങ്ങുന്നു;
കുന്നുകളിലേക്കു നോക്കി. അതാ! അവ വിറയ്ക്കുന്നു.+
25 ഞാൻ നോക്കിയപ്പോൾ അവിടെയെങ്ങും ഒറ്റ മനുഷ്യനില്ല;
ആകാശത്തിലെ പക്ഷികളും ഒന്നൊഴിയാതെ പറന്നുപോയിരിക്കുന്നു.+
ഇതെല്ലാം യഹോവയുടെ കൈയാൽ സംഭവിച്ചു,
ദൈവത്തിന്റെ ഉഗ്രകോപമായിരുന്നു ഇതിനു പിന്നിൽ.
കാരണം, ഞാൻ പറഞ്ഞിരിക്കുന്നു; ഞാൻ തീരുമാനിച്ചിരിക്കുന്നു;
29 കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം കേട്ട്
നഗരത്തിലുള്ളവരെല്ലാം ഓടിപ്പോകുന്നു.+
അവർ കുറ്റിക്കാട്ടിൽ ഒളിക്കുന്നു;
പാറക്കെട്ടുകളിൽ വലിഞ്ഞുകയറുന്നു.+
നഗരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു;
അവിടെയെങ്ങും ജനവാസമില്ലാതായി.”
30 നീ ഇപ്പോൾ നശിച്ചല്ലോ; ഇനി നീ എന്തു ചെയ്യും?
നീ കടുഞ്ചുവപ്പുവസ്ത്രം ധരിച്ചും
സ്വർണാഭരണങ്ങൾ അണിഞ്ഞും നടന്നിരുന്നു.
നീ മഷിയെഴുതി കണ്ണിനു ഭംഗി വരുത്തിയിരുന്നു.
പക്ഷേ നീ അണിഞ്ഞൊരുങ്ങിയതെല്ലാം വെറുതേയായിപ്പോയി.+
കാരണം, നിന്നെ കാമിച്ച് പുറകേ നടന്നവർ നിന്നെ ഉപേക്ഷിച്ചിരിക്കുന്നു.
അവർ ഇപ്പോൾ നിന്റെ ജീവനെടുക്കാൻ നോക്കുന്നു.+
31 അസുഖം വന്ന സ്ത്രീയുടേതുപോലുള്ള ഒരു ശബ്ദമാണു ഞാൻ കേൾക്കുന്നത്;
ആദ്യമായി പ്രസവിക്കുന്ന സ്ത്രീയുടെ കരച്ചിൽപോലൊന്ന്;
ശ്വാസം കിട്ടാതെ വിഷമിക്കുന്ന സീയോൻപുത്രിയുടെ ശബ്ദം.
കൈകൾ വിരിച്ചുപിടിച്ച് അവൾ പറയുന്നു:+
“അയ്യോ, എന്റെയൊരു ദുരവസ്ഥ! കൊലയാളികൾ കാരണം ഞാൻ തളർന്നു!”
5 യരുശലേമിലെ തെരുവുകളിലൂടെ ചുറ്റിനടന്ന്
എല്ലായിടത്തും ശരിക്കൊന്നു നോക്കുക;
അവളുടെ പൊതുസ്ഥലങ്ങളിൽ* അന്വേഷിക്കുക.
നീതിയോടെ പ്രവർത്തിക്കുകയും
വിശ്വസ്തനായിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെങ്കിലുമുണ്ടോ?+
എങ്കിൽ, ഞാൻ അവളോടു ക്ഷമിക്കും.
2 “യഹോവയാണെ!” എന്നു പറയുന്നെങ്കിലും
അവർ കള്ളസത്യമാണു ചെയ്യുന്നത്.+
3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ അന്വേഷിക്കുന്നത്?+
അങ്ങ് അവരെ അടിച്ചു; പക്ഷേ, ഒരു ഫലവുമുണ്ടായില്ല.*
അങ്ങ് അവരെ തകർത്തുകളഞ്ഞു; പക്ഷേ അവർ ശിക്ഷണം സ്വീകരിക്കാൻ കൂട്ടാക്കിയില്ല.+
4 പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞു: “ഇവർ അറിവില്ലാത്ത വെറും സാധുക്കളാണ്.
ഇവർക്ക് യഹോവയുടെ വഴികൾ,
തങ്ങളുടെ ദൈവത്തിന്റെ ന്യായവിധികൾ, അറിയില്ലാത്തതുകൊണ്ടാണു ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്നത്.
5 ഞാൻ പ്രമുഖരായ ആളുകളുടെ അടുത്ത് ചെന്ന് അവരോടു സംസാരിക്കും;
കാരണം, അവർ യഹോവയുടെ വഴികൾ,
തങ്ങളുടെ ദൈവത്തിന്റെ ന്യായവിധികൾ,+ ഗൗരവമായെടുത്തിട്ടുണ്ടാകും.
പക്ഷേ അവർ എല്ലാവരും ഒരുപോലെ അവരുടെ നുകം തകർത്ത്
ബന്ധനങ്ങൾ* പൊട്ടിച്ചെറിഞ്ഞിരുന്നു.”
6 അതുകൊണ്ടാണ് വനത്തിൽനിന്ന് സിംഹം വന്ന് അവരെ ആക്രമിക്കുന്നത്;
മരുപ്രദേശത്തെ ചെന്നായ് വന്ന് അവരെ എപ്പോഴും കടിച്ചുകീറുന്നത്;
പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കു പുറത്ത് പതുങ്ങിക്കിടക്കുന്നത്.
പുറത്തിറങ്ങുന്നവരെയെല്ലാം അതു പിച്ചിച്ചീന്തുന്നു.
കാരണം, അവരുടെ ലംഘനങ്ങൾ അനേകമാണ്;
അവിശ്വസ്തതയുടെ പ്രവൃത്തികൾ അസംഖ്യവും.+
7 എനിക്ക് എങ്ങനെ ഇതു നിന്നോടു ക്ഷമിക്കാനാകും?
നിന്റെ പുത്രന്മാർ എന്നെ ഉപേക്ഷിച്ചു.
ദൈവമല്ലാത്തതിനെച്ചൊല്ലി അവർ സത്യം ചെയ്യുന്നു.+
അവരുടെ ആവശ്യങ്ങളെല്ലാം ഞാൻ നിറവേറ്റി;
പക്ഷേ അവർ വ്യഭിചാരം ചെയ്തുകൊണ്ടിരുന്നു;
അവർ കൂട്ടംകൂട്ടമായി വേശ്യയുടെ വീട്ടിലേക്കു ചെന്നു.
8 അവർ കാമവെറിപൂണ്ട കുതിരകളെപ്പോലെയാണ്;
ഓരോരുത്തനും അന്യന്റെ ഭാര്യയെ നോക്കി ചിനച്ച് ശബ്ദമുണ്ടാക്കുന്നു.+
9 യഹോവ ചോദിക്കുന്നു: “ഇതിനെല്ലാം ഞാൻ അവരോടു കണക്കു ചോദിക്കേണ്ടതല്ലേ?
ഇങ്ങനെയൊരു ജനതയോടു ഞാൻ പകരം ചോദിക്കേണ്ടതല്ലേ?”+
10 “തട്ടുതട്ടായി തിരിച്ചിരിക്കുന്ന അവളുടെ മുന്തിരിത്തോട്ടങ്ങൾക്കു നേരെ വന്ന് അവ നശിപ്പിക്കുക;
പക്ഷേ അവ മുഴുവനായി നശിപ്പിച്ചുകളയരുത്.+
അവളുടെ പടർന്നുപന്തലിക്കുന്ന വള്ളികൾ മുറിച്ച് മാറ്റൂ;
കാരണം, അവ യഹോവയുടേതല്ല.
നമുക്ക് ഒരു ആപത്തും വരില്ല.
വാളോ ക്ഷാമമോ നമ്മൾ കാണേണ്ടിവരില്ല.’+
അവരും അങ്ങനെതന്നെയാകട്ടെ!”
14 അതുകൊണ്ട്, സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നു:
“ഈ പുരുഷന്മാർ ഇങ്ങനെ സംസാരിക്കുന്നതുകൊണ്ട്
ഇതാ, ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തീയാക്കുന്നു;+
ഈ ജനമാണു വിറക്;
ആ തീ അവരെ കത്തിച്ച് ചാമ്പലാക്കും.”+
15 “ഇസ്രായേൽഗൃഹമേ, ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിന്റെ നേരെ വരുത്തുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അതു പണ്ടേ ഉള്ള ഒരു ജനതയാണ്;
16 അവരുടെ ആവനാഴി തുറന്നിരിക്കുന്ന ശവക്കുഴിയാണ്;
അവരെല്ലാം വീരയോദ്ധാക്കളും.
17 അവർ നിന്റെ വിളവും അപ്പവും വിഴുങ്ങിക്കളയും.+
അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും
നിന്റെ ആടുകളെയും കന്നുകാലികളെയും
നിന്റെ മുന്തിരിച്ചെടികളെയും അത്തി മരങ്ങളെയും വിഴുങ്ങിക്കളയും.
നീ ആശ്രയിക്കുന്ന, കോട്ടമതിലുള്ള നഗരങ്ങളെ അവർ വാളാൽ നശിപ്പിക്കും.”
18 യഹോവ പ്രഖ്യാപിക്കുന്നു: “പക്ഷേ അന്നുപോലും ഞാൻ നിന്നെ മുഴുവനായി നശിപ്പിക്കില്ല.+ 19 ‘ഞങ്ങളുടെ ദൈവമായ യഹോവ എന്താണ് ഇങ്ങനെയൊക്കെ ഞങ്ങളോടു ചെയ്തത്’ എന്ന് അവർ ചോദിക്കുമ്പോൾ നീ അവരോടു പറയണം: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്തുവെച്ച് ഒരു അന്യദൈവത്തെ സേവിച്ചതുപോലെ, നിങ്ങളുടേതല്ലാത്ത ദേശത്തുവെച്ച് നിങ്ങൾ അന്യരെ സേവിക്കും.’”+
20 യാക്കോബുഗൃഹത്തിൽ ഇതു പ്രഖ്യാപിക്കുക;
യഹൂദയിൽ ഇതു ഘോഷിക്കുക:
വിഡ്ഢികളും വിവരംകെട്ടവരും ആയ ജനമേ,* ഇതു കേൾക്കുക:+
22 യഹോവ ചോദിക്കുന്നു: ‘നിങ്ങൾക്ക് എന്നെ ഭയമില്ലേ?
നിങ്ങൾ എന്റെ മുന്നിൽ വിറയ്ക്കേണ്ടതല്ലേ?
ഞാനാണു സമുദ്രത്തിനു മണൽകൊണ്ട് അതിരിട്ടത്;
അതിനു മറികടക്കാനാകാത്ത സ്ഥിരമായ ഒരു ചട്ടം വെച്ചത്.
അതിന്റെ തിരമാലകൾ എത്ര ആഞ്ഞടിച്ചാലും കാര്യമില്ല;
എത്ര ആർത്തിരമ്പിയാലും അത് അതിരിന് അപ്പുറം പോകില്ല.+
23 പക്ഷേ ഈ ജനത്തിന്റെ ഹൃദയം ശാഠ്യവും ധിക്കാരവും ഉള്ളത്;
അവർ വഴിമാറി, തോന്നിയ വഴിയേ പോയിരിക്കുന്നു.+
24 “മഴ പെയ്യേണ്ട കാലത്ത് മഴ തരുന്ന,
ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്ന,
കൊയ്ത്തിന്റെ ആഴ്ചകളെ നമുക്കുവേണ്ടി കാക്കുന്ന,
നമ്മുടെ ദൈവമായ യഹോവയെ നമുക്കു ഭയപ്പെടാം”
എന്ന് അവർ മനസ്സിൽപ്പോലും പറയുന്നില്ല.+
25 നിങ്ങൾ ചെയ്ത തെറ്റുകൾ കാരണമാണ് ഇവയെല്ലാം നിങ്ങൾക്കു നഷ്ടമായത്;
നിങ്ങളുടെതന്നെ പാപങ്ങളാണു ഗുണകരമായതെല്ലാം നിങ്ങളിൽനിന്ന് അകറ്റിയിരിക്കുന്നത്.+
26 കാരണം, എന്റെ ജനത്തിന് ഇടയിൽ ദുഷ്ടന്മാരുണ്ട്.
അവർ പക്ഷിപിടുത്തക്കാരെപ്പോലെ പതുങ്ങിയിരുന്ന് സൂക്ഷിച്ചുനോക്കുന്നു.
അവർ മരണക്കെണി വെക്കുന്നു.
മനുഷ്യരെ അവർ പിടിക്കുന്നു.
അങ്ങനെയാണ് അവർ ശക്തരും സമ്പന്നരും ആയത്.
28 അവർ കൊഴുത്ത് മിനുങ്ങിയിരിക്കുന്നു;
അവരിലെ തിന്മ നിറഞ്ഞുതുളുമ്പുന്നു.
അവർക്കു നേട്ടമുണ്ടാകാൻവേണ്ടി
അവർ അനാഥന്റെ* പക്ഷം വാദിക്കാതിരിക്കുന്നു;+
അവർ പാവങ്ങൾക്കു നീതി നിഷേധിക്കുന്നു.’”+
29 യഹോവ ചോദിക്കുന്നു: “ഇതിനെല്ലാം ഞാൻ അവരോടു കണക്കു ചോദിക്കേണ്ടതല്ലേ?
ഇങ്ങനെയൊരു ജനതയോടു ഞാൻ പകരം ചോദിക്കേണ്ടതല്ലേ?
30 ഭയങ്കരവും ഭീകരവും ആയ ഒരു കാര്യം ദേശത്ത് നടന്നിരിക്കുന്നു:
31 പ്രവാചകന്മാർ പ്രവചിക്കുന്നതെല്ലാം നുണയാണ്;+
പുരോഹിതന്മാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ അടക്കിഭരിക്കുന്നു.
എന്റെ ജനത്തിന് അത് ഇഷ്ടമാണുതാനും.+
പക്ഷേ അന്ത്യം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?”
6 ബന്യാമീന്യരേ, യരുശലേമിൽനിന്ന് ഓടിപ്പോയി മറ്റ് എവിടെയെങ്കിലും അഭയം തേടൂ.
കാരണം, വടക്കുനിന്ന് ഒരു വിപത്ത്, ഒരു മഹാവിപത്ത്, വരുന്നു.+
2 കൊഞ്ചിച്ച് വഷളാക്കിയ ഒരു സുന്ദരിയാണു സീയോൻപുത്രി.+
3 ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റങ്ങളുമായി വരും.
4 “അവളോടു യുദ്ധം ചെയ്യാൻ ഒരുങ്ങിക്കൊള്ളുക!*
വരൂ! നട്ടുച്ചയ്ക്കുതന്നെ നമുക്ക് അവളെ ആക്രമിക്കാം!”
“എന്തൊരു കഷ്ടം! പകൽ തീരാറായല്ലോ;
സായാഹ്നനിഴലിന്റെ നീളം കൂടുന്നു!”
6 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“മരങ്ങൾ മുറിക്കൂ! യരുശലേമിനെ ആക്രമിക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+
അവളോടാണ്, ആ നഗരത്തോടാണ്, കണക്കു ചോദിക്കേണ്ടത്;
അടിച്ചമർത്തലല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല.+
7 ജലസംഭരണി* വെള്ളത്തിന്റെ തണുപ്പു* മാറാതെ സൂക്ഷിക്കുന്നതുപോലെ
അവൾ ദുഷ്ടതയുടെ പുതുമ പോകാതെ സൂക്ഷിക്കുന്നു.
അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളിൽ മുഴങ്ങുന്നു;+
രോഗവും വ്യാധിയും എപ്പോഴും എന്റെ കൺമുന്നിലുണ്ട്.
8 യരുശലേമേ, മുന്നറിയിപ്പിനു ചെവി കൊടുക്കൂ! അല്ലെങ്കിൽ, വെറുപ്പോടെ ഞാൻ നിന്നെ വിട്ടുമാറും.+
ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.”+
9 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“കാലാ പെറുക്കുന്നവർ* അവസാനത്തെ മുന്തിരിയും പറിച്ചെടുക്കുന്നതുപോലെ അവർ ഇസ്രായേല്യരിൽ ബാക്കിയുള്ളവരെ അരിച്ചുപെറുക്കും.
മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ അതിന്റെ ശാഖകളിലേക്കു വീണ്ടും കൈ നീട്ടുക.”
10 “ആരോടാണു ഞാൻ സംസാരിക്കേണ്ടത്? ആർക്കാണു മുന്നറിയിപ്പു നൽകേണ്ടത്?
ആർ എനിക്കു ചെവി തരും?
ഓ! അവരുടെ ചെവി അടഞ്ഞിരിക്കുന്നു;* അവർക്കു ശ്രദ്ധിക്കാനാകുന്നില്ല.+
യഹോവയുടെ സന്ദേശം അവർക്കു പരിഹാസവിഷയമായിരിക്കുന്നു;+
അവർക്ക് അത് ഒട്ടും രുചിക്കുന്നില്ല.
11 അതുകൊണ്ട് യഹോവയുടെ കോപം എന്നിൽ നിറഞ്ഞിരിക്കുന്നു;
അത് ഉള്ളിലടക്കിപ്പിടിച്ച് ഞാൻ തളർന്നു.”+
“തെരുവിലുള്ള കുട്ടിയുടെ മേലും+
കൂട്ടംകൂടിനിൽക്കുന്ന ചെറുപ്പക്കാരുടെ മേലും അതു ചൊരിയുക.
അവർ എല്ലാവരും പിടിയിലാകും; ഭർത്താവും ഭാര്യയും
വൃദ്ധരും പടുവൃദ്ധരും പിടിയിലാകും.+
കാരണം, ആ ദേശത്തുള്ളവർക്കു നേരെ ഞാൻ എന്റെ കൈ നീട്ടും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
13 “ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നല്ലോ;+
പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+
എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
15 അവർ കാണിച്ച വൃത്തികേടുകൾ മൂലം അവർക്കു നാണം തോന്നുന്നുണ്ടോ?
ഇല്ല, ഒട്ടുമില്ല!
നാണം എന്തെന്നുപോലും അവർക്ക് അറിയില്ല!+
അതുകൊണ്ട്, വീണുപോയവരുടെ ഇടയിലേക്ക് അവരും വീഴും.
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർക്കു കാലിടറും” എന്ന് യഹോവ പറയുന്നു.
16 യഹോവ ഇങ്ങനെയും പറയുന്നു:
“കവലകളിൽ പോയി നിന്ന് നോക്കൂ.
പുരാതനവഴികളെക്കുറിച്ച് അന്വേഷിക്കൂ;
നല്ല വഴി ഏതെന്നു ചോദിച്ചറിഞ്ഞ് അതിലൂടെ നടക്കൂ.+
അങ്ങനെ, സ്വസ്ഥത എന്തെന്ന് അനുഭവിച്ചറിയൂ.”
പക്ഷേ, “ഞങ്ങൾ അതിലേ നടക്കില്ല” എന്ന് അവർ പറയുന്നു.+
പക്ഷേ, “ഇല്ല, ശ്രദ്ധിക്കില്ല” എന്നായിരുന്നു അവരുടെ മറുപടി.+
18 “അതുകൊണ്ട് ജനതകളേ, കേൾക്കൂ!
ജനസമൂഹമേ, അവർക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൊള്ളൂ.
19 ഭൂമിയേ, കേൾക്കൂ!
ഈ ജനം മനഞ്ഞ ഗൂഢതന്ത്രങ്ങൾ കാരണം
ഞാൻ അവർക്കു ദുരന്തം വരുത്തുന്നു.+
അവർ എന്റെ വാക്കുകൾ തെല്ലും ചെവിക്കൊണ്ടില്ലല്ലോ;
എന്റെ നിയമം* അവർ തള്ളിക്കളഞ്ഞു.”
20 “നിങ്ങൾ ശേബയിൽനിന്ന് കൊണ്ടുവരുന്ന കുന്തിരിക്കത്തിനും
ദൂരദേശത്തുനിന്ന് കൊണ്ടുവരുന്ന ഇഞ്ചിപ്പുല്ലിനും*
ഞാൻ ഒരു വിലയും കല്പിക്കുന്നില്ല.
നിങ്ങളുടെ ദഹനയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല;
നിങ്ങളുടെ ബലികളിൽ ഞാൻ പ്രസാദിക്കുന്നുമില്ല.”+
21 അതുകൊണ്ട് യഹോവ പറയുന്നു:
“ഇതാ, ഈ ജനം തട്ടി വീഴാൻ
ഞാൻ അവരുടെ മുന്നിൽ തടസ്സങ്ങൾ വെക്കുന്നു;
അപ്പന്മാരോടൊപ്പം മക്കളും വീഴും;
അയൽക്കാരനും അയാളുടെ കൂട്ടുകാരനും വീഴും;
അങ്ങനെ, എല്ലാവരും നശിച്ചുപോകും.”+
22 യഹോവ പറയുന്നത് ഇതാണ്:
“ഇതാ! വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു;
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു മഹാജനതയെ വിളിച്ചുണർത്തും.+
23 അവർ വില്ലും കുന്തവും ഏന്തിയവർ;
ക്രൂരന്മാരായ അവർ ഒട്ടും കരുണ കാണിക്കില്ല.
അവരുടെ ആരവം കടലിന്റെ ഇരമ്പൽപോലെ;
അവർ കുതിരപ്പുറത്തേറി വരുന്നു.+
സീയോൻപുത്രീ, വീരന്മാരായ പോരാളികളെപ്പോലെ അവർ നിന്നോടു യുദ്ധം ചെയ്യാൻ അണിനിരക്കുന്നു.”
24 ഞങ്ങൾ ആ വാർത്ത കേട്ടു.
25 വയലിലേക്കു പോകരുത്;
വഴിയിലൂടെ നടക്കുകയുമരുത്.
കാരണം, ശത്രുവിന്റെ കൈയിൽ വാളുണ്ട്;
എങ്ങും ഭീകരമായ ഒരു അന്തരീക്ഷം!
ഏകമകനെ ഓർത്ത് ദുഃഖിക്കുന്നതുപോലെ തീവ്രമായി വിലപിക്കുക;+
ഉടൻതന്നെ സംഹാരകൻ നമ്മളെ പിടികൂടുമല്ലോ.+
27 “സൂക്ഷ്മപരിശോധന നടത്താൻവേണ്ടി
എന്റെ ജനത്തിന് ഇടയിൽ മാറ്റു നോക്കുന്നവനായി ഞാൻ നിന്നെ* നിയമിച്ചിരിക്കുന്നു.
നീ അവരുടെ വഴികൾ ശ്രദ്ധിച്ച് അവ പരിശോധിക്കണം.
ചെമ്പും ഇരുമ്പും പോലെയാണ് അവർ;
ദുഷിച്ചവരാണ് അവരെല്ലാം.
29 ഉലകൾ ഉഗ്രതാപത്താൽ കരിഞ്ഞിരിക്കുന്നു.
ഈയമാണു തീയിൽനിന്ന് പുറത്ത് വരുന്നത്.
ശുദ്ധീകരിക്കാനുള്ള തീവ്രശ്രമം വെറുതേയായിരിക്കുന്നു;+
ദുഷിച്ചവർ വേർതിരിഞ്ഞുവരുന്നില്ലല്ലോ.+
30 ‘കൊള്ളില്ലാത്ത വെള്ളി’ എന്ന് ആളുകൾ അവരെ വിളിക്കും;
കാരണം, യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നു.”+
7 യഹോവയിൽനിന്ന് യിരെമ്യക്കു കിട്ടിയ സന്ദേശം: 2 “യഹോവയുടെ ഭവനത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ സന്ദേശം ഘോഷിക്കുക: ‘യഹോവയുടെ സന്നിധിയിൽ കുമ്പിടാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന, യഹൂദയിലെ നിവാസികളേ, നിങ്ങളെല്ലാവരും യഹോവയുടെ സന്ദേശം കേൾക്കൂ! 3 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കൂ! എങ്കിൽ, ഈ സ്ഥലത്തുതന്നെ താമസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.+ 4 നിങ്ങൾ കപടവാക്കുകളിൽ ആശ്രയിച്ച്, ‘ഇത്* യഹോവയുടെ ആലയം, യഹോവയുടെ ആലയം, യഹോവയുടെ ആലയം!’ എന്നു പറയരുത്.+ 5 പകരം, നിങ്ങൾ ആത്മാർഥമായി നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കിയാൽ, ഒരാളും അയൽക്കാരനും തമ്മിലുള്ള പ്രശ്നങ്ങളിൽ നീതി നടപ്പാക്കിയാൽ,+ 6 നിങ്ങളുടെ ഇടയിൽ താമസമാക്കുന്ന വിദേശികളെയും അനാഥരെയും* വിധവമാരെയും കഷ്ടപ്പെടുത്താതിരുന്നാൽ,+ നിരപരാധികളുടെ രക്തം ഇവിടെ വീഴിക്കാതിരുന്നാൽ, നിങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് മറ്റു ദൈവങ്ങളുടെ പുറകേ പോകാതിരുന്നാൽ,+ 7 നിങ്ങളുടെ പൂർവികർക്കു ഞാൻ എന്നേക്കുമായി* കൊടുത്ത ഈ ദേശത്തുതന്നെ താമസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.”’”
8 “പക്ഷേ നിങ്ങൾ കപടവാക്കുകളിൽ ആശ്രയിക്കുന്നു;+ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. 9 നിങ്ങൾ മോഷ്ടിക്കുകയും+ കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസത്യം ചെയ്യുകയും+ ബാലിനു ബലികൾ അർപ്പിക്കുകയും*+ നിങ്ങൾക്കു പരിചയമില്ലാത്ത ദൈവങ്ങളുടെ പുറകേ പോകുകയും ചെയ്യുന്നു. 10 ഇത്തരം വൃത്തികേടുകളൊക്കെ ചെയ്തിട്ട്, എന്റെ പേരിലുള്ള ഭവനത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ട്, ‘ഞങ്ങൾക്കു കുഴപ്പമൊന്നും വരില്ല’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും? 11 എന്റെ പേരിലുള്ള ഈ ഭവനത്തെ കവർച്ചക്കാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്?+ ഞാൻ ഇതു സ്വന്തകണ്ണാൽ കണ്ടു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “‘എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ ഞാൻ ആദ്യമായി തിരഞ്ഞെടുത്ത+ എന്റെ സ്ഥലമായ ശീലോയിൽ+ ചെന്ന് ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രായേലിന്റെ വഷളത്തം കാരണമാണു ഞാൻ അതെല്ലാം ചെയ്തത്.+ 13 പക്ഷേ നിങ്ങൾ ഈ വക കാര്യങ്ങളൊക്കെ പിന്നെയും ചെയ്തുകൊണ്ടിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ വീണ്ടുംവീണ്ടും* നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല.+ ഞാൻ എത്ര വിളിച്ചിട്ടും നിങ്ങൾ വിളി കേട്ടില്ല.+ 14 അതുകൊണ്ട് ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന+ എന്റെ പേരിലുള്ള ഭവനത്തോടും+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ഈ സ്ഥലത്തോടും, ശീലോയോടു ചെയ്തതുപോലെതന്നെ ചെയ്യും.+ 15 നിങ്ങളുടെ സഹോദരന്മാരായ എഫ്രയീംവംശജരെ മുഴുവൻ ഞാൻ നീക്കിക്കളഞ്ഞതുപോലെതന്നെ നിങ്ങളെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.’+
16 “നീയോ, ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. അവർക്കുവേണ്ടി എന്നോട് അപേക്ഷിക്കുകയോ പ്രാർഥിക്കുകയോ യാചിക്കുകയോ അരുത്;+ ഞാൻ അതു കേൾക്കില്ല.+ 17 യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും അവർ ചെയ്തുകൂട്ടുന്നതൊന്നും നീ കാണുന്നില്ലേ? 18 ആകാശരാജ്ഞിക്ക്*+ അർപ്പിക്കാനുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരിക്കുന്നു, അപ്പന്മാർ തീ കത്തിക്കുന്നു, ഭാര്യമാർ മാവ് കുഴയ്ക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കാൻ അവർ മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങൾ അർപ്പിക്കുന്നു.+ 19 ‘വാസ്തവത്തിൽ എന്നെയാണോ അവർ വേദനിപ്പിക്കുന്നത്’* എന്ന് യഹോവ ചോദിക്കുന്നു. ‘അവർക്കു മാനക്കേടുണ്ടാക്കിക്കൊണ്ട് അവർ അവരെത്തന്നെയല്ലേ വേദനിപ്പിക്കുന്നത്?’+ 20 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്, മനുഷ്യന്റെയും മൃഗത്തിന്റെയും നിലത്തെ മരങ്ങളുടെയും വിളയുടെയും മേൽ എന്റെ കോപവും ക്രോധവും ചൊരിയാൻപോകുന്നു.+ അതു കത്തിക്കൊണ്ടിരിക്കും, ആരും കെടുത്തില്ല.’+
21 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ചെന്ന്, നിങ്ങൾ അർപ്പിക്കുന്ന ബലികളുടെകൂടെ സമ്പൂർണദഹനയാഗങ്ങളും അർപ്പിക്കൂ. എന്നിട്ട്, നിങ്ങൾതന്നെ അവയുടെ മാംസം തിന്നുകൊള്ളൂ.+ 22 കാരണം, ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളുടെ പൂർവികരെ വിടുവിച്ച് കൊണ്ടുവന്ന ആ ദിവസം ഞാൻ അവരോടു ബലികളെക്കുറിച്ചും സമ്പൂർണദഹനയാഗങ്ങളെക്കുറിച്ചും ഒന്നും പറയുകയോ കല്പിക്കുകയോ ചെയ്തില്ല.+ 23 പക്ഷേ ഞാൻ അവരോട് ഇങ്ങനെ കല്പിച്ചിരുന്നു: “എന്റെ വാക്കു കേട്ടനുസരിക്കൂ! അങ്ങനെയെങ്കിൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആകും.+ ഞാൻ കല്പിക്കുന്ന വഴിയേ നിങ്ങൾ നടക്കണം; അപ്പോൾ നിങ്ങൾക്കു നല്ലതു വരും.”’+ 24 എന്നാൽ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല.+ പകരം, അവർ ശാഠ്യപൂർവം തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോട്ടല്ല, പിന്നോട്ടാണു പോയത്. 25 നിങ്ങളുടെ പൂർവികർ ഈജിപ്ത് ദേശത്തുനിന്ന് പോന്ന അന്നുമുതൽ ഇന്നുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.+ അതുകൊണ്ട്, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.+ 26 പക്ഷേ അവർ എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല; അവരുടെ ചെവി ചായിച്ചതുമില്ല.+ പകരം, അവർ ദുശ്ശാഠ്യം കാണിച്ചു;* അവരുടെ പെരുമാറ്റം അവരുടെ പൂർവികരുടേതിനെക്കാൾ മോശമായിരുന്നു!
27 “ഈ വാക്കുകളൊക്കെ നീ അവരോടു പറയും;+ പക്ഷേ അവർ നിന്നെ ശ്രദ്ധിക്കില്ല. നീ അവരെ വിളിക്കും; പക്ഷേ അവർ വിളി കേൾക്കില്ല. 28 അപ്പോൾ നീ അവരോടു പറയണം: ‘സ്വന്തം ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കാത്ത, ശിക്ഷണം സ്വീകരിക്കാൻ കൂട്ടാക്കാത്ത ജനതയാണ് ഇത്. വിശ്വസ്തത ഇല്ലാതായിരിക്കുന്നു; അതെക്കുറിച്ച് അവർക്കിടയിൽ പറഞ്ഞുകേൾക്കുന്നുപോലുമില്ല.’+
29 “നിങ്ങളുടെ നീട്ടിവളർത്തിയ* മുടി മുറിച്ച് എറിഞ്ഞുകളയുക. മൊട്ടക്കുന്നുകളിൽ വിലാപഗീതം ആലപിക്കുക. തന്നെ കോപിപ്പിച്ച ഈ തലമുറയെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നല്ലോ; അവൻ അവരെ കൈവെടിയുകയും ചെയ്യും. 30 ‘കാരണം, എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങളാണ് യഹൂദാജനം ചെയ്തിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘എന്റെ പേരിലുള്ള ഭവനത്തെ അശുദ്ധമാക്കാൻ അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്നു.+ 31 സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്വരയിലുള്ള* തോഫെത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതിരിക്കുന്നു. ഇതു ഞാൻ കല്പിച്ചതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*+
32 “യഹോവ പ്രഖ്യാപിക്കുന്നു: ‘അതുകൊണ്ട് അതിനെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്വര* എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു. അവർ തോഫെത്തിൽ ശവങ്ങൾ അടക്കും; പക്ഷേ അതിനു സ്ഥലം പോരാതെവരും.+ 33 അങ്ങനെ, ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും; അവയെ ആട്ടിയോടിക്കാൻ ആരുമുണ്ടാകില്ല.+ 34 യഹൂദാനഗരങ്ങളിൽനിന്നും യരുശലേംതെരുവുകളിൽനിന്നും ഞാൻ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും ഇല്ലാതാക്കും; മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാകും;+ കാരണം, ദേശം നശിച്ചുപോകും.’”+
8 യഹോവ പ്രഖ്യാപിക്കുന്നു: “ആ സമയത്ത് യഹൂദാരാജാക്കന്മാരുടെയും അവിടത്തെ പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും യരുശലേംനിവാസികളുടെയും അസ്ഥികൾ ശവക്കുഴിയിൽനിന്ന് പുറത്തെടുക്കും. 2 എന്നിട്ട്, അവർ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും ഉപദേശം തേടുകയും കുമ്പിടുകയും ചെയ്ത സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ സർവസൈന്യത്തിന്റെയും മുന്നിൽ അവ നിരത്തിയിടും.+ ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ഇല്ല. വളംപോലെ അവ നിലത്ത് ചിതറിക്കിടക്കും.”+
3 “ഞാൻ ഈ ദുഷ്ടവംശത്തിൽ ബാക്കിയുള്ളവരെ ചിതറിക്കുന്നിടത്തെല്ലാം അവർ ജീവനെക്കാൾ മരണത്തെ പ്രിയപ്പെടും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
4 “നീ അവരോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്:
“അവർ വീണാൽ എഴുന്നേൽക്കില്ലേ?
ഒരാൾ തിരിഞ്ഞുവന്നാൽ മറ്റേ ആളും തിരിഞ്ഞ് വരില്ലേ?
5 ഈ യരുശലേംനിവാസികൾ എന്നോട് ഇങ്ങനെ അവിശ്വസ്തത കാണിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?
അവർ വഞ്ചന മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു;
തിരിഞ്ഞുവരാൻ അവർക്കു മനസ്സില്ല.+
6 ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു; പക്ഷേ അവരുടെ സംസാരം അത്ര ശരിയല്ലായിരുന്നു.
ഒറ്റ ഒരുത്തൻപോലും തന്റെ ദുഷ്ടതയെക്കുറിച്ച് പശ്ചാത്തപിക്കുകയോ ‘ഞാൻ എന്താണ് ഈ ചെയ്തത്’ എന്നു ചോദിക്കുകയോ ചെയ്തില്ല.+
യുദ്ധക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും ഭൂരിപക്ഷത്തിന്റെ പിന്നാലെ പായുന്നു.
7 ആകാശത്തിലെ കൊക്കുകൾപോലും അവയുടെ കാലം* അറിയുന്നു;
ചെങ്ങാലിപ്രാവും ശരപ്പക്ഷിയും മറ്റു പല പക്ഷികളും, മടങ്ങിവരാനുള്ള* സമയം കൃത്യമായി പാലിക്കുന്നു.
പക്ഷേ എന്റെ സ്വന്തം ജനം യഹോവയുടെ ന്യായവിധി വരുന്നതു തിരിച്ചറിയുന്നില്ലല്ലോ.”’+
8 ‘“ഞങ്ങൾ ജ്ഞാനികളാണ്; യഹോവയുടെ നിയമം* ഞങ്ങൾക്കുണ്ടല്ലോ” എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും?
വാസ്തവത്തിൽ, ശാസ്ത്രിമാരുടെ* കള്ളയെഴുത്തുകോൽ*+ നുണകൾ എഴുതാൻ മാത്രമല്ലേ ഉപയോഗിച്ചിട്ടുള്ളൂ?
9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+
അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും.
കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;
എന്തു ജ്ഞാനമാണ് അവർക്കുള്ളത്?
10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ മറ്റു പുരുഷന്മാർക്കു കൊടുക്കും;
അവരുടെ നിലങ്ങളുടെ ഉടമസ്ഥാവകാശം അന്യർക്കും;+
കാരണം, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നു;+
പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+
11 സമാധാനമില്ലാത്തപ്പോൾ
“സമാധാനം! സമാധാനം!”
എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തിൻപുത്രിയുടെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
12 അവർ കാണിച്ച വൃത്തികേടുകൾ കാരണം അവർക്കു നാണം തോന്നുന്നുണ്ടോ?
ഇല്ല, ഒട്ടുമില്ല!
നാണം എന്തെന്നുപോലും അവർക്ക് അറിയില്ല!+
അതുകൊണ്ട്, വീണുപോയവരുടെ ഇടയിലേക്ക് അവരും വീഴും.
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർക്കു കാലിടറും’+ എന്ന് യഹോവ പറയുന്നു.
13 ‘വിളവെടുപ്പിൽ ഞാൻ അവരെ ശേഖരിച്ച് പൂർണമായി നശിപ്പിച്ചുകളയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘മുന്തിരിവള്ളിയിൽ മുന്തിരിപ്പഴമോ അത്തി മരത്തിൽ അത്തിപ്പഴമോ ബാക്കിയുണ്ടാകില്ല; ഇലകളെല്ലാം വാടിപ്പോകും.
ഞാൻ കൊടുത്തതെല്ലാം അവർക്കു നഷ്ടമാകും.’”
14 “നമ്മൾ എന്തിനാണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്?
നമുക്കെല്ലാം ഒത്തുകൂടി കോട്ടമതിലുള്ള നഗരങ്ങളിലേക്കു പോകാം;+ അവിടെവെച്ച് നശിക്കാം.
എന്തായാലും, നമ്മുടെ ദൈവമായ യഹോവ നമ്മളെ സംഹരിക്കും;
ദൈവം നമുക്കു വിഷം കലർത്തിയ വെള്ളം കുടിക്കാൻ തരുന്നു;+
കാരണം, നാമെല്ലാം യഹോവയ്ക്കെതിരെ പാപം ചെയ്തു.
15 സമാധാനമുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു; പക്ഷേ ഒരു ഗുണവുമുണ്ടായില്ല;
രോഗശമനത്തിനുവേണ്ടി കാത്തിരുന്നു; പക്ഷേ എങ്ങും ഭീതി മാത്രം!+
16 ദാനിൽനിന്ന് അവന്റെ കുതിരകളുടെ ചീറ്റൽ കേൾക്കുന്നു.
അവന്റെ വിത്തുകുതിരകൾ ചിനയ്ക്കുന്ന ശബ്ദം കേട്ട്
നാടു മുഴുവൻ നടുങ്ങുന്നു.
അവർ വന്ന് ദേശത്തെയും അതിലുള്ള സർവതിനെയും,
നഗരത്തെയും നഗരവാസികളെയും, വിഴുങ്ങുന്നു.”
17 “ഞാൻ ഇതാ, നിങ്ങളുടെ ഇടയിലേക്കു സർപ്പങ്ങളെ,
മയക്കുമന്ത്രം ഫലിക്കാത്ത വിഷപ്പാമ്പുകളെ, അയയ്ക്കുന്നു;
അവ നിങ്ങളെ കടിക്കുമെന്ന കാര്യം ഉറപ്പാണ്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 എന്റെ മനോവേദന ശമിപ്പിക്കാവുന്നതല്ല;
എന്റെ ഹൃദയം രോഗബാധിതമാണ്.
19 “യഹോവ സീയോനിലില്ലേ?
അവളുടെ രാജാവ് അവളിലില്ലേ?”
എന്നൊരു നിലവിളി ദൂരദേശത്തുനിന്ന് കേൾക്കുന്നു;
അതു സഹായത്തിനായുള്ള എന്റെ ജനത്തിൻപുത്രിയുടെ നിലവിളിയാണ്.
“കൊത്തിയുണ്ടാക്കിയ രൂപങ്ങൾകൊണ്ടും
ഒരു ഗുണവുമില്ലാത്ത അന്യദൈവങ്ങളെക്കൊണ്ടും അവർ എന്നെ കോപിപ്പിച്ചത് എന്തിന്?”
20 “കൊയ്ത്തു കഴിഞ്ഞു; വേനൽ അവസാനിച്ചു;
എന്നിട്ടും ഞങ്ങൾ രക്ഷപ്പെട്ടില്ല!”
21 എന്റെ ജനത്തിൻപുത്രിക്ക് ഉണ്ടായ മുറിവ് കാരണം ഞാൻ ആകെ തകർന്നിരിക്കുന്നു;+
ഞാൻ കടുത്ത നിരാശയിലാണ്.
കൊടുംഭീതി എന്നെ പിടികൂടിയിരിക്കുന്നു.
22 ഗിലെയാദിൽ ഔഷധതൈലമില്ലേ?*+
അവിടെ വൈദ്യന്മാർ ആരുമില്ലേ?+
പിന്നെ എന്താണ് എന്റെ ജനത്തിൻപുത്രിയുടെ അസുഖം ഭേദമാകാത്തത്?+
എങ്കിൽ, എന്റെ ജനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത്
രാവും പകലും ഞാൻ കരയുമായിരുന്നു.
2 എനിക്കു വിജനഭൂമിയിൽ ഒരു സത്രം കിട്ടിയിരുന്നെങ്കിൽ,
ഞാൻ എന്റെ ഈ ജനത്തെ വിട്ട് പൊയ്ക്കളഞ്ഞേനേ;
കാരണം, അവരെല്ലാം വ്യഭിചാരികളാണ്,+
വഞ്ചകന്മാരുടെ ഒരു സംഘം.
“തിന്മയിൽനിന്ന് തിന്മയിലേക്ക് അവർ കുതിക്കുന്നു;
അവർ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
4 “ഓരോരുത്തനും അയൽക്കാരനെ സൂക്ഷിക്കുക;
സ്വന്തം സഹോദരനെപ്പോലും വിശ്വസിക്കരുത്.
5 എല്ലാവരും അയൽക്കാരെ ചതിക്കുന്നു;
സത്യം പറയുന്ന ഒരാൾപ്പോലുമില്ല.
കള്ളം പറയാൻ അവർ തങ്ങളുടെ നാവിനെ പഠിപ്പിച്ചിരിക്കുന്നു.+
തെറ്റു ചെയ്തുചെയ്ത് അവർ തളരുന്നു.
6 വഞ്ചനയുടെ നടുവിലാണു നീ ജീവിക്കുന്നത്.
അവരുടെ വഞ്ചന കാരണം അവർ എന്നെ അറിയാൻ കൂട്ടാക്കിയില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
7 അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“ഞാൻ അവരെ ഉരുക്കി പരിശോധിക്കും;+
എന്റെ ജനത്തിൻപുത്രിയോട് ഞാൻ ഇതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്?
8 അവരുടെ നാവ് മാരകമായ അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു.
വായ്കൊണ്ട് അയൽക്കാരനോടു സമാധാനത്തോടെ സംസാരിക്കുന്നെങ്കിലും
അകമേ അവർ ആക്രമിക്കാൻ പതിയിരിക്കുകയാണ്.”
9 യഹോവ ചോദിക്കുന്നു: “ഇതിനെല്ലാം ഞാൻ അവരോടു കണക്കു ചോദിക്കേണ്ടതല്ലേ?
ഇങ്ങനെയൊരു ജനതയോടു ഞാൻ പകരം ചോദിക്കേണ്ടതല്ലേ?+
10 മലകളെ ഓർത്ത് ഞാൻ കരഞ്ഞ് വിലപിക്കും;
വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങളെ ഓർത്ത് വിലാപഗീതം ആലപിക്കും;
അവ കത്തിനശിച്ചല്ലോ; ആരും അതുവഴി കടന്നുപോകുന്നില്ല;
ആടുമാടുകളുടെ കരച്ചിൽ അവിടെ കേൾക്കുന്നില്ല.
ആകാശപ്പറവകളെയും മൃഗങ്ങളെയും അവിടെ കാണാനില്ല; അവയെല്ലാം പൊയ്പോയിരിക്കുന്നു.+
11 ഞാൻ യരുശലേമിനെ കൽക്കൂമ്പാരങ്ങളും+ കുറുനരികളുടെ താവളവും ആക്കും;+
ഞാൻ യഹൂദാനഗരങ്ങളെ വിജനമായ പാഴ്നിലമാക്കും.+
12 ഇതൊക്കെ ഗ്രഹിക്കാൻ മാത്രം ജ്ഞാനം ആർക്കുണ്ട്?
ഇതെക്കുറിച്ച് മറ്റുള്ളവരോടു പ്രഖ്യാപിക്കാൻ കഴിയേണ്ടതിന് യഹോവയുടെ വായ് ആരോടാണു സംസാരിച്ചത്?
എന്തുകൊണ്ടാണു ദേശം നശിച്ചുപോയത്?
ആരും കടന്നുപോകാത്ത വിധം
അതു മരുഭൂമിപോലെ* കരിഞ്ഞുണങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?”
13 യഹോവയുടെ മറുപടി ഇതായിരുന്നു: “കാരണം, ഞാൻ അവർക്കു കൊടുത്ത എന്റെ നിയമം* അവർ തള്ളിക്കളഞ്ഞു; അവർ അതു പിൻപറ്റുകയോ എന്റെ വാക്കു കേട്ടനുസരിക്കുകയോ ചെയ്തില്ല. 14 പകരം, അവരുടെ അപ്പന്മാർ പഠിപ്പിച്ചതുപോലെ അവർ ബാൽവിഗ്രഹങ്ങളുടെ പിന്നാലെ പോയി;+ അവർ ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടന്നു.+ 15 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഞാൻ ഇതാ ഈ ജനത്തെ കാഞ്ഞിരം തീറ്റും; വിഷം കലർത്തിയ വെള്ളം അവരെ കുടിപ്പിക്കും.+ 16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിചയമില്ലാത്ത ജനതകൾക്കിടയിലേക്ക് ഞാൻ അവരെ ചിതറിക്കും.+ ഞാൻ ഒരു വാൾ അയയ്ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം ഇല്ലാതാക്കും.’+
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
‘വകതിരിവോടെ പെരുമാറുക.
വിലാപഗീതം ആലപിക്കുന്ന സ്ത്രീകളെ വിളിച്ചുകൂട്ടുക;+
അതിൽ പ്രഗല്ഭരായ സ്ത്രീകളെ ആളയച്ച് വരുത്തുക;
18 അവർ വേഗം വന്ന് ഞങ്ങൾക്കുവേണ്ടി വിലപിക്കട്ടെ.
അങ്ങനെ, ഞങ്ങളുടെ കണ്ണിൽനിന്ന് കണ്ണീർ ധാരധാരയായി ഒഴുകട്ടെ;
ഞങ്ങളുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ.+
19 ഇതാ, സീയോനിൽനിന്ന് വിലാപസ്വരം കേൾക്കുന്നു:+
“എത്ര ഭയങ്കരമായ നാശമാണു നമുക്കുണ്ടായത്!
ഇതിൽപ്പരം നാണക്കേടുണ്ടോ?
നമുക്കു നാടു വിടേണ്ടിവന്നില്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പിച്ചില്ലേ?”+
20 സ്ത്രീകളേ, യഹോവയുടെ സന്ദേശം കേൾക്കൂ.
നിങ്ങളുടെ കാതു ദൈവത്തിന്റെ വായിൽനിന്നുള്ള അരുളപ്പാടു കേൾക്കട്ടെ.
നിങ്ങളുടെ പെൺമക്കളെ ഈ വിലാപഗീതം പഠിപ്പിക്കൂ;
21 കാരണം, മരണം നമ്മുടെ കിളിവാതിലുകളിലൂടെ കയറിവന്നിരിക്കുന്നു;
അതു നമ്മുടെ കെട്ടുറപ്പുള്ള മണിമേടകളിൽ പ്രവേശിച്ചിരിക്കുന്നു;
അതു തെരുവുകളിൽനിന്ന് കുട്ടികളെയും
പൊതുസ്ഥലങ്ങളിൽനിന്ന്* യുവാക്കളെയും പിടിച്ചുകൊണ്ടുപോകാൻ നോക്കുന്നു.’+
22 ഇങ്ങനെ പറയൂ: ‘യഹോവ പ്രഖ്യാപിക്കുന്നു:
“വളം ചിതറിവീഴുന്നതുപോലെ മനുഷ്യരുടെ ശവങ്ങൾ നിലത്ത് വീഴും;
കൊയ്യുന്നവൻ കൊയ്തിട്ടിട്ട് പോകുന്ന ധാന്യക്കതിർപോലെ അവ കിടക്കും,
പെറുക്കിക്കൂട്ടാൻ ആരുമുണ്ടാകില്ല.”’”+
23 യഹോവ പറയുന്നത് ഇതാണ്:
“ജ്ഞാനി തന്റെ ജ്ഞാനത്തെക്കുറിച്ചും+
ബലവാൻ തന്റെ ബലത്തെക്കുറിച്ചും
ധനവാൻ തന്റെ ധനത്തെക്കുറിച്ചും വീമ്പിളക്കാതിരിക്കട്ടെ.”+
24 “എന്നാൽ വീമ്പിളക്കുന്നവൻ,
യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ് മനസ്സിലാക്കുന്നതിൽ,+
ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണെന്ന് അറിയുന്നതിൽ+ വീമ്പിളക്കട്ടെ.
കാരണം, ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
25 “ഇതാ, ഞാൻ കണക്കു ചോദിക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അഗ്രചർമം പരിച്ഛേദന* ചെയ്തവരെങ്കിലും അഗ്രചർമികളായി തുടരുന്ന എല്ലാവരോടും ഞാൻ കണക്കു ചോദിക്കും.+ 26 അതെ, ഈജിപ്തിനോടും+ യഹൂദയോടും+ ഏദോമിനോടും+ അമ്മോന്യരോടും+ മോവാബിനോടും+ വിജനഭൂമിയിൽ താമസിക്കുന്ന, ചെന്നിയിലെ മുടി മുറിച്ചവരോടും ഞാൻ കണക്കു ചോദിക്കും.+ കാരണം, ജനതകളൊന്നും അഗ്രചർമം പരിച്ഛേദന ചെയ്യാത്തവരാണ്; ഇസ്രായേൽഗൃഹമാകട്ടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദിക്കാത്തവരും.”+
10 ഇസ്രായേൽഗൃഹമേ, നിനക്ക് എതിരെയുള്ള യഹോവയുടെ സന്ദേശം കേൾക്കൂ. 2 യഹോവ പറയുന്നു:
“ജനതകളുടെ വഴികൾ പഠിക്കരുത്.+
ആകാശത്തെ അടയാളങ്ങൾ കണ്ട് അവർ പേടിക്കുന്നു:
പക്ഷേ അവരെപ്പോലെ നിങ്ങൾ പേടിക്കരുത്.+
3 കാരണം, അവരുടെ ആചാരങ്ങൾ മായയാണ്.*
അവരുടെ വിഗ്രഹം കാട്ടിൽനിന്ന് വെട്ടിയെടുത്ത വെറും മരമാണ്;
ഒരു ശില്പി തന്റെ ആയുധംകൊണ്ട് ആ മരത്തിൽ പണിയുന്നു.+
4 സ്വർണവും വെള്ളിയും കൊണ്ട് അവർ അത് അലങ്കരിക്കുന്നു;+
അത് ഇളകി വീഴാതിരിക്കാൻ ഒരു ചുറ്റികകൊണ്ട് ആണിയടിച്ച് ഉറപ്പിക്കുന്നു.+
5 വെള്ളരിത്തോട്ടത്തിലെ വെറും നോക്കുകുത്തികളാണ് ആ വിഗ്രഹങ്ങൾ; അവയ്ക്കു സംസാരിക്കാനാകില്ല;+
നടക്കാനാകാത്ത അവയെ ആരെങ്കിലും ചുമന്നുകൊണ്ട് നടക്കണം.+
അവയെ പേടിക്കേണ്ടാ. കാരണം, അവയ്ക്കു നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല;
എന്തെങ്കിലും ഉപകാരം ചെയ്യാനും അവയ്ക്കു സാധിക്കില്ല.”+
6 യഹോവേ, അങ്ങയ്ക്കു തുല്യനായി ആരുമില്ല.+
അങ്ങ് വലിയവനാണ്; അങ്ങയുടെ പേര് മഹനീയവും; അതിനു വലിയ ശക്തിയുണ്ട്.
7 ജനതകളുടെ രാജാവേ,+ ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ് അതിന് അർഹനാണല്ലോ;
കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും
അങ്ങയെപ്പോലെ മറ്റാരുമില്ല.+
8 അവരെല്ലാം ബുദ്ധിഹീനരും മണ്ടന്മാരും ആണ്.+
മരത്തിൽനിന്നുള്ള നിർദേശങ്ങൾ വെറും മായയാണ്.*+
9 തർശീശിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിത്തകിടുകളും+ ഊഫാസിൽനിന്നുള്ള സ്വർണവുംകൊണ്ട്
ശില്പിയും ലോഹപ്പണിക്കാരനും അവ പൊതിയുന്നു.
അവയുടെ വസ്ത്രങ്ങൾ നീലനൂലുകൊണ്ടും പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലുകൊണ്ടും ഉള്ളതാണ്.
വിദഗ്ധരായ പണിക്കാരാണ് അവയെല്ലാം ഉണ്ടാക്കിയത്.
10 പക്ഷേ യഹോവയാണു സത്യദൈവം;
ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+
ദൈവകോപത്താൽ ഭൂമി കുലുങ്ങും;+
ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.
11 * നിങ്ങൾ അവരോടു പറയേണ്ടത് ഇതാണ്:
“ആകാശവും ഭൂമിയും സൃഷ്ടിക്കാത്ത ദൈവങ്ങളെല്ലാം
ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകും.”+
12 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതും
തന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+
തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.+
13 ദൈവം തന്റെ സ്വരം കേൾപ്പിക്കുമ്പോൾ
ആകാശത്തിലെ വെള്ളം ഇളകിമറിയുന്നു;+
ദൈവം ഭൂമിയുടെ അറുതികളിൽനിന്ന് മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു.+
മഴയ്ക്കായി മിന്നൽപ്പിണരുകൾ അയയ്ക്കുന്നു;*
തന്റെ സംഭരണശാലകളിൽനിന്ന് കാറ്റ് അടിപ്പിക്കുന്നു.+
14 എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു.
15 അവ മായയാണ്;* വെറും പരിഹാസപാത്രങ്ങൾ.+
കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും.
16 യാക്കോബിന്റെ ഓഹരി ഇവയെപ്പോലെയല്ല;
ആ ദൈവമാണല്ലോ എല്ലാം ഉണ്ടാക്കിയത്;
ദൈവത്തിന്റെ അവകാശദണ്ഡ് ഇസ്രായേലാണ്.+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്.+
17 ഉപരോധത്തിൽ കഴിയുന്നവളേ,
നിന്റെ ഭാണ്ഡക്കെട്ടു നിലത്തുനിന്ന് എടുക്കൂ.
18 കാരണം, യഹോവ പറയുന്നു:
“ഇതാ, ഞാൻ ദേശത്തുള്ളവരെയെല്ലാം അവിടെനിന്ന് എറിഞ്ഞുകളയാൻ* പോകുന്നു;+
അവർ കഷ്ടപ്പെടാൻ ഞാൻ ഇടയാക്കും.”
19 കഷ്ടം! എനിക്കു മുറിവേറ്റല്ലോ!*+
എന്റെ മുറിവ് ഭേദമാകില്ല.
ഞാൻ പറഞ്ഞു: “ഇത് എനിക്കു വന്ന രോഗമാണ്; ഞാൻ സഹിച്ചേ തീരൂ.
20 എന്റെ കൂടാരം നശിച്ചുപോയി. എന്റെ കൂടാരക്കയറുകളെല്ലാം പൊട്ടിപ്പോയി.+
എന്റെ പുത്രന്മാരെല്ലാം എന്നെ വിട്ടുപോയി; അവർ ആരും ഇപ്പോഴില്ല.+
എന്റെ കൂടാരശീലകൾ നിവർത്താനോ കൂടാരം ഉയർത്താനോ ആരും ബാക്കിയില്ല.
21 കാരണം, ഇടയന്മാർ ബുദ്ധിശൂന്യമായാണു പെരുമാറിയത്;+
അവർ യഹോവയുടെ ഇഷ്ടം ചോദിച്ചറിഞ്ഞില്ല.+
അതുകൊണ്ട് അവർ ഉൾക്കാഴ്ചയില്ലാതെ പ്രവർത്തിച്ചു;
അവരുടെ ആട്ടിൻപറ്റങ്ങളെല്ലാം ചിതറിപ്പോയി.”+
22 ശ്രദ്ധിക്കൂ! ഒരു വാർത്തയുണ്ട്! അതു വരുന്നു!
വടക്കുള്ള ദേശത്തുനിന്ന് വലിയൊരു ശബ്ദം കേൾക്കുന്നു!+ അമർത്തിച്ചവിട്ടി നടക്കുന്ന ശബ്ദം!
അത് യഹൂദാനഗരങ്ങളെ വിജനമാക്കും; അവയെ കുറുനരികളുടെ താവളമാക്കും.+
23 യഹോവേ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ലെന്ന് എനിക്കു നന്നായി അറിയാം.
സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.+
24 യഹോവേ, ന്യായത്തോടെ വിധിച്ച് എന്നെ തിരുത്തേണമേ.
പക്ഷേ കോപത്തോടെ അതു ചെയ്യരുതേ.+ അങ്ങനെ ചെയ്താൽ ഞാൻ ഇല്ലാതായിപ്പോകുമല്ലോ.+
25 അങ്ങയെ അവഗണിക്കുന്ന ജനതകളുടെ മേലും
അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെ മേലും
അങ്ങ് ക്രോധം ചൊരിയേണമേ.+
അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞല്ലോ;+
അതെ, അവനെ ഇല്ലായ്മ ചെയ്യുന്ന അളവോളം അവർ പോയി;+
അവർ അവന്റെ സ്വദേശം വിജനവുമാക്കി.+
11 യിരെമ്യക്ക് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: 2 “ജനമേ, ഈ ഉടമ്പടിയിലെ വാക്കുകൾ കേൾക്കൂ!
“ഈ വാക്കുകൾ യഹൂദാപുരുഷന്മാരോടും യരുശലേംനിവാസികളോടും പറയുക.* 3 അവരോടു പറയേണ്ടത് ഇതാണ്: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “ഈ ഉടമ്പടിയിലെ വാക്കുകൾ അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ.+ 4 ഇരുമ്പുചൂളയായ+ ഈജിപ്ത് ദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പൂർവികരെ വിടുവിച്ച് കൊണ്ടുവന്ന അന്നു ഞാൻ അവരോടു കല്പിച്ചതായിരുന്നു ഇത്.+ അന്നു ഞാൻ പറഞ്ഞു: ‘എന്റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിക്കുന്നതൊക്കെയും ചെയ്താൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.+ 5 പാലും തേനും ഒഴുകുന്ന ദേശം നൽകുമെന്നു നിങ്ങളുടെ പൂർവികരോട് ആണയിട്ടതു ഞാൻ നിവർത്തിക്കും.’+ നിങ്ങൾ ഇന്നുവരെയും അവിടെയാണല്ലോ താമസിക്കുന്നത്.”’”
അപ്പോൾ ഞാൻ, “യഹോവേ, ആമേൻ”* എന്നു പറഞ്ഞു.
6 പിന്നെ യഹോവ എന്നോടു പറഞ്ഞു: “യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ഈ വാക്കുകൾ ഘോഷിക്കുക: ‘ഈ ഉടമ്പടിയിലെ വാക്കുകൾ കേട്ട് അത് അനുസരിച്ച് ജീവിക്കുക. 7 കാരണം, നിങ്ങളുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുപോന്ന നാൾമുതൽ ഇന്നുവരെ, “എന്റെ വാക്കു കേട്ടനുസരിക്കുക” എന്നു ഞാൻ അവരെ കാര്യമായി ഉപദേശിച്ചതാണ്; പല തവണ* ഞാൻ ഇങ്ങനെ ചെയ്തു.+ 8 പക്ഷേ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല. പകരം, ഓരോരുത്തനും ശാഠ്യത്തോടെ തന്റെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടന്നു.+ അതുകൊണ്ട് ഈ ഉടമ്പടിയിൽ പറഞ്ഞിരുന്നതെല്ലാം ഞാൻ അവരുടെ മേൽ വരുത്തി; ഉടമ്പടിയിലെ വ്യവസ്ഥകൾ അനുസരിക്കാൻ കല്പിച്ചിട്ടും അവർ അതിനു കൂട്ടാക്കിയില്ലല്ലോ.’”
9 യഹോവ ഇങ്ങനെയും എന്നോടു പറഞ്ഞു: “യഹൂദാപുരുഷന്മാരും യരുശലേമിൽ താമസിക്കുന്നവരും എനിക്ക് എതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. 10 എന്റെ വാക്കുകൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്ന പണ്ടത്തെ പൂർവികരുടെ തെറ്റുകളിലേക്ക് അവരും തിരിഞ്ഞിരിക്കുന്നു.+ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവരും അവയെ സേവിക്കുന്നു.+ അവരുടെ പൂർവികരുമായി ഞാൻ ചെയ്ത ഉടമ്പടി ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.+ 11 അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു;+ അവർ അതിൽനിന്ന് രക്ഷപ്പെടില്ല. സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.+ 12 അപ്പോൾ, യഹൂദാനഗരങ്ങളും യരുശലേംനിവാസികളും അവർ ബലി അർപ്പിക്കുന്ന ദൈവങ്ങളുടെ മുന്നിൽ ചെന്ന് സഹായത്തിനുവേണ്ടി നിലവിളിക്കും.+ പക്ഷേ അവർക്കു ദുരന്തം വരുമ്പോൾ ഈ ദൈവങ്ങൾ അവരെ രക്ഷിക്കില്ല, തീർച്ച! 13 യഹൂദേ, നിന്റെ നഗരങ്ങളുടെ അത്രയുംതന്നെ ദൈവങ്ങൾ നിനക്ക് ഇപ്പോഴുണ്ടല്ലോ. ഈ നാണംകെട്ട വസ്തുവിനുവേണ്ടി* യരുശലേമിലെ തെരുവുകളുടെ അത്രയുംതന്നെ യാഗപീഠങ്ങൾ നീ ഉണ്ടാക്കിയിരിക്കുന്നു, ബാലിനു ബലി അർപ്പിക്കാനുള്ള യാഗപീഠങ്ങൾ.’+
14 “നീയോ,* ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. അവർക്കുവേണ്ടി എന്നോട് അപേക്ഷിക്കുകയോ എന്നോടു പ്രാർഥിക്കുകയോ അരുത്.+ കാരണം, ദുരന്തം വരുമ്പോൾ അവർ എന്നോട് എത്ര വിളിച്ചപേക്ഷിച്ചാലും ഞാൻ കേൾക്കാൻപോകുന്നില്ല.
15 അനേകം ദുഷ്ടപദ്ധതികൾ നടപ്പിലാക്കിയ എന്റെ പ്രിയപ്പെട്ടവൾക്ക്
ഇനി എന്റെ ഭവനത്തിൽ എന്തു കാര്യം?
നിനക്കു ദുരന്തമുണ്ടാകുമ്പോൾ വിശുദ്ധമാംസംകൊണ്ട്* അവർക്ക് അതു തടയാനാകുമോ?
ആ സമയത്ത് നീ ആഹ്ലാദിക്കുമോ?
16 ‘നല്ല പഴങ്ങൾ കായ്ച്ച് തഴച്ചുവളരുന്ന ഭംഗിയുള്ള ഒലിവ് മരം’ എന്ന്
ഒരിക്കൽ യഹോവ നിന്നെ വിളിച്ചിരുന്നു.
പക്ഷേ ദൈവം മഹാഗർജനത്തോടെ അവൾക്കു തീ ഇട്ടിരിക്കുന്നു;
അവർ അതിന്റെ കൊമ്പുകൾ ഒടിച്ചുകളഞ്ഞിരിക്കുന്നു.
17 “ബാലിനു ബലി അർപ്പിച്ച് എന്നെ കോപിപ്പിച്ച ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ചെയ്ത ദുഷ്ടത കാരണം നിനക്കു ദുരന്തം വരുമെന്നു+ നിന്നെ നട്ടുപിടിപ്പിച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പ്രഖ്യാപിക്കുന്നു.”
18 എനിക്കു കാര്യങ്ങൾ മനസ്സിലാകാൻ യഹോവ അത് എന്നെ അറിയിച്ചു;
അവർ ചെയ്തുകൊണ്ടിരുന്നത് അങ്ങ് ആ സമയത്ത് എനിക്കു കാണിച്ചുതന്നു.
19 ഞാനാകട്ടെ, അറുക്കാൻ കൊണ്ടുവന്ന ഒരു പാവം ചെമ്മരിയാട്ടിൻകുട്ടിയെപ്പോലെയായിരുന്നു.
അവർ എനിക്ക് എതിരെ പദ്ധതികൾ മനയുന്ന കാര്യം ഞാൻ അറിഞ്ഞില്ല.+ അവർ പറഞ്ഞു:
“നമുക്ക് ആ മരം കായ്കൾ സഹിതം നശിപ്പിച്ചുകളയാം.
ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്ക് അവനെ ഇല്ലാതാക്കാം;
അവന്റെ പേരുപോലും ഇനി ആരും ഓർക്കരുത്.”
20 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്;
ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+
അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.
21 “യഹോവയുടെ നാമത്തിൽ നീ പ്രവചിക്കരുത്;+ പ്രവചിച്ചാൽ, നീ ഞങ്ങളുടെ കൈകൊണ്ട് മരിക്കും” എന്നു പറഞ്ഞ് നിന്റെ ജീവനെടുക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരുഷന്മാരോട് യഹോവയ്ക്കു പറയാനുള്ളത് ഇതാണ്. 22 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോടു കണക്കു ചോദിക്കാൻപോകുന്നു. അവരുടെ യുവാക്കൾ വാളിന് ഇരയാകും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+ 23 അവരിൽ ആരും ബാക്കിയുണ്ടാകില്ല; കാരണം, അനാഥോത്തുകാരോടു+ കണക്കു ചോദിക്കുന്ന ആണ്ടിൽ ഞാൻ അവർക്കു ദുരന്തം വരുത്താനിരിക്കുകയാണ്.”
12 യഹോവേ, ഞാൻ അങ്ങയോടു പരാതി ബോധിപ്പിക്കുമ്പോഴും
നീതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴും നീതിയോടെയാണല്ലോ അങ്ങ് കാര്യങ്ങൾ ചെയ്യുന്നത്.+
പിന്നെ എന്താണു ദുഷ്ടന്മാരുടെ വഴി സഫലമാകുന്നത്?+
എന്തുകൊണ്ടാണു വഞ്ചകന്മാർക്ക് ഉത്കണ്ഠയില്ലാത്തത്?
2 അങ്ങ് അവരെ നട്ടു; അവർ വേരുപിടിച്ചു.
അവർ വളർന്ന് ഫലം കായ്ച്ചു.
അങ്ങ് അവരുടെ ചുണ്ടുകളിലുണ്ട്; പക്ഷേ, അവരുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളിൽ* അങ്ങയ്ക്ക് ഒരു സ്ഥാനവുമില്ല.+
3 പക്ഷേ യഹോവേ, അങ്ങ് എന്നെ നന്നായി അറിയുന്നു,+ എന്നെ കാണുന്നു.
അങ്ങ് എന്റെ ഹൃദയത്തെ പരിശോധിച്ച് അത് അങ്ങയോടു പറ്റിച്ചേർന്നിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നല്ലോ.+
കശാപ്പു ചെയ്യാനുള്ള ചെമ്മരിയാടിനെപ്പോലെ അവരെ വേർതിരിച്ച്
അറുക്കാനുള്ള ദിവസത്തേക്കു മാറ്റിനിറുത്തേണമേ.
4 എത്ര കാലംകൂടെ ദേശം ഇങ്ങനെ നശിച്ചുകിടക്കും?
എത്ര കാലം നിലത്തെ സസ്യജാലങ്ങളെല്ലാം ഉണങ്ങിക്കിടക്കും?+
അവിടെ താമസിക്കുന്നവരുടെ ദുഷ്ടത കാരണം
മൃഗങ്ങളും പക്ഷികളും അപ്പാടേ ഇല്ലാതായിരിക്കുന്നു.
“നമുക്ക് എന്തു സംഭവിക്കുമെന്ന് അവൻ കാണില്ല” എന്നാണല്ലോ അവർ പറഞ്ഞത്.
സമാധാനമുള്ള ദേശത്ത് നീ നിർഭയനായി താമസിച്ചേക്കാം;
പക്ഷേ, യോർദാൻതീരത്തുള്ള ഇടതൂർന്ന കുറ്റിക്കാടുകളിൽ നീ എന്തു ചെയ്യും?
6 നിന്റെ അപ്പന്റെ വീട്ടിലുള്ളവർ, നിന്റെ സ്വന്തം സഹോദരന്മാർപോലും,
നിന്നോടു വഞ്ചന കാണിച്ചിരിക്കുന്നു.+
അവർ നിനക്ക് എതിരെ ശബ്ദമുയർത്തിയിരിക്കുന്നു.
അവർ നിന്നോടു ചക്കരവാക്കുകൾ പറഞ്ഞാലും
അവരെ വിശ്വസിക്കരുത്.
7 “എന്റെ ഭവനം ഞാൻ ഉപേക്ഷിച്ചു;+ എന്റെ അവകാശം ഞാൻ തള്ളിക്കളഞ്ഞു.+
ഞാൻ പൊന്നുപോലെ കരുതിയവളെ അവളുടെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചു.+
8 എനിക്ക് അവകാശപ്പെട്ടവൾ കാട്ടിലെ സിംഹത്തെപ്പോലെ എന്നോടു പെരുമാറുന്നു.
അവൾ എന്നെ നോക്കി ഗർജിച്ചു.
അതുകൊണ്ട് ഞാൻ അവളെ വെറുക്കുന്നു.
9 എന്റെ അവകാശമായവൾ നിറപ്പകിട്ടുള്ള* ഒരു ഇരപിടിയൻ പക്ഷിയെപ്പോലെയാണ്.
മറ്റ് ഇരപിടിയൻ പക്ഷികൾ അതിനെ വളഞ്ഞ് ആക്രമിക്കുന്നു.+
മൃഗങ്ങളേ, നിങ്ങളെല്ലാം വരൂ! ഒന്നിച്ചുകൂടിവരൂ!
വന്ന് തിന്നൂ!+
10 അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചുകളഞ്ഞു.+
എനിക്ക് ഓഹരി കിട്ടിയ നിലം അവർ ചവിട്ടിമെതിച്ചുകളഞ്ഞു.+
ആ മനോഹരമായ ഓഹരി അവർ ഒന്നിനും കൊള്ളാത്ത ഒരു വിജനഭൂമിയാക്കി.
11 അത് ഒരു പാഴ്നിലമായിരിക്കുന്നു.
ദേശം മുഴുവനും വിജനമായി കിടക്കുന്നു.
പക്ഷേ ആരും ഇതൊന്നും കാര്യമായെടുക്കുന്നില്ല.+
12 വിജനഭൂമിയിലെ നടപ്പാതകളിലൂടെയെല്ലാം വിനാശകർ വന്നിരിക്കുന്നു;
യഹോവയുടെ വാൾ ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ ആളുകളെ സംഹരിക്കുകയാണ്.+
ആർക്കും ഒരു സമാധാനവുമില്ല.
13 അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്തതു മുള്ളുകളായിരുന്നു.+
അവർ എല്ലു മുറിയെ പണിയെടുത്തു; ഒരു ഗുണവുമുണ്ടായില്ല.
യഹോവയുടെ ഉഗ്രകോപം കാരണം,
അവർക്കു കിട്ടിയ വിളവ് കണ്ട് അവർ നാണംകെടും.”
14 യഹോവ പറയുന്നത് ഇതാണ്: “എന്റെ ജനമായ ഇസ്രായേലിനു ഞാൻ കൊടുത്ത അവകാശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാരെയും+ ഇതാ, ഞാൻ ദേശത്തുനിന്ന് പിഴുതുകളയുന്നു.+ അവരുടെ ഇടയിൽനിന്ന് യഹൂദാഗൃഹത്തെയും ഞാൻ പിഴുതുകളയും. 15 പക്ഷേ അതിനു ശേഷം എനിക്കു വീണ്ടും അവരോടു കരുണ തോന്നിയിട്ട് അവരെയെല്ലാം അവരവരുടെ അവകാശത്തിലേക്കും ദേശത്തേക്കും മടക്കിക്കൊണ്ടുവരും.”
16 “ബാലിന്റെ നാമത്തിൽ സത്യം ചെയ്യാൻ അവർ എന്റെ ജനത്തെ പഠിപ്പിക്കാൻ കാണിച്ച ശുഷ്കാന്തി, ‘യഹോവയാണെ!’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ സത്യം ചെയ്യാനും എന്റെ ജനത്തിന്റെ വഴികൾ പഠിക്കാനും കാണിക്കുന്നെങ്കിൽ, എന്റെ ജനത്തിന്റെ ഇടയിൽ അവർക്ക് അഭിവൃദ്ധിയുണ്ടാകും. 17 പക്ഷേ അനുസരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഞാൻ ആ ജനതയെ പിഴുതുകളയും; അതിനെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
13 യഹോവ എന്നോടു പറഞ്ഞു: “നീ പോയി ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയ്ക്കു കെട്ടുക. പക്ഷേ, അതു വെള്ളത്തിൽ മുക്കരുത്.” 2 അങ്ങനെ, യഹോവ പറഞ്ഞതുപോലെ ഞാൻ ചെന്ന് അരപ്പട്ട വാങ്ങി അരയ്ക്കു കെട്ടി. 3 വീണ്ടും എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 4 “നീ അരയ്ക്കു കെട്ടിയിരിക്കുന്ന അരപ്പട്ടയുംകൊണ്ട് യൂഫ്രട്ടീസിലേക്കു പോകുക. എന്നിട്ട്, അത് അവിടെയുള്ള ഒരു പാറയിടുക്കിൽ ഒളിച്ചുവെക്കുക.” 5 അങ്ങനെ യഹോവ കല്പിച്ചതുപോലെ, ഞാൻ ചെന്ന് യൂഫ്രട്ടീസിന് അടുത്ത് അത് ഒളിച്ചുവെച്ചു.
6 പക്ഷേ, ഏറെ ദിവസങ്ങൾ കഴിഞ്ഞ് യഹോവ എന്നോടു പറഞ്ഞു: “എഴുന്നേറ്റ് യൂഫ്രട്ടീസിലേക്കു പോയി ഞാൻ അവിടെ ഒളിച്ചുവെക്കാൻ കല്പിച്ച അരപ്പട്ട എടുക്കുക.” 7 അങ്ങനെ, ഞാൻ അവിടെ ചെന്ന് ഒളിച്ചുവെച്ചിരുന്ന അരപ്പട്ട കണ്ടെടുത്തു. പക്ഷേ അതു ദ്രവിച്ച് ഒന്നിനും കൊള്ളാത്തതായിപ്പോയിരുന്നു.
8 അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 9 “യഹോവ പറയുന്നത് ഇതാണ്: ‘ഇതേപോലെതന്നെ യഹൂദയുടെ അഹങ്കാരവും യരുശലേമിന്റെ കടുത്ത അഹംഭാവവും ഞാൻ ഇല്ലാതാക്കും.+ 10 എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതെ+ ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുകയും+ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുന്നിൽ കുമ്പിടുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ടപോലെയാകും.’ 11 ‘അരപ്പട്ട ഒരാളുടെ അരയിൽ പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഞാൻ ഇസ്രായേൽഗൃഹത്തെയും യഹൂദാഗൃഹത്തെയും മുഴുവൻ എന്നോടു പറ്റിച്ചേരാൻ ഇടയാക്കി. അവർ എനിക്ക് ഒരു ജനവും+ ഒരു പേരും+ ഒരു പുകഴ്ചയും ഒരു മനോഹരവസ്തുവും ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അവർ അനുസരിച്ചില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “നീ ഈ സന്ദേശവും അവരെ അറിയിക്കണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “എല്ലാ വലിയ ഭരണിയിലും വീഞ്ഞു നിറയ്ക്കണം.”’ അപ്പോൾ അവർ നിന്നോടു പറയും: ‘എല്ലാ വലിയ ഭരണിയിലും വീഞ്ഞു നിറയ്ക്കണമെന്ന കാര്യം ഞങ്ങൾക്ക് അറിയാവുന്നതല്ലേ?’ 13 അപ്പോൾ അവരോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഈ ദേശത്ത് താമസിക്കുന്ന എല്ലാവരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും യരുശലേമിൽ താമസിക്കുന്ന എല്ലാവരെയും ഞാൻ കുടിപ്പിച്ച് മത്തരാക്കും.+ 14 അപ്പന്മാരെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ ഞാൻ അവരെ പരസ്പരം കൂട്ടിയിടിപ്പിച്ച് തകർത്തുകളയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ അവരോട് അനുകമ്പയോ കരുണയോ കാണിക്കില്ല; എനിക്കു ദുഃഖവും തോന്നില്ല. അവരെ ഞാൻ നിഗ്രഹിക്കും, തടയാൻ ഒന്നിനുമാകില്ല.”’+
15 ശ്രദ്ധിച്ചുകേൾക്കൂ!
ധാർഷ്ട്യം കാണിക്കരുത്; യഹോവയാണു സംസാരിച്ചിരിക്കുന്നത്.
16 ദൈവം ഇരുട്ടു വരുത്തുന്നതിനു മുമ്പേ,
മലകളിൽ ഇരുൾ വീണിട്ട് നിങ്ങളുടെ കാൽ ഇടറുന്നതിനു മുമ്പേ,
നിങ്ങളുടെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്തുക.
നിങ്ങൾ വെളിച്ചം ഉണ്ടാകുമെന്നു പ്രതീക്ഷിക്കും;
പക്ഷേ ദൈവം കൂരിരുട്ടു വരുത്തും;
വെളിച്ചത്തെ കനത്ത മൂടലാക്കി മാറ്റും.+
17 നിങ്ങൾ ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ
നിങ്ങളുടെ അഹങ്കാരം ഓർത്ത് ആരും കാണാതെ ഞാൻ കരയും.
യഹോവയുടെ ആട്ടിൻപറ്റത്തെ+ ബന്ദികളായി കൊണ്ടുപോയിരിക്കയാൽ
ഞാൻ കണ്ണീർ പൊഴിക്കും; എന്റെ കണ്ണീർ ധാരധാരയായി ഒഴുകും.+
18 രാജാവിനോടും അമ്മമഹാറാണിയോടും* പറയുക:+ ‘താഴേക്ക് ഇറങ്ങി ഇരിക്കൂ!
നിങ്ങളുടെ മനോഹരമായ കിരീടം തലയിൽനിന്ന് വീണുപോകുമല്ലോ.’
19 തെക്കുള്ള നഗരങ്ങൾ അടച്ചിട്ടിരിക്കുന്നു;* അവ തുറക്കാൻ ആരുമില്ല.
യഹൂദയിലുള്ള എല്ലാവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയിരിക്കുന്നു; ഒറ്റ ഒരാൾപ്പോലും അവിടെയില്ല.+
20 നിങ്ങൾ കണ്ണ് ഉയർത്തി വടക്കുനിന്ന് വരുന്നവരെ നോക്കൂ!+
നിനക്കു തന്ന ആട്ടിൻപറ്റം, അഴകുള്ള ആ ചെമ്മരിയാടുകൾ, എവിടെ?+
21 എന്നും ഉറ്റ ചങ്ങാതിമാരായി നിനക്കുണ്ടായിരുന്നവർതന്നെ
നിന്നെ ശിക്ഷിക്കുമ്പോൾ നീ എന്തു പറയും?+
പ്രസവവേദന അനുഭവിക്കുന്നവളെപ്പോലെ നീ വേദനയാൽ പുളയില്ലേ?+
22 ‘എനിക്ക് എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്നു നീ ചിന്തിക്കും.+
നിന്റെ തെറ്റുകളുടെ ആധിക്യം കാരണമാണു നിന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞത്,+
നിന്റെ ഉപ്പൂറ്റി കഠിനവേദനയിലായത്.
23 ഒരു കൂശ്യനു* തന്റെ ചർമവും ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികളും മാറ്റാനാകുമോ?+
എങ്കിൽ മാത്രമേ, തിന്മ ചെയ്യാൻ ശീലിച്ച നിനക്കു
നന്മ ചെയ്യാൻ പറ്റൂ.
24 അതുകൊണ്ട്, മരുഭൂമിയിൽനിന്ന് വീശുന്ന കാറ്റ്, വയ്ക്കോൽ പറപ്പിക്കുന്നതുപോലെ ഞാൻ നിന്നെ ചിതറിക്കും.+
25 ഇതാണു നിന്റെ പങ്ക്; ഞാൻ അളന്നുവെച്ചിരിക്കുന്ന ഓഹരി” എന്ന് യഹോവ പ്രഖ്യാപിക്കുന്നു;
26 അതുകൊണ്ട്, ഞാൻ നിന്റെ വസ്ത്രം നിന്റെ മുഖംവരെ പൊക്കും;
നിന്റെ നഗ്നത ആളുകൾ കാണും.+
27 നിന്റെ വ്യഭിചാരവും+ കാമവെറിയോടെയുള്ള ചിനയ്ക്കലും
മ്ലേച്ഛമായ* വേശ്യാവൃത്തിയും അവർ കാണും.
കുന്നുകളിലും വയലുകളിലും
നിന്റെ വൃത്തികെട്ട പെരുമാറ്റം+ ഞാൻ കണ്ടു.
യരുശലേമേ, നിന്റെ കാര്യം മഹാകഷ്ടം!
എത്ര കാലംകൂടെ നീ ഇങ്ങനെ അശുദ്ധയായിരിക്കും?”+
14 വരൾച്ചയെക്കുറിച്ച് യഹോവയിൽനിന്ന് യിരെമ്യക്കു കിട്ടിയ സന്ദേശം:+
2 യഹൂദ വിലപിക്കുന്നു;+ അതിന്റെ കവാടങ്ങൾ തകർന്നുകിടക്കുന്നു.
അവ നിരാശയിൽ മുങ്ങി നിലംപതിക്കുന്നു;
യരുശലേമിൽനിന്ന് കരച്ചിൽ ഉയരുന്നു.
3 അവരുടെ യജമാനന്മാർ വെള്ളത്തിനുവേണ്ടി ദാസരെ* അയയ്ക്കുന്നു.
അവർ ജലസ്രോതസ്സുകളിൽ* ചെല്ലുന്നെങ്കിലും എങ്ങും വെള്ളമില്ല.
കാലിപ്പാത്രങ്ങളുമായി അവർ മടങ്ങുന്നു.
അവർ നാണംകെട്ട് നിരാശയോടെ തങ്ങളുടെ തല മൂടുന്നു.
5 പുല്ലില്ലാത്തതുകൊണ്ട് കാട്ടിലെ പേടമാൻപോലും
പെറ്റുവീണ കുഞ്ഞിനെ ഉപേക്ഷിക്കുന്നു.
6 കാട്ടുകഴുതകൾ മൊട്ടക്കുന്നുകളിൽ നിന്ന്
കുറുനരികളെപ്പോലെ കിതയ്ക്കുന്നു;
സസ്യങ്ങൾക്കായി നോക്കിനോക്കി അവയുടെ കാഴ്ച മങ്ങുന്നു.+
7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നെങ്കിലും
യഹോവേ, അങ്ങയുടെ പേരിനെ ഓർത്ത് അങ്ങ് പ്രവർത്തിക്കേണമേ.+
ഞങ്ങൾ കാണിച്ച അവിശ്വസ്തതയ്ക്കു കൈയും കണക്കും ഇല്ലല്ലോ;+
അങ്ങയോടാണല്ലോ ഞങ്ങൾ പാപം ചെയ്തത്.
8 ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനും ആയ ദൈവമേ,+
അങ്ങ് ദേശത്ത് ഒരു അന്യനെപ്പോലെയും
രാപാർക്കാൻ മാത്രം വരുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നത് എന്താണ്?
9 അങ്ങ് അന്ധാളിച്ചുനിൽക്കുന്ന ഒരു പുരുഷനെപ്പോലെയും
രക്ഷിക്കാനാകാത്ത ഒരു വീരനെപ്പോലെയും ആയിരിക്കുന്നത് എന്താണ്?
യഹോവേ, അങ്ങ് ഞങ്ങളുടെ ഇടയിലുണ്ടല്ലോ;+
അങ്ങയുടെ നാമത്തിൽ അറിയപ്പെടുന്നവരല്ലേ ഞങ്ങൾ?+
ഞങ്ങളെ ഉപേക്ഷിച്ചുകളയരുതേ.
10 ഈ ജനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “അലഞ്ഞുതിരിയാനാണ് അവർക്ക് ഇഷ്ടം.+ അവർ കാലിന് ഒരു നിയന്ത്രണവും വെച്ചിട്ടില്ല.+ അതുകൊണ്ട് യഹോവയ്ക്ക് അവരെ ഒട്ടും ഇഷ്ടമല്ല.+ ഞാൻ ഇപ്പോൾ അവരുടെ തെറ്റുകൾ ഓർത്ത് അവരുടെ പാപങ്ങൾക്കു കണക്കു ചോദിക്കും.”+
11 പിന്നെ യഹോവ എന്നോടു പറഞ്ഞു: “ഈ ജനത്തിന്റെ നന്മയ്ക്കുവേണ്ടി പ്രാർഥിക്കരുത്.+ 12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ യാചനകൾക്കു ചെവി കൊടുക്കുന്നില്ല.+ അവർ സമ്പൂർണദഹനയാഗങ്ങളും ധാന്യയാഗങ്ങളും അർപ്പിക്കുന്നെങ്കിലും ഞാൻ അവയിൽ പ്രസാദിക്കുന്നില്ല.+ കാരണം ഞാൻ അവരെ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും നശിപ്പിക്കാൻപോകുകയാണ്.”+
13 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, പ്രവാചകന്മാർ അവരോട് ഇങ്ങനെയൊക്കെയാണു പറയുന്നത്: ‘നിങ്ങൾ വാൾ കാണുകയില്ല. ക്ഷാമം നിങ്ങളുടെ മേൽ വരുകയുമില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥസമാധാനം തരും.’”+
14 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “പ്രവാചകന്മാർ എന്റെ നാമത്തിൽ നുണകളാണു പ്രവചിക്കുന്നത്.+ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.+ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജദർശനവും ഒരു ഗുണവുമില്ലാത്ത ഭാവിഫലവും സ്വന്തം ഹൃദയത്തിലെ വഞ്ചനയും ആണ്.+ 15 അതുകൊണ്ട്, ഞാൻ അയച്ചിട്ടില്ലെങ്കിലും എന്റെ നാമത്തിൽ പ്രവചിക്കുകയും വാളോ ക്ഷാമമോ ഈ ദേശത്ത് വരില്ലെന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: ‘വാളാലും ക്ഷാമത്താലും ആ പ്രവാചകന്മാർ നശിക്കും.+ 16 അവരുടെ പ്രവചനം കേട്ട ജനം ക്ഷാമത്തിനും വാളിനും ഇരയാകും. യരുശലേമിന്റെ തെരുവുകളിലേക്ക് അവരെ വലിച്ചെറിയും. അവരെയും അവരുടെ ഭാര്യമാരെയും മക്കളെയും കുഴിച്ചിടാൻ ആരുമുണ്ടാകില്ല.+ അവർ അർഹിക്കുന്ന ദുരന്തംതന്നെ ഞാൻ അവരുടെ മേൽ ചൊരിയും.’+
17 “നീ ഈ വാക്കുകൾ അവരോടു പറയണം:
‘എന്റെ കണ്ണിൽനിന്ന് കണ്ണീർ രാപ്പകൽ പൊഴിയട്ടെ; അതു നിലയ്ക്കാതെ ധാരധാരയായി ഒഴുകട്ടെ.+
എന്റെ ജനത്തിൻപുത്രിയായ കന്യക ക്രൂരമർദനമേറ്റ് തകർന്നിരിക്കുന്നല്ലോ;+
അവൾക്കു മാരകമായ മുറിവേറ്റിരിക്കുന്നു.
നഗരത്തിലേക്കു ചെന്നാലോ
അവിടെ അതാ ക്ഷാമംമൂലം രോഗികളായവർ!+
പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അപരിചിതമായ ദേശത്തുകൂടെ അലഞ്ഞുനടക്കുന്നല്ലോ.’”+
19 അങ്ങ് യഹൂദയെ തീർത്തും തള്ളിക്കളഞ്ഞോ? സീയോനോട് അങ്ങയ്ക്കു വെറുപ്പാണോ?+
ഭേദമാകാത്ത വിധം അങ്ങ് ഞങ്ങളെ അടിച്ചത് എന്തിനാണ്?+
സമാധാനമുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു; പക്ഷേ ഒരു ഗുണവുമുണ്ടായില്ല;
രോഗശമനത്തിനുവേണ്ടി കാത്തിരുന്നു; പക്ഷേ എങ്ങും ഭീതി മാത്രം!+
20 യഹോവേ, ഞങ്ങളുടെ ദുഷ്ടത ഞങ്ങൾ അംഗീകരിക്കുന്നു;
ഞങ്ങളുടെ പൂർവികരുടെ തെറ്റുകൾ ഞങ്ങൾ സമ്മതിക്കുന്നു;
ഞങ്ങൾ അങ്ങയോടു പാപം ചെയ്തല്ലോ.+
21 അങ്ങയുടെ പേരിനെ ഓർത്ത് ഞങ്ങളെ തള്ളിക്കളയരുതേ.+
അങ്ങയുടെ മഹനീയസിംഹാസനത്തെ വെറുക്കരുതേ.
ഞങ്ങളോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കേണമേ; അതു ലംഘിക്കരുതേ.+
22 ജനതകളുടെ ഒരു ഗുണവുമില്ലാത്ത ദേവവിഗ്രഹങ്ങൾക്കു മഴ പെയ്യിക്കാനാകുമോ?
ആകാശം വിചാരിച്ചാൽപ്പോലും മഴ പെയ്യിക്കാനാകുമോ?
ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയ്ക്കു മാത്രമല്ലേ അതു സാധിക്കൂ?+
ഇതെല്ലാം ചെയ്തിരിക്കുന്നത് അങ്ങായതുകൊണ്ട്
അങ്ങയിലാണു ഞങ്ങളുടെ പ്രത്യാശ.
15 അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശയും ശമുവേലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോടു പ്രീതി കാണിക്കില്ല. എന്റെ കൺമുന്നിൽനിന്ന് ഇവരെ ഓടിച്ചുകളയൂ. അവർ പോകട്ടെ. 2 അവർ നിന്നോട്, ‘ഞങ്ങൾ എവിടെപ്പോകും’ എന്നു ചോദിച്ചാൽ നീ അവരോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്:
“മാരകരോഗത്തിനുള്ളവർ മാരകരോഗത്തിലേക്ക്!
വാളിനുള്ളവർ വാളിലേക്ക്!+
ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്ക്!
അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്ക്!”’+
3 “യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ അവരുടെ മേൽ നാലു ദുരന്തം* വരുത്തും:+ വാൾ അവരെ കൊല്ലും; നായ്ക്കൾ അവരെ വലിച്ചിഴയ്ക്കും; ആകാശത്തിലെ പക്ഷികൾ അവരെ തിന്നുമുടിക്കും; ഭൂമിയിലെ മൃഗങ്ങൾ അവരെ വിഴുങ്ങിക്കളയും.+ 4 യഹൂദാരാജാവായ ഹിസ്കിയയുടെ മകൻ മനശ്ശെ യരുശലേമിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ നിമിത്തം+ ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും ഞാൻ അവരെ ഭീതികാരണമാക്കും.+
5 യരുശലേമേ, ആരു നിന്നോട് അനുകമ്പ കാട്ടും?
ആർക്കു നിന്നോടു സഹതാപം തോന്നും?
നിന്റെ ക്ഷേമം അന്വേഷിക്കാൻ ആരു നിന്റെ അടുത്ത് വരും?’
6 ‘നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
‘നീ വീണ്ടുംവീണ്ടും എനിക്കു പുറംതിരിയുന്നു.*+
അതുകൊണ്ട്, നിനക്ക് എതിരെ കൈ നീട്ടി ഞാൻ നിന്നെ സംഹരിക്കും.+
നിന്നോട് അലിവ് കാണിച്ചുകാണിച്ച്* ഞാൻ മടുത്തു.
7 ദേശത്തിന്റെ കവാടങ്ങളിൽവെച്ച് ഞാൻ അവരെ മുൾക്കരണ്ടികൊണ്ട് പാറ്റിക്കളയും.
ഞാൻ അവരുടെ മക്കളുടെ ജീവനെടുക്കും.+
എന്റെ ജനം അവരുടെ വഴികളിൽനിന്ന് പിന്തിരിയാൻ കൂട്ടാക്കാത്തതുകൊണ്ട്+
ഞാൻ അവരെ സംഹരിക്കും.
8 എന്റെ മുന്നിൽ അവരുടെ വിധവമാർ കടലിലെ മണൽത്തരികളെക്കാൾ അധികമാകും.
നട്ടുച്ചയ്ക്കു ഞാൻ അവരുടെ നേരെ ഒരു സംഹാരകനെ വരുത്തും; അമ്മമാരെയും യുവാക്കളെയും അവൻ നിഗ്രഹിക്കും.
ഉത്കണ്ഠയും ഭീതിയും അവരെ പെട്ടെന്നു പിടികൂടാൻ ഞാൻ ഇടയാക്കും.
9 ഏഴു പ്രസവിച്ചവൾ ക്ഷീണിച്ച് തളർന്നിരിക്കുന്നു;
അവൾ ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്നു.
പകൽ തീരുംമുമ്പേ അവളുടെ സൂര്യൻ അസ്തമിച്ചിരിക്കുന്നു;
അവൾ ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു.’*
‘അവരിൽ ബാക്കിയുള്ള കുറച്ച് പേരെ
ഞാൻ ശത്രുക്കളുടെ വാളിന് ഇരയാക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+
ഞാൻ കാരണം നാട്ടിലെങ്ങും വഴക്കും വക്കാണവും ആണല്ലോ. കഷ്ടം!
ഞാൻ കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്തിട്ടില്ല;
എന്നിട്ടും അവരെല്ലാം എന്നെ ശപിക്കുന്നു.
11 യഹോവ പറഞ്ഞു: “ഞാൻ നിന്നെ ശുശ്രൂഷിച്ച് നിനക്കു നല്ലതു വരുത്തും.
ആപത്തുകാലത്ത് ഞാൻ തീർച്ചയായും നിനക്കുവേണ്ടി മധ്യസ്ഥത വഹിക്കും;
കഷ്ടകാലത്ത് നിനക്കുവേണ്ടി ശത്രുക്കളോടു വാദിക്കും.
12 ആർക്കെങ്കിലും ഇരുമ്പിനെ കഷണങ്ങളാക്കാനാകുമോ?
വടക്കുനിന്നുള്ള ഇരുമ്പും ചെമ്പും തകർക്കാനാകുമോ?
13 നിന്റെ നാട്ടിലെല്ലാം നീ ചെയ്തുകൂട്ടിയ പാപങ്ങൾ കാരണം
നിന്റെ വസ്തുവകകളും സമ്പാദ്യങ്ങളും വില വാങ്ങാതെ കൊള്ളവസ്തുക്കൾപോലെ ഞാൻ നൽകും.+
14 നിനക്ക് അപരിചിതമായ ഒരു ദേശത്തേക്കു കൊണ്ടുപോകാൻ
അവയെല്ലാം ഞാൻ നിന്റെ ശത്രുക്കൾക്കു കൊടുക്കും.+
കാരണം എന്റെ കോപത്താൽ ഒരു തീ ജ്വലിച്ചിരിക്കുന്നു;+
അതു നിന്റെ നേരെ വരുന്നു.”
15 യഹോവേ, അങ്ങയ്ക്ക് എല്ലാം അറിയാമല്ലോ;
എന്നെ ഓർക്കേണമേ; എന്നിലേക്കു ശ്രദ്ധ തിരിക്കേണമേ.
എന്നെ ഉപദ്രവിക്കുന്നവരോട് എനിക്കുവേണ്ടി പ്രതികാരം ചെയ്യേണമേ.+
അങ്ങ് കോപം ചൊരിയാൻ താമസിച്ചിട്ട് ഞാൻ നശിച്ചുപോകാൻ ഇടയാകരുതേ.*
അങ്ങയ്ക്കുവേണ്ടിയാണല്ലോ ഞാൻ ഈ നിന്ദയെല്ലാം സഹിക്കുന്നത്.+
16 അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+
അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു;
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.
17 ഞാൻ ഉല്ലാസപ്രിയരോടു കൂട്ടുകൂടി ആനന്ദിക്കുന്നില്ല.+
അങ്ങയുടെ കൈ എന്റെ മേലുള്ളതുകൊണ്ട് ഞാൻ തനിച്ചാണ് ഇരിക്കുന്നത്;
18 എന്താണ് എന്റെ വേദന വിട്ടുമാറാത്തത്,
എന്റെ മുറിവ് ഉണങ്ങാത്തത്?
അത് ഉണങ്ങാൻ കൂട്ടാക്കുന്നില്ല.
പെട്ടെന്നു വറ്റിപ്പോകുന്ന ഉറവപോലെ അങ്ങ് എന്നെ വഞ്ചിക്കുമോ?
19 അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്:
“നീ മടങ്ങിവന്നാൽ ഞാൻ നിന്നെ പഴയപടിയാക്കും;
നീ എന്റെ മുന്നിൽ നിൽക്കും.
ഒരു ഗുണവുമില്ലാത്തതും അമൂല്യമായതും തമ്മിൽ നീ വേർതിരിച്ചാൽ
നീ എന്റെ വായ്പോലെയാകും.*
അവർക്കു നിന്നിലേക്കു തിരിയേണ്ടിവരും;
പക്ഷേ നിനക്ക് അവരിലേക്കു തിരിയേണ്ടിവരില്ല.”
20 “ഞാൻ നിന്നെ ഈ ജനത്തിനു മുന്നിൽ ഉറപ്പുള്ള ഒരു ചെമ്പുമതിലാക്കുന്നു.+
അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്;
പക്ഷേ വിജയിക്കില്ല.+
കാരണം, നിന്നെ രക്ഷിക്കാനും വിടുവിക്കാനും ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
21 “ദുഷ്ടന്മാരുടെ കൈയിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും;
ക്രൂരന്മാരുടെ പിടിയിൽനിന്ന് നിന്നെ മോചിപ്പിക്കും.”*
16 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “നീ വിവാഹം കഴിക്കരുത്; ഈ ദേശത്ത് നിനക്കു മക്കൾ ഉണ്ടാകുകയുമരുത്. 3 കാരണം ഇവിടെ ജനിക്കുന്ന മക്കളെക്കുറിച്ചും അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ പറയുന്നത് ഇതാണ്: 4 ‘മാരകരോഗങ്ങളാൽ അവർ മരിക്കും.+ പക്ഷേ, അവരെ ഓർത്ത് വിലപിക്കാനോ അവരെ കുഴിച്ചിടാനോ ആരും കാണില്ല; അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.+ വാളാലും ക്ഷാമത്താലും അവർ നശിക്കും.+ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും.’
5 യഹോവ പറയുന്നത് ഇതാണ്:
‘വിലാപവിരുന്നു നടക്കുന്ന വീട്ടിൽ ചെല്ലരുത്;
വിലപിക്കാനോ സഹതപിക്കാനോ പോകരുത്.’+
‘കാരണം ഈ ജനത്തിൽനിന്ന് ഞാൻ എന്റെ സമാധാനം എടുത്തുകളഞ്ഞിരിക്കുന്നു,
എന്റെ അചഞ്ചലസ്നേഹവും കരുണയും ഞാൻ പിൻവലിച്ചിരിക്കുന്നു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
6 ‘ചെറിയവരും വലിയവരും ഒരുപോലെ ഈ ദേശത്ത് മരിച്ചുവീഴും.
ആരും അവരെ കുഴിച്ചിടില്ല;
ആരും അവരെ ഓർത്ത് വിലപിക്കില്ല;
ആരും അവർക്കുവേണ്ടി സ്വയം മുറിവേൽപ്പിക്കുകയോ തലമുടി വടിക്കുകയോ ഇല്ല.*
7 മരിച്ചവരെ ഓർത്ത് വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ
ആഹാരവുമായി ആരും അവരുടെ അടുത്ത് ചെല്ലില്ല.
അമ്മയപ്പന്മാരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെ അടുത്ത്
സാന്ത്വനത്തിന്റെ പാനപാത്രവുമായി ആരും പോകില്ല.
8 വിരുന്നുവീട്ടിൽ ചെല്ലരുത്;
അവരോടൊപ്പം ഇരുന്ന് തിന്നുകുടിക്കരുത്.’
9 “കാരണം, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇതാ, നിങ്ങളുടെ ജീവിതകാലത്ത് നിങ്ങളുടെ കൺമുന്നിൽവെച്ചുതന്നെ ഞാൻ ഈ സ്ഥലത്തുനിന്ന് ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും ഇല്ലാതാക്കും; മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാകും.’+
10 “നീ ഇക്കാര്യമൊക്കെ ഈ ജനത്തോടു പറയുമ്പോൾ അവർ ചോദിക്കും: ‘ഞങ്ങളുടെ മേൽ ഇത്ര വലിയ ദുരന്തം വരുമെന്ന് യഹോവ പറയുന്നത് എന്തുകൊണ്ടാണ്? ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയോട് എന്തു പാപം ചെയ്തിട്ടാണ്? ഞങ്ങൾ എന്തു തെറ്റു ചെയ്തു?’+ 11 അപ്പോൾ, നീ അവരോടു പറയണം: ‘“നിങ്ങളുടെ പൂർവികർ എന്നെ ഉപേക്ഷിച്ചു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അവർ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവരെ സേവിക്കുകയും അവരുടെ മുന്നിൽ കുമ്പിടുകയും ചെയ്തുകൊണ്ടിരുന്നു.+ എന്നെ ഉപേക്ഷിച്ച അവർ എന്റെ നിയമം പാലിച്ചുമില്ല.+ 12 നിങ്ങളാകട്ടെ നിങ്ങളുടെ പൂർവികരെക്കാൾ വളരെ മോശമായി പെരുമാറിയിരിക്കുന്നു.+ നിങ്ങൾ ആരും എന്നെ അനുസരിക്കുന്നില്ല; പകരം, ശാഠ്യപൂർവം സ്വന്തം ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കുന്നു.+ 13 അതുകൊണ്ട്, ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന് നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയാത്ത ഒരു ദേശത്തേക്ക് എറിഞ്ഞുകളയും.+ അവിടെ നിങ്ങൾക്കു രാവും പകലും മറ്റു ദൈവങ്ങളെ സേവിക്കേണ്ടിവരും;+ ഞാൻ നിങ്ങളോട് ഒരു പരിഗണനയും കാണിക്കില്ല.”’
14 “‘പക്ഷേ “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന യഹോവയാണെ!”+ എന്ന് അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 15 ‘പകരം “ഇസ്രായേൽ ജനത്തെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് കൊണ്ടുവന്ന യഹോവയാണെ!” എന്ന് അവർ പറയുന്ന കാലം വരും. അവരുടെ പൂർവികർക്കു കൊടുത്ത സ്വന്തം ദേശത്തേക്കു ഞാൻ അവരെ തിരികെ കൊണ്ടുവരും.’+
16 ‘ഇതാ ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘മീൻ പിടിക്കുന്നതുപോലെ അവർ അവരെ പിടിക്കും.
പിന്നെ ഞാൻ അനേകം നായാട്ടുകാരെ വരുത്തും;
അവർ എല്ലാ മലകളിൽനിന്നും കുന്നുകളിൽനിന്നും
പാറയിടുക്കുകളിൽനിന്നും അവരെ വേട്ടയാടിപ്പിടിക്കും.
17 കാരണം അവർ ചെയ്യുന്നതെല്ലാം* ഞാൻ കാണുന്നുണ്ട്.
അവർ എന്റെ കണ്ണിനു മറവല്ല;
അവരുടെ തെറ്റുകളും എനിക്കു മറഞ്ഞിരിക്കുന്നില്ല.
18 ആദ്യം ഞാൻ അവരുടെ തെറ്റുകൾക്കും പാപങ്ങൾക്കും അതേ അളവിൽ മടക്കിക്കൊടുക്കും;+
കാരണം, ജീവനില്ലാത്ത മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്* അവർ എന്റെ ദേശം അശുദ്ധമാക്കിയിരിക്കുന്നു;
വൃത്തികെട്ട വസ്തുക്കൾകൊണ്ട് അവർ എന്റെ അവകാശദേശം നിറച്ചിരിക്കുന്നു.’”+
19 എന്റെ ശക്തിയും രക്ഷാകേന്ദ്രവും ആയ യഹോവേ,
കഷ്ടകാലത്ത് ഓടിച്ചെല്ലാനുള്ള എന്റെ അഭയസ്ഥാനമേ,+
ജനതകൾ ഭൂമിയുടെ അറുതികളിൽനിന്ന് അങ്ങയുടെ അടുത്ത് വരും;
അവർ പറയും: “വ്യാജമായതാണു ഞങ്ങളുടെ പൂർവികർക്കു പൈതൃകമായി കിട്ടിയത്;
വെറും വ്യർഥത! ഒരു പ്രയോജനവുമില്ലാത്ത നിർഗുണവസ്തു!”+
20 ഒരു മനുഷ്യനു തനിക്കുവേണ്ടി ദൈവങ്ങളെ ഉണ്ടാക്കാനാകുമോ?
അവയൊന്നും ശരിക്കുള്ള ദൈവങ്ങളല്ലല്ലോ.+
21 “അതുകൊണ്ട് ഇത്തവണ ഞാൻ അവരെ കാണിച്ചുകൊടുക്കും,
എന്റെ ശക്തിയും ബലവും ഞാൻ അവർക്കു കാണിച്ചുകൊടുക്കും;
അപ്പോൾ എന്റെ പേര് യഹോവ എന്നാണെന്ന് അവർ അറിയേണ്ടിവരും.”
17 “യഹൂദയുടെ പാപം ഇരുമ്പെഴുത്തുകോൽകൊണ്ട് എഴുതിവെച്ചിരിക്കുന്നു.
അതു വജ്രമുനകൊണ്ട് അവരുടെ ഹൃദയപ്പലകയിലും
യാഗപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവെച്ചിരിക്കുന്നു.
2 തഴച്ചുവളരുന്ന മരത്തിന് അരികിലും ഉയർന്ന കുന്നുകളിലും+ നാട്ടിൻപുറത്തെ മലകളിലും ഉള്ള
അവരുടെ യാഗപീഠങ്ങളും പൂജാസ്തൂപങ്ങളും*+ അവരുടെ മക്കൾപോലും ഓർക്കുന്നല്ലോ.
3 നാടു നീളെ നീ ചെയ്തുകൂട്ടിയ പാപം കാരണം
നിന്റെ വസ്തുവകകളും സർവസമ്പാദ്യവും കൊള്ളയായി പോകും;+
4 ഞാൻ നിനക്കു തന്ന അവകാശം ഉപേക്ഷിച്ച് നിനക്കു പോകേണ്ടിവരും.+
അപരിചിതമായ ഒരു ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടയാക്കും.+
അത് എന്നെന്നും കത്തിക്കൊണ്ടിരിക്കും.”
5 യഹോവ പറയുന്നത് ഇതാണ്:
മനുഷ്യൻ* ശപിക്കപ്പെട്ടവൻ.
6 അവൻ മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരംപോലെയാകും.
നന്മ വരുമ്പോൾ അവൻ അതു കാണില്ല;
വിജനഭൂമിയിലെ വരണ്ട സ്ഥലങ്ങളിൽ അവൻ താമസിക്കും;
ആർക്കും ജീവിക്കാനാകാത്ത ഉപ്പുനിലത്ത് അവൻ കഴിയും.
8 അയാൾ നദീതീരത്ത് നട്ടിരിക്കുന്ന മരംപോലെയാകും;
വെള്ളത്തിലേക്കു വേരോട്ടമുള്ള ഒരു മരം.
വേനൽച്ചൂട് അയാൾ അറിയുന്നതേ ഇല്ല;
അയാളുടെ ഇലകൾ എപ്പോഴും പച്ചയായിരിക്കും.+
വരൾച്ചയുടെ കാലത്ത് അയാൾക്ക് ഉത്കണ്ഠയില്ല;
അയാൾ എന്നും ഫലം കായ്ച്ചുകൊണ്ടിരിക്കും.
9 ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും* സാഹസത്തിനു തുനിയുന്നതും* ആണ്;+
അതിനെ ആർക്കു മനസ്സിലാക്കാനാകും?
10 യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു;+
ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;
എന്നിട്ട് ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കും
പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+
11 അന്യായമായി* സമ്പത്തുണ്ടാക്കുന്നവൻ,
താൻ ഇടാത്ത മുട്ടകൾ കൂട്ടിവെക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.+
ആയുസ്സിന്റെ മധ്യേ സമ്പത്ത് അവനെ ഉപേക്ഷിച്ച് പോകും.
ഒടുവിൽ അവൻ ഒരു വിഡ്ഢിയാണെന്നു തെളിയും.”
വിശ്വാസത്യാഗികളായി അങ്ങയെ വിട്ട് പോകുന്നവരുടെ പേരുകൾ പൊടിയിലായിരിക്കും എഴുതുക.+
കാരണം ജീവജലത്തിന്റെ ഉറവായ യഹോവയെ അവർ ഉപേക്ഷിച്ചിരിക്കുന്നു.+
14 യഹോവേ, എന്നെ സുഖപ്പെടുത്തേണമേ; എങ്കിൽ ഞാൻ സുഖം പ്രാപിക്കും.
എന്നെ രക്ഷിക്കേണമേ; എങ്കിൽ, ഞാൻ രക്ഷപ്പെടും;+
അങ്ങയെയാണല്ലോ ഞാൻ സ്തുതിക്കുന്നത്.
15 “യഹോവയുടെ സന്ദേശം എവിടെ,+
അത് എന്താണു നിറവേറാത്തത്”
എന്ന് എന്നോടു ചോദിക്കുന്നവരുണ്ട്.
16 പക്ഷേ ഒരു ഇടയനായി അങ്ങയെ അനുഗമിക്കുന്നതിൽനിന്ന് ഞാൻ മാറിക്കളഞ്ഞില്ല.
വിനാശദിവസത്തിനുവേണ്ടി ഞാൻ ആശിച്ചിട്ടുമില്ല.
എന്റെ വായ് സംസാരിച്ചതെല്ലാം അങ്ങ് നന്നായി അറിയുന്നല്ലോ;
തിരുമുമ്പിലല്ലോ ഇതെല്ലാം സംഭവിച്ചത്!
17 അങ്ങ് എനിക്കൊരു ഭീതികാരണമാകരുതേ.
കഷ്ടകാലത്ത് അങ്ങല്ലോ എന്റെ അഭയസ്ഥാനം.
അവർ ഭയപരവശരാകട്ടെ;
പക്ഷേ ഞാൻ ഭയപരവശനാകാൻ ഇടവരുത്തരുതേ.
19 യഹോവ എന്നോടു പറഞ്ഞത് ഇതാണ്: “നീ ചെന്ന് യഹൂദാരാജാക്കന്മാർ വരുകയും പോകുകയും ചെയ്യുന്ന, ജനത്തിൻമക്കളുടെ കവാടത്തിലും യരുശലേമിന്റെ എല്ലാ കവാടങ്ങളിലും നിൽക്കുക.+ 20 നീ അവരോടു പറയണം: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യഹൂദാരാജാക്കന്മാരേ, യഹൂദയിലെ ജനമേ, യരുശലേംനിവാസികളേ, നിങ്ങളെല്ലാം യഹോവയുടെ സന്ദേശം കേൾക്കൂ. 21 യഹോവ പറയുന്നത് ഇതാണ്: “ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ശബത്തുദിവസം ചുമടു ചുമക്കുകയോ അത് യരുശലേംകവാടത്തിലൂടെ അകത്ത് കൊണ്ടുവരുകയോ അരുത്.+ 22 ശബത്തുദിവസം നിങ്ങളുടെ വീട്ടിൽനിന്ന് ചുമടൊന്നും പുറത്ത് കൊണ്ടുപോകാനും പാടില്ല; അന്നു നിങ്ങൾ പണിയൊന്നും ചെയ്യരുത്.+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിച്ചതുപോലെതന്നെ നിങ്ങൾ ശബത്ത് വിശുദ്ധമായി ആചരിക്കണം.+ 23 പക്ഷേ അവർ എന്നെ ശ്രദ്ധിക്കുകയോ എന്നിലേക്കു ചെവി ചായിക്കുകയോ ചെയ്തില്ല; അനുസരിക്കാനും ശിക്ഷണം സ്വീകരിക്കാനും അവർ ശാഠ്യപൂർവം വിസമ്മതിച്ചു.”’*+
24 “‘യഹോവ പ്രഖ്യാപിക്കുന്നു: “പക്ഷേ നിങ്ങൾ ഞാൻ പറയുന്നത് അതേപടി അനുസരിക്കുകയും ശബത്തുദിവസം ഈ നഗരകവാടങ്ങളിലൂടെ ചുമടൊന്നും കൊണ്ടുവരാതിരിക്കുകയും അന്നു പണിയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്താൽ+ 25 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരും രാജകുമാരന്മാരും+ രഥത്തിലും കുതിരകളിലും സവാരി ചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്ത് വരും. അവരും അവരുടെ പ്രഭുക്കന്മാരും, യഹൂദാപുരുഷന്മാരും യരുശലേംനിവാസികളും, അവയിലൂടെ അകത്ത് വരും.+ ഈ നഗരത്തിൽ എന്നും താമസക്കാരുണ്ടാകും. 26 യഹൂദാനഗരങ്ങളിൽനിന്നും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ബന്യാമീൻദേശത്തുനിന്നും+ മലനാട്ടിൽനിന്നും താഴ്വാരത്തുനിന്നും+ നെഗെബിൽനിന്നും* ആളുകൾ യഹോവയുടെ ഭവനത്തിലേക്കു വരും; അവർ സമ്പൂർണദഹനയാഗങ്ങളും+ ബലികളും+ ധാന്യയാഗങ്ങളും+ കുന്തിരിക്കവും നന്ദിപ്രകാശനബലികളും+ കൊണ്ടുവരും.
27 “‘“പക്ഷേ നിങ്ങൾ ശബത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാതെ അന്നേ ദിവസം ചുമട് എടുക്കുകയും അതുമായി യരുശലേംകവാടങ്ങളിലൂടെ അകത്ത് വരുകയും ചെയ്താൽ, എന്റെ കല്പന അനുസരിക്കാത്തതിന്റെ പേരിൽ ഞാൻ അവളുടെ കവാടങ്ങൾക്കു തീയിടും.+ അത് യരുശലേമിന്റെ ഉറപ്പുള്ള ഗോപുരങ്ങളെ വിഴുങ്ങിക്കളയും, തീർച്ച; ആ തീ അണയുകയില്ല.”’”+
18 യിരെമ്യക്ക് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: 2 “എഴുന്നേറ്റ് കുശവന്റെ* വീട്ടിലേക്കു പോകൂ;+ അവിടെവെച്ച് ഞാൻ എന്റെ സന്ദേശങ്ങൾ നിന്നെ കേൾപ്പിക്കും.”
3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നു. അവിടെ അയാൾ കുശവചക്രം ഉപയോഗിച്ച് പണി ചെയ്യുകയായിരുന്നു. 4 പക്ഷേ, കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ശരിയാകാതെപോയി. അതുകൊണ്ട് അയാൾ ആ കളിമണ്ണുകൊണ്ട് തനിക്ക് ഉചിതമെന്നു തോന്നിയ മറ്റൊരു പാത്രം ഉണ്ടാക്കി.
5 അപ്പോൾ എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 6 “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു.+ 7 ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പിഴുതെറിയുകയും തകർത്ത് നശിപ്പിക്കുകയും ചെയ്യുമെന്നു ഞാൻ പറയുന്നെന്നിരിക്കട്ടെ.+ 8 അപ്പോൾ ആ ജനത തങ്ങളുടെ ദുഷ്ടത ഉപേക്ഷിക്കുന്നെങ്കിൽ ഞാനും എന്റെ മനസ്സു മാറ്റും;* അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം വരുത്തില്ല.+ 9 പക്ഷേ ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പണിതുയർത്തുമെന്നും നട്ടുപിടിപ്പിക്കുമെന്നും ഞാൻ പറഞ്ഞിരിക്കെ 10 അവർ എന്റെ വാക്കു കേട്ടനുസരിക്കാതെ എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങൾ ചെയ്താൽ ഞാൻ എന്റെ മനസ്സു മാറ്റും;* അവരുടെ കാര്യത്തിൽ ഉദ്ദേശിച്ച നന്മ ഞാൻ ചെയ്യില്ല.’
11 “അതുകൊണ്ട് ഇപ്പോൾ യഹൂദാപുരുഷന്മാരോടും യരുശലേംനിവാസികളോടും ദയവായി ഇങ്ങനെ പറയുക: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ, ഞാൻ നിങ്ങൾക്കെതിരെ ഒരു ദുരന്തം ഒരുക്കുന്നു; നിങ്ങൾക്കെതിരെ ഒരു ഗൂഢപദ്ധതി മനയുന്നു. നിങ്ങളുടെ മോശമായ വഴികളിൽനിന്ന് ദയവായി പിന്തിരിയൂ. നിങ്ങളുടെ വഴികളും രീതികളും ശരിയാക്കൂ.”’”+
12 പക്ഷേ അവർ പറഞ്ഞു: “അതൊന്നും പറ്റില്ല!+ ഞങ്ങൾക്കു തോന്നിയതുപോലെ ഞങ്ങൾ നടക്കും. ഞങ്ങൾ ഓരോരുത്തരും ശാഠ്യപൂർവം സ്വന്തം ദുഷ്ടഹൃദയത്തെ അനുസരിച്ചേ പ്രവർത്തിക്കൂ.”+
13 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്:
“ജനതകളോടു നിങ്ങൾതന്നെ ഒന്നു ചോദിച്ചുനോക്ക്;
ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ?
ഇസ്രായേൽ കന്യക അതിഭയങ്കരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.+
14 ലബാനോൻ മലഞ്ചെരിവിലെ പാറക്കെട്ടുകളിൽനിന്ന് മഞ്ഞ് അപ്രത്യക്ഷമാകുമോ?
ദൂരെനിന്ന് ഒഴുകിവരുന്ന കുളിരരുവികൾ വറ്റിപ്പോകുമോ?
15 പക്ഷേ എന്റെ ജനം എന്നെ മറന്നു.+
ഒരു ഗുണവുമില്ലാത്തവയ്ക്ക് അവർ ബലികൾ അർപ്പിക്കുന്നല്ലോ.+
ആളുകൾ തങ്ങളുടെ വഴികളിൽ, പുരാതനവീഥികളിൽ, ഇടറിവീഴാൻ അവർ ഇടയാക്കുന്നു.+
നികത്തി നിരപ്പാക്കാത്ത* ഊടുവഴികളിലൂടെ ആളുകൾ നടക്കണമെന്നാണ് അവരുടെ ആഗ്രഹം.
അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിച്ച് തല ആട്ടും.+
17 കിഴക്കൻ കാറ്റുപോലെ ഞാൻ ശത്രുക്കളുടെ മുന്നിൽനിന്ന് അവരെ ചിതറിച്ചുകളയും.
അവരുടെ വിനാശദിവസത്തിൽ ഞാൻ എന്റെ മുഖമല്ല, പുറമായിരിക്കും അവരുടെ നേരെ തിരിക്കുക.”+
18 അപ്പോൾ, അവർ പറഞ്ഞു: “വരൂ! യിരെമ്യക്കെതിരെ നമുക്ക് ഒരു പദ്ധതി തയ്യാറാക്കാം.+ നമുക്ക് എന്തായാലും പുരോഹിതന്മാരിൽനിന്ന് നിയമവും* ജ്ഞാനികളിൽനിന്ന് ഉപദേശവും പ്രവാചകന്മാരിൽനിന്ന് സന്ദേശവും കിട്ടുമല്ലോ. വരൂ! നമുക്ക് അവന് എതിരെ സംസാരിക്കാം;* അവൻ പറയുന്നതൊന്നും ആരും ശ്രദ്ധിക്കരുത്.”
19 യഹോവേ, എന്നിലേക്കു ചെവി ചായിക്കേണമേ;
എന്റെ എതിരാളികൾ പറയുന്നതു കേൾക്കേണമേ.
20 നന്മയ്ക്കുള്ള പ്രതിഫലം തിന്മയാണോ?
അവർ എന്റെ ജീവനെടുക്കാൻ ഒരു കുഴി കുഴിച്ചിരിക്കുന്നല്ലോ.+
അവരെക്കുറിച്ച് നല്ലതു സംസാരിച്ച്
അവരോടുള്ള അങ്ങയുടെ ക്രോധം ഇല്ലാതാക്കാൻ ഞാൻ അങ്ങയുടെ മുന്നിൽ നിന്നത് ഓർക്കേണമേ.
21 അതുകൊണ്ട്, അവരുടെ പുത്രന്മാരെ ക്ഷാമത്തിനു വിട്ടുകൊടുക്കേണമേ;
അവരെ വാളിന്റെ ശക്തിക്ക് ഏൽപ്പിക്കേണമേ.+
അവരുടെ ഭാര്യമാർ മക്കൾ നഷ്ടപ്പെട്ടവരും വിധവമാരും ആകട്ടെ.+
അവരുടെ പുരുഷന്മാർ മാരകരോഗത്താൽ മരിക്കട്ടെ.
അവരുടെ യുവാക്കൾ വാളിന് ഇരയായി യുദ്ധഭൂമിയിൽ വീഴട്ടെ.+
22 ഓർക്കാപ്പുറത്ത് അങ്ങ് അവരുടെ നേരെ കവർച്ചപ്പടയെ വരുത്തുമ്പോൾ
അവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ.
കാരണം, എന്നെ പിടിക്കാൻ അവർ ഒരു കുഴി കുഴിച്ചു;
അവർ എന്റെ കാലിനു കുടുക്കു വെച്ചു.+
അവരുടെ തെറ്റുകൾ മൂടിക്കളയരുതേ;
അങ്ങയുടെ മുന്നിൽനിന്ന് അവരുടെ പാപം മായ്ച്ചുകളയുകയും അരുതേ.
19 യഹോവ പറഞ്ഞത് ഇതാണ്: “നീ കുശവന്റെ അടുത്ത് ചെന്ന് ഒരു മൺകുടം വാങ്ങുക.+ എന്നിട്ട് ജനത്തിന്റെ മൂപ്പന്മാരിലും* പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ട് 2 ഓട്ടുകഷണക്കവാടത്തിന്റെ മുന്നിലുള്ള ബൻ-ഹിന്നോം താഴ്വരയിൽ*+ ചെല്ലണം. ഞാൻ നിന്നോടു പറയുന്ന കാര്യങ്ങൾ അവിടെവെച്ച് പ്രഖ്യാപിക്കുക. 3 നീ ഇങ്ങനെ പറയണം: ‘യഹൂദാരാജാക്കന്മാരേ, യരുശലേംനിവാസികളേ, യഹോവയുടെ സന്ദേശം കേൾക്കൂ. ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്:
“‘“ഞാൻ ഈ സ്ഥലത്ത് ഒരു ദുരന്തം വരുത്താൻപോകുന്നു; കേൾക്കുന്നവരുടെയെല്ലാം ചെവി രണ്ടും തരിച്ചുപോകുന്ന തരം ദുരന്തം! 4 കാരണം, അവർ എന്നെ ഉപേക്ഷിച്ച്,+ കണ്ടാൽ തിരിച്ചറിയാനാകാത്തതുപോലെ ഈ സ്ഥലം മാറ്റിക്കളഞ്ഞു.+ ഇവിടെ അവർ, അവർക്കോ അവരുടെ പൂർവികർക്കോ യഹൂദാരാജാക്കന്മാർക്കോ അറിയില്ലായിരുന്ന അന്യദൈവങ്ങൾക്കു ബലി അർപ്പിക്കുന്നു. അവർ നിരപരാധികളുടെ രക്തംകൊണ്ട് ഈ സ്ഥലം നിറച്ചു.+ 5 സ്വന്തം മക്കളെ തീയിൽ സമ്പൂർണ ദഹനബലികളായി ബാലിന് അർപ്പിക്കാൻ അവർ ബാലിന് ആരാധനാസ്ഥലങ്ങൾ* പണിതു.+ ഇതു ഞാൻ കല്പിക്കുകയോ പറയുകയോ ചെയ്തതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.”’*+
6 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട്, ഈ സ്ഥലത്തെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്വര എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു.+ 7 ഞാൻ ഇവിടെവെച്ച് യഹൂദയുടെയും യരുശലേമിന്റെയും പദ്ധതികൾ വിഫലമാക്കും. ശത്രുക്കളുടെ വാളാലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയാലും അവർ വീഴാൻ ഇടയാക്കും. അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും തീറ്റയായി ഇട്ടുകൊടുക്കും.+ 8 അങ്ങനെ ഞാൻ ഈ നഗരം പേടിപ്പെടുത്തുന്ന ഒരിടമാക്കും. ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.* അതുവഴി കടന്നുപോകുന്നവരെല്ലാം പേടിച്ച് കണ്ണു മിഴിക്കും. അതിനു വന്ന ദുരന്തങ്ങൾ കാരണം അവർ കൂക്കിവിളിക്കും.+ 9 അവരുടെ ശത്രുക്കളും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരും വന്ന് അവരെ ഉപരോധിക്കും. അങ്ങനെ, കഷ്ടത്തിലാകുന്ന അവർക്കെല്ലാം കൂടെയുള്ളവരുടെ മാംസം തിന്നേണ്ടിവരും; ഞാൻ അവരെ അവരുടെ മക്കളുടെ മാംസംപോലും തീറ്റും.”’+
10 “എന്നിട്ട്, നിന്റെകൂടെ പോന്നവരുടെ കൺമുന്നിൽവെച്ച് ആ കുടം ഉടച്ച് 11 അവരോട് ഇങ്ങനെ പറയണം: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “ഇങ്ങനെ, ഒരു കുശവന്റെ പാത്രം ഉടച്ചുകളയുന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാൻ തകർത്തുകളയും; പിന്നെ ഒരിക്കലും അതു കൂട്ടിച്ചേർക്കാനാകില്ല. അവർ തോഫെത്തിൽ ശവങ്ങൾ അടക്കും; പക്ഷേ സ്ഥലം പോരാതെവരും.”’+
12 “യഹോവ പ്രഖ്യാപിക്കുന്നു: ‘ഇങ്ങനെയായിരിക്കും ഞാൻ ഈ സ്ഥലത്തോടും അതിലെ താമസക്കാരോടും ചെയ്യുക. ഞാൻ ഈ നഗരം തോഫെത്തുപോലെയാക്കും. 13 യരുശലേമിലെ വീടുകളും യഹൂദാരാജാക്കന്മാരുടെ ഭവനങ്ങളും ഈ തോഫെത്തുപോലെ അശുദ്ധമാകും.+ പുരമുകളിൽവെച്ച് ആകാശത്തിലെ സർവസൈന്യത്തിനും ബലികൾ അർപ്പിക്കുകയും+ അന്യദൈവങ്ങൾക്കു പാനീയയാഗങ്ങൾ ചൊരിയുകയും ചെയ്ത വീടുകളെല്ലാം ഇതുപോലെയാകും.’”+
14 പ്രവചിക്കാൻ യഹോവ തോഫെത്തിലേക്ക് അയച്ച യിരെമ്യ മടങ്ങിവന്ന് യഹോവയുടെ ഭവനത്തിന്റെ മുറ്റത്ത് നിന്ന് ജനത്തോടു മുഴുവൻ പറഞ്ഞു: 15 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ ഈ നഗരത്തിന് എതിരായി ഉച്ചരിച്ച ദുരന്തങ്ങൾ മുഴുവനും ഈ നഗരത്തിന്മേലും അതിന്റെ എല്ലാ പട്ടണങ്ങളിന്മേലും വരുത്താൻപോകുന്നു; കാരണം, അവർ എന്റെ വാക്കുകൾ അനുസരിക്കാൻ ശാഠ്യപൂർവം വിസമ്മതിച്ചു.’”*+
20 ഇമ്മേരിന്റെ മകനും യഹോവയുടെ ഭവനത്തിലെ പ്രധാനകാര്യാധിപനും ആയ പശ്ഹൂർ പുരോഹിതൻ, യിരെമ്യ പ്രവചിക്കുന്നതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. 2 അതു കേട്ടിട്ട് പശ്ഹൂർ വന്ന് യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട് യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+ 3 പക്ഷേ പിറ്റേന്നു പശ്ഹൂർ യിരെമ്യയെ തടിവിലങ്ങിൽനിന്ന് സ്വതന്ത്രനാക്കിയപ്പോൾ യിരെമ്യ അയാളോടു പറഞ്ഞു:
“യഹോവ താങ്കൾക്കു പശ്ഹൂർ എന്നല്ല ‘സർവത്ര ഭീതി’ എന്നു പേരിട്ടിരിക്കുന്നു.+ 4 കാരണം, യഹോവ പറയുന്നു: ‘ഞാൻ നിന്നെ നിനക്കുതന്നെയും നിന്റെ സുഹൃത്തുക്കൾക്കും ഭീതികാരണമാക്കും. നീ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാളാൽ വീഴും.+ യഹൂദയെ മുഴുവൻ ഞാൻ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അവരെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും വാളാൽ സംഹരിക്കുകയും ചെയ്യും.+ 5 ഞാൻ നഗരത്തിലെ സർവസമ്പത്തും അതിന്റെ എല്ലാ സ്വത്തുക്കളും അമൂല്യവസ്തുക്കളും യഹൂദാരാജാക്കന്മാരുടെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവയൊക്കെയും കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.+ 6 പശ്ഹൂരേ, നിന്നെയും നിന്റെ വീട്ടിലുള്ളവരെയും ബന്ദികളായി ബാബിലോണിലേക്കു കൊണ്ടുപോകും. നിന്റെ സുഹൃത്തുക്കളോടു നുണകൾ പ്രവചിച്ചതുകൊണ്ട് നീ അവിടെവെച്ച് മരിക്കും. സുഹൃത്തുക്കളോടൊപ്പം നിന്നെയും അവിടെ അടക്കും.’”+
7 യഹോവേ, അങ്ങ് എന്നെ വിഡ്ഢിയാക്കി; ഞാൻ വിഡ്ഢിയായിപ്പോയി.
അങ്ങ് എനിക്ക് എതിരെ അങ്ങയുടെ ശക്തി പ്രയോഗിച്ച് എന്നെ തോൽപ്പിച്ചുകളഞ്ഞു.+
ദിവസം മുഴുവൻ ഞാനൊരു പരിഹാസപാത്രമാകുന്നു;
എല്ലാവരും എന്നെ കളിയാക്കുന്നു.+
8 വായ് തുറക്കുമ്പോഴെല്ലാം “അക്രമം, നാശം!” എന്നൊക്കെ
എനിക്കു വിളിച്ചുപറയേണ്ടിവരുന്നല്ലോ.
യഹോവയുടെ സന്ദേശങ്ങൾ എനിക്കു ദിവസം മുഴുവൻ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.+
9 അതുകൊണ്ട് ഞാൻ പറഞ്ഞു: “ദൈവത്തെക്കുറിച്ച് ഞാൻ ഇനി ഒരു വാക്കുപോലും മിണ്ടില്ല;
ദൈവനാമത്തിൽ ഒന്നും സംസാരിക്കുകയുമില്ല.”+
പക്ഷേ എന്റെ ഹൃദയത്തിൽ അത്, അസ്ഥിക്കുള്ളിൽ അടച്ചുവെച്ച തീപോലെയായി;
അത് ഉള്ളിൽ ഒതുക്കിവെച്ച് ഞാൻ തളർന്നു;
എനിക്ക് ഒട്ടും സഹിക്കവയ്യാതായി.+
“കുറ്റം ആരോപിക്കാം; നമുക്ക് അവന്റെ മേൽ കുറ്റം ആരോപിക്കാം!”
എനിക്കു സമാധാനം ആശംസിച്ചവരെല്ലാം ഞാൻ വീഴുന്നതു കാണാൻ നോക്കിയിരിക്കുകയായിരുന്നു. അവർ പറഞ്ഞു:+
“അവൻ എന്തെങ്കിലും മണ്ടത്തരം കാണിക്കാതിരിക്കില്ല;
അപ്പോൾ നമുക്ക് അവനെ പിടികൂടാം, അവനോടു പകരം വീട്ടാം.”
11 പക്ഷേ യഹോവ അതിഭയങ്കരനായ ഒരു യുദ്ധവീരനെപ്പോലെ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.+
അതുകൊണ്ടുതന്നെ, എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കില്ല.+
പരാജിതരാകുമ്പോൾ അവർക്കു വലിയ നാണക്കേടുണ്ടാകും.
ആ അപമാനം എന്നെന്നും നിലനിൽക്കും; അതു വിസ്മരിക്കപ്പെടില്ല.+
12 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങ് നീതിമാനെ പരിശോധിക്കുന്നല്ലോ;
അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;+
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.+
13 യഹോവയ്ക്കു പാട്ടു പാടൂ! യഹോവയെ സ്തുതിക്കൂ!
ദൈവം ദുഷ്ടന്മാരുടെ കൈയിൽനിന്ന് ഈ പാവത്തെ രക്ഷിച്ചല്ലോ.
14 ഞാൻ പിറന്ന ദിവസം ശപിക്കപ്പെട്ടത്!
അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതെപോകട്ടെ!+
15 “താങ്കൾക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു, ഒരു ആൺകുട്ടി!” എന്ന സന്തോഷവാർത്തയുമായി ചെന്ന്
എന്റെ അപ്പനെ അത്യധികം സന്തോഷിപ്പിച്ച മനുഷ്യനും ശപിക്കപ്പെട്ടവൻ!
16 ഒട്ടും ഖേദം തോന്നാതെ യഹോവ നശിപ്പിച്ചുകളഞ്ഞ നഗരങ്ങൾപോലെയാകട്ടെ ആ മനുഷ്യൻ.
രാവിലെ നിലവിളിയും ഉച്ചയ്ക്കു പോർവിളിയും അവന്റെ കാതിൽ പതിക്കട്ടെ.
17 ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നുകളയാഞ്ഞത് എന്ത്?
അങ്ങനെ ചെയ്തിരുന്നെങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കുഴിയായേനേ;
18 ഞാൻ എന്തിനു ഗർഭപാത്രത്തിൽനിന്ന് പുറത്ത് വന്നു?
ബുദ്ധിമുട്ടും സങ്കടവും കാണാനോ?
ആയുഷ്കാലം മുഴുവൻ നാണംകെട്ട് കഴിയാനോ?+
21 സിദെക്കിയ+ രാജാവ് മൽക്കീയയുടെ മകനായ പശ്ഹൂരിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യയുടെ അടുത്ത് ഇങ്ങനെയൊരു അപേക്ഷയുമായി അയച്ചു: 2 “ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്.+ അതുകൊണ്ട് ദയവായി ഞങ്ങൾക്കുവേണ്ടി യഹോവയുടെ ഇഷ്ടം ചോദിച്ചറിയുക. ചിലപ്പോൾ, ഞങ്ങളുടെ കാര്യത്തിൽ യഹോവ എന്തെങ്കിലും ഒരു അത്ഭുതം ചെയ്തിട്ട് അയാൾ ഞങ്ങളെ വിട്ട് പിൻവാങ്ങിയാലോ.”+ അപ്പോൾ, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.
3 യിരെമ്യ അവരോടു പറഞ്ഞു: “സിദെക്കിയയോടു നിങ്ങൾ പറയേണ്ടത് ഇതാണ്: 4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “നിങ്ങളെ ഉപരോധിച്ചുകൊണ്ട് മതിലിനു പുറത്ത് നിൽക്കുന്ന ബാബിലോൺരാജാവിനോടും+ കൽദയരോടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ എടുത്തിരിക്കുന്ന ആയുധങ്ങൾതന്നെ ഇതാ ഞാൻ നിങ്ങൾക്കെതിരെ തിരിക്കുന്നു. ഞാൻ അവ നഗരമധ്യത്തിൽ ഒന്നിച്ചുകൂട്ടും. 5 നീട്ടിയ കരംകൊണ്ടും ബലമുള്ള കൈകൊണ്ടും ഞാൻതന്നെ+ കോപത്തോടെ, ക്രോധത്തോടെ, കടുത്ത ധാർമികരോഷത്തോടെ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും.+ 6 ഈ നഗരത്തിൽ താമസിക്കുന്നവരെ ഞാൻ പ്രഹരിക്കും. മാരകമായ പകർച്ചവ്യാധിയാൽ മനുഷ്യനും മൃഗവും ഒരുപോലെ ചത്തൊടുങ്ങും.”’+
7 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതിനു ശേഷം, യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ ദാസന്മാരെയും, മാരകമായ പകർച്ചവ്യാധിയാലും വാളിനാലും ക്ഷാമത്താലും നശിച്ചുപോകാതെ നഗരത്തിൽ ബാക്കിയുള്ള എല്ലാവരെയും ഞാൻ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും.+ അവൻ അവരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തും. അവരോട് അവന് ഒരു കനിവും തോന്നില്ല; അവൻ അവരോട് അനുകമ്പയോ കരുണയോ കാണിക്കില്ല.”’+
8 “ജനത്തോടു നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ, ഞാൻ നിങ്ങളുടെ മുന്നിൽ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും വെക്കുന്നു. 9 ഈ നഗരത്തിൽത്തന്നെ കഴിയുന്നവർ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും. പക്ഷേ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കൽദയരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് അവർക്കു കീഴടങ്ങുന്നവൻ ജീവിക്കും; അവന്റെ ജീവൻ അവനു കൊള്ളമുതൽപോലെ കിട്ടും.”’*+
10 “‘“ഞാൻ ഈ നഗരത്തിന് എതിരെ തിരിഞ്ഞിരിക്കുന്നതു നന്മയ്ക്കായിട്ടല്ല ദുരന്തത്തിനായിട്ടാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും;+ അവൻ ഇതു ചുട്ടെരിക്കും.”+
11 “‘യഹൂദാരാജാവിന്റെ വീട്ടിലുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ. 12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്:
“രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;
വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+
അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+
എന്റെ ക്രോധം തീപോലെ ആളിക്കത്തും;+
അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’
13 ‘താഴ്വരയിൽ താമസിക്കുന്നവളേ, സമഭൂമിയിലെ പാറയേ,
ഇതാ ഞാൻ നിനക്ക് എതിരാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘“ആരാണു ഞങ്ങളുടെ നേർക്ക് ഇറങ്ങിവരുക?
ആരാണു ഞങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് അതിക്രമിച്ച് കടന്നുവരുക” എന്നു ചോദിക്കുന്നവരേ,
14 നിങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച്
ഞാൻ നിങ്ങളോടു കണക്കു ചോദിക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ഞാൻ അവളുടെ വനത്തിനു തീയിടും;
ആ തീ അവളുടെ ചുറ്റുമുള്ളതെല്ലാം ചുട്ടെരിക്കും.’”+
22 യഹോവ പറയുന്നത് ഇതാണ്: “യഹൂദാരാജാവിന്റെ ഭവനത്തിൽ* ചെന്ന് ഈ സന്ദേശം അറിയിക്കുക. 2 നീ ഇങ്ങനെ പറയണം: ‘ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യഹൂദാരാജാവേ, അങ്ങും ഈ കവാടങ്ങളിലൂടെ അകത്ത് വരുന്ന അങ്ങയുടെ ദാസന്മാരും ജനവും യഹോവയുടെ സന്ദേശം കേൾക്കുക. 3 യഹോവ പറയുന്നത് ഇതാണ്: “നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിൽക്കുക. വഞ്ചിച്ച് തട്ടിയെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക. നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ ദ്രോഹിക്കരുത്. അനാഥനെയോ* വിധവയെയോ ഉപദ്രവിക്കരുത്.+ ഇവിടെ നിരപരാധികളുടെ രക്തം വീഴിക്കരുത്.+ 4 നിങ്ങൾ എന്റെ ഈ വാക്കുകൾ ശ്രദ്ധാപൂർവം പിൻപറ്റിയാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന+ രാജാക്കന്മാർ രഥങ്ങളിലും കുതിരകളിലും സവാരി ചെയ്ത് ഈ ഭവനത്തിന്റെ കവാടങ്ങളിലൂടെ അകത്ത് വരും; അവരുടെ ദാസന്മാരും ജനവും അവരോടൊപ്പം വരും.”’+
5 “‘പക്ഷേ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കാതിരുന്നാൽ ഈ ഭവനം, നശിച്ചുകിടക്കുന്ന ഒരു സ്ഥലമായി മാറുമെന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
6 “യഹൂദാരാജാവിന്റെ ഭവനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്:
‘നീ എനിക്കു ഗിലെയാദുപോലെയും
ലബാനോൻകൊടുമുടിപോലെയും ആണ്.
പക്ഷേ ഞാൻ നിന്നെ ഒരു വിജനഭൂമിയാക്കും;
നിന്റെ ഒരൊറ്റ നഗരത്തിൽപ്പോലും ആൾത്താമസമുണ്ടാകില്ല.+
അവർ നിന്റെ അതിവിശിഷ്ടദേവദാരുക്കൾ വെട്ടി തീയിലിടും.+
8 “‘ഈ നഗരത്തിന് അടുത്തുകൂടെ അനേകം ജനതകൾ കടന്നുപോകും. അവർ പരസ്പരം ചോദിക്കും: “ഈ മഹാനഗരത്തോട് യഹോവ എന്തിനാണ് ഇങ്ങനെ ചെയ്തത്?”+ 9 അപ്പോൾ അവർ പറയും: “അവർ അവരുടെ ദൈവമായ യഹോവയുടെ ഉടമ്പടി ഉപേക്ഷിച്ച് അന്യദൈവങ്ങളെ കുമ്പിട്ട് അവയെ സേവിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.”’+
10 മരിച്ചവനെ ഓർത്ത് കരയരുത്;
അവനുവേണ്ടി വിലപിക്കുകയുമരുത്.
പകരം, ബന്ദിയായി പോകുന്നവനെ ഓർത്ത് അലമുറയിട്ട് കരയൂ;
കാരണം, ജന്മദേശം കാണാൻ അവൻ ഇനി ഒരിക്കലും മടങ്ങിവരില്ലല്ലോ.
11 “യോശിയയുടെ മകനും തന്റെ അപ്പനായ യോശിയയ്ക്കു+ പകരം യഹൂദയിൽ രാജാവായി ഭരിക്കുന്നവനും ഈ സ്ഥലത്തുനിന്ന് പോയവനും ആയ ശല്ലൂമിനെക്കുറിച്ച്*+ യഹോവ പറയുന്നത് ഇതാണ്: ‘അവൻ ഒരിക്കലും മടങ്ങിവരില്ല. 12 കാരണം, അവനെ ബന്ദിയായി കൊണ്ടുചെന്ന സ്ഥലത്തുവെച്ച് അവൻ മരിക്കും; ഇനി ഒരിക്കലും അവൻ ഈ ദേശം കാണില്ല.’+
13 അന്യായംകൊണ്ട് വീടു പണിയുകയും
അനീതികൊണ്ട് മേൽമുറികൾ ഉണ്ടാക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യം കഷ്ടം!
അവൻ ഒന്നും കൊടുക്കാതെ സഹമനുഷ്യനെക്കൊണ്ട് പണിയെടുപ്പിക്കുന്നു;
കൂലി കൊടുക്കാൻ അവൻ കൂട്ടാക്കുന്നില്ല.+
14 അവൻ പറയുന്നു: ‘വിശാലമായ മേൽമുറികളുള്ള
ഒരു വലിയ വീടു ഞാൻ പണിയും.
ഞാൻ അതിനു ജനാലകൾ പിടിപ്പിക്കും.
അതിന്റെ ചുവരുകളിൽ ദേവദാരുപ്പലകകൾ പതിപ്പിച്ച് വീടിനു സിന്ദൂരവർണം* പൂശും.’
15 ദേവദാരു ഉപയോഗിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെ കടത്തിവെട്ടുന്നതുകൊണ്ട് മാത്രം എന്നും ഇങ്ങനെ രാജാവായി വാഴാമെന്നാണോ നിന്റെ വിചാരം?
നിന്റെ അപ്പനും തിന്നുകുടിച്ചിരുന്നു;
പക്ഷേ അവൻ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിന്നു.+
അത് അവന്റെ നന്മയിൽ കലാശിച്ചു.
16 ക്ലേശിതരുടെയും പാവങ്ങളുടെയും നിയമപരമായ അവകാശങ്ങൾക്കുവേണ്ടി അവൻ നിലകൊണ്ടു;
അതു ശുഭമായി ഭവിച്ചു.
‘എന്നെ അറിയുകയെന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇതല്ലേ’ എന്ന് യഹോവ ചോദിക്കുന്നു.
17 ‘പക്ഷേ നിന്റെ കണ്ണും ഹൃദയവും നോട്ടമിട്ടിരിക്കുന്നത് അന്യായമായി നേട്ടമുണ്ടാക്കുന്നതിലും
നിരപരാധികളുടെ രക്തം ചൊരിയുന്നതിലും
ചതിക്കുന്നതിലും പിടിച്ചുപറിക്കുന്നതിലും മാത്രമാണ്.’
18 “അതുകൊണ്ട് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിനെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്:
‘അവനെക്കുറിച്ച്, “അയ്യോ, എന്റെ സഹോദരാ! അയ്യോ, എന്റെ സഹോദരീ!”
എന്നു പറഞ്ഞ് അവർ വിലപിക്കില്ല.
അവനെക്കുറിച്ച്, “അയ്യോ, എന്റെ യജമാനനേ! അയ്യോ, എന്റെ തിരുമനസ്സേ!”
എന്നു പറഞ്ഞും അവർ വിലപിക്കില്ല.
19 അവനെ വലിച്ചിഴച്ച്
യരുശലേംകവാടങ്ങൾക്കു വെളിയിൽ എറിഞ്ഞുകളയും.’+
അവന്റെ ശവസംസ്കാരം ഒരു കഴുതയുടേതുപോലെയായിരിക്കും.+
20 ലബാനോനിലേക്കു ചെന്ന് നിലവിളിക്കുക;
ബാശാനിൽനിന്ന് ശബ്ദമുയർത്തുക.
അബാരീമിൽനിന്ന്+ നിലവിളിക്കുക.
നിന്റെ കാമുകന്മാരെയെല്ലാം തകർത്തുകളഞ്ഞല്ലോ.+
21 നീ ഉത്കണ്ഠകളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കാലത്ത് ഞാൻ നിന്നോടു സംസാരിച്ചു.
പക്ഷേ ‘ഞാൻ അനുസരിക്കില്ല’ എന്നാണു നീ പറഞ്ഞത്.+
ചെറുപ്പംമുതലേ നീ ഇങ്ങനെയാണ്,
എന്റെ വാക്കു കേട്ടനുസരിക്കാറില്ല.+
22 നിന്റെ ഇടയന്മാരെയെല്ലാം ഒരു കാറ്റു മേയ്ക്കും.+
നിന്റെ കാമുകന്മാരെയെല്ലാം ബന്ദികളായി പിടിച്ചുകൊണ്ടുപോകും.
അപ്പോൾ, നിനക്കു വന്ന ദുരന്തങ്ങളെല്ലാം കാരണം നീ നാണംകെട്ട് തല താഴ്ത്തും.
23 ലബാനോനിൽ+ താമസിക്കുന്നവളേ,
ദേവദാരുക്കൾക്കിടയിൽ കൂടു കൂട്ടിയവളേ,+
പ്രസവവേദനപോലുള്ള കഠോരവേദന നിന്നെ പിടികൂടുമ്പോൾ
നിന്റെ ഞരക്കം എത്ര ദയനീയമായിരിക്കും!”+
24 “യഹോവ പ്രഖ്യാപിക്കുന്നു: ‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ കൊന്യ*+ എന്റെ വലങ്കൈയിലെ മുദ്രമോതിരമാണെങ്കിൽപ്പോലും ഞാനാണെ, ഞാൻ അവനെ കൈയിൽനിന്ന് ഊരിയെറിയും! 25 “ഞാൻ നിന്നെ നിന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നീ പേടിക്കുന്നവരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെയും കൽദയരുടെയും+ കൈയിലും ഏൽപ്പിക്കും. 26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച നിന്റെ അമ്മയെയും നിന്റെ ജന്മദേശമല്ലാത്ത മറ്റൊരു ദേശത്തേക്കു വലിച്ചെറിയും. അവിടെയായിരിക്കും നിന്റെ മരണം.” 27 അവരുടെ മനസ്സു കൊതിക്കുന്ന ദേശത്തേക്ക് അവർ ഒരിക്കലും മടങ്ങിവരില്ല.+
28 കൊന്യ എന്ന ഈ മനുഷ്യൻ ഒന്നിനും കൊള്ളാത്ത ഒരു പൊട്ടക്കലമാണോ?
ആർക്കും വേണ്ടാത്ത ഒരു പാത്രമാണോ?
അവനെയും അവന്റെ വംശജരെയും
അവർക്ക് അറിയാത്ത ഒരു ദേശത്തേക്കു വലിച്ചെറിഞ്ഞത് എന്താണ്?’+
29 ഭൂമിയേ,* ഭൂമിയേ, ഭൂമിയേ, യഹോവയുടെ സന്ദേശം കേൾക്കൂ.
30 യഹോവ പറയുന്നത് ഇതാണ്:
‘എഴുതിവെക്കുക: ഈ മനുഷ്യൻ മക്കളില്ലാത്തവനായിരിക്കും;
ആയുഷ്കാലത്ത് ഒരിക്കലും അവൻ വിജയം വരിക്കില്ല.
കാരണം, അവന്റെ വംശത്തിൽപ്പെട്ട ആർക്കും
വീണ്ടും ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് യഹൂദയെ ഭരിക്കാനാകില്ല.’”+
23 “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ കൊല്ലുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാരുടെ കാര്യം കഷ്ടം!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
2 അതുകൊണ്ട് തന്റെ ജനത്തെ മേയ്ക്കുന്ന ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: “നിങ്ങൾ എന്റെ ആടുകളെ ചിതറിച്ചു; അവയെ ഓടിച്ചുകളഞ്ഞു; അവയ്ക്ക് ഒട്ടും ശ്രദ്ധ കൊടുക്കുന്നില്ല.”+
“അതുകൊണ്ട് ഞാൻ നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കും; നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം ഞാൻ നിങ്ങൾക്കെതിരെ തിരിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+ 4 അവയെ നന്നായി മേയ്ക്കുന്ന ഇടയന്മാരെ ഞാൻ എഴുന്നേൽപ്പിക്കും.+ അവ മേലാൽ പേടിക്കുകയോ സംഭ്രമിക്കുകയോ ഇല്ല. അവയിൽ ഒന്നിനെപ്പോലും കാണാതെപോകുകയുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
5 “ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഒരു രാജാവ് ഉൾക്കാഴ്ചയോടെ ഭരിക്കും;+ ദേശത്ത് നീതിയും ന്യായവും നടപ്പാക്കും.+ 6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+
7 “പക്ഷേ ‘ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+ 8 “പകരം, ‘ഇസ്രായേൽഗൃഹത്തിലെ പിൻതലമുറക്കാരെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് തിരികെ കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ പറയുന്ന കാലം വരും. അവർ അവരുടെ സ്വന്തം ദേശത്ത് താമസിക്കും.”+
9 പ്രവാചകന്മാരെക്കുറിച്ച്:
എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു.
എന്റെ അസ്ഥികളെല്ലാം വിറയ്ക്കുന്നു.
യഹോവ കാരണം, ദൈവത്തിന്റെ വിശുദ്ധമായ സന്ദേശങ്ങൾ കാരണം,
ഞാൻ കുടിച്ച് മത്തനായ ഒരു മനുഷ്യനെപ്പോലെയും
വീഞ്ഞു കുടിച്ച് ലഹരി പിടിച്ചിരിക്കുന്ന ഒരാളെപ്പോലെയും ആയിരിക്കുന്നു.
10 ദേശം മുഴുവനും വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ.+
ശാപം കാരണം ദേശം വിലപിക്കുന്നു.+
വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു.+
അവരുടെ വഴികളിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു; അവരുടെ അധികാരം അവർ ദുരുപയോഗപ്പെടുത്തുന്നു.
11 “പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ കളങ്കിതരാണ്.*+
എന്റെ സ്വന്തഭവനത്തിൽപ്പോലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരിക്കുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “അതുകൊണ്ട്, അവരുടെ പാത വഴുവഴുപ്പുള്ളതും ഇരുട്ടു നിറഞ്ഞതും ആകും.+
അവരെ പിടിച്ച് തള്ളും; അപ്പോൾ അവർ വീഴും.
കണക്കുതീർപ്പിന്റെ നാളിൽ
ഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
13 “ശമര്യയിലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു.
ബാലിന്റെ പ്രേരണയാലാണ് അവർ പ്രവചിക്കുന്നത്.
അവർ എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചുകളയുന്നു.
14 യരുശലേമിലെ പ്രവാചകന്മാർ ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഞാൻ ഞെട്ടിപ്പോയി.
അവർ വ്യഭിചാരം ചെയ്യുന്നു,+ വ്യാജത്തിൽ നടക്കുന്നു;+
ദുഷ്പ്രവൃത്തിക്കാർക്ക് ഒത്താശ ചെയ്യുന്നു.*
ദുഷ്ടതയിൽനിന്ന് അവർ പിന്മാറുന്നുമില്ല.
15 അതുകൊണ്ട്, പ്രവാചകന്മാർക്കെതിരെ സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“ഞാൻ ഇതാ അവരെ കാഞ്ഞിരം തീറ്റുന്നു;
വിഷം കലർത്തിയ വെള്ളം അവർക്കു കുടിക്കാൻ കൊടുക്കുന്നു.+
കാരണം, യരുശലേമിലെ പ്രവാചകന്മാരിൽനിന്ന് വിശ്വാസത്യാഗം ദേശം മുഴുവൻ പടർന്നിരിക്കുന്നു.”
16 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്.+
അവർ നിങ്ങളെ വഞ്ചിക്കുകയാണ്.*
17 എന്നെ ആദരിക്കാത്തവരോട് അവർ,
‘“നിങ്ങൾക്കു സമാധാനം ഉണ്ടാകും”+ എന്ന് യഹോവ പറഞ്ഞു’ എന്നു വീണ്ടുംവീണ്ടും പറയുന്നു.
ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുന്ന എല്ലാവരോടും,
‘നിങ്ങൾക്ക് ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു.
18 യഹോവയുടെ സന്ദേശം കാണാനും കേൾക്കാനും വേണ്ടി
ദൈവത്തോട് ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തിൽ നിന്നിട്ടുള്ള ആരുണ്ട്?
ദൈവത്തിന്റെ സന്ദേശം കേൾക്കാൻ ചെവി ചായിച്ച ആരുണ്ട്?
19 ഇതാ, യഹോവയുടെ ക്രോധം കൊടുങ്കാറ്റുപോലെ വീശാൻപോകുന്നു;
ഒരു ചുഴലിക്കാറ്റുപോലെ അതു ദുഷ്ടന്മാരുടെ തലമേൽ ആഞ്ഞടിക്കും.+
20 തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾ നടപ്പാക്കാതെ, അവ പൂർത്തിയാക്കാതെ,
യഹോവയുടെ കോപം പിന്തിരിയില്ല.
അവസാനനാളുകളിൽ നിങ്ങൾക്ക് അതു നന്നായി മനസ്സിലാകും.
21 ആ പ്രവാചകന്മാരെ ഞാൻ അയച്ചതല്ല; എന്നിട്ടും അവർ ഓടി.
ഞാൻ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവർ പ്രവചിച്ചു.+
22 പക്ഷേ എനിക്ക് ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തിൽ അവർ നിന്നിരുന്നെങ്കിൽ,
അവർ എന്റെ ജനത്തിന് എന്റെ സന്ദേശങ്ങൾ പറഞ്ഞുകൊടുത്ത്
മോശമായ വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.”+
23 “അടുത്തുള്ള ഒരു ദൈവം മാത്രമാണോ ഞാൻ, ദൂരെയായിരിക്കുമ്പോഴും ഞാൻ ദൈവമല്ലേ” എന്ന് യഹോവ ചോദിക്കുന്നു.
24 “എന്റെ കണ്ണിൽപ്പെടാതെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ആർക്കെങ്കിലും ഒളിച്ചിരിക്കാനാകുമോ”+ എന്ന് യഹോവ ചോദിക്കുന്നു.
“ഞാൻ സ്വർഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നവനല്ലേ”+ എന്നും യഹോവ ചോദിക്കുന്നു.
25 “‘ഞാൻ ഒരു സ്വപ്നം കണ്ടു! ഞാൻ ഒരു സ്വപ്നം കണ്ടു!’ എന്നു പറഞ്ഞ് പ്രവാചകന്മാർ എന്റെ നാമത്തിൽ നുണകൾ പ്രവചിക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.+ 26 നുണകൾ പ്രവചിക്കാനുള്ള ഈ പ്രവാചകന്മാരുടെ താത്പര്യം അവരുടെ ഹൃദയത്തിൽ എത്ര കാലംകൂടെ തുടരും? സ്വന്തഹൃദയത്തിലെ വഞ്ചന പ്രവചിക്കുന്ന പ്രവാചകന്മാരാണ് അവർ.+ 27 ബാൽ കാരണം എന്റെ ഈ ജനത്തിന്റെ പൂർവികർ എന്റെ പേര് മറന്നതുപോലെ ഇവരും എന്റെ പേര് മറക്കണമെന്നാണ് അവരുടെ ഉദ്ദേശ്യം.+ അതിനുവേണ്ടി അവർ പരസ്പരം തങ്ങളുടെ സ്വപ്നങ്ങൾ വിവരിക്കുന്നു. 28 സ്വപ്നം കണ്ട പ്രവാചകൻ ആ സ്വപ്നം വിവരിക്കട്ടെ. പക്ഷേ, എന്റെ സന്ദേശം കിട്ടിയവൻ അതു സത്യസന്ധമായി വിവരിക്കണം.”
“വയ്ക്കോലും ധാന്യവും തമ്മിൽ എന്തു സമാനതയാണുള്ളത്” എന്ന് യഹോവ ചോദിക്കുന്നു.
29 “എന്റെ സന്ദേശം തീപോലെയും+ പാറ അടിച്ചുതകർക്കുന്ന കൂടംപോലെയും* അല്ലേ”+ എന്ന് യഹോവ ചോദിക്കുന്നു.
30 “അതുകൊണ്ട്, എന്റെ സന്ദേശങ്ങൾ പരസ്പരം മോഷ്ടിക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
31 “‘ദൈവം പ്രഖ്യാപിക്കുന്നു!’ എന്നു പറയാൻ നാവെടുക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
32 “കള്ളസ്വപ്നങ്ങൾ വിവരിക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അവർ അവരുടെ നുണകളാലും പൊങ്ങച്ചത്താലും എന്റെ ജനത്തെ വഴിതെറ്റിക്കുകയാണ്.”+
“പക്ഷേ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്, ഈ ജനത്തിന് അവരെക്കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
33 “ഈ ജനമോ ഒരു പ്രവാചകനോ ഒരു പുരോഹിതനോ ‘എന്താണ് യഹോവയുടെ ഭാരം’* എന്നു ചോദിച്ചാൽ നീ അവരോട്, ‘“നിങ്ങൾതന്നെയാണു ഭാരം! ഞാൻ നിങ്ങളെ വലിച്ചെറിഞ്ഞുകളയും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു’ എന്നു പറയണം. 34 ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ ‘ഇതാണ് യഹോവയുടെ ഭാരം!’* എന്നു പറഞ്ഞാൽ ഞാൻ ആ മനുഷ്യന്റെയും അവന്റെ വീട്ടിലുള്ളവരുടെയും നേർക്കു തിരിയും. 35 നിങ്ങൾ ഓരോരുത്തനും നിങ്ങളുടെ സ്നേഹിതനോടും സഹോദരനോടും, ‘യഹോവയുടെ ഉത്തരം എന്തായിരുന്നു, യഹോവ എന്താണു പറഞ്ഞത്’ എന്നു ചോദിക്കുന്നു. 36 പക്ഷേ യഹോവയുടെ ഭാരം* എന്നു നിങ്ങൾ ഇനി മിണ്ടരുത്. കാരണം, നിങ്ങൾ ഓരോരുത്തരുടെയും സന്ദേശങ്ങളാണു നിങ്ങളുടെ ഭാരം. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, നമ്മുടെ ജീവനുള്ള ദൈവത്തിന്റെ, അരുളപ്പാടുകൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു.
37 “പ്രവാചകനോടു നീ പറയേണ്ടത് ഇതാണ്: ‘എന്ത് ഉത്തരമാണ് യഹോവ നിനക്കു തന്നത്? എന്താണ് യഹോവ പറഞ്ഞത്? 38 “യഹോവയുടെ ഭാരം!”* എന്നു നിങ്ങൾ ഇനിയും പറയുന്നെങ്കിലോ? യഹോവ പറയുന്നത് ഇതാണ്: “‘“യഹോവയുടെ ഭാരം!”* എന്നു പറയരുത്’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടും ‘ഈ സന്ദേശമാണ് യഹോവയുടെ ഭാരം!’* എന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ 39 ഞാൻ നിങ്ങളെ പൊക്കിയെടുത്ത് എന്റെ സന്നിധിയിൽനിന്ന് എറിഞ്ഞുകളയും. നിങ്ങളോടും നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന നഗരത്തോടും ഞാൻ അങ്ങനെതന്നെ ചെയ്യും. 40 ഞാൻ നിങ്ങൾക്കു നിത്യമായ നിന്ദയും അപമാനവും വരുത്തും; അത് ഒരിക്കലും വിസ്മരിക്കപ്പെടില്ല.”’”+
24 യഹൂദാരാജാവായ യഹോയാക്കീമിന്റെ മകൻ+ യഖൊന്യയെയും*+ യഹൂദയിലെ പ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും* ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയതിനു ശേഷം+ യഹോവ എനിക്ക് യഹോവയുടെ ആലയത്തിനു മുന്നിൽ വെച്ചിരിക്കുന്ന രണ്ടു കൊട്ട അത്തിപ്പഴം കാണിച്ചുതന്നു. 2 ആദ്യം വിളയുന്ന അത്തിപ്പഴങ്ങൾപോലുള്ള വളരെ നല്ല അത്തിപ്പഴങ്ങളാണ് ഒരു കൊട്ടയിലുണ്ടായിരുന്നത്. പക്ഷേ മറ്റേ കൊട്ടയിൽ ചീഞ്ഞ അത്തിപ്പഴങ്ങളും; അതു വായിൽ വെക്കാനേ കൊള്ളില്ലായിരുന്നു.
3 തുടർന്ന് യഹോവ എന്നോട്, “യിരെമ്യാ, നീ എന്താണു കാണുന്നത്” എന്നു ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “അത്തിപ്പഴങ്ങൾ! നല്ല അത്തിപ്പഴങ്ങൾ വളരെ നല്ലതാണ്. പക്ഷേ ചീഞ്ഞതു വല്ലാതെ ചീഞ്ഞതും; വായിൽ വെക്കാനേ കൊള്ളില്ല.”+
4 അപ്പോൾ യഹോവയുടെ സന്ദേശം എനിക്കു കിട്ടി: 5 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഈ സ്ഥലത്തുനിന്ന് കൽദയരുടെ ദേശത്തേക്കു നാടുകടത്തിയ യഹൂദാനിവാസികൾ എനിക്ക് ഈ നല്ല അത്തിപ്പഴങ്ങൾപോലെയാണ്; ഞാൻ അവർക്കു നല്ലതു വരുത്തും. 6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+ 7 എന്നെ അറിയാൻ, ഞാൻ യഹോവയാണെന്ന് അറിയാൻ, സഹായിക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.+ അവർ മുഴുഹൃദയത്തോടെ+ എന്നിലേക്കു മടങ്ങിവരും; അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.+
8 “‘പക്ഷേ വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ അത്തിപ്പഴങ്ങളെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്: “യഹൂദയിലെ സിദെക്കിയ രാജാവിനെയും+ അവന്റെ പ്രഭുക്കന്മാരെയും യരുശലേംകാരായ അതിജീവകരിൽ ഈ ദേശത്തും ഈജിപ്തിലും താമസിക്കുന്നവരെയും+ ഞാൻ ചീഞ്ഞ അത്തിപ്പഴംപോലെ കണക്കാക്കും. 9 ഞാൻ അവരുടെ മേൽ വരുത്തിയ ദുരന്തം നിമിത്തം അവർ ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും ഭീതികാരണമാകും.+ അവരെ ചിതറിക്കുന്നിടത്തെല്ലാം+ അവർ നിന്ദയ്ക്കും പരിഹാസത്തിനും പാത്രമാകും; ഞാൻ അവരെ ഒരു പഴഞ്ചൊല്ലും ശാപവും ആക്കും.+ 10 ഞാൻ അവർക്കും അവരുടെ പൂർവികർക്കും കൊടുത്ത ദേശത്തുനിന്ന് അവർ നശിച്ചുപോകുന്നതുവരെ അവരുടെ നേരെ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും അയയ്ക്കും.”’”+
25 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം,+ അതായത് ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷത്തിൽ, യഹൂദയിലുള്ള എല്ലാവരെയുംകുറിച്ച് യിരെമ്യക്ക് ഒരു സന്ദേശം കിട്ടി. 2 യഹൂദയിലും യരുശലേമിലും താമസിക്കുന്ന എല്ലാവരെയുംകുറിച്ച്* യിരെമ്യ പ്രവാചകൻ പറഞ്ഞത് ഇതാണ്:
3 “യഹൂദാരാജാവായ ആമോന്റെ മകൻ യോശിയയുടെ ഭരണത്തിന്റെ 13-ാം വർഷംമുതൽ ഇന്നുവരെ 23 വർഷമായി എനിക്ക് യഹോവയുടെ സന്ദേശം കിട്ടുന്നു.+ ഞാൻ അതു വീണ്ടുംവീണ്ടും* അറിയിച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കുന്നില്ല.+ 4 യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടുംവീണ്ടും* നിങ്ങളുടെ അടുത്ത് അയച്ചു. പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല.+ 5 അവർ പറഞ്ഞിരുന്നത് ഇതാണ്: ‘നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും ദയവുചെയ്ത് പിന്തിരിയൂ.+ അങ്ങനെയെങ്കിൽ, യഹോവ പണ്ടു നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും നൽകിയ ദേശത്ത് നിങ്ങൾ ഇനിയും ഏറെക്കാലം താമസിക്കും. 6 മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിച്ച് അവയുടെ മുന്നിൽ കുമ്പിടരുത്; അങ്ങനെ നിങ്ങളുടെ കൈപ്പണികളാൽ എന്നെ കോപിപ്പിക്കരുത്. കോപിപ്പിച്ചാൽ, ഞാൻ നിങ്ങളുടെ മേൽ ദുരന്തം വരുത്തും.’
7 “‘പക്ഷേ നിങ്ങൾ എന്നെ ശ്രദ്ധിച്ചില്ല’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘പകരം, നിങ്ങൾ സ്വന്തം കൈപ്പണികളാൽ എന്നെ കോപിപ്പിച്ച് നിങ്ങൾക്കുതന്നെ ആപത്തു വരുത്തിവെക്കുന്നു.’+
8 “അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘“നിങ്ങൾ എന്റെ സന്ദേശങ്ങൾ അനുസരിക്കാത്തതുകൊണ്ട് 9 വടക്കുനിന്നുള്ള എല്ലാ ജനതകളെയും+ എന്റെ ദാസനായ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെയും ഞാൻ വിളിച്ചുവരുത്തുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “എന്നിട്ട് അവരെ ഈ ദേശത്തിനും ഇവിടുത്തെ താമസക്കാർക്കും+ ചുറ്റുമുള്ള എല്ലാ ജനതകൾക്കും എതിരെ അയയ്ക്കും.+ ഞാൻ അവയെ നിശ്ശേഷം നശിപ്പിച്ച് ഒരു ഭീതികാരണവും പരിഹാസപാത്രവും ആക്കും. അവ എന്നേക്കുമായി നശിച്ചുകിടക്കും. 10 ഞാൻ അവിടത്തെ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും അവസാനിപ്പിക്കും;+ മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാക്കും;+ തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും ഇല്ലാതാക്കും. 11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+
12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+ 13 ഞാൻ ആ ദേശത്തിന് എതിരെ സംസാരിച്ച സന്ദേശങ്ങൾ, അതായത് എല്ലാ ജനതകൾക്കും എതിരെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന യിരെമ്യയുടെ എല്ലാ പ്രവചനങ്ങളും, അതിന്മേൽ വരുത്തും. 14 അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും+ അവരെ അടിമകളാക്കും.+ അവരുടെ ചെയ്തികൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും ചേർച്ചയിൽ ഞാൻ അവർക്കു പകരം കൊടുക്കും.’”+
15 ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു പറഞ്ഞത് ഇതാണ്: “ക്രോധത്തിന്റെ വീഞ്ഞുള്ള ഈ പാനപാത്രം എന്റെ കൈയിൽനിന്ന് വാങ്ങുക. എന്നിട്ട്, ഞാൻ നിന്നെ ഏതൊക്കെ ജനതകളുടെ അടുത്ത് അയയ്ക്കുന്നോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിക്കുക. 16 അവർ അതു കുടിച്ച് ആടിയാടിനടക്കും. ഞാൻ അവരുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറും.”+
17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+ 18 ആദ്യം യരുശലേമിനെയും യഹൂദാനഗരങ്ങളെയും+ അവിടത്തെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ആണ് കുടിപ്പിച്ചത്. ഇന്നു കാണുന്നതുപോലെ അവയെ നാശകൂമ്പാരവും പേടിപ്പെടുത്തുന്ന ഒരിടവും ആളുകൾ കണ്ടിട്ട് അതിശയത്തോടെ തല കുലുക്കുന്ന* സ്ഥലവും ശാപവും ആക്കാനായിരുന്നു അത്.+ 19 പിന്നെ, ഈജിപ്ത് രാജാവായ ഫറവോനെയും അവന്റെ ദാസന്മാരെയും പ്രഭുക്കന്മാരെയും അവന്റെ എല്ലാ ജനങ്ങളെയും+ 20 അവരുടെ സമ്മിശ്രപുരുഷാരത്തെയും ഊസ് ദേശത്തെ എല്ലാ രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തെ+ എല്ലാ രാജാക്കന്മാരെയും അസ്കലോനെയും+ ഗസ്സയെയും എക്രോനെയും അസ്തോദിൽ ബാക്കിയുള്ളവരെയും 21 ഏദോമിനെയും+ മോവാബിനെയും+ അമ്മോന്യരെയും+ 22 സോരിലെയും സീദോനിലെയും എല്ലാ രാജാക്കന്മാരെയും+ കടലിലെ ദ്വീപിലുള്ള രാജാക്കന്മാരെയും 23 ദേദാനെയും+ തേമയെയും ബൂസിനെയും ചെന്നിയിലെ* മുടി മുറിച്ച എല്ലാവരെയും+ 24 വിജനഭൂമിയിൽ താമസിക്കുന്ന സമ്മിശ്രപുരുഷാരത്തിന്റെ എല്ലാ രാജാക്കന്മാരെയും അറേബ്യക്കാരുടെ എല്ലാ രാജാക്കന്മാരെയും+ 25 സിമ്രിയിലെയും ഏലാമിലെയും+ എല്ലാ രാജാക്കന്മാരെയും മേദ്യരുടെ എല്ലാ രാജാക്കന്മാരെയും+ 26 ഒന്നിനു പുറകേ ഒന്നായി അടുത്തും അകലെയും ഉള്ള എല്ലാ വടക്കൻ രാജാക്കന്മാരെയും ഭൂമുഖത്തുള്ള മറ്റെല്ലാ രാജ്യങ്ങളെയും കുടിപ്പിക്കും. അതിനു ശേഷം ശേശക്കിലെ*+ രാജാവും കുടിക്കും.
27 “നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “കുടിക്കൂ! കുടിച്ച് മത്തരാകൂ! ഛർദിച്ച് നിലത്ത് വീഴൂ! പിന്നെ, നിങ്ങൾക്ക് എഴുന്നേൽക്കാൻ കഴിയരുത്.+ ഇതിന് ഇടയാക്കുന്ന ഒരു വാൾ ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുകയാണ്.”’ 28 അവർ നിന്റെ കൈയിൽനിന്ന് പാനപാത്രം വാങ്ങി അതിൽനിന്ന് കുടിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവരോട് ഇങ്ങനെ പറയണം: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നിങ്ങൾ ഇതു കുടിച്ചേ തീരൂ! 29 കാരണം, എന്റെ നാമത്തിൽ അറിയപ്പെടുന്ന നഗരത്തിനുതന്നെ+ ഞാൻ ആദ്യം ദുരന്തം വരുത്തുന്നെങ്കിൽ നിങ്ങളെ ഞാൻ വെറുതേ വിടുമോ?”’+
“‘ഇല്ല! നിങ്ങളെ ശിക്ഷിക്കാതെ വിടില്ല. കാരണം, എല്ലാ ഭൂവാസികൾക്കും എതിരെ ഞാൻ ഒരു വാൾ വരുത്താൻപോകുന്നു’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
30 “ഇക്കാര്യങ്ങളെല്ലാം നീ അവരോടു പ്രവചിക്കണം. അവരോടു പറയുക:
‘ഉന്നതങ്ങളിൽനിന്ന് യഹോവ ഗർജിക്കും.
വിശുദ്ധനിവാസത്തിൽനിന്ന് ദൈവം തന്റെ സ്വരം കേൾപ്പിക്കും.
ഭൂമിയിലെ തന്റെ വാസസ്ഥലത്തിന് എതിരെ ദൈവം ഉഗ്രമായി ഗർജിക്കും.
മുന്തിരിച്ചക്കു ചവിട്ടുന്നവർ ആർപ്പിടുന്നതുപോലെ
എല്ലാ ഭൂവാസികൾക്കും എതിരെ ദൈവം ജയഗീതം പാടും.’
31 യഹോവ പ്രഖ്യാപിക്കുന്നു: ‘ഒരു ശബ്ദം ഭൂമിയുടെ അറുതികൾവരെ മുഴങ്ങിക്കേൾക്കും.
കാരണം, യഹോവയും ജനതകളും തമ്മിൽ ഒരു തർക്കമുണ്ട്.
എല്ലാ മനുഷ്യരെയും ദൈവംതന്നെ നേരിട്ട് ന്യായം വിധിക്കും.+
ദുഷ്ടന്മാരെ ദൈവം വാളിന് ഇരയാക്കും.’
32 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
‘ഇതാ, ജനതയിൽനിന്ന് ജനതയിലേക്ക് ഒരു ദുരന്തം വ്യാപിക്കുന്നു.+
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഉഗ്രമായ ഒരു കൊടുങ്കാറ്റ് ഇളകിവരും.+
33 “‘അന്ന് യഹോവ സംഹരിക്കുന്നവരെല്ലാം ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും. ആരും അവരെ ഓർത്ത് വിലപിക്കില്ല. ആരും അവരെ എടുത്ത് കുഴിച്ചിടുകയുമില്ല. അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.’
34 ഇടയന്മാരേ, അലമുറയിട്ട് കരയൂ!
ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാരേ, നിലത്ത് കിടന്ന് ഉരുളൂ!
കാരണം, നിങ്ങളെ കശാപ്പുചെയ്യാനും ചിതറിക്കാനും ഉള്ള സമയം വന്നിരിക്കുന്നു.
വിലപിടിപ്പുള്ള ഒരു പാത്രം വീണുടയുംപോലെ നിങ്ങളും തകർന്നുടയും!
35 ഇടയന്മാർക്ക് ഓടിയൊളിക്കാൻ ഒരിടമില്ല.
ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാർക്കു രക്ഷപ്പെടാൻ ഒരു മാർഗവുമില്ല.
36 കേൾക്കുന്നില്ലേ ഇടയന്മാരുടെ നിലവിളി?
ആട്ടിൻപറ്റത്തിന്റെ ശ്രേഷ്ഠന്മാരുടെ വിലാപം?
കാരണം, യഹോവ അവരുടെ മേച്ചിൽപ്പുറങ്ങൾ നശിപ്പിക്കുന്നു.
37 യഹോവയുടെ ഉഗ്രകോപം കാരണം,
സമാധാനം കളിയാടിയിരുന്ന പാർപ്പിടങ്ങളിൽ ആളും അനക്കവും ഇല്ലാതായിരിക്കുന്നു.
38 യുവസിംഹത്തെപ്പോലെ ദൈവം ഗുഹയിൽനിന്ന് ഇറങ്ങിയിരിക്കുന്നു.+
ഒരു ദയയും കാണിക്കാത്ത വാളും
ദൈവത്തിന്റെ ഉഗ്രകോപവും കാരണം
അവരുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു.”
26 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീം+ ഭരണം ആരംഭിച്ച സമയത്ത് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: 2 “യഹോവ പറയുന്നത് ഇതാണ്: ‘യഹോവയുടെ ഭവനത്തിന്റെ മുറ്റത്ത് ചെന്ന് നിൽക്കുക. എന്നിട്ട്, യഹൂദാനഗരങ്ങളിൽനിന്ന് യഹോവയുടെ ഭവനത്തിൽ ആരാധിക്കാൻ* വരുന്ന എല്ലാവരെക്കുറിച്ചും* സംസാരിക്കണം. ഞാൻ കല്പിക്കുന്നതെല്ലാം ഒരു വാക്കും വിടാതെ നീ അവരോടു പറയണം. 3 ഒരുപക്ഷേ അവർ അതു കേട്ട് അവരുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ, ഞാൻ മനസ്സു മാറ്റും;* അവരുടെ ദുഷ്പ്രവൃത്തികൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തുകയുമില്ല.+ 4 നീ അവരോടു പറയുക: “യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ എന്നെ ശ്രദ്ധിക്കാതെ ഞാൻ നിങ്ങൾക്കു തന്ന നിയമം* കാറ്റിൽപ്പറത്തിയാൽ, 5 അതായത് ഞാൻ നിങ്ങളുടെ അടുത്തേക്കു വീണ്ടുംവീണ്ടും* അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ സന്ദേശങ്ങൾ ഇനിയും ശ്രദ്ധിക്കാതിരുന്നാൽ,+ 6 ഞാൻ ഈ ഭവനത്തെ ശീലോപോലെയാക്കും.+ ഞാൻ ഈ നഗരത്തെ ഭൂമുഖത്തുള്ള എല്ലാ ജനതകളുടെയും മുന്നിൽ ശപിക്കപ്പെട്ട ഇടമാക്കും.’”’”+
7 യഹോവയുടെ ഭവനത്തിൽവെച്ച് യിരെമ്യ ഈ വാക്കുകൾ സംസാരിക്കുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും കേട്ടു.+ 8 മുഴുവൻ ജനത്തോടും സംസാരിക്കാൻ യഹോവ കല്പിച്ചതെല്ലാം യിരെമ്യ പറഞ്ഞുകഴിഞ്ഞപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും ജനവും യിരെമ്യയെ പിടിച്ചു. അവർ പറഞ്ഞു: “നീ മരിക്കണം. 9 നീ എന്തിനാണ്, ‘ഈ ഭവനം ശീലോപോലെയാകും, ഈ നഗരം നശിച്ച് ആൾപ്പാർപ്പില്ലാതാകും’ എന്നൊക്കെ യഹോവയുടെ നാമത്തിൽ പ്രവചിച്ചത്?” ജനമെല്ലാം യഹോവയുടെ ഭവനത്തിൽ യിരെമ്യക്കു ചുറ്റും കൂടി.
10 ഇക്കാര്യം കേട്ടപ്പോൾ യഹൂദാപ്രഭുക്കന്മാർ രാജാവിന്റെ ഭവനത്തിൽനിന്ന്* യഹോവയുടെ ഭവനത്തിലേക്കു വന്നു. അവർ യഹോവയുടെ ഭവനത്തിന്റെ പുതിയ കവാടത്തിനു മുന്നിൽ ഇരുന്നു.+ 11 പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും ജനത്തോടും പറഞ്ഞു: “ഇവനു മരണശിക്ഷ കിട്ടണം.+ കാരണം, ഇവൻ ഈ നഗരത്തിന് എതിരെ പ്രവചിച്ചിരിക്കുന്നു. നിങ്ങൾ ഇപ്പോൾ അതു സ്വന്തം ചെവികൊണ്ട് കേട്ടതല്ലേ?”+
12 അപ്പോൾ യിരെമ്യ പ്രഭുക്കന്മാരോടും ജനത്തോടും പറഞ്ഞു: “നിങ്ങൾ ഇപ്പോൾ കേട്ടതെല്ലാം ഈ ഭവനത്തിനും നഗരത്തിനും എതിരെ പ്രവചിക്കാൻ എന്നെ അയച്ചത് യഹോവയാണ്.+ 13 അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കി നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുക. അപ്പോൾ യഹോവ തന്റെ മനസ്സു മാറ്റും;* നിങ്ങൾക്കെതിരെ വരുത്തുമെന്ന് അറിയിച്ച ദുരന്തം വരുത്തില്ല.+ 14 എന്നാൽ ഞാൻ ഇതാ, നിങ്ങളുടെ കൈയിലിരിക്കുന്നു. നിങ്ങൾക്ക് ഉചിതമെന്നും ശരിയെന്നും തോന്നുന്നതെന്തും എന്നോടു ചെയ്യാം. 15 പക്ഷേ ഒന്ന് ഓർത്തോ! എന്നെ കൊന്നാൽ നിങ്ങളും ഈ നഗരവും ഇവിടെ താമസിക്കുന്നവരും ഒരു നിരപരാധിയുടെ രക്തത്തിന് ഉത്തരം പറയേണ്ടിവരും. കാരണം, നിങ്ങൾ കേൾക്കെ ഈ വാക്കുകളെല്ലാം സംസാരിക്കാൻ യഹോവയാണ് എന്നെ അയച്ചത്; ഇതു സത്യം!”
16 അപ്പോൾ പ്രഭുക്കന്മാരും ജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഇയാൾ മരണശിക്ഷ അർഹിക്കുന്നില്ല. കാരണം, നമ്മുടെ ദൈവമായ യഹോവയുടെ പേരിലാണല്ലോ ഇയാൾ സംസാരിച്ചത്.”
17 ഇതുകൂടാതെ, ദേശത്തെ ചില മൂപ്പന്മാരും എഴുന്നേറ്റ് ജനത്തിന്റെ സഭയോടു പറഞ്ഞു: 18 “യഹൂദയിലെ ഹിസ്കിയ+ രാജാവിന്റെ കാലത്ത് മൊരേശെത്തുകാരനായ മീഖ+ എന്നൊരാൾ പ്രവചിച്ചിരുന്നു. യഹൂദയിലെ എല്ലാവരോടും അദ്ദേഹം പറഞ്ഞു: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“സീയോനെ വയൽപോലെ ഉഴുതുമറിക്കും.
യരുശലേം നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.+
ദേവാലയമുള്ള പർവതം കാട്ടിലെ കുന്നുകൾപോലെയാകും.”’+
19 “എന്നിട്ട്, യഹൂദാരാജാവായ ഹിസ്കിയയോ യഹൂദയിലുള്ളവരോ മീഖയെ കൊന്നുകളഞ്ഞോ? രാജാവ് യഹോവയെ ഭയപ്പെട്ട് പ്രീതിക്കായി യഹോവയോടു യാചിച്ചപ്പോൾ യഹോവ മനസ്സു മാറ്റിയില്ലേ?* അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തം വരുത്താതിരുന്നില്ലേ?+ അതുകൊണ്ട്, നമ്മൾ ഇതു ചെയ്താൽ വലിയൊരു ദുരന്തമായിരിക്കും നമ്മുടെ മേൽ വരുത്തിവെക്കുന്നത്.
20 “കിര്യത്ത്-യയാരീമിൽനിന്നുള്ള+ ശെമയ്യയുടെ മകനായ ഉരിയ എന്നൊരാളും യഹോവയുടെ നാമത്തിൽ പ്രവചിച്ചിരുന്നു. അദ്ദേഹവും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യ പ്രവചിച്ചതുപോലുള്ള കാര്യങ്ങളാണു പ്രവചിച്ചത്. 21 ഉരിയയുടെ വാക്കുകൾ യഹോയാക്കീം രാജാവിന്റെയും+ അദ്ദേഹത്തിന്റെ വീരപുരുഷന്മാരുടെയും പ്രഭുക്കന്മാരുടെയും ചെവിയിലെത്തി. അപ്പോൾ രാജാവ് ഉരിയയെ കൊല്ലാൻ പദ്ധതിയിട്ടു.+ ഈ വിവരം അറിഞ്ഞ് പേടിച്ചുപോയ ഉരിയ ഉടനെ ഈജിപ്തിലേക്ക് ഓടിക്കളഞ്ഞു. 22 യഹോയാക്കീം രാജാവാകട്ടെ, അക്ബോരിന്റെ മകൻ എൽനാഥാനെയും+ അയാളുടെകൂടെ മറ്റു ചില പുരുഷന്മാരെയും ഈജിപ്തിലേക്ക് അയച്ചു. 23 അവർ ഉരിയയെ ഈജിപ്തിൽനിന്ന് യഹോയാക്കീം രാജാവിന്റെ അടുത്തേക്കു പിടിച്ചുകൊണ്ടുവന്നു. രാജാവ് അദ്ദേഹത്തെ വെട്ടിക്കൊന്ന് ശവം പൊതുശ്മശാനത്തിൽ എറിഞ്ഞുകളഞ്ഞു.”+
24 പക്ഷേ ശാഫാന്റെ+ മകൻ അഹീക്കാം+ യിരെമ്യയെ പിന്തുണച്ചതുകൊണ്ട് യിരെമ്യയെ കൊല്ലാൻ ജനത്തിനു വിട്ടുകൊടുത്തില്ല.+
27 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീം ഭരണം ആരംഭിച്ച സമയത്ത് യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 2 “യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘നീ നുകങ്ങളും അവ കെട്ടാൻ നാടകളും ഉണ്ടാക്കുക. എന്നിട്ട്, അവ നിന്റെ കഴുത്തിൽ വെക്കണം. 3 പിന്നെ, യഹൂദാരാജാവായ സിദെക്കിയയെ കാണാൻ യരുശലേമിൽ വരുന്ന ദൂതന്മാരുടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടുത്തയയ്ക്കുക. 4 അവരുടെ യജമാനന്മാരെ അറിയിക്കാൻ ഈ കല്പനയും അവർക്കു കൊടുക്കണം:
“‘“ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുക: 5 ‘മഹാശക്തികൊണ്ടും നീട്ടിയ കരംകൊണ്ടും ഭൂമിയെയും മനുഷ്യരെയും ഭൂമുഖത്തുള്ള മൃഗങ്ങളെയും ഉണ്ടാക്കിയതു ഞാനാണ്. എനിക്ക് ഇഷ്ടമുള്ളവർക്ക്* ഞാൻ അതു കൊടുക്കുകയും ചെയ്തിരിക്കുന്നു.+ 6 ഇപ്പോൾ ഞാൻ ഈ ദേശമെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവും ആയ നെബൂഖദ്നേസറിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ കാട്ടുമൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു; അവയും അവനെ സേവിക്കും. 7 പക്ഷേ ഒരിക്കൽ അവന്റെ ഭരണം അവസാനിക്കും. അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും അവനെ അടിമയാക്കും. പക്ഷേ അതുവരെ എല്ലാ ജനതകളും അവനെയും അവന്റെ മകനെയും കൊച്ചുമകനെയും സേവിക്കും.’+
8 “‘“‘ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെ സേവിക്കാൻ കൂട്ടാക്കാതിരുന്നുകൊണ്ട് ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെക്കാൻ വിസമ്മതിച്ചാൽ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ഞാൻ അവരെ ശിക്ഷിക്കും; അവന്റെ കൈകൊണ്ട് ഞാൻ അവരെ നശിപ്പിക്കുന്നതുവരെ അതു തുടരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
9 “‘“‘അതുകൊണ്ട്, “ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരെയും ഭാവിഫലം പറയുന്നവരെയും സ്വപ്നദർശികളെയും മന്ത്രവാദികളെയും ആഭിചാരകന്മാരെയും* ശ്രദ്ധിക്കരുത്. 10 കാരണം, അവർ നുണകളാണു നിങ്ങളോടു പ്രവചിക്കുന്നത്. നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ, ദൂരെയുള്ള ഒരു ദേശത്തേക്കു നിങ്ങളെ പിടിച്ചുകൊണ്ടുപോകും. ഞാൻ നിങ്ങളെ ചിതറിച്ച് നശിപ്പിച്ചുകളയും.
11 “‘“‘പക്ഷേ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെച്ച് അവനെ സേവിക്കുന്നെങ്കിൽ സ്വദേശത്തുതന്നെ ജീവിക്കാൻ* ഞാൻ അവരെ അനുവദിക്കും. അവർ കൃഷി ചെയ്ത് അവിടെ താമസിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
12 യഹൂദയിലെ സിദെക്കിയ രാജാവിനോടും+ ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ അങ്ങയുടെ കഴുത്തു വെച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുന്നെങ്കിൽ, അങ്ങ് ജീവനോടിരിക്കും.+ 13 ബാബിലോൺരാജാവിനെ സേവിക്കാത്ത ജനതകൾ വാളും+ ക്ഷാമവും+ മാരകമായ പകർച്ചവ്യാധിയും+ കൊണ്ട് നശിക്കുമെന്ന് യഹോവ പറഞ്ഞിട്ടുള്ളതല്ലേ? അങ്ങയും അങ്ങയുടെ ജനവും എന്തിനു നശിക്കണം? 14 ‘ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല’+ എന്നു നിങ്ങളോടു പറയുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്. കാരണം, അവർ നുണകളാണു പ്രവചിക്കുന്നത്.+
15 “‘ഞാൻ അവരെ അയച്ചിട്ടില്ല. എന്നിട്ടും, അവർ എന്റെ നാമത്തിൽ പ്രവചിക്കുന്നു; പ്രവചിക്കുന്നതോ നുണകളും. അതുകൊണ്ട്, നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ ഞാൻ നിങ്ങളെ ചിതറിച്ച് നശിപ്പിച്ചുകളയും. നിങ്ങളോടു മാത്രമല്ല നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരോടും ഞാൻ അങ്ങനെതന്നെ ചെയ്യും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
16 പുരോഹിതന്മാരോടും ജനത്തോടും ഞാൻ പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്: ‘“യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങൾ ഉടൻതന്നെ ബാബിലോണിൽനിന്ന് തിരികെ കൊണ്ടുവരും!”+ എന്നു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്. കാരണം, അവർ പ്രവചിക്കുന്നതു നുണകളാണ്.+ 17 അവരെ ശ്രദ്ധിക്കരുത്. ബാബിലോൺരാജാവിനെ സേവിക്കുക; എങ്കിൽ, നിങ്ങൾക്കു തുടർന്നും ജീവിക്കാം.+ വെറുതേ എന്തിന് ഈ നഗരം ഒരു നാശകൂമ്പാരമാക്കണം? 18 പക്ഷേ അവർ യഥാർഥപ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ സന്ദേശം അവരിലുണ്ടെങ്കിൽ, യഹോവയുടെ ഭവനത്തിലും യഹൂദാരാജാവിന്റെ ഭവനത്തിലും* യരുശലേമിലും അവശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോകാതിരിക്കാൻ അവർ സൈന്യങ്ങളുടെ അധിപനായ യഹോവയോടു പ്രാർഥിക്കട്ടെ.’
19 “തൂണുകൾ,+ താമ്രക്കടൽ,*+ ഉന്തുവണ്ടികൾ,+ ഈ നഗരത്തിൽ ബാക്കിയുള്ള ഉപകരണങ്ങൾ എന്നിവയെക്കുറിച്ചും സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു പറയാനുണ്ട്. 20 ബാബിലോൺരാജാവായ നെബൂഖദ്നേസർ യഹൂദാരാജാവായ യഹോയാക്കീമിന്റെ മകൻ യഖൊന്യയെയും യഹൂദയിലെയും യരുശലേമിലെയും എല്ലാ പ്രഭുക്കന്മാരെയും യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയപ്പോൾ+ കൊണ്ടുപോകാതിരുന്നവയാണ് ഈ ഉപകരണങ്ങൾ. 21 യഹോവയുടെ ഭവനത്തിലും യഹൂദാരാജാവിന്റെ ഭവനത്തിലും* യരുശലേമിലും അവശേഷിക്കുന്ന ഉപകരണങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: 22 ‘“അവയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോകും.+ അവയുടെ നേർക്കു ഞാൻ എന്റെ ശ്രദ്ധ തിരിക്കുന്നതുവരെ അവ അവിടെത്തന്നെ ഇരിക്കും. പിന്നെ ഞാൻ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്ത് പുനഃസ്ഥാപിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
28 അതേ വർഷംതന്നെ, അതായത് യഹൂദയിലെ സിദെക്കിയ രാജാവിന്റെ+ വാഴ്ചയുടെ തുടക്കത്തിൽ, നാലാം വർഷം അഞ്ചാം മാസം ഗിബെയോനിൽനിന്നുള്ള+ അസ്സൂരിന്റെ മകൻ ഹനന്യ പ്രവാചകൻ യഹോവയുടെ ഭവനത്തിൽവെച്ച് പുരോഹിതന്മാരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു: 2 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ നുകം+ ഞാൻ ഒടിച്ചുകളയും. 3 ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ഇവിടെനിന്ന് ബാബിലോണിലേക്കു കൊണ്ടുപോയ, യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം വെറും രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഇവിടേക്കു കൊണ്ടുവരും.’”+ 4 “‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ യഖൊന്യയെയും+ യഹൂദയിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ+ എല്ലാവരെയും ഞാൻ തിരികെ വരുത്തും. കാരണം, ഞാൻ ബാബിലോൺരാജാവിന്റെ നുകം ഒടിച്ചുകളയാൻപോകുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
5 അപ്പോൾ യിരെമ്യ പ്രവാചകൻ യഹോവയുടെ ഭവനത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ ഹനന്യ പ്രവാചകനോടു സംസാരിച്ചു. 6 യിരെമ്യ പറഞ്ഞു: “ആമേൻ!* യഹോവ അങ്ങനെ ചെയ്യട്ടെ! യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങളെയും ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ ജനത്തെയും ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട്, താങ്കൾ പ്രവചിച്ച സന്ദേശങ്ങൾ യഹോവ നിവർത്തിക്കട്ടെ! 7 പക്ഷേ താങ്കളോടും ജനങ്ങളോടും ഞാൻ പറയുന്ന ഈ സന്ദേശം ശ്രദ്ധിക്കൂ. 8 പണ്ട് എനിക്കും താങ്കൾക്കും മുമ്പ് ജീവിച്ചിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങളെയും വലിയ സാമ്രാജ്യങ്ങളെയും കുറിച്ച് പ്രവചിക്കാറുണ്ടായിരുന്നു; യുദ്ധം, ദുരന്തം, മാരകമായ പകർച്ചവ്യാധി എന്നിവയെക്കുറിച്ചാണ് അവർ പ്രവചിച്ചത്. 9 പക്ഷേ സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ, അദ്ദേഹം പ്രവചിച്ചതു നിറവേറുമ്പോഴാണ് അദ്ദേഹത്തെ യഹോവ അയച്ചതാണെന്നു തെളിയുന്നത്.”
10 അപ്പോൾ ഹനന്യ പ്രവാചകൻ യിരെമ്യ പ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞു.+ 11 എന്നിട്ട് ഹനന്യ ജനങ്ങളുടെ മുഴുവൻ മുന്നിൽവെച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്: ‘വെറും രണ്ടു വർഷത്തിനുള്ളിൽ എല്ലാ ജനതകളുടെയും കഴുത്തിലിരിക്കുന്ന, ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ നുകം ഞാൻ ഇതുപോലെ ഒടിച്ചുകളയും.’”+ അപ്പോൾ യിരെമ്യ പ്രവാചകൻ അവിടെനിന്ന് പോയി.
12 യിരെമ്യ പ്രവാചകന്റെ കഴുത്തിലിരുന്ന നുകം ഹനന്യ പ്രവാചകൻ ഒടിച്ചുകളഞ്ഞതിനു ശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 13 “പോയി ഹനന്യയോടു പറയുക: ‘യഹോവ പറയുന്നത് ഇതാണ്: “തടികൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞല്ലോ.+ പക്ഷേ അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം നീ ഉണ്ടാക്കും.” 14 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെ സേവിക്കാൻ ഈ ജനതകളുടെയെല്ലാം കഴുത്തിൽ ഞാൻ ഇരുമ്പുനുകം വെക്കും. അവർ അവനെ സേവിക്കണം.+ കാട്ടിലെ മൃഗങ്ങളെപ്പോലും ഞാൻ അവനു നൽകും.”’”+
15 യിരെമ്യ പ്രവാചകൻ ഹനന്യ പ്രവാചകനോടു+ പറഞ്ഞു: “ഹനന്യാ, ദയവുചെയ്ത് ഒന്നു ശ്രദ്ധിക്കൂ! യഹോവ താങ്കളെ അയച്ചിട്ടില്ല. താങ്കൾ കാരണം ഈ ജനം നുണയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു.+ 16 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഭൂമുഖത്തുനിന്ന് ഞാൻ നിന്നെ നീക്കിക്കളയുന്നു. ഈ വർഷംതന്നെ നീ മരിക്കും. കാരണം, യഹോവയെ ധിക്കരിക്കാൻ നീ ജനത്തെ പ്രേരിപ്പിച്ചു.’”+
17 അങ്ങനെ ഹനന്യ പ്രവാചകൻ അതേ വർഷം, ഏഴാം മാസം മരിച്ചു.
29 യരുശലേമിൽനിന്ന് ബാബിലോണിലേക്കു നെബൂഖദ്നേസർ ബന്ദികളായി കൊണ്ടുപോയവരിൽപ്പെട്ട മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും സർവജനത്തിനും യിരെമ്യ പ്രവാചകൻ യരുശലേമിൽനിന്ന് അയച്ച കത്തിലെ വാക്കുകൾ. 2 യഖൊന്യ രാജാവും+ അമ്മമഹാറാണിയും*+ കൊട്ടാരോദ്യോഗസ്ഥന്മാരും യഹൂദയിലെയും യരുശലേമിലെയും പ്രഭുക്കന്മാരും ശില്പികളും ലോഹപ്പണിക്കാരും* യരുശലേമിൽനിന്ന് പോയതിനു ശേഷമാണ് അത് അയച്ചത്.+ 3 യഹൂദാരാജാവായ സിദെക്കിയ+ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ അടുത്തേക്ക് അയച്ച ശാഫാന്റെ മകനായ+ എലാസയുടെയും ഹിൽക്കിയയുടെ മകനായ ഗമര്യയുടെയും കൈയിലാണു യിരെമ്യ അതു കൊടുത്തയച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
4 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ എന്ന ഞാൻ, യരുശലേമിൽനിന്ന് ബാബിലോണിലേക്കു നാടു കടത്തിയ ജനത്തോടു മുഴുവൻ പറയുന്നു: 5 ‘നിങ്ങൾ വീടുകൾ പണിത് അവയിൽ താമസിക്കൂ! തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കൂ! 6 നിങ്ങൾ വിവാഹം കഴിച്ച് മക്കളെ ജനിപ്പിക്കണം. നിങ്ങളുടെ ആൺമക്കൾക്കു ഭാര്യമാരെ കണ്ടെത്തുകയും പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കുകയും വേണം. അവർക്കും മക്കൾ ഉണ്ടാകട്ടെ. അങ്ങനെ, നിങ്ങൾ അവിടെ പെരുകണം; നിങ്ങളുടെ എണ്ണം കുറഞ്ഞുപോകരുത്. 7 ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാനം നിലനിറുത്താൻ ശ്രദ്ധിക്കണം. ആ നഗരത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക.+ കാരണം, അവിടെ സമാധാനമുണ്ടെങ്കിൽ നിങ്ങൾക്കും സമാധാനമുണ്ടാകും. 8 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ ഇടയിലെ പ്രവാചകന്മാരും ഭാവിഫലം പറയുന്നവരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്.+ അവർ കാണുന്ന സ്വപ്നങ്ങൾക്കു ശ്രദ്ധ കൊടുക്കരുത്. 9 കാരണം, ‘അവർ എന്റെ നാമത്തിൽ നിങ്ങളോടു പ്രവചിക്കുന്നതു നുണകളാണ്. അവരെ ഞാൻ അയച്ചതല്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
10 “യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ ഞാൻ നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും.+ നിങ്ങളെ ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.’+
11 “‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്;+ നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 12 ‘നിങ്ങൾ എന്നെ വിളിക്കും; വന്ന് എന്നോടു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.’+
13 “‘നിങ്ങൾ എന്നെ അന്വേഷിക്കും;+ മുഴുഹൃദയത്തോടെ അന്വേഷിക്കുന്നതുകൊണ്ട് കണ്ടെത്തുകയും ചെയ്യും.+ 14 അതെ, നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടവരുത്തും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ നിങ്ങളിലെ ബന്ദികളെ ഒരുമിച്ചുകൂട്ടും; നിങ്ങളെ ചിതറിച്ചുകളഞ്ഞ എല്ലാ ജനതകളിൽനിന്നും സ്ഥലങ്ങളിൽനിന്നും ഞാൻ നിങ്ങളെ ശേഖരിക്കും. എവിടെനിന്നാണോ നിങ്ങളെ നാടു കടത്തിയത് അവിടേക്കുതന്നെ തിരികെ കൊണ്ടുവരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
15 “പക്ഷേ, ‘യഹോവ ഞങ്ങൾക്കുവേണ്ടി ബാബിലോണിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു’ എന്നു നിങ്ങൾ പറയുന്നു.
16 “ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനോടും+ നിങ്ങളോടൊപ്പം ബന്ദികളായി പോകാതെ ഈ നഗരത്തിൽ താമസിക്കുന്ന നിങ്ങളുടെ സഹോദരങ്ങളായ ജനത്തോടും യഹോവ പറയുന്നത് ഇതാണ്. 17 ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരുടെ നേരെ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും അയയ്ക്കുന്നു.+ അവരെ ഞാൻ, വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ* അത്തിപ്പഴങ്ങൾപോലെയാക്കും.”’+
18 “‘വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ഞാൻ അവരെ പിന്തുടരും. ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും അവരെ ഒരു ഭീതികാരണവും ശാപവും ആക്കും.+ അവരെ കണ്ട് എല്ലാവരും ആശ്ചര്യപ്പെടും, അതിശയത്തോടെ തല കുലുക്കും.*+ അവരെ ചിതറിച്ചുകളയുന്ന എല്ലാ ജനതകളുടെയും ഇടയിൽ അവർ ഒരു നിന്ദാപാത്രമാകും.+ 19 കാരണം, എന്റെ ദാസരായ പ്രവാചകന്മാരിലൂടെ ഞാൻ അറിയിച്ച സന്ദേശങ്ങൾക്ക് അവർ ശ്രദ്ധ കൊടുത്തില്ല’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അവരെ ഞാൻ വീണ്ടുംവീണ്ടും* അയച്ചു.’+
“‘എന്നിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല’+ എന്നും യഹോവ പ്രഖ്യാപിക്കുന്നു.
20 “അതുകൊണ്ട് ഞാൻ യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി അയച്ച ജനമേ, നിങ്ങൾ യഹോവയുടെ സന്ദേശം കേട്ടുകൊള്ളൂ. 21 എന്റെ നാമത്തിൽ നിങ്ങളോടു നുണകൾ പ്രവചിക്കുന്ന+ കോലായയുടെ മകൻ ആഹാബിനെക്കുറിച്ചും മയസേയയുടെ മകൻ സിദെക്കിയയെക്കുറിച്ചും ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇതാ, ഞാൻ അവരെ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അവൻ അവരെ നിങ്ങളുടെ കൺമുന്നിൽവെച്ച് കൊന്നുകളയും. 22 അവർക്കു സംഭവിക്കുന്നത് യഹൂദയിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ എല്ലാവരുടെയും ഇടയിൽ ഒരു ശാപവചനമായി മാറും. “യഹോവ നിന്നെ, ബാബിലോൺരാജാവ് ചുട്ടെരിച്ച സിദെക്കിയയെയും ആഹാബിനെയും പോലെയാക്കട്ടെ!” എന്ന് അവർ പറയും. 23 കാരണം, അവർ ഇസ്രായേലിൽ നിന്ദ്യമായതു ചെയ്തിരിക്കുന്നു.+ അവർ അയൽക്കാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും ഞാൻ കല്പിക്കാത്ത, വ്യാജമായ സന്ദേശങ്ങൾ എന്റെ നാമത്തിൽ പറയുകയും ചെയ്യുന്നു.+
“‘“ഞാൻ ഇതെല്ലാം അറിയുന്നു. ഞാൻ അതിനു സാക്ഷി”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
24 “നെഹലാംകാരനായ ശെമയ്യയോടു+ നീ പറയണം: 25 ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നീ നിന്റെ പേരിൽ യരുശലേമിലുള്ള മുഴുവൻ ജനങ്ങൾക്കും പുരോഹിതനായ മയസേയയുടെ മകൻ സെഫന്യക്കും+ എല്ലാ പുരോഹിതന്മാർക്കും കത്തുകൾ അയച്ചില്ലേ? നീ ഇങ്ങനെ എഴുതി: 26 ‘പുരോഹിതനായ യഹോയാദയ്ക്കു പകരം യഹോവ അങ്ങയെ പുരോഹിതനാക്കിയത് യഹോവയുടെ ഭവനത്തിന്റെ മേൽവിചാരകനായിരിക്കാനല്ലേ? വല്ല ഭ്രാന്തന്മാരും പ്രവാചകനെപ്പോലെ പെരുമാറുന്നെങ്കിൽ അവരെ പിടിച്ച് തടിവിലങ്ങിലും*+ ആമത്തിലും* ഇടേണ്ടത് അങ്ങല്ലേ? 27 പിന്നെ എന്താണ് നിങ്ങളുടെ മുന്നിൽ പ്രവാചകനെപ്പോലെ പെരുമാറുന്ന+ അനാഥോത്തുകാരനായ യിരെമ്യയെ+ അങ്ങ് ശിക്ഷിക്കാത്തത്? 28 അവൻ ബാബിലോണിലുള്ള ഞങ്ങൾക്കുപോലും സന്ദേശം അയച്ചു. അവൻ പറഞ്ഞു: “ഇനിയും കാലം കുറെയുണ്ട്! വീടുകൾ പണിത് താമസിക്കുക. തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കുക,+—”’”’”
29 യിരെമ്യ പ്രവാചകൻ കേൾക്കെ സെഫന്യ പുരോഹിതൻ+ ഈ കത്തു വായിച്ചപ്പോൾ 30 യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി: 31 “ബന്ദികളായി കൊണ്ടുപോയ ജനത്തെ മുഴുവൻ ഈ വിവരം അറിയിക്കുക: ‘നെഹലാംകാരനായ ശെമയ്യയെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “ഞാൻ അയയ്ക്കാതെതന്നെ ശെമയ്യ നിങ്ങളോടു പ്രവചിക്കുകയും നിങ്ങളെ നുണകൾ വിശ്വസിപ്പിക്കാൻ നോക്കുകയും ചെയ്തതുകൊണ്ട്+ 32 യഹോവ പറയുന്നു: ‘ഇതാ, ഞാൻ നെഹലാംകാരനായ ശെമയ്യയ്ക്കും അവന്റെ പിൻതലമുറക്കാർക്കും എതിരെ തിരിയുന്നു. അവന്റെ ആളുകളിൽ ഒരാൾപ്പോലും ഈ ജനത്തിന് ഇടയിൽ ബാക്കിയുണ്ടാകില്ല. ഞാൻ എന്റെ ജനത്തിനു ചെയ്യാൻപോകുന്ന നന്മ അവൻ കാണുകയുമില്ല. കാരണം, യഹോവയെ ധിക്കരിക്കാൻ അവൻ ആളുകളെ പ്രേരിപ്പിച്ചു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
30 യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 2 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘ഞാൻ നിന്നോടു പറയുന്നതെല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക. 3 കാരണം, “എന്റെ ജനമായ ഇസ്രായേലിന്റെയും യഹൂദയുടെയും ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്ന നാളുകൾ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തേക്ക് അവരെ തിരികെ കൊണ്ടുവരും. അവർ അതു വീണ്ടും കൈവശമാക്കും”+ എന്നും യഹോവ പറയുന്നു.’”
4 യഹോവ ഇസ്രായേലിനോടും യഹൂദയോടും പറഞ്ഞ കാര്യങ്ങൾ.
5 യഹോവ പറയുന്നു:
“പേടിച്ചുവിറയ്ക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു.
സമാധാനമില്ല, ഭീതി മാത്രം.
6 ഒന്നു ചോദിച്ചുനോക്കൂ. പുരുഷൻ പ്രസവിക്കുമോ?
പിന്നെ എന്താണു ശക്തരായ പുരുഷന്മാരെല്ലാം
പ്രസവിക്കാറായ സ്ത്രീയെപ്പോലെ+ വയറ്റത്ത്* കൈയുംവെച്ച് നിൽക്കുന്നത്?
എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നത് എന്താണ്?
7 കാരണം, ആ ദിവസം ഭീകരമായിരിക്കും.*+ കഷ്ടംതന്നെ!
അതുപോലുള്ള മറ്റൊരു ദിവസം ഉണ്ടാകില്ല.
യാക്കോബിനു കഷ്ടതയുടെ ഒരു സമയമായിരിക്കും അത്.
പക്ഷേ അവനെ അതിൽനിന്ന് രക്ഷിക്കും.”
8 സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു: “ആ ദിവസം ഞാൻ നിങ്ങളുടെ കഴുത്തിലുള്ള നുകം ഒടിച്ചുകളയും. അതിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചെറിയും. മേലാൽ അന്യർ* അവനെ* അടിമയാക്കില്ല. 9 അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കുന്ന അവരുടെ രാജാവായ ദാവീദിനെയും സേവിക്കും.”+
ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.
ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+
യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.
ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
11 “കാരണം, നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്.
പക്ഷേ ഏതു ജനതകളുടെ ഇടയിലേക്കാണോ ഞാൻ നിന്നെ ചിതറിച്ചത് അവയെയെല്ലാം ഞാൻ നിശ്ശേഷം നശിപ്പിക്കും.+
പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കില്ല.+
നിനക്കു ഞാൻ ന്യായമായ തോതിൽ ശിക്ഷണം തരും.*
ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 യഹോവ പറയുന്നത് ഇതാണ്:
“നിന്റെ മുറിവിനു ചികിത്സയില്ല.+
നിന്റെ മുറിവ് ഭേദമാക്കാനാകില്ല.
13 നിനക്കുവേണ്ടി വാദിക്കാൻ ആരുമില്ല.
നിന്റെ വ്രണം സുഖപ്പെടുത്താൻ ഒരു വഴിയുമില്ല.
നിന്നെ ചികിത്സിച്ച് ഭേദമാക്കാനാകില്ല.
14 നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നു.+
അവർ നിന്നെ തേടി വരുന്നില്ല.
കാരണം, നിന്റെ വലിയ തെറ്റും അനവധി പാപങ്ങളും നിമിത്തം+
ഒരു ശത്രുവിനെപ്പോലെ ഞാൻ നിന്നെ പ്രഹരിച്ചിരിക്കുന്നു;+
ഒരു ക്രൂരനെപ്പോലെ ഞാൻ നിന്നെ ശിക്ഷിച്ചിരിക്കുന്നു.
15 നിന്റെ മുറിവിനെപ്രതി നീ നിലവിളിച്ചിട്ട് എന്തു കാര്യം?
നിന്റെ വേദനയ്ക്കു ചികിത്സയില്ലല്ലോ!
നിന്റെ വലിയ തെറ്റും അനവധി പാപങ്ങളും കാരണമാണ്+
നിന്നോടു ഞാൻ ഇതു ചെയ്തത്.
16 ഉറപ്പായും, നിന്നെ വിഴുങ്ങുന്നവരെയെല്ലാം വിഴുങ്ങിക്കളയും.+
നിന്റെ ശത്രുക്കളെയെല്ലാം ബന്ദികളായി കൊണ്ടുപോകും.+
നിന്നെ കൊള്ളയടിക്കുന്നവരെല്ലാം കൊള്ളയടിക്കപ്പെടും.
നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്കിരയാക്കും.”+
17 “‘ആരും തിരിഞ്ഞുനോക്കാത്ത സീയോൻ’ എന്നു പറഞ്ഞ്
അവർ നിന്നെ തിരസ്കരിക്കപ്പെട്ടവളെന്നു വിളിച്ചെങ്കിലും+
ഞാൻ നിനക്കു പഴയതുപോലെ ആരോഗ്യം നൽകും, നിന്റെ മുറിവുകൾ സുഖപ്പെടുത്തും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 യഹോവ പറയുന്നു:
“ഇതാ, യാക്കോബിന്റെ കൂടാരങ്ങളിലെ ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്നു!+
അവന്റെ കൂടാരങ്ങളോട് എനിക്ക് അലിവ് തോന്നും.
നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+
ഗോപുരം സ്വസ്ഥാനത്തുതന്നെ വീണ്ടും ഉയർന്നുനിൽക്കും.
19 അവരിൽനിന്ന് നന്ദിവാക്കുകളും ചിരിയുടെ ശബ്ദവും ഉയരും.+
ഞാൻ അവരെ വർധിപ്പിക്കും. അവർ കുറഞ്ഞുപോകില്ല.+
ഞാൻ അവരെ അസംഖ്യമാക്കും.*
ആരും അവരെ നിസ്സാരരായി കാണില്ല.+
അവനെ ഞെരുക്കുന്നവരെയെല്ലാം ഞാൻ കൈകാര്യം ചെയ്യും.+
21 അവന്റെ ശ്രേഷ്ഠൻ അവന്റെ ആളുകളിൽനിന്നുതന്നെ വരും.
അവന്റെ ആളുകൾക്കിടയിൽനിന്നുതന്നെ അവന്റെ ഭരണാധികാരി എഴുന്നേൽക്കും.
എന്റെ അടുത്ത് വരാൻ ഞാൻ അവനെ അനുവദിക്കും. അവൻ എന്നെ സമീപിക്കും.”
“അല്ലാത്തപക്ഷം എന്നെ സമീപിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ”* എന്ന് യഹോവ ചോദിക്കുന്നു.
22 “നിങ്ങൾ എന്റെ ജനമാകും;+ ഞാൻ നിങ്ങളുടെ ദൈവമായിരിക്കും.”+
23 ഇതാ, യഹോവയുടെ ക്രോധം കൊടുങ്കാറ്റുപോലെ വീശാൻപോകുന്നു;+
ഒരു ചുഴലിക്കാറ്റുപോലെ അതു ദുഷ്ടന്മാരുടെ തലമേൽ ആഞ്ഞടിക്കും.
24 തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾ നടപ്പാക്കാതെ, അവ പൂർത്തിയാക്കാതെ,
യഹോവയുടെ ഉഗ്രകോപം പിന്തിരിയില്ല.+
അവസാനനാളുകളിൽ നിങ്ങൾക്ക് അതു മനസ്സിലാകും.+
31 “ആ കാലത്ത് ഞാൻ ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവമാകും; അവർ എന്റെ ജനവുമാകും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
2 യഹോവ പറയുന്നു:
“ഇസ്രായേൽ വിശ്രമസ്ഥലത്തേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ
വാളിന് ഇരയാകാതെ ബാക്കിയായവർക്കു വിജനഭൂമിയിൽവെച്ച് പ്രീതി കിട്ടി.”
3 ദൂരത്തുനിന്ന് യഹോവ എനിക്കു പ്രത്യക്ഷനായി എന്നോടു പറഞ്ഞു:
“അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു.
അതുകൊണ്ടാണ്, അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചത്.*+
4 വീണ്ടും ഞാൻ നിന്നെ പുതുക്കിപ്പണിയും; അങ്ങനെ നിന്നെ പുനർനിർമിക്കും.+
ഇസ്രായേൽ കന്യകേ, നീ വീണ്ടും തപ്പ് എടുത്ത്
ആനന്ദനൃത്തം ചവിട്ടും.+
5 ശമര്യമലനിരകളിൽ നീ വീണ്ടും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും.+
നട്ടുപിടിപ്പിക്കുന്നവർതന്നെ വിളവ് ആസ്വദിക്കും.+
6 ‘വരൂ. നമുക്കു സീയോനിൽ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു പോകാം’+ എന്ന്
എഫ്രയീംമലനാട്ടിലെ കാവൽക്കാർ വിളിച്ചുപറയുന്ന നാൾ വരും.”
7 യഹോവ ഇങ്ങനെ പറയുന്നു:
“യാക്കോബിന് ആഹ്ലാദത്തോടെ ആർപ്പിടൂ.
നീ ജനതകൾക്കു മീതെയായിരിക്കയാൽ സന്തോഷാരവം മുഴക്കൂ.+
അതിനെക്കുറിച്ച് ഘോഷിക്കൂ; സ്തുതി പാടൂ.
‘യഹോവേ, അങ്ങയുടെ ജനത്തെ, ഇസ്രായേലിന്റെ ശേഷിപ്പിനെ,+ രക്ഷിക്കേണമേ’ എന്നു പറയൂ.
8 വടക്കുള്ള ദേശത്തുനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുന്നു.+
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും.+
അവരുടെ കൂട്ടത്തിൽ അന്ധനും മുടന്തനും+
ഗർഭിണിയും പ്രസവിക്കാറായവളും എല്ലാമുണ്ടാകും.
ഒരു മഹാസഭയായി അവർ ഇവിടെ മടങ്ങിയെത്തും.+
പ്രീതിക്കായി യാചിക്കുന്ന അവരെ ഞാൻ വഴിനയിക്കും.
വെള്ളമുള്ള അരുവികളിലേക്കു* ഞാൻ അവരെ നടത്തും.+
അവരുടെ കാൽ ഇടറാത്ത, നിരപ്പായ വഴിയിലൂടെ ഞാൻ അവരെ കൊണ്ടുപോകും.
കാരണം, ഞാൻ ഇസ്രായേലിന്റെ അപ്പനാണ്; എഫ്രയീം എന്റെ മൂത്ത മകനും.”+
“ഇസ്രായേലിനെ ചിതറിച്ചുകളഞ്ഞവൻ അവനെ ഒരുമിച്ചുകൂട്ടും.
ഒരു ഇടയൻ സ്വന്തം ആട്ടിൻകൂട്ടത്തെ കാക്കുന്നതുപോലെ ദൈവം അവനെ കാക്കും.+
12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+
ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,
ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെ
യഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും.
അവരുടെ വിലാപം ഞാൻ ആഹ്ലാദമാക്കി മാറ്റും.+
ഞാൻ അവരെ ആശ്വസിപ്പിക്കും; അവരുടെ ദുഃഖം അകറ്റി സന്തോഷം നൽകും.+
14 ഞാൻ സമൃദ്ധികൊണ്ട് പുരോഹിതന്മാരെ തൃപ്തരാക്കും.
എന്റെ നന്മയാൽ എന്റെ ജനം തൃപ്തരാകും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
15 “യഹോവ പറയുന്നു;
‘രാമയിൽ+ ഒരു ശബ്ദം കേൾക്കുന്നു, വിലാപത്തിന്റെയും മനംനൊന്ത് കരയുന്നതിന്റെയും ശബ്ദം.
റാഹേൽ പുത്രന്മാരെ* ഓർത്ത് കരയുന്നു.+
അവർ മരിച്ചുപോയതുകൊണ്ട്
അവൾ ആശ്വാസം കൈക്കൊള്ളാൻ കൂട്ടാക്കുന്നില്ല.’”+
16 യഹോവ പറയുന്നു:
“‘കരച്ചിൽ നിറുത്തൂ. കണ്ണീർ തുടയ്ക്കൂ.
കാരണം, നിന്റെ പ്രവൃത്തിക്ക് ഒരു പ്രതിഫലമുണ്ട്.
ശത്രുദേശത്തുനിന്ന് അവർ മടങ്ങിവരും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 ‘നിനക്കു നല്ലൊരു ഭാവിക്കുവേണ്ടി പ്രത്യാശിക്കാം.+
നിന്റെ പുത്രന്മാർ സ്വദേശത്തേക്കു മടങ്ങിവരും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
18 “എഫ്രയീമിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നു:
‘ഒരു കാളക്കുട്ടിയെ മെരുക്കുന്നതുപോലെ
അങ്ങ് എന്നെ തിരുത്തി; അങ്ങനെ ഞാൻ നേരെയായി.
എന്നെ തിരികെ കൊണ്ടുവരൂ. ഞാൻ ഉടൻ തിരിഞ്ഞുവരും.
അങ്ങ് എന്റെ ദൈവമായ യഹോവയാണല്ലോ.
19 തിരിഞ്ഞുവന്ന ഞാൻ പശ്ചാത്തപിച്ചു.+
കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തന്നപ്പോൾ ഞാൻ ദുഃഖത്തോടെ തുടയിൽ അടിച്ചു.
ചെറുപ്പത്തിൽ ചെയ്തതിന്റെ നിന്ദാഭാരത്താൽ
എനിക്കു നാണക്കേടും അപമാനവും തോന്നി.’”+
20 “എഫ്രയീം എന്റെ പ്രിയമകനല്ലേ, എന്റെ പൊന്നോമന?+
ഞാൻ കൂടെക്കൂടെ അവന് എതിരെ സംസാരിക്കാറുണ്ടെങ്കിലും അവനെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്.
അതുകൊണ്ടാണ് എന്റെ ഹൃദയം* അവനുവേണ്ടി തുടിക്കുന്നത്.+
എനിക്ക് അവനോടു നിശ്ചയമായും അലിവ് തോന്നും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
നീ പോകുന്ന പ്രധാനവീഥി നന്നായി ശ്രദ്ധിച്ച് മനസ്സിൽ കുറിച്ചിട്ടുകൊള്ളുക.+
ഇസ്രായേൽ കന്യകേ, മടങ്ങൂ. നിന്റെ നഗരങ്ങളിലേക്കു തിരികെ വരൂ.
22 അവിശ്വസ്തയായ മകളേ, എത്ര നാൾ നീ ഇങ്ങനെ അലഞ്ഞുനടക്കും?
യഹോവ ഭൂമിയിൽ പുതിയതൊന്നു സൃഷ്ടിച്ചിരിക്കുന്നു:
ഒരു സ്ത്രീ താത്പര്യത്തോടെ ഒരു പുരുഷന്റെ പിന്നാലെ നടക്കും.”
23 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഞാൻ അവരുടെ ബന്ദികളെ ഒരുമിച്ചുകൂട്ടുമ്പോൾ യഹൂദാദേശത്തും അതിന്റെ നഗരങ്ങളിലും അവർ വീണ്ടും ഈ വാക്കുകൾ പറയും: ‘നീതി വസിക്കുന്ന സ്ഥലമേ,+ വിശുദ്ധപർവതമേ,+ യഹോവ നിന്നെ അനുഗ്രഹിക്കട്ടെ.’ 24 അതിൽ യഹൂദയും അതിന്റെ എല്ലാ നഗരങ്ങളും ഒന്നിച്ച് താമസിക്കും. കർഷകരും ഇടയന്മാരും അവിടെയുണ്ടാകും.+ 25 ഞാൻ ക്ഷീണിച്ച് അവശനായിരിക്കുന്നവനെ ഉന്മേഷവാനാക്കും; വിശന്ന് തളർന്നവന്റെ വയറു നിറയ്ക്കും.”+
26 അപ്പോൾ ഞാൻ ഉറക്കം വിട്ട് കണ്ണു തുറന്നു. എന്റെ ഉറക്കം സുഖകരമായിരുന്നു.
27 “ഇസ്രായേൽഗൃഹത്തിലും യഹൂദാഗൃഹത്തിലും ഞാൻ മനുഷ്യന്റെ വിത്തും* മൃഗങ്ങളുടെ വിത്തും വിതയ്ക്കുന്ന നാളുകൾ ഇതാ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
28 “പിഴുതെറിയാനും പൊളിക്കാനും ഇടിച്ചുകളയാനും നശിപ്പിക്കാനും ഉപദ്രവിക്കാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെച്ചതുപോലെ, പണിതുയർത്താനും നടാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 29 “‘പുളിയൻ മുന്തിരിങ്ങ തിന്നത് അപ്പന്മാർ; പല്ലു പുളിച്ചതു മക്കൾക്ക്’*+ എന്ന് അവർ അക്കാലത്ത് പറയില്ല. 30 ഓരോരുത്തനും മരിക്കുന്നതു സ്വന്തം തെറ്റു കാരണമായിരിക്കും. പുളിയൻ മുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കൂ.”
31 “ഇസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി+ ചെയ്യുന്ന കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 32 “ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ ഞാൻ അവരുമായി ചെയ്ത ഉടമ്പടിപോലെയായിരിക്കില്ല ഇത്.+ ‘ഞാൻ അവരുടെ യഥാർഥത്തിലുള്ള യജമാനനായിരുന്നിട്ടും* എന്റെ ആ ഉടമ്പടി അവർ ലംഘിച്ചല്ലോ’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
33 “ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ വെക്കും.+ അവരുടെ ഹൃദയത്തിൽ ഞാൻ അത് എഴുതും.+ ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.”+
34 “അവർ ആരും പിന്നെ അവരുടെ അയൽക്കാരനെയോ സഹോദരനെയോ ‘യഹോവയെ അറിയൂ!’+ എന്ന് ഉപദേശിക്കില്ല. കാരണം, ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.”+
35 പകൽസമയത്ത് പ്രകാശമേകാൻ സൂര്യനെ തന്ന,
രാത്രിയിൽ പ്രകാശമേകാൻ ചന്ദ്രനും നക്ഷത്രങ്ങൾക്കും നിയമങ്ങൾ വെച്ച,
തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്ന,
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള ദൈവം,
അതെ യഹോവ, പറയുന്നു:+
36 “‘ഈ നിയമങ്ങൾ എന്നെങ്കിലും പരാജയപ്പെട്ടാൽ മാത്രമേ
ഇസ്രായേലിന്റെ സന്തതി ഒരു ജനത എന്ന നിലയിൽ എന്റെ മുന്നിൽനിന്ന് എന്നേക്കുമായി നീങ്ങിപ്പോകൂ’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
37 യഹോവ പറയുന്നത് ഇതാണ്: “‘മീതെയുള്ള ആകാശം അളക്കാനും താഴെയുള്ള ഭൂമിയുടെ അടിസ്ഥാനങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാനും കഴിയുമോ? എങ്കിൽ മാത്രമേ ഇസ്രായേലിന്റെ സന്തതിയെ അവർ ചെയ്തുകൂട്ടിയതിന്റെയെല്ലാം പേരിൽ ഞാൻ അപ്പാടേ തള്ളിക്കളയൂ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+
38 “യഹോവയ്ക്കായി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാനുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 39 “അളവുനൂൽ+ നേരെ ഗാരേബ് കുന്നിലേക്കു ചെന്ന് ഗോവഹിലേക്കു തിരിയും. 40 ശവങ്ങളുടെയും ചാരത്തിന്റെയും* താഴ്വരയും, അതുപോലെ കിദ്രോൻ താഴ്വര+ വരെ തട്ടുതട്ടായി തിരിച്ചിട്ടുള്ള നിലങ്ങൾ കിഴക്ക് കുതിരക്കവാടത്തിന്റെ+ മൂലവരെയും യഹോവയ്ക്കു വിശുദ്ധമായിരിക്കും.+ ഇനി ഒരിക്കലും അതിനെ പിഴുതെറിയുകയോ ഇടിച്ചുകളയുകയോ ഇല്ല.”
32 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 10-ാം വർഷം, അതായത് നെബൂഖദ്നേസറിന്റെ* വാഴ്ചയുടെ 18-ാം വർഷം, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.+ 2 ആ സമയത്ത് ബാബിലോൺരാജാവിന്റെ സൈന്യം യരുശലേമിനെ ഉപരോധിച്ചിരുന്നു. യിരെമ്യ പ്രവാചകനോ യഹൂദാരാജാവിന്റെ ഭവനത്തിൽ* കാവൽക്കാരുടെ മുറ്റത്ത് തടവിലുമായിരുന്നു.+ 3 യിരെമ്യയെ തടവിലാക്കിയത് യഹൂദയിലെ സിദെക്കിയ രാജാവായിരുന്നു.+ സിദെക്കിയ പറഞ്ഞു: “നീ എന്തിനാണ് ഇങ്ങനെയൊക്കെ പ്രവചിക്കുന്നത്? നീ ഇങ്ങനെ പറഞ്ഞില്ലേ: ‘യഹോവ പറയുന്നത് ഇതാണ്: “ഞാൻ ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ നഗരം പിടിച്ചടക്കും.+ 4 യഹൂദയിലെ സിദെക്കിയ രാജാവ് കൽദയരുടെ കൈയിൽനിന്ന് രക്ഷപ്പെടില്ല. അവനെ ഉറപ്പായും ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അവനോടു മുഖാമുഖം സംസാരിക്കും, അവനെ നേർക്കുനേർ കാണും.”’+ 5 ‘അവൻ സിദെക്കിയയെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാൻ അവനിലേക്കു ശ്രദ്ധ തിരിക്കുന്നതുവരെ അവൻ അവിടെ കഴിയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘കൽദയരോട് എത്ര പോരാടിയാലും നീ വിജയിക്കാൻപോകുന്നില്ല.’”+
6 യിരെമ്യ പറഞ്ഞു: “യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: 7 ‘നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയും: “നീ അനാഥോത്തിലെ+ എന്റെ നിലം വാങ്ങണം. കാരണം, അതു വീണ്ടെടുക്കാൻ മറ്റാരെക്കാളും അവകാശമുള്ളതു നിനക്കാണ്.”’”+
8 യഹോവ പറഞ്ഞതുപോലെതന്നെ, എന്റെ പിതൃസഹോദരപുത്രനായ ഹനമെയേൽ കാവൽക്കാരുടെ മുറ്റത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു: “ബന്യാമീൻ ദേശത്തെ അനാഥോത്തിലുള്ള എന്റെ നിലം ദയവായി വാങ്ങണം. അതു വീണ്ടെടുത്ത് കൈവശം വെക്കാനുള്ള അവകാശം നിനക്കാണല്ലോ. അതുകൊണ്ട് നീതന്നെ അതു വാങ്ങണം.” ഇത് യഹോവ പറഞ്ഞതനുസരിച്ചാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി.
9 അങ്ങനെ, എന്റെ പിതൃസഹോദരപുത്രനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം ഞാൻ വാങ്ങി. വിലയായി ഏഴു ശേക്കെലും* പത്തു വെള്ളിക്കാശും തൂക്കിക്കൊടുത്തു.+ 10 എന്നിട്ട് ഞാൻ ആധാരം എഴുതിയുണ്ടാക്കി+ മുദ്രവെച്ചു; സാക്ഷികളെയും വരുത്തി.+ കൊടുക്കാനുള്ള പണം ഞാൻ ത്രാസ്സിൽവെച്ച് തൂക്കി. 11 മുദ്രവെക്കാത്ത ആധാരവും ചട്ടത്തിനും നിയമവ്യവസ്ഥകൾക്കും അനുസൃതമായി മുദ്രവെച്ച തീറാധാരവും ഞാൻ എടുത്തു. 12 എന്നിട്ട് തീറാധാരം ഞാൻ മഹസേയയുടെ മകനായ നേരിയയുടെ മകൻ+ ബാരൂക്കിനു+ കൊടുത്തു. എന്റെ പിതൃസഹോദരപുത്രനായ ഹനമെയേലിന്റെയും തീറാധാരത്തിൽ ഒപ്പുവെച്ച സാക്ഷികളുടെയും കാവൽക്കാരുടെ മുറ്റത്ത്+ ഇരുന്ന എല്ലാ ജൂതന്മാരുടെയും സാന്നിധ്യത്തിലാണു ഞാൻ ഇതു ചെയ്തത്.
13 പിന്നെ അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇങ്ങനെ ആജ്ഞാപിച്ചു: 14 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘മുദ്രവെച്ച തീറാധാരവും മുദ്രവെക്കാത്ത ആധാരവും എടുത്ത് ഒരു മൺപാത്രത്തിൽ സൂക്ഷിച്ചുവെക്കുക. അങ്ങനെ അതു ദീർഘകാലം ഭദ്രമായിരിക്കും.’ 15 കാരണം, ‘ഈ ദേശത്ത് ആളുകൾ വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വാങ്ങുന്ന ഒരു കാലം വീണ്ടും വരും’ എന്ന് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു.”+
16 നേരിയയുടെ മകനായ ബാരൂക്കിനെ ആ തീറാധാരം ഏൽപ്പിച്ചശേഷം ഞാൻ യഹോവയോടു പ്രാർഥിച്ചു: 17 “പരമാധികാരിയായ യഹോവേ, മഹാശക്തികൊണ്ടും+ നീട്ടിയ കരംകൊണ്ടും അങ്ങ് ആകാശവും ഭൂമിയും ഉണ്ടാക്കിയല്ലോ. അങ്ങയ്ക്ക് അസാധ്യമായി ഒന്നുമില്ല. 18 അങ്ങ് ആയിരങ്ങളോട് അചഞ്ചലസ്നേഹം കാണിക്കുന്നു. പക്ഷേ അപ്പന്മാരുടെ തെറ്റുകൾക്കു പിന്നീട് അവരുടെ മക്കളോട് അങ്ങ് പകരം ചെയ്യുന്നു.*+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള അങ്ങ് സത്യദൈവമാണ്; മഹാനും ശക്തനും ആയ ദൈവം. 19 അങ്ങ് മഹത്തായ ഉദ്ദേശ്യമുള്ള,* പ്രവൃത്തിയിൽ ശക്തനായ ദൈവമാണല്ലോ.+ ഓരോരുത്തരുടെയും വഴികൾക്കും ചെയ്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കാൻ+ അങ്ങയുടെ കണ്ണുകൾ മനുഷ്യന്റെ വഴികളെല്ലാം നിരീക്ഷിക്കുന്നു.+ 20 അങ്ങ് ഈജിപ്ത് ദേശത്ത് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു. അക്കാര്യം ഇന്നും ആളുകൾക്ക് അറിയാം. അങ്ങനെ ഇസ്രായേലിൽ മാത്രമല്ല എല്ലാ മനുഷ്യരുടെ ഇടയിലും അങ്ങ് ഇന്നുള്ളതുപോലെ കീർത്തി നേടിയിരിക്കുന്നു.+ 21 അങ്ങ് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ച് ബലമുള്ള കൈയാലും നീട്ടിയ കരത്താലും ഭയാനകമായ പ്രവൃത്തികളാലും അങ്ങയുടെ ജനമായ ഇസ്രായേലിനെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നു.+
22 “പിന്നീട്, അവരുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്ത+ ദേശം, പാലും തേനും ഒഴുകുന്ന ഈ ദേശം,+ അങ്ങ് അവർക്കു നൽകി. 23 അവർ വന്ന് ദേശം സ്വന്തമാക്കി. പക്ഷേ അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അങ്ങയുടെ നിയമം അനുസരിച്ച് നടക്കുകയോ ചെയ്തില്ല. അങ്ങ് ചെയ്യാൻ കല്പിച്ചതൊന്നും ചെയ്യാഞ്ഞതുകൊണ്ട് അങ്ങ് ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തി.+ 24 ആളുകൾ ഇതാ, നഗരം പിടിച്ചടക്കാൻ ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുന്നു.+ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും+ അവർക്കെതിരെ വരും. അങ്ങനെ, ആ നഗരത്തോടു പോരാടുന്ന കൽദയർ അതു പിടിച്ചെടുക്കും. അങ്ങയ്ക്കു കാണാനാകുന്നതുപോലെ അങ്ങ് പറഞ്ഞതെല്ലാം അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു. 25 പക്ഷേ പരമാധികാരിയായ യഹോവേ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കുമെന്ന് ഉറപ്പായിരിക്കെ, ‘നിലം വിലയ്ക്കു വാങ്ങ്! സാക്ഷികളെ വരുത്ത്!’ എന്ന് എന്തിനാണ് എന്നോടു പറഞ്ഞത്?”
26 അപ്പോൾ യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി: 27 “ഇതു ഞാനാണ്, എല്ലാ മനുഷ്യരുടെയും ദൈവമായ യഹോവ! എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? 28 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, ഈ നഗരം കൽദയരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും ഏൽപ്പിക്കുന്നു; അവൻ അതു പിടിച്ചടക്കും.+ 29 ഈ നഗരത്തോടു പോരാടുന്ന കൽദയർ നഗരത്തിൽ കടന്ന് അതിനു തീ വെക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ ഏതെല്ലാം വീടുകളുടെ മുകളിൽവെച്ചാണോ എന്നെ കോപിപ്പിക്കാൻ ബാലിനു ബലികളും മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങളും അർപ്പിച്ചത്,+ ആ വീടുകളും അവർ കത്തിക്കും.’
30 “‘കാരണം, ഇസ്രായേൽ ജനവും യഹൂദാജനവും ചെറുപ്പംമുതലേ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ മാത്രം ചെയ്തിരിക്കുന്നു.+ അവരുടെ പ്രവൃത്തികളിലൂടെ അവർ എന്നെ കോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 31 ‘അവർ നഗരം പണിത നാൾമുതൽ ഇന്നുവരെ ഈ നഗരം എന്റെ കോപവും ക്രോധവും ജ്വലിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.+ അതുകൊണ്ട് എനിക്ക് അതിനെ എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയേണ്ടിവരും.+ 32 ഇസ്രായേൽ ജനവും യഹൂദാജനവും ചെയ്ത എല്ലാ ദുഷ്കൃത്യങ്ങളും നിമിത്തമാണ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. അവരും അവരുടെ രാജാക്കന്മാരും+ പ്രഭുക്കന്മാരും+ പുരോഹിതന്മാരും പ്രവാചകന്മാരും+ യഹൂദാപുരുഷന്മാരും യരുശലേമിൽ താമസിക്കുന്നവരും അവരുടെ ചെയ്തികളാൽ എന്നെ കോപിപ്പിച്ചല്ലോ. 33 അവർ എന്റെ നേരെ മുഖമല്ല പുറമാണു തിരിച്ചത്;+ ഇത് ഒരു പതിവായിരുന്നു. അവരെ പഠിപ്പിക്കാൻ ഞാൻ വീണ്ടുംവീണ്ടും* ശ്രമിച്ചെങ്കിലും എന്റെ ശിക്ഷണം സ്വീകരിക്കാൻ ആരും കൂട്ടാക്കിയില്ല.+ 34 എന്റെ പേരിലുള്ള ഭവനത്തിൽ അവർ മ്ലേച്ഛവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അത് അശുദ്ധമാക്കി.+ 35 സ്വന്തം മക്കളെ തീയിൽ മോലേക്കിന്* അർപ്പിക്കാൻ*+ അവർ ബൻ-ഹിന്നോം താഴ്വരയിൽ*+ ബാലിന് ആരാധനാസ്ഥലങ്ങൾ* പണിതു. ഇങ്ങനെ അവർ യഹൂദയെക്കൊണ്ട് പാപം ചെയ്യിച്ചല്ലോ. ഇതു ഞാൻ കല്പിച്ചതല്ല;+ ഇങ്ങനെയൊരു മ്ലേച്ഛകാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*
36 “അതുകൊണ്ട്, വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുമെന്ന് നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: 37 ‘ഞാൻ എന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും കാരണം അവരെ നാനാദേശങ്ങളിലേക്കു ചിതറിച്ചുകളഞ്ഞെങ്കിലും അവിടെനിന്നെല്ലാം ഇതാ അവരെ ഒരുമിച്ചുകൂട്ടാൻപോകുന്നു.+ ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; അവർ ഇവിടെ സുരക്ഷിതരായി താമസിക്കും.+ 38 അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.+ 39 അവർ എന്നെ എല്ലായ്പോഴും ഭയപ്പെടാൻ ഞാൻ അവർക്കെല്ലാവർക്കും ഒരേ ഹൃദയവും+ ഒരേ വഴിയും കൊടുക്കും. അങ്ങനെ അവർക്കും അവരുടെ മക്കൾക്കും നന്മ വരും.+ 40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്ക്കും.+ 41 അവർക്കു നന്മ ചെയ്യാൻ എനിക്കു വളരെ സന്തോഷമായിരിക്കും.+ മുഴുഹൃദയത്തോടെയും മുഴുദേഹിയോടെയും* ഞാൻ അവരെ ഈ ദേശത്ത് നട്ടുറപ്പിക്കും.’”+
42 “യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഈ ജനത്തിന്റെ മേൽ വലിയ ദുരന്തങ്ങൾ ചൊരിഞ്ഞതുപോലെതന്നെ അവരോടു വാഗ്ദാനം ചെയ്യുന്ന നന്മകളും* അവരുടെ മേൽ ചൊരിയും.+ 43 നിങ്ങൾ ഈ ദേശത്തെക്കുറിച്ച്, “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്” എന്നു പറയുന്നു. പക്ഷേ ഈ ദേശത്ത് ആളുകൾ നിലങ്ങൾ വാങ്ങുന്ന കാലം വീണ്ടും വരും.’+
44 “‘അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും; ആധാരം എഴുതിയുണ്ടാക്കി മുദ്ര വെക്കും; സാക്ഷികളെ വരുത്തും.+ ബന്യാമീൻ ദേശത്തും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യഹൂദാനഗരങ്ങളിലും+ മലനാട്ടിലെയും താഴ്വാരത്തിലെയും+ നഗരങ്ങളിലും തെക്കുള്ള നഗരങ്ങളിലും ഇത്തരം ഇടപാടുകൾ നടക്കും. കാരണം, അവരുടെ ഇടയിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ ഞാൻ മടക്കിവരുത്തും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
33 യിരെമ്യ ഇപ്പോഴും കാവൽക്കാരുടെ മുറ്റത്ത് തടവിൽ കഴിയുകയാണ്.+ അപ്പോൾ യിരെമ്യക്കു രണ്ടാം പ്രാവശ്യം യഹോവയുടെ സന്ദേശം കിട്ടി: 2 “ഭൂമിയെ സൃഷ്ടിച്ച യഹോവ, അതിനെ രൂപപ്പെടുത്തി സുസ്ഥിരമായി സ്ഥാപിച്ച യഹോവ, യഹോവ എന്നു പേരുള്ള ദൈവം, പറയുന്നത് ഇതാണ്: 3 ‘എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം. നിനക്ക് അറിയാത്ത വലുതും ദുർഗ്രഹവും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം.’”+
4 “ആക്രമിക്കാൻ ഉണ്ടാക്കിയ തിട്ടകൾക്കും വാളിനും എതിരെ പ്രതിരോധം തീർക്കാൻവേണ്ടി പൊളിച്ചെടുത്ത ഈ നഗരത്തിലെ വീടുകളെയും യഹൂദാരാജാക്കന്മാരുടെ വീടുകളെയും കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു.+ 5 കൽദയരോടു പോരാടാൻ വരുന്നവരെക്കുറിച്ചും തന്റെ കോപത്തിനും ക്രോധത്തിനും ഇരയായവരുടെ ശവശരീരങ്ങൾ നിറയുന്ന ഈ സ്ഥലത്തെക്കുറിച്ചും ദൈവം പറയുന്നു. ജനത്തിന്റെ ദുഷ്ടത കാരണം ഈ നഗരത്തിൽനിന്ന് ദൈവം മുഖം മറച്ചുകളഞ്ഞിരിക്കുന്നു. 6 ദൈവം പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, അവളെ സുഖപ്പെടുത്തി അവൾക്ക് ആരോഗ്യം കൊടുക്കുന്നു.+ ഞാൻ അവരെ സുഖപ്പെടുത്തി അവർക്കു സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി+ എന്തെന്നു കാണിച്ചുകൊടുക്കും. 7 യഹൂദയുടെയും ഇസ്രായേലിന്റെയും ബന്ദികളെ ഞാൻ തിരികെ വരുത്തും.+ തുടക്കത്തിൽ ചെയ്തതുപോലെതന്നെ അവരെ ഞാൻ പണിതുയർത്തും.+ 8 എനിക്ക് എതിരെ അവർ ചെയ്ത പാപങ്ങളുടെയെല്ലാം കുറ്റത്തിൽനിന്ന് ഞാൻ അവരെ ശുദ്ധീകരിക്കും.+ അവർ എനിക്ക് എതിരെ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും ലംഘനങ്ങളും ഞാൻ ക്ഷമിക്കും.+ 9 ഞാൻ അവരുടെ മേൽ ചൊരിയുന്ന നന്മകളെക്കുറിച്ചെല്ലാം കേൾക്കുന്ന ഭൂമിയിലെ എല്ലാ ജനതകളുടെയും മുന്നിൽ അവൾ എനിക്ക് ഒരു ആനന്ദനാമവും സ്തുതിയും ആകും; അവൾ അവരുടെ കണ്ണിൽ സുന്ദരിയായിരിക്കും.+ ഞാൻ അവളുടെ മേൽ ചൊരിയുന്ന സകല നന്മയും സമാധാനവും കാരണം+ ആ ജനതകളെല്ലാം പേടിച്ചുവിറയ്ക്കും.’”+
10 “യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനും മൃഗവും ഇല്ലാത്ത പാഴ്നിലം എന്നു നിങ്ങൾ വിളിക്കാൻപോകുന്ന ഈ സ്ഥലത്ത്, അതായത് മനുഷ്യനോ താമസക്കാരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും, 11 ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാളന്റെയും മണവാട്ടിയുടെയും സ്വരവും വീണ്ടും കേൾക്കും. “സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു നന്ദി പറയൂ. യഹോവ നല്ലവനല്ലോ;+ ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്!”+ എന്നു പറയുന്നവരുടെ സ്വരവും അവിടെ മുഴങ്ങും.’
“‘യഹോവയുടെ ഭവനത്തിലേക്ക് അവർ നന്ദിപ്രകാശനയാഗങ്ങൾ കൊണ്ടുവരും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കിവരുത്തും; അവർ പഴയ അവസ്ഥയിലേക്കു വരും’ എന്ന് യഹോവ പറയുന്നു.”
12 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: ‘മനുഷ്യനോ മൃഗമോ ഇല്ലാത്ത ഈ പാഴിടത്തിലും അതിന്റെ എല്ലാ നഗരങ്ങളിലും വീണ്ടും മേച്ചിൽപ്പുറങ്ങളുണ്ടാകും. അവിടെ ഇടയന്മാർ ആടുകളെ കിടത്തും.’+
13 “‘മലനാട്ടിലെയും താഴ്വാരത്തിലെയും നഗരങ്ങളിലും തെക്കുള്ള നഗരങ്ങളിലും ബന്യാമീൻ ദേശത്തും+ യരുശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യഹൂദാനഗരങ്ങളിലും+ ആട്ടിൻപറ്റങ്ങൾ എണ്ണമെടുക്കുന്നവരുടെ കൈക്കീഴിലൂടെ വീണ്ടും കടന്നുപോകും’ എന്ന് യഹോവ പറയുന്നു.”
14 “‘ഞാൻ ഇസ്രായേൽഗൃഹത്തിനും യഹൂദാഗൃഹത്തിനും കൊടുത്തിരിക്കുന്ന ആ നല്ല വാഗ്ദാനം നിറവേറ്റുന്ന കാലം ഇതാ വരുന്നു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 15 ‘ആ സമയത്ത്, ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള* മുളപ്പിക്കും.+ അവൻ ദേശത്ത് നീതിയും ന്യായവും നടപ്പിലാക്കും.+ 16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+
17 “കാരണം, യഹോവ പറയുന്നത് ഇതാണ്: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെവരില്ല.+ 18 കൂടാതെ, എന്റെ സന്നിധിയിൽ സമ്പൂർണദഹനയാഗങ്ങളും ധാന്യയാഗങ്ങളും ബലികളും അർപ്പിക്കാൻ ലേവ്യരുടെ കൂട്ടത്തിൽ ഒരു പുരോഹിതനും ഇല്ലാതെവരില്ല.’”
19 യിരെമ്യക്കു വീണ്ടും യഹോവയിൽനിന്നുള്ള സന്ദേശം കിട്ടി: 20 “യഹോവ പറയുന്നത് ഇതാണ്: ‘രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും ഉള്ള എന്റെ ഉടമ്പടി വിഫലമാക്കി രാത്രിയും പകലും കൃത്യമായ സമയത്ത് വരുന്നതു തടയാൻ നിനക്കു കഴിയുമോ?+ 21 എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ;+ എങ്കിൽ മാത്രമേ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് രാജാവായി ഭരിക്കാൻ അവന് ഒരു മകൻ ഇല്ലാതെവരുകയുള്ളൂ.+ എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുള്ള എന്റെ ഉടമ്പടിയുടെ കാര്യവും അങ്ങനെതന്നെയാണ്.+ 22 ആകാശത്തിലെ സൈന്യത്തെ എണ്ണാനോ കടലിലെ മണൽ അളക്കാനോ സാധിക്കില്ലല്ലോ. അത്ര അധികമായി ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും* എനിക്കു ശുശ്രൂഷ ചെയ്യുന്ന ലേവ്യരെയും വർധിപ്പിക്കും.’”
23 യിരെമ്യക്കു വീണ്ടും യഹോവയിൽനിന്ന് സന്ദേശം കിട്ടി: 24 “‘യഹോവ, താൻ തിരഞ്ഞെടുത്ത ഈ രണ്ടു കുടുംബത്തെയും തള്ളിക്കളയും’ എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിച്ചോ? അവർ എന്റെ സ്വന്തജനത്തോടു മര്യാദയില്ലാതെ പെരുമാറുന്നു. അവർ അവരെ ഒരു ജനതയായി കരുതുന്നുപോലുമില്ല.
25 “യഹോവ പറയുന്നത് ഇതാണ്: ‘പകലിനെയും രാത്രിയെയും കുറിച്ചുള്ള ഉടമ്പടി,+ അതായത് ആകാശത്തിന്റെയും ഭൂമിയുടെയും നിയമങ്ങൾ,+ ഞാൻ സ്ഥാപിച്ചിരിക്കുന്നു എന്ന വസ്തുത എത്ര ഉറപ്പാണോ 26 അത്രതന്നെ ഉറപ്പാണു യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ* ഞാൻ ഒരിക്കലും തള്ളിക്കളയില്ല എന്ന കാര്യവും. അതുകൊണ്ടുതന്നെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും പിൻതലമുറക്കാരെ* ഭരിക്കാൻ ഞാൻ അവന്റെ സന്തതിയിൽപ്പെട്ടവരെ* എടുക്കും. ഞാൻ അവരുടെ ബന്ദികളെ ഒന്നിച്ചുകൂട്ടും;+ എനിക്ക് അവരോട് അലിവ് തോന്നും.’”+
34 ബാബിലോണിലെ നെബൂഖദ്നേസർ* രാജാവും അയാളുടെ സർവസൈന്യവും അയാളുടെ അധീനതയിൽ ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളും ജനങ്ങളും യരുശലേമിനോടും അവളുടെ നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
2 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘യഹൂദയിലെ സിദെക്കിയ രാജാവിന്റെ+ അടുത്ത് ചെന്ന് ഇങ്ങനെ പറയുക: “യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അവൻ അതിനെ ചുട്ടെരിക്കും.+ 3 നീ അവന്റെ കൈയിൽനിന്ന് രക്ഷപ്പെടില്ല. നീ ഉറപ്പായും പിടിയിലാകും; നിന്നെ അവനു കൈമാറുകയും ചെയ്യും.+ നീ ബാബിലോൺരാജാവിനെ നേർക്കുനേർ കാണും, അവനോടു മുഖാമുഖം സംസാരിക്കും. നിനക്കു ബാബിലോണിലേക്കു പോകേണ്ടിവരും.’+ 4 പക്ഷേ യഹൂദയിലെ സിദെക്കിയ രാജാവേ, യഹോവയുടെ സന്ദേശം കേൾക്കൂ: ‘അങ്ങയെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “വാൾ നിന്റെ ജീവനെടുക്കില്ല. 5 നീ സമാധാനത്തോടെ മരിക്കും.+ നിനക്കു മുമ്പ് രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെതന്നെ അവർ നിനക്കുവേണ്ടിയും സുഗന്ധക്കൂട്ടു പുകയ്ക്കുന്ന ചടങ്ങു നടത്തും. ‘അയ്യോ യജമാനനേ!’ എന്നു പറഞ്ഞ് അവർ നിന്നെക്കുറിച്ച് വിലപിക്കും. ‘ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”’”
6 യിരെമ്യ പ്രവാചകൻ ഇക്കാര്യങ്ങളെല്ലാം യരുശലേമിൽവെച്ച് യഹൂദയിലെ സിദെക്കിയ രാജാവിനോടു പറഞ്ഞു. 7 അപ്പോൾ, ബാബിലോൺരാജാവിന്റെ സൈന്യങ്ങൾ യരുശലേമിനോടും യഹൂദാനഗരങ്ങളിൽ+ ബാക്കിയുള്ള ലാഖീശിനോടും+ അസേക്കയോടും+ യുദ്ധം ചെയ്യുകയായിരുന്നു. കാരണം, യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളിൽ പിടിച്ചടക്കപ്പെടാതെ ബാക്കിയുണ്ടായിരുന്നത് ഇവ മാത്രമാണ്.
8 യരുശലേമിലെ ജനങ്ങൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ+ സിദെക്കിയ രാജാവ് അവരോട് ഒരു ഉടമ്പടി ചെയ്തതിനു ശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. 9 ആ ഉടമ്പടിയനുസരിച്ച്, എല്ലാവരും എബ്രായരായ അടിമകളെയെല്ലാം മോചിപ്പിക്കണമായിരുന്നു. ജൂതസഹോദരങ്ങളായ പുരുഷന്മാരെയോ സ്ത്രീകളെയോ ആരും അടിമകളായി വെക്കരുതായിരുന്നു. 10 എല്ലാ പ്രഭുക്കന്മാരും ജനവും അത് അനുസരിച്ചു. തങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരെ സ്വതന്ത്രരാക്കാനും അവരെ മേലാൽ അടിമകളായി വെക്കാതിരിക്കാനും ആ ഉടമ്പടിയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരായിരുന്നതുകൊണ്ട് അവർ അവരെ പോകാൻ അനുവദിച്ചു. 11 പക്ഷേ സ്വതന്ത്രരാക്കിയ ആ അടിമകളെ അവർ പിന്നീട് തിരികെ കൊണ്ടുവരുകയും വീണ്ടും അവരെക്കൊണ്ട് നിർബന്ധമായി അടിമപ്പണി ചെയ്യിക്കുകയും ചെയ്തു. 12 അതുകൊണ്ട് യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി. യഹോവ പറഞ്ഞു:
13 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങളുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന്, അടിമത്തത്തിന്റെ വീട്ടിൽനിന്ന്,+ വിടുവിച്ച് കൊണ്ടുവന്ന അന്നു ഞാൻ അവരോട് ഇങ്ങനെ ഒരു ഉടമ്പടി ചെയ്തിരുന്നു:+ 14 “നീ വില കൊടുത്ത് വാങ്ങിയ ഒരു എബ്രായസഹോദരൻ ആറു വർഷം നിന്നെ സേവിച്ചാൽ ഏഴാം വർഷത്തിന്റെ അവസാനം അവനെ മോചിപ്പിക്കണം. നീ അവനെ സ്വതന്ത്രനായി വിടണം.”+ പക്ഷേ നിങ്ങളുടെ പൂർവികർ എന്നെ ശ്രദ്ധിക്കുകയോ എന്റെ നേരെ ചെവി ചായിക്കുകയോ ചെയ്തില്ല. 15 പക്ഷേ ഈ അടുത്ത കാലത്ത്* നിങ്ങൾ മനസ്സു മാറ്റി നിങ്ങളുടെ സഹമനുഷ്യർക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് എന്റെ മുമ്പാകെ ശരിയായതു ചെയ്തു. എന്റെ പേരിലുള്ള ഭവനത്തിൽവെച്ച്, എന്റെ സാന്നിധ്യത്തിൽ, നിങ്ങൾ ഒരു ഉടമ്പടിയും ഉണ്ടാക്കി. 16 അങ്ങനെ, അടിമകളായ സ്ത്രീകളെയും പുരുഷന്മാരെയും അവരുടെ ഇഷ്ടമനുസരിച്ച് നിങ്ങൾ സ്വതന്ത്രരാക്കി. പക്ഷേ പിന്നീടു മനസ്സു മാറ്റിയ നിങ്ങൾ അവരെ മടക്കിക്കൊണ്ടുവന്ന് നിർബന്ധമായി അടിമപ്പണി ചെയ്യിച്ചു. അങ്ങനെ എന്റെ പേര് നിങ്ങൾ അശുദ്ധമാക്കി.’+
17 “അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങളുടെ സഹോദരനും സഹമനുഷ്യനും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാര്യത്തിൽ+ നിങ്ങൾ എന്നെ അനുസരിച്ചില്ല. അതുകൊണ്ട് ഞാൻ ഇപ്പോൾ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കും, വാളിനും മാരകമായ പകർച്ചവ്യാധിക്കും ക്ഷാമത്തിനും+ ഇരയാകാനുള്ള സ്വാതന്ത്ര്യം. ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഭീതികാരണമാക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 18 ‘കാളക്കുട്ടിയെ രണ്ടായി മുറിച്ച് ആ കഷണങ്ങൾക്കിടയിലൂടെ കടന്നുപോയി എന്റെ മുന്നിൽവെച്ച് അവർ ഉടമ്പടി ചെയ്തല്ലോ.+ പക്ഷേ എന്റെ ആ ഉടമ്പടിയിലെ വാക്കുകൾ പാലിക്കാതെ അതു ലംഘിച്ച പുരുഷന്മാർക്ക്, 19 അതായത് കാളക്കുട്ടിയുടെ ആ രണ്ടു കഷണങ്ങൾക്കിടയിലൂടെ കടന്നുപോയ യഹൂദാപ്രഭുക്കന്മാർക്കും യരുശലേംപ്രഭുക്കന്മാർക്കും കൊട്ടാരോദ്യോഗസ്ഥന്മാർക്കും പുരോഹിതന്മാർക്കും ദേശത്തെ എല്ലാ ജനങ്ങൾക്കും വരാൻപോകുന്നത് ഇതാണ്: 20 ഞാൻ അവരെ അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും. അവരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും.+ 21 ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ പ്രഭുക്കന്മാരെയും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ട് പിൻവാങ്ങുന്ന+ ബാബിലോൺരാജാവിന്റെ സൈന്യങ്ങളുടെ കൈയിലും ഏൽപ്പിക്കും.’+
22 “‘ഞാൻ ഇതാ, അതിനുള്ള ആജ്ഞ കൊടുക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ അവരെ ഈ നഗരത്തിലേക്കു തിരികെ വരുത്തും. അവർ അതിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീക്കിരയാക്കും.+ യഹൂദാനഗരങ്ങളെ ഞാൻ ആൾപ്പാർപ്പില്ലാത്ത ഒരു പാഴിടമാക്കും.’”+
35 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ കാലത്ത് യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 2 “നീ രേഖാബ്യഗൃഹത്തിൽ+ ചെന്ന് അവരോടു സംസാരിക്കണം. അവരെ യഹോവയുടെ ഭവനത്തിലെ ഒരു ഊണുമുറിയിലേക്കു* കൂട്ടിക്കൊണ്ടുവന്ന് കുടിക്കാൻ വീഞ്ഞു കൊടുക്കുക.”
3 അങ്ങനെ ഞാൻ ഹബസിന്യയുടെ മകനായ യിരെമ്യയുടെ മകൻ യയസന്യയെയും അവന്റെ സഹോദരന്മാരെയും എല്ലാ പുത്രന്മാരെയും രേഖാബ്യഗൃഹത്തിലുള്ള എല്ലാവരെയും 4 യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്നു. ദൈവപുരുഷനായ ഇഗ്ദല്യയുടെ മകനായ ഹാനാന്റെ പുത്രന്മാരുടെ ഊണുമുറിയിലേക്കാണു ഞാൻ അവരെ കൊണ്ടുവന്നത്. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയയുടെ ഊണുമുറിയുടെ മുകളിലുള്ള, പ്രഭുക്കന്മാരുടെ ഊണുമുറിക്കടുത്തായിരുന്നു ആ മുറി. 5 പിന്നെ ഞാൻ വീഞ്ഞു നിറച്ച പാനപാത്രങ്ങളും കപ്പുകളും രേഖാബ്യഗൃഹത്തിലെ പുരുഷന്മാരുടെ മുന്നിൽ വെച്ചിട്ട്, “കുടിക്കൂ” എന്ന് അവരോടു പറഞ്ഞു.
6 പക്ഷേ അവർ പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടിക്കില്ല. കാരണം, ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ്*+ ഞങ്ങളോട് ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ട്: ‘നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ ഒരിക്കലും വീഞ്ഞു കുടിക്കരുത്. 7 നിങ്ങൾ വീടു പണിയുകയോ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയോ നിങ്ങൾക്കു സ്വന്തമായി മുന്തിരിത്തോട്ടമുണ്ടായിരിക്കുകയോ അരുത്; പകരം, എന്നും കൂടാരങ്ങളിൽ താമസിക്കണം. അങ്ങനെയെങ്കിൽ, നിങ്ങൾ വിദേശികളായി താമസിക്കുന്ന ദേശത്ത് നിങ്ങൾക്കു ദീർഘകാലം ജീവിക്കാം.’ 8 അതുകൊണ്ട് ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽപ്പോലും വീഞ്ഞു കുടിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ് ആജ്ഞാപിച്ചതെല്ലാം ഇപ്പോഴും കേട്ടനുസരിക്കുന്നു. 9 താമസിക്കാൻ ഞങ്ങൾ വീടു പണിയാറില്ല. ഞങ്ങൾക്കു മുന്തിരിത്തോട്ടങ്ങളോ വയലുകളോ വിത്തോ ഇല്ല. 10 ഞങ്ങൾ ഇപ്പോഴും കൂടാരങ്ങളിൽ താമസിക്കുകയും ഞങ്ങളുടെ പൂർവികനായ യഹോനാദാബ്* കല്പിച്ചതെല്ലാം അനുസരിക്കുകയും ചെയ്യുന്നു. 11 പക്ഷേ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് ദേശത്തിന് എതിരെ വന്നപ്പോൾ,+ ‘വരൂ! കൽദയരുടെയും സിറിയക്കാരുടെയും സൈന്യത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് യരുശലേമിലേക്കു പോകാം’ എന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ യരുശലേമിൽ എത്തിയത്.”
12 യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 13 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘പോയി യഹൂദാപുരുഷന്മാരോടും യരുശലേമിൽ താമസിക്കുന്നവരോടും ഇങ്ങനെ പറയുക: “എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ ഞാൻ നിങ്ങളോട് എത്ര വട്ടം പറഞ്ഞതാണ്”+ എന്ന് യഹോവ ചോദിക്കുന്നു. 14 “രേഖാബിന്റെ മകൻ യഹോനാദാബ് തന്റെ പിന്മുറക്കാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചു. അതുകൊണ്ട് അവർ ഇന്നുവരെ വീഞ്ഞു കുടിച്ചിട്ടില്ല. അങ്ങനെ അവർ അവരുടെ പൂർവികൻ പറഞ്ഞതിൽനിന്ന്+ വ്യതിചലിക്കാതെ അവന്റെ ആജ്ഞ അനുസരിച്ചിരിക്കുന്നു. പക്ഷേ ഞാൻ നിങ്ങളോടു വീണ്ടുംവീണ്ടും* പറഞ്ഞിട്ടും നിങ്ങൾ അനുസരിച്ചില്ല.+ 15 ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെയെല്ലാം ഈ സന്ദേശവുമായി നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു: ‘ദയവുചെയ്ത് നിങ്ങൾ എല്ലാവരും ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതു നിറുത്തി ശരിയായതു ചെയ്യ്!+ മറ്റു ദൈവങ്ങളുടെ പുറകേ പോയി അവയെ സേവിക്കരുത്. അങ്ങനെയെങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ദേശത്തുതന്നെ നിങ്ങൾക്കു താമസിക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്തിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല. 16 രേഖാബിന്റെ മകനായ യഹോനാദാബിന്റെ പിന്മുറക്കാർ അവരുടെ പൂർവികന്റെ ആജ്ഞ അനുസരിച്ചു.+ പക്ഷേ ഈ ജനം എന്നെ ശ്രദ്ധിച്ചിട്ടില്ല.”’”
17 “അതുകൊണ്ട് സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നത് ഇതാണ്: ‘യഹൂദയുടെ മേലും യരുശലേമിൽ താമസിക്കുന്ന എല്ലാവരുടെ മേലും വരുത്തുമെന്നു ഞാൻ മുന്നറിയിപ്പു കൊടുത്ത ദുരന്തങ്ങളെല്ലാം ഞാൻ ഇതാ, അവരുടെ മേൽ വരുത്താൻപോകുന്നു.+ കാരണം, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിച്ചില്ല; ഞാൻ അവരെ പല തവണ വിളിച്ചിട്ടും അവർ വിളി കേട്ടില്ല.’”+
18 യിരെമ്യ രേഖാബ്യഗൃഹത്തിലുള്ളവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘നിങ്ങൾ നിങ്ങളുടെ പൂർവികനായ യഹോനാദാബിന്റെ ആജ്ഞ ഇതുവരെ അനുസരിച്ചു. ഇപ്പോഴും നിങ്ങൾ അവന്റെ ആജ്ഞകളെല്ലാം അനുസരിച്ചുകൊണ്ടിരിക്കുന്നു. അതിൽനിന്ന് നിങ്ങൾ അണുവിട വ്യതിചലിച്ചിട്ടില്ല. 19 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “എന്റെ സന്നിധിയിൽ സേവിക്കാൻ രേഖാബിന്റെ മകൻ യഹോനാദാബിന്* ഒരിക്കലും ഒരു പിന്മുറക്കാരനില്ലാതെവരില്ല.”’”
36 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 2 “നീ ഒരു ചുരുൾ* എടുക്കുക. എന്നിട്ട് ഞാൻ നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ, അതായത് യോശിയയുടെ കാലംമുതൽ,+ ഇന്നുവരെ ഇസ്രായേലിനും യഹൂദയ്ക്കും+ എല്ലാ ജനതകൾക്കും+ എതിരായി ഞാൻ നിന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം അതിൽ എഴുതുക. 3 യഹൂദാഗൃഹത്തിലുള്ളവർ ഞാൻ അവരുടെ മേൽ വരുത്താൻ ഉദ്ദേശിക്കുന്ന ദുരന്തങ്ങളെക്കുറിച്ചൊക്കെ കേൾക്കുമ്പോൾ ഒരുപക്ഷേ തങ്ങളുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ അവരുടെ തെറ്റുകളും പാപവും എനിക്കു ക്ഷമിക്കാനാകുമല്ലോ.”+
4 യിരെമ്യ നേരിയയുടെ മകൻ ബാരൂക്കിനെ+ വിളിച്ച് യഹോവയിൽനിന്ന് തനിക്കു കിട്ടിയ സന്ദേശങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവ ചുരുളിൽ* എഴുതുകയും ചെയ്തു.+ 5 പിന്നെ യിരെമ്യ ബാരൂക്കിന് ഈ ആജ്ഞ കൊടുത്തു: “ഞാൻ ഇപ്പോൾ തടവിലായതുകൊണ്ട് എനിക്ക് യഹോവയുടെ ഭവനത്തിലേക്കു പോകാനാകില്ല. 6 അതുകൊണ്ട് നീ വേണം അങ്ങോട്ടു പോകാൻ. എന്നിട്ട്, ഞാൻ പറഞ്ഞുതന്ന് ചുരുളിൽ എഴുതിച്ച യഹോവയുടെ സന്ദേശങ്ങൾ യഹോവയുടെ ഭവനത്തിൽവെച്ച് ജനം കേൾക്കെ ഉറക്കെ വായിക്കണം; ഒരു ഉപവാസദിവസം വേണം അതു ചെയ്യാൻ. അങ്ങനെ, നഗരങ്ങളിൽനിന്ന് വരുന്ന യഹൂദാജനം മുഴുവനും അവ കേൾക്കാൻ ഇടയാകും. 7 ഒരുപക്ഷേ, പ്രീതിക്കായുള്ള അവരുടെ യാചന യഹോവയുടെ അടുത്ത് എത്തുകയും അവരെല്ലാം അവരുടെ ദുഷിച്ച വഴികൾ വിട്ടുമാറുകയും ചെയ്താലോ? കാരണം, അത്ര വലുതാണ് ഈ ജനത്തിനു മേൽ ചൊരിയുമെന്ന് യഹോവ പ്രഖ്യാപിച്ചിരിക്കുന്ന കോപവും ക്രോധവും.”
8 അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് യിരെമ്യ പ്രവാചകൻ കല്പിച്ചതെല്ലാം ചെയ്തു. ബാരൂക്ക് യഹോവയുടെ ഭവനത്തിൽവെച്ച് ചുരുളിൽനിന്ന്* യഹോവയുടെ സന്ദേശങ്ങൾ ഉറക്കെ വായിച്ചു.+
9 അങ്ങനെയിരിക്കെ, യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ അഞ്ചാം വർഷം ഒൻപതാം മാസം യരുശലേമിലെ മുഴുവൻ ജനവും അതുപോലെ, യഹൂദാനഗരങ്ങളിൽനിന്ന് യരുശലേമിൽ എത്തിയ ജനവും യഹോവയുടെ സന്നിധിയിൽ ഒരു ഉപവാസം പ്രഖ്യാപിച്ചു.+ 10 ബാരൂക്ക് അപ്പോൾ ചുരുളിൽനിന്ന് യിരെമ്യയുടെ വാക്കുകൾ യഹോവയുടെ ഭവനത്തിൽവെച്ച്, പകർപ്പെഴുത്തുകാരനായ* ശാഫാന്റെ+ മകൻ ഗമര്യയുടെ+ മുറിയിൽനിന്ന്,* ജനങ്ങളെയെല്ലാം ഉറക്കെ വായിച്ചുകേൾപ്പിച്ചു. യഹോവയുടെ ഭവനത്തിലെ പുതിയ കവാടത്തിനു മുന്നിലുള്ള മുകളിലത്തെ മുറ്റത്തായിരുന്നു ആ മുറി.+
11 ചുരുളിൽനിന്ന്* യഹോവയുടെ സന്ദേശങ്ങൾ വായിച്ചുകേട്ട ശാഫാന്റെ മകനായ ഗമര്യയുടെ മകൻ മീഖായ 12 രാജഭവനത്തിൽ* സെക്രട്ടറിയുടെ മുറിയിലേക്കു ചെന്നു. എല്ലാ പ്രഭുക്കന്മാരും* അവിടെ ഇരിപ്പുണ്ടായിരുന്നു. സെക്രട്ടറിയായ എലീശാമ,+ ശെമയ്യയുടെ മകൻ ദലായ, അക്ബോരിന്റെ മകൻ+ എൽനാഥാൻ,+ ശാഫാന്റെ മകൻ ഗമര്യ, ഹനന്യയുടെ മകൻ സിദെക്കിയ എന്നിവരും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്നു. 13 ജനം മുഴുവനും കേൾക്കെ ബാരൂക്ക് ചുരുളിൽനിന്ന് വായിച്ച കാര്യങ്ങളെല്ലാം മീഖായ അവരോടു പറഞ്ഞു.
14 അപ്പോൾ പ്രഭുക്കന്മാരെല്ലാംകൂടെ കൂശിയുടെ മകനായ ശേലെമ്യയുടെ മകനായ നെഥന്യയുടെ മകൻ യഹൂദിയെ ബാരൂക്കിന്റെ അടുത്തേക്ക് ഈ സന്ദേശവുമായി അയച്ചു: “താങ്കൾ ജനത്തെ വായിച്ചുകേൾപ്പിച്ച ആ ചുരുളുമായി ഇങ്ങോട്ടു വരുക.” അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് ചുരുളും എടുത്ത് അവരുടെ അടുത്ത് ചെന്നു. 15 അവർ ബാരൂക്കിനോടു പറഞ്ഞു: “ദയവായി ഇവിടെ ഇരുന്ന് അത് ഉറക്കെ വായിച്ചുകേൾപ്പിക്ക്.” അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു.
16 ഇതെല്ലാം കേട്ട ഉടൻ അവർ പേടിച്ച് പരസ്പരം നോക്കി. അവർ ബാരൂക്കിനോടു പറഞ്ഞു: “എന്തായാലും ഇക്കാര്യങ്ങൾ രാജാവിനോടു പറയണം.” 17 അവർ ബാരൂക്കിനോടു ചോദിച്ചു: “ഇതെല്ലാം എങ്ങനെയാണു താങ്കൾ എഴുതിയത്? യിരെമ്യ പറഞ്ഞുതന്നതാണോ?” 18 അപ്പോൾ, ബാരൂക്ക് അവരോടു പറഞ്ഞു: “എല്ലാം യിരെമ്യ പറഞ്ഞുതന്നതാണ്. ഞാൻ അതു മഷികൊണ്ട് ഈ ചുരുളിൽ* എഴുതുകയും ചെയ്തു.” 19 അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു പറഞ്ഞു: “പോകൂ. താങ്കളും യിരെമ്യയും എവിടെയെങ്കിലും പോയി ഒളിക്കൂ. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്.”+
20 പിന്നെ അവർ രാജാവിനെ കാണാൻ മുറ്റത്തേക്കു ചെന്നു. ചുരുൾ കൊണ്ടുപോയി സെക്രട്ടറിയായ എലീശാമയുടെ മുറിയിൽ വെച്ചിട്ട്, കേട്ട കാര്യങ്ങളെല്ലാം അവർ രാജാവിനോടു പറഞ്ഞു.
21 അപ്പോൾ രാജാവ് ചുരുൾ കൊണ്ടുവരാൻ യഹൂദിയെ+ അയച്ചു. അയാൾ അതു സെക്രട്ടറിയായ എലീശാമയുടെ മുറിയിൽനിന്ന് എടുത്തുകൊണ്ടുവന്നു. രാജാവും രാജാവിന്റെ അടുത്ത് നിന്നിരുന്ന എല്ലാ പ്രഭുക്കന്മാരും കേൾക്കെ യഹൂദി അതിൽനിന്ന് വായിക്കാൻതുടങ്ങി. 22 അത് ഒൻപതാം മാസമായിരുന്നു.* രാജാവ് ശീതകാലവസതിയിൽ ഇരിക്കുകയാണ്. രാജാവിന്റെ മുന്നിലായി നെരിപ്പോടിൽ തീ എരിയുന്നുമുണ്ട്. 23 യഹൂദി മൂന്നോ നാലോ ഭാഗം വായിച്ചുകഴിയുമ്പോൾ രാജാവ് അതു സെക്രട്ടറിയുടെ കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടിലെ തീയിലേക്ക് ഇടും. ചുരുൾ മുഴുവൻ തീരുന്നതുവരെ രാജാവ് ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. 24 അവർക്കൊന്നും ഒരു പേടിയും തോന്നിയില്ല. രാജാവും ഇക്കാര്യങ്ങളെല്ലാം കേട്ട രാജദാസന്മാരും അവരുടെ വസ്ത്രം കീറിയുമില്ല. 25 ‘ചുരുൾ കത്തിച്ചുകളയരുതേ’ എന്ന് എൽനാഥാനും+ ദലായയും+ ഗമര്യയും+ കേണപേക്ഷിച്ചെങ്കിലും രാജാവ് അതു വകവെച്ചില്ല. 26 പിന്നെ രാജാവ് സെക്രട്ടറിയായ ബാരൂക്കിനെയും പ്രവാചകനായ യിരെമ്യയെയും പിടിച്ചുകൊണ്ടുവരാൻ രാജകുമാരനായ യരഹ്മെയേലിനോടും അസ്രിയേലിന്റെ മകനായ സെരായയോടും അബ്ദേലിന്റെ മകനായ ശേലെമ്യയോടും കല്പിച്ചു. പക്ഷേ യഹോവ അവരെ ഒളിപ്പിച്ചു.+
27 യിരെമ്യ പറഞ്ഞുകൊടുത്ത് ബാരൂക്ക് എഴുതിയ അരുളപ്പാടുകളുടെ ചുരുൾ രാജാവ് കത്തിച്ചുകളഞ്ഞശേഷം യിരെമ്യക്കു വീണ്ടും യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:+ 28 “നീ മറ്റൊരു ചുരുൾ എടുത്ത് യഹൂദയിലെ യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ+ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന അതേ വാക്കുകൾ അതിൽ എഴുതുക. 29 പിന്നെ യഹൂദയിലെ യഹോയാക്കീം രാജാവിനോടു നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “നീ ഈ ചുരുൾ കത്തിച്ചുകളഞ്ഞില്ലേ? ‘“ബാബിലോൺരാജാവ് ഉറപ്പായും വന്ന് ഈ ദേശം നശിപ്പിച്ച് ഇവിടെയുള്ള മനുഷ്യനെയും മൃഗത്തെയും ഇല്ലാതാക്കും” എന്ന് എന്തിനു നീ ഈ ചുരുളിൽ എഴുതി’ എന്നു ചോദിച്ചില്ലേ?+ 30 അതുകൊണ്ട് യഹൂദയിലെ യഹോയാക്കീം രാജാവിനോട് യഹോവ പറയുന്നത് ഇതാണ്: ‘ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ആരുമുണ്ടായിരിക്കില്ല.+ അവന്റെ ശവം പകൽ ചൂടും രാത്രിയിൽ തണുപ്പും ഏറ്റ് കിടക്കും.+ 31 ഞാൻ അവനോടും അവന്റെ പിന്മുറക്കാരോടും* അവന്റെ ദാസന്മാരോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും. ഞാൻ അവരുടെ മേലും യരുശലേമിലുള്ളവരുടെ മേലും യഹൂദാപുരുഷന്മാരുടെ മേലും വരുത്തുമെന്നു പറഞ്ഞിട്ടും അവർ ഗൗനിക്കാതിരുന്ന+ എല്ലാ ദുരന്തങ്ങളും ഞാൻ അവരുടെ മേൽ വരുത്തും.’”’”+
32 അപ്പോൾ യിരെമ്യ മറ്റൊരു ചുരുൾ എടുത്ത് നേരിയയുടെ മകനും സെക്രട്ടറിയും+ ആയ ബാരൂക്കിനു കൊടുത്തു. യഹൂദയിലെ യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ ചുരുളിലുണ്ടായിരുന്ന*+ എല്ലാ കാര്യങ്ങളും യിരെമ്യ പറഞ്ഞുകൊടുത്തതനുസരിച്ച് ബാരൂക്ക് അതിൽ എഴുതി; അതുപോലുള്ള മറ്റ് അനേകം കാര്യങ്ങളും അതിൽ കൂട്ടിച്ചേർത്തു.
37 യഹോയാക്കീമിന്റെ മകനായ കൊന്യക്കു*+ പകരം യോശിയയുടെ മകനായ സിദെക്കിയ രാജാവായി.+ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവാണു സിദെക്കിയയെ യഹൂദാദേശത്തിന്റെ രാജാവാക്കിയത്.+ 2 പക്ഷേ സിദെക്കിയയും ദാസന്മാരും ദേശത്തെ ജനവും യഹോവ യിരെമ്യ പ്രവാചകനിലൂടെ അറിയിച്ച സന്ദേശങ്ങൾക്ക് ഒട്ടും ശ്രദ്ധ കൊടുത്തില്ല.
3 സിദെക്കിയ രാജാവ് ശേലെമ്യയുടെ മകൻ യഹൂഖലിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യ പ്രവാചകന്റെ അടുത്ത് അയച്ച് ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി ദയവായി പ്രാർഥിക്കൂ.” 4 യിരെമ്യയെ അപ്പോഴും തടവറയിൽ ഇട്ടിരുന്നില്ല;+ അദ്ദേഹം ജനത്തിന് ഇടയിൽ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു. 5 ആ സമയത്താണു ഫറവോന്റെ സൈന്യം ഈജിപ്തിൽനിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന+ വാർത്ത യരുശലേമിനെ ഉപരോധിച്ചിരുന്ന കൽദയരുടെ കാതിലെത്തുന്നത്. അതുകൊണ്ട് അവർ യരുശലേമിൽനിന്ന് പിൻവാങ്ങി.+ 6 അപ്പോൾ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 7 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘എന്നോട് ആലോചന ചോദിക്കാൻ നിന്നെ എന്റെ അടുത്തേക്ക് അയച്ച യഹൂദാരാജാവിനോടു നീ പറയണം: “ഇതാ, നിന്നെ സഹായിക്കാൻ വരുന്ന ഫറവോന്റെ സൈന്യത്തിനു സ്വദേശമായ ഈജിപ്തിലേക്കു തിരികെ പോകേണ്ടിവരും.+ 8 അപ്പോൾ കൽദയർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്യും. എന്നിട്ട് അതിനെ പിടിച്ചടക്കി തീക്കിരയാക്കും.”+ 9 യഹോവ പറയുന്നത് ഇതാണ്: “‘ഉറപ്പായും കൽദയർ നമ്മളെ വിട്ട് പോകും’ എന്നു പറഞ്ഞ് നിങ്ങൾ സ്വയം വഞ്ചിക്കരുത്. അവർ നിങ്ങളെ വിട്ട് പോകില്ല. 10 നിങ്ങളോടു യുദ്ധം ചെയ്യുന്ന കൽദയരുടെ സൈന്യത്തെ മുഴുവൻ നിങ്ങൾ തോൽപ്പിച്ചിട്ട് മുറിവേറ്റവർ മാത്രം അവശേഷിച്ചാലും അവർ അവരുടെ കൂടാരങ്ങളിൽനിന്ന് വന്ന് ഈ നഗരം തീക്കിരയാക്കും.”’”+
11 ഫറവോന്റെ സൈന്യം വരുന്നെന്ന് അറിഞ്ഞ് കൽദയസൈന്യം യരുശലേമിൽനിന്ന് പിൻവാങ്ങിയപ്പോൾ,+ 12 യിരെമ്യ തന്റെ ജനത്തിന് ഇടയിൽ തനിക്കുള്ള ഓഹരി കൈപ്പറ്റാൻ യരുശലേമിൽനിന്ന് ബന്യാമീൻ ദേശത്തേക്കു പുറപ്പെട്ടു.+ 13 പക്ഷേ ബന്യാമീൻ-കവാടത്തിൽ എത്തിയപ്പോൾ കാവൽക്കാരുടെ ചുമതലയുള്ള, ഹനന്യയുടെ മകനായ ശേലെമ്യയുടെ മകൻ യിരീയ യിരെമ്യ പ്രവാചകനെ പിടികൂടി, “നീ കൽദയരുടെ പക്ഷംചേരാൻ പോകുകയാണല്ലേ” എന്നു ചോദിച്ചു. 14 എന്നാൽ യിരെമ്യ പറഞ്ഞു: “അല്ല! ഞാൻ അവരുടെ പക്ഷംചേരാൻ പോകുകയല്ല.” പക്ഷേ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കാതെ യിരീയ യിരെമ്യയെ പിടിച്ച് പ്രഭുക്കന്മാരുടെ അടുത്ത് കൊണ്ടുവന്നു. 15 പ്രഭുക്കന്മാർ യിരെമ്യയോടു കോപിച്ച്+ അദ്ദേഹത്തെ അടിച്ചു. എന്നിട്ട്, സെക്രട്ടറിയായ യഹോനാഥാന്റെ വീട്ടിൽ തടവിലാക്കി;*+ ആ വീട് ഒരു തടവറയാക്കി മാറ്റിയിരുന്നു. 16 അവിടെ ഭൂമിക്കടിയിലുള്ള ഒരു ഇരുട്ടറയിലാണു* യിരെമ്യയെ ഇട്ടത്. കുറെ നാൾ അദ്ദേഹം അവിടെത്തന്നെ കിടന്നു.
17 പിന്നെ സിദെക്കിയ രാജാവ് ആളയച്ച് യിരെമ്യയെ വരുത്തി തന്റെ കൊട്ടാരത്തിൽവെച്ച് രഹസ്യമായി ചോദ്യം ചെയ്തു.+ രാജാവ് യിരെമ്യയോട്, “യഹോവയിൽനിന്ന് എന്തെങ്കിലും സന്ദേശമുണ്ടോ” എന്നു ചോദിച്ചു. അതിന് യിരെമ്യ, “ഉണ്ട്! അങ്ങ് ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും!”+ എന്നു പറഞ്ഞു.
18 യിരെമ്യ സിദെക്കിയ രാജാവിനോട് ഇങ്ങനെയും പറഞ്ഞു: “അങ്ങ് എന്നെ തടവിലാക്കാൻ മാത്രം ഞാൻ അങ്ങയോടും അങ്ങയുടെ ദാസന്മാരോടും ഈ ജനത്തോടും എന്തു കുറ്റമാണു ചെയ്തത്? 19 ‘ബാബിലോൺരാജാവ് അങ്ങയ്ക്കും അങ്ങയുടെ ദേശത്തിനും നേരെ വരില്ല’ എന്നു പ്രവചിച്ച പ്രവാചകന്മാരൊക്കെ ഇപ്പോൾ എവിടെപ്പോയി?+ 20 എന്റെ യജമാനനായ രാജാവേ, ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കേണമേ. പ്രീതിക്കായുള്ള എന്റെ അപേക്ഷ സാധിച്ചുതരേണമേ. സെക്രട്ടറിയായ യഹോനാഥാന്റെ+ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്ക്കരുതേ; ഞാൻ അവിടെ കിടന്ന് മരിച്ചുപോകും.”+ 21 അതുകൊണ്ട് യിരെമ്യയെ കാവൽക്കാരുടെ മുറ്റത്ത് സൂക്ഷിക്കാൻ സിദെക്കിയ രാജാവ് കല്പിച്ചു.+ നഗരത്തിലെ അപ്പമെല്ലാം തീരുന്നതുവരെ+ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസേന വട്ടത്തിലുള്ള ഓരോ അപ്പം+ യിരെമ്യക്കു കൊടുത്തുപോന്നു. അങ്ങനെ യിരെമ്യ കാവൽക്കാരുടെ മുറ്റത്ത് കഴിഞ്ഞു.
38 മത്ഥാന്റെ മകൻ ശെഫത്യയും പശ്ഹൂരിന്റെ മകൻ ഗദല്യയും ശേലെമ്യയുടെ മകൻ യൂഖലും+ മൽക്കീയയുടെ മകൻ പശ്ഹൂരും,+ യിരെമ്യ ജനത്തോടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു: 2 “യഹോവ പറയുന്നത് ഇതാണ്: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരുമാനിക്കുന്നവർ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു* ജീവൻ നഷ്ടപ്പെടില്ല. അവർക്ക് അവരുടെ ജീവൻ കൊള്ളമുതൽപോലെ കിട്ടും;* അവർ ജീവനോടിരിക്കും.’+ 3 യഹോവ പറയുന്നത് ഇതാണ്: ‘ഈ നഗരത്തെ നിശ്ചയമായും ബാബിലോൺരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അതു പിടിച്ചടക്കും.’”+
4 പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ദയവുചെയ്ത് ഇയാളെ കൊന്നുകളയാമോ?+ ഇങ്ങനെയൊക്കെ പറഞ്ഞ് ഈ മനുഷ്യൻ നഗരത്തിൽ ബാക്കിയുള്ള പടയാളികളുടെയും മറ്റെല്ലാവരുടെയും മനോധൈര്യം കെടുത്തിക്കളയുകയാണ്.* ജനത്തിനു സമാധാനമല്ല, നാശം വന്നുകാണാനാണ് ഇയാൾ ആഗ്രഹിക്കുന്നത്.” 5 അപ്പോൾ സിദെക്കിയ രാജാവ് പറഞ്ഞു: “ഇതാ, അയാൾ നിങ്ങളുടെ കൈയിലാണ്. നിങ്ങളെ തടയാൻ രാജാവിനു പറ്റുമോ?”
6 അപ്പോൾ അവർ യിരെമ്യയെ പിടിച്ച് രാജകുമാരനായ മൽക്കീയയുടെ കിണറ്റിൽ* ഇട്ടു. കാവൽക്കാരുടെ മുറ്റത്തായിരുന്നു അത്.+ അവർ യിരെമ്യയെ കയറിൽ കെട്ടിയാണ് അതിൽ ഇറക്കിയത്. പക്ഷേ അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു. യിരെമ്യ ചെളിയിലേക്കു താണുതുടങ്ങി.
7 യിരെമ്യയെ കിണറ്റിൽ ഇട്ട വിവരം രാജകൊട്ടാരത്തിലെ ഷണ്ഡനായ* ഏബെദ്-മേലെക്ക്+ എന്ന എത്യോപ്യക്കാരൻ അറിഞ്ഞു. രാജാവ് അപ്പോൾ ബന്യാമീൻ-കവാടത്തിൽ ഇരിക്കുകയായിരുന്നു.+ 8 അതുകൊണ്ട് ഏബെദ്-മേലെക്ക് രാജകൊട്ടാരത്തിൽനിന്ന് പുറത്ത് വന്ന് രാജാവിനോടു പറഞ്ഞു: 9 “എന്റെ യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാചകനോട് എന്തൊരു ദ്രോഹമാണു ചെയ്തിരിക്കുന്നത്! അവർ പ്രവാചകനെ കിണറ്റിൽ ഇട്ടിരിക്കുന്നു. പട്ടിണി കാരണം പ്രവാചകൻ അവിടെ കിടന്ന് ചാകും. നഗരത്തിൽ അപ്പമൊന്നും ബാക്കിയില്ലല്ലോ.”+
10 അപ്പോൾ രാജാവ് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോടു കല്പിച്ചു: “ഇവിടെനിന്ന് 30 പേരെയും കൂട്ടിക്കൊണ്ട് ചെന്ന് യിരെമ്യ പ്രവാചകൻ മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കിണറ്റിൽനിന്ന് വലിച്ചുകയറ്റ്.” 11 അങ്ങനെ ഏബെദ്-മേലെക്ക് ആ പുരുഷന്മാരെയും കൂട്ടി രാജകൊട്ടാരത്തിൽ, ഖജനാവിന്റെ കീഴെയുള്ള ഒരു സ്ഥലത്ത് ചെന്ന്+ കീറിയ കുറച്ച് തുണിക്കഷണങ്ങളും പഴന്തുണികളും എടുത്തു. എന്നിട്ട് അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെമ്യക്ക് ഇറക്കിക്കൊടുത്തു. 12 പിന്നെ, എത്യോപ്യക്കാരനായ ഏബെദ്-മേലെക്ക് യിരെമ്യയോടു പറഞ്ഞു: “പഴന്തുണിയും തുണിക്കഷണവും കക്ഷങ്ങളിൽ വെച്ചിട്ട് അതിന്റെ പുറത്തുകൂടെ കയർ ഇടുക.” യിരെമ്യ അങ്ങനെ ചെയ്തു. 13 അവർ യിരെമ്യയെ കിണറ്റിൽനിന്ന് വലിച്ചുകയറ്റി. അതിനു ശേഷം യിരെമ്യ കാവൽക്കാരുടെ മുറ്റത്ത് കഴിഞ്ഞുപോന്നു.+
14 സിദെക്കിയ രാജാവ് ആളയച്ച് യിരെമ്യ പ്രവാചകനെ യഹോവയുടെ ഭവനത്തിലെ മൂന്നാം പ്രവേശനമാർഗത്തിലേക്കു വരുത്തിച്ചു. രാജാവ് യിരെമ്യയോടു പറഞ്ഞു: “എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്.” 15 യിരെമ്യ അപ്പോൾ സിദെക്കിയയോടു പറഞ്ഞു: “ഉള്ളതു പറഞ്ഞാൽ അങ്ങ് എന്നെ നിശ്ചയമായും കൊന്നുകളയും. ഞാൻ ഉപദേശം തന്നാൽ അങ്ങ് ശ്രദ്ധിക്കാനും പോകുന്നില്ല.” 16 അതുകൊണ്ട് സിദെക്കിയ രാജാവ് രഹസ്യത്തിൽ യിരെമ്യയോടു സത്യം ചെയ്ത് പറഞ്ഞു: “നമുക്കു ജീവൻ തന്ന യഹോവയാണെ, ഞാൻ നിന്നെ കൊല്ലില്ല. നിന്റെ ജീവനെടുക്കാൻ നോക്കുന്ന ഈ മനുഷ്യർക്കു നിന്നെ വിട്ടുകൊടുക്കുകയുമില്ല.”
17 അപ്പോൾ യിരെമ്യ സിദെക്കിയയോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങിയാൽ* അങ്ങയുടെ ജീവൻ നഷ്ടപ്പെടില്ല. ഈ നഗരം തീക്കിരയാകുകയുമില്ല. അങ്ങും അങ്ങയുടെ വീട്ടുകാരും രക്ഷപ്പെടും.+ 18 പക്ഷേ അങ്ങ് ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങുന്നില്ലെങ്കിൽ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ അങ്ങ് അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’”+
19 അപ്പോൾ സിദെക്കിയ രാജാവ് യിരെമ്യയോടു പറഞ്ഞു: “കൽദയരുടെ പക്ഷം ചേർന്ന ജൂതന്മാരെ എനിക്കു പേടിയാണ്. എന്നെ അവരുടെ കൈയിൽ കിട്ടിയാൽ അവർ എന്നോട് ഒട്ടും കരുണ കാണിക്കുമെന്നു തോന്നുന്നില്ല.” 20 പക്ഷേ യിരെമ്യ പറഞ്ഞു: “അങ്ങ് അവരുടെ കൈയിൽ അകപ്പെടില്ല. ഞാൻ അങ്ങയോടു പറയുന്ന യഹോവയുടെ വാക്കുകൾ ദയവുചെയ്ത് അനുസരിച്ചാലും. അപ്പോൾ അങ്ങയ്ക്കു നല്ലതു വരും; അങ്ങ് ജീവനോടിരിക്കും. 21 എന്നാൽ അങ്ങ് കീഴടങ്ങാൻ* കൂട്ടാക്കുന്നില്ലെങ്കിൽ, യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ഇതാണ്: 22 യഹൂദാരാജാവിന്റെ ഭവനത്തിൽ* ബാക്കിയുള്ള എല്ലാ സ്ത്രീകളെയും ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുത്തേക്കു കൊണ്ടുപോകും.+ അവർ ഇങ്ങനെ പറയും:
‘നീ ആശ്രയം വെച്ച പുരുഷന്മാരെല്ലാം* നിന്നെ വഞ്ചിച്ചിരിക്കുന്നു; അവർ നിന്നെ തോൽപ്പിച്ചുകളഞ്ഞു.+
നിന്റെ കാലുകൾ ചെളിയിൽ പൂണ്ടുപോകാൻ അവർ ഇടയാക്കിയിരിക്കുന്നു.
ഇപ്പോൾ അവർ നിന്നെ വിട്ട് പിൻവാങ്ങിയിരിക്കുകയാണ്.’
23 അങ്ങയുടെ എല്ലാ ഭാര്യമാരെയും മക്കളെയും അവർ കൽദയരുടെ അടുത്തേക്കു കൊണ്ടുപോകും. അവരുടെ കൈയിൽനിന്ന് അങ്ങ് രക്ഷപ്പെടില്ല. ബാബിലോൺരാജാവ് അങ്ങയെ പിടിക്കും.+ അങ്ങ് കാരണം ഈ നഗരത്തെ ചുട്ടുചാമ്പലാക്കും.”+
24 സിദെക്കിയ അപ്പോൾ യിരെമ്യയോടു പറഞ്ഞു: “ഇക്കാര്യങ്ങൾ മറ്റാരും അറിയരുത്; അറിഞ്ഞാൽ നിന്റെ ജീവൻ അപകടത്തിലാകും. 25 ഞാൻ നിന്നോടു സംസാരിച്ചെന്ന് അറിഞ്ഞ് പ്രഭുക്കന്മാർ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയുന്നെന്നിരിക്കട്ടെ: ‘നീ രാജാവിനോടു പറഞ്ഞത് എന്താണെന്നു ദയവുചെയ്ത് ഞങ്ങളെ അറിയിക്കൂ. ഞങ്ങളിൽനിന്ന് ഒന്നും ഒളിക്കരുത്. ഞങ്ങൾ നിന്നെ കൊല്ലില്ല.+ പറയൂ, എന്താണു രാജാവ് പറഞ്ഞത്?’ 26 അപ്പോൾ നീ അവരോടു പറയണം: ‘ഞാൻ യഹോനാഥാന്റെ ഭവനത്തിൽ കിടന്ന് മരിക്കാതിരിക്കാൻ, എന്നെ അങ്ങോട്ടു തിരിച്ചയയ്ക്കരുതെന്നു ഞാൻ രാജാവിനോട് അപേക്ഷിക്കുകയായിരുന്നു.’”+
27 കുറച്ച് കഴിഞ്ഞപ്പോൾ പ്രഭുക്കന്മാർ എല്ലാവരുംകൂടെ യിരെമ്യയുടെ അടുത്ത് വന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തു. രാജാവ് കല്പിച്ചതുപോലെയെല്ലാം അദ്ദേഹം അവരോടു പറഞ്ഞു. അതുകൊണ്ട് അവർ അവനോടു കൂടുതലൊന്നും പറഞ്ഞില്ല. കാരണം, ആരും അവരുടെ സംഭാഷണം കേട്ടിട്ടില്ലായിരുന്നു. 28 യരുശലേമിനെ പിടിച്ചടക്കിയ ദിവസംവരെ യിരെമ്യ കാവൽക്കാരുടെ മുറ്റത്തുതന്നെ കഴിഞ്ഞു.+ യരുശലേമിനെ പിടിച്ചടക്കുന്ന സമയത്തും യിരെമ്യ അവിടെത്തന്നെയായിരുന്നു.+
39 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ ഒൻപതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബൂഖദ്നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്ന് അത് ഉപരോധിച്ചു.+
2 സിദെക്കിയയുടെ ഭരണത്തിന്റെ 11-ാം വർഷം നാലാം മാസം ഒൻപതാം ദിവസം അവർ നഗരമതിൽ തകർത്ത് അകത്ത് കയറി.+ 3 ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസർ സംഗർ, നെബോ-സർസെഖീം റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും രാജാവിന്റെ മറ്റെല്ലാ പ്രഭുക്കന്മാരും മധ്യകവാടത്തിൽ+ വന്ന് അവിടെ ഇരുന്നു.
4 യഹൂദയിലെ സിദെക്കിയ രാജാവും പടയാളികളൊക്കെയും അവരെ കണ്ടപ്പോൾ അവിടെനിന്ന് രാത്രി രാജാവിന്റെ തോട്ടം വഴി ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിനു പുറത്ത് കടന്ന് ഓടിരക്ഷപ്പെട്ടു.+ അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+ 5 പക്ഷേ കൽദയസൈന്യം അവരുടെ പിന്നാലെ ചെന്ന് യരീഹൊ മരുപ്രദേശത്തുവെച്ച് സിദെക്കിയയെ പിടികൂടി.+ അവർ അദ്ദേഹത്തെ ഹമാത്ത്+ ദേശത്തുള്ള രിബ്ലയിൽ+ ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ* അടുത്ത് കൊണ്ടുവന്നു. അവിടെവെച്ച് രാജാവ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. 6 രിബ്ലയിൽവെച്ച് ബാബിലോൺരാജാവ് സിദെക്കിയയുടെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുന്നിൽവെച്ച് വെട്ടിക്കൊന്നു. യഹൂദയിലെ എല്ലാ പ്രഭുക്കന്മാരോടും അദ്ദേഹം അങ്ങനെതന്നെ ചെയ്തു.+ 7 പിന്നെ അദ്ദേഹം സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബിലോണിലേക്കു കൊണ്ടുപോകാൻ ചെമ്പുകൊണ്ടുള്ള കാൽവിലങ്ങ് ഇട്ട് ബന്ധിച്ചു.+
8 അതു കഴിഞ്ഞ് കൽദയർ രാജകൊട്ടാരത്തിനും ജനത്തിന്റെ വീടുകൾക്കും തീയിട്ടു.+ യരുശലേമിന്റെ മതിൽ അവർ ഇടിച്ചുനിരത്തി.+ 9 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ നഗരത്തിൽ ബാക്കിയുള്ളവരെയും കൂറുമാറി തന്റെ പക്ഷം ചേർന്നവരെയും മറ്റെല്ലാവരെയും ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.
10 പക്ഷേ കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ ഒന്നിനും വകയില്ലാത്ത ദരിദ്രരായ ചിലരെ യഹൂദാദേശത്ത് വിട്ടു. പണിയെടുക്കാൻ* അദ്ദേഹം അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും വയലുകളും കൊടുക്കുകയും ചെയ്തു.+
11 യിരെമ്യയുടെ കാര്യത്തിൽ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് കാവൽക്കാരുടെ മേധാവിയായ നെബൂസരദാന് ഈ കല്പന കൊടുത്തു: 12 “യിരെമ്യയെ കൊണ്ടുപോയി നന്നായി നോക്കിക്കൊള്ളണം. അയാളെ ഉപദ്രവിക്കരുത്. അയാൾ എന്തു ചോദിച്ചാലും അതു സാധിച്ചുകൊടുക്കണം.”+
13 അങ്ങനെ, കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ, നെബൂശസ്ബാൻ റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും ബാബിലോൺരാജാവിന്റെ പ്രധാനോദ്യോഗസ്ഥന്മാരെല്ലാവരും 14 യിരെമ്യയെ കാവൽക്കാരുടെ മുറ്റത്തുനിന്ന് ആളയച്ച് വരുത്തി.+ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോകാൻ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ ഏൽപ്പിച്ചു. അങ്ങനെ യിരെമ്യ ജനത്തിന്റെ ഇടയിൽ കഴിഞ്ഞു.
15 കാവൽക്കാരുടെ മുറ്റത്ത് തടവിൽ കഴിഞ്ഞപ്പോൾ,+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടിയിരുന്നു: 16 “ചെന്ന് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോട്+ ഇങ്ങനെ പറയുക: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈ നഗരത്തിന് എതിരെയുള്ള എന്റെ സന്ദേശങ്ങൾ ഞാൻ ഇതാ, നിവർത്തിക്കുന്നു. നന്മയല്ല, ദുരന്തമാണ് അവർക്ക് ഉണ്ടാകുക. അതു സംഭവിക്കുന്നത് അന്നു നീ സ്വന്തകണ്ണാൽ കാണും.”’
17 “‘പക്ഷേ നിന്നെ ഞാൻ അന്നു രക്ഷിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നീ പേടിക്കുന്ന പുരുഷന്മാരുടെ കൈയിൽ നിന്നെ ഏൽപ്പിക്കില്ല.’
18 “‘ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും. നീ വാളിന് ഇരയാകില്ല. നീ എന്നിൽ ആശ്രയിച്ചതുകൊണ്ട്+ നിന്റെ ജീവൻ നിനക്കു കൊള്ളമുതൽപോലെ കിട്ടും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
40 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ യിരെമ്യയെ രാമയിൽനിന്ന്+ വിട്ടയച്ചശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. യരുശലേമിൽനിന്നും യഹൂദയിൽനിന്നും ബാബിലോണിലേക്കു നാടുകടത്തുന്നവരുടെകൂടെ അയാൾ യിരെമ്യയെയും കൈവിലങ്ങുവെച്ച് രാമയിലേക്കു കൊണ്ടുപോയിരുന്നു. 2 കാവൽക്കാരുടെ മേധാവി യിരെമ്യയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തിന് എതിരെ ഇങ്ങനെയൊരു ദുരന്തം മുൻകൂട്ടിപ്പറഞ്ഞതാണ്. 3 പറഞ്ഞതുപോലെതന്നെ യഹോവ അതു വരുത്തുകയും ചെയ്തു. കാരണം, നിങ്ങൾ യഹോവയോടു പാപം ചെയ്തു; ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ചില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്.+ 4 ഞാൻ ഇപ്പോൾ നിന്റെ കൈവിലങ്ങുകൾ അഴിച്ച് നിന്നെ സ്വതന്ത്രനാക്കുന്നു. എന്റെകൂടെ ബാബിലോണിലേക്കു വരുന്നതാണു നല്ലതെന്നു തോന്നുന്നെങ്കിൽ പോരൂ, ഞാൻ നിന്നെ നോക്കിക്കൊള്ളാം. എന്റെകൂടെ വരാൻ താത്പര്യമില്ലെങ്കിൽ വരേണ്ടാ. ഇതാ! ദേശം മുഴുവനും നിന്റെ മുന്നിലുണ്ട്. ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കൊള്ളൂ.”+
5 തിരികെ പോകണോ വേണ്ടയോ എന്നു ചിന്തിച്ചുനിൽക്കുന്ന യിരെമ്യയോടു നെബൂസരദാൻ പറഞ്ഞു: “യഹൂദാനഗരങ്ങളുടെ മേൽ ബാബിലോൺരാജാവ് നിയമിച്ച ശാഫാന്റെ മകനായ+ അഹീക്കാമിന്റെ മകൻ+ ഗദല്യയുടെ+ അടുത്തേക്കു മടങ്ങിപ്പോയി അയാളോടൊപ്പം ജനത്തിന് ഇടയിൽ താമസിക്കുക. ഇനി, മറ്റ് എവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കിൽ അങ്ങനെയും ചെയ്യാം.”
ഇങ്ങനെ പറഞ്ഞിട്ട്, കാവൽക്കാരുടെ മേധാവി ഭക്ഷണവും സമ്മാനവും കൊടുത്ത് യിരെമ്യയെ പറഞ്ഞയച്ചു. 6 അങ്ങനെ യിരെമ്യ മിസ്പയിൽ+ അഹീക്കാമിന്റെ മകൻ ഗദല്യയുടെ അടുത്തേക്കു പോയി ദേശത്ത് ശേഷിച്ച ജനത്തിന്റെ ഇടയിൽ അയാളോടൊപ്പം താമസിച്ചു.
7 ബാബിലോൺരാജാവ് അഹീക്കാമിന്റെ മകൻ ഗദല്യയെ ദേശത്തിനു മേൽ നിയമിച്ചെന്നും ബാബിലോണിലേക്കു നാടുകടത്താത്തവരായി ദേശത്ത് ശേഷിച്ച പാവപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കിയെന്നും വെളിമ്പ്രദേശത്ത് തങ്ങളുടെ ആളുകളോടൊപ്പം കഴിയുന്ന എല്ലാ സൈന്യാധിപന്മാരും കേട്ടു.+ 8 അതുകൊണ്ട് അവർ മിസ്പയിൽ ഗദല്യയുടെ അടുത്തേക്കു ചെന്നു.+ നെഥന്യയുടെ മകൻ യിശ്മായേൽ,+ കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ,+ യോനാഥാൻ, തൻഹൂമെത്തിന്റെ മകൻ സെരായ, നെതോഫത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകൻ യയസന്യ+ എന്നിവരും അവരുടെ ആളുകളും ആണ് ചെന്നത്. 9 ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യ അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞു: “കൽദയരെ സേവിക്കുന്നതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ പേടിക്കേണ്ടാ. ദേശത്ത് താമസിച്ച് ബാബിലോൺ രാജാവിനെ സേവിച്ചുകൊള്ളുക. അതു നിങ്ങൾക്കു ഗുണം ചെയ്യും.+ 10 ഞാൻ മിസ്പയിൽ താമസിക്കാം. നമ്മുടെ അടുത്തേക്കു വരുന്ന കൽദയരുടെ മുന്നിൽ ഞാൻ നിങ്ങളുടെ പ്രതിനിധിയായിരിക്കും.* നിങ്ങൾ വീഞ്ഞും വേനൽക്കാലപഴങ്ങളും എണ്ണയും പാത്രങ്ങളിൽ ശേഖരിച്ച്, നിങ്ങൾ കൈവശപ്പെടുത്തിയ നഗരങ്ങളിൽത്തന്നെ താമസമുറപ്പിക്കുക.”+
11 ബാബിലോൺരാജാവ് കുറച്ച് പേരെ യഹൂദയിൽത്തന്നെ താമസിക്കാൻ അനുവദിച്ചെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയെ അവരുടെ ചുമതല ഏൽപ്പിച്ചെന്നും മോവാബിലും അമ്മോനിലും ഏദോമിലും മറ്റെല്ലാ ദേശങ്ങളിലും ഉള്ള ജൂതന്മാരെല്ലാം കേട്ടു. 12 അതുകൊണ്ട് ആ ജൂതന്മാരെല്ലാം തങ്ങളെ ചിതറിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിൽനിന്നും യഹൂദാദേശത്തേക്കു മടങ്ങിവരാൻതുടങ്ങി. അവർ മിസ്പയിൽ ഗദല്യയുടെ അടുത്ത് വന്നു. വീഞ്ഞും വേനൽക്കാലപഴങ്ങളും അവർ സമൃദ്ധമായി ശേഖരിച്ചു.
13 കാരേഹിന്റെ മകൻ യോഹാനാനും വെളിമ്പ്രദേശത്തുണ്ടായിരുന്ന എല്ലാ സൈന്യാധിപന്മാരും മിസ്പയിൽ ഗദല്യയുടെ അടുത്ത് വന്നു. 14 അവർ ഗദല്യയോട്, “അമ്മോന്യരാജാവായ ബാലിസ് അങ്ങയെ കൊല്ലാനാണു+ നെഥന്യയുടെ മകൻ യിശ്മായേലിനെ+ അയച്ചിരിക്കുന്നതെന്ന കാര്യം അങ്ങയ്ക്ക് അറിയില്ലേ” എന്നു ചോദിച്ചു. പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ അവർ പറഞ്ഞതു വിശ്വസിച്ചില്ല.
15 പിന്നെ കാരേഹിന്റെ മകൻ യോഹാനാൻ മിസ്പയിൽവെച്ച് രഹസ്യമായി ഗദല്യയോടു പറഞ്ഞു: “നെഥന്യയുടെ മകൻ യിശ്മായേലിനെ ഞാൻ കൊന്നുകളയട്ടേ? ഒരു കുഞ്ഞുപോലും അറിയില്ല. അവൻ അങ്ങയെ വധിച്ചിട്ട് അങ്ങയുടെ അടുത്ത് വന്നിരിക്കുന്ന യഹൂദാജനം മുഴുവൻ എന്തിനു ചിതറിപ്പോകണം? യഹൂദാജനത്തിൽ ബാക്കിയുള്ളവർ എന്തിനു നശിക്കണം?” 16 പക്ഷേ അഹീക്കാമിന്റെ മകൻ ഗദല്യ+ കാരേഹിന്റെ മകൻ യോഹാനാനോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്. യിശ്മായേലിനെക്കുറിച്ച് നീ ഈ പറയുന്നതൊന്നും സത്യമല്ല.”
41 ഏഴാം മാസം, രാജവംശത്തിൽപ്പെട്ടവനും* രാജാവിന്റെ പ്രധാനികളിൽ ഒരാളും ആയ എലീശാമയുടെ മകനായ നെഥന്യയുടെ മകൻ യിശ്മായേൽ+ പത്തു പേരെയും കൂട്ടി മിസ്പയിൽ+ അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്ത് വന്നു. അവിടെ അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ 2 നെഥന്യയുടെ മകൻ യിശ്മായേലും ആ പത്തു പേരും എഴുന്നേറ്റ് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയെ വാളുകൊണ്ട് വെട്ടിക്കൊന്നു. അങ്ങനെ ബാബിലോൺ രാജാവ് ദേശത്തിനു മേൽ നിയമിച്ച ആളെ യിശ്മായേൽ കൊന്നുകളഞ്ഞു. 3 ഗദല്യയോടൊപ്പം മിസ്പയിലുണ്ടായിരുന്ന എല്ലാ ജൂതന്മാരെയും കൽദയപടയാളികളെയും യിശ്മായേൽ വധിച്ചു.
4 ഗദല്യയെ കൊന്നതിന്റെ പിറ്റേന്ന്, മറ്റാരും അത് അറിയുന്നതിനു മുമ്പ്, 5 ശെഖേം,+ ശീലോ,+ ശമര്യ+ എന്നിവിടങ്ങളിൽനിന്ന് 80 പുരുഷന്മാർ യഹോവയുടെ ഭവനത്തിലേക്കുള്ള ധാന്യയാഗങ്ങളും കുന്തിരിക്കവും+ കൊണ്ട് അവിടേക്കു വന്നു. അവർ താടി വടിക്കുകയും വസ്ത്രം കീറുകയും ദേഹത്ത് മുറിവുകളുണ്ടാക്കുകയും ചെയ്തിരുന്നു.+ 6 അപ്പോൾ മിസ്പയിൽനിന്ന് നെഥന്യയുടെ മകനായ യിശ്മായേൽ കരഞ്ഞുകൊണ്ട് അവരെ എതിരേറ്റ് ചെന്നു. അവരെ കണ്ടപ്പോൾ യിശ്മായേൽ, “അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്തേക്കു വരുക” എന്നു പറഞ്ഞു. 7 പക്ഷേ നഗരത്തിൽ എത്തിയപ്പോൾ നെഥന്യയുടെ മകനായ യിശ്മായേൽ അവരെ കൊന്ന് ജലസംഭരണിയിൽ* എറിഞ്ഞു.
8 പക്ഷേ അവരിൽ പത്തു പേർ യിശ്മായേലിനോടു പറഞ്ഞു: “ഞങ്ങളെ കൊല്ലരുതേ. ഞങ്ങൾ ഗോതമ്പും ബാർളിയും എണ്ണയും തേനും ശേഖരിച്ച് വയലിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.” അതുകൊണ്ട് യിശ്മായേൽ അവരെ അവരുടെ സഹോദരന്മാരോടൊപ്പം കൊന്നില്ല. 9 ഇസ്രായേൽരാജാവായ ബയെശയെ+ പേടിച്ച് ആസ രാജാവ് നിർമിച്ച ഒരു വലിയ ജലസംഭരണിയിലാണു യിശ്മായേൽ താൻ കൊന്ന പുരുഷന്മാരുടെ ശവങ്ങൾ എറിഞ്ഞത്. ഇതാണു നെഥന്യയുടെ മകനായ യിശ്മായേൽ ശവങ്ങൾകൊണ്ട് നിറച്ച ജലസംഭരണി.
10 മിസ്പയിലുണ്ടായിരുന്ന+ മറ്റെല്ലാവരെയും യിശ്മായേൽ ബന്ദികളാക്കി. അക്കൂട്ടത്തിൽ രാജകുമാരിമാരും കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗദല്യയെ+ ഏൽപ്പിച്ചവരിൽ ശേഷിച്ചവരും ഉണ്ടായിരുന്നു. നെഥന്യയുടെ മകനായ യിശ്മായേൽ ആ ബന്ദികളെയുംകൊണ്ട് അമ്മോന്യരുടെ അടുത്തേക്കു പുറപ്പെട്ടു.+
11 കാരേഹിന്റെ മകനായ യോഹാനാനും+ ഒപ്പമുള്ള എല്ലാ സൈന്യാധിപന്മാരും നെഥന്യയുടെ മകനായ യിശ്മായേൽ ചെയ്തുകൂട്ടിയ ദുഷ്ടതയെക്കുറിച്ചെല്ലാം കേട്ടു. 12 അപ്പോൾ അവർ എല്ലാ പുരുഷന്മാരെയും കൂട്ടി നെഥന്യയുടെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്യാൻ പോയി. ഗിബെയോനിലുള്ള ജലാശയത്തിന്* അടുത്തുവെച്ച് അവർ യിശ്മായേലിനെ കണ്ടു.
13 കാരേഹിന്റെ മകനായ യോഹാനാനെയും ഒപ്പമുള്ള സൈന്യാധിപന്മാരെയും കണ്ടപ്പോൾ യിശ്മായേലിന്റെ കൂടെയുണ്ടായിരുന്ന ജനത്തിനു സന്തോഷമായി. 14 യിശ്മായേൽ മിസ്പയിൽനിന്ന് ബന്ദികളാക്കി കൊണ്ടുപോന്ന ജനം+ മുഴുവൻ അപ്പോൾ തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുത്തേക്കു ചെന്ന് അയാളുടെകൂടെ പോയി. 15 പക്ഷേ നെഥന്യയുടെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്നവരിൽ എട്ടു പേരും യോഹാനാനു പിടികൊടുക്കാതെ അമ്മോന്യരുടെ അടുത്തേക്കു രക്ഷപ്പെട്ടു.
16 നെഥന്യയുടെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗദല്യയെ+ കൊന്നിട്ട് ബന്ദികളാക്കിയ, മിസ്പയിൽനിന്നുള്ള ബാക്കി ആളുകളെ കാരേഹിന്റെ മകനായ യോഹാനാനും ഒപ്പമുള്ള സൈന്യാധിപന്മാരും മോചിപ്പിച്ചു. എന്നിട്ട് അവർ ആ പുരുഷന്മാരെയും പടയാളികളെയും സ്ത്രീകളെയും കുട്ടികളെയും കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരെയും ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്നു. 17 ഈജിപ്തിലേക്കു+ പോകാനുള്ള ഉദ്ദേശ്യത്തോടെ അവർ ചെന്ന് ബേത്ത്ലെഹെമിന്+ അടുത്തുള്ള കിംഹാമിൽ തങ്ങി. 18 കൽദയരെ പേടിച്ചാണ് അവർ ഈജിപ്തിലേക്കു പോകാൻ തീരുമാനിച്ചത്. ബാബിലോൺരാജാവ് ദേശത്ത് അധിപതിയായി നിയമിച്ച അഹീക്കാമിന്റെ മകൻ ഗദല്യയെ നെഥന്യയുടെ മകൻ യിശ്മായേൽ കൊന്നുകളഞ്ഞതുകൊണ്ടാണ് അവർ കൽദയരെ പേടിച്ചത്.+
42 പിന്നെ സൈന്യാധിപന്മാരും കാരേഹിന്റെ മകൻ യോഹാനാനും+ ഹോശയ്യയുടെ മകൻ യസന്യയും ചെറിയവൻമുതൽ വലിയവൻവരെ ജനം മുഴുവനും 2 യിരെമ്യ പ്രവാചകന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേൾക്കണേ. ഞങ്ങൾക്കുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണേ. ധാരാളം പേരുണ്ടായിരുന്ന ഞങ്ങളിൽ കുറച്ച് പേരേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ+ എന്ന് അങ്ങ് കാണുന്നല്ലോ. ശേഷിച്ചിരിക്കുന്ന ഈ ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി അങ്ങ് പ്രാർഥിക്കണേ. 3 ഞങ്ങൾ പോകേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങൾക്കു പറഞ്ഞുതരുമാറാകട്ടെ.”
4 അപ്പോൾ യിരെമ്യ പ്രവാചകൻ പറഞ്ഞു: “ശരി. നിങ്ങളുടെ അപേക്ഷയനുസരിച്ച് നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. യഹോവ പറയുന്ന ഓരോ വാക്കും ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവെക്കില്ല.”
5 അപ്പോൾ അവർ യിരെമ്യയോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിലൂടെ ഞങ്ങളോടു പറയുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ അങ്ങനെതന്നെ ചെയ്യാതിരുന്നാൽ യഹോവ ഞങ്ങൾക്കെതിരെ വിശ്വസ്തനും സത്യവാനും ആയ സാക്ഷിയായിരിക്കട്ടെ. 6 ഞങ്ങൾ അങ്ങയെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്ക് അയയ്ക്കുന്നു. ദൈവത്തിന്റെ വാക്കുകൾ, ഗുണമായാലും ദോഷമായാലും, ഞങ്ങൾ അനുസരിക്കും. ഞങ്ങൾ അങ്ങനെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു നല്ലതു വരും.”
7 പത്തു ദിവസം കഴിഞ്ഞപ്പോൾ യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. 8 അപ്പോൾ യിരെമ്യ കാരേഹിന്റെ മകൻ യോഹാനാനെയും അയാളുടെകൂടെയുണ്ടായിരുന്ന എല്ലാ സൈന്യാധിപന്മാരെയും ചെറിയവൻമുതൽ വലിയവൻവരെ മുഴുവൻ ജനത്തെയും വിളിച്ചുവരുത്തി.+ 9 എന്നിട്ട് അവരോടു പറഞ്ഞു: “നിങ്ങളെ സഹായിക്കണമെന്ന അപേക്ഷയുമായി നിങ്ങൾ എന്നെ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ അടുത്തേക്ക് അയച്ചിരുന്നല്ലോ. ഇപ്പോൾ ദൈവം പറയുന്നത് ഇതാണ്: 10 ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുകയാണെങ്കിൽ ഞാൻ നിങ്ങളെ പണിതുയർത്തും, ഇടിച്ചുകളയില്ല. ഞാൻ നിങ്ങളെ നടും, പിഴുതുകളയില്ല. കാരണം, നിങ്ങൾക്കു വരുത്തിയ ദുരന്തത്തെക്കുറിച്ച് എനിക്കു ഖേദം* തോന്നും.+ 11 നിങ്ങൾ പേടിക്കുന്ന ബാബിലോൺരാജാവിനെ ഇനി പേടിക്കേണ്ടാ.’+
“‘അവനെ ഭയപ്പെടേണ്ടാ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നിങ്ങളെ രക്ഷിക്കാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കാനും ഞാൻ നിങ്ങളുടെകൂടെയുണ്ട്. 12 ഞാൻ നിങ്ങളോടു കരുണ കാണിക്കും.+ അങ്ങനെ, അവനു നിങ്ങളോടു കരുണ തോന്നിയിട്ട് നിങ്ങളെ സ്വദേശത്തേക്കു മടക്കി അയയ്ക്കും.
13 “‘“ഇല്ല, ഞങ്ങൾ ഈ ദേശത്ത് താമസിക്കില്ല” എന്നു നിങ്ങൾ പറയുന്നെങ്കിൽ, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ 14 “ഞങ്ങൾ ഈജിപ്തിലേക്കു പോകുകയാണ്;+ അവിടെയാകുമ്പോൾ ഞങ്ങൾക്കു യുദ്ധം കാണേണ്ടിവരില്ല, കൊമ്പുവിളിയുടെ ശബ്ദം കേൾക്കേണ്ടിവരില്ല, വിശപ്പു സഹിക്കേണ്ടിവരില്ല; അതുകൊണ്ട് അവിടെയാണു ഞങ്ങൾ ജീവിക്കാൻപോകുന്നത്” എന്നു പറയുന്നെങ്കിൽ, 15 യഹൂദാജനത്തിൽ ബാക്കിയുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ. ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈജിപ്തിലേക്കു പോയി അവിടെ താമസിക്കാനാണു* നിങ്ങളുടെ തീരുമാനമെങ്കിൽ, 16 നിങ്ങൾ പേടിക്കുന്ന അതേ വാൾ ഈജിപ്ത് ദേശത്തുവെച്ച് നിങ്ങളെ പിടികൂടും. നിങ്ങൾ പേടിക്കുന്ന ആ ക്ഷാമം നിങ്ങളുടെ പിന്നാലെ ഈജിപ്തിലേക്കു വരും. അവിടെവെച്ച് നിങ്ങൾ മരിക്കും.+ 17 ഈജിപ്തിൽ പോയി താമസിക്കാൻ നിശ്ചയിച്ചുറച്ച എല്ലാ പുരുഷന്മാരും വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും. ഞാൻ അവരുടെ മേൽ വരുത്താൻപോകുന്ന ദുരന്തത്തിൽനിന്ന് ഒറ്റ ഒരാൾപ്പോലും രക്ഷപ്പെടില്ല. ആരും അതിജീവിക്കില്ല.”’
18 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യരുശലേമിൽ താമസിച്ചിരുന്നവരുടെ മേൽ ഞാൻ എന്റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെതന്നെ,+ നിങ്ങൾ ഈജിപ്തിലേക്കു പോയാൽ നിങ്ങളുടെ മേലും ഞാൻ എന്റെ ക്രോധം ചൊരിയും. നിങ്ങൾ ഒരു ശാപവും ഭീതികാരണവും പ്രാക്കും നിന്ദയും ആകും.+ പിന്നെ ഒരിക്കലും നിങ്ങൾ ഈ സ്ഥലം കാണില്ല.’
19 “യഹൂദാജനത്തിൽ ശേഷിക്കുന്നവരേ, യഹോവ നിങ്ങൾക്കു വിരോധമായി സംസാരിച്ചിരിക്കുന്നു. ഈജിപ്തിലേക്കു നിങ്ങൾ പോകരുത്. 20 തെറ്റിനു വിലയായി നിങ്ങൾക്കു സ്വന്തം ജീവൻ കൊടുക്കേണ്ടിവരുമെന്നു ഞാൻ ഇതാ, ഇന്നു നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. ‘ഞങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ പറയുന്നതെല്ലാം ഞങ്ങളെ അറിയിക്കണം; ഞങ്ങൾ അതൊക്കെ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയുടെ അടുത്തേക്കു നിങ്ങൾ എന്നെ അയച്ചിരുന്നല്ലോ.+ 21 ഞാൻ വന്ന് അവയെല്ലാം ഇന്നു നിങ്ങളോടു പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കുകയോ നിങ്ങളെ അറിയിക്കാൻ ദൈവം പറഞ്ഞ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയോ ഇല്ല.+ 22 അതുകൊണ്ട് നിങ്ങൾ ചെന്ന് താമസിക്കാൻ ആഗ്രഹിക്കുന്ന ദേശത്തുവെച്ച് വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും നിങ്ങൾ മരിക്കുമെന്ന് ഇപ്പോൾത്തന്നെ അറിഞ്ഞുകൊള്ളുക.”+
43 ജനത്തെ അറിയിക്കാൻ ദൈവമായ യഹോവയിൽനിന്ന് കിട്ടിയ ഈ സന്ദേശങ്ങളെല്ലാം—അവരുടെ ദൈവമായ യഹോവ യിരെമ്യ മുഖേന പറഞ്ഞയച്ച ഓരോ വാക്കും—യിരെമ്യ ജനത്തെ അറിയിച്ചുകഴിഞ്ഞപ്പോൾ 2 ഹോശയ്യയുടെ മകൻ അസര്യയും കാരേഹിന്റെ മകൻ യോഹാനാനും+ ധിക്കാരികളായ എല്ലാ പുരുഷന്മാരും യിരെമ്യയോടു പറഞ്ഞു: “നീ പറയുന്നതു പച്ചക്കള്ളമാണ്! ‘ഈജിപ്തിൽ പോയി താമസിക്കരുത്’ എന്നു പറയാൻ നമ്മുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. 3 നേരിയയുടെ മകൻ ബാരൂക്കാണു+ നിന്നെ ഞങ്ങൾക്കെതിരെ തിരിച്ചത്. ഞങ്ങളെ കൊല്ലാനോ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകാനോ വേണ്ടി ഞങ്ങളെ കൽദയരുടെ കൈയിൽ ഏൽപ്പിക്കുകയാണ് അവന്റെ ഉദ്ദേശ്യം.”+
4 കാരേഹിന്റെ മകൻ യോഹാനാനും എല്ലാ സൈന്യാധിപന്മാരും ജനവും, യഹൂദാദേശത്ത് കഴിയണമെന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല. 5 പകരം, കാരേഹിന്റെ മകൻ യോഹാനാനും+ സൈന്യാധിപന്മാരും യഹൂദാജനത്തിൽ ബാക്കിയുള്ളവരെ തങ്ങളുടെകൂടെ കൊണ്ടുപോയി; തങ്ങൾ ചിതറിപ്പോയിരുന്ന എല്ലാ ജനതകളിൽനിന്നും യഹൂദാദേശത്ത് താമസിക്കാൻ മടങ്ങിവന്നവരായിരുന്നു അവർ. 6 പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, രാജകുമാരിമാർ എന്നിവരെയും കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ,+ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയുടെ+ പക്കൽ വിട്ടിട്ടുപോന്ന എല്ലാവരെയും യിരെമ്യ പ്രവാചകനെയും നേരിയയുടെ മകൻ ബാരൂക്കിനെയും അവർ കൊണ്ടുപോയി. 7 യഹോവയുടെ വാക്ക് അനുസരിക്കാൻ കൂട്ടാക്കാതെ അവർ ഈജിപ്ത് ദേശത്തേക്കു പോയി. അവർ തഹ്പനേസ്+ വരെ ചെന്നു.
8 തഹ്പനേസിൽവെച്ച് യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി: 9 “നീ വലിയ കല്ലുകൾ എടുത്ത് ജൂതന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ കൊട്ടാരത്തിന്റെ വാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ ഒളിച്ചുവെക്കുക. 10 പിന്നെ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോൺരാജാവായ എന്റെ ദാസൻ നെബൂഖദ്നേസറിനെ*+ ഞാൻ ഇതാ, വിളിച്ചുവരുത്തുന്നു. ഞാൻ ഒളിച്ചുവെച്ച ഈ കല്ലുകളുടെ മുകളിൽത്തന്നെ ഞാൻ അവന്റെ സിംഹാസനം വെക്കും. അവയുടെ മുകളിൽ അവൻ അവന്റെ രാജകീയകൂടാരം ഉയർത്തും.+ 11 അവൻ വന്ന് ഈജിപ്ത് ദേശത്തെ പ്രഹരിക്കും.+ മാരകരോഗത്തിനുള്ളവർ മാരകരോഗത്തിന്! അടിമത്തത്തിനുള്ളവർ അടിമത്തത്തിന്! വാളിനുള്ളവർ വാളിന്!+ 12 ഈജിപ്തിലെ ദൈവങ്ങളുടെ ക്ഷേത്രങ്ങൾക്കു* ഞാൻ തീയിടും.+ അവൻ അവ ചുട്ടുചാമ്പലാക്കി അവയെ ബന്ദികളായി കൊണ്ടുപോകും. ഒരു ഇടയൻ ദേഹത്ത് അങ്കി പുതയ്ക്കുന്നതുപോലെ അവൻ ഈജിപ്ത് ദേശം തന്റെ ദേഹത്ത് പുതയ്ക്കും. എന്നിട്ട് അവിടെനിന്ന് സമാധാനത്തോടെ* പോകും. 13 ഈജിപ്തിലെ ബേത്ത്-ശേമെശിലുള്ള* തൂണുകൾ* അവൻ ഇടിച്ച് തകർക്കും. ഈജിപ്തിലെ ദൈവങ്ങളുടെ ക്ഷേത്രങ്ങൾ* അവൻ ചുട്ടെരിക്കും.”’”
44 ഈജിപ്ത് ദേശത്തെ മിഗ്ദോലിലും+ തഹ്പനേസിലും+ നോഫിലും*+ പത്രോസ് ദേശത്തും+ താമസിക്കുന്ന എല്ലാ ജൂതന്മാരെയും അറിയിക്കാൻ യിരെമ്യക്ക് ഈ സന്ദേശം കിട്ടി:+ 2 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യരുശലേമിന്റെ മേലും എല്ലാ യഹൂദാനഗരങ്ങളുടെ മേലും ഞാൻ വരുത്തിയ ദുരന്തം നിങ്ങൾ കണ്ടതല്ലേ?+ അവ ഇന്ന് ആൾപ്പാർപ്പില്ലാതെ നാശകൂമ്പാരമായി കിടക്കുന്നു.+ 3 നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയില്ലായിരുന്ന+ അന്യദൈവങ്ങളുടെ അടുത്ത് പോയി ബലികൾ അർപ്പിക്കുകയും+ അവയെ സേവിക്കുകയും ചെയ്ത് അവർ എന്നെ കോപിപ്പിച്ചു; ആ ദുഷ്ചെയ്തികൾ കാരണമാണ് അവർക്ക് ഇതു സംഭവിച്ചത്. 4 എന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും ഞാൻ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു. “ഞാൻ വെറുക്കുന്ന ഈ വൃത്തികേടു ദയവായി ചെയ്യരുത്”+ എന്നു പറയാൻ ഞാൻ വീണ്ടുംവീണ്ടും* അവരെ അയച്ചു. 5 പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല. ദുഷ്ചെയ്തികളിൽനിന്ന് പിന്തിരിയാൻ മനസ്സുകാണിക്കാതെ അവർ അന്യദൈവങ്ങൾക്കു ബലി അർപ്പിച്ചുകൊണ്ടിരുന്നു.+ 6 അതുകൊണ്ട് ഞാൻ എന്റെ കോപവും ക്രോധവും ചൊരിഞ്ഞു; അത് യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ആളിപ്പടർന്നു. അങ്ങനെ അവ ഇന്നത്തേതുപോലെ ഒരു നാശകൂമ്പാരവും പാഴിടവും ആയിത്തീർന്നു.’+
7 “ഇപ്പോൾ സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നു: ‘നിങ്ങൾ നിങ്ങൾക്കുതന്നെ ഒരു വലിയ ദുരന്തം വരുത്തിവെക്കുന്നത് എന്തിനാണ്? യഹൂദയിൽ ആരും ബാക്കിവരാത്ത രീതിയിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും സഹിതം നിങ്ങൾ ഒന്നാകെ നശിച്ചുപോകില്ലേ? 8 നിങ്ങൾ താമസമാക്കാൻ ചെന്നിരിക്കുന്ന ഈജിപ്ത് ദേശത്തുവെച്ച് അന്യദൈവങ്ങൾക്കു ബലി അർപ്പിച്ചുകൊണ്ട് നിങ്ങളുടെ പ്രവൃത്തികളാൽ എന്തിന് എന്നെ കോപിപ്പിക്കണം? നിങ്ങൾ നശിക്കും. ഭൂമിയിലെ എല്ലാ ജനതകളുടെയും ഇടയിൽ നിങ്ങൾ ശാപത്തിനും നിന്ദയ്ക്കും പാത്രമാകും.+ 9 യഹൂദാദേശത്തും യരുശലേംതെരുവുകളിലും നിങ്ങളുടെ പൂർവികരും യഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും+ നിങ്ങളും നിങ്ങളുടെ ഭാര്യമാരും+ ചെയ്തുകൂട്ടിയ ദുഷ്ടതയൊക്കെ നിങ്ങൾ മറന്നുപോയോ?+ 10 ഈ ദിവസംവരെ നിങ്ങൾ താഴ്മ കാണിച്ചിട്ടില്ല. നിങ്ങൾക്ക് ഒട്ടും പേടിയില്ല.+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും ഞാൻ നൽകിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിങ്ങൾ നടന്നിട്ടുമില്ല.’+
11 “അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യഹൂദയെ മുഴുവൻ നശിപ്പിക്കാൻവേണ്ടി ഞാൻ ഇതാ, നിങ്ങൾക്ക് ഒരു ദുരന്തം വരുത്താൻ തീരുമാനിച്ചുറച്ചിരിക്കുന്നു. 12 ഈജിപ്ത് ദേശത്തേക്കു പോയി അവിടെ താമസിക്കാൻ തീരുമാനിച്ച യഹൂദാജനത്തിലെ ബാക്കിയുള്ളവരെ ഞാൻ പിടികൂടും. ഈജിപ്ത് ദേശത്തുവെച്ച് അവരെല്ലാം ചത്തൊടുങ്ങും.+ അവർ വാളാൽ വീഴും, ക്ഷാമത്താൽ നശിച്ചുപോകും. ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും വാളാലും ക്ഷാമത്താലും മരിക്കും. അവർ ഒരു ശാപവും ഭീതികാരണവും പ്രാക്കും നിന്ദയും ആകും.+ 13 യരുശലേമിനെ ശിക്ഷിച്ചതുപോലെതന്നെ ഈജിപ്ത് ദേശത്ത് താമസിക്കുന്നവരെയും ഞാൻ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ശിക്ഷിക്കും.+ 14 ഈജിപ്ത് ദേശത്ത് താമസിക്കാൻ പോയ യഹൂദാജനത്തിൽ ബാക്കിയുള്ളവർ അതിജീവിക്കില്ല; അവർ രക്ഷപ്പെട്ട് യഹൂദാദേശത്തേക്കു മടങ്ങിവരില്ല. തിരിച്ചുവന്ന് അവിടെ താമസിക്കാൻ അവരുടെ മനസ്സു കൊതിക്കും. പക്ഷേ അതു നടക്കില്ല; കുറച്ച് പേർ മാത്രമേ രക്ഷപ്പെട്ട് മടങ്ങിവരൂ.’”
15 ഭാര്യമാർ അന്യദൈവങ്ങൾക്കു ബലി അർപ്പിക്കുന്നുണ്ടെന്ന കാര്യം അറിയാമായിരുന്ന എല്ലാ പുരുഷന്മാരും വലിയ കൂട്ടമായി അവിടെ നിന്നിരുന്ന ഭാര്യമാരും ഈജിപ്ത് ദേശത്തെ+ പത്രോസിൽ+ താമസിച്ചിരുന്ന സർവജനവും അപ്പോൾ യിരെമ്യയോടു പറഞ്ഞു: 16 “യഹോവയുടെ നാമത്തിൽ നീ ഞങ്ങളോടു പറഞ്ഞ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ഞങ്ങളെ കിട്ടില്ല. 17 പകരം, ഞങ്ങൾ സ്വന്തം വായാൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു ചെയ്യാൻപോകുന്നത്. ഒന്നുപോലും വിടാതെ അതെല്ലാം ഞങ്ങൾ ചെയ്തിരിക്കും. യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും വെച്ച് ഞങ്ങളും ഞങ്ങളുടെ പൂർവികരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ചെയ്തതുപോലെതന്നെ ഞങ്ങൾ ആകാശരാജ്ഞിക്കു* ബലികളും പാനീയയാഗങ്ങളും അർപ്പിക്കും.+ കാരണം, അത് അർപ്പിച്ച കാലത്തെല്ലാം ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു. ഞങ്ങൾക്ക് ഒന്നിനും കുറവില്ലായിരുന്നു. ഒരു ആപത്തും ഞങ്ങൾക്ക് ഉണ്ടായില്ല. 18 പക്ഷേ ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിക്കുന്നതു നിറുത്തിയ സമയംമുതൽ ഞങ്ങൾ ഒന്നുമില്ലാത്തവരായി. വാളാലും ക്ഷാമത്താലും ഞങ്ങൾ നശിച്ചു.”
19 സ്ത്രീകൾ ഇങ്ങനെയും പറഞ്ഞു: “ഞങ്ങൾ ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിച്ചിരുന്ന കാലത്ത് ബലിക്കുവേണ്ടി ആ ദേവിയുടെ രൂപത്തിലുള്ള അടകൾ ഉണ്ടാക്കിയതും ദേവിക്കു പാനീയയാഗം അർപ്പിച്ചതും ഞങ്ങളുടെ ഭർത്താക്കന്മാരുടെ സമ്മതത്തോടെതന്നെയല്ലേ?”
20 അപ്പോൾ യിരെമ്യ സർവജനത്തോടും, അതായത് പുരുഷന്മാരോടും അവരുടെ ഭാര്യമാരോടും തന്നോടു സംസാരിച്ചുകൊണ്ടിരുന്ന എല്ലാ ജനത്തോടും, ഇങ്ങനെ പറഞ്ഞു: 21 “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തെ ജനവും യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും അർപ്പിച്ച ആ ബലികളുണ്ടല്ലോ+—യഹോവ അവ ഓർത്തു. അവ ദൈവത്തിന്റെ മനസ്സിലേക്കു* വന്നു. 22 ഒടുവിൽ യഹോവയ്ക്കു നിങ്ങളുടെ ദുഷ്പ്രവൃത്തികളും നിങ്ങൾ ചെയ്തുകൂട്ടിയ വൃത്തികേടുകളും സഹിക്കവയ്യാതായി. അങ്ങനെ നിങ്ങളുടെ ദേശം ഇന്നത്തേതുപോലെ ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കുന്ന ഒരിടമായിത്തീർന്നു, പേടിപ്പെടുത്തുന്നതും ശപിക്കപ്പെട്ടതും ആയ ഒരിടം.+ 23 നിങ്ങൾ ഈ ബലികൾ അർപ്പിച്ചതുകൊണ്ടും യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ, ദൈവത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഓർമിപ്പിക്കലുകളും പാലിക്കാതെ, യഹോവയോടു പാപം ചെയ്തതുകൊണ്ടും ആണ് നിങ്ങളുടെ മേൽ ദുരന്തം വന്നത്; ഇന്നും നിങ്ങളുടെ അവസ്ഥയ്ക്കു മാറ്റമൊന്നുമില്ലല്ലോ.”+
24 യിരെമ്യ സർവജനത്തോടും എല്ലാ സ്ത്രീകളോടും ഇങ്ങനെയും പറഞ്ഞു: “ഈജിപ്ത് ദേശത്തുള്ള യഹൂദാജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ. 25 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘നിങ്ങളും നിങ്ങളുടെ ഭാര്യമാരും സ്വന്തം വായ്കൊണ്ട് പറഞ്ഞതു സ്വന്തം കൈയാൽ ചെയ്തിരിക്കുന്നു. “ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിക്കുമെന്നു നേർന്ന നേർച്ച ഞങ്ങൾ തീർച്ചയായും നിറവേറ്റും”+ എന്നു നിങ്ങൾ പറഞ്ഞിരുന്നല്ലോ. സ്ത്രീകളേ, നിങ്ങൾ എന്തായാലും നിങ്ങളുടെ നേർച്ച നിവർത്തിക്കും, നേർന്നതെല്ലാം നിറവേറ്റും.’
26 “അതുകൊണ്ട്, ഈജിപ്ത് ദേശത്ത് താമസിക്കുന്ന യഹൂദാജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ: ‘“ഞാൻ ഇതാ, മഹനീയമായ എന്റെ സ്വന്തം നാമത്തിൽ സത്യം ചെയ്യുകയാണ്” എന്ന് യഹോവ പറയുന്നു. “ഈജിപ്ത് ദേശത്ത് താമസിക്കുന്ന യഹൂദാജനത്തിൽ ആരും,+ ‘പരമാധികാരിയായ യഹോവയാണെ’ എന്നു പറഞ്ഞ് മേലാൽ എന്റെ നാമത്തിൽ ആണയിടില്ല.+ 27 എന്റെ കണ്ണ് അവരുടെ മേൽ ഉണ്ട്. അതു പക്ഷേ അവർക്കു നന്മ ചെയ്യാനല്ല, ദുരന്തം വരുത്താനാണ്.+ ഈജിപ്ത് ദേശത്തുള്ള എല്ലാ യഹൂദാപുരുഷന്മാരും നിർമൂലമാകുന്നതുവരെ വാളും ക്ഷാമവും അവരെ വേട്ടയാടും.+ 28 ചുരുക്കം ചിലർ മാത്രമേ വാളിൽനിന്ന് രക്ഷപ്പെട്ട് ഈജിപ്തിൽനിന്ന് യഹൂദാദേശത്തേക്കു മടങ്ങുകയുള്ളൂ.+ ഞാൻ പറഞ്ഞതുപോലെയാണോ അവർ പറഞ്ഞതുപോലെയാണോ കാര്യങ്ങൾ നടന്നതെന്ന് ഈജിപ്തിൽ താമസിക്കാൻ വന്ന യഹൂദാജനത്തിൽ ബാക്കിയുള്ളവർക്കെല്ലാം അപ്പോൾ മനസ്സിലാകും!”’”
29 “‘ഈ സ്ഥലത്തുവെച്ച് ഞാൻ നിങ്ങളെ ശിക്ഷിക്കും എന്നതിനു ഞാൻ ഇതാ, നിങ്ങൾക്ക് ഒരു അടയാളം തരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അങ്ങനെ, നിങ്ങൾക്കെതിരെ ദുരന്തം വരുത്തുമെന്നുള്ള എന്റെ സന്ദേശങ്ങൾ അതുപോലെതന്നെ സംഭവിക്കുമെന്നു നിങ്ങൾ അറിയും. 30 യഹോവ പറയുന്നത് ഇതാണ്: “ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെ അവന്റെ ശത്രുവും അവന്റെ ജീവനെടുക്കാൻ നോക്കിയവനും ആയ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ കൈയിൽ ഏൽപ്പിച്ചില്ലേ? അതുപോലെതന്നെ ഈജിപ്തിലെ രാജാവായ ഹൊഫ്ര എന്ന ഫറവോനെയും ഞാൻ ഇതാ, അവന്റെ ശത്രുക്കളുടെയും അവന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെയും കൈയിൽ ഏൽപ്പിക്കുന്നു.”’”+
45 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം+ യിരെമ്യ പ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച്+ നേരിയയുടെ മകൻ ബാരൂക്ക്+ ഈ സന്ദേശങ്ങൾ ഒരു പുസ്തകത്തിൽ എഴുതി. ആ സമയത്ത് യിരെമ്യ ബാരൂക്കിനോടു പറഞ്ഞു:
2 “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ച് പറയുന്നത് ഇതാണ്: 3 ‘നീ ഇങ്ങനെ പറഞ്ഞില്ലേ: “എന്റെ കാര്യം കഷ്ടം! യഹോവ എന്റെ വേദനയോടു ദുഃഖവുംകൂടെ കൂട്ടിയിരിക്കുന്നു. ഞരങ്ങിഞരങ്ങി ഞാൻ തളർന്നു. എനിക്കു വിശ്രമിക്കാൻ എങ്ങും ഒരിടം കിട്ടിയില്ല.”’
4 “നീ അവനോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ! ഞാൻ പണിതുയർത്തിയതു ഞാൻതന്നെ തകർത്തുകളയുന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചുകളയുന്നു. ദേശത്തോടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും.+ 5 പക്ഷേ നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകുന്നു.* ഇനി അങ്ങനെ ചെയ്യരുത്.’”
“‘കാരണം, ഞാൻ മുഴുവൻ ജനത്തിന്റെയും മേൽ ദുരന്തം വരുത്താൻപോകുകയാണ്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘പക്ഷേ നീ എവിടെ പോയാലും ഞാൻ നിനക്കു നിന്റെ ജീവൻ കൊള്ളമുതൽപോലെ തരും.’”*+
46 ജനതകളെക്കുറിച്ച് യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:+ 2 ഈജിപ്തിനെക്കുറിച്ചുള്ള,+ അതായത് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ നാലാം വർഷത്തിൽ യൂഫ്രട്ടീസ് നദിയുടെ സമീപത്തുള്ള കർക്കെമീശിൽവെച്ച് ബാബിലോൺരാജാവായ നെബൂഖദ്നേസർ* തോൽപ്പിച്ച ഈജിപ്തുരാജാവായ ഫറവോൻ നെഖോയുടെ+ സൈന്യത്തെക്കുറിച്ചുള്ള, സന്ദേശം:
4 കുതിരപ്പടയാളികളേ, കുതിരയ്ക്കു കോപ്പിട്ട് അതിന്മേൽ കയറൂ.
പടത്തൊപ്പി അണിഞ്ഞ് അണിനിരക്കൂ.
കുന്തങ്ങൾ മിനുക്കി പടച്ചട്ട അണിയൂ.
5 ‘ഞാൻ എന്താണ് ഈ കാണുന്നത്? അവർ ആകെ പരിഭ്രാന്തരാണല്ലോ.
അവർ പിൻവാങ്ങുകയാണ്. അവരുടെ വീരയോദ്ധാക്കൾ ചതഞ്ഞരഞ്ഞിരിക്കുന്നു.
അവർ പരിഭ്രമിച്ച് ഓടുകയാണ്; യുദ്ധവീരന്മാർ തിരിഞ്ഞുനോക്കാതെ പായുന്നു.
എങ്ങും ഭീതി മാത്രം’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
6 ‘വേഗമേറിയവന് ഓടിയകലാനോ യുദ്ധവീരനു രക്ഷപ്പെടാനോ കഴിയുന്നില്ല.
വടക്ക്, യൂഫ്രട്ടീസ് നദിയുടെ തീരത്ത്,
അവർ ഇടറിവീണിരിക്കുന്നു.’+
7 നൈൽ നദിപോലെ,
ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നത് ആരാണ്?
ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നു.
അതു പറയുന്നു: ‘ഞാൻ കരകവിഞ്ഞ് ഒഴുകി ഭൂമിയെ മൂടും.
ഞാൻ നഗരത്തെയും നഗരവാസികളെയും സംഹരിക്കും.’
9 കുതിരകളേ, മുന്നോട്ടു കുതിക്കൂ!
യുദ്ധരഥങ്ങളേ, ചീറിപ്പായൂ!
യുദ്ധവീരന്മാർ മുന്നോട്ടു നീങ്ങട്ടെ.
പരിച ഏന്തുന്ന കൂശ്യരും പൂത്യരും+
വില്ലു വളച്ച് കെട്ടുന്ന* വില്ലാളികളായ+ ലൂദ്യരും+ മുന്നേറട്ടെ.
10 “ആ ദിവസം പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയുടെ ദിവസമാണ്; ശത്രുക്കളോടു പകരം വീട്ടാനുള്ള പ്രതികാരദിനം. വാൾ അവരെ തിന്ന് തൃപ്തിയടയും; മതിവരുവോളം അവരുടെ രക്തം കുടിക്കും. കാരണം, പരമാധികാരിയായ കർത്താവ്, സൈന്യങ്ങളുടെ ദൈവമായ യഹോവ, വടക്കുള്ള ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്ത്,+ ഒരു ബലി അർപ്പിക്കുന്നുണ്ട്.*
നീ ഇത്രയേറെ ചികിത്സകൾ പരീക്ഷിച്ചതു വെറുതേയാണ്.
നിന്റെ രോഗത്തിനു ശമനമില്ല.+
12 ജനതകൾ നിനക്കു വന്ന അപമാനത്തെക്കുറിച്ച് കേട്ടിരിക്കുന്നു.+
നിന്റെ നിലവിളി ദേശം മുഴുവൻ മുഴങ്ങുന്നു.
യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു;
അവർ ഒരുമിച്ച് നിലത്ത് വീഴുന്നു.”
13 ഈജിപ്തിനെ നശിപ്പിക്കാൻ ബാബിലോൺരാജാവായ നെബൂഖദ്നേസർ വരുന്നതിനെക്കുറിച്ച് യഹോവയിൽനിന്ന് യിരെമ്യ പ്രവാചകനു കിട്ടിയ സന്ദേശം:+
14 “ഈജിപ്തിൽ അതു പ്രഖ്യാപിക്കൂ. മിഗ്ദോലിൽ+ അതു ഘോഷിക്കൂ.
നോഫിലും* തഹ്പനേസിലും+ അതു വിളിച്ചുപറയൂ:
‘വാൾ നിന്റെ ചുറ്റുമുള്ളതെല്ലാം വിഴുങ്ങിക്കളയും.
അതുകൊണ്ട് അണിനിരക്കൂ, ഒരുങ്ങിനിൽക്കൂ.
15 നിന്റെ ബലവാന്മാർക്ക് എന്തു പറ്റി? അവരെ തൂത്തെറിഞ്ഞല്ലോ.
അവർക്കു പിടിച്ചുനിൽക്കാനായില്ല.
യഹോവ അവരെ തള്ളി താഴെയിട്ടിരിക്കുന്നു.
16 അനേകരാണ് ഇടറിവീഴുന്നത്.
അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നു:
“എഴുന്നേൽക്കൂ! നമുക്കു നമ്മുടെ സ്വദേശത്തേക്ക്, നമ്മുടെ ജനത്തിന്റെ അടുത്തേക്ക്, മടങ്ങിപ്പോകാം.
ഈ ക്രൂരമായ വാളിൽനിന്ന് നമുക്കു രക്ഷപ്പെടാം.”’
17 അവിടെ അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു:
‘ഈജിപ്തുരാജാവായ ഫറവോനു വെറുതേ വീമ്പിളക്കാനേ അറിയൂ.
18 സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു:
‘ഞാനാണെ, പർവതങ്ങളുടെ ഇടയിൽ താബോരും+ കടൽത്തീരത്തെ കർമേലും+ എന്നപോലെ അവൻ* വരും.
19 ഈജിപ്തിൽ താമസിക്കുന്ന മകളേ,
പ്രവാസത്തിലേക്കു* പോകാൻ ഭാണ്ഡം ഒരുക്കിക്കൊള്ളൂ.
കാരണം, നോഫ്* പേടിപ്പെടുത്തുന്ന ഒരിടമാകും.
20 ഈജിപ്ത് നല്ല അഴകുള്ള പശുക്കിടാവാണ്.
പക്ഷേ കുത്തിനോവിക്കുന്ന ഈച്ചകൾ വടക്കുനിന്ന് അവളുടെ നേരെ വരും.
21 അവൾ കൂലിക്കെടുത്ത പടയാളികൾപോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്.
പക്ഷേ അവരും കൂട്ടത്തോടെ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു.
അവരുടെ വിനാശനാളും
അവരോടു കണക്കു ചോദിക്കുന്ന സമയവും വന്നതുകൊണ്ട്
അവർക്കു പിടിച്ചുനിൽക്കാനായില്ല.’+
22 ‘ഇഴഞ്ഞകലുന്ന സർപ്പത്തിന്റേതുപോലെയാണ് അവളുടെ ശബ്ദം.
മരംവെട്ടുകാർ* വരുന്നതുപോലെ അവർ
കോടാലികളുമായി ശൗര്യത്തോടെ അവളുടെ പിന്നാലെ ചെല്ലുന്നു.
23 അവളുടെ വനം കടന്നുചെല്ലാൻ പറ്റാത്തത്ര നിബിഡമായി തോന്നിയാലും അവർ അതു വെട്ടിനശിപ്പിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘കാരണം, അവർ എണ്ണത്തിൽ വെട്ടുക്കിളികളെക്കാൾ അധികമാണ്. അവരെ എണ്ണിത്തീർക്കാനാകില്ല.
24 ഈജിപ്ത് പുത്രി നാണംകെടും.
അവളെ വടക്കുനിന്നുള്ള ജനത്തിനു കൈമാറും.’+
25 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇപ്പോൾ, ഞാൻ നോയിലെ*+ ആമോന്റെയും+ ഫറവോന്റെയും ഈജിപ്തിന്റെയും അവളുടെ ദൈവങ്ങളുടെയും+ അവളുടെ രാജാക്കന്മാരുടെയും നേരെ എന്റെ ശ്രദ്ധ തിരിക്കുകയാണ്. അതെ, ഫറവോന്റെയും അവനെ ആശ്രയിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ശ്രദ്ധ തിരിക്കുന്നു.’+
26 “‘ഞാൻ അവരെ അവരുടെ ജീവനെടുക്കാൻ നോക്കുന്ന ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെയും+ ദാസന്മാരുടെയും കൈയിൽ ഏൽപ്പിക്കും. പക്ഷേ പിന്നീട് അവിടെ മുമ്പത്തെപ്പോലെ ആൾത്താമസമുണ്ടാകും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
ദൂരത്തുനിന്ന് ഞാൻ നിന്നെ രക്ഷിക്കും.
ബന്ദികളായി കഴിയുന്ന ദേശത്തുനിന്ന് നിന്റെ സന്തതിയെ* മോചിപ്പിക്കും.+
യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.
ആരും അവരെ പേടിപ്പിക്കില്ല.+
28 അതുകൊണ്ട് എന്റെ ദാസനായ യാക്കോബേ, പേടിക്കേണ്ടാ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘കാരണം, ഞാൻ നിന്റെകൂടെയുണ്ട്.
ഏതു ജനതകളുടെ ഇടയിലേക്കാണോ ഞാൻ നിന്നെ ചിതറിച്ചത് അവയെയെല്ലാം ഞാൻ നിശ്ശേഷം നശിപ്പിക്കും.+
പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കില്ല.+
47 ഫറവോൻ ഗസ്സയെ നശിപ്പിച്ചതിനു മുമ്പ് ഫെലിസ്ത്യരെക്കുറിച്ച്+ യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം. 2 യഹോവ പറയുന്നു:
“നോക്കൂ! വടക്കുനിന്ന് വെള്ളം ഒഴുകിവരുന്നു.
അതു കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമാകും.
അതു ദേശത്തെയും അതിലുള്ള എല്ലാത്തിനെയും
നഗരത്തെയും നഗരവാസികളെയും മൂടിക്കളയും.
പുരുഷന്മാർ നിലവിളിക്കും.
ദേശത്ത് താമസിക്കുന്ന എല്ലാവരും വിലപിക്കും.
3 അവന്റെ പടക്കുതിരകളുടെ കുളമ്പടിശബ്ദവും
യുദ്ധരഥങ്ങളുടെ ഝടഝടശബ്ദവും
രഥചക്രങ്ങളുടെ കടകടശബ്ദവും കേൾക്കുമ്പോൾ
ആളുകളുടെ കൈകൾ തളർന്നുപോകും.
അപ്പന്മാർ സ്വന്തം കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടും.
4 കാരണം, വരാൻപോകുന്ന ആ ദിവസം ഫെലിസ്ത്യരെയെല്ലാം നശിപ്പിക്കും.+
സോരിനും+ സീദോനും+ ആകെയുണ്ടായിരുന്ന സഹായികൾ അന്ന് ഇല്ലാതാകും.
അസ്കലോനെ നിശ്ശബ്ദയാക്കിയിരിക്കുന്നു.+
അവരുടെ താഴ്വരയിൽ ബാക്കിയുള്ളവരേ,
നിങ്ങൾ എത്ര കാലം ഇങ്ങനെ നിങ്ങളെത്തന്നെ മുറിവേൽപ്പിക്കും?+
എന്നാണു വാളേ, നീ ഒന്നു വിശ്രമിക്കുക?
നീ നിന്റെ ഉറയിലേക്കു മടങ്ങി
സ്വസ്ഥമായി അടങ്ങിയിരിക്കൂ.
7 യഹോവ കല്പന കൊടുത്തിരിക്കെ
അതിന് അടങ്ങിയിരിക്കാനാകുമോ?
അസ്കലോനും കടൽത്തീരത്തിനും എതിരെ+
ദൈവം അതിനെ നിയമിച്ചിരിക്കുകയല്ലേ?”
48 മോവാബിനെക്കുറിച്ച്+ ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു:
“നെബോയുടെ+ കാര്യം കഷ്ടം; അവളെ സംഹരിച്ചിരിക്കുന്നു!
കിര്യത്തയീമിനെ+ നാണംകെടുത്തിയിരിക്കുന്നു; അവളെ പിടിച്ചടക്കിയിരിക്കുന്നു.
സുരക്ഷിതസങ്കേതം നാണംകെട്ടുപോയിരിക്കുന്നു; അതിനെ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു.+
2 അവർ മേലാൽ മോവാബിനെ പുകഴ്ത്തുന്നില്ല.
‘വരൂ, നമുക്ക് അവളെ ഒരു ജനതയല്ലാതാക്കാം’ എന്നു പറഞ്ഞ്
അവളെ വീഴിക്കാൻ ഹെശ്ബോനിൽവെച്ച്+ അവർ പദ്ധതി മനഞ്ഞു.
മദ്മേനേ, നീയും മിണ്ടരുത്.
കാരണം, നിന്റെ പുറകേയും വാളുണ്ട്.
4 മോവാബ് തകർന്ന് വീണിരിക്കുന്നു.
അവളുടെ കുഞ്ഞുങ്ങൾ വാവിട്ട് കരയുന്നു.
5 അവർ തേങ്ങിക്കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു.
ഹോരോനയീമിൽനിന്നുള്ള ഇറക്കത്തിൽ ദുരന്തത്തെച്ചൊല്ലിയുള്ള ദീനരോദനം കേൾക്കാം.+
6 ജീവനുംകൊണ്ട് ഓടിരക്ഷപ്പെടൂ!
നീ വിജനഭൂമിയിലെ ജൂനിപ്പർ മരംപോലെയാകട്ടെ.
7 നിന്റെ വിലപിടിപ്പുള്ള വസ്തുക്കളിലും നേട്ടങ്ങളിലും അല്ലേ നിന്റെ ആശ്രയം?
നീയും പിടിക്കപ്പെടും.
കെമോശിനെ*+ ബന്ദിയായി പിടിച്ചുകൊണ്ടുപോകും.
അവന്റെ പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും കൊണ്ടുപോകും.
യഹോവ പറഞ്ഞതുപോലെതന്നെ താഴ്വര നശിക്കും,
സമഭൂമിയും* നാശത്തിന് ഇരയാകും.
9 മോവാബിനുവേണ്ടി വഴിയടയാളം സ്ഥാപിക്കൂ.
കാരണം, തകർന്നുവീഴുമ്പോൾ അവൾ എഴുന്നേറ്റ് ഓടും.
അവളുടെ നഗരങ്ങൾ ആൾപ്പാർപ്പില്ലാതെ കിടക്കും.+
അവ പേടിപ്പെടുത്തുന്ന ഒരിടമാകും.
10 യഹോവ ഏൽപ്പിച്ച ദൗത്യം അലസമായി ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ!
രക്തം ചൊരിയാതെ വാൾ പിടിച്ചിരിക്കുന്നവൻ ശപിക്കപ്പെട്ടവൻ!
11 മോവാബ്യർ മട്ട് അടിഞ്ഞ തെളിവീഞ്ഞുപോലെയാണ്;
ചെറുപ്പംമുതലേ ആരും അവരെ ശല്യപ്പെടുത്തിയിട്ടില്ല.
ഒരു പാത്രത്തിൽനിന്ന് മറ്റൊന്നിലേക്ക് അവരെ പകർന്നിട്ടില്ല;
ഇതുവരെ ആരും അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയിട്ടില്ല.
അതുകൊണ്ട് അവരുടെ രുചി മാറിയിട്ടില്ല,
അവരുടെ സുഗന്ധത്തിനു മാറ്റം വന്നിട്ടില്ല.
12 “‘അതുകൊണ്ട് അവരെ മറിച്ചിടാൻ ഞാൻ ആളെ അയയ്ക്കുന്ന കാലം ഇതാ, വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അവർ അവരെ മറിച്ചിടും; അവരുടെ പാത്രങ്ങൾ കാലിയാക്കും. അവരുടെ വലിയ ഭരണികൾ ഉടച്ചുകളയും. 13 തങ്ങൾ ആശ്രയം വെച്ചിരുന്ന ബഥേലിനെ ഓർത്ത് ഇസ്രായേൽഗൃഹം നാണിക്കുന്നതുപോലെ മോവാബ്യർ കെമോശിനെ ഓർത്ത് നാണിക്കും.+
14 “ഞങ്ങൾ യുദ്ധസജ്ജരായ വീരയോദ്ധാക്കളാണ്” എന്നു പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’+
15 ‘മോവാബിനെ നശിപ്പിച്ചുകളഞ്ഞു.
അവളുടെ നഗരങ്ങളെ കീഴടക്കി.+
അവളുടെ മിടുമിടുക്കരായ യുവാക്കളെ കശാപ്പു ചെയ്തു’+ എന്ന്
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.+
17 അവരുടെ ചുറ്റുമുള്ളവർക്കെല്ലാം,
അവരുടെ പേര് അറിയാവുന്നവർക്കെല്ലാം, അവരോടു സഹതപിക്കേണ്ടിവരും.
‘ബലമുള്ള ദണ്ഡ്, മനോഹരമായ വടി ഒടിഞ്ഞുപോയല്ലോ! ഭയങ്കരം!’ എന്ന് അവരോടു പറയുക.
18 ദീബോനിൽ താമസിക്കുന്ന പുത്രിയേ,+
നിന്റെ മഹത്ത്വത്തിൽനിന്ന് താഴെ ഇറങ്ങൂ; ദാഹിച്ചുവലഞ്ഞ് നിലത്ത് ഇരിക്കൂ.*
കാരണം, മോവാബിന്റെ വിനാശകൻ നിനക്ക് എതിരെ വന്നിരിക്കുന്നു.
അവൻ നിന്റെ കോട്ടകൾ തകർത്തുകളയും.+
19 അരോവേരിൽ+ താമസിക്കുന്നവനേ, വഴിയരികെ നോക്കിനിൽക്കൂ.
പേടിച്ചോടുന്ന പുരുഷനോടും ഓടിരക്ഷപ്പെടുന്ന സ്ത്രീയോടും ‘എന്തു പറ്റി’ എന്നു ചോദിക്കൂ.
20 മോവാബിനെ നാണംകെടുത്തിയിരിക്കുന്നു. അവൾ ഭയപരവശയായിരിക്കുന്നു.
അലമുറയിട്ട് കരയൂ.
മോവാബ് നശിച്ചുപോയി എന്ന് അർന്നോനിൽ+ വിളിച്ചുപറയൂ.
21 “സമഭൂമിയിൽ* ന്യായവിധി എത്തിയിരിക്കുന്നു.+ ഹോലോനും യാഹാസിനും+ മേഫാത്തിനും+ എതിരെ, 22 ദീബോനും+ നെബോയ്ക്കും+ ബേത്ത്-ദിബ്ലാത്തയീമിനും എതിരെ, 23 കിര്യത്തയീമിനും+ ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും+ എതിരെ, 24 കെരീയോത്തിനും+ ബൊസ്രയ്ക്കും എതിരെ, മോവാബ് ദേശത്തെ അടുത്തും അകലെയും ഉള്ള എല്ലാ നഗരങ്ങൾക്കും എതിരെ, ന്യായവിധി വന്നിരിക്കുന്നു.
25 ‘മോവാബിന്റെ കൊമ്പു* വെട്ടിക്കളഞ്ഞിരിക്കുന്നു.
അവന്റെ കൈ ഒടിച്ചുകളഞ്ഞിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
26 ‘അവൻ യഹോവയ്ക്കെതിരെ തന്നെത്തന്നെ ഉയർത്തിയതുകൊണ്ട്+ അവനെ കുടിപ്പിച്ച് മത്തനാക്കുക.+
മോവാബ് സ്വന്തം ഛർദിയിൽ കിടന്ന് ഉരുളട്ടെ.
അവൻ ഒരു പരിഹാസപാത്രമാകട്ടെ.
27 അല്ല, നിന്റെ കണ്ണിൽ ഇസ്രായേൽ ഒരു പരിഹാസപാത്രമായിരുന്നില്ലേ?+
അവനെ നോക്കി തല കുലുക്കി അവന് എതിരെ സംസാരിക്കാൻ
നീ എന്താ അവനെ കള്ളന്മാരുടെ കൂട്ടത്തിൽ കണ്ടോ?
28 മോവാബിൽ താമസിക്കുന്നവരേ, നഗരങ്ങൾ ഉപേക്ഷിച്ച് പാറക്കെട്ടിൽ താമസമാക്കൂ,
മലയിടുക്കിൽ കൂടു കൂട്ടിയിരിക്കുന്ന പ്രാവിനെപ്പോലെ കഴിയൂ.’”
29 “ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. അവൻ മഹാധിക്കാരിയാണ്.
അവന്റെ ഗർവവും അഹങ്കാരവും ധിക്കാരവും ഹൃദയത്തിന്റെ ഉന്നതഭാവവും ഞങ്ങൾക്ക് അറിയാം.”+
30 “‘അവന്റെ ക്രോധം ഞാൻ അറിയുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘പക്ഷേ അവന്റെ വീരവാദമെല്ലാം വെറുതേയാകും.
അവർക്ക് ഒന്നും ചെയ്യാനാകില്ല.
31 അതുകൊണ്ട് ഞാൻ മോവാബിനെപ്രതി വിലപിക്കും.
എല്ലാ മോവാബ്യർക്കുംവേണ്ടി ഞാൻ കരയുകയും
കീർഹേരെസുകാർക്കുവേണ്ടി മുറയിടുകയും ചെയ്യും.+
32 സിബ്മയിലെ+ മുന്തിരിവള്ളിയേ,
യസേരിനെ+ ഓർത്ത് കരഞ്ഞതിനെക്കാൾ ഞാൻ നിനക്കുവേണ്ടി കണ്ണീർ പൊഴിക്കും.
തഴച്ചുവളരുന്ന നിന്റെ ശിഖരങ്ങൾ കടലോളം, യസേരോളം, എത്തിയിരിക്കുന്നു;
അവ കടൽ കടന്നിരിക്കുന്നു.
നിന്റെ വേനൽക്കാലപഴങ്ങളിന്മേലും മുന്തിരിവിളവിന്മേലും
സംഹാരകൻ ഇറങ്ങിയിരിക്കുന്നു.+
33 ഫലവൃക്ഷത്തോപ്പിൽനിന്നും മോവാബ് ദേശത്തുനിന്നും
സന്തോഷവും ഉല്ലാസവും പൊയ്പോയിരിക്കുന്നു.+
മുന്തിരിച്ചക്കിൽനിന്ന്* വീഞ്ഞ് ഒഴുകുന്നതു ഞാൻ നിറുത്തിച്ചിരിക്കുന്നു.
ഇനി ആരും ആനന്ദഘോഷത്തോടെ ചക്കു ചവിട്ടില്ല.
അവിടെ മുഴങ്ങുന്നതു മറ്റൊരു തരം ഘോഷമായിരിക്കും.’”+
34 “‘ഹെശ്ബോനിൽനിന്ന്+ നിലവിളി ഉയരുന്നു. അത് എലെയാലെ+ വരെ കേൾക്കാം.
അവരുടെ കരച്ചിലിന്റെ ശബ്ദം യാഹാസ്+ വരെപ്പോലും കേൾക്കുന്നു.
സോവരിൽനിന്ന് അതു ഹോരോനയീമും+ എഗ്ലത്ത്-ശെലീശിയയും വരെ എത്തുന്നു.
നിമ്രീമിലെ നീരുറവും ശൂന്യമാകും.+
35 ആരാധനാസ്ഥലത്ത്* യാഗവസ്തു കൊണ്ടുവരുന്നവനെയും
തന്റെ ദൈവത്തിനു ബലി അർപ്പിക്കുന്നവനെയും
ഞാൻ മോവാബ് ദേശത്തുനിന്ന് ഇല്ലാതാക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
36 ‘അതുകൊണ്ട് എന്റെ ഹൃദയം കുഴൽവാദ്യംപോലെ* മോവാബിനെ ഓർത്ത് ദീനസ്വരം ഉതിർക്കും;*+
എന്റെ ഹൃദയം കുഴൽപോലെ* കീർഹേരെസുകാരെ ഓർത്തും വിലപിക്കും.*
അവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം നശിച്ചുപോകുമല്ലോ.
എല്ലാ കൈകളിലും മുറിവ് ഉണ്ടാക്കിയിട്ടുണ്ട്.+
എല്ലാവരും അരയിൽ വിലാപവസ്ത്രം ചുറ്റിയിരിക്കുന്നു!’”+
38 “‘മോവാബിലെ എല്ലാ പുരമുകളിലും
അവളുടെ എല്ലാ പൊതുസ്ഥലങ്ങളിലും*
വിലാപസ്വരം മാത്രമേ കേൾക്കാനുള്ളൂ.
കാരണം, ആർക്കും വേണ്ടാത്ത ഒരു ഭരണിപോലെ
ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
39 ‘കണ്ടോ! മോവാബ് വല്ലാതെ പേടിച്ചുപോയി! വിലപിക്കൂ!
അവൾ നാണിച്ച് പുറംതിരിഞ്ഞിരിക്കുന്നതു കണ്ടോ!
മോവാബ് ഒരു പരിഹാസപാത്രമായിരിക്കുന്നു.
ചുറ്റുമുള്ളവരെല്ലാം അവനെ കണ്ട് പേടിക്കുന്നു.’”
40 “യഹോവ പറയുന്നത് ഇതാണ്:
41 അവൻ പട്ടണങ്ങൾ പിടിച്ചടക്കും;
അവളുടെ രക്ഷാസങ്കേതങ്ങൾ കീഴടക്കും.
അന്നു മോവാബിലെ വീരയോദ്ധാക്കളുടെ ഹൃദയം
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.’”
42 “‘മോവാബിനെ നിശ്ശേഷം നശിപ്പിക്കും; മോവാബ് ഒരു ജനതയല്ലാതാകും.+
കാരണം, അവൻ തന്നെത്തന്നെ ഉയർത്തിയത് യഹോവയ്ക്കെതിരെയാണ്.+
43 മോവാബിൽ വസിക്കുന്നവനേ,
ഭീതിയും കുഴിയും കെണിയും നിന്റെ മുന്നിലുണ്ട്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
44 ‘ഭീതിയിൽനിന്ന് ഓടിരക്ഷപ്പെടുന്നവർ കുഴിയിൽ വീഴും.
കുഴിയിൽനിന്ന് വലിഞ്ഞുകയറുന്നവർ കെണിയിൽപ്പെടും.’
‘കാരണം, ഞാൻ മോവാബിനെ ശിക്ഷിക്കുന്ന വർഷം വരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
45 ‘ഭയപ്പെട്ട് ഓടുന്നവർ ഹെശ്ബോന്റെ നിഴലിൽ, പേടിച്ച് ശക്തി ക്ഷയിച്ചവരായി നിൽക്കും.
കാരണം, ഹെശ്ബോനിൽനിന്ന് തീയും
സീഹോനിൽനിന്ന് തീജ്വാലയും വരും.+
അതു മോവാബിന്റെ നെറ്റിയും
കലാപസന്തതികളുടെ തലയോട്ടിയും ദഹിപ്പിക്കും.’+
46 ‘മോവാബേ, നിന്റെ കാര്യം കഷ്ടം!
കെമോശിന്റെ ആളുകൾ+ നശിച്ച് ഇല്ലാതായിരിക്കുന്നു.
നിന്റെ ആൺമക്കളെ ബന്ദികളായി പിടിച്ചിരിക്കുന്നു.
നിന്റെ പെൺമക്കളെ പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.+
47 പക്ഷേ മോവാബിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ അവസാനനാളുകളിൽ ഞാൻ കൂട്ടിച്ചേർക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ഇത്രയുമാണു മോവാബിനെക്കുറിച്ചുള്ള ന്യായവിധിസന്ദേശം.’”+
49 അമ്മോന്യരെക്കുറിച്ച്+ യഹോവ പറയുന്നു:
“ഇസ്രായേലിന് ആൺമക്കളില്ലേ?
അവന് അനന്തരാവകാശികളില്ലേ?
പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്?+
അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?”
2 “‘അതുകൊണ്ട് അമ്മോന്യരുടെ+ രബ്ബയ്ക്കെതിരെ+ ഞാൻ
യുദ്ധഭേരി* മുഴക്കുന്ന കാലം ഇതാ, വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘അപ്പോൾ, അവൾ ഉപേക്ഷിക്കപ്പെടും, നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.
അവളുടെ ആശ്രിതപട്ടണങ്ങൾക്കു* തീയിടും.’
‘തന്നെ കുടിയൊഴിപ്പിച്ചവരുടെ ദേശം ഇസ്രായേൽ കൈവശപ്പെടുത്തും’+ എന്ന് യഹോവ പറയുന്നു.
3 ‘ഹെശ്ബോനേ, വിലപിക്കൂ! ഹായി നശിച്ചല്ലോ!
രബ്ബയുടെ ആശ്രിതപട്ടണങ്ങളേ, നിലവിളിക്കൂ!
വിലാപവസ്ത്രം ധരിക്കൂ!
വിലപിച്ചുകൊണ്ട് കൽത്തൊഴുത്തുകളുടെ* ഇടയിലൂടെ അലയൂ.
കാരണം, മൽക്കാമിനെ ബന്ദിയായി പിടിച്ചുകൊണ്ടുപോകും.
ഒപ്പം അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും ഉണ്ടാകും.+
4 “എന്റെ നേരെ ആരു വരാനാണ്” എന്നു പറഞ്ഞ്
സ്വന്തം സമ്പത്തിൽ ആശ്രയം വെക്കുന്ന
അവിശ്വസ്തയായ പുത്രിയേ, നിന്റെ താഴ്വരകളെക്കുറിച്ചും
ഫലപുഷ്ടിയുള്ള* സമതലത്തെക്കുറിച്ചും നീ വീമ്പിളക്കുന്നത് എന്താണ്?’”
5 “‘ചുറ്റുമുള്ള എല്ലാവരിൽനിന്നും
ഞാൻ ഇതാ, നിന്റെ നേർക്കു കൊടുംഭീതി അയയ്ക്കുന്നു’ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.
‘നിന്നെ നാലുപാടും ചിതറിക്കും.
ജീവനുംകൊണ്ട് ഓടുന്നവരെ ഒന്നിച്ചുകൂട്ടാൻ ആരുമുണ്ടാകില്ല.’”
6 “‘പക്ഷേ പിന്നീട് അമ്മോന്യബന്ദികളെ ഞാൻ ഒന്നിച്ചുകൂട്ടും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
7 ഏദോമിനെക്കുറിച്ച് സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“തേമാനേ, നിന്റെ ജ്ഞാനം എവിടെപ്പോയി?+
വകതിരിവുള്ളവരുടെ സദുപദേശം നിലച്ചുപോയോ?
അവരുടെ ജ്ഞാനം അഴുകിപ്പോയോ?
8 ജീവനുംകൊണ്ട് ഓടൂ! പിന്തിരിയൂ!
ദേദാൻനിവാസികളേ,+ ചെന്ന് ഗർത്തങ്ങളിൽ താമസിക്കൂ!
കാരണം, ഏശാവിന്റെ നേർക്കു തിരിയാനുള്ള കാലം വരുമ്പോൾ
ഞാൻ അവനു ദുരന്തം വരുത്തും.
9 മുന്തിരിപ്പഴം ശേഖരിക്കുന്നവർ നിന്റെ അടുത്ത് വന്നാൽ
കാലാ പെറുക്കാനായി* അവർ എന്തെങ്കിലും ബാക്കി വെക്കില്ലേ?
രാത്രിയിൽ കള്ളന്മാർ വന്നാൽ
തങ്ങൾക്കു വേണ്ടതല്ലേ അവർ എടുക്കൂ! അത്രയും നാശമല്ലേ അവർ വരുത്തൂ?+
10 പക്ഷേ ഞാൻ ഏശാവിന്റേതെല്ലാം ഉരിഞ്ഞുകളഞ്ഞ് അവനെ നഗ്നനാക്കും.
ഒളിച്ചിരിക്കാൻ കഴിയാതിരിക്കേണ്ടതിന്
അവന്റെ ഒളിയിടങ്ങളുടെ മറ ഞാൻ നീക്കും.
11 നിന്റെ അനാഥരായ* കുട്ടികളെ വിട്ടേക്കൂ.
ഞാൻ അവരുടെ ജീവൻ കാത്തുകൊള്ളാം.
നിന്റെ വിധവമാർ എന്നിൽ ആശ്രയമർപ്പിക്കും.”
12 യഹോവ പറയുന്നു: “ശിക്ഷയുടെ പാനപാത്രത്തിൽനിന്ന് കുടിക്കാൻ വിധിക്കപ്പെടാത്തവർക്കുപോലും അതിൽനിന്ന് കുടിക്കേണ്ടിവന്നെങ്കിൽ നിന്നെ ഞാൻ വെറുതേ വിടുമോ? ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല. നീ അതു കുടിച്ചേ മതിയാകൂ.”+
13 “കാരണം, ബൊസ്ര പേടിപ്പെടുത്തുന്ന ഒരിടവും+ ഒരു നിന്ദയും നാശവും ശാപവും ആകുമെന്നും അവളുടെ നഗരങ്ങളെല്ലാം എന്നും ഒരു നാശകൂമ്പാരമായി കിടക്കുമെന്നും ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
14 യഹോവയിൽനിന്ന് ഞാൻ ഒരു വാർത്ത കേട്ടിരിക്കുന്നു.
ജനതകൾക്കിടയിലേക്ക് ഒരു സന്ദേശവാഹകനെ അയച്ചിരിക്കുന്നു.
അയാൾ പറയുന്നു: “ഒന്നിച്ചുകൂടി അവൾക്കെതിരെ വരൂ.
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ.”+
15 “ഇതാ! ഞാൻ നിന്നെ ജനതകൾക്കിടയിൽ നിസ്സാരയാക്കിയിരിക്കുന്നു;
ആളുകളുടെ കണ്ണിൽ നീ നിന്ദിതയായിരിക്കുന്നു.+
16 വൻപാറയിലെ സങ്കേതങ്ങളിൽ വസിക്കുന്നവളേ,
ഏറ്റവും ഉയരമുള്ള കുന്നിൽ താമസിക്കുന്നവളേ,
നീ വിതച്ച ഭീതിയും
നിന്റെ ഹൃദയത്തിലെ ധാർഷ്ട്യവും നിന്നെ വഞ്ചിച്ചിരിക്കുന്നു.
നീ കഴുകനെപ്പോലെ ഉയരങ്ങളിൽ കൂടു കൂട്ടിയാലും
നിന്നെ ഞാൻ താഴെ ഇറക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 “ഏദോം പേടിപ്പെടുത്തുന്ന ഒരിടമാകും.+ അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിക്കും, അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.* 18 നശിപ്പിക്കപ്പെട്ട സൊദോമിന്റെയും ഗൊമോറയുടെയും അവയുടെ അയൽപ്പട്ടണങ്ങളുടെയും കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+
19 “യോർദാനു സമീപത്തെ ഇടതൂർന്ന കുറ്റിക്കാടുകളിൽനിന്നുള്ള സിംഹത്തെപ്പോലെ+ ഒരാൾ സുരക്ഷിതമായ മേച്ചിൽപ്പുറങ്ങളിലേക്കു കയറിവരും. പക്ഷേ ഞൊടിയിടയിൽ ഞാൻ അവനെ അവളുടെ അടുത്തുനിന്ന് ഓടിച്ചുകളയും. എന്നിട്ട്, ഞാൻ തിരഞ്ഞെടുത്ത ഒരാളെ അവളുടെ മേൽ നിയമിക്കും. കാരണം, എന്നെപ്പോലെ മറ്റാരുമില്ലല്ലോ. എന്നെ വെല്ലുവിളിക്കാൻ ആർക്കു കഴിയും? ഏത് ഇടയന് എന്റെ മുന്നിൽ നിൽക്കാനാകും?+ 20 അതുകൊണ്ട് പുരുഷന്മാരേ, ഏദോമിന് എതിരെ യഹോവ തീരുമാനിച്ചതും* തേമാനിൽ+ താമസിക്കുന്നവർക്കെതിരെ ആസൂത്രണം ചെയ്തതും എന്തെന്നു കേൾക്കൂ:
ആട്ടിൻപറ്റത്തിലെ കുഞ്ഞുങ്ങളെ ഉറപ്പായും വലിച്ചിഴയ്ക്കും.
അവർ കാരണം അവരുടെ താമസസ്ഥലങ്ങൾ അവൻ ശൂന്യമാക്കും.+
21 അവരുടെ വീഴ്ചയുടെ ശബ്ദത്തിൽ ഭൂമി പ്രകമ്പനംകൊണ്ടു.
അതാ, ഒരു നിലവിളി ഉയരുന്നു!
ആ ശബ്ദം ദൂരെ ചെങ്കടൽ വരെ കേട്ടു.+
22 ഉയർന്നുപൊങ്ങിയിട്ട് ഇരയെ റാഞ്ചാൻ പറന്നിറങ്ങുന്ന ഒരു കഴുകനെപ്പോലെ+
അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരിക്കും.
അന്ന് ഏദോമിലെ വീരയോദ്ധാക്കളുടെ ഹൃദയം
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.”
23 ഇനി, ദമസ്കൊസിനെക്കുറിച്ച്:+
“ഹമാത്തും+ അർപ്പാദും
ദുർവാർത്ത കേട്ട് നാണംകെട്ടുപോയിരിക്കുന്നു.
അവർ പേടിച്ച് ഉരുകുന്നു.
കടൽ ഇളകിമറിയുന്നു; അതിനെ ശാന്തമാക്കാനാകുന്നില്ല.
24 ദമസ്കൊസിന്റെ ധൈര്യം ചോർന്നുപോയിരിക്കുന്നു.
അവൾ പിന്തിരിഞ്ഞ് ഓടാൻ നോക്കുന്നു; പക്ഷേ പരിഭ്രമം അവളെ കീഴടക്കിയിരിക്കുന്നു.
അവൾ പ്രസവിക്കാറായ ഒരു സ്ത്രീയെപ്പോലെയാണ്;
വേദനയും നോവും അവളെ പിടികൂടിയിരിക്കുന്നു.
25 ആ മഹനീയനഗരം, ആഹ്ലാദത്തിന്റെ പട്ടണം,
ഉപേക്ഷിക്കപ്പെടാത്തത് എന്താണ്?
26 അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴുമല്ലോ.
പടയാളികളെല്ലാം അന്നു നശിക്കും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
27 “ഞാൻ ദമസ്കൊസിന്റെ മതിലിനു തീയിടും.
അതു ബൻ-ഹദദിന്റെ ഉറപ്പുള്ള ഗോപുരങ്ങളെ ചുട്ടുചാമ്പലാക്കും.”+
28 ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് നശിപ്പിച്ച കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ച് യഹോവ പറയുന്നത് ഇതാണ്:
“എഴുന്നേറ്റ് കേദാരിലേക്കു പോകൂ!+
കിഴക്കിന്റെ മക്കളെ സംഹരിക്കൂ!
29 അവരുടെ കൂടാരങ്ങളെയും ആട്ടിൻപറ്റങ്ങളെയും അവർ അപഹരിക്കും.
അവരുടെ കൂടാരത്തുണികളും എല്ലാ സാധനങ്ങളും അവർ കൊണ്ടുപോകും.
അവരുടെ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോകും.
‘എങ്ങും ഭീതി!’ എന്ന് അവർ അവരോടു വിളിച്ചുപറയും.”
30 “ജീവനുംകൊണ്ട് ദൂരേക്ക് ഓടൂ!
ഹാസോർനിവാസികളേ, ഗർത്തങ്ങളിൽ ചെന്ന് താമസിക്കൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“കാരണം, ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് നിങ്ങൾക്കെതിരെ കരുക്കൾ നീക്കിയിരിക്കുന്നു.
നിങ്ങൾക്കു വിരോധമായി അയാൾ ഒരു പദ്ധതിയിട്ടിട്ടുണ്ട്.”
31 “എഴുന്നേൽക്കൂ! സമാധാനത്തോടെ, സുരക്ഷിതരായി താമസിക്കുന്ന,
ജനതയുടെ നേർക്കു ചെല്ലൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അവർക്കു കതകുകളും പൂട്ടുകളും ഇല്ല; ആരുമായും സമ്പർക്കമില്ലാതെ അവർ ഒറ്റയ്ക്കു കഴിയുന്നു.
32 അവരുടെ ഒട്ടകങ്ങളെ കൊള്ളയടിച്ച് കൊണ്ടുപോകും;
അവരുടെ സമൃദ്ധമായ മൃഗസമ്പത്ത് അപഹരിക്കും.
ചെന്നിയിലെ മുടി മുറിച്ച അവരെ
ഞാൻ നാനാദിക്കിലേക്കും* ചിതറിക്കും.+
നാനാവശത്തുനിന്നും ഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
33 “ഹാസോർ കുറുനരികളുടെ താവളമാകും.
അത് എന്നും ഒരു പാഴ്ക്കൂമ്പാരമായി കിടക്കും.
ആരും അവിടെ താമസിക്കില്ല.
ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.”
34 യഹൂദയിലെ സിദെക്കിയ രാജാവ്+ ഭരണം തുടങ്ങിയ സമയത്ത് ഏലാമിനെക്കുറിച്ച്+ യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: 35 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഏലാമിന്റെ വില്ല് ഒടിച്ചുകളയുന്നു;+ അതാണല്ലോ അവരുടെ കരുത്ത്.* 36 ആകാശത്തിന്റെ നാല് അറുതികളിൽനിന്ന് ഞാൻ ഏലാമിന്റെ നേരെ നാലു കാറ്റ് അടിപ്പിക്കും. ഈ കാറ്റുകളുടെ ദിശയിൽ ഞാൻ അവരെ ചിതറിക്കും. ഏലാമിൽനിന്ന് ചിതറിക്കപ്പെട്ടവർ ചെന്നെത്താത്ത ഒരു ജനതയുമുണ്ടായിരിക്കില്ല.’”
37 “ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെയും മുന്നിൽ ഭ്രമിപ്പിക്കും. ഞാൻ അവരുടെ മേൽ ദുരന്തം വരുത്തും, എന്റെ ഉഗ്രകോപം ചൊരിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ഒരു വാൾ അയയ്ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം നശിപ്പിക്കും.”
38 “ഞാൻ ഏലാമിൽ എന്റെ സിംഹാസനം സ്ഥാപിക്കും.+ ഞാൻ അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും കൊന്നുകളയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
39 “പക്ഷേ ഏലാമിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ അവസാനനാളുകളിൽ ഞാൻ കൂട്ടിച്ചേർക്കും” എന്നും യഹോവ പ്രഖ്യാപിക്കുന്നു.
50 ബാബിലോണിനെക്കുറിച്ച്,+ കൽദയരുടെ ദേശത്തെക്കുറിച്ച്, യിരെമ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞത്:
2 “ജനതകളുടെ ഇടയിൽ അതു പ്രസിദ്ധമാക്കൂ! അതു ഘോഷിക്കൂ!
കൊടി* ഉയർത്തൂ! അതു പ്രസിദ്ധമാക്കൂ!
ഒന്നും ഒളിക്കരുത്!
ഇങ്ങനെ പറയണം: ‘ബാബിലോണിനെ പിടിച്ചടക്കിയിരിക്കുന്നു.+
ബേൽ നാണംകെട്ടിരിക്കുന്നു.+
മേരോദാക്ക് പരിഭ്രാന്തിയിലാണ്.
അവളുടെ ബിംബങ്ങൾ നാണംകെട്ടുപോയി.
അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്രമിച്ചുപോയി.’
3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+
അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.
ആരും അവിടെ താമസിക്കുന്നില്ല.
മനുഷ്യനും മൃഗവും അവിടം വിട്ട്
ദൂരേക്ക് ഓടിക്കളഞ്ഞു.”
4 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത് ഇസ്രായേൽ ജനവും യഹൂദാജനവും ഒരുമിച്ച് വരും.+ കരഞ്ഞുകൊണ്ട് അവർ വരും.+ അവർ ഒന്നിച്ച് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും.+ 5 അവർ സീയോനിലേക്കു മുഖം തിരിച്ച് അവിടേക്കുള്ള വഴി ചോദിക്കും.+ അവർ പറയും: ‘വരൂ! ഒരിക്കലും വിസ്മരിക്കപ്പെടാത്ത നിത്യമായ ഒരു ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം.’+ 6 കാണാതെപോയ ആട്ടിൻപറ്റമാണ് എന്റെ ജനം.+ അവയുടെ ഇടയന്മാർതന്നെയാണ് അവയെ വഴിതെറ്റിച്ചത്.+ അവർ അവയെ മലകളിലേക്കു കൊണ്ടുപോയി മലകളിലും കുന്നുകളിലും അലഞ്ഞുതിരിയാൻ വിട്ടു. അവ തങ്ങളുടെ വിശ്രമസ്ഥലം മറന്നു. 7 കണ്ടവർ കണ്ടവർ അവയെ തിന്നുകളഞ്ഞു.+ അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാരല്ല. കാരണം അവർ യഹോവയോട്, നീതിയുടെ വാസസ്ഥലവും അവരുടെ പൂർവികരുടെ പ്രത്യാശയും ആയ യഹോവയോട്, പാപം ചെയ്തിരിക്കുന്നു.’”
8 “ബാബിലോൺ വിട്ട് ഓടിയകലൂ!
കൽദയദേശത്തുനിന്ന് പുറത്ത് കടക്കൂ!+
ആട്ടിൻപറ്റത്തിന്റെ മുന്നിൽ നടക്കുന്ന ആടുകളെപ്പോലെയാകൂ!
9 കാരണം ഞാൻ ഇതാ, വടക്കുള്ള ദേശത്തുനിന്ന് വൻജനതകളുടെ ഒരു സമൂഹത്തെ
എഴുന്നേൽപ്പിച്ച് ബാബിലോണിന് എതിരെ അയയ്ക്കുന്നു.+
അവർ അവൾക്കെതിരെ യുദ്ധത്തിന് അണിനിരക്കും.
അവർ അവളെ പിടിച്ചടക്കും.
അവരുടെ അമ്പുകൾ യുദ്ധവീരന്മാരുടേതുപോലെയാണ്.
അവ കുരുന്നുകളുടെ ജീവനെടുക്കും.+
ലക്ഷ്യം കാണാതെ അവ മടങ്ങില്ല.
10 കൽദയദേശത്തെ കൊള്ളയടിക്കും.+
അവളെ കൊള്ളയടിക്കുന്നവർക്കെല്ലാം മതിയാകുവോളം കിട്ടും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
പുൽത്തകിടിയിൽ മാന്തി രസിക്കുന്ന പശുക്കിടാവിനെപ്പോലായിരുന്നില്ലേ നിങ്ങൾ?
വിത്തുകുതിരയെപ്പോലെ നിങ്ങൾ ചിനച്ച് ശബ്ദമുണ്ടാക്കിയില്ലേ?
12 നിങ്ങളുടെ അമ്മ അപമാനിതയായി.+
നിങ്ങളെ പ്രസവിച്ചവൾ നിരാശയിലായിരിക്കുന്നു.
ഇതാ, അവൾ ജനതകളിൽ ഏറ്റവും നിസ്സാരയായി;
അവൾ ഒരു വരണ്ട നിലവും മരുഭൂമിയും ആയി മാറി.+
ബാബിലോണിന് അടുത്തുകൂടെ കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണുമിഴിക്കും,
അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.*+
14 വില്ലു വളച്ച് കെട്ടുന്ന* എല്ലാവരും വരൂ!
വന്ന് നാനാവശത്തുനിന്നും ബാബിലോണിന് എതിരെ അണിനിരക്കൂ!
മുഴുവൻ അമ്പുകളും അവളുടെ നേർക്കു തൊടുത്തുവിടൂ! ഒന്നുപോലും ബാക്കി വെക്കരുത്.+
കാരണം, യഹോവയോടാണ് അവൾ പാപം ചെയ്തിരിക്കുന്നത്.+
15 നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ!
അവൾ കീഴടങ്ങിയിരിക്കുന്നു.*
അവളോടു പകരം വീട്ടൂ!
അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!+
16 വിതയ്ക്കുന്നവനെ ബാബിലോണിൽനിന്ന് ഛേദിച്ചുകളയൂ!
കൊയ്ത്തരിവാൾ പിടിക്കുന്നവനെ അവിടെനിന്ന് നീക്കിക്കളയൂ!+
ക്രൂരമായ വാൾ കാരണം ഓരോരുത്തരും സ്വജനത്തിന്റെ അടുത്തേക്കു മടങ്ങും;
അവർ സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.+
17 “ചിതറിപ്പോയ ആടുകളാണ് ഇസ്രായേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറിച്ചുകളഞ്ഞു.+ ആദ്യം അസീറിയയിലെ രാജാവ് അവരെ ആർത്തിയോടെ തിന്നു.+ പിന്നെ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് അവരുടെ അസ്ഥികൾ കാർന്ന് തിന്നു.+ 18 അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘അസീറിയയിലെ രാജാവിനോടു ചെയ്തതുപോലെതന്നെ+ ഞാൻ ഇതാ, ബാബിലോൺരാജാവിനോടും അവന്റെ ദേശത്തോടും ചെയ്യാൻപോകുന്നു. 19 ഞാൻ ഇസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവൻ കർമേലിലും ബാശാനിലും മേഞ്ഞുനടക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ് അവൻ തൃപ്തനാകും.’”
20 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത്
ഇസ്രായേലിന്റെ കുറ്റം അന്വേഷിക്കും.
പക്ഷേ ഒന്നും കണ്ടുകിട്ടില്ല.
യഹൂദയുടെ പാപങ്ങളും കണ്ടെത്താനാകില്ല.
കാരണം, ഞാൻ അവശേഷിപ്പിച്ചവരോടു ഞാൻ ക്ഷമിച്ചിരിക്കും.”+
21 “മെറാഥയീം ദേശത്തിന് എതിരെ ചെല്ലൂ! പെക്കോദുനിവാസികൾക്കെതിരെ നീങ്ങൂ!+
അവരെ കൂട്ടക്കൊല ചെയ്ത് നിശ്ശേഷം നശിപ്പിക്കൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ കല്പിച്ചതെല്ലാം ചെയ്യൂ!
22 ദേശത്ത് യുദ്ധാരവം കേൾക്കുന്നു.
ഒരു മഹാവിപത്ത്!
23 ഭയങ്കരം! ഭൂമിയെ മുഴുവൻ തകർക്കുന്ന കൂടം* തകർന്ന് തരിപ്പണമായല്ലോ!+
ജനതകളുടെ ഇടയിൽ ബാബിലോൺ പേടിപ്പെടുത്തുന്ന ഒരിടമായല്ലോ!+
24 ബാബിലോണേ, ഞാൻ നിനക്ക് ഒരു കെണി വെച്ചു. നീ അതിൽ വീണു.
നീ അത് അറിഞ്ഞില്ല.
നിന്നെ കണ്ടുപിടിച്ചു; നിന്നെ പിടികൂടി.+
യഹോവയോടാണല്ലോ നീ എതിർത്തുനിന്നത്.
കൽദയദേശത്ത് പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയ്ക്ക്
ഒരു കാര്യം ചെയ്തുതീർക്കാനുണ്ടല്ലോ.
26 ദൂരദേശങ്ങളിൽനിന്ന് അവളുടെ നേരെ വരൂ!+
അവളുടെ പത്തായപ്പുരകൾ തുറക്കൂ!+
അവളെ ധാന്യക്കൂമ്പാരംപോലെ കൂട്ടൂ!
അവളെ നിശ്ശേഷം നശിപ്പിക്കൂ!+
അവൾക്ക് ആരുമില്ലാതാകട്ടെ.
അവരുടെ കാര്യം കഷ്ടം! അവരുടെ ദിവസം,
അവരോടു കണക്കു ചോദിക്കുന്ന സമയം, വന്നല്ലോ!
28 ഓടിപ്പോകുന്നവരുടെ ശബ്ദം കേൾക്കുന്നു;
ബാബിലോൺ ദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്നവരുടെ ശബ്ദം!
നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം,
ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം, സീയോനിൽ പ്രസിദ്ധമാക്കാനാണ് അവർ പോകുന്നത്.+
അവളുടെ ചുറ്റും പാളയമടിക്കൂ! ആരും രക്ഷപ്പെടരുത്.+
അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവളോടു പകരം വീട്ടൂ!
അവൾ ചെയ്തതുപോലെതന്നെ അവളോടും ചെയ്യൂ!
അവൾ യഹോവയോട്, ഇസ്രായേലിന്റെ പരിശുദ്ധനോട്,
ധിക്കാരം കാട്ടിയിരിക്കുന്നല്ലോ.+
30 അതുകൊണ്ട് അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴും.+
അവളുടെ പടയാളികളെല്ലാം അന്നു നശിക്കും”* എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
31 “ധിക്കാരീ,+ ഞാൻ നിനക്ക് എതിരാണ്”+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.
“നിന്റെ ദിവസം, ഞാൻ നിന്നോടു കണക്കു ചോദിക്കുന്ന സമയം, നിശ്ചയമായും വരും.
ഞാൻ നിന്റെ നഗരങ്ങൾക്കു തീയിടും.
അതു നിന്റെ ചുറ്റുമുള്ളതെല്ലാം ചുട്ടുചാമ്പലാക്കും.”
33 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“ഇസ്രായേൽ ജനവും യഹൂദാജനവും അടിച്ചമർത്തപ്പെട്ടവർ!
അവരെ ബന്ദികളായി കൊണ്ടുപോയവരെല്ലാം അവരെ പിടിച്ചുവെക്കുന്നു.+
അവരെ വിട്ടയയ്ക്കാൻ അവർ കൂട്ടാക്കുന്നില്ല.+
34 പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്.+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.+
ദൈവം നിശ്ചയമായും അവരുടെ കേസ് വാദിച്ച്+
ദേശത്തിനു സ്വസ്ഥത കൊടുക്കും,+
ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+
35 “കൽദയരുടെ നേരെ ഒരു വാൾ വരുന്നുണ്ട്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“ബാബിലോൺനിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ അതു വരുന്നു.+
36 വെറുംവാക്കു പറയുന്നവർക്കെതിരെയുമുണ്ടു* വാൾ! അവർ മണ്ടത്തരം കാണിക്കും.
യുദ്ധവീരന്മാർക്കെതിരെയും വാൾ വരുന്നുണ്ട്. അവർ പരിഭ്രാന്തരാകും.+
37 വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.
അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.
അപ്പോൾ അവർ സ്ത്രീകളെപ്പോലെയാകും.+
അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+
38 അവളുടെ വെള്ളത്തിനു നാശം! അതു വറ്റിച്ചുകളയും.+
കാരണം, കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ നാടാണ് അത്.+
അവർ കാണുന്ന ഭയാനകദർശനങ്ങൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നു.
39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.
അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+
അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.
വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+
40 “ദൈവം നശിപ്പിച്ച സൊദോമിന്റെയും ഗൊമോറയുടെയും+ അവയുടെ അയൽപ്പട്ടണങ്ങളുടെയും+ കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും” എന്ന് യഹോവ പറയുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+
41 അതാ, വടക്കുനിന്ന് ഒരു ജനം വരുന്നു!
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന്+
ഒരു മഹാജനതയെയും മഹാന്മാരായ രാജാക്കന്മാരെയും+ എഴുന്നേൽപ്പിക്കും.
42 അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു.+
ഒരു കരുണയും കാണിക്കാത്ത ക്രൂരന്മാരാണ് അവർ.+
കുതിരപ്പുറത്തേറി വരുന്ന അവരുടെ ശബ്ദം
കടലിന്റെ ഇരമ്പൽപോലെ.+
ബാബിലോൺ പുത്രിയേ, അവർ ഒറ്റക്കെട്ടായി നിനക്ക് എതിരെ യുദ്ധത്തിന് അണിനിരക്കുന്നു.+
43 അവരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ
ബാബിലോൺരാജാവിന്റെ+ കൈകൾ തളർന്നു.+
പ്രസവവേദനപോലുള്ള കഠോരവേദന അവനെ പിടികൂടി.
44 “യോർദാനു സമീപത്തെ ഇടതൂർന്ന കുറ്റിക്കാടുകളിൽനിന്നുള്ള സിംഹത്തെപ്പോലെ ഒരാൾ സുരക്ഷിതമായ മേച്ചിൽപ്പുറങ്ങളിലേക്കു കയറിവരും. പക്ഷേ ഞൊടിയിടയിൽ ഞാൻ അവരെ അവളുടെ അടുത്തുനിന്ന് ഓടിച്ചുകളയും. എന്നിട്ട്, ഞാൻ തിരഞ്ഞെടുത്ത ഒരാളെ അവളുടെ മേൽ നിയമിക്കും.+ കാരണം, എന്നെപ്പോലെ മറ്റാരുമില്ലല്ലോ. എന്നെ വെല്ലുവിളിക്കാൻ ആർക്കു കഴിയും? ഏത് ഇടയന് എന്റെ മുന്നിൽ നിൽക്കാനാകും?+ 45 അതുകൊണ്ട് പുരുഷന്മാരേ, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചതും*+ കൽദയദേശത്തിന് എതിരെ ആസൂത്രണം ചെയ്തതും എന്തെന്നു കേൾക്കൂ:
ആട്ടിൻപറ്റത്തിലെ കുഞ്ഞുങ്ങളെ ഉറപ്പായും വലിച്ചിഴയ്ക്കും.
അവർ കാരണം അവരുടെ താമസസ്ഥലങ്ങൾ അവൻ ശൂന്യമാക്കും.+
46 ബാബിലോണിനെ പിടിച്ചടക്കുന്ന ശബ്ദം ഭൂമിയെ പ്രകമ്പനംകൊള്ളിക്കും.
ജനതകളുടെ ഇടയിൽ ഒരു നിലവിളി കേൾക്കും.”+
51 യഹോവ പറയുന്നു:
“ഞാൻ ഇതാ ബാബിലോണിനും ലബ്-കമായ്നിവാസികൾക്കും* എതിരെ
വിനാശകാരിയായ ഒരു കാറ്റ് അഴിച്ചുവിടുന്നു.+
2 ഞാൻ പതിർ പാറ്റുന്നവരെ ബാബിലോണിലേക്ക് അയയ്ക്കും.
അവർ അവളെ പാറ്റി അവളുടെ ദേശം ശൂന്യമാക്കും.
ദുരന്തദിവസത്തിൽ അവർ നാലുപാടുനിന്നും അവളുടെ നേരെ വരും.+
3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ.*
ആരും പടച്ചട്ട അണിഞ്ഞ് നിൽക്കാതിരിക്കട്ടെ.
അവളുടെ യുവാക്കളോട് ഒരു അനുകമ്പയും കാണിക്കരുത്.+
അവളുടെ സൈന്യത്തെ നിശ്ശേഷം നശിപ്പിച്ചുകളയൂ!
5 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ ഇസ്രായേലിനെയും യഹൂദയെയും ഉപേക്ഷിച്ചിട്ടില്ല;+ അവർ വിധവകളായിട്ടില്ല.
പക്ഷേ അവരുടെ ദേശം* ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ കണ്ണിൽ കുറ്റംകൊണ്ട് നിറഞ്ഞിരിക്കുന്നു.
അവളുടെ തെറ്റു നിമിത്തം നിങ്ങൾ നശിച്ചുപോകരുത്.
കാരണം, യഹോവയുടെ പ്രതികാരത്തിന്റെ സമയം,
അവൾ ചെയ്തുകൂട്ടിയതിന് അവളോടു പകരം ചോദിക്കാനുള്ള സമയം,+ വന്നിരിക്കുന്നു.
7 ബാബിലോൺ യഹോവയുടെ കൈയിലെ പൊൻപാനപാത്രമായിരുന്നു.
അവൾ ഭൂമിയെ മുഴുവൻ കുടിപ്പിച്ച് ലഹരിയിലാഴ്ത്തി.
8 ബാബിലോൺ പൊടുന്നനെ വീണ് തകർന്നു.+
അവളെച്ചൊല്ലി വിലപിക്കൂ!+
അവളുടെ വേദനയ്ക്കു മരുന്നു* കൊണ്ടുവരൂ! ഒരുപക്ഷേ, അവൾ സുഖം പ്രാപിച്ചാലോ.”
9 “ഞങ്ങൾ ബാബിലോണിനെ സുഖപ്പെടുത്താൻ നോക്കി; പക്ഷേ സാധിച്ചില്ല.
അവളെ വിട്ടേക്ക്! നമുക്ക് ഓരോരുത്തർക്കും സ്വദേശത്തേക്കു മടങ്ങാം.+
കാരണം, അവളുടെ ന്യായവിധി ആകാശത്തോളം എത്തിയിരിക്കുന്നു.
അതു മേഘങ്ങളോളം ഉയർന്നിരിക്കുന്നു.+
10 യഹോവ നമുക്കു നീതി നടത്തിത്തന്നിരിക്കുന്നു.+
വരൂ! നമുക്കു സീയോനിൽ ചെന്ന് നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി വിവരിക്കാം.”+
11 “അസ്ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!*
യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+
കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
12 ബാബിലോൺമതിലുകൾക്കു നേരെ കൊടി* ഉയർത്തൂ!+
കാവൽപ്പടയെ ശക്തിപ്പെടുത്തൂ! കാവൽക്കാരെ നിറുത്തൂ!
ആക്രമിക്കാൻവേണ്ടി പതിയിരിക്കാൻ പടയാളികളെ നിയോഗിക്കൂ!
കാരണം, യഹോവയാണു ബാബിലോൺനിവാസികൾക്കെതിരെ കരുക്കൾ നീക്കിയിരിക്കുന്നത്;
അവർക്കെതിരെ പറഞ്ഞതെല്ലാം ദൈവം നടപ്പാക്കും.”+
13 “പെരുവെള്ളത്തിന്മീതെ കഴിയുന്നവളേ,+
അളവറ്റ സമ്പത്തുള്ളവളേ,+
നിന്റെ അന്ത്യം വന്നിരിക്കുന്നു; നിന്റെ ലാഭക്കൊയ്ത്ത് അവസാനിച്ചിരിക്കുന്നു.+
14 സൈന്യങ്ങളുടെ അധിപനായ യഹോവ തന്നെക്കൊണ്ടുതന്നെ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
‘വെട്ടുക്കിളികളെപ്പോലെ അസംഖ്യം മനുഷ്യരെക്കൊണ്ട് ഞാൻ നിന്നെ നിറയ്ക്കും.
അവർ നിന്നെ കീഴടക്കി ജയഘോഷം മുഴക്കും.’+
15 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതും
തന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+
തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും ദൈവമല്ലോ.+
16 ദൈവം തന്റെ സ്വരം കേൾപ്പിക്കുമ്പോൾ
ആകാശത്തിലെ ജലം പ്രക്ഷുബ്ധമാകുന്നു;
ദൈവം ഭൂമിയുടെ അറുതികളിൽനിന്ന് മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു.
മഴയ്ക്കായി മിന്നൽപ്പിണരുകൾ അയയ്ക്കുന്നു;*
തന്റെ സംഭരണശാലകളിൽനിന്ന് കാറ്റ് അടിപ്പിക്കുന്നു.+
17 എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു.
18 അവ മായയാണ്;*+ വെറും പരിഹാസപാത്രങ്ങൾ.
കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും.
19 യാക്കോബിന്റെ ഓഹരി ഇവയെപ്പോലെയല്ല;
ആ ദൈവമാണല്ലോ എല്ലാം ഉണ്ടാക്കിയത്,
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്.”+
20 “നീ എന്റെ കുറുവടിയാണ്, എന്റെ യുദ്ധായുധം.
നിന്നെ ഉപയോഗിച്ച് ഞാൻ ജനതകളെ തകർക്കും,
രാജ്യങ്ങളെ നശിപ്പിക്കും.
21 നിന്നെക്കൊണ്ട് ഞാൻ കുതിരയെയും കുതിരക്കാരനെയും തകർക്കും,
തേരിനെയും തേരാളിയെയും നശിപ്പിക്കും.
22 നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും,
വൃദ്ധനെയും ബാലനെയും സംഹരിക്കും,
യുവാവിനെയും യുവതിയെയും നിഗ്രഹിക്കും.
23 നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആടുകളെയും തകർക്കും,
കർഷകനെയും ഉഴവുമൃഗങ്ങളെയും സംഹരിക്കും,
ഗവർണർമാരെയും കീഴധികാരികളെയും നിഗ്രഹിക്കും.
24 ഞാൻ ബാബിലോണിനോടും എല്ലാ കൽദയനിവാസികളോടും പകരം ചോദിക്കും.
സീയോനിൽവെച്ച് നിങ്ങൾ കാൺകെ ചെയ്തുകൂട്ടിയ എല്ലാ ദുഷ്കൃത്യങ്ങൾക്കും പകരം ചോദിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന
വിനാശകപർവതമേ,+ ഞാൻ നിനക്ക് എതിരാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ നിന്റെ നേരെ കൈ നീട്ടി പാറക്കെട്ടുകളിൽനിന്ന് നിന്നെ താഴേക്ക് ഉരുട്ടിവിടും.
ഞാൻ നിന്നെ കത്തിക്കരിഞ്ഞ ഒരു പർവതമാക്കും.”
26 “ആളുകൾ നിന്നിൽനിന്ന് മൂലക്കല്ലോ തറക്കല്ലോ എടുക്കില്ല.
കാരണം നീ എന്നും ഒരു പാഴിടമായിക്കിടക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
ജനതകളുടെ ഇടയിൽ കൊമ്പു വിളിക്കൂ!
ജനതകളെ അവൾക്കെതിരെ നിയമിക്കൂ!*
അരാരാത്ത്,+ മിന്നി, അസ്കെനാസ്+ എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടൂ!
സൈന്യത്തിൽ ആളെ ചേർക്കാൻ ഉദ്യോഗസ്ഥനെ നിയോഗിക്കൂ!
ഇരമ്പിവരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരകളെ അവളുടെ നേരെ വരുത്തൂ!
28 ജനതകളെ അവൾക്കെതിരെ നിയമിക്കൂ!*
അങ്ങനെ, മേദ്യരാജാക്കന്മാരും+ അവിടത്തെ ഗവർണർമാരും
കീഴധികാരികളും അവർ ഭരിക്കുന്ന ദേശങ്ങളും അവൾക്കെതിരെ ചെല്ലട്ടെ.
29 ഭൂമി പേടിച്ചുവിറയ്ക്കും.
കാരണം, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചിരിക്കുന്നതു നിറവേറും.
ബാബിലോൺ ആൾപ്പാർപ്പില്ലാത്ത, പേടിപ്പെടുത്തുന്ന ഒരിടമാകും.+
30 ബാബിലോണിന്റെ യുദ്ധവീരന്മാർ പോരാട്ടം നിറുത്തിയിരിക്കുന്നു.
അവർ അവരുടെ കോട്ടകൾക്കുള്ളിൽത്തന്നെ ഇരിക്കുകയാണ്.
അവരുടെ ശക്തി ചോർന്നുപോയിരിക്കുന്നു.+
അവർ സ്ത്രീകളെപ്പോലെയായി.+
അവളുടെ വീടുകൾക്കു തീയിട്ടിരിക്കുന്നു.
അവളുടെ പൂട്ടുകൾ തകർന്നിരിക്കുന്നു.+
31 ഒരു സന്ദേശവാഹകൻ മറ്റൊരു സന്ദേശവാഹകന്റെ അടുത്തേക്ക് ഓടുന്നു.
ഒരു ദൂതൻ മറ്റൊരു ദൂതന്റെ അടുത്തേക്കും ഓടുന്നു.
അവർക്കു ബാബിലോൺരാജാവിനെ ഒരു വാർത്ത അറിയിക്കാനുണ്ട്: ‘നഗരത്തെ നാനാവശത്തുനിന്നും കീഴടക്കിയിരിക്കുന്നു.+
പപ്പൈറസ്വഞ്ചികൾ* കത്തിച്ചുകളഞ്ഞു!
പടയാളികളെല്ലാം പരിഭ്രാന്തരാണ്.’”
33 കാരണം, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു:
“ബാബിലോൺ പുത്രി ഒരു മെതിക്കളംപോലെയാണ്.
അവളെ ചവിട്ടിയുറപ്പിക്കാനുള്ള സമയമാണ് ഇത്.
അവളുടെ കൊയ്ത്തുകാലം പെട്ടെന്നുതന്നെ വരും.”
കാലിയായ പാത്രംപോലെ എന്നെ വെച്ചിരിക്കുന്നു.
ഒരു മഹാസർപ്പത്തെപ്പോലെ അയാൾ എന്നെ വിഴുങ്ങിക്കളഞ്ഞു.+
എന്റെ വിശിഷ്ടവസ്തുക്കൾകൊണ്ട് അയാൾ വയറു നിറച്ചു.
അയാൾ എന്നെ കഴുകിക്കളഞ്ഞിരിക്കുന്നു.
35 ‘എന്നോടും എന്റെ ശരീരത്തോടും ചെയ്തിരിക്കുന്ന അതിക്രമം ബാബിലോണിന്റെ മേൽ വരട്ടെ!’ എന്ന് സീയോൻനിവാസി പറയുന്നു.+
‘എന്റെ രക്തം കൽദയനിവാസികളുടെ മേൽ വരട്ടെ!’ എന്ന് യരുശലേമും പറയുന്നു.”
36 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്:
ഞാൻ അവളുടെ കടൽ ഉണക്കിക്കളയും, കിണറുകൾ വറ്റിച്ചുകളയും.+
കുറുനരികളുടെ താവളവും ആകും.+
ഞാൻ അതിനെ പേടിപ്പെടുത്തുന്ന ഒരിടവും
ആളുകൾ കണ്ട് അതിശയത്തോടെ തല കുലുക്കുന്ന* ഒരു സ്ഥലവും ആക്കും.
അതു ജനവാസമില്ലാതെ കിടക്കും.+
38 അവരെല്ലാം യുവസിംഹങ്ങളെപ്പോലെ* ഗർജിക്കും;
സിംഹക്കുട്ടികളെപ്പോലെ മുരളും.”
39 “അവർ ആവേശം മൂത്തിരിക്കുമ്പോൾ, ഞാൻ അവർക്കു വിരുന്ന് ഒരുക്കും; അവരെ കുടിപ്പിച്ച് ഉന്മത്തരാക്കും.
അവർ ആനന്ദിച്ച് ഉല്ലസിക്കട്ടെ.+
പിന്നെ അവർ ഉറങ്ങും, എന്നേക്കുമായി.
പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
40 “അറവുശാലയിലേക്കു കൊണ്ടുപോകുന്ന ചെമ്മരിയാട്ടിൻകുട്ടികളെപ്പോലെ,
ആൺചെമ്മരിയാടുകളെയും കോലാടുകളെയും പോലെ, ഞാൻ അവരെ കൊണ്ടുവരും.”
41 “ഭയങ്കരം! ശേശക്കിനെ* പിടിച്ചടക്കിയിരിക്കുന്നു.+
ഭൂമിയുടെ മുഴുവൻ പ്രശംസാപാത്രം പിടിക്കപ്പെട്ടിരിക്കുന്നു!+
ജനതകളുടെ ഇടയിൽ ബാബിലോൺ ഒരു ഭീതികാരണമായിരിക്കുന്നു!
42 കടൽ ബാബിലോണിനെ കടന്നാക്രമിച്ചിരിക്കുന്നു.
അതിന്റെ എണ്ണമറ്റ തിരമാലകൾ അവളെ മൂടിയിരിക്കുന്നു.
43 അവളുടെ നഗരങ്ങൾ പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു. ഉണങ്ങിവരണ്ട ഒരു ദേശം! ഒരു മരുഭൂമി!
ആരും താമസിക്കാത്ത, മനുഷ്യസഞ്ചാരമില്ലാത്ത, ഒരു ദേശം.+
44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+
അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+
ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.
ബാബിലോൺമതിൽ വീഴും.+
45 എന്റെ ജനമേ, അവളുടെ ഇടയിൽനിന്ന് പുറത്ത് കടക്കൂ!+
യഹോവയുടെ ഉഗ്രകോപത്തിൽനിന്ന്+ ജീവനുംകൊണ്ട് രക്ഷപ്പെടൂ!+
46 ദേശത്ത് കേൾക്കാനിരിക്കുന്ന വാർത്തകൾ കാരണം അധൈര്യപ്പെടുകയോ പേടിക്കുകയോ അരുത്.
ഒരു വർഷം ഒരു വാർത്ത കേൾക്കും,
അടുത്ത വർഷം മറ്റൊരു വാർത്തയും.
“ദേശത്ത് അക്രമം നടമാടുന്നു,” “ഭരണാധികാരി ഭരണാധികാരിക്കെതിരെ തിരിയുന്നു” എന്നിങ്ങനെയുള്ള വാർത്തകൾ!
47 അതുകൊണ്ട്, ബാബിലോണിലെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു നേരെ
ഞാൻ ശ്രദ്ധ തിരിക്കുന്ന കാലം ഇതാ വരുന്നു.
അവളുടെ ദേശം മുഴുവൻ നാണംകെടും.
അവളുടെ ആളുകളിൽ കൊല്ലപ്പെടുന്നവർ അവളുടെ മധ്യേ വീഴും.+
48 ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും
ബാബിലോണിന്റെ അവസ്ഥ കണ്ട് സന്തോഷിച്ചാർക്കും.+
കാരണം, വടക്കുനിന്ന് സംഹാരകർ അവളുടെ നേരെ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
49 “ബാബിലോൺ കാരണം വീണത് ഇസ്രായേല്യരുടെ ശവങ്ങൾ മാത്രമല്ല;+
ഭൂമിയിലെങ്ങുമുള്ളവരുടെ ശവങ്ങൾ അവിടെ വീണിരിക്കുന്നു.
50 വാളിൽനിന്ന് രക്ഷപ്പെട്ട് പോകുന്നവരേ, എങ്ങും നിൽക്കാതെ മുന്നോട്ടുതന്നെ പോകൂ!+
ദൂരെനിന്ന് യഹോവയെ ഓർക്കണം.
യരുശലേം നിങ്ങളുടെ മനസ്സിലേക്കു വരട്ടെ.”+
51 “നിന്ദാവാക്കുകൾ കേട്ട് ഞങ്ങൾ നാണംകെട്ടിരിക്കുന്നു.
അപമാനംകൊണ്ട് ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു;
കാരണം, യഹോവയുടെ ഭവനത്തിലെ വിശുദ്ധസ്ഥലങ്ങൾക്കു നേരെ വിദേശികൾ* വന്നല്ലോ.”+
52 “അതുകൊണ്ട് ഇതാ, ബാബിലോണിലെ കൊത്തുരൂപങ്ങൾക്കു നേരെ
ഞാൻ ശ്രദ്ധ തിരിക്കുന്ന കാലം വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അപ്പോൾ, അവളുടെ ദേശത്തെങ്ങും മുറിവേറ്റവർ ഞരങ്ങും.”+
53 “ബാബിലോൺ ആകാശത്തോളം ഉയർന്നാലും+
അവൾ തന്റെ ഉയരമുള്ള കോട്ടകൾ ശക്തിപ്പെടുത്തിയാലും
എന്നിൽനിന്ന് അവളുടെ സംഹാരകർ വരും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
54 “കേൾക്കൂ! ബാബിലോണിൽനിന്ന് ഒരു നിലവിളി ഉയരുന്നു.+
കൽദയദേശത്തുനിന്ന് മഹാവിനാശത്തിന്റെ ഒരു ശബ്ദം.+
55 യഹോവ ബാബിലോണിനെ നശിപ്പിക്കുകയാണ്.
അവളുടെ ഗംഭീരശബ്ദം ദൈവം ഇല്ലാതാക്കും.
അവരുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പും.
അവരുടെ ആരവം ഉയർന്നുകേൾക്കും.
56 കാരണം, സംഹാരകൻ ബാബിലോണിലെത്തും.+
അവളുടെ യുദ്ധവീരന്മാർ പിടിയിലാകും.+
അവരുടെ വില്ലുകൾ തകരും.
യഹോവ പകരം ചോദിക്കുന്ന ദൈവമല്ലോ.+
നിശ്ചയമായും ദൈവം പകരം വീട്ടും.+
57 ഞാൻ അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും കുടിപ്പിച്ച് ഉന്മത്തരാക്കും;+
അവളുടെ ഗവർണർമാരെയും കീഴധികാരികളെയും യുദ്ധവീരന്മാരെയും ലഹരി പിടിപ്പിക്കും.
അപ്പോൾ അവർ ഉറങ്ങും, എന്നേക്കുമായി.
പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
58 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“ബാബിലോൺമതിൽ വീതിയുള്ളതെങ്കിലും പൂർണമായും തകർക്കപ്പെടും.+
അവളുടെ കവാടങ്ങൾ ഉയരമുള്ളതെങ്കിലും കത്തി നശിക്കും.
ജനങ്ങളുടെ കഠിനാധ്വാനം പാഴാകും.
ജനതകളുടെ അധ്വാനഫലം തീക്കിരയാകും.”+
59 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ രാജാവിനോടൊപ്പം ബാബിലോണിലേക്കു പോയ സെരായയ്ക്കു യിരെമ്യ പ്രവാചകൻ ചില നിർദേശങ്ങൾ കൊടുത്തു. ഈ സെരായ, മഹസേയയുടെ മകനായ നേരിയയുടെ മകനും+ പാളയവിചാരകനും ആയിരുന്നു. 60 ബാബിലോണിനു സംഭവിക്കാനിരിക്കുന്ന എല്ലാ ദുരന്തങ്ങളും, അതായത് ബാബിലോണിന് എതിരെ എഴുതിയിരുന്ന എല്ലാ വചനങ്ങളും, യിരെമ്യ ഒരു പുസ്തകത്തിൽ എഴുതി. 61 യിരെമ്യ സെരായയോടു പറഞ്ഞു: “താങ്കൾ ബാബിലോണിൽ ചെന്ന് സ്വന്തകണ്ണാൽ ആ നഗരം കാണുമ്പോൾ ഈ വാക്കുകളെല്ലാം ഉച്ചത്തിൽ വായിക്കണം. 62 എന്നിട്ട്, ‘യഹോവേ, ഈ സ്ഥലം നശിച്ച് മനുഷ്യനോ മൃഗമോ ഇല്ലാത്ത ശൂന്യസ്ഥലമാകുമെന്നും അവൾ എന്നും ഒരു പാഴ്നിലമായിക്കിടക്കുമെന്നും അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ’ എന്നു പറയണം.+ 63 പുസ്തകം വായിച്ചുകഴിയുമ്പോൾ അതിൽ ഒരു കല്ലു കെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിയുക. 64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+
ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ.
52 രാജാവാകുമ്പോൾ സിദെക്കിയയ്ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു+ സിദെക്കിയയുടെ അമ്മ. 2 യഹോയാക്കീം ചെയ്തതുപോലെതന്നെ സിദെക്കിയയും യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തുപോന്നു.+ 3 യഹൂദയിലും യരുശലേമിലും നടന്ന കാര്യങ്ങൾ കാരണം യഹോവയുടെ കോപം ജ്വലിച്ചു. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ പക്ഷേ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+ 4 സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു. അവർ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+ 5 സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 11-ാം വർഷംവരെ അവർ നഗരം ഉപരോധിച്ചു.
6 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും+ നഗരത്തിൽ ക്ഷാമം രൂക്ഷമായി. ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ 7 ഒടുവിൽ കൽദയർ നഗരമതിൽ തകർത്തു. അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ+ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിൽനിന്ന് ഓടിരക്ഷപ്പെട്ടു. അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി. 8 പക്ഷേ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യരീഹൊമരുപ്രദേശത്തുവെച്ച് പിടികൂടി.+ സിദെക്കിയയുടെ സൈന്യം നാലുപാടും ചിതറിയോടി. 9 കൽദയസൈന്യം സിദെക്കിയയെ പിടിച്ച് ഹമാത്ത് ദേശത്തെ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അദ്ദേഹം സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 10 ബാബിലോൺരാജാവ് സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. എല്ലാ യഹൂദാപ്രഭുക്കന്മാരെയും അദ്ദേഹം അവിടെവെച്ച് കൊന്നു. 11 പിന്നെ ബാബിലോൺരാജാവ് സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച്+ കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി. എന്നിട്ട് മരണംവരെ അദ്ദേഹത്തെ അവിടെ തടവിലാക്കി.
12 അഞ്ചാം മാസം പത്താം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ യരുശലേമിലെത്തി.+ 13 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും രാജകൊട്ടാരത്തിനും യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ വലിയ വീടുകളെല്ലാം ചുട്ടുചാമ്പലാക്കി. 14 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
15 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിലെ സാധുക്കളായ ചിലരെയും അവിടെ ബാക്കിയുണ്ടായിരുന്നവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ബാക്കിയുള്ള വിദഗ്ധശില്പികളെയും അദ്ദേഹം കൊണ്ടുപോയി.+ 16 പക്ഷേ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കാനും അടിമപ്പണി ചെയ്യാനും ദരിദ്രരായ ചിലരെ നെബൂസരദാൻ ദേശത്ത് വിട്ടിട്ട് പോയി.+
17 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+ 18 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും കുഴിയൻപാത്രങ്ങളും+ പാനപാത്രങ്ങളും+ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി. 19 തനിത്തങ്കവും വെള്ളിയും കൊണ്ടുള്ള കുഴിയൻപാത്രങ്ങളും+ ചരുവങ്ങളും+ കത്തിയ തിരി ഇടുന്ന പാത്രങ്ങളും മറ്റു കുഴിയൻപാത്രങ്ങളും വീപ്പകളും തണ്ടുവിളക്കുകളും+ പാനപാത്രങ്ങളും കാവൽക്കാരുടെ മേധാവി കൊണ്ടുപോയി. 20 ശലോമോൻ രാജാവ് യഹോവയുടെ ഭവനത്തിനുവേണ്ടി ഉണ്ടാക്കിയ ഉന്തുവണ്ടികളിലും രണ്ടു തൂണുകളിലും കടലിലും കടലിന്റെ കീഴെയുണ്ടായിരുന്ന 12 ചെമ്പുകാളകളിലും+ ഉപയോഗിച്ച ചെമ്പിന്റെ തൂക്കം, അളക്കാൻ കഴിയാത്തത്ര അധികമായിരുന്നു.
21 ഓരോ തൂണിനും 18 മുഴം* ഉയരമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് അളവുനൂൽകൊണ്ട് അളക്കുമ്പോൾ 12 മുഴം.+ നാലു വിരൽ കനത്തിൽ* അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്. 22 അതിനു മുകളിലുണ്ടായിരുന്ന, ചെമ്പുകൊണ്ടുള്ള മകുടത്തിന്റെ ഉയരം അഞ്ചു മുഴമായിരുന്നു.+ മകുടത്തിനു ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴങ്ങളും ചെമ്പുകൊണ്ടുള്ളതായിരുന്നു. രണ്ടാമത്തെ തൂണും അതിലെ മാതളപ്പഴങ്ങളും അതുപോലെതന്നെയായിരുന്നു. 23 വശങ്ങളിലായി 96 മാതളപ്പഴങ്ങളുണ്ടായിരുന്നു; വലപ്പണിക്കു ചുറ്റും മൊത്തം 100 മാതളപ്പഴങ്ങൾ.+
24 കാവൽക്കാരുടെ മേധാവി മുഖ്യപുരോഹിതനായ സെരായയെയും+ രണ്ടാം പുരോഹിതനായ സെഫന്യയെയും+ മൂന്നു വാതിൽക്കാവൽക്കാരെയും കൂടെ പിടിച്ചുകൊണ്ടുപോയി.+ 25 കാവൽക്കാരുടെ മേധാവി നഗരത്തിലുണ്ടായിരുന്ന സേനാപതിയായ ഒരു കൊട്ടാരോദ്യോഗസ്ഥനെയും രാജാവിന്റെ അടുത്ത സഹകാരികളിൽ ഏഴു പേരെയും ആളുകളെ വിളിച്ചുകൂട്ടുന്ന, സൈന്യാധിപന്റെ സെക്രട്ടറിയെയും അവിടെ കണ്ട സാധാരണക്കാരായ 60 ആളുകളെയും പിടികൂടി. 26 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ അവരെ രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുത്തേക്കു കൊണ്ടുപോയി. 27 ബാബിലോൺരാജാവ് ഹമാത്ത് ദേശത്തെ രിബ്ലയിൽവെച്ച്+ അവരെയെല്ലാം വെട്ടിക്കൊന്നു. അങ്ങനെ യഹൂദയ്ക്കു സ്വദേശം വിട്ട് ബന്ദിയായി പോകേണ്ടിവന്നു.+
28 നെബൂഖദ്നേസർ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ആളുകളുടെ എണ്ണം: ഏഴാം വർഷത്തിൽ 3,023 ജൂതന്മാർ.+
29 നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 18-ാം വർഷം+ 832 പേരെ യരുശലേമിൽനിന്ന് കൊണ്ടുപോയി.
30 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 23-ാം വർഷം 745 ജൂതന്മാരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+
മൊത്തം 4,600 പേരെയാണു പ്രവാസികളായി പിടിച്ചുകൊണ്ടുപോയത്.
31 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാസത്തിലേക്കു പോയതിന്റെ 37-ാം വർഷം 12-ാം മാസം 25-ാം ദിവസം ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ വർഷംതന്നെ, തടവിൽനിന്ന് യഹോയാഖീനെ മോചിപ്പിച്ചു.*+ 32 എവീൽ-മെരോദക്ക് യഹോയാഖീനോടു ദയയോടെ സംസാരിച്ചു; യഹോയാഖീന്റെ സിംഹാസനത്തെ ബാബിലോണിൽ യഹോയാഖീനോടൊപ്പമുണ്ടായിരുന്ന മറ്റു രാജാക്കന്മാരുടെ സിംഹാസനത്തെക്കാൾ ഉയർത്തി. 33 അങ്ങനെ യഹോയാഖീൻ താൻ തടവറയിൽ ധരിച്ചിരുന്ന വസ്ത്രം മാറി. ജീവിതകാലം മുഴുവൻ യഹോയാഖീൻ പതിവായി ബാബിലോൺരാജാവിന്റെ സന്നിധിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. 34 യഹോയാഖീനു മരണംവരെ എല്ലാ ദിവസവും ബാബിലോൺരാജാവിൽനിന്ന് ഭക്ഷണവിഹിതം കിട്ടിയിരുന്നു.
“യഹോവ ഉയർത്തുന്നു” എന്നായിരിക്കാം അർഥം.
അഥവാ “തിരഞ്ഞെടുത്തു.”
അക്ഷ. “നീ ഗർഭപാത്രത്തിൽനിന്ന് പുറത്ത് വരുന്നതിന്.”
അഥവാ “വേർതിരിച്ചു.”
അഥവാ “ചെറുപ്പമല്ലേ?”
അക്ഷ. “ഉണർത്തുന്നതിന്റെ.”
അക്ഷ. “കാറ്റ് അടിപ്പിച്ച.” അടിയിലുള്ള തീ, വീശി ആളിക്കത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു.
അഥവാ “വാവട്ടമുള്ള പാചകക്കലം.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അക്ഷ. “അര കെട്ടണം.”
അഥവാ “അചഞ്ചലസ്നേഹവും.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “ദ്വീപുകളിലേക്ക്.”
പദാവലി കാണുക.
അഥവാ “വെട്ടിയുണ്ടാക്കി.” സാധ്യതയനുസരിച്ച്, പാറയിൽ.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
അഥവാ “മെംഫിസിലെയും.”
അതായത്, നൈൽ നദിയുടെ ഒരു ശാഖ.
അഥവാ “ക്ഷാരംകൊണ്ട്.”
അഥവാ “സോപ്പ്.”
അഥവാ “അവളുടെ മാസത്തിൽ.”
അഥവാ “അന്യദൈവങ്ങളെ.”
അഥവാ “വിജനഭൂമിപോലെയും.” പദാവലി കാണുക.
അഥവാ “വിവാഹത്തിന് അണിയുന്ന നടുക്കെട്ടുകളും.”
അക്ഷ. “ഒരു അറബിയെപ്പോലെ.”
അക്ഷ. “ഭാര്യയുടെ നെറ്റിയാണു നിനക്ക്.”
അഥവാ “അന്യദൈവങ്ങളുമായി.”
മറ്റൊരു സാധ്യത “ഭർത്താവായിരിക്കുന്നു.”
അക്ഷ. “ജനതകളുടെ സൈന്യങ്ങളുടെ അവകാശം.”
അഥവാ “നാണംകെട്ട ദൈവം.”
പദാവലി കാണുക.
അഥവാ “കൊടിമരം.”
അഥവാ “നെഞ്ചത്ത് അടിച്ച്.”
അക്ഷ. “ഹൃദയം തളരും.”
അക്ഷ. “ഹൃദയം തളരും.”
അഥവാ “വാൾ ഞങ്ങളുടെ പ്രാണനോളം എത്തിയിരിക്കെ.”
വ്യക്തിത്വം കല്പിക്കുന്ന കാവ്യശൈലി ഉപയോഗിച്ചിരിക്കുന്നത് അനുകമ്പയോ സഹതാപമോ കാണിക്കാനാകാം.
അക്ഷ. “നിരീക്ഷിക്കുന്നവർ.” അതായത്, ആക്രമിക്കേണ്ട സമയം നിശ്ചയിക്കാൻ നഗരത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവർ.
അക്ഷ. “എന്റെ കുടൽ.”
അക്ഷ. “ഹൃദയഭിത്തികൾ.”
മറ്റൊരു സാധ്യത “പോർവിളി.”
അഥവാ “കൊടിമരം.”
അഥവാ “വിജനഭൂമിയായതും.” പദാവലി കാണുക.
അഥവാ “ഖേദിക്കില്ല.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അക്ഷ. “അവർ അവശരായില്ല.”
അക്ഷ. “നാടകൾ.”
മറ്റൊരു സാധ്യത “അങ്ങനെ ഒരാളില്ല.”
അതായത്, ദൈവത്തിന്റെ സന്ദേശങ്ങൾ.
അക്ഷ. “ഹൃദയമില്ലാത്ത വിഡ്ഢികളേ.”
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അക്ഷ. “വിശുദ്ധീകരിക്കുക.”
പദാവലി കാണുക.
അഥവാ “പുതുമ.”
പദാവലി കാണുക.
അക്ഷ. “ചെവിയുടെ അഗ്രചർമം പരിച്ഛേദന നടത്തിയിട്ടില്ല.”
അഥവാ “ഒടിവ്.”
അഥവാ “പുറമേ.”
അഥവാ “ഉപദേശം.”
വാസനയുള്ള ഒരിനം പുല്ല്.
അതായത്, യിരെമ്യയെ.
അക്ഷ. “അവ.” ദേവാലയവളപ്പിനുള്ളിലെ എല്ലാ കെട്ടിടങ്ങളെയും സൂചിപ്പിക്കുന്നു.
അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
അഥവാ “പുക ഉയരുംവിധം ബാലിനു ബലിവസ്തുക്കൾ ദഹിപ്പിക്കുകയും.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
വിശ്വാസത്യാഗികളായ ഇസ്രായേല്യർ ആരാധിച്ചിരുന്ന ഒരു ദേവിയുടെ സ്ഥാനപ്പേര്. സാധ്യതയനുസരിച്ച്, പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ഒരു ദേവി.
അഥവാ “ദേഷ്യം പിടിപ്പിക്കുന്നത്; പ്രകോപിപ്പിക്കുന്നത്.”
അഥവാ “പദ്ധതികളിൽ.”
അക്ഷ. “ദിവസവും അതിരാവിലെ എഴുന്നേറ്റ്.”
അക്ഷ. “അവരുടെ കഴുത്തു വഴങ്ങാതാക്കി.”
അഥവാ “നിങ്ങൾ സമർപ്പിച്ച.”
അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.” പദാവലിയിൽ “ഗീഹെന്ന” കാണുക.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.”
പദാവലിയിൽ “ഗീഹെന്ന” കാണുക.
അഥവാ “നിയമിതസമയം.”
അഥവാ “ദേശാടനത്തിനുള്ള.”
അഥവാ “ഉപദേശം.”
അഥവാ “സെക്രട്ടറിമാരുടെ.”
അഥവാ “കള്ളപ്പേന.”
അഥവാ “ഒടിവ്.”
അഥവാ “പുറമേ.”
അഥവാ “ആശ്വാസദായകമായ ലേപമില്ലേ; സുഗന്ധക്കറയില്ലേ?”
അഥവാ “വിജനഭൂമിപോലെ.” പദാവലി കാണുക.
അഥവാ “ഉപദേശം.”
അഥവാ “വിലാപഗീതം.”
അഥവാ “പൊതുചത്വരങ്ങളിൽനിന്ന്.”
പദാവലി കാണുക.
അഥവാ “വ്യർഥതയാണ്.”
അഥവാ “വ്യർഥതയാണ്.”
ഈ വാക്യം അരമായ ഭാഷയിലാണ് ആദ്യം എഴുതിയത്.
അഥവാ “നീരാവി.”
മറ്റൊരു സാധ്യത “മഴയ്ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
അഥവാ “ആത്മാവില്ല; ശ്വാസമില്ല.”
അഥവാ “വ്യർഥതയാണ്.”
അഥവാ “ചുഴറ്റി എറിയാൻ.”
അഥവാ “ഒടിവുണ്ടായല്ലോ.”
ഇതു യിരെമ്യയോടു പറയുന്നതായിരിക്കാനാണു സാധ്യത.
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അഥവാ “നാണംകെട്ട ദൈവത്തിനുവേണ്ടി.”
അതായത്, യിരെമ്യ.
അതായത്, ദേവാലയത്തിൽ അർപ്പിക്കുന്ന ബലികൾ.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും.” അക്ഷ. “വൃക്കകളും.”
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളിൽ.” അക്ഷ. “വൃക്കകളിൽ.”
അഥവാ “പുള്ളിയുള്ള.”
മറ്റൊരു സാധ്യത “അതു വിലപിക്കുന്നു.”
അഥവാ “കുലീനവനിതയോടും.”
അഥവാ “ഉപരോധിച്ചിരിക്കുന്നു.”
അഥവാ “ഒരു എത്യോപ്യക്കാരന്.”
അഥവാ “നാണംകെട്ട.”
അഥവാ “ചെറിയവരെ.”
അഥവാ “നീർച്ചാലുകളിൽ; ജലസംഭരണികളിൽ.”
മറ്റൊരു സാധ്യത “നാലു തരം ന്യായവിധി.” അക്ഷ. “നാലു കുടുംബത്തെ.”
മറ്റൊരു സാധ്യത “പുറകോട്ടു നടക്കുന്നു.”
അഥവാ “ഖേദം തോന്നി.”
മറ്റൊരു സാധ്യത “അതു നാണംകെട്ട് ലജ്ജിച്ചുപോയിരിക്കുന്നു.”
അക്ഷ. “എന്നെ എടുത്തുകളയരുതേ.”
അഥവാ “കുറ്റാരോപണത്തിന്റെ സന്ദേശംകൊണ്ട്.”
അഥവാ “വക്താവാകും.”
അക്ഷ. “വീണ്ടെടുക്കും.”
തെളിവനുസരിച്ച് വിശ്വാസത്യാഗികളായ ഇസ്രായേല്യർ വിലാപവുമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചിരുന്ന വ്യാജമതാചാരങ്ങൾ.
അക്ഷ. “അവരുടെ എല്ലാ വഴികളും.”
അക്ഷ. “മ്ലേച്ഛവിഗ്രഹങ്ങളുടെ മൃതശരീരങ്ങൾകൊണ്ട്.”
പദാവലി കാണുക.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
മറ്റൊരു സാധ്യത “എന്റെ കോപാഗ്നിയിൽ നീ കത്തുന്നു.”
അഥവാ “ബലവാൻ.”
അഥവാ “ബലവാൻ.”
അഥവാ “കാപട്യമുള്ളതും.”
മറ്റൊരു സാധ്യത “സുഖപ്പെടുത്താനാകാത്തതും.”
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെ.” അക്ഷ. “വൃക്കകളെ.”
അഥവാ “സത്യസന്ധമല്ലാത്ത വഴിയിലൂടെ.”
അക്ഷ. “എന്നെ.” തെളിവനുസരിച്ച് യഹോവയെ കുറിക്കുന്നു.
അഥവാ “അവരെ രണ്ടു തവണ നശിപ്പിക്കേണമേ.”
അക്ഷ. “അനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്തവിധം അവർ അവരുടെ കഴുത്തു വഴങ്ങാതാക്കി.”
അഥവാ “തെക്കുനിന്നും.”
പദാവലി കാണുക.
അഥവാ “എനിക്കു ഖേദം തോന്നും.”
അഥവാ “എനിക്കു ഖേദം തോന്നും.”
അഥവാ “മണ്ണ് ഇട്ട് പൊക്കാത്ത.”
അക്ഷ. “കണ്ട് ചൂളമടിക്കും.”
അഥവാ “ഉപദേശവും.”
അക്ഷ. “അവനെ നാവുകൊണ്ട് പ്രഹരിക്കാം.”
പദാവലി കാണുക.
അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.”
അക്ഷ. “കണ്ട് ചൂളമടിക്കും.”
അക്ഷ. “അനുസരിക്കാതിരിക്കാൻ കഴുത്തു വഴങ്ങാതാക്കിയല്ലോ.”
പദാവലി കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും.” അക്ഷ. “വൃക്കകളും.”
അഥവാ “ഗർഭമുള്ളതായിരുന്നേനേ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “അവൻ ജീവനുംകൊണ്ട് രക്ഷപ്പെടും.”
അഥവാ “കൊട്ടാരത്തിൽ.”
അഥവാ “പിതാവില്ലാത്ത കുട്ടിയെയോ.”
അക്ഷ. “വിശുദ്ധീകരിച്ച് വേർതിരിക്കും.”
മറ്റൊരു പേര്: യഹോവാഹാസ്.
അഥവാ “ചുവപ്പ്.”
മറ്റു പേരുകൾ: യഹോയാഖീൻ, യഖൊന്യ.
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “ദേശമേ.”
അഥവാ “ഒരു അവകാശിയെ എഴുന്നേൽപ്പിക്കുന്ന.”
അഥവാ “വിശ്വാസത്യാഗികളാണ്.”
അക്ഷ. “ദുഷ്പ്രവൃത്തിക്കാരുടെ കൈകളെ അവർ ബലപ്പെടുത്തുന്നു.”
അഥവാ “പൊള്ളയായ പ്രതീക്ഷകൾകൊണ്ട് നിങ്ങളെ നിറയ്ക്കുന്നു.”
അതായത്, വലിയ ചുറ്റിക.
അഥവാ “ഭാരമുള്ള സന്ദേശം.” ഈ എബ്രായപദത്തിന് “ഘനമേറിയ ദൈവിക അരുളപ്പാട്” അഥവാ “ഭാരപ്പെടുത്തുന്നത്” എന്നിങ്ങനെ രണ്ട് അർഥങ്ങളുണ്ട്.
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
അഥവാ “ഭാരമുള്ള സന്ദേശം.”
മറ്റു പേരുകൾ: യഹോയാഖീൻ, കൊന്യ.
മറ്റൊരു സാധ്യത “പ്രതിരോധമതിൽ പണിയുന്നവരെയും.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “എല്ലാവരോടും.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അഥവാ “ശിക്ഷിക്കും.”
അക്ഷ. “കണ്ടിട്ട് ചൂളമടിക്കുന്ന.”
അതായത്, നെറ്റിയുടെ ഇരുവശവും.
ബാബേൽ (ബാബിലോൺ) എന്നതിന്റെ കോഡുഭാഷയിലുള്ള പേരായിരിക്കാം ഇത്.
അഥവാ “കുമ്പിടാൻ.”
അഥവാ “എല്ലാവരോടും.”
അഥവാ “എനിക്കു ഖേദം തോന്നും.”
അഥവാ “ഉപദേശം.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അഥവാ “കൊട്ടാരത്തിൽനിന്ന്.”
അഥവാ “യഹോവയ്ക്കു ഖേദം തോന്നും.”
അഥവാ “യഹോവയ്ക്കു ഖേദം തോന്നിയില്ലേ?”
അക്ഷ. “എന്റെ വീക്ഷണത്തിൽ ആർക്കു കൊടുക്കുന്നതാണോ ശരി അവർക്ക്.”
പദാവലിയിൽ “ആഭിചാരം” കാണുക.
അക്ഷ. “വിശ്രമിക്കാൻ.”
അഥവാ “കൊട്ടാരത്തിലും.”
അതായത്, ദേവാലയത്തിലെ താമ്രക്കടൽ.
അഥവാ “കൊട്ടാരത്തിലും.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അഥവാ “കുലീനവനിതയും.”
മറ്റൊരു സാധ്യത “പ്രതിരോധമതിൽ പണിയുന്നവരും.”
മറ്റൊരു സാധ്യത “പഴുത്ത് പൊട്ടിയ.”
അക്ഷ. “എല്ലാവരും ആശ്ചര്യപ്പെടും, ചൂളമടിക്കും.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
പദാവലി കാണുക.
അഥവാ “അവരുടെ കഴുത്ത് ഇരുമ്പുബന്ധനത്തിലും.”
അഥവാ “അരയ്ക്ക്.”
അക്ഷ. “അത് ഒരു മഹാദിവസമായിരിക്കും.”
അഥവാ “വിദേശികൾ.”
അഥവാ “അവരെ.”
അഥവാ “തിരുത്തൽ തരും.”
മറ്റൊരു സാധ്യത “ബഹുമാന്യരാക്കും.”
അക്ഷ. “തന്റെ ഹൃദയം പണയം വെക്കുമോ?”
അഥവാ “അതുകൊണ്ടാണ്, ഞാൻ തുടർന്നും നിന്നോട് അചഞ്ചലസ്നേഹം കാണിച്ചത്.”
അഥവാ “നീർച്ചാലുകളിലേക്ക്.”
അക്ഷ. “വീണ്ടെടുക്കും.”
അഥവാ “തിരികെ വാങ്ങും.”
അഥവാ “യഹോവയിൽനിന്നുള്ള നല്ല വസ്തുക്കളാൽ.”
അഥവാ “മക്കളെ.”
അക്ഷ. “കുടലുകൾ.”
അഥവാ “സന്തതിയെയും.”
അക്ഷ. “പല്ലിന്റെ സംവേദനക്ഷമത നഷ്ടപ്പെട്ടതു പുത്രന്മാർക്ക്.”
മറ്റൊരു സാധ്യത “അവരുടെ ഭർത്താവായിരുന്നിട്ടും.”
അതായത്, ബലിമൃഗങ്ങളുടെ നെയ്യിൽ കുതിർന്ന ചാരം.
അക്ഷ. “നെബൂഖദ്രേസറിന്റെ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “കൊട്ടാരത്തിൽ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അക്ഷ. “പുത്രന്മാരുടെ മാർവിടത്തിലേക്ക് അങ്ങ് പകരം കൊടുക്കും.”
അക്ഷ. “നിർണയമുള്ള.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
പദാവലി കാണുക.
അക്ഷ. “മോലേക്കിനു തീയിലൂടെ കടത്തിവിടാൻ.”
അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.” പദാവലിയിൽ “ഗീഹെന്ന” കാണുക.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.”
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “നല്ല കാര്യങ്ങളും.”
അഥവാ “അവകാശിയെ.”
അക്ഷ. “വിത്തിനെയും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിൽപ്പെട്ടവരെ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “ഇന്ന്.”
അഥവാ “ഒരു അറയിലേക്ക്.”
അക്ഷ. “യോനാദാബ്.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
അക്ഷ. “യോനാദാബ്.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
അക്ഷ. “യോനാദാബിന്.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
അക്ഷ. “ഒരു പുസ്തകച്ചുരുൾ.”
അക്ഷ. “ഒരു പുസ്തകച്ചുരുളിൽ.”
അഥവാ “പുസ്തകത്തിൽനിന്ന്.”
അഥവാ “ശാസ്ത്രിയായ.”
അഥവാ “ഊണുമുറിയിൽനിന്ന്.”
അഥവാ “പുസ്തകത്തിൽനിന്ന്.”
അഥവാ “രാജകൊട്ടാരത്തിൽ.”
അഥവാ “കൊട്ടാരോദ്യോഗസ്ഥന്മാരും.”
അഥവാ “പുസ്തകത്തിൽ.”
നവംബറിന്റെ രണ്ടാം പാതിയും ഡിസംബറിന്റെ ആദ്യപാതിയും ഉൾപ്പെടുന്നത്. അനു. ബി15 കാണുക.
അക്ഷ. “വിത്തിനോടും.”
അഥവാ “പുസ്തകത്തിലുണ്ടായിരുന്ന.”
മറ്റു പേരുകൾ: യഹോയാഖീൻ, യഖൊന്യ.
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “കാൽവിലങ്ങുഗൃഹത്തിലാക്കി.”
അക്ഷ. “ജലസംഭരണിഗൃഹത്തിലാണ്.”
അക്ഷ. “കൽദയരുടെ അടുത്തേക്കു ചെല്ലുന്നവർക്ക്.”
അഥവാ “അവർ തങ്ങളുടെ ജീവനുംകൊണ്ട് രക്ഷപ്പെടും.”
അക്ഷ. “കൈകൾ ദുർബലമാക്കുകയാണ്.”
അഥവാ “ജലസംഭരണിയിൽ.” പദാവലിയിൽ “ജലസംഭരണി” കാണുക.
അഥവാ “കൊട്ടാരോദ്യോഗസ്ഥനായ.” പദാവലി കാണുക.
അക്ഷ. “പ്രഭുക്കന്മാരുടെ അടുത്തേക്ക് അങ്ങ് ചെന്നാൽ.”
അക്ഷ. “ചെല്ലാൻ.”
അഥവാ “കൊട്ടാരത്തിൽ.”
അക്ഷ. “നിന്റെ സമാധാനപുരുഷന്മാരെല്ലാം.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
എബ്രായപാഠമനുസരിച്ച് ഈ പേരുകൾ ഇങ്ങനെയും തിരിക്കാം: “നേർഗൽ-ശരേസർ, സംഗർ-നെബോ, സർസെഖീം, റബ്സാരീസ്.”
അഥവാ “മുഖ്യമാന്ത്രികൻ (ജ്യോത്സ്യൻ).”
അക്ഷ. “നെബൂഖദ്രേസറിന്റെ.” ഇങ്ങനെയും എഴുതാറുണ്ട്.
മറ്റൊരു സാധ്യത “നിർബന്ധിതസേവനങ്ങൾ ചെയ്യാൻ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “മുഖ്യ കൊട്ടാരോദ്യോഗസ്ഥൻ.”
അഥവാ “മുഖ്യമാന്ത്രികൻ (ജ്യോത്സ്യൻ).”
അഥവാ “നീ ജീവനുംകൊണ്ട് രക്ഷപ്പെടും.”
അക്ഷ. “ഞാൻ നിൽക്കും.”
അക്ഷ. “രാജത്വത്തിന്റെ വിത്തിൽപ്പെട്ടവനും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “വലിയ കുളത്തിന്.”
അഥവാ “ദുഃഖം.”
അഥവാ “കുറച്ച് കാലം അവിടെ താമസിക്കാനാണ്.”
അക്ഷ. “നെബൂഖദ്രേസറിനെ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “ഭവനങ്ങൾക്ക്.”
അഥവാ “ഒരു പോറൽപോലും ഏൽക്കാതെ.”
അഥവാ “സൂര്യന്റെ ഭവനത്തിലെ (ക്ഷേത്രത്തിലെ),” അതായത്, ഹീലിയോപൊലിസ്.
അഥവാ “ഉയരമുള്ള ശിലാസ്തൂപികകൾ.” പദാവലി കാണുക.
അഥവാ “ഭവനങ്ങൾ.”
അഥവാ “മെംഫിസിലും.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
വിശ്വാസത്യാഗികളായ ഇസ്രായേല്യർ ആരാധിച്ചിരുന്ന ഒരു ദേവിയുടെ സ്ഥാനപ്പേര്. സാധ്യതയനുസരിച്ച്, പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ഒരു ദേവി.
അക്ഷ. “ഹൃദയത്തിലേക്ക്.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അഥവാ “കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.”
അഥവാ “ജീവനുംകൊണ്ട് രക്ഷപ്പെടാൻ ഞാൻ നിനക്കു വഴി ഒരുക്കും.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
അക്ഷ. “വില്ലു ചവിട്ടുന്ന.”
അഥവാ “ഒരു സംഹാരം നടത്തും.”
അഥവാ “സുഗന്ധക്കറ.”
അഥവാ “മെംഫിസിലും.”
അക്ഷ. “നിയമിതസമയം.”
അതായത്, ഈജിപ്തിനെ കീഴടക്കുന്നവൻ.
പദാവലി കാണുക.
അഥവാ “മെംഫിസ്.”
മറ്റൊരു സാധ്യത “അതൊരു പാഴിടമാകും.”
അഥവാ “വിറകു ശേഖരിക്കുന്നവർ.”
അതായത്, തീബ്സ്.
അക്ഷ. “വിത്തിനെ.”
അഥവാ “തിരുത്തൽ തരും.”
അതായത്, ക്രേത്ത.
അതായത്, ദുഃഖവും നാണക്കേടും കാരണം അവർ തല വടിക്കും.
പദാവലി കാണുക.
അഥവാ “പീഠഭൂമിയും.”
മറ്റൊരു സാധ്യത “ഉണങ്ങിയ നിലത്ത് ഇരിക്കൂ.”
അഥവാ “പീഠഭൂമിയിൽ.”
അഥവാ “കരുത്ത്.”
പദാവലി കാണുക.
അക്ഷ. “ഉയർന്ന സ്ഥലത്ത്.”
അതായത്, ശവസംസ്കാരവേളയിൽ വായിക്കുന്ന കുഴൽവാദ്യം.
അഥവാ “ബഹളംവെക്കും.”
അതായത്, ശവസംസ്കാരവേളയിൽ വായിക്കുന്ന കുഴൽവാദ്യം.
അഥവാ “ബഹളംവെക്കും.”
അഥവാ “പൊതുചത്വരങ്ങളിലും.”
മറ്റൊരു സാധ്യത “പോർവിളി.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങൾക്ക്.”
അഥവാ “ആട്ടിൻകൂടുകളുടെ.”
അക്ഷ. “ഒഴുകുന്ന.”
പദാവലി കാണുക.
അഥവാ “പിതാവില്ലാത്ത.”
അക്ഷ. “അവർ ചൂളമടിക്കും.”
അഥവാ “തയ്യാറാക്കിയ പദ്ധതിയും.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്, കാറ്റ് അടിക്കുന്ന എല്ലാ ദിശയിലേക്കും.
അക്ഷ. “കരുത്തിന്റെ ആരംഭം.”
അഥവാ “കൊടിമരം.”
എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “അവർ ചൂളമടിക്കും.”
അക്ഷ. “വില്ലു ചവിട്ടുന്ന.”
അക്ഷ. “തന്റെ കൈ തന്നിരിക്കുന്നു.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അതായത്, വലിയ ചുറ്റിക.
അക്ഷ. “വില്ലു ചവിട്ടുന്ന.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അക്ഷ. “നിശ്ശബ്ദരാക്കപ്പെടും.”
അഥവാ “കള്ളപ്രവാചകന്മാർക്കെതിരെയുമുണ്ട്.”
അഥവാ “തയ്യാറാക്കിയ പദ്ധതിയും.”
കൽദയ എന്നതിന്റെ കോഡുഭാഷയിലുള്ള പേരായിരിക്കാം ലബ്-കമായ്.
അക്ഷ. “വില്ലു ചവിട്ടാതിരിക്കട്ടെ.”
അതായത്, കൽദയരുടെ ദേശം.
അഥവാ “സുഗന്ധക്കറ.”
മറ്റൊരു സാധ്യത “ആവനാഴി നിറയ്ക്കൂ!”
അഥവാ “കൊടിമരം.”
അഥവാ “നീരാവി.”
മറ്റൊരു സാധ്യത “മഴയ്ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
അഥവാ “ആത്മാവില്ല; ശ്വാസമില്ല.”
അഥവാ “വ്യർഥതയാണ്.”
മറ്റൊരു സാധ്യത “തന്റെ അവകാശദണ്ഡുപോലും ഉണ്ടാക്കിയത്.”
അഥവാ “കൊടിമരം.”
അക്ഷ. “വിശുദ്ധീകരിച്ച് വേർതിരിക്കൂ!”
അക്ഷ. “വിശുദ്ധീകരിച്ച് വേർതിരിക്കൂ!”
പദാവലിയിൽ “പപ്പൈറസ്” കാണുക.
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
അക്ഷ. “കണ്ട് ചൂളമടിക്കുന്ന.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളെപ്പോലെ.”
ബാബേൽ (ബാബിലോൺ) എന്നതിന്റെ കോഡുഭാഷയിലുള്ള പേരായിരിക്കാം ഇത്.
അഥവാ “അന്യർ.”
അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
ഒരു വിരൽ കനം = 1.85 സെ.മീ. (0.73 ഇഞ്ച്). അനു. ബി14 കാണുക.
അക്ഷ. “യഹോയാഖീന്റെ തല ഉയർത്തി.”